മധുരമായകുട്ടികളേ -
ഏറ്റവുംമധുരമായവാക്ക്ബാബഎന്നതാണ്. നിങ്ങള്വായിലൂടെസദാബാബാഎന്ന്പറയണം.
എല്ലാവര്ക്കുംശിവബാബയുടെപരിചയംനല്കിക്കൊണ്ടിരിക്കൂ.
ചോദ്യം :-
സത്യയുഗത്തില് മനുഷ്യരോ മൃഗങ്ങളോ പോലും രോഗിയാകുന്നില്ല. എന്താണ് കാരണം?
ഉത്തരം :-
കാരണം
സംഗമയുഗത്തില് ബാബ സര്വ്വ ആത്മാക്കളുടെയും, പരിധിയില്ലാത്ത സൃഷ്ടിയുടെയും
ഓപ്പറേഷന് ചെയ്യുന്നു. ഇതിലൂടെ രോഗത്തിന്റെ പേരോ അടയാളമോ ഉണ്ടാകുന്നില്ല. ബാബ
അവിനാശി സര്ജനാണ്. ഇപ്പോള് ഈ മുഴുവന് സൃഷ്ടിയും രോഗിയാണ്, പിന്നീട് രോഗത്തിന്റെ
പേരോ അടയാളമോ ഉണ്ടാകില്ല. ഇവിടെയുളള ദുഃഖങ്ങളില് നിന്നും രക്ഷപ്പെടുന്നതിനു
വേണ്ടി വളരെയധികം ധൈര്യശാലിയായി മാറണം.
ഗീതം :-
അങ്ങയെ
നേടിയ ഞങ്ങള് ലോകം മുഴുവനും നേടിക്കഴിഞ്ഞു.........
ഓംശാന്തി.
ഡബിള് എന്നും പറയാം, ഡബിള് ഓംശാന്തി. ആത്മാവ് തന്റെ പരിചയം നല്കുകയാണ്. ഞാന്
ആത്മാവ് ശാന്തസ്വരൂപമാണ്. നമ്മുടെ നിവാസസ്ഥാനം ശാന്തിധാമത്തിലാണ്. നമ്മളെല്ലാവരും
ബാബയുടെ സന്താനങ്ങളാണ്. എല്ലാ ആത്മാക്കളേയും ഓം എന്നാണ് പറയുന്നത്.
ശാന്തിധാമത്തില് നമ്മള് സഹോദരന്മാരാണ്, പിന്നീട് ശരീരത്തിലേക്ക് വന്നപ്പോള്
സഹോദരീ-സഹോദരന്മാരായി. ഇപ്പോള് സഹോദരീ-സഹോദരനില് നിന്നാണ് ബന്ധം ആരംഭിക്കുന്നത്.
ബാബ മനസ്സിലാക്കിത്തരുന്നു, നിങ്ങളെല്ലാവരും എന്റെ കുട്ടികളാണ്, ബ്രഹ്മാവിന്റെ
സന്താനങ്ങളാണ് അതുകൊണ്ട് സഹോദരീ-സഹോദരന്മാരാണ്. നിങ്ങള്ക്ക് മറ്റൊരു
സംബന്ധവുമില്ല. നിങ്ങള് പ്രജാപിതാവിന്റെ സന്താനങ്ങള് ബ്രഹ്മാകുമാര്-കുമാരിമാരാണ്.
പഴയ ലോകത്തെ പരിവര്ത്തനപ്പെടുത്താനായി ബാബ ഈ സമയത്താണ് വരുന്നത്. ബാബ
ബ്രഹ്മാവിലൂടെയാണ് പുതിയ സൃഷ്ടിയെ രചിക്കുന്നത്. അപ്പോള് ബ്രഹ്മാവുമായുളള
സംബന്ധവുമുണ്ടല്ലോ. യുക്തി എത്ര നല്ലതാണ്. എല്ലാവരും ബ്രഹ്മാകുമാര്-കുമാരിമാരാണ്.
സ്വയം ആത്മാവെന്നു മനസ്സിലാക്കി ബാബയെ ഓര്മ്മിക്കണം, പരസ്പരം
സഹോദരീ-സഹോദരന്മാരാണെന്ന് മനസ്സിലാക്കണം. വികാരീ ദൃഷ്ടി പാടില്ല. കലിയുഗത്തില്
കുമാരീ-കുമാരന്മാര് വലിയവരായാല് വികാരീ ദൃഷ്ടിയുണ്ടാകുന്നു പിന്നീട് പെരുമാറ്റവും
അങ്ങിനെയുളളതായിത്തീരുന്നു.വികാരീചേഷ്ടകളുണ്ടാകുന്നു.
വികാരീകര്മ്മം രാവണരാജ്യത്തിലാണുണ്ടാകുന്നത്. സത്യയുഗത്തില്
വികാരീചേഷ്ടകളുണ്ടാകില്ല. വികാരി എന്നവാക്കു തന്നെയുണ്ടാകില്ല. ഇവിടെയാണെങ്കില്
ധാരാളം വികര്മ്മങ്ങള് ഉണ്ടാകുന്നു. അതിനാണ് കോടതിയെല്ലാം ഉണ്ടാക്കിയിരിക്കുന്നത്.
സത്യയുഗത്തില് കോടതിയുണ്ടാകില്ല. അത്ഭുതമല്ലേ. ജയിലില്ല, പോലീസില്ല,
കളളന്മാരില്ല. ഇവിടെ സംഭവിച്ചുകൊണ്ടിരിക്കുന്നതെല്ലാം തന്നെ ദുഖത്തിന്റെ
കാര്യങ്ങളാണ്, അതുകൊണ്ടാണ് കുട്ടികള്ക്ക് മനസ്സിലാക്കിത്തരുന്നത്, ഇത്
സുഖദുഃഖത്തിന്റെയും ജയപരാജയത്തിന്റെയും കളിയാണ്. ഇതിനെക്കുറിച്ചും നിങ്ങള്ക്കു
മാത്രമേ അറിയൂ. ഇങ്ങനെ പറയാറുണ്ട് മായയോട് തോല്വി, മായയുടെ മേല്
അരക്കല്പത്തേക്ക് വിജയം പ്രാപ്തമാക്കുന്നതും ബാബ വന്നിട്ടാണ്. പിന്നീടുളള
അരക്കല്പം തോല്ക്കേണ്ടതായി വരുന്നു. ഇതൊന്നും പുതിയ കാര്യങ്ങളല്ല. ഇത് സാധാരണ
ചില്ലി ക്കാശിന്റെ കളിയാണ്, പിന്നീട് നിങ്ങള് എന്നെ ഓര്മ്മിച്ച്
അരക്കല്പത്തേക്ക് തന്റെ രാജ്യ ഭാഗ്യം നേടുന്നു. രാവണ രാജ്യത്തില് നിങ്ങള് എന്നെ
മറക്കുന്നു. രാവണന് ശത്രുവാണ്, രാവണന്റെ കോലം ഓരോ വര്ഷവും ഭാരതവാസികള് തന്നെയാണ്
കത്തിക്കുന്നത്. ഏതൊരു ദേശത്തിലാണോ ധാരാളം ഭാരതവാസികളുളളത്, അവിടെയും
കത്തിക്കുന്നുണ്ടാകും. ഇത് ഭാരതവാസികളുടെ ധാര്മ്മിക ഉത്സവമെന്നാണ് പറയുന്നത്.
അതുകൊണ്ട് കുട്ടികള് മനസ്സിലാക്കിക്കൊടുക്കണം, ദസറ ആഘോഷിക്കുന്നുണ്ടെങ്കിലും അത്
പരിധിക്കുളളിലുളള കാര്യമാണ്. മുഴുവന് വിശ്വത്തിലും ഇപ്പോള് രാവണരാജ്യമാണ്. കേവലം
ലങ്കയല്ല. വിശ്വം വളരെ വലുതല്ലേ. ബാബ മനസ്സിലാക്കിത്തന്നിട്ടുണ്ട്, ഈ മുഴുവന്
സൃഷ്ടിയും സാഗരത്തിലാണ് നില്ക്കുന്നത്. താഴെ ഒരു കാള അല്ലെങ്കില് പശുവുണ്ട്,
അതിന്റെ കൊമ്പിന്മേലാണ് സൃഷ്ടി നില്ക്കുന്നതെന്ന് മനുഷ്യര് പറയാറുണ്ട്.
പിന്നീടത് എപ്പോഴാണോ ക്ഷീണിക്കുന്നത്, അപ്പോള് ഭൂമിയെ കൊമ്പില് നിന്നും
മാറ്റുന്നു എന്നെല്ലാം പറയുന്നു. പക്ഷേ ഇങ്ങനെയുളള കാര്യങ്ങളൊന്നും തന്നെയില്ല.
ബാബ മനസ്സിലാക്കിത്തരുന്നു,ഈ ലോകത്തിന് ചുറ്റും സാഗരമാണ് ഉള്ളത്. നാലുവശത്തും
വെളളം മാത്രമേയുളളൂ. ഇപ്പോള് മുഴുവന് ലോകവും രാവണരാജ്യമാണ്. പിന്നീട് രാമരാജ്യം
അഥവാ ഈശ്വരീയ രാജ്യം സ്ഥാപിക്കാന് വേണ്ടി ബാബക്ക് വരേണ്ടതായുണ്ട്. കേവലം ഈശ്വരന്
എന്നു പറയുന്നതിലൂടെ തന്നെ എല്ലാവരും പറയുന്നത്, ഭഗവാന് സര്വ്വശക്തനാണെന്നാണ്,
ഭഗവാന് സര്വ്വതും ചെയ്യാന് സാധിക്കുമെന്നാണ്. ഇതെല്ലാം വ്യര്ത്ഥമായ മഹിമയാണ്.
ഇതിലൂടെയൊന്നും ഈശ്വരനോടുളള സ്നേഹം ഉണ്ടാകില്ല. ഇവിടെ ഈശ്വരനെയാണ് അച്ഛന് എന്ന്
പറയുന്നത്. അച്ഛന് എന്ന് പറയുന്നതിലൂടെ സമ്പത്ത് ലഭിക്കുന്നതിന്റെ കാര്യമുണ്ട്.
ശിവബാബ പറയുന്നു, എപ്പോഴും ബാബാ-ബാബാ എന്നു പറയണം. ഈശ്വരന് അഥവാ പ്രഭു എന്ന
വാക്ക് മറന്നു പോകണം. ബാബ പറയുന്നു, എന്നെ മാത്രം ഓര്മ്മിക്കണം. ചിത്രപ്രദര്ശിനി
പറഞ്ഞുകൊടുക്കുമ്പോഴും ഇടക്കിടെ ശിവബാബയുടെ പരിചയം നല്കണം. ശിവബാബ ഒരാളാണ്
ഏറ്റവും ഉയര്ന്നതിലും ഉയര്ന്നത്. ബാബയെ ഗോഡ്ഫാദര് എന്നു പറയുന്നു. മുസ്ലീമുകള്
അളളാഹു എന്നു പറയുന്നു. അതിരാവിലെ എഴുന്നേറ്റ് 10 നിമിഷം ഖുറാന് വായിച്ച്
അതിന്റെ അര്ത്ഥം പറയുന്നു അളളാഹു പറഞ്ഞിട്ടുണ്ട്, ആര്ക്കും ദുഃഖം നല്കരുതെന്ന്,
ഇങ്ങനെയൊന്നും ചെയ്യാന് പാടില്ല.... അല്ലാതെ ഇതെല്ലാം ബാബയാണ് പറഞ്ഞതെന്ന്
മനസ്സിലാക്കുന്നില്ല. ഏറ്റവും മധുരമായത് ബാബ എന്ന വാക്കാണ്. ശിവബാബ,ശിവബാബ എന്ന്
വായില് നിന്നും വരണം. മനുഷ്യര്ക്കല്ലേ വായുണ്ടാകൂ. ഒരിക്കലും പശുവിന്റെ വായിലൂടെ
പറയാന് സാധിക്കില്ലല്ലോ. നിങ്ങള് ശിവശക്തികളാണ്. നിങ്ങളുടെ മുഖകമലത്തിലൂടെയാണ്
ജ്ഞാനാമൃതം വരേണ്ടത്. നിങ്ങളുടെ പേരിന്റെ പ്രശസ്തിയാണ് പിന്നീട്
ഗോമുഖത്തെക്കുറിച്ചും പറഞ്ഞത്. ഗംഗയെക്കുറിച്ച് ഒരിക്കലും ഇങ്ങനെ പറയില്ല.
മുഖകമലത്തിലൂടെ അമൃത് വീഴുന്നത് ഇപ്പോഴാണ്. ജ്ഞാനാമൃതം കുടിക്കുന്നവര്ക്ക് വിഷം
കുടിക്കാന് സാധിക്കില്ല. അമൃതം കുടിക്കുന്നതിലൂടെ നിങ്ങള് ദേവതയായി മാറുന്നു.
ഇപ്പോള് അസുരന്മാരെ ദേവതയാക്കാന് ഞാന് വരുന്നു. നിങ്ങളിപ്പോള് ദൈവീക
സമ്പ്രദായത്തിലുളളവരാകാന് പോകുന്നവരാണ്. സംഗമയുഗം എപ്പോള് എങ്ങനെയുണ്ടാകുന്നു
എന്നു പോലും ആര്ക്കും അറിയില്ല. നമ്മള് ബ്രഹ്മാകുമാര്-കുമാരിമാര് പുരുഷോത്തമ
സംഗമയുഗികളാണെന്ന് നിങ്ങള്ക്കറിയാം. ബാക്കിയുളളവരെല്ലാവരും കലിയുഗികളാണ്.
നിങ്ങള് വളരെ കുറച്ചുപേരേയുള്ളൂ. നിങ്ങള്ക്ക് വൃക്ഷത്തെക്കുറിച്ചുളള ജ്ഞാനമുണ്ട്.
പിന്നീട് അഭിവൃദ്ധി പ്രാപിക്കുകയാണ്. എത്ര ഗവേഷണങ്ങളാണ് ഉണ്ടാകുന്നത്, ജനന
നിരക്ക് എങ്ങനെ കുറക്കണം? പക്ഷേ മനുഷ്യന് ആഗ്രഹിക്കുന്നതൊന്ന്, ഈശ്വരന്
മറ്റൊന്നും. എല്ലാവരുടെയും മരണം ഉണ്ടാവുക തന്നെ വേണം. ഇനി വിളവെടുപ്പ്
ധാരാളമുണ്ടാകും, മഴ വരികയാണെങ്കില് എത്രയാണ് ബുദ്ധിമുട്ടുണ്ടാവുക.
പ്രകൃതിക്ഷോഭത്തെക്കുറിച്ചും ആര്ക്കും മനസ്സിലാവില്ല. ആര്ക്കും യഥാര്ത്ഥ
ആശ്രയമുണ്ടാകില്ല. വിളവെടുപ്പ് സമയത്ത് മഞ്ഞിന്റെ ഉല്ക്കകള് വീണു കഴിഞ്ഞാല്
എത്ര നഷ്ടമുണ്ടാകും. മഴ പെയ്യാതിരുന്നാലും ബുദ്ധിമുട്ടാണ്. ഇതിനെയാണ്
പ്രകൃതിക്ഷോഭമെന്നു പറയുന്നത്. പ്രകൃതിക്ഷോഭങ്ങള് ധാരാളമുണ്ടാകും ഇതില് നിന്നും
രക്ഷപ്പെടുന്നതിനായി ധൈര്യശാലിയായി മാറണം. പലര്ക്കും ഓപ്പറേഷന് (ശസ്ത്രക്രിയ)
നേരിട്ട് കാണാനുളള ശക്തിയുണ്ടാകില്ല. കണ്ടാല് ഉടന് തന്നെ അബോധാവസ്ഥയിലാകുന്നു.
ഇപ്പോള് ഈ മോശമായ സൃഷ്ടിയുടെ ഓപ്പറേഷനാണുണ്ടാകുന്നത്. ബാബ പറയുന്നു ഞാന് വന്ന്
എല്ലാവരുടെയും ഓപ്പറേഷന് ചെയ്യുന്നു. മുഴുവന് സൃഷ്ടിയും രോഗിയാണ്. ബാബയുടെ
പേരാണ് അവിനാശി സര്ജന്. ബാബ മുഴുവന് വിശ്വത്തിന്റെയും ഓപ്പറേഷനാണ് ചെയ്യുന്നത്.
പിന്നീട് മുഴുവന് വിശ്വത്തിലും ഒരിക്കലും ദുഃഖമുണ്ടാകില്ല. എത്ര വലിയ സര്ജനാണ്.
ആത്മാക്കളുടെയും ഓപ്പറേഷന് ചെയ്യുന്നു, പരിധിയില്ലാത്ത സൃഷ്ടിയുടെയും ഓപ്പറേഷന്
ചെയ്യുന്നു. സത്യയുഗത്തില് മനുഷ്യര് മാത്രമല്ല, മൃഗങ്ങള്ക്കു പോലും
രോഗമുണ്ടാകില്ല. എന്റെയും കുട്ടികളുടെയും പാര്ട്ട് എന്താണെന്നുളളത് ബാബ
മനസ്സിലാക്കിത്തരുന്നു. ഇതിനെയാണ് രചനയുടെ ആദി- മദ്ധ്യ- അന്ത്യത്തിന്റെ
ജ്ഞാനമെന്ന് പറയുന്നത്, അതാണ് നിങ്ങളിപ്പോള് നേടിക്കൊണ്ടിരിക്കുന്നത്. ഈ സന്തോഷം
കുട്ടികള്ക്ക് ആദ്യമാദ്യം ഉണ്ടായിരിക്കണം.
ഇന്ന് സത്ഗുരുവാറാണ്(വ്യാഴാഴ്ച). എപ്പോഴും സത്യം മാത്രമേ പറയാവൂ. വ്യാപാരത്തിലും
പറയാറുണ്ട് - എപ്പോഴും സത്യം മാത്രമേ പറയാവൂ. വഞ്ചിക്കരുതെന്നും പറയും. എന്നാലും
പലരും ലോഭത്തിലേക്ക് വന്ന് കൂടുതല് വില പറഞ്ഞ് വില്ക്കുന്നവരുണ്ടാകും. സത്യം
ഒരിക്കലും ആരും പറയുന്നില്ല. അസത്യം മാത്രം പറയുന്നതുകൊണ്ടാണ് സത്യമായ ഈശ്വരനെ
എല്ലാവരും ഓര്മ്മിക്കുന്നത്. സത്യത്തിന്റെ കൂടെ നില്ക്കണമെന്നും പറയാറുണ്ട്.
ഇപ്പോള് നിങ്ങള്ക്ക് മനസ്സിലായി സത്യമായ ബാബ മാത്രമേ നമ്മള് ആത്മാക്കളുടെ കൂടെ
വരൂ. ഇപ്പോള് നിങ്ങള് ആത്മാക്കളുടെ കൂട്ടുകെട്ട് സത്യമായ ബാബയോടൊപ്പമാണ്.
അപ്പോള് നിങ്ങള് മാത്രമേ ബാബയുടെ കൂടെപ്പോകൂ. നിങ്ങള് കുട്ടികള്ക്കറിയാം ശിവബാബ
വന്നിരിക്കുകയാണ്, ബാബയെയാണ് (ട്രൂത്ത്)സത്യം എന്നു പറയുന്നത്. ബാബ ഒരേയൊരു തവണ
നമ്മള് ആത്മാക്കളെ പവിത്രമാക്കി കൂടെക്കൊണ്ടുപോകുന്നു. സത്യയുഗത്തില് ഒരിക്കലും
രാമനാമ സംഗം അഥവാ സത്യനാമ സംഗം... എന്നു പറയില്ല. ഈ സമയത്താണ് ബാബ വന്ന്
കുട്ടികളെ കണ്ണുകളിലിരുത്തി കൂടെക്കൊണ്ടുപോകുന്നത്. സ്ഥൂല നേത്രത്തിന്റെ
കാര്യമല്ല, മൂന്നാമത്തെ നേത്രം. നിങ്ങള്ക്കറിയാം ഈ സമയത്താണ് ബാബ വന്ന്
കൂടെക്കൊണ്ടു പോകുന്നത്. ശങ്കരന്റെ വിവാഹഘോഷയാത്രയല്ല, ശിവബാബയുടെയും
കുട്ടികളുടെയുമാണ് വിവാഹഘോഷയാത്ര. ബാബ പതിമാരുടെയും പതിയാണ്. നിങ്ങളെല്ലാവരും
വധുക്കളാണ്. നിങ്ങളെല്ലാവരും പ്രിയതമകളാണ്, ഞാനാണ് പ്രിയതമന്. പ്രിയതമന്
ഒരാളല്ലേ ഉണ്ടാവുക. നിങ്ങള് അരക്കല്പമായുളള എന്റെ പ്രിയതമകളാണ്. ഇപ്പോള് ഞാന്
വന്നിരിക്കുകയാണ്, നിങ്ങള് ഭക്തരാണ്. ഭക്തര്ക്ക് രക്ഷ നല്കുന്നത് ഭഗവാനാണ്.
ആത്മാവ് ശരീരത്തോടൊപ്പമാണ് ഭക്തി ചെയ്യുന്നത്. സത്യ-ത്രേതായുഗത്തില്
ഭക്തിയുണ്ടാകുന്നില്ല. ഭക്തിയുടെ ഫലമാണ് നിങ്ങള്ക്കിപ്പോള് നല്കുന്നത്, ഇതിന്റെ
പ്രാപ്തി നിങ്ങള് സത്യയുഗത്തില് അനുഭവിക്കുന്നു. ബാബ നിങ്ങളെ കൂടെകൊണ്ടുപോകുന്ന
പ്രിയതമനാണ്. പിന്നീട് നിങ്ങള് തന്റെ പുരുഷാര്ത്ഥമനുസരിച്ച് പോയി രാജ്യഭാഗ്യം
നേടുന്നു. ഇതൊന്നും എവിടെയും എഴുതപ്പെട്ടിട്ടില്ല. ശങ്കരന് പാര്വ്വതിക്ക് അമരകഥ
കേള്പ്പിച്ചു എന്ന് പറയാറുണ്ട്. വാസ്തവത്തില് നിങ്ങളെല്ലാവരും പാര്വ്വതിമാരാണ്.
കഥകേള്പ്പിക്കുന്ന അമരനാഥന് ഞാനാണ്. ഒരേയൊരു ബാബയെ മാത്രമേ അമരനാഥനെന്നു പറയൂ.
ഉയര്ന്നതിലും ഉയര്ന്നത് ബാബയാണ്, ബാബക്ക് സ്വന്തം ശരീരമില്ല. അമരനാഥനായ ഞാന്
നിങ്ങള് കുട്ടികള്ക്ക് അമരകഥ കേള്പ്പിച്ചു തരുന്നു. പിന്നെ ശങ്കരന്-പാര്വ്വതി
ഇവിടേക്ക് എവിടെ നിന്നു വരാനാണ്. അവര് സൂക്ഷ്മ വതനത്തിലല്ലേ. സൂക്ഷ്മവതനം
സൂര്യ-ചന്ദ്രന്മാരുടെപോലും പ്രകാശം എത്തിച്ചേരാത്ത സ്ഥലമാണ്.
സത്യമായ ബാബ ഇപ്പോള് നിങ്ങള്ക്ക് സത്യമായ കഥ കേള്പ്പിക്കുന്നു. ബാബക്കല്ലാതെ
മറ്റാര്ക്കും തന്നെ സത്യമായ കഥ കേള്പ്പിക്കാന് സാധിക്കില്ല. വിനാശമുണ്ടാകാന്
സമയമെടുക്കുമെന്ന് അറിയാമല്ലോ. എത്ര വലിയ ലോകമാണ്. എത്രയധികം കെട്ടിടങ്ങളാണ്
താഴേക്ക് വീണ് നശിക്കുന്നത്. ഭൂകമ്പമുണ്ടാകുന്നതിലൂടെ ധാരാളം നഷ്ടങ്ങള്
സംഭവിക്കുന്നു. എത്രപേരാണ് മരണമടയുന്നത്. ബാക്കി നിങ്ങള് ബ്രാഹ്മണരുടെ വൃക്ഷം
വളരെ ചെറുതാണ്. ഡല്ഹി സ്വര്ഗ്ഗമായി മാറും. ഈയൊരു സ്വര്ഗ്ഗത്തിലാണ്
ലക്ഷ്മീ-നാരായണന്മാരുടെ രാജ്യമുണ്ടാവുക. എത്ര വലിയ-വലിയ കൊട്ടാരങ്ങളാണ്
ഉണ്ടാക്കുക. പരിധിയില്ലാത്ത ഭാഗ്യമാണ് ലഭിക്കുന്നത്. നിങ്ങള്ക്ക് യാതൊരു ചിലവും
ചെയ്യേണ്ടതായില്ല. ബാബ പറയുന്നു ബ്രഹ്മാബാബ ജീവിച്ചിരുന്ന സമയത്തു തന്നെ
ധാന്യങ്ങള്ക്ക് വളരെ വില കുറവായിരുന്നു. അപ്പോള് സത്യയുഗത്തില് എത്ര
വിലക്കുറവായിരിക്കും. സത്യയുഗത്തിലെ ഓരോരോ വീട്ടിലും ഡല്ഹിയുടെ
വിസ്തൃതിക്കനുസരിച്ചുളള സ്ഥലങ്ങളുണ്ടാകും. മധുരമായ നദിക്കരയിലായിരിക്കും
നിങ്ങളുടെ രാജധാനി. അവിടെ ലഭിക്കാത്ത ഒരു വസ്തുവുമുണ്ടാകില്ല! ..അന്നം സദാ
ലഭിച്ചുകൊണ്ടിരിക്കും. അവിടെയുളള ഫല-പുഷ്പങ്ങളെല്ലാം വലിയ-വലിയതായിരിക്കും.
നിങ്ങള്ക്ക് ചിലപ്പോള് ഇതൊക്കെ സാക്ഷാത്കാരം ലഭിക്കുന്നു. സൂക്ഷ്മവതനത്തില്
തോട്ടക്കാരനെ കണ്ടു എന്നൊക്കെ പറയാറുണ്ട്. പക്ഷേ തോട്ടക്കാരന് തീര്ച്ചയായും
വൈകുണ്ഡത്തിലോ അഥവാ നദീ തീരത്തോ മാത്രമല്ലേയുണ്ടാകൂ. അവിടെ വളരെ കുറച്ച്
മനുഷ്യരേ ഉണ്ടാവുകയുള്ളൂ. ഇവിടെ കോടിക്കണക്കിന് ആളുകളാണ്, അവിടെ വെറും 9 ലക്ഷം
അതും അവിടെ സര്വ്വതും നിങ്ങളുടെ കൈകളിലായിരിക്കും. ബാബ ഇപ്പോള് നമുക്കു
നല്കുന്ന രാജധാനി ആര്ക്കും തട്ടിയെടുക്കാന് സാധിക്കില്ല. നിങ്ങള് ഭൂമിയുടെയും
ആകാശത്തിന്റെയുമെല്ലാം അധികാരികളാണ്. ഗീതവും കുട്ടികള് കേട്ടു. ഇങ്ങനെയുളള 6-8
ഗീതങ്ങളുണ്ടാകണം. ഇത് കേള്ക്കുന്നതിലൂടെത്തന്നെ നിങ്ങള്ക്ക് അതിരില്ലാത്ത
സന്തോഷമുണ്ടാകും. നിങ്ങളുടെ അവസ്ഥ മോശമാണങ്കില് ഇങ്ങനെയുളള പാട്ട് കേള്ക്കൂ. ഇത്
സന്തോഷത്തിന്റെ ഗീതമാണ്. നിങ്ങള്ക്ക് ഇതിന്റെ അര്ത്ഥത്തെക്കുറിച്ചും അറിയാമല്ലോ.
അവനവനെ ഹര്ഷിതമുഖരാക്കുന്നതിനായി ബാബ ഒരുപാട് യുക്തികളും നല്കുന്നുണ്ട്. ചിലര്
ബാബക്ക് എഴുതാറുണ്ട്, ബാബാ, അത്ര സന്തോഷമുണ്ടാകുന്നില്ല. മായയുടെ കൊടുങ്കാറ്റ്
വരുന്നു. മായയുടെ കൊടുങ്കാറ്റ് വന്നാല് നിങ്ങള് അപ്പോള് തന്നെ ഗീതം കേള്ക്കൂ.
സന്തോഷത്തിനായി വലിയ-വലിയ ക്ഷേത്രങ്ങളില് പോലും പ്രവേശന കവാടത്തില് തന്നെ
ഗീതങ്ങള് മുഴക്കാറുണ്ട്. ബോംബെയില് മാധവബാഗിലുളള ലക്ഷ്മി-നാരായണന്റെ
ക്ഷേത്രത്തിലെ മുഖ്യ കവാടത്തില് തന്നെ ഇതുപോലെ ഗീതം കേള്പ്പിക്കാറുണ്ട്. ഈ
ചലച്ചിത്ര ഗാനങ്ങളെല്ലാം എന്തിനാണ് കേള്ക്കുന്നതെന്ന് ചോദിക്കുന്നവരുണ്ട്. പക്ഷേ
ഇത് ഉണ്ടാക്കിയവര്ക്ക് ഡ്രാമ അനുസരിച്ച് ഇത് നമുക്ക് ഉപയോഗത്തിലേക്ക് വരുന്ന
വസ്തുവാകുമെന്ന് അറിയില്ലല്ലോ. നിങ്ങള് കുട്ടികള്ക്കേ ഇതിന്റെ
അര്ത്ഥത്തെക്കുറിച്ച് അറിയൂ. നിങ്ങള്ക്ക് ഇത് കേള്ക്കുമ്പോള്ത്തന്നെ
സന്തോഷമുണ്ടാകുന്നു. പക്ഷേ കുട്ടികള് മറന്നു പോകുന്നു. വീട്ടില് ആര്ക്കെങ്കിലും
വിഷമമുണ്ടെങ്കില് ഇങ്ങനെയുളള ഗീതം കേള്ക്കുന്നതിലൂടെ സന്തോഷമുണ്ടാകുന്നു. ഈ
ഗീതങ്ങള് വളരെ വിലപ്പെട്ട ഒന്നാണ്. ആരുടെയെങ്കിലും വീട്ടില് പ്രശ്നങ്ങളാണെങ്കില്
പറയൂ- ഭഗവാനുവാചാ കാമം മഹാശത്രുവാണ്. ഇതിനുമേല് വിജയം
പ്രാപിക്കുകയാണെങ്കില്നിങ്ങള് വിശ്വത്തിന്റെ അധികാരിയായി മാറും. പിന്നീട്
പുഷ്പങ്ങളുടെ മഴയും ജയജയാരവവും ഉണ്ടാകും. സ്വര്ണ്ണ പുഷ്പങ്ങളുടെ മഴ പെയ്യും.
നിങ്ങളിപ്പോള് മുളളില് നിന്നും സ്വര്ണ്ണ പുഷ്പങ്ങളായാണ് മാറുന്നത്. പിന്നീട്
നിങ്ങളുടെ അവതരണമുണ്ടാകും. പുഷ്പങ്ങളുടെ മഴയുണ്ടാകുന്നില്ല, പക്ഷേ നിങ്ങള്
പുഷ്പങ്ങളായി താഴേക്ക് വരുകയാണ്. പക്ഷേ മനുഷ്യര് സത്യയുഗത്തില് സ്വര്ണ്ണമഴ
പെയ്യും എന്നെല്ലാമാണ് മനസ്സിലാക്കുന്നത്. ഒരു രാജകുമാരന് വിദേശത്ത് പോയപ്പോള്
അവരെ വരവേല്ക്കാനായി സ്വര്ണ്ണ പുഷ്പം ഉണ്ടാക്കിച്ചിരുന്നു. അത് എല്ലാവരുടെ മേലും
വര്ഷിച്ചിരുന്നു. സന്തോഷത്തോടെ വളരെയധികം സത്കരിച്ചു. സത്യം-സത്യമായ
സ്വര്ണ്ണത്തിന്റെ പുഷ്പങ്ങളായിരുന്നു ഉണ്ടാക്കി വെച്ചിരുന്നത്. ബാബക്ക് അവരുടെ
പദവിയെക്കുറിച്ചും നല്ല രീതിയില് അറിയാമായിരുന്നു. വാസ്തവത്തില് നിങ്ങളാണ്
പുഷ്പങ്ങളായി വരുന്നത്. നിങ്ങളാകുന്ന സുവര്ണ്ണ പുഷ്പങ്ങളാണ് മുകളില് നിന്നും
താഴേക്കു വരുന്നത്. നിങ്ങള് കുട്ടികള്ക്ക് വിശ്വത്തിന്റെ ചക്രവര്ത്തി പദവിയുടെ
എത്ര വലിയ ലോട്ടറിയാണ് ലഭിക്കുന്നത്. എങ്ങനെയാണോ ലൗകിക പിതാവ് കുട്ടികള്ക്ക്
വേണ്ടി എന്തെങ്കിലും കൊണ്ടു വരുമ്പോള് , ഇത് നിങ്ങള്ക്ക് വേണ്ടി കൊണ്ടു
വന്നതാണെന്ന് പറയാറില്ലേ. അപ്പോള് കുട്ടികള്ക്ക് വളരെ സന്തോഷമുണ്ടാകാറില്ലേ.
നിങ്ങള്ക്ക് വേണ്ടി ഞാന് സ്വര്ഗ്ഗം കൊണ്ടു വന്നിരിക്കുകയാണ് എന്ന് ബാബയും
പറയുന്നു. നിങ്ങള് അവിടെ രാജ്യം ഭരിക്കുന്നുവെങ്കില് എത്ര സന്തോഷമുണ്ടായിരിക്കണം.
ചിലര്ക്ക് ബാബ ഏതെങ്കിലും ചെറിയ സമ്മാനം നല്കുകയാണെങ്കില് പറയുന്നു, ബാബാ അങ്ങ്
ഞങ്ങള്ക്ക് വിശ്വത്തിന്റെ ചക്രവര്ത്തി പദം നല്കുന്നതിന്റെ മുന്നില് ഇത്
ഒന്നുമല്ല! അങ്ങിനെയല്ല, ശിവബാബയുടെ ഓര്മ്മചിഹ്നം കൂടെയുണ്ടെങ്കില് ശിവബാബയുടെ
സ്മൃതിയുണ്ടാകുന്നു, നിങ്ങള്ക്ക് കോടികള് ലഭിക്കുന്നു. ശരി.
വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെ കിട്ടിയ മധുരമധുരമായ കുട്ടികള്ക്ക്
മാതാവുംപിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണകളും പുലര്കാലവന്ദനവും. ആത്മീയ
പിതാവിന്റെ ആത്മീയ കുട്ടികള്ക്ക് നമസ്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1.
സത്യത്തിന്റെ കൂടെ തിരികെ പോകണം അതിനാല് സദാ സത്യമായിരിക്കണം. ഒരിക്കലും അസത്യം
പറയരുത്.
2. നമ്മള് ബ്രഹ്മാബാബയുടെ
സന്താനങ്ങള് പരസ്പരം സഹോദരി-സഹോദരന്മാരാണ്, അതുകൊണ്ട് ഒരിക്കലും വികാരി ചേഷ്ടകള്
പാടില്ല. ഭായി-ഭായി അഥവാ ഭായി-ബഹന് എന്നൊരു സംബന്ധമല്ലാതെ മറ്റൊരു
സംബന്ധത്തിന്റെയും ഭാരം പാടില്ല.
വരദാനം :-
ഓര്മ്മയുടെ
ബലത്തിലൂടെ തന്റെയും മറ്റുള്ളവരുടേയും ശ്രേഷ്ഠ പുരുഷാര്ത്ഥത്തിന്റെ ഗതി വിധികളെ
അറിയുന്ന മാസ്റ്റര് ത്രികാലദര്ശിയായി ഭവിക്കട്ടെ.
എങ്ങിനെയാണോ
ശാസ്ത്രജ്ഞര്ക്ക് ഭൂമിയില് നിന്നും ബഹിരാകാശത്തേക്ക് പോകുന്നവരുടെ ഓരോരോ
കാര്യങ്ങളും കാണാനാകുന്നത് അതുപോലെ താങ്കള് മാസ്റ്റര് ത്രികാലദര്ശി
കുട്ടികള്ക്കും സൈലന്സ് അഥവാ ഓര്മ്മയുടെ ബലത്തിലൂടെ തന്റെയും മറ്റുള്ളവരുടേയും
ശ്രേഷ്ഠ പുരുഷാര്ത്ഥം അഥവാ അവസ്ഥ
അങ്ങിനെയാണെന്ന് മനസ്സിലാക്കാന് കഴിയും. ദിവ്യബുദ്ധിയായി മാറുന്നതിലൂടെയും
ഓര്മ്മയില് ശുദ്ധസങ്കല്പങ്ങളില് സ്ഥിതിചെയ്യുന്നതിലൂടെയും ത്രികാലദര്ശിയായി
ഭവിക്കട്ടെ എന്ന വരദാനം പ്രാപ്തമാകുന്നു മാത്രമല്ല പുതിയ പുതിയ പ്ലാനുകളെ
പ്രാക്ടിക്കലായി നടപ്പിലാക്കാന് കഴിയുകയും ചെയ്യുന്നു.
സ്ലോഗന് :-
സര്വ്വരുടേയും സഹയോഗിയായി മാറുകയാണെങ്കില് സ്വതവേ സ്നേഹം ലഭിച്ചുകൊണ്ടിരിക്കും
അവ്യക്തസൂചന- സ്വയത്തിനും
സര്വ്വര്ക്കും വേണ്ടി മനസ്സുകൊണ്ട് യോഗത്തിന്റെ ശക്തികളുടെ പ്രയോഗം ചെയ്യൂ.
എനിക്ക് സേവനത്തിനുള്ള
ചാന്സ് ലഭിക്കുന്നില്ല എന്ന് ആര്ക്കും പറയാനാകില്ല.വാചാസേവനം
ചെയ്യാനാകുന്നില്ലെങ്കില് മനസ്സുകൊണ്ട് വായുമണ്ഢലത്തിലൂടെ സുഖത്തിന്റെ വൃത്തിയും
സുഖമയസ്ഥിതിയും വ്യാപിപ്പിക്കുന്നതിന്റെ സേവനം ചെയ്യൂ,അസുഖങ്ങളുണ്ടെങ്കിലും
വീട്ടിലിരുന്ന് സഹയോഗിയാകൂ.മനസ്സാസേവനത്തിലൂടെ ശുദ്ധസങ്കല്പങ്ങളുടെ സ്റ്റോക്ക്
വര്ദ്ധിപ്പിക്കൂ,ശുഭഭാവനകളാല് സമ്പന്നമാകൂ.