03.06.2024           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളേ - വിശ്വത്തിന്റെ അധികാരിയാക്കി മാറ്റുന്ന ബാബയെ വളരെ താല്പ്പര്യത്തോടെ ഓര്മ്മിക്കണം. ഓര്മ്മയിലൂടെ മാത്രമേ നിങ്ങള് സതോപ്രധാനമായിത്തീരൂ.

ചോദ്യം :-
ഏതൊരു കാര്യത്തില് പൂര്ണ്ണ ശ്രദ്ധയുണ്ടെങ്കിലാണ് ബുദ്ധിയുടെ പൂട്ട് തുറക്കപ്പെടുക?

ഉത്തരം :-
പഠിപ്പില്. ഭഗവാനാണ് പഠിപ്പിക്കുന്നത് അതുകൊണ്ട് ഒരിക്കലും പഠിപ്പ് മുടക്കരുത്. ഏതുവരെ ജീവിക്കുന്നുവോ അതുവരെയ്ക്കും ജ്ഞാനാമൃതം കുടിച്ചുകൊണ്ടിരിക്കണം. പഠിപ്പില് ശ്രദ്ധ നല്കണം. ഒരിക്കലും ക്ലാസ്സില് വരാതിരിക്കരുത്. എവിടെ നിന്നെങ്കിലും മുരളി അന്വേഷിച്ച് കണ്ടെത്തി തീര്ച്ചയായും പഠിക്കണം. മുരളിയില് ദിവസേന പുതിയ-പുതിയ പോയിന്റുകള് വന്നുകൊണ്ടിരിക്കുന്നു. ഇതിലൂടെ നിങ്ങളുടെ ബുദ്ധിയുടെ പൂട്ട് തുറക്കപ്പെടുന്നു.

ഓംശാന്തി.  
സാളിഗ്രാമുകളായ കുട്ടികളെ പ്രതി ശിവഭഗവാന് ഉച്ചരിക്കുന്നു. ഇത് കല്പത്തില് ഒരു തവണ മാത്രമേ ഉണ്ടാവൂ എന്ന് നിങ്ങള്ക്കു മാത്രമേ അറിയൂ മറ്റാര്ക്കും തന്നെ അറിയില്ല. മനുഷ്യര്ക്ക് രചയിതാവിനെക്കുറിച്ചും രചനയെക്കുറിച്ചുമുളള ആദി മദ്ധ്യ അന്ത്യത്തിന്റെ രഹസ്യങ്ങള് ഒട്ടും അറിയുകയില്ല. നിങ്ങള് കുട്ടികള്ക്ക് അറിയാം സ്ഥാപനയുടെ കാര്യത്തില് വിഘ്നങ്ങള് വരുക തന്നെ ചെയ്യും. ഇതിനെയാണ് ജ്ഞാനയജ്ഞം എന്നു പറയുന്നത്. ബാബ മനസ്സിലാക്കിത്തരുന്നു ഈ പഴയ ലോകത്തില് നിങ്ങള് എന്തെല്ലാമാണോ കാണപ്പെടുന്നത്, അത് മുഴുവനും സ്വാഹാ ആയിത്തീരുക തന്നെ ചെയ്യും. അതുകൊണ്ട് അതിനോട് മമത്വം വെക്കരുത്. ബാബ വന്ന് പുതിയ ലോകത്തേക്കുളള പഠിപ്പാണ് നല്കുന്നത്. ഇത് പുരുഷോത്തമ സംഗമയുഗമാണ്. ഇത് വികാരികളുടെയും നിര്വ്വികാരികളുടെയും സംഗമമാണ്. പരിവര്ത്തനത്തിന്റെ സമയമാണ്. പുതിയ ലോകത്തെ നിര്വ്വികാരി ലോകമെന്നു പറയുന്നു. ആദിസനാതന ദേവി-ദേവതാധര്മ്മമായിരുന്നു. ഇത് മനസ്സിലാക്കാനുളള പോയിന്റുകളാണെന്ന് കുട്ടികള്ക്ക് അറിയാം. ബാബ രാത്രിയും പകലും പറഞ്ഞുകൊണ്ടിരിക്കുന്നുണ്ട്, കുട്ടികളേ നിങ്ങള്ക്ക് വളരെയധികം ഗുഹ്യമായ പോയിന്റുകളാണ് മനസ്സിലാക്കിത്തരുന്നത്. ബാബയുളള കാലം മുഴുവനും പഠിപ്പ് തുടരുക തന്നെ ചെയ്യും. പിന്നീട് പഠിപ്പ് അവസാനിക്കും. ഈ കാര്യങ്ങളെക്കുറിച്ച് നിങ്ങള്ക്കല്ലാതെ മറ്റാര്ക്കും തന്നെ അറിയില്ല. നിങ്ങളിലും നമ്പര്വൈസാണ്, ഇതിനെക്കുറിച്ച് ബാപ്ദാദയ്ക്കു മാത്രമേ അറിയൂ. എത്രപേരാണ് വീണു പോകുന്നത്, എത്ര ബുദ്ധിമുട്ടുകളാണുണ്ടാകുന്നത്. എല്ലാവര്ക്കും എപ്പോഴും പവിത്രമായിരിക്കുവാന് സാധിക്കുന്നില്ല. പവിത്രമായിരിക്കുന്നില്ലെങ്കില് ശിക്ഷകള് അനുഭവിക്കേണ്ടതായി വരും. മാലയിലെ മുത്തുകളാണ് പദവിയോടെ പാസ്സാകുന്നത്. പിന്നീടാണ് പ്രജകള് ഉണ്ടാകുന്നത്. ഇതെല്ലാം തന്നെ മനസ്സിലാക്കേണ്ടതായ കാര്യങ്ങളാണ്. നിങ്ങള് ഇതെല്ലാം തന്നെ മറ്റുളളവര്ക്ക് മനസ്സിലാക്കി കൊടുക്കുകയാണെങ്കിലും അവര്ക്ക് മനസ്സിലാക്കാന് സാധിക്കില്ല. സമയമെടുക്കും. എത്രത്തോളം ബാബയ്ക്ക് മനസ്സിലാക്കിത്തരുവാന് സാധിക്കുന്നുവോ അത്രയ്ക്കും നിങ്ങള്ക്ക് കഴിയില്ല. റിപ്പോര്ട്ടുകള് വരുന്നതിനെക്കുറിച്ച് ബാബയ്ക്കു മാത്രമേ അറിയൂ - ഇന്നയാള് വികാരത്തിലേക്കു വീണു, ഇത് സംഭവിച്ചു..... പേരു പറയാന് സാധിക്കില്ല. പേരു പറഞ്ഞു എന്നാല് അവരോട് ആര്ക്കും തന്നെ സംസാരിക്കുവാന് തോന്നില്ല. എല്ലാവര്ക്കും അവരോട് വെറുപ്പിന്റെ ദൃഷ്ടിയുണ്ടാകുന്നു. അവര്ക്ക് ഹൃദയത്തിലും സ്ഥാനം ലഭിക്കില്ല. എല്ലാ സമ്പാദ്യവും നഷ്ടപ്പെട്ടു പോകുന്നു. ആരാണോ ഇങ്ങനെ ബുദ്ധിമുട്ടുന്നത്, അത് അവര്ക്കുമറിയാം ബാബയ്ക്കുമറിയാം. ഇതെല്ലാം തന്നെ വളരെയധികം ഗുപ്തമായ കാര്യങ്ങളാണ്.

നിങ്ങള് പറയുന്നു ഇന്നയാളെ കണ്ടു, അവര്ക്ക് വളരെ നല്ല രീതിയില് മനസ്സിലാക്കിക്കൊടുത്തു. അവര്ക്ക് സേവനത്തില് സഹായിക്കുവാന് സാധിക്കും. പക്ഷേ അതും സന്മുഖത്തുണ്ടെങ്കില് മാത്രമേ സാധിക്കൂ. നിങ്ങള് ഗവര്ണര്ക്ക് നല്ല രീതിയില് മനസ്സിലാക്കി കൊടുത്താലും അവര്ക്ക് ആര്ക്കും തന്നെ ഇത് പറഞ്ഞുകൊടുക്കാന് സാധിക്കില്ല. ആര്ക്കെങ്കിലും ഇത് പറഞ്ഞു കൊടുത്താലും അവര് അംഗീകരിക്കില്ല. ആരാണോ മനസ്സിലാക്കേണ്ടവര് അവര് മാത്രമേ മനസ്സിലാക്കൂ. മറ്റുളളവര്ക്കൊന്നും മനസ്സിലാക്കാന് സാധിക്കില്ല. നിങ്ങള് കുട്ടികള് മനസ്സിലാക്കി കൊടുക്കുന്നു ഇത് മുള്ക്കാടാണ്. ഇതിനെയാണ് നമ്മള് കൊട്ടാരമാക്കി മാറ്റുന്നത്. മംഗളം ഭഗവാന് വിഷ്ണു എന്നു പറയാറുണ്ട്. ഇതെല്ലാം തന്നെ ഭക്തിമാര്ഗ്ഗത്തിലെ ശ്ലോകങ്ങളാണ്. വിഷ്ണുവിന്റെ രാജ്യമുണ്ടായാല് മാത്രമേ മംഗളം ഉണ്ടാകൂ. വിഷ്ണുവിന്റെ അവതരണത്തെക്കുറിച്ചും കാണിക്കുന്നുണ്ട്. ബാബ എല്ലാം തന്നെ കണ്ടതാണ്, അനുഭവിയാണല്ലോ. എല്ലാ ധര്മ്മത്തിലുളളവരെക്കുറിച്ചും നല്ല രീതിയില് അറിയാം. ബാബ ഏതൊരു ശരീരത്തിലാണോ പ്രവേശിക്കുന്നത്, അതിനും നല്ലൊരു വ്യക്തിത്വം ആവശ്യമല്ലേ. അപ്പോഴാണ് പറയുന്നത്, വളരെയേറെ ജന്മങ്ങളുടെ അന്തിമത്തില്, എപ്പോഴാണോ ധാരാളം അനുഭവിയായിത്തീരുന്നത്, അപ്പോഴാണ് ഞാന് ഇവരില് പ്രവേശിക്കുന്നത്. അതും സാധാരണ ശരീരത്തില്, വ്യക്തിത്വം അര്ത്ഥം രാജാവോ ധനവാനോ എന്നതല്ല. ഇദ്ദേഹത്തിന് വളരെയധികം അനുഭവമുണ്ട്. ഇദ്ദേഹത്തിന്റെ വളരെ ജന്മത്തിലെ അന്തിമത്തിലാണ് ബാബ വരുന്നത്.

നിങ്ങള്ക്ക് മനസ്സിലാക്കി കൊടുക്കേണ്ടതായി വരും രാജധാനിയുടെ സ്ഥാപനയാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. മാല ഉണ്ടാവുകയാണ്. ഈ രാജധാനി എങ്ങനെയാണ് സ്ഥാപിച്ചുകൊണ്ടിരിക്കുന്നത്, ചിലര് രാജാ-റാണിമാരാകുന്നു, ചിലര് എന്തെല്ലാമോ ആയിത്തീരുന്നു. ഈ കാര്യങ്ങളെല്ലാം തന്നെ ഒരു ദിവസം കൊണ്ടൊന്നും ആര്ക്കും മനസ്സിലാക്കാന് സാധിക്കില്ല. പരിധിയില്ലാത്ത അച്ഛനാണ് പരിധിയില്ലാത്ത സമ്പത്ത് നല്കുന്നത്. ഭഗവാന് വന്ന് മനസ്സിലാക്കിത്തരുന്നു എന്നിട്ടും ചിലര്ക്ക് പവിത്രമായിത്തീരാന് ബുദ്ധിമുട്ടാണ്. ഇതിനെക്കുറിച്ച് മനസ്സിലാക്കാനും സമയം ആവശ്യമാണ്. എത്ര ശിക്ഷകളാണ് അനുഭവിക്കുന്നത്. ശിക്ഷകള് അനുഭവിച്ച് പ്രജകളായിത്തീരുന്നു. ബാബ മനസ്സിലാക്കിത്തരുന്നു കുട്ടികളേ, നിങ്ങള്ക്ക് വളരെയധികം മധുരമായിത്തീരുകയും വേണം. ആര്ക്കും തന്നെ ദുഃഖം കൊടുക്കരുത്. ബാബ വരുന്നതു തന്നെ എല്ലാവര്ക്കും സുഖത്തിന്റെ വഴി പറഞ്ഞുകൊടുക്കാനാണ്. ദു:ഖത്തില് നിന്നും മുക്തമാക്കാനാണ്. എങ്കില് പിന്നെ സ്വയം എങ്ങനെ മറ്റുളളവര്ക്ക് ദു:ഖം നല്കുവാന് സാധിക്കും? ഈ കാര്യങ്ങളെല്ലാം തന്നെ നിങ്ങള് കുട്ടികള്ക്കു മാത്രമേ അറിയൂ. പുറമേയുളളവര് മനസ്സിലാക്കാന് ബുദ്ധിമുട്ടായിരിക്കും.

എല്ലാ സംബന്ധികളില് നിന്നുമുളള മമത്വത്തെ ഇല്ലാതാക്കണം. വീട്ടില് വസിക്കാം പക്ഷെ നിമിത്തം മാത്രം. ഇത് ബുദ്ധിയിലുണ്ടായിരിക്കണം, ഈ മുഴുവന് ലോകവും നശിക്കുവാന് പോവുകയാണ്. പക്ഷേ ഈ ചിന്ത ആര്ക്കും തന്നെയില്ല. അനന്യ(വിശിഷ്ട) സന്താനങ്ങള്ക്കു മാത്രമേ അറിയൂ. അവരും ഇപ്പോള് പഠിക്കാനുളള പുരുഷാര്ത്ഥം ചെയ്തുകൊണ്ടിരിക്കുകയാണ്. പലരും തോറ്റു പോകുന്നവരുമുണ്ട്. മായയുടെ യുദ്ധം വളരെ നന്നായി നടക്കുന്നുണ്ട്, മായയും വലിയ ബലവാനാണ്. പക്ഷേ ഈ കാര്യങ്ങളൊന്നും മറ്റുളളവര്ക്ക് മനസ്സിലാക്കി കൊടുക്കാന് സാധിക്കില്ല. നിങ്ങളുടെ അടുത്ത് വരുന്നവര് മനസ്സിലാക്കാന് ആഗ്രഹിക്കുന്നുണ്ട് - ഇവിടെ എന്താണ് സംഭവിക്കുന്നത്, ഇത്രയ്ക്കും റിപ്പോര്ട്ടുകള് എന്തുകൊണ്ടാണ് വരുന്നത്? പല പല ആളുകളായി മാറിവരുമ്പോള് അവര്ക്ക് വേറെ വേറെ മനസ്സിലാക്കി കൊടുക്കേണ്ടതായി വരുന്നു. പിന്നീട് പറയുന്നു ഇത് വളരെയധികം നല്ല പ്രസ്ഥാനമാണെന്ന്. രാജധാനി സ്ഥാപിക്കുന്ന കാര്യം വളരെ ഗുപ്തവും മനോഹരവുമാണ്. പരിധിയില്ലാത്ത അച്ഛനെ കുട്ടികള്ക്കു ലഭിച്ചു എങ്കില് എത്ര സന്തോഷിക്കണം. നമ്മള് വിശ്വത്തിന്റെ അധികാരികളായ ദേവതകളായിത്തീരുന്നു എങ്കില് നമ്മളില് ദൈവീകഗുണങ്ങളും ആവശ്യമാണ്. ലക്ഷ്യവും മുന്നില് തന്നെയുണ്ട്, ഇവര് തന്നെയാണ് പുതിയ ലോകത്തിലെ അധികാരികളും. ഇത് നിങ്ങള് മാത്രമാണ് മനസ്സിലാക്കുന്നത്. നമ്മള് പഠിക്കുന്നു, ജ്ഞാനസാഗരനായ പരിധിയില്ലാത്ത അച്ഛന് നമ്മെ പഠിപ്പിക്കുന്നു. അമരപുരി അഥവാ സ്വര്ഗ്ഗത്തിലേക്കു പോകുന്നതിനായുളള ജ്ഞാനമാണ് നല്കുന്നത്. കല്പം മുമ്പ് രാജ്യം നേടിയവര് മാത്രമേ വരൂ. കല്പം മുമ്പത്തേതു പോലെ നമ്മള് നമ്മുടെ രാജധാനിയുടെ സ്ഥാപനയാണ് നടത്തിക്കൊണ്ടിരിക്കുന്നത്. മാല നമ്പര്വൈസായി ഉണ്ടായിക്കൊണ്ടിരിക്കുന്നു. വിദ്യാലയത്തിലും വളരെ നല്ല രീതിയില് പഠിക്കുന്നവര്ക്ക് സ്കോളര്ഷിപ്പ് ലഭിക്കുന്നുണ്ടല്ലോ. അത് പരിധിയ്ക്കുളളിലുളള കാര്യങ്ങളാണ് നിങ്ങള്ക്ക് പരിധിയില്ലാത്ത കാര്യങ്ങള് ലഭിക്കുന്നു. നിങ്ങളില് ആരാണോ ബാബയുടെ സഹയോഗികളായിത്തീരുന്നത്, അവര്ക്ക് ഉയര്ന്ന പദവി ലഭിക്കുന്നു. വാസ്തവത്തില് സ്വയം അവനവനെ തന്നെ സഹായിക്കണം. പവിത്രമാകണം, സതോപ്രധാനമായിരുന്നു ഇനി വീണ്ടും ആയിത്തീരുകയും വേണം. ബാബയെ ഓര്മ്മിക്കണം. എഴുന്നേല്ക്കുമ്പോഴും നടക്കുമ്പോഴും ഇരിക്കുമ്പോഴുമെല്ലാം ബാബയെ ഓര്മ്മിക്കുവാന് സാധിക്കുന്നു. നമ്മെ വിശ്വത്തിന്റെ അധികാരിയാക്കിമാറ്റുന്ന അച്ഛനെ വളരെ താല്പര്യത്തോടെ വേണം ഓര്മ്മിക്കാന്. പക്ഷേ മായ നിങ്ങളെ വിടില്ല. അനേക പ്രകാരത്തിലുളള പല വിധത്തിലുളള റിപ്പോര്ട്ടുകള് എഴുതുന്നുണ്ട് - ബാബാ, ഞങ്ങള്ക്ക് മായയുടെ വികല്പങ്ങള് ധാരാളം വരുന്നു. ബാബ പറയുന്നു യുദ്ധ മൈതാനമല്ലേ. അഞ്ചു വികാരങ്ങള്ക്കു മേലും വിജയം പ്രാപിക്കണം. ബാബയെ ഓര്മ്മിക്കുന്നതിലൂടെ നിങ്ങളും മനസ്സിലാക്കുന്നു നമ്മള് സതോപ്രധാനമാവുകയാണ്. ബാബ വന്ന് മനസ്സിലാക്കിത്തരുന്നു, ഭക്തിമാര്ഗ്ഗത്തിലുളളവര്ക്കൊന്നും തന്നെ ഇത് അറിയുന്നില്ല. ഇത് പഠിപ്പാണ്. നിങ്ങള് എങ്ങനെ പാവനമാകുമെന്നുളളത് ബാബ പറഞ്ഞുതരുന്നു. നിങ്ങള് പാവനമായിരുന്നു, ഇനി വീണ്ടും ആവുകയും വേണം. ദേവതകള് പാവനമാണല്ലോ. കുട്ടികള്ക്ക് അറിയാം നമ്മള് വിദ്യാര്ത്ഥികള് പഠിച്ചുകൊണ്ടിരിക്കുകയാണ്. ഭാവിയില് പിന്നീട് സൂര്യവംശി രാജ്യത്തിലേക്ക് വരുന്നു. അതിനുവേണ്ടിയുളള പുരുഷാര്ത്ഥവും നല്ല രീതിയില് ചെയ്യണം. മുഴുവന് ആധാരവും മാര്ക്കിലാണ്. യുദ്ധമൈതാനത്തില് തോറ്റു പോയാല് ചന്ദ്രവംശിയിലേക്ക് വരുന്നു. ലോകത്തിലുളളവര് യുദ്ധത്തിന്റെ പേര് കേട്ട് അമ്പും വില്ലുമെല്ലാം തന്നെ കാണിച്ചു. അവിടെ അമ്പും വില്ലുമെടുക്കാന് എന്താ ബാഹുബലത്തിന്റെ യുദ്ധമാണോ. അങ്ങനെയുളള കാര്യമൊന്നുമില്ല. ആദ്യം ബാണങ്ങളിലൂടെയായിരുന്നു യുദ്ധം നടന്നിരുന്നത്. ഈ സമയം വരെയ്ക്കും അതിന്റെ അടയാളങ്ങളുണ്ട്. ചിലര് അത് പ്രയോഗിക്കുന്നതിലും വളരെ മിടുക്കരാണ്. ഇപ്പോള് ഈ ജ്ഞാനത്തില് യുദ്ധത്തിന്റെതായ കാര്യങ്ങളൊന്നും തന്നെയില്ല.

നിങ്ങള്ക്കറിയാം ശിവബാബ തന്നെയാണ് ജ്ഞാനത്തിന്റെ സാഗരന്. അവരില് നിന്നാണ് നമ്മള് ഈ പദവി നേടുന്നത്. ഇപ്പോള് ബാബ പറയുന്നു, ദേഹസഹിതം ദേഹത്തിന്റെ എല്ലാ സംബന്ധങ്ങളില് നിന്നുമുളള മമത്വത്തെ ഉപേക്ഷിക്കൂ. ഇതെല്ലാം തന്നെ പഴയതാണ്. പുതിയലോകം സ്വര്ണ്ണിമ ഭാരതമാണ്. പേര് എത്ര പ്രശസ്തമാണ്. പ്രാചീന യോഗം ആര് എപ്പോള് പഠിപ്പിച്ചു? ഇത് ബാബ സ്വയം വന്ന് പറഞ്ഞു തരാതെ ആര്ക്കും തന്നെ അറിയില്ല. ഇത് പുതിയതാണ്. കല്പം മുമ്പ് എന്തെല്ലാമാണോ സംഭവിച്ചത് അത് വീണ്ടും ആവര്ത്തിക്കുക തന്നെ ചെയ്യും. അതില് ഒരിക്കലും വ്യത്യാസമുണ്ടാവുകയില്ല. ബാബ പറയുന്നു ഈ അന്തിമജന്മം നിങ്ങള് പവിത്രമായിരിക്കുന്നതിലൂടെ 21 ജന്മത്തേക്ക് അപവിത്രമായിത്തീരുകയില്ല. ബാബ എത്ര നല്ല രീതിയിലാണ് മനസ്സിലാക്കിത്തരുന്നത്. എന്നിട്ടും എല്ലാവരും തന്നെ ഒരുപോലെയല്ല പഠിക്കുന്നത്. രാത്രിയുടെയും പകലിന്റെയും വ്യത്യാസമുണ്ട്. പഠിക്കാന് വേണ്ടിയാണ് വരുന്നത് എന്നിട്ട് കുറച്ച് പഠിച്ച് പിന്നീട് കാണാതാകുന്നു. ആരാണോ നല്ല രീതിയില് മനസ്സിലാക്കുന്നത് അവര് തന്റെ അനുഭവവും കേള്പ്പിക്കുന്നു - ഞങ്ങള് എങ്ങനെ വന്നു, പിന്നീട് എങ്ങനെ പവിത്രതയുടെ പ്രതിജ്ഞ ചെയ്തു. ബാബ പറയുന്നു പവിത്രതയുടെ പ്രതിജ്ഞ ചെയ്ത് പിന്നീട് ഒരു തവണയെങ്കിലും പതിതമാവുകയാണെങ്കില് സമ്പാദ്യം മുഴുവനും നഷ്ടപ്പെടുന്നു. പിന്നീട് അത് ഉളളില് കുത്തിക്കൊണ്ടേയിരിക്കുന്നു. അങ്ങനെയുളളവര്ക്ക് മറ്റുളളവരോട് ബാബയെ ഓര്മ്മിക്കൂ എന്നും പറയാന് സാധിക്കില്ല. മുഖ്യമായ കാര്യം വികാരത്തിന്റെതാണ് പറയുന്നത്. നിങ്ങള് കുട്ടികള്ക്ക് ഈ പഠിപ്പ് ദിവസേന പഠിക്കണം. ബാബ പറയുന്നു ഞാന് നിങ്ങള്ക്ക് പുതിയ പുതിയ കാര്യങ്ങളാണ് കേള്പ്പിച്ചു തരുന്നത്. നിങ്ങള് വിദ്യാര്ത്ഥികളാണ്, നിങ്ങളെ ഭഗവാനാണ് പഠിപ്പിക്കുന്നത്. നിങ്ങള് ഭഗവാന്റെ വിദ്യാര്ത്ഥികളാണ്! ഇത്രയ്ക്കും ഉയര്ന്നതിലും ഉയര്ന്ന പഠിപ്പ് ഒരു ദിവസം പോലും മുടക്കരുത്. ഒരു ദിവസം മുരളി കേട്ടില്ലെങ്കില് ആബ്സെന്റ് എന്ന മാര്ക്ക് വീഴുന്നു. നല്ല നല്ല മഹാരഥികള് പോലും മുരളി മുടക്കുന്നുണ്ട്. അവര് മനസ്സിലാക്കുന്നു ഞങ്ങള്ക്ക് സര്വ്വതും അറിയാം, മുരളി പഠിച്ചില്ലെങ്കില് എന്തു സംഭവിക്കാനാണ്! ആബ്സെന്റാവും, തോറ്റുപോകും. ബാബ സ്വയം പറയുന്നു സമയത്തിനനുസരിച്ച് മനസ്സിലാക്കി കൊടുക്കാന് സഹായിക്കുന്ന ഇത്രയ്ക്കും നല്ല നല്ല പോയിന്റുകളാണ് ദിവസേന പറഞ്ഞു തരുന്നത്. ഇതൊന്നും തന്നെ കേട്ടില്ലെങ്കില് എങ്ങനെ പ്രയോജനത്തില് കൊണ്ടുവരും. ഏതുവരെ ജീവിക്കുന്നുവോ ജ്ഞാനാമൃതം കുടിക്കണം, പഠിപ്പിനെ ധാരണ ചെയ്യണം. ഒരിക്കലും ആബ്സെന്റാകരുത്. എവിടെ നിന്നെങ്കിലും അന്വേഷിച്ച് വാങ്ങിച്ചാണെങ്കിലും മുരളി പഠിക്കണം. ഒരിക്കലും സ്വയം അഹങ്കാരത്തിലേക്ക് വരരുത്. ഭഗവാനായ അച്ഛനാണ് പഠിപ്പിക്കുന്നത്! അതില് ഒരിക്കലും ഒരു ദിവസം പോലും മുടക്കരുത്. നിങ്ങളുടെയും മറ്റുളളവരുടെയും ബുദ്ധി തുറക്കുന്ന തരത്തിലുളള പോയിന്റുകളാണ് ലഭിക്കുന്നത്. ആത്മാവ് എന്താണ്, പരമാത്മാവ് എന്താണ്, എങ്ങനെയുളള പാര്ട്ടാണുണ്ടാകുന്നത് ഇതെല്ലാം തന്നെ മനസ്സിലാക്കുന്നതിനായി സമയമെടുക്കുന്നു. അവസാനം ഈയൊരു കാര്യം മാത്രമേ ഓര്മ്മയിലിരിക്കൂ, സ്വയം ആത്മാവെന്നു മനസ്സിലാക്കി ബാബയെ ഓര്മ്മിക്കണം. പക്ഷേ ഇപ്പോള് മനസ്സിലാക്കേണ്ടതായുണ്ട്. അവസാനത്തെ അവസ്ഥ ഇതാണ്. ബാബയെ ഓര്മ്മിച്ച് ഓര്മ്മിച്ച് മുകളിലേക്ക് പോകണം. ഓര്മ്മയിലൂടെ മാത്രമാണ് നിങ്ങള് പവിത്രമായിത്തീരുന്നത്. എത്രത്തോളമായിട്ടുണ്ട് എന്നുളളത് നിങ്ങള്ക്കു മാത്രമേ അറിയൂ. അപവിത്രമായവര്ക്ക് ബലം കുറവായിരിക്കും. മുഖ്യമായും അഷ്ടരത്നങ്ങള് തന്നെയാണ് പദവിയോടെ പാസ്സാകുന്നത്. അവര് ശിക്ഷകളൊന്നും തന്നെ അനുഭവിക്കുന്നില്ല. ഇതെല്ലാം തന്നെ വളരെയധികം സൂക്ഷ്മമായ കാര്യങ്ങളാണ്. എത്ര ഉയര്ന്ന പഠിപ്പാണ്. സ്വപ്നത്തില് പോലും ഉണ്ടാവുകയില്ല ഞങ്ങള് ദേവതയാകുമെന്നുളളത്. ബാബയെ ഓര്മ്മിക്കുന്നതിലൂടെ മാത്രമേ നിങ്ങള് കോടിമടങ്ങ് ഭാഗ്യശാലിയായിത്തീരൂ. ഇതിനു മുന്നില് മറ്റുളള ജോലിയും വേലകളും ഒന്നും തന്നെയല്ല. ഏതൊരു വസ്തുവും പ്രയോജനത്തിലേക്കു വരുന്നതല്ല. എന്നാലും നിങ്ങള്ക്ക് ജോലി ചെയ്യേണ്ടി വരുന്നു. ഇങ്ങനെയൊരു ചിന്ത ഒരിക്കലും ഉണ്ടാകരുത് ഞങ്ങള് ശിവബാബയ്ക്ക് നല്കുന്നു എന്ന്. നിങ്ങള് ഇതിലൂടെ കോടി പതിയായാണ് മാറുന്നത്. ശിവബാബയ്ക്ക് നല്കുകയാണ് എന്ന ചിന്ത വരുകയാണെങ്കില് ശക്തി കുറയുന്നു. മനുഷ്യര് ഈശ്വരാര്ത്ഥം ദാനപുണ്യ കര്മ്മങ്ങള് ചെയ്യുന്നത് നേടാന് വേണ്ടിയാണ്. ഈശ്വരന് ദാനം ചെയ്യുക എന്ന് ഒരിക്കലും പറയില്ല. ഭഗവാന് ദാതാവാണ്. അതിന്റെ അടുത്ത ജന്മത്തില് എത്രയാണ് നല്കുന്നത്. ഇതും ഡ്രാമയില് അടങ്ങിയിട്ടുളളതാണ്. ഭക്തിമാര്ഗ്ഗത്തില് അല്പകാലത്തെ സുഖമാണ്. നിങ്ങള് പരിധിയില്ലാത്ത അച്ഛനില് നിന്നും പരിധിയില്ലാത്ത സുഖത്തിന്റെ സമ്പത്താണ് നേടുന്നത്. ശരി!

വളരെക്കാലത്തെ വേര്പാടിന്നുശേഷം തിരിച്ചു കിട്ടിയ മധുര-മധുരമായ കുട്ടികളെ പ്രതി മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണയും സുപ്രഭാതവും. ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികള്ക്ക് നമസ്കാരം

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1. ഏതുവരെ ജീവിയ്ക്കുന്നുവോ ജ്ഞാനാമൃതം കുടിക്കണം, പഠിപ്പ് ധാരണ ചെയ്യണം. ഭഗവാനാണ് പഠിപ്പിക്കുന്നത് അതുകൊണ്ട് ഒരു ദിവസം പോലും മുരളി മുടക്കരുത്.

2. കോടികളുടെ സമ്പാദ്യം ശേഖരിക്കുന്നതിനുവേണ്ടി നിമിത്തം മാത്രം വീട്ടിലിരുന്നുകൊണ്ട്, ജോലിക്കാര്യങ്ങളെല്ലാം ചെയ്തുകൊണ്ട്, ഒരേയൊരു ബാബയുടെ ഓര്മ്മയിലിരിക്കണം.

വരദാനം :-
പ്രസന്നതയുടെ ആത്മീയ വ്യക്തിത്വത്തിലൂടെ സര്വ്വരെയും അധികാരിയാക്കി മാറ്റുന്ന മഹിമയ്ക്കും പൂജക്കും യോഗ്യരായി ഭവിക്കട്ടെ.

ആരാണോ സര്വ്വരുടെയും സന്തുഷ്ടതയുടെ സര്ട്ടിഫിക്കറ്റ് നേടുന്നത് അവര് സദാ പ്രസന്നരായിരിക്കും, മാത്രമല്ല ഈ പ്രസന്നതയുടെ ആത്മീയ വ്യക്തിത്വം കാരണം പ്രശസ്ഥം അര്ത്ഥം മഹിമക്കും പൂജക്കും യോഗ്യരായി മാറുന്നു. താങ്കള് ശുഭചിന്തകരും പ്രസന്നചിത്തരുമായ ആത്മാക്കള് മുഖേന സര്വ്വര്ക്കും സന്തോഷത്തിന്റെ, ആശ്രയത്തിന്റെ, ധൈര്യത്തിന്റെ ചിറകുകളുടെ, ഉന്മേഷ-ഉത്സാഹത്തിന്റെ പ്രാപ്തി ലഭിക്കുന്നു- ഈ പ്രാപ്തി ചിലരെ അധികാരിയാക്കി മാറ്റുന്നു, ചിലര് ഭക്തരായി മാറുന്നു.

സ്ലോഗന് :-
ബാബയില് നിന്ന് വരദാനങ്ങള് പ്രാപ്തമാക്കാനുള്ള സഹജമായ മാര്ഗ്ഗമാണ്- ഹൃദയത്തില് നിന്നുള്ള സ്നേഹം.