മധുരമായ കുട്ടികളേ- ഈ പഴയ
പതിത ലോകത്തോട് നിങ്ങള്ക്ക് പരിധിയില്ലാത്ത വൈരാഗ്യം ഉണ്ടാകണം,
എന്തുകൊണ്ടെന്നാല് നിങ്ങള്ക്ക് പാവനമായി മാറണം, നിങ്ങളുടെ ഉയരുന്ന കലയിലൂടെ
എല്ലാവര്ക്കും നന്മയുണ്ടാകുന്നു.
ചോദ്യം :-
ആത്മാവ് തന്റെ തന്നെ ശത്രുവും തന്റെ തന്നെ മിത്രവുമാണെന്ന് പറയാറുണ്ട്, സത്യമായ
മിത്രമാകുന്നത് എങ്ങനെയാണ്?
ഉത്തരം :-
ഒരേയൊരു
ബാബയുടെ ശ്രീമതം അനുസരിച്ച് സദാ നടന്നുകൊണ്ടിരിക്കുക- സത്യമായ
മിത്രമാകുന്നതിങ്ങനെയാണ്. സത്യമായ മിത്രത ഒരേയൊരു ബാബയെ ഓര്മ്മിച്ച് പാവനമായി
മാറുക എന്നതാണ് പിന്നീട് ബാബയില് നിന്നും പൂര്ണ്ണ സമ്പത്തും എടുക്കണം. ഇങ്ങനെ
മിത്രമാകുന്നതിനുള്ള യുക്തി ബാബ തന്നെയാണ് പറഞ്ഞുതരുന്നത്. സംഗമയുഗത്തില്
തന്നെയാണ് ആത്മാവ് തന്റെ മിത്രമാകുന്നത്.
ഗീതം :-
നിങ്ങള്
രാത്രി നഷ്ടപ്പെടുത്തി.........
ഓംശാന്തി.
ഈ ഗീതം ഭക്തിമാര്ഗ്ഗത്തിലേതാണ്, മുഴുവന് ലോകത്തിലുമുള്ള ആരെല്ലാം ഗീതങ്ങള്
പാടുകയും ശാസ്ത്രങ്ങള് പഠിക്കുകയും തീര്ത്ഥയാത്രകള് നടത്തുകയും ചെയ്യുന്നുവോ,
ഇതെല്ലാം ഭക്തിമാര്ഗ്ഗമാണ്. ജ്ഞാനമാര്ഗ്ഗം എന്ന് എന്തിനെയാണ് പറയുന്നത്,
ഭക്തിമാര്ഗ്ഗം എന്ന് എന്തിനെയാണ് പറയുന്നത്, ഇത് നിങ്ങള് കുട്ടികള് തന്നെയാണ്
മനസ്സിലാക്കുന്നത്. വേദം, ശാസ്ത്രം, ഉപനിഷത്ത് മുതലായവ ഭക്തിയുടേതാണ്. അരകല്പം
ഭക്തി നടക്കുന്നു പിന്നീട് അരകല്പം ജ്ഞാനത്തിന്റെ പ്രാലബ്ധം നടക്കുന്നു. ഭക്തി
ചെയ്ത് ചെയ്ത് താഴേയ്ക്ക് വീഴുകതന്നെ വേണം. 84 പുനര്ജന്മങ്ങള് എടുത്ത്
താഴേയ്ക്ക് വീണു. പിന്നീട് ഒരു ജന്മത്തില് നിങ്ങളുടെ ഉയരുന്ന കലയുണ്ടാകുന്നു.
ഇതിനെയാണ് ജ്ഞാനമാര്ഗ്ഗം എന്നു പറയുന്നത്. ജ്ഞാനത്തെക്കുറിച്ച് ഒരു സെക്കന്റില്
ജീവന്മുക്തി എന്നാണ് പാടിയിരിക്കുന്നത്. ദ്വാപരം മുതല് നടന്നുവരുന്ന രാവണ രാജ്യം
സമാപ്തമായി പിന്നീട് രാമരാജ്യം സ്ഥാപിതമാകും. ഡ്രാമയില് എപ്പോഴാണോ നിങ്ങളുടെ 84
ജന്മങ്ങള് പൂര്ത്തിയാകുന്നത് അപ്പോള് ഉയരുന്ന കലയിലൂടെ എല്ലാവരുടേയും മംഗളം
ഉണ്ടാകുന്നു. ഈ വാക്കുകള് എവിടെയോ ഏതോ ശാസ്ത്രത്തിലുണ്ട്. ഉയരുന്ന കലയിലൂടെ
എല്ലാവരുടേയും മംഗളം. സര്വ്വരുടേയും സദ്ഗതി ചെയ്യുന്നത് ഒരേയൊരു ബാബയല്ലേ.
സന്യാസിമാര് അനേകമുണ്ട്. വളരെ അധികം മത- മതാന്തരങ്ങളാണ്. ശാസ്ത്രങ്ങളില്
എഴുതിയിരിക്കുന്നത് കല്പത്തിന്റെ ആയുസ്സ് ലക്ഷക്കണക്കിന് വര്ഷങ്ങളാണെന്നാണ്,
ഇപ്പോള് ശങ്കരാചാര്യര് പറയുന്നത് 10,000 വര്ഷം................. എത്ര വ്യത്യാസം
വന്നു. ചിലര് പിന്നീട് ഇത്ര ആയിരം വര്ഷം എന്നു പറയും. കലിയുഗത്തില് അനേകം
മനുഷ്യരുണ്ട്, അനേകം മതങ്ങളും അനേകം ധര്മ്മങ്ങളുമുണ്ട്. സത്യയുഗത്തില് ഒരേയൊരു
മതമാണുള്ളത്. ബാബ നിങ്ങള് കുട്ടികള്ക്ക് സൃഷ്ടിയുടെ ആദി മദ്ധ്യ അന്ത്യത്തിന്റെ
ജ്ഞാനം കേള്പ്പിക്കുകയാണ്. ഇത് കേള്പ്പിക്കുന്നതിനും എത്ര സമയം എടുക്കുന്നു.
കേള്പ്പിച്ചുകൊണ്ടേയിരിക്കുന്നു. എന്തുകൊണ്ട് ആദ്യം തന്നെ ഇതെല്ലാം
കേള്പ്പിച്ചില്ല എന്നു പറയാന് പറ്റില്ല. സ്ക്കൂളില് പഠനം നമ്പര്
അനുസരിച്ചായിരിക്കും. ചെറിയ കുട്ടികളുടെ കര്മ്മേന്ദ്രിയങ്ങള് ചെറുതായിരിക്കും
അതിനാല് അവര്ക്ക് കുറച്ചേ പഠിപ്പിക്കൂ. പിന്നീട് ഇന്ദ്രിയങ്ങള്
വളരുന്നതിനനുസരിച്ച് ബുദ്ധിയുടെ പൂട്ട് തുറക്കപ്പെടും. പഠിപ്പ് ധാരണ
ചെയ്തുകൊണ്ടിരിക്കും. ചെറിയ കുട്ടികളുടെ ബുദ്ധിയില് ഒന്നും ധാരണയാവില്ല.
വലുതാകുമ്പോള് പിന്നീട് വക്കീലോ ജഡ്ജോ ആവും, ഇതിലും അതുപോലെയാണ്. ചിലരുടെ
ബുദ്ധിയില് നന്നായി ധാരണയാവും. ബാബ പറയുന്നു ഞാന് വന്നിരിക്കുകയാണ് പതിതത്തില്
നിന്നും പാവനമാക്കി മാറ്റാന്. അതിനാല് ഇപ്പോള് പതിതലോകത്തോട് വൈരാഗ്യം ഉണ്ടാവണം.
ആത്മാവ് പാവനമായാല് പിന്നെ പതിതലോകത്ത് നില്ക്കാന് കഴിയില്ല. പതിത ലോകത്തില്
ആത്മാവും പതിതമാണ്, മനുഷ്യരും പതിതമാണ്. പാവന ലോകത്തില് മനുഷ്യര് പാവനമായിരിക്കും,
പതിത ലോകത്തില് മനുഷ്യര് പതിതമായിരിക്കും. ഇത് രാവണരാജ്യമാണ്. എങ്ങനെയാണോ രാജാവും
റാണിയും അതുപോലെത്തന്നെയാണ് പ്രജകളും. ഈ മുഴുവന് ജ്ഞാനവും ബുദ്ധികൊണ്ട്
മനസ്സിലാക്കാനുള്ളതാണ്. ഈ സമയത്ത് എല്ലാവര്ക്കും ബാബയോട് വിപരീത ബുദ്ധിയാണ്.
നിങ്ങള് കുട്ടികള് ബാബയെ ഓര്മ്മിക്കുന്നു. ഉളളില് ബാബയോട് സ്നേഹമുണ്ട്.
ആത്മാവില് ബാബയോട് സ്നേഹവും ബഹുമാനവുമുണ്ട് എന്തെന്നാല് ബാബയെ അറിയാം. ഇവിടെ
നിങ്ങള് സന്മുഖത്താണ്. ശിവബാബയില് നിന്നും കേട്ടുകൊണ്ടിരിക്കുകയാണ്. ബാബ മനുഷ്യ
സൃഷ്ടിയുടെ ബീജരൂപം, ജ്ഞാനസാഗരം, പ്രേമസാഗരം, ആനന്ദസാഗരമാണ്. ഗീതാജ്ഞാന ദാതാവായ
പരമപിതാ ത്രിമൂര്ത്തി ശിവ പരമാത്മാവ് പറയുകയാണ്. ത്രിമൂര്ത്തി എന്ന വാക്ക്
തീര്ച്ചയായും ഇടണം എന്തെന്നാല് ത്രിമൂര്ത്തികള്ക്ക് മഹിമയുണ്ടല്ലോ.
ബ്രഹ്മാവിലൂടെ സ്ഥാപന എങ്കില് തീര്ച്ചയായും ബ്രഹ്മാവിലൂടെയായിരിക്കും ജ്ഞാനം
കേള്പ്പിക്കുന്നത്. ശ്രീകൃഷ്ണന് ശിവ ഭഗവാനുവാചാ എന്ന് പറയില്ല. പ്രേരണയിലൂടെ
ഒന്നും സംഭവിക്കില്ല, കൃഷ്ണനില് ശിവബാബ പ്രവേശിക്കുകയുമില്ല. ശിവബാബ പരദേശത്താണ്
വരുന്നത്. സത്യയുഗം ശ്രീകൃഷ്ണന്റെ ദേശമല്ലേ. അതിനാല് രണ്ടുപേരുടേയും മഹിമ
വ്യത്യസ്തമാണ്. മുഖ്യമായ കാര്യവും ഇതാണ്.
സത്യയുഗത്തില് ആരും ഗീത പഠിക്കില്ല. ഭക്തിമാര്ഗ്ഗത്തിലാണെങ്കില് ജന്മ ജന്മാന്തരം
പഠിക്കുന്നു. ജ്ഞാനമാര്ഗ്ഗത്തില് ഇങ്ങനെ സംഭവിക്കില്ല. ഭക്തിമാര്ഗ്ഗത്തില്
ജ്ഞാനത്തിന്റെ കാര്യങ്ങള് ഉണ്ടാവില്ല. ഇപ്പോള് രചയിതാവായ ബാബ തന്നെയാണ് രചനയുടെ
ആദി മദ്ധ്യ അന്ത്യത്തിന്റെ ജ്ഞാനം നല്കുന്നത്. മനുഷ്യന് രചയിതാവാകാന്
സാധിക്കില്ല. ഞാന് രചയിതാവാണ് എന്ന് പറയാന് മനുഷ്യന് കഴിയില്ല. ബാബ സ്വയം
പറയുന്നു- ഞാന് മനുഷ്യസൃഷ്ടിയുടെ ബീജരൂപമാണ്. ഞാന് ജ്ഞാനത്തിന്റെ സാഗരവും,
പ്രേമത്തിന്റെ സാഗരവും, സര്വ്വരുടേയും സദ്ഗതി ദാതാവുമാണ്. കൃഷ്ണന്റെ മഹിമതന്നെ
വേറെയാണ്. അതിനാല് ഈ വ്യത്യാസങ്ങള് മുഴുവന് എഴുതണം. വായിക്കുന്നവര്ക്ക്
മനസ്സിലാകണം ഗീതാജ്ഞാനം നല്കുന്നത് കൃഷ്ണനല്ല എന്നത്, ഈ കാര്യം അംഗീകരിച്ചാല്
നിങ്ങള് വിജയിച്ചു. മനുഷ്യര് കൃഷ്ണന് പിറകില് എത്രയാണ് വലയുന്നത്, ശിവന്റെ
ഭക്തര് ശിവനുവേണ്ടി കഴുത്ത് അറുക്കുന്നതിനുപോലും തയ്യാറാകുന്നത്, അവര്ക്ക് കേവലം
ശിവന്റെ അടുത്ത് എത്തിയാല് മതി, അതുപോലെ ഇവര് കൃഷ്ണന്റെ അടുത്തേയ്ക്ക് പോകണം
എന്നു കരുതുന്നു. പക്ഷേ കൃഷ്ണന്റെ അടുത്തേയ്ക്ക് പോകാന് പറ്റില്ല.
കൃഷ്ണനുമുന്നില് ബലിയാകുന്ന കാര്യമില്ല. ദേവിമാര്ക്കുമുന്നില് ബലി നല്കാറുണ്ട്.
ദേവതകള്ക്കുമുന്നില് ഒരിയ്ക്കലും ആരും ബലി നല്കാറില്ല. നിങ്ങള് ദേവിമാരല്ലേ.
നിങ്ങള് ശിവബാബയുടേതായി മാറി അതിനാലാണ് ശിവബാബയ്ക്കുമുന്നില് ബലി
അര്പ്പിക്കുന്നത്. ശാസ്ത്രങ്ങളില് ഹിംസയുടെ കാര്യങ്ങള് എഴുതിയിരിക്കുന്നു.
നിങ്ങള് ശിവബാബയുടെ കുട്ടികളല്ലേ. ശരീരം- മനസ്സ്- ധനം എല്ലാം ബലിയര്പ്പിക്കുന്നു,
വേറെ കാര്യമൊന്നുമില്ല അതിനാലാണ് ശിവനുമുന്നിലും ദേവിമാര്ക്കുമുന്നിലും ബലി
നല്കുന്നത്. ഇപ്പോള് സര്ക്കാര് കാശി കല്വര്ട്ടില് ശിവനുവേണ്ടി
ബലിയര്പ്പിക്കുന്നത് നിരോധിച്ചു. ഇപ്പോള് ആ വാളേയില്ല. ഭക്തിമാര്ഗ്ഗത്തില് ആരാണോ
തന്റെ തന്നെ ഹത്യ ചെയ്യുന്നത് അത് തന്നോടുതന്നെ ശത്രുത കാണിക്കുന്നതിനുള്ള
ഉപായമാണ്. മിത്രമാകുന്നതിന് ഒരേയൊരു ഉപായമേയുള്ളു അത് ബാബ പറഞ്ഞുതരുന്നു-
പാവനമായി മാറി ബാബയില് നിന്നും പൂര്ണ്ണ സമ്പത്ത് എടുക്കൂ. ഒരു ബാബയുടെ
ശ്രീമതത്തിലൂടെ നടന്നുകൊണ്ടിരിക്കൂ, ഇതാണ് മിത്രത. ഭക്തിമാര്ഗ്ഗത്തില്
ജീവാത്മാവ് തന്റെ തന്നെ ശത്രുവാണ്. പിന്നീട് ബാബ വന്ന് ജ്ഞാനം നല്കുമ്പോള്
ജീവാത്മാവ് തന്റെ തന്നെ മിത്രമാകുന്നു, ശ്രീമതം ലഭിക്കുമ്പോള് ഞങ്ങള് ബാബയുടെ
ശ്രീമതത്തിലൂടെയേ നടക്കൂ എന്ന് കരുതുന്നു. തന്റെ മതം അനുസരിച്ച് അരകല്പം നടന്നു.
ഇപ്പോള് ശ്രീമതത്തിലൂടെ സദ്ഗതി നേടണം, ഇതില് തന്റെ മതം നടക്കില്ല. ബാബ
നിര്ദ്ദേശം നല്കുക മാത്രമേ ചെയ്യുന്നുള്ളു. നിങ്ങള് ദേവതയാവാന് വന്നതല്ലേ. ഇവിടെ
നല്ല കര്മ്മം ചെയ്താല് അടുത്ത ജന്മത്തിലും നല്ല ഫലം ലഭിക്കും, അമരലോകത്തില്.
ഇവിടെയാണെങ്കില് മൃത്യുലോകമാണ്. ഈ രഹസ്യവും നിങ്ങള് കുട്ടികള്ക്കേ അറിയൂ. അതും
നമ്പര്വൈസായി. ചിലരുടെ ബുദ്ധിയില് നല്ലരീതിയില് ധാരണയാവുന്നു, ചിലര്ക്കാണെങ്കില്
ധാരണ ചെയ്യാന് പറ്റില്ല ഇതില് ടീച്ചര്ക്ക് എന്ത് ചെയ്യാന് പറ്റും. ടീച്ചറോട്
കൃപയോ ആശീര്വ്വാദമോ യാചിക്കുമോ. ടീച്ചര് പഠിപ്പിച്ചിട്ട് തന്റെ വീട്ടിലേയ്ക്ക്
പോകും. സ്ക്കൂളില് ആദ്യമാദ്യം ഭഗവാനോട് പ്രാര്ത്ഥിക്കുന്നു- അല്ലയോ ഭഗവാനെ
ഞങ്ങളെ ജയിപ്പിക്കണേ എങ്കില് ഞങ്ങള് ഭോഗ് സമര്പ്പിക്കാം. ടീച്ചറോട്
ആശീര്വ്വദിക്കൂ എന്ന് ഒരിയ്ക്കലും പറയില്ല. ഈ സമയത്ത് പരമാത്മാവ് നമ്മുടെ
അച്ഛനുമാണ് ടീച്ചറുമാണ്. അച്ഛന്റെ ആശീര്വ്വാദം തീര്ച്ചയായും ഉണ്ടാകും.
അച്ഛന്മാര് ആണ്കുട്ടികളെ ആഗ്രഹിക്കുന്നു, ആണ്കുട്ടി ജനിച്ചാല് അവന് ധനം നല്കും.
എങ്കില് ഇത് ആശീര്വ്വാദമായില്ലേ. ഇത് ഒരു നിയമമാണ്. കുട്ടികള്ക്ക് അച്ഛനില്
നിന്നും സമ്പത്ത് ലഭിക്കുന്നു. ഇപ്പോള് വീണ്ടും
തമോപ്രധാനമായിക്കൊണ്ടിരിക്കുകയാണ്. എങ്ങനെയാണോ അച്ഛന് അതുപോലെ കുട്ടികളും.
ദിനംപ്രതിദിനം ഓരോ വസ്തുക്കളും തമോപ്രധാനമായിക്കൊണ്ടിരിക്കുന്നു. തത്വങ്ങളും
തമോപ്രധാനമായിക്കൊണ്ടിരിക്കുകയാണ്. ഇത് ദുഃഖധാമമാണ്. ഇനിയും 40,000 വര്ഷം
ആയുസ്സുണ്ടെങ്കില് അവസ്ഥ എന്താകും. മനുഷ്യരുടെ ബുദ്ധി തീര്ത്തും
തമോപ്രധാനമായിരിക്കുന്നു.
ബാബയുമായി യോഗം വെയ്ക്കുന്നതിനാല് ഇപ്പോള് നിങ്ങള് കുട്ടികളുടെ ബുദ്ധിയില്
പ്രകാശം വന്നിരിക്കുന്നു. ബാബ പറയുന്നു എത്ര ഓര്മ്മിക്കുന്നുവോ അത്രയും പ്രകാശം
വര്ദ്ധിച്ചുകൊണ്ടിരിക്കും. ഓര്മ്മയിലൂടെ ആത്മാവ് പവിത്രമാകുന്നു. പ്രകാശം
വര്ദ്ധിക്കും. ഓര്മ്മിക്കുന്നേയില്ലെങ്കില് പ്രകാശം ലഭിക്കുകയില്ല. ഓര്മ്മയിലൂടെ
ബുദ്ധിയ്ക്ക് വെളിച്ചം ലഭിക്കും. ഓര്മ്മിച്ചുമില്ല പിന്നെ എന്തെങ്കിലും
വികര്മ്മവും ചെയ്തുവെങ്കില് പ്രകാശം കുറഞ്ഞുപോകും. നിങ്ങള് സതോപ്രധാനമായി
മാറാനാണ് പുരുഷാര്ത്ഥം ചെയ്യുന്നത്. ഇത് മനസ്സിലാക്കേണ്ട വളരെ വലിയ കാര്യമാണ്.
ഓര്മ്മയിലൂടെയേ നിങ്ങളുടെ ആത്മാവ് പവിത്രമായിക്കൊണ്ടിരിക്കൂ. നിങ്ങള്ക്ക്
എഴുതാന് സാധിക്കും ഈ രചയിതാവിന്റേയും രചനയുടേയും ജ്ഞാനം ശ്രീകൃഷ്ണന് നല്കാന്
കഴിയില്ല. അത് പ്രാലബ്ധമാണ്. ഇതും എഴുതണം 84 ജന്മങ്ങളിലെ അന്തിമ ജന്മത്തില്
ശ്രീകൃഷ്ണന്റെ ആത്മാവ് വീണ്ടും ജ്ഞാനം എടുക്കുകയാണ് എന്നിട്ട് ഫസ്റ്റ്
നമ്പറിലേയ്ക്ക് പോകും. ബാബ ഇതും മനസ്സിലാക്കിത്തന്നിട്ടുണ്ട് സത്യയുഗത്തില് 9
ലക്ഷമേ ഉണ്ടാകൂ, പിന്നീട് അതില് നിന്നും വൃദ്ധിയും ഉണ്ടാകുമല്ലോ. ദാസ ദാസിമാരും
ഒരുപാട് ഉണ്ടാകും, അവരും പൂര്ണ്ണമായി 84 ജന്മങ്ങള് എടുക്കും. 84 ജന്മങ്ങളേ
കണക്കാക്കൂ. ആരാണോ നല്ലരീതിയില് പരീക്ഷ പാസാകുന്നത് അവര് ആദ്യമാദ്യം വരും. എത്ര
വൈകിപ്പോകുന്നുവോ അതിനനുസരിച്ച് കെട്ടിടം പഴയതാകുമല്ലോ. പുതിയ വീട്
ഉണ്ടാക്കുന്നു പിന്നീട് ഓരോ ദിവസം കഴിയുന്തോറും ആയുസ്സ് കുറഞ്ഞുവരുന്നു.
അവിടെയാണെങ്കില് സ്വര്ണ്ണംകൊണ്ടുള്ള കൊട്ടാരങ്ങളാണ് ഉണ്ടാക്കുക, അത് പഴയതാകില്ല.
സ്വര്ണ്ണം സദാ തിളങ്ങിക്കൊണ്ടിരിക്കും. എന്നാലും വൃത്തിയാക്കേണ്ടിവരും.
ശുദ്ധമായ സ്വര്ണ്ണം കൊണ്ട് ആഭരണം നിര്മ്മിച്ചാലും അവസാനം അതിന്റെ തിളക്കം കുറയും
പിന്നീട് പോളിഷ് ആവശ്യമാണ്. ഞങ്ങള് പുതിയ ലോകത്തിലേയ്ക്ക് പോവുകയാണ് എന്ന
സന്തോഷം നിങ്ങള് കുട്ടികളില് സദാ ഉണ്ടാവണം. ഈ നരകത്തില് ഇത് അന്തിമ ജന്മമാണ്. ഈ
കണ്ണുകള് കൊണ്ട് എന്തെല്ലാം കാണുന്നുണ്ടോ അതെല്ലാം പഴയ ലോകമാണ്, പഴയ ശരീരമാണ്
എന്നത് അറിയാം. ഇപ്പോള് നമുക്ക് സത്യയുഗമാകുന്ന പുതിയ ലോകത്തില് പുതിയ ശരീരം
എടുക്കണം. 5 തത്വങ്ങളും പുതിയതാകും. ഇങ്ങനെ വിചാരസാഗര മഥനം നടക്കണം. ഇത്
പഠിപ്പല്ലേ. അവസാനം വരെ നിങ്ങളുടെ ഈ പഠിപ്പ് ഉണ്ടാകും. പഠിപ്പ് അവസാനിക്കുമ്പോള്
വിനാശം ഉണ്ടാകും. അതിനാല് സ്വയം വിദ്യാര്ത്ഥിയാണെന്ന് മനസ്സിലാക്കി ഈ
സന്തോഷത്തില് ഇരിക്കണ്ടേ- ഭഗവാന് നമ്മെ പഠിപ്പിക്കുകയാണ് ഈ സന്തോഷം കുറഞ്ഞതാണോ.
പക്ഷേ കൂടെത്തന്നെ മായയും തലതിരിഞ്ഞ കര്മ്മങ്ങള് ചെയ്യിക്കുന്നു. 5-6 വര്ഷം
പവിത്രമായിരിക്കുന്നു പിന്നീട് മായ വീഴ്ത്തുന്നു. ഒരു തവണ വീണാല് പിന്നെ ആ
അവസ്ഥ ഉണ്ടാകില്ല. നമ്മള് വീണാല് പിന്നെ ഒരു വെറുപ്പ് വരും. ഇപ്പോള് നിങ്ങള്
കുട്ടികള്ക്ക് മുഴുവന് കാര്യങ്ങളും ഓര്മ്മ വേണം. ഈ ജന്മത്തില് എന്തെല്ലാം
പാപങ്ങളാണ് ചെയ്തത്, ഓരോ ആത്മാവിനും തന്റെ ഈ ജന്മത്തിലെ കാര്യങ്ങള് അറിയാമല്ലോ.
ചിലര് മന്ദബുദ്ധികളായിരിക്കും, ചിലര് വിശാലബുദ്ധിയായിരിക്കും. ചെറുപ്പത്തിലെ
ചരിത്രം ഓര്മ്മയുണ്ടാകുമല്ലോ. ഈ ബാബയും ചെറുപ്പത്തിലെ ചരിത്രം
കേള്പ്പിക്കാറുണ്ടല്ലോ. ബാബയ്ക്ക് ആ വീട് മുതലായവയും ഓര്മ്മയുണ്ട്. പക്ഷേ
ഇപ്പോള് അവിടെ മുഴുവന് പുതിയ വീടുകള് വന്നുകഴിഞ്ഞു. 6 വയസ്സുമുതല് തന്റെ
ജീവിതകഥ ഓര്മ്മയുണ്ട്. അഥവാ മറന്നുപോയെങ്കില് മന്ദബുദ്ധിയാണെന്നുപറയും. ബാബ
പറയുന്നു തന്റെ ജീവിതകഥ എഴുതൂ. ജീവിതത്തിന്റെ കാര്യമല്ലേ. ജീവിതത്തിന് എത്ര
തിളക്കമുണ്ടായിരുന്നു എന്നത് മനസ്സിലാകും. ഗാന്ധി, നെഹ്റു മുതലായവരുടെ എത്ര
വാല്യങ്ങളാണ് ഇറങ്ങുന്നത്. വാസ്തവത്തില് നിങ്ങളുടെ ജീവിതം വളരെ വിലപ്പെട്ടതാണ്.
അത്ഭുതകരമായ ജീവിതമല്ലേ. ഇത് വളരെ വിലപ്പെട്ട അമൂല്യമായ ജീവിതമാണ്. ഇതിന്റെ
മൂല്യം അളക്കാന് സാധിക്കില്ല. ഈ സമയത്ത് നിങ്ങള് മാത്രമേ സേവനം ചെയ്യുന്നുള്ളു.
ഈ ലക്ഷ്മീ നാരായണന്മാര് ഒരു സേവനവും ചെയ്യുന്നില്ല. മറ്റുള്ളവരേയും ഇങ്ങനെയുള്ള
ജീവിതം നയിക്കുന്നതിന് പ്രാപ്തരാക്കുന്ന സേവനം ചെയ്യുമ്പോള് നിങ്ങളുടെ ജീവിതം
വളരെ മൂല്യമുള്ളതാകുന്നു. ആരാണോ നന്നായി സേവനം ചെയ്യുന്നത് അവര് മഹിമയ്ക്ക്
യോഗ്യരാകുന്നു. വൈഷ്ണോദേവിയുടെയും ക്ഷേത്രമുണ്ടല്ലോ. ഇപ്പോള് നിങ്ങള് സത്യം
സത്യമായ വൈഷ്ണവരായി മാറുകയാണ്. ആരാണോ പവിത്രം അവരാണ് വൈഷ്ണവര്. ഇപ്പോള്
നിങ്ങളുടെ ഭക്ഷണവും പാനീയങ്ങളും വൈഷ്ണവരുടേതാണ്. ആദ്യ നമ്പറിലെ വികാരത്തിന്റെ
കാര്യത്തിലും നിങ്ങള് വൈഷ്ണവരാണ് അര്ത്ഥം പവിത്രമാണ്. ജഗദംബയുടെ കുട്ടികള്
നിങ്ങള് എല്ലാവരും ബ്രഹ്മാകുമാരീ കുമാരന്മാരല്ലേ. ബ്രഹ്മാവും സരസ്വതിയും. ബാക്കി
കുട്ടികള് അവരുടെ സന്താനങ്ങളാണ്. നമ്പര്വൈസ് ആയി ദേവിമാരുമുണ്ട്, അവരുടെ പൂജ
ഉണ്ടാകുന്നു. ബാക്കി ഇത്രയും ഭുജങ്ങള് നല്കിയിരിക്കുന്നതെല്ലാം വെറുതെയാണ്.
നിങ്ങള് വളരെ അധികംപേരെ തനിക്കുസമാനമാക്കി മാറ്റുന്നു അതിനാലാണ് അനേകം കൈകള്
നല്കിയിരിക്കുന്നത്. ബ്രഹ്മാവിനേയും 100 കൈകളുള്ളവരായി, 1000 കൈകളുള്ളവരായി
കാണിക്കുന്നുണ്ട്. ഇതെല്ലാം ഭക്തിമാര്ഗ്ഗത്തിലെ കാര്യങ്ങളാണ്. നിങ്ങളോട് പിന്നെ
ബാബ പറയും ദൈവീക ഗുണങ്ങളും ധാരണ ചെയ്യണം. ആര്ക്കും ദുഃഖം നല്കരുത്. ആര്ക്കും
തലതിരിഞ്ഞ വഴി പറഞ്ഞുകൊടുത്ത് അവരുടെ സര്വ്വനാശത്തിന് വഴി വെയ്ക്കരുത്. ഒരേയൊരു
മുഖ്യമായ കാര്യമാണ് മനസ്സിലാക്കിക്കൊടുക്കേണ്ടത് അതായത് ബാബയേയും സമ്പത്തിനേയും
ഓര്മ്മിക്കു. ശരി.
വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ കുട്ടികള്ക്ക്
മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലര്കാല വന്ദനവും. ആത്മീയ
പിതാവിന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1)
മഹിമയ്ക്കും പൂജയ്ക്കും യോഗ്യരായി മാറുന്നതിനായി സത്യമായ വൈഷ്ണവരായി മാറണം.
കഴിക്കുന്നതിലും കുടിക്കുന്നതിലുമുള്ള ശുദ്ധിയോടൊപ്പം പവിത്രമായും ഇരിക്കണം. ഈ
മഹത്വമുള്ള ജീവിതത്തില് സേവനം ചെയ്ത് ഒരുപാടുപേരുടെ ജീവിതത്തെ ശ്രേഷ്ഠമാക്കി
മാറ്റണം.
2) ആത്മാവിന്റെ പ്രകാശം
വര്ദ്ധിച്ചുകൊണ്ടിരിക്കുന്ന വിധത്തില് ബാബയുമായി യോഗം ചെയ്യണം. യാതൊരു
വികര്മ്മവും ചെയ്ത് പ്രകാശത്തെ കുറയ്ക്കരുത്. സ്വയത്തോട് മിത്രത കാണിക്കണം.
വരദാനം :-
സ്വ-സ്ഥിതിയുടെ സീറ്റില് സ്ഥിതി ചെയ്ത് പരിതസ്ഥിതികളുടെ മേല് വിജയം
പ്രാപ്തമാക്കുന്ന മാസ്റ്റര് രചയിതാവായി ഭവിക്കട്ടെ.
ഏതെങ്കിലും പരിതസ്ഥിതി
പ്രകൃതി മുഖേനയാണ് വരുന്നത് അതിനാല് പരിതസ്ഥിതി രചനയാണ്, സ്വ-സ്ഥിതിയുള്ളവര്
രചയിതാവുമാണ്. മാസ്റ്റര് രചയിതാവ് അഥവാ മാസ്റ്റര് സര്വ്വ ശക്തിവാന് ഒരിക്കലും
തോല്വി വാങ്ങുകയില്ല, അത് അസംഭവ്യമാണ്. അഥവാ ആരെങ്കിലും തന്റെ സീറ്റ്
ഉപേക്ഷിക്കുകയാണെങ്കില് തോറ്റുപോകുന്നു. സീറ്റ് ഉപേക്ഷിക്കുക അര്ത്ഥം
ശക്തിഹീനനാവുക. സീറ്റിന്റെ അടിസ്ഥാനത്തില് ശക്തികള് സ്വതവേ വന്നുചേരുന്നു. ആരാണോ
സീറ്റില് നിന്ന് താഴെയിറങ്ങുന്നത് അവരില് മായയുടെ പൊടിമണ്ണ് പറ്റുന്നു.
ബാപ്ദാദയുടെ ഓമനയായ മര്ജീവ ജന്മധാരി ബ്രാഹ്മണര് ഒരിക്കലും ദേഹാഭിമാനമാകുന്ന
മണ്ണില് കളിക്കുകയില്ല.
സ്ലോഗന് :-
ദൃഢത
കടുത്ത സംസ്കാരങ്ങളെപ്പോലും മെഴുകുതിരി പോലെ ഉരുക്കിക്കളയുന്നു.
അവ്യക്ത സൂചനകള് -
സംയുക്ത സ്വരൂപത്തിന്റെ സ്മൃതിയിലൂടെ സദാ വിജയിയാകൂ.
എങ്ങനെയാണോ ജ്ഞാന സ്വരൂപം
അതേപോലെ സ്നേഹ സ്വരൂപമാകൂ, ജ്ഞാനവും സ്നേഹവും രണ്ടും സംയുക്തമായിരിക്കണം
എന്തുകൊണ്ടെന്നാല് ജ്ഞാനം ബീജമാണ്, സ്നേഹം വെള്ളവുമാണ്. അഥവാ വിത്തിന് വെള്ളം
കൊടുക്കുന്നില്ലെങ്കില് ഫലം നല്കുകയില്ല. ജ്ഞാനത്തോടൊപ്പം ഹൃദയത്തിന്റെ
സ്നേഹമുണ്ടെങ്കില് പ്രാപ്തിയാകുന്ന ഫലം ലഭിക്കും.