ഈ വര്ഷം നിമിത്തവും
വിനീതവുമായി സമ്പാദ്യത്തിന്റെ ശേഖരണം
വര്ദ്ധിപ്പിക്കുന്ന അഖണ്ഡ മഹാദാനി ആകൂ.
ഇന്ന് അനേകം ഭുജധാരിയായ
ബാപ്ദാദ തന്റെ നാനാഭാഗത്തെയും ഭുജങ്ങളെ കാണുകയാണ്. ചില ഭുജങ്ങള് സാകാരത്തില്
സന്മുഖത്തുണ്ട് സൂക്ഷ്മ രൂപത്തില് കാണപ്പെടുന്നുണ്ട്. ബാപ്ദാദ തന്റെ അനേക
ഭുജങ്ങളെ കണ്ടു ഹര്ഷിതമാവുകയാണ്. എല്ലാ ഭുജങ്ങളും യഥാക്രമം വളരെ ഓള്റൗണ്ടര്
എവര്റെഡി, ആജ്ഞാകാരി ഭുജങ്ങളാണ്. ബാപ്ദാദ കേവലം സൂചന നല്കുമ്പോള് വലം കൈകള്
പറയുന്നു ശരി ബാബ, തയ്യാര് ബാബാ, ഇപ്പോള് ബാബ. ഇങ്ങനെയുള്ള വിശിഷ്ട
സന്താനങ്ങളെക്കണ്ട് എത്ര സന്തുഷ്ടമാകുന്നു! ബാപ്ദാദയ്ക്ക് ആത്മീയ ലഹരിയുണ്ട്
ബാപ്ദാദയെ കൂടാതെ മറ്റൊരു ധര്മ്മാത്മാവിനും മഹാത്മാവിനും ഇങ്ങനെ ഇത്രയും സഹയോഗി
ഭുജങ്ങള് ലഭിക്കുന്നില്ല. നോക്കു മുഴുവന് കല്പ്പത്തില് ചുറ്റിക്കറങ്ങിക്കോളൂ
ഇങ്ങനെയുള്ള ഭുജങ്ങള് ആര്ക്കെങ്കിലും ലഭിക്കുന്നുണ്ടോ? അപ്പോള് ബാപ്ദാദ ഓരോ
ഭുജത്തിന്റെയും വിശേഷത കാണുകയാണ്. മുഴുവന് വിശ്വത്തില് നിന്നും
തിരഞ്ഞെടുക്കപ്പെട്ട വിശേഷ ഭുജങ്ങളാണ്, പരമാത്മ സഹയോഗി ഭുജങ്ങളാണ്. നോക്കൂ ഇന്ന്
ഈ ഹാളിലും എത്ര പേര് എത്തിച്ചേര്ന്നിരിക്കുന്നു! (ഇന്ന് ഹാളില് 18000ത്തിലും
അധികം സഹോദരി സഹോദരന്മാര് ഇരിക്കുന്നുണ്ട് ) എല്ലാവരും അവരവരെ പരമാത്മാ
ഭുജമാണെന്ന അനുഭവം ചെയ്യുന്നുണ്ടോ? ലഹരിയില്ലേ!
ബാപ്ദാദയ്ക്ക് സന്തോഷമാണ്
നാനാഭാഗത്ത് നിന്നും പുതുവര്ഷം ആഘോഷിക്കുന്നതിനായി എല്ലാവരും
എത്തിച്ചേര്ന്നിരിക്കുന്നു. എന്നാല് പുതുവര്ഷം എന്താണ് ഓര്മ്മപ്പെടുത്തുന്നത്?
പുതിയ യുഗം, പുതിയ ജന്മം. എത്ര തന്നെ അതിപുരാതനവും അവസാന ജന്മവുമാകട്ടെ അത്രയും
തന്നെ പുതിയ ആദ്യ ജന്മം എത്ര സുന്ദരമാണ്! ഇത് ശ്യാമവും അത് സുന്ദരവും. ഇത്രയും
സ്പഷ്ടമാണ് ഇന്നത്തെ ദിവസം പഴയ വര്ഷവും പുതിയ വര്ഷം മുന്നില് സ്പഷ്ടവുമാണ്
എന്നപോലെ. ഇങ്ങനെ തന്നെ പുതിയ യുഗം, പുതിയ ജന്മം സ്പഷ്ടമായി മുന്നില്
വരുന്നുണ്ടോ? ഇന്ന് അവസാന ജന്മത്തിലാണ്, ക്ലിയര് ആണോ? മുന്നില് വരുന്നുണ്ടോ?
ആദിയിലെ കുട്ടികള് ആരാണോ അവര് ബ്രഹ്മാബാബയെ അനുഭവം ചെയ്തു. ബ്രഹ്മാബാബയ്ക്ക്
തന്റെ പുതിയ ജന്മത്തിന്റെ രാജശരീരമാകുന്ന വസ്ത്രം മുന്നില്
തൂക്കിയിട്ടിരിക്കുന്നതായി കാണപ്പെട്ടിരുന്നു. ബ്രഹ്മ ബാബയുടെ അനുഭവമായിരുന്നു,
ഞാന് ഇന്ന് വൃദ്ധനാണ് നാളെ മിച്ച്നു ആയി മാറും, ഇതെല്ലാം കുട്ടികള് കാണുവാന്
പോകുമ്പോഴും അവര് അനുഭവം ചെയ്തു. ഓര്മ്മയില്ലേ! പഴയവര്ക്ക് ഓര്മ്മയുണ്ടോ?
ഇന്നത്തെയും നാളത്തെയും കളിയുമാണ്. ഇത്രയും സ്പഷ്ടമായി ഭാവി അനുഭവമാണ്. ഇന്ന്
സ്വരാജ്യ അധികാരിയാണ്,നാളെ വിശ്വരാജ്യഅധികാരി. ഉണ്ടോ ലഹരി? നോക്കൂ ഇന്ന്
കുട്ടികള് കിരീടം വെച്ചുകൊണ്ട് ഇരിക്കുന്നു. (റിട്രീറ്റില് വന്നിട്ടുള്ള ഡബിള്
വിദേശി കൊച്ചുകുട്ടികള് കിരീടം അണിഞ്ഞ് ഇരിക്കുകയാണ് ) അപ്പോള് എന്താ ലഹരി ഉണ്ടോ?
കിരീടം അണിയുന്നതിലൂടെ എന്ത് ലഹരിയാണ്? ഇവര് മാലാഖമാരുടെ ലഹരിയിലാണ്. കൈ
വീശുകയാണ്, ഞങ്ങള് ലഹരിയിലാണ്.
അപ്പോള് ഈ വര്ഷം എന്ത്
ചെയ്യും? പുതിയ വര്ഷത്തില് എന്തു നവീനത ചെയ്യും? എന്തെങ്കിലും പദ്ധതി
ഉണ്ടാക്കിയിട്ടുണ്ടോ? എന്ത് നവീനത ചെയ്യും? പരിപാടി
നടത്തിക്കൊണ്ടിരിക്കുന്നുണ്ട്, ലക്ഷംപേരുടെയും ചെയ്തു, രണ്ട് ലക്ഷത്തിന്റെയും
ചെയ്തു, എന്ത് നവീനത ചെയ്യും? ഇന്നത്തെ കാലത്ത് ആള്ക്കാര് ഒരുവശത്ത്
പ്രാപ്തിക്കായി ഇച്ഛിക്കുന്നുമുണ്ട്, എന്നാല് ധൈര്യഹീനരും ആണ്. ധൈര്യമില്ല.
കേള്ക്കാന് ആഗ്രഹിക്കുന്നുമുണ്ട്, എന്നാല് ആകുവാനുള്ള ധൈര്യമില്ല. ഇങ്ങനെയുള്ള
ആത്മാക്കളെ പരിവര്ത്തനപ്പെടുത്തുവാനായി ആദ്യം ആത്മാക്കള്ക്ക് ധൈര്യത്തിന്റെ
ചിറക് നല്കൂ. ധൈര്യത്തിന്റെ ചിറകിന്റെ ആധാരമാണ് അനുഭവം. അനുഭവം ചെയ്യിക്കു.
അല്പമെങ്കിലും അഞ്ജലി(സകാശ്) ലഭിച്ചതിനു ശേഷം അവര് അനുഭവം ചെയ്തു എങ്കില്
അനുഭവത്തിന്റെ ചിറകെന്ന് പറയാം അല്ലെങ്കില് അനുഭവത്തിന്റെ പാദം എന്ന് പറയാം
അതിലൂടെ അവര്ക്ക് ധൈര്യത്തില് മുന്നേറാന് ആകും. ഇതിനുവേണ്ടി ഈ വര്ഷം നിരന്തരം
അഖണ്ഡ മഹാദാനി ആകേണ്ടതുണ്ട്, അഖണ്ഡം. മനസാ ശക്തി സ്വരൂപം ആക്കൂ. മഹാദാനിയായി
മനസാ, വൈബ്രേഷനിലൂടെ, നിരന്തരം ശക്തികളുടെ അനുഭവം ചെയ്യിക്കൂ. വാചാ ജ്ഞാനദാനം
നല്കു. കര്മ്മത്തിലൂടെ ഗുണങ്ങളുടെ ദാനം നല്കു. മുഴുവന് ദിവസം മനസ്സാ ആകട്ടെ,
വാചാ ആകട്ടെ, കര്മണാ ആകട്ടെ മൂന്നിലൂടെയും അഖണ്ഡ മഹാദാനിയാകൂ. സമയാനുസരണം
ഇപ്പോള് ദാനിയല്ല, ഇടയ്ക്കിടെ ദാനം ചെയ്തു അല്ല അഖണ്ഡദാനി. എന്തുകൊണ്ടെന്നാല്
ആത്മാക്കള്ക്ക് ആവശ്യകതയുണ്ട്. അപ്പോള് മഹാദാനി ആകുന്നതിനു വേണ്ടി ആദ്യം തന്റെ
സമ്പാദ്യത്തിന്റെ ശേഖരണം പരിശോധിക്കൂ. നാലു വിഷയത്തിലും സമ്പാദ്യത്തിന്റെ ശേഖരണം
എത്ര ശതമാനത്തില് ഉണ്ട്? അഥവാ സ്വയത്തില് സമ്പാദ്യത്തിന്റെ ശേഖരണം
ഉണ്ടാകുന്നില്ലെങ്കില് മഹാദാനി എങ്ങനെയാകും! സമ്പാദത്തിന്റെ കണക്ക്
പരിശോധിക്കുന്നതിന്റെ ലക്ഷണം എന്താണ്? മനസ്സാ വാചാ കര്മ്മത്തിലൂടെ സേവനം ചെയ്തു
എന്നാല് സമ്പാദ്യത്തിന്റെ ലക്ഷണമാണ് സേവനം ചെയ്തുകൊണ്ടും ആദ്യം സ്വയത്തില്
സന്തുഷ്ടത. ഒപ്പം ഒപ്പം ആരുടെ സേവനം ചെയ്യുന്നു, ആ ആത്മാക്കളില് സന്തോഷത്തിന്റെ
സന്തുഷ്ടത വന്നുവോ? അഥവാ ഇരുവശത്തും സന്തുഷ്ടത ഇല്ലെങ്കില് മനസ്സിലാക്കൂ
സേവനത്തിന്റെ കണക്കില് താങ്കളുടെ സേവനത്തിന്റെ ഫലം സമ്പാദിക്കപ്പെട്ടിട്ടില്ല.
ബാപ്ദാദ ഇടയ്ക്കിടെ
കുട്ടികളുടെ സമ്പാദ്യത്തിന്റെ ശേഖരണം നോക്കുന്നു. അപ്പോള് എവിടെ എവിടെയോ
പരിശ്രമം കൂടുതലാണ്, എന്നാല് ശേഖരണത്തിന്റെ ഫലം കുറവാണ്. കാരണം? ഇരുവശത്തെയും
സന്തുഷ്ടതയുടെ കുറവ്. അഥവാ സന്തുഷ്ടതയുടെ അനുഭവം ചെയ്തില്ല, സ്വയം ആകട്ടെ
മറ്റുള്ളവര്ക്ക് ആകട്ടെ, അപ്പോള് സമ്പാദ്യത്തിന്റെ കണക്ക് കുറഞ്ഞു പോകുന്നു.
ബാപ്ദാദ സമ്പാദ്യത്തിന്റെ കണക്ക് വളരെ സഹജമായി വര്ദ്ധിപ്പിക്കാനുള്ള സ്വര്ണ്ണ
താക്കോല് കുട്ടികള്ക്ക് നല്കിയിട്ടുണ്ട്. അറിയാമോ താക്കോല് ഏതാണ്?കിട്ടിയല്ലോ!
സഹജമായി സമ്പാദ്യത്തിന്റെ കണക്ക് നിറയ്ക്കുവാനുള്ള സ്വര്ണ താക്കോലാണ് മനസ്സാ
വാചാ കര്മ്മണാ ആരില് ഏതൊരു സേവനം ചെയ്യുന്ന സമയത്തും, ഒന്ന് അവനവന് ഉള്ളില്
നിമിത്ത ഭാവത്തിന്റെ സ്മൃതി, നിമിത്ത ഭാവം, വിനയഭാവം, ശുഭഭാവം, ആത്മീയ
സ്നേഹത്തിന്റെ ഭാവം. അഥവാ ഈ ഭാവത്തിന്റെ സ്ഥിതിയില് സ്ഥിതി ചെയ്തു സേവനം
ചെയ്യുന്നുവെങ്കില് സഹജമായി താങ്കളുടെ ഈ ഭാവത്തിലൂടെ ആത്മാക്കളുടെ ഭാവന
പൂര്ത്തീകരിക്കപ്പെടുന്നു. ഇന്നത്തെ ആളുകള് ഓരോരുത്തരുടെയും ഭാവം എന്താണെന്നാണ്
ശദ്ധിക്കുന്നത്. എന്താ നിമിത്ത ഭാവത്തോടെയാണോ ചെയ്തുകൊണ്ടിരിക്കുന്നത്, അതോ
അഹങ്കാരത്തിന്റെ ഭാവത്തോടെയാണോ! എവിടെ നിമിത്ത ഭാവമുണ്ടോ അവിടെ വിനയഭാവം താനേ
വന്നുചേരുന്നു. അപ്പോള് പരിശോധിക്കും എന്തു സമ്പാദ്യമായി? എത്ര സമ്പാദ്യം ആയി?
എന്തെന്നാല് ഈ സമയം സംഗമയുഗം തന്നെ സമ്പാദിക്കുവാനുള്ള യുഗമാണ്. പിന്നീട്
മുഴുവന് കല്പ്പവും സമ്പാദ്യത്തിന്റെ പ്രാലബ്ദ്ധമാണ്.
അപ്പോള് ഈ വര്ഷം എന്ത്
വിശേഷശ്രദ്ധ നല്കണം? അവനവന്റെ സമ്പാദ്യത്തിന്റെ കണക്ക് പരിശോധിക്കൂ. പരിശോധകനും
ആകൂ, നിര്മ്മാതാവും ആകൂ. എന്തെന്നാല് സമയത്തിന്റെ സമീപതയുടെ ദൃശ്യം
കണ്ടുകൊണ്ടിരിക്കുകയാണ്. എല്ലാവരും ബാപ്ദാദയോട് പ്രതിജ്ഞ ചെയ്തു, ഞങ്ങള്
സമാനമാകും. പ്രതിജ്ഞ ചെയ്തില്ലേ? ആര് പ്രതിജ്ഞ ചെയ്തുവോ അവര് കൈ ഉയത്തൂ. ചെയ്തോ
പക്കാ? അതോ ശതമാനത്തില് ആണോ? പക്കയായി ചെയ്തില്ലേ? അപ്പോള് ബ്രഹ്മാബാബയ്ക്ക്
സമാനം കണക്കില് സമ്പാദ്യം വേണ്ടേ! ബ്രഹ്മാബാബയ്ക്ക് സമാനമാകണമെങ്കില്
ബ്രഹ്മാബാബയുടെ വിശേഷ സ്വഭാവം എന്താണ് കണ്ടത്? ആദി മുതല് അന്ത്യം വരെ ഓരോ
കാര്യത്തിലും ഞാന് എന്നു പറഞ്ഞുവോ അതോ ബാബാ എന്ന് പറഞ്ഞുവോ? ഞാന്
ചെയ്തുകൊണ്ടിരിക്കുകയാണ് അല്ല, ബാബ ചെയ്തുകൊണ്ടിരിക്കുകയാണ്. ആരുമായി
കൂടിക്കാഴ്ചയ്ക്ക് വന്നിരിക്കുകയാണ്? ബാബയുമായി കാണാന് വന്നിരിക്കുകയാണ്.
ഞാനെന്ന ഭാവത്തിന്റെ അഭാവം, അവിദ്യ ഇതു കണ്ടില്ലേ! കണ്ടോ? ഓരോ മുരളിയിലും ബാബ
ബാബാ എന്ന് എത്ര തവണ ഓര്മ്മപ്പെടുത്തുന്നു? അപ്പോള് സമാനമാകുക ഇതിന്റെ അര്ത്ഥം
തന്നെയാണ് ആദ്യം ഞാന് എന്ന ഭാവത്തിന്റെ അഭാവം ഉണ്ടാവുക. ആദ്യമേ പറഞ്ഞു
ബ്രാഹ്മണരുടെ ഞാനെന്ന ഭാവവും വളരെ രാജകീയമാണ്. ഓര്മ്മയില്ലേ? പറഞ്ഞിരുന്നില്ലേ!
എല്ലാവരും ആഗ്രഹിക്കുന്നു ബാപ്ദാദയുടെ പ്രത്യക്ഷത ഉണ്ടാവണം. ബാപ്ദാദയെ
പ്രത്യക്ഷപ്പെടുത്തണം. ധാരാളം പദ്ധതി ഉണ്ടാക്കുന്നുണ്ട്. നല്ല പദ്ധതി
ഉണ്ടാക്കുന്നു, ബാപ്ദാദ സന്തുഷ്ടനാണ്. എന്നാല് ഈ റോയല് രൂപത്തിന്റെ ഞാനെന്ന ഭാവം
പദ്ധതിയില്, സഫലതയില് കുറച്ച് ശതമാനം കുറച്ചു തരുന്നു. സ്വാഭാവിക സങ്കല്പത്തില്,
സംസാരത്തില്, കര്മ്മത്തില്, ഓരോ സങ്കല്പത്തില് ബാബ ബാബ എന്ന് സ്മൃതിയില്
ഉണ്ടാകണം. ഞാനെന്ന ഭാവമല്ല. ബാപ്ദാദ ചെയ്യിക്കുന്നയാള് ചെയ്യിക്കുകയാണ്.
ജഗദംബയ്ക്ക് ഇതായിരുന്നു വിശേഷ ധാരണ. ജഗദംബയുടെ സ്ലോഗന് ഓര്മ്മയുണ്ടോ,
പഴയവര്ക്ക് ഓര്മ്മയുണ്ടാകും. ഓര്മ്മ ഉണ്ടോ? പറയൂ. (ആജ്ഞയില് അനുസരണയോടെ
പോയിക്കൊണ്ടിരിക്കുന്നു.) ഇത് വിശേഷ ധാരണയായിരുന്നു ജഗദംബയുടെ. അപ്പോള് നമ്പര്
നേടണം, സമാനമാകണം എങ്കില് ഞാനെന്ന ഭാവം അവസാനിക്കട്ടെ. വായിലൂടെ താനേ ബാബ ബാബ
എന്ന ശബ്ദം വരട്ടെ. കര്മ്മത്തില്, താങ്കളുടെ രൂപത്തില്, ബാബയുടെ ചരിത്രം
കാണപ്പെടട്ടെ, അപ്പോള് പ്രത്യക്ഷത ഉണ്ടാകും.
ബാപ്ദാദ ഈ റോയല്
രൂപത്തിന്റെ ഞാന് ഞാന് എന്ന പാട്ട് ധാരാളം കേള്ക്കുന്നു. ഞാനെന്തു ചെയ്തുവോ
അതാണ് ശരി, ഞാന് എന്ത് ചിന്തിച്ചുവോ അതാണ് ശരി, അത് തന്നെ നടക്കണം, ഈ ഞാനെന്ന
ഭാവം വഞ്ചിച്ചു കളയുന്നു. ചിന്തിച്ചോളൂ പറഞ്ഞോളൂ എന്നാല് നിമിത്ത വിനയ ഭാവത്തോടെ.
ബാപ്ദാദ ആദ്യവും ഒരു ആത്മീയ ഡ്രില് പഠിപ്പിച്ചിട്ടുണ്ട്,ഏത് ഡ്രില് ആണ്? ഇപ്പോള്
ഇപ്പോള് അധികാരി, ഇപ്പോള് ഇപ്പോള് ബാലകന്. അഭിപ്രായം നല്കുന്നതില് അധികാരിയായി,
ഭൂരിപക്ഷത്തിന്റെ അന്തിമ തീരുമാനം ഉണ്ടായ ശേഷം ബാലകത്വം. ഈ അധികാരിയും കുട്ടിയും...
ഈ ആത്മീയഡ്രില് വളരെ വളരെ ആവശ്യമാണ്. കേവലം ബാപ്ദാദയുടെ മൂന്ന് വാക്ക് ശിക്ഷണം
ഓര്മ്മവയ്ക്കുക എല്ലാവര്ക്കും ഓര്മ്മയുണ്ട്! മനസാ നിരാകാരി, വാചാ നിരഹങ്കാരി,
കര്മ്മത്തില് നിര്വികാരി. എപ്പോള് സങ്കല്പം ചെയ്യുന്നുവോ അപ്പോള് നിരാകാരി
സ്ഥിതിയില് സ്ഥിതി ചെയ്ത് സങ്കല്പം ചെയ്യു. മറ്റെല്ലാം മറന്നാലും പക്ഷേ ഈ മൂന്ന്
വാക്ക് മറക്കരുത്. സാകാര രൂപത്തിന്റെ ഈ മൂന്ന് വാക്കുകളുടെ ശിക്ഷണം സമ്മാനമാണ്.
അപ്പോള് ബ്രഹ്മാബാബയോട് സാകാര രൂപത്തിലും സ്നേഹമായിരുന്നു, ഇപ്പോഴും ഡബിള്
വിദേശികള് പല അനുഭവങ്ങളും കേള്പ്പിക്കുന്നു, ബ്രഹ്മാബാബയോട് വളരെ സ്നേഹമാണ്.
കണ്ടിട്ടില്ല എങ്കിലും സ്നേഹമാണ്. ആണോ? അതെ ഡബിള്വിദേശികള്ക്ക് ബ്രഹ്മാബാബയോട്
സ്നേഹം കൂടുതലല്ലേ? അല്ലേ? അപ്പോള് ആരോട് സ്നേഹം ഉണ്ടാകുമോ അവരുടെ സമ്മാനം വളരെ
സൂക്ഷിച്ചുവയ്ക്കുന്നു. കുഞ്ഞു സമ്മാനമാണെങ്കിലും. അപ്പോള് ആരോട് അതി
സ്നേഹമുണ്ടാകുമോ അവരുടെ സമ്മാനത്തെ കാണാതെ വെക്കുന്നു, സൂക്ഷിച്ച് വയ്ക്കുന്നു.
അപ്പോള് ബ്രഹ്മാബാബയോട് സ്നേഹം ഉണ്ടെങ്കില് ഈ മൂന്ന് വാക്കുകളുടെ ശിക്ഷണത്തോട്
സ്നേഹം. ഇതില് സമ്പന്നമാകുക അല്ലെങ്കില് സമാനമാകുക വളരെ സഹജമായി തീരും. ഓര്മ്മ
വെക്കൂ ബ്രഹ്മാബാബ എന്താണ് പറഞ്ഞത്!
അപ്പോള് പുതിയ വര്ഷത്തില്
വാചാ സേവനം ചെയ്തോളൂ, ആര്ഭാടമായി ചെയ്തോളൂ എന്നാല് അനുഭവം ചെയ്യിക്കുന്നതിന്റെ
സേവനം സദാ ശ്രദ്ധയില് വയ്ക്കൂ. എല്ലാവരും അനുഭവം ചെയ്യണം ഈ സഹോദരിയിലൂടെ, അഥവാ
സഹോദരനിലൂടെ എനിക്ക് ശക്തിയുടെ അനുഭവമുണ്ടായി. ശാന്തിയുടെ അനുഭവമുണ്ടായി.
എന്തെന്നാല് അനുഭവം ഒരിക്കലും മറക്കുകയില്ല. കേട്ടത് മറന്നുപോകുന്നു. നന്നായി
തോന്നുന്നു എന്നാല് മറന്നുപോകുന്നു. അനുഭവം ലഭിക്കുകയാണെങ്കില് അവര് ആകര്ഷിച്ച്
താങ്കളുടെ സമീപത്തേക്ക് വരും. സമ്പര്ക്കത്തില് ഉള്ളവര് സംബന്ധത്തില്
വന്നുകൊണ്ടിരിക്കും. എന്തെന്നാല് സംബന്ധം കൂടാതെ സമ്പത്തിന് അധികാരി ആകുവാന്
സാധിക്കുകയില്ല. അപ്പോള് അനുഭവം ബന്ധത്തിലേക്ക് കൊണ്ടുവരുന്നതാണ്. ശരി.
മനസ്സിലായോ എന്തു ചെയ്യണം
പരിശോധിക്കൂ. പരിശോധകനുമാകൂ, നിര്മ്മാതാവും ആകൂ. അനുഭവം ചെയ്യിക്കുന്നതില്
നിര്മാതാവ് ആകൂ, സമ്പാദ്യത്തിന്റെ കണക്ക് പരിശോധിക്കുന്നതില് പരിശോധകനാകൂ. ശരി.
ഇപ്പോള് എല്ലാവരും എന്ത്
ചെയ്യും? ബാപ്ദാദയ്ക്ക് പുതുവര്ഷത്തിന്റെ എന്തെങ്കിലും സമ്മാനം നല്കുമോ ഇല്ലയോ?
പുതുവര്ഷത്തില് എന്ത് ചെയ്യുന്നു? പരസ്പരം സമ്മാനം നല്കാറില്ലേ. ഒരു കാര്ഡ്
നല്കുന്നു ഒരു സമ്മാനം നല്കുന്നു. അപ്പോള് ബാപ്ദാദയ്ക്ക് കാര്ഡ് വേണ്ട,
റിക്കാര്ഡ് വേണം. എല്ലാ കുട്ടികളുടെയും റിക്കാര്ഡ് നമ്പര് വണ് ആകണം ഈ റെക്കോര്ഡ്
വേണം.നിര്വിഘ്നമാകണം ഇപ്പോള് കേള്ക്കുന്ന ചില ചില വിഘ്നങ്ങളുടെ കാര്യങ്ങള്,
അപ്പോള് ബാപ്ദാദയ്ക്ക് ഒരു ചിരിയുടെ കളി ഓര്മ്മ വരുന്നു. അറിയാമോ ഏതൊരു ചിരിയുടെ
കളിയാണ്? ആ കളിയാണ് വൃദ്ധര് പാവ കളിച്ചുകൊണ്ടിരിക്കുന്നു. വൃദ്ധരാണ് എന്നാലും
പാവകളുമായി കളിക്കുന്നു. അപ്പോള് ചിരിയുടെ കളിയല്ലേ. ഇപ്പോള് എന്തെല്ലാം കുഞ്ഞു
കുഞ്ഞ് കാര്യങ്ങളാണോ കേള്ക്കുന്നത്, കാണുന്നത് അപ്പോള് ഇങ്ങനെയാണ്
അനുഭവപ്പെടുന്നു, വാനപ്രസ്ഥ അവസ്ഥയില് ഉള്ളവര്, എത്ര കുഞ്ഞ് കാര്യങ്ങളാണ്
ചെയ്യുന്നത്! അപ്പോള് ഈ റെക്കോര്ഡ് ബാബയ്ക്ക് നല്ലതായി തോന്നുന്നില്ല. ഇതിന്
പകരം കാര്ഡിന് പകരം റെക്കാര്ഡ് നല്കു. നിര്വിഘ്നം, കുഞ്ഞു കാര്യങ്ങള് സമാപ്തം.
വലുതിനെ ചെറുതാക്കാന് പഠിക്കൂ, ചെറുതിനെ അവസാനിപ്പിക്കാന് പഠിക്കൂ. ബാപ്ദാദ
ഓരോരോ കുട്ടികളുടെ മുഖവും ബാപ്ദാദയുടെ മുഖം കാണുവാനുള്ള കണ്ണാടി ആക്കുവാന്
ആഗ്രഹിക്കുന്നു. താങ്കളുടെ ദര്പ്പണത്തില് ബാപ്ദാദ കാണപ്പെടട്ടെ. അപ്പോള്
ഇങ്ങനെയുള്ള വിചിത്ര ദര്പ്പണം ബാപ്ദാദയ്ക്ക് സമ്മാനമായി നല്കൂ. ലോകത്ത്
ഇങ്ങനെയുള്ള ഒരു ദര്പ്പണവുമില്ല പരമാത്മാവ് കാണപ്പെടുന്നതായിട്ട്. അപ്പോള്
താങ്കള് ഈ പുതുവര്ഷം ഇങ്ങനെയുള്ള സമ്മാനം നല്കൂ വിചിത്ര ദര്പ്പണമായി മാറൂ. ആരു
കണ്ടാലും ആരു കേട്ടാലും അവര്ക്ക് ബാപ്ദാദ തന്നെ കാണപ്പെടണം. കേള്ക്കണം. ബാബയുടെ
ശബ്ദം കേള്ക്കപ്പെടണം. അപ്പോള് സമ്മാനം നല്കുമോ? നല്കുമോ? ആര് നല്കുവാനുള്ള
സങ്കല്പം ചെയ്യുന്നുവോ അവര് കൈ ഉയര്ത്തു. ദൃഢസങ്കല്പത്തിന്റെ കൈ ഉയര്ത്തു. ഡബിള്
വിദേശികളും ഉയര്ത്തിക്കൊണ്ടിരിക്കുന്നു. സിന്ധി ഗ്രൂപ്പും ഉയര്ത്തി
കൊണ്ടിരിക്കുന്നു.ആലോചിച്ച് ഉയര്ത്തുകയാണ്.
നല്ലത് ബാപ്ദാദയ്ക്ക്
സിന്ധി ഗ്രൂപ്പില് പ്രതീക്ഷയുണ്ട്, പറയാമോ എന്ത് പ്രതീക്ഷയാണ്? ഇതാണ് പ്രതീക്ഷ
സിന്ധി ഗ്രൂപ്പില് ഇങ്ങനെയുള്ള മൈക്ക് പുറത്ത് വരണം. വെല്ലുവിളിക്കണം
എന്തായിരുന്നു, എന്തായിത്തീര്ന്നിരിക്കുന്നു. സിന്ധികളെ ഉണര്ത്തട്ടെ. പാവങ്ങള്
പാവങ്ങളാണ്. തിരിച്ചറിയുന്നേയില്ല. ദേശത്തെ അവതാരത്തെ പോലും അറിയുന്നില്ല.
അപ്പോള് സിന്ധി ഗ്രൂപ്പില് ഇങ്ങനെയുള്ള മൈക്ക് പുറത്ത് വരട്ടെ വെല്ലുവിളിയോടെ
പറയണം ഞങ്ങള് കേള്പ്പിക്കാം എന്താണ് യഥാര്ത്ഥം. ശരിയാണോ? പ്രതീക്ഷയെ
പൂര്ത്തീകരിക്കുമോ? ശരി
നാനാഭാഗത്തെയും സദാ അഖണ്ഡ
മഹാദാനി കുട്ടികള്ക്ക് നാനാഭാഗത്തെയും ബാബയുടെ വലം കൈകളായ ആജ്ഞാകാരിഭുജങ്ങള്ക്ക്,
നാനാഭാഗത്തെയും സദാ സര്വ്വാത്മാക്കള്ക്കും ധൈര്യത്തിന്റെ ചിറക് വെക്കുന്ന
ധൈര്യശാലി ആത്മാക്കള്ക്ക്, നാനാ ഭാഗത്തെയും സദാ ബാപ്സമാനം ഓരോ കര്മ്മത്തിലും
ഫോളോ ചെയ്യുന്ന ബ്രഹ്മാബാബയുടെയും ജഗദംബയുടെയും ശിക്ഷണങ്ങളെ സദാ പ്രായോഗിക
ജീവിതത്തില് കൊണ്ടുവരുന്നവരായ സര്വ്വ കുട്ടികള്ക്കും വളരെ വളരെ സ്നേഹ സ്മരണകളും
ആശീര്വാദങ്ങളും നമസ്തേ.
ഡബിള് വിദേശികളെ പ്രതിയും
ഭാരതത്തിലെ കുട്ടികളെ പ്രതിയും ഡബിള് ഗുഡ് നൈറ്റ്, ഗുഡ് നൈറ്റ് രണ്ടുപേരും
നല്കുന്നു. ഇപ്പോള് സന്തോഷിക്കുന്നില്ലേ! ഏതൊരു കാര്യം ഇങ്ങനെ വന്നാലും ഇന്നത്തെ
ദിവസത്തെ ഓര്മ്മിച്ചു കൊണ്ട് സന്തോഷത്തില് ആറാടുക. സന്തോഷത്തിന്റെ ഊഞ്ഞാലില് സദാ
ആടിക്കൊണ്ടിരിക്കുക. ഇടയ്ക്ക് ദു?ഖത്തിന്റെ അലകളില് വരരുത്. ദു?ഖം നല്കുന്നവര്
ലോകത്ത് അനേക ആത്മാക്കള് ഉണ്ട്. താങ്കള് സുഖം നല്കുന്ന, സുഖം എടുക്കുന്ന,
സുഖദാതാവിന്റെ കുട്ടികള് സുഖസ്വരൂപമാണ്. ഇടയ്ക്ക് സുഖത്തിന്റെ ഊഞ്ഞാലിലാടൂ,
ഇടയ്ക്ക് സ്നേഹത്തിന്റെ ഊഞ്ഞാലില് ആടൂ, ഇടയ്ക്ക് ശാന്തിയുടെ ഊഞ്ഞാലില് ആടൂ.
ആടിക്കൊണ്ടേയിരിക്കൂ. താഴെ മണ്ണില് പാദം വെക്കരുത്. ആടി കൊണ്ടേയിരിക്കുക.
സന്തോഷമായിരിക്കുക, എല്ലാവരെയും സന്തോഷമായി വയ്ക്കുക, ആളുകള്ക്ക് സന്തോഷം വിതരണം
ചെയ്യുക. ശരി. ഓം ശാന്തി.
വരദാനം :-
മാലാഖ
സ്ഥിതിയിലൂടെ ബാബയുടെ സ്നേഹത്തിന് പകരം നല്കുന്നവരായ പരിഹാരസ്വരൂപമായി
ഭവിക്കട്ടെ!
മാലാഖാ സ്ഥിതിയില് സ്ഥിതി
ചെയ്യുക ഇതാണ് ബാബയുടെ സ്നേഹത്തിന് പകരം നല്കുക. ഇങ്ങനെയുള്ള പകരം നല്കുന്നവര്
പരിഹാര സ്വരൂപമായി മാറുന്നു. പരിഹാരസ്വരൂപമാകുന്നതിലൂടെ സ്വയത്തിന്റെയും
അന്യാത്മാക്കളുടെയും സമസ്യകള് സമാപ്തമായി പോകുന്നു. അപ്പോള് ഇനി ഇങ്ങനെയുള്ള
സേവനം ചെയ്യുന്നതിന്റെ സമയമാണ് എടുക്കുന്നതിനോടൊപ്പം കൊടുക്കുവാനുള്ള സമയമാണ്.
അതിനാല് ഇനി ബാബയ്ക്ക് സമാനം ഉപകാരിയായി, നിലവിളി കേട്ട് തന്റെ
മാലാഖാരൂപത്തിലൂടെ ആ ആത്മാക്കളുടെ അടുക്കല് എത്തിച്ചേരൂ, സമസ്യകളാല് ക്ഷീണിച്ച
ആത്മാക്കളുടെ ക്ഷീണം ഇറക്കൂ.
സ്ലോഗന് :-
വ്യര്ത്ഥത്തില് നിന്ന് നിശ്ചിന്തരാകൂ മര്യാദകളില് നിന്നല്ല.
അവ്യക്ത സൂചനകള്
ഏകാന്തപ്രിയരാകൂ, ഏകതയെയും ഏകാഗ്രതയേയും സ്വന്തമാക്കൂ.
പരസ്പരമുള്ള
സംസ്കാരങ്ങളില് എന്ത് ഭിന്നത ഉണ്ടോ അതിനെ ഏകതയിലേക്ക് കൊണ്ടുവരണം. ഏകതയ്ക്ക്
വേണ്ടി ഇപ്പോഴത്തെ ഭിന്നതയെ അകറ്റി രണ്ട് കാര്യങ്ങള് കൊണ്ടുവരേണ്ടിവരും ഒന്ന്
ഏകനാമിയായി സദാ ഓരോ കാര്യത്തിലും ഒന്നിന്റെ തന്നെ നാമം എടുക്കൂ, ഒപ്പം ഒപ്പം
സങ്കല്പ്പങ്ങളുടെ, സമയത്തിന്റെ, ജ്ഞാനത്തിന്റെ ഖജനാക്കളുടെ എക്കോണമി(മിതവ്യയം)
ആകൂ. പിന്നീട് ഞാന് എന്നത് ലയിച്ച് ഒരു ബാബയില് എല്ലാ ഭിന്നതയും അലിഞ്ഞുചേരും.