02.01.2026           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളെ-നിങ്ങൾക്ക് പരസ്പരം വളരെ-വളരെ ആത്മീയ സ്നേഹത്തോടെയിരിക്കണം, ഒരിക്കലും അഭിപ്രായ ഭിന്നതയിൽ വരരുത്.

ചോദ്യം :-
ഓരോ ബ്രാഹ്മണ കുട്ടികൾക്കും തങ്ങളുടെ ഹൃദയത്തോട് ഏതൊരു കാര്യമാണ് ചോദിക്കേണ്ടത്?

ഉത്തരം :-
ഹൃദയത്തോട് ചോദിക്കൂ-1. ഞാൻ ഈശ്വരന്റെ ഹൃദയത്തിൽ കയറിയോ! 2. എന്നിൽ എത്രത്തോളം ദൈവീകമായ ഗുണങ്ങളുടെ ധാരണയുണ്ട്? 3.ബ്രാഹ്മണനായ ഞാൻ ഈശ്വരീയ സേവനത്തിൽ വിഘ്നമിടുന്നില്ലല്ലോ! 4. സദാ പാലുപോലെയുള്ള സ്വഭാവത്തിലാണോ? നമുക്ക് പരസ്പരം ഏകാഭിപ്രായമാണോ ഉള്ളത്? 5. ഞാൻ സദാ ശ്രീമതം പാലിക്കുന്നുണ്ടോ?

ഗീതം :-
ഭോലാനാഥനേക്കാൾ വിചിത്രമായി.....

ഓംശാന്തി.  
നിങ്ങൾ കുട്ടികൾ ഈശ്വരീയ സമ്പ്രദായത്തിലുള്ളവരാണ്. മുമ്പ് ആസുരീയ സമ്പ്രദായത്തിലുള്ളവരായിരുന്നു. ഭോലാനാഥനെന്ന് ആരെയാണ് പറയുന്നതെന്ന് ആസുരീയ സമ്പ്രദായത്തിലുള്ളവർക്ക് അറിയില്ല. ശിവനും-ശങ്കരനും വേറെയാണെന്നുപോലും അറിയില്ല. ശങ്കരൻ ദേവതയും ശിവൻ അച്ഛനുമാണ്. ഒന്നും അറിയില്ല. ഇപ്പോൾ നിങ്ങൾ ഈശ്വരീയ സമ്പ്രദായത്തി ലുള്ളവരാണ് അഥവാ ഈശ്വരീയ കുടുംബമാണ്. രാവണന്റെത് ആസുരീയമായ കുടുംബമാണ്. എത്ര വ്യത്യാസമാണ്. ഇപ്പോൾ നിങ്ങൾ ഈശ്വരീയ കുടുംബത്തിൽ ഈശ്വരനിലൂടെ പഠിക്കുകയാണ്, പരസ്പരം ആത്മീയ സ്നേഹത്തിൽ എങ്ങനെയിരിക്കണമെന്ന്. പരസ്പരം ഈ ബ്രാഹ്മണ കുലത്തിൽ ആത്മീയ സ്നേഹം ഇവിടെ നിന്നു തന്നെ നിറക്കണം. പൂർണ്ണമായ സ്നേഹമില്ലാത്തവർക്ക് പൂർണ്ണമായ പദവിയും പ്രാപ്തമാക്കാൻ സാധിക്കില്ല. സത്യയുഗത്തിൽ ഒരു ധർമ്മവും ഒരു രാജ്യവുമാണ്. പരസ്പരം ഒരു ലഹളയുമുണ്ടാകുന്നില്ല. ഇവിടെ രാജ്യഭാഗ്യമില്ല. ബ്രാഹ്മണരിലും ദേഹാഭിമാനമുള്ളതുകാരണം അഭിപ്രായ വ്യത്യാസത്തിലേക്ക് വരുന്നു. ഇങ്ങനെ അഭിപ്രായ വ്യത്യാസത്തിലേക്ക് വരുന്നവർ പിന്നീട് ശിക്ഷകൾ അനുഭവിച്ച് പാസാകും. പിന്നെ സത്യയുഗത്തിൽ അവർ ഒരു ധർമ്മത്തിൽ കഴിയുമ്പോൾ അവിടെ ശാന്തിയുണ്ടാകുന്നു. ഇപ്പോൾ ഒരു വശത്ത് ആസുരീയ സമ്പ്രദായം അഥവാ ആസുരീയ കുടുംബ രീതി. ഇവിടെ ഈശ്വരീയ കുടുംബ രീതി. ഭാവിയിലേക്ക് വേണ്ടി ദൈവീകമായ ഗുണങ്ങളെ ധാരണ ചെയ്യുകയാണ്. ബാബ സർവ്വഗുണ സമ്പന്നരാക്കി മാറ്റുന്നു. എല്ലാവരും ആയി മാറുന്നില്ല. ശ്രീമതത്തിലൂടെ നടക്കുന്നവർ മാത്രമാണ് വിജയമാലയിലെ മുത്തായി മാറുന്നത്. മുത്തായി മാറാത്തവർ പ്രജയിലേക്ക് വരും. സത്യയുഗത്തിൽ ദേവതാ ഗവൺമെന്റാണ്. 100 ശതമാനം പവിത്രതയും, ശാന്തിയും, സമൃദ്ധി മുണ്ടായിരിക്കും. ഈ ബ്രാഹ്മണ കുലത്തിൽ ഇപ്പോൾ ദൈവീകമായ ഗുണങ്ങൾ ധാരണ ചെയ്യണം. ചിലർ നല്ല രീതിയിൽ ദൈവീകമായ ഗുണങ്ങളെ ധാരണ ചെയ്യുന്നു, മറ്റുള്ളവരെയും ധാരണ ചെയ്യിപ്പിച്ചുകൊണ്ടേയിരിക്കുന്നു. ഈശ്വരീയ കുലത്തിൽ പരസ്പരം ആത്മീയ സ്നേഹം ദേഹീയഭിമാനികളായിരിക്കുമ്പോൾ മാത്രമെ ഉണ്ടായിരിക്കുകയുള്ളൂ, അതിനാൽ പുരുഷാർത്ഥം ചെയ്തുകൊണ്ടേയിരിക്കുന്നു. അവസാനവും എല്ലാവരുടെയും അവസ്ഥ ഏകരസവും ഒരേപോലെയുമായിരിക്കുക സാധ്യമല്ല. പിന്നീട് ശിക്ഷകൾ അനുഭവിച്ച് പദവി ഭ്രഷ്ടമായി മാറും. കുറഞ്ഞ പദവി പ്രാപ്തമാക്കും. ബ്രാഹ്മണരിലും അഥവാ പരസ്പരം ആരെങ്കിലും പാലുപോലെയുള്ള സ്വഭാവമല്ല, ഉപ്പുവെള്ളമായി മാറുന്നു, ദൈവീക ഗുണങ്ങളെ ധാരണ ചെയ്യുന്നില്ല എങ്കിൽ ഉയർന്ന പദവി എങ്ങനെ പ്രാപ്തമാക്കാൻ സാധിക്കും! ഉപ്പുവെള്ളമായതു കാരണം ഈശ്വരീയ സേവനത്തിലും വിഘ്നമുണ്ടാക്കികൊണ്ടേയിരിക്കുന്നു. അതിന്റെ ഫലമായി എന്താണ് സംഭവിക്കുന്നത്! അവർക്ക് ഉയർന്ന പദവി പ്രാപ്തമാക്കാൻ സാധിക്കില്ല. ഒരു വശത്ത് ഒറ്റക്കെട്ടായിരിക്കാനുള്ള പുരുഷാർത്ഥം ചെയ്യുന്നു. മറുവശത്ത് മായ ഉപ്പുവെള്ളമാക്കി മാറ്റുന്നു. അതുകാരണം സേവനത്തിനു പകരം ഡിസ്സർവ്വീസ് ചെയ്തുകൊണ്ടിരിക്കുന്നു. ബാബ മനസ്സിലാക്കി തരുന്നു-നിങ്ങൾ ഈശ്വരീയ കുടുംബത്തിലുള്ളവരാണ്. ഈശ്വരന്റെ കൂടെ കഴിയുന്നുമുണ്ട്. ചിലർ കൂടെ കഴിയുന്നു, മറ്റു ചിലർ വേറെ-വേറെ ഗ്രാമങ്ങളിൽ കഴിയുന്നു. എന്നാലും ഒരുമിച്ചാണല്ലോ! ബാബയും വരുന്നത് ഭാരതത്തിലാണ്. ശിവബാബ എപ്പോഴാണ് വരുന്നത്, വന്ന് എന്താണ് ചെയ്യുന്നത് എന്നുപോലും മനുഷ്യർക്കറിയില്ല? നിങ്ങൾക്ക് ഇപ്പോൾ ബാബയിലൂടെ പരിചയം ലഭിച്ചു. രചയിതാവിന്റെയും രചനയുടെയും ആദി-മദ്ധ്യ-അന്ത്യത്തിന്റെയും രഹസ്യത്തെ ഇപ്പോൾ നിങ്ങൾക്കറിയാം. ഈ ചക്രം എങ്ങനെയാണ് കറങ്ങുന്നതെന്ന് ലോകത്തിലുള്ളവർക്ക് അറിയില്ല. ഇപ്പോൾ എങ്ങനെയുള്ള സമയമാണ്. തികച്ചും ഘോരമായ അന്ധകാരത്തിലാണ്.

നിങ്ങൾ കുട്ടികൾക്ക് രചയിതാവാകുന്ന ബാബ വന്ന് മുഴുവൻ വാർത്തകളും കേൾപ്പിച്ചു തന്നു. ഹേയ്, സാലിഗ്രാമുകളേ, എന്നെ ഓർമ്മിക്കൂ എന്ന് കൂടെ-കൂടെ മനസ്സിലാക്കി തരുന്നു. ഇത് ശിവബാബ തന്റെ കുട്ടികളോടാണ് പറയുന്നത്. നിങ്ങൾക്ക് പാവനമായി മാറാൻ ആഗ്രഹമുണ്ടല്ലോ! വിളിച്ചുകൊണ്ടേയിരിന്നു. ഇപ്പോൾ ഞാൻ വന്നിരിക്കുകയാണ്. ശിവബാബ വരുന്നതു തന്നെ ഭാരതത്തെ വീണ്ടും ശിവാലയമാക്കി മാറ്റാൻ, രാവണൻ വേശ്യാലയമാക്കി മാറ്റി. സ്വയം പാടുന്നു-നമ്മൾ പതിതരും വികാരികളുമാണെന്ന്. ഭാരതം സത്യയുഗത്തിൽ സമ്പൂർണ്ണ നിർവ്വികാരിയായിരുന്നു. നിർവ്വികാരികളായ ദേവതകളെ വികാരികളായ മനുഷ്യർ പൂജിക്കുന്നു. പിന്നീട് നിർവ്വികാരികളായവർ തന്നെയാണ് വികാരികളായി മാറുന്നത്. ഇതാർക്കും അറിയില്ല. പൂജ്യരായവർ നിർവ്വികാരികളായിരുന്നു പിന്നീട് പൂജാരികളും വികാരികളുമായി മാറി. അപ്പോഴാണ് വിളിക്കുന്നത്-അല്ലയോ പതിത-പാവന വരൂ, വന്ന് നിർവ്വികാരിയാക്കി മാറ്റൂ. ബാബ പറയുന്നു-ഈ അന്തിമ ജന്മം നിങ്ങൾ പവിത്രമായി മാറൂ. എന്നെ മാത്രം ഓർമ്മിക്കൂ എന്നാൽ നിങ്ങളുടെ പാപങ്ങളെല്ലാം ഇല്ലാതായി തമോപ്രധാനത്തിൽ നിന്നും സതോപ്രധാനമായ ദേവതയായി മാറും, പിന്നീട് ചന്ദ്രവംശികളുടെ കുടുംബത്തിലേക്ക് വരും. ഈ സമയം ഈശ്വരീയ കുടുംബത്തിലുള്ളവരാണ്. പിന്നീട് ദൈവീകമായ കുടുംബത്തിൽ 21 ജന്മം കഴിയും. ഈ ഈശ്വരീയ കുടുംബത്തിൽ നിങ്ങൾ അന്തിമ ജന്മം കടന്നുപോകുന്നു. ഇതിൽ നിങ്ങൾക്ക് പുരുഷാർത്ഥം ചെയ്ത് പിന്നീട് സർവ്വഗുണ സമ്പന്നരായി മാറണം. നിങ്ങൾ പൂജ്യരായിരുന്നു-യോഗ്യരായി രാജ്യം ഭരിച്ചിരുന്നു. പിന്നീടാണ് പൂജാരിമാരായി മാറിയത്. ഇത് മനസ്സിലാക്കികൊടുക്കണമല്ലോ! ഭഗവാൻ അച്ഛനാണ്. നമ്മൾ ഭഗവാന്റെ കുട്ടികളാണെങ്കിൽ ഒരു കുടുംബമായില്ലേ! അങ്ങ് മാതാവും പിതാവും നമ്മൾ കുട്ടികളുമാണെന്ന് പാടുന്നുണ്ട്...അപ്പോൾ കുടുംബമായില്ലേ! ഇപ്പോൾ ബാബയിൽ നിന്ന് അളവറ്റ സുഖം ലഭിക്കുന്നു. ബാബ പറയുന്നു-നിങ്ങൾ തീർച്ചയായും നമ്മുടെ കുടുംബത്തിലുള്ളവർ തന്നെയാണ്. എന്നാൽ ഡ്രാമാപ്ലാനനുസരിച്ച് രാവണരാജ്യത്തിൽ വന്നതിനുശേഷം നിങ്ങൾ ദുഃഖത്തിലേക്ക് വരുന്നു, അപ്പോഴാണ് വിളിക്കുന്നത്. ഈ സമയം നിങ്ങൾ യഥാർത്ഥ കുടുംബമാണ്. പിന്നീട് നിങ്ങൾക്ക് 21 ജന്മത്തേക്കുവേണ്ടിയുള്ള സമ്പത്ത് നൽകുന്നു. ഈ സമ്പത്ത് ദൈവീകമായ കുടുംബത്തിൽ 21 ജന്മം നിലനിൽക്കും. ദൈവീക കുടുംബം സത്യ-ത്രേതായുഗം വരെ നിലനിൽക്കുന്നു. പിന്നീട് രാവണരാജ്യമായി മാറുമ്പോൾ നമ്മൾ ദൈവീക കുടുംബത്തിലുള്ളവരാണെന്നുള്ളത് മറന്നുപോകുന്നു. വാമമാർഗ്ഗത്തിലേക്ക് പോകുന്നതിലൂടെ ആസുരീയ കുടുബത്തിലുള്ളവരായി മാറുന്നു. 63 ജന്മം ഏണിപ്പടി താഴേക്ക് ഇറങ്ങിയാണ് വന്നത്. ഈ മുഴുവൻ ജ്ഞാനവും നിങ്ങളുടെ ബുദ്ധിയിൽ ഉണ്ട്. ആർക്കുവേണമെങ്കിലും നിങ്ങൾക്ക് മനസ്സിലാക്കികൊടുക്കാൻ സാധിക്കും. വാസ്തവത്തിൽ നിങ്ങൾ ദേവീ-ദേവത ധർമ്മത്തിലുള്ളവരാണ്. സത്യയുഗത്തിനു മുമ്പ് കലിയുഗമായിരുന്നു. സംഗമയുഗത്തിലാണ് നിങ്ങളെ മനുഷ്യനിൽ നിന്ന് ദേവതയാക്കി മാറ്റുന്നത്. ഇടയിൽ സംഗമയുഗമാണ്. ബ്രാഹ്മണ ധർമ്മത്തിൽ നിന്ന് ദൈവീക ധർമ്മത്തിലേക്ക് കൊണ്ടുവരുന്നു. ലക്ഷ്മീ-നാരായണൻ എങ്ങനെയാണ് രാജ്യം പ്രാപ്തമാക്കിയത് എന്ന് മനസ്സിലാക്കിതരുന്നു. അവർക്കു മുമ്പ് ആസുരീയ രാജ്യമായിരുന്നു. പിന്നീട് ദൈവീക രാജ്യം എപ്പോൾ എങ്ങനെയുണ്ടായി. ബാബ പറയുന്നു, കല്പ-കല്പം സംഗമയുഗത്തിൽ വന്ന് നിങ്ങളെ ബ്രാഹ്മണൻ, ദേവത, ക്ഷത്രിയ ധർമ്മത്തിലേക്ക് കൊണ്ടുപോകുന്നു. ഇതാണ് ഭഗവാന്റെ കുടുംബം. എല്ലാവരും ഗോഡ് ഫാദർ എന്നാണ് പറയുന്നത്. എന്നാൽ അച്ഛനെ അറിയാത്തതു കാരണം അനാഥരായി മാറിയിരിക്കുകയാണ്. അതിനാൽ ബാബ ഘോരമായ അന്ധകാരത്തിൽ നിന്ന് പ്രകാശത്തിലേക്ക് കൊണ്ടുപോകാനാണ് വരുന്നത്. ഇപ്പോൾ സ്വർഗ്ഗത്തിന്റെ സ്ഥാപന നടന്നുകൊണ്ടിരിക്കുകയാണ്. നിങ്ങൾ കുട്ടികൾ പഠിച്ചുകൊണ്ടിരിക്കുകയാണ്, ദൈവീക ഗുണങ്ങൾ ധാരണ ചെയ്തുകൊണ്ടിരിക്കുകയാണ്. ഇതും അറിയണം-ശിവജയന്തി ആഘോഷിക്കാറുണ്ട്, എന്നാൽ ശിവജയന്തിക്കുശേഷം എന്താണ് ഉണ്ടാകുന്നത്? തീർച്ചയായും ദൈവീകരാജ്യത്തിന്റെ ജയന്തിയുണ്ടായിരുന്നിരിക്കും. സ്വർഗ്ഗത്തിന്റെ സ്ഥാപന ചെയ്യുന്ന പിതാവ് സ്വർഗ്ഗം സ്ഥാപിക്കാൻ സ്വർഗ്ഗത്തിൽ വരില്ലല്ലോ! പറയുന്നു- ഞാൻ നരകത്തിന്റെയും സ്വർഗ്ഗത്തിന്റെയും ഇടയിലുള്ള സംഗമത്തിലാണ് വരുന്നത്. ശിവരാത്രിയെന്ന് പറയാറുണ്ടല്ലോ! അപ്പോൾ രാത്രിയിലാണ് ഞാൻ വരുന്നത്. ഇത് നിങ്ങൾ കുട്ടികൾക്ക് മനസ്സിലാക്കാൻ സാധിക്കും. സ്വയം മനസ്സിലാക്കുന്നവർ മറ്റുള്ളവർക്കും ധാരണ ചെയ്യിപ്പിക്കുന്നു. മനസാ-വാചാ കർമ്മണാ സേവനത്തിൽ മുഴുകിയിരിക്കുന്നവർ ഹൃദയത്തിൽ കയറിയിരിക്കുന്നു. സേവനങ്ങൾ എങ്ങനെയാണോ അതിനനുസരിച്ചാണ് ഹൃദയത്തിൽ കയറിയിരിക്കുന്നത്. ചിലർ ഓൾറൗണ്ട് സേവകരായിരിക്കും. എല്ലാ ജോലിയും പഠിക്കണം. ഭക്ഷണമുണ്ടാക്കാൻ, ചപ്പാത്തിയുണ്ടാക്കാൻ, പാത്രം കഴുകാൻ....ഇതും സേവനമാണല്ലോ! ആദ്യം ബാബയുടെ ഓർമ്മയാണ് വേണ്ടത്. അതിലൂടെ വികർമ്മങ്ങൾ വിനാശമാകുന്നു. സമ്പത്ത് ഇവിടെ നിന്നാണ് ലഭിച്ചിരിക്കുന്നത്. സത്യയുഗത്തിൽ സർവ്വഗുണങ്ങളാൽ സമ്പന്നമായിരിക്കും. രാജാവിനെയും റാണിയേയും പോലെ തന്നെയായിരിക്കും പ്രജകളും. ദുഃഖത്തിന്റെ കാര്യമില്ല. ഈ സമയം എല്ലാവരും നരകവാസികളാണ്. എല്ലാവരുടെയും ഇറങ്ങുന്ന കലയാണ്. പിന്നീട് ഇപ്പോൾ കയറുന്ന കലയാകും. ബാബ എല്ലാവരെയും ദുഃഖത്തിൽ നിന്നും മോചിപ്പിച്ച് സുഖത്തിലേക്ക് കൊണ്ടുപോകുന്നു. അതുകൊണ്ടാണ് ബാബയെ മുക്തിദാതാവെന്ന് പറയുന്നത്. നമ്മൾ ബാബയിൽ നിന്ന് സമ്പത്തെടുത്ത് യോഗ്യതയുള്ളവരായി മാറുകയാണ് എന്ന ലഹരി നിങ്ങൾക്ക് ഇവിടെയുണ്ടായിരിക്കും. മറ്റുള്ളവരെ രാജ്യപദവിക്ക് യോഗ്യതയുള്ളവരാക്കി മാറ്റുന്നവരെയാണ് യോഗ്യതയുള്ളവർ എന്ന് പറയുന്നത്. പഠിക്കുന്നവർ ഒരുപാട് പേർ വരുമെന്ന് ബാബ മനസ്സിലാക്കി തന്നിട്ടുണ്ട്. എല്ലാവരും 84 ജന്മങ്ങൾ എടുക്കും എന്നല്ല. കുറച്ചുമാത്രം പഠിക്കുന്നവർ വൈകി വരും. അതിനാൽ ജന്മവും കുറവായിരിക്കുമല്ലോ. ചിലർ 80, ചിലർ 82, ആരെല്ലാമാണ് വേഗം വരുന്നത്, ആരെല്ലാമാണ് പിന്നീട് വരുന്നത്....എല്ലാത്തിന്റെയും ആധാരം പഠിപ്പിലാണ്. സാധാരണ പ്രജ പിന്നീടാണ് വരുന്നത്. അവർ 84 ജന്മങ്ങൾ എടുക്കുന്നില്ല. പിന്നീട് വന്നുകൊണ്ടിരിക്കുന്നു. തികച്ചും അവസാനമായി വരുന്നവർ ത്രേതായുഗത്തിന്റെ അവസാനം വന്ന് ജന്മമെടുക്കും. പിന്നീട് വാമമാർഗ്ഗത്തിലേക്ക് പോകുന്നു. ഇറങ്ങാൻ തുടങ്ങുന്നു. എങ്ങനെയാണ് ഭാരതവാസികൾ 84 ജന്മങ്ങൾ എടുത്തത്, അതിന്റെയാണ് ഈ ഏണിപ്പടി. ഈ സൃഷ്ടിചക്രം ഡ്രാമയുടെ രൂപത്തിലാണ്. പാവനമായവർ തന്നെയാണ് പതിതമായി മാറിയത്. പിന്നീട് പാവനമായ ദേവതകളായി മാറുന്നു. ബാബ വരുമ്പോൾ എല്ലാവരുടെയും മംഗളമുണ്ടാകുന്നു. അതുകൊണ്ട് ഈ യുഗത്തെ മംഗളകരമായ യുഗം എന്ന് പറയുന്നു. എല്ലാവരുടെയും മംഗളം ചെയ്യുന്ന ബാബയിലാണ് സമർപ്പണമാകുന്നത്. സത്യയുഗത്തിൽ എല്ലാവരുടെയും മംഗളമുണ്ടായിരുന്നു. ഒരു ദുഃഖവുമുണ്ടായിരുന്നില്ല. നമ്മൾ ഈശ്വരീയ കുടുംബത്തിലുള്ളവരാണെന്ന് മനസ്സിലാക്കികൊടുക്കണം. ഈശ്വരൻ എല്ലാവരുടെയും അച്ഛനാണ്. ഭാരതത്തിൽ തന്നെയാണ് നിങ്ങൾ മാതാവും പിതാവെന്ന് പാടുന്നത്. അവിടെ കേവലം അച്ഛനെന്നു മാത്രമാണ് പറയുന്നത്. ഇവിടെ നിങ്ങൾ കുട്ടികൾക്ക് അമ്മയേയും അച്ഛനേയും ലഭിക്കുന്നു. ഇവിടെ നിങ്ങൾ കുട്ടികളെ ദത്തെടുക്കുകയാണ് ചെയ്യുന്നത്. അച്ഛൻ രചയിതാവാണെങ്കിൽ അമ്മയുമുണ്ടായിരിക്കും. ഇല്ലായെന്നുണ്ടെങ്കിൽ എങ്ങനെയാണ് രചനയുണ്ടാകുന്നത്! സ്വർഗ്ഗസ്ഥനായ പിതാവ് എങ്ങനെയാണ് സ്വർഗ്ഗം സ്ഥാപിക്കുന്നത്. ഇത് ഭാരതവാസികൾക്കോ വിദേശത്തിലുള്ളവർക്കോ അറിയില്ല. ഇപ്പോൾ നിങ്ങൾക്കറിയാം പുതിയ ലോകത്തിന്റെ സ്ഥാപനയും പഴയ ലോകത്തിന്റെ വിനാശവുമുണ്ടാകണമെങ്കിൽ തീർച്ചയായും സംഗമത്തിൽ മാത്രമെ ഉണ്ടാവുകയുള്ളൂ. ഇപ്പോൾ നിങ്ങൾ സംഗമത്തിലാണ്. ഇപ്പോൾ ബാബ മനസ്സിലാക്കി തരുന്നു-എന്നെ ഓർമ്മിക്കൂ. ആത്മാവിന് പരമപിതാവാകുന്ന പരമാത്മാവിനെയാണ് ഓർമ്മിക്കേണ്ടത്. ആത്മാക്കളും പരമാത്മാവും ഒരുപാട് കാലം വേർപിരിഞ്ഞിരുന്നു....സുന്ദരമായ മിലനം എവിടെയായിരിക്കും! സുന്ദരമായ മിലനം തീർച്ചയായും ഇവിടെ തന്നെയായിരിക്കും. പരമാത്മാവാകുന്ന അച്ഛൻ വരുന്നത് സംഗമത്തിലാണ്. ഇതിനെ മംഗളകാരിയായ സുന്ദരമായ മിലനമെന്നാണ് പറയുന്നത്. എല്ലാവർക്കും ജീവന്മുക്തിയുടെ സമ്പത്ത് നൽകുന്നു. ജീവിതബന്ധനത്തിൽ നിന്നും മുക്തമാകുന്നു. എല്ലാവരും ശാന്തിധാമത്തിലേക്ക് പോകും. പിന്നീട് വരുമ്പോൾ സതോപ്രധാനമായിരിക്കും. ധർമ്മം സ്ഥാപിക്കാനാണ് വരുന്നത്. താഴെ അവരുടെ ജനസംഖ്യ വർദ്ധിക്കുമ്പോൾ രാജ്യം ഭരിക്കാനുള്ള പുരുഷാർത്ഥം ചെയ്യും. അതുവരെ ഒരു വഴക്കുമുണ്ടായിരിക്കില്ല. സതോപ്രധാനത്തിൽ നിന്നും രജോയിലേക്ക് വരുമ്പോഴാണ് വഴക്കുകളെല്ലാം ആരംഭിക്കുന്നത്. ആദ്യം സുഖം പിന്നീട് ദുഃഖമാണ്. ഇപ്പോൾ തികച്ചും ദുർഗതി പ്രാപിച്ചിരിക്കുകയാണ്. ഈ കലിയുഗമാകുന്ന ലോകത്തിന്റെ വിനാശവും സത്യയുഗീ ലോകത്തിന്റെ സ്ഥാപനയുണ്ടാകണം. വിഷ്ണുപുരിയുടെ സ്ഥാപന ബ്രഹ്മാവിലൂടെയാണ് ചെയ്യുന്നത്. പുരുഷാർത്ഥമനുസരിച്ചാണ് വിഷ്ണുപുരിയിൽ പ്രാലബ്ധം പ്രാപ്തമാക്കുന്നത്. ഇത് മനസ്സിലാക്കാൻ വളരെ നല്ല-നല്ല കാര്യങ്ങളാണ്. ഈ സമയം നിങ്ങൾ കുട്ടികൾക്ക് വളരെയധികം സന്തോഷമുണ്ടായിരിക്കണം, നമ്മൾ ഈശ്വരനിൽ നിന്നും ഭാവി 21 ജന്മത്തേക്കുവേണ്ടിയുള്ള സമ്പത്താണ് പ്രാപ്തമാക്കുന്നത്. എത്രയും പുരുഷാർത്ഥം ചെയ്താൽ സ്വയത്തെ സമ്പൂർണ്ണരാക്കി മാറ്റാം....നിങ്ങൾക്ക് സമ്പൂർണ്ണരായി മാറണം. ക്ലോക്കുകൾ ലീവറിന്റെയോ സിലിൻഡറിന്റെയോ ആയിരിക്കുമല്ലോ. ലീവർ വളരെ കൃത്യതയുള്ള തായിരിക്കും. കുട്ടികളിൽ പലരും കൃത്യതയുള്ളവരായി മാറുന്നു. പലരും കൃത്യതയില്ലാത്തവരായി മാറുമ്പോൾ പദവിയും കുറഞ്ഞുപോകുന്നു. പുരുഷാർത്ഥം ചെയ്ത് കൃത്യതയുള്ളവരായി മാറണം. ഇപ്പോൾ എല്ലാവരൊന്നും കൃത്യതയുള്ളവരായിട്ടല്ല മുന്നോട്ട് പോകുന്നത്. പുരുഷാർത്ഥം ചെയ്യിപ്പിക്കുന്നത് ഒരു ബാബ മാത്രമാണ്. ഭാഗ്യത്തെ ഉണ്ടാക്കുന്ന പുരുഷാർത്ഥത്തിൽ കുറവുണ്ട് അതുകൊണ്ടാണ് പദവി കുറഞ്ഞുപോകുന്നത്. ശ്രീമതത്തിലൂടെ നടക്കാത്തതു കാരണവും ആസുരീയ അവഗുണങ്ങളെ ഉപേക്ഷിക്കാത്തതു കാരണവും യോഗത്തിലിരിക്കാത്തതു കാരണവുമാണ് ഇതെല്ലാം സംഭവിക്കുന്നത്. യോഗത്തിൽ ഇരിക്കുന്നില്ല എങ്കിൽ പണ്ഢിതൻമാരെപ്പോലെയാണ്. യോഗം കുറവാണ് അതുകൊണ്ടാണ് ശിവബാബയോട് സ്നേഹമുണ്ടാകാത്തത്. ധാരണയും കുറവായിരിക്കും. അതിനാൽ അത്രയും സന്തോഷവുമുണ്ടാകുന്നില്ല. മുഖം തന്നെ ശവത്തിനു സമാനമാണ്. നിങ്ങളുടെ സ്വഭാവം ദേവതകളെപ്പോലെ സദാ ഹർഷിതമായിരിക്കണം. ബാബ നിങ്ങൾക്ക് എത്ര സമ്പത്താണ് നൽകുന്നത്. പാവപ്പെട്ടവരുടെ കുട്ടി ധനവാൻമാരുടെ അടുത്ത് പോയാൽ എത്ര സന്തോഷമുണ്ടായിരിക്കണം. നിങ്ങൾ വളരെ പാവപ്പെട്ടവരായിരുന്നു. ഇപ്പോൾ ബാബ വന്ന് ദത്തെടുത്തു അതിനാൽ സന്തോഷമുണ്ടായിരിക്കണം. നമ്മൾ ഈശ്വരീയ സമ്പ്രദായത്തിലുള്ളവരായി മാറിയിരിക്കുകയാണ്. എന്നാൽ ഭാഗ്യത്തിൽ ഇല്ലെങ്കിൽ എന്തു ചെയ്യാൻ സാധിക്കും. പദവി ഭ്രഷ്ടമാകുന്നു. രാജ്ഞിയായി മാറാൻ സാധിക്കില്ല. ബാബ വരുന്നതു തന്നെ രാജ്ഞിയാക്കി മാറ്റാനാണ്. നിങ്ങൾ കുട്ടികൾക്ക് ആർക്കു വേണമെങ്കിലും മനസ്സിലാക്കി കൊടുക്കാൻ സാധിക്കും, ബ്രഹ്മാവും വിഷ്ണുവും ശങ്കരനും മൂവരും ശിവന്റെ മക്കളാണ്. വീണ്ടും ബ്രഹ്മാവിലൂടെ ഭാരതത്തെ സ്വർഗ്ഗമാക്കി മാറ്റുന്നു. ശങ്കരനിലൂടെ പഴയ ലോകത്തിന്റെ വിനാശമുണ്ടാകുന്നു. പിന്നീട് കുറച്ചുപേർ ഭാരതത്തിൽ തന്നെയാണ് ഉണ്ടാവുന്നത്. പ്രളയമുണ്ടാകുന്നില്ല. എന്നാൽ ഒരുപാട് പേർ മരിക്കുമ്പോൾ പ്രളയമുണ്ടായതുപോലെയാണ്. രാത്രിയും പകലും തമ്മിലുള്ള വ്യത്യാസമുണ്ട്. ബാക്കിയെല്ലാവരും മുക്തിധാമത്തിലേക്ക് പോകും. ഇത് പതിത-പാവനനായ ബാബയുടെ മാത്രം ജോലിയാണ്. ബാബ പറയുന്നു-ദേഹീയഭിമാനിയായി മാറൂ. ഇല്ലെങ്കിൽ പഴയ സംബന്ധികളെല്ലാം ഓർമ്മ വന്നുകൊണ്ടേയിരിക്കും. ഉപേക്ഷിച്ചാലും ബുദ്ധിപോയിക്കൊണ്ടേയിരിക്കും. നഷ്ടോമോഹയല്ല. ഇതിനെയാണ് വ്യഭിചാരി ഓർമ്മ എന്ന് പറയുന്നത്. സദ്ഗതി പ്രാപ്തമാക്കാൻ സാധിക്കില്ല കാരണം ദുർഗതിയിലുള്ളവരെ തന്നെയാണ് ഓർമ്മിച്ചു കൊണ്ടിരിക്കുന്നത്. ശരി.

വളരെക്കാലത്തെ വേർപാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങൾക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലർകാല വന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികൾക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1. ബാപ്ദാദയുടെ ഹൃദയത്തിൽ കയറുന്നതിനു വേണ്ടി മനസാ-വാചാ-കർമ്മണാ സേവനം ചെയ്യണം. കൃത്യതയുള്ളവരും ഓൾറൗണ്ടറും ആകണം.

2. പഴയ ഒരു സംബന്ധികളുടെയും ഓർമ്മ വരാത്തതരത്തിൽ ദേഹീയഭിമാനിയായി മാറണം. പരസ്പരം വളരെ ആത്മീയ സ്നേഹത്തിൽ കഴിയണം. ഉപ്പുവെള്ളമായി മാറരുത്.

വരദാനം :-
വിശ്വ പരിവർത്തന കാര്യത്തിൽ ഒരു വിരൽ നൽകുന്ന മഹാൻ തന്നെ നിർമ്മാണരായി ഭവിക്കട്ടെ.

ഏതെങ്കിലും സ്ഥൂല വസ്തു ഉണ്ടാക്കുമ്പോൾ അതിൽ എല്ലാ സാധനങ്ങളും ചേർക്കുന്നു, മധുരമോ ഉപ്പോ ഏതെങ്കിലും കുറവാണെങ്കിൽ എത്ര വലിയ വസ്തുവാണെങ്കിലും ഭക്ഷമയോഗ്യമല്ലാതായി തീരുന്നു. അത് പോലെ വിശ്വ പരിവർത്തനത്തിന്റെ ഈ ശ്രേഷ്ഠ കാര്യത്തിൽ ഓരോ രത്നവും ആവശ്യമാണ്. എല്ലാവരുടെ വിരലും ആവശ്യമാണ്. ഓരോരുത്തരും അവരവരുടെ രീതിയിൽ വളരെ വളരെ ആവശ്യമാണ്, ശ്രേഷ്ഠ മഹാരഥികളാണ് അതിനാൽ തന്റെ കാര്യത്തിന്റെ ശ്രേഷ്ഠതയുടെ മൂല്യം മനസിലാക്കൂ, എല്ലാവരും മഹാനാത്മാക്കളാണ്. എന്നാൽ എത്രത്തോളം മഹാനാണോ അത്രയും വിനയമുള്ളവരുമാകൂ.

സ്ലോഗന് :-
തന്റെ സ്വഭാവം ഈസി(സരളം) ആക്കൂ എങ്കിൽ എല്ലാ കാര്യവും ഈസിയാകും.

അവ്യക്ത സൂചന - ഈ അവ്യക്ത മാസത്തിൽ ബന്ധനമുക്തരായി ജീവന്മുക്തീ സ്ഥിതിയുടെ അനുഭവം ചെയ്യൂ.

ജീവിതത്തിലിരുന്നും, സമയം സമീപമെത്തുന്പോൾ, പരിസ്ഥിതികൾ, സമസ്യകൾ, വായുമണ്ഢലും ഇരട്ടി മോശമായിട്ടും അതിന്റെ പ്രഭാവത്തിൽ നിന്നെല്ലാം മുക്തം, ജീവിച്ചിരുന്നും ഇങ്ങനെയുള്ള സർവ്വ ഭിന്ന ഭിന്ന ബന്ധനങ്ങളിൽ നിന്നും മുക്തമായിരിക്കണം. ഒരു സൂക്ഷ്മ ബന്ധനം പോലും ഉണ്ടാകരുത്. ഇങ്ങനെ ഓരോ ബ്രാഹ്മണ കുട്ടികളും ബന്ധനമുക്തരും, ജീവന്മുക്തരും ആയി തീരണം. സംഗമയുഗത്തിൽ തന്നെ ഈ ജീവന്മുക്ത സ്ഥിതിയുടെ പ്രാലബ്ധം അനുഭവം ചെയ്യണം.