ഒന്നിനെ
പ്രത്യക്ഷമാക്കുന്നതിനായി ഏകരസ സ്ഥിതി ഉണ്ടാക്കൂ, സ്വമാനത്തില് കഴിയൂ,
എല്ലാവര്ക്കും ബഹുമാനം നല്കൂ
ഇന്ന് ബാപ്ദാദ ഓരോരോ
കുട്ടികളുടെയും മസ്തകത്തില് മൂന്ന് ഭാഗ്യത്തിന്റെ നക്ഷത്രങ്ങള് തിളങ്ങുന്നതായി
കാണുകയാണ്. ഒന്ന് പരമാത്മ പാലനയുടെ ഭാഗ്യം, പരമാത്മാ പഠിപ്പിന്റെ ഭാഗ്യം,
പരമാത്മാ വരദാനങ്ങളുടെ ഭാഗ്യം. ഇങ്ങനെ മൂന്നു നക്ഷത്രങ്ങള് എല്ലാവരുടെയും
മസ്തകത്തിന് നടുവില് കാണുകയാണ്. താങ്കളും തന്റെ ഭാഗ്യത്തിന്റെ തിളങ്ങുന്ന
നക്ഷത്രങ്ങളെ കാണുകയാണോ? കാണപ്പെടുന്നുണ്ടോ? ഇങ്ങനെ ശ്രേഷ്ഠ ഭാഗ്യത്തിന്റെ
നക്ഷത്രങ്ങള് മുഴുവന് വിശ്വത്തില് മറ്റാരുടെയും മസ്തകത്തില് തിളങ്ങുന്നതായി
കാണപ്പെടുകയില്ല. ഈ ഭാഗ്യത്തിന്റെ നക്ഷത്രങ്ങള് എല്ലാവരുടെയും മസ്തകത്തില്
തിളങ്ങിക്കൊണ്ടിരിക്കുകയാണ്. എന്നാല് തിളക്കത്തില് എവിടെവിടെയോ വ്യത്യാസം
കാണപ്പെടുകയാണ്. ചിലരുടെ തിളക്കം വളരെ ശക്തിശാലിയാണ്, ചിലരുടേത് മദ്ധ്യമമാണ്.
ഭാഗ്യവിധാതാവ് ഭാഗ്യം എല്ലാ കുട്ടികള്ക്കും ഒരേപോലെ നല്കിയിട്ടുണ്ട്. ചിലര്ക്ക്
പ്രത്യേകമായി നല്കിയിട്ടില്ല. പാലനയും ഒരേപോലെ, പഠിപ്പും ഒരുമിച്ച്, വരദാനവും
ഒരേ പോലെ തന്നെ എല്ലാവര്ക്കും ലഭിക്കുന്നു. മുഴുവന് വിശ്വത്തിന്റെ കോണ് കോണിലും
പഠിപ്പ് എപ്പോഴും ഒന്ന് തന്നെയാണ് ഉണ്ടാകുന്നത്. ഇത് അത്ഭുതമാണ് എല്ലാവരും ഒരേ
മുരളി, ഒരേ തീയതി, അമൃതവേളയുടെ സമയത്തും അവരവരുടെ ദേശത്തിന്റെ കണക്കില്
ഒന്നുതന്നെയാണ് വരദാനവും ഒന്നുതന്നെയാണ്. സ്ലോഗനും ഒന്നുതന്നെയാണ്.
വ്യത്യാസമുണ്ടോ എന്താ? അമേരിക്കയിലും ലണ്ടനിലും വ്യത്യാസമുണ്ടാകുന്നുണ്ടോ?
ഉണ്ടാകുന്നില്ല. അപ്പോള് വ്യത്യാസം എന്തുകൊണ്ടാണ്?
അമൃതവേളയുടെ പാലന
നാനാഭാഗത്തും ബാപ്ദാദ ഒന്നുതന്നെയാണ് ചെയ്യുന്നത്. നിരന്തരം ഓര്മ്മയുടെ വിധിയും
എല്ലാവര്ക്കും ഒന്നുതന്നെയാണ് ലഭിക്കുന്നത്. പിന്നെ എന്തുകൊണ്ടാണ് യഥാക്രമം?
വിധി ഒന്നാണ്, സിദ്ധിയുടെ പ്രാപ്തിയില് വ്യത്യാസം എന്തുകൊണ്ട്? ബാപ്ദാദയ്ക്ക്
നാനാഭാഗത്തെയും കുട്ടികളോട് സ്നേഹവും ഒരുപോലെയാണ്. ബാപ്ദാദയോടുളള സ്നേഹത്തില്
അഥവാ നമ്പറില് അവസാന നമ്പറായാലും പക്ഷേ ബാപ്ദാദയുടെ സ്നേഹം അവസാന നമ്പറിനോടും
ഒന്ന് തന്നെയാണ്. പിന്നെ സ്നേഹത്തോടൊപ്പം അവസാന നമ്പറിനോട് ദയയും ഉണ്ട് ഇവര്
ലാസ്റ്റ് ആയാലും ഫാസ്റ്റ് ആയി ഫസ്റ്റ് ആയി മാറട്ടെ. താങ്കള് എല്ലാവരും ആരെല്ലാം
ദൂരെ ദൂരെ നിന്ന് എത്തിച്ചേര്ന്നുവോ എങ്ങനെ എത്തിച്ചേര്ന്നു? പരമാത്മാ
സ്നേഹത്തില് ആകര്ഷിക്കപ്പെട്ടു കൊണ്ട് വന്നില്ലേ! സ്നേഹത്തിന്റെ ചരടില് വലിച്ച്
കൊണ്ടുവന്നു. അപ്പോള് ബാപ്ദാദയ്ക്ക് എല്ലാവരോടും സ്നേഹമാണ്. ഇങ്ങനെ
മനസ്സിലാക്കുന്നുവോ അതോ ചോദ്യം ഉയര്ത്തുകയാണോ എന്നോട് സ്നേഹം ഉണ്ടോ അതോ കുറവാണോ?
ബാപ്ദാദയുടെ സ്നേഹം ഓരോരോ കുട്ടിയോടും ഒന്നിനൊന്ന് മെച്ചമാണ്. ഈ പരമാത്മ സ്നേഹം
തന്നെയാണ് എല്ലാ കുട്ടികളുടെയും വിശേഷപാലനയ്ക്ക് ഉള്ള ആധാരം. എല്ലാവരും എന്താണ്
മനസ്സിലാക്കുന്നത് എന്റെ സ്നേഹം ബാബയോട് കൂടുതലാണോ അതോ മറ്റുള്ളവര്ക്കാണ് സ്നേഹം
കൂടുതല്, എന്റെത് കുറവാണ്? ഇങ്ങനെ കരുതുന്നുണ്ടോ? ഇങ്ങനെയല്ലേ കരുതുന്നത് എന്റെ
സ്നേഹം എന്റെ സ്നേഹമാണ് അങ്ങനെയല്ലേ? പാണ്ഡവര്ക്ക് അങ്ങനെയല്ലേ? ഓരോരുത്തരും
പറയും എന്റെ ബാബ. ഇങ്ങനെ പറയുകയില്ല സെന്റര് ഇന്ചാര്ജിന്റെ ബാബ. ദാദിയുടെ ബാബ,
ജാനകിദാദിയുടെ ബാബ. പറയുമോ? ഇല്ല, എന്റെ ബാബ എന്ന് പറയും. എന്റെ എന്ന്
പറഞ്ഞുവെങ്കില് ബാബയും എന്റെതെന്ന് പറഞ്ഞു, കേവലം ഒരു എന്റെ എന്ന വാക്കില് തന്നെ
കുട്ടികള് ബാബയുടേതായി, ബാബ കുട്ടികളുടെതായി മാറി. പരിശ്രമം തോന്നിയോ? കുറേശ്ശെ?
തോന്നിയില്ല? ഇടയ്ക്കിടെ തോന്നുന്നുണ്ടോ?തോന്നുന്നില്ലേ? തോന്നുന്നു. പിന്നെ
പരിശ്രമം തോന്നുന്നുവെങ്കില് എന്താണ് പറയുക? ക്ഷീണിക്കുന്നുവോ? ഹൃദയംകൊണ്ട്
പ്രേമത്തോടെ പറയൂ എന്റെ ബാബ, അപ്പോള് പ്രയത്നം പ്രേമത്തിലേക്ക് മാറിക്കോളും.
എന്റെ ബാബ എന്ന് പറയുന്നതിലൂടെ തന്നെയാണ് ബാബയുടെ അടുക്കല് ശബ്ദം
എത്തിച്ചേരുന്നതും, ബാബ അധിക സഹായം നല്കുന്നതും. എന്നാല് ഹൃദയത്തിന്റെ
വ്യാപാരമാണ് ബുദ്ധിയുടെ വ്യാപാരം അല്ല. ഹൃദയത്തിന്റെതാണ് വ്യാപാരം. അപ്പോള്
ഹൃദയത്തിന്റെ വ്യാപാരം ചെയ്യുന്നതില് സമര്ത്ഥരല്ലേ? അറിയുകയില്ലേ? പുറകില്
ഉള്ളവര്ക്ക് അറിയാമോ? അപ്പോഴാണല്ലോ എത്തിച്ചേര്ന്നത്. എന്നാല് ഏറ്റവും
ദൂരദേശത്തുനിന്നുള്ള ആള് ആരാണ്? അമേരിക്ക? അമേരിക്കക്കാര് ദൂരദേശക്കാരാണോ അതോ
ബാബയാണോ ദൂരദേശി? അമേരിക്ക ഈ ലോകത്ത് തന്നെയാണ്. ബാബ മറ്റൊരു ലോകത്ത് നിന്നാണ്
വരുന്നത്. അപ്പോള്ഏറ്റവും ദൂരദേശി ആരാണ്? അമേരിക്കയല്ല. ഏറ്റവും ദൂരദേശി
ബാപ്ദാദയാണ്. ഒരാള് ആകാരവതനത്തില് നിന്ന് വരുന്നു, ഒരാള് പരമധാമത്തില് നിന്ന്
വരുന്നു. അപ്പോള് അമേരിക്ക അതിനു മുന്പില് എന്താണ്? ഒന്നും തന്നെയല്ല.
അപ്പോള് ഇന്ന് ദൂരദേശി
ബാബ ഈ സാകാര ലോകത്തെ ദൂരദേശീ കുട്ടികളുമായി കാണുകയാണ്. ലഹരിയില്ലേ? ഇന്ന്
നമുക്ക് വേണ്ടി ബാപ്ദാദ വന്നിരിക്കുകയാണ്! ഭാരതവാസികള് ബാബയുടേത് തന്നെയാണ്
എന്നാല് ഡബിള് വിദേശികളെ കണ്ട് ബാപ്ദാദ വിശേഷിച്ച് സന്തോഷിക്കുന്നു.
എന്തുകൊണ്ടാണ് സന്തോഷിക്കുന്നത്? ബാപ്ദാദ കണ്ടു, ഭാരതത്തിലാണല്ലോ ബാബ
വന്നിരിക്കുന്നത് അതിനാല് ഭാരതവാസികള്ക്ക് ഈ ലഹരി അധികമാണ് എന്നാല് ഡബിള്
വിദേശികളോട് സ്നേഹം ഇതിനാലാണ് ഭിന്നഭിന്ന സംസ്കാരം ഉണ്ടായിട്ടും ബ്രാഹ്മണ
സംസ്കാരത്തിലേക്ക് പരിവര്ത്തനപ്പെട്ടു. ആയില്ലേ? ഇപ്പോഴും ഈ സങ്കല്പം
വരുന്നില്ലല്ലോ ഇത് ഭാരത സംസ്കാരമാണ്, നമ്മുടെ സംസ്കാരം മറ്റൊന്നാണെന്ന്. ഇല്ല.
ഇപ്പോള് ബാപ്ദാദ റിസള്ട്ട് കാണുന്നു എല്ലാവരും ഒരേ സംസ്കാരത്തിലേതായി.
എവിടെയായിരുന്നാലും സാകാര ശരീരത്തിന്റെ ദേശം ഭിന്ന ഭിന്നമാണ് എന്നാല് ആത്മാവ്
ബ്രാഹ്മണ സംസ്കാരത്തിന്റെതാണ്. മറ്റൊരു കാര്യവും ബാപ്ദാദയ്ക്ക് ഡബിള്
വിദേശികളുടേത് വളരെ നന്നായി തോന്നുന്നു, അറിയാമോ ഏതാണ്? (പെട്ടെന്ന് സേവനം
ചെയ്യുവാന് ആരംഭിച്ചിരിക്കുന്നു) പറയൂ?(ജോലിയും ചെയ്യുന്നു സേവനവും ചെയ്യുന്നു
) ഇങ്ങനെയാണെങ്കില് ഇന്ത്യയിലും ചെയ്യുന്നുണ്ട്. ഇന്ത്യയിലും ജോലി
ചെയ്യുന്നുണ്ട്. എന്തുതന്നെ സംഭവിച്ചാലും സത്യതയോടെ തന്റെ ദുര്ബലതയെ അറിയിക്കും,
സ്പഷ്ടവാദിയാണ്) ശരി ഇന്ത്യ സ്പഷ്ടവാദിയല്ലേ?
ബാപ്ദാദ ഇത് കണ്ടു
ദൂരത്തായിരുന്നാലും പക്ഷേ ബാബയോട് സ്നേഹത്തിന്റെ കാരണത്താല് സ്നേഹത്തില്
ഭൂരിപക്ഷം പാസ് ആണ്. ഭാരതത്തിന് ഭാഗ്യമുള്ളത് തന്നെയാണ് പക്ഷേ ദൂരെയിരുന്നും
സ്നേഹത്തില് എല്ലാവരും പാസ്സാണ്. അഥവാ ബാപ്ദാദ ചോദിക്കുകയാണെങ്കില് സ്നേഹത്തില്
ശതമാനം ഉണ്ടോ? ബാബയോടുള്ള സ്നേഹത്തിന്റെ വിഷയത്തില് ശതമാനം ഉണ്ടോ? ആരാണ്
കരുതുന്നത് സ്നേഹത്തില് 100 ശതമാനം ആണ് അവര് കൈയുയര്ത്തു. (എല്ലാവരും കൈ
ഉയര്ത്തി ) നല്ലത് 100ശതമാനം? ഭാരതവാസികള് ഉയര്ത്തുന്നില്ലേ? നോക്കൂ ഭാരതത്തിന്
ഏറ്റവും വലിയ ഭാഗ്യം ലഭിച്ചിരിക്കുകയാണ് ബാബ ഭാരതത്തിലേക്കാണ് വരുന്നത്, ഇതില്
ബാബയ്ക്ക് അമേരിക്ക ഇഷ്ടമല്ല എന്നല്ല, എന്നാല് ഭാരതം ഇഷ്ടപ്പെട്ടു. ഇവര് (അമേരിക്കയുടെ
ഗായത്രി ബഹന്) മുന്നിലിരിക്കുകയാണ്. അതിനാലാണ് അമേരിക്ക എന്ന് പറയുന്നത്.
എന്നാല് ദൂരെയായിട്ടും സ്നേഹം നല്ലതാണ്. പ്രശ്നം വന്നാലും ബാബാ ബാബ എന്ന് പറഞ്ഞ്
ഇല്ലാതാക്കുന്നു.
സ്നേഹത്തില് ബാപ്ദാദയും
പാസാക്കിയിട്ടുണ്ട്, ഇനി എന്തിലാണ് പാസാകേണ്ടത്? ആകേണ്ടതുണ്ടല്ലോ! ആവുകയും വേണം.
അപ്പോള് വര്ത്തമാന സമയത്തിന് അനുസരിച്ച് ബാപ്ദാദ ഇതാണ് ആഗ്രഹിക്കുന്നത് ഓരോരോ
കുട്ടികളും പരിവര്ത്തനത്തിന്റെ ശക്തിയിലെ ശതമാനം സ്നേഹത്തിന്റെ ശക്തിയില്
എല്ലാവരും കൈ ഉയര്ത്തിയത് പോലെയാകണം, എല്ലാവരും കൈ ഉയര്ത്തിയല്ലോ! ഇത്രയും തന്നെ
സ്വപരിവര്ത്തനത്തിന്റെ തീവ്രഗതി ഉണ്ടോ? ഇതില് പകുതിയാണോ കൈ ഉയര്ത്തുക അതോ
മുഴുവനോ? എന്താണ് ഉയര്ത്തുക? പരിവര്ത്തനം ചെയ്യുന്നുമുണ്ട് എന്നാല്
സമയമെടുക്കുന്നുമുണ്ട്. സമയത്തിന്റെ സമീപതയനുസരിച്ച് സ്വപരിവര്ത്തനത്തിന്റെ
ശക്തി ഇങ്ങനെ തീവ്രമായിരിക്കണം, കടലാസില് ബിന്ദുവിടുമ്പോള് എത്ര സമയം എടുക്കും?
ബിന്ദുവിടുന്നതിന് എത്ര സമയമാണ് എടുക്കുക? സെക്കന്ഡ് പോലുമില്ല! ശരിയല്ലേ!
അപ്പോള് ഇങ്ങനെ തീവ്രഗതി ഉണ്ടോ? എന്താ ഇതില് കൈ ഉയര്ത്തുമോ? ഇതില് പകുതി കൈ
ഉയര്ത്തും. സമയത്തിന്റെ വേഗത തീവ്രമാണ്, പരിവര്ത്തനത്തിന്റെ ശക്തി ഇങ്ങനെ
തീവ്രമാകണം. എപ്പോഴാണോ പരിവര്ത്തനം എന്ന് പറയുന്നത് അപ്പോള് പരിവര്ത്തനത്തിന്
മുന്നില് ആദ്യം സ്വ എന്ന വാക്ക് സദാ ഓര്മ്മവയ്ക്കൂ. പരിവര്ത്തനമല്ല
സ്വപരിവര്ത്തനം. ബാപ്ദാദയ്ക്ക് ഓര്മ്മയുണ്ട് കുട്ടികള് ബാബയോട് ഒരു വര്ഷത്തേക്ക്
പ്രതിജ്ഞ ചെയ്തിരുന്നു സംസ്കാരപരിവര്ത്തനത്തിലൂടെ സംസാരപരിവര്ത്തനം ചെയ്യും.
ഓര്മ്മയുണ്ടോ? വര്ഷം ആചരിച്ചതല്ലേ സംസ്കാരപരിവര്ത്തനത്തിലൂടെ ലോകപരിവര്ത്തനം.
അപ്പോള് ലോകത്തിന്റെ ഗതി ആണെങ്കില് അതിയിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ്.
എന്നാല് സംസ്കാര പരിവര്ത്തനം അതിന്റെ ഗതി ഇത്രയും ഫാസ്റ്റ് ആണോ? അതുപോലെ
വിദേശത്തിന്റെ വിശേഷതയാണ് സാധാരണ രൂപത്തോടെ ഫാസ്റ്റായി പോകുന്നു, ഫാസ്റ്റായി
ചെയ്യുന്നു. അപ്പോള് ബാബ ചോദിക്കുകയാണ് സംസ്കാര പരിവര്ത്തനത്തില് ഫാസ്റ്റ് ആണോ?
ബാപ്ദാദ സ്വപരിവര്ത്തനത്തിന്റെ തീവ്രത ഇപ്പോള് തീവ്രമായി കാണാന് ആഗ്രഹിക്കുന്നു.
എല്ലാവരും ചോദിക്കുന്നുണ്ടല്ലോ! ബാപ്ദാദ എന്താണ് ആഗ്രഹിക്കുന്നത്? പരസ്പരം
ആത്മീയ സംഭാഷണം ചെയ്യുന്നുണ്ടല്ലോ, അപ്പോള് അങ്ങോട്ടുമിങ്ങോട്ടും ചോദിക്കുന്നു
ബാപ്ദാദ എന്താണ് ആഗ്രഹിക്കുന്നത്? ബാപ്ദാദ ഇതാണ് ആഗ്രഹിക്കുന്നത്. സെക്കന്ഡില്
ബിന്ദുവിടണം. കടലാസില് ബിന്ദുവിടുന്നത് പോലെ, അതിനെക്കാളും വേഗത്തില്
പരിവര്ത്തനത്തില് എന്താണോ അയഥാര്ത്ഥമായത് അതില് ബിന്ദുവിടണം. ബിന്ദുവിടുവാന്
അറിയാമോ? അറിയാമല്ലോ! എന്നാല് ഇടയ്ക്കിടെ ചോദ്യചിഹ്നം ആയി മാറുന്നു. ഇടുന്നത്
ബിന്ദു, ആകുന്നത് ചോദ്യചിഹ്നം. ഇതെന്തുകൊണ്ടാണ് ഇതെന്താണ്? ഈ എന്ത് എന്തുകൊണ്ട്...
ഇത് ബിന്ദുവിനെ ചോദ്യചിഹ്നത്തിലേക്ക് മാറ്റുന്നു. ബാപ്ദാദ ആദ്യമേ
പറഞ്ഞിട്ടുണ്ടായിരുന്നു വൈ വൈ അരുത് എന്ത് ചെയ്യണം ഫ്ലൈ(പറക്കണം). ആഹാ ആഹാ എന്ന്
പറയൂ ഫ്ലൈ ചെയ്യൂ. വൈ വൈ എന്ന് അരുത്. വൈ വൈ പറയാന് ഉടനെ പറ്റുന്നുണ്ടല്ലോ!
അറിയാമല്ലോ? എപ്പോഴാണ് വൈ എന്ന് വരുന്നത് അപ്പോള് അതിനെ ആഹാ ആഹാ എന്നാക്കൂ. ആര്
തന്നെ എന്ത് ചെയ്താലും പറഞ്ഞാലും ആഹാ ഡ്രാമ ആഹാ. ഇതെന്തുകൊണ്ടാണ് ചെയ്യുന്നത്
ഇതെന്തുകൊണ്ട് പറഞ്ഞു, അരുത്. ഇവര് ചെയ്താല് ഞാനും ചെയ്യും, അരുത്.
ഇന്നത്തെ കാലത്ത് ബാപ്ദാദ
കാണുന്നുണ്ട് കേള്പ്പിക്കട്ടെ, പരിവര്ത്തനം ചെയ്യണമല്ലോ! അപ്പോള് ഇന്നത്തെ
കാലത്ത് വിദേശത്ത് ആകട്ടെ ഇന്ത്യയില് ആകട്ടെ രണ്ട് ഭാഗത്തും ഒരു കാര്യത്തിന്റെ
അല ഉണ്ട് അതെന്താണ്? ഇത് നടക്കണം, ഇത് ലഭിക്കണം, ഇത് ഇവര് ചെയ്യണം...... ഞാന്
എന്താണോ കരുതുന്നത്, പറയുന്നത് അത് നടക്കണം.... ഈ വേണം, വേണം സങ്കല്പ മാത്ര പോലും
ഉണ്ടാകുന്നത് ഈ വേസ്റ്റ് ചിന്തകള് ബെസ്റ്റ് ആകാന് അനുവദിക്കുകയില്ല. ബാപ്ദാദ
എല്ലാവരുടെയും വേസ്റ്റിന്റെ ചാര്ട്ട് കുറച്ച് കാലത്തേക്ക് നോട്ട് ചെയ്തിട്ടുണ്ട്.
പരിശോധിച്ചിട്ടുണ്ട്. ബാപ്ദാദയുടെ അടുക്കല് ശക്തിശാലിയായ മിഷനറി ഉണ്ടല്ലോ.
താങ്കളുടേതു പോലെയുള്ള കമ്പ്യൂട്ടര് അല്ല, താങ്കളുടെ കമ്പ്യൂട്ടര് ദോഷവും
നല്കുന്നുണ്ട്. എന്നാല് ബാപ്ദാദയുടെ അടുക്കല് പരിശോധനാ മെഷീനറി വളരെ ഫാസ്റ്റ്
ആണ്. അപ്പോള് ബാപ്ദാദ കണ്ടു ഭൂരിഭാഗത്തിനും വേസ്റ്റ് സങ്കല്പം മുഴുവന്
ദിവസത്തില് ഇടയ്ക്കിടെ നടക്കുന്നുണ്ട്. എന്താണ് സംഭവിക്കുന്നത് ഈ വേസ്റ്റ്
സങ്കല്പത്തിന്റെ ഭാണ്ഡം ഭാരിച്ചതാകുന്നു, ബെസ്റ്റ് ചിന്തകളുടെ ഭാണ്ഡം
കുറഞ്ഞതാകുന്നു. അപ്പോള് ഇടയ്ക്കിടെ നടക്കുന്ന വ്യര്ത്ഥചിന്തകള് അത് ബുദ്ധിയെ
ഭാരിച്ചതാക്കി മാറ്റുന്നു. പുരുഷാര്ത്ഥത്തെ ഭരിച്ചതാക്കി മാറ്റുന്നു, ഭാരമല്ലേ
അത് അതിന് നേര്ക്ക് ആകര്ഷിക്കുന്നു. അതിനാല് ശുഭസങ്കല്പം എന്താണോ സ്വഉന്നതിയുടെ
ലിഫ്റ്റ്, ഏണിപ്പടിയും അല്ല എന്നാല് ലിഫ്റ്റ് ആണ് അത് കുറവാകുന്നതിന്റെ
കാരണത്താല് പരിശ്രമത്തിന്റെ പടി കയറി വരുന്നു. കേവലം രണ്ട് വാക്ക് ഓര്മ്മിക്കു
വേസ്റ്റ് അവസാനിപ്പിക്കുന്നതിന് വേണ്ടി അമൃതവേള മുതല് രാത്രി വരെ രണ്ട് വാക്ക്
സങ്കല്പ്പത്തില്, വാക്കില്, കര്മ്മത്തില്, കാര്യത്തില് കൊണ്ടുവരൂ. പ്രായോഗികമായി
കൊണ്ടുവരു. ആ രണ്ട് വാക്കുകളാണ് സ്വമാനവും ബഹുമാനവും. സ്വമാനത്തില് കഴിയുക
ബഹുമാനം നല്കുക. ആര് എങ്ങനെ ഉള്ളവരായാലും നമുക്ക് ബഹുമാനം നല്കണം. ബഹുമാനം
നല്കണം, സ്വമാനത്തില് സ്ഥിതി ചെയ്യണം. രണ്ടിന്റെയും സന്തുലനം വേണം. ഇടയ്ക്ക്
സ്വമാനത്തില് കൂടുതല് കഴിയുക, ഇടയ്ക്ക് ബഹുമാനം നല്കുന്നതില് കുറവ്
സംഭവിക്കുക.ഇങ്ങനെയാകരുത് ആരെങ്കിലും ബഹുമാനം നല്കിയാല് ഞാന് ബഹുമാനം നല്കാം
എന്നല്ല. എനിക്ക് ദാതാവാകണം. ശിവശക്തി പാണ്ഡവ സേന ദാതാവിന്റെ മക്കള് ദാതാക്കളാണ്.
അവര് നല്കിയാല് ഞാന് നല്കാം. അത് കച്ചവടമായി, ദാതാവായില്ല. അപ്പോള് താങ്കള്
കച്ചവടക്കാരാണോ ദാതാവാണോ? ദാതാവ് ഒരിക്കലും ലേവത ആവുകയില്ല. തന്റെ മനോവൃത്തിയിലും
ദൃഷ്ടിയിലും ഇതേ ലക്ഷ്യം വയ്ക്കും എനിക്ക് മറ്റുള്ളവര്ക്ക് അല്ല എനിക്ക് സദാ
ഓരോരുത്തരെയും പ്രതി അതായത് സര്വരേയും പ്രതി, അജ്ഞാനിയാകട്ടെ ജ്ഞാനി ആകട്ടെ,
അജ്ഞാനികളെ പ്രതി പിന്നെയും ശുഭഭാവന ഉണ്ടാകുന്നുണ്ട് എന്നാല് ജ്ഞാനിതു
ആത്മാക്കളെ പ്രതി പരസ്പരം ഓരോ സമയവും ശുഭ ഭാവന, ശുഭകാമന ഉണ്ടായിരിക്കട്ടെ.
മനോവൃത്തി ഇങ്ങനെ ആകണം, ദൃഷ്ടി ഇങ്ങനെയായി മാറണം. നയനങ്ങളില് സ്ഥൂലമായ പ്രകാശ
ബിന്ദു അപ്രത്യക്ഷമാകുന്നുണ്ടോ? ഇല്ലല്ലോ! കണ്ണുകളിലുളള പ്രകാശ ബിന്ദു
അപ്രത്യക്ഷമായാല് എന്താകും? കാണാന്സാധിക്കുമോ? കണ്ണുകളില് ബിന്ദു എന്നത് പോലെ
തന്നെ ആത്മാവ് അഥവാ ബാബ ആകുന്ന ബിന്ദു നയനങ്ങളില് അടങ്ങിയിരിക്കുന്നു.
കണ്ണുകളിലെ പ്രകാശം അപ്രത്യക്ഷമാകാറില്ല അതുപോലെ ആത്മാവ് അഥവാ ബാബയുടെ
സ്മൃതിയുടെ ബിന്ദു മനോവൃത്തിയിലൂടെ ദൃഷ്ടിയിലൂടെ അപ്രത്യക്ഷമാവുകയില്ല. ഫോളോ
ഫാദര് ചെയ്യേണ്ടേ! ബാബയുടെ ദൃഷ്ടി, അഥവാ വൃത്തിയിലൂടെ ഓരോ കുട്ടികള്ക്കും വേണ്ടി
സ്വമാനം ഉള്ളതുപോലെ,ബഹുമാനം ഉള്ളതുപോലെ തന്നെ സ്വന്തം ദൃഷ്ടിയിലും വൃത്തിയിലും
സ്വമാനവും ബഹുമാനവും ആകണം. ബഹുമാനം നല്കുന്നതിലൂടെ എന്താണ് മനസ്സിലേക്ക്
വരുന്നത് ഇവര് മാറട്ടെ. ഇവര് ചെയ്യാതിരിക്കട്ടെ, ഇവര് ഇങ്ങനെയാകണം ഇത്
ശിക്ഷണത്തിലൂടെ ഉണ്ടാവുകയില്ല. എന്നാല് ബഹുമാനം നല്കു അപ്പോള് എന്താണോ മനസ്സില്
സങ്കല്പം ഉണ്ടാവുന്നത് ഇവരാകണം, ഇവര് മാറണം, ഇവര് ഇങ്ങനെ ചെയ്യണം, അത് അവര്
ചെയ്യാന് തുടങ്ങും. മനോവൃത്തിയിലൂടെ മാറും, സംസാരത്തിലൂടെ മാറുകയില്ല. അപ്പോള്
എന്തു ചെയ്യും? സ്വമാനവും ബഹുമാനവും രണ്ടും ഓര്മ്മയുണ്ടാകുമോ അതോ കേവലം സ്വമാനം
ഓര്മ്മ ഉണ്ടാകുമോ? ബഹുമാനം നല്കുക അര്ത്ഥം ബഹുമാനം നേടുക. ആരെയെങ്കിലും
അംഗീകരിക്കുകയാണെങ്കില് മനസ്സിലാക്കൂ മാന്യനീയര് ആകുകയാണ്. ആത്മീയ സ്നേഹത്തിന്റെ
ലക്ഷണമാണ് മറ്റുള്ളവരുടെ കുറവുകളെ തന്റെ ശുഭഭാവന ശുഭ കാമനയിലൂടെ
പരിവര്ത്തനപ്പെടുത്തുക. ബാപ്ദാദ ഇപ്പോള് അവസാന സന്ദേശവും നല്കിയിരുന്നു
വര്ത്തമാനസമയം തന്റെ സ്വരൂപം ദയാഹൃദയം ആക്കൂ. അവസാന ജന്മത്തിലും താങ്കളുടെ
ജഡചിത്രം ദയാഹൃദയമായി ഭക്തര്ക്ക് മേല് ദയ നല്കിക്കൊണ്ടിരിക്കുന്നു. ചിത്രം
ഇത്രയും ദയാലുവാകുമ്പോള് ചൈതന്യത്തില് എന്താകും? ചൈതന്യം ദയയുടെ ഖനിയാണ്. ദയയുടെ
ഖനിയായി മാറു. ആരു തന്നെ വന്നാലും ദയ ഇതാണ് സ്നേഹത്തിന്റെ ലക്ഷണം.
ചെയ്യേണ്ടേ?അതോ കേവലം കേള്ക്കുകയാണോ? ചെയ്യുക തന്നെ വേണം ആവുക തന്നെ വേണം.
ബാപ്ദാദ എന്താണ് ആഗ്രഹിക്കുന്നത്, ഇതിന്റെ ഉത്തരം നല്കുകയാണ്.ചോദിക്കാറുണ്ടല്ലോ
അപ്പോള് ബാപ്ദാദ ഉത്തരം നല്കുകയാണ്.
വര്ത്തമാനസമയം സേവനത്തില്
അഭിവൃദ്ധി നന്നായി ഉണ്ടായിക്കൊണ്ടിരിക്കുന്നു, ഭാരതത്തില് ആകട്ടെ വിദേശത്താകട്ടെ,
ബാപ്ദാദ ആഗ്രഹിക്കുന്നു ആരെയെങ്കിലും നിമിത്ത ആത്മാവാക്കൂ, എന്തെങ്കിലും വിശേഷ
കാര്യം ചെയ്ത് കാണിക്കണം. ഇങ്ങനെ ആരെങ്കിലും സഹയോഗി ആകണം ഇതുവരെയും ചെയ്യാന്
ആഗ്രഹിക്കുന്നത് എന്താണോ അത് ചെയ്ത് കാണിക്കണം. പരിപാടികള് വളരെയധികം
ചെയ്തിട്ടുണ്ട്, എവിടെയെല്ലാം പരിപാടികള് ചെയ്തിട്ടുണ്ടോ ആ സര്വ്വ
പ്രോഗ്രാമുകളിലെയും എല്ലാവശത്തും ഉള്ളവര്ക്ക് ബാപ്ദാദ ആശംസകള് നല്കുന്നു.
ഇപ്പോള് എന്തെങ്കിലും നവീനത കാണിക്കൂ. താങ്കളുടെ ഭാഗത്തുനിന്നും താങ്കള്ക്ക്
സമാനം ബാബ പ്രത്യക്ഷമാകട്ടെ. പരമാത്മാവിന്റെ പഠിപ്പാണ് ഇത് മുഖത്ത് നിന്നും
വരട്ടെ. ബാബ ബാബ എന്ന വാക്ക് ഹൃദയത്തില് നിന്നും പുറപ്പെടട്ടെ. സഹയോഗിയാകുന്നു
എന്നാല് ഇപ്പോള് വരെയും ഒരു കാര്യം ബാക്കിയാണ് ഇതൊന്ന് മാത്രമാണ് ഇതൊന്ന്
മാത്രമാണ് ഇതൊന്ന് മാത്രമാണ്....ഈ ശബ്ദം പരക്കട്ടെ. ബ്രഹ്മാകുമാരിമാര് നന്നായി
ജോലി ചെയ്യുന്നു, ചെയ്യാന് സാധിക്കും ഇവിടെ വരേയ്ക്കും വന്നിട്ടുണ്ട് എന്നാല്
ഇതു മാത്രമാണ് പരമാത്മ ജ്ഞാനം. ബാബയെ പ്രത്യക്ഷമാക്കുന്നവര് നിര്ഭയം
സംസാരിക്കട്ടെ. താങ്കള് പറയുന്നു പരമാത്മ കാര്യം ചെയ്തുകൊണ്ടിരിക്കുകയാണ്,
പരമാത്മാവിന്റെ കാര്യമാണ് എന്നാല് അവര് പറയുന്നു ഏത് പരമാത്മാപിതാവിനെയാണോ
എല്ലാവരും വിളിച്ചു കൊണ്ടിരിക്കുന്നത് ആ ജ്ഞാനമാണ്. ഇപ്പോള് ഈ അനുഭവം ചെയ്യിക്കു.
താങ്കളുടെ ഹൃദയത്തില് ഓരോ സമയവും എന്താണ്? ബാബ ബാബ ബാബ....ഇങ്ങനെ ഏതെങ്കിലും
ഗ്രൂപ്പ് ഉണ്ടാകട്ടെ. നല്ലതാണ്, ചെയ്യാന് കഴിയും ഇവിടെ വരേയ്ക്കും ശരിയായി.
പരിവര്ത്തനം ഉണ്ടായി. എന്നാല് അവസാന പരിവര്ത്തനമാണ് ഒന്നാണ്, ഒന്നാണ്, ഒന്നാണ്.
അത് സംഭവിക്കുക എപ്പോഴാണോ ബ്രാഹ്മണ പരിവാരം ഏകരസ സ്ഥിതിയുള്ളവരായി മാറുന്നത്.
ഇപ്പോള് സ്ഥിതി മാറിക്കൊണ്ടിരിക്കുന്നു. ഏകരസസ്ഥിതി ഒന്നിനെ പ്രത്യക്ഷപ്പെടുത്തും.
ശരിയല്ലേ! അപ്പോള് ഡബിള് വിദേശികള് ഉദാഹരണം ആകൂ. ബഹുമാനം നല്കുന്നതില്
സ്വമാനത്തിലിരിക്കുന്നതില് ഉദാഹരണം ആകൂ, നമ്പര് നേടിക്കൊള്ളു. നാനാഭാഗത്തും
മോഹജീത്ത് പരിവാരത്തിന്റെ ദൃഷ്ടാന്തം പറയാറുള്ളത് പോലെ കൂലിക്കാരും വേലക്കാരും
എല്ലാവരും മോഹജീത്ത്. എവിടെപ്പോയാലും അമേരിക്കയില് പോയാലും ഓസ്ട്രേലിയയില്
പോയാലും ഓരോ ദേശത്തിലും, ഏക രസം, ഏക മതം, സ്വമാനത്തില് ഇരിക്കുന്നവര്, ബഹുമാനം
നല്കുന്നവര് ഇതില് നമ്പര് നേടു. നേടാന് കഴിയുകയില്ലേ?
നാനാ ഭാഗത്തെയും ബാബയുടെ
കണ്ണുകളില് അടങ്ങിയിട്ടുള്ള നയനങ്ങളുടെ പ്രകാശമായ കുട്ടികള്ക്ക്, സദാ ഏകരസ
സ്ഥിതിയില് സ്ഥിതി ചെയ്യുന്ന കുട്ടികള്ക്ക്, സദാ ഭാഗ്യത്തിന്റെ നക്ഷത്രമായ
തിളങ്ങുന്ന ഭാഗ്യശാലി കുട്ടികള്ക്ക്, സദാ സ്വമാനവും ബഹുമാനവും ഒപ്പമൊപ്പം
വെക്കുന്ന കുട്ടികള്ക്ക്, പുരുഷര്ത്ഥത്തിന്റെ തീവ്ര വേഗതയില് പോകുന്ന
കുട്ടികള്ക്ക്, ബാപ്ദാദയുടെ സ്നേഹ സ്മരണ, ആശിര്വാദങ്ങള്, നമസ്തേ.
വരദാനം :-
സത്യമായ
കൂട്ടുകാരന്റെ കൂട്ട് നേടുന്നവരായ സര്വ്വരോടും വേറിട്ട സ്നേഹി നിര്മോഹിയായി
ഭവിക്കട്ടെ
എന്നും അമൃത വേളയില്
സര്വ്വ സംബന്ധങ്ങളുടെയും സുഖം ബാപ്ദാദയില് നിന്ന് എടുത്ത് മറ്റുള്ളവര്ക്ക് ദാനം
ചെയ്യൂ. സര്വ്വ സുഖങ്ങളുടെയും അധികാരിയായി മറ്റുള്ളവരെയുമാക്കൂ. ഏതൊരു ജോലി
ആയാലും അതില് സാകാര കൂട്ടുകാരെ ഓര്മ്മ വരാതെ ആദ്യം ബാബയുടെ ഓര്മ്മ വരട്ടെ
എന്തെന്നാല് സത്യമായ മിത്രം ബാബയാണ്. സത്യമായ കൂട്ടുകാരന്റെ കൂട്ടു നേടൂ എങ്കില്
സഹജമായി തന്നെ സര്വ്വരോടും വേറിട്ടതും സ്നേഹിയായി മാറും. ആര് സര്വ്വ
സംബന്ധങ്ങളിലും ഓരോ കാര്യങ്ങളിലും ഒരു ബാബയെ ഓര്മ്മിക്കുന്നുവോ അവര് സഹജമായി
തന്നെ നിര്മോഹിയായി മാറുന്നു. അവര്ക്ക് ഏതൊരു വശത്തേക്കും ആകര്ഷണം അതായത് മമത
ഉണ്ടാകുന്നില്ല അതിനാല് മായയോട് തോല്വിയും സംഭവിക്കുകയില്ല.
സ്ലോഗന് :-
മായയെ
കാണുന്നതിനും അറിയുന്നതിനും വേണ്ടി ത്രികാലദര്ശിയും ത്രിനേത്രിയുമാകൂ അപ്പോള്
വിജയിയാകും
അവ്യക്ത സൂചനകള് : സത്യതയും
സഭ്യതയും ആകുന്ന സംസ്കാരത്തെ സ്വന്തമാക്കൂ
സത്യതയുടെ ലക്ഷണമാണ്
സഭ്യത. അഥവാ താങ്കള് സത്യമാണ്, സത്യതയുടെ ശക്തി താങ്കളില് ഉണ്ട് എങ്കില് സഭ്യതയെ
ഒരിക്കലും വിടാതിരിക്കു. സത്യതയെ തെളിയിക്കൂ എന്നാല് സഭ്യതാപൂര്വ്വം. അഥവാ
സഭ്യതയെ വെടിഞ്ഞ് അസഭ്യതയില് വന്നു കൊണ്ട് സത്യത്തെ തെളിയിക്കുവാന്
ആഗ്രഹിക്കുകയാണെങ്കില് ആ സത്യം തെളിയിക്കപ്പെടുകയില്ല. അസഭ്യതയുടെ ലക്ഷണമാണ്
നിര്ബന്ധം, സഭ്യതയുടെ ലക്ഷണമാണ് വിനയം. സത്യതയെ തെളിയിക്കുന്നവര് സദാ സ്വയം
വിനീതരായി സഭ്യത പൂര്വ്വം പെരുമാറും.