03.07.2024           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളേ- തൂവല് വെച്ച കിരീടധാരിയായി മാറുന്നതിനായി തന്റെ അവസ്ഥയെ അചഞ്ചലവും ദൃഢവുമാക്കി മാറ്റൂ, നിങ്ങളെ എത്രത്തോളം കളങ്കപ്പെടുത്തുന്നുവോ, അത്രത്തോളം നിങ്ങള് പീലി വെച്ച കിരീടധാരിയായി മാറുകയാണ്.

ചോദ്യം :-
ബാബയുടെ ആജ്ഞ എന്താണ്? ഏത് മുഖ്യമായ ആജ്ഞ അനുസരിച്ച് നടക്കുന്ന കുട്ടികളാണ് ഹൃദയസിംഹാസനധാരിയായി മാറുന്നത്?

ഉത്തരം :-
ബാബയുടെ ആജ്ഞയാണ്- മധുരമായ കുട്ടികളേ, നിങ്ങള് ആരുമായും ഏറ്റുമുട്ടരുത്. ശാന്തമായിരിക്കണം. അഥവാ ആര്ക്കെങ്കിലും നിങ്ങളുടെ വാക്കുകള് ഇഷ്ടപ്പെടുന്നില്ലെങ്കില് നിങ്ങള് മിണ്ടാതിരിക്കു. മറ്റുള്ളവര്ക്ക് പ്രശ്നമാകരുത്. എപ്പോഴാണോ ഉള്ളില് ഒരു ഭൂതംപോലും ഇല്ലാതാകുന്നത്, വായില് നിന്നും ഒരിയ്ക്കലും കയ്പ്പുള്ള വാക്കുകള് വരാതിരിക്കുന്നത്, മധുരമായ വാക്കുകള് ജീവിതത്തിലെ ധാരണയാകുന്നത്, അപ്പോഴേ ബാപ്ദാദയുടെ ഹൃദയസിംഹാസനം നേടാന് കഴിയൂ.

ഓംശാന്തി.  
ഭഗവാന്റെ വാക്കുകളാണ്, ആത്മാഭിമാനിയായി ഭവിയ്ക്കട്ടെ- ഇത് തീര്ച്ചയായും ആദ്യംതന്നെ പറയേണ്ടിവരും. ഇത് കുട്ടികള്ക്കുള്ള മുന്നറിയിപ്പാണ്. ബാബ പറയുന്നു ഞാന് കുട്ടികളേ കുട്ടികളേ എന്ന് വിളിക്കുമ്പോള് ആത്മാക്കളേയാണ് കാണുന്നത്, ശരീരം പഴയ ചെരിപ്പാണ്. ശരീരത്തിന് സതോപ്രധാനമാകാന് സാധിക്കില്ല. സതോപ്രധാനമായ ശരീരം സത്യയുഗത്തിലേ ലഭിക്കൂ. ഇപ്പോള് നിങ്ങളുടെ ആത്മാവ് സതോപ്രധാനമാവുകയാണ്. ശരീരം പഴയതുതന്നെയാണ്. ഇപ്പോള് നിങ്ങള്ക്ക് നിങ്ങളുടെ ആത്മാവിനെ നേരെയാക്കണം. പവിത്രമായി മാറണം. സത്യയുഗത്തില് ശരീരവും പവിത്രമായത് ലഭിക്കും. ആത്മാവിനെ ശുദ്ധമാക്കുന്നതിനായി ഒരേ ഒരു ബാബയെ ഓര്മ്മിക്കണം. ബാബയും ആത്മാവിനെയാണ് നോക്കുന്നത്. കേവലം നോക്കുന്നതുകൊണ്ട് ആത്മാവ് ശുദ്ധമാകില്ല. എത്രത്തോളം ബാബയെ ഓര്മ്മിക്കുന്നുവോ അത്രത്തോളം ആത്മാവ് ശുദ്ധമായി മാറും. ഇത് നിങ്ങളുടെ ജോലിയാണ്. ബാബയെ ഓര്മ്മിച്ച് ഓര്മ്മിച്ച് സതോപ്രധാനമായി മാറണം. ബാബ വന്നിരിക്കുന്നത് വഴി പറഞ്ഞുതരാനാണ്. ഈ ശരീരം അവസാനം വരെ പഴയതായിത്തന്നെ ഇരിക്കും. ഇത് കേവലം കര്മ്മേന്ദ്രിയങ്ങളാണ്, ഇതുമായി ആത്മാവിന് ബന്ധമുണ്ട്. ആത്മാവ് പുഷ്പമായി മാറും പിന്നീട് കര്ത്തവ്യവും നല്ലതായിരിക്കും ചെയ്യുക. അവിടെ പക്ഷി മൃഗാദികള് പോലും വളരെ നന്നായിരിക്കും. ഇവിടെയാണെങ്കില് പക്ഷികള് മനുഷ്യനെ കാണുമ്പോള് പേടിച്ചോടുന്നു, അവിടെയാണെങ്കില് നല്ല നല്ല പക്ഷികള് നിങ്ങളുടെ മുന്നിലും പിന്നിലും ചുറ്റിക്കറങ്ങിക്കൊണ്ടിരിക്കും അതും നിയമം അനുസരിച്ച്. വീട്ടിനുള്ളിലേയ്ക്ക് കയറിവന്ന് അഴുക്കാക്കിയിട്ട് പോകുകയൊന്നുമില്ല. അത് വളരെ നിയമം അനുസരിക്കുന്ന ലോകമാണ്. മുന്നോട്ട് പോകവേ നിങ്ങള്ക്ക് ഒരുപാട് സാക്ഷാത്ക്കാരങ്ങള് ലഭിക്കും. ഇപ്പോള് വളരെ വലിയ മാര്ജിനുണ്ട്. സ്വര്ഗ്ഗത്തിന്റെ മഹിമ അപരം അപാരമാണ്. ബാബയുടെ മഹിമ അപരം അപാരമാണ് അതിനാല് ബാബയുടെ സമ്പത്തിന്റെ മഹിമയും അപരം അപാരമാണ്. കുട്ടികള്ക്ക് എത്ര ലഹരി കയറണം. ബാബ പറയുന്നു ആരാണോ സേവനം ചെയ്യുന്ന ആത്മാക്കള് അവരെയാണ് ഞാന് ഓര്മ്മിക്കുന്നത്, സ്വതവേ അവരുടെ ഓര്മ്മ വരുന്നു. ആത്മാവില് മനസ്സും ബുദ്ധിയും ഉണ്ടല്ലോ. ഞാന് ഫസ്റ്റ് ക്ലാസ് സേവനമാണോ ചെയ്യുന്നത് അതോ സെക്കന്ഡ് ക്ലാസാണോ എന്നത് മനസ്സിലാക്കാന് സാധിക്കും. ഇതെല്ലാം നമ്പര്വൈസായാണ് മനസ്സിലാക്കുന്നത്. ചിലര് മ്യൂസിയം നിര്മ്മിക്കുന്നു, പ്രസിഡന്റ്, ഗവര്ണര് മുതലായവരെ സമീപിക്കുന്നു. തീര്ച്ചയായും നല്ല രീതിയില് മനസ്സിലാക്കിക്കൊടുക്കുന്നുണ്ടാകും. എല്ലാവരിലും അവരവരുടേതായ ഗുണമുണ്ട്. ആരിലെങ്കിലും നല്ല ഗുണങ്ങളുണ്ടെങ്കില് ഇവര് എത്ര ഗുണവാനാണ് എന്ന് പറയാറുണ്ട്. ആരാണോ സേവനയുക്തര് അവര് സദാ മധുരമായാണ് സംസാരിക്കുക. കയ്പ്പുള്ള വാക്കുകള് പറയാന് സാധിക്കില്ല. ആരാണോ കയ്പ്പുള്ള വാക്കുകള് സംസാരിക്കുന്നത് അവരുടെയുള്ളില് ഭൂതമുണ്ട്. ദേഹാഭിമാനമാണ് നമ്പര്വണ്, പിന്നീട് അതിനുപിന്നാലെ മറ്റ് ഭൂതങ്ങള് പ്രവേശിക്കുന്നു.

മനുഷ്യര് വളരെ മോശമായും പെരുമാറുന്നു. ബാബ പറയുന്നു, ആ പാവങ്ങളുടെ ദോഷമല്ല. നിങ്ങള് എങ്ങനെയാണോ കല്പം മുമ്പ് പരിശ്രമിച്ചത് അതുപോലെ പരിശ്രമിക്കണം, സ്വയം ആത്മാവാണെന്ന് മനസ്സിലാക്കി ബാബയെ ഓര്മ്മിക്കു എങ്കില് പതുക്കെ പതുക്കെ മുഴുവന് വിശ്വത്തിന്റേയും അധികാരം നിങ്ങളുടെ കൈകളിലേയ്ക്ക് വരും. ഡ്രാമയുടെ ചക്രമാണ്, സമയവും ശരിയായി പറഞ്ഞുതരുന്നു. ഇനി കുറച്ച് സമയമേ ബാക്കിയുള്ളു. ബ്രിട്ടീഷുകാര് സ്വാതന്ത്ര്യം നല്കുമ്പോള് രണ്ട് കഷ്ണങ്ങളാക്കിയാണ് നല്കിയത്, പരസ്പരം അടിച്ചുകൊണ്ടിരിക്കട്ടെ. ഇല്ലെങ്കില് പിന്നെ അവരുടെ വെടിക്കോപ്പുകള് ആര് വാങ്ങും. ഇതും അവരുടെ വ്യാപാരമല്ലേ. ഡ്രാമ അനുസരിച്ച് ഇതും അവരുടെ തന്ത്രമാണ്. ഇവിടെയും കഷ്ണം കഷ്ണമാക്കി. അവര് പറയുന്നു ഈ ഭാഗം ഞങ്ങള്ക്ക് ലഭിക്കണം, ഓഹരി വെക്കല് പൂര്ണ്ണമല്ല, ഈ ഭാഗത്തേയ്ക്ക് വെള്ളം കൂടുതലായി പോകുന്നുണ്ട്, കൃഷി ഒരുപാടുണ്ട്, മറുഭാഗത്ത് വെള്ളം കുറവാണ്. പരസ്പരം കലഹിക്കുന്നു, പിന്നെ ആഭ്യന്തരകലഹം ഉണ്ടാകുന്നു. ലഹള ഒരുപാട് ഉണ്ടാകുന്നു. നിങ്ങള് എപ്പോഴാണോ ബാബയുടെ കുട്ടികളായി മാറിയത് അപ്പോള് നിങ്ങള്ക്കും ഒരുപാട് ഗ്ലാനികള് കേള്ക്കേണ്ടതായി വന്നു. ബാബ മനസ്സിലാക്കിത്തന്നിട്ടുണ്ട്- നിങ്ങള് പീലി വെച്ച കിരീടധാരിയായി മാറുകയാണ്. എങ്ങനെയാണോ ബാബയെ ഗ്ലാനി ചെയ്യുന്നത് അതുപോലെ നിങ്ങളേയും ഗ്ലാനി ചെയ്യുന്നു. നിങ്ങള്ക്ക് അറിയാം ഈ പാവങ്ങള്ക്ക് അറിയില്ല ബാബ നമ്മെ വിശ്വത്തിന്റെ അധികാരികളാക്കി മാറ്റുകയാണ് എന്നത്. 84 ജന്മങ്ങളുടെ കാര്യം വളരെ സഹജമാണ്. നിങ്ങള് തന്നെയായിരുന്നു പൂജ്യര് പൂജാരികളായി മാറിയതും നിങ്ങള് തന്നെയാണ്. അഥവാ ആരുടേയെങ്കിലും ബുദ്ധിയില് ഇത് ധാരണയാവുന്നില്ലെങ്കില് അര്ത്ഥം ഇതാണ,് ഡ്രാമയിലെ അവരുടെ പാര്ട്ട് അങ്ങനെയുള്ളതാണ്. എന്ത് ചെയ്യാന് പറ്റും. എത്രതന്നെ തലയിട്ട് ഉടച്ചാലും ഉയരാന് സാധിക്കില്ല. യുക്തികള് ഉപയോഗിക്കുന്നുണ്ട് പക്ഷേ അവരുടെ ഭാഗ്യത്തിലില്ല. രാജധാനി സ്ഥാപിക്കുകയാണ്, അതില് എല്ലാവരും വേണം. ഇങ്ങനെ കരുതി ശാന്തമായിരിക്കണം. ആരോടും തര്ക്കിക്കരുത്. ഇങ്ങനെ ചെയ്യരുത് എന്ന് സ്നേഹത്തോടെ മനസ്സിലാക്കിക്കൊടുക്കണം. ഇത് ആത്മാവ് കേള്ക്കുന്നുണ്ട് അതിനാല് പിന്നെയും പദവി താഴ്ന്നുപോകും. ചിലര്ക്ക് നല്ലകാര്യങ്ങള് പറഞ്ഞുമനസ്സിലാക്കിക്കൊടുത്താലും അവര് അശാന്തരായിമാറും, എങ്കില് വിട്ടുകളയണം. സ്വയം ഇങ്ങനെയാണെങ്കില് മറ്റുള്ളവരെ ബുദ്ധിമുട്ടിച്ചുകൊണ്ടിരിക്കും. ഇത് അവസാനം വരെ ഉണ്ടാകും. മായയും ദിനംപ്രതിദിനം ശക്തിശാലിയായി മാറും. മഹാരഥികളോട് മായയും മഹാരഥിയായാണ് യുദ്ധം ചെയ്യുക. മായയുടെ കൊടുങ്കാറ്റ് വരുന്നു പിന്നീട് ബാബയെ ഓര്മ്മിക്കുന്നത് അഭ്യസിക്കുന്നു, തീര്ത്തും അചഞ്ചലവും ദൃഢവുമാകുന്നു. മായ ഭയപ്പെടുത്തും എന്ന് മനസ്സിലാക്കുന്നു. പേടിക്കരുത്. പീലി വെച്ച കിരീടധാരികളാവുന്നവര്ക്ക് ഗ്ലാനിയും ലഭിക്കും, ഇതില് വിഷമിക്കരുത്. പത്രക്കാര് എന്തുവേണമെങ്കിലും എതിരായി എഴുതും കാരണം പവിത്രതയുടെ കാര്യമാണ്. അബലകളുടെമേല് അത്യാചാരമുണ്ടാകും. അകാസുരന്- ബകാസുരന് എന്ന് പേരുകളുമുണ്ട്. ശൂര്പ്പണക, പൂതന എന്ന് സ്ത്രീകളുടെ പേരുമുണ്ട്.

ഇപ്പോള് കുട്ടികള് ആദ്യമാദ്യം അച്ഛന്റെ മഹിമയാണ് കേള്പ്പിക്കുന്നത്. പരിധിയില്ലാത്ത ബാബ പറയുകയാണ് നിങ്ങള് ആത്മാവാണ്. ഈ ജ്ഞാനം ഒരേയൊരു ബാബയ്ക്കല്ലാതെ മറ്റാര്ക്കും നല്കാന് സാധിക്കില്ല. രചയിതാവിന്റേയും രചനയുടേയും ജ്ഞാനമാണ് പഠിപ്പ്, ഇതിലൂടെ നിങ്ങള് സ്വദര്ശനചക്രധാരിയായി മാറി ചക്രവര്ത്തീ രാജാവാകുന്നു. അലങ്കാരങ്ങളും നിങ്ങളുടേതാണ് പക്ഷേ നിങ്ങള് ബ്രാഹ്മണര് പുരുഷാര്ത്ഥികളാണ് അതിനാല് ഈ അലങ്കാരങ്ങള് വിഷ്ണുവിന് നല്കി. ആത്മാവ് എന്താണ്, പരമാത്മാവ് ആരാണ് ഈ കാര്യങ്ങള് ആര്ക്കും പറഞ്ഞുതരാന് കഴിയില്ല. ആത്മാവ് എവിടെ നിന്നാണ് വന്നത്, എങ്ങനെയാണ് ശരീരം വിടുന്നത്, ചിലപ്പോള് പറയും കണ്ണുകളിലൂടെ പുറത്തേയ്ക്ക് പോയി, ചിലപ്പോള് പറയും ഭൃകുടിയില് നിന്നും പുറത്തുപോയി, ചിലപ്പോള് പറയും തലവഴിയാണ് പോയത്. ഇത് ആര്ക്കും അറിയാന് കഴിയില്ല. ആത്മാവ് എങ്ങനെയാണ് ശരീരം ഉപേക്ഷിക്കുന്നത്- ഇത് ഇപ്പോള് നിങ്ങള്ക്ക് അറിയാം, ഇരുന്ന ഇരുപ്പില് ബാബയുടെ ഓര്മ്മയില് ദേഹത്തെ ത്യാഗം ചെയ്യും. ബാബയുടെ അടുത്തേയ്ക്ക് സന്തോഷത്തോടെ പോകണം. പഴയ ശരീരം സന്തോഷത്തോടെ ഉപേക്ഷിക്കണം. സര്പ്പത്തിന്റെ ഉദാഹരണം പോലെ. മൃഗങ്ങള്ക്കുള്ളത്ര ബുദ്ധിപോലും മനുഷ്യര്ക്കില്ല. സന്യാസിമാര് ദൃഷ്ടാന്തം നല്കുകയാണ്. ബാബ പറയുന്നു നിങ്ങള്ക്ക് ഇങ്ങനെയായി മാറണം എങ്ങനെയാണോ ബ്രഹ്മരി കീടങ്ങളെ പരിവര്ത്തനം ചെയ്യുന്നത്, നിങ്ങള്ക്കും മനുഷ്യരൂപത്തിലുള്ള കീടങ്ങളെ പരിവര്ത്തനപ്പെടുത്തണം. കേവലം ദൃഷ്ടാന്തം നല്കുകയല്ല പ്രാക്ടിക്കലായി ചെയ്യണം. ഇപ്പോള് നിങ്ങള് കുട്ടികള്ക്ക് തിരിച്ച് വീട്ടിലേയ്ക്ക് പോകണം. നിങ്ങള് ബാബയില് നിന്നും സമ്പത്ത് നേടുകയാണ് അതിനാല് ഉള്ളിന്റെയുള്ളില് സന്തോഷമുണ്ടാകണം. അവര്ക്കാണെങ്കില് സമ്പത്ത് എന്താണ് എന്നത് അറിയുകപോലുമില്ല. ശാന്തി എല്ലാവര്ക്കും ലഭിക്കും, എല്ലാവരും ശാന്തിധാമത്തിലേയ്ക്ക് പോകും. സര്വ്വരുടേയും സദ്ഗതി ചെയ്യാന് ബാബയ്ക്കല്ലാതെ മറ്റാര്ക്കും സാധിക്കില്ല. നിങ്ങളുടേത് നിവൃത്തി മാര്ഗ്ഗമാണ്, നിങ്ങള് ബ്രഹ്മത്തില് ലയിക്കുന്നതിനുള്ള പുരുഷാര്ത്ഥമാണ് ചെയ്യുന്നത് എന്നതും മനസ്സിലാക്കിക്കൊടുക്കണം. ബാബയാണെങ്കില് പ്രവൃത്തി മാര്ഗ്ഗമാണ് സ്ഥാപിക്കുന്നത്. നിങ്ങള്ക്ക് സത്യയുഗത്തിലേയ്ക്ക് വരാന് കഴിയില്ല. നിങ്ങള്ക്ക് ഈ ജ്ഞാനം ആര്ക്കും മനസ്സിലാക്കിക്കൊടുക്കാന് സാധിക്കില്ല. ഇത് വളരെ ഗുപ്തമായ കാര്യമാണ്. ആദ്യം അല്ലാഹുവിനെയും സമ്പത്തിനേയും മനസ്സിലാക്കിക്കൊടുക്കണം. പറയൂ- നിങ്ങള്ക്ക് രണ്ട് അച്ഛന്മാരുണ്ട് ഒന്ന് പരിധിയുള്ളതും രണ്ടാമത് പരിധിയില്ലാത്തതും. പരിധിയുള്ള അച്ഛന്റെ അടുത്ത് ജന്മമെടുക്കുന്നത് വികാരത്തിലൂടെയാണ്. എത്രയധികം ദുഃഖമാണ് ലഭിക്കുന്നത്. സത്യയുഗത്തിലാണെങ്കില് അപാരസുഖം ലഭിക്കുന്നു. അവിടെ ജന്മം തന്നെ വെണ്ണയ്ക്കുസമാനമാണ്. ദുഃഖത്തിന്റെ ഒരു കാര്യവുമില്ല. പേരുതന്നെ സ്വര്ഗ്ഗമെന്നാണ്. പരിധിയില്ലാത്ത ബാബയില് നിന്നും പരിധിയില്ലാത്ത ചക്രവര്ത്തീ പദവി ലഭിക്കുകയാണ്. ആദ്യം സുഖമാണ് പിന്നെയാണ് ദുഃഖം. ആദ്യം ദുഃഖം പിന്നെ സുഖം എന്നു പറയുന്നത് തെറ്റാണ്. ആദ്യം പുതിയ ലോകമാണ് സ്ഥാപിക്കുക, പഴയതല്ല. എന്താ ആരെങ്കിലും പഴയ കെട്ടിടം നിര്മ്മിക്കുമോ. പുതിയലോകത്തില് രാവണന് ഉണ്ടാവുക എന്നത് സാധ്യമല്ല. ഇതും ബാബ മനസ്സിലാക്കിത്തരുകയാണ് അതിനാല് ബുദ്ധിയില് യുക്തികള് ഉണ്ടാവണം. പരിധിയില്ലാത്ത ബാബ പരിധിയില്ലാത്ത സുഖം നല്കുകയാണ്. നിങ്ങള് വരൂ എങ്കില് എങ്ങനെയാണ് ഭഗവാന് സുഖം നല്കുന്നത് എന്ന് മനസ്സിലാക്കിത്തരാം. പറയുന്നതിനും യുക്തിവേണം. ദുഃഖധാമത്തിലെ ദുഃഖങ്ങളുടെ സാക്ഷാത്ക്കാരവും നിങ്ങള് ചെയ്യിക്കൂ. എത്രയധികം ദുഃഖമാണ്, അളവില്ലാത്തതാണ്. പേരുതന്നെ ദുഃഖധാമമെന്നാണ്. ഇതിനെ സുഖധാമമെന്ന് വിളിക്കാന് ആര്ക്കും കഴിയില്ല. സുഖധാമത്തില് ശ്രീകൃഷ്ണനുണ്ടാകും. കൃഷ്ണന്റെ ക്ഷേത്രത്തേയും സുഖധാമം എന്നു പറയാറുണ്ട്. സുഖധാമത്തിന്റെ അധികാരിയായിരുന്ന കൃഷ്ണനാണ് ക്ഷേത്രങ്ങളില് ഇപ്പോള് പൂജയുണ്ടാകുന്നത്. ഇപ്പോള് ഈ ബാബ ലക്ഷ്മീ നാരായണന്റെ ക്ഷേത്രത്തിലേയ്ക്ക് പോവുകയാണെങ്കില് ആഹാ എന്നുപറയും. ഞാനാണ് ഇതായി മാറുന്നത്. ഞാന് ഇവരുടെ പൂജ ചെയ്യില്ല. നമ്പര് വണ് ആയിക്കഴിഞ്ഞാല് സെക്കന്റിന്റേയും തേഡിന്റേയും പൂജ എന്തിന് ചെയ്യണം. ഞാന് സൂര്യവംശിയാവുകയാണ്. മനുഷ്യര്ക്ക് ഇതുവല്ലതും അറിയുമോ. അവരാണെങ്കില് എല്ലാവരേയും ഭഗവാന് എന്നു പറഞ്ഞുകൊണ്ടിരിക്കുന്നു. എത്ര അന്ധകാരമാണ്. നിങ്ങള് എത്ര നല്ല രീതിയിലാണ് മനസ്സിലാക്കിക്കൊടുക്കുന്നത്. സമയം എടുക്കുന്നു. എത്ര സമയം കല്പം മുമ്പ് എടുത്തോ അത്രയും എടുക്കും, പെട്ടെന്ന് ഒന്നും ചെയ്യാന് കഴിയില്ല. നിങ്ങളുടെ ഇപ്പോഴുള്ള ജന്മം വജ്രസമാനമാണ്. ദേവതകളുടെ ജന്മത്തെപ്പോലും വജ്രസമാന ജീവിതം എന്നു പറയാന് സാധിക്കില്ല. അവര് ഈശ്വരീയ പരിവാരത്തിലല്ലല്ലോ. ഇത് നിങ്ങളുടെ ഈശ്വരീയ പരിവാരമാണ്. അത് ദൈവീക പരിവാരമാണ്. എത്ര പുതിയ പുതിയ കാര്യങ്ങളാണ്. ഗീതയിലുള്ളത് ആട്ടയില് ഉപ്പിട്ടതുപോലെയാണ്. കൃഷ്ണന്റെ പേരിട്ട് എത്ര വലിയ തെറ്റാണ് ചെയ്തത്. പറയൂ, നിങ്ങള് ദേവതകളെ ദേവതാ എന്നല്ലേ വിളിക്കുന്നത് പിന്നീട് കൃഷ്ണനെ എന്തിനാണ് ഭഗവാന് എന്ന് വിളിക്കുന്നത്. വിഷ്ണു ആരാണ്? ഇതും നിങ്ങള് മനസ്സിലാക്കുന്നു. മനുഷ്യരാണെങ്കില് അറിവില്ലാതെ പൂജ ചെയ്തുകൊണ്ടിരിക്കുന്നു. പ്രാചീനത്തില് ദേവീ ദേവന്മാരായിരുന്നു അവരാണ് സ്വര്ഗ്ഗം ഭരിച്ചുപോയത്. സതോ, രജോ, തമോയിലേയ്ക്ക് എല്ലാവര്ക്കും വരണം. ഈ സമയത്ത് എല്ലാവരും തമോപ്രധാനമാണ്. കുട്ടികള്ക്ക് വളരെ അധികം പോയിന്റ്സ് മനസ്സിലാക്കിത്തരുന്നുണ്ട്. ബാഡ്ജ് ഉപയോഗിച്ചും നിങ്ങള്ക്ക് വളരെ നന്നായി മനസ്സിലാക്കിക്കൊടുക്കാന് സാധിക്കും. അച്ഛനേയും പഠിപ്പിക്കുന്ന ടീച്ചറേയും ഓര്മ്മിക്കണം. പക്ഷേ മായയുടെ പിടിവലിയും നടന്നുകൊണ്ടിരിക്കുന്നു. വളരെ നല്ല നല്ല പോയിന്റ്സ് വന്നുകൊണ്ടിരിക്കുന്നു. അഥവാ കേള്ക്കുന്നില്ലെങ്കില് പിന്നെങ്ങിനെ കേള്പ്പിക്കാന് സാധിക്കും. സാധാരണയായി വലിയ മഹാരഥികള് എവിടേയ്ക്കെങ്കിലും പോവുകയാണെങ്കില് മുരളി മിസ്സാക്കുന്നു, പിന്നീട് പഠിക്കുന്നില്ല. വയറ് നിറഞ്ഞിരിക്കുകയാണ്. ബാബ പറയുന്നു എത്ര ഗുഹ്യമായ കാര്യങ്ങളാണ് നിങ്ങളെ കേള്പ്പിക്കുന്നത്, അതെല്ലാം കേട്ട് ധാരണ ചെയ്യണം. ധാരണ ചെയ്തില്ലെങ്കില് അപക്വമായിരിക്കും. വളരെയധികം കുട്ടികള് വിചാര സാഗര മഥനം ചെയ്ത് നല്ല നല്ല പോയിന്റ്സ് കേള്പ്പിക്കുന്നുണ്ട്. ബാബ കാണുന്നുണ്ട്, കേള്ക്കുന്നുണ്ട് എങ്ങനെയുള്ളതാണോ അവസ്ഥ അതിനനുസരിച്ച് പോയിന്റ്സ് പുറത്ത് കൊണ്ടുവരാന് സാധിക്കും. ഇതുവരെ ഇവര് പറയാത്ത പോയിന്റ്സ് പോലും സേവനയുക്തരായ കുട്ടികള് കണ്ടുപിടിക്കുന്നു. സേവനത്തില്ത്തന്നെ മുഴുകിയിരിക്കുന്നു. മാഗസീനിലും വളരെ നല്ല പോയിന്റ്സ് ഇടുന്നു.

അതിനാല് നിങ്ങള് കുട്ടികള് വിശ്വത്തിന്റെ അധികാരികളാവുകയാണ്. ബാബ എത്ര ഉയര്ന്നവരാക്കി മാറ്റുന്നു, മുഴുവന് വിശ്വത്തിന്റേയും കടിഞ്ഞാണ് നിങ്ങളുടെ കൈകളിലായിരിക്കും എന്ന് ഗീതയിലും ഉണ്ടല്ലോ. ആര്ക്കും തട്ടിയെടുക്കാന് സാധിക്കില്ല. ഈ ലക്ഷ്മീ നാരായണന്മാര് വിശ്വത്തിന്റെ അധികാരികളായിരുന്നില്ലേ. അവരെ പഠിപ്പിച്ചയാള് തീര്ച്ചയായും ബാബയായിരിക്കും. ഇതും നിങ്ങള്ക്ക് മനസ്സിലാക്കിക്കൊടുക്കാന് സാധിക്കും. അവര് എങ്ങനെയാണ് രാജപദവി പ്രാപ്തമാക്കിയത്? ക്ഷേത്രത്തിലെ പൂജാരികള്ക്ക് അറിയുകയില്ല. നിങ്ങള്ക്കാണെങ്കില് അളവില്ലാത്ത സന്തോഷം ഉണ്ടാകണം. ഈശ്വരന് സര്വ്വവ്യാപിയല്ല എന്നതും നിങ്ങള്ക്ക് മനസ്സിലാക്കിക്കൊടുക്കാന് കഴിയും. ഈ സമയത്ത് 5 ഭുതങ്ങളാണ് സര്വ്വവ്യാപി. ഓരോരുത്തരിലും ഈ വികാരങ്ങളുണ്ട്. മായയ്ക്ക് 5 ഭുതങ്ങളുണ്ട്. മായ സര്വ്വവ്യാപിയാണ്. പിന്നീട് നിങ്ങള് ഈശ്വരനെ സര്വ്വവ്യാപി എന്ന് പറയുന്നു. ഇത് തെറ്റല്ലേ. ഈശ്വരന് എങ്ങനെ സര്വ്വവ്യാപിയാകും. ഭഗവാന് പരിധിയില്ലാത്ത സമ്പത്ത് നല്കുകയാണ് ചെയ്യുന്നത്. മുള്ളുകളെ പൂക്കളാക്കി മാറ്റുന്നു. മനസ്സിലാക്കിക്കൊടുക്കുന്നതിനുള്ള പരിശീലനവും കുട്ടികള് ചെയ്യണം. ശരി!

വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ ഓമന സന്താനങ്ങള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലര്കാല വന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1. ആരെങ്കിലും അശാന്തി പരത്തുകയോ പ്രശ്നമുണ്ടാക്കുകയോ ചെയ്യുകയാണെങ്കില് നിങ്ങള് ശാന്തമായിരിക്കണം. അഥവാ മനസ്സിലാക്കിക്കൊടുത്തിട്ടും ആര്ക്കെങ്കിലും സ്വയത്തെ തിരുത്താന് സാധിക്കുന്നില്ലെങ്കില് അവരുടെ വിധി എന്നു പറയും എന്തെന്നാല് രാജധാനിയുടെ സ്ഥാപന നടന്നുകൊണ്ടിരിക്കുകയാണ്.

2. വിചാര സാഗര മനനം ചെയ്ത് ജ്ഞാനത്തിന്റെ പുതിയ പുതിയ പോയിന്റ്സ് കണ്ടെത്തി സേവനം ചെയ്യണം. ബാബ ദിവസവും മുരളിയില് കേള്പ്പിക്കുന്ന ഗുഹ്യമായ കാര്യങ്ങളെ ഒരിയ്ക്കലും നഷ്ടപ്പെടുത്തരുത്.

വരദാനം :-
പവിത്രതയെ ആദി-അനാദി വിശേഷ ഗുണത്തിന്റെ രൂപത്തില് സഹജമായി സ്വായത്തമാക്കുന്ന പൂജ്യ ആത്മാവായി ഭവിക്കട്ടെ.

പൂജ്യനീയരാകുന്നതിന്റെ വിശേഷ ആധാരം പവിത്രതയാണ്. എത്രയും സര്വ്വ പ്രകാരത്തിലുള്ള പവിത്രത സ്വായത്തമാക്കുന്നുവോ അത്രയും സര്വ്വ പ്രകാരത്തില് പൂജനീയരാകുന്നു. ആര് വിധിപൂര്വ്വം ആദി-അനാദി വിശേഷ ഗുണങ്ങളുടെ രൂപത്തില് പവിത്രതയെ സ്വായത്തമാക്കുന്നുവോ അവര് തന്നെയാണ് വിധിപൂര്വ്വം പൂജിക്കപ്പെടുന്നത്. ആരാണോ ജ്ഞാനീ-അജ്ഞാനി ആത്മാക്കളുടെ സമ്പര്ക്കത്തില് വന്ന് പവിത്രവൃത്തി, ദൃഷ്ടി, വൈബ്രേഷനിലൂടെ യഥാര്ത്ഥ സംബന്ധ-സമ്പര്ക്കം നിറവേറ്റുന്നത്, സ്വപ്നത്തില് പോലും പവിത്രത ഖണ്ഡിതമാകാത്തത്- അവര് തന്നെയാണ് വിധിപൂര്വ്വം പൂജനീയരാകുന്നത്.

സ്ലോഗന് :-
വ്യക്തത്തിലിരുന്നുകൊണ്ടും അവ്യക്ത ഫരിസ്തയായി സേവനം ചെയ്യൂ എങ്കില് വിശ്വമംഗളകാര്യം തീവ്രഗതിയില് സമ്പന്നമാകും.