02.07.2026           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളേ - നിങ്ങൾ വികാരങ്ങളെ ദാനം നൽകുകയാണെങ്കിൽ രാഹുവിന്റെ ഗ്രഹപ്പിഴ ഇല്ലാതാകും, ദാനം നൽകിയാൽ ഗ്രഹപ്പിഴ ഇല്ലാതാകും.

ചോദ്യം :-
വൃക്ഷപതിയായ ബാബ തന്റെ ഭാരതവാസീ കുട്ടികൾക്ക് ബൃഹസ്പതി ദശ(വ്യാഴദശ)യാക്കുന്നതിന് വേണ്ടി ഏതൊരു സ്മൃതിയാണ് ഉണർത്തിക്കുന്നത്?

ഉത്തരം :-
അല്ലയോ ഭാരതവാസീ കുട്ടികളെ, നിങ്ങളുടെ ആദി സനാതന ദേവീ ദേവതാ ധർമ്മം അതി ശ്രേഷ്ഠമായിരുന്നു. നിങ്ങൾ സർവ്വഗുണസമ്പന്നരും, 16 കലാ സമ്പൂർണ്ണരുമായിരുന്നു. സാഗരനായ എന്റെ കുട്ടികളായ നിങ്ങൾ കാമചിതയിലിരുന്ന് കറുത്ത് പോയിരിക്കുകയാണ്, ഗ്രഹപ്പിഴ ബാധിച്ചിരിക്കുകയാണ്. ഇപ്പോൾ ഞാൻ നിങ്ങളെ വീണ്ടും വെളുത്തതാക്കാൻ വന്നിരിക്കുകയാണ്.

ഗീതം :-
ഓം നമ: ശിവായ.................

ഓംശാന്തി.  
ഇത് ആരുടെ മഹിമയാണ് കേട്ടത്? പരിധിയില്ലാത്ത ബാബയുടെ. ഉയർന്നതിലും ഉയർന്ന ബാബ പരംപിതാ പരമാത്മാവ് തന്നെയാണ്. ലൗകിക അച്ഛനെയൊന്നും എല്ലാവരും പറയില്ല. കുട്ടികൾക്കറിയാം എല്ലാ ആത്മാക്കളുടെയും പാരലൗകിക അച്ഛനാണ് ഉയർന്നതിലും വെച്ച് ഉയർന്നത്. അവരുടെ പേര് തന്നെ ശിവൻ എന്നാണ്. പേരും രൂപവുമില്ലാത്ത ഒരു വസ്തുവുമുണ്ടാവില്ല. ഈ സമയം എല്ലാവർക്കും രാഹുവിന്റെ ഗ്രഹണം ബാധിച്ചിരിക്കുകയാണ്, അതിനാൽ ഇത് അയൺ ഏജ്ഡ് വേൾഡെന്ന് പറയപ്പെടുന്നു(കലിയുഗീ ലോകം). ദശകളും ഉണ്ടാകുന്നു. വ്യാഴദശ, ശുക്രദശ..... ഇപ്പോൾ നിങ്ങളുടെ മേൽ വ്യാഴദശയാണ്. ആരുടെ മഹിമയാണോ കേട്ടത്, ഉയർന്നതിലും ഉയർന്ന ഭഗവാൻ ശിവബാബ, ബാബയുടെ യഥാർത്ഥ പേരാണ് ശിവൻ. ബാക്കി വിവിധ പ്രകാരത്തിലുള്ള അനേക പേരുകൾ വെച്ചിരിക്കുന്നു. യഥാർത്ഥ പേരാണ് ശിവബാബ. ബാബ മനസ്സിലാക്കിത്തരുന്നു ഞാൻ ബീജരൂപമാണ്, ചൈതന്യമാണ്. സച്ചിദാനന്ദനെന്ന് പറയുന്നു പിന്നീട് പറയുന്നു ബാബ സുഖത്തിന്റെ സാഗരനാണ്, ആനന്ദം, ശാന്തിയുടെ സാഗരമാണ്. മഹിമ മുഴുവനും ബാബയുടേത് മാത്രമാണ്. ഭാരതവാസികൾ മഹിമ പാടുന്നുണ്ട് പക്ഷെ ഒന്നും തന്നെ മനസ്സിലാക്കുന്നില്ല. ഒരുപോലെ കല്ല് ബുദ്ധിയായിരിക്കുകയാണ്. കല്ല് ബുദ്ധിയാക്കി മാറ്റിയതാരാണ്? രാവണൻ. സത്യയുഗത്തിൽ ഭാരതവാസികൾ പവിഴ ബുദ്ധികളായിരുന്നു, ഇന്നേക്ക് 5000 വർഷം മുമ്പ് ഈ ഭാരതം പവിഴപുരിയായിരുന്നു, അവിടെ ദേവീദേവതകൾ ജീവിച്ചിരുന്നു. ഭാരതം തന്നെയാണ് അവിനാശിയായ ഖണ്ഡമെന്ന് പാടപ്പെടുന്നത്. ഭാരതത്തിൽ തന്നെയാണ് പവിഴബുദ്ധികളായ ദേവതകൾ ഉണ്ടായിരുന്നത് ഈ സമയം കല്ല് ബുദ്ധി പതീതമായിരിക്കുകയാണ്. പതീതരായി മാറുന്നതെങ്ങനെയാണ്, ഇതും ബാബ മനസ്സിലാക്കിത്തന്നു. ദ്വാപരം മുതൽ എപ്പോഴാണോ കാമചിതയിലിരുന്നത് അപ്പോൾ കറുത്തവരായി മാറി. കാമാഗ്നിയിൽ എല്ലാം ഭസ്മമായിപ്പോയി. അതിലും പ്രത്യേകിച്ച് ഭാരതത്തിന്റെ കാര്യമാണ്. ഭാരതത്തിൽ പവിഴബുദ്ധികളായ ദേവതകളുടെ രാജ്യമായിരുന്നു, അതിനെ വിഷ്ണുപുരി, രാമരാജ്യമെന്നും പറയപ്പെട്ടിരുന്നു. ഇത് ബാബ വന്ന് പറഞ്ഞു തരുന്നു. മധുര-മധുരമായ ഓമനകുട്ടികൾ എപ്പോഴാണോ നിങ്ങൾ സത്യയുഗത്തിലായിരുന്നത്, സർവ്വഗുണസമ്പന്നരായിരുന്നു. ഇത് നിങ്ങളുടെ മഹിമയാണ്. അവിടെ വികാരമുണ്ടായിരുന്നില്ല. ദ്വാപരം മുതൽ രാവണൻ, 5 വികാരങ്ങളുടെ രാജ്യം ആരംഭിച്ചു. അപ്പോൾ രാമരാജ്യം മാറി രാവണ രാജ്യമുണ്ടായി. ഇപ്പോൾ ഗ്രഹണം ബാധിച്ചിരിക്കുകയാണ്. തികച്ചും ഭാരതം കറുത്തു പോയി. വ്യാഴദശ ഏറ്റവും നല്ലതാണ്. ഭാരതത്തിൽ വ്യാഴദശ സത്യയുഗത്തിലായിരുന്നു. പിന്നീട് ത്രേതായുഗത്തിൽ ശുക്രന്റെ ദശ അതിനാൽ രണ്ട് കല കുറഞ്ഞു പോയി. അതിനെത്തന്നെയാണ് സിൽവർ ഏജ്(ത്രേതായുഗം) എന്ന് പറയുന്നത്. പിന്നീട് ദ്വാപര, കലിയുഗം വന്നു. ഏണിപ്പടി ഇറങ്ങി വന്നു, ശനിയുടെ ദശയുണ്ടായി. ഈ സമയം എല്ലാവരുടെ മേലും രാഹുവിന്റെ ദശയാണ്. സൂര്യനെ ഗ്രഹണം ബാധിച്ചിരിക്കുകയാണ് അതിനാൽ പറയുകയാണ് ദാനം നൽകിയാൽ ഗ്രഹണം ഇല്ലാതാകും.

ഇപ്പോൾ ആത്മീയ അച്ഛൻ കുട്ടികൾക്ക് മനസ്സിലാക്കിത്തരികയാണ് - ഇതാണ് ആത്മീയ ജ്ഞാനം. ഇതൊരു ശാസ്ത്രങ്ങളുടെയും ജ്ഞാനമല്ല. ശാസ്ത്രങ്ങളുടെ ജ്ഞാനത്തെ ഭക്തിമാർഗ്ഗമെന്ന് പറയുന്നു. സത്യ-ത്രേതായുഗത്തിൽ ഭക്തിയുണ്ടായിരിക്കുകയില്ല. ജ്ഞാനവും ഭക്തിയും, പിന്നീടാണ് വൈരാഗ്യം അർത്ഥം ഈ പഴയ ലോകത്തെ ഉപേക്ഷിക്കണം. ഇതാണ് ശൂദ്ര വർണ്ണം. വിരാട രൂപം കാണിച്ചിരിക്കുന്നു ബ്രാഹ്മണൻ, ദേവത, ക്ഷത്രിയൻ, വൈശ്യൻ..... ഇത് ഭാരതത്തിന്റെ മാത്രം കഥയാണ്. വിരാടരൂപം ഉണ്ടാക്കിയിട്ടുമുണ്ട്. പക്ഷെ കല്ലുബുദ്ധികൾ മനസ്സിലാക്കുന്നില്ല. കല്ലുബുദ്ധിയായത് എന്തുകൊണ്ടാണ്? എന്തുകൊണ്ടെന്നാൽ പതീതമാണ്. ഭാരതവാസികൾ തന്നെയായിരുന്നു പവിഴബുദ്ധികൾ, സമ്പൂർണ്ണ നിർവികാരിയായിരുന്നു. ഇന്നേക്ക് 5000 വർഷം മുമ്പ് ഭാരതം സ്വർഗ്ഗമായിരുന്നു വേറെ ഒരു ഖണ്ഡവുമുണ്ടായിരുന്നില്ല, ഇത് ബാബ മനസ്സിലാക്കിത്തരുന്നു. ഈ രാജയോഗം ആരാണ് പഠിപ്പിക്കുന്നത്? ശിവാചാര്യൻ. ഇതാണ് ജ്ഞാനത്തിന്റെ സാഗരൻ. ഒരു മനുഷ്യനെയും ജ്ഞാനത്തിന്റെ സാഗരൻ, സർവ്വരുടെയും പതീത പാവനൻ എന്ന് പറയാൻ സാധിക്കില്ല. എല്ലാവരുടെയും ലിബറേറ്റർ ഒരേയൊരു ബാബയാണ്. ബാബ സ്വയം തന്നെ വരുന്നു - ദു:ഖത്തിൽ രാവണനിൽ നിന്ന് മോചിപ്പിക്കാൻ, പിന്നീട് വഴികാട്ടിയായി മാറി കൂട്ടിക്കൊണ്ട് പോകുന്നു. അവരെ ആത്മീയ വഴികാട്ടിയെന്ന് പറയുന്നു. ബാബ പറയുന്നു - ഞാൻ നിങ്ങൾ സർവ്വ ആത്മാക്കളുടെയും വഴികാട്ടിയാണ്, എല്ലാവരെയും തിരിച്ച് കൂട്ടിക്കൊണ്ട് പോകും. എന്നെപ്പോലൊരു വഴികാട്ടി വേറെയുണ്ടാവില്ല. പറയുന്നുമുണ്ട് ഗോഡ് ഫാദർ ഈസ് ലിബറേറ്റർ, ഗൈഡ്, ബ്ലിസ് ഫുൾ.... എല്ലാവരുടെ മേലും ദയ കാണിക്കുന്നു എന്തുകൊണ്ടെന്നാൽ സാഗരന്റെ എല്ലാ കുട്ടികളും കാമചിതയിലിരുന്ന് കത്തി മരിക്കുകയാണ്. അതിലും പ്രത്യേകിച്ച് ഭാരതത്തിന്റെ കാര്യമാണ്. ബാബ പറയുന്നു - നിങ്ങൾ 16 കലാ സമ്പൂർണ്ണവും, സമ്പൂർണ്ണ നിർവികാരിയുമായിരുന്നു. ഇപ്പോൾ കാമചിതയിലിരുന്ന് നിങ്ങൾ എന്തായി മാറിയിരിക്കുന്നു! ഇപ്പോൾ ബാബ വീണ്ടും വന്നിരിക്കുകയാണ്. വൃക്ഷപതിയായ ബാബ വന്ന് മനുഷ്യർക്ക് വ്യാഴദശ നൽകുകയാണ്. പ്രത്യേകിച്ച് ഭാരതം മാത്രമല്ല, മുഴുവൻ വിശ്വത്തിലും ഈ സമയം രാഹുവിന്റെ ഗ്രഹണം ബാധിച്ചിരിക്കുകയാണ്. ബാബ പറയുന്നു - ഞാൻ തന്നെയാണ് വന്ന് ഭാരതത്തിന്റെ മാത്രമല്ല മുഴുവൻ ലോകത്തിന്റെയും ഗതി-സദ്ഗതി ചെയ്യുന്നത്. നിങ്ങൾ ഇവിടെ വന്നത് തന്നെ പവിഴ ബുദ്ധിയാകുന്നതിനാണ്. അതിസ്നേഹിയായ ബാബയാണ് - എല്ലാ പ്രിയതമകളുടെയും പ്രിയതമൻ ഒരാൾ മാത്രമാണ്. എല്ലാ രാജ്യത്തിലും തീർച്ചയായും ശിവലിംഗം ഉണ്ടാക്കുന്നുണ്ട് എന്തെന്നാൽ എല്ലാവരുടെയും അച്ഛനാണല്ലോ. ഭാരതത്തിൽ അനേകം ശിവക്ഷേത്രങ്ങളുണ്ട്, അതിനെ ശിവാലയമെന്ന് പറയുന്നു, വസിക്കുന്നതിനുള്ള സ്ഥാനം. സത്യയുഗത്തിൽ ദേവീദേവതാ ധർമ്മത്തിലെ മനുഷ്യരാണ്, പക്ഷെ ആ ധർമ്മം എപ്പോഴായിരുന്നു, അവരുടെ രാജ്യം എപ്പോഴായിരുന്നു.... ഇതറിയുകയില്ല. സത്യയുഗത്തിന്റെ ആയുസ്സ് നീണ്ടതായി എഴുതിയിരിക്കുന്നു. ബാബയിരുന്ന് മനസ്സിലാക്കിത്തരുകയാണ് നിങ്ങളിൽ ഇപ്പോൾ വ്യാഴദശയായിരിക്കുകയാണ് - 21 ജന്മത്തേക്ക് . വൃക്ഷപതിയാണ് ജ്ഞാനത്തിന്റെ സാഗരൻ പതീതപാവനൻ, ആരെയാണോ എല്ലാവരും- അങ്ങാണ് അച്ഛനും അമ്മയും ഞങ്ങൾ അങ്ങയുടെ കുട്ടികൾ, എല്ലാവരും ബാബയുടെ മഹിമയാണ് ചെയ്യുന്നത്. സത്യത്രേതായുഗത്തിൽ വളരെയധികം സുഖമുണ്ടായിരുന്നു. ബാബ ഹെവൻലി ഗോഡ് ഫാദർ, സ്വർഗ്ഗത്തിന്റെ രചയിതാവുമാണെങ്കിൽ തീർച്ചയായും നമ്മളും സ്വർഗ്ഗത്തിലുണ്ടായിരിക്കണം. ബാബ മനസ്സിലാക്കിത്തരുന്നു നിങ്ങൾ എല്ലാവരും സ്വർഗ്ഗവാസികളായിരുന്നു, ഇപ്പോൾ നരകവാസികളായി മാറിയിരിക്കുകയാണ്. ഭാരതത്തിന്റെ തന്നെയാണ് ആദിസനാതന ദേവീദേവതാധർമ്മം. എങ്ങനെയാണോ ക്രിസ്തുധർമ്മത്തിലുള്ളവർ, അവർ ക്രിസ്തുധർമ്മത്തിലൂടെ മാത്രമേ വരൂ. ബാബ പറയുന്നു - നിങ്ങൾ ദേവീ -ദേവതാധർമ്മത്തിലുള്ളവർ തന്റെ ധർമ്മത്തെ എന്തുകൊണ്ടാണ് മറന്നു പോയത്! നിങ്ങൾ ദേവീ ദേവതാധർമ്മത്തിലുള്ളവരായിരുന്നു.

ബാബ സ്മൃതി ഉണർത്തിത്തരികയാണ് - നിങ്ങളുടേത് ഏറ്റവും ശ്രേഷ്ഠമായ ധർമ്മവും കർമ്മവുമായിരുന്നു. ഇപ്പോൾ നിങ്ങൾ നീചനും പാപിയും കളങ്കിതരുമായിരിക്കുന്നു, നിങ്ങൾ തന്നെയാണ് ദേവതകളുടെ പൂജാരികൾ, പിന്നെ എന്തുകൊണ്ടാണ് സ്വയം ഹിന്ദുവെന്ന് പറയുന്നത്? ഭാരതത്തിൽ ഇതെന്തവസ്ഥയാണ്. ആരാണോ ദേവതാ ധർമ്മത്തിലുള്ളവർ അവർ വികാരിയായി മാറിയതു കാരണം സ്വയം ദേവതയെന്ന് പറയുകയില്ല. ബാബ പറയുന്നു - ഇപ്പോൾ ഈ പതീത ലോകത്തിന്റെ അവസാനമാണ്, മഹാഭാരത യുദ്ധവും നിൽക്കുന്നു. ഭഗവാനു വാചാ - ഞാൻ നിങ്ങൾക്ക് സത്യയുഗത്തിന് വേണ്ടി രാജയോഗം പഠിപ്പിക്കുകയാണ്. ഭഗവാനാണെങ്കിൽ ഒന്ന് മാത്രമാണ്, നമ്മൾ അവരുടെ കുട്ടികൾ സാലിഗ്രാമങ്ങളാണ്. ബാബ പറയുന്നു - നിങ്ങൾ ആരാണോ പൂജ്യരായിരുന്നത് അവർ പൂജാരി ഭക്തരായി മാറിയിരിക്കുന്നു. ഇപ്പോൾ വീണ്ടും പൂജ്യദേവതയായി മാറുന്നതിന് വേണ്ടി ജ്ഞാനം എടുക്കുകയാണ്. പിന്നീട് ദ്വാപരം മുതൽ പൂജ്യനിൽ നിന്ന് പൂജാരിയായി മാറും. നിങ്ങൾ പൂർണ്ണമായും 84 ജന്മങ്ങളെടുക്കുന്നു. ആരാണോ 84 ജന്മങ്ങളെടുക്കുന്നത് അവർതന്നെയാണ് വന്ന് ബ്രഹ്മാകുമാരനും കുമാരിയുമായി മാറുകയുള്ളൂ. ബ്രഹ്മാവിലൂടെ ആദി സനാതന ധർമ്മത്തിന്റെ സ്ഥാപന - ഇതും പാടപ്പെടുന്നുണ്ട്. പ്രജാപിതാവുണ്ടെങ്കിൽ അനേകം കുട്ടികളും ഉണ്ടാകും. അവരാണെങ്കിൽ തീർച്ചയായും ഇവിടെ തന്നെയാണ് വേണ്ടത്. എത്രയധികം പ്രജകളാണ്. ഈ ബ്രാഹ്മണർ തന്നെയാണ് പിന്നീട് ദേവതയായി മാറേണ്ടത്. ബാബ വന്ന് ശൂദ്രനിൽ നിന്ന് മാറ്റി ബ്രാഹ്മണധർമ്മത്തിന്റെ സ്ഥാപന ചെയ്യുന്നു. ഈ സംഗമയുഗത്തിൽ തന്നെയാണ് ആദി സനാതന ദേവീ ദേവതാ ധർമ്മത്തിന്റെ സ്ഥാപനയുണ്ടാകുന്നത്. ഇതാണ് മംഗളകാരിയായ സംഗമയുഗം. ഈ യുദ്ധത്തെത്തന്നെയാണ് മംഗളകാരിയെന്ന് പറയപ്പെടുന്നത്. ഈ വിനാശത്തിന് ശേഷം തന്നെയാണ് പിന്നീട് സ്വർഗ്ഗത്തിന്റെ ഗേറ്റ് തുറക്കുന്നത്. നിങ്ങളിവിടെ വന്നിരിക്കുകയാണ് സ്വർഗ്ഗവാസിയാകുന്നതിന് അഥവാ വിഷ്ണപുരിയിലേക്ക് പോകുന്നതിന്. നിങ്ങൾ കുട്ടികളുടെ മേൽ ഇപ്പോൾ അവിനാശിയായ വ്യാഴദശയാണ്. 16 കലാ സമ്പൂർണ്ണരെന്ന് പറയപ്പെടുന്നു. പിന്നീട് രണ്ട് കല കുറയുമ്പോൾ ശുക്രദശയെന്ന് പറയപ്പെടുന്നു. സത്യയുഗത്തിൽ വ്യാഴദശയാണ് പിന്നീട് ത്രേതായുഗത്തിൽ ശുക്രദശ. പിന്നീട് താഴെയിറങ്ങി വരുന്നു, ചൊവ്വയുടെ, ശനിയുടെ, രാഹുവിന്റെ ദശയുമുണ്ടാകുന്നു. ജന്മ-ജന്മാന്തരം വിപരീത ദശകളിൽ കറങ്ങി വന്നിരിക്കുകയാണ്. ഇപ്പോൾ ബാബയിലൂടെ വ്യാഴദശയിലെത്തിയിരിക്കുകയാണ്. ഇതാണ് പരിധിയില്ലാത്ത ബാബ ജ്ഞാനത്തിന്റെ സാഗരൻ, പതീത പാവനൻ. ബാബ തന്നെയാണ് നിങ്ങളുടെ അച്ഛനും ടീച്ചറും സദ്ഗുരുവും. ബാക്കി എല്ലാവരും അസത്യമാണ്, ആരുടെയും സദ്ഗതി ചെയ്യാൻ സാധിക്കില്ല. ഇതിനെയാണ് വികാരീലോകം എന്ന് പറയുന്നത്. അതാണ് നിർവികാരീ ലോകം. ഇപ്പോൾ വികാരീ ലോകത്തിൽ എല്ലാവരും വളരെ ദു:ഖിതരാണ്. യുദ്ധവും പകർച്ചവ്യാധിയും എന്തെല്ലാമാണുണ്ടായിക്കൊണ്ടിരിക്കുന്നത്, ഇതിനെയാണ് - രക്തപ്പുഴ....എന്നപറയുന്നത്. ഒരു കാരണവുമില്ലാതെ എന്തെല്ലാമാണ് ചെയ്തു കൊണ്ടിരിക്കുന്നത്. ഒരു ബോംബു വീണാൽത്തന്നെ അതിലൂടെ എല്ലാം പെട്ടെന്ന് അവസാനിക്കും. ഇത് അതേ സംഗമയുഗത്തിന്റെ സമയമാണ്. നിങ്ങൾ ദേവതകൾക്ക് വേണ്ടി പിന്നീട് പുതിയ ലോകം വേണം. അതിനാൽ ബാബയിപ്പോൾ പറയുന്നു - മധുര-മധുരമായ കുട്ടികളേ മൻമനാ ഭവ. ഇത് ഏത് ബാബയാണ് പറഞ്ഞത്? ശിവബാബ. ശിവബാബയാണെങ്കിലോ നിരാകാരനാണ്. ഇപ്രകാരം നിങ്ങളും നിരാകാരമാണ്. പക്ഷെ നിങ്ങൾ പുനർജന്മത്തിൽ വരുന്നു, ഞാൻ വരുന്നില്ല. ഈ സമയം എല്ലാവരും പതീതരാണ്, ഒരാൾ പോലും പാവനമായിട്ടില്ല. പതീതമാവുക തന്നെ വേണം. സതോ-രജോ-തമോയിൽ വീഴേണ്ടി വരും. പതീത ലോകത്തിൽ എത്രയധികം മനുഷ്യരാണ്. പാവന ലോകത്തിൽ വളരെക്കുറച്ച് പേർ രാജ്യം ഭരിക്കുന്നു. ഒരേയൊരു ധർമ്മം മാത്രമായിരുന്നു വേറെയൊരു ധർമ്മവുമുണ്ടായിരുന്നില്ല. ഭാരതത്തെത്തന്നെയാണ് സ്വർഗ്ഗമെന്ന് പറയുന്നത്. പാടുന്നു - കുടത്തിൽ തന്നെയാണ് സൂര്യൻ, കുടത്തിൽ തന്നെയാണ് ചന്ദ്രൻ.... സത്യയുഗത്തിൽ 9 ലക്ഷമുണ്ടാകും, പുറകെ പിന്നീട് വൃദ്ധിയുണ്ടാകുന്നു. ആദ്യം വളരെ ചെറിയ പൂക്കളുടെ വൃക്ഷമുണ്ടാകുന്നു, മുള്ളുകളുടെ എത്ര വലിയ കാടാണ്. ഡൽഹിയിൽ മുഗൾ ഗാർഡൻ നോക്കൂ എത്ര നല്ലതാണ്. അതിലും വലിയ ഒരു ഗാർഡനുമില്ല. കാട് നോക്കൂ എത്ര വലുതാണ്. സത്യയുഗീ പൂന്തോട്ടവും വളരെ ചെറുതാണ്. പിന്നീട് വൃദ്ധി പ്രാപിച്ച്-പ്രാപിച്ച് വലുതാകുന്നു. ഇപ്പോഴാണെങ്കിലോ മുള്ളുകളുടെ കാടായി മാറി. രാവണന്റെ വരവിലൂടെ മുള്ളായി മാറി. ഇതാണ് മുള്ളുകളുടെ കാട്. പരസ്പരം വഴക്കടിച്ച് പരസ്പരം അടിക്കുന്നു. വളരെയധികം ക്രോധമാണ്, കുരങ്ങനെക്കാളും മോശമെന്ന് പറയപ്പെടുന്നു. അതിനാൽ ബാബ പറയുകയാണ് - എന്റെ ഓമന സന്താനങ്ങളേ നിങ്ങളുടെ മേൽ ഇപ്പോൾ വ്യാഴ ദശയാണ്. ഇപ്പോൾ ദാനം നൽകുകയാണെങ്കിൽ ഗ്രഹപ്പിഴ ഇല്ലാതാകും. ഇപ്പോൾ ഇവിടെ സമ്പൂർണ്ണ നിർവികാരിയായി മാറണം. പിന്നീട് ഈ ശരീരം ഉപേക്ഷിച്ച് പോയി ശിവാലയത്തിൽ വരും. ശിവാലയത്തിൽ വളരെയധികം സുഖമുണ്ടാകുന്നു. ദേവീ ദേവതകളുടെ രാജ്യമാണ്. സത്യയുഗത്തെ ശിവാലയമെന്ന് പറയുന്നു, കലിയുഗത്തെ വേശ്യാലയമെന്ന് പറയുന്നു. ഈ വേശ്യാലയം രാവണനാണ് സ്ഥാപിച്ചത്. ഇപ്പോൾ ബാബ പറയുന്നു - പതീതത്തിൽ നിന്ന് പാവനമായി മാറണം, എങ്ങനെ മാറും? ത്രിവേണിയിൽ, ഗംഗയിൽ സ്നാനം ചെയ്യുന്നതിലൂടെ പാവനമായി മാറുമോ? ഇതാണെങ്കിൽ ജന്മ-ജന്മാന്തരം ചെയ്തു വന്നു. കോടിക്കണക്കിന് മനുഷ്യർ പോയി സ്നാനം ചെയ്യുന്നു. അനേകം നദികൾ, പുഴകൾ കുളം മുതലായവയുണ്ട്, എവിടെയെല്ലാം വെള്ളം കാണുന്നുണ്ടോ പോയി സ്നാനം ചെയ്യുന്നു എന്തുകൊണ്ടെന്നാൽ സ്വയം പതീതമാണെന്ന് മനസ്സിലാക്കുന്നു. ഇപ്പോൾ പവിഴനാഥൻ നിങ്ങളുടെ ബുദ്ധി പവിഴമാക്കി മാറ്റിക്കൊണ്ടിരിക്കുന്നു. അതിനാൽ അങ്ങനെയുള്ള പവിഴനാഥനായ ബാബയെ എത്ര സ്നേഹത്തോടെ ഓർമ്മിക്കണം. ശരി!

വളരെക്കാലത്തെ വേർപാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങൾക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണകളും പുലർകാലവന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികൾക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1. ഈ മുള്ളുകളുടെ കാടിൽ നിന്ന് പൂക്കളുടെ പൂന്തോട്ടത്തിലേക്ക് പോകുന്നതിന് വേണ്ടി ഏതെല്ലാം മുള്ളുകൾ(വികാരം) ഉണ്ടോ, അതിനെയെല്ലാം പുറത്തു കളയണം. പവിഴമാക്കി മാറ്റുന്ന ബാബയെ വളരെ സ്നേഹത്തോടെ ഓർമ്മിക്കണം.

2. ഈ മംഗളകാരിയായ സംഗമയുഗത്തിൽ ശൂദ്രനിൽ നിന്ന് ബ്രാഹ്മണനും, ബ്രാഹ്മണനിൽ നിന്ന് ദേവതയുമായി മാറുന്നതിന്റെ പുരുഷാർത്ഥം ചെയ്യണം. രാഹുവിന്റെ ഗ്രഹണത്തെ ഇറക്കുന്നതിന് വേണ്ടി വികാരങ്ങളെ ദാനം നൽകണം.

വരദാനം :-
സംഗമയുഗത്തിലെ ഓരോ കർമ്മവും കലയുടെ രൂപത്തിൽ ചെയ്യുന്ന 16 കലാ സമ്പൂർണ്ണരായി ഭവിക്കട്ടെ.

സംഗമയുഗം ശ്രേഷ്ഠകർമ്മങ്ങളെ കലകളാക്കി മാറ്റുന്നയുഗമാണ്. ആരുടെയാണോ ഓരോ കർമ്മങ്ങളും കലകളുടെ രൂപത്തിലുള്ളത് അവരുടെ ഓരോ കർമ്മങ്ങളുടേയും ഗുണങ്ങളുടേയും മഹിമ പാടാറുണ്ട്.16 കലാ സമ്പന്നം അർത്ഥം ഓരോ കാര്യങ്ങളും സമ്പൂർണ്ണ കല നിറഞ്ഞവയായി കാണപ്പെടണം ഇതുതന്നെയാണ് സമ്പൂർണ്ണ സ്റ്റേജിന്റെ അടയാളം.എങ്ങിനെയാണോ സാകാരബാബയുടെ വാക്കുകൾ പെരുമാറ്റം എന്നിവയിലൂടെ അദ്ദേഹത്തിന്റെ വിശേഷതകൾ കാണപ്പെട്ടിരുന്നത് അവ കലകളായി മാറുകയാണ് ചെയ്തത്, ഇടപഴകുന്നതിന്റെ കല,നോക്കിക്കാണുന്നതിന്റെ കല,നടക്കുന്നതിന്റെ കല...ഇവയെല്ലാത്തിലും ഒരു വേറിട്ട രീതിയും വിശേഷതയും കാണാൻ കഴിയുമായിരുന്നു.അങ്ങിനെയുള്ള ഫോളോ ഫാദർ ആയി മാറി 16കലാ സമ്പന്നരായി മാറണം.

സ്ലോഗന് :-
വളരെ പെട്ടെന്ന് ശരിയും തെറ്റും വേർതിരിച്ചറിഞ്ഞ് തീരുമാനങ്ങളെടുക്കുന്നവരാണ് ശക്തിശാലികൾ.

അവ്യക്തസൂചന-ജ്വാലാസ്വരൂപസ്ഥിതിയിൽ ഇരുന്നുകൊണ്ട് ശക്തിശാലിയായ ഓർമ്മയുടെ അനുഭവം ചെയ്യൂ..

താങ്കൾ കുട്ടികളൂടെ യോഗം എപ്പോഴാണോ ജ്വാലാസ്വരൂപവും ശക്തിശാലിയുമായി മാറുന്നത് അപ്പോൾ പവിത്രതയുടെ അഗ്നിക്ക് സെക്കന്റിൽ വിശ്വത്തിലെ എല്ലാ അഴുക്കുകളേയും ഭസ്മമാക്കാൻ കഴിയും.പവിത്രതയുടെ ഈ ശക്തി വളരെ മഹത്തായതാണ്.അന്തിമത്തിൽ താങ്കൾ സമ്പൂർണ്ണ പവിത്രമായി മാറുമ്പോൾ താങ്കളുടെ ശ്രേഷ്ഠ സങ്കൽപങ്ങളുടെ അഗ്നിയിലൂടെ എല്ലാ അഴുക്കുകളും ഭസ്മമായിപ്പോകും.