02.09.2024           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളെ - ഈശ്വരന് സര്വ്വ വ്യാപിയല്ല, ആ ഈശ്വരന് നമ്മുടെ അച്ഛനാണ് എന്ന് നിങ്ങള് കുട്ടികള്ക്ക് നിശ്ചയമുണ്ട്, അതേപോലെ മറ്റുള്ളവര്ക്കും മനസ്സിലാക്കി കൊടുത്ത് നിശ്ചയം ചെയ്യിപ്പിക്കൂ പിന്നീട് അവരില് നിന്ന് അഭിപ്രായം എടുക്കൂ.

ചോദ്യം :-
വേറൊരാള്ക്കും ചോദിക്കാന് കഴിയാത്ത ഏതൊരു കാര്യമാണ് ബാബ തന്റെ കുട്ടികളോട് ചോദിക്കുന്നത്?

ഉത്തരം :-
ബാബ കുട്ടികളെ കാണുമ്പോള് ചോദിക്കുകയാണ് - കുട്ടികളെ, മുമ്പ് നമ്മള് എപ്പോഴെങ്കിലും കണ്ടിരുന്നുവോ? ഇത് മനസ്സിലായ കുട്ടികള് ഉടനെ പറയും- ഉവ്വ് ബാബ, ഞങ്ങള് 5000 വര്ഷം മുമ്പ് അങ്ങുമായി കണ്ടു മുട്ടിയിരുന്നു. മനസ്സിലാകാത്തവര് ആശയക്കുഴപ്പത്തിലാകും. ഇങ്ങനെയുള്ള ചോദ്യം ചോദിക്കാനുള്ള ബുദ്ധി ആരിലും ഉണ്ടായിരിക്കുകയില്ല. മുഴുവന് കല്പത്തെക്കുറിച്ചുമുള്ള രഹസ്യം ബാബ നിങ്ങള് കുട്ടികള്ക്ക് മനസ്സിലാക്കി തരുന്നു.

ഓംശാന്തി.  
ആത്മീയ കുട്ടികളെ പ്രതി പരിധിയില്ലാത്ത ആത്മീയ അച്ഛന് മനസ്സിലാക്കി തരികയാണ് - ഇവിടെ നിങ്ങള് അച്ഛന്റെ കൂടെയാണ് ഇരിക്കുന്നത്. വീട്ടില് നിന്ന് ഇറങ്ങുമ്പോള് തന്നെ ഈ വിചാരത്തോടെയാണ് അതായത് നമ്മള് ശിവബാബയുടെ അടുത്തേയ്ക്കാണ് പോകുന്നത്, ആ ബാബ ബ്രഹ്മാവിന്റെ രഥത്തില് വന്ന് നമുക്ക് സ്വര്ഗ്ഗത്തിന്റെ സമ്പത്ത് തന്നുകൊണ്ടിരിക്കുകയാണ്. നമ്മള് സ്വര്ഗ്ഗത്തില് ആയിരുന്നു പിന്നീട് 84 ന്റെ ചക്രം കറങ്ങി നരകത്തില് അകപ്പെട്ടിരിക്കുകയാണ്. വേറെ ഏതൊരു സത്സംഗത്തിലും, ഒരാളുടെ ബുദ്ധിയിലും ഈ കാര്യങ്ങള് ഉണ്ടായിരിക്കുകയില്ല. ഈ രഥത്തില് വന്ന് പഠിപ്പിക്കുന്ന ശിവബാബയുടെ അടുത്തേക്കാണ് പോകുന്നതെന്ന് നിങ്ങള് കുട്ടികള്ക്കറിയാം. ശിവ ബാബ നമ്മള് ആത്മാക്കളെ കൂടെ കൂട്ടി കൊണ്ടു പോകാന് വന്നിരിക്കുകയാണ്. പരിധിയില്ലാത്ത അച്ഛനില് നിന്നും തീര്ച്ചയായും പരിധില്ലാത്ത സമ്പത്ത് ലഭിക്കണം. ഞാന് സര്വ്വ വ്യാപിയല്ല എന്ന് ബാബ നമുക്ക് മനസ്സിലാക്കി തരുന്നു. 5 വികാരങ്ങളാണ് സര്വ്വ വ്യാപി. 5 വികാരങ്ങള് ഉള്ളതു കാരണം നിങ്ങളും ദു:ഖിതരായി തീര്ന്നു. ഈശ്വരന് സര്വ്വവ്യാപിയല്ല എന്ന അഭിപ്രായം തീര്ച്ചയായും എഴുതി വാങ്ങണം. ഈശ്വരന് സര്വ്വവ്യാപിയല്ല എന്ന ഉറച്ച നിശ്ചയം നിങ്ങള് കുട്ടികള്ക്കുണ്ട്. ബാബ സുപ്രീം അച്ഛനും സുപ്രീം ടീച്ചറും സുപ്രീം ഗുരുവുമാണ്. പരിധിയില്ലാത്ത സദ്ഗതി ദാതാവാണ്. ശാന്തി തരുന്നതും ബാബ തന്നെയാണ്. എന്താണ് കിട്ടുക എന്ന് ചിന്തിക്കുന്ന വേറെ ഒരു സ്ഥലവുണ്ടായിരിക്കുകയില്ല. കേവലം കര്ണ്ണരസത്തിന് രാമായണവും ഗീതയും കേള്ക്കാന് വേണ്ടി പോകുന്നു. അര്ത്ഥം പോലും അറിയുകയില്ല. പരമാത്മാവ് സര്വ്വ വ്യാപിയാണെന്ന് നമ്മളും മുമ്പ് പറഞ്ഞിരുന്നു. ഇത് സത്യമല്ല എന്ന് ബാബയിപ്പോള് മനസ്സിലാക്കി തന്നു. ഏറ്റവും വലിയ നിന്ദയാണിത്. അതുകൊണ്ട് ഈ അഭിപ്രായം ശേഖരിക്കേണ്ടതും വളരെ അത്യാവശ്യമാണ്. ഇന്നത്തെ കാലത്ത് മറ്റാരെകൊണ്ടെങ്കിലും ഉദ്ഘാടനം ചെയ്യിപ്പിക്കുകയാ ണെങ്കില് ബ്രഹ്മാകുമാരീസിന്റെ പ്രവര്ത്തനം വളരെ നല്ലതാണ്, ഇവര് വളരെ നന്നായി മനസ്സിലാക്കി കൊടുക്കുന്നവരാണ് എന്ന് അവര് എഴുതാറുണ്ട്. ഈശ്വരനെ പ്രാപ്തമാക്കാനുള്ള വഴി പറഞ്ഞു കൊടുക്കുന്നു, ഇതിലൂടെ ജനങ്ങളില് നല്ല പ്രഭാവം ചെലുത്തുന്നു. ഈശ്വരന് സര്വ്വ വ്യാപിയാണെന്നുള്ളത് വളരെ വലിയ തെറ്റാണ് എന്ന അഭിപ്രായം എഴുതി തരണം എന്ന് വേറെ ഒരു മനുഷ്യനും പറയുകയില്ല. ഈശ്വരന് അച്ഛനും ടീച്ചറും ഗുരുവുമാണ്. ഇതാണ് ഒന്നാമത്തെ മുഖ്യമായ കാര്യം, രണ്ടാമതായി അഭിപ്രായം എടുക്കണം അതായത് ഈ ജ്ഞാനത്തിലൂടെ നമുക്ക് മനസ്സിലാക്കാന് സാധിക്കും ഗീതയുടെ ഭഗവാന് കൃഷ്ണനല്ല എന്ന കാര്യം. ഒരു മനുഷ്യനേയോ ദേവതയേയോ ഭഗവാന് എന്ന് പറയാന് സാധിക്കില്ല. ഭഗവാന് എന്ന് പറയുന്നത് ഒരേയൊരു അച്ഛനെയാണ്. ആ അച്ഛനിലൂടെ തന്നെയാണ് സുഖ ശാന്തിയുടെ സമ്പത്ത് ലഭിക്കുന്നത്. ഇങ്ങനെയുള്ള അഭിപ്രായങ്ങള് എഴുതി വാങ്ങണം. ഇപ്പോള് നിങ്ങള് എടുക്കുന്ന അഭിപ്രായം അത് അവരുടെ ഏതെങ്കിലും പ്രവര്ത്തിയുടെതല്ല എഴതേണ്ടത്. ഇവിടെ വളരെ നല്ല പഠിപ്പാണ് ഉള്ളത് ഇത്രയും എഴുതുന്നു. ബാക്കി മുഖ്യമായ കാര്യം, ഇതില് തന്നെയാണ് നിങ്ങളുടെ വിജയം അടങ്ങിയിരിക്കുന്നത്, ഈശ്വരന് സര്വ്വവ്യാപിയല്ല എന്ന് ഈ ബ്രഹ്മാകുമാരിമാര് പറയുന്നത് സത്യമാണ് എന്നത് എഴുതിക്കൂ. ബാബ നമ്മുടെ അച്ഛനാണ്, ഗീതയുടെ ഭഗവാനും. ബാബ വന്ന് ഭക്തിയില് നിന്ന് മോചിപ്പിച്ച് ജ്ഞാനം നല്കുന്നു. പതീത പാവനി ഗംഗയിലെ ജലമല്ല, ഒരേയൊരു ബാബയാണ് എന്ന അഭിപ്രായവും അത്യാവശ്യമാണ്. എപ്പോഴാണോ ഇങ്ങനെയുള്ള അഭിപ്രായങ്ങള് എഴുതുന്നത് അപ്പോഴേ നിങ്ങളുടെ വിജയവും ഉണ്ടാകൂ. ഇപ്പോള് സമയമുണ്ട്. ഇപ്പോള് ഇങ്ങനെയുള്ള സര്വ്വീസാണ് നടക്കുന്നത്, അതിന് ചെലവു വരുകയാണെങ്കില് നിങ്ങള് കുട്ടികള് തന്നെ പരസ്പരം സഹായിക്കണം. പുറത്തുള്ളവര്ക്ക് ഇതിനെകുറിച്ചൊന്നും അറിയുകയില്ല. നിങ്ങള് അവരവരുടെ ശരീരം, മനസ്സ്, ധനം മുതലായവ ഉപയോഗിച്ച് തന്റെ രാജധാനി സ്ഥാപന ചെയ്യുകയാണ്. ആര് ചെയ്യുന്നുവോ അവര് നേടും. ചെയ്യുന്നില്ല എങ്കില് നേടുകയുമില്ല. കല്പ-കല്പം നിങ്ങള് തന്നെയാണ് ചെയ്യുന്നത്. നിശ്ചയബുദ്ധിയാവുന്നതും നിങ്ങള് തന്നെയാണ്. നിങ്ങള്ക്കറിയാം അച്ഛന് അച്ഛനുമാണ് ടീച്ചറുമാണ് ഗീതയുടെ ജ്ഞാനവും യഥാര്ത്ഥ രീതിയില് കേള്പ്പിക്കുന്നു. ഭക്തി മാര്ഗ്ഗത്തില് ഗീത കേട്ടു വന്നു പക്ഷെ രാജ്യഭാഗ്യം നേടാന് സാധിച്ചില്ല. ഈശ്വരീയ നിര്ദ്ദേശത്തില് നിന്ന് മാറി ആസൂരീയ നിര്ദ്ദേശത്തിലാകുന്നു. സ്വഭാവം മോശമായി പതിതമാകുന്നു. കുംഭമേളയില് കോടിക്കണക്കിന് ആള്ക്കാരാണ് പോകുന്നത്. എവിടെയെല്ലാം വെള്ളം കാണുന്നുവോ, അവിടെയ്ക്കെല്ലാം പോകുന്നു. വെള്ളത്തിലൂടെ പാവനമാകുമെന്ന് മനസ്സിലാക്കുന്നു. വെള്ളമാണെങ്കില് അവിടെയും ഇവിടെയുമുള്ള നദികളില് നിന്നെല്ലാം വന്നുകൊണ്ടിരിക്കുന്നു. ഇതിലൂടെ ആരും പാവനമായി മാറുകയില്ല. എന്താ ജലത്തില് സ്നാനം ചെയ്യുന്നതിലൂടെ നമുക്ക് പതിതത്തില് നിന്ന് പാവനമായി മാറാന് സാധിക്കുമോ? ഇത് തെറ്റാണ്. ആര്ക്കും പാവനമായി മാറാന് സാധിക്കുകയില്ല എന്ന് നിങ്ങള്ക്കിപ്പോള് മനസ്സിലായി. അതുകൊണ്ട് ഈ 3 കാര്യങ്ങളില് അഭിപ്രായം എടുക്കണം. ഇപ്പോള് കേവലം പറയുന്നു - പ്രസ്ഥാനം നല്ലതാണ്, അനേകരുടെ ഉള്ളില് നിറഞ്ഞിരിക്കുന്ന തെറ്റിദ്ധാരണകള് അതായത് ബ്രഹ്മാകുമാരിമാര് ഇന്ദ്രജാലക്കാരാണ്, വീട്ടില് നിന്ന് അകറ്റുന്നു-അങ്ങനെയുള്ള ചിന്തകള് ദൂരീകരിക്കപ്പെടുന്നു കാരണം സന്ദേശം ഒരുപാട് പരന്നിരിക്കുകയാണല്ലോ. വിദേശത്ത് വരെ ശബ്ദം എത്തിയിരുന്നു ഇദ്ദേഹത്തിന് 16108 റാണിമാര് വേണം, അതില് 400 പേരെ ലഭിച്ചു കഴിഞ്ഞു, എന്തെന്നാല് ആ സമയത്ത് സത്സംഗത്തില് 400 പേര് വന്നിരുന്നു. അനേകര് വിരോധികളായി, പിക്കറ്റിംഗ് മുതലായവ ചെയ്തു, പക്ഷെ ബാബയുടെ അടുത്ത് ആര്ക്കും അടുക്കാന് സാധിച്ചില്ല. ഈ ഇന്ദ്രജാലക്കാരന് എവിടെ നിന്ന് വന്നതാണെന്ന് എല്ലാവരും പറയുകയുണ്ടായി. പിന്നെ അത്ഭുതം നോക്കൂ, ബാബ കറാച്ചിയിലായിരുന്നു. എല്ലാവരും സ്വയമേ ഒരുമിച്ച് ഓടിയെത്തി. വീട്ടില് നിന്ന് ഓടിപ്പോയതെങ്ങനെയാണെന്ന് ആര്ക്കും തന്നെ അറിയാന് കഴിഞ്ഞിരുന്നില്ല. ഇത്രയും പേര് എവിടെ പോയി താമസിക്കും എന്ന ചിന്തയുമുണ്ടായിരുന്നില്ല. പിന്നെ ഉടന് ബംഗ്ലാവ് എടുത്തു. അപ്പോള് ഇത് ഇന്ദ്രജാലത്തിന്റെ കാര്യമായില്ലേ. ഇത് ഇന്ദ്രജാലം തന്നെയാണ് എന്ന് ഇപ്പോഴും പറയുന്നുണ്ട്, ബ്രഹ്മാകുമാരിമാരുടെ അടുത്ത് പോയാല് പിന്നെ തിരിച്ചുവരുകയില്ല. ഇവര് സ്ത്രീ-പുരുഷന്മാരെ സഹോദരീ സഹോദരനാക്കി മാറ്റും പിന്നീട് തിരിച്ചു വരുകയില്ല. ഇപ്പോള് പ്രദര്ശിനി കണ്ട് എന്തെല്ലാം കാര്യങ്ങള് ബുദ്ധിയില് ഉണ്ടായിരുന്നോ അതെല്ലാം ഇല്ലാതാകുന്നു. ബാക്കി ബാബ എന്ത് അഭിപ്രായമാണോ ആഗ്രഹിക്കുന്നത്, അതാരും എഴുതുകയുമില്ല. ഗീതയുടെ ഭഗവാന് കൃഷ്ണനല്ല എന്ന അഭിപ്രായമാണ് ബാബയ്ക്ക് ആവശ്യം. കൃഷ്ണ ഭഗവാനുവാച എന്നാണ് എല്ലാവരും മനസ്സിലാക്കിയിരിക്കുന്നത്. എന്നാല് കൃഷ്ണന് പൂര്ണ്ണമായും 84 ജന്മം എടുക്കുന്നുണ്ട്. പുനര്ജന്മരഹിതനാണ് ശിവബാബ. അതുകൊണ്ട് ഇതിലും അനേകരുടെ അഭിപ്രായം ആവശ്യമാണ്. ഗീത കേള്ക്കുന്നവരായി അനേകം പേരുണ്ട് എന്നാല് ഗീതയുടെ ഭഗവാന് പരമപിതാ പരമാത്മാ ശിവനാണെന്ന കാര്യം പത്രങ്ങളിലും വരാന് തുടങ്ങിയിട്ടുണ്ട്. ആ ബാബ തന്നെയാണ് ടീച്ചറും സര്വ്വരുടെയും സദ്ഗതി ദാതാവും. കേവലം ബാബയിലൂടെ മാത്രമേ സുഖ ശാന്തിയുടെ സമ്പത്ത് ലഭിക്കുകയുള്ളൂ. ബാക്കി ഇപ്പോള് പരിശ്രമത്തിലൂടെയും ഉദ്ഘാടനം ചെയ്യിപ്പിക്കുന്നിതിലൂടെയും മനുഷ്യരുടെ തെറ്റിദ്ധാരണ മാറ്റാന് സാധിക്കും, നല്ല രീതിയില് മനസ്സിലാക്കി കൊടുക്കാനും സാധിക്കും. ബാബ എന്താണോ പറയുന്നത് അതു പോലെയുള്ള അഭിപ്രായം എഴുതണം. ഇതാണ് പ്രധാന അഭിപ്രായം. ബാക്കി കേവലം ഈ സ്ഥാപനം നല്ലതാണ് എന്ന് അഭിപ്രായപ്പെടുന്നു. ഇതുകൊണ്ടെന്ത് കാര്യം? മുന്നോട്ട് പോകവേ വിനാശവും സ്ഥാപനയും അടുത്ത് വരുമ്പോള് നിങ്ങള്ക്ക് ഈ അഭിപ്രായം ലഭിക്കും. മനസ്സിലാക്കി എഴുതും. ഇപ്പോള് നിങ്ങളുടെ അടുത്ത് വരാന് തുടങ്ങിയിട്ടുണ്ടല്ലോ. ഒരച്ഛന്റെ മക്കളായ നമ്മള് സഹോദര സഹോദരങ്ങളാണെന്ന ജ്ഞാനം നിങ്ങള്ക്കിപ്പോള് ലഭിച്ചു കഴിഞ്ഞു. ഇത് മറ്റുള്ളവര്ക്ക് മനസ്സിലാക്കി കൊടുക്കാന് വളരെ സഹജമാണ്. ഒരു പരമപിതാവാണ് എല്ലാ ആത്മാക്കളുടെയും അച്ഛന്. 5000 വര്ഷങ്ങള്ക്ക് മുമ്പ് പരിധിയില്ലാത്ത ഏതൊരു പരമമായ പദവിയാണോ ലഭിച്ചിരുന്നത് അത് ബാബയിലൂടെ തീര്ച്ചയായും ലഭിക്കുന്നു. കലിയുഗത്തിന്റെ ആയുസ്സ് ലക്ഷം വര്ഷമാണെന്ന് മറ്റുള്ളവര് പറയുന്നു. 5000 വര്ഷമെന്ന് നിങ്ങള് പറയുന്നു, വളരെ വ്യത്യാസമുണ്ട്.

5000 വര്ഷം മുമ്പ് വിശ്വത്തില് ശാന്തിയുണ്ടായിരുന്നുവെന്ന് ബാബ മനസ്സിലാക്കി തരികയാണ്. ഈ ലക്ഷ്യം മുന്നിലുണ്ട്. വിശ്വത്തില് ഇവരുടെ രാജ്യത്തില് ശാന്തി ഉണ്ടായിരുന്നു. നമ്മളിപ്പോള് വീണ്ടും ആ രാജധാനി സ്ഥാപിച്ചു കൊണ്ടിരിക്കുകയാണ്. മുഴുവന് വിശ്വത്തിലും സുഖ ശാന്തി ഉണ്ടായിരുന്നു. ദുഖത്തിന്റെ പേരുപോലും ഉണ്ടായിരുന്നില്ല. ഇപ്പോള് അപാര ദു:ഖമാണ്. തങ്ങളുടെ ശരീരം, മനസ്സ്, ധനം കൊണ്ട് ഗുപ്തരീതിയില് നമ്മളിപ്പോള് വീണ്ടും സുഖ ശാന്തിയുടെ രാജ്യം സ്ഥാപിച്ചു കൊണ്ടിരിക്കുകയാണ്. ബാബയും ജ്ഞാനവും നമ്മുടെ പുരുഷാര്ത്ഥവും ഗുപ്തമാണ്, അതുകൊണ്ട് ബാബ പാട്ടും കവിതയുമൊന്നും ഇഷ്ടപ്പെടുന്നില്ല. അതെല്ലാം ഭക്തിയാണ്. ഇവിടെ മിണ്ടാതിരുന്ന്, നടക്കുമ്പോഴും കറങ്ങുമ്പോഴും ശാന്തമായി ബാബയെ ഓര്മ്മിക്കണം, ബുദ്ധിയില് സൃഷ്ടി ചക്രം കറക്കണം. ഈ പഴയ ലോകത്തിലിപ്പോള് നമ്മുടെ അന്തിമ ജന്മമാണ്. പിന്നീട് നമ്മള് പുതിയ ലോകത്തില് ആദ്യ ജന്മം എടുക്കും. തീര്ച്ചയായും ആത്മാവ് പവിത്രമാകും. എല്ലാ ആത്മാക്കളുമിപ്പോള് പതിതമാണ്. ആത്മാവിനെ പവിത്രമാക്കുന്നതിനു വേണ്ടി ബാബയുമായി യോഗം വെയ്ക്കുകയാണ് നിങ്ങള്. ബാബ സ്വയം പറയുകയാണ് - കുട്ടികളെ, ദേഹ സഹിതം ദേഹത്തിന്റെ എല്ലാ സംബന്ധങ്ങളെയും ഉപേക്ഷിക്കൂ. ബാബ പുതിയ ലോകം തയ്യാറാക്കി കൊണ്ടിരിക്കുകയാണ്, അതിനെ ഓര്മ്മിക്കുകയാണെങ്കില് നിങ്ങളുടെ പാപം ഇല്ലാതാകും. വിശ്വത്തിന്റെ ചക്രവര്ത്തീ പദവി തരുന്ന ബാബയെ നിങ്ങള് മറക്കുന്നതെങ്ങനെയാണ്? ബാബ പറയുകയാണ് - കുട്ടികളെ, ഈ അന്തിമ ജന്മത്തില് കേവലം പവിത്രമാകൂ. ഈ മൃത്യൂ ലോകത്തിന്റെ വിനാശമിപ്പോള് മുന്നില് നില്ക്കുകയാണ്. 5000 വര്ഷം മുമ്പും ഈ വിനാശം ഇതു പോലെ ഉണ്ടായിരുന്നു. ഇത് ഓര്മ്മയില് വരുന്നുണ്ടല്ലോ. തന്റെ രാജ്യമായിരുന്നപ്പോള് വെറൊരു ധര്മ്മവും ഉണ്ടായിരുന്നില്ല. മുമ്പ് എപ്പോഴാണ് കണ്ടു മുട്ടിയിരുന്നതെന്ന് ആര് ബാബയുടെ അടുത്ത് വന്നാലും ചോദിക്കുമായിരുന്നു. മനസ്സിലാക്കിയവര് പെട്ടെന്ന് പറയും 5000 വര്ഷം മുമ്പാണെന്ന്. ചില പുതിയ ആളുകള് വരുകയാണെങ്കില് ആശയക്കുഴപ്പത്തിലാകും. ബ്രാഹ്മണി മനസ്സിലാക്കി കൊടുത്തില്ലായെന്ന് ബാബ മനസ്സിലാക്കുന്നു. ഓര്മ്മ വരുന്നുണ്ടോ എന്ന് ചിന്തിക്കാന് പറയും. അപ്പോള് ഓര്മ്മ വരും ഈ കാര്യം വേറെ ഒരാള്ക്കും ചോദിക്കാന് സാധിക്കില്ല. ചോദിക്കാനുള്ള ബുദ്ധി തോന്നില്ല. ഈ കാര്യങ്ങളില് നിന്ന് എന്താണ് മനസ്സിലായത്? മുന്നോട്ട് പോകുന്തോറും ഈ കുലത്തിലേയ്ക്ക് വരാനുള്ള അനേകം പേര് നിങ്ങളുടെ അടുത്ത് വന്ന് കേള്ക്കും. തീര്ച്ചയായും ലോകം മാറുക തന്നെ വേണം. ചക്രത്തിന്റെ രഹസ്യവും മനസ്സിലാക്കി കൊടുക്കണം. ഈ പഴയ ലോകത്തെ മറക്കൂ. ഇപ്പോള് പുതിയ ലോകത്തിലേയ്ക്ക് പോകണം. അച്ഛന് പുതിയ കെട്ടിടം ഉണ്ടാക്കുകയാണെങ്കില് ബുദ്ധി അവിടെയ്ക്ക് പോകുന്നു. പിന്നീട് പഴയ വീടിനോട് മമത്വം വെയ്ക്കരുത്. പരിധിയില്ലാത്ത കാര്യമാണിത്. ബാബ സ്വര്ഗ്ഗമാകുന്ന പുതിയ ലോകം സ്ഥാപിച്ചു കൊണ്ടിരിക്കുകയാണ്, അതുകൊണ്ടിപ്പോള് ഈ പഴയ ലോകത്തെ കണ്ടിട്ടും കാണാതിരിക്കണം. പുതിയ ലോകത്തോട് മമത്വം വെയ്ക്കൂ. ഈ പഴയ ലോകത്തു നിന്നും വൈരാഗ്യവും. മറ്റുള്ള സന്യാസിമാര് ഹഠയോഗത്തിലൂടെ പരിധിയുള്ളതിനെ സന്യാസം ചെയ്ത് കാട്ടില് പോയിരിക്കുന്നു. അഗാധമായ ദു:ഖം തരുന്ന ഈ മുഴുവന് പഴയ ലോകത്തോടുമുള്ള വൈരാഗ്യമാണ് നിങ്ങളുടെത്. പുതിയ സത്യയുഗീ ലോകത്തില് അപാര സുഖമുള്ളതുകൊണ്ട് തീര്ച്ചയായും ആ ലോകത്തെ ഓര്മ്മിക്കണം. ഇവിടെയുള്ളതെല്ലാം ദു:ഖം തരുന്നതാണ്. അച്ഛനമ്മമാര് പോലും വികാരത്തിലേയ്ക്ക് തള്ളിവിടുകയാണ് ചെയ്യുന്നത്. കാമം മഹാ ശത്രുവാണെന്ന് ബാബ പറയുന്നു, കാമത്തെ ജയിക്കുന്നതിലൂടെ നിങ്ങള് ലോകത്തെ ജയിച്ചവരായി മാറുന്നു. ഈ രാജയോഗം പഠിപ്പിക്കുന്നത് ബാബയാണ്, അതിലൂടെ നമുക്ക് പദവി ലഭിക്കുന്നു. പാവനമായി മാറുകയാണെങ്കില് സ്വര്ഗ്ഗത്തിലെ രാജപദവി ലഭിക്കുമെന്ന് ഭഗവാന് സ്വപ്നത്തില് വന്ന് ഞങ്ങളോട് പറഞ്ഞുവെന്ന് പറയൂ. അതുകൊണ്ട് ഇപ്പോള് ഞാന് ഈ ഒരു ജന്മം അപവിത്രമായി മാറി എന്റെ രാജ്യ ഭാഗ്യം നഷ്ടപ്പെടുത്തുകയില്ല. പവിത്രതയുടെ കാര്യത്തിലാണ് വഴക്കുണ്ടാകുന്നത്. ഈ ദുശ്ശാസന് എന്നെ നഗ്നയാക്കുന്നു എന്ന് പറഞ്ഞ് ദ്രൗപദിയും വിളിച്ചിരുന്നു. ദ്രൗപദിക്ക് കൃഷ്ണന് 21 സാരികള് നല്കുന്നതിന്റെ നാടകവും കാണിക്കാറുണ്ട്. എത്ര ദുര്ഗ്ഗതിയാണ് ഉണ്ടാകുന്നതെന്ന് ബാബയിപ്പോള് നമുക്ക് മനസ്സിലാക്കി തരുകയാണ്. അപാര ദു:ഖമാണല്ലോ. സത്യയുഗത്തില് അപാര സുഖമായിരുന്നു. അനേക അധര്മ്മങ്ങളെ വിനാശം ചെയ്ത് ഒരു സത്യ ധര്മ്മത്തിന്റെ സ്ഥാപന ചെയ്യുന്നതിന് വേണ്ടി ഞാനിപ്പോള് വന്നിരിക്കുന്നു. നിങ്ങള്ക്ക് രാജ്യ ഭാഗ്യം നല്കി വാനപ്രസ്ഥത്തിലേയ്ക്ക് കൊണ്ടുപോകും. പിന്നീട് അരകല്പം എന്റെ ആവശ്യം ഉണ്ടായിരിക്കുകയില്ല. ഒരിക്കലും നിങ്ങള് ഓര്മ്മിക്കുക പോലുമില്ല. നിങ്ങളെക്കുറിച്ച് മനസ്സില് ഏത് തലതിരിഞ്ഞ വൈബ്രേഷനാണോ ഉള്ളത് അതെല്ലാം കളയൂ എന്ന് ബാബയിപ്പോള് മനസ്സിലാക്കി തരുന്നു. ഈശ്വരന് സര്വ്വ വ്യാപിയല്ല എന്ന അഭിപ്രായം എഴുതി വാങ്ങുക എന്നതാണ് മുഖ്യമായ കാര്യം. ഈശ്വരന് വന്നാണ് രാജയോഗം പഠിപ്പിക്കുന്നത്. ബാബ പതിത പാവനനുമാണ്. വെള്ളത്തിന്റെ നദികള്ക്ക് പാവനമാക്കി മാറ്റാന് സാധിക്കുകയില്ല. എല്ലാ സ്ഥലങ്ങളിലും വെള്ളമുണ്ട്. ഇപ്പോള് പരിധിയില്ലാത്ത അച്ഛന് പറയുകയാണ് സ്വയത്തെ ആത്മാവാണെന്ന് മനസ്സിലാക്കൂ. ദേഹ സഹിതം ദേഹത്തിന്റെ എല്ലാ സംബന്ധത്തെയും ഉപേക്ഷിക്കൂ. ഒരു ശരീരം ഉപേക്ഷിച്ച് വേറൊരു ശരീരം എടുക്കുന്നതും ആത്മാവ് തന്നെയാണ്. എന്നിട്ടും മറ്റുള്ളവര് പറയും ആത്മാവ് നിര്ലേപമാണെന്ന്. ആത്മാവ് തന്നെയാണ് പരമാത്മാവെന്ന് പറയുന്നത് ഭക്തി മാര്ഗ്ഗത്തിലെ കാര്യമാണ്. കുട്ടികള് പറയുന്നു - ബാബാ, എങ്ങനെയാണ് ഓര്മ്മിക്കേണ്ടത്? ഹേയ്, സ്വയത്തെ ആത്മാവാണെന്ന് മനസ്സിലാക്കുന്നുണ്ടല്ലോ. ആത്മാവ് ഇത്രയും ചെറിയ ബിന്ദു ആണെങ്കില് ആത്മാവിന്റെ അച്ഛനും ചെറുതായിരിക്കുമല്ലോ. ബാബ പുനര്ജന്മത്തില് വരുന്നില്ല. ഈ ജ്ഞാനം ബുദ്ധിയിലുണ്ടായിരിക്കണം. ബാബയെ ഓര്മ്മിക്കാത്തതെന്തുകൊണ്ടാണ്? നടക്കുമ്പോഴും കറങ്ങുമ്പോഴും ബാബയെ ഓര്മ്മിക്കൂ. ശരി, ബാബയുടെ രൂപത്തെ വലുതാണെന്നുതന്നെ മനസ്സിലാക്കിക്കോളൂ. പക്ഷെ ഓര്മ്മിക്കേണ്ടത് ഒരാളെ മാത്രമാണ്, അപ്പോള് നിങ്ങളുടെ പാപം ഇല്ലാതാകും. വേറൊരുപായവുമില്ല. ബാബാ, അങ്ങയുടെ ഓര്മ്മയിലുടെ ഞങ്ങള് പവിത്രമായി മാറി പവിത്ര ലോകത്തിന്റെ, വിശ്വത്തിന്റെ അധികാരിയായി മാറുമെങ്കില് ഓര്മ്മിക്കാതിരിക്കുന്നതെങ്ങനെ എന്ന് മനസ്സിലാക്കിയവര് പറയും. പരസ്പരവും ഓര്മ്മിപ്പിക്കണം, എങ്കില് പാപം ഇല്ലാതാകും. ശരി!

വളരെക്കാലത്തെ വേര്പാടിനു ശേഷം തിരിച്ചു കിട്ടിയ മധുര മധുരമായ കുട്ടികളെ പ്രതി മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണയും പുലര്കാല വന്ദനവും. ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികള്ക്ക് നമസ്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1. ബാബയും ജ്ഞാനവും ഗുപ്തമെന്നതുപോലെ പുരുഷാര്ത്ഥവും ഗുപ്തമായിരിക്കണം. പാട്ടും കവിതകള്ക്കും പകരം നിശ്ശബ്ദമായിരിക്കുന്നതാണ് നല്ലത്. നടക്കുമ്പോഴും കറങ്ങുമ്പോഴും ശാന്തമായി ബാബയെ ഓര്മ്മിക്കണം.

2. പഴയ ലോകം മാറിക്കൊണ്ടിരിക്കുകയാണ് അതുകൊണ്ട് ഇതില് നിന്നും മമത്വം ഇല്ലാതാക്കണം, ഇതിനെ കണ്ടിട്ടും കാണാതിരിക്കണം. ബുദ്ധി പുതിയ ലോകത്തായിരിക്കണം.

വരദാനം :-
ബ്രാഹ്മണജീവിതത്തിന്റെ വിശേഷതയെ സ്വാഭാവിക സ്വഭാവമാക്കുന്ന സഹജ പുരുഷാര്ത്ഥിയായി ഭവിക്കട്ടെ.

ബ്രാഹ്മണ ജന്മവും വിശേഷപ്പെട്ടതാണ്, ബ്രാഹ്മണ ധര്മ്മവും കര്മ്മവും വിശേഷപ്പെട്ടതാണ് അതായത് സര്വ്വശ്രേഷ്ഠമാണ് എന്തുകൊണ്ടെന്നാല് ബ്രാഹ്മണര് കര്മ്മത്തില് പിന്തുടരുന്നത് സാകാര ബ്രഹ്മാബാബയെയാണ്. അതിനാല് ബ്രാഹ്മണരുടെ സ്വഭാവം തന്നെ വിശേഷപ്പെട്ടതാണ്, സാധാരണമായതോ മായാവീ സ്വഭാവമോ ബ്രാഹ്മണരുടെ സ്വഭാവമല്ല. കേവലം ഇത് സ്മൃതി സ്വരൂപത്തിലിരിക്കണം അതായത് ഞാന് വിശേഷാത്മാവാണ്. ഈ സ്വഭാവം എപ്പോള് സ്വാഭാവിക സ്വഭാവമാകുന്നുവോ അപ്പോള് ബാബക്ക് സമാനമാവുക സഹജമായ അനുഭവം ചെയ്യും. സ്മൃതി സ്വരൂപരാകുന്നതിനോടൊപ്പം ശക്തിശാലി സ്വരൂപരുമായി മാറും- ഇത് തന്നെയാണ് സഹജമായ പുരുഷാര്ത്ഥം.

സ്ലോഗന് :-
പവിത്രതയുടെയും ശാന്തിയുടെയും ലൈറ്റ് നാലുഭാഗത്തേക്കും പരത്തുന്നവര് തന്നെയാണ് ലൈറ്റ് ഹൗസ്.