02.06.24    Avyakt Bapdada     Malayalam Murli    18.01.20     Om Shanti     Madhuban


ബ്രഹ്മാബാബയ്ക്ക് സമാനം ത്യാഗം, തപസ്സ് സേവനത്തിന്റെ വെബ്രേഷന്സ് വിശ്വത്തില് പരത്തൂ.


ഇന്ന് സമര്ത്ഥ ബാപ്പ്ദാദ തന്റെ സമര്ത്ഥ കുട്ടികളെ കാണുകയാണ്. ഇന്നത്തെ ദിവസം സ്മൃതി ദിവസവും സമര്ത്ഥീദിവസവുമാണ്. ഇന്നത്തെ ദിവസം കുട്ടികള്ക്ക് സര്വ്വ ശക്തികള് ഇഷ്ടദാനമായി തരുന്നതിന്റെ ദിവസമാണ്. ലോകത്തില് അനേകം തരത്തിലുള്ള ഇഷ്ടദാനമുണ്ട് എന്നാല് ബ്രഹ്മാ ബാബ ബാബയില് നിന്നും പ്രാപ്തമായ സര്വ്വ ശക്തികളുടെ ഇഷ്ടദാനം കുട്ടികള്ക്ക് നല്കി. ഇങ്ങനെ അലൗകിക ഇഷ്ടദാനം മറ്റാര്ക്കും ചെയ്യാന് സാധിക്കില്ല. ബാബ ബ്രഹ്മാബാബയെ സാകാരത്തില് നിമിത്തമാക്കി ബ്രഹ്മാ ബാബ കുട്ടികള്ക്ക് നിമിത്ത ഭവ:യുടെ വരദാനം നല്കി ഇഷ്ടദാനം ചെയ്തു. ഈ ഇഷ്ടദാനം കുട്ടികളില് സഹജമായി പവര്സിന്റെ (ശക്തികളുടെ) അനുഭൂതി ചെയ്യിച്ചു കൊണ്ടിരിക്കുന്നു. ഒന്നുണ്ട് തന്റെ പുരുഷര്ത്ഥത്തിന്റെ പവര്സ് എന്നാല് ഇതാണ് പരമാത്മ ഇഷ്ടദാനത്തിലൂടെ പവര്സിന്റെ പ്രാപ്തി. ഇത് പ്രഭൂദാനമാണ്, പ്രഭൂ വരദാനമാണ്. ഈ പ്രഭു വരദാനമാണ് നടത്തിക്കുന്നത്. വരദാനത്തില് പുരുഷര്ത്ഥത്തിന്റെ പരിശ്രമമില്ല എന്നാല് സഹജവും സ്വതവേ:യും നിമിത്തമാക്കി നടത്തുകയാണ്. മുന്നില് കുറച്ച് പേരെ ബാക്കിയുള്ളൂ എന്നാല് ബാപ്പ്ദാദയിലൂടെ പ്രത്യേകിച്ചും ബ്രഹ്മാ ബാബയിലൂടെ വിശേഷിച്ച് കുട്ടികള്ക്ക് ഈ ഇഷ്ടദാനം പ്രാപ്തമായിരിക്കുകയാണ്, ബാപ്പ്ദാദ ഇതും കണ്ടൂ ഏതു കുട്ടികള്ക്കണോ ഇഷ്ടദാനം ചെയ്തത് ആ എല്ലാ കുട്ടികളും (ആദി രത്നങ്ങളും സേവനത്തിന് നിമിത്തമായ കുട്ടികളും) ആ പ്രാപ്തമായ ഇഷ്ടദാനത്തെ നല്ല രീതിയില് കാര്യത്തിലുപയോഗിച്ചു. ഈ ഇഷ്ടദാനം കാരണം ഇന്ന് ഈ ബ്രാഹ്മണ പരിവാരം ഓരോ ദിവസവും വര്ദ്ധിച്ചു വരുന്നു. കുട്ടികളുടെ വിശേഷത കാരണം ഈ അഭിവൃദ്ധി നടക്കുക തന്നെ വേണമായിരുന്നു നടക്കുകയുമാണ്.

ബാപ്പ്ദാദ കണ്ടൂ നിമിത്തമായവരും കൂട്ട് കൊടുക്കുന്നവരും രണ്ടു തരത്തിലുമുള്ള കുട്ടികളുടെ രണ്ടു വിശേഷതകള് വളരെ നന്നായിരിക്കുന്നു. ആദ്യത്തെ വിശേഷത - സ്ഥാപനയുടേ ആദിരത്നമായലും, സേവനത്തിന്റെ രത്നമായാലും രണ്ടു കൂട്ടരിലും സംഘടനയുടെ ഐക്യം വളരെ വളരെ നന്നായിരുന്നു. ആരിലും എന്തുകൊണ്ട്, എന്ത്, എങ്ങനെ... എന്നത് സങ്കല്പ്പത്തില് പോലും ഉണ്ടായിരുന്നില്ല. രണ്ടാമത്തെ വിശേഷതയാണ് - ഒരാള് പറഞ്ഞു മറ്റെയാള് മാനിച്ചു. ഈ എക്സ്ട്രാ പവര്സിന്റെ ഇഷ്ടദാനത്തിന്റെ വായുമണ്ഡലത്തില് വിശേഷമായുണ്ടായിരുന്നു ഇതിനാല് സര്വ്വ നിമിത്തമായ ആത്മാക്കള്ക്കും ബാബ ബാബ എന്ന് മാത്രം കാണപ്പെട്ടു.

ബാപ്പ്ദാദ ഇങ്ങനെയുള്ള സമയത്ത് നിമിത്തമായ ആത്മാക്കള്ക്ക് ഹൃദയപൂര്വ്വം സ്നേഹം നല്കുന്നു. ബാബയുടെ അത്ഭുതം ഉണ്ട് എന്നാല് കുട്ടികളുടെ അത്ഭുതവും ചെറുതല്ല. ഈ സമയത്തെ സംഘടനയും ഐക്യവും - നമ്മളെല്ലാവരും ഒന്നാണ്, അതു തന്നെയാണ് ഇന്നും സേവനം വര്ധിപ്പിക്കുന്നത്. എന്തുകൊണ്ട്? നിമിത്തമായ ആത്മാക്കളുടെ ആധാരം ഉറപ്പുള്ളതായിരുന്നു. അതിനാല് ബാപ്പ്ദാദ ഇന്ന് കുട്ടികളുടെ അത്ഭുതത്തെ പാടി പുകഴ്ത്തുകയായിരുന്നു. കുട്ടികള് നാലു വശത്ത് നിന്നും സ്നേഹത്തിന്റെ മാലകള് അണിയിച്ചു ബാബയാണെങ്കില് കുട്ടികളുടെ അത്ഭുതത്തിന്റെ വര്ണ്ണന നടത്തുന്നു. ഇത്രയും സമയം ഉണ്ടാകും എന്ന് ചിന്തിച്ചിരുന്നോ? എത്ര സമയമായി? എല്ലാവരുടെയും വായില് നിന്നും ഹൃദയത്തില് നിന്നും ഇതാണ് വന്നിരുന്നത് തിരിച്ചു പോകണം, പോകണം.... എന്നാല് ബാപ്പ്ദാദയ്ക്ക് അറിയാമായിരുന്നു ഇനി അവ്യക്ത രൂപത്തിലെ സേവനം നടക്കണമെന്ന്. സാകാരത്തിള് ഇത്രയും വലിയ ഹാള് നിര്മ്മിച്ചിരുന്നോ? ബാബയുടെ അതിപ്രിയ ഡബിള് വിദേശികള് വന്നിരുന്നോ? ഡബിള് വിദേശികളുടെ അവ്യക്ത പാലനയിലൂടെ അലൗകിക ജന്മം നടക്കുക തന്നെ വേണമായിരുന്നു, ഇത്രയും കുട്ടികള് വരണമായിരുന്നു. ഇതിനാല് ബ്രഹ്മാ ബാബയ്ക്ക് സാകാര ശരീരവും വിടേണ്ടി വന്നു. ഡബിള് വിദേശികള്ക്ക് ലഹരിയുണ്ടോ നമ്മള് അവ്യക്ത പാലനയുടേ പാത്രമാണ് എന്ന്?

ബ്രഹ്മാ ബാബയുടെ ത്യാഗം ഡ്രാമയില് വിശേഷിച്ച് അടങ്ങിയിട്ടുണ്ട്. ആദി മുതല് ബ്രഹ്മാ ബാബയുടെ ത്യാഗവും താങ്കള് കുട്ടികളുടെ ഭാഗ്യവും അടങ്ങിയിട്ടുണ്ട്. ഏറ്റവും ഒന്നാം നമ്പര് ത്യാഗത്തിന് ഉദാഹരണം ബ്രഹ്മാ ബാബയായി. ത്യാഗമെന്ന് പറയുന്നത് - എല്ലാം പ്രാപ്തമാകെ ത്യാഗം ചെയ്യുക. സമയമനുസരിച്ചുള്ള, പ്രശ്നങ്ങള്ക്കനുസരിച്ചുള്ള ത്യാഗം ശ്രേഷ്ഠത്യാഗമല്ല. തുടക്കം മുതല് തന്നെ ശരീരം, മനസ്സ്, ധനം, സംബന്ധം സര്വ്വ പ്രാപ്തികളുണ്ടായിട്ടും ത്യാഗം ചെയ്തു. ശരീരവും ത്യജിച്ചു, എല്ലാ സമഗ്രികളുണ്ടായിട്ടും സ്വയം പഴയതില് തന്നെയിരുന്നു. സാധനങ്ങള് വരുന്നത് ആരംഭിച്ചിരുന്നു. ഉണ്ടായിട്ടും സാധാനയില് ഉറച്ചു നിന്നു. ഈ ബ്രഹ്മാവിന്റെ തപസ്സ് താങ്കള് കുട്ടികളുടെ ഭാഗ്യമുണ്ടാക്കി. ഡ്രാമയനുസരിച്ചു ഇങ്ങനെ ത്യാഗത്തിന്റെ ഉദാഹരണം ബ്രഹ്മാവ് തന്നെയാണ് ആയത് ഈ ത്യാഗം സങ്കല്പ്പ ശക്തിയുടെ സേവനത്തിന്റെ വിശേഷ പാര്ട്ടുണ്ടാക്കി. ഇതിനാല് പുതിയ പുതിയ കുട്ടികള് സങ്കല്പ്പ ശക്തിയിലൂടെ ഫാസ്റ്റ് അഭിവൃദ്ധി പ്രാപ്തമാക്കികൊണ്ടിരിക്കുന്നു. അപ്പോള് ബ്രഹ്മാ ബാബയുടെ ത്യാഗത്തിന്റെ കഥ കേട്ടോ.

ബ്രഹ്മാവിന്റെ തപസ്സിന്റെ ഫലം താങ്കള് കുട്ടികള്ക്ക് ലഭിക്കുകയാണ്. തപസ്സിന്റെ പ്രഭാവം ഈ മധുബന് ഭൂമിയില് നിറഞ്ഞിരിക്കുന്നു. ഒപ്പം കുട്ടികളുടെയുമുണ്ട്, കുട്ടികളുടെ തപസ്സുമുണ്ട് എന്നാല് നിമിത്തമെന്ന് ബ്രഹ്മാ ബാബയെ പറയും. ആരെല്ലാം മധുബന് തപസ്യ ഭൂമിയില് വരുന്നുവോ, ബ്രാഹ്മണ കുട്ടികളും അനുഭവിക്കുന്നു ഇവിടത്തെ അന്തരീക്ഷം, ഇവിടത്തെ വൈബ്രേഷന്സ് സഹയോഗിയാക്കി മാറ്റുന്നു. യോഗം ചെയ്യുന്നതിനുള്ള പരിശ്രമമില്ല, സഹജമായി യോജിക്കുന്നു, എങ്ങനെയുള്ള ആത്മക്കളായാലും അവര് എന്തെങ്കിലും അനുഭവമെടുത്ത് കൊണ്ട് പോകുന്നു. ജ്ഞാനം മനസ്സിലാക്കിയില്ലെങ്കിലും അലൗകിക സ്നേഹവും ശാന്തിയും അനുഭവിച്ചു കൊണ്ട് പോകുന്നു. എന്തെങ്കിലും പരിവര്ത്തനപ്പെടുത്തണം എന്ന സങ്കല്പ്പമെടുത്ത് തന്നെ പോകുന്നു. ഇതാണ് ബ്രഹ്മാവിന്റെയും ബ്രാഹ്മണരുടെയും തപസ്സിന്റെ പ്രഭാവം. ഒപ്പം സേവനത്തിന്റെ വിധി - വിഭിന്ന പ്രകാരത്തിലുള്ള സേവനം കുട്ടികളെ കൊണ്ട് പ്രാക്ടിക്കല് ചെയ്യിപ്പിച്ചു കാട്ടി. ആ വിധികളെയാണ് ഇപ്പൊള് വിസ്താരത്തില് കൊണ്ട് വരുന്നത്. അപ്പോള് ഏതുപോലെ ബ്രഹ്മാ ബാബയുടെ ത്യാഗം, തപസ്സ്, സേവനത്തിന്റെ ഫലം താങ്കള് കുട്ടികള്ക്ക് ലഭിക്കുന്നു. ഇതുപോലെ ഓരോ കുട്ടിയും തന്റെ ത്യാഗം, തപസ്സ്, സേവനത്തിന്റെ വൈബ്രേഷന്സ് വിശ്വത്തില് പരത്തണം. ഏതു പോലെ സയന്സ് ബലം തന്റെ പ്രഭാവം പ്രത്യക്ഷ രൂപത്തില് കാട്ടുന്നു, ഈ സയന്സിന്റെയും രചയിതാവ് സൈലന്സ് ബലമാണ്. സൈലന്സ് ബലത്തെയും പ്രത്യക്ഷമാക്കാനുള്ള സമയം ഇപ്പോഴാണ്. സൈലന്സ് ബലത്തിന്റെ വൈബ്രേഷന്സ് തീവ്ര ഗതിയില് പരത്തുന്നതിനുള്ള മാര്ഗ്ഗമാണ് - മനസ്സിന്റെയും ബുദ്ധിയുടെയും ഏകാഗ്രത. ഈ ഏകാഗ്രതയുടെ പരിശീലനം വര്ധിക്കണം. ഏകാഗ്രതയുടെ ശക്തികളിലൂടെയാണ് വായൂമണ്ഡലമുണ്ടാക്കാന് സാധിക്കുന്നത്. ചഞ്ചലതകള്ക്കാരണം പവര്ഫുള് വൈബ്രേഷന് ഉണ്ടാകുന്നില്ല.

ബാപ്പ്ദാദ ഇന്ന് കാണുകയായിരുന്നു ഏകാഗ്രതയുടെ ശക്തി ഇനി കൂടുതല് വേണം. എല്ലാ കുട്ടികളുടെയും ഒരേയൊരു ദൃഢസങ്കല്പ്പം വേണം ഇനി നമ്മുടെ സഹോദരീ സഹോദരരുടെ ദുഃഖസംഭവങ്ങള് പരിവര്ത്തനമാകണം. ഹൃദയത്തില് നിന്നും ദയ ഇമര്ജ് ആകണം. എന്താ സയന്സിന്റെ ശക്തിക്ക് ചഞ്ചലത ഉണ്ടാക്കാന് സാധിക്കുമെങ്കില് ഇത്രയും ബ്രാഹ്മണാത്മക്കളുടെ സൈലന്സിന്റെ ശക്തി, ദയാഹൃദയ ഭാവനയിലൂടെ അല്ലെങ്കില് സങ്കല്പ്പത്തിലൂടേ ചഞ്ചലതയെ പരിവര്ത്തനപ്പെടുത്താന് സാധിക്കില്ലേ! ചെയ്യുക തന്നെ വേണം, നടക്കുക തന്നെ വേണമെങ്കില് ഇക്കാര്യത്തില് വിശേഷ അറ്റന്ഷന് കൊടുക്കൂ. താങ്കള് മുതുമുത്തച്ഛന്റെ (ഗ്രേറ്റ് ഗ്രേറ്റ് ഗ്രാന്്റ്ഫാദര്) കുട്ടികളാകുമ്പോള്, എല്ലാവരും താങ്കളുടെ തന്നെ വംശജരാണ്, ശാഖകളാണ്, പരിവാരമാണ്, താങ്കള് തന്നെയാണ് ഭക്തരുടെ ഇഷ്ടദേവത. ഈ ലഹരിയുണ്ടോ നമ്മള് തന്നെയാണ് ഇഷ്ടദേവനെന്ന്? ഭക്തര് നിലവിളിക്കുകയാണ്, താങ്കള് കേള്ക്കുന്നുണ്ടോ! അവര് വിളിക്കുകയാണ് - ഹേ ഇഷ്ട ദേവാ, താങ്കള് കേള്ക്കുന്നത് മാത്രമേയുള്ളോ, അവര്ക്ക് മറുപടി നല്കുന്നില്ലേ? അപ്പോള് ബാപ്പ്ദാദ പറയുകയാണ് ഭക്തരുടെ ഇഷ്ടദേവര് ഇനി വിളി കേള്ക്കൂ, മറുപടി കൊടുക്കൂ, കേള്ക്കുക മാത്രമല്ല. എന്ത് മറുപടി നല്കും? പരിവര്ത്തനത്തിന്റെ വായൂമണ്ഡലമുണ്ടാക്കൂ. താങ്കളുടെ മറുപടി അവര്ക്ക് ലഭിക്കാത്തതിനാല് അവരും അലസരാകുന്നു. നിലവിളിക്കുന്നു പിന്നെ നിശ്ശബ്ദരാകുന്നു.

ബ്രഹ്മാബാബയുടെ ഓരോ കാര്യത്തിലെയും ഉത്സാഹം കണ്ടിരിക്കുമല്ലോ. തുടക്കത്തില് ഉത്സാഹമുണ്ടായിരുന്നു - ചാവി വേണം എന്ന്. ഇപ്പോഴും ബ്രഹ്മാബാബ ശിവബാബയോട് ഇതാണ് പറയുന്നത് - വീട്ടില് പോകാന് വാതിലിന്റെ ചാവി നല്കൂ. എന്നാല് ഒപ്പം പോകാനുള്ളവര് തയ്യാറാകണ്ടേ. ഒറ്റയ്ക്കെന്ത് ചെയ്യാം! അപ്പോള് ഒപ്പം പോകണോ അതോ പിന്നാലെ പോകണോ? ഒപ്പം പോകണ്ടേ? ബ്രഹ്മാബാബ പറയുന്നു കുട്ടികളോട് ചോദിക്കൂ ബാബ ചാവി തരുകയാണെങ്കില് താങ്കള് എവറെഡിയാണോ? എവറെഡിയാണോ അതോ റെഡിയാണോ? റെഡിയല്ല എവറെഡി. ത്യാഗം, തപസ്സ്, സേവനം മൂന്ന് പരീക്ഷയ്ക്കും തയ്യാറായോ? ബ്രഹ്മാബാബ പുഞ്ചിരിക്കുന്നു സ്നേഹിക്കണ്ണീര് ധാരാളം ഒഴുക്കുന്നുണ്ട്, ആ കണ്ണുനീര് ബ്രഹ്മാബാബ മുത്തിന് സമാനം ഹൃദയത്തില് വെയ്ക്കുന്നുമുണ്ട് എന്നാല് ഒരു സങ്കല്പ്പം തീര്ച്ചയായും ഉണ്ടാവുന്നു എല്ലാവരും എപ്പോള് എവറെഡി ആകും! തീയതി നല്കൂ. താങ്കള് പറയും ഞങ്ങള് എവറെഡിയാണ്, താങ്കളുടെ പങ്കാളികള് അവരെയും ആക്കൂ അതോ അവരെ വിട്ടിട്ട് വരുമോ? താങ്കള് പറയും ബ്രഹ്മാ ബാബയും വിട്ടിട്ട് പോയില്ലേ എന്ന്! എന്നാല് അവര്ക്ക് ഈ രചന രചിക്കണമായിരുന്നു. ഫാസ്റ്റ് വളര്ച്ചയുടെ ഉത്തരവാദിത്വമുണ്ടായിരുന്നു. അപ്പോള് എല്ലാവരും എവറെഡി ആണോ? ഒരാള് മാത്രമല്ല. എല്ലാവരെയും ഒപ്പം കൊണ്ട് പോകണ്ടേ അതോ ഒറ്റയ്ക്കൊറ്റയ്ക്ക് പോകുമോ? അപ്പോള് എല്ലാവരും എവറെഡിയാണോ അതോ ആയി തീരുമോ? പറയൂ. കുറഞ്ഞത് 9 ലക്ഷം ഒപ്പം പോകണം. ഇല്ലായെങ്കില് ആരുടെ മേല് രാജ്യം ഭരിക്കും? സ്വയം തന്റെ മേല് ഭരിക്കുമോ? ബ്രഹ്മാബാബയ്ക്ക് എല്ലാ കുട്ടികളെയും പ്രതി ഈ ശുഭഭാവനയാണ് എവറെഡിയാകൂ എവറെഡിയാക്കൂ.

ഇന്ന് വതനത്തിലും എല്ലാ വിശേഷ ആദിരത്നങ്ങളും സേവനത്തിന്റെ ആദി രത്നങ്ങളും ഇമര്ജ് ആയി. അഡ്വാന്സ് പാര്ട്ടിക്കാര് പറയുന്നു നമ്മള് തയ്യാറാണ്. ഏത് കാര്യത്തിനാണ് തയ്യാര്? അവര് പറയുന്നു ഇവര് പ്രത്യക്ഷതയുടേ പെരുമ്പറ മുഴക്കിയാല് നമ്മള് എല്ലാവരും പ്രത്യക്ഷരായി പുതിയ സൃഷ്ടിയുടെ രചനയ്ക്ക് നിമിത്തമാകാം. നമ്മള് അഹ്വാനം ചെയ്യുന്നുണ്ട് പുതിയ സൃഷ്ടി രചിക്കുന്നവര് വരട്ടെ എന്ന്. ഇനി ജോലി മുഴുവന് താങ്കളുടെ കൈകളിലാണ്. പെരുമ്പറ മുഴക്കൂ. വന്നൂ വന്നൂ....എന്ന പെരുമ്പറ മുഴക്കൂ. പെരുമ്പറ മുഴക്കാന് അറിയുമോ? മുഴക്കണമല്ലോ! ഇപ്പൊള് ബ്രഹ്മാബാബ പറയുന്നു തീയതി കൊണ്ട് വരൂ. താങ്കളും പറയുന്നില്ലേ തീയതിയില്ലാതെ കാര്യം നടക്കില്ല. അപ്പോള് ഇതിന്റെയും തീയതി കുറിക്കൂ. തീയതി കുറിക്കാന് കഴിയുമോ? ബാബ പറയുന്നു താങ്കള് ഉണ്ടാക്കൂ. ബാബ പറയുന്നു ഇന്ന് തന്നെ ഉണ്ടാക്കൂ. കോണ്ഫറന്സിന്റെ തീയതി ഉറപ്പിച്ചുവല്ലോ അപ്പോള് ഇതിന്റെയും കോണ്ഫറന്സ് ചെയ്യൂ. വിദേശികള് എന്ത് മനസ്സിലാക്കുന്നു തീയതി ഫിക്സ് ചെയ്യുമോ? അതേയാണോ ഇല്ലെന്നാണോ! ശരി, ദാദി ജാനകിയോടൊപ്പം അഭിപ്രായമാരാഞ്ഞു ചെയ്യൂ. ശരി

ദേശവിദേശത്തെ നാലു വശത്തെയും, ബാപ്പ്ദാദയുടെ അതി സമീപം, അതിപ്രീയരും വേരിട്ടവരും, ബാപ്പ്ദാദ കാണുകയായിരുന്നു എല്ലാ കുട്ടികളും സ്നേഹത്തില് ലയിച്ചിരിക്കുന്ന ലൗലീന്സ്വരൂപത്തില് ഇരിക്കുകയാണ്. കേള്ക്കുകയാണ് കൂടിക്കാഴ്ചയുടെ ഊഞ്ഞാലില് ആടുകയാണ്. ദൂരെയല്ല, നയനങ്ങളുടെ മുന്നിലുമല്ല, പകരം അലിഞ്ഞിരിക്കുകയാണ്. അപ്പോള് ഇങ്ങനെ മുന്നിലും മിലനം ആഘോഷിക്കുന്ന അവ്യക്ത രൂപത്തില് ലൗലീനായ കുട്ടികള്, സദാ ബാബയ്ക്ക് സമാനം ത്യാഗം, തപസ്സ്, സേവനത്തിന്റെ തെളിവ് നല്കുന്ന സല്പുത്രര്, സദാ എകാഗ്രതയുടെ ശക്തിയിലൂടെ വിശ്വ പരിവര്ത്തനം ചെയ്യുന്ന വിശ്വപരിവര്ത്തക കുട്ടികള്, സദാ ബാബയ്ക്ക് സമാനം തീവ്രപുരുഷാര്ത്ഥത്തിലൂടെ പറക്കുന്ന ഡബിള് ലൈറ്റ് കുട്ടികള്ക്ക് ബാപ്പ്ദാദയുടെ വളരെ-വളരെ-വളരെ സ്നേഹസ്മരണകളും നമസ്തേയും.

രാജസ്ഥാനിലെ സേവാധാരികള്:- വളരെ നല്ല സേവനത്തിനുള്ള ചാന്സ് രാജസ്ഥനിന് ലഭിച്ചു. രാജസ്ഥാന്, രാജസ്ഥാന് എന്ന പേര് പോലെ രാജാ ക്വാളിറ്റിയിലുള്ളവരെ ഇറക്കൂ. പ്രജകളല്ല, രാജ കുടുംബത്തിലെ രാജാക്കളെ ഇറക്കൂ. അപ്പോള് എങ്ങനെയുള്ള പേരാണോ രാജസ്ഥാന് എന്ന് അതുപോലെ പേരുപോലുള്ള സേവാനക്വാളിറ്റി നടക്കും. ഒളിഞ്ഞിരിക്കുന്ന രാജാക്കള് ഉണ്ടോ അതോ മേഘങ്ങളിലാണോ? അവിടെയുള്ള ബിസിനസ്കാരുടെ സേവനത്തില് പ്രത്യേക ശ്രദ്ധ കൊടുക്കൂ. മിനിസ്റ്ററും സെക്രട്ടറിയും മാറിക്കൊണ്ടിരിക്കും എന്നാല് ബിസിനസ്കാര്ക്ക് ബാബയോടും ബിസിനസ് ചെയ്തു മുന്നേറാന് സാധിക്കും. പിന്നെ ബിസിനസുകാരുടെ സേവനം ചെയ്യുന്നതിലൂടെ അവരുടെ കുടുംബത്തിലെ മാതാക്കള്ക്കും സഹജമായി വരാന് സാധിക്കും. ഒറ്റയ്ക്ക് മാതാക്കള്ക്ക് മുന്നോട്ട് പോകാന് പാടാണ്. എന്നാല് വീട്ടിന്റെ നെടുംതൂണ് വരികയാണെങ്കില് പരിവാരം തനിയെ പതുക്കെ പതുക്കെ മുന്നേറും ഇതിനാല് രാജസ്ഥാനന് ഇനി രാജാക്വാളിറ്റി ഇറക്കണം. ഇങ്ങനെയാരുമില്ല എന്ന് പറയരുത്. അല്പം അന്വേഷിക്കേണ്ടി വരും പക്ഷെ ഉണ്ട്. അല്പം അവരുടെ പിന്നാലെ സമയം കൊടുക്കണം. അവരും തിരക്കിലല്ലേ! അവര് സമീപം വരുന്ന തരത്തില് എന്തെങ്കിലും വഴിയൊരുക്കണം. ബാക്കി എല്ലാം നല്ലത് തന്നെ സേവനത്തിനുള്ള ചാന്സ് എടുത്തു, ഓരോ സോണും എടുക്കുന്നു ഇത്, സമീപം വരുന്നതിനും ആശീര്വാദം എടുക്കുന്നതിനും ഉള്ള വളരെ നല്ല മാര്ഗ്ഗമാണ്. തങ്ങളെ എല്ലാവരും കണ്ടാലും ഇല്ലെങ്കിലും, അറിഞ്ഞാലും ഇല്ലെങ്കിലും, എന്നാല് എത്ര നല്ല സേവനം നടക്കുന്നുവോ ആശീര്വാദം സ്വതവേ: വരുന്നു ആ ആശീര്വാദം വളരെ പെട്ടെന്ന് എത്തിച്ചേരുന്നു. ഹൃദയം കൊണ്ടുള്ള ആശീര്വാദമല്ലേ. അതു ഹൃദയത്തില് പെട്ടെന്ന് എത്തിച്ചേരുന്നു. ബാപ്പ്ദാദ പറയുന്നു ഏറ്റവും സഹജമായ പുരുഷര്ത്ഥമാണ് ആശീര്വാദം നല്കുക ആശീര്വാദം എടുക്കുക എന്നത്. ആശീര്വാദം കൊണ്ട് ശേഖരണം നിറയുമ്പോള് നിറഞ്ഞ കണക്കില് മായ ശല്യപ്പെടുത്തില്ല. ശേഖരണത്തിന്റെ ബലം ലഭിക്കും. സന്തുഷ്ടരായിരിക്കൂ, സര്വ്വരെയും സന്തുഷ്ടരാക്കൂ. ഓരോരുത്തരുടെയും സ്വഭാവത്തിന്റെ രഹസ്യം അറിഞ്ഞു സന്തുഷ്ടരായിരിക്കൂ. ഒരിക്കലും ഇവരെപ്പോഴും അസന്തുഷ്ടരാണ് എന്ന് പറയരുത്. താങ്കള് സ്വയം രഹസ്യം അറിയൂ, അവരുടെ നാഡിയെ അറിയൂ എന്നിട്ട് ആശിര്വാദത്തിന്റെ മരുന്ന് നല്കൂ. അപ്പോള് സഹജമായി തീരും. ശരിയല്ലേ രാജസ്ഥാന്! രാജസ്ഥാനിലെ ടീച്ചേഴ്സ് എഴുന്നേല്ക്കൂ. സേവനത്തിന് ആശംസകള്. അപ്പോള് സഹജ പുരുഷര്ത്ഥം ചെയ്യൂ ആശീര്വാദം നല്കി പോകൂ. എടുക്കണം എന്ന സങ്കല്പ്പം ചെയ്യരുത്, നല്കൂ എങ്കില് ലഭിച്ചു കൊണ്ടിരിക്കും. കൊടുക്കുകയാണ് എടുക്കുക. ശരിയല്ലേ! ഇങ്ങനെയല്ലേ! ദാതാവിന്റെ കുട്ടികളല്ലേ! ആരെങ്കിലും തന്നാല് കൊടുക്കാം. അല്ലാ, ദാതാവായി നല്കൂ എങ്കില് തനിയെ ലഭിക്കും. ശരി.

ആര് ഈ കല്പ്പത്തില് ആദ്യമായി വന്നവര് അവര് കൈ ഉയര്ത്തൂ. പകുതിയോളം ആദ്യമായി വന്നവരാണ്, പകുതി പുതിയവരാണ്. ശരി - പിന്നില്ലിരിക്കുന്നവര് അറ്റത്തിരിക്കുന്നവര് എല്ലാവരും സഹജയോഗിയാണോ? സഹയോഗിയാണെങ്കില് ഒരു കൈ ഉയര്ത്തൂ. ശരി.

വിടവാങ്ങുന്ന സമയം:- (ബാപ്പ്ദാദയ്ക്ക് രഥ യാത്രകളുടെ വാര്ത്ത കേള്പ്പിച്ചു) നാലു വശത്തുമുളള യാത്രകളുടെ വാര്ത്ത ഇടക്കിടെ ബാപ്പ്ദാദയുടെ അടുക്കല് വന്നു കൊണ്ടിരിക്കുന്നു. ശരി എല്ലാവരും ഉത്സാഹ ഉന്മേഷത്തോടെ സേവനത്തിന്റെ പാര്ട്ടഭിനയിക്കുകയാണ്. ഭക്തരുടെ ആശീര്വാദം ലഭിച്ചു കൊണ്ടിരിക്കുന്നു, ആരുടെ ഭക്തി തീര്ന്നുവൊ, അവര്ക്ക് ബാബയുടെ പരിചയം ലഭിക്കും, പരിചയം ലഭിച്ചവരില് കുട്ടികളാകുന്നവരെയും കാണാം. ബാക്കി സേവനം നന്നായി പോകുന്നുണ്ട്, എന്തെല്ലാം മാര്ഗ്ഗം ഉണ്ടാക്കിയിട്ടുണ്ടോ ആ മാര്ഗ്ഗം എല്ലാവരെയും നന്നായി ആകര്ഷിക്കുന്നുണ്ട്. ഇനി റിസള്ട്ടില് ആരെല്ലാം ഏതെല്ലാം കാറ്റഗറിയില് വരുന്നു എന്നത് അറിയാം, എന്നാലും ഭക്തര്ക്കും താങ്കള് എല്ലാവരുടെയും ദൃഷ്ടി ലഭിച്ചു, പരിചയം ലഭിച്ചു - ഇതും വളരെ നല്ല ഒരു മാര്ഗ്ഗമാണ്. ഇനി മുന്നോട്ട് ഇവരുടെ സേവനം ചെയ്തു മുന്നോട്ട് നയിച്ചു കൊണ്ടിരിക്കണം. ആരെല്ലാം രഥ യാത്രയില് സേവനം ചെയ്യുന്നുവോ, അക്ഷീണരായി സേവനം ചെയ്യുന്നുവോ, അവര്ക്കെല്ലാം സ്നേഹസ്മരണകള്. ബാപ്പ്ദാദ എല്ലാവരെയും കണ്ടുകൊണ്ടിരിക്കുന്നു, സഫലത ജന്മ സിദ്ധ അധികാരമാണ്. ശരി.

മൗറീഷ്യസില് തന്റെ നമ്മുടെ ഈശ്വരീയ വിശ്വ വിദ്യാലയത്തിന് നാഷണല് യൂണിറ്റി അവാര്ഡ് പ്രൈം മിനിസ്റ്ററില് നിന്നും ലഭിച്ചു: - മൗറീഷ്യസില് അല്ലെങ്കിലും വി.ഐ.പികളുമായി കണക്ഷന് നന്നായിരുന്നു, പ്രഭാവവും നല്ലതാണ് ഇതിനാല് ഗുപ്ത സേവനത്തിന്റെ ഫലം ലഭിക്കുകയാണ് എല്ലാവര്ക്കും പ്രത്യേകിച്ച് ആശംസകള്. ശരി, ഓം ശാന്തി.

വരദാനം :-
ഓരോ ശ്വാസത്തിലും ഓര്മ്മയുടേയും സേവനത്തിന്റെയും ബാലന്സിലൂടെ ബ്ലെസിംഗ് പ്രാപ്തമാക്കുന്ന സദാ പ്രസന്നചിത്തരായി ഭവിക്കട്ടെ.

ഓര്മ്മയുടെ ലിങ്ക് സദാ യോജിച്ചിരിക്കുന്നതിന് അറ്റന്ഷന് നല്കുന്നു അതുപോലെ സേവനത്തിലും ലിങ്ക് സദാ യോജിച്ചിരിക്കണം. ഓരോ ശ്വാസത്തിലും ഓര്മ്മ, ഓരോ ശ്വാസത്തിലും സേവനം വേണം - ഇതിനെയാണ് ബാലന്സ് എന്ന് പറയുന്നത്, ഈ ബാലന്സിലൂടെ സദാ ബ്ലെസിംഗിന്റെ അനുഭവം ചെയ്തു കൊണ്ടിരിക്കും, ഈ ശബ്ദം ഹൃദയത്തില് നിന്നും വരും ആശിര്വദങ്ങളില് പാലിക്കപ്പെടുകയാണ് എന്ന്. പരിശ്രമത്തില് നിന്നും, യുദ്ധത്തില് നിന്നും മുക്തമാകും. എന്ത്, എന്തുകൊണ്ട്, എങ്ങനെ ഈ ചോദ്യങ്ങളില് നിന്നും മുക്തമായി സദാ പ്രസന്നചിത്തരായിരിക്കും. പിന്നെ സഫലത ജന്മസിദ്ധ അധികാരമാണ് എന്ന രൂപത്തില് അനുഭവപ്പെടും.

സ്ലോഗന് :-
ബാബയില് നിന്നും സമ്മാനം നേടണമെങ്കില് സ്വയം തന്നില് നിന്നും കൂടെയുള്ളവരില് നിന്നും നിര്വിഘ്നരാണ് എന്ന സര്ട്ടിഫിക്കേറ്റ് ഒപ്പം വേണം.