02.11.25    Avyakt Bapdada     Malayalam Murli    31.10.2007     Om Shanti     Madhuban


തന്റെശ്രേഷ്ഠസ്വമാനത്തിന്റെഅഭിമാനത്
തിലിരുന്ന്അസംഭവത്തിന്റെസംഭവമാക്കു
ന്നനിശ്ചിന്തചക്രവർത്തിയാകൂ.


ഇന്ന് ബാപ്ദാദ തന്റെ നാല് ഭാഗത്തുമുള്ള ശ്രേഷ്ഠ സ്വമനധാരികളായ വിശേഷപ്പെട്ട കുട്ടികളെയാണ് കാണുന്നത്. ഓരോ കുട്ടിയുടെയും സ്വമാനം ഇത്രയും പ്രത്യേകതയുള്ളതാണ് വിശ്വത്തിൽ വേറെ ഒരാത്മാക്കൾക്കും ഇല്ലാത്തതാണ്. നിങ്ങൾ എല്ലാവരും വിശ്വത്തിലെ ആത്മാക്കളുടെ പൂർവ്വികരും പൂജ്യരുമാണ്. മുഴുവൻ സൃഷ്ടിയുടെ വൃക്ഷത്തിന്റെ വേരിൽ നിങ്ങൾ ആധാരമൂർത്തികളാണ്. നിങ്ങൾ മുഴുവൻ സൃഷ്ടിയുടെ പൂർവ്വജരായ ആദ്യത്തെ രചനയാണ്. ഓരോ കുട്ടിയുടെയും വിശേഷത കണ്ട് ബാപ്ദാദ സന്തോഷിക്കുകയാണ്. കൊച്ച് കുട്ടിയോ, പ്രായമായ അമ്മമാരോ, പ്രവൃത്തിയിൽ ഇരിക്കുന്നവരോ ആരാണെങ്കിലും. ഓരോരുത്തരുടെയും വിശേഷതകൾ വ്യത്യസ്തമാണ്. ഇന്നത്തെകാലത്ത് എത്ര വലിയ ശാസ്ത്രജന്മാർ ഉണ്ട്, ലോകത്തിന്റെ കണക്കിൽ അവർ പ്രത്യേകതയുള്ളവരാണ് പ്രകൃതിയെ ജയിച്ചവരാണ്, ചന്ദ്രനിൽ വരെയും എത്തി ചേർന്നു, പക്ഷെ ഇത്രയും ചെറിയ ജ്യോതി സ്വരൂപമായ ആത്മാവിനെ മനസ്സിലാക്കാൻ കഴിയുന്നില്ല! ഇവിടെ ചെറിയ കുട്ടി പോലും ഞാൻ ആത്മാവാണ്, ജ്യോതിർബിന്ദുവിനെ മനസ്സിലാക്കുന്നുണ്ട്. അഭിമാനത്തോടെ ഞാൻ ആത്മാവാണ് എന്ന് പറയുന്നു. എത്രയോ വലിയ മഹാത്മാക്കൾ ആണുള്ളത്, ബ്രാഹ്മണമാതാജിമാർ ഉണ്ട്, അമ്മാർ അഭിമാനപൂർവ്വം പറയുന്നു ഞങ്ങൾ പരമാത്മാവിനെ നേടിക്കഴിഞ്ഞു. നേടികഴിഞ്ഞില്ലേ! മഹാത്മാക്കൾ എന്താണ് പറയുന്നത്? പരമാത്മാവിനെ നേടാൻ വളരെ ബുദ്ധിമുട്ടാണ്. കുടുംബത്തിലിരിക്കുന്നവർ വെല്ലിവിളിക്കുകയാണ്, ഞങ്ങൾ ഗൃഹസ്ഥത്തിലാണിരിക്കുന്നത്, ഒന്നിച്ചിരുന്നിട്ടും പവിത്രമായിരിക്കുന്നു, കാരണം പവിത്രത ഞങ്ങളുടെ ധർമ്മമാണ്. ബാക്കിയുള്ളവർ പറയുന്നതെന്താണ്? അഗ്നിയും പഞ്ഞിയും ഒന്നിച്ചിരിക്കുകയില്ല. വളരെ കഠിനമാണ്, നിങ്ങൾ എന്താണ് പറയുന്നത്? വളരെ സഹജമാണ്. നിങ്ങൾ എല്ലാവരുടെയും തുടക്കത്തിലുള്ള ഒരു പാട്ട് ഉണ്ടായിരുന്നു എത്ര ധനികരും യജമാനന്മാരും ആയിരുന്നാലും ഒരു ശിവബാബയെ അറിയുന്നില്ല. ചെറിയ ബിന്ദുവായ ആത്മാവിനെ അറിയുന്നില്ല, പക്ഷെ നിങ്ങൾ കുട്ടികൾ എല്ലാവരും മനസ്സിലാക്കി കഴിഞ്ഞു, സ്വന്തമാക്കി കഴിഞ്ഞു. അത്രയും നിശ്ചയത്തോടെയും, അഭിമാനത്തോടെയും പറയുന്നു അസംഭവ്യവും സംഭവ്യമാണ്. ബാപ്ദാദ ഓരോ കുട്ടിയേയും വിജയി രത്നങ്ങളായി കണ്ട് സന്തോഷിക്കുന്നു. ധൈര്യമുള്ള കുട്ടികൾക്ക് ബാബയുടെ സഹായം ഉണ്ടാകും. അതിനാൽ ലോകത്തിനു അസംഭവ്യമായ കാര്യം നിങ്ങൾക്ക് സഹജവും സംഭവ്യവുമായി മാറി. ഞങ്ങൾ പരമാത്മാവിന്റെ നേരിട്ടുള്ള കുട്ടികളാണ് എന്ന അഭിമാനത്തോടെയിരിക്കണം! ഈ ലഹരിയുള്ളത് കാരണം, നിശ്ചയം ഉള്ളതുകാരണം, പരമാത്മാവിന്റെ കുട്ടികളായത് കാരണം, മായയിൽ നിന്ന് രക്ഷപെട്ടിരിക്കുകയാണ്. കുട്ടിയായതിലൂടെ സഹജമായി രക്ഷപ്പെടും. കുട്ടിയായി മാറി അതിലൂടെ മറ്റെല്ലാ വിഘ്നങ്ങളും, സമസ്യകളിലും നിന്ന് രക്ഷപ്പെട്ടിരിക്കുകയാണ്.

തന്റെ ഇത്രയും ശ്രേഷ്ഠമായ സ്വമാനം അറിയാമല്ലോ! എന്ത് കൊണ്ട് സഹജമായി?നിങ്ങൾ സൈലെൻസിന്റെ ശക്തിയിൽ കൂടി, പരിവർത്തനത്തിന്റെ ശക്തിയെ കാര്യത്തിൽ ഉപയോഗിക്കുന്നു. നെഗറ്റിവിനെ പോസിറ്റിവായി പരിവർത്തനം ചെയ്യുന്നു. മായ എത്ര സമസ്യകളുടെ രൂപത്തിൽ വന്നിരുന്നാലും നിങ്ങൾ പരിവർത്തനത്തിന്റെ ശക്തിയിലൂടെ, സൈലെൻസിന്റെ ശക്തിയിലൂടെ സമസ്യകളെ സമാധാന സ്വരൂപമാക്കുന്നു.കാരണത്തെ നിവാരണ രൂപത്തിലേക്ക് പരിവർത്തനം ചെയ്യുന്നു. ഇത്രയും ശക്തി ഉണ്ടോ? കോഴ്സുകൾ ചെയ്യിപ്പിക്കുന്നുണ്ടല്ലോ! നെഗറ്റീവിനെ പോസിറ്റിവ് ആക്കുന്നതിനുള്ള വിധി പഠിപ്പിക്കുകയാണ്. ഈ പരിവർത്തനത്തിന്റെ ശക്തി ബാബയിലൂടെ സമ്പത്തതായി ലഭിച്ചതാണ്. ഒരു ശക്തി മാത്രമല്ല, സർവ്വ ശക്തികളും പരമാത്മ സമ്പത്തായി കിട്ടിയതാണ്, അതിനാൽ ബാപ്ദാദ ദിവസവും പറയുകയാണ്, ദിവസവും മുരളി കേൾക്കുന്നില്ലേ! ദിവസവും ബാപ്ദാദ പറയുന്നതിതാണ് ബാബയെ ഓർമ്മിക്കൂ, സമ്പത്ത് ഓർമ്മിക്കൂ. ബാബയുടെ ഓർമ്മയും സഹജമാകുന്നത് എപ്പോഴാണ്? എപ്പോഴാണോ സമ്പത്തിന്റെ പ്രാപ്തി ഓർമ്മിക്കുന്നത് അപ്പോൾ പ്രാപ്തി കാരണം ബാബയുടെ ഓർമ്മ സഹജമായി ഉണ്ടാകുന്നു. ഓരോ കുട്ടികൾക്കും ഈ ആത്മീയ ലഹരി ഉണ്ടാകുന്നു, ഹൃദയത്തിൽ പാട്ട് പാടുന്നു നേടാനുള്ളത് നേടി കഴിഞ്ഞു. എല്ലാവരുടെയും ഹൃദയത്തിൽ ഗീതം സ്വതവേ മുഴങ്ങുന്നില്ലേ! അഭിമാനം ഉണ്ടല്ലോ! എത്രത്തോളം ഈ ലഹരിയിൽ ഇരിക്കുന്നോ അപ്പോൾ അഭിമാനത്തിന്റെ അടയാളമാണ്, നിശ്ചിന്തരായിരിക്കും. സങ്കല്പത്തിലോ, വാക്കിലോ, സംബന്ധ സമ്പർക്കത്തിലോ, ഏതെങ്കിലും പ്രകാരത്തിലുള്ള ചിന്തകൾ ഉണ്ടാകുന്നെങ്കിൽ അഭിമാനം ഉണ്ടാകില്ല. ബാപ്ദാദ നിശ്ചിന്ത ചക്രവർത്തിയാണ് ആക്കിയത്. പറയൂ നിശ്ചിന്ത ചക്രവർത്തി ആയോ? ആരൊക്കെയാണ് നിശ്ചിന്ത ചക്രവർത്തിമാർ, ആണെങ്കിൽ കൈ ഉയർത്തൂ? നിശ്ചിന്തരാണോ, അതോ ഇടയ്ക്കിടയ്ക്ക് ചിന്ത വരുന്നുണ്ടോ? ശരി. അച്ഛൻ നിശ്ചിന്തനാണ്, കുട്ടികൾക്ക് എന്ത് ചിന്തയാണ് പിന്നെയുള്ളത്.

ബാപ്ദാദ പറഞ്ഞതാണ് എല്ലാ ചിന്തകളും ഏതെങ്കിലും പ്രകാരത്തിലുള്ള ഭാരവും ഉണ്ടെങ്കിൽ ബാപ്ദാദയ്ക്ക് കൊടുത്തേയ്ക്കു. ബാബ സാഗരം ആണല്ലോ. എല്ലാ ഭാരങ്ങളും ലയിച്ച് ചേരും.ഇടയ്ക്ക് ബാപ്ദാദ കുട്ടികളുടെ ഒരു ഗീതം കേട്ട് പുഞ്ചിരിക്കുന്നു. ഏത് ഗീതമാണെന്നു അറിയാമോ? എന്ത് ചെയ്യും, എങ്ങനെ ചെയ്യും.... ഇടയ്ക്കിടയ്ക്ക് പാടാറില്ലേ. ബാപ്ദാദ കേട്ട് കൊണ്ടിരിക്കുന്നു. ബാപ്ദാദ എല്ലാ കുട്ടികളോടും ഇതാണ് പറയുന്നത് ഹേ മധുരമായ കുട്ടികളെ, ഓമന സന്താനങ്ങളെ സാക്ഷി ദൃഷ്ടാവിന്റെ സ്ഥിതിയുടെ സീറ്റിൽ സെറ്റ് ആകൂ. സീറ്റിൽ സെറ്റായിരുന്നു കളി കാണൂ, വളരെ രസകരമാണ്, ആഹാ! ത്രികാലദർശി സ്ഥിതിയിൽ സ്ഥിതി ചെയ്യൂ. സീറ്റിൽ നിന്ന് താഴേക്ക് വന്നാൽ അപ്സെറ്റാകും. സെറ്റായിരുന്നാൽ അപ്സെറ്റ് ആകില്ല. ഏത് മൂന്നു കാര്യങ്ങളാണ് കുട്ടികളെ പരവശരാക്കുന്നത്?1.ചഞ്ചലമായ മനസ്സ്, 2.അലയുന്ന ബുദ്ധി, 3.പഴയ സംസ്കാരങ്ങൾ. ബാപ്ദാദയ്ക്ക് കുട്ടികളുടെ ഒരു കാര്യം കേട്ടിട്ട് ചിരി വരുകയാണ്, ഏത് കാര്യമാണെന്ന് അറിയാമോ? പറയാറുണ്ട് എന്ത് ചെയ്യാനാണ് ബാബാ, എന്റെ പഴയ സംസ്ക്കാരമല്ലേ! ബാപ്ദാദ പുഞ്ചിരിക്കുകയാണ്. എന്റെ സംസ്കാരം എന്ന് പറയുമ്പോൾ ഞാൻ ഉണ്ടാക്കിയതാണോ? എന്റെതിന്റെ മേൽ അധികാരം കാണുമല്ലോ. പഴയ സംസ്ക്കാരത്തെ എന്റേത് ആക്കിയപ്പോൾ, എന്റേത് ഇടം നേടിയില്ല! ബ്രാഹ്മണ ആത്മാക്കൾക്ക് എന്റെ സംസ്ക്കാരം എന്ന് പറയാൻ കഴിയുമോ. ഇത് കഴിഞ്ഞ ജീവിതത്തിന്റെ സംസ്കാരമാണ്. ശൂദ്ര ജീവിതത്തിലെ സംസ്കാരമാണ്. ബ്രാഹ്മണ ജീവിതത്തിന്റേത് അല്ല. എന്റെ എന്റെ എന്ന് പറയുമ്പോൾ അതും എന്റെ അധികാരത്തിലുള്ളതായില്ലേ. ബ്രാഹ്മണ ജീവിതത്തിന്റെ ശ്രേഷ്ഠ സംസ്ക്കാരം അറിയുന്നുണ്ടോ! ഈ സംസ്ക്കാരം ഏതിനെയാണോ നിങ്ങൾ പഴയതെന്നു പറയുന്നത് അത് പഴയതല്ല. ശ്രേഷ്ഠ ആത്മാക്കളായ താങ്കളുടെ ഏറ്റവും പഴയ സംസ്കാരമാണ് അനാദിയും ആദിയിലുമുള്ള സംസ്ക്കാരം. ഇതാണെങ്കിൽ, ദ്വാപരത്തിലേത് മധ്യത്തിലെ സംസ്കാരമാണ്. മധ്യത്തിലെ സംസ്ക്കാരം ബാബയുടെ സഹായത്തിലൂടെ സമാപ്തമാക്കണം, ഒന്നും കഠിനമല്ല. പക്ഷെ എന്താണ് സംഭവിക്കുന്നത്? ബാബ ആരാണോ സദാ നിങ്ങളുടെ കൂടെ കമ്പയിന്റായിരിക്കുന്നത്, ആ കമ്പയിന്റായതിനെ അറിഞ്ഞു സഹയോഗം എടുക്കുന്നില്ല, കമ്പയിന്റിന്റെ അർത്ഥമാണ് സമയത്തിന് സഹയോഗി. സമയത്തിനു സഹയോഗം എടുക്കാതിരിക്കുന്നത് കാരണം, മധ്യത്തിലെ സംസ്ക്കാരം മഹാൻ ആയിത്തീരുന്നു.

ബാപ്ദാദയ്ക്കറിയാം എല്ലാ കുട്ടികളും ബാപ്ദാദയുടെ സ്നേഹത്തിനു പത്രമായവരാണ്, അധികാരികൾ ആണ്. ബാബയ്ക്കറിയാം സ്നേഹം കാരണമാണ് എല്ലാവരും എത്തിച്ചേർന്നത്. വിദേശത്ത് നിന്ന് വന്നതാണെങ്കിലും ദേശത്തിൽ നിന്ന് വന്നവരായാലും, എല്ലാവരും പരമാത്മ സ്നേഹത്തിന്റെ ആകർഷണത്തിലാണ് സ്വന്തം വീട്ടിൽ എത്തിയത്. ബാപ്ദാദയ്ക്കും അറിയാം സ്നേഹത്തിൽ കൂടുതൽ പേരും പാസ്സായതാണ്. വിദേശത്ത് നിന്നും സ്നേഹത്തിന്റെ വിമാനത്തിൽ എത്തിച്ചേർന്നതാണ്. പറയൂ എല്ലാവരും സ്നേഹത്തിന്റെ ചരടിൽ ബന്ധിതരായി ഇവിടെ എത്തിച്ചേർന്നതല്ലേ! ഈ പരമാത്മ സ്നേഹം ഹൃദയത്തിനു ആശ്വാസം നൽകുന്നതാണ്. ശരി ആദ്യമായി ഇവിടെ എത്തിയവർ കൈ ഉയർത്തൂ. കൈകൾ വീശൂ. എത്തിയതിൽ സന്തോഷം.

ഇപ്പോൾ ബാപ്ദാദ ഏതൊരു ഗൃഹപാഠമാണോ നൽകിയത്, ഓർമ്മയുണ്ടോ ഗൃഹപാഠം? ഓർമ്മയുണ്ടോ? ബാപ്ദാദയുടെ അടുത്ത് പലവിധത്തിലെയും ഫലങ്ങൾ വന്നിട്ടുണ്ട്. എല്ലാവരുടെയും ഫലങ്ങൾ വന്നില്ല. ചിലരുടേത് എത്ര ശതമാനം എന്നതിലും വന്നിട്ടുണ്ട്. ഇപ്പോൾ പക്ഷെ ഏത് ചെയ്യണം? ബാപ്ദാദ എന്താണ് ആഗ്രഹിക്കുന്നത്? ബാപ്ദാദ ഇതാണ് ആഗ്രഹിക്കുന്നത് എല്ലാവരും പൂജനീയരായ ആത്മാക്കൾ ആണ്, പൂജനീയരായ ആത്മാക്കളുടെ വിശേഷ ലക്ഷണമാണ് ആശിർവ്വാദം കൊടുക്കുക. ആശിർവ്വാദം കൊടുക്കുക എന്നാൽ ആശിർവ്വാദം എടുക്കുകയാണ്, ഇത് അണ്ടർസ്റ്റുണ്ട് ആണ്. ആരാണോ ആശിർവ്വാദം കൊടുക്കുന്നത്, ആർക്കുവേണ്ടിയാണോ കൊടുക്കുന്നത് അവരുടെ ഹൃദയത്തിൽ നിന്ന് കൊടുക്കുന്നവർക്കായി എപ്പോഴും ആശിർവ്വാദം ഉയരുന്നു. പൂജ്യരായ ആത്മാക്കളുടെ നിജസംസ്ക്കാരമാണ് ആശിർവ്വാദം നൽകുക.അനാദിയായ സംസ്കാരമാണ് ആശിർവ്വാദം കൊടുക്കുക. നിങ്ങളുടെ ജഡ ചിത്രങ്ങൾ പോലും ആശിർവ്വാദം കൊടുക്കുമ്പോൾ ചൈതന്യ പൂജ്യരായ ആത്മാക്കളുടെ സ്വാഭാവികമായ സംസ്കാരമാണ് ആശിർവ്വാദം കൊടുക്കുന്നത്. ഇതിനെ എന്റെ സംസ്ക്കാരം എന്ന് പറയൂ. മധ്യത്തിൽ, ദ്വാപരയുഗത്തിലെ സംസ്ക്കാരം സ്വാഭാവികമായ സ്വഭാവമായി മാറി. വാസ്തവത്തിൽ ഈ സംസ്ക്കാരം ആശിർവ്വാദം കൊടുക്കുന്നതിന്റേത് നാച്വറൽ നേച്ചർ ആയി മാറി. ആർക്കെങ്കിലും ആശിർവ്വാദം കൊടുക്കുകയാണെങ്കിൽ അവർ എത്ര സന്തോഷിക്കുന്നു, ആ സന്തോഷത്തിന്റെ വായുമണ്ഡലം എത്ര സുഖം നൽകുന്നതാണ്! ആരെല്ലാം ഗൃഹപാഠം ചെയ്തിട്ടുണ്ടോ അവർക്കെല്ലാം, വന്നിട്ടുള്ളവരും വരാതിരുന്നവരും എല്ലാവരും ബാപ്ദാദയുടെ മുന്നിൽ ഉണ്ട്. എല്ലാവർക്കും ബാപ്ദാദ ആശംസകൾ നൽകുകയാണ്. ഗൃഹപാഠം ചെയ്തെങ്കിൽ അതിനെ തന്റെ നാച്വറൽ നേച്ചർ ആക്കി മുന്നോട്ടും ചെയ്യുകയും ചെയ്യിപ്പിക്കുകയും ചെയ്തുകൊണ്ടിരിക്കണം. ആരൊക്കെയാണോ കുറച്ച് ചെയ്തിട്ടുള്ളത്, ചെയ്തില്ലെങ്കിൽ അവരും എല്ലാവരും സദാ ഞാൻ പൂജ്യ ആത്മാവാണ്, ഞാൻ ബാബയുടെ ശ്രീമത് അനുസരിച്ച് നടക്കുന്ന വിശേഷ ആത്മാവാണ്, ഈ സ്മൃതി സദാ ആവർത്തിച്ച് നമ്മുടെ സ്മൃതിയിലും സ്വരൂപത്തിലും കൊണ്ട് വരണം. ഓരോരുത്തരോടും ചോദിക്കുകയാണ് നിങ്ങൾ ആരാകാൻ പോകുന്നവരാണ്? എന്ന് ചോദിച്ചാൽ എല്ലാവരും പറയും ഞങ്ങൾ ലക്ഷ്മി നാരായണൻ ആകാൻ പോകുന്നവരാണ്. രാമനും സീതയുമാകാൻ ആരും കൈ ഉയർത്തില്ല. 16 കലയുള്ളവരാകാനാണ് ലക്ഷ്യം ഉള്ളത്. 16 കലകളുടെ അർത്ഥം പരമ പൂജ്യരായ പൂജ്യ ആത്മാക്കളുടെ കർത്തവ്യമാണ് ആശിർവ്വാദം കൊടുക്കുക. നടക്കുമ്പോഴും ചുറ്റി കറങ്ങുമ്പോഴും ഈ സംസ്ക്കാരം സദാ കാലത്തേയ്ക്കായി ഉണ്ടാക്കൂ. പൂജ്യർ തന്നെയാണ്. 16 കലകൾ ഉണ്ട്. ലക്ഷ്യം അത് തന്നെയാണല്ലോ! ഒപ്പം ബാപ്ദാദയുടെ അടുത്ത് സേവനത്തിന്റെ വാർത്തകൾ എല്ലാവരുടെയും ഭാഗത്ത് നിന്നും, വിഭാഗങ്ങളുടെയും സെന്ററുകളുടെയും ഭാഗത്ത് നിന്ന് വളരെ നല്ല റിസൾട്ട് സഹിതം എത്തിച്ചേർന്നിട്ടുണ്ട്. അതിനാൽ ഒന്ന് ഗൃഹപാഠം ചെയ്തതിനുള്ള ആശംസകൾ, ഒപ്പം സേവനത്തിന്റെയും ആശംസകൾ കോടികോടി മടങ്ങായി ഉണ്ട്. ബാബ കണ്ടു ഗ്രാമങ്ങൾതോറും സന്ദേശം നൽകുന്ന സേവനം കൂടുതൽ സ്ഥലങ്ങളിലും നല്ലവണ്ണം ചെയ്തു കഴിഞ്ഞു. ഈ സേവനവും ദയാഹൃദയമുള്ളവരായി ചെയ്തു. അതിനാൽ സേവനത്തിന്റെ ഉന്മേഷവും ഉത്സാഹത്തിൽ റിസൾട്ട് വളരെ നല്ലതായി കാണുന്നുണ്ട്. ഇത് പ്രയത്നം ചെയ്യുന്നതല്ല, ബാബയോടുള്ള സ്നേഹത്തിന്റെ അർത്ഥമാണ് സന്ദേശം കൊടുക്കുന്നതിനോടുള്ള സ്നേഹം, സ്നേഹത്തിനോടുള്ള സ്നേഹം കാരണം സേവനം ചെയ്തു, സ്നേഹത്തിന്റെ റിട്ടേൺ ആയി എല്ലാ സേവാധാരികൾക്കും, സ്വതവേ ബാബയുടെ കോടി മടങ്ങ് സ്നേഹം പ്രാപ്തമാണ്, കിട്ടികൊണ്ടിരിക്കുകയും ചെയ്യും. എല്ലാവരും നമ്മുടെ പ്രീയപ്പെട്ട ദാദിയെ സ്നേഹപൂർവ്വം ഓർമ്മിച്ചുകൊണ്ട്, ദാദിയുടെ സ്നേഹത്തിനുള്ള പ്രതിഫലം നൽകുകയാണ്, ഈ സ്നേഹത്തിന്റെ സുഗന്ധം ബാപ്ദാദയുടെ അടുത്ത് നല്ലവണ്ണം എത്തിച്ചേർന്നിട്ടുണ്ട്.

ഇപ്പോൾ മധുബനിൽ ഏതെല്ലാം കാര്യങ്ങൾ നടക്കുന്നുണ്ടോ, വിദേശികളുടേതും, ഭാരതത്തിലേതും ആ എല്ലാ കാര്യങ്ങളും പരസ്പരം സഹയോഗത്തിലൂടെയും, ബഹുമാനത്തിന്റെയും ആധാരത്തിൽ കൂടി വളരെ നന്നായി സഫലമായതാണ് കാരണം സഫലത നിങ്ങളുടെ കഴുത്തിലെ മാലയാണ്. ബാബയുടെ കഴുത്തിലെ മാലയാണ്, ബാബ ഓർമ്മിപ്പിച്ചിട്ടുള്ളതാണ് ഒരിക്കലും പരാജയപ്പെടരുത് എന്തെന്നാൽ നിങ്ങൾ ബാബയുടെ കഴുത്തിലെ മലകളാണ്. കഴുത്തിലെ മാല ഒരിക്കലും പരാജയപ്പെടാൻ കഴിയില്ല.മലയാകണമോ അതോ പരാജയപ്പെടണമോ? വേണ്ടല്ലോ! മലയാകുന്നത് നല്ലതല്ലേ! ഒരിക്കലും പരാജയപ്പെടരുത്. തോൽക്കുന്നവർ അനേകം കോടാനുകോടി ആത്മാക്കൾ ഉണ്ട്, നിങ്ങൾ മലയായി കഴുത്തിൽ കോർക്കപ്പെട്ടിട്ടുള്ളവർ ആണ്. അങ്ങനെയല്ലേ! സങ്കൽപം വയ്ക്കൂ, ബാബയുടെ സ്നേഹത്തിൽ മായ എത്ര കൊടുങ്കാറ്റുകൾ മുന്നിൽ കൊണ്ടുവന്നിരുന്നാലും അതെല്ലാം സമ്മാനമായി മാറും. അങ്ങനെയുള്ള വരദാനം സദാ ഓർമ്മിക്കൂ. എത്രവലിയ പർവ്വതമായാലും, പർവ്വതം മാറി പഞ്ഞിയായി തീരും. ഇപ്പോൾ സമയത്തിന്റെ സമീപതയ്ക്കനുസരിച്ച് നിരന്തരം വരദാനങ്ങൾ അനുഭവത്തിൽ കൊണ്ട് വരൂ. അനുഭത്തിന്റെ അതോറിറ്റിയാകൂ.

ആഗ്രഹിക്കുമ്പോഴൊക്കെ അശരീരിയാകുന്നതിന്റെയും, ഫരിശ്ത സ്വരൂപത്തിന്റെയും വ്യായാമം ചെയ്തുകൊണ്ടിരിയ്ക്കൂ. ഇപ്പോൾ ബ്രാഹ്മണനാകൂ ഉടനെ തന്നെ ഫരിശ്തയാകൂ, ഉടനെ അശരീരിയാകൂ.നടക്കുമ്പോഴും ചുറ്റികറങ്ങുമ്പോഴും, ജോലിയും കാര്യങ്ങളും ചെയ്തുകൊണ്ടും ഒരു നിമിഷം, രണ്ടു നിമിഷം കണ്ടെത്തി അഭ്യാസം ചെയ്യൂ. പരിശോധിക്കണം ഏത് സങ്കല്പമാണോ ചെയ്തത് അതിന്റെ സ്വരൂപത്തിന്റെ അനുഭവം ചെയ്തോ? ശരി.

നാനാഭാഗത്തെയും സദാ ശ്രേഷ്ഠ സ്വമാനധാരികളും, സദാ സ്വയത്തെ പരമപൂജ്യനും, പൂർവ്വജനുമായി അനുഭവം ചെയ്യുന്ന, സദാ സ്വയത്തിനെ ഓരോ വിഷയങ്ങളിലും അനുഭവി സ്വരൂപമാക്കുന്ന, സദാ ബാബയുടെ ഹൃദയ സിംഹാസനസ്ഥരും, ഭ്രുകുടിയിലെ സിംഹാസനസ്ഥരും, സദാ ശ്രേഷ്ഠ സ്ഥിതിയുടെ അനുഭവങ്ങളിൽ സ്ഥിതി ചെയ്യുന്നവരും, നാനാഭാഗത്തെയും സർവ്വ കുട്ടികൾക്കും സ്നേഹസ്മരണകളും നമസ്തേയും.

എല്ലാ ഭാഗത്തു നിന്നും എല്ലാവരുടെയും കത്തുകളും, ഇമെയിലുകൾ, വാർത്തകൾ എല്ലാം ബാപ്ദാദയുടെ അടുത്ത് എത്തിച്ചേർന്നിട്ടുണ്ട്, സേവനത്തിന്റെ ഫലവും ബലവും എല്ലാ സേവധാരികൾക്കും പ്രാപ്തമാണ്, കിട്ടികൊണ്ടിരിക്കുകയും ചെയ്യും. സ്നേഹത്തിനു പാത്രമായി വരുന്നവർ ധാരാളം ഉണ്ട്, പരിവർത്തനത്തിന് പാത്രമായി വരുന്നവരും വളരെ പേർ ഉണ്ട്. പരിവർത്തനത്തിന്റെ ശക്തിയുള്ളവർക്ക് ബാപ്ദാദ അമർഭവഃ യുടെ വരദാനം നൽകിക്കൊണ്ടിരിക്കുന്നു.ഏതെല്ലാം സേവധാരികളാണോ ശ്രീമത് പൂർണ്ണമായും ഫോളോ ചെയ്തത്, അങ്ങനെ ഫോളോ ചെയ്യുന്ന കുട്ടികളോട് ബാപ്ദാദ പറയുകയാണ് സദാ ആജ്ഞകാരികളായ കുട്ടികളെ ആഹാ! ബാപ്ദാദ ഈ വരദാനം നൽകുകയാണ്, സ്നേഹികളെ വളരെയധികം സ്നേഹത്തോടെ ഹൃദയത്തിൽ ലയിച്ച് ചേർക്കുന്ന അതീവ സ്നേഹികളും, മായയുടെ വിഘ്നങ്ങളിൽ നിന്നും വളരെയധികം വേറിട്ടിരിക്കുന്നവർക്കും, അങ്ങനെയുള്ള വരദാനം നൽകുകയാണ്. ശരി.

ഇപ്പോൾ എല്ലാവരുടെയും ഹൃദയത്തിൽ എന്ത് ഉത്സാഹമാണ് ഉള്ളത്? ഒരു ഉത്സാഹമാണുള്ളത് ബാബയ്ക്ക് സമാനമാകണം. ഈ ഉത്സാഹം ഉണ്ടോ? പാണ്ഡവർ കൈ ഉയർത്തൂ. ആയിത്തീരണം. നോക്കട്ടെ, ആകാം എന്നല്ല... ആയിത്തീർന്നേ മതിയാകൂ. പക്കാ. പക്കാ ആണോ? ശരി. ഓരോരുത്തരും തന്റെ ഓ.കെ യുടെ കാർഡ് ചാർട്ടിന്റെ രൂപത്തിൽ തന്റെ ടീച്ചറിന്റെ കൈയ്യിൽ കൊടുത്ത് കൊണ്ടിരിക്കണം. കൂടുതലൊന്നും എഴുതണ്ട, ഒരു കാർഡ് എടുക്കൂ അതിൽ ഓ.കെ എഴുതൂ, അല്ലെങ്കിൽ ലൈൻ വരയ്ക്കൂ, മതി. ഇത് ചെയ്യാൻ സാധിക്കില്ലേ. നീണ്ട കത്തൊന്നും വേണ്ട. ശരി.

വരദാനം :-
സംഗമയുഗത്തിൽപ്രത്യക്ഷഫലത്തിലൂടെശക്തിശാലിയാകുന്നസദാസ
മർത്ഥആത്മാവായിഭവിക്കട്ടെ.

സംഗമയുഗത്തിൽ ഏത് ആത്മാക്കളാണോ പരിധിയില്ലാത്ത സേവനത്തിനു നിമിത്തമാകുന്നത് അവർക്ക് നിമിത്തമാകുന്നതിന്റെ പ്രത്യക്ഷ ഫലത്തിന്റെ ശക്തി പ്രാപ്തമാകുന്നു. ഈ പ്രത്യക്ഷ ഫലം തന്നെയാണ് ശ്രേഷ്ഠ യുഗത്തിന്റെ ഫലം.അങ്ങനെയുള്ള ഫലം കഴിക്കുന്ന ശക്തിശാലി ആത്മാക്കൾ ഏത് സാഹചര്യത്തിന്റെ മേലും സഹജമായി വിജയം നേടുന്നു. അവർ സമർത്ഥനായ ബാബയുടെ കൂടെയിരിക്കുന്നത് കാരണം വ്യർത്ഥത്തിൽ നിന്നും സഹജമായി മുക്തമാകുന്നു. വിഷം നിറഞ്ഞ സർപ്പത്തിന് സമാനമായ സാഹചര്യത്തിലും അവർക്ക് വിജയം ഉണ്ടാകുന്നു, അതിന്റെ ഓർമ്മചിഹ്നമാണ് ശ്രീകൃഷ്ണൻ സർപ്പത്തിന്റെ മുകളിൽ നിന്ന് നൃത്തം ചെയ്തതായി കാണിക്കുന്നത്.

സ്ലോഗന് :-
പാസ്വിത്ത്ഓണറായികഴിഞ്ഞുപോയതിനെപറഞ്ഞയയ്ക്കൂസദാബാബ
യുടെഅടുത്തിരിക്കൂ.

അവ്യക്തസൂചന- അശരീരിയുടെയുംവിദേഹിസ്ഥിതിയുടെയുംഅഭ്യാസംവർധിപ്പിക്കൂ.

ഏതുപോലെ ബാപ്ദാദ അശരീരി ആയിരുന്നിട്ട് ശരീരത്തിൽ വരുന്നു, അതുപോലെ കുട്ടികളും അശരീരി ആയതിനു ശേഷം ശരീരത്തിൽ വരണം. ഏതുപോലെ ഈ ശരീരത്തെ ഉപേക്ഷിക്കുകയും എടുക്കുകയും ചെയ്യുന്നു, ഇതിന്റെ അനുഭവം എല്ലാവർക്കും ഉണ്ട്. അതുപോലെ ആഗ്രഹിക്കുമ്പോൾ ശരീരത്തിന്റെ ബോധം ഉപേക്ഷിച്ച് അശരീരിയാകൂ, ആഗ്രഹിക്കുമ്പോൾ ശരീരത്തിന്റെ ആധാരമെടുത്ത് കർമ്മം ചെയ്യൂ.ഈ സ്ഥൂല വേഷം വേറെയാണ്, വേഷം ധരിക്കുന്ന ആത്മാവാകുന്ന ഞാൻ വേറെയാണ് പൂർണ്ണമായും അങ്ങനെയുള്ള അനുഭവം വേണം.