മധുരമായ കുട്ടികളെ -
നിങ്ങളുടെ യഥാര്ത്ഥ സംസ്കാരം പവിത്രതയുടെതാണ്, നിങ്ങള് രാവണന്റെ
കൂട്ടുകെട്ടിലേക്ക് വന്ന് പതിതമായിരിക്കുകയാണ്, ഇപ്പോള് വീണ്ടും പാവനമായി പാവന
ലോകത്തിന്റെ അധികാരിയാകണം.
ചോദ്യം :-
അശാന്തിയുടെ കാരണവും അതിനുള്ള നിവാരണവും എന്താണ് ?
ഉത്തരം :-
അശാന്തിയുടെ
കാരണമാണ് അപവിത്രത. ഇപ്പോള് ഭഗവാനായ അച്ഛനോട് പ്രതിജ്ഞ ചെയ്യൂ നമ്മള് പവിത്രമായി
പവിത്ര ലോകത്തെ സ്ഥാപിക്കും, ദൃഷ്ടി നിര്വികാരിയാക്കും, വികാരിയാക്കില്ല,
എങ്കില് അശാന്തി ദൂരീകരിക്കപ്പെടും. ശാന്തി സ്ഥാപന ചെയ്യാന്
നിമിത്തമാക്കപ്പെട്ട നിങ്ങള് കുട്ടികള്ക്ക് അശാന്തി വ്യാപിപ്പിക്കാന്
സാധിക്കില്ല. നിങ്ങള്ക്ക് ശാന്തമായി ഇരിക്കണം, മായയുടെ അടിമയാകരുത്.
ഓംശാന്തി.
ബാബ കുട്ടികള്ക്ക് മനസ്സിലാക്കിത്തരുന്നു ഗീതയുടെ ഭഗവാന് ഗീത കേള്പ്പിച്ചു. ഒരു
പ്രാവശ്യം കേള്പ്പിച്ച ശേഷം പിന്നീട് തിരികെ പോകും. ഇപ്പോള് നിങ്ങള് കുട്ടികള്
ഗീതയുടെ ഭഗവാനില് നിന്നും അതേ ഗീതാജ്ഞാനം കേട്ടുകൊണ്ടിരിക്കുകയാണ്, രാജയോഗം
അഭ്യസിക്കുകയാണ.് മറ്റുള്ളവര് എഴുതപ്പെട്ട ഗീത വായിച്ച് അതിനെ
വ്യാഖ്യാനിക്കുന്നു. പിന്നീട് മനുഷ്യര്ക്ക് കേള്പ്പിച്ചു കൊടുക്കുന്നു. അവരും
പിന്നീട് ശരീരം ഉപേക്ഷിച്ച് അടുത്ത ജന്മം കുട്ടിയായി ജനിച്ചാല് പിന്നീട്
കേള്പ്പിക്കാന് സാധിക്കില്ല. ഇപ്പോള് ബാബ നിങ്ങള്ക്ക് ഗീത കേള്പ്പിച്ചു
കൊണ്ടിരിക്കുകയാണ്, നിങ്ങള് രാജപദവി നേടുന്നതുവരേയും ബാബ കേള്പ്പിക്കുന്നു.
ലൗകീക ടീച്ചറും പാഠം പഠിപ്പിച്ചു തരുന്നുണ്ട്. പഠിപ്പ് പൂര്ത്തിയാവുന്നതുവരേയും
പഠിപ്പിച്ചുകൊണ്ടിരിക്കും. പഠിപ്പ് പൂര്ത്തിയായി കഴിഞ്ഞാല് പിന്നീട്
പരിധിക്കുള്ളിലുള്ള സമ്പാദ്യത്തില് മുഴുകുന്നു. ടീച്ചറില് നിന്നും പഠിച്ചു,
സമ്പാദിച്ചു, വയസ്സായി, ശരീരം ഉപേക്ഷിച്ചു, പിന്നീട് അടുത്ത ജന്മത്തില് മറ്റൊരു
ശരീരം പോയി എടുക്കുന്നു. മറ്റുള്ള മനുഷ്യര് ഗീത കേള്പ്പിക്കുന്നു, ഇപ്പോള്
ഇതിലൂടെ എന്തു പ്രാപ്തിയാണ് ഉണ്ടാകുന്നത്? ഇത് ആര്ക്കും തന്നെ അറിയുന്നില്ല.
ഗീത കേള്പ്പിച്ച് അടുത്ത ജന്മത്തില് വീണ്ടും കുട്ടിയായി ജനിച്ചാല്
കേള്പ്പിക്കാന് സാധിക്കില്ല. എപ്പോഴാണോ വലുതാകുന്നത്, വയസ്സാകുന്നത്,
ഗീതാപാഠിയാകുന്നത് അപ്പോള് മാത്രമേ കേള്പ്പിക്കാന് സാധിക്കൂ. ഇവിടെ ബാബ ഒരേയൊരു
പ്രാവശ്യം മാത്രമേ ശാന്തിധാമത്തില് നിന്നും വന്ന് പഠിപ്പിക്കുന്നുള്ളു. പിന്നീട്
തിരിച്ചു പോവുകയാണ്. ബാബ പറയുന്നു, നിങ്ങളെ രാജയോഗം പഠിപ്പിച്ച് ഞാന് തിരികെ
വീട്ടിലേക്ക് പോവുന്നു. ആരെയാണോ പഠിപ്പിക്കുന്നത് അവര് പിന്നീട് വന്ന് തന്റെ
പ്രാപ്തി അനുഭവിക്കുന്നു. തന്റെ സമ്പാദ്യം ചെയ്ത്, നമ്പര്വാര് പുരുഷാര്ത്ഥം
അനുസരിച്ച് ധാരണ ചെയ്ത് പിന്നീട് തിരികെ പോവുന്നു. എവിടേക്ക് ? പുതിയ
ലോകത്തിലേക്ക്. ഈ പഠിപ്പ് തന്നെ പുതിയ ലോകത്തേക്ക് വേണ്ടിയാണ് . ഈ പഴയ ലോകം
നശിച്ച് പുതിയ ലോകത്തിന്റെ സ്ഥാപന ഉണ്ടാകുമെന്ന് മനുഷ്യര്ക്ക് അറിയില്ല.
നിങ്ങള്ക്ക് അറിയാം നമ്മള് രാജയോഗം പഠിക്കുന്നതു തന്നെ പുതിയ ലോകത്തേക്ക്
വേണ്ടിയാണ്. പിന്നീട് ഈ പഴയ ലോകവും ഉണ്ടാകില്ല, പഴയ ശരീരവും ഉണ്ടാകില്ല. ആത്മാവ്
അവിനാശിയാണ്. ആത്മാക്കള് പവിത്രമായി പവിത്രലോകത്തേക്ക് പോകുന്നു. പുതിയ ലോകം
ഉണ്ടായിരുന്നു, അതില്ദേവീദേവതകളുടെ രാജ്യമായിരുന്നു അതിനേയാണ് സ്വര്ഗ്ഗം എന്ന്
പറയുന്നത്. പുതിയ ലോകം സ്ഥാപിക്കുന്നത് ഭഗവാനാണ്. ബാബ ഒരു ധര്മ്മത്തിന്റെ
സ്ഥാപനയാണ് ചെയ്യിപ്പിക്കുന്നത്. ദേവതകളിലൂടെയല്ല ചെയ്യിപ്പിക്കുന്നത്. ദേവതകള്
ഇവിടെ ഇല്ലല്ലോ. അപ്പോള് തീര്ച്ചയായും ഏതെങ്കിലും മനുഷ്യനിലൂടെത്തന്നെയാണ്
ജ്ഞാനം നല്കുന്നത്. അവര് പിന്നീട് ദേവതയായി മാറുന്നു. പിന്നീട് അതേ ദേവതകള്
പുനര്ജന്മമെടുത്ത് വീണ്ടും ഇപ്പോള് ബ്രാഹ്മണരായി മാറിയിരിക്കുകയാണ്. ഈ രഹസ്യം
നിങ്ങള് കുട്ടികള്ക്കേ അറിയൂ- നിരാകാരനായ ഭഗവാനാണ് പുതിയ ലോകം രചിക്കുന്നത്.
ഇപ്പോള് രാവണരാജ്യമാണ് നിങ്ങള് മറ്റുള്ളവരോട് ചോദിക്കാറുണ്ട് കലിയുഗീ പതിതരാണോ
അതോ സത്യയുഗീ പാവനാത്മാക്കളാണോ? പക്ഷേ അവര് മനസ്സിലാക്കുന്നില്ല. ഇപ്പോള് ബാബ
കുട്ടികളോട് പറയുന്നു- ഞാന് അയ്യായിരം വര്ഷങ്ങള്ക്കു മുന്പും നിങ്ങള്ക്ക്
മനസ്സിലാക്കിത്തന്നിരുന്നു. ഞാന് വരുന്നതു തന്നെ നിങ്ങള് കുട്ടികളെ അരക്കല്പ്പം
സുഖികളാക്കി മാറ്റാനാണ്. പിന്നീട് രാവണന് വന്ന് നിങ്ങളെ ദു:ഖിയാക്കുന്നു. ഇത്
സുഖ-ദു:ഖത്തിന്റെ കളിയാണ്. കല്പ്പത്തിന്റെ കാലാവധി അയ്യായിരം വര്ഷമാണ്, അപ്പോള്
പകുതി- പകുതി ആണല്ലോ. രാവണ രാജ്യത്തില് ഏല്ലാവരും ദേഹാഭിമാനിയും
വികാരിയുമാകുന്നു. ഈ കാര്യങ്ങളെല്ലാം ഇപ്പോഴാണ് നിങ്ങള് മനസ്സിലാക്കുന്നത്.
ഇതിനു മുമ്പേ മനസ്സിലാക്കിയിരുന്നില്ല. കല്പ്പ കല്പ്പം ആരാണോ
മനസ്സിലാക്കിയിരുന്നത് അവരേ മനസ്സിലാക്കൂ. ആരാണോ ദേവതകളായിത്തീരാത്തവര് അവര്
വരികപോലുമില്ല. നിങ്ങള് ദേവതാ ധര്മ്മത്തിന്റെ തൈയ്യാണ് നട്ടുപിടിപ്പിക്കുന്നത്.
ഇപ്പോള് അത് ആസുരീയവും തമോപ്രധാനവുമായിത്തീര്ന്നപ്പോള് അതിനെ ദൈവീകവൃക്ഷം എന്നു
പറയില്ല. വൃക്ഷം പുതിയതായിരുന്നപ്പോള് സതോപ്രധാനമായിരുന്നു. ദേവീദേവതകളായിരുന്നു
അതിലെ ഇലകള്. പിന്നീട് രജോ, തമോവിലേക്ക് വന്നു പഴയ പതിതമായ ശൂദ്രമായിത്തീര്ന്നു.
പഴയ ലോകത്തില് പഴയ മനുഷ്യരായിരിക്കും. ഈ പഴയവരെയാണ് വീണ്ടും പുതിയവരാക്കി
മാറ്റേണ്ടത്. ഇപ്പോള് ദേവീദേവതാ ധര്മ്മത്തിനു തന്നെ പ്രായലോപം സംഭവിച്ചു. ബാബയും
പറയുന്നു എപ്പോഴെല്ലാമാണോ ധര്മ്മത്തിന് ഗ്ലാനി സംഭവിക്കുന്നത്, അപ്പോള്
മറ്റുളളവര് ചോദിക്കാറുണ്ട് ഏതു ധര്മ്മത്തിന്റെ ഗ്ലാനിയാണ് സംഭവിക്കുന്നത്?
തീര്ച്ചയായും പറയണം ബാബ സ്ഥാപിച്ചിരുന്ന ആദി സനാതന ദേവീദേവതാ ധര്മ്മത്തിന്റെ. ആ
ധര്മ്മത്തിനാണ് പ്രായലോപം സംഭവിച്ചത്. അതിനു പകരം ഇപ്പോള് അധര്മ്മം നിറഞ്ഞു.
എപ്പോഴാണോ അധര്മ്മത്തിന്റെ വൃദ്ധി ഉണ്ടാകുന്നത് അപ്പോഴാണ് ബാബ വരുന്നത് .
ധര്മ്മത്തിന്റെ വൃദ്ധി എന്ന് ഒരിക്കലും പറയില്ല, ധര്മ്മത്തിന് പ്രായലോപം
സംഭവിക്കുകയാണ് . ബാക്കി അധര്മ്മത്തിന്റെ വൃദ്ധിയാണ് ഉണ്ടാകുന്നത് .
വാസ്തവത്തില് എല്ലാ ധര്മ്മത്തിന്റെയും വൃദ്ധി ഉണ്ടാകുന്നുണ്ട്. ഒരു ക്രിസ്തുവില്
നിന്നും ക്രിസ്ത്യന് ധര്മ്മത്തിന്റെ വൃദ്ധി ഉണ്ടാകുന്നു. ബാക്കി ദേവീദേവതാ
ധര്മ്മത്തിന് പ്രായലോപം സംഭവിച്ചു. പതിതരായതു കാരണം തന്നെത്താന് ഗ്ലാനി ചെയ്യാന്
തുടങ്ങി. ഈ ഒരു ധര്മ്മം മാത്രമാണ് അധര്മ്മത്തിലേക്ക് പോകുന്നത്. മറ്റെല്ലാ
ധര്മ്മങ്ങളും ശരിയായ രീതിയില് മുന്നോട്ടു പോകുന്നു. എല്ലാവരും അവരവരുടെ
ധര്മ്മത്തില് തന്നെ നിലനില്ക്കുന്നു. ആരാണോ ആദിസനാതന ദേവീദേവതാ
ധര്മ്മത്തിലുള്ളവര്, നിര്വ്വികാരികളായിരുന്നവര് അവര് തന്നെയാണ് വികാരികളാകുന്നത്
. ബാബ പാവന ലോകം സ്ഥാപിച്ചിരുന്നു പിന്നീട് ആ ലോകത്തില് വസിച്ചിരുന്നവര് തന്നെ
പതിതരും ശൂദ്രരും ആകുന്നു അതായത് ആ ധര്മ്മത്തിന്റെ ഗ്ലാനി സംഭവിക്കുന്നു. അവര്
അപവിത്രരാകുമ്പോള് അവനവന്റെ ഗ്ലാനി ചെയ്യിപ്പിക്കുന്നു. വികാരത്തിലേക്ക്
പോകുന്നതിലൂടെ പതിതമാകുന്നു, സ്വയത്തെ ദേവത എന്നു പറയാന് സാധിക്കില്ല.
സ്വര്ഗ്ഗത്തിനു പകരം നരകമായി. ഇപ്പോള് പാവനമായി ആരും തന്നെയില്ല. നിങ്ങള് എത്ര
മോശവും പതിതവുമായി മാറിയിരിക്കുകയാണ്. ബാബ പറയുന്നു നിങ്ങളെ പാവനപുഷ്പമാക്കി
മാറ്റിയതാണ് പിന്നീട് രാവണന് നിങ്ങളെ മുള്ളുകളാക്കി. പാവനാവസ്ഥയില് നിന്നും
പതിതമായി. നിങ്ങള് തന്റെ ധര്മ്മത്തിന്റെ അവസ്ഥയെ നോക്കണം. നിങ്ങള്
വിളിക്കാറുണ്ടായിരുന്നു നമ്മുടെ അവസ്ഥയെ വന്നു കാണൂ, ഞങ്ങള് എത്ര
പതിതമായിരിക്കുന്നു. ഞങ്ങളെ വീണ്ടും പാവനമാക്കൂ. പതിതത്തില് നിന്നും
പാവനമാക്കുന്നതിനുവേണ്ടി ബാബ വരുന്നു എങ്കില് തീര്ച്ചയായും നിങ്ങള് പാവനമാകണം.
മറ്റുള്ളവരെയും ആക്കി മാറ്റണം. നിങ്ങള് കുട്ടികള് സ്വയം നോക്കൂ ഞങ്ങള്
സര്വ്വഗുണ സമ്പന്നരായി മാറിയോ. നമ്മുടെ പെരുമാറ്റം ദേവതകളെപ്പോലെയാണോ? ദേവതകളുടെ
രാജ്യത്തില് വിശ്വത്തില് ശാന്തിയുണ്ടായിരുന്നു. വിശ്വത്തില് എങ്ങനെ ശാന്തി
സ്ഥാപിക്കണം എന്ന് ബാബ വീണ്ടും നിങ്ങളെ പഠിപ്പിക്കാന് വന്നിരിക്കുകയാണ്. അപ്പോള്
നിങ്ങള്ക്കും ശാന്തിയില് ഇരിക്കണം. ശാന്തമായി ഇരിക്കാനുള്ള യുക്തി പറഞ്ഞുതരുന്നു
എന്നെ ഓര്മ്മിക്കുകയാണെങ്കില് നിങ്ങള് ശാന്തമായി ശാന്തിധാമത്തിലേക്ക് പോകും. പല
കുട്ടികളും ശാന്തമായി ഇരുന്നുകൊണ്ട് മറ്റുള്ളവരേക്കൂടി ശാന്തിയോടെ ഇരുത്താന്
പഠിപ്പിക്കുന്നവരുണ്ട്. ചിലര് അശാന്തി വ്യാപിപ്പിക്കുന്നവരാണ്. സ്വയം
അശാന്തരാവുകയും മറ്റുള്ളവരേയും അശാന്തരാക്കി മാറ്റുകയും ചെയ്യുന്നു. ശാന്തിയുടെ
അര്ത്ഥം മനസ്സിലാക്കുന്നില്ല. ഇവിടെ വരുന്നതുതന്നെ ശാന്തമായിരിക്കാന്
അഭ്യസിക്കാനാണ്. പിന്നീട് ഇവിടെ നിന്നും പോയിക്കഴിഞ്ഞാല് അശാന്തരായിത്തിരുന്നു.
അശാന്തിയുണ്ടാവുന്നത് അപവിത്രതയിലൂടെയാണ്. ഇവിടെ വന്ന് പ്രതിജ്ഞ ചെയ്യുന്നു-
ബാബാ, ഞങ്ങള് അങ്ങയുടേതാണ്. അങ്ങയില് നിന്നും വിശ്വത്തിന്റെ ചക്രവര്ത്തീ പദവി
നേടണം. ഞങ്ങള്പവിത്രമായിരുന്ന് തീര്ച്ചയായും വിശ്വത്തിന്റെ അധികാരിയാ യിത്തീരും.
പിന്നീട് വീട്ടിലേക്ക് പോയാല് മായയുടെ കൊടുങ്കാറ്റില് അകപ്പെടുന്നു. യുദ്ധമല്ലേ.
പിന്നീട് മായയുടെ അടിമയായി മാറി പതിതരായിത്തീരാന് ആഗ്രഹിക്കുന്നു. ആരാണോ
പവിത്രമായിരിക്കും എന്ന് പ്രതിജ്ഞ ചെയ്ത് മായയുടെ യുദ്ധത്തില് അകപ്പെട്ട്
പ്രതിജ്ഞ ലംഘിക്കുന്നത് അവര് തന്നെയാണ് അബലകളുടെ മേല് അത്യാചാരവും നടത്തുന്നത്.
ഭഗവാന്റെ അടുത്ത് വന്ന് പ്രതിജ്ഞ ചെയ്യുന്നു ഞങ്ങള് പവിത്രമായി പവിത്ര
ലോകത്തിന്റെ സമ്പത്ത് നേടും, ഞങ്ങള് ദൃഷ്ടിയെ നിര്വികാരിയാക്കും, കുദൃഷ്ടി
വെക്കില്ല, വികാരത്തിലേക്ക് പോകില്ല, വികാരീ ദൃഷ്ടി ഉപേക്ഷിക്കും. എന്നാലും മായാ
രാവണനോട് തോറ്റുപോകുന്നു. അപ്പോള് ആരാണോ നിര്വ്വികാരിയായി മാറാന്
ആഗ്രഹിക്കുന്നത്, അവരെ ബുദ്ധിമുട്ടിക്കുന്നു, അതുകൊണ്ടാണ് പറയുന്നത് അബലകളുടെ
മേല് അത്യാചാരങ്ങള് സംഭവിക്കുന്നു എന്ന്. പുരുഷന്മാര് ബലവാനാണ്, സ്ത്രീകള്
ദുര്ബലരാണല്ലോ. യുദ്ധങ്ങള്ക്കെല്ലാം പുരുഷന്മാരാണ് പോകുന്നത് കാരണം അവര്
ബലവാനാണ്. സ്ത്രീകള് കോമള ഹൃദയമുളളവരാണ്. അവരുടെ കര്ത്തവ്യം തന്നെ വേറെയാണ്,
അവര്ക്ക് വീട് സംരക്ഷിക്കണം, കുട്ടികള്ക്ക് ജന്മം നല്കി അവരെ സംരക്ഷിക്കണം. ഇതും
ബാബ മനസ്സിലാക്കി തന്നിട്ടുണ്ട്, അവിടെ ഒരു കുട്ടിയാണുണ്ടാകുന്നത്. അതും അവിടെ
വികാരത്തിന്റെ പേരില്ല. ഇവിടെ സന്യാസിമാരും ഇടയ്ക്ക് പറയാറുണ്ട് ഒരു കുട്ടി
തീര്ച്ചയായും ആവശ്യമാണ്- വികാരി ദൃഷ്ടിയുളളവര് ഇങ്ങനെയുളള പഠിപ്പ് നല്കുന്നു.
ഇപ്പോള് ബാബ പറയുന്നു ഈ സമയത്തെ കുട്ടികളെക്കൊണ്ട് യാതൊരു പ്രയോജനവുമില്ല.
വിനാശം തൊട്ടു മുന്നിലാണ്. സര്വ്വതും നശിക്കാന് പോവുകയാണ്. ഞാന്
വന്നിരിക്കുന്നതു തന്നെ പഴയ ലോകത്തിന്റെ വിനാശത്തിനാണ്. അത് സന്യാസിമാരുടെ
കാര്യമാണ് അവര്ക്ക് വിനാശത്തെക്കുറിച്ച് യാതൊന്നും തന്നെ അറിയുന്നില്ല.
നിങ്ങള്ക്ക് പരിധിയില്ലാത്ത അച്ഛനാണ് മനസ്സിലാക്കി തരുന്നത് ഇപ്പോള് വിനാശം
സംഭവിക്കാന് പോകുന്നു. നിങ്ങള്ക്ക് കുട്ടികളും അവകാശികളും ആരും തന്നെ
ഉണ്ടാകില്ല. നിങ്ങള് വിചാരിക്കുന്നു നമ്മുടെ കുലത്തിന്റെ എന്തെങ്കിലും
അടയാളമുണ്ടാകണമെന്ന്, പക്ഷേ ഈ പതിത ലോകത്തിന്റെ യാതൊരു അടയാളവു മുണ്ടാകില്ല.
നിങ്ങള്ക്കറിയാം നമ്മള് പാവനലോകത്തിലേതായിരുന്നു, മനുഷ്യരും ആ ലോകത്തെ
ഓര്മ്മിക്കുന്നുണ്ട് കാരണം പാവനലോകം വിശ്വത്തില് ഉണ്ടായിരുന്നതാണ്, അതിനെയാണ്
സ്വര്ഗ്ഗം എന്നു പറയുന്നത്. പക്ഷേ ഇപ്പോള് തമോപ്രധാനമായതു കാരണം മനസ്സിലാക്കാന്
സാധിക്കുന്നില്ല. ലോകത്തിലെ മനുഷ്യരുടെ ദൃഷ്ടി തന്നെ വികാരിയാണ്. ഇതിനെയാണ്
ധര്മ്മഗ്ലാനിയെന്നു പറയുന്നത്. ആദി സനാതന ധര്മ്മത്തില് ഇങ്ങനെയുളള
കാര്യങ്ങളൊന്നും തന്നെ ഉണ്ടാകുന്നില്ല. വിളിക്കുന്നുണ്ട് പതിതപാവനാ വരൂ, കാരണം
പതിതരും ദു:ഖിയുമാണ്. ബാബ മനസ്സിലാക്കിത്തരുന്നു ഞാന് നിങ്ങളെ
പാവനമാക്കിയിരുന്നു, പക്ഷേ മായാ രാവണന് നിങ്ങളെ വീണ്ടും പതിതമാക്കി മാറ്റി.
ഇപ്പോള് വീണ്ടും പാവനമായി മാറണം. പാവനമാകുന്നതുകൊണ്ടാണ് മായാ രാവണന്റെ
യുദ്ധമുണ്ടാകുന്നത്. ബാബയില് നിന്നും സമ്പത്ത് നേടുന്നതിനുളള പുരുഷാര്ത്ഥം
ചെയ്തുകൊണ്ടിരുന്നു പക്ഷേ മുഖം കറുപ്പിക്കുകയാണെങ്കില് (വികാരത്തിലേക്ക് പോയാല്)
എങ്ങനെ സമ്പത്ത് ലഭിക്കാനാണ്. ബാബ വരുന്നതു തന്നെ സതോപ്രധാനമാക്കി
മാറ്റുന്നതിനാണ്. ദേവതകള് സതോപ്രധാനരായിരുന്നു, അവരാണ് ഇപ്പോള്
തമോപ്രധാനമായിരിക്കുന്നത്. ദേവതകളുടെ ശരീരത്തെയാണ് മോശമാക്കി
ചിത്രീകരിച്ചിരിക്കുന്നത്, ക്രിസ്തുവിന്റെയൊ ബുദ്ധന്റെയോ ചിത്രങ്ങളെ മോശമാക്കി
കാണിച്ചിട്ടുണ്ടോ? ദേവതകളുടെ ചിത്രങ്ങളെയാണ് കറുപ്പിച്ച് മോശമാക്കിയിരിക്കുന്നത്.
ആരാണോ സര്വ്വരുടെയും സദ്ഗതിദാതാവ്, പരമപിതാവായ പരമാത്മാവ്, സര്വ്വരുടെയും പിതാവ്,
ഇവരെ തന്നെയാണ് പരമപിതാവായ പരമാത്മാ വന്ന് മുക്തമാക്കൂ എന്ന് വിളിക്കുന്നത്,
അതുകൊണ്ട് ബാബ ഒരിക്കലും പതിതമാകുന്നില്ല. ബാബ സദാ പരിശുദ്ധനാണ്. കൃഷ്ണന്
മറ്റൊരു ശരീരമെടുക്കുന്നുണ്ടെങ്കിലും പവിത്രമാണല്ലോ. ദേവതകളെയാണ് മഹാനാത്മാക്കള്
എന്നു പറയുന്നത്. കൃഷ്ണന് ദേവനാണ്. ഇത് കലിയുഗമാണ്. ഇപ്പോള് കലിയുഗത്തില് എങ്ങനെ
മഹാത്മാക്കള് വരാനാണ്. ശ്രീകൃഷ്ണന് സത്യയുഗത്തിലെ ആദ്യത്തെ രാജകുമാരനാണ്. അവരില്
ദൈവീക ഗുണങ്ങളുണ്ടായിരുന്നു. ഇപ്പോള് ദേവതകളാരും തന്നെയില്ല. സാധുകളും
സന്യാസിമാരും പവിത്രമായിരിക്കുന്നു എങ്കിലും പിന്നീട് പുനര്ജന്മങ്ങളെടുക്കുന്നത്
വികാരത്തിലൂടെ യാണ്. വീണ്ടും സന്യാസം സ്വീകരിക്കേണ്ടതായി വരുന്നു. ദേവതകള് സദാ
പവിത്രമാണ്. ഇവിടെ രാവണന്റെ രാജ്യമാണ്. രാവണന് പത്തു തല കാണിച്ചിട്ടുണ്ട്- അഞ്ച്
സ്ത്രീകളുടെയും അഞ്ച് പുരുഷന്മാരുടെയുമാണ്. ഓരോരുത്തരിലും പഞ്ച
വികാരങ്ങളുണ്ടെന്നറിയാം. ദേവതകളിലുണ്ടാവില്ലല്ലോ. സത്യയുഗത്തെ സുഖധാമമെന്നാണ്
പറയുന്നത്. അവിടെയും രാവണനുണ്ടെങ്കില് അതും ദുഖധാമമായിത്തീരും. മനുഷ്യര്
മനസ്സിലാക്കുന്നു ദേവതകള് കുട്ടികള്ക്ക് ജന്മം നല്കുന്നുണ്ട് അതു കൊണ്ട് അവരും
വികാരിയാണെന്ന്. അവര്ക്ക് ഇത് അറിയില്ല ദേവതകള് സമ്പൂര്ണ്ണ നിര്വികാരിയാണ് ,
അതുകൊണ്ടാണ് അവരെ പൂജിക്കുന്നത് . സന്യാസിമാരുടെയും മിഷനറിയുണ്ട് . കേവലം
പുരുഷന്മാരെ സന്യസിപ്പിച്ച് അവരുടെ സംഖ്യ വര്ദ്ധിപ്പിക്കുന്നു. ബാബ
പ്രവൃത്തിമാര്ഗ്ഗത്തിന്റെ പുതിയ മിഷനറി ഉണ്ടാക്കുന്നു.
യുഗിളായിരിക്കുന്നവരെത്തന്നെ(ജോഡി) പവിത്രമാക്കുന്നു. പിന്നീട് നിങ്ങള്
ദേവതയായിത്തീരുന്നു. നിങ്ങളിവിടെ സന്യാസിയാവാന് വേണ്ടിയല്ല വന്നിരിക്കുന്നത്.
നിങ്ങള് വന്നിരിക്കുന്നത് വിശ്വത്തിന്റെ അധികാരിയായിത്തീരാനാണ് . മറ്റുള്ള
സന്യാസിമാര് വീണ്ടും ഗൃഹസ്ഥത്തില് തന്നെ പോയി ജന്മമെടുക്കുന്നു. പിന്നീട് വീണ്ടും
സന്യാസധര്മ്മം സ്വീകരിക്കുന്നു. നിങ്ങളുടെ സംസ്കാരം തന്നെ പവിത്രതയുടേതാണ്.
ഇപ്പോള് അപവിത്രരായിരിക്കുകയാണ് വീണ്ടും പവിത്രമാകണം. ബാബ പവിത്ര ഗൃസ്ഥാശ്രമമാണ്
സ്ഥാപിക്കുന്നത്. പാവനലോകത്തെ സത്യയുഗമെന്നും പതിത ലോകത്തെ കലിയുഗമെന്നും
പറയുന്നു. ഇവിടെ എത്ര പാപാത്മാക്കളാണ്. സത്യയുഗത്തില് ഈ കാര്യങ്ങള് ഒന്നും
തന്നെയില്ല. ബാബ പറയുന്നു, എപ്പോഴെല്ലാം ഭാരതത്തില് ധര്മ്മത്തിന്റെ ഗ്ലാനി
ഉണ്ടാകുന്നു അതായത് ദേവീദേവതാ ധര്മ്മത്തിലുള്ളവര് പതിതമാകുമ്പോള് തങ്ങളുടെ
ഗ്ലാനി ചെയ്യിക്കുന്നു. ബാബ പറയുന്നു ഞാന് നിങ്ങളെ പാവനമാക്കി വീണ്ടും ഇപ്പോള്
നിങ്ങള് പതിതമായിരിക്കയാണ്, നിങ്ങളെക്കൊണ്ട് യാതൊരു പ്രയോജനവുമില്ലാതായി.
എപ്പോഴാണോ ഇത്രക്കും പതിതമാവുന്നത് അപ്പോള് പാവനമാക്കുന്നതിനുവേണ്ടി എനിക്ക്
വരേണ്ടിവരുന്നു. ഇത് ഡ്രാമയുടെ ചക്രമാണ് കറങ്ങിക്കൊ ണ്ടിരിക്കുന്നത്.
സ്വര്ഗ്ഗത്തിലേക്ക് പോകുന്നതിനു വേണ്ടി ദൈവീകഗുണങ്ങള് ആവശ്യമാണ്. ക്രോധിക്കാന്
പാടില്ല. ക്രോധമുള്ളവര് അസുരന്മാരാണ്. വളരെയധികം ശാന്തചിത്തമായ അവസ്ഥയായിരിക്കണം.
ക്രോധിക്കുന്നുവെങ്കില് പറയും ഇവരില് ക്രോധത്തിന്റെ ഭൂതമുണ്ട്. ആരിലാണോ
ഏതെങ്കിലും ഭൂതമുളളത് അവര്ക്ക് ദേവതായിത്തീരുവാന് സാധിക്കില്ല, നരനില് നിന്നും
നാരായണനായിത്തീരാന് സാധിക്കില്ല. ദേവതകള് നിര്വ്വികാരികള് തന്നെയാണ്, യഥാ
രാജാറാണി തഥാ പ്രജകള് നിര്വ്വികാരിയാണ്. ഭഗവാനായ അച്ഛന് തന്നെയാണ് വന്ന്
സമ്പൂര്ണ്ണ നിര്വ്വികാരിയാക്കി മാറ്റുന്നത്.
വളരെക്കാലത്തെ വേര്പാടിനു ശേഷം തിരിച്ചു കിട്ടിയ മധുരമധുരമായ കുട്ടികള്ക്ക്
മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണയും പുലര്കാലവന്ദനവും ആത്മീയ അച്ഛന്റെ
ആത്മീയ കുട്ടികള്ക്ക് നമസ്കാരം.
നമസ്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1. ബാബയോട്
പവിത്രതയുടെ പ്രതിജ്ഞ ചെയ്തു എങ്കില് സ്വയത്തെ മായയുടെ യുദ്ധത്തില് നിന്നും
രക്ഷിച്ചുകൊണ്ടിരിക്കണം. ഒരിക്കലും മായയുടെ അടിമയാകരുത് . ഈ പ്രതിജ്ഞയെ
മറക്കരുത് കാരണം ഇപ്പോള് പാവനലോകത്തിലേക്ക് പോകണം.
2. ദേവതയാകുന്നതിനു വേണ്ടി
അവസ്ഥയെ വളരെ-വളരെ ശാന്തചിത്തമാക്കണം. ഏതൊരു ഭൂതത്തിനേയും പ്രവേശിക്കാന്
അനുവദിക്കരുത്. ദൈവീകഗുണങ്ങള് ധാരണ ചെയ്യണം.
വരദാനം :-
ഫരിസ്താ
സ്വരൂപത്തിന്റെ സ്മൃതിയിലൂടെ ബാബയുടെ കുടത്തണലിന്റെ അനുഭവം ചെയ്യുന്ന വിഘ്ന
ജീത്തായി ഭവിക്കട്ടെ.
അമൃതവേളയില് എഴുന്നേറ്റ
ഉടനെ സ്മൃതിയില് കൊണ്ടുവരൂ അതായത് ഞാന് ഫരിസ്തയാണ്. ബ്രഹ്മാബാബക്ക്
മനസ്സിനിഷ്ടപ്പെട്ട ഈ ഗിഫ്റ്റ് കൊടുക്കൂ എങ്കില് ദിവസവും അമൃതവേളയില് ബാപ്ദാദ
താങ്കളെ തന്റെ കരവലയത്തിലിരുത്തും, അനുഭവം ചെയ്യും അതായത് ബാബയുടെ കൈകളിലാണ്,
അതീന്ദ്രിയ സുഖത്തില് ഊഞ്ഞാലാടിക്കൊണ്ടിരിക്കുകയാണ്. ആര് ഫരിസ്താസ്വരൂപത്തിന്റെ
സ്മൃതിയില് ഇരിക്കുന്നുവോ അവരുടെയടുത്ത് ഏതൊരു പരിതസ്ഥിതിയോ വിഘ്നമോ
വരികയാണെങ്കില് തന്നെ ബാബ അവര്ക്ക് കുടത്തണലായി മാറും. അതിനാല് ബാബയുടെ ഛത്രഛായ
അഥവാ സ്നേഹത്തിന്റെ അനുഭവം ചെയ്തുകൊണ്ട് വിഘ്നജീത്തായി മാറൂ.
സ്ലോഗന് :-
സുഖ സ്വരൂപ
ആത്മാവ് സ്വ-സ്ഥിതിയിലൂടെ പരിതസ്ഥിതിയുടെ മേല് സഹജമായി വിജയം പ്രാപ്തമാക്കുന്നു.