01.12.24    Avyakt Bapdada     Malayalam Murli    18.01.2003     Om Shanti     Madhuban


ബ്രാഹ്മണ ജന്മത്തിന്റെ സ്മൃതികളിലൂടെ സമര്ത്ഥരായി സര്വ്വരെയും സമര്ത്ഥമാക്കു


ഇന്ന് നാനാ ഭാഗത്തെയും സര്വ്വസ്നേഹിക്കുട്ടികളുടെയും സ്നേഹത്തിന്റെ മധുര മധുരമായ ഓര്മ്മയുടെ ഭിന്നഭിന്നമായ വാക്കുകള് സ്നേഹത്തിന്റെ മുത്തുമാലകള് ബാപ്ദാദയുടെ അടുക്കല് അമൃതവേളയ്ക്ക് മുമ്പേ മുതല് എത്തിച്ചേര്ന്നു. കുട്ടികളുടെ സ്നേഹം ബാപ്ദാദയെയും സ്നേഹത്തിന്റെ സാഗരത്തില് അലിയിക്കുന്നു. ബാപ്ദാദ കണ്ടു ഓരോ കുട്ടികളിലും സ്നേഹത്തിന്റെ ശക്തി മുറിയാത്തതാണ്. ഈ സ്നേഹത്തിന്റെ ശക്തി ഓരോ കുട്ടികളെയും സഹജയോഗിയാക്കിക്കൊണ്ടിരിക്കുന്നു. സ്നേഹത്തിന്റെ ആധാരത്തില് സര്വ ആകര്ഷണങ്ങളില് നിന്നും ഉപരാമമായി മുന്നോട്ടു മുന്നോട്ടുയരുകയാണ്. ആര്ക്കാണോ ബാപ്ദാദയിലൂടെ അഥവാ വിശേഷ ആത്മാവിലൂടെ വേറിട്ട പ്രിയപ്പെട്ട സ്നേഹത്തിന്റെ അനുഭവം ഉണ്ടാകാത്തതായി ഒരു കുട്ടിയെ പോലും കണ്ടില്ല. ഓരോ ബ്രാഹ്മണ ആത്മാവിന്റെയും ബ്രാഹ്മണ ജീവിതത്തിന്റെ ആദ്യകാലം സ്നേഹത്തിന്റെ ശക്തിയിലൂടെ തന്നെയാണ് ഉണ്ടായിട്ടുള്ളത്. ബ്രാഹ്മണ ജന്മത്തിന്റെ ഈ സ്നേഹത്തിന്റെ ശക്തി വരദാനമായി മുന്നോട്ടു ഉയര്ത്തുകയാണ്. അപ്പോള് ഇന്നത്തെ ദിവസം വിശേഷിച്ച് ബാബയുടെയും മക്കളുടെയും സ്നേഹത്തിന്റെ ദിവസമാണ്. ഓരോരുത്തരും തന്റെ ഹൃദയത്തില് സ്നേഹത്തിന്റെ മുത്തുകളുടെ വളരെയധികം മാലകള് ബാപ്ദാദയെ അണിയിച്ചു. മറ്റു ശക്തികള് ഇന്നത്തെ ദിവസം അപ്രത്യക്ഷമാണ്, എന്നാല് സ്നേഹത്തിന്റെ ശക്തി പ്രത്യക്ഷമാണ്. കുട്ടികളുടെ സ്നേഹത്തിന്റെ സാഗരത്തില് ബാപ്ദാദയും ലൗലീനമാണ്.

ഇന്നത്തെ ദിവസം സ്മൃതി ദിവസം എന്ന് പറയുന്നു. സ്മൃതി ദിവസം കേവലം ബ്രഹ്മാ ബാബയുടെ സ്മൃതിയുടെ ദിവസമല്ല എന്നാല് ബാപ്ദാദ പറയുന്നു ഇന്നും എപ്പോഴും ഇത് ഓര്മ്മയുണ്ടായിരിക്കണം ബാപ്ദാദ ബ്രാഹ്മണ ജന്മം എടുത്തപ്പോള് തന്നെ ആദി മുതല് ഇപ്പോള് വരെ എന്തെല്ലാം സ്മൃതികള്നല്കിയിട്ടുണ്ടോ ആ സ്മൃതികളുടെ മാല ഓര്മ്മിക്കു, വളരെ വലിയ മാലയാകും. ഏറ്റവും ആദ്യത്തെ സ്മൃതി എല്ലാവര്ക്കും ലഭിച്ചത് എന്താണ്? ആദ്യത്തെ പാഠം ഓര്മ്മയില്ലേ! ഞാന് ആര്! ഈ സ്മൃതി തന്നെയാണ് പുതിയ ജന്മം നല്കിയത്, മനോവൃത്തിയും ദൃഷ്ടിയും സ്മൃതി പരിവര്ത്തനപ്പെടുത്തി. ഇങ്ങനെയുള്ള സ്മൃതികള് ഓര്മ്മ വരുമ്പോഴേ ആത്മീയ സന്തോഷത്തിന്റെ തിളക്കം നയനങ്ങളില് മുഖത്ത് വന്നുചേരുന്നു. താങ്കള് സ്മരിക്കുന്നു. ഭക്തര് മാല സ്മരിക്കുന്നു. ഒരേയൊരു സ്മൃതി തന്നെ അമൃതവേള മുതല് കര്മ്മയോഗിയാകുന്ന സമയത്തും വീണ്ടും വീണ്ടും ഓര്മ്മിക്കുകയാണെങ്കില് സ്മൃതി സമര്ത്ഥ സ്വരൂപമാകുന്നു. എന്തുകൊണ്ടെന്നാല് എങ്ങനെയാണോ സ്മൃതി അങ്ങനെ തന്നെ സമര്ത്ഥത സ്വതവേ വരുന്നു. അതിനാല് ഇന്നത്തെ ദിവസത്തെ സ്മൃതി ദിവസം ഒപ്പമൊപ്പം സമര്ത്ഥ ദിവസം എന്നും പറയുന്നു. ബ്രഹ്മാബാബ മുന്നില് വരുമ്പോഴേക്കും ബാബയുടെ ദൃഷ്ടി പതിക്കുമ്പോഴേക്കും ആത്മാക്കളില് സമര്ത്ഥത വന്നുചേരുന്നു. എല്ലാവരും അനുഭവിയാണ്. എല്ലാവരും അനുഭവിയല്ലേ! സാകാര രൂപത്തില് കണ്ടതുപോലെയാകട്ടെ, അവ്യക്തരൂപത്തിന്റെ പാലനയാല് പാലിക്കപ്പെട്ട് അവ്യക്ത സ്ഥിതിയുടെ അനുഭവം ചെയ്യുമ്പോള് ആകട്ടെ, സെക്കന്ഡില് ഹൃദയത്തില് നിന്നും ബാപ്ദാദാ എന്ന് പറഞ്ഞു, സമര്ത്ഥത സ്വതവേ വന്നു ചേരുന്നു. അതിനാല് അല്ലയോ സമര്ത്ഥ ആത്മാക്കളെ ഇനി അന്യ ആത്മാക്കളെ തന്റെ സമര്ത്ഥതയിലൂടെ സമര്ത്ഥരാക്കു. ഉത്സാഹം ഇല്ലേ! അസമര്ത്ഥരെ സമര്ത്ഥരാക്കണ്ടേ! ബാപ്ദാദ കണ്ടു നാനാഭാഗത്തും ദുര്ബല ആത്മാക്കളെ സമര്ത്ഥരാക്കുന്നതിന്റെ ഉത്സാഹം നന്നായി ഉണ്ട്.

ശിവരാത്രിയുടെ പരിപാടി ആഘോഷമായി കൊണ്ടാടുകയാണ്. എല്ലാവര്ക്കും ഉത്സാഹം ഇല്ലേ! ഈ ശിവരാത്രിക്ക് അത്ഭുതം ചെയ്തു കാണിക്കും എന്ന് ആര്ക്കാണോ ഉത്സാഹം ഉള്ളത് അവര് കൈ ഉയര്ത്തു. ബഹളം ഇല്ലാതാക്കുന്ന അത്ഭുതം. ജയ ജയാരവം ഉണ്ടാകട്ടെ ആഹാ ആഹാ സമര്ത്ഥ ആത്മാക്കളെ ആഹാ! എല്ലാ സോണുകളും പരിപാടി ഉണ്ടാക്കിയല്ലോ! പഞ്ചാബും ഉണ്ടാക്കിയല്ലോ! നല്ലതാണ് അലയുന്ന ആത്മാക്കള്, ദാഹിക്കുന്ന ആത്മാക്കള്, അശാന്തആത്മാക്കള് ഇങ്ങനെയുള്ള ആത്മാക്കള്ക്ക് അഞ്ജലി നല്കു. എന്നാലും താങ്കളുടെ സഹോദരി സഹോദരന്മാരല്ലേ. അപ്പോള് തന്റെ സഹോദരന്മാര്ക്കു മേല്, തന്റെ സഹോദരിമാര്ക്ക് മേല് ദയ തോന്നുന്നില്ലേ! നോക്കൂ ഇന്നത്തെ കാലത്ത് പരമാത്മാവിനെ ആപത്തിന്റെ സമയത്ത് ഓര്മിക്കുന്നു എന്നാല് ശക്തികളെ ദേവതകളിലും ഗണേശനെ ഹനുമാനെ മറ്റു ദേവതകളെക്കാള് അധികം ഓര്മിക്കുന്നു അപ്പോള് അവര് ആരാണ്? താങ്കള് തന്നെയല്ലേ! താങ്കളെ പതിവായി ഓര്മ്മിക്കുന്നു. വിളിച്ചു കൊണ്ടിരിക്കുകയാണ് ഹേ ദയാലൂ കൃപാലൂ ദയ കാണിക്കൂ കൃപ കാണിക്കൂ അല്പം ഒരു സുഖ ശാന്തിയുടെ തുള്ളിയേകൂ. താങ്കളിലൂടെ ഒരു തുള്ളിക്കായി ദാഹിക്കുകയാണ്. അപ്പോള് ദു:ഖികളുടെ ദാഹിക്കുന്ന ആത്മാക്കളുടെ ശബ്ദം അല്ലയോ ശക്തികളെ ഹേ ദേവതകളേ നിങ്ങളിലേക്ക് എത്തുന്നില്ലേ! എത്തിച്ചേരുന്നില്ലേ? ബാപ്ദാദ നിലവിളി കേള്ക്കുമ്പോള് ശക്തികളെയും ദേവതകളെയും ഓര്മിക്കുകയാണ്. അപ്പോള് നല്ല പരിപാടി ദാദി ഉണ്ടാക്കിയിട്ടുണ്ട്, ബാബയ്ക്ക് ഇഷ്ടമാണ്. സ്മൃതി ദിവസം സദാ ഉള്ളത് തന്നെയാണ് എന്നാലും ഇന്നത്തെ ദിവസം സ്മൃതിയിലൂടെ സര്വ്വ സമര്ത്ഥതകളും വിശേഷിച്ച് പ്രാപ്തമായി. ഇനി നാളെ മുതല് ശിവരാത്രി വരെ നാനാഭാഗത്തേയും കുട്ടികളോട് ബാപ്ദാദ പറയുന്നു ഈ വിശേഷ ദിവസം ഇതേ ലക്ഷ്യം വെക്കൂ അധികം അധികം ആത്മാക്കള്ക്ക് മനസാ, വാചാ, സംബന്ധ സമ്പര്ക്കത്താല് ഏതെങ്കിലും വിധിയിലൂടെ സന്ദേശം ആകുന്ന അഞ്ജലി തീര്ച്ചയായും നല്കണം. തന്റെ പരാതി ഇറക്കി വയ്ക്കു. കുട്ടികള് ചിന്തിക്കുകയാണ് ഇപ്പോള് വിനാശത്തിന്റെ തീയതി കാണപ്പെടുന്നില്ല അപ്പോള് എപ്പോഴെങ്കിലും പരാതി തീര്ക്കാം എന്ന്. എന്നാല് അങ്ങനെയല്ല. അഥവാ ഇപ്പോള് മുതല് പരാതി പൂര്ത്തീകരിക്കുന്നില്ലെങ്കില് ഈ പരാതിയും ലഭിക്കും താങ്കള് ആദ്യം എന്തേ പറഞ്ഞില്ല. ഞങ്ങളും കുറച്ചെങ്കിലും ആയ്ത്തീരട്ടെ പിന്നീട് കേവലം അഹോ പ്രഭു എന്നെ പറയൂ അതിനാല് അവര്ക്കും കുറേശ്ശെ സമ്പത്തിന്റെ അഞ്ജലി എടുക്കാന് അനുവദിക്കൂ. അവര്ക്കും കുറച്ച് സമയം നല്കൂ. ഒരു തുള്ളിയ്ക്കായുള്ള ദാഹം ശമിപ്പിക്കൂ, ദാഹത്തിന് ഒരു തുള്ളിയും വളരെ മഹത്വമുള്ളതാകുന്നു. അപ്പോള് ഇതല്ലേ പരിപാടി നാളെ മുതല് ബാപ്ദാദയും പച്ചക്കൊടിയല്ല പെരുമ്പറ മുഴക്കുകയാണ് ആത്മാക്കള്ക്ക്, ഹേ തൃപ്ത ആത്മാക്കളേ സന്ദേശം നല്കൂ സന്ദേശം നല്കൂ. ഏറ്റവും കുറഞ്ഞത് ശിവരാത്രിക്ക് ബാബയുടെ ജന്മദിനത്തിന് വായ മധുരിപ്പിക്കാം അതെ ഞങ്ങള്ക്ക് സന്ദേശം ലഭിച്ചു എന്ന്. ഈ ദില്ഖുശ് മിഠായി എല്ലാവര്ക്കും കേള്പ്പിക്കൂ, കഴിപ്പിക്കൂ. സാധാരണ ശിവരാത്രിയല്ല ആഘോഷിക്കേണ്ടത്. എന്തെങ്കിലും അത്ഭുതം ചെയ്ത് കാണിക്കുക. ഉത്സാഹമുണ്ടോ? ആദ്യത്തെ വരിയ്ക്ക് ഉണ്ടോ? ധാരാളം ഘോഷമുണ്ടാക്കൂ. ഏറ്റവും കുറഞ്ഞത് ഇത് മനസിലാക്കട്ടെ ശിവരാത്രിക്ക് ഇത്രയും വലിയ മഹത്വമുണ്ട്. നമ്മുടെ അച്ഛന്റെ ജന്മദിനമാണ്. കേട്ട് സന്തോഷം ആഘോഷിക്കട്ടെ.

ബാപ്ദാദ കണ്ടു അമൃത വേളയ്ക്ക് ഭൂരിപക്ഷത്തിന്റെയും ഓര്മ്മയും ഈശ്വരീയ പ്രാപ്തികളുടെ ലഹരിയും വളരെ നന്നായുണ്ട്. എന്നാല് കര്മ്മയോഗിയുടെ സ്റ്റേജിലേക്ക് വരുമ്പോള് അമൃതവേളയുടെ ആ ലഹരിയില് നിന്നും വ്യത്യാസം കാണുന്നു. കാരണം എന്താണ്? കര്മ്മം ചെയ്തുകൊണ്ട് ആത്മബോധവും കര്മ്മബോധവും രണ്ടും ഉണ്ടാവുന്നു. ഇതിന്റെ വിധിയാണ് കര്മ്മം ചെയ്തു കൊണ്ട് ഞാന് ആത്മാവ് എങ്ങനെയുള്ള ആത്മാവാണ് അതാണെങ്കില് അറിയാം ഏതെല്ലാം ഭിന്നഭിന്ന ആത്മാവിന്റെ സ്വമാനങ്ങള് ലഭിച്ചിട്ടുണ്ടോ, ചെയ്യിക്കുന്ന ആളായി ഈ കര്മ്മേന്ദ്രിയങ്ങളിലൂടെ കര്മ്മം ചെയ്യിക്കുകയാണ്. ഈ കര്മ്മേന്ദ്രിയങ്ങള് കര്മ്മചാരിയാണ് എന്നാല് കര്മ്മചാരികളിലൂടെ കര്മ്മം ചെയ്യിക്കുന്ന ഞാന് ചെയ്യിക്കുന്നയാളാണ്, വേറിട്ടതാണ്. എന്താ ലൗകികത്തില് ഡയറക്ടര് തന്റെ ഒപ്പം ഉള്ളവരുമായി നിമിത്ത സേവനം ചെയ്യുന്നവരുമായി സേവനം ചെയ്യിച്ചുകൊണ്ട് ഡയറക്ഷന് നല്കിക്കൊണ്ട് ഡ്യൂട്ടി എടുത്തു കൊണ്ട് മറക്കാറുണ്ടോ ഞാന് ഡയറക്ടറാണ് എന്ന്? അപ്പോള് അവനവനെ ചെയ്യിക്കുന്ന ശക്തിശാലി ആത്മാവാണ് എന്ന് മനസ്സിലാക്കി കൊണ്ട് കാര്യം ചെയ്യിക്കു. ഈ ആത്മാവും ശരീരവും അത് ചെയ്യുന്ന ആളാണ് അത് ചെയ്യിക്കുന്ന ആളാണ്. ഈ സ്മൃതി അപ്രത്യക്ഷമായി പോകുന്നു. താങ്കളെ എല്ലാവര്ക്കും പഴയ കുട്ടികള്ക്ക് അറിയാം ബ്രഹ്മാബാബ ആരംഭത്തില് എന്ത് അഭ്യാസം നല്കിയിരുന്നു? ഒരു ഡയറി കണ്ടിരുന്നില്ലേ. എല്ലാ ഡയറിയിലും ഒരേ വാക്ക് ഞാനും ആത്മാവ്, യശോദയും ആത്മാവ്, ഈ കുട്ടികളും ആത്മാവാണ്, ആത്മാവാണ്, ആത്മാവാണ്..... ഈ അടിത്തറ സദാ അഭ്യാസം ചെയ്തു. അപ്പോള് ആദ്യപാഠം ഞാന് ആരാണ്? ഇതിന്റെ അഭ്യാസം പലതവണ വേണം. പരിശോധന വേണം, ഇങ്ങനെയല്ല ഞാന് ആത്മാവ് തന്നെയാണല്ലോ. അനുഭവം ചെയ്യണം ഞാന് ആത്മാവ് ചെയ്യിക്കുന്ന ആളായി കര്മ്മം ചെയ്യിച്ചുകൊണ്ടിരിക്കുകയാണ്. ചെയ്യുന്നയാള് വേറെ, ചെയ്യിക്കുന്നയാള് വേറെ. ബ്രഹ്മാബാബയുടെ മറ്റൊരു അനുഭവവും കേട്ടിട്ടുണ്ട് ഇത് കര്മ്മേന്ദ്രിയങ്ങളാണ് കര്മ്മചാരിയാണ്. അപ്പോള് എന്നും രാത്രിയില് ഉള്ള കച്ചേരി കേട്ടിട്ടില്ലേ! അപ്പോള് അധികാരിയായി ഈ കര്മ്മേന്ദ്രിയങ്ങള് ആകുന്ന കര്മ്മചാരികളോട് വിശേഷങ്ങള് ചോദിച്ചല്ലോ! ബ്രഹ്മ ബാബ ഈ അഭ്യാസം അടിത്തറ വളരെ പക്കയാക്കി, അതിനാല് ഏതു കുട്ടികളാണോ അവസാനവും കൂടെ ഉണ്ടായത് അവര് എന്താണ് അനുഭവം ചെയ്തത്? ബാബ കാര്യങ്ങള് ചെയ്തുകൊണ്ടും ശരീരത്തില് ഇരുന്നുകൊണ്ടും അശരീരി സ്ഥിതിയില് നടക്കുമ്പോഴും കറക്കുമ്പോഴും അനുഭവം ആയിക്കൊണ്ടിരുന്നു. കര്മ്മത്തിന്റെ കണക്കും തീര്ക്കേണ്ടതുണ്ടായിരുന്നു, എന്നാല് സാക്ഷിയായി സ്വയം കര്മ്മത്തിന്റെ കണക്കിന് വശപ്പെട്ടതുമില്ല മറ്റുള്ളവരെയും കര്മ്മകണക്കിന് തീര്ക്കുന്നതിനുള്ള അനുഭവം ചെയ്യിപ്പിച്ചു. താങ്കള്ക്ക് മനസ്സിലായോ ബ്രഹ്മ ബാബ വ്യക്തമാവുകയാണ് മനസ്സിലായില്ലല്ലോ! അപ്പോള് ഇത്രയും വേറിട്ട, സാക്ഷി, അശരീരി അര്ത്ഥം കര്മ്മാതീത സ്ഥിതി വളരെ കാലമായി അഭ്യാസം ചെയ്തു അതാണ് അന്തിമത്തിലും അതേ സ്വരൂപം അനുഭവമായത്. ഈ വളരെക്കാലത്തെ അഭ്യാസം പ്രയോജനത്തില് വരുന്നു. അന്തിമത്തില് താനെ ദേഹബോധം വെടിയാം എന്ന് ചിന്തിക്കരുത്. വളരെ കാലത്തെ അശരീരിയുടെ, ദേഹത്തില് നിന്ന് വേറിട്ട ചെയ്യിക്കുന്നയാളിന്റെ സ്ഥിതിയുടെ അനുഭവം വേണം. അവസാന കാലം ചെറുപ്പക്കാരാകട്ടെ, വൃദ്ധരാകട്ടെ, ആരോഗ്യശാലി ആകട്ടെ, രോഗിയാകട്ടെ ആര്ക്കും എപ്പോള് വേണമെങ്കിലും വരാം. അതിനാല് വളരെക്കാലത്തെ സാക്ഷി അഭ്യാസത്തില് ശ്രദ്ധ നല്കു. എത്രതന്നെ പ്രകൃതി ദുരന്തങ്ങള് വന്നാലും പക്ഷേ ഈ അശരീരിയുടെ സ്റ്റേജ് താങ്കളെ സഹജമായും വേറിട്ടതും ബാബയുടെ സ്നേഹിയും ആക്കി തരും, അതിനാല് വളരെ കാലം എന്ന വാക്കിനെ ബാപ്ദാദ അടിവരയിടുകയാണ്. എന്തുതന്നെയായാലും മുഴുവന് ദിവസത്തില് സാക്ഷി സ്ഥിതിയുടെ, ചെയ്യിക്കുന്നയാളെന്ന സ്ഥിതിയുടെ, അശരീരി സ്ഥിതിയുടെ അനുഭവം വീണ്ടും വീണ്ടും ചെയ്യു, അപ്പോള് അന്തിമ ഗതി മാലാഖയില് നിന്ന് ദേവത നിശ്ചിതമാണ്. ബാപ്സമാനം ആകണമെങ്കില് ബാബ നിരാകാരനും മാലാഖയുമാണ് ബ്രഹ്മാബാബയ്ക്ക് സമാനമാകുക അര്ത്ഥം മാലാഖ സ്ഥിതിയില് കഴിയുക. മാലാഖാരൂപം സാകാര രൂപത്തില് കണ്ടതുപോലെ കാര്യങ്ങള് കേട്ടുകൊണ്ടും, കാര്യങ്ങള് സംസാരിച്ചുകൊണ്ടും, ഉത്തരവാദിത്വങ്ങള് ചെയ്തുകൊണ്ടും അനുഭവം ചെയ്തു ബാബ ശരീരത്തിലുണ്ടായിട്ടും വേറിട്ടതാണ്. കാര്യങ്ങളെല്ലാം വിട്ട് അശരീരിയാകുക ഇതാണെങ്കില് കുറച്ചു സമയം സാധിക്കും. പക്ഷേ കാര്യങ്ങള് ചെയ്തു കൊണ്ട് സമയം എടുത്ത് അശരീരി ശക്തിശാലി സ്ഥിതിയുടെ അനുഭവം ചെയ്തുകൊണ്ടിരിക്കു. താങ്കള് എല്ലാവരും മാലാഖകളാണ് ബാബയിലൂടെ ഈ ബ്രാഹ്മണ ജീവിതത്തിന്റെ ആധാരം എടുത്ത് സന്ദേശം നല്കുന്നതിന് വേണ്ടി സാകാരത്തില് കാര്യം ചെയ്തു കൊണ്ടിരിക്കു. മാലാഖ അര്ത്ഥം ദേഹത്തില് കഴിഞ്ഞുകൊണ്ട് ദേഹത്തില് നിന്ന് വേറിട്ടത്. ഈ ഉദാഹരണം ബ്രഹ്മാബാബയില് കണ്ടല്ലോ, ഇത് അസംഭവ്യമല്ല, കണ്ടു അനുഭവം ചെയ്തു. ആരുതന്നെ നിമിത്തം ആയാലും ഇപ്പോള് വിസ്താരം കൂടുതലാണ് എന്നാലും എത്രത്തോളം ബ്രഹ്മാബാബയ്ക്ക് പുതിയ ജ്ഞാനം, പുതിയ ജീവിതം, പുതിയ ലോകം ഉണ്ടാക്കുന്നതിനുള്ള ഉത്തരവാദിത്തം ഉണ്ടായിരുന്നോ അത്രയും ഇപ്പോള് ആര്ക്കും തന്നെ ഇല്ലല്ലോ. അപ്പോള് എല്ലാവര്ക്കും ലക്ഷ്യമുണ്ട് ബ്രഹ്മാബാബയ്ക്ക് സമാനം ആകണം അതായത് മാലാഖ ആകണം. ശിവബാബയ്ക്ക് സമാനം ആകുക അര്ത്ഥം നിരാകാര സ്ഥിതിയില് സ്ഥിതിചെയ്യുക. ബുദ്ധിമുട്ടാണോ? ബാബയോടും ദാദയോടും സ്നേഹം ഇല്ലേ! അപ്പോള് ആരോട് സ്നേഹം ഉണ്ടോ അവരെപ്പോലെ ആവുക, സങ്കല്പമെങ്കിലും ഉണ്ട് ബാപ്സമാനമാകുക തന്നെ വേണം എങ്കില് ഒരു ബുദ്ധിമുട്ടുമില്ല. കേവലം വീണ്ടും വീണ്ടും ജാഗ്രത. സാധാരണ ജീവിതമല്ല. സാധാരണ ജീവിതം ജീവിക്കുന്നവര് ധാരാളം ഉണ്ട്. വലിയ വലിയ കാര്യം ചെയ്യുന്നവര് ധാരാളം ഉണ്ട്. എന്നാല് താങ്കളെപ്പോലെ കാര്യം താങ്കള് ബ്രാഹ്മണ ആത്മാക്കള്ക്ക് അല്ലാതെ മറ്റാര്ക്കും ചെയ്യാന് സാധിക്കുകയില്ല.

അപ്പോള് ഇന്ന് സ്മൃതി ദിവസത്തില് ബാപ്ദാദ സമാനതയില് സമീപം വരൂ,സമീപം വരൂ, സമീപം വരൂ എന്ന വരദാനം നല്കുകയാണ്. എല്ലാ പരിധിയുള്ള തീരങ്ങളും സങ്കല്പമാകട്ടെ, വാക്കാകട്ടെ കര്മ്മം ആകട്ടെ സംബന്ധസമ്പര്ക്കം യാതൊരു പരിധിയിലുള്ള തീരവും തന്റെ മനസ്സിന്റെ തോണിയെ ഈ പരിധിയിലുള്ള തീരങ്ങളില് നിന്ന് മുക്തമാക്കൂ. ഇപ്പോള് മുതല് ജീവിച്ചു കൊണ്ടും മുക്തം ഇങ്ങനെയുള്ള ജീവിതമുക്തിയുടെ അലൗകിക അനുഭവം വളരെ കാലത്തേക്ക് ചെയ്യു. ശരി

നാനാഭാഗത്തെയും കുട്ടികളുടെ കത്തുകള് ധാരാളം ലഭിച്ചു, മധുബന്കാരുടെ ക്രോധമുക്ത റിപ്പോര്ട്ട്, വാര്ത്തകളും ബാപ്ദാദയുടെ അടുക്കല് എത്തിയിട്ടുണ്ട്. ബാപ്ദാദ ധൈര്യത്തിന്മേല് സന്തോഷിക്കുന്നു, മുന്നോട്ടേക്ക് സദാ മുക്തമായിരിക്കുന്നതിന് വേണ്ടി സഹനശക്തിയുടെ കവചം അണിഞ്ഞു വയ്ക്കുക അപ്പോള് എത്ര തന്നെ ആര് നിങ്ങള്ക്കെതിരെ പ്രയത്നിച്ചാലും പക്ഷേ താങ്കള് സദാ സുരക്ഷിതം ആയിരിക്കും.

ഇങ്ങനെ സര്വ്വ ദൃഢസങ്കല്പധാരി, സദാ സ്മൃതി സ്വരൂപ ആത്മാക്കള്ക്ക്, സദാ സര്വ്വ സമര്ത്ഥതകളെയും സമയത്ത് കാര്യത്തില് ഉപയോഗിക്കുന്ന വിശേഷ ആത്മാക്കള്ക്ക്, സദാ സര്വ്വ ആത്മാക്കളെ പ്രതിയും ദയാമനസ്കരായ ആത്മാക്കള്ക്ക് സദാ ബാപ്ദാദയ്ക്ക് സമാനമാകുന്നതിനുള്ള സങ്കല്പത്തെ സാധാരണ രൂപത്തില് കൊണ്ടുവരുന്ന ഇങ്ങനെയുള്ള വളരെ വളരെ വളരെ സ്നേഹിയും നിര്മ്മോഹിയുമായ കുട്ടികള്ക്ക് സ്നേഹ സ്മരണ, നമസ്തേ.

ഡബിള് വിദേശികള് : ഡബിള് വിദേശികള്ക്ക് ഡബിള് ലഹരിയാണ്. എന്തുകൊണ്ടാണ് ഡബിള് ലഹരി? എന്തെന്നാല് മനസ്സിലാക്കുന്നു ബാബ ദൂര ദേശത്തേതല്ലേ, അങ്ങനെ ഞങ്ങളും ദൂരദേശത്തുനിന്ന് വന്നിരിക്കുകയാണ്. ബാപ്ദാദ ഡബിള് വിദേശി കുട്ടികളുടെ ഒരു വിശേഷത കണ്ടു ദീപത്തില്നിന്നും ദീപം കൊളുത്തിക്കൊണ്ട് അനേക ദേശങ്ങളില് ബാപ്ദാദയുടെ തെളിഞ്ഞ ദീപങ്ങളുടെ ദീപാവലി ആചരിച്ചു. ഡബിള് വിദേശികള്ക്ക് സന്ദേശം നല്കുന്നതിനുള്ള ലഹരി നന്നായി ഉണ്ട്. ഓരോ ഗ്രൂപ്പിലും ബാപ്ദാദ കണ്ടു 35 40 രാജ്യങ്ങളില് നിന്നുള്ളവരുണ്ട്. ആശംസകള്. സദാ സ്വയം പറന്നുകൊണ്ടിരിക്കു, മാലാഖയായി പറന്നുപറന്ന് സന്ദേശം നല്കിക്കൊണ്ടിരിക്കു. നല്ലതാണ് താങ്കള് 35 രാജ്യക്കാരെ ബാപ്ദാദ കാണുന്നില്ല മറ്റ് ദേശക്കാരെ താങ്കള്ക്കൊപ്പം കാണുകയാണ്. അപ്പോള് നമ്പര് വണ് ബാപ്സമാനം ആകുന്നവരല്ലേ! നമ്പര് വണ് ആണോ അതോ യഥാക്രമം ആകുന്നവരാണോ? നമ്പര്വണ്? യഥാക്രമം അല്ല? നമ്പര്വണ് ആകുക അര്ത്ഥം ഒരു സമയവും ജയിക്കുന്നവര്. ആര് ജയിക്കുന്നുവോ അവര് വണ് ആകുന്നു. അപ്പോള് ഇങ്ങനെയല്ലേ? വളരെ നല്ലത്. വിജയിയാണ് സദാ വിജയി ആയിരിക്കുന്നവര്. നല്ലത് എല്ലാവര്ക്കും എവിടെവിടെ പോയാലും അവിടെ സ്മൃതി നല്കുക എല്ലാ ഡബിള് വിദേശികള്ക്കും ഒന്നാം നമ്പര് ആകണം.

നല്ലത്. ബാപ്ദാദ എല്ലാ മാതാക്കള്ക്കും ഗോപാലന്റെ പ്രിയ മാതാക്കള്ക്ക് വളരെ വളരെ വളരെ ഹൃദയത്തില് നിന്നുള്ള സ്നേഹ സ്മരണ നല്കുകയാണ്, പിന്നെ പാണ്ഡവര് യുവാക്കള് ആയാലും ഗൃഹസ്ഥരായാലും പാണ്ഡവര് സദാ പാണ്ഡവപതിയുടെ കൂട്ടായിരിക്കുന്നു. ഇങ്ങനെയുള്ള കൂട്ടുകാരായ പാണ്ഡവര്ക്കും ബാപ്ദാദ വളരെ വളരെ സ്നേഹ സ്മരണ നല്കുകയാണ്.

ദാദിജിയോട് : ഇന്നത്തെ ദിവസം എന്ത് ഓര്മ്മ വരുന്നു? വില്പവര് എല്ലാം ലഭിച്ചില്ലേ! വില്പ്പവറുകളുടെ വരദാനം ഉണ്ട്. വളരെ നല്ല പാര്ട്ട് അഭിനയിച്ചതിന് ആശംസകള്. എല്ലാവരുടെയും ആശീര്വാദങ്ങള് താങ്കള്ക്ക് ധാരാളമുണ്ട്. താങ്കളെ കണ്ട് തന്നെയാണ് എല്ലാവരും സന്തോഷിക്കുന്നത് പറഞ്ഞാലും പറഞ്ഞില്ലെങ്കിലും. താങ്കള്ക്ക് എന്തെങ്കിലും സംഭവിക്കുകയാണെങ്കില് എല്ലാവരും ഇങ്ങനെ കരുതുന്നു നമുക്ക് സംഭവിച്ചിരിക്കുകയാണ്. ഇത്രയും സ്നേഹമാണ്. എല്ലാവര്ക്കും ഉണ്ട്. (എനിക്കും എല്ലാവരോടും വളരെ സ്നേഹമാണ് ) സ്നേഹമാണെങ്കില് എല്ലാവരോടും ധാരാളമുണ്ട്. ആ സ്നേഹം തന്നെ എല്ലാവരെയും നടത്തിക്കുന്നു. ധാരണ കുറവായാലും കൂടുതലായാലും പക്ഷേ സ്നേഹം നടത്തിക്കുകയാണ്. വളരെ നല്ലത്.

ഈശു ദാദിയോട് : ഇവരും കര്മ്മക്കണക്ക് തീര്പ്പാക്കി. ഒന്നുമില്ല. ഇവരുടെ സഹജപുരുഷാര്ത്ഥം, സഹജമായി കണക്ക് തീര്ന്നു. സഹജം തന്നെയായി മാറി ഉറങ്ങിക്കിടക്കവേ. വിശ്രമം ലഭിച്ചു വിഷ്ണുവിനെ പോലെ. നല്ലത്. സാകാര ബാബയുളള സമയത്തു നിന്നും ഇതുവരെയും യജ്ഞ രക്ഷകയായി. അപ്പോള് യജ്ഞ രക്ഷകയാകുന്നതിലൂടെ ആശീര്വാദങ്ങള് ധാരാളമുണ്ടാകുന്നു.

എല്ലാ ദാദിമാരും ബാപ്ദാദയുടെ വളരെ വളരെ സമീപമാണ്. സമീപരത്നമാണ് ഏറ്റവും മൂല്യം ദാദിമാര്ക്കാണ്. സംഘടനയും നല്ലതാണ്. താങ്കള് ദാദിമാരുടെ സംഘടന ഇത്രയും വര്ഷം യജ്ഞ രക്ഷ ചെയ്തു ഇനിയും ചെയ്തുകൊണ്ടിരിക്കും. ഈ ഏകത എല്ലാ സഫലതയുടെയും ആധാരമാണ്. (ബാബയാണ് നമ്മുടെ മദ്ധ്യം) ബാബയെ ഇടയ്ക്ക് വെച്ചിരിക്കുകയാണ്. ഈ ശ്രദ്ധ വളരെ നന്നായി നല്കിയിട്ടുണ്ട്. ശരി എല്ലാവരും നന്നായിരിക്കുന്നു.

വരദാനം :-
സര്വ്വ സംബന്ധങ്ങളിലൂടെയും ഒരു ബാബയെ തന്റെ കൂട്ടുകാരന് ആക്കുന്ന സഹജപുരുഷാര്ത്ഥിയായി ഭവിക്കട്ടെ.

സ്വയം ബാബ സര്വ്വ സംബന്ധങ്ങളിലൂടെയും കൂട്ടു നിറവേറ്റുന്നതിന്റെ ഓഫര് നല്കുന്നു. സമയത്തിനുസരിച്ചുളള സംബന്ധം വെച്ച് ബാബയുടെ കൂടെ കഴിയു ബാബയെ കൂട്ടുകാരനാക്കു. എവിടെയാണോ സദാ കൂട്ടും കൂട്ടുകാരനുമുളളത് അവിടെ യാതൊരു ബുദ്ധിമുട്ടും ഉണ്ടാവുകയില്ല. എപ്പോഴെങ്കിലും സ്വയം ഒറ്റയ്ക്കാണെന്ന് തോന്നുമ്പോള് ആ സമയത്ത് ബാബയുടെ ബിന്ദു രൂപത്തെ ഓര്മ്മിക്കാതിരിക്കു, പ്രാപ്തികളുടെ ലിസ്റ്റ് മുന്നില് കൊണ്ടുവരു, ഭിന്ന ഭിന്ന സമയത്തെ രമണിക അനുഭവത്തിന്റെ കഥകള് സ്മൃതിയില് കൊണ്ടുവരു, സര്വ സംബന്ധങ്ങളുടെയും രസം അനുഭവം ചെയ്യു എങ്കില് പരിശ്രമം സമാപ്തമാകും സഹജപുരുഷാര്ത്ഥിയായി മാറും.

സ്ലോഗന് :-
ബഹുരൂപിയായി മായയുടെ ബഹുരൂപങ്ങളെ തിരിച്ചറിയൂ എങ്കില് മാസ്റ്റര് മായാപതിയാകുന്നു.