03.05.26    Avyakt Bapdada     Malayalam Murli    18.01.2010     Om Shanti     Madhuban


ബ്രഹ്മബാബയ്ക്ക് സമാനം നഷ്ടോ മോഹാ സ്മൃതി സ്വരൂപമാകുന്നതിനായി മനസ്സിന്റെ ദിനചര്യ തയ്യാറാക്കി കർമ്മം ചെയ്യുമ്പോൾ അശരീരിയാകാൻ പരിശീലിക്കുക.


ഇന്ന്, എല്ലായിടത്തും കുട്ടികൾ പ്രത്യേക സ്നേഹത്താൽ നിറഞ്ഞിരിക്കുന്നു. ഈ ദിവസത്തെ സ്മൃതി ദിനം എന്ന് വിളിക്കുന്നു. അമൃതവേള മുതൽ ബാപ്ദാദ ചുറ്റും നോക്കി, നാട്ടിലായാലും വിദേശത്തായാലും, എല്ലാ കുട്ടികളുടെയും ഹൃദയങ്ങളിൽ ബാബയുടെ സ്നേഹത്തിന്റെ പ്രതിച്ഛായ കണ്ടു. ഓരോ കുട്ടിയുടെയും സ്നേഹത്തിന്റെ പ്രതിച്ഛായ ബാബയുടെ ഹൃദയത്തിലും കണ്ടു. ഈ ദിവസത്തെ പ്രത്യേക സ്നേഹത്തിന്റെ ദിവസം, സ്മൃതി ദിവസം എന്ന് വിളിക്കുന്നു. അമൃതവേളയ്ക്ക് മുമ്പുതന്നെ, ബാപ്ദാദ കുട്ടികളിൽ നിന്ന് നിരവധി സ്നേഹത്തിന്റെ മുത്തുകളുടെ മാലകൾ കണ്ടു. ഓരോ കുട്ടിയുടെയും ഹൃദയത്തിൽ ഈ ഗാനം യാന്ത്രികമായി മുഴങ്ങുന്നു: 'എന്റെ ബാബ, ബ്രഹ്മാബാബ, മധുരമുള്ള ബാബ.' ബാപ്ദാദയുടെ ഹൃദയത്തിൽ, ഈ ഗാനം മുഴങ്ങുന്നു: 'മധുരമുള്ള കുട്ടികളേ, പ്രിയപ്പെട്ട കുട്ടികളേ.' ഇന്ന്, മറ്റ് ശക്തികൾക്ക് പുറമേ, ഓരോരുത്തരിലും സ്നേഹത്തിന്റെ ശക്തി കൂടുതലായി നിറഞ്ഞിരിക്കുന്നു. ഈ പരമാത്മ സ്നേഹം, ദൈവിക സ്നേഹം, സംഗമയുഗത്തിൽ മാത്രമാണ് അനുഭവപ്പെടുന്നത്. അനുഭവസ്ഥർക്ക് മാത്രം അറിയാവുന്ന ഈ പരമാത്മ സ്നേഹം, ഓരോ കുട്ടിയെയും സഹജ യോഗിയാക്കുന്നു. എല്ലാ കുട്ടികളിലും സ്നേഹത്തിന്റെ അനുഭവം വളരെയധികം നിറഞ്ഞിരിക്കുന്നതായി ബാപ്ദാദ കണ്ടു. നിങ്ങൾ എല്ലാവരുടെയും ജന്മത്തിനു അടിസ്ഥാനം സ്നേഹമാണ്. അത്തരമൊരു കുട്ടിയും കാണില്ല, ശക്തികൾ കുറവാണെങ്കിൽ പോലും, ബാബയുടെ സ്നേഹത്തിന്റെയോ പ്രത്യേകം നിമിത്തമായ ആത്മാക്കളുടെ സ്നേഹത്തിന്റെയോ അനുഭവം ഭൂരിഭാഗം എല്ലാവരുടെയും ഹൃദയത്തിലും മുഖങ്ങളിലും ദൃശ്യമാണ്. ഇപ്പോൾ നിങ്ങളെയെല്ലാം ആരാണ് ഇവിടെ കൊണ്ടുവന്നത്?ഏത് വിമാനത്തിലാണ് വന്നത്? ട്രെയിനിലാണോ വിമാനത്തിലാണോ വന്നത്? എല്ലാവരുടെയും മുഖത്ത് സ്നേഹം നിറഞ്ഞിരിക്കുന്നു, സ്നേഹത്തിന്റെ വിമാനത്തിലാണ് എത്തിയത് അല്ലേ. എന്ത് ചെയ്യേണ്ടി വന്നാലും, നിങ്ങളെല്ലാവരും സ്നേഹത്തിന്റെ വിമാനത്തിലാണ് എത്തിച്ചേർന്നിട്ടുള്ളത്.

ഇന്ന് സ്മൃതി ദിനം എന്നാണ് അറിയപ്പെടുന്നത്, എന്നാൽ സ്മൃതി ദിനത്തോടൊപ്പം ഇതിനെ ശാക്തീകരണ ദിനം എന്നും വിളിക്കുന്നു. ഇന്ന് കിരീടധാരണ ദിനം എന്നും അറിയപ്പെടുന്നു, കാരണം ഈ ദിവസം, ബാപ്ദാദ, പ്രത്യേകിച്ച് ബ്രഹ്മാ ബാബ, നിമിത്തമായി മാറിയ മഹാവീര കുട്ടികൾക്ക് വിശ്വസേവനത്തിന്റെ കിരീടമണിയിച്ചു. ബ്രഹ്മാബാബ സ്വയം അജ്ഞാതനായി, കുട്ടികൾക്ക് ലോകസേവനത്തിന്റെ സ്മൃതിയുടെ തിലകം നൽകി. കുട്ടികളെ ചെയ്യുന്നവരാക്കി, സ്വയം ചെയ്യിപ്പിക്കുന്നവനാകുകയും ചെയ്തു. തന്നെപ്പോലെ ഫരിശ്ത സ്വരൂപത്തിന്റെ വരദാനം നൽകി പ്രകാശത്തിന്റെ കിരീടം അണിയിച്ചു, തിലകത്തിന്റെ വരദാനം നൽകി അതിനനുസരിച്ച് കുട്ടികളുടെ കടമ കാണുന്നതിൽ ബാപ്ദാദ സന്തുഷ്ടനാണ്. കുട്ടികൾ സേവനത്തിന്റെ വരദാനം പ്രായോഗികമാക്കി, ഇത് കാണുമ്പോൾ ബാപ്ദാദ സന്തുഷ്ടനാണ്. ഇതുവരെ ഏതൊരു പാർട്ടാണോ അഭിനയിച്ചത്, ഭാവിയിലും അഭിനയിക്കണം, ബ്രഹ്മാബാബ ദശലക്ഷക്കണക്കിന് പ്രത്യേക അഭിനന്ദനങ്ങൾ നൽകുന്നു. ആഹാ കുട്ടികളേ, ആഹാ! വിദേശത്തും കറങ്ങിയപ്പോൾ എന്താണ് കണ്ടത്? ഓരോ കുട്ടിയും സ്നേഹത്തിൽ മുഴുകിയിരിക്കുന്നു. ബാബയിൽ നിന്ന് ശക്തികൾ ലഭിച്ചിട്ടുണ്ട്, കാരണം ഈ ദിവസം പ്രത്യേക സ്നേഹത്തിലൂടെ ശക്തികളുടെ വരദാനം ലഭിക്കുന്ന ദിവസമാണ്. ചില കുട്ടികൾ വളരെയധികം ഓർമ്മയുടെ ലഹരിയിലും സേവനത്തിലും മുഴുകിയിരിക്കുന്നതായി ബാപ്ദാദ കണ്ടു. അവർക്ക് അമൃതവേള വളരെ നന്നായി അനുഭവപ്പെടുന്നു. അശരീരിയുടെയും അനുഭവം ചെയ്യുന്നു. എന്നിരുന്നാലും, കർമ്മയോഗിയാകാനുള്ള സമയം വരുമ്പോൾ, യോഗിയുടെയും കർമ്മത്തിന്റെയും രണ്ടു കാര്യങ്ങളും ഒരുമിച്ച് ചെയ്യുന്നതിൽ വ്യത്യാസം വരുന്നുണ്ട്. പുരുഷാർത്ഥം ചെയ്യുമ്പോൾ കർമ്മവും യോഗയും സന്തുലിത മായിരിക്കണം, എന്നാൽ അമൃതവേളയിൽ ശക്തിശാലി അനുഭവം ചെയ്യുന്നതുപോലെ, കർമ്മത്തിലും വ്യത്യാസമുണ്ട്; അവർ കഠിനാധ്വാനം ചെയ്യണം.ലോകത്തിന്റെ വിനാശം പെട്ടെന്ന് സംഭവിക്കുമെന്ന് ബാപ്ദാദ എല്ലാ കുട്ടികളോടും പറഞ്ഞിട്ടുണ്ട്. ദിവസം മുഴുവൻ ശ്രദ്ധിക്കുന്നതിനുപകരം, ഏതെങ്കിലും ധാരണയുടെ അഭാവം കാരണം കർമ്മയോഗിയുടെ സ്ഥിതിയിൽ വ്യത്യാസം വരുന്നു. ലോകത്തിന്റെ വിനാശം സംഭവിക്കുന്ന തീയതി ബാപ്ദാദ പ്രഖ്യാപിക്കില്ല, പക്ഷേ നിങ്ങളുടെ ജീവിതം എപ്പോൾ അവസാനിക്കുമെന്ന് നിങ്ങൾക്കറിയാമോ? ഒരു നിശ്ചിത തീയതിയിൽ അവർ മരിക്കുമെന്ന് ആർക്കെങ്കിലും അറിയാമോ? അവർ കൈ ഉയർത്തുക. പെട്ടെന്ന് എന്തും സംഭവിക്കാം. പ്രകൃതിയുടെ ഏതെങ്കിലും കാര്യം വന്നാൽ, നിരവധി ആളുകൾ മരിക്കുന്നു. അപ്പോൾ,വിശ്വത്തിന്റെ തീയതിയെക്കുറിച്ചുള്ള ചിന്തയിൽ അശ്രദ്ധ കാണിക്കരുത്. നിങ്ങളുടെ ജഗദംബയുടെ മുദ്രാവാക്യം ഇതായിരുന്നു: 'എപ്പോൾ എന്ന് ഒരിക്കലും പറയരുത്, ഇപ്പോൾ. നാളെ എന്ത് സംഭവിച്ചാലും ഞാൻ എപ്പോഴും തയ്യാറായിരിക്കണം.' അപ്പോൾ, ഇത്രയധികം തയ്യാറെടുപ്പിന് എല്ലാവരുടെയും ശ്രദ്ധയുണ്ടോ? നിങ്ങൾ നിങ്ങളുടെ കർമ്മ കണക്കുകൾ തീർത്തിട്ടുണ്ടോ?ജ്ഞാനം, യോഗം, സേവനം, ധാരണ നാല് വിഷയങ്ങളിലും അത്തരം തയ്യാറെടുപ്പ് ഉണ്ടോ? പൂർണ്ണമായ പരിധിയില്ലാത്ത വൈരാഗ്യം അനുഭവം ചെയ്തിട്ടുണ്ടോ? നിങ്ങൾ എപ്പോഴും തയ്യാറാണോ എന്ന് നിങ്ങളുടെ ഹൃദയത്തിൽ പരിശോധിച്ചിട്ടുണ്ടോ? നഷ്ടോ മോഹ സ്മൃതി സ്വരൂപം, കാരണം ബ്രഹ്മാബാബയും പുരുഷാർത്ഥം ചെയ്ത് സ്വയത്തെ ഇങ്ങനെയാക്കി അത് അനുഭവസ്ഥരായ കുട്ടികൾ കണ്ടതാണ്, ഏതെങ്കിലും കർമ്മ കണക്കുകളുടെ അത്തരമൊരു അന്തരീക്ഷം എവിടെയും ഉണ്ടായിരുന്നില്ല, പെട്ടെന്ന്, അദ്ദേഹം അശരീരിയാകാൻ പരിശീലിക്കുകയും,അശരീരിയായി പറന്നുയരുകയും ചെയ്തു. ബ്രഹ്മാബാബ പോകാൻ പോകുകയാണെന്ന് ചിലർ കരുതിയിരുന്നോ? എന്നാൽ, നഷ്ടോ മോഹയായി, കുട്ടികളുടെ കൈകൾ പിടിച്ചപ്പോഴും എവിടെയെങ്കിലും ആകർഷണം ഉണ്ടായിരുന്നോ?ഫരിശ്തയായി മാറി. കുട്ടികൾക്ക് ഫരിശ്തയാകുന്നതിന്റെ തിലകം നൽകി. ഇതിന് കാരണം അശരീരിയാകുന്നതിന്റെ വളരെക്കാലത്തെ അഭ്യാസം ഉണ്ടായിരുന്നു. കർമ്മങ്ങൾ ചെയ്യുമ്പോൾ ഇതുപോലെ അശരീരിയാകുമായിരുന്നു, കൂടെയുണ്ടായിരുന്ന പല അനുഭവസമ്പന്നരായ കുട്ടികളും അനുഭവം ചെയ്തിരുന്നു. അപ്പോൾ, കർമ്മയോഗത്തിലെ ഈ വ്യത്യാസത്തിന് കാരണം, കർമ്മങ്ങൾ ചെയ്യുമ്പോൾ ഈ സ്മൃതി പുറത്തുവരുന്നില്ല എന്നതാണ്. ഞാൻ ആത്മാവാണ്, ഇത് എല്ലാവർക്കും അറിയാം, പക്ഷേ ഞാൻ ആത്മാവ്, ഏത് ആത്മാവാണ്?ഞാൻ ചെയ്യിപ്പിക്കുന്നവനായ ആത്മാവാണ്, ഈ കർമ്മേന്ദ്രിയങ്ങളാണ് ചെയ്യുന്നവർ.ചെയ്യിപ്പിക്കുന്നവനാണ് എന്ന സ്വമാനം കർമ്മം ചെയ്യുമ്പോൾ സ്മൃതി സ്വരൂപത്തിൽ ഉണ്ടാകണം. കർമ്മേന്ദ്രിയങ്ങളെ കൊണ്ട് കർമ്മം ചെയ്യിപ്പിക്കണമെങ്കിലും, ഞാൻ ചെയ്യിപ്പിക്കുന്ന ആളാണ്, ഞാൻ യജമാനനാണ്. നിങ്ങൾ ഈ ഇരിപ്പിടത്തിൽ ഇരിക്കുകയാണെങ്കിൽ, ഏത് കർമ്മേന്ദ്രിയവും ക്രമത്തിലായിരിക്കും. ഇരിപ്പിടത്തിൽ ഇരിക്കാതെ ആരും ആരെയും അനുസരിക്കുന്നില്ല. അതിനാൽ, ഞാൻ ചെയ്യിപ്പിക്കുന്നവനായ ആത്മാവാണ്, ഈ കർമ്മേന്ദ്രിയങ്ങൾ ചെയ്യുന്നവരാണ്, ചെയ്യിപ്പിക്കുന്നവരല്ല. ബ്രഹ്മാബാബയുടെ അനുഭവം കേട്ടതുപോലെ, തുടക്കത്തിൽ ബ്രഹ്മാബാബ ഈ പരിശീലനം ചെയ്യുമായിരുന്നു, നിത്യവും ദിവസം അവസാനിക്കുമ്പോൾ, ഈ കർമ്മേന്ദ്രിയങ്ങൾക്കായി രാജകീയ സദസ്സ് നടത്തിയിരുന്നു.പഴയ കുട്ടികൾ ആ ഡയറി കണ്ടിരിക്കണം. എല്ലാ ദിവസവും ഒരു സദസ്സ് നടത്തിയിരുന്നു, ചെയ്യിപ്പിക്കുന്നവനായ യജമാനനായി, ഓരോ കർമ്മേന്ദ്രിയത്തിന്റെയും വാർത്തകൾ ചോദിക്കുകയും പറയുകയും ചെയ്യുമായിരുന്നു.. ബ്രഹ്മാബാബ തുടക്കം മുതൽ തന്നെ ഇത്രയധികം ശ്രദ്ധ കൊടുത്തിരുന്നു, അതിനാൽ നിങ്ങളും സ്വയം ചെയ്യിപ്പിക്കുന്നവനായ യജമാനനായി കണക്കാക്കി കർമ്മേന്ദ്രിയങ്ങളിലൂടെ കർമ്മം ചെയ്യിപ്പിക്കണം, കാരണം ആത്മാവ് രാജാവാണ്, ഈ കർമ്മേന്ദ്രിയങ്ങൾ കൂടെയുള്ളവരാണ്. അതിനാൽ, ഇത് പരിശോധിക്കണം, ഇന്നത്തെ ദിവസം മനസ്സ്, ബുദ്ധി, സംസ്കാരങ്ങൾ,സ്വഭാവം അല്ലെങ്കിൽ സംസ്കാരങ്ങൾ എങ്ങനെയായിരുന്നു? ഉടനടി പരിശോധിക്കുന്നതിലൂടെ, കർമ്മേന്ദ്രിയങ്ങൾക്ക് നമ്മുടെ രാജാവ് നമ്മുടെ ക്ഷേമത്തെക്കുറിച്ച് അന്വേഷിക്കും എന്ന് ശ്രദ്ധയുണ്ടാകും. അപ്പോൾ, ചെയ്യുന്നവരായ ആത്മാവാകുന്ന രാജാവ്, കർമ്മേന്ദ്രിയങ്ങളെ കൊണ്ട്ചെയ്യിപ്പിക്കുന്നവനായി പരിശോധിക്കൂ. അല്ലെങ്കിൽ, പല കുട്ടികളും കർമ്മേന്ദ്രിയങ്ങൾക്ക് ആജ്ഞകൾ നൽകുന്നുവെന്ന് പറയുന്നത് കണ്ടിട്ടുണ്ട്, പക്ഷേ അത് സംഭവിക്കുന്നു. പുരുഷാർത്ഥം ചെയ്യുന്നുണ്ട്, എന്നാൽ ചില സംസ്കാരങ്ങളോ സ്സ്വഭാവമോ ക്രമത്തിൽ നിൽക്കുന്നില്ല. ഇതിന് കാരണം അവർ അവരുടെ സ്വമനത്തിന്റെ ഇരിപ്പിടത്തിൽ ഇരിക്കുന്നില്ല എന്നതാണ്. നിങ്ങൾ ഇരിപ്പിടത്തിൽ ഇരിക്കാതെ എത്ര ആജ്ഞകൾ നൽകിയാലും, ആജ്ഞകൾ അനുസരിക്കേണ്ടവർ അനുസരിക്കുകയില്ല. അതിനാൽ, പ്രവൃത്തികൾ ചെയ്യുമ്പോൾ, നിങ്ങളുടെ ചെയ്യിപ്പിക്കുന്നവനായ യജമാനന്റെ ഇരിപ്പിടത്തിൽ ഇരിക്കുക.പല കുട്ടികളും ബാപ്ദാദയോട് ഈ ആത്മീയ സംഭാഷണം ചെയ്യാറുണ്ട്, അങ്ങ് ഞങ്ങളെയെല്ലാം സർവ്വശക്തിവാനാക്കി, ശക്തിവാൻ അല്ല, എല്ലാ കുട്ടികൾക്കും ബ്രാഹ്മണ ജന്മമെടുത്തപ്പോൾ സർവ്വശക്തിവാൻ എന്നുള്ള വരദാനം നൽകിയിട്ടുണ്ട്. നിങ്ങൾ ജനിച്ചപ്പോൾ കിട്ടിയ വരദാനം ഓർക്കുന്നുണ്ടോ! ബാബ എല്ലാ കുട്ടികൾക്കും മാസ്റ്റർ സർവശക്തിവാൻ ഭവ എന്ന വരദാനം നൽകിയിട്ടുണ്ട്. ആരാണ് വരദാനം നൽകിയത്? സർവശക്തനായ അധികാരി. എന്നാൽ ആവശ്യമായ ശക്തി ശരിയായ സമയത്ത് ലഭിക്കുന്നില്ലെന്ന് പരാതിപ്പെടുന്നു. ആജ്ഞകൾ അനുസരിക്കുന്നില്ല. അതിന്റെ കാരണമെന്ത്? സർവശക്തനായ അധികാരിയുടെ വരദാനമാണ്, അതിലും വലിയതായി ആരുമില്ല. അതിനാൽ, വരദാനത്തിൽ സ്ഥിതിചെയ്തു ആജ്ഞകൾ നൽകുകയാണെങ്കിൽ, നിങ്ങൾ ആജ്ഞകൾ കൊടുത്തിട്ട് ശക്തി അവയെ അനുസരിക്കാതിരുക്കുക അസാധ്യമാണ്. ഒന്നാമതായി, ആത്മാവാണ് യജമാനൻ, സർവ്വശക്തിവാന്റെ വരദാനം കിട്ടിയിട്ടുണ്ട്. ആ സ്വരൂപത്തിൽ സ്ഥിതി ചെയ്ത്, യജമാനനാണ്. വരദാനമാണ് രണ്ട് സ്വരൂപങ്ങളുടെയും സ്മൃതിയിൽ സ്ഥിതി ചെയ്ത് ആജ്ഞകൾ നൽകൂ. ശക്തി നിങ്ങൾ പറയുന്നത് അനുസരിക്കാതിരുക്കുന്നത് അസാധ്യമാണ്, കാരണം നിങ്ങൾക്ക് വരദാനവും ബാബയുടെ സമ്പത്തിന്റെ അധികാരവും ഉണ്ട്. സംഗമയുഗത്തിൽ നിങ്ങൾക്കെല്ലാവർക്കും സർവ്വശക്തിവാൻ എന്ന ടൈറ്റിൽ കിട്ടിയിട്ടുണ്ട്. ആ സ്ഥിതിയിൽ സ്ഥിതി ചെയ്യുന്നില്ല, സദാ ഇരിക്കുന്നില്ല. ചിലപ്പോഴൊക്കെ വരും. നിങ്ങളുടെ ബ്രാഹ്മണ നിഘണ്ടുവിൽ നിന്ന് ചിലപ്പോൾ എന്ന വാക്ക് നീക്കം ചെയ്യുക. ഇപ്പോൾ തന്നെ ഹാജരാകൂ. നിങ്ങൾ പറയുന്നു, ബാബാ, ഞങ്ങൾ അങ്ങനെ ഓർക്കുമ്പോൾ ഉടനെ സന്നിഹിതനാകുന്നു. അനുഭവം ഉണ്ടോ? കൈകൾ ഉയർത്തുക. അനുഭവമുണ്ടോ? നോക്കൂ, ഇപ്പോൾ കൈകൾ ഉയർത്തുകയാണ്.ബാബ ഹാജരാകുന്നുണ്ട്, ഭഗവാൻ സന്നിഹിതനാകുന്നു, അപ്പോൾ ഈ ശക്തി എന്താണ്? ബാബയുടെ സ്വത്തിന്റെ ഭാഗമായി നിങ്ങൾക്ക് ഈ ശക്തികളും ലഭിച്ചു. അപ്പോൾ, യജമാനനായി ആജ്ഞാപിക്കുക. യജമാനനായി ആജ്ഞാപിക്കുന്നില്ലെങ്കിൽ, നിങ്ങളുടെ ശക്തി നഷ്ടപ്പെടുന്നു, അതിനാൽ ആ അവസ്ഥയിലിരുന്നു ആജ്ഞാപിക്കുമ്പോൾ, യജമാനനല്ലെങ്കിൽ, നിങ്ങൾ ആജ്ഞ അനുസരിക്കുന്നതെന്തിനാണ്?

ബാപ്ദാദ ഇപ്പോൾ എന്താണ് ആഗ്രഹിക്കുന്നത്? അറിയാമോ! തന്റെ ഓരോ കുട്ടികളും, കർമ്മങ്ങൾ ചെയ്യുമ്പോൾ പോലും, രാജാ കുട്ടികളായി, സ്വരാജ്യാധികാരിയായി, സ്വാരാജ്യത്തിന്റെ ഇരിപ്പിടം ഉപേക്ഷിക്കരുത് എന്നാണ് ബാബ ആഗ്രഹിക്കുന്നത്. അപ്പോൾ, രാജാവ് ദിവസം മുഴുവൻ രാജാവ് തന്നെയാണ് അല്ലേ! അതോ ചിലപ്പോൾ രാജാവാണ്, ചിലപ്പോൾ അല്ല അങ്ങനെയാണോ. സിംഹാസനത്തിൽ ഇരിക്കുണ്ടോ ഇല്ലയോ എന്നത് വേറെ കാര്യമാണ്, പക്ഷേ വീട്ടിലായിരിക്കുമ്പോഴും ഞാൻ രാജാവാണ് എന്നത് മറക്കുന്നില്ല. അതിനാൽ, കർമ്മയോഗിയായിരിക്കുന്നതിനും അമൃതവേളയിലെ യഥാർത്ഥ യോഗത്തിന്റെ ശക്തിശാലി സ്ഥിതിയിലും വ്യത്യാസം ഉണ്ടാകരുത്. ഇരട്ട കർത്തവ്യമുണ്ട്, പക്ഷേ നിങ്ങൾ ആരാണ്? നിങ്ങൾ വിശ്വപരിവർത്തകരാണ്, വിശ്വകല്യാണകാരിയാണ്, അതുകൊണ്ട് ബാബ ആഗ്രഹിക്കുന്നതിതാണ് ചുറ്റിനടക്കുമ്പോൾ നിങ്ങൾ രാജാവാണെന്നത് മറക്കരുത്, ഇരിപ്പിടം ഉപേക്ഷിക്കരുത്. ഇരിപ്പിടമില്ലാതെ ആരും ആജ്ഞകൾ അനുസരിക്കില്ല. ഇക്കാലത്ത് ഇരിപ്പിടത്തിനായി എന്തൊക്കെ ചെയ്യുന്നുവെന്ന് നോക്കൂ? അവരുടെ അവകാശങ്ങൾ നേടുന്നതിനായി എത്രമാത്രം പരിശ്രമിക്കുന്നു. ആരും അവരുടെ അവകാശങ്ങൾ ഉപേക്ഷിക്കാൻ ആഗ്രഹിക്കുന്നില്ല. അപ്പോൾ,നിങ്ങൾ നിങ്ങളുടെ പരമാത്മ അവകാശം ഞാൻ ആരാണ്! എപ്പോഴും എന്ത് ജോലി ചെയ്താലും, ജോലി ചെയ്യുമ്പോഴും നിങ്ങളുടെ മനസ്സിന്റെ ഒരു ദിനചര്യ തയ്യാറാക്കി വയ്ക്കൂ. ഈ ജോലി ചെയ്യുമ്പോൾ മനസ്സിന്റെ സ്വമാനം എന്തായിരിക്കും? ഇന്നത്തെ ദിവസം ലക്ഷ്യം എന്തായിരിക്കും? ഓരോ ജോലിക്കും നിങ്ങളുടെ സ്വമാനത്തിന്റെ പട്ടിക എന്തുതന്നെയായാലും, വേണമെങ്കിൽ വ്യത്യസ്ത ദിനചര്യ ഉണ്ടാക്കൂ. ശാരീരിക പ്രവർത്തനങ്ങൾക്കായി ദിനാചര്യം നിശ്ചയിക്കുന്നതുപോലെ മനസ്സിനും ഒരു ദിനചര്യ നിശ്ചയിക്കുക. ഈ സമയത്ത് ഈ ജോലി ചെയ്യണമെന്നത് അറിയാം,അതിനോടൊപ്പം ഏത് സ്വമാനമാണ് വേണ്ടത്? യജമാനൻ എന്ന അധികാരം ഏത് സ്വമാനത്തിന്റെ രുപത്തിൽ വയ്ക്കണം, ഈ മനസ്സിന്റെ ദിനചര്യ ഉണ്ടാക്കുക. ദിനചര്യ ഉണ്ടാക്കാൻ അറിയാമോ! അമ്മമാർക്ക് അറിയാമോ? അമ്മമാർ സ്വയം തന്നെ പരിപാടികൾ തയ്യാറാക്കണം. ശരി, ഭക്ഷണം പാകം ചെയ്യേണ്ടിവരുമ്പോൾ, ആ സമയത്ത് ഏത് സ്വമാനം നിങ്ങളുടെ ബുദ്ധിയിൽ ഇമർജ്ജാക്കി വയ്ക്കണം. സ്വമാനത്തിന്റെ മാലകൾ ധാരാളമുണ്ട്. വളരെ വലിയ മാലയാണ്, സ്വമാനം എണ്ണി അതിൽ ലയിച്ചു ചേരൂ.അതിനാൽ, ഇപ്പോൾ വളരെക്കാലത്തെ അഭ്യാസം വേണം. ചില കുട്ടികൾ പറയുന്നു, ഇതുവരെയും വിനാശത്തിന്റെ ഒന്നും കാണാനില്ല. ഇപ്പോൾ, തീയതി നിശ്ചയിച്ചിട്ടില്ല, ചെയ്യും, അത് സംഭവിക്കും, ഇത് അലസതയാണ്. സന്ദേശം നൽകുന്നതിലും വിശ്വകല്യാണകാരിയാണ്, പല നീ കുട്ടികളും വിചാരിക്കുന്നു ഇനിയും സമയമുണ്ടെന്ന്, പിന്നീട് സന്ദേശം നൽകാം, പക്ഷേ ഇല്ല. പിന്നീട് സന്ദേശം നൽകുന്നവരും നിങ്ങളോടു പരാതി പറയും, എന്ത് പരാതി പറയും? നിങ്ങൾ എന്തുകൊണ്ട് നേരത്തെ പറഞ്ഞില്ല? ഞങ്ങൾക്കും എന്തെങ്കിലും ചെയ്യാമായിരുന്നു, പക്ഷേ ഇപ്പോൾ അവസാനമാണ് ഞങ്ങളോട് പറയുന്നത്. അപ്പോൾ, തിരിച്ചറിഞ്ഞതിനുശേഷം, നമുക്ക് പറയാൻ മാത്രമേ കഴിയൂ, ഓ പ്രഭു, നിന്റെ കളി അനന്തമാണ്. പദവി നേടാൻ കഴിയില്ല. എന്തുകൊണ്ട്? കൂടുതൽ സമയത്തെ സഹയോഗം ആവശ്യമാണ്. ഇവിടെ ഇരിക്കുന്ന നിങ്ങളെല്ലാവരും അവകാശികളാണ്, അല്ലേ? അവകാശികളായി സ്വയം കരുതുന്നവർ, കൈകൾ ഉയർത്തുക. അവകാശികളാണോ? ശരി, അവകാശികളാണെങ്കിൽ, നിങ്ങൾക്ക് പൂർണ്ണമായ സമ്പത്ത് ലഭിക്കണോ അതോ കുറച്ച് ലഭിക്കണോ? എല്ലാവരും പറയും നിങ്ങൾക്ക് പൂർണ്ണമായ സമ്പത്ത് ലഭിക്കണമെന്ന്. അപ്പോൾ, പൂർണ്ണമായ അവകാശം എന്നത് തുടക്കം മുതൽ അവസാനം വരെ 21 ജന്മങ്ങൾ പൂർത്തിയാക്കുക എന്നതാണ്, രാജകീയ പ്രജയാകുകയല്ല, രാജകുടുംബത്തിൽ വരുക എന്നതാണ്. രാജ്യകുടുംബത്തിലാകുക. ഒരാൾ മാത്രമേ സിംഹാസനത്തിൽ ഇരിക്കൂ. യുഗൾ ഇരിക്കും. എന്നാൽ അവിടെ സഭ കൂടുമ്പോഴെല്ലാം, രാജകുടുംബത്തിലെ പ്രത്യേകം നിമിത്ത ആത്മാക്കൾ കിരീടധാരികളായി ഇരിക്കുന്നു. കിരീടമില്ലാതെ ഇരിക്കില്ല. എല്ലാ കാര്യങ്ങളിലും ഉപദേശങ്ങളും നിർദ്ദേശങ്ങളും നൽകുന്നവർ, അവർ മാത്രമല്ല ഭരിക്കുന്നത്, എല്ലാവരുടെയും നിർദേശപ്രകാരമാണ് ചെയ്യുന്നത്. അതിനാൽ, നിങ്ങൾക്ക് പൂർണ്ണമായ സമ്പത്ത് നേടണമെങ്കിൽ, ആദ്യ ജന്മം മുതൽ അവസാനം വരെ, 21 ജന്മങ്ങൾ പൂർണ്ണമായും, പകുതി പോലും അല്ല, പകുതിയിൽ പോകേണ്ടതില്ല, അകാല മൃത്യു ഉണ്ടാകില്ല. അപ്പോൾ, നിങ്ങൾക്ക് പൂർണ്ണമായ അവകാശം നേടണോ അതോ കുറച്ച് കിട്ടുന്നതിൽ സന്തോഷിക്കണോ? നിങ്ങളുടെ മാതേശ്വരി ജഗതംബ എപ്പോഴും ഈ ലക്ഷ്യം വച്ചിരുന്നു, ബാപ്ദാദ ചിന്തകളിലൂടെയോ, വാക്കുകളിലൂടെയോ, പ്രവൃത്തികളിലൂടെയോ എന്ത് ശ്രീമത് നൽകിയാലും, നമ്മൾ അത് ചെയ്യണം. ഇത്രയും പൂർണ്ണമായ സമ്പത്ത് നേടുന്നവർ, ഈ ലക്ഷ്യം നിങ്ങളുടെ ബുദ്ധിയിൽ വയ്ക്കുക പെട്ടെന്ന്, എപ്പോഴും തയ്യാറായിരിക്കണം, വളരെ സമയം, ഈ മൂന്ന് വാക്കുകളും ഒരുമിച്ച് ഓർമ്മയിൽ വച്ച് എല്ലാവരും പ്രതീക്ഷയുടെ വിളക്കായി മാറുന്ന പ്രായോഗിക തെളിവ് കാണിക്കുക. ശരി.

വിദേശത്തുനിന്നുള്ളവർ മനസ്സാ സേവനത്തിൽ സഹയോഗികളാണ്, അല്ലേ! എല്ലാ ധർമ്മങ്ങളിലും വളർച്ച ഉണ്ടാകുന്നതായി ബാപ്ദാദ കണ്ടു ഒരു ധർമ്മത്തിൽ മാത്രമല്ല, ഹിന്ദു മാത്രമല്ല, മുസ്ലീങ്ങൾ, ബുദ്ധമതക്കാർ, ക്രിസ്ത്യാനികൾ, എല്ലാ ധർമ്മങ്ങളിലുള്ളവരും ക്രമേണ ആത്മീയതയിൽ താൽപ്പര്യം കാണിക്കുന്നു. നോക്കൂ, മുമ്പ്, ബ്രഹ്മാകുമാരിമാരുടെ പേര് കേട്ട് ഭയപ്പെട്ടിരുന്നു, വിനാശം വിനാശം എന്ന് എന്താണ് പറയുന്നത്? ഇപ്പോൾ എന്താണ് പറയുന്നത്? ഇപ്പോൾ പറയുന്നു, വിനാശം എപ്പോൾ സംഭവിക്കും, എങ്ങനെ സംഭവിക്കും, എന്തുചെയ്യണം?എന്ന് പറഞ്ഞു തരൂ. അതിനാൽ, സംഭവിക്കേണ്ടതാണ്, ഇത് ഉറപ്പാണ്. നിങ്ങൾക്കെല്ലാവർക്കും ഉറപ്പുണ്ട്, നിങ്ങൾ വിദേശത്തുള്ളവരായാലും, ഭാരതത്തിൽ നിന്നായാലും ഉറപ്പാണ്! ബാപ്ദാദ നൽകിയ സൂചനയെനുസരിച്ച് പുരുഷാർത്ഥം തീവ്രമാക്കുക.പുരുഷാർത്ഥമല്ല, പുരുഷാർത്ഥത്തിന്റെ സമയം കഴിഞ്ഞു, ഇപ്പോൾ തീവ്ര പുരുഷാർത്ഥത്തിനുള്ള സമയമാണ്. എപ്പോഴെങ്കിലും എന്നതിൽ നിൽക്കരുത്, ഇപ്പോൾ. ഇപ്പോൾ ചെയ്യണം, ഇപ്പോൾ അതായി മാറണം. അതിനാൽ അത് സംഭവിക്കണം. നല്ലത്.

നാനാഭാഗത്തെയും തീവ്രപുരുഷാർത്ഥികളും സദാ ഉന്മേഷത്തിന്റെയും ഉത്സാഹത്തിന്റെയും ചുവടു മുന്നോട്ട് വയ്ക്കുന്ന കുട്ടികൾക്ക് ബാപ്ദാദ സ്മൃതി ദിവസത്തന്റെ സ്നേഹ സ്മരണകൾ നൽകുന്നു. ബാപ്ദാദയുടെ ഹൃദയത്തിൽ ഓരോ കുട്ടിയും അടങ്ങിയിട്ടുണ്ട്, ഓരോ കുട്ടിയുടെയും ഹൃദയത്തിൽ ബാപ്ദാദ അടങ്ങിയിട്ടുണ്ട്, ബാബയുടെ ഹൃദയത്തിൽ കുട്ടികൾ നിറഞ്ഞിരിക്കുന്നു, അതിനാൽ ആശംസകൾ, ആശംസകൾ, ആശംസകളോടൊപ്പം നമസ്തേയും.

വരദാനം :-
ശക്തിശാലി സ്ഥിതിയിലൂടെ രചനയുടെ എല്ലാ ആകർഷണങ്ങളിൽ നിന്നും അകന്നിരിക്കുന്ന മാസ്റ്റർ രചയിതാവായി ഭവിക്കട്ടെ.

മാസ്റ്റർ രചയിതാവും മാസ്റ്റർ നോളഡ്ജ്ഫുളിന്റെയും ശക്തിശാലി സ്ഥിതിയിലും ലഹരിയിലും സ്ഥിതി ചെയ്യുമ്പോൾ രചനയുടെ സർവ്വ ആകർഷണങ്ങൾക്കും ഉപരിയായിരിക്കാൻ കഴിയും, കാരണം ഇപ്പോൾ രചന വ്യത്യസ്തമായ നിറങ്ങളും, ശൈലികളും രൂപങ്ങളും രചിക്കും, അതിനാൽ ഇപ്പോൾ കുട്ടിക്കാലത്തിന്റെ തെറ്റുകൾ അലസത ആലസ്യം അശ്രദ്ധ എന്നിവയുടെ തെറ്റുകൾ എതൊക്കെയാണോ അവശേഷിക്കുന്നത് അവയെ മറന്ന് തന്റെ ശക്തിശാലിയായ, ശക്തി സ്വരൂപം, ശാസ്ത്രധാരി സ്വരൂപം, സദാ പ്രകാശിക്കുന്ന ജ്യോതിയുടെ സ്വരുപത്തെ പ്രത്യക്ഷമാക്കൂ, അപ്പോൾ മാസ്റ്റർ രചയിതാവെന്ന് പറയും.

സ്ലോഗന് :-
ഒരു സാഹചര്യത്തിനും അലിയിക്കാൻ കഴിയാത്തവിധം മനസ്സിന്റെ സ്ഥിതി ഉറപ്പുള്ളതാക്കൂ.

അവ്യക്ത സൂചന-സദാ അചഞ്ചലവും, ദൃഢവും ഏകരസ സ്ഥിതിയുടെയും അനുഭവം ചെയ്യൂ.

ഏത് സാഹചര്യത്തിലോ, അന്തരീക്ഷത്തിലോ ആയിരുന്നാലും സ്ഥിതി സദാ അചഞ്ചലവും, ദൃഢവും ഏകരസവും ആയിരിക്കണം. ചിലപ്പോൾ നിമിത്തമായിരിക്കുന്നവർ ചില നിർദ്ദേശങ്ങൾ നൽകും, അതിൽ ആശയകുഴപ്പത്തിലാകരുത്. കാരണം നിമിത്തമായിരിക്കുന്നവർ അനുഭാവികളായവർ ആണ്. അവരുടെ ഏതെങ്കിലും നിർദ്ദേശങ്ങൾ സ്പഷട്മായില്ലെങ്കിൽ പോലും അസ്വസ്ഥരാകരുത്. ധൈര്യത്തോടെ പറയണം ഇത് മനസിലാക്കാൻ ശ്രമിക്കും, അപ്പോൾ സ്ഥിതി ഏകരസവും, അചഞ്ചലവും ദൃഢവുമായിരിക്കും.