03.01.2026           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളെ, ഓരോ ചുവടും ശ്രീമതമനുസരിച്ചു നടന്നുകൊണ്ടിരിക്കൂ, ഇത് ബ്രഹ്മാവിന്റെ നിർദ്ദേശമാണോ, അതോ ശിവബാബയുടെ നിർദ്ദേശമാണോ ഇതിൽ ആശയക്കുഴപ്പത്തിൽ വരരുത്.

ചോദ്യം :-
നല്ല ബുദ്ധിയുള്ള കുട്ടികൾ ഏതൊരു ഗുഹ്യമായ കാര്യത്തെയാണ് വളരെ സഹജമായി മനസ്സിലാക്കിയെടുക്കുന്നത്?

ഉത്തരം :-
ബ്രഹ്മാബാബയാണോ മനസ്സിലാക്കി തരുന്നത്, അതോ ശിവബാബയോ - ഈ കാര്യം നല്ല ബുദ്ധിയുള്ള കുട്ടികൾ സഹജമായി തന്നെ മനസ്സിലാക്കിയെടുക്കും. പലരും ഇതിൽ തന്നെയാണ് ആശയക്കുഴപ്പത്തിൽ വരുന്നത്. ബാബ പറയുന്നു കുട്ടികളെ, ബാപ്ദാദ രണ്ടുപേരും ഒരുമിച്ചുണ്ട്. നിങ്ങൾ ആശയക്കുഴപ്പത്തിൽ വരരുത്. ശ്രീമതമാണെന്നു മനസ്സിലാക്കി നടന്നുകൊണ്ടിരിക്കൂ. ബ്രഹ്മാവിന്റെ നിർദ്ദേശത്തിന്റെയും ഉത്തരവാദിത്വം ശിവബാബയ്ക്കാണ്.

ഓംശാന്തി.  
ആത്മീയ അച്ഛൻ കുട്ടികൾക്കു മനസ്സിലാക്കി തന്നുകൊണ്ടിരിക്കുകയാണ്, നിങ്ങൾക്കറിയാം നമ്മൾ ബ്രാഹ്മണർ തന്നെയാണ് ആത്മീയ അച്ഛനെ തിരിച്ചറിയുന്നത്. ലോകത്തിലെ ഒരു മനുഷ്യർക്കും ആത്മീയ അച്ഛനെ, ആരെയാണോ ഗോഡ്ഫാദർ അല്ലെങ്കിൽ പരംപിതാ പരമാത്മാവാണെന്നു പറയുന്നത്, അവരെ അറിയുന്നില്ല. എപ്പോഴാണോ ഈ ആത്മീയ അച്ഛൻ വരുന്നത്, അപ്പോൾ തന്നെയാണ് കുട്ടികൾക്ക് തിരിച്ചറിവ് നൽകുന്നത്. ഈ ജ്ഞാനം സൃഷ്ടിയുടെ തുടക്കത്തിലും ഉണ്ടായിരിക്കുകയില്ല അന്ത്യത്തിലും ഉണ്ടായിരിക്കുകയില്ല. ഇപ്പോൾ നിങ്ങൾക്ക് ജ്ഞാനം ലഭിച്ചിരിക്കുകയാണ്. ഇത് സൃഷ്ടിയുടെ ആദ്യത്തിന്റെയും അവസാനത്തിന്റെയും ഇടയിലുള്ള സംഗമയുഗമാണ്. ഈ സംഗമയുഗത്തെപ്പോലും അറിയുന്നില്ലെങ്കിൽ ബാബയെ എങ്ങനെ അറിയാൻ സാധിക്കും. അല്ലയോ പതിതപാവനാ വരൂ വന്ന് പാവനമാക്കിമാറ്റൂ എന്നു പറയാറുണ്ട്. എന്നാൽ പതിതപാവനൻ ആരാണ്? എപ്പോഴാണ് വരുന്നത് എന്ന് അറിയുകയില്ല. ബാബ പറയുന്നു - ഞാൻ എന്താണ്? എങ്ങനെയാണ്? ഒരാൾക്കും അറിയുകയില്ല. എപ്പോൾ ഞാൻ വന്ന് തിരിച്ചറിവ് നൽകുന്നുവോ അപ്പോൾ എന്നെ അറിയുന്നു. ഞാൻ എന്റെയും സൃഷ്ടിയുടെയും ആദിമദ്ധ്യ അന്ത്യത്തിന്റെ പരിചയം സംഗമത്തിൽ ഒരു പ്രാവശ്യം തന്നെയാണ് വന്ന് പറഞ്ഞുതരുന്നത്. കൽപ്പത്തിനുശേഷം വീണ്ടും വരുന്നു. നിങ്ങൾക്കെന്താണോ മനസ്സിലാക്കി തന്നത് അത് പിന്നീട് പ്രായലോപപ്പെടും. സത്യയുഗം മുതൽ കലിയുഗ അവസാനം വരെയ്ക്കും ഒരു മനുഷ്യാത്മാക്കൾക്കും പരംപിതാപരമാത്മാവായ എന്നെ അറിയുകയില്ല. ബ്രഹ്മാവിനെയും വിഷ്ണുവിനെയും ശങ്കറിനെയും അറിയുന്നില്ല. എന്നെ മനുഷ്യർ തന്നെയാണ് വിളിക്കുന്നത്. ബ്രഹ്മാ, വിഷ്ണു, ശങ്കർ ഒരിക്കലും എന്നെ വിളിക്കുന്നില്ല. മനുഷ്യർ ദുഃഖിയാകുമ്പോഴാണ് വിളിക്കുന്നത്. സൂക്ഷ്മവതനത്തിന്റെ കാര്യം തന്നെയില്ല. ആത്മീയ അച്ഛൻ തന്റെ ആത്മീയ കുട്ടികൾക്ക്, അതായത് ആത്മാക്കൾക്കിരുന്ന് മനസ്സിലാക്കി തരുകയാണ്. ശരി ആത്മീയ അച്ഛന്റെ പേര് എന്താണ്? ആരെയാണോ അച്ഛൻ എന്നു പറയുന്നത്, അപ്പോൾ തീർച്ചയായും പേരുണ്ടായിരിക്കുമല്ലോ. വാസ്തവത്തിൽ ശിവൻ എന്ന ഒരേ ഒരു പേരാണ് പാടാറുളളത്. ഇത് പ്രസിദ്ധമാണ്. പക്ഷെ മനുഷ്യർ അനേകപേരുകൾ വെച്ചിട്ടുണ്ട്. ഭക്തിമാർഗ്ഗത്തിൽ തങ്ങളുടെതന്നെ ബുദ്ധി കൊണ്ട് ഈ ലിംഗം ഉണ്ടാക്കിയിരിക്കുകയാണ്. എങ്കിലും പേര് ശിവൻ എന്നാണ്. ബാബ പറയുന്നു ഞാൻ ഒരു പ്രാവശ്യമാണ് വരുന്നത്. വന്ന് മുക്തി ജീവൻ മുക്തിയുടെ സമ്പത്ത് നൽകുന്നു. മനുഷ്യർ കേവലം പേരുകൾ പറയുന്നുണ്ട്. മുക്തിധാമം, നിർവ്വാണധാമം. പക്ഷെ ഒന്നും അറിയുന്നില്ല. ബാബയെയും അറിയുന്നില്ല. ദേവതയേയും അറിയുന്നില്ല. ബാബ എങ്ങനെയാണ് ഭാരതത്തിൽ വന്ന് രാജധാനി സ്ഥാപിക്കുന്നതെന്ന് ആർക്കും അറിയുകയില്ല. ശാസ്ത്രങ്ങളിൽപോലും ഇങ്ങനെയുള്ള കാര്യങ്ങളില്ല, എങ്ങനെയാണ് പരമാത്മാവ് വന്ന് ദേവീദേവതാധർമ്മത്തെ സ്ഥാപിക്കുന്നതെന്ന്. സത്യയുഗത്തിൽ ദേവതകൾക്ക് ജ്ഞാനമുണ്ടായിരുന്നു, അത് ഗുപ്തമായിപ്പോയി എന്നല്ല. അഥവാ ദേവിദേവതകളിൽ ജ്ഞാനമുണ്ടെങ്കിൽ അത് തുടർന്നുകൊണ്ടേയിരിക്കണം. ഇസ്ലാമി, ബൗദ്ധി എന്നിവരുടെ ജ്ഞാനം തുടർന്നുകൊണ്ടേയിരിക്കുന്നു ണ്ടല്ലോ. ഈ ജ്ഞാനം പ്രായലോപപ്പെടുന്നതാണെന്ന് എല്ലാവർക്കും അറിയാം. ഞാൻ വരുന്നത് അപ്പോഴാണ് ഏതെല്ലാം ആത്മാക്കളാണോ പതീതമായിമാറി രാജ്യം നഷ്ടപ്പെടുത്തിയിരിക്കുന്നത്, അവരെ വന്ന് വീണ്ടും പാവനമാക്കിമാറ്റുന്നു. ഭാരതത്തിൽ രാജ്യമുണ്ടായിരുന്നു പിന്നീട് അത് എങ്ങനെ നഷ്ടമായി. അതൊരാൾക്കും അറിയുകയില്ല. അതുകൊണ്ട് ബാബ പറയുകയാണ്, കുട്ടികൾ എത്ര തുച്ഛബുദ്ധികളായി മാറിക്കഴിഞ്ഞു. ഞാൻ കുട്ടികൾക്ക് ജ്ഞാനം നൽകി പ്രാലബ്ധം നൽകുന്നു. പിന്നീട് എല്ലാവരും മറന്നുപോയി എങ്ങനെയാണ് ബാബ വരുന്നത്. എങ്ങനെയാണ് കുട്ടികൾക്ക് ്പഠിപ്പ് നൽകുന്നത്. ഇതെല്ലാം മറന്നുപോയി. ഇതും ഡ്രാമയിൽ അടങ്ങിയിട്ടുള്ളതാണ്. കുട്ടികൾക്ക് വിചാരസാഗരമഥനം ചെയ്യാൻ വലിയ ബുദ്ധി ആവശ്യമാണ്.

ബാബ പറയുന്നു, ഏതെല്ലാം ശാസ്ത്രങ്ങൾ മുതലായവയാണോ നിങ്ങൾ പഠിച്ചു വന്നിരിക്കുന്നത്, ഇത് നിങ്ങൾ സത്യ തേത്രായുഗത്തിൽ പഠിച്ചിട്ടില്ലായിരുന്നു. അവിടെ ഇതൊന്നും ഉണ്ടായിരുന്നില്ല. നിങ്ങൾ ഈ ജ്ഞാനം മറന്നു പോയിരുന്നു. പിന്നീട് ഗീത മുതലായ ശാസ്ത്രം എവിടെ നിന്നു വന്നു? ആരൊല്ലാമാണോ ഗീതകേട്ട് ഈ പദവി നേടിയിട്ടുള്ളത്, അവർക്കേ അറിയില്ലാ എങ്കിൽ മറ്റുള്ളവർക്ക് എങ്ങനെ അറിയും. ദേവതകൾക്കു പോലും അറിയാൻ സാധിക്കുന്നില്ല. നമ്മൾ എങ്ങനെ മനുഷ്യനിൽ നിന്നും ദേവതയായി മാറും. പുരുഷാർത്ഥത്തിന്റെ പാർട്ടു തന്നെ അവസാനിച്ചു കഴിഞ്ഞു. നിങ്ങളുടെ പ്രാലബ്ധം ആരംഭിച്ചു തുടങ്ങി. അവിടെ ഈ ജ്ഞാനം എങ്ങനെ ഉണ്ടാകും. ബാബ മനസ്സിലാക്കി തരുകയാണ് ഈ ജ്ഞാനം നിങ്ങൾക്കു വീണ്ടും ലഭിച്ചു കൊണ്ടിരിക്കുകയാണ്, കൽപ്പം മുമ്പത്തേതു പോലെ. നിങ്ങൾക്ക് രാജയോഗം പഠിപ്പിച്ച് പ്രാലബ്ധം നേടിത്തരുന്നു. പിന്നീടവിടെ ദുർഗതി ഉണ്ടാവുകയില്ല. അതിനാൽ തന്നെ ജ്ഞാനത്തിന്റെ ആവശ്യകത പോലുമില്ല. ജ്ഞാനം സദ്ഗതി നേടുന്നതിനു വേണ്ടിയാണ്. അത് നൽകുന്നത് ഒരു ബാബയാണ്. സദ്ഗതി, ദുർഗതി എന്ന വാക്ക് ഇവിടെ നിന്നും ഉണ്ടായതാണ്. സദ്ഗതി നേടുന്നത് ഭാരതവാസികൾ തന്നെയാണ്. മനസ്സിലാക്കുന്നുണ്ട്, സ്വർഗസ്ഥനായ പിതാവു തന്നെയാണ്, സ്വർഗത്തെ രചിച്ചിരിക്കുന്നത്. എപ്പോൾ രചിച്ചു, ഇതൊന്നും അറിയുകയില്ല. ശാസ്ത്രങ്ങളിൽ ലക്ഷക്കണക്കിനു വർഷമെന്ന് എഴുതിയിട്ടുണ്ട്. ബാബ പറയുന്നു കുട്ടികളെ, നിങ്ങൾക്ക് വീണ്ടും ജ്ഞാനം നൽകുകയാണ്. പിന്നീട് ഈ ജ്ഞാനം അവസാനിക്കുകയും ഭക്തി ആരംഭിക്കുകയും ചെയ്യും. പകുതി കൽപ്പം ജ്ഞാനവും പകുതി കൽപ്പം ഭക്തിയുമാണ്. ഇത് ഒരാൾക്കും തന്നെ അറിയുന്നില്ല. സത്യയുഗത്തിന്റെ ആയുസ്സ് തന്നെ ലക്ഷക്കണക്കിനു വർഷമായാണ് നൽകിയിരിക്കുന്നത്. അപ്പോൾ എങ്ങനെ മനസ്സിലാക്കാൻ സാധിക്കും. 5000 വർഷത്തിന്റെ കാര്യം തന്നെ മറന്നു പോയിരിക്കുന്നു. അപ്പോൾ പിന്നെ ലക്ഷക്കണക്കിന്റെ വർഷത്തെ ക്കുറിച്ച് എങ്ങനെ അറിയാൻ സാധിക്കും. ഒന്നും തന്നെ മനസ്സിലാക്കുന്നില്ല. ബാബ എത്ര സഹജമായാണ് മനസ്സിലാക്കി തരുന്നത്. കൽപ്പത്തിന്റെ ആയുസ്സ് 5000 വർഷമാണ്. 4 യുഗവുമാണ്. 4 യുഗത്തിലും ഒരുപോലെയുള്ള സമയം 1250 വർഷവുമാണ്. ബ്രാഹ്മണർക്കിത് ഇടവാതിൽ യുഗമാണ്. ബാക്കി 4 യുഗങ്ങളിലും വെച്ച് വളരെ ചെറുതാണ്. അതിനാൽ ബാബ ഭിന്ന ഭിന്ന രീതിയിലുള്ള പുതിയ പുതിയ പോയിന്റുകൾ സഹജമായ രീതിയിൽ കുട്ടികൾക്കു മനസ്സിലാക്കി തരുന്നു. ധാരണ ചെയ്യേണ്ടതും നിങ്ങൾക്കാണ് ചെയ്യിക്കേണ്ടതും നിങ്ങൾക്കാണ്. ഡ്രാമ അനുസരിച്ച് എന്താണോ മനസ്സിലാക്കി വന്നത്, അതേ പാർട്ട് തന്നെയാണ് നടന്നുകൊണ്ടിരിക്കുന്നത്. എന്താണോ പറഞ്ഞു തന്നിട്ടുണ്ടായിരുന്നത് അതു തന്നെയാണ് ഇന്നും പറഞ്ഞു തന്നു കൊണ്ടിരിക്കുന്നത്. നിങ്ങൾ കേട്ടു കൊണ്ടിരിക്കുകയാണ്. നിങ്ങൾക്കു തന്നെ ധാരണ ചെയ്യുകയും ചെയ്യിപ്പിക്കുകയും വേണം. എനിക്കു ധാരണ ചെയ്യേണ്ടതില്ല. നിങ്ങളെയാണ് കേൾപ്പിക്കുന്നത്, ധാരണ ചെയ്യിപ്പിക്കുന്നത്. നമ്മൾ ആത്മാക്കളുടെ പാർട്ടാണ് പതീതരെ പാവനമാക്കുക എന്നത്. ആരാണോ കൽപ്പം മുമ്പും മനസ്സിലാക്കിയിരുന്നത്, അവർ വന്നു കൊണ്ടിരിക്കും. എന്തു കേൾപ്പിക്കണമെന്ന് എനിക്ക് ആദ്യം അറിയില്ലായിരുന്നു. ബ്രഹ്മാവിന്റെ ആത്മാവ് വിചാരസാഗരമഥനം ചെയ്യുന്നുണ്ട്. ബ്രഹ്മാവാണോ വിചാര സാഗര മഥനം ചെയ്തു കേൾപ്പിക്കുന്നത്, അതോ ബാബയാണോ കേൾപ്പിക്കുന്നത്. ഇത് വളരെ ഗുഹ്യമായ കാര്യമാണ്. ഇതിന് വളരെ നല്ല ബുദ്ധി ആവശ്യമാണ്. ആരാണോ സേവനത്തിൽ താല്പര്യത്തോടു കൂടിയിരിക്കുന്നത് അവരിൽ തന്നെയാണ് വിചാര സാഗരമഥനം നടന്നു കൊണ്ടിരിക്കുക.

വാസ്തവത്തിൽ കന്യകമാർ ബന്ധനമുക്തരാണ്. അവർ ഈ ആത്മീയ പഠിപ്പിൽ മുഴുകും. യാതൊരു ബന്ധനവും ഇല്ല. കുമാരിമാർക്ക് നന്നായി മുന്നേറാൻ സാധിക്കും. അവർക്കുതന്നെയാണ് പഠിക്കേണ്ടതും പഠിപ്പിക്കേണ്ടതും. അവർക്ക് സമ്പാദിക്കാൻ പോകേണ്ട ആവശ്യം തന്നെയില്ല. കുമാരി അഥവാ നല്ലരീതിയിൽ ഈ ജ്ഞാനത്തെ മനസ്സിലാക്കി എടുക്കുകയാണെങ്കിൽ വളരെ നല്ലതാണ്. വിവേകശാലിയാണെങ്കിൽ ഈ ആത്മീയ സമ്പാദ്യത്തിൽ മുഴുകിയിരിക്കും. പലരും വളരെ ലഹരിയോടു കൂടി ലൗകീക പഠിപ്പ് പഠിച്ചു കൊണ്ടിരിക്കുന്നുണ്ട്. മനസ്സിലാക്കി തരികയാണ്- ഇതിലൂടെ യാതൊരു പ്രയോജനവുമില്ല. നിങ്ങൾ ഈ ആത്മീയ പഠിപ്പ് പഠിച്ച് സേവനത്തിൽ മുഴുകിയിരിക്കൂ. സാധാരണ പഠിപ്പ് യാതൊരു ഉപയോഗത്തിലും വരുകയില്ല. പഠിച്ച് പോകുന്നത് ഗൃഹസ്ഥ വ്യവഹാരത്തിലേക്കാണ്. ഗൃഹസ്ഥി മാതാക്കളായിമാറുന്നു. കന്യകമാർക്ക് ഈ ജ്ഞാനത്തിൽ മുഴുകിയിരിക്കണം. ഓരോ ചുവടും ശ്രീമതപ്രകാരം നടന്ന് ധാരണയിൽ മുഴുകിയിരിക്കണം. മമ്മ തുടക്കത്തിൽ വന്നു. പിന്നീട് പഠിപ്പിൽ മുഴുകി ജീവിച്ചു. ബാക്കി എത്ര കുമാരിമാർ അപ്രത്യക്ഷരായി. കുമാരിമാർക്ക് നല്ല ചാൻസാണ്. ശ്രീമതത്തിലൂടെ നടക്കുകയാണെങ്കിൽ വളരെ ഒന്നാന്തരമായിത്തീരും. ഇത് ശ്രീമതമാണോ അതോ ബ്രഹ്മാവിന്റെ മതമാണോ - ഇതിൽ തന്നെയാണ് സംശയിച്ചുപോകുന്നത്. എങ്കിലും ഇത് ബാബയുടെ രഥമാണല്ലോ. ബ്രഹ്മാവിൽ നിന്നും എന്തെങ്കിലും തെറ്റുകൾ സംഭവിച്ചിട്ടുണ്ടെങ്കിൽ, നിങ്ങൾ ശ്രീമതപ്രകാരം നടക്കുകയാണെങ്കിൽ അത് അദ്ദേഹം തന്നെ ശരിയാക്കിക്കൊള്ളും. ശ്രീമതം ലഭിക്കുന്നത് ബ്രഹ്മാവിലൂടെയാണ്. സദാ മനസ്സിലാക്കണം ശ്രീമതമാണ് ലഭിക്കുന്നത്, പിന്നെ എന്തുതന്നെയായാലും ഉത്തരവാദിത്വം ബാബക്കാണ്. ബ്രഹ്മാവിൽ നിന്നും എന്തെങ്കിലും സംഭവിച്ചിട്ടുണ്ടെങ്കിൽ ബാബ പറയുന്നു ഞാൻ ഉത്തരവാദിയാണ്. ഡ്രാമയിൽ ഈ രഹസ്യം അടങ്ങിയിട്ടുള്ളതാണ്. ബ്രഹ്മാവിനെയും തിരുത്താൻ സാധിക്കും, എന്തെന്നാൽ ബാബയാണല്ലോ. ബാപ്ദാദ രണ്ടാളും ഒരുമിച്ചിരിക്കുമ്പോൾ സംശയം വരുന്നു. ശിവബാബയാണോ ബ്രഹ്മാബാബയാണോ പറയുന്നത് എന്ന് അറിയുന്നില്ല. അഥവാ ശിവബാബയാണ് നിർദ്ദേശം നൽകുന്നതെന്ന് മനസ്സിലാക്കുമ്പോൾ ഒരിക്കലും ഇളകുകയില്ല. ശിവബാബ എന്താണോ മനസ്സിലാക്കി തരുന്നത് അതു ശരിതന്നെയാണ്. നിങ്ങൾ പറയാറുണ്ടല്ലോ ബാബാ അങ്ങു തന്നെയാണ് അച്ഛനും ടീച്ചറും സദ്ഗുരുവുമെന്ന്. അതിനാൽ ശ്രീമതപ്രകാരം നടക്കണമല്ലോ. എന്താണോ പറയുന്നത് അതുപ്രകാരം നടക്കൂ. ശിവബാബയാണ് പറയുന്നതെന്ന് സദാ മനസ്സിലാക്കണം. ബാബ മംഗളകാരിയാണ്. ബ്രഹ്മാവിന്റെ ഉത്തരവാദിത്വം പോലും ശിവബാബയിലാണ്. ശിവബാബയുടെ രഥമാണല്ലോ. സംശയിക്കുന്നതെന്തിനാണ്. ഇത് ബ്രഹ്മാവിന്റെ നിർദ്ദേശമാണോ അതോ ശിവബാബയുടേതാണോ? ശിവബാബയാണ് മനസ്സിലാക്കി തരുന്നത് എന്ന് നിങ്ങൾ എന്തുകൊണ്ട് മനസ്സിലാക്കുന്നില്ല. ശ്രീമതമെന്താണോ പറയുന്നത് അത് ചെയ്തുകൊണ്ടിരിക്കൂ. മറ്റുള്ളവരുടെ മതത്തിലേക്ക് നിങ്ങൾ എന്തുകൊണ്ടാണ് വരുന്നത്. ശ്രീമതത്തിലൂടെയാണ് നടക്കുന്നതെങ്കിൽ അലസത വരുകയില്ല. പക്ഷെ നടക്കാൻ സാധിക്കുന്നില്ല. സംശയിച്ചു പോവുകയാണ്. ബാബ പറയുന്നു നിങ്ങൾ ശ്രീമതത്തിൽ നിശ്ചയം വെയ്ക്കുകയാണെങ്കിൽ ഞാൻ ഉത്തരവാദിയാണ്. നിങ്ങൾ നിശ്ചയം ചെയ്യുന്നില്ല എങ്കിൽ പിന്നെ ഞാൻ ഉത്തരവാദിയല്ല. സദാ മനസ്സിലാക്കൂ, ശ്രീമതപ്രകാരം നടക്കുക തന്നെ വേണം. അങ്ങ് എന്താണോ പറയുന്നത്, സ്നേഹിച്ചാലും ശരി, പ്രഹരിച്ചാലും ശരി........ ബാബയുടെ മഹിമയാണ്. ഇതിൽ ചാട്ടവാറു കൊണ്ടടിക്കുന്ന കാര്യമൊന്നും ഇല്ല. പക്ഷെ പലരെയും നിശ്ചയത്തിലിരുത്താൻ പ്രയാസമാണ്. പൂർണ്ണമായ നിശ്ചയത്തിലിരിക്കുക യാണെങ്കിൽ കർമ്മാതീത അവസ്ഥയുണ്ടാകും. എന്നാൽ ആ അവസ്ഥ വരുന്നതിലും സമയമെടുക്കും. ഇത് അവസാനം ഉണ്ടാകും. ഇതിൽ നിശ്ചയം വളരെ ഉറച്ചതായിരിക്കണം. ശിവബാബയിൽ നിന്നും ഒരു തെറ്റും ഉണ്ടാവുകയില്ല. ബ്രഹ്മാവിൽ നിന്നും ഉണ്ടായേക്കാം. ഇതിൽ രണ്ടുപേരും ഒരുമിച്ചുണ്ടല്ലോ. പക്ഷെ നിങ്ങൾക്ക് നിശ്ചയമുണ്ടായിരിക്കണം, ശിവബാബയാണ് മനസ്സിലാക്കി തരുന്നത്. അതനുസരിച്ച് നമുക്ക് നടക്കണം. അതിനാൽ ബാബയുടെ ശ്രീമതമാണെന്ന് മനസ്സിലാക്കി നടന്നുകൊണ്ടിരിക്കൂ. അപ്പോൾ തലകീഴായതും ശരിയായിക്കൊള്ളും. ചിലപ്പോൾ തെറ്റുധാരണ ഉണ്ടാവാറുണ്ട്. ശിവബാബയുടെയും ബ്രഹ്മാബാബയുടെയും മുരളിയെ നല്ല രീതിയിൽ മനസ്സിലാക്കണം. ബാബയാണോ പറയുന്നത് അതോ ബ്രഹ്മാവാണോ പറയുന്നത്, ബ്രഹ്മാവ് സംസാരിക്കില്ല, അങ്ങനെയല്ല. പക്ഷെ ബാബ മനസ്സിലാക്കി തരുകയാണ്, ശരി, മനസ്സിലാക്കൂ, ബ്രഹ്മാവിന് ഒന്നും അറിയുകയില്ല. ശിവബാബയാണ് എല്ലാം കേൾപ്പിക്കുന്നത്. ശിവബാബയുടെ രഥത്തെ കുളിപ്പിക്കുന്നു, ശിവബാബയുടെ ഭണ്ഡാരിയുടെ സേവനം ചെയ്യുന്നു. ഇത് ഓർമ്മയുണ്ടായിരിക്കുകയാണെങ്കിൽ വളരെ നല്ലത്. ശിവബാബയുടെ ഓർമ്മയിലിരുന്ന് എന്തുചെയ്യുകയാണെങ്കിലും വളരെ തീവ്രമായിപ്പോകാൻ സാധിക്കും. മുഖ്യമായ കാര്യം ശിവബാബയുടെ ഓർമ്മയാണ്. അല്ലാഹു, ചക്രവർത്തി പദവി, ബാക്കിയെല്ലാം വിശദമായ കാര്യമാണ്.

ബാബ എന്താണോ മനസ്സിലാക്കിതരുന്നത് അതിൽ ശ്രദ്ധ വെയ്ക്കണം. ബാബ പതീതപാവനനും ജ്ഞാനസാഗരനുമാണല്ലോ. ബാബ തന്നെയാണ് പതീത ശൂദ്രരെ വന്ന് ബ്രാഹ്മണനാക്കി മാറ്റുന്നത്. ബ്രാഹ്മണരെ തന്നെയാണ് പാവനമാക്കി മാറ്റുന്നത്. ശൂദ്രരെ പാവനമാക്കി മാറ്റുകയില്ല. ഈ കാര്യങ്ങളൊന്നും ഭാഗവതം മുതലായവയിൽ ഇല്ല. കുറച്ച് അക്ഷരങ്ങൾ മാത്രമുണ്ട്. മനുഷ്യർ ഈ കാര്യത്തെ കുറിച്ച് അറിയുന്നില്ല. രാധാകൃഷ്ണൻ തന്നെയാണ് ലക്ഷ്മീനാരായണനായിമാറുന്നത്. ആശയക്കുഴപ്പത്തിൽ വരുന്നു. സൂര്യവംശികളും ചന്ദ്രവംശികളും തന്നെയാണ് ദേവതകൾ . ലക്ഷ്മീനാരായണന്റെ കുലമാണ്. സീതാരാമന്റെ കുലമാണ്. ബാബ പറയുന്നു ഭാരതവാസി കുട്ടികളെ, ഓർമ്മിക്കൂ, ലക്ഷക്കണക്കിനു വർഷത്തിന്റെ കാര്യമൊന്നും ഇല്ല. ഇന്നലത്തെ കാര്യമാണ്. നിങ്ങൾക്കു രാജ്യം നൽകിയിരുന്നു, എത്ര അളവില്ലാത്ത സമ്പത്താണ് നൽകിയിരുന്നത്. ബാബ മുഴുവൻ വിശ്വത്തിന്റെയും അധികാരിയാക്കി നിങ്ങളെ മാറ്റി. മറ്റൊരു ഖണ്ഡവും ഉണ്ടായിരുന്നില്ല. പിന്നെ നിങ്ങൾക്ക് എന്തുപറ്റി. വിദ്വാൻ, പണ്ഡിതൻ, ആചാര്യൻ ഒരാൾക്കും ഈ കാര്യത്തെ കുറിച്ച് അറിയുകയില്ല. ബാബയും പറയുന്നു അല്ലയോ ഭാരതവാസി കുട്ടികളെ, നിങ്ങൾക്ക് രാജ്യഭാഗ്യം നൽകിയിട്ടുണ്ടായിരുന്നല്ലോ. നിങ്ങളും പറയും, ശിവബാബ പറയുകയാണ് - നിങ്ങൾക്ക് ഇത്രയും ധനം നൽകി, പിന്നീട് നിങ്ങൾ ഇതെല്ലാം എങ്ങനെ നഷ്ടപ്പെടുത്തി. ബാബയുടെ സമ്പത്ത് എത്ര ശക്തിശാലിയാണ്. അച്ഛൻ ചോദിക്കുമല്ലോ. അച്ഛൻ ഇല്ലെങ്കിൽ മിത്രസംബന്ധികൾ ചോദിക്കും. ബാബ നിങ്ങൾക്ക് ഇത്രയും സമ്പത്ത് നൽകി, ഇതെല്ലാം എവിടെ നഷ്ടപ്പെടുത്തി. ഇതാണെങ്കിൽ പരിധിയില്ലാത്ത അച്ഛനാണ്. ബാബ കക്കയിൽ നിന്നും വജ്രത്തെപ്പോലെയാക്കി മാറ്റുകയാണ്. ഇത്രയും രാജ്യം നൽകി പിന്നെ പൈസ എങ്ങനെ നഷ്ടമായി. നിങ്ങൾ എന്തു ഉത്തരം നൽകും. ഒരാൾക്കും മനസ്സിലാക്കാൻ സാധിക്കുകയില്ല. നിങ്ങൾ മനസ്സിലാക്കുന്നുണ്ട്, ബാബ ചോദിക്കുന്നത് ശരിയാണ്. എങ്ങനെ ഇത്രയും കളങ്കമുള്ളവരായിമാറി. ആദ്യം എല്ലാം സതോപ്രധാനമായിരുന്നു. പിന്നീട് കല കുറഞ്ഞുപോയപ്പോൾ എല്ലാം കുറഞ്ഞുകൊണ്ടിരുന്നു. സത്യയുഗത്തിൽ സതോപ്രധാനമായിരുന്നു. ലക്ഷ്മീനാരായണന്റെ രാജ്യമായിരുന്നു. രാധാകൃഷ്ണനെക്കാളും ലക്ഷ്മീനാരായണന്റെ പേരാണ് കൂടുതൽ പ്രസിദ്ധം. അവരുടെ ഒരു പ്രകാരത്തിലുള്ള ഗ്ലാനിയും എഴുതിവെച്ചിട്ടില്ല. ബാക്കി എല്ലാവരെയും നിന്ദിച്ച് എഴുതിയിട്ടുണ്ട്. ലക്ഷ്മീനാരായണന്റെ രാജ്യത്തിൽ ആസുരീയത എന്നൊന്നും പറഞ്ഞിരുന്നില്ല. ഈ കാര്യങ്ങളെല്ലാം മനസ്സിലാക്കേണ്ടതാണ്. ബാബ ജ്ഞാനധനത്താൽ സഞ്ചി നിറച്ചു കൊണ്ടിരിക്കുകയാണ്. ബാബ പറയുന്നു കുട്ടികളെ മായയിൽ നിന്നും വളരെ ശ്രദ്ധാലുവായിരിക്കൂ.ശരി.

വളരെക്കാലത്തെ വേർപാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങൾക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലർകാല വന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികൾക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1. വിവേകശാലിയായി മാറി സത്യമായ സേവനത്തിൽ മുഴുകിയിരിക്കണം. ഉത്തരവാദി ഒരു ശിവബാബയാണ്. അതിനാൽ ശ്രീമതത്തിൽ സംശയം വരരുത്. നിശ്ചയത്തിൽ ഉറച്ചിരിക്കണം.

2. വിചാരസാഗര മഥനം ചെയ്ത് ബാബയുടെ ഓരോ ശിക്ഷണത്തിലും ശ്രദ്ധ വെയ്ക്കണം. സ്വയം ജ്ഞാനത്തെ ധാരണ ചെയ്ത് മറ്റുള്ളവരെയും കേൾപ്പിക്കണം.

വരദാനം :-
തന്റെ അനാദി-ആദി നിജ രൂപം തിരിച്ചറിയുന്ന സമ്പൂർണ പവിത്രരായി ഭവിക്കട്ടെ.

ആത്മാവിന്റെ അനാദി ആദി രണ്ട് കാലങ്ങളിലെയും യഥാർത്ഥ രൂപം പവിത്രമാണ്. അപവിത്രത കൃത്രിമമാണ്, ശൂദ്രരുടേതാണ്. ശൂദ്രരുടെ വസ്തുക്കൾ ബ്രാഹ്മണർക്ക് ഉപയോഗിക്കാൻ സാധിക്കില്ല അതിനാൽ അനാദി-ആദി നിജ രൂപത്തിൽ ഞാൻ പവിത്ര ആത്മാവാണ് എന്ന് സങ്കൽപ്പം വെയ്ക്കൂ, ആരേ കാണപമ്പോഴും അവരുടെ യഥാർത്ഥ രൂപത്തെ കാണൂ, യാഥാർത്ഥ്യം തിരിച്ചറിയൂ, എങ്കിൽ സമ്പൂർണ പവിത്രമായി മാറി ഫസ്റ്റ് ക്ലാസ് അഥവാ എയർകണ്ടീഷൻ ടിക്കറ്റിന്റെ അധികാരിയായി മാറും.

സ്ലോഗന് :-
പരമാത്മാ ആശീർവാദങ്ങളാൽ തന്റെ സഞ്ചി നിറക്കുകയാണെങ്കിൽ മായ സമീപം വരികയില്ല.

അവ്യക്ത സൂചന - ഈ അവ്യക്ത മാസത്തിൽ ബന്ധനമുക്തരായി ജീവന്മുക്ത സ്ഥിതിയുടെ അനുഭവം ചെയ്യൂ

ഭൂരിപക്ഷം കുട്ടികളും ഇപ്പോൾ ഇരുമ്പ് ചങ്ങലകൾ പൊട്ടിച്ചിട്ടുണ്ട്, എന്നാൽ വളരെ മഹനീയവും രാജകീയവുമായ നൂലുകളുടെ ബന്ധനം ഇപ്പോഴുമുണ്ട്. ചിലർ വ്യക്തിത്വം ഫീൽ ചെയ്യുന്നവരാണ്, സ്വയത്തിൽ നന്മകളൊന്നും ഉണ്ടാവില്ല എന്നാൽ ഞാൻ വളരെ നല്ലവനാണെന്ന് വിചാരിക്കുന്നു. ഞാൻ വളരെ മുന്നോട്ട് പോയി കൊണ്ടിരിക്കുന്നു എന്ന് വിചാരിക്കുന്നു. ഈ ജീവൻ ബന്ധനത്തിന്റെ ചരട് ഭൂരിഭാഗം പേരിലുമുണ്ട്, ബാബ്ദാദ ഇപ്പോൾ ഈ ചരടുകളിൽ നിന്ന് പോലും മുക്തം, ജീവന്മുക്തരായി കാണാൻ ആഗ്രഹിക്കുന്നു.