02.11.2024           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളേ- സംഗമയുഗം ഭാഗ്യവാനായി മാറാനുള്ള യുഗമാണ്, ഇവിടെ നിങ്ങളെത്ര ആഗ്രഹിക്കുന്നുവോ അത്രയും തന്റെ ഭാഗ്യനക്ഷത്രത്തെ തിളക്കമുള്ളതാക്കാന് സാധിക്കും.

ചോദ്യം :-
തന്റെ പുരുഷാര്ത്ഥത്തെ തീവ്രമാക്കാനുള്ള സഹജമായ മാര്ഗ്ഗം എന്താണ്?

ഉത്തരം :-
അച്ഛനെ അനുകരിച്ചുകൊണ്ടേയിരുന്നാല് പുരുഷാര്ത്ഥം തീവ്രമാകും. അച്ഛനെ മാത്രം നോക്കണം, അമ്മ ഗുപ്തമാണ്. അച്ഛനെ ഫോളോ ചെയ്യുന്നതിലൂടെ അച്ഛനുസമാനം ഉയര്ന്നതായി മാറാം. അതുകൊണ്ട് കൃത്യമായി ഫോളോ ചെയ്തുകൊണ്ടിരിക്കൂ.

ചോദ്യം :-
ബാബ ഏത് കുട്ടികളെയാണ് വിഡ്ഢി എന്ന് മനസ്സിലാക്കുന്നത്?

ഉത്തരം :-
ആര്ക്കാണോ ബാബയുമായുള്ള കൂടിക്കാഴ്ചക്കുപോലും സന്തോഷമില്ലാത്തത്- അവര് വിഡ്ഢികളാണ്. ബാബ വിശ്വത്തിന്റെ അധികാരിയാക്കി മാറ്റുകയാണ്, അങ്ങനെയുള്ള ബാബയുടെ കുട്ടിയായി മാറിയിട്ടും സന്തോഷമില്ലെങ്കില് വിഡ്ഢിയെന്നല്ലേ പറയൂ.

ഓംശാന്തി.  
മധുര-മധുരമായ നിങ്ങള് കുട്ടികള് ഭാഗ്യനക്ഷത്രങ്ങളാണ്. നിങ്ങള്ക്കറിയാം നമ്മള് ശാന്തിധാമത്തെ ഓര്മ്മിക്കുന്നവരാണ്, ബാബയേയും ഓര്മ്മിക്കുന്നവരാണ്. ബാബയെ ഓര്മ്മിക്കു ന്നതിലൂടെ നമ്മള് പവിത്രമായി മാറി വീട്ടിലേക്ക് പോകും. ഇവിടെ ഇരിക്കുമ്പോള് ഇതാണല്ലോ ചിന്തിച്ചുകൊണ്ടിരിക്കുന്നത്. ബാബ ഒരു കഷ്ടവും നല്കുന്നില്ല. ജീവന്മുക്തിയെക്കുറിച്ച് ആരും അറിയുന്നില്ല. അവരെല്ലാം പുരുഷാര്ത്ഥം ചെയ്യുന്നത് മുക്തിക്കുവേണ്ടിയാണ്, പക്ഷേ മുക്തിയുടെ അര്ത്ഥം മനസ്സിലാക്കുന്നില്ല. ചിലര് പറയാറുണ്ട് ഞങ്ങള്ക്ക് ബ്രഹ്മത്തില് ലയിക്കണം. പിന്നീട് വരികയേ വേണ്ട. അവരറിയുന്നില്ല നമുക്ക് ഈ ചക്രത്തിലേക്ക് തീര്ച്ചയായും വരേണ്ടതാണെന്ന്. ഇപ്പോള് നിങ്ങള് കുട്ടികള് ഈ കാര്യങ്ങളെക്കുറിച്ച് മനസ്സിലാക്കി. നിങ്ങള് കുട്ടികള്ക്കറിയാം നമ്മള് സ്വദര്ശനചക്രധാരി ഭാഗ്യനക്ഷത്രങ്ങളാണ്. ലക്കി എന്ന് പറയുന്നത് ഭാഗ്യശാലിയെയാണ്. ഇപ്പോള് നിങ്ങള് കുട്ടികളെ ഭാഗ്യവാനാക്കിമാറ്റുന്നത് ബാബയാണ്. എങ്ങിനെയാണോ അച്ഛന് അതുപോലെ കുട്ടികളും. ചിലരുടെ പിതാവ് ധനികനായിരിക്കും, ചിലരുടെ പിതാവ് ദരിദ്രനായിരിക്കും. നിങ്ങള് കുട്ടികള്ക്കറിയാം നമുക്ക് പരിധിയില്ലാത്ത അച്ഛനെ ലഭിച്ചിരിക്കുകയാണ്, ആര് എത്രത്തോളം ഭാഗ്യശാലിയായി മാറാന് ആഗ്രഹിക്കുന്നുവോ അത്രത്തോളം ആകാന് സാധിക്കും, എത്രത്തോളം ധനികരായി മാറാന് ആഗ്രഹിക്കുന്നുവോ അത്രത്തോളം ധനികരായി മാറാന് സാധിക്കും. ബാബ പറയുന്നു എന്താഗ്രഹിക്കുന്നുവോ പുരുഷാര്ത്ഥത്തിലൂടെ അത് നേടൂ. എല്ലാറ്റിന്റേയും ആധാരം പുരുഷാര്ത്ഥമാണ്. പുരുഷാര്ത്ഥം ചെയ്ത് എത്ര ഉയര്ന്ന പദവി നേടാനാഗ്രഹിക്കുന്നുവോ അത്രയും നേടാന് സാധിക്കും. ഉയര്ന്നതിലും ഉയര്ന്ന പദവിയാണ് ഈ ലക്ഷ്മീനാരായണന്റെ പദവി. ഓര്മ്മയുടെ ചാര്ട്ട് തീര്ച്ചയായും വെക്കണം. കാരണം തമോപ്രധാനതയില് നിന്ന് സതോപ്രധാനമായി തീര്ച്ചയായും മാറുകതന്നെ വേണം. ബുദ്ധുവായി ഇങ്ങനെ ഇരിക്കരുത്. ബാബ മനസ്സിലാക്കിത്തരികയാണ് പഴയ ലോകം ഇപ്പോള് പുതിയതാകും. ബാബ വന്നിരിക്കുകയാണ് പുതിയ സതോപ്രധാനമായ ലോകത്തിലേക്ക് കൊണ്ടുപോകാന്. ഇതാണ് പരിധിയില്ലാത്ത അച്ഛന്, പരിധിയില്ലാത്ത സുഖം നല്കുന്നു. ബാബ മനസ്സിലാക്കിത്തരികയാണ് സതോപ്രധാനമായി മാറുന്നതിലൂടെ നിങ്ങള്ക്ക് പരിധിയില്ലാത്ത സുഖം നേടാന് സാധിക്കും. കേവലം സതോ ആയാല് സുഖം കുറയും. രജോ ആയി മാറുമ്പോള് വീണ്ടും അതിലും സുഖം കുറയും. മുഴുവന് കണക്കും ബാബ പറഞ്ഞുതരികയാണ്. അളവില്ലാത്ത ധനം നിങ്ങള്ക്ക് ലഭിക്കുകയാണ്, അളവില്ലാത്ത സുഖവും ലഭിക്കുന്നുണ്ട്. പരിധിയില്ലാത്ത ബാബയില് നിന്നും സമ്പത്ത് നേടാന് ബാബയെ ഓര്മ്മിക്കുക എന്നല്ലാതെ മറ്റൊരു ഉപായവുമില്ല. എത്രത്തോളം ബാബയെ ഓര്മ്മിക്കുന്നുവോ, ഓര്മ്മയിലൂടെ സ്വാഭാവികമായും ദൈവീകഗുണം വരും. സതോപ്രധാനമായി മാറണമെങ്കില് ദൈവീകഗുണങ്ങളും തീര്ച്ചയായും വേണം. സ്വയം പരിശോധിക്കണം. എത്ര ഉയര്ന്ന പദവി നേടാനാഗ്രഹിക്കുന്നുവോ അത്രയും നേടാന് സാധിക്കും, തന്റെ പുരുഷാര്ത്ഥത്തിലൂടെ. പഠിപ്പിക്കുന്ന ടീച്ചറും ഇരിക്കുന്നുണ്ടല്ലോ. ബാബ പറയുകയാണ് കല്പകല്പം നിങ്ങള്ക്ക് ഇങ്ങനെയാണ് മനസ്സിലാക്കിത്തരുന്നത്. രണ്ടക്ഷരങ്ങളാണ് മന്മനാഭവ, മദ്ധ്യാജീഭവ. പരിധിയില്ലാത്ത ബാബയെ തിരിച്ചറിഞ്ഞു. പരിധിയില്ലാത്ത അച്ഛന് തന്നെയാണ് പരിധിയില്ലാത്ത ജ്ഞാനം നല്കുന്നത്. പതിതത്തില്നിന്ന് പാവനമാകാനുള്ള വഴിയും പരിധിയില്ലാത്ത ബാബയാണ് മനസ്സിലാക്കിത്തരുന്നത്. ബാബ മനസ്സിലാക്കിത്തരുന്നത് പുതിയ കാര്യമല്ല. ഗീതയിലും എഴുതിവച്ചിട്ടുള്ളത് ആട്ടയില് ഉപ്പ് പോലെയാണ്. സ്വയം ആത്മാവാണെന്ന് മനസ്സിലാക്കൂ. ദേഹത്തിന്റെ എല്ലാ ധര്മ്മത്തേയും മറക്കൂ. നിങ്ങളാദ്യം അശരീരിയായിരുന്നു, ഇപ്പോള് അനേക മിത്രസംബന്ധികളുടെ ബന്ധനത്തിലേക്ക് വന്നിരിക്കുന്നു. എല്ലാവരും തമോപ്രധാനമാണ്. ഇപ്പോള് വീണ്ടും സതോപ്രധാനമായി മാറണം. നിങ്ങള്ക്കറിയാം തമോപ്രധാനതയില്നിന്നും നമുക്ക് സതോപ്രധാനമായി മാറണം. പിന്നീട് ഈ മിത്രസംബന്ധികളെല്ലാവരും പവിത്രമായി മാറിക്കൊള്ളും. ആര് കല്പകല്പം സതോപ്രധാനമായി മാറിയിട്ടുണ്ടോ, അവരാണ് വീണ്ടും മാറുക. അവരുടെ പുരുഷാര്ത്ഥവും അങ്ങിനെയായിരിക്കും. ഇപ്പോള് ആരെയാണ് ഫോളോ ചെയ്യേണ്ടത്. മഹിമയില്ലേ ഫോളോ ഫാദര്. എങ്ങിനെയാണോ ബ്രഹ്മാബാബ ഓര്മ്മിക്കുന്നത്, പുരുഷാര്ത്ഥം ചെയ്യുന്നത്. അതുപോലേ ബ്രഹ്മാബാബയെ ഫോളോ ചെയ്യൂ. പുരുഷാര്ത്ഥം ചെയ്യിപ്പിക്കുന്നത് ബാബയാണ്. ബാബ പുരുഷാര്ത്ഥം ചെയ്യുന്നില്ല, പുരുഷാര്ത്ഥം ചെയ്യിപ്പിക്കുകയാണ്. ബാബ പറയുന്നു മധുര-മധുരമായ കുട്ടികളേ ഫോളോ ഫാദര്. ഗുപ്തമായ അച്ഛനും അമ്മയുമല്ലേ. അമ്മ ഗുപ്തമാണ്, പിതാവിനെ കാണാന് കഴിയും. ഇത് നല്ല രീതിയില് മനസ്സിലാക്കാനുള്ളതാണ്. ഇങ്ങനെ ഉയര്ന്ന പദവി നേടണമെങ്കില് ബാബയെ നല്ലരീതിയില് ഓര്മ്മിക്കൂ, ബ്രഹ്മാബാബ ഓര്മ്മിക്കുന്നതുപോലെ. ബ്രഹ്മാബാബയാണ് വളരെ ഉയര്ന്ന പദവി നേടുന്നത്. ബ്രഹ്മാബാബയുടെ വളരെയധികം ജന്മങ്ങളുടെ ഏറ്റവും അവസാനത്തിലാണ് ഞാന് പ്രവേശിക്കുന്നത്. ഇത് നല്ലരീതിയില് ഓര്മ്മിക്കൂ, മറക്കരുത്. മായ ധാരാളം പേരെ മറപ്പിക്കുന്നു. നിങ്ങള് പറയും ഞങ്ങള് നരനില് നിന്നും നാരായണനായി മാറുന്നവരാണ്, ബാബയാണ് യുക്തി പറഞ്ഞുതരുന്നത് - എങ്ങനെയാണ് നിങ്ങള്ക്ക് ആയിത്തീരാന് കഴിയുന്നത്. ഇതും നിങ്ങള്ക്കറിയാം എല്ലാവരും കൃത്യമായി ഓര്മ്മിക്കുന്നില്ല. ലക്ഷ്യം ബാബ പറഞ്ഞുതരികയാണ് - ഫോളോ ഫാദര്. ഇപ്പോഴത്തെ മഹിമയാണിത്. ബാബ നിങ്ങള് കുട്ടികള്ക്ക് ജ്ഞാനം നല്കുകയാണ്. സന്യാസിമാരുടെ ഫോളോവേഴ്സ് എന്ന് പറയുന്നുണ്ട്. പക്ഷേ അത് തെറ്റല്ലേ, അവര് ഫോളോ ചെയ്യുന്നില്ല. അവരെല്ലാം ബ്രഹ്മജ്ഞാനിയാണ്, തത്വജ്ഞാനിയാണ്. അവര്ക്ക് ഈശ്വരന് ജ്ഞാനം കൊടുക്കുന്നില്ല. തത്വജ്ഞാനിയെന്നോ ബ്രഹ്മജ്ഞാനിയെന്നോ പറയുന്നു. പക്ഷേ തത്വമോ അഥവാ ബ്രഹ്മമോ അവര്ക്ക് ജ്ഞാനം കൊടുക്കുന്നില്ല, അതെല്ലാം ശാസ്ത്രങ്ങളുടെ ജ്ഞാനമാണ്. ഇവിടെ നിങ്ങള്ക്ക് ബാബ ജ്ഞാനം നല്കുകയാണ്, ബാബയെയാണ് ജ്ഞാനത്തിന്റെ സാഗരമെന്ന് പറയുന്നത്. ഇത് നല്ലരീതിയില് കുറിച്ചുവെക്കണം. നിങ്ങള് മറന്നുപോകുന്നു. ഹൃദയത്തിനുള്ളില് നല്ലരീതിയില് ധാരണ ചെയ്യാനുള്ള കാര്യമാണ്. ബാബ ദിവസേന പറയുന്നു - മധുര-മധുരമായ കുട്ടികളേ, സ്വയം ആത്മാവാണെന്ന് മനസ്സിലാക്കി അച്ഛനായ എന്നെ ഓര്മ്മിക്കൂ, ഇപ്പോള് തിരിച്ച് വീട്ടിലേക്ക് പോകണം. പതിതര്ക്ക് തിരിച്ചുപോകാന് സാധിക്കില്ല. പവിത്രമായിട്ടോ യോഗബലത്തിലൂടെയോ പോകണം. അല്ലെങ്കില് ശിക്ഷകളനുഭവിച്ച് പോകേണ്ടിവരും. എല്ലാവര്ക്കും കണക്കുകള് തീര്ക്കണം. ബാബ മനസ്സിലാക്കിത്തരികയാണ് നിങ്ങള് ആത്മാക്കള് വാസ്തവത്തില് പരംധാമത്തില് വസിച്ചിരുന്നവരാണ് ഇവിടെ നിങ്ങള് സുഖ-ദുഃഖത്തിന്റെ പാര്ട്ട് അഭിനയിക്കുന്നു. സുഖത്തിന്റെ പാര്ട്ട് രാമരാജ്യത്തിലും ദുഃഖത്തിന്റെ പാര്ട്ട് രാവണരാജ്യത്തിലുമാണ്. രാമരാജ്യത്തെ സ്വര്ഗ്ഗമെന്ന് പറയുന്നു, അവിടെ പൂര്ണ്ണമായും സുഖമാണ്. പാടാറില്ലേ സ്വര്ഗ്ഗവാസിയെന്നും നരകവാസിയെന്നും. ഇതെല്ലാം നല്ലരീതിയില് ധാരണ ചെയ്യണം. എത്രത്തോളം തമോപ്രധാനതയില്നിന്നും സതോപ്രധാനമായി മാറുന്നോ, അത്രയും ഉള്ളില് നിങ്ങള്ക്ക് സന്തോഷമുണ്ടായിരിക്കും. എപ്പോഴാണോ രജോ അവസ്ഥയില് ദ്വാപരയുഗത്തിലായിരുന്നത് അപ്പോഴും നിങ്ങള്ക്ക് സന്തോഷമുണ്ടായിരുന്നു. നിങ്ങള് ഇത്രയും ദുഃഖികളും വികാരികളും ആയിരുന്നില്ല. ഇപ്പോള് ഇവിടെ എത്ര വികാരികളും ദുഃഖികളുമാണ്. നിങ്ങള് തന്റെ മുതിര്ന്നവരെ നോക്കൂ, എത്ര വികാരികളും മദ്യപാനികളുമാണ്. മദ്യം വളരെ മോശമായ വസ്തുവാണ്. സത്യയുഗത്തില്നിന്നും ശുദ്ധമായ ആത്മാക്കള് അധ:പതിച്ച് പൂര്ണ്ണമായും അഴുക്കുപിടിച്ചിരിക്കുകയാണ് അതുകൊണ്ട് ഇതിനെ ഘോരമായ നരകമെന്ന് പറയുന്നു. മദ്യം ഇങ്ങനെയുള്ള വസ്തുവാണ്, കലഹം, ബഹളം, നഷ്ടങ്ങള്- ഇവയുണ്ടാക്കാന് ഒട്ടും സമയമെടുക്കില്ല. ഈ സമയം മനുഷ്യരുടെ ബുദ്ധി എത്രത്തോളം ഭ്രഷ്ടമായിത്തീര്ന്നിരിക്കുന്നു. മായയ്ക്ക് വളരെ ശക്തിയുണ്ട്. ബാബ സര്വ്വശക്തിവാനാണ്, സുഖം നല്കുന്നവനാണ്. മായ വളരെ ദുഃഖം നല്കുന്നതാണ്. കലിയുഗത്തിലെ മനുഷ്യരുടെ അവസ്ഥ എന്തായിരിക്കുന്നു, പൂര്ണ്ണമായും ജീര്ണ്ണിച്ചുപോയി. ഒന്നും മനസ്സിലാക്കുന്നില്ല. കല്ലുബുദ്ധിയാണ്. ഇതും ഡ്രാമയല്ലേ. ആരുടെ ഭാഗ്യത്തിലാണോ ഇല്ലാത്തത് അവര് ഇങ്ങനെയുള്ള ബുദ്ധിയുള്ളവരായി മാറും. ബാബ ജ്ഞാനം വളരെ സഹജമായാണ് നല്കുന്നത്. കുട്ടികളേ കുട്ടികളേ എന്ന് പറഞ്ഞ് മനസ്സിലാക്കിത്തരികയാണ്. മാതാക്കളും പറയാറുണ്ട് ഞങ്ങള്ക്ക് അഞ്ച് ലൗകിക സന്താനങ്ങളും പിന്നെ ഒരു പാരലൗകിക സന്താനവുമുണ്ട്. ഈ കുട്ടി ഞങ്ങളെ സുഖധാമത്തിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നു. പിതാവാണെന്ന് അറിയുന്നുണ്ട്, കുട്ടിയാണെന്നും മനസ്സിലാക്കുന്നുണ്ട്. ജാലവിദ്യക്കാരനായില്ലേ. ബാബ ജാലവിദ്യക്കാരനാണ് കുട്ടിയും ജാലവിദ്യക്കാരനായി മാറുന്നു. പറയാറുണ്ട് ബാബ ഞങ്ങളുടെ കുട്ടിയാണ്. എങ്കില് ബാബയെ ഫോളോ ചെയ്ത് ഇങ്ങനെയായി മാറേണ്ടേ. സ്വര്ഗ്ഗത്തില് ഇവരുടെ രാജ്യമായിരുന്നില്ലേ. ശാസ്ത്രങ്ങളില് ഈ കാര്യമില്ല. ഭക്തിമാര്ഗ്ഗത്തിന്റെ ശാസ്ത്രങ്ങളും ഡ്രാമയില് അടങ്ങിയതാണ്. വീണ്ടും ഉണ്ടാകും. ബാബ മനസ്സിലാക്കിത്തരികയാണ് പഠിപ്പിക്കാന് ടീച്ചറും വേണമല്ലോ. പുസ്തകത്തിന് ടീച്ചറായി മാറാന് സാധിക്കില്ല. പിന്നെ ടീച്ചറുടെ ആവശ്യമില്ലല്ലോ. ഈ പുസ്തകങ്ങളൊന്നും സത്യയുഗത്തിലുണ്ടാകില്ല.

ബാബ മനസ്സിലാക്കിത്തരികയാണ് നിങ്ങള് ആത്മാവാണെന്ന് മനസ്സിലാക്കുന്നുണ്ടല്ലോ. ആത്മാക്കള്ക്ക് തീര്ച്ചയായും പിതാവുണ്ട്. എല്ലാവരും പറയാറുണ്ട് ഹിന്ദു-മുസ്ലിം സഹോദരങ്ങളാണ്, അര്ത്ഥമൊന്നും മനസ്സിലാക്കുന്നില്ല. സഹോദരങ്ങള് എന്നതിന്റെ അര്ത്ഥം മനസ്സിലാക്കണമല്ലോ. സഹോദരന്മാര്ക്ക് പിതാവുണ്ടാകും. ഇത്രയും കാല്ക്കാശിന്റെ വിവേകം പോലും ഇല്ല. ഭഗവാനുവാച- ബ്രഹ്മാബാബയുടെ വളരെയധികം ജന്മങ്ങള്ക്കുശേഷമുള്ള അന്തിമജന്മമാണിത്. അര്ത്ഥം എത്ര വ്യക്തമാണ്. ആരെയും ആക്ഷേപിക്കുന്നില്ല. ബാബ കേവലം വഴി പറഞ്ഞുതരികയാണ്. നമ്പര് വണ്ണായിരുന്നയാള് ഇപ്പോള് അവസാനമായി. വെളുത്തയാള് തന്നെ കറുപ്പായി മാറുന്നു. നിങ്ങളും മനസ്സിലാക്കി - നമ്മളും വെളുത്തതായിരുന്നു. പിന്നീട് ഇങ്ങനെയായി മാറി. ബാബയെ ഓര്മ്മിക്കുന്നതിലൂടെ വീണ്ടും വെളുത്തതായി മാറും. ഇതാണ് രാവണരാജ്യം. രാമരാജ്യത്തെയാണ് പറയുന്നത് ശിവാലയം. സീതാരാമന് ത്രേതായുഗത്തിലാണ് രാജ്യം ഭരിച്ചിരുന്നത്. ഇത് മനസ്സിലാക്കേണ്ട കാര്യമാണ്. രണ്ട് കല കുറയുന്നു. സത്യയുഗമാണ് ഉയര്ന്നത്. എല്ലാവരും ഓര്മ്മിക്കുന്നത് സത്യയുഗത്തിനെയാണ്. ത്രേതായുഗത്തിനേയോ ദ്വാപരയുഗത്തിനേയോ ഇത്രയും ഓര്മ്മിക്കുന്നില്ല. സത്യയുഗമാണ് പുതിയ ലോകം. കലിയുഗമാണ് പഴയ ലോകം. 100 ശതമാനം സുഖം 100 ശതമാനം ദുഃഖം. ത്രേതായുഗവും ദ്വാപരയുഗവും പകുതിയാണ്. ഇതില് മുഖ്യമായും സത്യയുഗത്തിനും കലിയുഗത്തിനുമാണ് പ്രസക്തിയുള്ളത്. ബാബ സത്യയുഗത്തിന്റെ സ്ഥാപന ചെയ്തുകൊണ്ടിരിക്കുകയാണ്. ഇപ്പോള് നിങ്ങളുടെ ജോലിയാണ് പുരുഷാര്ത്ഥം ചെയ്യുക. സത്യയുഗത്തില് വസിക്കുന്നവരായി മാറണോ അതോ ത്രേതായുഗത്തില് വസിക്കുന്നവരായി മാറണോ? ദ്വാപരയുഗം മുതല് താഴേക്ക് വീഴുന്നു. വീണ്ടും ദേവീദേവതാധര്മ്മമുണ്ടാകുന്നു. പക്ഷേ പതിതമായ തുകാരണം സ്വയം ദേവീദേവതയെന്ന് പറയാന് സാധിക്കില്ല. ബാബ മധുരമധുരമായ കുട്ടികള്ക്ക് ദിവസേന മനസ്സിലാക്കിത്തരികയാണ്. പ്രധാനപ്പെട്ട കാര്യമാണ് മന്മനാഭവ. നിങ്ങളാണ് നമ്പര്വണ്ണായി മാറുന്നത്. 84 ജന്മത്തിന്റെ ചക്രത്തില് വന്ന് അവസാനം വരുന്നു. വീണ്ടും നമ്പര്വണ്ണായി പോകണമെങ്കില് ഇപ്പോള് പരിധിയില്ലാത്ത ബാബയെ ഓര്മ്മിക്കണം. ബാബ പരിധിയില്ലാത്തതാണ്. പുരുഷോത്തമസംഗമയുഗത്തില് പരിധിയില്ലാത്ത ബാബ വന്ന് 21 ജന്മത്തിലേക്ക് സ്വര്ഗ്ഗത്തിന്റെ സുഖം നിങ്ങള്ക്ക് നല്കുന്നു. എപ്പോഴാണോ ജന്മങ്ങളാകുന്ന പടികള് പൂര്ത്തിയാകുന്നത് അപ്പോള് നിങ്ങള് സ്വയം ശരീരം ഉപേക്ഷിക്കും. യോഗബലമല്ലേ. നിയമം ഇങ്ങനെയാണ് ഉണ്ടാക്കിയിരിക്കുന്നത്, ഇതിനെയാണ് പറയുന്നത് യോഗബലം. സത്യയുഗത്തില് ജ്ഞാനത്തിന്റെ കാര്യമില്ല. സ്വഭാവികമായും നിങ്ങള് വൃദ്ധരാകും. സത്യയുഗത്തില് രോഗങ്ങളൊന്നും ഉണ്ടാകില്ല. വികലാംഗനോ മുടന്തനോ ഒന്നുമുണ്ടാകില്ല. സദാ ആരോഗ്യവാന്മാ രായിരിക്കും. അവിടെ ദുഃഖത്തിന്റെ പേരോ അടയാളമോ ഉണ്ടായിരിക്കില്ല. പിന്നീട് അല്പാല്പമായി കല കുറയുന്നു. ഇപ്പോള് കുട്ടികള്ക്ക് പുരുഷാര്ത്ഥം ചെയ്യണം. പരിധിയില്ലാത്ത ബാബയില്നിന്നും ഉയര്ന്ന സമ്പത്ത് നേടാന്. പദവിയോടെ പാസ്സാകണം. എല്ലാവരും ഉയര്ന്ന പദവി നേടില്ല. ആര് സേവനം ചെയ്യുന്നില്ലയോ അവര് എന്ത് പദവി നേടാനാണ്. മ്യൂസിയത്തില് കുട്ടികള് എത്ര സേവനം ചെയ്യുന്നു, വിളിക്കാതെ തന്നെ ആളുകള് വരും. ഇതിനെയാണ് ആകാശമാര്ഗ്ഗത്തിലുള്ള (വേഗത കൂടിയ)സേവനമെന്ന് പറയുന്നത്. ഇതിലും വേഗതകൂടിയ സേവനം (ഭാവിയില്) ഉണ്ടാകുമോ എന്നു പറയാന് കഴിയില്ല. പ്രധാനപ്പെട്ട രണ്ടോ നാലോ ചിത്രങ്ങള് കൂടെയുണ്ടാകണം. ത്രിമൂര്ത്തിയുടെ, വൃക്ഷത്തിന്റെ, സൃഷ്ടിചക്രത്തിന്റെ, ഏണിപ്പടിയുടെ- ഇത് ഓരോ സ്ഥലങ്ങളിലും വളരെ വലിയതായി ഉണ്ടാക്കണം. കുട്ടികള് സമര്ത്ഥരാകുമ്പോഴല്ലേ സേവനമുണ്ടാകുന്നത്. സേവനം നടക്കുക തന്നെ ചെയ്യും. ഗ്രാമങ്ങളിലും സേവ ചെയ്യണം. മാതാക്കള്ക്ക് എഴുത്തും വായനയും അറിയില്ലെങ്കില് പോലും ബാബയുടെ പരിചയം കൊടുക്കുന്നത് വളരെ സഹജമാണ്. മുമ്പ് സ്ത്രീകള് പഠിക്കുമായിരുന്നില്ല. മുസ്ലിംങ്ങളുടെ രാജ്യത്തില് ഒരു കണ്ണ് തുറന്ന് മാത്രം പുറത്തേക്ക് പോകുമായിരുന്നു. ബ്രഹ്മാബാബ വളരെ അനുഭവിയാണ്. ശിവബാബ പറയുകയാണ് ഇതൊന്നും എനിക്കറിയേണ്ടതില്ല. ഞാന് മുകളിലാണ് വസിക്കുന്നത്. ഇക്കാര്യങ്ങളെല്ലാം ബ്രഹ്മാവാണ് നിങ്ങള്ക്ക് കേള്പ്പിക്കുന്നത്. ഇദ്ദേഹം അനുഭവിയാണ്, ഞാന് മന്മനാഭവയുടെ കാര്യമേ കേള്പ്പിക്കുന്നുള്ളൂ ഒപ്പം സൃഷ്ടിചക്രത്തിന്റെ കാര്യവും മനസ്സിലാക്കിത്തരുന്നു. ഇത് ഇദ്ദേഹത്തിന് അറിയാത്തതാണ്. ബ്രഹ്മാബാബ തന്റെ അനുഭവം വേറെ കേള്പ്പിക്കുകയാണ്, ഞാന് ഈ കാര്യങ്ങളിലൊന്നും പോകുന്നില്ല. എന്റെ പാര്ട്ട് കേവലം നിങ്ങള്ക്ക് വഴി പറഞ്ഞുതരിക എന്നതാണ്. ഞാന് പിതാവാണ്, ടീച്ചറാണ്, ഗുരുവാണ്. ടീച്ചറായി മാറി നിങ്ങളെ പഠിപ്പിക്കുകയാണ്, ഇവിടെ കൃപയുടെയൊന്നും കാര്യമില്ല. പഠിപ്പിക്കുന്നു പിന്നീട് കൂടെ കൊണ്ടുപോകുന്നു. ഈ പഠിപ്പിലൂടെയാണ് സദ്ഗതിയുണ്ടാകുന്നത്. ഞാന് വന്നിരിക്കുകയാണ്, നിങ്ങളെ കൂടെ കൊണ്ടുപോകാന്. ശിവന്റെ വിവാഹഘോഷയാത്രയുടെ മഹിമയുണ്ടല്ലോ. ശങ്കരന് വിവാഹഘോഷയാത്രയില്ല. ശിവന്റെയാണ് വിവാഹഘോഷയാത്ര. എല്ലാ ആത്മാക്കളും വരന്റെ പിന്നാലെ പോവുകയല്ലേ. ഇവരെല്ലാവരും ഭക്തരാണ്, ഞാനാണ് ഭഗവാന്. നിങ്ങള് എന്നെ വിളിച്ചതുതന്നെ പാവനമാക്കിമാറ്റി കൂടെ കൊണ്ടുപോകാനാണ്. ഞാന് നിങ്ങള് കുട്ടികളെ കൂടെ കൊണ്ടുപോകും. കണക്കുകള് തീര്ത്ത് കൊണ്ടുപോകണം

ബാബ ഇടക്കിടെ പറയുകയാണ് മന്മനാഭവ. ബാബയെ ഓര്മ്മിക്കൂ എങ്കില് തീര്ച്ചയായും സമ്പത്തും ഓര്മ്മവരും. വിശ്വത്തിന്റെ ചക്രവര്ത്തിപദവി ലഭിക്കുകയല്ലേ. അതിനുവേണ്ടി അങ്ങിനെയുള്ള പുരുഷാര്ത്ഥവും ചെയ്യണം. നിങ്ങള് കുട്ടികള്ക്ക് ഞാന് ഒരു കഷ്ടവും നല്കുന്നില്ല. ബാബക്കറിയാം നിങ്ങള് വളരെ ദുഃഖം അനുഭവിച്ചവരാണ്. ഇപ്പോള് നിങ്ങള്ക്ക് ഒരു കഷ്ടവും നല്കുന്നില്ല. ഭക്തിമാര്ഗ്ഗത്തില് ആയുസ്സും വളരെ കുറവായിരുന്നു. അകാലമരണങ്ങളും ഉണ്ടായിരുന്നു, എത്ര നിലവിളിച്ചു. ബുദ്ധി തന്നെ കേടുവന്നു. ഇപ്പോള് ബാബ പറയുകയാണ് എന്നെ മാത്രം ഓര്മ്മിക്കൂ. സ്വര്ഗ്ഗത്തിന്റെ അധികാരിയായി മാറണമെങ്കില് ദൈവീകഗുണങ്ങളും ധാരണ ചെയ്യണം. പുരുഷാര്ത്ഥം എപ്പോഴും ഉയര്ന്നതാകുന്നതിനുവേണ്ടിയാണ് ചെയ്യുന്നത് - ലക്ഷ്മീനാരായണനായി മാറാന്. ബാബ പറയുകയാണ് ഞാന് സൂര്യവംശി ചന്ദ്രവംശി ധര്മങ്ങളുടെ സ്ഥാപന ചെയ്യുന്നു. അവര് (ചന്ദ്രവംശികള്) തോല്ക്കുന്നതിനാല് ക്ഷത്രിയനെന്ന് വിളിക്കപ്പെടുന്നു. യുദ്ധമൈതാനമല്ലേ. ശരി,

വളരെക്കാലത്തെ വേര്പാടിനു ശേഷം തിരിച്ചു കിട്ടിയ മധുരമധുരമായ കുട്ടികള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണയും പുലര്കാലവന്ദനവും. ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികള്ക്ക് നമസ്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) സുഖധാമത്തിന്റെ സമ്പത്തിന് പൂര്ണ്ണമായും അധികാരം നേടുന്നതിനുവേണ്ടി സംഗമത്തില് ആത്മീയ ജാലവിദ്യക്കാരനായി മാറി ബാബയേയും തന്റെ കുട്ടിയാക്കി മാറ്റണം. പൂര്ണ്ണമായും അര്പ്പണമാകണം.

2) സ്വദര്ശന ചക്രധാരിയായി മാറി സ്വയത്തെ ഭാഗ്യനക്ഷത്രമാക്കി മാറ്റണം. തീവ്രവേഗതയുള്ള സേവനത്തിന് നിമിത്തമായി മാറി ഉയര്ന്ന പദവി നേടണം. ഗ്രാമഗ്രാമങ്ങളില് സേവനം ചെയ്യണം. ഒപ്പം ഓര്മ്മയുടെ ചാര്ട്ടും തീര്ച്ചയായും വെക്കണം.

വരദാനം :-
ദൃഢസങ്കല്പമാകുന്ന തിരി കൊണ്ട് ആത്മീയ ബോംബാകുന്ന വെടിമരുന്ന് കത്തിക്കുന്ന സദാ വിജയിയായി ഭവിക്കട്ടെ.

ഇക്കാലത്ത് വെടിമരുന്ന് കൊണ്ടാണ് ബോംബുകളുണ്ടാക്കുന്നത്, എന്നാല് താങ്കള് ദൃഢസങ്കല്പമാകുന്ന തിരി കൊണ്ട് ആത്മീയ ബോംബിന്റെ വെടിമരുന്ന് കത്തിക്കൂ അതിലൂടെ പഴയതെല്ലാം സമാപ്തമാകട്ടെ. മറ്റുള്ളവര് പടക്കങ്ങള്ക്ക് വേണ്ടി പണം ചെലവാക്കുന്നു, പക്ഷെ നിങ്ങള് സമ്പാദിക്കുന്നു. അവരുടേത് പടക്കമാണ്, നിങ്ങളുടേത് പറക്കുന്ന കലയുടെ പന്തയമാണ്. ഇതില് താങ്കള് വിജയികളാകുന്നു. അതിനാല് ഡബിള് പ്രയോജനം നേടൂ, കത്തിക്കുകയും ചെയ്യൂ സമ്പാദിക്കുകയും ചെയ്യൂ- ഈ വിധി സ്വായത്തമാക്കൂ.

സ്ലോഗന് :-
ഏതെങ്കിലും വിശേഷ കാര്യത്തില് സഹയോഗികളാകുന്നത് തന്നെയാണ് ആശീര്വ്വാദങ്ങളുടെ ലിഫ്റ്റ് നേടല്.