02.09.2026           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളേ-ബാബ നിങ്ങളെ ശ്രേഷ്ഠമായ കർമ്മം പഠിപ്പിക്കാൻ വേണ്ടിവന്നിരിക്കുകയാണ്, അതിലൂടെ നിങ്ങൾക്ക് 21 ജന്മത്തേക്ക് രാജകീയ സമ്പത്ത് നേടാനും ഉറച്ചതും അഖണ്ഢവുമായ രാജ്യത്തിന്റെ അധികാരിയാകാനും സാധിക്കും.

ചോദ്യം :-
ഗൃഹസ്ഥികളുടെയും സന്യാസിമാരുടെയും ഏതൊരു സിദ്ധാന്തത്തിലാണ് വളരെ വലിയ വ്യത്യാസമുള്ളത്?

ഉത്തരം :-
ഗൃഹസ്ഥികളുടെ സിദ്ധാന്തമാണ്-ഭഗവാൻ ഏതെങ്കിലും രൂപത്തിൽ വരുക തന്നെ ചെയ്യും. സന്യാസിമാരുടെ സിദ്ധാന്തമാണ്-ബ്രഹ്മത്തെ ഓർമ്മിച്ചോർമ്മിച്ച് ബ്രഹ്മത്തിൽ പോയി ലയിക്കും. ഇപ്പോൾ ബാബ മനസ്സിലാക്കിത്തരുകയാണ്-ബ്രഹ്മത്തിൽ ആരും ലയിക്കുന്നില്ല. അമരനായ ആത്മാവ് എങ്ങനെ ബ്രഹ്മത്തിൽ പോയി ലയിക്കും! ഭഗവാൻ വരുകയാണെങ്കിൽ ടീച്ചറായി മാറി തീർച്ചയായും ശിക്ഷണം നൽകും. പ്രേരണയിലൂടെ ജ്ഞാനം നൽകില്ലല്ലോ.

ഗീതം :-
അങ്ങയെ നേടിയ ഞങ്ങൾ മുഴുവൻ ലോകത്തേയും നേടി......

ഓംശാന്തി.  
മധുര-മധുരമായ ആത്മീയ കുട്ടികൾ ഈ ഗീതം കേട്ടുവല്ലോ. ആത്മീയ കുട്ടികൾ തന്നെയാണ് ബാബാ എന്ന് വിളിക്കുന്നത് . കുട്ടികൾക്കറിയാം പരിധിയില്ലാത്ത ബാബ പരിധിയില്ലാത്ത സുഖം നൽകുന്നു അർത്ഥം ബാബ എല്ലാവരുടെയും അച്ഛനാണ്. ബാബയെയാണ് എല്ലാ പരിധിയില്ലാത്ത കുട്ടികളായ ആത്മാക്കളും ഓർമ്മിക്കുന്നത്. ഏതെങ്കിലും പ്രകാരത്തിൽ ഓർമ്മിക്കുക തന്നെ ചെയ്യും. എന്നാൽ അവർക്ക് പരമപിതാ പരമാത്മാവിൽ നിന്നും ചക്രവർത്തി പദവിയെടുക്കണമെന്ന് അറിയില്ല. ബാബ നമുക്ക് നൽകുന്ന സത്യയുഗീ വിശ്വത്തിന്റെ ചക്രവർത്തിപദവി ഉറച്ചതും, അചഞ്ചലവും, സുദൃഢവുമാണ് എന്നറിയാം. ഈ ചക്രവർത്തിപദവി 21 ജന്മത്തേക്ക് നിലനിൽക്കും. മുഴുവൻ വിശ്വത്തിലും നമ്മുടെ രാജ്യാധികാരമുണ്ട്. അതിനെ ആർക്കും തട്ടിയെടുക്കാനോ, കൊള്ളയടിക്കാനോ സാധിക്കില്ല. നമ്മുടെ രാജ്യം അചഞ്ചലമാണ് കാരണം അവിടെ ഒരു ധർമ്മം മാത്രമാണ് ഉള്ളത്, ദ്വൈത ഭാവമില്ല. അദ്വൈത രാജ്യമാണ്. കുട്ടികൾ ഗീതം കേൾക്കുമ്പോൾ തന്റെ രാജ്യപദവിയുടെ ലഹരി ബുദ്ധിയിലേക്ക് വരണം. ബാബയുടെയും സമ്പത്തിന്റെയും ഓർമ്മ പെട്ടെന്ന് വരുന്ന തരത്തിലുള്ള ഗീതം വീട്ടിലുണ്ടായിരിക്കണം. ബാബയുടെ ഓർമ്മയിലുള്ള ലഹരിയുടെ ഗീതങ്ങളായിരിക്കണം. നിങ്ങളുടേതെല്ലാം ഗുപ്തമാണ്. വലിയ ആളുകൾക്കെല്ലാം വളരെ അഹങ്കാരമുണ്ടായിരിക്കും. എന്നാൽ നിങ്ങൾക്ക് ഒരഹങ്കാരവുമില്ല. നിങ്ങൾക്ക് കാണാൻ സാധിക്കും ശിവബാബ പ്രവേശിച്ചിട്ടുള്ള ഈ ബ്രഹ്മാവിനും ഒരു അഹങ്കാരവുമില്ല. വസ്ത്രമെല്ലാം അതു തന്നെയാണ്. ബാബ നമുക്ക് രാജ്യഭാഗ്യം നൽകാനായി ബ്രഹ്മാബാബയിൽ പ്രവേശിച്ചു എന്ന് നിങ്ങൾ ബുദ്ധികൊണ്ട് മനസ്സിലാക്കുന്നു. മുഴുവൻ ലോകത്തിലുമുള്ള എല്ലാ മനുഷ്യാത്മാക്കളും ദേഹബോധത്തിൽ വന്ന് അധാർമ്മികമായ കർമ്മമാണ് ചെയ്യുന്നത്. അതുകൊണ്ടാണ് വിവേകശൂന്യരെന്ന് പറയുന്നത്. എല്ലാവരുടെ ബുദ്ധിക്കും പൂട്ട് വീണിരിക്കുകയാണ്. നിങ്ങൾ എത്ര വിവേകശാലികളും വിശ്വത്തിന്റെ അധികാരികളുമായിരുന്നു. ഇപ്പോൾ മായ തികച്ചും വിവേകശൂന്യരാക്കി മാറ്റിയതു കാരണം ഒരു പ്രയോജനവുമില്ലാത്തവരായി മാറി. അച്ഛന്റെ അടുത്തേക്ക് പോകുന്നതിനുവേണ്ടി യജ്ഞവും തപവുമെല്ലാം ഒരുപാട് ചെയ്യുന്നുണ്ട്, എന്നാൽ അതിൽ നിന്നും ഒന്നും ലഭിക്കുന്നില്ല. വെറുതെ അലഞ്ഞുകൊണ്ടേ യിരിക്കുകയാണ്. പരമാത്മാവിനെ ആർക്കും അറിയില്ല, സർവ്വവ്യാപിയെന്ന് പറയുന്നു, ഇത് എത്ര തെറ്റാണ്. അച്ഛനെന്ന വാക്ക് ബുദ്ധിയിലേക്ക് വരുന്നില്ല. ചിലരെല്ലാം അച്ഛനാണെന്ന് പറയുന്നുണ്ടെങ്കിലും പേരിനുവേണ്ടി മാത്രമാണ് പറയുന്നത്. പരമപിതാവാണെന്ന് മനസ്സിലാക്കുകയാണെങ്കിൽ ബുദ്ധിക്ക് തിളക്കം വരും. സ്വർഗ്ഗത്തിന്റെ സ്ഥാപന ചെയ്യുന്ന പിതാവ്, ബാബ സ്വർഗ്ഗത്തിന്റെ സമ്പത്താണ് നൽകുന്നത്, പിന്നെ എന്തുകൊണ്ടാണ് നമ്മൾ നരകത്തിൽ കിടക്കുന്നത്! ഇപ്പോൾ നമുക്കെങ്ങനെ മുക്തി-ജീവൻമുക്തി പ്രാപ്തമാക്കാം എന്നകാര്യം ആരുടെയും ബുദ്ധിയിലേക്ക് വരുന്നില്ല. ഇപ്പോൾ നിങ്ങൾക്ക് വിവേകം ലഭിച്ചുകഴിഞ്ഞു. പുതിയ ലോകം, പുതിയ ഭാരതമായിരുന്നപ്പോൾ നമ്മുടെ രാജ്യമായിരുന്നു എന്ന് ബാബ നമുക്ക് സ്മൃതി നൽകി. ഒരു ഭാഷ, ഒരു മതം, ഒരേ ഒരു മഹാരാജാവും മഹാറാണിയുമായിരുന്നു. സത്യയുഗത്തിൽ മഹാരാജാവും മഹാറാണിയും, ത്രേതായുഗത്തിൽ രാജാവും റാണിയുമെന്നാണ് പറയുന്നത്. പിന്നീട് ദ്വാപരയുഗത്തിൽ വാമമാർഗ്ഗം ആരംഭിക്കുന്നു, എന്നാൽ ജന്മം ഓരോരുത്തരുടെയും കർമ്മത്തെ ആധാരമാക്കിയിട്ടാണ്. കർമ്മത്തിനനുസരിച്ചാണ് ഒരു ശരീരം ഉപേക്ഷിച്ച് മറ്റൊന്നെടുക്കുന്നത്. ഇപ്പോൾ ബാബ പറയുന്നു-21 ജന്മത്തേക്കുവേണ്ടിയുള്ള ചക്രവർത്തി പദവി പ്രാപ്തമാക്കാനുള്ള കർമ്മമാണ് ഞാൻ നിങ്ങളെ പഠിപ്പിക്കുന്നത്. സത്യയുഗത്തിലും പരിധിയുള്ള അച്ഛനെ ലഭിക്കും എന്നാൽ രാജ്യപദവിയാകുന്ന സമ്പത്ത് പരിധിയില്ലാത്ത അച്ഛനാണ് നൽകിയതെന്ന സ്മൃതിയുണ്ടായിരിക്കുകയില്ല. പിന്നീട് ദ്വാപരയുഗം മുതൽ രാവണരാജ്യം ആരംഭിക്കുമ്പോൾ വികാരീ സംബന്ധമായിരിക്കും. പിന്നീട് കർമ്മത്തിനനുസരിച്ച് ഫലം ലഭിക്കും. ദേവതകൾ വാമമാർഗ്ഗത്തിലേക്ക് പോകുന്നു. അതിനുശേഷം സത്യയുഗത്തിലേതെല്ലാം നഷ്ടപ്പെടുന്നു. പിന്നെ കർമ്മത്തിനനുസരിച്ച് ജന്മമെടുക്കുന്നു. ഭാരതത്തിൽ പൂജ്യരായ രാജാക്കൻമാരും പൂജാരികളായ രാജാക്കൻമാരുമുണ്ടായിരുന്നു. സത്യയുഗത്തിൽ രാജാവും റാണിയുമെല്ലാം പൂജ്യരായിരിക്കും. പിന്നീട് ദ്വാപരയുഗത്തിൽ ഭക്തി ആരംഭിക്കുമ്പോൾ രാജാവും റാണിയും പ്രജകളുമെല്ലാം പൂജാരിയായി മാറും. സൂര്യവംശി രാജ്യത്തിലെ വലിയ രാജാവും പൂജാരിയായി മാറി, വൈശ്യരായി മാറുന്നു. ഇപ്പോൾ നിങ്ങൾ നിർവ്വികാരികളായി മാറുന്നതിന്റെ പ്രാലബ്ധം 21 ജന്മം വരെ നിലനിൽക്കുന്നു. പിന്നീടാണ് ഭക്തിമാർഗ്ഗം ആരംഭിക്കുന്നത്. പൂജ്യരായ ദേവീ-ദേവതകളുടെ ക്ഷേത്രമുണ്ടാക്കി പൂജിച്ചുകൊണ്ടേയിരിക്കുന്നു. ഇത് ഭാരതത്തിൽ മാത്രമാണ് നടക്കുന്നത്. ബാബ കേൾപ്പിക്കുന്ന 84 ജന്മങ്ങളുടെ കഥയും ഭാരതവാസികൾക്കുവേണ്ടി മാത്രമാണ്. മറ്റെല്ലാ ധർമ്മത്തിലുള്ളവരും വരുന്നത് ദ്വാപരയുഗം മുതലാണ്. പിന്നീട് പതുക്കെപ്പതുക്കെ വൃദ്ധി പ്രാപിച്ച്-പ്രാപിച്ച് ഒരുപാടാകുന്നു. വ്യത്യസ്തമായതും പലതരത്തിലുമുള്ള ദേവീ-ദേവതകളുടെ ആചാര-രീതികളുണ്ടായിരുന്നു. ഇതൊന്നും ഭാരതത്തിലുളള ഗുരുക്കൻമാരുടേതല്ല. പകുതി കൽപത്തിനുശേഷം രാവണരാജ്യം ആരംഭിക്കുന്നതിലൂടെ മുഴുവൻ ആചാര-രീതികളും മാറുന്നു. പിന്നീട് പൂജ്യരിൽ നിന്നും പൂജാരിയായി മാറും. പൂജയും ആദ്യം ഒരു അവ്യഭിചാരിയായ ശിവന്റെയാണ് ചെയ്യുന്നത്. ശിവന്റെ ക്ഷേത്രമുണ്ടാക്കിയതിനുശേഷം ലക്ഷ്മീ-നാരായണന്റെക്ഷേത്രവുമുണ്ടാക്കുന്നു. ഒരാൾ ലക്ഷ്മീ-നാരായണന്റെ ക്ഷേത്രമുണ്ടാക്കിയെങ്കിൽ അടുത്തയാളുമുണ്ടാക്കും. പിന്നീട് രാമന്റെയും സീതയുടെയും ക്ഷേത്രമുണ്ടാക്കാൻ ആരംഭിക്കുന്നു. അതിനുശേഷം കലിയുഗത്തിൽ നോക്കൂ, ഗണപതിയുടെയും, ഹനുമാന്റെയും, ചണ്ഡികാ ദേവിയുടെയുമെല്ലാം ക്ഷേത്രമുണ്ടാക്കാൻ തുടങ്ങുന്നു. ഭക്തിമാർഗ്ഗത്തിനുവേണ്ടിയുള്ള സാമഗ്രികളും വേണമല്ലോ. വിത്ത് ചെറുതാണെങ്കിലും, വൃക്ഷം എത്ര വലുതായിരിക്കും. അതേപോലെ ഭക്തിയുടെ വിസ്താരവുമുണ്ടാകുന്നു. ഒരുപാട് ശാസ്ത്രങ്ങളെല്ലാം ഉണ്ടാക്കുന്നു. ഇപ്പോൾ ബാബ കുട്ടികളോട് പറയുന്നു-ഭക്തിമാർഗ്ഗത്തിലെ സാമഗ്രികളെല്ലാം ഇല്ലാതാകണം. അച്ഛനായ എന്നെ മാത്രം ഓർമ്മിക്കൂ. ഭക്തിയുടെ പ്രഭാവവും ഒരുപാടുണ്ടല്ലോ. എത്ര മനോഹരമാണ്. നൃത്തം-തമാശകൾ, പാട്ടുകൾക്കും-കീർത്തനങ്ങൾക്കുമെല്ലാം എത്രയാണ് ചിലവാക്കുന്നത്. ഇപ്പോൾ ബാബ പറയുന്നു-അച്ഛനായ എന്നേയും സമ്പത്തിനെയും ഓർമ്മിക്കൂ. ആദിസനാതനധർമ്മത്തെ ഓർമ്മിക്കൂ. ജന്മ-ജന്മാന്തരങ്ങളിലായി നിങ്ങൾ അനേക പ്രകാരത്തിലുള്ള ഭക്തിയെല്ലാം ചെയ്തുവന്നു. ഗൃഹസ്ഥികളാണ് ഭക്തി ആരംഭിക്കുന്നത്. സന്യാസിമാരൊന്നും ഭക്തി ചെയ്യുന്നില്ല. യജ്ഞം,തപം, ദാനം, പുണ്യം, തീർത്ഥയാത്രകളെല്ലാം ഗൃഹസ്ഥികളുടെ ജോലിയാണ്. അല്ലാതെ സന്യാസിമാരുടേതല്ല. അവർ നിവൃത്തി മാർഗ്ഗത്തിലുള്ളരാണ്. അവരുടെ നിയമമാണ്- വീടെല്ലാം ഉപേക്ഷിച്ച് കാട്ടിൽ പോയി വസിച്ച് ബ്രഹ്മത്തെ ഓർമ്മിക്കുക. അവർ തത്വജ്ഞാനികളാണ്, ബ്രഹ്മജ്ഞാനികളാണ്. തത്വത്തെ അഥവാ ബ്രഹ്മത്തെ ത്തന്നെയാണ് ഈശ്വരനെന്നു കരുതുന്നത്. ഭാരതവാസികൾ വാസ്തവത്തിൽ ആദി-സനാതന ദേവീ-ദേവത ധർമ്മത്തിലുള്ളവരാണ്. എന്നാൽ ഹിന്ദുസ്ഥാനിൽ വസിക്കുന്നതു കാരണം സ്വയത്തെ ഹിന്ദു എന്ന് മനസ്സിലാക്കി. അതേപോലെ സന്യാസിമാരും ആത്മാക്കൾ വസിക്കുന്ന സ്ഥാനമാകുന്ന തത്വത്തെ പരമാത്മാവാണെന്ന് മനസ്സിലാക്കുന്നു. അവർ ബ്രഹ്മത്തെ അഥവാ തത്വത്തെത്തന്നെയാണ് ഓർമ്മിക്കുന്നത്. വാസ്തവത്തിൽ സന്യാസിമാർ സതോപ്രധാനമാകുമ്പോൾ കാട്ടിൽ പോയി ശാന്തിയിൽ കഴിയുന്നു. അവർ ബ്രഹ്മത്തിൽ പോയി ലയിക്കും എന്നല്ല. ബാബ പറയുന്നു-ഇത് അവരുടെ മിഥ്യാജ്ഞാനമാണ്. ആർക്കും ലയിക്കാൻ സാധിക്കില്ല. ആത്മാവ് അവിനാശിയാണല്ലോ, എങ്ങനെ ലയിക്കാൻ സാധിക്കും! ഭക്തിമാർഗ്ഗത്തിൽ എത്രയാണ് തലയിട്ടുടക്കുന്നത്. പിന്നെ പറയുന്നു-ഭഗവാനെ ഏതെങ്കിലും രൂപത്തിൽ എപ്പോഴെങ്കിലും ലഭിക്കും... ഇപ്പോൾ ആരാണ് ശരി? സന്യാസിമാർ പറയുന്നു-ബ്രഹ്മവുമായി യോഗം ചെയ്ത് ബ്രഹ്മത്തിൽ പോയി ലയിക്കുമെന്ന്. ഗൃഹസ്ഥത്തിലുള്ളവർ പറയുന്നു-ഭഗവാൻ ഏതെങ്കിലും രൂപത്തിൽ വന്ന് പതീതരെ പാവനമാക്കി മാറ്റും. മുകളിൽ നിന്നും പ്രേരണയിലൂടെ പഠിപ്പിക്കുകയില്ല. ടീച്ചർ വീട്ടിലിരുന്നുകൊണ്ട് പ്രേരണ നൽകുമോ! പ്രേരണ എന്ന വാക്കില്ല. പ്രേരണയിലൂടെ ഒരു കാര്യവും നടക്കില്ല. ശങ്കരന്റെ പ്രേരണയിലൂടെയാണ് വിനാശമെന്നാണ് പറയുന്നത്, എന്നാൽ ഇത് ഡ്രാമയിൽ അടങ്ങിയിട്ടുള്ളതാണ്. മനുഷ്യർക്ക് മിസൈലുകളെല്ലാം ഉണ്ടാക്കുക തന്നെ വേണം. പ്രേരണയുടെ കാര്യമില്ല. മനുഷ്യർ പറയുന്നു-ഭഗവാന്റെ പ്രേരണയിലൂടെ എല്ലാം നടക്കുന്നു അല്ലെങ്കിൽ പറയുന്നു-ശങ്കരന്റെ കണ്ണു തുറക്കുന്നതിലൂടെ പ്രളയമുണ്ടായി എന്ന്. ഇതെല്ലാം കഥകളാണ്. എന്നാൽ അർത്ഥമൊന്നും മനസ്സിലാക്കുന്നില്ല. ആരുടെ ക്ഷേത്രത്തിൽ പോവുകയാണെങ്കിലും പറയും-അച്യുതം കേശവം....എന്നാൽ അർത്ഥമൊന്നും മനസ്സിലാക്കുന്നില്ല. ആർക്കും തന്റെ വലിയവരുടെ മഹിമയെക്കുറിച്ചറിയില്ല. ധർമ്മസ്ഥാപകരെ ഗുരു എന്നാണ് പറയുന്നത്. ഗുരു എന്ന് പറയുന്നത് തെറ്റാണ്. ക്രിസ്തു ഗുരു അല്ലല്ലോ. ക്രിസ്തു ധർമ്മം സ്ഥാപിക്കാനാണ് വരുന്നത്. സദ്ഗതി ചെയ്യുന്നവരെയാണ് ഗുരു എന്ന് പറയുന്നത്. ധർമ്മസ്ഥാപകർ ധർമ്മം സ്ഥാപിക്കാനാണ് വരുന്നത്. ധർമ്മസ്ഥാപകരുടെ പുറകിൽ അവരുടെ വംശാവലികളും വരുന്നു. അവർ ആരുടെയും സദ്ഗതി ചെയ്യുന്നില്ല. അപ്പോൾ അവരെ ഗുരു എന്ന് എങ്ങനെ പറയാൻ സാധിക്കും! സർവ്വരുടെയും സദ്ഗതി ദാതാവാകുന്ന ഗുരു ഒന്നു മാത്രമാണ്. ഭഗവാനാകുന്ന അച്ഛൻ വന്നാണ് എല്ലാരുടെയും സദ്ഗതി ചെയ്യുന്നത്. മുക്തി-ജീവൻമുക്തി നൽകുന്നത്. ബാബയുടെ ഓർമ്മ ആർക്കും മറക്കാൻ സാധിക്കില്ല. മനുഷ്യരെല്ലാവരും അല്ലയോ ഭഗവാനേ, അല്ലയോ ഈശ്വരാ.. എന്ന് പറഞ്ഞ് ഒരു അച്ഛനെയാണ് ഓർമ്മിക്കുന്നത്. കാരണം ബാബയാണ് എല്ലാവരുടെയും സദ്ഗതി ദാതാവ്. ബാബ പറയുന്നു-ഇതെല്ലാം രചനകളാണ്. എല്ലാവർക്കും സുഖം നൽകുന്നതും, സമ്പത്ത് നൽകുന്നതും രചയിതാവായ ഒരു ബാബ മാത്രമാണ്. ഒരു സഹോദരന് മറ്റൊരു സഹോദരന് സമ്പത്ത് നൽകാൻ സാധിക്കില്ല. സമ്പത്ത് എപ്പോഴും അച്ഛനിൽ നിന്നാണ് ലഭിക്കുന്നത്. ബാബ എല്ലാ പരിധിയില്ലാത്ത കുട്ടികൾക്കും പരിധിയില്ലാത്ത സമ്പത്താണ് നൽകുന്നത്. അതുകൊണ്ടാണ് ബാബയെ ഓർമ്മിക്കുന്നത് അല്ലയോ പരമാത്മാവേ ക്ഷമിക്കൂ... എന്നാൽ ഒന്നും മനസ്സിലാക്കുന്നില്ല.

ബാബ പറയുന്നു- ഞാൻ ഇവർ വിളിക്കുമ്പോഴല്ല വരുന്നത്. ബാബയുടെ വരവ് ഡ്രാമയിൽ അടങ്ങിയിട്ടുള്ളതാണ്. ഡ്രാമയിൽ ബാബയുടെ വരവിന്റെ പാർട്ടും അടങ്ങിയിട്ടുണ്ട്. അനേക ധർമ്മങ്ങളും വിനാശവും, ഒരു ധർമ്മത്തിന്റെ സ്ഥാപനയും അഥവാ കലിയുഗത്തിന്റെ വിനാശവും, സത്യയുഗത്തിന്റെ സ്ഥാപനയും ചെയ്യണം. ബാബയുടെ സമയമാകുമ്പോഴാണ് വരുന്നത്. ഭക്തിമാർഗ്ഗത്തിന്റെയും പാർട്ട് ഡ്രാമയിലുണ്ട്. ഭക്തിമാർഗ്ഗത്തിലെ പാർട്ട് പൂർത്തിയാകുമ്പോഴാണ് ബാബ വരുന്നത്. കൽപം മുൻപും ബാബാ, അങ്ങ് ബ്രഹ്മാ ശരീരത്തിൽ വന്നിരുന്നു. ഇപ്പോഴാണ് നിങ്ങൾക്ക് ജ്ഞാനം ലഭിക്കുന്നത്. പിന്നീട് ഒരിക്കലും ലഭിക്കില്ല. ഇത് ജ്ഞാനമാണ്, മറ്റൊന്ന് ഭക്തിയാണ്. ജ്ഞാനത്തിലൂടെയുള്ള പ്രാലബ്ധമാണ് കയറുന്ന കല. സെക്കന്റിൽ ജീവൻമുക്തിയെന്നാണ് പാടപ്പെട്ടിട്ടുള്ളത്. ജനകന് സെക്കന്ററിലല്ലേ ജീവൻമുക്തി ലഭിച്ചത്! ജീവൻമുക്തിയെന്നതും ഒരു വാക്കാണ്. രാധയാണ് പിന്നീട് അനുരാധയായി മാറുന്നത്. ജനകൻ പിന്നീട് സീതയുടെ അച്ഛനായ അനുജനകനായി മാറുകയാണ്. ഈ ജ്ഞാനത്തിലാണ് ഓരോ ഉദാഹരണവും നൽകിയിട്ടുള്ളത്. ഒന്നും മനസ്സിലാക്കുന്നില്ല. ജനകൻ സെക്കന്റിൽ ജീവൻമുക്തി പ്രാപ്തമാക്കി എന്ന് പറയുന്നു. ഒരു ജനകനാണോ ജീവൻമുക്തി പ്രാപ്തമാക്കിയത്! എല്ലാവരും ജീവൻമുക്തി പ്രാപ്തമാക്കുന്നുണ്ട്. മുഴുവൻ വിശ്വവും ജീവൻമുക്തി പ്രാപ്തമാക്കുന്നുണ്ട്. സദ്ഗതി അല്ലെങ്കിൽ ജീവൻമുക്തി ഒരു വാക്കാണ്. ജീവൻമുക്തി എന്നാൽ ഈ രാവണരാജ്യത്തിലുള്ള ജീവിതത്തിൽ നിന്നും മുക്തമാക്കുകയാണ്. കുട്ടികൾ എത്ര ദുർഗതിയിലായി, വളരെ ദുഃഖിയായി മാറിയിരിക്കുകയാണെന്ന് ബാബക്കറിയാം. പിന്നീട് അവരുടെ സദ്ഗതിയുണ്ടാകണം. ആദ്യം മുക്തിയിലേക്ക് പോയിട്ടാണ് പിന്നീട് സദ്ഗതിയിലേക്ക് പോകുന്നത്. ശാന്തിധാമത്തിൽ നിന്നും പിന്നീട് സുഖധാമത്തിലേക്ക് വരും. ഈ ചക്രത്തിന്റെ രഹസ്യവും ബാബയാണ് മനസ്സിലാക്കിത്തരുന്നത്. ബാബ പറയുന്നു-ഈ സമയം മുഴുവൻ സൃഷ്ടി വൃക്ഷവും ജീർണ്ണിച്ചതും, തമോപ്രധാനവുമായി മാറിയിരിക്കുന്നു. അതിനാൽ ആരും സ്വയത്തെ ദേവീ-ദേവതാധർമ്മത്തിലെയാണെന്ന് മനസ്സിലാക്കുന്നില്ല. ആദിസനാതനദേവീ-ദേവതാ ധർമ്മത്തിലേതായിരുന്നു, കാരണം ദേവതകൾ പവിത്രമാണ്. നമ്മൾ അപവിത്രരും പതീതരും സ്വയത്തെ ദേവത എന്ന് എങ്ങനെ പറയും! അതുകൊണ്ടാണ് ഈ വികാരങ്ങളെയെല്ലാം ഉപേക്ഷിക്കൂ എന്ന് പറയുന്നത്. ഈ വികാരങ്ങളെല്ലാം പകുതി കൽപമായിട്ടുള്ളതാണ്. പെട്ടെന്ന് ഒരു ജന്മത്തിൽ ഉപേക്ഷിക്കാൻ പരിശ്രമമുണ്ട്. പരിശ്രമിക്കാതെ വിശ്വത്തിന്റെ അധികാരിയായി മാറാൻ സാധിക്കില്ല. ബാബയെ ഓർമ്മിക്കുമ്പോൾ മാത്രമേ സ്വയത്തിന് രാജ്യതിലകം നൽകാൻ സാധിക്കൂ അർത്ഥം രാജ്യാധികാരിയായി മാറാൻ സാധിക്കൂ. നല്ല രീതിയിൽ ഓർമ്മിക്കുകയും, ശ്രീമതത്തിലൂടെ നടക്കുകയുമാണെങ്കിൽ നിങ്ങൾ രാജാക്കൻമാരുടെയും രാജാവായി മാറും. പഠിപ്പിക്കാനുള്ള ടീച്ചർ പഠിപ്പിക്കാനായി വന്നിരിക്കുകയാണ്. ഈ പാഠശാല മനുഷ്യനിൽ നിന്നും ദേവതയായി മാറാനുള്ളതാണ്. ബാബ നരനിൽ നിന്നും നാരായണനായി മാറാനുള്ള കഥയാണ് കേൾപ്പിക്കുന്നത്. ഈ കഥ എത്ര പ്രസിദ്ധമാണ്. ഇതിനെ അമരകഥ, സത്യ-നാരായണന്റെ കഥ, മൂന്നാമത്തെ നേത്രത്തിന്റെ കഥ എന്നെല്ലാം പറയുന്നു.

ഗീതം എത്ര നല്ലതാണെന്ന് നോക്കൂ! ബാബ നമ്മെ വിശ്വത്തിന്റെ അധികാരിയാക്കി മാറ്റുകയാണ്, അത് ആർക്കും തട്ടിയെടുക്കാൻ സാധിക്കില്ല. അവിടെ ഭൂമികുലുക്കമോ , വിഘ്നമോ ഉണ്ടായിരിക്കുകയില്ല. നിങ്ങൾ അങ്ങനെയുള്ള ഉറച്ചതും അഖണ്ഢവും പവിത്രതവുമായ, സുഖ-ശാന്തിയുടെ രാജ്യം ഇപ്പോൾ പ്രാപ്തമാക്കുകയാണ്. കൽപം മുൻപ്, 5000 വർഷത്തേതു പോലെ വീണ്ടും ഭാരതം സ്വർഗ്ഗമായി മാറുകയാണ്. നിങ്ങൾക്കറിയാം നമ്മൾ ദേവതകളായിരുന്നു, പിന്നീട് 84 ജന്മങ്ങളെടുത്താണ് ഇങ്ങനെയായി മാറിയത്. പിന്നീട് നമ്മൾ തന്നെയാണ് ദേവതകളായി മാറുന്നത്. ഇതിനെയാണ് സ്വദർശന ചക്രധാരിയെന്ന് പറയുന്നത്. ശരി.

വളരെക്കാലത്തെ വേർപാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങൾക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണകളുംപുലർകാല വന്ദനവും. ആത്മീയപിതാവിന്റെ ആത്മീയകുട്ടികൾക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1. സ്വയം സ്വയത്തിന് രാജ്യതിലകം നേടുന്നതിനുവേണ്ടി ഓർമ്മിക്കാനുള്ള പരിശ്രമം ചെയ്യണം. എല്ലാ വികാരങ്ങളേയും ഉപേക്ഷിക്കണം.

2. ബ്രഹ്മാബാബക്ക് സമാനം സാധാരണവും ഗുപ്തവുമായി കഴിയണം. പുറമെയുള്ള അഹങ്കാരമൊന്നും കാണിക്കരുത്. തന്റെ ഭാവി രാജ്യപദവിയുടെ ലഹരിയിൽ കഴിയണം.

വരദാനം :-
തന്റെ ചഞ്ചലമായ മനോവൃത്തികളെ പരിവർത്തനം ചെയ്ത് സതോപ്രധാനമായ വായുമണ്ഢലം നിർമ്മിക്കുന്നതിനുള്ള ഉത്തരവാദിത്തമുള്ള ശ്രേഷ്ഠ ആത്മാവായി ഭവിക്കട്ടെ.

ഏത് കുട്ടികളാണോ തന്റെ ചഞ്ചലമായ മനോഭാനവങ്ങളെ പരിവർത്തനം ചെയ്യുന്നത് അവർക്കുമാത്രമേ സതോപ്രധാനമായ വായുമണ്ഢലം നിർമ്മിക്കാൻ സാധിക്കൂ. എന്തെന്നാൽ മനോവൃത്തിയിലൂടെയാണ് വായുമണ്ഢലം ഉണ്ടാകുന്നത്. മനോഭാവത്തിൽ ഇത്രയും വലിയ കാര്യത്തെക്കുറിച്ചുള്ള സ്മൃതി ഇല്ലാതിരിക്കുമ്പോഴാണ് വൃത്തി ചഞ്ചലമാകുന്നത്. വളരെ വികൃതിയുള്ള ഒരു കുട്ടി എത്ര ബിസിയാണെങ്കിലും വികൃതി കാണിക്കുകയാണെങ്കിൽ ആ കുട്ടിയെ കെട്ടിയിടാറുണ്ട്. അതുപോലെ ജ്ഞാനയോഗത്തിൽ ബിസിയായിട്ടുപോലും മനോഭാവം ചഞ്ചലമാണെങ്കിൽ ഒരേയൊരു ബാബയോടൊപ്പം സർവ്വ സംബന്ധങ്ങളുടേയും ബന്ധനത്തിൽ തന്റെ മനോവൃത്തികളെ ബന്ധിക്കുക, അപ്പോൾ ചഞ്ചലത താനേ സമാപ്തമാകും.

സ്ലോഗന് :-
അശ്രദ്ധയുടെ അലകളെ സമാപ്തമാക്കാനുള്ള മാർഗ്ഗമാണ് പരിധിയില്ലാത്ത വൈരാഗ്യം.

അവ്യക്തസൂചന-തന്റെ ദാതാ സ്വരൂപത്തെ ഇപ്പോൾ പ്രത്യക്ഷമാക്കൂ..

ദാനശീലതയുടെ സ്വരൂപത്തെ ഇമർജ് ചെയ്ത് മനസ്സുകൊണ്ട് പുണ്യത്തിന്റെ ശേഖരണമുണ്ടാക്കൂ. വാണിയിലൂടെ ദുർബല ആത്മാക്കളെ സന്തോഷത്തിലേക്കും, വിഷമിച്ചിരിക്കുന്നവരെ തന്റെ ശ്രേഷ്ഠതയുടെ സ്മൃതിയിലേക്കും, നിരാശരായവരെ ഉൻമേഷ-ഉൽസാഹത്തിലേക്കും കൊണ്ടുവരൂ. സംബന്ധ സംബർക്കത്തിലൂടെ ആത്മാക്കൾക്ക് തന്റെ ശ്രേഷ്ഠമായ കൂട്ടുകെട്ടിന്റെ അനുഭവം ചെയ്യിക്കുകയാണെങ്കിൽ പുണ്യത്തിന്റെ ശേഖരണം വർദ്ധിച്ചുകൊണ്ടിരിക്കും.