മധുരമായ കുട്ടികളെ,
ഓർമ്മയിലിരുന്നുകൊണ്ട് മറ്റുള്ളവരെയും ഓർമ്മയുടെ അഭ്യാസം ചെയ്യിപ്പിക്കൂ. യോഗം
ചെയ്യിപ്പിക്കുന്നവരുടെ ബുദ്ധിയോഗം അവിടെയും ഇവിടെയും അലയാൻ പാടില്ല.
ചോദ്യം :-
ഏത് കുട്ടികൾക്കാണ് വളരെ വലിയ ഉത്തരവാദിത്വമുള്ളത്? അവർക്ക് ഏതൊരു
കാര്യത്തെക്കുറിച്ചാണ് ശ്രദ്ധിക്കേണ്ടത്?
ഉത്തരം :-
ഏത്
കുട്ടികളാണോ നിമിത്തമായ ടീച്ചറായി മറ്റുള്ളവരെ യോഗം ചെയ്യിപ്പിക്കുന്നത്, അവരിൽ
വളരെ വലിയ ഉത്തരവാദിത്വമുണ്ട്. അഥവാ യോഗം ചെയ്യിപ്പിക്കുന്ന സമയം ബുദ്ധി പുറമെ
അലയുകയാണെങ്കിൽ സേവനത്തിനു പകരം ഡിസ്സർവ്വീസ് ചെയ്യുന്നു. അതുകൊണ്ട് എന്നിലൂടെ
പുണ്യ കാര്യം ഉണ്ടായിക്കൊണ്ടേയിരിക്കണം എന്ന കാര്യത്തിൽ ശ്രദ്ധിക്കണം.
ഗീതം :-
ഓം നമഃ
ശിവായ.......
ഓംശാന്തി.
ആദ്യമാദ്യം ബാബ എല്ലാ കുട്ടികളെയും ഇവിടെ ഇരുത്തിക്കൊണ്ട്, ലക്ഷ്യത്തിൽ സ്ഥിതി
ചെയ്യിക്കാനുള്ള ദൃഷ്ടി നൽകുന്നു. ഈ ബ്രഹ്മാബാബ ശിവബാബയുടെ
ഓർമ്മയിലിരിക്കുന്നതുപോലെ നിങ്ങളും ശിവബാബയുടെ ഓർമ്മയിൽ ഇരിക്കൂ. മുന്നിൽ ധ്യാനം
ചെയ്യിപ്പിക്കാൻ ഇരിക്കുന്നവർ മുഴുവൻ സമയവും ശിവബാബയുടെ ഓർമ്മയിലാണോ
ഇരിക്കുന്നത്? ഇതാണ് ചോദ്യം. അവരിലൂടെ മറ്റുള്ളവർക്കും ആകർഷണമുണ്ടാകണം.
ഓർമ്മയിലിരിക്കുന്നതിലൂടെ വളരെ ശാന്തിയിലിരിക്കും. അശരീരിയായി ശിവബാബയുടെ
ഓർമ്മയിലിരിക്കുന്നതിലൂടെ മറ്റുള്ളവരെയും ശാന്തിയിലേക്ക് കൊണ്ടുപോകുന്നു.
എന്തുകൊണ്ടെന്നാൽ ടീച്ചറായിട്ടാണല്ലോ ഇരിക്കുന്നത്! അഥവാ ടീച്ചർ തന്നെ ശരിയായ
രീതിയിൽ ഓർമ്മയിൽ ഇരിക്കുന്നില്ലെങ്കിൽ മറ്റുള്ളവർക്കും ഇരിക്കാൻ സാധിക്കില്ല.
പ്രിയതമയാകുന്ന ഞാൻ പ്രിയതമനാകുന്ന ബാബയുടെ ഓർമ്മയിലാണോ ഇരിക്കുന്നത് എന്ന്
ആദ്യം ചിന്തിക്കണം? ഓരോരുത്തരും അവനവനോട് ചോദിക്കൂ. അഥവാ ബുദ്ധി പലസ്ഥലത്ത്
അലയുകയാണെങ്കിൽ ദേഹാഭിമാനത്തിലേക്ക് വരുകയാണെങ്കിൽ അത് സേവനമല്ല, ഡിസ്സർവ്വീസാണ്
ചെയ്യുന്നത്. ഈ കാര്യം മനസ്സിലാക്കേണ്ടതാണല്ലോ! ഒരു സേവനവും ചെയ്യാതെ വെറുതെ
ഇരിക്കുകയാണെങ്കിൽ നഷ്ടമുണ്ടാക്കുകയാണ് ചെയ്യുന്നത്. ടീച്ചറുടെ ബുദ്ധിയോഗം
അലയുന്നുണ്ടെങ്കിൽ അവരെങ്ങനെ സഹായിക്കാനാണ്? ടീച്ചറായിരിക്കുന്നവർ അവനവനോട്
ചോദിക്കണം, ഞാൻ പുണ്യത്തിന്റെ ജോലിയാണോ ചെയ്യുന്നത്? അഥവാ പാപത്തിന്റെ ജോലി
ചെയ്യുകയാണെങ്കിൽ ദുർഗതി പ്രാപിക്കും. പദവി ഭ്രഷ്ടമാകും. അഥവാ അങ്ങനെയുള്ള
ടീച്ചർമാരെ ഗദ്ദിയിൽ ഇരുത്തുകയാണെങ്കിൽ നിങ്ങളും അതിന്റെ ഉത്തരവാദിയാണ്.
ശിവബാബയ്ക്ക് എല്ലാവരേയും അറിയാം. ഈ ബ്രഹ്മാവിനും എല്ലാവരുടെ
അവസ്ഥയെക്കുറിച്ചറിയാം. ശിവബാബ പറയും ഇവർ ടീച്ചറായി ഇരിക്കുന്നുണ്ടെങ്കിലും
ഇവരുടെ ബുദ്ധിയോഗം അലയുകയാണല്ലോ ചെയ്യുന്നത്. ഇവർക്കെങ്ങനെ മറ്റുള്ളവരെ
സഹായിക്കാൻ സാധിക്കും. നിങ്ങൾ ബ്രാഹ്മണ കുട്ടികൾ ശിവബാബയുടേതായി സമ്പത്തെടുക്കാൻ
നിമിത്തമായി മാറിയിരിക്കുകയാണ്. ബാബ പറയുന്നു-അല്ലയോ ആത്മാക്കളെ, എന്നെ
ഓർമ്മിക്കൂ. ടീച്ചറായി ഇരിക്കുമ്പോൾ ഒന്നുകൂടി നല്ല അവസ്ഥയിൽ ഇരിക്കൂ.
എല്ലാവർക്കും ബാബയെ ഓർമ്മിക്കുക തന്നെ വേണം. വിദ്യാർത്ഥികൾക്ക് തന്റെ
അവസ്ഥയെക്കുറിച്ചറിയാം. നമ്മൾ പാസ്സാകുമോ ഇല്ലയോ എന്നറിയാം. ടീച്ചർക്കും അറിയാം.
അഥവാ പ്രൈവറ്റായി (ട്യൂഷൻ)ടീച്ചറെ വെക്കുകയാണെങ്കിൽ അവർക്കും അറിയാൻ സാധിക്കും.
ഭൗതിക പഠിപ്പിൽ പ്രത്യേകിച്ച് ഏതെങ്കിലും ടീച്ചറെ വേണമെങ്കിൽ വെക്കാൻ സാധിക്കും.
നമ്മെ യോഗത്തിൽ ഇരുത്തൂ എന്ന് ഇവിടെ ആരെങ്കിലും പറയുകയാണെങ്കിൽ ബാബയുടെ ഓർമ്മയിൽ
ഇരിക്കണം. ബാബയുടെ നിർദേശം തന്നെയാണ് എന്നെ ഓർമ്മിക്കൂ. നിങ്ങൾ പ്രിയതമകളാണ്,
നടക്കുമ്പോഴും കറങ്ങുമ്പോഴും തന്റെ പ്രിയതമനെ ഓർമ്മിക്കൂ. സന്യാസിമാർ ബ്രഹ്മത്തെ
ഓർമ്മിക്കുന്നു. ഞങ്ങൾ ബ്രഹ്മത്തിൽ പോയി ലയിക്കുമെന്ന് പറയുന്നു. നല്ല രീതിയിൽ
ഓർമ്മിക്കുന്നവരുടെ അവസ്ഥയും നല്ലതായിരിക്കും. ഓരോരുത്തരിലും ഏതെങ്കിലുമൊക്കെ
വിശേഷതകളുണ്ടല്ലോ. അതുകൊണ്ട് പറയുന്നു, ഓർമ്മയുടെ യാത്രയിലിരിക്കൂ. സ്വയം
ഓർമ്മയിലിരിക്കണം. ബാബയുടെ അടുത്ത് ചിലരെല്ലാം സത്യസന്ധരായവരുണ്ട്, ചിലർ
സത്യതയില്ലാത്തവരുമുണ്ട്. സ്വയം നിരന്തരമായി ഓർമ്മയിലിരിക്കുക എന്നത്
ബുദ്ധിമുട്ടാണ്. ചിലർ ബാബയോട് സത്യത പാലിക്കുന്നു. ബ്രഹ്മാബാബയും തന്റെ അനുഭവം
കുട്ടികളോട് പറയുന്നു-അല്പ സമയം ഓർമ്മിലിരിക്കും എന്നാൽ പിന്നെ മറന്നുപോകുന്നു.
കാരണം ഈ ബ്രഹ്മാബാബയ്ക്കും ധാരാളം ഉത്തരവാദിത്വത്തിന്റെ ഭാരമുണ്ട്. എത്രയധികം
കുട്ടികളാണ്. മുരളി ശിവബാബയാണോ അതോ ബ്രഹ്മാബാബയാണോ ഉച്ചരിക്കുന്നതെന്നുപോലും
നിങ്ങൾക്ക് അറിയാൻ സാധിക്കുന്നില്ല. എന്തുകൊണ്ടെന്നാൽ രണ്ടുപേരും ഒരുമിച്ചല്ലേ!
ബ്രഹ്മാബാബ പറയുന്നു-ഞാനും ശിവബാബയെ തന്നെയാണ് ഓർമ്മിക്കുന്നത്. ബ്രഹ്മാബാബയും
കുട്ടികളെ യോഗത്തിലിരുത്താറുണ്ട്. ബ്രഹ്മാബാബ യോഗത്തിലിരിക്കുമ്പോൾ അന്തരീക്ഷം
വളരെ ശാന്തമാകുന്നു. വളരെയധികം പേരെ ആകർഷിക്കുന്നു. അച്ഛനാണല്ലോ! പറയുന്നു-
കുട്ടികളെ, ഓർമ്മയുടെ യാത്രയിലിരിക്കൂ. സ്വയം ഓർമ്മയിലിരിക്കണം. വെറും
പണ്ഡിതരായി മാറരുത്. ഓർമ്മയിലിരിക്കുന്നില്ല എങ്കിൽ അവസാന സമയം തോറ്റുപോകും.
ബ്രഹ്മാബാബയുടെയും മമ്മയുടെയും ഉയർന്ന പദവിയാണ്. ബാക്കി മാല ആയിട്ടില്ല. ഒരു
മുത്തു പോലും ഉണ്ടായത് പൂർണമായിട്ടില്ല. കുട്ടികളെ ഉയർത്തുന്നതിനായി മുമ്പെല്ലാം
മാല ഉണ്ടാക്കിയിരുന്നു. എന്നാൽ മായ ഒരുപാട് പേരെ ഇല്ലാതാക്കുന്നതായാണ് കണ്ടത്.
മുഴുവൻ ആധാരവും സേവനത്തിലാണ്. അതിനാൽ മുന്നിൽ യോഗം ചെയ്യിക്കാൻ ഇരിക്കുന്നവർ
മനസ്സിലാക്കണം - എനിക്ക് സത്യമായ ടീച്ചറായി ഇരിക്കണം. ഇല്ലായെന്നുണ്ടെങ്കിൽ
പറയണം-എന്റെ ബുദ്ധി പല സ്ഥലത്തേക്ക് അലയുന്നുണ്ട്. എനിക്ക് ഇവിടെ ഇരിക്കാനുള്ള
യോഗ്യതയില്ലെന്ന് സ്വയം തന്നെ പറയണം. ആർക്കുവേണമെങ്കിലും പോയി ഇരിക്കാനും
സാധിക്കില്ല. ചിലർ വായിലൂടെ മുരളി കേൾപ്പിക്കില്ല, എന്നാൽ യോഗത്തിലിരിക്കും.
എന്നാൽ ഇവിടെ രണ്ടിലും തീവ്രഗതിയിൽ മുന്നോട്ടുപോകണം. പ്രിയതമൻ വളരെ സ്നേഹിയാണ്.
അതിനാൽ നല്ല രീതിയിൽ ഓർമ്മിക്കണം. ഇതിലാണ് പരിശ്രമമുള്ളത്. ബാക്കി പ്രജകളാകുവാൻ
സഹജമാണ്. ദാസ-ദാസിയാവുക വലിയ കാര്യമല്ല. അവർക്ക് ജ്ഞാനമെടുക്കാൻ സാധിക്കില്ല.
യജ്ഞത്തിലെ ഭണ്ഡാരിയെ നോക്കൂ, അവർ എല്ലാവരെയും സന്തോഷിപ്പിക്കുന്നു. ആർക്കും
ദുഃഖം കൊടുക്കുന്നില്ല, എല്ലാവരും അവരുടെ മഹിമ പാടുന്നു. ആഹാ! ശിവബാബയുടെ
ഭണ്ഡാരി നമ്പർവണ്ണാണ്. അനേകരുടെ ഹൃദയത്തെ സന്തോഷിപ്പിക്കുന്നു. ബാബയും
കുട്ടികളുടെ ഹൃദയത്തെ സന്തോഷിപ്പിച്ചു വന്നു. ബാബ പറയുന്നു-എന്നെ ഓർമ്മിക്കൂ, ഈ
ചക്രം ബുദ്ധിയിൽ വെക്കൂ. ഇപ്പോൾ ഓരോരുത്തർക്കും തന്റെ മംഗളം ചെയ്യണം.
എല്ലെല്ലുകൾ കൊണ്ട് സേവനം ചെയ്യണം. നിങ്ങൾക്ക് വളരെ ദയാമനസ്കരായി മാറണം. മനുഷ്യർ
മുക്തി-ജീവൻമുക്തിക്കായി ഒരുപാട് അലയുന്നുണ്ട്. ആർക്കും
സദ്ഗതിയെക്കുറിച്ചറിയില്ല. എവിടുന്ന് വന്നോ അവിടേക്ക് തന്നെ തിരിച്ചുപോകണമെന്ന്
മനസ്സിലാക്കുന്നു. നാടകമാണെന്ന് മനസ്സിലാക്കുന്നുണ്ടെങ്കിലും അതനുസരിച്ച്
ജീവിക്കുന്നില്ല. നോക്കൂ, ക്ലാസ്സിൽ ചില മുസ്ലീം സഹോദരങ്ങളും വരുന്നുണ്ട്. അവർ
പറയുന്നു- നമ്മൾ വാസ്തവത്തിൽ ദേവീ-ദേവത ധർമ്മത്തിലേതാണ്. പിന്നീടാണ് മുസ്ലീം
ധർമ്മത്തിലേക്ക് പരിവർത്തനപ്പെട്ടത്. നമ്മളാണ് 84 ജന്മങ്ങൾ എടുത്തത്. സിന്ധിലും
5-6 മുസ്ലീങ്ങൾ വരുമായിരുന്നു. ഇപ്പോഴും വരുന്നുണ്ട്. എന്നാൽ മുന്നോട്ട് പോകാൻ
സാധിക്കുമോ ഇല്ലയോ എന്ന് പിന്നീട് കാണാം. എന്തുകൊണ്ടെന്നാൽ മായയും
പരീക്ഷിക്കുമല്ലോ! ചില പക്കാ കുട്ടികൾ നിലനിന്നുപോകും. ചിലരാണെങ്കിൽ
നിലനിൽക്കില്ല. സത്യമായ ബ്രാഹ്മണ ധർമ്മത്തിലുള്ളവർ, 84 ജന്മങ്ങളെടുത്തവർ
ഒരിക്കലും ചഞ്ചലപ്പെടില്ല. ബാക്കി എന്തെങ്കിലുമൊക്കെ കാരണത്താലും കാരണമില്ലാതെയും
തിരിച്ചുപോകും. ഒരുപാട് ദേഹാഭിമാനവും വരുന്നു. നിങ്ങൾ കുട്ടികൾക്ക് അനേകരുടെ
മംഗളം ചെയ്യണം. ഇല്ലായെന്നുണ്ടെങ്കിൽ എന്തു പദവി പ്രാപ്തമാക്കും. വീടും
കുടുംബവുമെല്ലാം ഉപേക്ഷിച്ചത് തന്റെ മംഗളത്തിനുവേണ്ടിയാണ്. ബാബയോട് ആർക്കും ദയ
കാണിക്കേണ്ടതില്ല. ബാബയുടേതായി മാറിയെങ്കിൽ പിന്നെ ആ രീതിയിലുളള സേവനവും ചെയ്യണം.
നിങ്ങൾക്ക് രാജ്യഭാഗ്യത്തിന്റെ സമ്മാനവും ലഭിക്കുന്നു. 21 ജന്മം സദാ സുഖത്തിന്റെ
രാജധാനി ലഭിക്കുന്നു. കേവലം മായയുടെ മേൽ വിജയം പ്രാപ്തമാക്കണം. മറ്റുള്ളവരേയും
പഠിപ്പിക്കണം. പലരും തോറ്റുപോകുന്നു. ചക്രവർത്തി പദവി നേടാൻ ബുദ്ധിമുട്ടാണെന്ന്
കരുതുന്നു. ബാബ പറയുന്നു- ഇങ്ങനെയെല്ലാം കരുതുന്നത് ദുർബലതയാണ്. ബാബയേയും
സമ്പത്തിനെയും ഓർമ്മിക്കുക എന്നത് സഹജമല്ലേ! കുട്ടികൾക്ക് രാജ്യഭാഗ്യം
എടുക്കാനുള്ള ധൈര്യമില്ല. അതിനാൽ ഭീരുക്കളായിരിക്കുന്നു. സ്വയം
എടുക്കുന്നുമില്ല. മറ്റുള്ളവരേയും എടുക്കാൻ അനുവദിക്കുന്നില്ല. അപ്പോൾ അതിന്റെ
ഫലമെന്താകും? ബാബ മനസ്സിലാക്കിത്തരുന്നു, രാവും പകലും സേവനം ചെയ്യൂ.
കോൺഗ്രസ്സുകാരും ഒരുപാട് പരിശ്രമിച്ചു. എത്ര പിടിയും വലിയും നടത്തിയിട്ടാണ്
വിദേശികളിൽ നിന്ന് രാജ്യം പിടിച്ചെടുത്തത്. നിങ്ങൾക്ക് രാവണനിൽ നിന്ന്
രാജ്യമെടുക്കണം. രാവണൻ എല്ലാവരുടെയും ശത്രുവാണ്. നമ്മൾ രാവണന്റെ മതമനുസരിച്ച്
നടക്കുന്നതുകൊണ്ടാണ് ദുഃഖിയായതെന്ന് ലോകത്തിലുള്ളവർക്കറിയില്ല. ആർക്കും
സ്ഥിരമായി സത്യമായ ഹൃദയ സൗഖ്യമില്ല. ശിവബാബ പറയുന്നു, ഞാൻ നിങ്ങളെ സദാ
സുഖിയാക്കി മാറ്റാനായി വന്നിരിക്കുകയാണ്. ഇപ്പോൾ ശ്രീമതത്തിലൂടെ ശ്രേഷ്ഠമായി
മാറണം. എല്ലാ ഭാരതവാസികളും തന്റെ ധർമ്മത്തെ മറന്നിരിക്കുന്നു. രാജാവും റാണിയും
പോലെ തന്നെയാണ് പ്രജകളും. ഇപ്പോൾ നിങ്ങൾ കുട്ടികൾക്ക് വിവേകം ലഭിച്ചു-എങ്ങനെയാണ്
സൃഷ്ടി ചക്രം കറങ്ങുന്നത്. അതും ഇടയ്ക്കിടക്ക് മറന്നുപോകുന്നു. ബുദ്ധിയിൽ
നിൽക്കുന്നേയില്ല. ഒരുപാട് പേർ ബ്രാഹ്മണരായി മാറുന്നു. എന്നാൽ ചിലരെല്ലാം
പാകപ്പെടാത്തതുകൊണ്ട് വികാരത്തിലേക്ക് പോകുന്നു. നമ്മൾ ബി.കെ- യാണെന്നെല്ലാം
പറയുന്നു, എന്നാൽ അല്ല. പൂർണ്ണമായി നിർദേശം പാലിക്കുന്നവരും മറ്റുള്ളവരെ തനിക്കു
സമാനമാക്കി മാറ്റുന്നവർക്കുമാണ് ഉയർന്ന പദവി പ്രാപ്തമാക്കാൻ സാധിക്കുന്നത്.
വിഘ്നങ്ങളുണ്ടാവുക തന്നെ ചെയ്യും. അമൃതം കുടിച്ച് കുടിച്ച് പിന്നീട് വിഘ്നം
സൃഷ്ടിക്കുന്നു. അവരുടെ പദവി എന്തായിരിക്കും. പല കുട്ടികളും വികാരം കാരണം അടിയും
കൊള്ളുന്നു. പറയുന്നു-ബാബാ, ഈ അല്പ ദുഃഖം ഞങ്ങൾ സഹിക്കാം. ഞങ്ങളുടെ പ്രിയതമൻ
ബാബയല്ലേ! അടികൊണ്ടും ഞങ്ങൾ ശിവബാബയെ ഓർമ്മിക്കുന്നു. അവർ വളരെ
സന്തോഷത്തിലിരിക്കുന്നു. അളവറ്റ സന്തോഷത്തിലിരിക്കണം. ബാബയിൽ നിന്ന് നമ്മൾ
സമ്പത്ത് നേടിക്കൊണ്ടിരിക്കുന്നു. മറ്റുള്ളവരെയും തനിക്കു സമാനമാക്കി
മാറ്റിക്കൊണ്ടിരിക്കുന്നു.
ബാബയുടെ ബുദ്ധിയിൽ ഈ ഏണിപ്പടിയുടെ ചിത്രം എപ്പോഴുമുണ്ട്. ഈ ചിത്രത്തിന് ഒരുപാട്
മഹത്വം നൽകുന്നുണ്ട്. വിചാര സാഗര മഥനം ചെയ്ത് ഈ ചിത്രങ്ങളെല്ലാം ഉണ്ടാക്കുന്ന
കുട്ടികളോട് ബാബയും നന്ദി പറയുന്നു. അല്ലെങ്കിൽ ബാബ ആ കുട്ടിക്ക് ടച്ചിംഗ് നൽകി
എന്ന് പറയും. ഏണിപ്പടി വളരെ നന്നായി ഉണ്ടാക്കിയിട്ടുണ്ട്. 84 ജന്മങ്ങളെ
അറിയുന്നതിലൂടെ മുഴുവൻ സൃഷ്ടിയുടെ ആദി-മദ്ധ്യ-അന്ത്യത്തെയും അറിഞ്ഞു കഴിഞ്ഞു.
ഇത് ഒന്നാന്തരം ചിത്രമാണ്. ത്രിമൂർത്തിയുടെയും ചക്രത്തിന്റെയും ചിത്രത്തേക്കാളും
ഈ ഏണിപ്പടിയുടെ ചിത്രം വളരെ നല്ലതാണ്. ഇപ്പോൾ നമ്മൾ കയറിക്കൊണ്ടിരിക്കുകയാണ്.
എത്ര സഹജമാണ്. ബാബ വന്ന് ലിഫ്റ്റ് നൽകുന്നു. ശാന്തിയോടുകൂടി ബാബയിൽ നിന്നും
സമ്പത്തെടുക്കുന്നു. ഏണിപ്പടിയുടെ ജ്ഞാനം വളരെ നല്ലതാണ്. നിങ്ങൾ ദേവീ-ദേവത
ധർമ്മത്തിലുള്ളവരാണ്, ഹിന്ദുവല്ല എന്ന് പറയണം. നമ്മൾ 84 ജന്മങ്ങൾ
എടുത്തിട്ടില്ലെന്ന് പറയുകയാണെങ്കിൽ, ചോദിക്കണം നമ്മൾ 84
ജന്മങ്ങളെടുത്തിട്ടുള്ളവരാണെന്ന് എന്തുകൊണ്ട് മനസ്സിലാക്കുന്നില്ല? വീണ്ടും
ഓർമ്മിക്കൂ എങ്കിൽ നിങ്ങൾ ആദ്യത്തെ നമ്പറിലേക്ക് വരും. എല്ലാവരും 84 ജന്മങ്ങൾ
എടുക്കില്ലല്ലോ എന്ന ചോദ്യം ദേവത കുലത്തിലുള്ളവരാണെങ്കിൽ ചോദിക്കില്ല. നമ്മൾ
വൈകിയാണല്ലോ വന്നതെന്ന് നിങ്ങളെന്തിനാണ് ചിന്തിക്കുന്നത്! ബാബ എല്ലാ കുട്ടികളോടും
പറയുന്നു-നിങ്ങൾ ഭാരതവാസികൾ തന്നെയാണ് 84 ജന്മങ്ങൾ എടുത്തത്. ഇപ്പോൾ വീണ്ടും
തന്റെ സമ്പത്ത് എടുത്ത് സ്വർഗ്ഗത്തിലേക്ക് പോകൂ. നിങ്ങൾ കുട്ടികൾ
യോഗത്തിലിരിക്കുന്നു. ഏണിപ്പടിയെ ഓർമ്മിക്കൂ എന്നാൽ വളരെ ആനന്ദമുണ്ടായിരിക്കും.
നമ്മൾ 84 ജന്മങ്ങൾ പൂർത്തിയാക്കി. ഇപ്പോൾ നമ്മൾ തിരിച്ചുപോകുന്നു എത്ര
സന്തോഷമാണ് ഉണ്ടാവുന്നത്. സേവനം ചെയ്യുവാനുള്ള ഉന്മേഷമുണ്ടായിരിക്കണം.
മനസ്സിലാക്കിക്കൊടുക്കാനുള്ള വിധികളും ഒരുപാട് ലഭിച്ചിട്ടുണ്ട്.
ഏണിപ്പടിയെക്കുറിച്ച് മനസ്സിലാക്കികൊടുക്കൂ. എല്ലാ ചിത്രങ്ങളും വേണമല്ലോ.
ത്രിമൂർത്തിയുടെ ചിത്രവും വേണം. ബാബ പറയുന്നു-നിങ്ങൾ എന്റെ ഭക്തരുടെ അടുത്തേക്ക്
പോയി ഈ ജ്ഞാനം കേൾപ്പിക്കൂ. ക്ഷേത്രങ്ങളിലും ഏണിപ്പടിയുടെ ചിത്രത്തിൽ
മനസ്സിലാക്കികൊടുക്കാൻ സാധിക്കും. മുഴുവൻ ദിവസവും ബുദ്ധിയിൽ ഉണ്ടായിരിക്കണം
നമുക്ക് ബാബയുടെ പരിചയം നൽകി മറ്റുളളവരുടെ മംഗളം ചെയ്യണം. ദിവസന്തോറും
ബുദ്ധിയുടെ പൂട്ട് തുറന്നുകൊണ്ടേയിരിക്കും. സമ്പത്ത് പ്രാപ്തമാക്കേണ്ടവർ വരുക
തന്നെ ചെയ്യും. ദിവസവും പഠിച്ചുകൊണ്ടും ഇരിക്കുന്നു. പലർക്കും ഗ്രഹപ്പിഴ
ബാധിക്കുമ്പോൾ ബാബക്ക് മനസ്സിലാക്കികൊടുക്കേണ്ടതായി വരുന്നു. ഞങ്ങളിൽ
ഗ്രഹപ്പിഴയുള്ളതുകൊണ്ടാണ് സേവനം ചെയ്യാൻ സാധിക്കാത്തതെന്ന് അവർ
മനസ്സിലാക്കുന്നില്ല. മുഴുവൻ ഉത്തരവാദിത്വവും നിങ്ങൾ കുട്ടികൾക്കാണ്. തനിക്ക്
സമാനം ബ്രാഹ്മണരാക്കി മാറ്റിക്കൊണ്ടിരിക്കൂ. സേവനം ചെയ്യുമ്പോൾ ഒരുപാട്
സന്തോഷമുണ്ടായിരിക്കും. അനേകരുടെ മംഗളമുണ്ടാകുന്നു. ബാബയ്ക്ക് ബോംബെയിൽ സേവനം
ചെയ്യാൻ വളരെ ആനന്ദമുണ്ടായിരുന്നു. പുതിയവർ അനേകം വരുമായിരുന്നു. ബാബയുടെ
ഹൃദയത്തിൽ സേവനം ചെയ്യാനുളള ലഹരി ധാരാളമുണ്ട്. കുട്ടികൾക്കും ഇതുപോലെ
ദയാമനസ്കരായി മാറണം. സേവനത്തിൽ മുഴുകണം. ഒരാളെയെങ്കിലും തനിക്കു സമാനമാക്കി
മാറ്റാതെ ഭോജനം കഴിക്കില്ലെന്ന് ഹൃദയത്തിലുണ്ടായിരിക്കണം. ആദ്യം പുണ്യം
ചെയ്യണമല്ലോ! പാപാത്മാവിനെ പുണ്യാത്മാവാക്കി മാറ്റിയതിനു ശേഷം ഭോജനം കഴിക്കാം.
അതിനാൽ സേവനത്തിൽ മുഴുകിയിരിക്കണം. ആരുടെയെങ്കിലും ജീവിതത്തെ സഫലമാക്കിയാൽ
മാത്രമെ ഭോജനം കഴിക്കൂ. തനിക്ക് സമാനം ബ്രാഹ്മണനാക്കി മാറ്റാൻ പരിശ്രമിക്കണം.
കുട്ടികൾക്കു വേണ്ടിയാണ് മാസികകൾ അച്ചടിക്കുന്നത്, എന്നാൽ ബ്രഹ്മാകുമാർ-കുമാരിമാർ
ഇതൊന്നും അത്ര പഠിക്കുന്നില്ല. നമുക്കിതൊന്നും പഠിക്കേണ്ട ആവശ്യമില്ലല്ലോ,
ഇതെല്ലാം പുറമെയുള്ളവർക്കു വേണ്ടിയുള്ളതാണെന്ന് പറയുന്നു. ബാബ
പറയുന്നു-പുറത്തുള്ളവർ ടീച്ചറില്ലാതെ ഒന്നും മനസ്സിലാക്കുന്നില്ല. ഇത്
ബ്രഹ്മാകുമാരിമാർക്കും കുമാരൻമാർക്കും പഠിച്ച് റിഫ്രഷാകാൻ വേണ്ടിയാണ്. എന്നാൽ
അവർ പഠിക്കുന്നില്ല. എല്ലാ സെന്ററിലുള്ളവരോടും ചോദിക്കുന്നു-മുഴുവൻ മാസികകളും
ആരാണ് പഠിക്കുന്നത്? മാസികകളിൽ നിന്ന് എന്താണ് മനസ്സിലാക്കുന്നത്? എത്രത്തോളം
ശരിയാണ്? മാസികകൾ ഉണ്ടാക്കുന്നവർക്ക് പോലും ആദരവ് നൽകണം, നിങ്ങൾ വളരെനല്ല
മാസികകളാണ് എഴുതിയിട്ടുള്ളത്. താങ്കൾക്ക് നന്ദി പറയുന്നു. പരിശ്രമിച്ച് മാസികകൾ
വായിക്കണം. ഈ മാസികകൾ കുട്ടികൾക്ക് റിഫ്രഷാകാനുള്ളതാണ്. എന്നാൽ കുട്ടികൾ
പഠിക്കുന്നില്ല. പേര് പ്രശസ്തമായവരെ എല്ലാവരും പ്രഭാഷണം ചെയ്യാൻ
വിളിക്കും-ഞങ്ങളുടെ അടുത്തേക്ക് ഇന്നയാളെ വിടൂ. ബാബ മനസ്സിലാക്കും സ്വയം
പ്രഭാഷണം ചെയ്യാൻ അറിയാത്തതുകൊണ്ടാണ് മറ്റുളളവരെ വിളിക്കുന്നത്. അതിനാൽ
സേവാധാരികൾക്ക് എത്ര ബഹുമാനം നൽകണം. ശരി.
വളരെക്കാലത്തെ വേർപാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങൾക്ക്
മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലർകാല വന്ദനവും. ആത്മീയ
പിതാവിന്റെ ആത്മീയ കുട്ടികൾക്ക് നമസ്ക്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1.
രാജ്യപദവിയുടെ മെഡൽ നേടുന്നതിനുവേണ്ടി എല്ലാവരുടെയും ഹൃദയത്തെ സന്തോഷിപ്പിക്കണം.
വളരെ-വളരെ ദയാമനസ്കരായി മാറി തന്റെയും മറ്റുള്ളവരുടെയും മംഗളം ചെയ്യണം.
എല്ലുമുറിയെ സേവനം ചെയ്യണം.
2. ദേഹാഭിമാനത്തിൽ വന്ന്
ഡിസ്സർവ്വീസ് ചെയ്യരുത്. സദാ പുണ്യത്തിന്റെ ജോലി ചെയ്യണം. തനിക്കു സമാനം
ബ്രാഹ്മണനാക്കി മാറ്റാനുള്ള സേവനം ചെയ്യണം. സേവാധാരികൾക്ക് ബഹുമാനം കൊടുക്കണം.
വരദാനം :-
മനനശക്തിയിലൂടെ വേസ്റ്റിന്റെ വെയ്റ്റിനെ സമാപ്തമാക്കുന്ന സദാ ശക്തിശാലിയായി
ഭവിക്കട്ടെ.
ആത്മാവിൽ വേസ്റ്റിന്റെയാണ്
വെയ്റ്റ്. വേസ്റ്റ് സങ്കൽപം, വേസ്റ്റ് ശബ്ദം, വേസ്റ്റ് കർമം ഇവയിലൂടെ ആത്മാവ്
ഭാരിച്ചതാകുന്നു. ഇനി ഈ വെയ്റ്റിനെ ഇല്ലാതാക്കൂ. ഈ വെയ്റ്റിനെ
സമാപ്തമാക്കുന്നതിനു വേണ്ടി സദാ സേവനത്തിൽ ബിസിയായിരിക്കൂ, മനനശക്തിയെ
വർധിപ്പിക്കൂ. മനനശക്തിയിലൂടെ ആത്മമാവ് ശക്തിശാലിയായി മാറും. ഭക്ഷണം
ദഹിപ്പിക്കുന്നതിലൂടെ രക്തം ഉണ്ടാകുന്നത് പോലെ അത് പിന്നെ ശക്തിയുടെ ജോലി
ചെയ്യുന്നു, ഇങ്ങനെ മനനം ചെയ്യുന്നതിലൂടെ ആത്മാവിന്റെ ശക്തി വർധിക്കുന്നു.
സ്ലോഗന് :-
ആരാണോ തന്റെ
സ്വഭാവത്തെ സരളമാക്കുന്നത് അവരുടെ സമയം വ്യർഥമായിപ്പോകുന്നില്ല
അവ്യക്തസൂചനകൾ-
നിശ്ചയത്തിന്റെ അടിത്തറയെ ശക്തമാക്കി സദാ നിർഭയവും നിശ്ചിന്തവുമായിരിക്കൂ
ആരാണോ നിശ്ചയബുദ്ധി അവർ
നിശ്ചിന്തമായിരിക്കും, അവർക്ക് യാതൊരു പ്രകാരത്തിലുമുള്ള ചിന്തനമോ ചിന്തയോ
ഉണ്ടായിരിക്കില്ല. എന്താ ഉണ്ടായത്? എന്തുകൊണ്ട് ഉണ്ടായി? ഇങ്ങനെ ഉണ്ടാവാറില്ല-
ഇത് വ്യർഥചിന്തനമാണ്. നിശ്ചയബുദ്ധി നിശ്ചിന്തമായതിനാൽ അവർ ഒരിക്കലും
വ്യർഥചിന്തനം ചെയ്യില്ല. സദാ സ്വചിന്തനത്തിൽ കഴിയുന്നവർ സ്വസ്ഥിതിയിലൂടെ
പരസ്ഥിതിയിൽ വിജയം പ്രാപ്തമാക്കുന്നു.