മധുരമായ കുട്ടികളേ -
നിങ്ങള്ക്ക് നിങ്ങളുടെ ദീപത്തിന്റെ സംരക്ഷണം സ്വയം തന്നെ ചെയ്യണം,
കൊടുങ്കാറ്റുകളില് നിന്നും രക്ഷപ്പെടുന്നതിന് ജ്ഞാന-യോഗത്തിന്റെ നെയ്യ്
തീര്ച്ചയായും ആവശ്യമാണ്
ചോദ്യം :-
ഏതൊരു പുരുഷാര്ത്ഥമാണ് ഗുപ്തമായ ബാബയില് നിന്നും ഗുപ്തമായ സമ്പത്ത്
നേടിത്തരുന്നത്?
ഉത്തരം :-
അന്തര്മുഖിയായി അതായത് നിശ്ശബ്ദമായിരുന്ന് ബാബയെ ഓര്മ്മിക്കു എങ്കില് ഗുപ്തമായ
സമ്പത്ത് ലഭിക്കും. ഓര്മ്മയില് ഇരിക്കെ ശരീരം ഉപേക്ഷിച്ചാല് വളരെ നല്ലതാണ്,
ഇതില് ഒരു ബുദ്ധിമുട്ടുമില്ല. ഓര്മ്മയോടൊപ്പം ജ്ഞാന-യോഗത്തിന്റെ സേവനവും ചെയ്യണം,
അഥവാ ചെയ്യാന് സാധിക്കുന്നില്ലെങ്കില് കര്മ്മണാ സേവ ചെയ്യൂ. വളരെ അധികം പേര്ക്ക്
സുഖം നല്കുകയാണെങ്കില് ആശീര്വ്വാദം ലഭിക്കും. പെരുമാറ്റവും വാക്കുകളും വളരെ
സാത്വികമായിരിക്കണം.
ഗീതം :-
ദുര്ബ്ബലനുമായി ബലവാന്റെ യുദ്ധം...
ഓംശാന്തി.
ബാബ മനസ്സിലാക്കിത്തന്നിട്ടുണ്ട് എപ്പോള് ഈ ഗീതം കേള്ക്കുമ്പോഴും തന്റെമേല്
വിചാരസാഗര മഥനം നടത്തണം. ഇത് കുട്ടികള്ക്ക് അറിയാവുന്നതാണ് - മനുഷ്യന്
മരിക്കുകയാണെങ്കില് 12 ദിവസം വിളക്ക് കത്തിക്കാറുണ്ട്. നിങ്ങളാണെങ്കില്
മരിക്കുന്നതിനുള്ള തയ്യാറെടുപ്പുകള് ചെയ്യുകയാണ് മാത്രമല്ല തന്റെ ജ്യോതിയെ
പുരുഷാര്ത്ഥം ചെയ്ത് സ്വയം തന്നെ തെളിയിക്കുന്നു. മാലയില് വരുന്നവരാണ്
പുരുഷാര്ത്ഥം ചെയ്യുന്നത്. പ്രജകള് ഈ മാലയില് വരില്ല. എനിക്ക് വിജയമാലയില് ആദ്യം
വരണം എന്ന ചിന്തയോടെ പുരുഷാര്ത്ഥം ചെയ്യണം. മായയാകുന്ന പൂച്ച കൊടുങ്കാറ്റ്
അടിപ്പിച്ച് വികര്മ്മം ചെയ്യിച്ച് ജ്യോതിയെ കെടുത്തരുത്. ഇതില് ജ്ഞാനം-യോഗം
രണ്ടിന്റേയും ബലം ആവശ്യമാണ്. യോഗത്തോടൊപ്പം ജ്ഞാനവും ആവശ്യമാണ്. ഓരോരുത്തര്ക്കും
അവരവരുടെ ദീപത്തെ സംരക്ഷിക്കണം. അന്തിമം വരെ പുരുഷാര്ത്ഥം നടക്കുകതന്നെ വേണം.
മത്സരം നടന്നുകൊണ്ടിരിക്കുകയാണ് അതുകൊണ്ട് വളരെ ശ്രദ്ധവേണം- ജ്യോതിയുടെ പ്രഭ
കുറയരുത്, അണഞ്ഞുപോകരുത് അതിനാല് യോഗത്തിന്റേയും ജ്ഞാനത്തിന്റേയും നെയ്യ് ദിവസവും
ഒഴിക്കണം. യോഗബലത്തിന്റെ ശക്തിയില്ലെങ്കില് ഓടാന് സാധിക്കില്ല. അവസാനമായിപ്പോകും.
സ്ക്കൂളില് വിവിധ വിഷയങ്ങള് ഉണ്ടാകും, നോക്കും - ഞാന് ഈ വിഷയത്തില് പിന്നിലാണ്
എന്ന് തോന്നിയാല് ആവശ്യമുള്ള ഫോഴ്സ് ഉപയോഗിക്കും. ഇവിടെയും അങ്ങനെയാണ്. സ്ഥൂല
സേവനത്തിന്റെ വിഷയവും വളരെ നല്ലതാണ്. ഒരുപാടുപേരുടെ ആശീര്വ്വാദം ലഭിക്കും. ചില
കുട്ടികള് ജ്ഞാനത്തിന്റെ സേവനം ചെയ്യുന്നു. ദിനം പ്രതിദിനം സേവനത്തിന്റെ
വൃദ്ധിയുണ്ടാകും. ഒരു ധനികന് 6-8 കടകള് ഉണ്ടാകും. എല്ലാം ഒരുപോലെയല്ല
നടക്കുന്നത്. ചിലതില് കുറഞ്ഞ വില്പനയും ചിലതില് കൂടുതലുമായിരിക്കും. രാത്രിപോലും
സമയം ലഭിക്കാത്ത രീതിയിലുള്ള ദിനങ്ങള് നിങ്ങള്ക്കും വരാനിരിക്കുന്നു.
എല്ലാവര്ക്കും മനസ്സിലാകും ജ്ഞാനസാഗരനായ ബാബ വന്നിരിക്കുന്നു - അവിനാശിയായ
ജ്ഞാനരത്നങ്ങളാല് സഞ്ചി നിറക്കുന്നു. പിന്നീട് അനേകം കുട്ടികള് വരും. കാര്യം
ചോദിക്കുകയേ വേണ്ട. ഒരാള് രണ്ടാമതൊരാളെ കേള്പ്പിക്കുമല്ലോ. ഇവിടെ വളരെ നല്ല
വസ്തു വളരെ വിലക്കുറവില് ലഭിക്കും. നിങ്ങള് കുട്ടികള്ക്കും അറിയാം ഈ
രാജയോഗത്തിന്റെ പഠിപ്പ് വളരെ സഹജമാണ്. എല്ലാവര്ക്കും ഈ ജ്ഞാനരത്നങ്ങളെക്കുറിച്ച്
അറിവുണ്ടായാല് വന്നുകൊണ്ടിരിക്കും. നിങ്ങള് ഈ ജ്ഞാനത്തിന്റേയും യോഗത്തിന്റേയും
സേവനം ചെയ്യുന്നു. ആര്ക്കാണോ ഈ ജ്ഞാനയോഗത്തിന്റെ സേവനം ചെയ്യാന് സാധിക്കാത്തത്
അവര്ക്ക് കര്മ്മണാ സേവനത്തിനും മാര്ക്കുണ്ട്. എല്ലാവരുടേയും ആശീര്വ്വാദം ലഭിക്കും.
പരസ്പരം സുഖം നല്കണം. ഇത് വളരെ ചിലവുകുറഞ്ഞ ഖനിയാണ്. ഇത് അവിനാശിയായ
വജ്ര-വൈഢൂര്യത്തിന്റെ ഖനിയാണ്. 8 രത്നങ്ങളുടെ മാല ഉണ്ടാക്കുന്നില്ലേ.
പൂജിക്കുന്നുമുണ്ട് പക്ഷേ ഈ മാല ആരുടെ ഓര്മ്മയ്ക്ക് ഉണ്ടാക്കിയതാണ് എന്നത്
ആര്ക്കും അറിയില്ല.
നിങ്ങള് കുട്ടികള്ക്ക് അറിയാം എങ്ങനെയാണ് നമ്മള് പൂജ്യനും പൂജാരിയുമായി മാറിയത്.
ഇത് വളരെ അത്ഭുതകരമായ ജ്ഞാനമാണ് ഇത് ലോകത്തിലെ ആര്ക്കും അറിയില്ല. ഇപ്പോള്
നിങ്ങള് ഭാഗ്യനക്ഷത്രങ്ങളായ കുട്ടികള്ക്ക് മാത്രമേ നിശ്ചയമുള്ളു അതായത് നമ്മള്
തന്നെയായിരുന്നു സ്വര്ഗ്ഗത്തിന്റെ അധികാരി, ഇപ്പോള് നരകത്തിന്റെ
അധികാരികളായിരിക്കുന്നു, സ്വര്ഗ്ഗത്തിന്റെ അധികാരിയായി മാറിയാല് പിന്നെ
പുനര്ജന്മവും അവിടെയാണ് എടുക്കുക. ഇപ്പോള് വീണ്ടും നമ്മള് സ്വര്ഗ്ഗത്തിന്റെ
അധികാരികളായി മാറുകയാണ്. നിങ്ങള് ബ്രാഹ്മണര്ക്കുമാത്രമേ ഈ സംഗമയുഗത്തെക്കുറിച്ച്
അറിയൂ. മറുവശത്ത് മുഴുവന് ലോകവും കലിയുഗത്തിലാണ്. യുഗം വേറെ വേറെയാണല്ലോ.
സത്യയുഗത്തിലാവുമ്പോള് പുനര്ജന്മവും സത്യയുഗത്തിലാണ് എടുക്കുക. ഇപ്പോള് നിങ്ങള്
സംഗമയുഗത്തിലാണ്. ഇപ്പോള് നിങ്ങള്ക്ക് ഓട്ടമത്സരം നടത്തണം. കട സംരക്ഷിക്കണം.
ജ്ഞാനയോഗത്തിന്റെ ധാരണയില്ലെങ്കില് കട സംരക്ഷിക്കാന് സാധിക്കില്ല. സേവനത്തിന്റെ
ഫലം ബാബ നല്കും. യജ്ഞം രചിക്കുമ്പോള് പല സ്ഥലങ്ങളില് നിന്നുള്ള ബ്രാഹ്മണര് വരും.
പിന്നീട് അതില് ചിലര്ക്ക് കൂടുതല് ദക്ഷിണയും ചിലര്ക്ക് കുറവ് ദക്ഷിണയും
ലഭിക്കുന്നു. ഇപ്പോള് പരമപിതാ പരമാത്മാവ് രുദ്രയജ്ഞം രചിച്ചിരിക്കുകയാണ്.
നമ്മളാണ് ബ്രാഹ്മണര്. നമ്മുടെ ജോലിതന്നെ മനുഷ്യരെ ദേവതയാക്കി മാറ്റുക എന്നതാണ്.
ഇങ്ങനെയൊരു യജ്ഞം മറ്റൊന്നുണ്ടാകില്ല, ആര്ക്കും പറയാന് പറ്റും ഞങ്ങള് ഈ
യജ്ഞത്തിലൂടെ മനുഷ്യനില് നിന്നും ദേവതയായി മാറുകയാണ്. ഇപ്പോള് ഇതിനെ
രുദ്രജ്ഞാനയജ്ഞം അഥവാ പാഠശാല എന്നും പറയാം. ജ്ഞാന യോഗത്തിലൂടെ ഏതൊരു കുട്ടിക്കും
ദേവീ ദേവതയാകാന് സാധിക്കും. ബാബ വഴി പറഞ്ഞുതരുന്നു നിങ്ങള് പരമധാമത്തില് നിന്നും
ബാബയുടെ കൂടെ വന്നതാണ്. നിങ്ങള് പറയും ഞങ്ങള് പരമധാമ നിവാസിയാണ്. ഈ സമയത്ത്
ബാബയുടെ ശ്രീമതത്തിലൂടെ ഞങ്ങള് സ്വര്ഗ്ഗത്തിന്റെ സ്ഥാപന ചെയ്യുകയാണ്. സ്ഥാപന
ചെയ്യുന്നത് ആരാണോ അവരാണ് തീര്ച്ചയായും അധികാരിയായി മാറുന്നത്. നിങ്ങള്ക്ക്
അറിയാം നമ്മള് ഈ ലോകത്തിലെ ഏറ്റവും ഭാഗ്യശാലിയായ, ജ്ഞാനസൂര്യനും, ജ്ഞാന ചന്ദ്രനും
ജ്ഞാനനക്ഷത്രങ്ങളുമാണ്. നമ്മെ ആക്കിമാറ്റുന്നത് ജ്ഞാനസാഗരനാണ്. ആ സൂര്യ ചന്ദ്ര
നക്ഷത്രങ്ങള് സ്ഥൂലത്തിലല്ലേ. അതുമായി നമ്മെ താരതമ്യം ചെയ്യുകയാണ്. അതിനാല്
നമ്മളും ജ്ഞാനസൂര്യന്, ജ്ഞാന ചന്ദ്രന്, ജ്ഞാനനക്ഷത്രങ്ങളാകും. നമ്മെ
ഇങ്ങനെയാക്കി മാറ്റുന്നത് ജ്ഞാനസാഗരനാണ്. പേര് വരുമല്ലോ. നമ്മള് ജ്ഞാനസൂര്യന്
അല്ലെങ്കില് ജ്ഞാനസാഗരന്റെ കുട്ടികളാണ്. ബാബ ഇവിടെ വസിക്കുന്നയാളല്ല. ബാബ
പറയുന്നു ഞാന് വരുന്നു നിങ്ങളെ തനിക്കു സമാനമാക്കി മാറ്റുന്നു. നിങ്ങള്ക്ക്
ജ്ഞാനസൂര്യനും ജ്ഞാനനക്ഷത്രങ്ങളുമായി മാറേണ്ടത് ഇവിടെയാണ്. നിങ്ങള്ക്ക് അറിയാം
നമ്മള് ഭാവിയില് വീണ്ടും ഇവിടെത്തന്നെ സ്വര്ഗ്ഗത്തിന്റെ അധികാരിയായി മാറും.
എല്ലാത്തിന്റേയും ആധാരം പുരുഷാര്ത്ഥമാണ്. നാം മായയെ വിജയിക്കുന്ന യോദ്ധാക്കളാണ്.
അവരാണെങ്കില് മനസ്സിനെ വശത്താക്കാനായി എത്ര ഹഠയോഗം ചെയ്യുന്നു. നിങ്ങള്ക്ക്
ഹഠയോഗം മുതലായവ ചെയ്യാന് സാധിക്കില്ല. ബാബ പറയുന്നു നിങ്ങള്ക്ക് ഒട്ടും
ബുദ്ധിമുട്ടേണ്ടതില്ല, കേവലം ഇത്രയേ പറയുന്നുള്ളു നിങ്ങള്ക്ക് എന്റെ
അടുത്തേയ്ക്ക് വരണം അതിനാല് എന്നെ ഓര്മ്മിക്കു. ഞാന് നിങ്ങള് കുട്ടികളെ
കൊണ്ടുപോകാന് വന്നിരിക്കുകയാണ്. ഇങ്ങനെ ഒരു മനുഷ്യനും പറയാന് സാധിക്കില്ല. സ്വയം
ഭഗവാനാണെന്ന് പറയുന്നുണ്ട് എന്നാല് സ്വയം ഞാന് വഴികാട്ടിയാണ് എന്ന് പറയാന്
സാധിക്കില്ല. ബാബ പറയുന്നു ഞാന് പ്രധാനവഴികാട്ടിയാണ് കാലന്റേയും കാലനാണ്. ഒരു
സത്യവാന് സാവിത്രിയുടെ കഥയുണ്ടല്ലോ! അവരുടേത് പരിധിയുള്ള സ്നേഹമായതിനാല്
ദുഃഖിച്ചിരുന്നു. നിങ്ങളാണെങ്കില് സന്തോഷിക്കുന്നു. ഞാന് നിങ്ങളുടെ ആത്മാവിനെ
കൊണ്ടുപോകും, നിങ്ങള് ഒരിയ്ക്കലും ദുഃഖിയാവില്ല. അറിയാം നമ്മുടെ ബാബ
വന്നിരിക്കുകയാണ് മധുരമായ വീട്ടിലേയ്ക്ക് കൂടെക്കൊണ്ടുപോകുന്നതിന്. അതിനെയാണ്
മുക്തിധാമം അഥവാ നിര്വ്വാണധാമം എന്നു പറയുന്നത്. പറയുന്നു ഞാന് എല്ലാ കാലന്റേയും
കാലനാണ്. ആ കാലന് ഒരാത്മാവിനെയാണ് കൊണ്ടുപോകുന്നത്. ഞാനാണെങ്കില് എത്ര വലിയ
കാലനാണ്. 5000 വര്ഷങ്ങള്ക്ക് മുമ്പ് ഞാന് വഴികാട്ടിയായി മാറി എല്ലാവരേയും
കൊണ്ടുപോയിരുന്നു. പ്രിയതമന് പ്രിയതമകളെ തിരികെ കൊണ്ടുപോവുകയാണ് അതുകൊണ്ട് ആ
പ്രിയതമനെ ഓര്മ്മിക്കണം.
നിങ്ങള്ക്ക് അറിയാം നമ്മള് ഇപ്പോള് പഠിച്ചുകൊണ്ടിരിക്കുകയാണ് വീണ്ടും
ഇവിടേയ്ക്ക് വരും. ആദ്യം മധുരമായ വീട്ടിലേയ്ക്ക് പോകും പിന്നീട് താഴേയ്ക്ക് വരും.
നിങ്ങള് കുട്ടികള് സ്വര്ഗ്ഗത്തിലെ നക്ഷത്രങ്ങളാണ്. മുമ്പ് നരകത്തിലേതായിരുന്നു.
നക്ഷത്രങ്ങള് എന്ന് കുട്ടികളേയാണ് പറയുന്നത്. നമ്പര്വൈസ് പുരുഷാര്ത്ഥം
അനുസരിച്ചുള്ള ഭാഗ്യനക്ഷത്രങ്ങളാണ്. നിങ്ങള്ക്ക് മുത്തച്ഛന്റെ സമ്പത്ത്
ലഭിക്കുകയാണ്. ഖനി വളരെ നല്ലതാണ് മാത്രമല്ല ഈ ഖനി ഒരു തവണ മാത്രമാണ്
ലഭിക്കുന്നത്. മറ്റു ഖനികള് അനേകമുണ്ടല്ലോ. അതില് നിന്നും ലഭിച്ചുകൊണ്ടേയിരിക്കും.
ചിലര് ഇരുന്ന് വളരെ അധികം കുഴിക്കും. ഇവിടെയാണെങ്കില് അവിനാശിയായ
ജ്ഞാനരത്നങ്ങളുടെ ഒരേയൊരു ഖനി അതും ഒരു തവണ മാത്രമാണ് ലഭിക്കുന്നത്. വേറെ
പുസ്തകങ്ങള് അനേകമുണ്ട്. എന്നാല് അതിനെയൊന്നും രത്നം എന്നു പറയില്ല. ബാബയെയാണ്
ജ്ഞാനസാഗരന് എന്നു പറയുന്നത്. അവിനാശിയായ ജ്ഞാനരത്നങ്ങളുടെ നിരാകാരീ ഖനിയാണ്. ഈ
രത്നങ്ങളാല് നാം സഞ്ചി നിറയ്ക്കുകയാണ്. നിങ്ങള് കുട്ടികള്ക്ക് സന്തോഷം ഉണ്ടാകണം.
ഓരോരുത്തര്ക്കും അഭിമാനവും ഉണ്ടാകും. കടയില് വില്പന കൂടുതലാണെങ്കില്
അന്വേഷണങ്ങളും ഉണ്ടാകും. ഇവിടെ പ്രജകളേയും ഉണ്ടാക്കുന്നുണ്ട് അനന്തരാവകാശികളേയും
ഉണ്ടാക്കുന്നുണ്ട്. ഇവിടെ നിന്ന് രത്നങ്ങള് സഞ്ചിയില് നിറച്ച് ദാനം നല്കാനായി
കൊണ്ടുപോകണം. ജ്ഞാനസാഗരനായ പരമപിതാ പരമാത്മാവ് ജ്ഞാനരത്നങ്ങളാല് സഞ്ചി
നിറയ്ക്കുകയാണ്. സ്ഥൂലത്തിലുള്ള സാഗരത്തില് നിന്നും രത്നങ്ങളുടെ സഞ്ചി നിറച്ച്
ദേവതകള്ക്ക് നല്കി, ഇങ്ങനെയല്ല. ആ സാഗരത്തില് നിന്നും രത്നങ്ങള് ലഭിക്കില്ല. ഇത്
ജ്ഞാനരത്നങ്ങളുടെ കാര്യമാണ്. ഡ്രാമ അനുസരിച്ച് പിന്നീട് നിങ്ങള്ക്ക്
രത്നത്തിന്റെ ഖനികളും ലഭിക്കും. അവിടെ അളവറ്റ വജ്രങ്ങളും വൈഢൂര്യങ്ങളും ഉണ്ടാകും,
ഇതുകൊണ്ടാണ് പിന്നീട് ഭക്തിമാര്ഗ്ഗങ്ങളില് ക്ഷേത്രങ്ങള് നിര്മ്മിക്കുന്നത്.
ഭൂകമ്പം ഉണ്ടാകുമ്പോള് എല്ലാം ഉള്ളിലേയ്ക്ക് പോകുന്നു. അവിടെ കൊട്ടാരങ്ങള്
ഒരുപാട് ഉണ്ടാക്കും ഒന്നൊന്നുമല്ല. ഇവിടെയും രാജാക്കന്മാര് തമ്മില് മത്സരം
നടക്കും. നിങ്ങള് കുട്ടികള്ക്ക് അറിയാം - കല്പം മുമ്പ് വീട് നിര്മ്മിച്ചതുപോലെ
വീണ്ടും നിര്മ്മിക്കും. അവിടെ വളരെ സഹജമായി വീടുകള് നിര്മ്മിക്കും. സയന്സ് വളരെ
അധികം സഹായിക്കും. എന്നാല് അവിടെ സയന്സ് എന്ന വാക്കുണ്ടാകില്ല. സയന്സിനെ
ഹിന്ദിയില് വിജ്ഞാനം എന്നാണ് പറയുന്നത്. ജ്ഞാനത്തിലൂടെ രത്നങ്ങള് ലഭിക്കുന്നു,
യോഗത്തിലൂടെ നാം സദാ ആരോഗ്യവാനായി മാറുന്നു. ഇത് ജ്ഞാനത്തിന്റേയും യോഗത്തിന്റേയും
അറിവാണ് ഇതിലൂടെ പിന്നീട് വൈകുണ്ഠത്തിലെ വലിയ വലിയ ഭവനങ്ങള് ഉണ്ടാകും. ഇപ്പോള്
നമുക്ക് ഈ മുഴുവന് കാര്യങ്ങളും അറിയാം. നിങ്ങള്ക്ക് അറിയാം നാം ഭാരതത്തെ
സ്വര്ഗ്ഗമാക്കി മാറ്റിക്കൊണ്ടിരിക്കുകയാണ്. നിങ്ങള്ക്ക് ഈ ദേഹത്തോട് ഒരു
മോഹവുമില്ല. നാം ആത്മാക്കള് ഈ ശരീരത്തെ ഉപേക്ഷിച്ച് സ്വര്ഗ്ഗത്തില് ചെന്ന്
പുതിയ ശരീരം എടുക്കും. അവിടെയും മനസ്സിലാക്കും ഒരു പഴയതിനെ ഉപേക്ഷിച്ച് പുതിയത്
എടുക്കും. അവിടെ ദുഃഖമോ ശോകമോ ഉണ്ടാകില്ല. പുതിയ ശരീരം എടുക്കുന്നത്
നല്ലതുതന്നെയാണ്. ബാബ നമ്മളെ ഇങ്ങനെയാക്കി മാറ്റുകയാണ്, ഇങ്ങനെ കല്പം മുമ്പും
ആയിരുന്നു. നമ്മള് മനുഷ്യനില് നിന്നും ദേവതയായി മാറുകയാണ്. തീര്ച്ചയായും കല്പം
മുമ്പും അനേകം ധര്മ്മങ്ങള് ഉണ്ടായിരുന്നു. ഗീതയില് ഇതൊന്നുമില്ല. ബ്രഹ്മാവിലൂടെ
ആദി സനാതന ദേവീദേവതാ ധര്മ്മത്തിന്റെ സ്ഥാപന എന്ന് പാടാറുണ്ട്. അനേകം
ധര്മ്മങ്ങളുടെ വിനാശം എങ്ങനെയാണ് ഉണ്ടാകുന്നത് എന്ന് നിങ്ങള്ക്ക്
മനസ്സിലാക്കിക്കൊടുക്കാന് സാധിക്കും. ഇപ്പോള് സ്ഥാപന നടക്കുകയാണ്. ദേവീ ദേവതാ
ധര്മ്മത്തിന് ലോപം സംഭവിക്കുമ്പോഴാണ് ബാബ വരുന്നത്. പിന്നീട് പരമ്പര എങ്ങനെ
ഉണ്ടായിട്ടുണ്ടാകും. ഇത് വളരെ സഹജമായ കാര്യങ്ങളാണ്. എന്തിന്റെ വിനാശമാണ്
ഉണ്ടായത്? അനേകം ധര്മ്മങ്ങളുടെ. എങ്കിലിപ്പോള് അനേകം ധര്മ്മങ്ങളില്ലേ. ഈ സമയം
അന്ത്യമാണ്, മുഴുവന് ജ്ഞാനവും ബുദ്ധിയില് ഉണ്ടാകണം. ശിവബാബയാണ് എല്ലാം
മനസ്സിലാക്കിത്തരുന്നത്. എന്താ ഈ ബാബ (ബ്രഹ്മാവ്) ഒന്നും പറയില്ലേ, അങ്ങനെയല്ല.
ഇദ്ദേഹത്തിനും പാര്ട്ടുണ്ട്, ബ്രഹ്മാവിന്റെ ശ്രീമതത്തെക്കുറിച്ചും
പാടിയിട്ടുണ്ട്. കൃഷ്ണന്റെ ശ്രീമതം എന്ന് പറഞ്ഞിട്ടില്ല. അവിടെ എല്ലാവരും
ശ്രേഷ്ഠമാണ് അവര്ക്ക് നിര്ദ്ദേശത്തിന്റെ ആവശ്യമില്ല. ഇവിടെ ബ്രഹ്മാവിന്റേയും മതം
ലഭിക്കുന്നു. അവിടെ എങ്ങനെയാണോ രാജാവും റാണിയും അതുപോലെയാണ് പ്രജകള് -
എല്ലാവരുടേതും ശ്രേഷ്ഠ മതമാണ്. തീര്ച്ചയായും ആരെങ്കിലും നല്കിയതായിരിക്കും.
ദേവതകള് ശ്രേഷ്ഠ മതമുള്ളവരാണ്. ശ്രീമതത്തിലൂടെ തന്നെയാണ് സ്വര്ഗ്ഗം ഉണ്ടാകുന്നത്,
ആസുരീയ മതത്തിലൂടെയാണ് നരകം ഉണ്ടാകുന്നത്. ശ്രീമതം ശിവബാബയുടേതാണ്. ഈ
കാര്യങ്ങളെല്ലാം സഹജമായി മനസ്സിലാക്കാനുള്ളതാണ്. ഇതെല്ലാം ശിവബാബയുടെ കടകളാണ്.
നമ്മള് കുട്ടികള് നടത്തിപ്പുകാരാണ്. ആരാണോ വളരെ നന്നായി കട നടത്തുന്നത്,
അവര്ക്ക് പേരുണ്ടാകും. എങ്ങനെയാണോ വ്യാപാരക്കാര്യത്തില് ഉണ്ടാകുന്നത്
അതുപോലെത്തന്നെ. പക്ഷേ ഈ വ്യാപാരം വിരളം പേരേ ചെയ്യൂ. വ്യാപാരം എല്ലാവര്ക്കും
ചെയ്യണം. ചെറിയ കുട്ടികള്ക്കും ജ്ഞാന യോഗത്തിന്റെ വ്യാപാരം ചെയ്യാന് സാധിക്കും.
ശാന്തിധാമവും സുഖധാമവും-അത്രമാത്രം, ബുദ്ധികൊണ്ട് ബാബയെ ഓര്മ്മിക്കണം.
അവരാണെങ്കില് രാമ രാമാ എന്നു പറയുന്നു. ഇവിടെ മിണ്ടാതിരുന്ന് ഓര്മ്മിക്കണം,
ഒന്നും പറയേണ്ടതില്ല. ശിവപുരിയും, വിഷ്ണുപുരിയും വളരെ സഹജമായ കാര്യമാണ്.
മധുരമായ വീടും മധുരമായ രാജധാനിയും ഓര്മ്മയുണ്ടോ. അവര് നല്കുന്നത്
സ്ഥൂലമന്ത്രമാണ്, ഇത് സൂക്ഷ്മ മന്ത്രമാണ്. അതിസൂക്ഷ്മമായ ഓര്മ്മ. കേവലം ഈ
ഓര്മ്മയിലൂടെ നമ്മള് വിശ്വത്തിന്റെ അധികാരിയായി മാറും. ഒന്നും ജപിക്കേണ്ടതില്ല
കേവലം ഓര്മ്മിച്ചാല് മതി. ശബ്ദിക്കേണ്ട ആവശ്യമില്ല. ഗുപ്തമായ ബാബയില് നിന്നും
ഗുപ്തമായ സമ്പത്ത് മൗനമായിരിക്കുന്നതിലൂടെ, അന്തര്മുഖിയാകുന്നതിലൂടെ നമ്മള്
നേടുന്നു. ഇതേ ഓര്മ്മയില് ഇരുന്ന് ശരീരം ഉപേക്ഷിച്ചാല് വളരെ നല്ലതാണ്. ഒരു
ബുദ്ധിമുട്ടുമില്ല, ആര്ക്കാണോ ഓര്മ്മ ഉറക്കാത്തത് അവര് തനിക്കാവശ്യമായ അഭ്യാസം
ചെയ്യണം. എല്ലാവരോടും പറയൂ ബാബ പറഞ്ഞിട്ടുണ്ട് എന്നെ ഓര്മ്മിക്കു എങ്കില്
അന്തിമ മനസ്സ് പോലെ ഗതിയുണ്ടാകും. ഓര്മ്മയിലൂടെ വികര്മ്മം വിനാശമാകും ശേഷം ഞാന്
സ്വര്ഗ്ഗത്തിലേയ്ക്ക് അയയ്ക്കും. ബുദ്ധിയോഗം ശിവബാബയില് വെയ്ക്കുക എന്നത് വളരെ
സഹജമാണ്. പഥ്യം മുഴുവന് പാലിക്കേണ്ടതും ഇവിടെയാണ്. സതോപ്രധാനമായി മാറണമെങ്കില്
എല്ലാം സാത്വികമാകണം- പെരുമാറ്റം സാത്വികമാകണം, സംസാരം സാത്വികമാകണം. ഇതാണ്
സ്വയത്തോട് സംസാരിക്കല്. കൂട്ടുകാരനോട് സ്നേഹത്തോടെ പറയണം. ഗീതത്തിലുമുണ്ടല്ലോ
- പിതാവിന്റെ വാക്കുകള് സദാ അമൂല്യമാണ്.....
നിങ്ങള് രൂപ-ബസന്താണ്. ആത്മാവ് സൗന്ദര്യമുള്ളതാകുന്നു. ബാബ ജ്ഞാനസാഗരനാണെങ്കില്
തീര്ച്ചയായും വന്ന് ജ്ഞാനം കേള്പ്പിക്കും. പറയുന്നു ഞാന് ഒരേയൊരു തവണ വന്ന്
ശരീരം ധാരണ ചെയ്യുന്നു. ഇത് കുറഞ്ഞ മായാജാലമൊന്നുമല്ല! ബാബയും രൂപ ബസന്താണ്.
എന്നാല് നിരാകാരന് സംസാരിക്കാന് സാധിക്കില്ല അതിനാലാണ് ശരീരം എടുത്തത്. പക്ഷേ
ബാബ പുനര്ജന്മത്തില് വരുന്നില്ല. ആത്മാക്കള് പുനര്ജന്മത്തില് വരുന്നുണ്ട്.
നിങ്ങള് കുട്ടികള് ബാബയില് ബലിയായാല് ബാബ പറയും പിന്നീട് മമത്വം വെയ്ക്കരുത്.
എന്റേത് എന്ന് ഒന്നിനേയും കരുതരുത്. മമത്വം ഇല്ലാതാക്കാനാണ് ബാബ യുക്തികള്
രചിക്കുന്നത്. ഓരോ ചുവടിലും ബാബയോട് ചോദിക്കണം. മായ ചാട്ടവാറുകൊണ്ട്
അടിക്കുന്നതാണ്. പൂര്ണ്ണമായും ബോക്സിംങാണ്, വളരെ പേര് അടികൊണ്ട് വീണ്ടും
എഴുന്നേറ്റ് നില്ക്കുന്നു. എഴുതുന്നുമുണ്ട്- ബാബാ, മായയുടെ അടികൊണ്ടു, മുഖം
കറുപ്പിച്ചു. 4 നില കെട്ടിടത്തില് നിന്നും വീണതുപോലെയാണ്. ക്രോധിച്ചു അര്ത്ഥം
നാലാം നിലയില് നിന്നും വീണു. ഇത് വളരെ മനസ്സിലാക്കേണ്ട കാര്യമാണ്. ഇപ്പോള്,
കുട്ടികള് ടേപ്പിനുവേണ്ടി ചോദിച്ചുകൊണ്ടിരിക്കുന്നു. ബാബാ ടേപ്പ് അയച്ചുതരൂ.
ഞങ്ങള്ക്ക് ക്യത്യമായി മുരളി കേള്ക്കണം. ഇതിനുള്ള സൗകര്യങ്ങളും ശരിയാകുന്നുണ്ട്.
കൂടുതല് കേള്ക്കുമ്പോള് ഒരുപാടുപേരുടെ വാതില് തുറക്കും. വളരെ അധികം പേരുടെ
മംഗളമുണ്ടാകും. മനുഷ്യര് കോളേജ് തുറക്കുകയാണെങ്കില് അടുത്ത ജന്മത്തില് വളരെ
നല്ല വിദ്യ ലഭിക്കും. ബാബയും പറയുന്നു- ടേപ്പ് റിക്കാര്ഡര് വാങ്ങിക്കു എങ്കില്
അനേകം പേരുടെ മംഗളം ഉണ്ടാകും. ശരി!
വളരെക്കാലത്തെ വേര്പാടിനു ശേഷം തിരിച്ചു കിട്ടിയ മധുരമധുരമായ കുട്ടികള്ക്ക്
മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണയും സുപ്രഭാതവും. ആത്മീയ അച്ഛന്റെ
ആത്മീയ കുട്ടികള്ക്ക് നമസ്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1)
സതോപ്രധാനമായി മാറാന് വളരെ വലിയ പഥ്യം പാലിക്കണം. കഴിക്കുന്നത്- കുടിക്കുന്നത്,
വാക്ക്- പെരുമാറ്റം എല്ലാം സാത്വികമായിരിക്കണം. ബാബയ്ക്ക് സമാനം രൂപ-ബസന്തരായി
മാറണം.
2) നിരാകാരീ ഖനിയില്
നിന്നും അവിനാശിയായ ജ്ഞാനരത്നങ്ങളാല് തന്റെ സഞ്ചി നിറച്ച് അപാരസന്തോഷത്തില്
കഴിയണം മാത്രമല്ല മറ്റുള്ളവര്ക്കും ഈ ജ്ഞാന രത്നങ്ങളുടെ ദാനം നല്കണം.
വരദാനം :-
നഷ്ടോമോഹയായി ദു:ഖ-അശാന്തിയുടെ പേരോ അടയാളമോ പോലും സമാപ്തമാക്കുന്ന
സ്മൃതിസ്വരൂപരായി ഭവിക്കട്ടെ.
ആരാണോ സദാ ഒന്നിന്റെ
സ്മൃതിയില് ഇരിക്കുന്നത് അവരുടെ സ്ഥിതി ഏകരസമായിരിക്കും. ഏകരസസ്ഥിതിയുടെ
അര്ത്ഥമിതാണ് ഒന്നിലൂടെ സര്വ്വസംബന്ധം, സര്വ്വപ്രാപ്തികളുടെയും രസത്തിന്റെ
അനുഭവം ചെയ്യുക. ആരാണോ ബാബയെ സര്വ്വ സംബന്ധത്തില് തന്റേതാക്കി സ്മൃതിസ്വരൂപ
രായിരിക്കുന്നത് അവര് സഹജമായി നഷ്ടോമോഹയായി മാറുന്നു. ആര് നഷ്ടോമോഹയാണോ അവര്ക്ക്
ഒരിക്കലും സമ്പാദിക്കുന്നതില്, ധനം സംരക്ഷിക്കുന്നതില്, രോഗിയാകുന്നതില്.....
ദു:ഖത്തിന്റെ അലകള് വരിക സാധ്യമല്ല. നഷ്ടോമോഹ അര്ത്ഥം ദു:ഖ-അശാന്തിയുടെ പേരോ
അടയാളമോ ഇല്ല. സദാ നിശ്ചിന്തം.
സ്ലോഗന് :-
ക്ഷമാശീലര്
അവരാണ് ആരാണോ ദയാമനസ്കരായി സര്വ്വര്ക്കും ആശീര്വ്വാദം കൊടുത്തുകൊണ്ടിരിക്കുന്നത്.