മധുരമായ കുട്ടികളേ -
നിങ്ങൾ രൂപ്ബസന്താണ്, നിങ്ങളുടെ വായിൽ നിന്ന് സദാ ജ്ഞാന രത്നങ്ങൾ മാത്രം വീഴണം,
പുതിയവർ വരുമ്പോൾ അവർക്ക് ബാബയുടെ പരിചയം കൊടുക്കൂ.
ചോദ്യം :-
തന്റെ അവസ്ഥയെ ഏകരസമാക്കി മാറ്റാനുള്ള സാധന എന്താണ്?
ഉത്തരം :-
കൂട്ടുകെട്ട് സൂക്ഷിക്കൂ എന്നാൽ അവസ്ഥ ഏകരസമായി മാറിക്കൊണ്ടിരിക്കും. എപ്പോഴും
നല്ല സേവാധാരികളായ വിദ്യാർത്ഥികളുമായി കൂട്ടുകൂടണം. അഥവാ ആരെങ്കിലും ജ്ഞാന
യോഗത്തിന്റെതല്ലാതെ തലകീഴായ കാര്യങ്ങൾ പറയുകയാണെങ്കിൽ, വായിലൂടെ രത്നങ്ങൾക്കു
പകരം കല്ലുകളാണ് വീഴുന്നതെങ്കിൽ അവരുടെ സംഗത്തിൽ നിന്ന് എപ്പോഴും സ്വയത്തെ
സംരക്ഷിക്കണം.
ഗീതം :-
രാത്രയിലെ
യാത്രക്കാരാ ക്ഷീണിക്കരുത്....
ഓംശാന്തി.
ജ്ഞാനവും വിജ്ഞാനവും. ഇതിനെയാണ് അളളാഹുവും സമ്പത്തും എന്ന് പറയുന്നത്. ബാബ
അളളാഹുവിന്റെയും സമ്പത്തിന്റെയും (ചക്രവർത്തിപദവി) ജ്ഞാനമാണ് നൽകുന്നത്. ഡൽഹിയിൽ
വിജ്ഞാന ഭവനമുണ്ട് എന്നാൽ ആർക്കും അതിന്റെ അർത്ഥം അറിയില്ല. നിങ്ങൾ
കുട്ടികൾക്കറിയാം ജ്ഞാന-വിജ്ഞാനമെന്നാൽ ജ്ഞാനവും യോഗവുമാണ്. യോഗത്തിലൂടെയാണ്
നമ്മൾ പവിത്രമായി മാറുന്നത്. ജ്ഞാനത്തിലൂടെ നമ്മുടെ വസ്ത്രത്തിന് നിറം പകരുന്നു.
നമ്മൾ മുഴുവൻ ചക്രത്തെയും അറിയുന്നു. ഓർമ്മയുടെ യാത്ര ചെയ്യാനും കൂടിയാണ് ഈ
ജ്ഞാനം ലഭിക്കുന്നത്. മനുഷ്യരൊന്നും യോഗത്തിനായുളള ജ്ഞാനം നൽകുന്നില്ല. അവർ
സ്ഥൂലമായ ഡ്രില്ലുകളാണ് (ശാരീരികാഭ്യാസമാണ്) പഠിപ്പിക്കുന്നത്. ഇതാണ് സൂക്ഷ്മവും
മുഖ്യവുമായ കാര്യം. ഗീതവും അതിനോടനുബന്ധിച്ചാണ് വെക്കുന്നത്. ബാബ പറയുന്നു-
അല്ലയോ കുട്ടികളെ, അല്ലയോ മൂലവതനത്തെ യാത്രക്കാരേ, പതിത-പാവനനായ ബാബ തന്നെയാണ്
സർവ്വരുടെയും സദ്ഗതി ദാതാവ്. ബാബ മാത്രമാണ് എല്ലാവർക്കും വീട്ടിലേക്കു
പോകാനുള്ള വഴി പറഞ്ഞു തരുകയുള്ളൂ. നിങ്ങളുടെ അടുത്തേക്ക് മനുഷ്യർ മനസ്സിലാക്കാൻ
വേണ്ടിയാണ് വരുന്നത്. ആരുടെ അടുത്താണ് വരുന്നത്? പ്രജാപിതാ ബ്രഹ്മാകുമാർ-
കുമാരിമാരുടെ അടുത്താണ് വരുന്നത്. അതിനാൽ നിങ്ങൾക്ക് അവരോട് ചോദിക്കണം-നിങ്ങൾ
ആരുടെ അടുത്തേക്കാണ് വന്നിരിക്കുന്നത്? മനുഷ്യർ സന്യാസിമാരുടെയും
മഹാത്മാക്കളുടെയും അടുത്താണ് പോകുന്നത്. അവരുടെ പേരും മഹാത്മജീ എന്നാണ്. ഇവിടെ
പേരു തന്നെ പ്രജാപിതാ ബ്രഹ്മാകുമാർ, കുമാരീ എന്നാണ്. ബ്രഹ്മാകുമാർ-കുമാരിമാർ
ഒരുപാടുണ്ട്. ആരുടെ അടുത്തേക്കാണ് വന്നിരിക്കുന്നതെന്ന് നിങ്ങൾക്ക് അവരോട്
ചോദിക്കണം. പ്രജാപിതാ ബ്രഹ്മാവ് നിങ്ങളുടെ ആരാണ്? അത് എല്ലാവരുടെയും അച്ഛനാണ്.
ചിലർ പറയാറുണ്ട്-താങ്കളുടെ മഹാത്മാജീയുടെ അഥവാ ഗുരുജിയുടെ ദർശനം വേണമെന്ന്. പറയൂ,
നിങ്ങൾ എങ്ങനെയാണ് ഗുരു എന്ന് പറയുന്നത്? പേരു തന്നെ പ്രജാപിതാ ബ്രഹ്മാകുമാരി
എന്നാണെങ്കിൽ ബ്രഹ്മാവ് അച്ഛനായില്ലേ! അല്ലാതെ ഗുരു അല്ല. പ്രജാപിതാ
ബ്രഹ്മാകുമാരൻ, കുമാരി എന്നാൽ തന്നെ അതിനർത്ഥം ഇവർക്ക് അച്ഛനുണ്ടെന്നാണ്.
ബ്രഹ്മാവ് നിങ്ങളുടെയും അച്ഛനാണ്. പറയൂ, നാം ബ്രഹ്മാകുമാരൻ കുമാരിമാരുടെ അച്ഛനെ
കാണാൻ ആഗ്രഹിക്കുന്നുണ്ട്. പ്രജാപിതാവ് എന്ന പേര് എപ്പോഴെങ്കിലും കേട്ടിട്ടുണ്ടോ?
ഇത്രയുമധികം കുട്ടികളും പേരകുട്ടികളുമുണ്ട്. അച്ഛനെ അറിഞ്ഞാൽ മാത്രമെ
പരിധിയില്ലാത്ത അച്ഛനെന്ന് മനസ്സിലാക്കുകയുള്ളൂ. പ്രജാപിതാ ബ്രഹ്മാവിനും അച്ഛൻ
തീർച്ചയായും ആരെങ്കിലുമുണ്ടായിരിക്കും. അതിനാൽ ആരെങ്കിലും വരുമ്പോൾ
ചോദിക്കണം-ആരുടെ അടുത്തേക്കാണ് വന്നിരിക്കുന്നത്? ബോർഡിൽ എന്താണ്
എഴുതിയിട്ടുള്ളത്? ഇത്രയുമധികം സെന്ററുകളുണ്ടല്ലോ! ഇത്രയും
ബ്രഹ്മാകുമാർ-കുമാരിമാരുണ്ടെങ്കിൽ തീർച്ചയായും അച്ഛനുമുണ്ടായിരിക്കും.
ഗുരുവായിരിക്കാൻ സാധിക്കില്ലല്ലോ. ആദ്യം ബുദ്ധിയിൽ ഇത് വീടാണെന്ന് മനസ്സിലാക്കണം.
ഒരു കുടുംബത്തിലേക്കാണ് വന്നിരിക്കുന്നത്! ഞങ്ങൾ പ്രജാപിതാ ബ്രഹ്മാവിന്റെ
സന്താനമാണെങ്കിൽ തീർച്ചയായും നിങ്ങളും അവരുടെ സന്താനങ്ങളായിരിക്കും. ശരി.
ബ്രഹ്മാവ് ആരുടെ കുട്ടിയാണ്? ബ്രഹ്മാവ്, വിഷ്ണു, ശങ്കരന്റെ രചയിതാവ് തീർച്ചയായും
പരമപിതാ പരമാത്മാവാകുന്ന ശിവനാണ്. ബാബ ബിന്ദുവാണ്. പേര് ശിവനെന്നാണ്. ബ്രഹ്മാവ്
നമ്മുടെ ദാദയാണ്. നിങ്ങൾ ആത്മാക്കളും ശിവന്റെ സന്താനമാണ്. ബ്രഹ്മാവിന്റെയും
സന്താനമാണ് നിങ്ങൾ. അതിനാൽ നിങ്ങൾ പറയൂ-നമുക്ക് ബാപ്ദാദയെ കാണാൻ ആഗ്രഹമുണ്ടെന്ന്.
അവരുടെ ബുദ്ധി ബാബയിലേക്ക് പോകുന്ന തരത്തിൽ മനസ്സിലാക്കികൊടുക്കണം. ഞാൻ ആരുടെ
അടുത്തേക്കാണ് വന്നിരിക്കുന്നതെന്ന് അവർ മനസ്സിലാക്കണം. പ്രജാപിതാ ബ്രഹ്മാവ്
നമ്മുടെ അച്ഛനാണ്. ബാബ സർവ്വാത്മാക്കളുടെയും അച്ഛനാണ്. അതിനാൽ നമ്മൾ ആരുടെ
അടുത്താണ് വന്നിരിക്കുന്നതെന്ന് ആദ്യം മനസ്സിലാക്കണം. ഞങ്ങൾ ശിവബാബയുടെ
സന്താനങ്ങളാണ് എന്ന് അവർക്ക് മനസ്സിലാകുന്ന തരത്തിൽ യുക്തിയോടുകൂടി പറഞ്ഞു
കൊടുക്കണം. ഇത് ഒരു കുടുംബമാണ്. അവർക്ക് ബാബയുടെയും ദാദയുടെയും
പരിചയമുണ്ടായിരിക്കണം. നിങ്ങൾക്ക് മനസ്സിലാക്കികൊടുക്കാൻ സാധിക്കും- സർവ്വരുടെയും
സദ്ഗതി ദാതാവ് നിരാകാരനായ അച്ഛനാണ്. ശിവബാബ പ്രജാപിതാ ബ്രഹ്മാവിലൂടെ
എല്ലാവരുടെയും സദ്ഗതി ചെയ്യുന്നു. നിരാകാരനെയാണ് എല്ലാവരും വിളിക്കുന്നത്.
കാണുന്നുണ്ടല്ലോ- എത്ര കുട്ടികളാണ് ബാബയിൽ നിന്ന് സമ്പത്തെടുക്കാൻ വരുന്നത്!
ആദ്യം അവർക്ക് ബാബയുടെ പരിചയം കൊടുക്കണം അപ്പോൾ അവർ മനസ്സിലാക്കും ഞങ്ങൾ
ബാപ്ദാദയെ കാണാനാണ് വന്നിരിക്കുന്നത്. പറയൂ, നമ്മൾ അവരെ ബാപ്ദാദ എന്നാണ്
പറയുന്നത്. ജ്ഞാനസാഗരനും പതിത-പാവനനും ശിവബാബയാണല്ലോ! പിന്നീട്
മനസ്സിലാക്കികൊടുക്കണം - സർവ്വരുടെയും സദ്ഗതി ദാതാവാകുന്ന ഭഗവാൻ നിരാകാരനാണ്,
ജ്ഞാനത്തിന്റെ സാഗരനാണ്. ബ്രഹ്മാവിലൂടെ പരിധിയില്ലാത്ത സമ്പത്ത്
എടുത്തുകൊണ്ടിരിക്കുകയാണ്. ഈ ബ്രഹ്മാകുമാർ-കുമാരിമാരും ശിവബാബയുടെ
സന്താനങ്ങളാണെന്ന് അവർ മനസ്സിലാക്കണം. ബാബ തന്നെയാണ് എല്ലാവരുടെയും അച്ഛൻ. ഭഗവാൻ
ഒന്നാണ്. ഭഗവാൻ തന്നെയാണ് ആദി സനാതന ദേവീ-ദേവതാ ധർമ്മത്തിന്റെ സ്ഥാപന
ചെയ്യുന്നത്. സ്വർഗ്ഗത്തിന്റെ രചയിതാവും എല്ലാവരുടെ അച്ഛനും ടീച്ചറും ഗുരുവുമാണ്.
സൃഷ്ടിയുടെ ആദി മദ്ധ്യ-അന്ത്യത്തിന്റെ രഹസ്യം മനസ്സിലാക്കി തരുന്നു അർത്ഥം
ത്രികാലദർശികളാക്കി മാറ്റുന്നു. ആരെ കാണുകയാണെങ്കിലും- അവർ മനസ്സിലാക്കാൻ
യോഗ്യതയുള്ളവരാണെങ്കിൽ അവർക്ക് മനസ്സിലാക്കികൊടുക്കണം. ആദ്യം
ചോദിക്കൂ-നിങ്ങൾക്ക് എത്ര അച്ഛനുണ്ട്? ലൗകീകവും പാരലൗകീകവും. അച്ഛൻ എങ്ങനെ
സർവ്വവ്യാപിയാകും? ലൗകീക അച്ഛനിൽ നിന്ന് ഇന്ന സമ്പത്ത് ലഭിക്കുന്നു, പാരലൗകീക
അച്ഛനിൽ നിന്ന് ഈ സമ്പത്ത് ലഭിക്കുന്നു. പിന്നെങ്ങനെ അവരെ സർവ്വവ്യാപിയെന്ന്
പറയാൻ സാധിക്കും? ഈ വാക്ക് പ്രത്യേകം കുറിച്ച് വെച്ച് ധാരണ ചെയ്യൂ. ഇത്
തീർച്ചയായും മനസ്സിലാക്കികൊടുക്കണം. നിങ്ങളാണ് മനസ്സിലാക്കികൊടുക്കുന്നവർ. ഇത്
വീടാണ്, ഇവിടെ നമ്മുടെ ഗുരുവല്ല. ഇവരെല്ലാം ബ്രഹ്മാകുമാർ- കുമാരിമാരാണെന്ന്
കാണുന്നുണ്ട്. സർവ്വരുടെയും സദ്ഗതി ദാതാവാകുന്ന ശിവബാബ തന്നെയാണ് നമുക്ക്
സമ്പത്ത് നൽകുന്നത്. ബ്രഹ്മാവിനെ സർവ്വരുടെ സദ്ഗതി ദാതാവെന്നും പതിത-പാവനനും
മുക്തിദാതാവെന്നും പറയാൻ സാധിക്കില്ല. ഇത് ശിവബാബയുടെ തന്നെ മഹിമയാണ്. ആരെല്ലാം
വരുന്നുവോ അവർക്ക് മനസ്സിലാക്കികൊടുക്കൂ, ഇവർ എല്ലാവരുടെയും ബാപ്ദാദയാണ്. ബാബ
തന്നെയാണ് സ്വർഗ്ഗത്തിന്റെ രചയിതാവ്. ബ്രഹ്മാവിലൂടെ വിഷ്ണുപുരിയുടെ സ്ഥാപന
ചെയ്യുന്നു. ഇങ്ങനെ നിങ്ങൾ ആർക്കെങ്കിലും മനസ്സിലാക്കികൊടുക്കുകയാണെങ്കിൽ
പിന്നീട് ബാബയുടെ അടുത്ത് വരേണ്ട ആവശ്യമുണ്ടായിരിക്കില്ല. അവർക്ക് അതൊരു ശീലമായി
മാറി, ഗുരുജിയുടെ ദർശനം ചെയ്യണമെന്ന്.... പറയും. ഭക്തിമാർഗ്ഗത്തിൽ ഗുരുവിന്റെ
മഹിമ ഒരുപാട് പാടാറുണ്ട്. വേദ-ശാസ്ത്രങ്ങളും യാത്രയുമെല്ലാം ഗുരുക്കൻമാരു
തന്നെയാണ് പഠിപ്പിക്കുന്നത്. നിങ്ങൾക്ക് മനസ്സിലാക്കികൊടുക്കണം-ഒരിക്കലും
മനുഷ്യനു ഗുരുവാകാൻ സാധിക്കില്ല. നമ്മൾ ബ്രഹ്മാവിനെപ്പോലും ഗുരു എന്ന്
പറയുന്നില്ല. സത്ഗുരു ഒന്നാണ്. ഒരു മനുഷ്യനും ജ്ഞാനത്തിന്റെ സാഗരനായി മാറാൻ
സാധിക്കില്ല. അവരെല്ലാം ഭക്തിമാർഗ്ഗത്തിലെ ശാസ്ത്രങ്ങൾ പഠിക്കുന്നവരാണ്. അവരെ
ശാസ്ത്രങ്ങളുടെ ജ്ഞാനികൾ എന്നാണ് പറയുന്നത്. അതിനെ ഫിലോസഫി എന്നാണ് പറയുക. ഇവിടെ
നമുക്ക് ജ്ഞാനത്തിന്റെ സാഗരനായ ബാബയാണ് പഠിപ്പിക്കുന്നത്. ഇത് ആദ്ധ്യാത്മിക
ജ്ഞാനമാണ്. ബ്രഹ്മാ, വിഷ്ണു ശങ്കരനെ ഒരിക്കലും ജ്ഞാനത്തിന്റെ സാഗരനെന്ന് പറയാൻ
സാധിക്കില്ല. പിന്നെങ്ങനെ മനുഷ്യനെ പറയാൻ സാധിക്കും. ഒരു മനുഷ്യനും
ജ്ഞാനത്തിന്റെ അധികാരിയാകാൻ സാധിക്കില്ല. ശാസ്ത്രങ്ങളുടെ അധികാരിയെന്നും
പറയുന്നത് പരമപിതാ പരമാത്മാവിനെ തന്നെയാണ്. പരമപിതാ പരമാത്മാവ്
ബ്രഹ്മാവിലൂടെയാണ് എല്ലാ വേദ-ശാസ്ത്രങ്ങളുടെയും സാരം മനസ്സിലാക്കി തരുന്നതെന്ന്
കാണിക്കുന്നുണ്ട്. ബാബ പറയുന്നു-എന്നെ ആർക്കും അറിയുന്നേയില്ലെങ്കിൽ പിന്നെ
എങ്ങനെയാണ് സമ്പത്ത് ലഭിക്കുന്നത്. പരിധിയില്ലാത്ത സമ്പത്ത് പരിധിയില്ലാത്ത
ബാബയിൽ നിന്ന് മാത്രമേ ലഭിക്കുകയുള്ളൂ. ഇപ്പോൾ ഈ ബ്രഹ്മാബാബ എന്താണ് ചെയ്യുന്നത്?
ഹോളിയും ധുരിയയുമാണ്. ജ്ഞാവനും വിജ്ഞാവും രണ്ട് വാക്കുകളാണ്. മൻമനാഭവയുടെയും
ജ്ഞാനം നൽകുന്നു. എന്നെ ഓർമ്മിക്കൂ എന്നാൽ നിങ്ങളുടെ വികർമ്മങ്ങളെല്ലാം
വിനാശമാകും. അതിനാൽ ഈ ജ്ഞാനവും വിജ്ഞാനം എന്നത് ഹോളിയും
ധുരിയയുമാണ്(വടക്കേന്ത്യയിൽ ആചരിക്കുന്ന ഒരു ചടങ്ങ്) മനുഷ്യർക്ക്
ജ്ഞാനമില്ലാത്തതു കാരണം അവർ പരസ്പരം മുഖത്ത് മണ്ണെറിയുന്നു. പക്ഷേ ഇതിലൂടെ
ആർക്കും ഗതിയും സദ്ഗതിയുണ്ടാകുന്നില്ല. പൂഴി തന്നെയാണ് മുഖത്തിടുന്നത്. ആർക്കും
ജ്ഞാനത്തിന്റെ മൂന്നാമത്തെ നേത്രമില്ല. കെട്ടുകഥകളെല്ലാം കേട്ടു വന്നു.
അതിനെയാണ് അന്ധവിശ്വാസമെന്ന് പറയുന്നത്. ഇപ്പോൾ നിങ്ങൾ ആത്മാക്കൾക്ക്
ജ്ഞാനത്തിന്റെ മൂന്നാമത്തെ നേത്രം ലഭിച്ചിരിക്കുകയാണ്. ബാബയിൽ നിന്നുമുള്ള
സമ്പത്ത് പ്രാപ്തമാക്കാനുളള നിർദേശമാണ് നിങ്ങൾ കുട്ടികൾക്ക് നൽകേണ്ടത്. ഈ
സമ്പത്ത് ബ്രഹ്മാവിലൂടെയാണ് നേടികൊണ്ടിരിക്കുന്നത്. മറ്റാരിലൂടെയും ലഭിക്കില്ല.
എല്ലാ സെന്ററുകളിലും പ്രജാപിതാ ബ്രഹ്മാകുമാർ-കുമാരി എന്ന് എഴുതി വെച്ചിട്ടുണ്ട്.
അഥവാ ഗീത പാഠശാല എന്നെഴുതുകയാണെങ്കിൽ സാധാരണ കാര്യമായി മാറി. ഇപ്പോൾ നിങ്ങളും
ബി.കെ എന്നെഴുതൂ. അപ്പോൾ മാത്രമെ ബാബയുടെ പരിചയം നൽകാൻ സാധിക്കൂ. മനുഷ്യർ
ബി.കെയുടെ പേരു കേൾക്കുമ്പോൾ തന്നെ പേടിക്കുന്നു. അതുകൊണ്ടാണ് ഗീത പാഠശാല എന്ന
പേര് എഴുതുന്നത്. എന്നാൽ ഇതിൽ പേടിക്കേണ്ട കാര്യമില്ല. പറയൂ-ഇത് വീടാണ്. ആരുടെ
വീട്ടിലേക്കാണ് വന്നിരിക്കുന്നതെന്ന് നിങ്ങൾക്കറിയാമോ? ഈ എല്ലാവരുടെയും അച്ഛനാണ്
പ്രജാപിതാ ബ്രഹ്മാ. ഭാരതവാസികൾ പ്രജാപിതാ ബ്രഹ്മാവിനെയാണ് അംഗീകരിക്കുന്നത്.
ക്രിസ്ത്യാനികളും മനസ്സിലാക്കുന്നുണ്ട്, മനുഷ്യ വംശാവലിയുടെ ആദി ദേവൻ വന്നുപോയി
എന്ന്. ബാക്കി അവർ ക്രിസ്തുവിനെ തന്നെയാണ് അംഗീകരിക്കുക. ക്രിസ്തുവിനെയും
ബുദ്ധനെയും പിതാവെന്നു മനസ്സിലാക്കുന്നു. അവരുടെതും വംശവലിയാണ്. യഥാർത്ഥത്തിൽ
ബാബ ബ്രഹ്മാവിലൂടെ ആദിസനാതനാ ദേവതാധർമ്മത്തിന്റെ സ്ഥാപന നിർവ്വഹിച്ചു.
ബ്രഹ്മാബാബ മുതുമുത്തശ്ശനാണ്. ആദ്യം ബാബയുടെ പരിചയം നൽകണം. വരുന്നവരും പറയുന്നു,
ഞങ്ങൾ താങ്കളുടെ ബാബയുമായി മിലനം ചെയ്യുവാൻ ആഗ്രഹിക്കുന്നു. അപ്പോൾ പറയണം
സമ്പത്ത് ലഭിക്കുന്നത് ശിവബാബയിൽ നിന്നുമാണ്, അല്ലാതെ ബ്രഹ്മാവിൽ നിന്നല്ല.
നിങ്ങളുടെ അച്ഛൻ ആരാണ്? ഗീതയുടെ ഭഗവാൻ ആരാണ്? ആദിസനാതന ദേവീദേവതാധർമ്മത്തിന്റെ
സ്ഥാപന ആരാണ് നിർവ്വഹിച്ചത്? പിതാവ് എന്ന പേര് പറയുന്നതിലൂടെ മനസ്സിലാക്കുന്നു,
ഈ ബ്രഹ്മാകുമാർ-കുമാരിമാർ ശിവബാബയുടെ സന്താനങ്ങളാണ്. ശിവനിൽ നിന്നും
ബ്രഹ്മാവിലൂടെയാണ്, ഗതിയുടെയും സദ്ഗതിയുടെയും സമ്പത്ത് ലഭിക്കുന്നത്. ബാബ
തന്നെയാണ് ഈ സമയത്ത് നമുക്ക് മുക്തി-ജീവന്മുക്തി നൽകുന്നത്. ബാക്കി എല്ലാവരും
മുക്തിധാമത്തിലേക്ക് പോകുന്നു. ഈ ജ്ഞാനം നിങ്ങൾ കുട്ടികളുടെ
ബുദ്ധിയിലുണ്ടായിരിക്കണം. ആര് വന്നാലും അവർക്ക് പറഞ്ഞുകൊടുക്കണം, ആരെ കാണാനാണ്
വന്നിരിക്കുന്നത്? ബ്രഹ്മാവ് നിങ്ങളുടെയും ഞങ്ങളുടെയും അച്ഛനാണ്. ഗുരുവോ
സന്യാസിയോ അല്ല. ഇതിനെക്കുറിച്ച് നിങ്ങൾക്ക് മാത്രമേ അറിയൂ. ഹോളി ധുരിയാ
ചെയ്യുന്നതുപോലെ, അല്ലെങ്കിൽ ഹോളിധുരിയക്ക് യാതൊരു അർത്ഥവും ഉണ്ടാവില്ലല്ലോ.
ബാബ നമ്മെ ജ്ഞാനമാകുന്ന നിറത്താൽ വസ്ത്രത്തെ അലങ്കിരിക്കുന്നു. ആത്മാവ് ഈ
ശരീരമാകുന്ന വസ്ത്രത്തിനുളളിലല്ലേ. ആത്മാവ് പവിത്രമാകുന്നതിലൂടെ ശരീരവും
പവിത്രമായത് ലഭിക്കുന്നു. ഇപ്പോൾ നമ്മുടെ ശരീരം പവിത്രമല്ല. ഈ ശരീരം
നശിക്കാനുളളതാണ്. ശരീരത്തെ ഗംഗാസ്നാനം ചെയ്യിക്കുന്നുണ്ടെങ്കിലും, പതിതപാവനൻ
ബാബയല്ലാതെ മറ്റാരും തന്നെയില്ല. ആത്മാവാണ് പതിതമാകുന്നത്, അപ്പോൾ വെളളത്തിൽ
സ്നാനം ചെയ്യുന്നതിലൂടെ ഒരിക്കലും ആത്മാവ് പാവനമാകുന്നില്ല. പക്ഷേ ഇതൊന്നും
ആർക്കും തന്നെ അറിയില്ല. മറ്റുളള മനുഷ്യർ ആത്മാവ് തന്നെ പരമാത്മാവ് എന്നാണ്
പറയുന്നത്. ആത്മാവ് നിർലേപമാണ് എന്നാണ് പറയുന്നത്. ആരാണോ വിവേകശാലികളായ കുട്ടികൾ
അവർക്ക് മാത്രമേ ഇത് ധാരണ ചെയ്യാനും ചെയ്യിപ്പിക്കാനും സാധിക്കൂ. ഏതുകുട്ടികളുടെ
വായിലൂടെയാണോ സദാ ജ്ഞാനരത്നങ്ങൾ മാത്രം വീഴുന്നത് അവരാണ് രൂപ്ബസന്ത്.
ജ്ഞാനയോഗത്തെക്കുറിച്ചല്ലാതെ മറ്റെന്തെങ്കിലും പരസ്പരം ചർച്ച ചെയ്യുകയാണെങ്കിൽ
കല്ലുകൾ എറിയുന്നതിനു സമാനമാണ്. സേവനത്തിനു പകരം ഡിസ്സർവ്വീസാണ് ചെയ്യുന്നത്.
63 ജന്മങ്ങൾ പരസ്പരം കല്ലുകൾ എറിഞ്ഞു വന്നു. ഇപ്പോൾ ബാബ പറയുന്നു, നിങ്ങൾക്ക്
പരസ്പരം ജ്ഞാനയോഗത്തിന്റെ കാര്യങ്ങൾ പറഞ്ഞ് ഹൃദയത്തെ സന്തുഷ്ടമാക്കി വെക്കണം.
വ്യർത്ഥ സംഭാഷണങ്ങൾ കേൾക്കാൻ പാടില്ല. ഇത് ജ്ഞാനമല്ലേ, മുഴുവൻ ലോകത്തിലുളളവരും
കല്ലുകൾ (വ്യർത്ഥം) തന്നെയാണ് എറിഞ്ഞുകൊണ്ടിരിക്കുന്നത്. നിങ്ങൾ രൂപ്ബസന്താണ്,
നിങ്ങൾക്ക് ജ്ഞാന-യോഗത്തെക്കുറിച്ചുളള കാര്യങ്ങളല്ലാതെ മറ്റൊന്നും തന്നെ
കേൾക്കരുത്, കേൾപ്പിക്കരുത്. തലകീഴായ കാര്യങ്ങൾ സംസാരിക്കുന്നവരുടെ സംഗം തന്നെ
മോശമാണ്. ആരാണോ വളരെയധികം സേവനം ചെയ്യുന്നത്, അവരുടെ സംഗം മാത്രമാണ് നമ്മെ
ഉയർത്തുന്നത്. ചില ബ്രാഹ്മണർ രൂപ്ബസന്താണ്, ചിലർ ബ്രാഹ്മണരായി പിന്നീട് തലകീഴായ
കാര്യങ്ങളിൽ ഏർപ്പെട്ടു കൊണ്ടിരിക്കുകയും ചെയ്യുന്നുണ്ട്. അങ്ങനെയുളളവരുടെ സംഗം
ധാരാളം നഷ്ടമുണ്ടാകുന്നു, അതുകൊണ്ട് അങ്ങനെയുളളവരുമായി കൂട്ട് കൂടരുത്. ബാബ
ഇടയ്ക്കിടെ മുന്നറിയിപ്പ് നൽകുന്നുണ്ട്, ഒരിക്കലും പരസ്പരം തലകീഴായ കാര്യങ്ങൾ
സംസാരിക്കരുത്. ഇല്ലെങ്കിൽ അവനവന്റെയും മറ്റുളളവരുടെയും സത്യനാശം സംഭവിക്കുകയും
പദവി നഷ്ടമാവുകയും ചെയ്യുന്നു. ബാബ എത്ര സഹജമായാണ് മനസ്സിലാക്കിത്തരുന്നത്.
സേവനത്തിനായി താൽപര്യമുണ്ടായിരിക്കണം, ബാബാ ഞങ്ങൾ പോയി വളരെയധികം പേർക്ക് ഈ
ജ്ഞാനം മനസ്സിലാക്കി കൊടുക്കാം. അവരാണ് ബാബയുടെ സത്യമായ കുട്ടികൾ.
സേവാധാരികുട്ടികളുടെ മഹിമ ബാബ പാടുന്നു. അവരുമായി കൂട്ടു കൂടണം. ആരെല്ലാമാണ്
നല്ല കുട്ടികളുമായി കൂട്ടു കൂടുന്നത്, ആരുമായെല്ലാം കൂട്ടു കൂടണമെന്ന് ബാബയോട്
ചോദിക്കുകയാണെങ്കിൽ ബാബയ്ക്ക് പറഞ്ഞു തരാൻ സാധിക്കും. ആർക്കാണ് ബാബയുടെ ഹൃദയത്തിൽ
സ്ഥാനമുളളതെന്നും പെട്ടെന്ന് പറയാൻ സാധിക്കുന്നു. സേവാധാരി കുട്ടികളോട്
ബാബയ്ക്കും ബഹുമാനമുണ്ട്. ചിലർക്ക് സേവനം പോലും ചെയ്യാൻ സാധിക്കുന്നില്ല. അങ്ങനെ
വളരെയധികം പേരുടെ സംഗം മോശമായതിലൂടെ, അവരുടെ അവസ്ഥയ്ക്ക് ഏറ്റക്കുറച്ചിലുകൾ
സംഭവിക്കുന്നുണ്ട്. ചിലർ സ്ഥൂലമായ സേവനത്തിൽ നല്ലതാണ്, അവർക്കും നല്ല സമ്പത്ത്
ലഭിക്കുന്നു. അളളാഹുവിനെക്കുറിച്ചും ചക്രവർത്തി പദവിയെക്കുറിച്ചും മനസ്സിലാക്കി
കൊടുക്കുക എന്നത് എളുപ്പമാണ്. ബാബയേയും സമ്പത്തിനെയും ഓർമ്മിക്കൂ എന്ന് ആരോടു
വേണമെങ്കിലും പറഞ്ഞോളൂ. രണ്ട് വാക്കുകൾ മാത്രമെയുള്ളൂ - അല്ലാഹുവും സമ്പത്തും.
ഇത് വളരെ സഹജമാണ്. ആര് വരുകയാണെങ്കിലും അവരോട് ഇത്രമാത്രം പറയൂ-ബാബയുടെ
നിർദേശമാണ് ആത്മാവാണെന്ന് മനസ്സിലാക്കി ഓർമ്മിക്കൂ. ഏറ്റവും വലിയ നേട്ടം ഇതിലാണ്.
ബാബ പറയുന്നു- എന്നെ ഓർമ്മിക്കൂ എന്നാൽ നിങ്ങൾക്ക് സ്വർഗ്ഗത്തിന്റെ സമ്പത്ത്
ലഭിക്കും. ഓരോ സെന്ററിലും ഇങ്ങനെ നമ്പർക്രമത്തിലുളള കുട്ടികളാണ്. ചിലർക്ക്
വിശദീകരിച്ച് മനസ്സിലാക്കികൊടുക്കാൻ സാധിക്കും. മനസ്സിലാക്കാൻ
സാധിക്കുന്നില്ലെങ്കിൽ ഓർമ്മിക്കാൻ മാത്രം പറയൂ. കല്പം മുമ്പും ബാബ പറഞ്ഞിരുന്നു-
എന്നെ മാത്രം ഓർമ്മിക്കൂ, മറ്റൊരു ദേഹധാരിയായ ദേവതകളെയും ഓർമ്മിക്കരുത്. ബാക്കി
പരചിന്തനത്തിന്റെ കാര്യങ്ങൾ, ഇന്നയാൾ ഇത് പറഞ്ഞു, ഇവർ ഇങ്ങനെയാണ് ചെയ്യുന്നത്....
ഇങ്ങനെയുളള കാര്യങ്ങളിൽ ഏർപ്പെടരുത്. ബാബ നിങ്ങൾക്ക് ഹോളിയും ധുരിയയെക്കുറിച്ചും
കേൾപ്പിച്ചു. ഹോളിയിൽ നിറം പകരുക എന്നത് ആസുരീയ മനുഷ്യരുടെ കർത്തവ്യമാണ്.
മറ്റുളളവർ ആരുടെയെങ്കിലും ഗ്ലാനി കേൾപ്പിക്കുകയാണെങ്കിൽ കേൾക്കരുത്. ബാബ എത്ര
നല്ല കാര്യങ്ങളാണ് കേൾപ്പിക്കുന്നത്- മൻമനാഭവ, മദ്ധ്യാജീഭവ. ആര് വരുകയാണെങ്കിലും
അവർക്ക് മനസ്സിലാക്കികൊടുക്കൂ-ശിവബാബ എല്ലാവരുടെയും അച്ഛനാണ്. ബാബ
പറയുന്നു-എന്നെ ഓർമ്മിക്കൂ എന്നാൽ സ്വർഗ്ഗത്തിന്റെ സമ്പത്ത് ലഭിക്കും. ഗീതയുടെ
ഭഗവാനും ശിവബാബയാണ്. മരണം തൊട്ടുമുന്നിൽ നിൽക്കുകയാണ്. അതിനാൽ നിങ്ങൾ
കുട്ടികളുടെ ജോലിയാണ് സേവനം ചെയ്യുക. ബാബയുടെ സ്മൃതിയുണർത്തികൊടുക്കുക. ഇതാണ്
മഹാ മന്ത്രം. ഇതിലൂടെയാണ് രാജധാനിയുടെ തിലകം ലഭിക്കുക. എത്ര സഹജമായ കാര്യമാണ്-
ബാബയെ ഓർമ്മിക്കുകയും ഓർമ്മിപ്പിക്കുകയും ചെയ്യുകയാണെങ്കിൽ തോണി അക്കരെയെത്തും.
ശരി!
വളരെക്കാലത്തെ വേർപാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ കുട്ടികൾക്ക് മാതാവും
പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും സുപ്രഭാതവും. ആത്മീയ അച്ഛന്റെ ആത്മീയ
കുട്ടികൾക്ക് നമസ്ക്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1)
വിവേകശാലിയായി മാറി എല്ലാവർക്കും ബാബയുടെ പരിചയം നൽകണം. വായിലൂടെ ഒരിക്കലും
കല്ലു പോലെയുളള വാക്കുകൾ വീഴ്ത്തി ഡിസ്സർവ്വീസ് ചെയ്യരുത്.
ജ്ഞാന-യോഗത്തെക്കുറിച്ചല്ലാതെ മറ്റൊരു ചർച്ചയും ചെയ്യരുത്.
2) ആരാണോ രൂപ്ബസന്ത്,
സേവാധാരികൾ, അവരുമായി മാത്രം കൂട്ടുകൂടണം. തലകീഴായ കാര്യങ്ങൾ
കേൾപ്പിക്കുന്നവരുടെ സംഗത്തിൽ ചേരരുത്.
വരദാനം :-
ജ്ഞാനത്തിലൂടെ രാവണന്റെ ബഹുരൂപങ്ങളെ അറിഞ്ഞ് അതിന്റെ ആകർഷണത്തിൽ നിന്നും
മുക്തമായിരിക്കുന്ന ധൈര്യശാലിയായി ഭവിക്കട്ടെ
ഏതു കുട്ടികളാണോ
ജ്ഞാനത്തിലൂടെ രാവണന്റെ ബഹുരൂപങ്ങളെ നല്ല രീതിയിൽ അറിഞ്ഞിരിക്കുന്നത്, അവർക്കു
മുന്നിൽ അവ സമീപത്തു പോലും വരികയില്ല. സ്വർണത്തിന്റെയോ വജ്രത്തിന്റെയോ രൂപം
ധാരണ ചെയ്യട്ടെ എന്നാൽ അതിന്റെ ആകർഷണത്തിൽ വരികയില്ല. ഇങ്ങനെയുള്ള സത്യമായ സീതമാർ
ആയി രേഖയ്ക്കുള്ളിൽ കഴിയുന്നതിനുള്ള ലക്ഷ്യം വെച്ച് ധൈര്യശാലിയാകൂ. പിന്നീട് ഈ
രാവണന്റെ ബഹുസേന യുദ്ധം ചെയ്യുന്നതിനു പകരം താങ്കളുടെ സഹയോഗിയായി മാറും.
പ്രകൃതിയുടെ 5 തത്വങ്ങളും 5 വികാരങ്ങളും ട്രാൻസ്ഫറായി താങ്കളുടെ സേവനത്തിനായി
വരും.
സ്ലോഗന് :-
സേവനങ്ങളിൽ
സഫലത പ്രാപ്തമാകണമെങ്കിൽ വിനയചിത്തത്തിന്റെ വിശേഷതയെ ധാരണ ചെയ്യൂ
അവ്യക്തസൂചനകൾ-
നിശ്ചയത്തിന്റെ അടിത്തറയെ ശക്തമാക്കി സദാ നിർഭയരും നിശ്ചിന്തരുമായിരിക്കൂ
വിജയിയാകാനുള്ള
അടിത്തറയാണ്- നിശ്ചയം, അടിത്തറ ഉറച്ചതെങ്കിൽ കെട്ടിടം ഇളകുകയില്ല,
നിശ്ചിന്തമായിരിക്കും. അഥവാ അടിത്തറ പാകപ്പെടാത്തതാണ് എങ്കിൽ അൽപമെന്തെങ്കിലും
കൊടുങ്കാറ്റ് വന്നാൽ തന്നെ, അൽപമെന്തെങ്കിലും ഭൂമി കുലുങ്ങിയാൽ
ഭയമുണ്ടാകും-എന്റെ ഈ കെട്ടിടം വീഴല്ലേ, തകരല്ലേ. എന്നാൽ നിശ്ചയത്തിന്റെ അടിത്തറ
ഉറച്ചതെങ്കിൽ നിർഭയവും നിശ്ചിന്തവുമായിരിക്കും.