02.05.2026           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളേ, ഈ ഡ്രാമക്കുള്ളിൽ വിനാശത്തിന്റെ ഭാരം അടങ്ങിയിട്ടുണ്ട്, നിങ്ങൾക്ക് വിനാശത്തിനു മുമ്പ് കർമ്മാതീതമാകണം.

ചോദ്യം :-
ബാബയുടെ ഏതൊരു ശബ്ദത്തിന്റെ ആകർഷണമാണ്, സന്മുഖത്ത് വളരെയധികം ഉണ്ടാകുന്നത്?

ഉത്തരം :-
നിങ്ങൾ എന്റെ കുട്ടികളാണ്, എന്ന് ബാബ എപ്പോഴാണോ പറയുന്നത് അപ്പോൾ ഈ വാക്കുകളുടെ ആകർഷണം സന്മുഖത്ത് വളരെയധികം ഉണ്ടാകുന്നു. സന്മുഖത്തു കേൾക്കുമ്പോൾ വളരെ നന്നായി തോന്നുന്നു. മധുബൻ എല്ലാ കുട്ടികളെയും ആകർഷിക്കുന്നു, കാരണം ഇവിടെയാണ് ഈശ്വരീയ പരിവാരം. ഇവിടെ ബ്രാഹ്മണരുടെ സംഘടനയാണ്. ബ്രാഹ്മണർ പരസ്പരം ജ്ഞാനത്തിന്റെ കൊടുക്കൽ വാങ്ങൽ നടത്തുന്നു.

ഗീതം :-
നമ്മുടെ തീർത്ഥസ്ഥാനം വേറിട്ടതാണ്...........

ഓംശാന്തി.  
കുട്ടികൾക്കറിയാം നമ്മൾ അവിനാശീയാത്ര അഥവാ ആത്മീയയാത്രയിൽ പോയിക്കൊണ്ടിരിക്കുകയാണ്. ഈ യാത്രയിൽ നമ്മൾ മൃത്യുലോകത്തിലേക്ക് തിരിച്ചുവരികയില്ല. മനുഷ്യർക്ക് ഇങ്ങനെയും ഒരു യാത്ര ഉണ്ടെന്നതും അവിടെ നിന്നും ഒരിക്കലും തിരിച്ചുവരേണ്ടതില്ല എന്ന കാര്യവും അറിയുക തന്നെയില്ല. നിങ്ങൾ ഭാഗ്യനക്ഷത്രങ്ങൾക്ക് ഇപ്പോൾ മനസ്സിലായി. ഇത് പക്കാ ഓർമ്മയുണ്ടായിരിക്കണം. നമ്മൾ ആത്മാക്കളാണ് പാർട്ട് അഭിനയിക്കുന്നത്. ഞാൻ ആത്മാവ് ഈ വസ്ത്രം ധരിച്ച് പാർട്ട് അഭിനയിക്കുകയാണ്, ഇപ്പോൾ തിരിച്ചു വീട്ടിലേക്ക് പോകണം എന്ന് സാധാരണ നാടകത്തിൽ പറയുകയില്ല. അവർ സ്വയത്തെ ശരീരമാണെന്നാണ് മനസ്സിലാക്കുന്നത്. ഇവിടെ നിങ്ങൾ കുട്ടികൾക്ക് ജ്ഞാനമുണ്ട്- ഞാൻ ആത്മാവാണ്, ഈ ശരീരമാകുന്ന വസ്ത്രം ഉപേക്ഷിച്ച് അടുത്ത വസ്ത്രം ധാരണ ചെയ്യണം. ഇത് 84 ജന്മങ്ങളുടെ പഴയ വസ്ത്രമാണ്. ഇത് ഉപേക്ഷിച്ച് പുതിയ ലോകത്തിൽ പുതിയ വസ്ത്രം ധരിക്കണം. ഈ ലക്ഷ്മീനാരായണൻ പുതിയ വസ്ത്രമാണല്ലോ ധരിച്ചിരിക്കുന്നത്. നിങ്ങളുടെ രാജധാനിയിലേതു തന്നെയാണല്ലോ. നിങ്ങളും ഇതുപോലെ പുതിയ ദൈവീക വസ്ത്രം ധരിക്കാൻ പോകും. ഞങ്ങൾ നിർഗുണരാണ്, ഞങ്ങളിൽ ഒരു ഗുണവും ഇല്ല എന്ന് നിങ്ങൾ ഇവിടെ പറയും. ബാബ തന്നെയാണ് പിന്നീട് ഇതു പോലെ ഗുണവാനാക്കി മാറ്റുന്നത്. ബാബ പറയുന്നു എനിക്കും പാർട്ട് ഉണ്ട്, വന്ന് നിങ്ങളെ വീണ്ടും നിർവ്വികാരിയാക്കി മാറ്റുന്നു. ഇവിടെ ഇത് ജീവൻ ബന്ധനധാമമാണ്, രാവണരാജ്യമാണ്. ഇത് നിങ്ങളുടെ ബുദ്ധിയിലുണ്ട്, നമ്മൾ പതീതത്തിൽ നിന്നും പാവനവും പാവനത്തിൽ നിന്നും പതീതവുമായി എങ്ങനെ മാറുന്നു. നിങ്ങൾ കുട്ടികൾക്കറിയാം കലിയുഗം ഇരുട്ടാണ്. ഇപ്പോൾ രാവണരാജ്യത്തിന്റെ അന്ത്യമാണ്, ഇപ്പോൾ രാമരാജ്യത്തിന്റെ ആരംഭമാകേണ്ടതാണ്. ഇത് സംഗമമാണ്. കൽപത്തിലെ സംഗമയുഗത്തിൽ ബാബക്ക് വരേണ്ടതായിട്ടുണ്ട്. ലോകത്തിലുള്ളവരും മനസ്സിലാക്കിക്കൊണ്ടിരിക്കുന്നുണ്ട്, ഇപ്പോൾ വിനാശത്തിന്റെ സമയമാണ്, സ്ഥാപനാർത്ഥം ഭഗവാൻ എവിടെയോ ഗുപ്തവേഷത്തിൽ ഉണ്ട്. നിങ്ങൾ ആത്മാക്കളും ഇപ്പോൾ ഗുപ്തവേഷത്തിലാണ്. ആത്മാവ് വേറെയാണ്, ശരീരം വേറെയാണ്. ഈ മനുഷ്യശരീരം ഗുപ്തവേഷമാണ്. ബാബക്കും ഇതിലേക്ക് വരണം. നിങ്ങളുടെ ശരീരത്തിന് പേരു വെച്ചിട്ടുണ്ട്, ബാബക്കാണെങ്കിൽ ശരീരം തന്നെയില്ല. നിങ്ങളും ആത്മാവാണ് ബാബയും ആത്മാവാണ്. ആത്മാവിന് ആത്മാവിനോടാണ് മോഹമുള്ളത്. പാടാറുണ്ട്, മറ്റെല്ലാ കൂട്ടുകെട്ടും വിട്ട് അങ്ങയുടെ കൂട്ടുകെട്ടുമായി ചേരാം. എങ്ങനെയാണോ അങ്ങ് മോഹജീത്ത്, അതുപോലെ ഞങ്ങളും മോഹജീത്തായി മാറും. ബാബ വളരെ മോഹജീത്താണ്. കാമചിതയിൽ ഇരുന്ന് കത്തിത്തീർന്ന എത്രയധികം കുട്ടികളാണ്. പരംപിതാ പരമാത്മാവ് വന്നിരിക്കുന്നതുതന്നെ പഴയ ലോകത്തിന്റെ വിനാശം ചെയ്യാനാണ്, പിന്നെ എങ്ങനെ മോഹം ഉണ്ടാകും. എപ്പോഴാണോ പതീതരുടെ വിനാശം ഉണ്ടാകുന്നത്, അപ്പോഴാണ് ശാന്തിയുടെ രാജ്യമുണ്ടാകുന്നത്, ഈ സമയം ഒരാൾക്കും തന്നെ സുഖം ഉണ്ടാകുന്നില്ല. എല്ലാവരും തമോപ്രധാന ദു:ഖിയായി മാറിക്കഴിഞ്ഞു. ഇത് പതീതലോകം തന്നെയാണ്. ശിവബാബ തന്നെയാണ് വന്ന് സ്വർഗത്തിന്റെ സ്ഥാപന ചെയ്യുന്നത്, ഇതിനു ശിവാലയം എന്ന പേരാണ് വെച്ചിരിക്കുന്നത്. ശിവബാബയാണ് ദേവതകളുടെ രാജധാനി സ്ഥാപിച്ചിട്ടുള്ളത്. അതാണ് ചൈതന്യ ശിവാലയം. ബാക്കിയുള്ള ശിവാലയത്തിൽ ശിവന്റെ ചിത്രമാണുള്ളത്. ഇപ്പോൾ നിങ്ങൾക്ക് മനസ്സിലാക്കാൻ കഴിഞ്ഞു, ലക്ഷ്മീനാരായണൻ സ്വർഗത്തിന്റെ അധികാരിയായിരുന്നു, പൂജ്യരായിരുന്നു, ഇപ്പോൾ വീണ്ടും പൂജ്യരായി മാറിക്കൊണ്ടിരിക്കുകയാണ്. ഇപ്പോൾ നിങ്ങൾക്ക് ജ്ഞാനമുണ്ട്. നിങ്ങൾ ലക്ഷ്മീനാരായണന്റെ ക്ഷേത്രത്തിൽ പോയി അവരുടെ മുന്നിൽ തല കുനിക്കാറില്ല. നിങ്ങൾ അവരുടെ രാജധാനിയിൽ ചൈതന്യത്തിൽ പോകുന്നവരാണ്. അറിയാം ഞങ്ങൾ ദേവതകളായിരുന്നു, എന്നാൽ ഇപ്പോഴല്ല. ആരാണോ ആദ്യം വന്നു പോയത് അവരുടെ ചിത്രങ്ങളാണ് ഉണ്ടാക്കുന്നത്. ബിർളയാണ് കൂടുതൽ ലക്ഷ്മീനാരായണന്റെ ക്ഷേത്രങ്ങൾ ഉണ്ടാക്കിയിട്ടുള്ളത്. അതിനാൽ അവരുടെയും സേവനം ചെയ്യണം. നിങ്ങൾ ലക്ഷ്മീനാരായണന്റെ ക്ഷേത്രങ്ങളെല്ലാം ഉണ്ടാക്കുന്നുണ്ടല്ലോ, ഞങ്ങൾ നിങ്ങൾക്ക് ഇവരുടെ 84 ജന്മങ്ങളുടെ കഥ കേൾപ്പിച്ചു തരാം. യുക്തിയോടു കൂടി ഈ ഗിഫ്റ്റ് നൽകണം. ബാബ സേവനത്തിനുള്ള യുക്തികളാണ് പറഞ്ഞു തരുന്നത്. മാതാക്കൾ പോയി പറയണം, നിങ്ങൾ ലക്ഷ്മീനാരായണന്റെ ക്ഷേത്രങ്ങളെല്ലാം ഉണ്ടാക്കുന്നുണ്ടല്ലോ, പക്ഷെ അവരുടെ ജീവിതകഥയെക്കുറിച്ച് അറിയുന്നില്ല. ഞങ്ങൾക്കറിയാം മനസ്സിലാക്കിത്തരാനും സാധിക്കും. മനസ്സിലാക്കിക്കൊടുക്കുന്നവർ നല്ല യുക്തിയുള്ളവരായിരിക്കണം. ബാബ ഇരുന്ന് മനസ്സിലാക്കിത്തരാറുണ്ടല്ലോ. ബാബ പറയുന്നു- അഥവാ ഒഴിവ് കിട്ടിയിട്ടില്ലെങ്കിൽ വീട്ടിലിരുന്നുകൊണ്ട് ഓർമ്മിക്കൂ. നമ്മൾ ശിവബാബയുടെ സന്താനമാണെന്ന് അറിയാമല്ലോ. മുരളിയും ലഭിച്ചുകൊണ്ടിരിക്കുന്നുണ്ടല്ലോ. ഇവിടെ വരുന്നതിലൂടെ ഓർമ്മയുടെ യാത്ര നല്ലതായിരിക്കും, വീട്ടിലിരിക്കുന്നതിലൂടെ ഓർമ്മയുടെ യാത്ര കുറവായിരിക്കും, എന്നൊന്നുമില്ല. മേഘം വരുന്നത് ഉന്മേഷം വീണ്ടെടുത്ത് തരുന്നതിനാണ്. നിങ്ങൾ വരുന്നതും ഉന്മേഷം വീണ്ടെടുക്കാനാണ്. ബാബയുടെ അടുത്ത് സന്മുഖത്തുപോകണം. ആത്മാവിൽ ജ്ഞാനമുണ്ട്, സന്മുഖത്തിരുന്ന് കേൾക്കുന്നതിലൂടെ നല്ലതായി തോന്നുന്നു. കാര്യം അതു തന്നെയാണ്, കാണുന്നുണ്ടല്ലോ- ശിവബാബ എങ്ങനെയാണ് കുട്ടികൾക്ക് മനസ്സിലാക്കിത്തരുന്നത്. 'കുട്ടികളേ നിങ്ങൾ എന്റേതാണ് ' നിങ്ങളാണ് 84 ജന്മത്തിന്റെ പാർട്ട് അഭിനയിക്കുന്നത്. നിങ്ങൾ ജനനമരണത്തിലേക്ക് വരുന്നു. ഞാൻ വരുന്നില്ല. ഞാൻ പുനർജന്മം എടുക്കുന്നില്ല, അജന്മാവുമല്ല. വരുന്നുണ്ട് പക്ഷെ വൃദ്ധന്റെ ശരീരത്തിലേക്കാണ് പ്രവേശിക്കുന്നത്. നിങ്ങൾ ആത്മാക്കൾ കൊച്ചുകുട്ടികളുടെ ശരീരത്തിലേക്കാണ് പ്രവേശിക്കുന്നത്. ഞാൻ താഴെ പാർട്ട് അഭിനയിക്കാൻ പരംധാമത്തിൽ നിന്നുമാണ് വരുന്നത്. ഞാൻ വികാരിയുടെ ഗർഭത്തിലേക്ക് വരുന്നില്ല. എന്നെ തന്നെയാണ് അങ്ങ് തന്നെ മാതാവും പിതാവും എന്നു പറയുന്നത്. എനിക്കൊരു അച്ഛനോ അമ്മയോ ഇല്ല. ഞാൻ കേവലം ശരീരത്തെ ആധാരമാക്കിയാണ് പാർട്ട് അഭിനയിക്കുന്നത്. നിങ്ങൾ എന്നെ വിളിക്കുന്നതു തന്നെ ദുഖത്തെ ഇല്ലാതാക്കി സുഖം നൽകുന്നതിനാണ്. ഇപ്പോൾ സന്മുഖത്ത് വന്നിരിക്കുകയാണ്, ആത്മാക്കളോട് സംസാരിച്ചുകൊണ്ടിരിക്കുകയാണ്. ഇവിടെ എല്ലാവരും ബ്രാഹ്മണർ തന്നെയാണ്. നിങ്ങൾ പുറത്തുപോകുമ്പോൾ ഹംസവും കൊറ്റിയുമായിമാറുന്നു. ഇവിടെ നിങ്ങൾ ബ്രാഹ്മണരുടെ സംഗത്തിലാണ്. പരസ്പരം ജ്ഞാനത്തിന്റെ ചർച്ച തന്നെ ചെയ്യുന്നു. നമ്മൾ നമ്മുടെ രാജധാനി സ്ഥാപിച്ചുകൊണ്ടിരി ക്കുകയാണ്. ബാബ വന്നിരിക്കുകയാണ് ഓരോരുത്തർക്കും ഈ യുക്തിയാണ് പറഞ്ഞു തന്നുകൊണ്ടിരിക്കുന്നത്. ഭോജനം കഴിക്കുന്ന സമയത്തും പരസ്പരം ബാബയെ ഓർമ്മിക്കാനുള്ള സൂചന നൽകിക്കൊണ്ടിരിക്കൂ, വളരെ വലിയ സംഘടനയാണല്ലോ. അവിടെയാണെങ്കിൽ വികാരിയാണ് കൂടെയുള്ളത്, അവരുടെ ആകർഷണം ഉണ്ടായിക്കൊണ്ടിരിക്കും. ഇവിടെയാണെങ്കിൽ ആരുടെയും ആകർഷണം ഉണ്ടാവുകയില്ല. യോദ്ധാക്കൾ യോദ്ധാക്കളോടൊപ്പമാണ് ഇരിക്കുന്നത്. നിങ്ങളുടെ കുടുംബം ഇതാണ്. ബുദ്ധിയിലുണ്ടായിരിക്കണം ആരെ കാണുകയാണെങ്കിലും അവർക്ക് ബാബയുടെ പരിചയം നൽകി ഭഗവാന്റെ ഓർമ്മയിൽ ഇരുത്തണം. രണ്ടച്ഛനുണ്ടല്ലോ. ലൗകീക അച്ഛനുണ്ടായിട്ടുപോലും ഭഗവാനെ ഓർമ്മിക്കാറുണ്ടല്ലോ. അത് ലൗകീക അച്ഛനാണ്. ലൗകിക അച്ഛനെ ഒരിക്കലും ഗോഡ്ഫാദർ എന്നു പറയുകയില്ല. ഇത് പാരലൗകിക അച്ഛനാണ്. തീർച്ചയായും ഗോഡ്ഫാദറിൽ നിന്നു തന്നെയാണ് സമ്പത്ത് ലഭിക്കുന്നത്. ഇങ്ങനെ ഭൂം ഭൂം ചെയ്തുകൊണ്ടിരിക്കൂ. നിങ്ങൾ ബ്രാഹ്മണരാണല്ലോ. സന്യാസിമാരും ഭൂംഭൂം ചെയ്തുകെണ്ടിരിക്കുകയാണ്. ഈ ലോകത്തിലെ സുഖം അൽപ സമയത്തേക്ക് മാത്രമുള്ളതാണ്. , ബാക്കി എത്ര ദു:ഖമാണുള്ളത്. അവർ ഹഠയോഗികൾ നിവൃത്തിമാർഗത്തിലുള്ളവരാണ്. അവരുടെ ധർമ്മം തന്നെ വേറെയാണ്. നിങ്ങൾക്കറിയാമല്ലോ സത്യയുഗത്തിൽ നമ്മൾ എത്ര സുഖികളും പവിത്രവുമായിരുന്നു. ഭാരതം പവിത്രമായിരുന്നു ദേവീദേവതകളുടെ രാജ്യമായിരുന്നു. ആരാണോ പവിത്രമായിരുന്നത് അവർ തന്നെയാണ് പതീതമായിമാറിയത്. വിളിച്ചു കൊണ്ടിരിക്കുന്നുമുണ്ട്- അല്ലയോ പതീതപാവനാ വരൂ. പിന്നീട് പറയും പരമാത്മാവ് സർവ്വവ്യാപിയാണ്. ഞങ്ങൾ പോയി ജ്യോതി ജ്യോതിയിൽ ലയിക്കും. പുനർജന്മത്തെപ്പോലും അംഗീകരിക്കുകയില്ല. അനേക മതമാണല്ലോ. ദിനം പ്രതിദിനം വർദ്ധിച്ചുകൊണ്ടിരിക്കും. ഇതും പറഞ്ഞുകൊടുക്കണം, സന്യാസിമാരുടെ വൃദ്ധി എങ്ങനെയുണ്ടായി. നഗ്നസന്യാസിമാരുടെയും വർദ്ധനവ് ഉണ്ടാകുന്നുണ്ട്. ആര് ഏതു ധർമ്മത്തിലാണോ അതിൽ തന്നെ ഇരിക്കുന്നതിലൂടെ അന്തിമസ്മൃതി അനുസരിച്ച് ഗതി ഉണ്ടാകുന്നു. ഇതിന്റെ അഭ്യാസം ആരാണോ കൂടുതൽ ചെയ്യുന്നത്, ഏതെങ്കിലും ശാസ്ത്രങ്ങൾ മുതലായവ പഠിക്കുന്നതിലൂടെ അന്തിമത്തിലെ സ്മൃതിക്കനുസരിച്ചാണ് ഗതി. പിന്നീട് കുട്ടിക്കാലം മുതൽ തന്നെ ശാസ്ത്രങ്ങളെല്ലാം മന:പാഠമായിരിക്കും. ഇപ്പോൾ ബാബ പറയുകയാണ് . ഞാൻ ഇന്ന ആളാണ്, ഞാൻ ഇതാണ്, ഈ ദേഹ അഭിമാനത്തിന്റെ കാര്യങ്ങളെ ഉപേക്ഷിക്കൂ. സ്വയത്തെ അശരീരി ആത്മാവാണെന്ന് മനസ്സിലാക്കൂ, ബാബയെ ഓർമ്മിക്കു. ഈ ശരീരത്തെ കണ്ടുകൊണ്ടും കാണാതിരിക്കൂ. ദേഹസഹിതം ദേഹത്തിന്റെ എല്ലാ സംബന്ധങ്ങളെയും ഉപേക്ഷിക്കൂ. സ്വയത്തെ ആത്മാവാണെന്ന് നിശ്ചയം ചെയ്യൂ. പരമാത്മാവിനെ ഓർമ്മിക്കൂ. ഇതിൽ വളരെയധികം സമയമെടുക്കും. മായ ഓർമ്മിക്കാനേ സമ്മതിക്കുകയില്ല. അതല്ലെങ്കിൽ വാനപ്രസ്ഥികൾക്ക് വളരെ സഹജമായിരിക്കും. ബാബ സ്വയം പറയുകയാണ്, നിങ്ങൾ ചെറിയവരുടെയും വലിയവരുടെയും എല്ലാവരുടെയും വാനപ്രസ്ഥ അവസ്ഥയാണ്. ഒരു വശത്ത് വിനാശം നടന്നുകൊണ്ടിരിക്കുകയും മറുവശത്ത് ജന്മം എടുത്തുകൊണ്ടിരിക്കുകയും ചെയ്യുന്നു. പുനർജന്മം എടുക്കണമെങ്കിൽ വരുകതന്നെ വേണമല്ലോ. കുട്ടികൾ ജന്മമെടുക്കും . പിന്നീട് വിനാശവും ഉണ്ടാകുമല്ലോ. ഇതും നിങ്ങൾ കുട്ടികൾക്കറിയാം ചിലർ ഗർഭത്തിൽ വെച്ചുതന്നെ മരിക്കുന്നു. ചിലർ മറ്റെവിടെയെങ്കിലും. എല്ലാം ഇല്ലാതാവുക തന്നെ വേണം. എല്ലാവരും അവരുടെ കണക്ക് അവസാനിപ്പിച്ച് തിരിച്ച് വീട്ടിലേക്ക് പോകും. കണക്കുകൾ എന്തെങ്കിലും ഇരിക്കുന്നുണ്ടെങ്കിൽ വളരെയധികം ശിക്ഷകളും അനുഭവിക്കേണ്ടി വരും. പിന്നീട് അവരും ഭാരരഹിതമാകും. അല്ലാതെ ഇങ്ങനെയല്ല, യോഗത്തിലിരിക്കുകയും പാപം ചെയ്തുകൊണ്ടിരിക്കുകയും ചെയ്യുക അങ്ങനെയല്ല. പല കുട്ടികളും ഒരു വശത്ത് ചാർട്ട് എഴുതിക്കൊണ്ടിരിക്കുകയും പിന്നീട് പറയും മായ എന്റെ മുഖം കറുപ്പിച്ചു. മായ തോൽപ്പിച്ചിട്ടുണ്ടെങ്കിൽ പാകപ്പെട്ടിട്ടില്ല എന്നു പറയും. അതിനാൽ ബാബ മനസ്സിലാക്കിത്തരികയാണ് ,നിങ്ങൾ കുറച്ചു ദിവസം ഇവിടെ ഉണ്ടാകും . പിന്നീട് തിരിച്ചുപോകും. ഇതെല്ലാം വിനാശമായിക്കൊണ്ടിരിക്കുകയാണ്. ബാബ പറയുകയാണ്, എന്നെ ഓർമ്മിക്കുകയാണെങ്കിൽ വികർമ്മം വിനാശമാകും, തന്റെ ചാർട്ട് പരിശോധിച്ചുകൊണ്ടിരിക്കൂ. ഞാൻ എത്ര പേർക്ക് വഴി പറഞ്ഞുകൊടുത്തു, എത്ര പേരെ പുരുഷാർത്ഥം ചെയ്യിപ്പിച്ചു. ശരീരം, മനസ്സ്, ധനത്തിലൂടെ ആത്മീയ സേവനത്തിൽ സഹായികളായി മാറണം. പറയാറുണ്ട്, മനസ്സിനെ അടിച്ചമർത്താൻ സാധിക്കുകയില്ല. ആത്മാവ് ശാന്തമാണ്. നമ്മൾ ആത്മാവ് നമ്മുടെ പരംധാമത്തിൽ പോയി ഇരിക്കുന്നു. ലോകത്തിലെ ഒരു സങ്കൽപ്പവും വരുകയില്ല. കണ്ണുകളെല്ലാം അടച്ച് ബോധമില്ലാതെ ഇരിക്കുക, അങ്ങനെയല്ല. വളരെ പേർ ഇങ്ങനെ പഠിക്കുന്നവരും ഉണ്ട്. 10-15 ദിവസം ബോധമില്ലാതെ ഇരിക്കും. ഈ അഭ്യാസം ചെയ്യുന്നു. കുറച്ചുദിവസത്തിനു ശേഷം പിന്നീട് ഉണരുന്നു. എപ്രകാരമാണോ ഒരു ടൈം ബോംബിന് ഒരു സമയമുണ്ടല്ലോ, ഇത്ര സമയത്തിനു ശേഷം അത് പൊട്ടും.

നിങ്ങൾക്കറിയാം നമ്മൾ യോഗം ചെയ്തുകൊണ്ടിരിക്കുകയാണ്. എപ്പോഴാണോ തമോപ്രധാന അഴുക്കുകളെല്ലാം ഇല്ലാതാകുന്നത്, അപ്പോൾ നമ്മൾ സതോപ്രധാനമായിമാറുന്നു. പിന്നീട് ഈ ശരീരത്തെ ഉപേക്ഷിക്കുന്നു. നമ്മൾ ഇപ്പോൾ യോഗത്തിന്റെ യാത്രയിലാണ്. സമയം ലഭിച്ചിരിക്കുകയാണ്, പിന്നീട് ഈ ശരീരം ഉപേക്ഷിക്കുക തന്നെ വേണം. പിന്നീട് ഇതെല്ലാം അവസാനിക്കും. സമയം ഇങ്ങനെയാണ് അവസാനം കൊതുകിൻ കൂട്ടത്തിനു സമാനം ശരീരം ഉപേക്ഷിക്കും. വിനാശം ഉണ്ടാകും നിങ്ങൾ കർമ്മാതീത അവസ്ഥ പ്രാപിക്കും. പിന്നീട് വിനാശം തുടങ്ങും. വിനാശത്തിന്റേത് വളരെ വലിയ ദൃശ്യമായിരിക്കും. ഇത് ഡ്രാമയിൽ അടങ്ങിയിട്ടുള്ളതാണ്. നിങ്ങൾക്കറിയാമല്ലോ നമ്മുടെ അവസ്ഥ ഏകരസമായിരിക്കണം. സന്തോഷത്താൽ സദാ ഹർഷിതമായിരിക്കും. ഈ ലോകം അവസാനിക്കുക തന്നെവേണം.. നിങ്ങൾക്കറിയാം കൽപ കൽപം സംഗമയുഗം ഉണ്ടാകുന്നുണ്ട്. അപ്പോൾ വിനാശം ഉണ്ടാകും. കേവലം ബോംബുകളല്ല, പ്രകൃതിക്ഷോഭങ്ങളും സഹായിക്കും. അതിനാൽ കുട്ടികൾക്ക് ഇതെല്ലാം ബുദ്ധിയിൽ ഉണ്ടായിരിക്കണം. ഇപ്പോൾ നമുക്ക് പോകണം. എത്രത്തോളം ബാബയെ ഓർമ്മിക്കുന്നുവോ അത്രയും വികർമ്മം വിനാശമാകും. ഉയർന്ന പദവിയും നേടും. ആദ്യത്തെ കടമ സ്വന്തം കുടുംബത്തോടും സ്നേഹിതരോടുമായിരിക്കണം. സേവനത്തിൽ മുഴുകിയിരിക്കണം. ശിവബാബ പറയുന്നു എന്നെ ഓർമ്മിക്കുകയാണെങ്കിൽ സമ്പത്ത് ലഭിക്കും. സത്യമായ കാര്യമാണ്. അള്ളാഹുവായ എന്നെ ഓർമ്മിക്കുകയാണെങ്കിൽ സമ്പത്ത് നിങ്ങളുടേതാണ്. നിങ്ങൾ വിശ്വത്തിന്റെ അധികാരിയായിമാറും. ഇപ്പോൾ സമ്പത്ത് നേടണമെങ്കിൽ എന്നെ ഓർമ്മിക്കൂ. ഈ സന്ദേശം നൽകുക എന്നത് കുട്ടികളുടെ കടമയാണ്. ആദ്യവും നൽകിയിട്ടുണ്ടായിരുന്നു. വിനാശം മുന്നിൽ നിൽക്കുകയാണെന്ന് പറയണം. കലിയുഗത്തിനു ശേഷം സത്യയുഗം വരും. ബാബ തന്നെയാണ് വന്ന് സമ്പത്ത് നൽകുന്നത്. രാവണൻ നരകവാസിയാക്കിമാറ്റുന്നു. ബാബ വന്ന് സ്വർഗവാസിയാക്കിമാറ്റുന്നു. ഭാരതത്തിന്റെ കഥയാണ്. ഭാരതവാസികൾക്കു തന്നെയാണ് സ്ഥാനാർത്ഥികളാകേണ്ടത്. ആദ്യം ശിവക്ഷേത്രത്തിൽപോയി മനസ്സിലാക്കിക്കൊടുക്കണം. ബാബ പുതിയ സൃഷ്ടിയെ രചിക്കുന്നവനാണ്. പറയുന്നതിതാണ്, നിങ്ങൾ എന്നെ ഓർമ്മിക്കുകയാണെങ്കിൽ വികർമ്മം വിനാശമാകും. നിരാകാരനായ ബാബ വന്നിരിക്കുകയാണ്. ബ്രഹ്മാവിലൂടെ സ്വർഗത്തിന്റെ സ്ഥാപന നടത്തിക്കൊണ്ടിരിക്കുകയാണ്. ഇപ്പോൾ ബാബയെയും സമ്പത്തിനെയും ഓർമ്മിക്കൂ. 84 ജന്മം പൂർത്തിയായിരിക്കുകയാണ്. ഇതാണ് ഞങ്ങൾ നിങ്ങൾക്ക് മനസ്സിലാക്കിത്തരുന്നത്. ഇപ്പോൾ അംഗീകരിക്കുകയോ, അംഗീകരിക്കാതിരിക്കുകയോ ചെയ്തോളൂ, അത് നിങ്ങളുടെ ഇഷ്ടം. കാര്യങ്ങളെല്ലാം വളരെ നല്ലതാണ്. ബാബ തന്നെയാണ് ദു:ഖത്തെ ഹരിച്ച് സുഖം നൽകുന്നത്. കുറച്ചെന്തെങ്കിലും മനസ്സിലാക്കിക്കൊടുക്കണം. ഇതാണ് നിങ്ങളുടെ ജോലി. പരിശ്രമം ഒന്നും തന്നെയില്ല. കേവലം വായിലൂടെ പറയണം- ബാബ പറയുന്നു, എന്നെ ഓർമ്മിക്കു. ദേഹീഅഭിമാനിയായിമാറൂ. ശിവന്റെ പൂജാരിമാരുടെ അടുത്തേക്ക് പോകൂ. ലക്ഷ്മീനാരായണന്റെ പൂജാരികളുടെ അടുത്തേക്ക് പോകൂ. അവരുടെ ജീവിത കഥ കേൾപ്പിക്കൂ. ശരി.

വളരെക്കാലത്തെ വേർപാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങൾക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും സുപ്രഭാതവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികൾക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1. ശരീരം, മനസ്സ്, ധനത്തിലൂടെ ആത്മീയ സേവത്തിൽൽ സഹായിയായി മാറണം. എല്ലാവർക്കും അള്ളാഹുവിന്റെ പരിചയം നൽകി സമ്പത്തിന്റെ അധികാരിയാക്കി മാറ്റണം. വിനാശത്തിനു മുമ്പ് കർമ്മാതീതമാകുന്നതിനുവേണ്ടി ബാബയുടെ ഓർമ്മയിൽ ഇരിക്കണം.

2. ബാബക്ക് സമാനം മോഹജീത്തായിമാറണം. ആത്മാവിന് ആത്മാവിനോടാണ് മോഹം, അതിനെ മാറ്റി ഒരു ബാബയിൽ മുഴുകിയിരിക്കണം.

വരദാനം :-
സർവ്വശക്തിവാനായ ബാബയുടെ കൂട്ടുകെട്ടിന്റെ സ്മൃതിയിലൂടെ വിഘ്നങ്ങളെ അകറ്റുന്ന പരമാത്മാ സ്നേഹിയായി ഭവിക്കട്ടെ.

പരമാത്മാ സ്നേഹികളായ കുട്ടികൾ സദാ പ്രിയതമനെ കൂടെ വെക്കുന്നതിനാൽ അവരുടെ മുന്നിൽ ഒരു പ്രശ്നങ്ങളും വരില്ല. ആരുടെ കൂടെയാണോ സ്വയം സർവ്വശക്തിവാനായ ബാബയുള്ളത് അവരുടെ മുന്നിൽ പ്രശ്നങ്ങൾക്ക് നിൽക്കാനാവില്ല. പ്രശ്നങ്ങളെ അവ വരുമ്പോൾതന്നെ ഇല്ലാതാക്കിയാൽ പിന്നെ അവ വർദ്ധിക്കുകയില്ല. ഇപ്പോൾ സമസ്യകളുടെ ബർത്ത്കൺട്രോൾ ചെയ്യൂ. സദാ ഓർമ്മവെക്കൂ, എനിക്ക് സമ്പൂർണ്ണതയെ സമീപത്തെത്തിക്കണം മാത്രമല്ല പ്രശ്നങ്ങളെ ദൂരേക്ക് അകറ്റുകയും വേണം.

സ്ലോഗന് :-
പ്രിയപ്പെട്ടവരായി മാറാനുള്ള പുരുഷാർത്ഥമല്ല, വേറിട്ട അവസ്ഥ അനുഭവം ചെയ്യാനുള്ള പുരുഷാർത്ഥം ചെയ്താൽ സ്വതവേ ഏവർക്കും പ്രിയപ്പെട്ടവരായി മാറാനാകും.

അവ്യക്തസൂചന-സദാ സുസ്ഥിരവും, അചഞ്ചലവുമായ ഏകരസസ്ഥിതിയുടെ അനുഭവം ചെയ്യൂ.

സമയമനുസരിച്ച് അനേകപ്രകാരത്തിലുള്ള വിഘ്നങ്ങൾ വരും. ചില വളരെ നല്ല അനന്യകുട്ടികൾ പോലും മായക്ക് വശപ്പെട്ട് എതിരായി മാറുകയും, സേവനങ്ങളിൽ തടസ്സമുണ്ടാക്കുകയും ചെയ്യുന്നു. അങ്ങിനെയുള്ള സമയങ്ങളിൽ നിങ്ങൾ പരിഭ്രാന്തരാകരുത്, കാരണം ഒന്നുണ്ട് അവരെ പ്രതി മംഗളഭാവന വെച്ചുകൊണ്ട് ദയകാണിക്കുക. മറിച്ച് വിഘ്നങ്ങളിൽ പരിഭ്രമിക്കുക, വ്യർത്ഥസങ്കൽപങ്ങൾ വരിക എന്നിവ താങ്കളെ ഇളക്കാനായി വരുന്നവയാണ്. ആരാണോ ഓരോ ആത്മാവിന്റെയും പാർട്ടിനെ സാക്ഷിദൃഷ്ടാവിന്റെ സ്ഥിതിയിൽ ഇരുന്ന് നോക്കിക്കാണുന്നത് അവർ ഉറച്ചതും ഇളകാത്തതുമായ ഏകരസസ്ഥിതിയിൽ ഇരിക്കുന്നു.