02.11.2026           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളേ- നിങ്ങൾ ഇവിടെ നിങ്ങളുടെ രാജ്യഭാഗ്യം ഉണ്ടാക്കാനാണ് വന്നിരിക്കുന്നത്, എത്രത്തോളം ഓർമ്മയിലിരിക്കുന്നുവോ, പഠിത്തത്തിൽ ശ്രദ്ധിക്കുന്നുവോ ഭാഗ്യം അത്രയും ശ്രേഷ്ഠമായിക്കൊണ്ടിരിക്കും.

ചോദ്യം :-
സംഗമത്തിൽ ഏത് ശ്രീമതം പാലിച്ചുകൊണ്ടാണ് 21 ജന്മത്തേക്ക് തന്റെ ഭാഗ്യത്തെ ശ്രേഷ്ഠമാക്കുന്നത്?

ഉത്തരം :-
സംഗമത്തിൽ ബാബയുടെ ശ്രീമതമാണ്- മധുരമായ കുട്ടികളേ, നിർവ്വികാരിയാകൂ, ദേഹി അഭിമാനിയാകുന്നതിനുള്ള പുരുഷാർത്ഥം പൂർണ്ണമായും ചെയ്യൂ. ഒരിക്കലും ഒരു പാപകർമ്മവും ചെയ്യരുത്, എങ്കിൽ 21 ജന്മത്തേക്ക് ശ്രേഷ്ഠ ഭാഗ്യം ഉണ്ടാകും.

ഗീതം :-
ഭാഗ്യമുണർത്തി വന്നിരിക്കുന്നു....

ഓംശാന്തി.  
മധുര മധുരമായ കുട്ടികൾ ഈ ഗീതം കേട്ടു. ഇപ്പോൾ ഈ രണ്ട് വരികളുടെ അർത്ഥം മനസ്സിലാക്കിയവർ കൈ ഉയർത്തൂ? ഭാഗ്യം ഉണർത്തി വന്നിരിക്കുന്നുവെന്ന് ആരാണ് പറഞ്ഞത്? ആത്മാവാണ് പറഞ്ഞത്. സർവ്വരുടെയും ആത്മാവ് പറയുന്നു- ഞാൻ ഭാഗ്യം ഉണർത്തി വന്നിരിക്കുന്നു... ഏത് ഭാഗ്യം? പുതിയ ലോകത്തിലേക്ക് പോകുന്നതിനുള്ള ഭാഗ്യം. പുതിയ ലോകമാണ് സ്വർഗ്ഗം. ഈ പഴയ ലോകം നരകമാണ്. ഇത് സർവ്വാത്മാക്കളും പറയുന്നു. ആത്മാവിന് തീർച്ചയായും ശരീരം വേണം, എന്നാലെ സംസാരിക്കാൻ സാധിക്കൂ. ജീവാത്മാക്കൾ പറയുന്നു- ഞങ്ങൾ സ്ക്കൂളിൽ വന്നിരിക്കുന്നത് ഭാഗ്യത്തെ ഉണർത്തുന്നതിനാണ്. പഠിപ്പിക്കുന്നത് ആരാണ്? ജ്ഞാനസാഗരനായ ശിവബാബ. മനുഷ്യരെ ദേവത അഥവാ പതീതരെ പാവനവും, നരകവാസികളെ സ്വർഗ്ഗവാസികളുമാക്കുന്നത് ഒരേയൊരു ബാബയാണ്. ഈ നരകത്തിന് തീ പിടിക്കണം. നമ്മൾ പരിധിയില്ലാത്ത അച്ഛന്റെയടുത്താണ് വന്നിരിക്കുന്നത് എന്ന് ലോകത്തിൽ മറ്റൊരു സ്ക്കൂളിലും കുട്ടികൾക്ക് പറയാൻ സാധിക്കില്ല. ഞാൻ തന്നെയാണ് നിങ്ങളുടെ അച്ഛനും, ടീച്ചറും, സത്ഗുരുവുമെന്ന് ബാബക്കല്ലാതെ മറ്റൊരാൾക്കും പറയാൻ സാധിക്കില്ല. ഈ ബ്രഹ്മാവിന് പോലും പറയാൻ സാധിക്കില്ല. ഒരേയൊരു ശിവബാബ തന്നെയാണ് പറയുന്നത്- ഞാൻ സർവ്വരുടെയും അച്ഛൻ, ടീച്ചർ, ഗുരുവാണ് എന്ന്. ബാബ തന്നെയാണ് നമ്മെ പഠിപ്പിക്കുന്നത്. അതിനാൽ കുട്ടികൾ ഇപ്പോൾ ഭാഗ്യത്തെയുണ്ടാക്കണം. കുട്ടികൾ പറയുന്നു ഞങ്ങൾ വന്നിരിക്കുന്നത് പുതിയ ലോകത്തിന്റെ രാജധാനിയുടെ ഭാഗ്യത്തെ ഉണ്ടാക്കുന്നതിനാണ്. നമുക്കറിയാം ഈ പഴയ ലോകം നശിക്കണം. ബാബ വന്ന് പുതിയ ലോകം സ്ഥാപിക്കുന്നു. നിങ്ങൾ 21 ജന്മങ്ങളുടെ രാജ്യഭാഗ്യം നേടുന്നതിനുള്ള പഠിത്തമാണ് പഠിക്കുന്നത്. അർത്ഥം നിങ്ങൾ രാജപദവിയുടെ ഭാഗ്യത്തെ ഉണ്ടാക്കുന്നു. ഇവിടെ രാജയോഗം പഠിച്ചുകൊണ്ടിരിക്കുന്നു. ഈ ഗീതം ആ നാടകം രചിക്കുന്നവർ ഉണ്ടാക്കിയിട്ടുള്ളതാണ്, എന്നാൽ പിന്നീട് ഇതിന്റെ അർത്ഥം മനസ്സിലാക്കിത്തരുന്നു. ബാബ സർവ്വ വേദ ശാസ്ത്രങ്ങളുടെയും സാരം മനസ്സിലാക്കിത്തരുന്നതുപോലെ. ഈ സമയത്ത് മുഴുവൻ ലോകത്തിലുമുള്ളത് ഭക്തിയാണ്. സത്യയുഗത്തിൽ ഭക്തി,ക്ഷേത്രങ്ങൾ ഒന്നും ഉണ്ടായിരിക്കില്ല. നിങ്ങൾ അരക്കൽപം ഭക്തി ചെയ്തു, ഇപ്പോൾ ഭഗവാനെ ലഭിച്ചു. ആദ്യമാദ്യം ഭാരതത്തിൽ ഈ ദേവീ-ദേവതമാരുടെ രാജ്യമായിരുന്നു, പിന്നെ 84 ജന്മങ്ങളെടുത്ത് ഭാഗ്യം മോശമായി. ഇപ്പോൾ വീണ്ടും ഭാഗ്യത്തെ ശ്രേഷ്ഠമാക്കുന്നു. ബാബ വന്നിരിക്കുന്നത് തന്നെ ഭാഗ്യത്തെ ഉണ്ടാക്കിക്കുന്നതിനാണ്. കുട്ടികളോട് പറയുന്നു-എന്നെ ഓർമ്മിക്കൂവെന്ന്. നിങ്ങൾ വളരെ പാപാത്മാവായി തീർന്നു. ആദ്യം ഭക്തി ചെയ്യുന്നത് ശിവബാബയുടേതാണ്, അതാണ് അവ്യഭിചാരി ഭക്തി. പിന്നീട് ഭക്തി പോലും വ്യഭിചാരിയായി മാറുന്നു. അതുകൊണ്ട് കുട്ടികൾക്ക് ആദ്യം ഈ നിശ്ചയം ഉണ്ടായിരിക്കണം- ആരെയാണോ ഭഗവാൻ എന്നു വിളിക്കുന്നത്, ആ ശക്തിയാണ് എന്നെ പഠിപ്പിക്കുന്നത്. ഭഗവാന് ശരീരമില്ല, നിങ്ങളുടെ ആത്മാവ് ഈ ശരീരത്തിൽ വരുന്നതിലൂടെ സംസാരിക്കുന്നതുപോലെ ഭഗവാൻ ഈ ശരീരത്തിൽ പ്രവേശിച്ച് സംസാരിക്കുന്നു. ചിലപ്പോൾ മനുഷ്യർ മരിച്ച് കഴിഞ്ഞ് ശ്മശാനത്തിൽ കൊണ്ട് പോകുന്ന വഴിയിൽ സംസാരിക്കാൻ തുടങ്ങുന്നു. ആ ആത്മാവ് പോയിട്ട് വന്നു എന്ന് പറയില്ല. ആത്മാവ് തീർത്തും സൂക്ഷ്മല്ലേ? അപ്പോൾ എവിടെയോ മറഞ്ഞിരുന്നു. അബോധാവസ്ഥയിൽ പോയി എന്നുപറയാം, ആർക്കും അറിയാൻ സാധിക്കുന്നില്ല. ഇങ്ങനെയും ഇടക്ക് സംഭവിക്കാറുണ്ട്. ചിതയിൽ നിന്ന് പോലും എഴുന്നേൽക്കാറുണ്ട്. ഇവിടെ എന്താണ് സംഭവിക്കുന്നത്? ആത്മാവ് എവിടെയോ മറഞ്ഞു പോയി. പിന്നെ വീണ്ടും തന്റെ യഥാസ്ഥാനത്ത് തിരിച്ച് വരുന്നു. ആത്മാവ് പോയിയെങ്കിൽ ശരീരം ജഢമായി മാറുന്നു. ആത്മാക്കളുടെ ദേശമാണ് പരംധാമം. നിങ്ങൾക്കറിയാം നമ്മൾ ആ ദേശത്തിലാണ് നിവസിച്ചിരുന്നത്. ആദ്യം നമ്മൾ ആത്മാക്കൾ വീട്ടിൽ നിന്നും വന്നത് സത്യയുഗത്തിലാണ്. ദേവീ-ദേവതകളായിരുന്ന ഭാരതവാസികൾ തന്നെയായിരിക്കും വരിക. വാസ്തവത്തിൽ ഏതേത് ധർമ്മം സ്ഥാപിക്കപ്പെടുന്നുവോ അത് അവസാനം വരെ നിലനിൽക്കുന്നു. ബുദ്ധധർമ്മവും, ക്രിസ്ത്യൻ ധർമ്മവും ഇപ്പോഴുമുണ്ട്. കേവലം ദേവി-ദേവതാ ധർമ്മത്തിലുള്ളവരുടേയും, രാജ്യം ഭരിച്ചിരുന്നവരുടേയും പേര് തന്നെ അപ്രത്യക്ഷമായി. ദേവീ-ദേവതാ ധർമ്മത്തിലേതാണെന്ന് പറയുന്നവർ ആരുമില്ല.

ബാബ മനസ്സിലാക്കിത്തരുന്നു, ഭാരതവാസികൾ തന്റെ ധർമ്മത്തെ മറന്നു പോയി, നമ്മുടെ ഗൃഹസ്ഥ ധർമ്മം പവിത്രമായിരുന്നു. സമ്പൂർണ്ണ നിർവ്വികാരി, മഹാരാജാ മഹാറാണിയുടെ രാജ്യമായിരുന്നു. അവരെയാണ് പറയുന്നത് ഭഗവതി ലക്ഷ്മി, ഭഗവാൻ നാരായണൻ. വാസ്തവത്തിൽ ഭഗവാൻ ഒന്നാണ്, ഭഗവാനെത്തന്നെയാണ് ജ്ഞാനസാഗരൻ എന്നു പറയുന്നത്. ഈ ലക്ഷ്മീ നാരായണന് ജ്ഞാനമേയില്ല. ജ്ഞാനസാഗരൻ ഒരേയൊരു ശിവബാബയാണ്. ബാബ നിങ്ങൾക്ക് ജ്ഞാനം നൽകിക്കൊണ്ടിരിക്കുന്നു. നിങ്ങൾ ഇപ്പോൾ പഠിച്ചു കൊണ്ടിരിക്കുകയാണ്, ഈ പഠിത്തം അവിടെയെത്തുമ്പോൾ മറന്നുപോകും. ഇപ്പോൾ നിങ്ങൾ ഓരോരുത്തരും മനസ്സിലാക്കുന്നുണ്ട് നമ്മുടെ ആത്മാവിൽ 84 ജന്മങ്ങളുടെ റെക്കോർഡ് അടങ്ങിയിട്ടുണ്ട്. ആത്മാവ് ഇപ്പോൾ ജ്ഞാനം പ്രാപ്തമാക്കിക്കൊണ്ടിരിക്കുന്നു. പിന്നീട് സത്യയുഗത്തിൽ തന്റെ രാജ്യഭാഗ്യം പ്രാപ്തമാക്കും. നിങ്ങൾ പറയും നമ്മളും 84ന്റെ ചക്രത്തിൽ വരുന്നുണ്ട്. ഇപ്പോൾ ബാബയിൽ നിന്നും സ്വർഗ്ഗത്തിന്റെ ചക്രവർത്തി പദവി നേടിക്കൊണ്ടിരിക്കുന്നു. ഓരോരുത്തരും ആ പിതാവിൽ നിന്നും അവരവരുടെ പുരുഷാർത്ഥത്തിനനുസരിച്ച് തന്നെയാണ് സമ്പത്തെടുക്കുന്നത്, എന്നാൽ ഇതിൽ ഒന്നും പങ്കിടാൻ സാധിക്കില്ല. അജ്ഞാനകാലത്ത് പങ്കിടുമായിരുന്നു. പരിധിയില്ലാത്ത ബാബ പറയുന്നു- ഞാൻ വൈകുണ്ഠം സ്ഥാപിക്കുന്നു. അവിടെ ഉയർന്ന പദവി നേടുന്നത് നിങ്ങളുടെ പുരുഷാർത്ഥത്തിന്റെ ആധാരത്തിലാണ്. എത്രത്തോളം ബാബയെ ഓർമ്മിക്കുന്നുവോ അത്രയും വികർമ്മം ഭസ്മമാകും. പവിത്രമായിത്തീരും. സ്വർണ്ണം തീയിൽ ഇടുമ്പോൾ അതിന്റെ അഴുക്കില്ലാതായി സത്യമായ സ്വർണ്ണമായി മാറുന്നു. ഈ ആത്മാവും സത്യമായ സ്വർണ്ണമായിരുന്നു, ഇവിടെ പാർട്ടഭിനയിക്കാനാണ് വരുന്നത്. ആദ്യം സ്വർണ്ണിമ യുഗം, പിന്നെ വെള്ളി കലരുന്നു. ആത്മാവ് കുറച്ച് അപവിത്രമായി തീരുന്നു, പിന്നെ കുറേശ്ശെയായി അധ:പതിക്കുന്നു. വീട് ആദ്യം പുതിയതായിരിക്കും, പിന്നെ പതുക്കെ പഴയതായി മാറുന്നു. 100 വർഷങ്ങൾക്ക് ശേഷം പഴയതായിയെന്ന് പറയുന്നു. അതേപോലെ ലോകവും പുതിയതും പഴയതുമായിക്കൊണ്ടിരിക്കുന്നു. ഇന്നേക്ക് 5000 വർഷങ്ങൾക്കു മുമ്പ് ആദ്യം പുതിയതായിരുന്നു, ദേവീ- ദേവതകളുടെ രാജ്യമായിരുന്നു- അതിപ്പോൾ എവിടെപ്പോയി? 84 ജന്മങ്ങൾ എടുത്തെടുത്ത് പഴയതായി ത്തീർന്നു. ആത്മാവും അഴുക്കായി, ശരീരവും അഴുക്കായി. വെളുപ്പിൽ നിന്നും കറുത്തു പോയി. കൃഷ്ണനെയും കറുപ്പും വെളുപ്പുമായി കാണിക്കുന്നില്ലേ. കാല് നരകത്തിന്റെ നേർക്കും മുഖം സ്വർഗ്ഗത്തിന്റെ നേർക്കും കാണിക്കണം. നിങ്ങളും ആ കുലത്തിലേതാണ്. നിങ്ങളുടെയും കാല് നരകത്തിന്റെ നേർക്കും മുഖം സ്വർഗ്ഗത്തിന്റെ നേർക്കുമാണ്. ഇപ്പോൾ നിങ്ങൾ ആദ്യം നിർവ്വാണധാമത്തിൽ പോയി പിന്നീട് സ്വർഗ്ഗത്തിൽ വരും. കലിയുഗത്തിനു തീ പിടിക്കും. പെരുമഴ പെയ്യും, തീ പിടിക്കും, ഭൂമികുലുക്കമുണ്ടാകും. പതീത ആത്മാക്കൾ സർവ്വരും കർമ്മക്കണക്ക് തീർത്ത് വീട്ടിലേക്ക് പോകും. ബാക്കി കുറച്ച് പേർ അവശേഷിക്കും. പവിത്രമായ ആത്മാക്കൾ വന്നുകൊണ്ടിരിക്കും. ഇപ്പോൾ സർവ്വരും മുള്ളുകൾക്ക് സമാനമാണ്. കാമവികാരത്തിൽ പോകുക എന്നുള്ളത് മുള്ളേൽപിക്കുന്നതിന് സമാനമാണ്. ഇവിടെ ബാബ പറയുന്നത് സമ്പൂർണ്ണ നിർവ്വികാരിയാകണമെന്നാണ്. ബാബ പറയുന്നു- എന്നെ ഓർമ്മിക്കുന്നുവെങ്കിൽ ഞാൻ നിങ്ങൾക്ക് സ്വർഗ്ഗത്തിന്റെ സമ്പത്ത് നൽകാം, നിങ്ങൾ പവിത്രമായിത്തീരും. നിങ്ങൾ പാവനമായിരുന്നപ്പോൾ ഗൃഹസ്ഥജീവിതവും പവിത്രമായിരുന്നു. ഇപ്പോൾ നിങ്ങൾ പതീതമായപ്പോൾ ഗൃഹസ്ഥവും അപവിത്രവും വികാരിയുമായി മാറി. സത്യയുഗത്തിൽ കൊടുക്കൽവാങ്ങലുകളിലും ജോലിയിലും സത്യതയുണ്ടായിരിക്കും. അവിടെ കള്ളം പറയേണ്ട ആവശ്യമേയില്ല, ധാരാളം പൈസ സമ്പാദിക്കുന്നതിനുള്ള ലോഭമുണ്ടാകുമ്പോഴാണ് കള്ളം പറയുന്നത്. അവിടെ അളവറ്റ പൈസ ലഭിക്കുന്നു. ധാന്യങ്ങൾക്ക് വിലയില്ല. അവിടെ ദരിദ്രരേയില്ല, നന്നായി പരുഷാർത്ഥം ചെയ്യുന്നവർ മഹാരാജാവായിത്തീരുന്നു. അവർക്ക് രത്നങ്ങളുടെയും വജ്രങ്ങളുടെയും കൊട്ടാരം ലഭിക്കുന്നു. പൂർണ്ണമായും പുരുഷാർത്ഥം ചെയ്യുന്നില്ലായെങ്കിൽ പ്രജയാകേണ്ടി വരും. രാജാവും റാണിയും പിന്നെ അവരുടെ വംശവും ഉണ്ടാകുന്നില്ലേ. പ്രജകളിൽപ്പോലും നമ്പറനുസരിച്ച് സമ്പന്നരും ദരിദ്രരുമായ പ്രജകൾ ഉണ്ടാകുന്നു. അവിടെ എല്ലാവരും പവിത്രമായിരിക്കും. രാജാവ്, റാണി, മന്ത്രി എല്ലാം ഒരുപോലെയായിരിക്കും. രാജാവിൽ രാജ്യം ഭരിക്കുവാനുള്ള ശക്തിയുണ്ടായിരിക്കും. ബാബ നമുക്ക് മനസ്സിലാക്കിത്തരുന്നത് പോലെ കുട്ടികളും മനസ്സിലാക്കി ക്കൊടുക്കണം. നമ്മൾ ഭാരതവാസികൾ ദേവീ ദേവതമാരായിരുന്നു. സത്യയുഗത്തിൽ നമ്മുടെ രാജ്യമായിരുന്നു. ഗൃഹസ്ഥ വ്യവഹാരത്തിൽ നമ്മൾ പവിത്രമായിരുന്നു, സ്വർഗ്ഗവാസിയായിരുന്നു, പിന്നീട് പതീതമായി നരകവാസിയായിത്തീർന്നു, ഇപ്പോൾ വീണ്ടും സ്വർഗ്ഗവാസിയായി മാറുന്നു. ഈ കളി ഉണ്ടാക്കപ്പെട്ടിട്ടുള്ളതാണ്. ഒരു ജന്മത്തിലൂടെ സ്വർഗ്ഗവാസിയായി മാറുന്നു, നരകവാസിയാകുന്നതിന് 84 ജന്മങ്ങളെടുക്കേണ്ടി വരുന്നു. ഏണിപ്പടിയുടെ ചിത്രത്തിൽ വളരെ വ്യക്തമായി കാണിച്ചിട്ടുണ്ട്. സ്വർഗ്ഗത്തിൽ പോയി രാജ്യം ഭരിക്കും എന്ന സ്മൃതി നിങ്ങളുടെ ബുദ്ധിയിലുണ്ട്. ഇപ്പോൾ ബാബയിൽ നിന്നും സമ്പത്ത് നേടി ക്കൊണ്ടിരിക്കുന്നു. ബാബ തന്നെയാണ് സത്യം കേൾപ്പിച്ച് നരനിൽ നിന്നും നാരായണനാക്കുന്നത്. മനുഷ്യർ കേൾക്കുന്ന സത്യനാരായണകഥയിലൂടെ ആരും നരനിൽ നിന്നും നാരായണനാകുന്നില്ല. അപ്പോൾ അത് അസത്യമായ കഥയായില്ലേ? നിങ്ങൾ ഇവിടെയിരിക്കുന്നത് തന്നെ നരനിൽ നിന്നും നാരായണനാകുന്നതിനാണ്. പവിത്രമാകൂ, എന്നെ ഓർമ്മിക്കൂ എന്ന് അവർ ഒരിക്കലും പറയുന്നില്ല. സത്യനാരായണ കഥ പൗർണ്ണമി നാളിലാണ് കേൾപ്പിക്കുന്നത്. 16 കലകളുള്ള ചന്ദ്രനെയാണ് പൗർണ്ണമി എന്നു പറയുന്നത്. പിന്നീട് കലകൾ കുറഞ്ഞ് കുറഞ്ഞ് ഒരു നേർവരയായി അവശേഷിക്കുമ്പോൾ അതിനെ അമാവാസിയെന്നു പറയുന്നു. അമാവാസി അർത്ഥം അന്ധകാരം നിറഞ്ഞ രാത്രി. സത്യ-ത്രേതായുഗത്തെ പകലെന്നും, ദ്വാപര-കലിയുഗത്തെ രാത്രിയെന്നും പറയുന്നു. ഇതെല്ലാം മനസ്സിലാക്കേണ്ട കാര്യങ്ങളാണ്. ശിവബാബയാണ് നമ്മെ പഠിപ്പിക്കുന്നത്. ബാബ അച്ഛനും ടീച്ചറും ഗുരുവുമാണ്. ബ്രഹ്മാവിൽ പ്രവേശിച്ച് ആത്മാക്കളെ പഠിപ്പിക്കുന്നു.

ബാബ പറയുന്നു- ഏതുപോലെയാണോ ബ്രഹ്മാവിന്റെ ആത്മാവ് ഭ്രുകുടീ മദ്ധ്യത്തിൽ നിവസിക്കുന്നത്, ഞാനും വന്ന് ഇവിടെയാണ് വസിക്കുന്നത്. നിങ്ങൾക്ക് മനസ്സിലാക്കിത്തരുന്നു. നിങ്ങൾ ആദ്യം പാവനമായിരുന്നു പിന്നെ പതീതമായി. ഇപ്പോൾ എന്നെ ഓർമ്മിക്കൂ, പവിത്രമാകാതെ തിരികെ വീട്ടിലേക്ക് പോകാൻ സാധിക്കില്ല. പവിത്രമായാലേ പറക്കാൻ സാധിക്കൂ. സർവ്വരും വിളിക്കുന്നുണ്ട്- ഹേ പതീത പാവനാ വരൂ, പാവനമാക്കൂ, എങ്കിലേ എനിക്ക് പറക്കാൻ സാധിക്കുകയുള്ളു. തന്റെ വീടായ മുക്തിധാമത്തിലേക്ക് പോകണം. അതാണ് നമ്മൾ ആത്മാക്കളുടെ വീട്. പതീതർക്ക് വീട്ടിലേക്ക് പോകാൻ സാധിക്കില്ല. നല്ല രീതിയിൽ ശിക്ഷണങ്ങളെ ധാരണ ചെയ്യുന്നവരാണ് വേഗം സ്വർഗ്ഗത്തിൽ പോകുന്നത്, ഇല്ലായെങ്കിൽ വൈകി പോകേണ്ടി വരും. പുതിയ വീട്ടിൽ പോകണ്ടേ? പുതിയ വീട്ടിൽ താമസിക്കാനല്ലേ രസമുള്ളത്. ആദ്യമാദ്യം സത്യയുഗത്തിൽ വരണം. മമ്മാ-ബാബ സത്യയുഗത്തിൽ പോകുന്നുണ്ട്, പിന്നെ നമ്മൾ എന്തിന് വൈകി പോകണം. നിങ്ങളും ബ്രഹ്മാവിനെ അനുകരിക്കൂ. ബാബയെ ഓർമ്മിച്ചുകൊണ്ടിരിക്കൂ. ഏതെങ്കിലും കാര്യത്തിൽ പ്രയാസം അനുഭവപ്പെടുന്നുണ്ടെങ്കിൽ ശിവബാബയോട് ചോദിക്കൂ. ശ്രീമതത്തിലൂടെ തന്നെയാണ് ശ്രേഷ്ഠമാകുന്നത്. പഴയ ലോകത്തിൽ 5 വികാരങ്ങളാകുന്ന രാവണന്റെ നിർദ്ദേശമനുസരിച്ച് നടന്നു വന്നു. ആദ്യമാദ്യം വരുന്നത് ദേഹാഭിമാനമാണ്. ഇപ്പോൾ നിങ്ങൾ കുട്ടികൾ ദേഹീയഭിമാനിയാകണം. ഞാൻ ആത്മാവ് പരംധാമ നിവാസിയാണ്, അതിനെത്തന്നെയാണ് ശാന്തിധാമം എന്നു പറയുന്നത്. ഇങ്ങനെയുള്ള കാര്യങ്ങൾ വേറെയാർക്കും മനസ്സിലാക്കിത്തരാൻ സാധിക്കില്ല. ബാബ തന്നെയാണ് മനസ്സിലാക്കിത്തരുന്നത്, നിങ്ങളുടെ ആത്മാവ് ഈ കർമ്മേന്ദ്രിയങ്ങളിലുടെ കേൾക്കുന്നു, സത്യയുഗത്തിൽ ശരീരത്തിന് ഒരിക്കലും രോഗമുണ്ടാകുന്നില്ല. ഇവിടെയാണെങ്കിൽ ഇരുന്നയിരുപ്പിൽത്തന്നെ അകാലമൃത്യു ഉണ്ടാകുന്നു. സത്യയുഗത്തിൽ ഇങ്ങനെയുള്ള കാര്യങ്ങളേയില്ല, അതിനെയാണ് സ്വർഗ്ഗം എന്ന് പറയുന്നത്. പിന്നെ നമ്മൾ പുനർജന്മം എടുത്ത് 84 ജന്മത്തിന്റെ ചക്രം പൂർത്തിയാക്കി, ബാബ വന്ന് സ്വർഗ്ഗത്തിലേക്ക് പോകുന്നതിന് നമ്മെ യോഗ്യരാക്കുന്നു. ഇപ്പോൾ നിങ്ങൾ പുതിയ ലോകത്തിലേക്ക് പോകുന്നതിന് യോഗ്യരായി. ഇത് നരകമാണ്. ഇവിടെ നിങ്ങൾ വന്നിരിക്കുന്നത് നരകവാസിയിൽ നിന്നും സ്വർഗ്ഗവാസിയാകുന്നതിനുള്ള ഭാഗ്യത്തെയുണ്ടാക്കുന്നതിനാണ്. പറയാറുണ്ട്- ഞാൻ ശിവബാബയുടെയടുത്ത് വന്നിരിക്കുന്നത് ഭാഗ്യത്തെയുണ്ടാക്കാനാണ് എന്ന്. കൽപ കൽപം ഓരോ 5000 വർഷങ്ങൾക്ക് ശേഷം നമ്മൾ ഭാഗ്യത്തെയുണ്ടാക്കുന്നു. നമ്മൾ സ്വർഗ്ഗവാസിയായി മാറുന്നു, പിന്നീട് രാവണരാജ്യം ആരംഭിക്കുന്നതിലൂടെ വികാരിയായിത്തീരുന്നു. ഇപ്പോൾ സർവ്വരും വികാരികളും പതീതരുമാണ്, അപ്പോഴാണ് ബാബ വന്ന് പുതിയ ലോകം സ്ഥാപിക്കുന്നത്. പുതിയ ലോകത്തിൽ കേവലം നിങ്ങൾ കുട്ടികൾ മാത്രമേ ഉണ്ടാകുകയുള്ളു. ബാക്കി സർവ്വരും ശാന്തിധാമത്തിലേക്ക് പോകും. മുകളിൽ ആത്മാക്കളുടെ വൃക്ഷമാണുള്ളത്. ഓരോ ആത്മാവും അവരവരുടെ സമയമാകുമ്പോൾ സൃഷ്ടിയിലേക്ക് വരും. നമ്മുടെ രാജ്യം വരുമ്പോൾ അവിടെ വേറെ ധർമ്മങ്ങളിലുള്ളവർ ഉണ്ടാകുകയില്ല. പിന്നീട് ദ്വാപരയുഗത്തിൽ രാവണരാജ്യം ആരംഭിക്കും. ഈ കാര്യങ്ങളെല്ലാം നല്ല രീതിയിൽ ധാരണ ചെയ്യണം. ഇവിടെ നരകവാസിയിൽ നിന്നും സ്വർഗ്ഗവാസിയാകണം. നരകവാസി മനുഷ്യരെ അസുരനെന്നും, സ്വർഗ്ഗവാസി മനുഷ്യരെ ദേവതയെന്നും പറയുന്നു. ഇപ്പോൾ സർവ്വരും ആസൂരീയ സ്വഭാവമുള്ളവരാണ്. ഇപ്പോൾ ബാബ പുരുഷാർത്ഥം ചെയ്യിപ്പിക്കുകയാണ്. ബാബ പറയുന്നു- പവിത്രമാകൂ. ഏതൊരു കാര്യവും ബാബയോട് ചോദിച്ച് ചെയ്യൂ. ചിലർ ചോദിക്കുന്നുണ്ട്- ബാബാ, ജോലിയിൽ കളളം പറയേണ്ടി വരുന്നു, കളളം പറഞ്ഞാൽ അത് പാപമാകും. അവർ ബാബയെ ഓർമ്മിച്ചുകൊണ്ടിരിക്കുകയാണെങ്കിൽ പാപം ഭസ്മമാകും. ഇന്നത്തെ ലോകത്തിൽ സർവ്വരും പാപം ചെയ്തുകൊണ്ടിരിക്കുന്നു. എത്ര കൈക്കൂലിയാണ് വാങ്ങിക്കുന്നത്. ഈ പ്രദർശനിയുടെ ചിത്രങ്ങൾ പടങ്ങളാണ്, ഇങ്ങനെയുള്ള പടങ്ങൾ വേറെയെങ്ങും ഉണ്ടാകില്ല. ഇത് കണ്ട് അനുകരിച്ച് ഉണ്ടാക്കിയാലും, അതിന്റെ അർത്ഥമൊന്നും മനസ്സിലാക്കാൻ സാധിക്കില്ല. പ്രദർശിനികളിലും, ഉത്സവങ്ങളിലും നിറയെ പേർ വരുന്നുണ്ട്. അവരോട് പറയാറുണ്ട്- 7 ദിവസത്തെ ക്ലാസ്സ് കേൾക്കൂ, എങ്കിൽ നിങ്ങൾക്ക് സ്വർഗ്ഗവാസിയാകുന്നതിനുള്ള യോഗ്യത നേടാം. ഇപ്പോൾ നരകവാസിയാണ്, ഏണിപ്പടിയുടെ ചിത്രത്തിൽ നോക്കൂ എത്ര വ്യക്തമാണ്. ഇതാണ് പതീതലോകം, പാവനലോകം മുകളിൽ കാണാം.

ഇപ്പോൾ നിങ്ങൾ കുട്ടികൾ ശിവബാബയോട് പ്രതിജ്ഞ ചെയ്യുന്നുണ്ട് ഞാൻ തീർച്ചയായും നരകവാസിയിൽ നിന്നും സ്വർഗ്ഗവാസിയായി മാറും. ഇപ്പോൾ നിങ്ങൾ ശിവാലയത്തിലേക്ക് പോകുന്നതിന് തയ്യാറായി ക്കൊണ്ടിരിക്കുന്നു, അതിനാൽ ഒരിക്കലും വികാരത്തിൽ പോകരുത്. മായയുടെ കൊടുങ്കാറ്റ് നിറയെ വരും, പക്ഷെ പതീതമാകരുത്. പതീതമാകുന്നതിലൂടെ അത് വളരെ വലിയ തെറ്റായി തീരുന്നു, പിന്നെ ധർമ്മരാജനിൽ നിന്നും വളരെയധികം ശിക്ഷകളും അനുഭവിക്കേണ്ടി വരും. ശരി.

വളരെക്കാലത്തെ വേർപാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങൾക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണകളും പുലർകാലവന്ദനവും. ആത്മീയപിതാവിന്റെ ആത്മീയകുട്ടികൾക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1. മനുഷ്യനിൽ നിന്നും ദേവതയാകുന്നതിനായി എന്തെല്ലാം ആസൂരീയ സ്വഭാവങ്ങളുണ്ടോ, കള്ളം പറയുന്ന ശീലമുണ്ടോ അതിനെയെല്ലാം ഉപേക്ഷിക്കണം. ദൈവീകസ്വഭാവം ധാരണ ചെയ്യണം.

2. വീട്ടിലേക്ക് പോകുന്നതിന് തീർച്ചയായും പാവനമാകണം. മായയുടെ കൊടുങ്കാറ്റ് വന്നാലും കർമ്മേന്ദ്രിയങ്ങളിലൂടെ ഒരിക്കലും ഒരു വികർമ്മവും ചെയ്യരുത്.

വരദാനം :-
അധികാരിസ്ഥിതിയിലൂടെ ബാബയെ തന്റെ കൂട്ടുകാരനാക്കി മാറ്റുന്ന സദാ വിജയികളായി ഭവിക്കട്ടെ.

ബാബയെ കൂട്ടുകാരനാക്കി മാറ്റുന്നതിനുള്ള സഹജമായ ഉപായമാണ്-അധികാരി സ്ഥിതി. അധികാരിയാണ് എന്ന ലഹരിയിൽ സ്ഥിതി ചെയ്യുമ്പോൾ വ്യർത്ഥസങ്കൽപങ്ങളും അശുദ്ധസങ്കൽപങ്ങളും ഉണ്ടാക്കുന്നബുദ്ധിമുട്ടുകളിലും, മറ്റ് ആകർഷണങ്ങളിലും മനസ്സ് ആടിയുലയുകയില്ല. ബുദ്ധിക്ക് ഏകാഗ്രതയിലൂടെ നേരിടാനുള്ളശക്തി, ശരിയും തെറ്റും തിരിച്ചറിയാനുള്ള ശക്തി, തീരുമാനമെടുക്കാനുള്ള ശക്തി എന്നിവ വന്നുചേരുന്നു. ഇതിലൂടെ തന്നെ മായയുടെ പല പ്രകാരത്തിലുമുള്ള ആക്രമണങ്ങളിൽ വിജയം ലഭിക്കുകയും ചെയ്യുന്നു.

സ്ലോഗന് :-
ആരാണോ സെക്കന്റിൽ സാരത്തിൽനിന്നും വിസ്താരത്തിലേക്കും, വിസ്താരത്തിൽനിന്നും സാരത്തിലേക്കും പോകുന്നതിനുള്ള പ്രാക്ടീസ് ചെയ്തുകൊണ്ടിരിക്കുന്നത് - അവരാണ് രാജയോഗികൾ.

അവ്യക്തസൂചന- ബ്രഹ്മാബാബക്ക് സമാനം സമ്പന്നവും സമ്പൂർണ്ണവുമായ സ്ഥിതിയുടെ അനുഭവം ചെയ്തുകൊണ്ടിരിക്കൂ..

ബ്രഹ്മാബാബ സമ്പൂർണമായി മാറുന്നതിനായി തന്റെ സർവ്വ ഖജനാക്കളേയും തുടക്കം മുതൽ അന്തിമ ദിവസംവരേക്കും സഫലമാക്കി. ഇതിന്റെ പ്രത്യക്ഷഫലം നമുക്ക് മുന്നിലുണ്ട്-ബ്രഹ്മാബാബ സമ്പൂർണ്ണ ഫരിഷ്തയായി മാറി. അതിനാൽ ലക്ഷ്യം വെക്കൂ ബാബക്ക് സമാനം സമ്പന്നവും സമ്പൂർണ്ണവുമായി മാറുകതന്നെ വേണം എത്ര പുരുഷാർത്ഥം ചെയ്യേണ്ടിവന്നാലുംശരി ബാബക്ക് സമാനമായി മാറണം എന്ന നിശ്ചയം വെക്കണം.