02.10.2024           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളെ - ഓരോ കാര്യങ്ങളും ഓര്മ്മയിലിരുന്നു കൊണ്ട് ചെയ്യൂ എങ്കില് അനേകര്ക്ക് നിങ്ങളുടെ സാക്ഷാത്ക്കാരം ഉണ്ടായിക്കൊണ്ടിരിക്കും.

ചോദ്യം :-
സംഗമയുഗത്തില് ഏതൊരു വിധിയിലൂടെ തന്റെ ഹൃദയത്തെ ശുദ്ധ (പവിത്രം) മാക്കി മാറ്റാന് സാധിക്കും?

ഉത്തരം :-
ഓര്മ്മയിലിരുന്ന് ഭോജനം ഉണ്ടാക്കുകയും കഴിക്കുകയും ചെയ്യുകയാണെങ്കില് ഹൃദയം ശുദ്ധമായി മാറും. സംഗമയുഗത്തില് നിങ്ങള് ബ്രാഹ്മണരാല് ഉണ്ടാക്കപ്പെടുന്ന പവിത്ര ബ്രഹ്മാഭോജനം ദേവതകള്ക്ക് പോലും വളരെ ഇഷ്ടമാണ്. ആര്ക്കാണോ ബ്രഹ്മാഭോജനത്തിനോട് ബഹുമാനം ഉള്ളത് അവര് പാത്രം കഴുകിപ്പോലും കുടിക്കുന്നു. വളരെയധികം മഹിമയുണ്ട്. ഓര്മ്മയിലിരുന്ന് ഉണ്ടാക്കുന്ന ഭോജനം കഴിക്കുന്നതിലൂടെ ശക്തി ലഭിക്കുന്നു, ഹൃദയം ശുദ്ധമാകുന്നു.

ഓംശാന്തി.  
സംഗമയുഗത്തിലാണ് ബാബ വരുന്നത്. ആത്മീയ അച്ഛന് ആത്മീയ കുട്ടികള്ക്ക് മനസ്സിലാക്കി കൊടുക്കുകയാണ് എന്ന് ബാബയ്ക്ക് ദിവസവും പറയേണ്ടി വരുന്നു. കുട്ടികളേ, സ്വയത്തെ ആത്മാവാണെന്ന് മനസ്സിലാക്കൂ, ഇങ്ങനെ പറയേണ്ടി വരുന്നത് എന്തു കൊണ്ടാണ്? പരിധിയില്ലാത്ത അച്ഛനാണ്, ആത്മാക്കളെ പഠിപ്പിക്കുകയാണ് എന്ന ഓര്മ്മ കുട്ടികളില് ഉണ്ടാവണം. സേവനത്തിനു വേണ്ടി വിവിധ പോയിന്റുകളിലൂടെ മനസ്സിലാക്കി തരുന്നു. സേവനം ഇല്ല, ഞങ്ങളെങ്ങനെ പുറത്തുപോയി സര്വ്വീസ് ചെയ്യുമെന്ന് കുട്ടികള് പറയുന്നു. ബാബ സര്വ്വീസിനുള്ള യുക്തികള് വളരെ സഹജമായാണ് പറഞ്ഞു തരുന്നത്. കൈയ്യില് ചിത്രമുണ്ട്. രഘുനാഥന്റെ വെളുത്ത ചിത്രവുമുണ്ട്, കറുത്ത ചിത്രവുമുണ്ട്. കൃഷ്ണന്റെ അഥവാ നാരായണന്റെ വെളുപ്പും കറുപ്പുമായ ചിത്രങ്ങളുണ്ട്. ചെറിയ ചിത്രവുമുണ്ട്. കൃഷ്ണന്റെ വളരെ ചെറിയ ചിത്രം ഉണ്ടാക്കിയിട്ടുണ്ട്. യഥാര്ത്ഥത്തില് വെളുത്തതായിരുന്ന കൃഷ്ണനെ കറുത്തതാക്കി കാണിച്ചിരിക്കുന്നതെന്തുകൊണ്ടാണ് എന്ന് ക്ഷേത്രത്തിലെ പൂജാരിമാരോട് നിങ്ങള് ചോദിക്കണം. വാസ്തവത്തില് ശരീരം കറുത്തതായി മാറുന്നില്ലല്ലോ. നിങ്ങളുടെ അടുത്ത് നല്ല വെളു-വെളുത്തവരുമുണ്ട്, പക്ഷെ എന്തുകൊണ്ടാണ് ഇവരെ കറുത്തതായി ഉണ്ടാക്കിയിരിക്കുന്നത്. ആത്മാവ് എങ്ങനെയാണ് വിവിധ നാമ രൂപം ധാരണ ചെയ്ത് താഴെ ഇറങ്ങി വരുന്നതെന്ന് നിങ്ങള് കുട്ടികള്ക്ക് മനസ്സിലാക്കി തന്നു കഴിഞ്ഞു. എപ്പോഴാണോ കാമചിതയില് ഇരിക്കുന്നത് അപ്പോള് മുതല് കറുത്തുപോയി. ജഗന്നാഥന്റെയും ശ്രീനാഥന്റെയും ക്ഷേത്രത്തില് അനേക യാത്രികര് പോകാറുണ്ട്, നിങ്ങള്ക്കും ക്ഷണം ലഭിക്കുന്നുണ്ട്. ഞങ്ങള് ശ്രീനാഥന്റെ 84 ജന്മത്തിന്റെ ജീവിതകഥ കേള്പ്പിച്ചു തരാമെന്ന് പറയൂ. സഹോദരി സഹോദരന്മാരെ വന്ന് കേള്ക്കൂ. ഇങ്ങനെയുള്ള പ്രഭാഷണം വേറെ ആര്ക്കും ചെയ്യാന് സാധിക്കുകയില്ല. ഇവര് കറുത്തു പോയതെങ്ങനെയാണ് എന്ന് നിങ്ങള്ക്ക് മനസ്സിലാക്കി കൊടുക്കാന് സാധിക്കും. തീര്ച്ചയായും എല്ലാവര്ക്കും പതിതത്തില് നിന്നും പാവനമായി മാറണം. എപ്പോഴാണോ ദേവതകള് വാമ മാര്ഗ്ഗത്തില് പോയത് അപ്പോള് അവരെ കറുത്തതായി ഉണ്ടാക്കി. കാമചിതയില് ഇരിക്കുന്നതിലൂടെ കലിയുഗമായി മാറുന്നു. ഇരുമ്പിന്റെ നിറം കറുപ്പാണ്, സ്വര്ണ്ണത്തിന്റെത് ഗോള്ഡന്, അതിനെ വെളുപ്പെന്ന് പറയുന്നു. അവര് തന്നെയാണ് പിന്നീട് 84 ജന്മങ്ങള്ക്ക് ശേഷം കറുത്തവരായി മാറുന്നത്. തീര്ച്ചയായും ഏണിപ്പടിയുടെ ചിത്രവും കൈയ്യിലുണ്ട്. ഏണിപ്പടിയുടെ ചിത്രം വലുതാണെങ്കില് ദൂരെ നിന്നു തന്നെ വളരെ വ്യക്തമായി കാണാന് സാധിക്കും. ഭാരതത്തിന്റെ ഗതി ഇതായിരുന്നുവെന്ന് അപ്പോള് നിങ്ങള്ക്ക് മനസ്സിലാക്കികൊടുക്കാന് സാധിക്കും. ഉത്ഥാനവും പതനവും എന്ന് എഴുതുവാനും കഴിയും. കുട്ടികള്ക്ക് സേവനത്തിന് വളരെയധികം ഉത്സാഹം ഉണ്ടായിരിക്കണം. ഈ ലോകത്തിന്റെ ചക്രം എങ്ങനെയാണ് കറങ്ങുന്നതെന്ന് മനസ്സിലാക്കി കൊടുക്കണം, ഗോള്ഡന് ഏജ്, സില്വര് ഏജ്, കോപ്പര് ഏജ്...... പിന്നീട് ഈ പുരുഷോത്തമ സംഗമയുഗത്തെയും കാണിച്ചു കൊടുക്കണം. കൂടുതല് ചിത്രങ്ങളൊന്നും എടുക്കരുത്. ഭാരതത്തെ സംബന്ധിച്ച് ഏണിപ്പടിയുടെ ചിത്രം മുഖ്യമാണ്. ഇപ്പോള് വീണ്ടും പതിതത്തില് നിന്നും പാവനമാകുന്നത് എങ്ങനെയാണ് എന്ന കാര്യം നിങ്ങള് മനസ്സിലാക്കി കൊടുക്കണം. പതിത പാവനന് ഒരേയൊരു ബാബ മാത്രമാണ്. ബാബയെ ഓര്മ്മിക്കുന്നതിലൂടെ സെക്കന്റില് ജീവന് മുക്തി ലഭിക്കുന്നു. ഈ മുഴുവന് ജ്ഞാനവും നിങ്ങള്കുട്ടികള്ക്കുണ്ട്. ബാക്കി എല്ലാവരും അജ്ഞാന നിദ്രയില് ഉറങ്ങുകയാണ്. ഭാരതം ജ്ഞാനത്തിലായിരുന്ന സമയം വളരെ ധനവാനായിരുന്നു.ഭാരതം അജ്ഞതയിലേക്ക് വന്നപ്പോള് വളരെ ദരിദ്രമായി. ജ്ഞാനിയായ മനുഷ്യരും അജ്ഞാനിയായ മനുഷ്യരുമുണ്ടായിരിക്കുമല്ലോ. ദേവിദേവതകളും മനുഷ്യരും പ്രസിദ്ധമാണ്. ദേവതകള് സത്യത്രേതാ യുഗത്തിലും മനുഷ്യര് ദ്വാപരകലിയുഗത്തിലുമാണ്. നിങ്ങള് കുട്ടികളുടെ ബുദ്ധിയില് സദാ എങ്ങനെ സേവനം ചെയ്യണം എന്ന ചിന്തയുണ്ടായിരിക്കണം. അതും ബാബ മനസ്സിലാക്കി തന്നു കൊണ്ടിരി ക്കുകയാണ്. ഏണിപ്പടിയുടെ ചിത്രം മനസ്സിലാക്കി കൊടുക്കാന് വളരെ നല്ലതാണ്. ബാബ പറയുന്നു, ഗൃഹസ്ഥവ്യവഹാരത്തിലിരുന്നോളൂ. ശരീര നിര്വ്വാഹാര്ത്ഥം ജോലിക്കാര്യങ്ങള് ചെയ്യുക തന്നെ വേണം. ഭൗതിക വിദ്യയും പഠിക്കണം. ബാക്കി സമയം ലഭിക്കുമ്പോള് നമുക്ക് മറ്റുള്ളവരുടെ മംഗളം എങ്ങനെ ചെയ്യാം എന്ന സേവനത്തിനുള്ള ചിന്തയും വെയ്ക്കണം. ഇവിടെ നിങ്ങള്ക്ക് അനേകരുടെ മംഗളം ചെയ്യാന് സാധിക്കുകയില്ല. ഇവിടെയ്ക്ക് വരുന്നത് ബാബയുടെ മുരളി കേള്ക്കാനാണ്. ഇതില് ജാലവിദ്യ ഉണ്ട്. ബാബയെ ജാലവിദ്യക്കാരന് എന്നാണല്ലോ പറയുന്നത്. അങ്ങയുടെ മുരളിയില് ഇന്ദ്രജാലമുണ്ട് .... എന്ന് പാടാറുണ്ട്, അങ്ങയുടെ വായിലൂടെ മുഴക്കുന്ന മുരളിയില് ഇന്ദ്രജാലമുണ്ട്. മനുഷ്യനില് നിന്ന് ദേവതയായി മാറുന്നു. ഇത്തരമൊരു ഇന്ദ്രജാലക്കാരന് ബാബയല്ലാതെ വേറെ ഒരാളും ഉണ്ടായിരിക്കുകയില്ല. യുദ്ധം ചെയ്യാതെ തന്നെ മനുഷ്യനില് നിന്ന് ദേവതയായി എന്ന് പാടാറുണ്ട്. തീര്ച്ചയായും പഴയ ലോകത്തു നിന്നും പുതിയ ലോകം ഉണ്ടാവുക തന്നെ ചെയ്യും. പഴയതിന്റെ വിനാശം തീര്ച്ചയായും ഉണ്ടാകും. ഈ സമയം നിങ്ങള് രാജയോഗം പഠിക്കുകയാണെങ്കില് തീര്ച്ചയായും രാജാവാകുക തന്നെ ചെയ്യും. 84 ജന്മങ്ങള്ക്കു ശേഷം വീണ്ടും ആദ്യ ജന്മം ഉണ്ടാകുമെന്ന് നിങ്ങള്ക്കിപ്പോള് മനസ്സിലായി കാരണം ലോകത്തിന്റെ ചരിത്രവും ഭൂമിശാസ്ത്രവും ആവര്ത്തിക്കുക തന്നെ ചെയ്യും. സത്യ-ത്രേതായുഗം എങ്ങനെയാണോ ഉണ്ടായിരുന്നത് അത് തീര്ച്ചയായും വീണ്ടും ആവര്ത്തിക്കും.

നമ്മള് തിരിച്ച് പോകും പിന്നീട് സതോപ്രധാന ദേവി ദേവതയായി മാറും എന്ന ഓര്മ്മ ഇവിടെ ഇരിക്കുമ്പോഴും നിങ്ങളുടെ ബുദ്ധിയില് ഉണ്ടായിരിക്കണം. അവരെ ദേവത എന്ന് പറയുന്നു. ഇപ്പോള് മനുഷ്യരില് ദൈവീക ഗുണങ്ങള് ഇല്ല. അതുകൊണ്ട് നിങ്ങള്ക്ക് എവിടെ വേണമെങ്കിലും സേവനം ചെയ്യാം. എത്ര തന്നെ ഉത്തരവാദിത്വങ്ങള് ഉണ്ടെങ്കിലും, കുടുംബത്തിലിരുന്നു കൊണ്ടും സമ്പാദ്യം ഉണ്ടാക്കണം. പവിത്രതയാണ് ഇതില് പ്രധാനം. പവിത്രതയുണ്ടെങ്കില് ശാന്തിയും സമ്പത്തും ഉണ്ടാകും. പൂര്ണ്ണമായും പവിത്രമായി മാറിയാല് പിന്നെ ഇവിടെ ഇരിക്കേണ്ട ആവശ്യമില്ല. കാരണം നമുക്ക് ശാന്തിധാമത്തിലേയ്ക്ക് തീര്ച്ചയായും പോകണം. ആത്മാവ് പവിത്രമായി മാറിയാല് പിന്നെ ഈ പഴയ ശരീരത്തില് ഇരിക്കേണ്ട ആവശ്യമില്ല. ഈ ശരീരം അപവിത്രമാണല്ലോ. 5 തത്വങ്ങളും അപവിത്രമാണ്. ശരീരവും 5 തത്വങ്ങളാല് ഉണ്ടാക്കപ്പെട്ടതാണ്. ഇതിനെ മണ്പാവ എന്നാണ് പറയുന്നുത്. 5 തത്വങ്ങള് കൊണ്ടുള്ള ശരീരം ഒന്ന് നശിക്കുമ്പോള് രണ്ടാമതൊന്ന് ഉണ്ടാകുന്നു. ആത്മാവ് ഉണ്ടല്ലോ. ഉണ്ടാക്കാന് പറ്റുന്ന ഒരു വസ്തുവല്ല ആത്മാവ്. ആദ്യം ശരീരം ഇത്രയും ചെറുതായിരിക്കും പിന്നീട് ഇത്രയും വലുതാകുന്നു. ഒരുപാട് അവയവങ്ങള് ലഭിക്കുന്നതിലൂടെ ആത്മാവ് പാര്ട്ട് അഭിനയിക്കുന്നു. ഈ ലോകം തന്നെ അത്ഭുതമാണ്. ആത്മാക്കളുടെ പരിചയം നല്കുന്ന ബാബയാണ് ഏറ്റവും വലിയ അത്ഭുതം. നമ്മള് ആത്മാക്കള് എത്ര ചെറുതാണ്. ആത്മാവ് പ്രവേശിക്കുകയാണ് ചെയ്യുന്നത്. ഓരോ വസ്തുക്കളും അത്ഭുതകരമാണ്. മൃഗങ്ങളുടെയൊക്കെ ശരീരം എങ്ങനെയാണ് ഉണ്ടാക്കിയിരിക്കുന്നത്, അത്ഭുതം തന്നെയല്ലേ. എല്ലാ ആത്മാക്കളും ചെറുത് തന്നെയാണ്. ആന എത്ര വലുതാണ്, അതില് ഇത്രയും ചെറിയ ആത്മാവ് പോയിരിക്കുന്നു. ബാബ മനുഷ്യ ജന്മത്തിന്റെ കാര്യമാണ് മനസ്സിലാക്കി തരുന്നത്. മനുഷ്യന് എത്ര ജന്മങ്ങള് എടുക്കുന്നു. 84 ലക്ഷം ജന്മങ്ങളൊന്നും എടുക്കുന്നില്ല. എത്ര ധര്മ്മങ്ങളുണ്ടോ അത്രയും വൈവിദ്ധ്യമായിരിക്കും എന്ന് മനസ്സിലാക്കിത്തരുന്നു. ഓരോ ആത്മാക്കളും എത്രയധികം സ്വഭാവങ്ങളുടെ ശരീരമാണ് എടുക്കുന്നത്, അത്ഭുതം തന്നെയല്ലേ. പിന്നീട് ചക്രം ആവര്ത്തിക്കുമ്പോള് ഓരോ ജന്മത്തിലും സ്വഭാവം, പേര്, രൂപം എല്ലാം മാറുന്നു. കറുത്ത കൃഷ്ണന്, വെളുത്ത കൃഷ്ണന് എന്നൊന്നുമില്ല. കൃഷ്ണന്റെ ആത്മാവ് 84 ജന്മം എടുത്തെടുത്ത് കറുത്തതായി മാറുന്നു. നിങ്ങളുടെ ആത്മാവും വിവിധ സ്വഭാവത്തിലുള്ള വ്യത്യസ്ത ശരീരങ്ങളെടുത്ത് പാര്ട്ട് അഭിനയിക്കുന്നു. ഇതും ഡ്രാമയാണ്.

നിങ്ങള് കുട്ടികള്ക്ക് ഒരിക്കലും യാതൊരു വിധത്തിലുമുള്ള ചിന്ത ഉണ്ടാവരുത്. എല്ലാവരും അഭിനേതാക്കളാണ്. ഒരു ശരീരം ഉപേക്ഷിച്ച് വേറൊന്നെടുത്ത് വീണ്ടും പാര്ട്ടഭിനയിക്കുന്നു ഓരോ ജന്മത്തിലും സംബന്ധങ്ങള് മാറികൊണ്ടിരിക്കും. അതിനാല് ഇത് ഉണ്ടായതും ഉണ്ടാക്കപ്പെട്ടതുമായ ഡ്രാമയാണ് എന്ന് ബാബ മനസ്സിലാക്കി തരുന്നു. ആത്മാവ് 84 ജന്മങ്ങളെടുത്ത് തമോപ്രധാനമായി മാറി, ഇപ്പോള് വീണ്ടും സതോപ്രധാനമായി മാറണം. തീര്ച്ചയായും പാവനമായി മാറുക തന്നെ വേണം. പാവന സൃഷ്ടി ആയിരുന്നു, ഇപ്പോള് പതിതമായി, വീണ്ടും പാവനമായി മാറും. സതോപ്രധാനം, തമോപ്രധാനം എന്നാണല്ലോ. സതോപ്രധാന സൃഷ്ടി പിന്നീട് സതോ, രജോ, തമോ സൃഷ്ടി. ഇപ്പോള് ആരാണോ തമോപ്രധാനമായി മാറിയത് അവര് വീണ്ടും എങ്ങനെ സതോപ്രധാനമായി മാറും. പതിതത്തില് നിന്നും പാവനമായി മാറുന്നതെങ്ങനെയാണ്, മഴവെള്ളത്തിലൂടെ പാവനമായി മാറുകയില്ല. മഴയിലൂടെ മനുഷ്യരുടെ മരണം പോലും സംഭവിക്കുന്നു. വെള്ളപ്പൊക്കത്തിലൂടെ എത്ര പേരാണ് മുങ്ങിപോകുന്നത്. ഇപ്പോള് ബാബ മനസ്സിലാക്കി തരുകയാണ്, ഈ എല്ലാ ഖണ്ഡങ്ങളൊന്നും ഉണ്ടായിരിക്കുകയില്ല. പ്രകൃതി ക്ഷോഭങ്ങളും സഹായിയാകും, എത്രയധികം മനുഷ്യരും മൃഗങ്ങളുമാണ് ഒഴുകി പോകുന്നത്. വെള്ളത്തിലൂടെ പാവനമായി മാറും എന്നല്ല, അതിലൂടെ ശരീരമാണ് പോകുന്നത്. ശരീരങ്ങള് പതിതത്തില് നിന്ന് പാവനമായി മാറേണ്ടതില്ല. ആത്മാവിനാണ് പാവനമായി മാറേണ്ടത്. അതുകൊണ്ട് പതിത പാവനന് ഒരേയൊരു ബാബ മാത്രമാണ്. അവര് ജഗത്ഗുരുവെന്ന് പറയുന്നു, പക്ഷെ ഗുരുവിന്റെ ജോലി സദ്ഗതി നല്കലാണ്, സദ്ഗതി ദാതാവ് ഒരേയൊരു ബാബ മാത്രമാണ്, സദ്ഗുരുവായ ബാബയാണ് സദ്ഗതി നല്കുന്നത്. ബാബ മനസ്സിലാക്കി കൊടുക്കുകയാണെങ്കില് അനേകരുണ്ടാകും, ഇദ്ദേഹവും കേള്ക്കുന്നുണ്ടല്ലോ. ഗുരുജനങ്ങളും പഠിപ്പിക്കുന്നതിന് വേണ്ടി ശിഷ്യരെ അടുത്തിരുത്തുന്നു. ബ്രഹ്മാവും ബാബയുടെ അടുത്തിരിക്കുകയാണ്. ബാബ മനസ്സിലാക്കി തരുന്നതുപോലെ ബ്രഹ്മാവും മനസ്സിലാക്കിതരുന്നു, അതുകൊണ്ടാണ് ഗുരുവായ ബ്രഹ്മാവ് ആദ്യനമ്പറിലേക്ക് പോയത്. കണ്ണ് തുറക്കുന്നതിലൂടെ എല്ലാം ഭസ്മമാകുന്നു എന്നാണ് ശങ്കറിനെ കുറിച്ച് പറയാറുള്ളത്, അതിനാല് ശങ്കറിനെ ഗുരുവെന്ന് പറയുകയില്ല. ബാബ വീണ്ടും പറയുകയാണ് കുട്ടികളെ എന്നെ മാത്രം ഓര്മ്മിക്കൂ. പല കുട്ടികളും പറയുന്നതിതാണ് - ഇത്രയും ജോലി വേലകളെ കുറിച്ചുള്ള ചിന്തയില് എങ്ങനെ സ്വയത്തെ ആത്മാവാണെന്നു മനസ്സിലാക്കി ബാബയെ ഓര്മ്മിക്കും .ബാബ മനസ്സിലാക്കിതരുന്നു ഭക്തിമാര്ഗത്തില് നിങ്ങള് -അല്ലയോ ഈശ്വരാ, അല്ലയോ ഭഗവാനെ എന്നും പറഞ്ഞ് ഓര്മ്മിച്ചിരുന്നല്ലോ. എന്തെങ്കിലും ദു:ഖമുണ്ടാകുമ്പോഴാണ് ഓര്മ്മിക്കുന്നത്. മരണസമയത്ത് പറയും രാമ-രാമ എന്നു പറയൂ. രാമനെന്ന നാമം ദാനം നല്കുന്ന ധാരാളം സംഘടനകളുണ്ട്. നിങ്ങളെങ്ങനെയാണോ ജ്ഞാനം നല്കുന്നത് അതുപോലെ അവരും പറയും രാമ രാമ എന്നു പറയൂ. ശിവബാബയെ ഓര്മ്മിക്കൂ എന്നാണ് നിങ്ങള് പറയുന്നത്. അവര്ക്ക് ശിവനെ അറിയുക പോലുമില്ല. രാമ രാമ എന്നാണ് പറഞ്ഞുകൊണ്ടിരിക്കുന്നത.് എല്ലാവരിലും പരമാത്മാവുണ്ടോ, രാമ രാമ എന്ന് എന്തുകൊണ്ടാണ് പിന്നെ പറയുന്നത്. ബാബ മനസ്സിലാക്കി തരുകയാണ് രാമനെയോ കൃഷ്ണനെയോ പരമാത്മാവെന്ന് പറയാന് സാധിക്കുകയില്ല, അവരെ ദേവതയെന്നു പറയും, അവരുടെയും കല കുറഞ്ഞുകൊണ്ടിരിക്കും. ഓരോ വസ്തുവിന്റെയും കല കുറഞ്ഞു കൊണ്ടിരിക്കും. വസ്ത്രം ആദ്യം പുതിയതായിരിക്കും പിന്നീട് പഴയതാകുന്നു.

അതിനാല് ബാബ ഇത്രയും കാര്യങ്ങള് മനസ്സിലാക്കിത്തന്ന് വീണ്ടും പറയുകയാണ് -എന്റെ മധുര മധുരമായ ആത്മീയ കുട്ടികളെ സ്വയത്തെ ആത്മാവാണെന്ന് മനസ്സിലാക്കി എന്നെ ഓര്മ്മിക്കൂ. ഓര്മ്മിച്ചോര്മ്മിച്ച് സുഖം നേടൂ. ഇത് ദു:ഖധാമമാണ്. ബാബയേയും സമ്പത്തിനേയും ഓര്മ്മിക്കൂ. ഓര്മ്മിച്ചോര്മ്മിച്ച് അളവില്ലാത്ത സുഖം നേടും. കലഹക്ലേശങ്ങളും രോഗങ്ങളുമെല്ലാം ഇല്ലാതാകും. നിങ്ങള് 21 ജന്മത്തേയ്ക്ക് നിരോഗിയായി ത്തീരും. ശരീരത്തിന്റെ എല്ലാ കലഹക്ലേശങ്ങളും ഇല്ലാതാക്കി ജീവന് മുക്തി പദവി നേടൂ. പാടുന്നുണ്ട് പക്ഷെ പ്രയോഗത്തിലേയ്ക്ക് കൊണ്ടു വരുന്നില്ല. ബാബയെ ഓര്മ്മിക്കുകയാണെങ്കില് നിങ്ങളുടെ എല്ലാ മനോകാമനകളും പൂര്ത്തിയാകും സുഖിയായി തീരും എന്ന് ബാബ നിങ്ങള്ക്ക് പ്രാക്ടിക്കലായി മനസ്സിലാക്കി തരുന്നു. ശിക്ഷ വാങ്ങി ഉണക്കറൊട്ടി കഴിക്കുക നല്ലതല്ല. എല്ലാവരും പുതിയ റൊട്ടിയാണ് ഇഷ്ടപ്പെടുന്നത്. ഇന്നത്തെ കാലത്ത് എണ്ണ കൊണ്ടാണ് ഉണ്ടാക്കുന്നത്. സത്യയുഗത്തില് നെയ്യിന്റെ നദിയാണ് ഒഴുകുന്നത്. അതിനാല് കുട്ടികള്ക്ക് ബാബയെ ഓര്മ്മിക്കണം. ഇവിടെ ഇരുന്ന് കൊണ്ട് ഓര്മ്മിക്കണമെന്ന് ബാബ പറയുന്നില്ല. നടക്കുമ്പോഴും കറങ്ങുമ്പോഴും ശിവബാബയെ ഓര്മ്മിക്കണം. ജോലി മുതലായവ ചെയ്യുക തന്നെ വേണം. ബുദ്ധിയില് ബാബയുടെ ഓര്മ്മ ഉണ്ടായിരിക്കണം. ലൗകീക അച്ഛന്റെ മക്കളും ജോലി മുതലായവ ചെയ്യുമ്പോഴും ഓര്മ്മ ഉണ്ടായിരിക്കുമല്ലോ. ആര് ചോദിച്ചാലും പെട്ടെന്ന് പറയും ഞാന് ഇന്നയാളുടെ കുട്ടിയാണ്. ബുദ്ധിയില് അച്ഛന്റെ സമ്പാദ്യവും ഓര്മ്മയുണ്ടായിരിക്കും. നിങ്ങള് ബാബയുടെ കുട്ടിയാണെങ്കില് തീര്ച്ചയായും സമ്പാദ്യവും ഓര്മ്മയുണ്ടായിരിക്കണം. ബാബയെ മാത്രം ഓര്മ്മിക്കണം. മറ്റാരുമായും സംബന്ധമില്ല. ആത്മാവില് തന്നെയാണ് മുഴുവന് പാര്ട്ടും അടങ്ങിയിട്ടുള്ളത് അത് പുറത്തുവരുന്നു. ഈ ബ്രാഹ്മണ കുലത്തില് കല്പ - കല്പം എന്ത് പാര്ട്ടാണോ നടന്നുകൊണ്ടിരിക്കുന്നത് അതാണ് പുറത്തു വരുന്നത്. ബാബ മനസ്സിലാക്കി തരുകയാണ് ഭക്ഷണമുണ്ടാക്കുമ്പോഴും മധുരമുണ്ടാക്കുമ്പോഴും ബാബയെ ഓര്മ്മിക്കൂ. ശിവബാബയുടെ ഓര്മ്മയിലുണ്ടാക്കുമ്പോള് മധുരം കഴിക്കുന്നവരുടെയും മംഗളം ഉണ്ടാകും. എന്തെങ്കിലും സാക്ഷാത്ക്കാരം ലഭിക്കും. ബ്രഹ്മാവിന്റെയും സാക്ഷാത്ക്കാരം ലഭിക്കും. ശുദ്ധ അന്നം ഉള്ളില് പോകുന്നതിലൂടെ ബ്രഹ്മാവിന്റെയും കൃഷ്ണന്റെയും ശിവന്റെയും സാക്ഷാത്ക്കാരം ഉണ്ടാകും. ബ്രഹ്മാവ് ഇവിടെയാണ് ഉള്ളത്. ബ്രഹ്മാകുമാരന്മാരും ബ്രഹ്മാ കുമാരിമാരും ഉണ്ടല്ലോ. ബാബയെ ഓര്മ്മിക്കുന്നതു കൊണ്ട് വളരെ പേര്ക്ക് സാക്ഷാത്ക്കാരം ഉണ്ടാകും. ബാബ വളരെയധികം യുക്തികള് പറഞ്ഞു തന്നിട്ടുണ്ട്. അവര് വായിലൂടെ രാമ രാമ എന്ന് പറഞ്ഞു കൊണ്ടിരിക്കും, നിങ്ങള്ക്ക് വായിലൂടെ ഒന്നും പറയേണ്ടതില്ല. എങ്ങനെയാണോ അവര് പറയുന്നത് ഗുരു നാനാക്കിന് ഭോഗ് വെക്കുകയാണ്, നിങ്ങളും മനസ്സിലാക്കുന്നു, ഞങ്ങള് ശിവബാബയ്ക്ക് ഭോഗ് വെയ്ക്കുന്നതിനു വേണ്ടിയാണ് ഉണ്ടാക്കുന്നത്. ശിവബാബയെ ഓര്മ്മിച്ച് തയ്യാറാക്കുകയാണെങ്കില് അനേകരുടെ മംഗളം ഉണ്ടാകും. ആ ഭോജനത്തിന് ശക്തിയും ലഭിക്കും. അതുകൊണ്ടാണ് ഭോജനമുണ്ടാക്കുന്നവരോട് ബാബ പറയുന്നത് ശിവബാബയെ ഓര്മ്മിച്ചു കൊണ്ടാണോ ഉണ്ടാക്കുന്നത്. ശിവബാബയെ ഓര്മ്മയുണ്ടോ എന്ന് എഴുതി വെച്ചിട്ടുമുണ്ട്. ഓര്മ്മയിലൂടെ ഉണ്ടാക്കുകയാണെങ്കില് കഴിക്കുന്നവര്ക്കും ശക്തി ലഭിക്കും, ഹൃദയം ശുദ്ധമാകും. ബ്രഹ്മാ ഭോജനത്തിന് മഹിമയുണ്ടല്ലോ. ബ്രഹ്മണരാല് തയ്യാറാക്കപ്പെട്ട ഭോജനത്തെ ദേവതകള് പോലും ഇഷ്ടപ്പെടുന്നു. ഇത് ശാസ്ത്രത്തിലുള്ളതാണ്. ബ്രാഹ്മണരുണ്ടാക്കിയ ഭോജനം കഴിക്കുന്നതിലൂടെ ബുദ്ധി ശുദ്ധമാകുകയും ശക്തി ലഭിക്കുകയും ചെയ്യുന്നു. ബ്രഹ്മാഭോജനത്തിന് മഹിമയുണ്ട്. ആര്ക്കാണോ ബ്രഹ്മാഭോജനത്തിനോട് ബഹുമാനം ഉള്ളത് അവര് പാത്രം കഴുകിയും കുടിക്കും. വളരെ ശ്രേഷ്ഠമെന്ന് മനസ്സിലാക്കുന്നു. ഭക്ഷണമില്ലാതെ ജീവിക്കാനെ സാധിക്കില്ല. ക്ഷാമം കൊണ്ട് ഭക്ഷണം കിട്ടാതെ മരിക്കുന്നു. ആത്മാവ് തന്നെയാണ് ഭക്ഷണം കഴിക്കുന്നത്. ഈ അവയവങ്ങളിലൂടെ സ്വാദ് മനസ്സിലാക്കി നല്ലത,് മോശമായത് എന്ന് പറയുന്നതും ആത്മാവ് തന്നെയാണ്. ഇത് വളരെ സ്വാദിഷ്ടവും ശക്തി ലഭിക്കുന്നതുമാണ്. എങ്ങനെയാണോ നിങ്ങള് മുന്നോട്ട് പോകവേ ഉന്നതി നേടുന്നത് അതു പോലുള്ള ഭോജനവും ലഭിച്ചു കൊണ്ടിരിക്കും. അതിനാലാണ് കുട്ടികളോട് പറയുന്നത് ശിവബാബയെ ഓര്മ്മിച്ച് ഭക്ഷണം ഉണ്ടാക്കൂ. ബാബ എന്താണോ മനസ്സിലാക്കി തരുന്നത് അതിനെ പ്രായോഗിക തലത്തില് കൊണ്ടു വരണം.

നിങ്ങള് അച്ഛന്റെ വീട്ടിലുള്ളവരാണ്, പോകുന്നത് ഭര്ത്താവിന്റെ വീട്ടിലേയ്ക്കും. സൂക്ഷ്മവതനത്തിലും പരസ്പരം കൂടിക്കാഴ്ച നടത്തുന്നു. ഭോഗ് കൊണ്ടു പോകുന്നു. ദേവതകള്ക്ക് ഭോഗ് കൊടുക്കാറുണ്ടല്ലോ. ദേവതകള് വരുന്നു, നിങ്ങള് ബ്രാഹ്മണര് അങ്ങോട്ട് പോകുന്നു. അവിടെ സഭ കൂടുന്നു. ശരി.

വളരെക്കാലത്തെ വേര്പാടിനു ശേഷം തിരിച്ചു കിട്ടിയ മധുരമധുരമായ കുട്ടികള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണയും പുലര്കാലവന്ദനവും. ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികള്ക്ക് നമസ്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1. യാതൊരു കാര്യത്തിലും ചിന്ത ഉണ്ടായിരിക്കരുത് എന്തുകൊണ്ടെന്നാല് ഈ ഡ്രാമ കൃത്യമായി ഉണ്ടാക്കപ്പെട്ടതാണ്. എല്ലാ അഭിനേതാക്കളും ഇതില് അവരവരുടെ പാര്ട്ട് അഭിനയിച്ചു കൊണ്ടിരിക്കുന്നു.

2. ജീവന് മുക്ത പദവി അഥവാ സദാ സുഖിയായി മാറണമെങ്കില് ഉള്ള് കൊണ്ട് ഒരേയൊരു ബാബയെത്തന്നെ ഓര്മ്മിക്കണം. വായ കൊണ്ട് ഒന്നും പറയേണ്ട ആവശ്യമില്ല. ഭോജനം ഉണ്ടാക്കുകയും കഴിക്കുകയും ചെയ്യുന്ന സമയത്ത് തീര്ച്ചയായും ബാബയുടെ ഓര്മ്മയിലിരിക്കണം.

വരദാനം :-
സ്വാര്ത്ഥത, ഈര്ഷ്യ, മുന്കോപം ഇവയില് നിന്ന് മുക്തമായിരിക്കുന്ന ക്രോധമുക്തരായി ഭവിക്കട്ടെ.

ഏതെങ്കിലും സങ്കല്പങ്ങള് വേണമെങ്കില് ചെയ്യൂ, സേവനത്തിന് വേണ്ടി സ്വയം ഓഫര് ചെയ്യൂ. പക്ഷെ സങ്കല്പങ്ങള്ക്ക് പുറകെ ആ സങ്കല്പത്തെ ഇച്ഛയുടെ രൂപത്തില് മാറ്റരുത് അപ്പോള് മുന്കോപം വരും. മറിച്ച് നിസ്വാര്ത്ഥരായി സങ്കല്പം ചെയ്യൂ, സ്വാര്ത്ഥരായല്ല. ഞാന് പറഞ്ഞത് നടക്കുക തന്നെ വേണം-ഇങ്ങനെ ചിന്തിക്കരുത്, ഓഫര് ചെയ്യൂ, എന്ത്-എന്തുകൊണ്ട് ഇത് വരരുത് അതല്ലെങ്കില് ഇര്ഷ്യ-വെറുപ്പ് ഓരോന്നായി വരും. സ്വാര്ത്ഥതയോ ഈര്ഷ്യയോ കാരണം കൊണ്ടും ക്രോധം വരും, ഇപ്പോള് ഇതില് നിന്നുപോലും മുക്തമാകൂ.

സ്ലോഗന് :-
ശാന്തിദൂതരായി എല്ലാവര്ക്കും ശാന്തി നല്കുക- ഇത് തന്നെയാണ് താങ്കളുടെ കര്ത്തവ്യം.