03.04.2025           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളെ - നിങ്ങളുടെ ഈ പുതിയ വൃക്ഷം വളരെ മധുരമുള്ളതാണ്, ഈ മധുരമായ വൃക്ഷത്തില് തന്നെയാണ് കീടബാധയുണ്ടാകുന്നത്, കീടങ്ങളെ നശിപ്പിക്കുന്നതിനുള്ള മരുന്നാണ് മന്മനാഭവ.

ചോദ്യം :-
പദവിയോടുകൂടി പാസ്സാകുന്ന കുട്ടികളുടെ അടയാളമെന്തായിരിക്കും?

ഉത്തരം :-
അവര് കേവലം ഒരു വിഷയത്തില് മാത്രമല്ല മറിച്ച് എല്ലാ വിഷയത്തിലും പൂര്ണ്ണമായ ശ്രദ്ധ നല്കും. സ്ഥൂലമായ സേവനത്തിന്റെ വിഷയവും നല്ലതാണ്, അനേകര്ക്ക് സുഖം ലഭിക്കുന്നു, ഇതിലൂടെയും മാര്ക്ക് ശേഖരിക്കപ്പെടും പക്ഷെ ഒപ്പം തന്നെ ജ്ഞാനവും വേണം അതുപോലെ പെരുമാറ്റവും നല്ലതായിരിക്കണം. ദൈവീക ഗുണങ്ങളില് പൂര്ണ്ണമായ ശ്രദ്ധ ഉണ്ടായിരിക്കണം. ജ്ഞാന യോഗം പൂര്ണ്ണമായിരിക്കണം, എങ്കില് പദവിയോടുകൂടി പാസാകാന് സാധിക്കും.

ഗീതം :-
അവര് നമ്മില് നിന്നും വേര്പിരിയുന്നില്ല...........

ഓംശാന്തി.  
കുട്ടികള് എന്താണ് കേട്ടത്? കുട്ടികള്ക്ക് ആരോടാണ് ഇഷ്ടം തോന്നുന്നത്? വഴികാട്ടിയുമായി. വഴികാട്ടി എന്തെല്ലാമാണ് കാണിച്ചു തരുന്നത്? സ്വര്ഗ്ഗത്തില് പോകുന്നതിനുള്ള കവാടം(ഗേറ്റ്) കാണിച്ചു തരുന്നു. കുട്ടികള്ക്ക് പേരും നല്കിയിട്ടുണ്ട് ഗേറ്റ് വേ റ്റു ഹെവന്(സ്വര്ഗ്ഗത്തിലേയ്ക്കുള്ള കവാടം). സ്വര്ഗ്ഗത്തിന്റെ വാതില് എപ്പോഴാണ് തുറക്കുന്നത്? ഇപ്പോള് നരകമാണല്ലോ. സ്വര്ഗ്ഗത്തിന്റെ വാതില് ആരാണ് തുറക്കുന്നത്, എപ്പോള്? ഇത് നിങ്ങള് കുട്ടികള്ക്ക് മാത്രമാണ് അറിയുന്നത്. നിങ്ങള് സദാ സന്തോഷത്തിലിരിക്കുന്നു. സ്വര്ഗ്ഗത്തിലേയ്ക്ക് പോകാനുള്ള വഴി നിങ്ങള്ക്കറിയാം. മനുഷ്യര്ക്ക് സ്വര്ഗ്ഗത്തിലേയ്ക്ക് എങ്ങനെ പോകാന് സാധിക്കുമെന്ന് നിങ്ങള് മേള, പ്രദര്ശിനികളിലൂടെ കാണിച്ചു കൊടുക്കണം. നിങ്ങള് ഒരുപാട് ചിത്രങ്ങളെല്ലാം ഉണ്ടാക്കിയിട്ടുണ്ട്. ബാബ ചോദിക്കുകയാണ് ഇതാണ് സ്വര്ഗ്ഗത്തിലേയ്ക്ക് പോകാനുള്ള കവാടം എന്ന് നമുക്ക് ആര്ക്കെങ്കിലും മനസ്സിലാക്കി കൊടുക്കാന് സാധിക്കുന്ന ഏത് ചിത്രമാണ് ഈ എല്ലാ ചിത്രങ്ങളിലും വെച്ച് നല്ലത്? സൃഷ്ടി ചക്രത്തിന്റെ ചിത്രത്തില് സ്വര്ഗ്ഗത്തില് പോകുന്നതിനുള്ള കവാടം വ്യക്തമായിട്ടുണ്ട്. ഇത് തന്നെയാണ് ശരി. മുകളില് ആ ഭാഗത്ത് നരകത്തിന്റെ ഗേറ്റ്, ഈ ഭാഗത്ത് സ്വര്ഗ്ഗത്തിന്റെ ഗേറ്റ്. വളരെ വ്യക്തമാണ്. ഇവിടെ നിന്ന് എല്ലാ ആത്മാക്കളും ശാന്തിധാമത്തിലേയ്ക്ക് പോകുന്നു പിന്നെ സ്വര്ഗ്ഗത്തിലേയ്ക്ക് വരുന്നു. ഇത് ഗേറ്റാണ്. മുഴുവന് ചക്രത്തെയും ഗേറ്റ് എന്ന് പറയുകയില്ല. മുകളില് എവിടെയാണോ സംഗമം കാണിച്ചിരിക്കുന്നത് അതാണ് പൂര്ണ്ണമായ ഗേറ്റ്. ഇതിലൂടെ ആത്മാക്കള് പോകുന്നു, പിന്നീട് പുതിയ ലോകത്തിലേയ്ക്ക് വരുന്നു. ബാക്കി എല്ലാവരും ശാന്തിധാമത്തിലിരിക്കുന്നു. മുള്ള് കാണിച്ചിരിക്കുന്നു - ഇത് നരകമാണ്, അത് സ്വര്ഗ്ഗമാണ്. ഏറ്റവും നന്നായി ഒന്നാന്തരമായി മനസ്സിലാക്കി കൊടുക്കാനുള്ളതാണ് ഈ ചിത്രം. വളരെ വ്യക്തമാണ്, ഗേറ്റ് വേ റ്റു ഹെവന്(സ്വര്ഗ്ഗത്തിലേയ്ക്കുള്ള കവാടം). ഇത് ബുദ്ധികൊണ്ട് മനസ്സിലാക്കേണ്ട കാര്യമാണല്ലോ. അനേക ധര്മ്മങ്ങളുടെ വിനാശവും ഒരു ധര്മ്മത്തിന്റെ സ്ഥാപനയും നടന്നുകൊണ്ടിരിക്കുകയാണ്. നമ്മള് സുഖധാമത്തിലേയ്ക്ക് പോകും, ബാക്കി എല്ലാവരും ശാന്തിധാമത്തിലേയ്ക്ക് പോകുമെന്ന് നിങ്ങള്ക്കറിയാം. ഗേറ്റ് വളരെ വ്യക്തമാണ്. ഈ സൃഷ്ടി ചക്രത്തിന്റെ ചിത്രം തന്നെയാണ് മുഖ്യമായിട്ടുള്ളത്. ഇതില് നരകത്തിന്റെ വാതിലും, സ്വര്ഗ്ഗത്തിന്റെ വാതിലും വളരെ വ്യക്തമാണ്. സ്വര്ഗ്ഗത്തിന്റെ വാതിലില് ആരാണോ കല്പം മുമ്പ് പോയത് അവരേ പോകൂ, ബാക്കി എല്ലാവരും ശാന്തിയുടെ വാതിലില് പോകും. നരകത്തിന്റെ വാതില് അടച്ച് ശാന്തിയുടെയും സുഖത്തിന്റെയും വാതില് തുറക്കുന്നു. ഏറ്റവും ഫസ്റ്റ് ക്ലാസ്സ് ചിത്രം ഇതാണ്. ബാബ എപ്പോഴും പറയുന്നുണ്ട് ത്രിമൂര്ത്തി, ഗോളം, പിന്നെ ഈ ചക്രവും ഫസ്റ്റ് ക്ലാസ്സ് ചിത്രമാണ്. എപ്പോള് ആര് വരുകയാണെങ്കിലും ഈ ചിത്രം കാണിച്ചു കൊടുക്കൂ സ്വര്ഗ്ഗത്തിലേയ്ക്ക് പോകാനുള്ള വാതിലാണിത്. ഇത് നരകം, ഇത് സ്വര്ഗ്ഗം. നരകത്തിന്റെ വിനാശമാണ് ഇപ്പോള് ഉണ്ടാകുന്നത്. മുക്തിയുടെ വാതില് തുറക്കുന്നു. ഈ സമയം നമ്മളെല്ലാവരും സ്വര്ഗ്ഗത്തിലേയ്ക്ക് പോകും ബാക്കിയെല്ലാവരും ശാന്തിധാമത്തിലേയ്ക്ക് പോകും. എത്ര സഹജമാണ്. സ്വര്ഗ്ഗ വാതിലില് എല്ലാവരുമൊന്നും പോകില്ല. അവിടെ ഈ ദേവീ ദേവതകളുടെ രാജ്യമായിരുന്നു. സ്വര്ഗ്ഗവാതിലില് പോകുന്നതിന് ഇപ്പോള് നമ്മള് യോഗ്യരായി മാറിയിരിക്കുന്നുവെന്ന് നിങ്ങളുടെ ബുദ്ധിയിലുണ്ട്. എത്ര എഴുതുകയും പഠിക്കുകയും ചെയ്യുന്നുവോ രാജാവാകും, കരയുകയും വീഴുകയും ചെയ്താല് മോശമാകും. ഏറ്റവും നല്ല ചിത്രം ഈ ചക്രത്തിന്റെയാണ്, ബുദ്ധികൊണ്ട് മനസ്സിലാക്കാന്സാധിക്കുന്നു ഒരു തവണ ചിത്രം കണ്ടാല് പിന്നെ ബുദ്ധികൊണ്ട് കാര്യം നടത്താം. നിങ്ങള് കുട്ടികള്ക്ക് മുഴുവന് ദിവസവും ഈ ചിന്ത ഉണ്ടായിരിക്കണം ഏത് ചിത്രമാണ് മുഖ്യമായിട്ടുള്ളത്, ഏതിലൂടെയാണോ നമുക്ക് നല്ല രീതിയില് മനസ്സിലാക്കി കൊടുക്കാന് സാധിക്കുന്നത്. ഗേറ്റ് വേ റ്റു ഹെവന് - ഈ ഇംഗ്ലീഷ് അക്ഷരം വളരെ നല്ലതാണ്. ഇപ്പോഴാണെങ്കില് അനേക ഭാഷകള് ഉണ്ടായിട്ടുണ്ട്. ഹിന്ദി അക്ഷരം ഹിന്ദുസ്ഥാന് എന്ന വാക്കില് നിന്ന് വന്നിട്ടുള്ളതാണ്. ഹിന്ദുസ്ഥാന് എന്ന വാക്ക് ശരിയല്ല, ഇതിന്റെ യഥാര്ത്ഥ പേര് ഭാരതം എന്ന് തന്നെയാണ്. ഭാരതഖണ്ഡമെന്ന് പറയുന്നു. ഇവിടെ തെരുവുകളുടെ പേര് മാറുന്നുണ്ട്. ഖണ്ഡങ്ങളുടെ പേര് ഒരിക്കലും മാറുന്നില്ല. മഹാഭാരതം വാക്കുണ്ടല്ലോ. എല്ലാവര്ക്കും ഭാരതത്തെ തന്നെയാണ് ഓര്മ്മ വരുന്നത്. പാടുന്നുമുണ്ട് ഭാരതം നമ്മുടെ ദേശമാണ്. ഹിന്ദുധര്മ്മമെന്ന് പറയുന്നതുകൊണ്ട് ഭാഷയും ഹിന്ദിയാക്കി മാറ്റിയിരിക്കുന്നു. ഇത് തെറ്റാണ്. സത്യയുഗത്തില് സത്യം സത്യം തന്നെയായിരുന്നു - സത്യം ധരിക്കുക, സത്യമായത് കഴിക്കുക, സത്യം പറയുക. ഇവിടെ എല്ലാം അസത്യമായിരിക്കുകയാണ്. അതിനാല് ഈ ഗേറ്റ് വേ റ്റു ഹെവന് എന്ന അക്ഷരം വളരെ നല്ലതാണ്. നടക്കൂ ഞങ്ങള് താങ്കള്ക്ക് സ്വര്ഗ്ഗത്തിലേയ്ക്ക് പോകുന്നതിനുള്ള വഴി പറഞ്ഞു തരാം. എത്ര ഭാഷകളാണ് ഉണ്ടായിരിക്കുന്നത്. ബാബ നിങ്ങള് കുട്ടികള്ക്ക് സദ്ഗതിക്കുള്ള ശ്രേഷ്ഠ മതം നല്കുകയാണ്. ബാബയുടെ മതത്തെക്കുറിച്ച് പാട്ടുമുണ്ട് ബാബയുടെ ഗതിയും മതവും വേറിട്ടതാണ്. നിങ്ങള് കുട്ടികള്ക്ക് എത്ര സഹജ മതമാണ് നല്കുന്നത്. ഭഗവാന്റെ ശ്രീമതത്തിലൂടെ തന്നെയാണ് നിങ്ങള്ക്ക് നടക്കേണ്ടത്. ഡോക്ടറുടെ മതത്തിലൂടെ(നിര്ദ്ദേശം) ഡോക്ടറായി മാറും. ഭഗവാന്റെ മതത്തിലൂടെ ഭഗവാന് ഭഗവതിയായി മാറുന്നു. ഭഗവാന്റെ വാക്കാണ് അതുകൊണ്ട് ബാബ പറഞ്ഞിട്ടുണ്ട് ആദ്യം ഇത് വ്യക്തമാക്കൂ, ഭഗവാനെന്ന് ആരെയാണ് പറയുന്നത്. സ്വര്ഗ്ഗത്തിന്റെ അധികാരി തീര്ച്ചയായും ഭഗവാന് ഭഗവതിയായരിക്കുമല്ലോ. ബ്രഹ്മാവില് ഒന്നും തന്നെയില്ല. സ്വര്ഗ്ഗവും നരകവും ഇവിടെ തന്നെയാണ് ഉണ്ടാവുന്നത്. സ്വര്ഗ്ഗവും നരകവും തികച്ചും വേറെയാണ്. മനുഷ്യരുടെ ബുദ്ധി തികച്ചും തമോപ്രധാനമായിരിക്കുകയാണ്, ഒന്നും തന്നെ മനസ്സിലാക്കുന്നില്ല. സത്യയുഗത്തിന് ലക്ഷക്കണക്കിന് വര്ഷം നല്കിയിരിക്കുന്നു. കലിയുഗത്തിന് 40000 വര്ഷം ബാക്കിയുണ്ടെന്നും പറയുന്നു. തികച്ചും ഘോര അന്ധകാരത്തിലാണ്.

ഇപ്പോള് നിങ്ങള് കുട്ടികള്ക്കറിയാം ബാബ നമ്മേ സ്വര്ഗ്ഗത്തിലേയ്ക്ക് പോകുന്നതിന് വേണ്ടി ഇങ്ങനെ ഗുണവാനാക്കി മാറ്റിയിരിക്കുന്നു. മുഖ്യമായ സത്യം ഇത് തന്നെ ആയിരിക്കണം നമ്മള് എങ്ങനെ സതോപ്രധാനമായി മാറി? ബാബ പറഞ്ഞിട്ടുണ്ട് എന്നെ മാത്രം ഓര്മ്മിക്കൂ. നടക്കുമ്പോഴും കറങ്ങുമ്പോഴും ജോലി ചെയ്യുമ്പോഴും ബുദ്ധിയിലിത് ഓര്മ്മയുണ്ടായിരിക്കണം. പ്രിയതമനും പ്രിയതമയും പോലും കര്മ്മം ചെയ്യാറുണ്ടല്ലോ. ഭക്തിയില് പോലും കര്മ്മം ചെയ്യാറുണ്ടല്ലോ. ബുദ്ധിയില് അവരുടെ ഓര്മ്മയുണ്ടായിരിക്കും. ഓര്മ്മിക്കുന്നതിന് വേണ്ടിയാണ് മാല കറക്കുന്നത്. ബാബയും ഇടയ്ക്കിടയ്ക്ക് പറയുന്നുണ്ട് അച്ഛനായ എന്നെ ഓര്മ്മിക്കൂ. സര്വ്വവ്യാപിയെന്ന് പറയുകയാണെങ്കില് പിന്നെ ആരെയാണ് ഓര്മ്മിക്കുക? ബാബ മനസ്സിലാക്കി തരുകയാണ് നിങ്ങള് എത്ര നാസ്തികരായി മാറിയിരിക്കുന്നു. ബാബയെ പോലും അറിയുന്നില്ല. പറയുന്നുമുണ്ട് ഓ ഗോഡ് ഫാദര്(അല്ലയോ പരമ പിതാവേ). പക്ഷെ അതാരാണ്, ഇത് അല്പം പോലും അറിയുകയില്ല. ആത്മാവ് പറയുന്നു ഓ ഗോഡ് ഫാഗര്. പക്ഷെ ആത്മാവ് എന്താണ്, ആത്മാവ് വേറെയാണ്, ബാബയെ പറയുന്നു പരമം അര്ത്ഥം സുപ്രീം, ഉയര്ന്നതിലും ഉയര്ന്ന സുപ്രീം സോള് പരമ ആത്മാവ്. തന്റെ ആത്മാവിന്റെ ജ്ഞാനമുള്ള ഒരു മനുഷ്യര് പോലുമില്ല. ഞാന് ആത്മാവാണ്, ഇത് ശരീരമാണ്. രണ്ട് വസ്തുക്കളുണ്ടല്ലോ. ഈ ശരീരം 5 തത്വങ്ങള് കൊണ്ട് ഉണ്ടാക്കിയതാണ്. ആത്മാവ് അവിനാശിയായ ഒരു ബിന്ദുവാണ്. അത് എന്ത് വസ്തുകൊണ്ട് ഉണ്ടാക്കിയാതാണ്. ഇത്രയും ചെറിയ ബിന്ദുവാണ്, സാധു - സന്യാസിമാര്ക്കൊന്നും ഇതറിയില്ല. ഇദ്ദേഹത്തിനും അനേകം ഗുരുക്കന്മാരുണ്ടായിരുന്നു പക്ഷെ ആരും തന്നെ ഇത് കേള്പ്പിച്ചിരുന്നില്ല ആത്മാവെന്താണ്? പരംപിതാ പരമാത്മാവാരാണ്? കേവലം പരമാത്മാവിനെ മാത്രം അറിയില്ല എന്നല്ല, ആത്മാവിനെയും അറിയില്ല. ആത്മാവിനെ അറിഞ്ഞുവെങ്കില് ഉടന് തന്നെ പരമാത്മാവിനെയും അറിയും. കുട്ടികള് തങ്ങളെ അറിഞ്ഞു, അച്ഛനെ അറിഞ്ഞില്ലായെങ്കില് എങ്ങനെ നടക്കാന് സാധിക്കും? ഇപ്പോളാണെങ്കില് നിങ്ങള് മനസ്സിലാക്കി ആത്മാവെന്താണ്, എവിടെ വസിക്കുന്നു? ഡോക്ടര്മാരും ഇത്രയും മനസ്സിലാക്കുന്നു - അത് സൂക്ഷ്മമാണ്, ഈ കണ്ണുകള് കൊണ്ട് കാണാന് സാധിക്കില്ല പിന്നെ കണ്ണാടിക്കുള്ളിലടച്ചിട്ടാല് എങ്ങനെ കാണാന് സാധിക്കും? നിങ്ങളെ പോലെയുള്ള ജ്ഞാനം ലോകത്തിലാര്ക്കും തന്നെയില്ല. നിങ്ങള്ക്കറിയാം ആത്മാവ് ബിന്ദുവാണ്, പരമാത്മാവും ബിന്ദുവാണ്. ബാക്കി നമ്മള് ആത്മാക്കള് പതിതത്തില് നിന്നും പാവനം, പാവനത്തില് നിന്നും പതിതമായി മാറുന്നു. അവിടെ പതിത ആത്മാക്കള് ഉണ്ടായിരിക്കില്ല. അവിടെ നിന്ന് എല്ലാവരും പാവനമായി വരുന്നു പിന്നെ പതിതമായി മാറുന്നു. പിന്നീട് ബാബ വന്ന് പാവനമാക്കി മാറ്റുന്നു, ഇത് വളരെ സഹജത്തിലും സഹജമായ കാര്യമാണ്. നിങ്ങള്ക്കറിയാം നമ്മുടെ ആത്മാവ് 84 ന്റെ ചക്രം കറങ്ങി ഇപ്പോള് തമോപ്രധാനമായി മാറിക്കഴിഞ്ഞിരിക്കുന്നു. നമ്മള് തന്നെയാണ് 84 ജന്മങ്ങളെടുക്കുന്നത്. ഒന്നിന്റെ കാര്യമില്ല. ബാബ പറയുന്നു ഞാന് ഇദ്ദേഹത്തിനാണ് മനസ്സിലാക്കി കൊടുക്കുന്നത്, നിങ്ങള് കേള്ക്കുകയാണ്. ഞാന് ഇദ്ദേഹത്തില് പ്രവേശിച്ചു. ഇദ്ദേഹത്തിനാണ് കേള്പ്പിക്കുന്നത്. നിങ്ങള് കേള്ക്കുന്നു. ഇതാണ് രഥം. അതിനാല് ബാബ മനസ്സിലാക്കി തരുകയാണ് - പേര് വെയ്ക്കണം ഗേറ്റ് വേ റ്റു ഹെവന്. പക്ഷെ ഇതിലും മനസ്സിലാക്കി കൊടുക്കേണ്ടി വരും സത്യയുഗത്തില് ഏത് ദേവീ ദേവതാ ധര്മ്മമാണോ ഉണ്ടായിരുന്നത് അതിപ്പോള് പ്രായലോപമായിരിക്കുകയാണ്. ആര്ക്കും അറിയുകയില്ല. ക്രിസ്ത്യാനികളും ആദ്യം സതോപ്രധാനമായിരുന്നു പിന്നീട് പുനര് ജന്മം എടുത്തെടുത്ത് തമോപ്രധാനമായി മാറിയിരിക്കുകയാണ്. തീര്ച്ചയായും വൃക്ഷവും പഴയതാവുന്നു. ഇത് വെറൈറ്റി ധര്മ്മങ്ങളുടെ വൃക്ഷമാണ്. വൃക്ഷത്തിന്റെ കണക്ക് നോക്കുമ്പോള് മറ്റ് ധര്മ്മത്തിലുള്ളവര് പിന്നീടാണ് വരുന്നത്. ഈ നാടകം ഉണ്ടായതും ഉണ്ടാക്കപ്പെട്ടതുമാണ്. സത്യയുഗത്തില് വരാനുള്ള ടേണ് ആര്ക്കെങ്കിലും ലഭിക്കുമെന്നല്ല. ഇല്ല. ഇത് അനാദിയായി ഉണ്ടാക്കിയിട്ടുള്ള കളിയാണ്. സത്യയുഗത്തില് ഒരേയൊരു ആദീ സനാതന പ്രാചീന ദേവീ ദേവതാ ധര്മ്മമായിരുന്നു. നമ്മള് സര്ഗ്ഗത്തിലേയ്ക്ക് പോയ്ക്കൊണ്ടിരിക്കുകയാണെന്ന് ഇപ്പോള് നിങ്ങള് കുട്ടികളുടെ ബുദ്ധിയിലുണ്ട്. ആത്മാവ് പറയുകയാണ് നമ്മള് തമോപ്രധാനമാണെങ്കില് എങ്ങനെ വീട്ടിലേയ്ക്ക് പോകും, സ്വര്ഗ്ഗത്തിലേയ്ക്കെങ്ങനെ പോകും? അതിനുവേണ്ടിയാണ് സതോപ്രധാനമാകുന്നതിനുള്ള യുക്തി ബാബ പറഞ്ഞു തരുന്നത്. ബാബ പറയുന്നു എന്നെ തന്നെയാണ് പതിത പാവനന് എന്ന് പറയുന്നത്. സ്വയം ആത്മാവാണെന്ന് മനസ്സിലാക്കി ബാബയെ ഓര്മ്മിക്കൂ. ഭഗവാനുവാചയെന്ന് എഴുതിയിട്ടുണ്ട്. ഇതും എല്ലാവരും പറഞ്ഞുകൊണ്ടിരിക്കുന്നു - ക്രിസ്തുവിന് ഇത്ര വര്ഷം മുമ്പ് ഭാരതം സ്വര്ഗ്ഗമായിരുന്നു. പക്ഷെ എങ്ങനെ ഉണ്ടായി പിന്നീട് എവിടെയ്ക്ക് പോയി, ഇതാര്ക്കും അറിയുകയില്ല. നിങ്ങള് നല്ല രീതിയില് മനസ്സിലാക്കിയിരിക്കുന്നു. മുമ്പ് ഈ കാര്യങ്ങളൊന്നും അറിയുമായിരുന്നില്ല. ലോകത്തിലാര്ക്കും ഇതറിയുകയില്ല ആത്മാവ് തന്നെയാണ് നല്ലതും മോശവുമാകുന്നത്. എല്ലാ ആത്മാക്കളും കുട്ടികളാണ്. ബാബയെ ഓര്മ്മിക്കുകയാണ്. ബാബ എല്ലാവരുടെയും പ്രിയതമനാണ്, എല്ലാവരും പ്രിയതമകളും. ഇപ്പോള് നിങ്ങള് കുട്ടികള്ക്കറിയാം ആ പ്രിയതമന് വന്നിരിക്കുകയാണ്. വളരെ മധുരമായ പ്രിയതമനാണ്. ഇല്ലായെങ്കില് എല്ലാവരും എന്തിനാണ് ഓര്മ്മിക്കുന്നത്? വായില് നിന്നും പരമാത്മാവിന്റെ പേര് വരാത്ത ഒരു മനുഷ്യനും ഉണ്ടായിരിക്കുകയില്ല. കേവലം അറിയുന്നില്ല. ആത്മാവ് അശരീരിയാണെന്ന് നിങ്ങള്ക്കറിയാം. ആത്മാക്കളുടെ തന്നെയല്ലേ പൂജയുണ്ടാവുന്നത്. നമ്മള് പൂജ്യരായിരുന്നു അവര് പിന്നീട് തന്റെ തന്നെ ആത്മാവിനെ പൂജിക്കുന്നു. കഴിഞ്ഞ ജന്മത്തില് ബ്രാഹ്മണകുലത്തില് ജന്മമെടുത്തവരായിരിക്കും. ശ്രീനാഥന് ഭോഗ് കൊടുക്കുന്നുണ്ട്, കഴിക്കുന്നതാണെങ്കില് പൂജാരിയും. ഇതെല്ലാം ഭക്തി മാര്ഗ്ഗമാണ്.

നിങ്ങള് കുട്ടികള്ക്ക് മനസ്സിലാക്കി കൊടുക്കണം - ബാബയാണ് സ്വര്ഗ്ഗത്തിന്റെ വാതില് തുറക്കുന്നത്. പക്ഷെ എങ്ങനെ തുറക്കും, എങ്ങനെ മനസ്സിലാക്കി കൊടുക്കും? ഭഗവാനുവാചയാണെങ്കില് തീര്ച്ചയായും ശരീരത്തിലൂടെയാണല്ലോ പറയുക. ആത്മാവ് തന്നെയാണ് ശരീരത്തിലൂടെ പറയുന്നത്, കേള്ക്കുന്നത്. ഈ ബാബ അന്തസത്തയാണ് പറയുന്നത്. ബീജവും വൃക്ഷവുമാണ്. ഇത് പുതിയ വൃക്ഷമാണെന്ന് നിങ്ങള് കുട്ടികള്ക്കറിയാം. പിന്നീട് പതുക്കെ പതുക്കെ വൃദ്ധി നേടുന്നു. നിങ്ങളുടെ ഈ പുതിയ വൃക്ഷത്തില് കീടങ്ങളും ഒരുപാട് ഉണ്ടാകുന്നു എന്തുകൊണ്ടെന്നാല് ഈ പുതിയ വൃക്ഷം വളരെ മധുരമാണ്. മധുരമായ വൃക്ഷത്തെത്തന്നെയാണ് കീടങ്ങളെല്ലാം ബാധിക്കുന്നത്, പിന്നീടതിന് മരുന്നടിക്കുന്നു. ബാബയും മന്മനാഭവയുടെ മരുന്ന് വളരെ നല്ല രീതിയില് നല്കുന്നു. മന്മനാഭവയില്ലാത്തതുകാരണം കീടങ്ങള് തിന്നുന്നു. കീടങ്ങളുള്ള വസ്തുക്കള് എന്തിന് പറ്റും. അത് ഉപേക്ഷിക്കപ്പെടുന്നു. എവിടെ ഉയര്ന്ന പദവി, എവിടെ താഴ്ന്ന പദവി. വ്യത്യാസമുണ്ടല്ലോ. മധുരമായ കുട്ടികള്ക്ക് മമസ്സിലാക്കി കൊടുത്തുകൊണ്ടിരിക്കുന്നു വളരെ മധുര മധുരമായി മാറൂ. ആരോടും ഉപ്പുവെള്ളമാകരുത്, പാല്ക്കടലായി മാറൂ. അവിടെ സിംഹവും ആടും പോലും പാലുപോലെയുള്ള സ്വഭാവമാണ്. അതിനാല് കുട്ടികള്ക്കും പാല്ക്കടലായി മാറണം. പക്ഷെ ആരുടെ ഭാഗ്യത്തിലാണോ ഇല്ലാത്തത് അപ്പോള് പുരുഷാര്ത്ഥത്തിന് എന്ത് ചെയ്യാന് സാധിക്കും! തോറ്റു പോകുന്നു. ഉയര്ന്ന ഭാഗ്യം ഉണ്ടാക്കുന്നതിന് ടീച്ചര് പഠിപ്പിക്കുന്നുണ്ട്. എല്ലാവരെയും ടീച്ചര് പഠിപ്പിക്കുന്നുണ്ട്. വ്യത്യാസവും നിങ്ങള് കാണുന്നുണ്ട്. ആര്ക്ക്, ഏത് വിഷയത്തിലാണ് മിടുക്ക് എന്ന് വിദ്യാര്ത്ഥികള് ക്ലാസ്സില് അറിയാന് കഴിയുന്നു. ഇവിടെയും അങ്ങനെയാണ്. സ്ഥൂലമായ സേവനത്തിന്റെയും വിഷയമുണ്ടല്ലോ. ഭണ്ഡാരിയെപ്പോലെ, അനേകര്ക്ക് സുഖം ലഭിക്കുന്നു, എത്രയാണ് എല്ലാവരും ഓര്മ്മിക്കുന്നത്. ഇത് ശരിയാണ്, ഈ വിഷയത്തിലും മാര്ക്ക് ലഭിക്കുന്നുണ്ട്. എന്നാല് പാസ് വിത്ത് ഓണറാകണമെങ്കില് ഒരു വിഷയത്തില് മാത്രമല്ല, എല്ലാ വിഷയത്തിലും പൂര്ണ്ണമായ ശ്രദ്ധ നല്കണം. ജ്ഞാനവും വേണം, പെരുമാറ്റവും നല്ലതായിരിക്കണം, ദൈവീക ഗുണവും വേണം. ശ്രദ്ധ വെയ്ക്കുന്നത് നല്ലതാണ്. ഭണ്ഡാരിയുടെ അടുത്ത് ആരെങ്കിലും വരുകയാണെങ്കിലും പറയണം മന്മനാ ഭവ. ശിവബാബയെ ഓര്മ്മിക്കുകയാണെങ്കില് വികര്മ്മം വിനാശമാകും, നിങ്ങള് സ്വര്ഗ്ഗത്തിന്റെ അധികാരിയായി മാറുകയും ചെയ്യും. ബാബയെ ഓര്മ്മിക്കുകയും മറ്റുള്ളവര്ക്ക് പരിചയം നല്കികൊണ്ടിരിക്കുകയും ചെയ്യൂ. ജ്ഞാനവും യോഗവും വേണം. വളരെ ഈസിയാണ്. ഇത് തന്നെയാണ് മുഖ്യമായിട്ടുള്ള കാര്യം. അന്ധരുടെ ഊന്നുവടിയാകണം. പ്രദര്ശിനികളിലും ആരെയെങ്കിലും കൊണ്ടു പോകൂ, വരൂ, ഞങ്ങള് താങ്കള്ക്ക് സ്വര്ഗ്ഗത്തിന്റെ ഗേറ്റ് കാണിക്കാം. ഇത് നരകമാണ്, അത് സ്വര്ഗ്ഗവും. ബാബ പറയുകയാണ് എന്നെ ഓര്മ്മിക്കൂ, പവിത്രമാവുകയാണെങ്കില് നിങ്ങള് പവിത്ര ലോകത്തിന്റെ അധികാരിയായി മാറും. മന്മനാ ഭവ. നിങ്ങള്ക്ക് ഗീത കേള്പ്പിക്കുകയാണ് അതുകൊണ്ട് ബാബ ചിത്രം ഉണ്ടാക്കിയിരിക്കുന്നു- ഗീതയുടെ ഭഗവാന് ആരാണ്? സ്വര്ഗ്ഗത്തിന്റെ കവാടം ആരാണ് തുറക്കുന്നത്? തുറക്കുന്നത് ശിവബാബയാണ്. ശ്രീകൃഷ്ണന് ആ ഗേറ്റിലൂടെ അക്കരെ കടക്കുന്നു. മുഖ്യമായിട്ടുള്ള ചിത്രങ്ങള് രണ്ടെണ്ണമാണ്. ബാക്കിയെല്ലാം സാധാരണമാണ്. കുട്ടികള്ക്ക് വളരെ മധുരമായി മാറണം. സ്നേഹത്തോടുകൂടി സംസാരിക്കണം. മനസ്സാ, വാചാ, കര്മ്മണാ എല്ലാവര്ക്കും സുഖം നല്കണം. നോക്കൂ അടുക്കളക്കാരി എല്ലാവരെയും സന്തോഷിപ്പിക്കുന്നു അതിനാല് അവര്ക്ക് വേണ്ടി സമ്മാനവും കൊണ്ടു വരുന്നു. ഇതും വിഷയമാണല്ലോ. സമ്മാനം നല്കുന്നു, അവര് പറയുന്നു ഞങ്ങള് നിങ്ങളില് നിന്ന് എന്തിന് വാങ്ങണം, പിന്നെ നിങ്ങളുടെ ഓര്മ്മയുണ്ടാകും. ശിവബാബയുടെ ഭണ്ഡാരയില് നിന്നാണ് ലഭിക്കുന്നതെങ്കില് ഞങ്ങള്ക്ക് ശിവബാബയുടെ ഓര്മ്മയുണ്ടായിരിക്കും. ശരി!

വളരെക്കാലത്തെ വേര്പാടിനു ശേഷം തിരിച്ചു കിട്ടിയ മധുര മധുരമായ കുട്ടികളെ പ്രതി മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണയും പുലര്കാല വന്ദനവും. ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികള്ക്ക് നമസ്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1. തന്റെ ഉയര്ന്ന ഭാഗ്യം ഉണ്ടാക്കുന്നതിന് വേണ്ടി പരസ്പരം വളരെ വളരെ പാല് പോലെ മധുരമായ സ്വഭാവമായിരിക്കണം, ഒരിക്കലും ഉപ്പുവെള്ളമാകരുത്. എല്ലാ വിഷയത്തിലും പൂര്ണ്ണമായ ശ്രദ്ധ നല്കണം.

2. സദ്ഗതിക്ക് വേണ്ടി ബാബയില് നിന്ന് ഏത് ശ്രേഷ്ഠ മതമാണോ ലഭിച്ചിട്ടുള്ളത്, അതിലൂടെ നടക്കണം മറ്റെല്ലാവര്ക്കും ശ്രേഷ്ഠ മതം മാത്രം കേള്പ്പിക്കണം. സ്വര്ഗ്ഗത്തിലേയ്ക്ക് പോകാനുള്ള വഴി കാണിച്ചുകൊടുക്കണം.

വരദാനം :-
ഓരോ ആത്മാവിനും ധൈര്യവും ഉത്സാഹവും കൊടുപ്പിക്കുന്ന ദയാമനസ്കരും വിശ്വമംഗളകാരിയുമായി ഭവിക്കട്ടെ.

ഒരിക്കലും ബ്രാഹ്മണ പരിവാരത്തില് ഏതെങ്കിലും ദുര്ബ്ബല ആത്മാവിനോട് നിങ്ങള് ദുര്ബ്ബലനാണ് എന്ന് പറയരുത്. താങ്കള് ദയാമനസ്കരായ വിശ്വമംഗളകാരി കുട്ടികളുടെ മുഖത്ത് നിന്നും സദാ ഓരോ ആത്മാക്കളെ പ്രതിയും ശുഭകരമായ വാക്കുകള് വരണം, നിരാശപ്പെടുത്തുന്നവയല്ല. ആര് എത്രതന്നെ ദുര്ബ്ബലരാകട്ടെ അവര്ക്ക് സൂചനയോ ശിക്ഷണങ്ങളോ കൊടുക്കണമെങ്കില് ആദ്യം ശക്തിശാലിയാക്കിയിട്ട് പിന്നീട് ശിക്ഷണം കൊടുക്കൂ. ആദ്യം ഭൂമിയില് ധൈര്യത്തിന്റെയും ഉത്സാഹത്തിന്റെയും കലപ്പ ഓടിക്കൂ പിന്നെ വിത്ത് വിതക്കൂ, എങ്കില് ഓരോ വിത്തും സഹജമായി ഫലം തരും. ഇതിലൂടെ വിശ്വമംഗളത്തിന്റെ സേവനം തീവ്രമാകും.

സ്ലോഗന് :-
ബാബയുടെ ആശീര്വ്വാദങ്ങള് സ്വീകരിച്ചുകൊണ്ട് സദാ നിറവിന്റെ അനുഭവം ചെയ്യൂ.

അവ്യക്തസൂചനകള്:- കമ്പൈന്റ് രൂപത്തിന്റെ സ്മൃതിയിലൂടെ സദാ വിജയിയാകൂ.

സദാ ഓരോ കര്മ്മം ചെയ്തുകൊണ്ടും സ്വയത്തെ കര്മ്മയോഗി ആത്മാവെന്ന അനുഭവം ചെയ്യൂ. ഏതൊരു കര്മ്മം ചെയ്തുകൊണ്ടും ഓര്മ്മ മറന്നുപോകരുത്. കര്മ്മവും യോഗവും- രണ്ടും കമ്പൈന്റ് ആയിരിക്കണം. ഏതെങ്കിലും യോജിപ്പിക്കപ്പെട്ട വസ്തുവിനെ വേര്പെടുത്താന് കഴിയില്ല എന്നത് പോലെ കര്മ്മയോഗിയാകൂ.