02.01.2025           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളേ, ബാബയുടെ പാര്ട്ട് കൃത്യമാണ്, ബാബ തന്റെ സമയത്താണ് വരുന്നത്, അല്പം പോലും വ്യത്യാസമുണ്ടാകുന്നില്ല, ബാബ വന്നതിന്റെ ഓര്മ്മചിഹ്നമായ ശിവരാത്രി ആര്ഭാടത്തോടെ ആഘോഷിക്കൂ.

ചോദ്യം :-
ഏത് കുട്ടികളുടെ വികര്മ്മമാണ് പൂര്ണ്ണമായും വിനാശമാകാത്തത്?

ഉത്തരം :-
ആരുടെയാണോ യോഗം ശരിയാകാത്തത്, ബാബയെ ഓര്മ്മിക്കാത്തത്, അവരുടെ വികര്മ്മം വിനാശമാകില്ല. യോഗയുക്തമാകാത്തതിനാല് പൂര്ണ്ണമായ സദ്ഗതി ഉണ്ടാകുന്നില്ല, പാപം അവശേഷിക്കുന്നു, പദവിയും കുറയുന്നു. യോഗമില്ലായെങ്കില് നാമരൂപത്തില് കുടുങ്ങിക്കൊണ്ടിരിക്കുന്നു, അവരുടെ കാര്യം തന്നെ ഓര്മ്മവന്നുകൊണ്ടിരിക്കും, ഇങ്ങനെയുള്ളവര്ക്ക് ദേഹി അഭിമാനിയായിരിക്കാന് സാധിക്കില്ല.

ഗീതം :-
ഇന്ന് ആരാണ് അതിരാവിലെ വന്നിരിക്കുന്നത്....

ഓംശാന്തി.  
അതിരാവിലെ എന്നത് എത്രമണിയാണ്? ബാബ രാവിലെ എത്ര മണിക്കാണ് വരുന്നത്? (ചിലര് പറഞ്ഞു മൂന്നു മണിക്ക്, ചിലര് പറഞ്ഞു നാലു മണിക്ക്, ചിലര് പറഞ്ഞു സംഗമത്തില്, ചിലര് പറഞ്ഞു 12 മണിക്ക്) ബാബ കൃത്യം ചോദിക്കുകയാണ.് 12 മണിയെ നിങ്ങള്ക്ക് രാവിലെ എന്ന് പറയാന് സാധിക്കില്ലല്ലോ. 12 മണി കഴിഞ്ഞ് ഒരു സെക്കന്റായാല്, അഥവാ ഒരു മിനിറ്റായാല് എ.എം ആണ്. അതായത് രാവിലെ ആരംഭിച്ചു. ഇത് ശരിക്കും പ്രഭാതമാണ്. ഡ്രാമയില് ബാബയുടെ പാര്ട്ട് വളരെ കൃത്യമാണ്. സെക്കന്റ് പോലും വൈകുന്നില്ല, ഈ ഡ്രാമ അനാദിയായി ഉണ്ടാക്കപ്പെട്ടതാണ്. 12 മണി കഴിഞ്ഞ് ഒരു സെക്കന്റ് ആയില്ലെങ്കില് എ.എം എന്ന് പറയില്ല, ഇതാണെങ്കില് പരിധിയില്ലാത്ത കാര്യമാണ്. ബാബ പറയുന്നു ഞാന് വരുന്നത് അതിരാവിലെയാണ്. വിദേശത്ത് എ.എം, പി.എം കൃത്യമായാണ് നടക്കുന്നത്. അവരുടെ ബുദ്ധി വളരെ നല്ലതാണ്. അവര് ഇത്രയും സതോപ്രധാനമായും മാറുന്നില്ല, അതുപോലെ തമോപ്രധാനവുമായും മാറുന്നില്ല. ഭാരതവാസികളാണ് 100 ശതമാനം സതോപ്രധാനവും വീണ്ടും 100 ശതമാനം തമോപ്രധാനവും ആയി മാറുന്നത്. ബാബ വളരെ കൃത്യമാണ്. പ്രഭാതം അര്ത്ഥം 12 മണി. 12 അടിച്ച് ഒരു മിനിറ്റ്. സെക്കന്റിന്റെ കണക്ക് വെക്കുന്നില്ല. സെക്കന്റ് കടന്നുപോകുന്നത് അറിയാന് കഴിയില്ല. ഇപ്പോള് ഈ കാര്യം നിങ്ങള് കുട്ടികളാണ് മനസ്സിലാക്കിയിരിക്കുന്നത്. ലോകം ഘോര അന്ധകാരത്തിലാണ്. ബാബയെ എല്ലാ ഭക്തരും ദുഃഖത്തില് ഓര്മ്മിക്കുന്നു - പതിതപാവനാ വരൂ. പക്ഷേ ബാബ ആരാണ്? എപ്പോഴാണ് വരുന്നത്? ഇതൊന്നും അറിയുന്നില്ല. മനുഷ്യരായിട്ടുപോലും കൃത്യമായിട്ടൊന്നും അറിയുന്നില്ല. കാരണം പതിതവും തമോപ്രധാനവുമാണ്. കാമവും എത്ര തമോപ്രധാനമാണ്. ഇപ്പോള് പരിധിയില്ലാത്ത ബാബ വിജ്ഞാപനം പുറപ്പെടുവിക്കുകയാണ് - കുട്ടികളേ കാമത്തെ ജയിച്ച് ലോകജേതാവായി മാറൂ. അഥവാ ഇപ്പോള് പവിത്രമായി മാറുന്നില്ലെങ്കില് വിനാശം നേരിടും. നിങ്ങള് പവിത്രമായി മാറുന്നതിലൂടെ അവിനാശിയായ പദവി നേടും. നിങ്ങള് രാജയോഗം പഠിച്ചുകൊണ്ടിരിക്കുകയല്ലേ. സ്ലോഗനിലും എഴുതുന്നുണ്ട് പവിത്രമാകൂ യോഗിയാകൂ. ശരിക്കും എഴുതേണ്ടത് രാജയോഗിയായി മാറൂ എന്നാണ്. യോഗി എന്നത് സാധാരണ ശബ്ദമാണ്. ബ്രഹ്മവുമായി യോഗം വെക്കുന്നവരും യോഗികളല്ലേ. കുട്ടി പിതാവിനോടും, സ്ത്രീ പുരുഷനോടും യോഗം വെക്കുന്നു. പക്ഷേ നിങ്ങളുടേത് രാജയോഗമാണ്. ബാബ രാജയോഗം പഠിപ്പിക്കുകയാണ്. അതുകൊണ്ട് രാജയോഗം എന്നെഴുതുന്നതാണ് ശരി. പവിത്രമായി മാറൂ രാജയോഗിയായി മാറൂ. ദിനം പ്രതി തിരുത്തലുകള് ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. ബാബയും പറയുന്നു ഇന്ന് നിങ്ങള്ക്ക് ആഴമേറിയ കാര്യം മനസ്സിലാക്കിത്തരികയാണ്. ഇപ്പോള് ശിവജയന്തിയും വരാന് പോവുകയാണ്. ശിവജയന്തി നിങ്ങള്ക്ക് വളരെ നന്നായി ആഘോഷിക്കണം. ശിവജയന്തിയില് വളരെ നല്ല രീതിയില് സേവ ചെയ്യണം. ആരുടെയടുക്കല് പ്രദര്ശിനിയുണ്ടോ, എല്ലാവരും അവരവരുടെ വീടുകളില് അഥവാ സെന്ററില് ശിവജയന്തി നല്ലരീതിയില് ആഘോഷിക്കൂ. ഒപ്പം എഴുതി വെയ്ക്കൂ- ഗീതാജ്ഞാനത്തിന്റെ ദാതാവായ ശിവബാബയിലൂടെ പരിധിയില്ലാത്ത സമ്പത്ത് നേടാനുള്ള വഴി ഇവിടെ വന്നു പഠിക്കൂ. വിളക്കുകളും ചന്ദനത്തിരികളുമെല്ലാം കത്തിക്കൂ. വീടു വീടാന്തരം ശിവജയന്തി ആഘോഷിക്കണം. നിങ്ങള് ജ്ഞാനഗംഗകളല്ലേ. ഓരോരുത്തരുടെയടുക്കലും ഗീതാപാഠശാലയുണ്ടായിരിക്കണം. വീടു വീടുകളില് ഗീത പഠിക്കാറില്ലേ. പുരുഷന്മാരെക്കാളും മാതാക്കള് ഭക്തിയില് തീവ്രമാണ്. നിത്യവും ഗീത പഠിക്കുന്ന കുടുംബങ്ങളുമുണ്ട്. അതിനാല് വീട്ടിലും ചിത്രങ്ങള് വെക്കണം. പിന്നീട് എഴുതൂ, വന്ന് പരിധിയില്ലാത്ത ബാബയില് നിന്ന് വീണ്ടും സമ്പത്ത് നേടൂ.

ഈ ശിവജയന്തിയാകുന്ന ഉത്സവം വാസ്തവത്തില് നിങ്ങളുടെ സത്യമായ ദീപാവലിയാണ്. എപ്പോഴാണോ ശിവബാബ വരുന്നത് അപ്പോള് വീടു വീടുകളില് വെളിച്ചമുണ്ടാകുന്നു. ഈ ഉത്സവത്തില് വിശേഷിച്ചും വിളക്കുകളെല്ലാം കത്തിച്ച് ആഘോഷിക്കൂ. നിങ്ങള് സത്യമായ ദീപാവലി ആഘോഷിക്കുന്നു. ദീപാവലിയുടെ ഫൈനല് സത്യയുഗത്തില് നടക്കും. സത്യയുഗത്തില് വീടുവീടുകളില് പ്രകാശം മാത്രമായിരിക്കും. അതായത് ഓരോ ആത്മാവിന്റേയും ജ്യോതി തെളിഞ്ഞിരിക്കും. ഇവിടെ ഇരുട്ടാണ്. ആത്മാക്കള് ആസുരീയ ബുദ്ധിയുള്ളവരായി മാറിയിരിക്കുന്നു. സത്യയുഗത്തില് ആത്മാക്കള് പവിത്രമായതിനാല് ദൈവീകബുദ്ധിയുണ്ടായിരിക്കും. ആത്മാവാണ് പതിതവും, ആത്മാവാണ് പാവനമായി മാറുന്നതും. ഇപ്പോള് നിങ്ങള് കാല്ക്കാശിനു വിലയില്ലാതിരുന്ന അവസ്ഥയില് നിന്നും മൂല്യമുള്ളവരായി മാറിക്കൊണ്ടിരി ക്കുകയാണ്. ആത്മാവ് പവിത്രമായി മാറുന്നതിലൂടെ ശരീരം പവിത്രമായത് ലഭിക്കും. ഇവിടെ ആത്മാവ് അപവിത്രമാണ്, ശരീരവും ലോകവും അപവിത്രമാണ്. ഈ കാര്യങ്ങള് നിങ്ങളിലും കുറച്ചുപേരാണ് യഥാര്ത്ഥരീതിയില് മനസ്സിലാക്കുന്നത്. അവരുടെയുള്ളില് സന്തോഷമുണ്ടായിരിക്കും. നമ്പര്ക്രമമാണ് പുരുഷാര്ത്ഥം ചെയ്തുകൊണ്ടിരിക്കുന്നത്. ഗ്രഹപ്പിഴയും ഉണ്ടായിക്കൊണ്ടിരിക്കുന്നുണ്ട്. ചിലപ്പോള് രാഹുവിന്റെ ഗ്രഹപ്പിഴ ഉണ്ടാകുമ്പോള് ആശ്ചര്യപ്പെടുത്തിക്കൊണ്ട് ഓടിപ്പോകുന്നു. ബൃഹസ്പതി ദശയില് നിന്നു രാഹുവിന്റെ ദശയിലേക്കു മാറുന്നു. കാമവികാരത്തിലേക്ക് വീണാല് രാഹുവിന്റെ ദശയാകും. മല്ലയുദ്ധമല്ലേ നടക്കുന്നത്. നിങ്ങള് മാതാക്കള് (മല്ലയുദ്ധം) കണ്ടിട്ടേയുണ്ടാകില്ല. കാരണം മാതാക്കള് വീട്ടമ്മമാരാണ്. നിങ്ങള്ക്കറിയാം ഭ്രമരിയെയും വീട്ടമ്മയെന്നു പറയും. വീട് ഉണ്ടാക്കുന്നത് നല്ലൊരു ജോലിയാണ്, അതിനാല് വീട്ടമ്മയെന്നു പറയുന്നു. ഭ്രമരി എത്ര പരിശ്രമിക്കുന്നു, നല്ലൊരു മേസ്ത്രിയാണ്. രണ്ടോ മൂന്നോ മുറികള് ഉണ്ടാക്കും. മൂന്നോ നാലോ കീടങ്ങളെയും കൊണ്ടുവരും. അതേപോലെയാണ് നിങ്ങള് ബ്രാഹ്മണിമാരും. വേണമെങ്കില് ഒന്നോ രണ്ടോ പേരേ തയ്യാറാക്കൂ, വേണമെങ്കില് പത്തോ പന്ത്രണ്ടോ പേരേ തയ്യാറാക്കൂ, വേണമെങ്കില് 100 പേരേ തയ്യാറാക്കൂ, വേണമെങ്കില് 500 പേരേയും തയ്യാറാക്കൂ. മണ്ഡപമെല്ലാം ഉണ്ടാക്കാറില്ലേ, ഇതും വീടുണ്ടാക്കല് തന്നെയല്ലേ. അവിടെയിരുന്ന് എല്ലാവര്ക്കും (ജ്ഞാനം) ഊതിക്കൊടുക്കുകയാണ്. ചിലര് കാര്യം മനസ്സിലാക്കി കീടത്തില് നിന്നും ബ്രാഹ്മണനായി മാറും, ചിലര് കേടുവന്നുതന്നെ പുറത്ത് വരും. അതായത് ഈ ധര്മ്മത്തിലേതല്ല. ഈ ധര്മ്മത്തിലു ള്ളവര്ക്കേ പൂര്ണ്ണമായും മനസ്സിലാകൂ. നിങ്ങളാണെങ്കില് മനുഷ്യരാണല്ലോ. നിങ്ങള്ക്ക് ശക്തി ഈ വണ്ടിനേക്കാളും കൂടുതലുണ്ട്. നിങ്ങള്ക്ക് രണ്ടായിരം പേരുടെ മധ്യത്തിലൊക്കെ പ്രഭാഷണം ചെയ്യാന് സാധിക്കും. മുന്നോട്ട് പോകുന്തോറും നാലായിരം അയ്യായിരത്തിന്റെ സഭയിലേക്കെല്ലാം നിങ്ങള് പോകും. ഇന്ന് സന്യാസിമാര് വിദേശത്ത് പോയി പറയുന്നു ഞങ്ങള് ഭാരതത്തിന്റെ പ്രാചീനരാജയോഗം പഠിപ്പിക്കുകയാണ്. ഇന്ന് മാതാക്കള് പോലും കാഷായവസ്ത്രം ധരിച്ച് പോകുന്നു, വിദേശീയരെ കബളിപ്പിക്കുന്നു. അവരോട് പറയുന്നു ഭാരതത്തിന്റെ പ്രാചീനരാജയോഗം ഭാരതത്തില് പോയി പഠിക്കൂ. ഭാരതത്തില് വന്ന് പഠിക്കൂ എന്ന് നിങ്ങള് പറയില്ല. നിങ്ങള് വിദേശങ്ങളില് പോയി അവിടെ വെച്ച് തന്നെ മനസ്സിലാക്കിക്കൊടുക്കുന്നു - ഈ രാജയോഗം പഠിക്കൂ എങ്കില് നിങ്ങളുടെ ജന്മം സ്വര്ഗ്ഗത്തിലുണ്ടാകും. ഇതിന് വസ്ത്രം മാറേണ്ട ആവശ്യമൊന്നുമില്ല. ഇവിടെ ദേഹം, ദേഹത്തിന്റെ എല്ലാ സംബന്ധങ്ങളേയും മറന്ന് സ്വയം ആത്മാവാണെന്ന് മനസ്സിലാക്കി ബാബയെ ഓര്മ്മിക്കുന്നു. ബാബയാണ് മുക്തി ദാതാവ്. വഴികാട്ടിയാണ്, എല്ലാവരേയും ദുഃഖത്തില്നിന്ന് മോചിപ്പിക്കുന്നു.

ഇപ്പോള് നിങ്ങള്ക്ക് സതോപ്രധാനമായി മാറണം. നിങ്ങളാദ്യം സ്വര്ണ്ണിമയുഗത്തിലായിരുന്നു, ഇപ്പോള് ഇരുമ്പുയുഗത്തിലാണ്. മുഴുവന് ലോകവും, എല്ലാ ധര്മ്മത്തിലുള്ളവരും ഇരുമ്പുയുഗത്തിലാണ്. ഏത് ധര്മ്മത്തിലുള്ളവരെ ലഭിച്ചാലും, അവരോട് പറയണം ബാബ പറയുന്നു സ്വയം ആത്മാവാണെന്ന് മനസ്സിലാക്കി എന്നെ ഓര്മ്മിക്കൂ എങ്കില് നിങ്ങള് പാവനമായി മാറും പിന്നീട് നിങ്ങളെ കൂടെ കൊണ്ടുപോകും, മതി, ഇത്രയെങ്കിലും പറയൂ, കൂടുതല് വേണ്ട. നിങ്ങളുടെ ശാസ്ത്രങ്ങളിലുമുണ്ട് വീടു വീടുകളില് സന്ദേശം കൊടുക്കൂ. ആരെങ്കിലും ഒരാളെങ്കിലും അവശേഷിച്ചാല് അവര് പരാതി പറയും എന്നോടാരും പറഞ്ഞില്ല. ബാബ വന്നിരിക്കുകയാണ്, ഇത് പെരുമ്പറ മുഴക്കി അറിയിക്കണം. എല്ലാവരും ഒരു ദിവസം അറിയും ബാബ വന്നുകഴിഞ്ഞു - ശാന്തിധാമത്തിന്റേയും സുഖധാമത്തിന്റേയും സമ്പത്ത് നല്കാന്. എപ്പോഴാണോ ദേവതാധര്മ്മമുണ്ടായിരുന്നത് മറ്റൊരു ധര്മ്മവും ഉണ്ടായിരുന്നില്ല. എല്ലാവരും ശാന്തിധാമത്തിലായിരുന്നു. ഇങ്ങനെയുള്ള ചിന്തകളുണ്ടായിരിക്കണം. സ്ലോഗന്സ് ഉണ്ടാക്കണം. ബാബ പറയുന്നു ദേഹസഹിതം എല്ലാ സംബന്ധങ്ങളേയും ഉപേക്ഷിക്കൂ. സ്വയം ആത്മാവാണെന്ന് മനസ്സിലാക്കി പിതാവായ എന്നെ ഓര്മ്മിക്കൂ എങ്കില് ആത്മാവ് പവിത്രമായി മാറും. ഇപ്പോള് ആത്മാക്കള് അപവിത്രമാണ്. ഇപ്പോള് എല്ലാവരേയും പവിത്രമാക്കി മാറ്റി ബാബ വഴികാട്ടിയായി മാറി കൂടെ കൊണ്ടുപോവുകയാണ്. എല്ലാവരും അവരവരുടെ സെക്ഷനുകളിലേക്ക് പോകും. പിന്നീട് ദേവതാധര്മ്മത്തിലുള്ളവര് യഥാക്രമം വരും. എത്ര സഹജമാണ്. ഇത് ബുദ്ധിയില് ധാരണ ചെയ്യണം. ആര് സേവനം ചെയ്യുന്നുണ്ടോ അവര്ക്ക് മറഞ്ഞിരിക്കാന് സാധിക്കില്ല. ഡീസര്വ്വീസ് ചെയ്യുന്നവര്ക്കും ഒളിഞ്ഞിരിക്കാന് സാധിക്കില്ല. സേവനത്തിന് യോഗ്യതയുള്ളവരെയാണ് വിളിക്കുക. ആര്ക്ക് ഒരു ജ്ഞാനവും കേള്പ്പിക്കാന് സാധിക്കുന്നില്ലയോ അവരെ വിളിക്കാറില്ല. അവര് പേര് ചീത്തയാക്കും. അവര് പറയും എന്താ ബി.കെ.കള് ഇങ്ങിനെയാണോ. നന്നായി പെരുമാറുന്നില്ല. അപ്പോള് പേര് ചീത്തയായില്ലേ. ശിവബാബയുടെ പേര് ചീത്തയാക്കുന്നവര്ക്ക് ഉയര്ന്ന പദവി നേടാന് സാധിക്കില്ല. ഇവിടെ ചിലര് കോടിപതികളുണ്ട് കോടാനുകോടിപതികളുമുണ്ട്, ചിലര് നോക്കൂ വിശന്ന് മരിച്ചുകൊണ്ടുമിരിക്കന്നു. അങ്ങിനെയുള്ള യാചകരും വന്ന് രാജകുമാരനായി മാറും. ഇപ്പോള് നിങ്ങള് കുട്ടികള് മനസ്സിലാക്കി ശ്രീകൃഷ്ണന് സ്വര്ഗ്ഗത്തിന്റെ രാജകുമാരനായിരുന്നു. വീണ്ടും അതേ ശ്രീകൃഷ്ണനാണ് രാജകുമാരനായി മാറുന്നത്, വീണ്ടും യാചകനില്നിന്നും രാജകുമാരനായി മാറും. ഈ ബ്രഹ്മാബാബയും ബെഗര് ആയിരുന്നല്ലോ, അല്പ്പ-സ്വല്പ്പം സമ്പാദിച്ചിരുന്നതും നിങ്ങള് കുട്ടികള്ക്കുവേണ്ടി. അല്ലെങ്കില് നിങ്ങളെ എങ്ങനെ സംരക്ഷിക്കും? ഈ കാര്യങ്ങളൊന്നും ശാസ്ത്രങ്ങളിലില്ല. ശിവബാബയാണ് വന്ന് പറഞ്ഞുതരുന്നത്. ഇദ്ദേഹം ഗ്രാമത്തിലെ ബാലകനായിരുന്നു. പേര് ശ്രീകൃഷ്ണനായിരുന്നില്ല. ഇത് ആത്മാവിന്റെ കാര്യമാണ് അതുകൊണ്ട് മനുഷ്യര് വളരെ ആശയക്കുഴപ്പത്തിലാണ്. ബാബ മനസ്സിലാക്കിത്തരികയാണ് ശിവജയന്തിയില് ഓരോരോ വീടുകളിലും ചിത്രങ്ങളിലൂടെ സേവ ചെയ്യണം. എഴുതണം, പരിധിയില്ലാത്ത ബാബയില്നിന്നും 21 ജന്മത്തിലേക്കുവേണ്ടി സ്വര്ഗ്ഗത്തിന്റെ ചക്രവര്ത്തി പദവി സെക്കന്റില് എങ്ങനെയാണ് ലഭിക്കുന്നത്, അത് വന്ന് മനസ്സിലാക്കൂ. എങ്ങനെയാണോ ദീപാവലിയില് മനുഷ്യര് വളരെ കച്ചവടസ്ഥാപനങ്ങള് തുറക്കുന്നത്, നിങ്ങളും ഈ അവിനാശി ജ്ഞാനരത്നങ്ങളുടെ കടകള് തുറക്കണം. നിങ്ങളുടേത് എത്ര നല്ല അലങ്കരിച്ച കടകളായിരിക്കണം. മനുഷ്യര് ദീപാവലിയില് കടകള് തുറക്കുന്നു, നിങ്ങള് ശിവജയന്തിയില് തുറക്കൂ. ശിവബാബ എല്ലാവരുടേയും ദീപത്തെ തെളിയിക്കുകയാണ്, നിങ്ങളെ വിശ്വത്തിന്റെ അധികാരിയാക്കി മാറ്റുകയാണ്. അവര് ലക്ഷ്മിയില്നിന്നും വിനാശി ധനം യാചിക്കുന്നു. ഇവിടെ ജഗദംബയില്നിന്ന് നിങ്ങള്ക്ക് വിശ്വത്തിന്റെ ചക്രവര്ത്തി പദവി ലഭിക്കുന്നു. ഈ രഹസ്യം ബാബയാണ് മനസ്സിലാക്കിത്തരുന്നത്. ബാബ ഒരിക്കലും ശാസ്ത്രങ്ങളെയൊന്നും ആശ്രയിക്കുന്നില്ല. ബാബ പറയുന്നു ഞാന് ജ്ഞാനത്തിന്റെ സാഗരനാണ്, ഇതും അറിയുന്നുണ്ട് ഏതെല്ലാം കുട്ടികള് വളരെ നല്ല സേവനം ചെയ്യുന്നുണ്ടോ അതുകൊണ്ട് അവരുടെ ഓര്മ്മ വരുന്നു. ഓരോരുത്തരുടേയും ഉള്ളിലുള്ളത് അറിയുന്നു എന്നല്ല. ചില സമയത്ത് അറിയാന് കഴിയും ഇവര് പതിതമാണ്, സംശയം തോന്നും. മുഖം തന്നെ മങ്ങിയിരിക്കും ബാബയും മുകളില്നിന്ന് അന്വേഷണത്തിന് അയക്കും, ഇവരോട് ചോദിക്കൂ. ഇതും ഡ്രാമയില് അടങ്ങിയതല്ലേ. ചിലരെക്കുറിച്ച് അന്വേഷിക്കും, എല്ലാവരെയും അന്വേഷിക്കാന് കഴിയില്ല. ധാരാളം പേരുണ്ട്, മുഖം കറുപ്പിക്കുന്നവര്. ആര് ചെയ്യുന്നുവോ അവര് തനിക്കുതന്നെ നഷ്ടമുണ്ടാക്കുന്നു. സത്യം പറയുന്നതിലൂടെ അല്പമെങ്കിലും ലാഭം ഉണ്ടാകും, പറയാതിരിക്കുന്നതിലൂടെ കൂടുതല് നഷ്ടമുണ്ടാകും. മനസ്സിലാക്കണം ബാബ നമ്മളെ സുന്ദരന്മാരാക്കി മാറ്റുന്നതിനുവേണ്ടി വന്നിരിക്കുകയാണ്. നമ്മള് വീണ്ടും മുഖം കറുപ്പിക്കുന്നു! ഇതാണ് മുള്ളുകളുടെ ലോകം. മനുഷ്യമുള്ളുകള്. സത്യയുഗത്തെയാണ് പറയുന്നത് അല്ലാഹുവിന്റെ പൂന്തോട്ടം. ഇത് കാടാണ്. ബാബ പറയുന്നു എപ്പോള് ധര്മ്മഗ്ലാനി സംഭവിക്കുന്നു, അപ്പോള് ഞാന് വരുന്നു. ആദ്യനമ്പറായ ശ്രീകൃഷ്ണനെ നോക്കൂ 84 ജന്മങ്ങളെടുത്തതിനുശേഷം എങ്ങനെയായി മാറി. ഇപ്പോള് എല്ലാവരും തമോപ്രധാനമാണ്. പരസ്പരം കലഹിക്കുന്നു. ഇതെല്ലാം ഡ്രാമയിലുള്ളതാണ്. പിന്നീട് സ്വര്ഗ്ഗത്തില് ഇതൊന്നുമുണ്ടാകില്ല. ധാരാളം പോയിന്റുകളുണ്ട്, കുറിച്ചുവെക്കണം. എങ്ങനെയാണോ വക്കീല്മാര്ക്ക് പോയിന്റുകള് എഴുതിവക്കുന്ന പുസ്തകമുള്ളത് ഡോക്ടേഴ്സും പുസ്തകം വെക്കാറുണ്ട്, അത് നോക്കിയിട്ടാണ് മരുന്നു കൊടുക്കാറുള്ളത്. കുട്ടികള്ക്ക് എത്ര നല്ലരീതിയില് പഠിക്കണം, സേവ ചെയ്യണം. ബാബ നമ്പര് വണ് മന്ത്രം നല്കിയിരിക്കുകയാണ് മന്മനാഭവ. ബാബയേയും സമ്പത്തിനേയും ഓര്മ്മിക്കൂ എങ്കില് സ്വര്ഗ്ഗത്തിന്റെ അധികാരിയായി മാറും. ശിവജയന്തി ആഘോഷിക്കുന്നു. പക്ഷേ ശിവബാബ എന്താണ് ചെയ്തത്? തീര്ച്ചയായും സ്വര്ഗ്ഗത്തിന്റെ സമ്പത്ത് തന്നിട്ടുണ്ടാകും. സ്വര്ഗ്ഗത്തില്നിന്നും നരകവും, നരകത്തില്നിന്ന് സ്വര്ഗ്ഗവും ഉണ്ടാകുന്നു.

ബാബ മനസ്സിലാക്കിത്തരികയാണ് - കുട്ടികളേ, യോഗയുക്തരായി മാറൂ എങ്കില് നിങ്ങള്ക്ക് ഓരോ കാര്യവും നല്ലരീതിയില് മനസ്സിലാക്കാന് കഴിയും. പക്ഷേ യോഗം ശരിയല്ല, ബാബയുടെ ഓര്മ്മ ഇല്ലായെങ്കില് ഒന്നും മനസ്സിലാക്കാന് സാധിക്കില്ല. വികര്മ്മവും വിനാശമാകില്ല. യോഗയുക്തമാകാത്ത തിലൂടെ സദ്ഗതിയും ഉണ്ടാകില്ല. പാപങ്ങള് അവശേഷിക്കും പിന്നീട് പദവിയും കുറയും. വളരെയധികം പേരുണ്ട്, യോഗമൊന്നുമില്ല, നാമരൂപത്തില് കുരുങ്ങുന്നു, അവരുടെ മാത്രം ഓര്മ്മയില് ഇരിക്കുകയാണെങ്കില് വികര്മ്മം എങ്ങനെ വിനാശമാകും? ബാബ പറയുന്നു ദേഹീ അഭിമാനിയായി മാറൂ. ശരി,

വളരെക്കാലത്തെ വേര്പാടിനുശേഷം തിരിച്ചുകിട്ടിയ മധുരമധുരമായ സന്താനങ്ങള്ക്ക് മാതാപിതാവായ ബാപ്ദാദയുടെ സ്നേഹസ്മരണയും നമസ്കാരവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികള്ക്ക് നമസ്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) ശിവജയന്തിയില് അവിനാശിജ്ഞാനരത്നങ്ങളുടെ കട തുറന്ന് സേവനം ചെയ്യണം. വീടു വീടുകളില് വെളിച്ചം വിതറി എല്ലാവര്ക്കും ബാബയുടെ പരിചയം കൊടുക്കണം.

2) സത്യമായ ബാബയോട് സത്യമായിരിക്കണം, ഒരു വികര്മ്മവും ചെയ്ത് ഒളിപ്പിച്ചുവെക്കരുത്. ഇങ്ങനെ യോഗയുക്തരായി മാറണം, ഒരു പാപവും അവശേഷിക്കരുത്. ആരുടേയും നാമരൂപത്തില് കുരുങ്ങരുത്.

വരദാനം :-
ഞാന് എന്ന ഭാവത്തെ ത്യാഗം ചെയ്യുന്ന ബ്രഹ്മാബാബക്ക് സമാനം ശ്രേഷ്ഠത്യാഗിയായി ഭവിക്കട്ടെ.

സംബന്ധങ്ങളുടെ ത്യാഗം, വൈഭവങ്ങളുടെ ത്യാഗം ഇവയൊന്നും വലിയ കാര്യമല്ല, എന്നാല് ഓരോ കാര്യത്തിലും സങ്കല്പ്പത്തില് പോലും മറ്റുള്ളവരെ മുന്നില് വെക്കുന്നതിന്റെ ഭാവന വെക്കുക അര്ത്ഥം ഞാന് എന്ന ഭാവത്തെ ത്യജിക്കുക, ആദ്യം താങ്കള്.......ഇതാണ് ശ്രേഷ്ഠത്യാഗം. ഇതിനെത്തന്നെയാണ് പറയുക ഞാന് എന്ന ഭാവത്തെ ത്യജിക്കുക. ബ്രഹ്മാബാബ എപ്പോഴും കുട്ടികളെ മുന്നില് വെച്ചു, ڇഞാന് മുന്നിലിരിക്കുംڈ ഇതിലും സദാ ത്യാഗിയായിരുന്നു. ഈ ത്യാഗം കാരണം ഏറ്റവും മുന്നില് അതായത് നമ്പര് വണ്ണില് പോകുന്നതിന്റെ ഫലം ലഭിച്ചു. അതിനാല് ഫോളോ ഫാദര്.

സ്ലോഗന് :-
പെട്ടെന്ന് ആരുടെയെങ്കിലും കുറ്റം കണ്ടെത്തുക- ഇതും ദു:ഖം കൊടുക്കലാണ്.

തന്റെ ശക്തിശാലി മനസ്സിലൂടെ സകാശ് കൊടുക്കുന്നതിന്റെ സേവനം ചെയ്യൂ.

ഉയരമുള്ള സ്തംഭത്തിന് മുകളില് നിന്ന് സകാശ് കൊടുക്കുക, ലൈറ്റും മൈറ്റും കൊടുക്കുക എന്നത് പോലെ താങ്കള് കുട്ടികളും തങ്ങളുടെ ഉയര്ന്ന സ്ഥിതി അഥവാ ഉയര്ന്ന സ്ഥാനത്തിരുന്ന് ചുരുങ്ങിയത് നാല് മണിക്കൂര് വിശ്വത്തിന് ലൈറ്റും മൈറ്റും കൊടുക്കൂ. സൂര്യനും വിശ്വത്തിന് പ്രകാശം കൊടുക്കാന് സാധിക്കുന്നത് ഉയരത്തില് സ്ഥിതി ചെയ്യുന്നത് കൊണ്ടാണ്. അതിനാല് സാകാരസൃഷ്ടിക്ക് സകാശ് കൊടുക്കുന്നതിന് വേണ്ടി ഉയര്ന്ന സ്ഥാന നിവാസിയാകൂ.