03.01.2025           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളേ, നിരാകാരനായ ബാബ നിങ്ങള്ക്ക് ശ്രീമതം നല്കി ആസ്തികരാക്കി മാറ്റുന്നു, ആസ്തികരാകുന്നതിലൂടെത്തന്നെയാണ് നിങ്ങള്ക്ക് ബാബയുടെ സമ്പത്ത് നേടുവാന് സാധിക്കുന്നത്.

ചോദ്യം :-
പരിധിയില്ലാത്ത രാജപദവി നേടുന്നതിനായി ഏത് രണ്ട് കാര്യങ്ങളില് പരിപൂര്ണ്ണമായും ശ്രദ്ധിക്കേണ്ടതുണ്ട്?

ഉത്തരം :-
1) പഠനം 2) സേവനം. സേവനം ചെയ്യുവാനായി ലക്ഷണവും വളരെ നല്ലതായിരിക്കണം. ഇത് വളരെ അതിശയകരമായ പഠനമാണ്, ഇതിലൂടെ നിങ്ങള് രാജ്യപദവി നേടുന്നു. ദ്വാപരയുഗം മുതല് ധനം ദാനം ചെയ്യുന്നതിലൂടെയാണ് രാജ്യപദവി ലഭിക്കുന്നത്. എന്നാല് ഇപ്പോള് നിങ്ങള് ഈ പഠനത്തിലൂടെ രാജകുമാരനും രാജകുമാരിയുമായി മാറുന്നു.

ഗീതം :-
നമ്മുടെ തീര്ത്ഥാടനകേന്ദ്രം വേറിട്ടതാണ് . . . . . . . . . . . . .

ഓംശാന്തി.  
മധുര മധുരമായ ആത്മീയ കുട്ടികള് പാട്ടിന്റെ വരികള് കേട്ടു. നിങ്ങളുടെ തീര്ത്ഥയാത്രയാണ്- വീട്ടില് മൗനമായിരുന്ന് മുക്തിധാമത്തിലേയ്ക്ക് പോകുക. ലോകത്തിലുള്ള തീര്ത്ഥാടനങ്ങള് സാധാരണമാണ്, എന്നാല് നിങ്ങളുടേത് വേറിട്ടതാണ്. മനുഷ്യരുടെ ബുദ്ധി സാധു- സന്യാസിമാരുടെ ഭാഗത്തേയ്ക്ക് ഒരുപാട് അലഞ്ഞുകൊണ്ടിരിക്കുകയാണ്. നിങ്ങള് കുട്ടികള്ക്ക് ബാബയെ മാത്രം ഓര്മ്മിക്കണം എന്ന നിര്ദ്ദേശമാണ് ലഭിക്കുന്നത്. അത് നിരാകാരനായ അച്ഛനാണ്. നിരാകാരനെ മാനിക്കുന്നവര് നിരാകാരീ മതത്തിലുള്ളവരാണ് എന്നല്ല. ലോകത്തില് അനേക പ്രകാരത്തിലുള്ള മതമതാന്തരങ്ങളുണ്ട്. നിരാകാരീ മതം നിരാകാരനായ ബാബയാണ് നല്കുന്നത്, ഇതിലൂടെ മനുഷ്യര് ഏറ്റവും ഉയര്ന്ന പദവിയായ മുക്തിയും ജീവന്മുക്തിയും നേടുന്നു. ഈ കാര്യങ്ങളൊന്നും അറിയുന്നില്ല. നിരാകാരനെ മാനിക്കുന്നവരാണ് എന്ന് മാത്രം പറയുന്നു. അനേകാനേകം മതങ്ങളുണ്ട്. സത്യയുഗത്തില് ഒരു മതമാണുള്ളത്. കലിയുഗത്തില് അനേകം മതങ്ങളുണ്ട്. അനേകം ധര്മ്മങ്ങളും ലക്ഷകണക്കിന് കോടികണക്കിന് അഭിപ്രായങ്ങളും. ഓരോ വീട്ടിലും ഓരോരുത്തര്ക്കും അവരവരുടേതായ അഭിപ്രായങ്ങളുണ്ട്. നിങ്ങള് കുട്ടികള്ക്ക് ഒരേയൊരു ബാബ ഏറ്റവും ഉയര്ന്നതാകുവാന് വേണ്ടി ഏറ്റവും ഉയര്ന്ന മതം നല്കുന്നു. നിങ്ങളുടെ ചിത്രങ്ങള് കാണുമ്പോള് ധാരാളം ആളുകള് ചോദിക്കുന്നു ഇത് എന്താണ് ഉണ്ടാക്കിയിരിക്കുന്നത്? മുഖ്യമായ കാര്യം എന്താണ്? പറയൂ, ഇത് രചനയുടെയും രചയിതാവിന്റെയും ആദി മദ്ധ്യ അന്ത്യത്തിന്റെ ജ്ഞാനമാണ്, ഈ ജ്ഞാനത്തിലൂടെ നമ്മള് ആസ്തികരായിത്തീരുന്നു. ആസ്തികരായി മാറുന്നതിലൂടെ ബാബയില് നിന്നും സമ്പത്ത് ലഭിക്കുന്നു, നാസ്തികരാകുന്നതിലൂടെ സമ്പത്ത് നഷ്ടപ്പെടുത്തുന്നു. നിങ്ങള് കുട്ടികളുടെ കര്ത്തവ്യം തന്നെ നാസ്തികരെ ആസ്തികരാക്കുക എന്നതാണ്. ബാബയില് നിന്നും നിങ്ങള്ക്ക് ഈ പരിചയം ലഭിക്കുകയാണ്. ത്രിമൂര്ത്തിയുടെ ചിത്രം വളരെ വ്യക്തമാണ്. ബ്രഹ്മാവിലൂടെ ബ്രാഹ്മണരും തീര്ച്ചയായും വേണമല്ലോ. ബ്രാഹ്മണരിലൂടെയാണ് യജ്ഞം മുന്നോട്ട് പോകുന്നത്. ഇത് വളരെ വലിയ യജ്ഞമാണ്. ഏറ്റവും ഉയര്ന്നത് ബാബയാണ് എന്ന് ആദ്യം പറഞ്ഞ് കൊടുക്കണം. അപ്പോള് സര്വ്വ ആത്മാക്കളും സഹോദരങ്ങളാണ്. സര്വ്വരും ഒരു ബാബയെ തന്നെയാണ് ഓര്മ്മിക്കുന്നത്. ആ പരമാത്മാവിനെ അച്ഛന് എന്നാണ് വിളിക്കുന്നത്, രചയിതാവായ ബാബയില് നിന്ന് തന്നെയാണ് സമ്പത്ത് ലഭിക്കുന്നത്. രചനയില് നിന്നും ലഭിക്കില്ല. അതുകൊണ്ടാണ് ഈശ്വരനെ സര്വ്വരും ഓര്മ്മിക്കുന്നത്. ബാബ തന്നെയാണ് സ്വര്ഗ്ഗത്തിന്റെ രചയിതാവ്, അതുപോലെ ബാബ വരുന്നതും ഭാരതത്തില് തന്നെയാണ്, ഭാരതത്തില് വന്ന് ഈ കര്ത്തവ്യം ചെയ്യുന്നു. ത്രിമൂര്ത്തിയുടെ ചിത്രവും വളരെ നല്ലതാണ്. ഇത് ബാബയും ഇത് ദാദയുമാണ്. ബ്രഹ്മാവിലൂടെ ബാബ സൂര്യവംശീ കുലം സ്ഥാപിച്ചുകൊണ്ടിരിക്കുന്നു. ബാബ പറയുന്നു-എന്നെ ഓര്മ്മിക്കുകയാണെങ്കില് വികര്മ്മങ്ങള് എല്ലാം നശിക്കും. ലക്ഷ്യം വ്യക്തമാണ്. അതുകൊണ്ട് ബാബ ബാഡ്ജുകളും നിര്മ്മിക്കുന്നുണ്ട്. വളരെ ചുരുങ്ങിയ വാക്കുകളിലൂടെ നിങ്ങള്ക്ക് പറഞ്ഞു തരാം എന്ന് പറയണം. ബാബയില് നിന്നും സെക്കന്റിലല്ലേ സമ്പത്ത് നേടേണ്ടത്. ബാബ തന്നെയാണ് സ്വര്ഗ്ഗത്തിന്റെ രചയിതാവ്. ഈ ബാഡ്ജുകള് വളരെ നല്ലതാണ്. എന്നാല് ദേഹാഭിമാനമുള്ള കുട്ടികള് മനസ്സിലാക്കുന്നില്ല. ജ്ഞാനമെല്ലാം ഇതില് അടങ്ങിയിട്ടുണ്ട്. ഒരു സെക്കന്റിന്റെ കാര്യമാണ്. ബാബ ഭാരതത്തെയാണ് വന്ന് സ്വര്ഗ്ഗമാക്കുന്നത്. ബാബയാണ് പുതിയ ലോകം സ്ഥാപിക്കുന്നത്. ഈ പുരുഷോത്തമ സംഗമയുഗത്തെ കുറിച്ചും പാടിയിട്ടുണ്ട്. ഈ ജ്ഞാനമെല്ലാം ബുദ്ധിയിലുണ്ടായിരിക്കണം.

ചിലര് യോഗം ചെയ്യുന്നുണ്ടാകാം എന്നാല് ജ്ഞാനവുമില്ല, ധാരണയും ചെയ്യുന്നില്ല. സേവനം ചെയ്യുന്ന കുട്ടികള്ക്ക് ജ്ഞാനത്തിന്റെ ധാരണയുണ്ടായിരിക്കും. ബാബ മനുഷ്യനെ ദേവതയാക്കുന്ന സേവനം ചെയ്യുന്നു എന്നാല് കുട്ടികള് യാതൊരു സേവനവും ചെയ്യുന്നില്ലെങ്കില് അവരെകൊണ്ട് എന്ത് പ്രയോജനം? അവര്ക്ക് എങ്ങനെ ബാബയുടെ ഹൃദയത്തില് സ്ഥാനം ലഭിക്കും? ബാബ പറയുന്നു - രാവണ രാജ്യത്തില് നിന്നും സര്വ്വരേയും മോചിപ്പിക്കുക എന്നതാണ് എന്റെ പാര്ട്ട്. രാമ രാജ്യമെന്നും രാവണ രാജ്യമെന്നും പറയുന്നത് ഭാരതത്തിലാണ്. ആരാണ് രാമനെന്ന് അറിയുന്നില്ല. പതിത പാവനനെന്നും ഭക്തരുടെ എല്ലാം ഭഗവാന് ഒരാളാണെന്നും പാടുന്നുണ്ട്. ആദ്യമായിട്ട് വരുന്നവര്ക്ക് ബാബയുടെ പരിചയം കൊടുക്കൂ. ഏത് തരത്തിലുള്ള ആളാണ് എന്ന് മനസ്സിലാക്കിയിട്ട് പറഞ്ഞ് കൊടുക്കണം. പരിധിയില്ലാത്ത ബാബ വരുന്നത് തന്നെ പരിധിയില്ലാത്ത സുഖത്തിന്റെ സമ്പത്ത് നല്കുവാനാണ്. ബാബയ്ക്ക് തന്റേതായ ശരീരമില്ല, അപ്പോള് പിന്നെ എങ്ങനെയാണ് സമ്പത്ത് നല്കുന്നത്? ബാബ പറയുന്നു - ഞാന് ഈ ബ്രഹ്മാവിന്റെ ശരീരത്തിലൂടെ രാജയോഗം പഠിപ്പിച്ച് ഈ പദവി പ്രാപ്തമാക്കിത്തരുന്നു. ഒരു സെക്കന്റിന്റെ ജ്ഞാനം ഈ ബാഡ്ജിലുണ്ട്. എത്ര ചെറിയ ബാഡ്ജാണ്, പക്ഷേ മനസ്സിലാക്കി കൊടുക്കുന്നവര് ദേഹി അഭിമാനിയായിരിക്കണം. അങ്ങിനെയുള്ളവര് വളരെ കുറവാണ്. ഇത്രത്തോളം ആരും പരിശ്രമിക്കുന്നില്ല. അതുകൊണ്ട് ബാബ പറയുന്നു, ചാര്ട്ട് എഴുതി നോക്കൂ - ദിവസം മുഴുവന് എത്ര സമയം നമ്മള് ബാബയെ ഓര്മ്മിക്കുന്നുണ്ട് ?ഓഫീസില് ജോലി ചെയ്യുമ്പോഴും ഓര്മ്മിക്കണം. കര്മ്മം ചെയ്യുക തന്നെ വേണം. ഇവിടെ യോഗം ചെയ്യിക്കുമ്പോള് ബാബയെ ഓര്മ്മിക്കാന് പറയുന്നു. ആ സമയം കര്മ്മം ചെയ്യുന്നില്ല. നിങ്ങള്ക്ക് കര്മ്മം ചെയ്യുമ്പോഴും ഓര്മ്മിക്കണം. അല്ലെങ്കില് ഇരുന്ന് കൊണ്ട് മാത്രം ഓര്മ്മിക്കുന്നതിന്റെ ശീലമുണ്ടാകും. കര്മ്മം ചെയ്ത് കൊണ്ടും ഓര്മ്മിക്കുകയാണെങ്കില് കര്മ്മയോഗികളാണ് എന്നത് തെളിയും. തീര്ച്ചയായും പാര്ട്ട് അഭിനയിക്കണം, ഇതില് തന്നെയാണ് മായ വിഘ്നമിടുന്നത്. സത്യസന്ധമായിട്ട് ചാര്ട്ട് പോലും ചിലര് എഴുതുന്നില്ല. അരമണിക്കൂറും മുക്കാല് മണിക്കൂറുമൊക്കെ ഓര്മ്മിച്ചു എന്ന് ചിലര് എഴുതുന്നുണ്ട്. അതിരാവിലെയായിരിക്കും ഓര്മ്മിക്കുന്നത്. ഭക്തിയിലും അതിരാവിലെ എഴുന്നേറ്റ് രാമന്റെ മാല ജപിക്കുന്നുണ്ട്. ആ സമയം ആ ഒരു രാമന്റെ മാത്രം ഓര്മ്മയിലാണിരിക്കുന്നത് എന്നു പറയാന് കഴിയില്ല. ധാരാളം മറ്റ് സങ്കല്പങ്ങളും വരുന്നുണ്ട്. തീവ്രമായ ഭക്തി ചെയ്യുന്നവരുടെ ബുദ്ധി കുറച്ച് സമയം ഏകാഗ്രമായിരിക്കുന്നു. ഇവിടെയാണെങ്കില് അജപാ-ജപമാണ്. പുതിയ കാര്യമല്ലേ. ഗീതയിലും മന്മനാ ഭവ എന്ന വാക്കുണ്ട്. എന്നാല് കൃഷ്ണന്റെ പേര് കാണിച്ചിരിക്കുന്നത് കാരണം കൃഷ്ണനെ ഓര്മ്മിക്കുന്നു, മറ്റൊന്നും മനസ്സിലാക്കുന്നില്ല. എപ്പോഴും ഈ മെഡല് ഒപ്പമുണ്ടായിരിക്കണം. ബാബ ഈ ബ്രഹ്മാവിന്റെ ശരീരത്തിലൂടെ മനസ്സിലാക്കിത്തരുന്നു, നമ്മള് ആ ബാബയെയാണ് ഓര്മ്മിക്കുന്നത് എന്ന് പറയണം. മനുഷ്യര്ക്ക് ആത്മാവിന്റെയോ പരമാത്മാവിന്റെയോ അറിവില്ല. ബാബയ്ക്കല്ലാതെ മറ്റാര്ക്കും ഈ ജ്ഞാനം നല്കുവാനും സാധിക്കില്ല. മുഖ്യമായിട്ടുള്ളത് ഈ ത്രിമൂര്ത്തി ശിവനാണ്. ബാബയും സമ്പത്തും. ഈ ചക്രത്തെ മനസ്സിലാക്കുക വളരെ സഹജമാണ്. പ്രദര്ശിനികളിലൂടെ ലക്ഷക്കണക്കിന് പ്രജകള് ഉണ്ടാകുന്നുണ്ട്. രാജാക്കന്മാര് കുറച്ച് പേരായിരിക്കും ഉണ്ടാവുക, എന്നാല് അവരുടെ പ്രജകള് കോടിക്കണക്കിന് ഉണ്ടായിരിക്കും. അനേകം പേര് പ്രജകളാകുന്നുണ്ട് എന്നാല് രാജാവാകുവാന് വേണ്ടി പുരുഷാര്ത്ഥം ചെയ്യണം. കൂടുതല് സേവനം ചെയ്യുന്നവര് തീര്ച്ചയായും ഉയര്ന്ന പദവി നേടും. ചില കുട്ടികള്ക്ക് സേവനം ചെയ്യുവാന് വളരെയധികം താത്പര്യമുണ്ട്, ചിലവിനുള്ള വരുമാനമുണ്ട്, അതുകൊണ്ട് ജോലി ഉപേക്ഷിച്ച് സേവനം ചെയ്യാം എന്നും ചിലര് പറയുന്നുണ്ട്. ബാബയുടേതായതിനാല് ഇനി ബാബയുടെ ഭണ്ഡാരത്തില് നിന്നു തന്നെ പാലനയും എടുക്കാം. പക്ഷേ ബാബ പറയുന്നു- ഞാന് വാനപ്രസ്ഥ അവസ്ഥയിലല്ലേ പ്രവേശിച്ചത്. മാതാക്കളും ചെറുപ്പമാണെങ്കില് വീട്ടിലിരുന്ന് കൊണ്ട് രണ്ട് സേവനവും ചെയ്യണം. ബാബ ഓരോരുത്തരുടെയും പരിതസ്ഥിതികളെ കണ്ടിട്ടാണ് നിര്ദ്ദേശങ്ങള് നല്കുന്നത്. വിവാഹം കഴിക്കരുത് എന്ന് പറഞ്ഞാല് പ്രശ്നങ്ങള് ഉണ്ടാകും അതുകൊണ്ട് ഓരോരുത്തരുടെയും കണക്കുപുസ്തകം നോക്കിയാണ് നിര്ദ്ദേശങ്ങള് നല്കുന്നത്. കുമാരന്മാരാണെങ്കില് ബാബ പറയും - നിങ്ങള്ക്കു സേവനം ചെയ്യുവാന് സാധിക്കും. സേവനം ചെയ്ത് പരിധിയില്ലാത്ത അച്ഛനില് നിന്നും സമ്പത്ത് നേടൂ. ആ അച്ഛനില് നിന്നും നിങ്ങള്ക്ക് എന്താണ് ലഭിക്കുന്നത്? പൊട്ടുംപൊടിയും. അതെല്ലാം മണ്ണോട് ചേരുന്നതാണ്. ഓരോ ദിവസവും സമയം കുറഞ്ഞ് കൊണ്ടിരിക്കുകയാണ്. നമ്മുടെ സമ്പത്തിന് നമ്മുടെ കുട്ടികള് അവകാശികളാകും എന്നാണ് പലരും ചിന്തിക്കുന്നത്. എന്നാല് ബാബ പറയുന്നു, ഇതൊന്നും ഉണ്ടാകില്ല. മുഴുവന് സമ്പാദ്യവും മണ്ണോട് മണ്ണ് ചേരും. വരും തലമുറ കഴിയ്ക്കും എന്നാണ് അവര് കരുതുന്നത്. ധനവാന്മാരുടെ ധനം ഇല്ലാതാകാന് അധികം സമയം വേണ്ടി വരില്ല. മരണം മുന്നില് നില്ക്കുകയാണ്. ഒരു സമ്പത്തും കൊണ്ട് പോകുവാന് സാധിക്കില്ല. പൂര്ണ്ണമായും മനസ്സിലാക്കുന്നവര് വളരെ കുറവാണ്. ധാരാളം സേവനം ചെയ്യുന്നവര് ഉയര്ന്ന പദവി നേടും. അവരെ ബഹുമാനിക്കുകയും വേണം, അവരില് നിന്നും പഠിക്കണം. 21 ജന്മത്തേയ്ക്ക് അവര്ക്ക് ബഹുമാനം കൊടുക്കേണ്ടതുണ്ട്. തീര്ച്ചയായും സ്വാഭാവികമായി അവര് ഉയര്ന്ന പദവി നേടും, അതിനാല് ബഹുമാനം കൊടുക്കുക തന്നെ വേണം. സ്വയം മനസ്സിലാക്കുവാന് സാധിക്കും, എന്താണോ ലഭിച്ചത് അത് തന്നെ നല്ലകാര്യം, അതില്ത്തന്നെ തൃപ്തരാകുന്നു.

പരിധിയില്ലാത്ത രാജ്യപദവി നേടുന്നതിനു വേണ്ടി പഠനത്തിലും സേവനത്തിലും പൂര്ണ്ണമായും ശ്രദ്ധിക്കണം. ഇത് പരിധിയില്ലാത്ത പഠനമാണ്. രാജധാനി സ്ഥാപിച്ചുകൊണ്ടിരിക്കുകയാണ്. ഈ പഠനത്തിലൂടെ നിങ്ങള് പഠിച്ച് രാജകുമാരനാകുന്നു. ഒരു വ്യക്തി ധനം ദാനം ചെയ്യുകയാണെങ്കില് അയാള് അടുത്ത ജന്മം രാജാവിന്റെ അടുക്കലോ സമ്പന്നരുടെ അടുക്കലോ ജന്മമെടുക്കുന്നു. എന്നാല് അത് അല്പ കാലത്തേയ്ക്കുള്ള സുഖമാണ്. അതുകൊണ്ട് പൂര്ണ്ണമായും ഈ പഠനത്തില് ശ്രദ്ധിക്കണം. സേവനം ചെയ്യുവാനുള്ള ചിന്തയുണ്ടായി രിക്കണം. എനിക്ക് എന്റെ ഗ്രാമത്തില് പോയി സേവനം ചെയ്യണം, അതിലൂടെ ധാരാളം പേരുടെ മംഗളമുണ്ടാകും. ബാബയ്ക്കറിയാം ഇങ്ങനെ സേവനം ചെയ്യുവാനുള്ള ലഹരി ആരിലും കാണുന്നില്ല. ലക്ഷണവും നല്ലതായിരിക്കണം. ഡിസ്സര്വ്വീസ് ചെയ്ത് യജ്ഞത്തിന്റെ പേര് മോശമാക്കുകയും തനിക്ക് തന്നെ നഷ്ടമുണ്ടാക്കുകയും ചെയ്യരുത്. ബാബ ഓരോ കാര്യവും വളരെ നല്ല രീതിയില് മനസ്സിലാക്കിത്തരുന്നു. ബാഡ്ജുകള് ഉണ്ടാക്കുന്നതിനെക്കുറിച്ചെല്ലാം എത്രയാണ് ചിന്തിക്കുന്നത്. പിന്നെ ബാബയും മനസിലാക്കുന്നു, ഡ്രാമയനുസരിച്ച് സമയമെടുക്കും. ഈ ലക്ഷ്മീ നാരായണന്റെ ട്രാന്സ് ലൈറ്റ് ചിത്രവും ഫസ്റ്റ്ക്ലാസാണ്. പക്ഷേ കുട്ടികള്ക്ക് ഇന്ന് ബൃഹസ്പതി ദശയാണെങ്കില് നാളെ രാഹുവിന്റെ ദശയാണ്. സാക്ഷിയായി ഡ്രാമയിലെ പാര്ട്ട് നോക്കണം. ഉയര്ന്ന പദവി നേടുന്നവര് വളരെ കുറവാണ്. പരിശ്രമിച്ചാല് ഗ്രഹപ്പിഴ ഇല്ലാതാകും. ഗ്രഹപ്പിഴ ഇല്ലാതായാല് പിന്നെ ജമ്പ് ചെയ്യുവാന് സാധിക്കും. പുരുഷാര്ത്ഥം ചെയ്ത് തന്റെ ജീവിതം ശ്രേഷ്ഠമാക്കണം, ഇല്ലെങ്കില് കല്പ - കല്പാന്തരത്തേയ്ക്ക് സത്യനാശം ഉണ്ടാകും, മനസ്സിലാക്കും കല്പം മുന്പ് എന്നപോലെ ഗ്രഹപ്പിഴ വന്നു. ശ്രീമത്തിലൂടെ നടക്കുന്നില്ലെങ്കില് പദവിയും ലഭിക്കില്ല. ഉയര്ന്നതിലും ഉയര്ന്നതാണ് ഭഗവാന്റെ ശ്രീമത്ത് . ഈ ലക്ഷ്മി - നാരായണന്റെ ചിത്രം നിങ്ങള്ക്കല്ലാതെ വേറെയാര്ക്കും മനസ്സിലാകില്ല. അവര് പറയും ചിത്രം വളരെ നന്നായി ഉണ്ടാക്കിയിട്ടുണ്ട്. പക്ഷെ നിങ്ങള്ക്ക് ഈ ചിത്രം കാണുമ്പോള് മൂലവതനം, സൂക്ഷ്മവതനം, സ്ഥൂലവതനം പിന്നെ മുഴുവന് സൃഷ്ടിചക്രവും ബുദ്ധിയില് വരും. നമ്പര്ക്രമമായ പുരുഷാര്ത്ഥമനുസരിച്ച് നിങ്ങള് നോളജ്ഫുള് ആകുന്നു. ബാബയ്ക്ക് ഈ ചിത്രം കാണുമ്പോള് വളരെയധികം സന്തോഷം ഉണ്ടാകുന്നു. വിദ്യാര്ത്ഥിക്കും സന്തോഷം ഉണ്ടാകണമല്ലോ - ഞാന് പഠിച്ച് ഇതുപോലെയാകും. പഠനത്തിലൂടെയാണ് ഉയര്ന്ന പദവി ലഭിക്കുന്നത്. ഭാഗ്യത്തിലുണ്ടെങ്കില് ലഭിക്കും എന്നല്ല. പുരുഷാര്ത്ഥത്തിലൂടെയാണ് പ്രാപ്തി ലഭിക്കുന്നത്. പുരുഷാര്ത്ഥം ചെയ്യിപ്പിക്കുന്ന ബാബയെ ലഭിച്ചു, ആ ബാബയുടെ ശ്രീമത്ത് അനുസരിച്ച് നടന്നില്ലായെങ്കില് അധോഗതിയുണ്ടാകും. ആര്ക്ക് വേണമെങ്കിലും ആദ്യമാദ്യം ഈ മെഡലിനെക്കുറിച്ചു പറഞ്ഞു കൊടുക്കൂ, പിന്നീട് യോഗ്യരായവര് പെട്ടെന്ന് ചോദിക്കും - എനിക്ക് ഇത് (ബാഡ്ജ്) ലഭിക്കുമോ? തീര്ച്ചയായും, എന്തുകൊണ്ടില്ല. ഈ ധര്മ്മത്തില് ഉള്ളവര്ക്ക് അമ്പ് തറയ്ക്കും. അവരുടെ മംഗളം ഉണ്ടാകുന്നു. ബാബ സെക്കന്റില് ഉള്ളം കൈയില് സ്വര്ഗ്ഗം വച്ചുതരും, ഇതില് വളരെയധികം സന്തോഷമുണ്ടായിരിക്കണം. നിങ്ങള് ശിവഭക്തര്ക്ക് ഈ ജ്ഞാനം നല്കൂ. പറയൂ ശിവബാബ പറയുന്നു - ബാബയെ ഓര്മ്മിക്കൂ എങ്കില് രാജാക്കന്മാരുടേയും രാജാവാകും. ദിവസം മുഴുവന് ഈ സേവനം ചെയ്യൂ. പ്രത്യേകിച്ചും ബനാറസില് ശിവക്ഷേത്രം ധാരാളമുണ്ട്. അവിടെ നല്ല സേവനം ചെയ്യുവാന് കഴിയും. ആരെങ്കിലും വരും. വളരെ സഹജ സേവനമാണ്. ആരെങ്കിലും ചെയ്തു നോക്കൂ, ആഹാരം കഴിക്കാന് ലഭിക്കുക തന്നെ ചെയ്യും. സേവനം ചെയ്തു കാണിക്കൂ. സെന്റര് അവിടേയും ഉണ്ട്. രാവിലെ ക്ഷേത്രത്തില് പോകൂ, വൈകുന്നേരം തിരിച്ചു വരൂ. സെന്റര് സ്ഥാപിക്കൂ. ഏറ്റവും അധികം നിങ്ങള്ക്ക് ശിവക്ഷേത്രത്തില് സേവനം ചെയ്യുവാന് സാധിക്കും. ഉയര്ന്നതിലും, ഉയര്ന്നതാണ് ശിവക്ഷേത്രം. ബോംബെയില് ബബുല്നാഥിന്റെ ക്ഷേത്രം ഉണ്ട്. മുഴുവന് ദിവസവും അവിടെ പോയി സേവനം ചെയ്ത് ഒരുപാട് പേരുടെ മംഗളം ചെയ്യുവാന് സാധിക്കും. ഈ ബാഡ്ജ് തന്നെ ധാരാളമാണ്. ട്രയല് ചെയ്തു നോക്കൂ. ബാബ പറയുകയാണ് ഈ ബാഡ്ജ് ലക്ഷമല്ല, 10 ലക്ഷം തയ്യാറാക്കൂ. വൃദ്ധന്മാര്ക്കും വളരെ നല്ല രീതിയില് സേവനം ചെയ്യുവാന് സാധിക്കും. ഒരുപാട് പ്രജകള് തയ്യാറാകും. ബാബ പറയുന്നു - ബാബയെ ഓര്മ്മിക്കൂ, മന്മനാഭവ: എന്ന വാക്ക് മറന്നുപോയിരിക്കുന്നു. ഭഗവാനുവാച ആണല്ലോ. കൃഷ്ണന് ഭഗവാന് ആകുന്നതേയില്ല, കൃഷ്ണന് പൂര്ണ്ണമായും 84 ജന്മങ്ങള് എടുക്കുന്നു. കൃഷ്ണനു പോലും ഈ പദവിയുടെ പ്രാപ്തി ചെയ്യിപ്പിക്കുന്നത് ശിവബാബയാണ്. പിന്നീട് അലയുന്നതിന്റെ ആവശ്യമെന്താണ്? ബാബ പറയുന്നു കേവലം ബാബയെ ഓര്മ്മിക്കൂ. നിങ്ങള്ക്ക് ഏറ്റവും നല്ല രീതിയിലുള്ള സേവനം ശിവക്ഷേത്രത്തില് ചെയ്യുവാന് കഴിയും. സേവനത്തിന്റെ സഫലതയ്ക്കു വേണ്ടി ദേഹീ - അഭിമാനീ സ്ഥിതിയില് ഇരുന്ന് സേവനം ചെയ്യൂ. ഹൃദയം ശുദ്ധമാണെങ്കില് യജമാനന് ഹാജര്. ബനാറസിനു വേണ്ടി ബാബ പ്രത്യേകിച്ചും നിര്ദ്ദേശം നല്കുകയാണ്, അവിടെ വാനപ്രസ്ഥികളുടെ ആശ്രമമുണ്ട്. പറയൂ നമ്മള് ബ്രഹ്മാവിന്റെ കുട്ടികള് ബ്രാഹ്മണരാണ്. ബാബ ബ്രഹ്മാവിലൂടെ പറയുന്നു ബാബയെ ഓര്മ്മിക്കൂ എങ്കില് വികര്മ്മം വിനാശമാകും. വേറെ യാതൊരു ഉപായവുമില്ല. രാവിലെ മുതല് രാത്രി വരെ ശിവക്ഷേത്രത്തില് ഇരുന്ന് സേവനം ചെയ്യൂ. ട്രൈ ചെയ്തു നോക്കൂ. ശിവബാബ സ്വയം പറയുകയാണ് - എന്റെ ക്ഷേത്രങ്ങള് ധാരാളമുണ്ട്. നിങ്ങളോട് ആരും ഒന്നും പറയില്ല, അവര്ക്ക് കൂടുതല് സന്തോഷമുണ്ടാകും - ഇവര് ശിവബാബയുടെ മഹിമ വളരെ ചെയ്യുന്നു. പറയൂ ഇത് ബ്രഹ്മാവാണ്, ഇത് ബ്രാഹ്മണരാണ്, ഇദ്ദേഹം ദേവതയല്ല. ഇദ്ദേഹവും ശിവബാബയെ ഓര്മ്മിച്ച് ഈ പദവി നേടുന്നു. ഇദ്ദേഹത്തിലൂടെ ശിവബാബ പറയുന്നു എന്നെ മാത്രം ഓര്മ്മിക്കൂ. എത്ര എളുപ്പമാണ്. വൃദ്ധരെ ആരും നിന്ദിക്കില്ല. ബനാറസില് ഇതുവരെയും ഇത്രയും സേവനം നടന്നിട്ടില്ല. മെഡല് അഥവാ ചിത്രങ്ങളിലൂടെ മനസ്സിലാക്കി കൊടുക്കുക വളരെ സഹജമാണ്. പാവപ്പെട്ടവര്ക്ക് ഫ്രീയായി നല്കൂ, സമ്പന്നരോട് പറയൂ നിങ്ങള് നല്കിയാല് ഒരുപാട് പേരുടെ മംഗളമുണ്ടാകുന്നതിനു വേണ്ടി വീണ്ടും അച്ചടിക്കാം, അതിലൂടെ നിങ്ങളുടെ മംഗളവും ഉണ്ടാകും. നിങ്ങളുടെ ഈ ബിസിനസ്സ് മറ്റെല്ലാതിനെക്കാള് മികച്ചതാകും . ആരെങ്കിലും ട്രയല് ചെയ്ത് നോക്കൂ. ശരി.

വളരെക്കാലത്തെ വേര്പാടിനുശേഷം തിരിച്ചുകിട്ടിയ മധുരമധുരമായ സന്താനങ്ങള്ക്ക് മാതാപിതാവായ ബാപ്ദാദയുടെ സ്നേഹസ്മരണയും നമസ്കാരവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികള്ക്ക് നമസ്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) ജ്ഞാനത്തെ ജീവിതത്തില് ധാരണ ചെയ്തതിനു ശേഷം സേവനം ചെയ്യണം . ആരാണോ വളരെയധികം സേവനം ചെയ്യുന്നത്, നല്ല ലക്ഷണമുള്ളത് അവരെ തീര്ച്ചയായും ബഹുമാനിക്കണം.

2)കര്മ്മം ചെയ്യുമ്പോഴും ഓര്മ്മയില് ഇരിക്കുന്നതിന്റെ ശീലം കൊണ്ടുവരണം. സേവനത്തിന്റെ സഫലതയ്ക്ക് വേണ്ടി തന്റെ അവസ്ഥ ദേഹീ-അഭിമാനിയാക്കണം. ഹൃദയം ശുദ്ധമായിരിക്കണം.

വരദാനം :-
സര്വ്വസമസ്യകളുടെയും വിട ചൊല്ലുന്നതിന്റെ സമാരോഹണം ആഘോഷിക്കുന്ന സമാധാന സ്വരൂപരായി ഭവിക്കട്ടെ.

സമാധാന സ്വരൂപ ആത്മാക്കളുടെ മാല അപ്പോഴാണ് തയ്യാറാകുക എപ്പോഴാണോ താങ്കള് താങ്കളുടെ സമ്പൂര്ണ്ണസ്ഥിതിയില് സ്ഥിതി ചെയ്യുന്നത്. സമ്പൂര്ണ്ണസ്ഥിതിയില് സമസ്യകള് കുട്ടിക്കളി പോലെയാണ് തോന്നുക അതായത് സമാപ്തമാകുന്നു. അഥവാ ഏതെങ്കിലും കുട്ടികള് ബ്രഹ്മാബാബക്ക് മുന്നില് സമസ്യകളുമായി വന്നിരുന്നപ്പോള് സമസ്യകളടെ കാര്യങ്ങള് പറയാനുള്ള ധൈര്യം പോലും ഉണ്ടായിരുന്നില്ല, അക്കാര്യം മറന്നേപോകുമായിരുന്നു. അതേപോലെ താങ്കള് കുട്ടികളും സമാധാന സ്വരൂപരാകൂ എങ്കില് അരകല്പത്തേക്ക് സമസ്യകള് വിട ചൊല്ലുന്നതിന്റെ സമാരോഹണം നടക്കും. വിശ്വത്തിലെ സമസ്യകളുടെ പരിഹാരം തന്നെ പരിവര്ത്തനമാണ്.

സ്ലോഗന് :-
ആര് സദാ ജ്ഞാനത്തെ സ്മരിക്കുന്നുവോ അവര് മായയുടെ ആകര്ഷണത്തില് നിന്ന് രക്ഷ നേടുന്നു.

തന്റെ ശക്തിശാലി മനസ്സിലൂടെ സകാശ് കൊടുക്കുന്നതിന്റെ സേവനം ചെയ്യൂ.

തന്റെ ഡബിള്ലൈറ്റ് ഫരിസ്താ സ്വരൂപത്തില് സ്ഥിതി ചെയ്തുകൊണ്ട് സാക്ഷിയായി എല്ലാ പാര്ട്ടുകളും കണ്ടുകൊണ്ട് സകാശ് അതായത് സഹയോഗം കൊടുക്കൂ എന്തുകൊണ്ടെന്നാല് താങ്കള് സര്വ്വരുടെയും മംഗളത്തിന് നിമിത്തമാണ്. ഈ സകാശ് കൊടുക്കുന്നത് തന്നെയാണ് നിറവേറ്റല്, പക്ഷെ ഉയര്ന്ന സ്ഥിതിയിലിരുന്ന് സകാശ് കൊടുക്കൂ. വാചാസേവനത്തിന് ഒപ്പത്തിനൊപ്പം മനസാ ശുഭഭാവനകളുടെ വൃത്തിയിലൂടെ സകാശ് കൊടുക്കുന്നതിന്റെ സേവനം ചെയ്യൂ.