03.07.2026           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളേ- നിങ്ങൾക്ക് ഈ ഡ്രാമയുടെ ആദി-മദ്ധ്യ-അന്ത്യത്തെക്കുറിച്ചറിയാം, നിങ്ങൾക്ക് ബാബയിലൂടെ മൂന്നാമത്തെ നേത്രം ലഭിച്ചതിനാൽ നിങ്ങൾ ആസ്തികരാണ്.

ചോദ്യം :-
ബാബയുടെ ഏതൊരു ടൈറ്റിൽ ധർമ്മസ്ഥാപകർക്ക് കൊടുക്കാൻ സാധിക്കില്ല?

ഉത്തരം :-
ബാബ സത്ഗുരുവാണ്. ഒരു ധർമ്മസ്ഥാപകരേയും ഗുരു എന്ന് പറയാൻ സാധിക്കില്ല, കാരണം ദുഃഖത്തിൽ നിന്നും മുക്തമാക്കി സുഖത്തിലേക്ക് കൊണ്ടുപോകുന്നവരാണ് ഗുരു. ധർമ്മസ്ഥാപകരുടെ പുറകിൽ അവരുടെ ധർമ്മത്തിലുള്ള ആത്മാക്കളും പരംധാമത്തിൽ നിന്നും സൃഷ്ടിയിലേക്ക് വരുന്നു. അവർ ആരേയും ഒപ്പം കൊണ്ടുവരുന്നില്ല. ബാബ വരുമ്പോൾ എല്ലാ ആത്മാക്കളേയും വീട്ടിലേക്ക് കൊണ്ടുപോകുന്നു. അതിനാൽ ബാബ എല്ലാവരുടേയും സത്ഗുരുവാണ്.

ഗീതം :-
ഈ പാപത്തിന്റെ ലോകത്തിൽ നിന്നും.....

ഓംശാന്തി.  
മധുര-മധുരമായ ആത്മീയ കുട്ടികൾ ഗീതത്തിന്റെ വരി കേട്ടു. ഇത് പാപത്തിന്റെ ലോകമാണ്. ഇത് പാപാത്മാക്കളുടെ ലോകമാണെന്ന് കുട്ടികൾക്കറിയാം. ഇതെത്ര മോശമായ വാക്കാണ്. പക്ഷെ ഇത് ശരിക്കും പാപാത്മാക്കളുടെ ലോകമാണെന്ന് മനുഷ്യർക്ക് മനസ്സിലാക്കാൻ സാധിക്കുന്നില്ല. തീർച്ചയായും പുണ്യാത്മാക്കളുടെ ലോകവും ഉണ്ടായിരുന്നു. ആ ലോകത്തെ സ്വർഗ്ഗമെന്നാണ് പറയുന്നത്. പാപാത്മാക്കളുടെ ലോകത്തെ നരകമെന്നാണ് പറയുന്നത്. ഭാരതത്തിലാണ് സ്വർഗ്ഗത്തിന്റെയും നരകത്തിന്റെയും ചർച്ച ഒരുപാടുള്ളത്. മനുഷ്യർ മരിക്കുമ്പോൾ സ്വർഗ്ഗത്തിലേക്ക് പോയി എന്ന് പറയുന്നു, അതിനർത്ഥം നരകവാസികളായിരുന്നു. പതീതമായ ലോകത്തിൽ നിന്നും പാവനമായ ലോകത്തിലേക്കാണ് പോയത്. എന്നാൽ മനുഷ്യർക്ക് ഒന്നും അറിയില്ല. എന്ത് വായിൽ വരുന്നുവോ അത് പറയും. യഥാർത്ഥമായ അർത്ഥമൊന്നും മനസ്സിലാക്കുന്നില്ല.

ബാബ വന്ന് കുട്ടികളെ ആശ്വസിപ്പിക്കുകയാണ്, കുറച്ച് ക്ഷമയോടെയിരിക്കൂ. നിങ്ങൾ പാപത്തിന്റെ ഭാരത്താൽ വളരെ ഭാരമുള്ളവരായി മാറിയിരിക്കുന്നു. ഇപ്പോൾ നിങ്ങളെ പുണ്യാത്മാവാക്കി മാറ്റി സ്വർഗ്ഗത്തിലേക്ക് കൊണ്ടുപോകുന്നു. സ്വർഗ്ഗത്തിൽ പാപമോ ദുഃഖമോ ഉണ്ടായിരിക്കില്ല. കുട്ടികൾക്ക് ക്ഷമയുണ്ട്. ഇന്നിവിടെയാണെങ്കിൽ നാളെ ശാന്തിധാമത്തിലേക്കും സുഖധാമത്തിലേക്കും പോകും. രോഗിയായ മനുഷ്യന് അൽപം സുഖമായാൽ ഡോക്ടർ പറയും-നിങ്ങൾ പെട്ടെന്ന് തന്നെ സുഖം പ്രാപിക്കും, ക്ഷമിക്കൂ. ഇപ്പോൾ ഇത് പരിധിയില്ലാത്ത ക്ഷമയാണ്. പരിധിയില്ലാത്ത ബാബ പറയുന്നു-നിങ്ങൾ വളരെ ദുഃഖിതരും പതീതവുമായിക്കഴിഞ്ഞിരിക്കുന്നു. ഇപ്പോൾ ബാബ നിങ്ങൾ കുട്ടികളെ ആസ്തികരാക്കി മാറ്റുകയാണ്. പിന്നീട് രചനയുടേയും പരിചയം നൽകുന്നു. ഋഷിമുനിമാരും പറയുന്നു,ഞങ്ങൾക്ക് രചയിതാവിനേയും രചനയേയും അറിയില്ല .. ഇപ്പോൾ രചയിതാവിനേയും രചനയേയും ആർക്കാണ് അറിയുന്നത്! എപ്പോഴാണ്,ആരിലൂടെയാണ് അറിയാൻ സാധിക്കുന്നതെന്ന് ആർക്കും അറിയില്ല. ഡ്രാമയുടെ ആദി-മദ്ധ്യ-അന്ത്യത്തെ ആർക്കും അറിയില്ല. ബാബ പറയുന്നു-ഞാൻ ഡ്രാമയനുസരിച്ച് സംഗമയുഗത്തിൽ വന്ന് ആദ്യമാദ്യം നിങ്ങൾ കുട്ടികളെ ആസ്തികരാക്കി മാറ്റുന്നു, പിന്നീട് നിങ്ങളെ രചനയുടെ ആദി-മദ്ധ്യ-അന്ത്യത്തിന്റെ രഹസ്യം കേൾപ്പിക്കുന്നു, അർത്ഥം നിങ്ങളുടെ ജ്ഞാനത്തിന്റെ മൂന്നാമത്തെ നേത്രം തുറക്കുന്നു. നിങ്ങൾക്ക് വെളിച്ചം ലഭിച്ചിരിക്കുന്നു. കണ്ണിന്റെ വെളിച്ചം പോകുമ്പോൾ മനുഷ്യർ അന്ധരായി മാറുന്നു. ഈ സമയം മനുഷ്യർക്ക് ജ്ഞാനത്തിന്റെ മൂന്നാമത്തെ നേത്രമില്ല. മനുഷ്യരായിട്ട് അച്ഛനേയും രചനയുടെ ആദി-മദ്ധ്യ-അന്ത്യത്തേയും അറിയില്ലെങ്കിൽ അവരെ ബുദ്ധിഹീനരെന്നാണ് പറയുന്നത്. ഗീതവുമുണ്ട്-ഒന്ന്, അന്ധരുടെ സന്താനങ്ങൾ അന്ധർ, മറ്റൊന്ന് നല്ലവരും. മഹാഭാരത യുദ്ധത്തിലൂടെ ഒരു ആദി സനാതന ദേവീ-ദേവത ധർമ്മം സ്ഥാപിക്കപ്പെട്ടു എന്ന് കാണിക്കുന്നുണ്ട്. ബാബ ആത്മാക്കൾക്ക് സത്യയുഗീ സ്വരാജ്യം നൽകുന്നതിനുവേണ്ടി രാജയോഗം പഠിപ്പിച്ചിരുന്നു. ഞാൻ രാജാവാണ്, ഞാൻ വക്കീലാണ് എന്നെല്ലാം ആത്മാവാണ് പറയുന്നത്. നമ്മൾ വിശ്വത്തിലെ സ്വരാജ്യം വിശ്വത്തിന്റെ രചയിതാവാകുന്ന ബാബയിലൂടെ പ്രാപ്തമാക്കുകയാണെന്ന് എന്ന് നിങ്ങളുടെ ആത്മാവിന് ഇപ്പോൾ അറിയാം. ബാബ ഏതിന്റെ രചയിതാവാണ്? പുതിയ ലോകത്തിന്റെ. ബാബ പുതിയ സൃഷ്ടിയുടെ രചയിതാവായതിനാൽ മുഴുവൻ ജ്ഞാനവുമുണ്ട്. ഒരാൾക്കും മുഴുവൻ ലോകത്തിന്റേയും ചരിത്രവും ഭൂമിശാസ്ത്രവും അറിയില്ല. ആർക്കും ജ്ഞാനത്തിന്റെ മൂന്നാമത്തെ നേത്രമില്ല. ബാബക്കല്ലാതെ മറ്റാർക്കും മൂന്നാമത്തെ നേത്രം നൽകാൻ സാധിക്കില്ല. ലോകത്തിന്റെ ചരിത്രവും ഭൂമിശാസ്ത്രവും, മൂലവതനവും സൂക്ഷ്മവതനവും, സ്ഥൂലവതനവും.... ഇതെല്ലാം നിങ്ങൾക്കാണ് അറിയുന്നത്. മൂലവതനം ആത്മാക്കളുടെ സൃഷ്ടിയാണ്. സന്യാസിമാർ പറയുന്നു-ഞങ്ങൾ ബ്രഹ്മത്തിൽ പോയി ലയിക്കും അഥവാ ആത്മാവാകുന്ന ജ്യോതി പരമാത്മാവാകുന്ന ജ്യോതിയിൽ പോയി ലയിക്കും. അങ്ങനെയൊന്നുമില്ല. ബ്രഹ്മമാകുന്ന തത്വത്തിൽ പോയി വസിക്കുമെന്ന് നിങ്ങൾക്കറിയാം. ബ്രഹ്മതത്വം ശാന്തിധാമമാകുന്ന വീടാണ്. സന്യാസിമാർ പറയുന്നു- ബ്രഹ്മതത്വം തന്നെയാണ് ഭഗവാൻ, എത്ര വ്യത്യാസമാണ്. ബ്രഹ്മം എന്നത് തത്വമാണ്. ആകാശതത്വത്തെ പ്പോലെ ബ്രഹ്മവും തത്വമാണ്. ബ്രഹ്മതത്വത്തിൽ നിങ്ങൾ ആത്മാക്കളും പരമപിതാ പരമാത്മാവുമാണ് വസിക്കുന്നത്. ബ്രഹ്മതത്വത്തെ മധുരമായ വീടെന്നാണ് പറയുന്നത്. അത് ആത്മാക്കളുടെ വീടാണ്. ബ്രഹ്മമാകുന്ന തത്വത്തിൽ ഒരാത്മാക്കളും ലയിക്കുന്നുമില്ല, വിനാശവും ഉണ്ടാകുന്നില്ല എന്ന് കുട്ടികൾക്ക് മനസ്സിലായിക്കഴിഞ്ഞു. ആത്മാവ് അവിനാശിയാണ്. ഈ ഡ്രാമയും ഉണ്ടായതും ഉണ്ടാക്കപ്പെട്ടതും അവിനാശിയുമാണ്. ഈ ഡ്രാമയിൽ എത്ര അഭിനേതാക്കളാണ്. ഇപ്പോൾ സംഗമയുഗത്തിൽ എല്ലാ അഭിനേതാക്കളും ഹാജരാണ്. നാടകം പൂർത്തിയാകുമ്പോൾ എല്ലാ അഭിനേതാക്കളും രചയിതാവും ഹാജരാകുന്നു. ഈ സമയം ഈ പരിധിയില്ലാത്ത ഡ്രാമയും പൂർത്തിയാകുന്നു, വീണ്ടും ആവർത്തിക്കും. പരിധിയുള്ള നാടകത്തിൽ മാറ്റമുണ്ടാക്കാനും സാധിക്കും, ഡ്രാമ പഴയതുമാകും.എന്നാൽ ഈ പരിധിയില്ലാത്ത നാടകം അനാദിയും അവിനാശിയുമാണ്. ബാബ ത്രികാലദർശിയും ത്രിനേത്രികളുമാക്കി മാറ്റുന്നു. ദേവതകൾ ത്രികാലദർശികളല്ല. ശൂദ്ര വർണ്ണത്തിലുള്ളവരും ത്രികാലദർശികളല്ല. നിങ്ങൾ ബ്രാഹ്മണ വർണ്ണത്തിലുള്ളവരാണ് ത്രികാലദർശികൾ. ബ്രാഹ്മണനായി മാറാതെ ജ്ഞാനത്തിന്റെ മൂന്നാമത്തെ നേത്രം ലഭിക്കില്ല. നിങ്ങൾക്ക് വൃക്ഷത്തിന്റെ ആദി-മദ്ധ്യ-അന്ത്യത്തേയും എല്ലാ ധർമ്മത്തേയും അറിയാം. നിങ്ങളും മാസ്റ്റർ നോളേജ്ഫുള്ളായി മാറുന്നു. അച്ഛൻ കുട്ടികളെ തനിക്ക് സമാനമാക്കി മാറ്റുമല്ലോ. ജ്ഞാനത്തിന്റെ സാഗരനും, എല്ലാ ആത്മാക്കളുടേയും അച്ഛൻ ഒരു ബാബ മാത്രമാണ്. എല്ലാ കുട്ടികളേയും ആസ്തികരാക്കി മാറ്റി ത്രികാലദർശികളാക്കി മാറ്റുന്നു. നിങ്ങൾ കുട്ടികൾ എല്ലാവരോടും പറയണം- ശിവബാബ വന്നിരിക്കുകയാണ്, ബാബയെ ഓർമ്മിക്കൂ. ആസ്തികരായി മാറിയവർ ബാബയെ നല്ല രീതിയിൽ ഓർമ്മിക്കുന്നു. നിങ്ങളോട് ബാബക്കും സ്നേഹമുണ്ട്. നിങ്ങൾക്ക് സ്വർഗ്ഗത്തിന്റെ സമ്പത്ത് നൽകുന്നു. വിനാശകാലെ വിപരീത ബുദ്ധികൾ നശിക്കുമെന്നും വിനാശകാലെ പ്രീതബുദ്ധികൾ വിജയിക്കുമെന്നും മഹിമയുണ്ട്. ഗീതയിലെ ചില ചില വാക്കുകൾ സത്യമാണ്. ശ്രീമദ് ഭഗവത് ഗീത സർവ്വോത്തമമായ ശാസ്ത്രമാണ്. ആദി-സനാതന ദേവീ-ദേവത ധർമ്മത്തിന്റെ ശാസ്ത്രം. മുഖ്യമായത് 4 ധർമ്മ ശാസ്ത്രങ്ങളാണെന്ന് മനസ്സിലാക്കിത്തന്നിട്ടുണ്ട്. മറ്റെല്ലാ ധർമ്മത്തിലുള്ളവരും വരുന്നത് അവനവന്റെ ധർമ്മം സ്ഥാപിക്കാനാണ്. രാജ്യപദവിയുടെ കാര്യമില്ല. ധർമ്മസ്ഥാപകരെ ഗുരു എന്ന് പറയാനും സാധിക്കില്ല. തിരിച്ചു കൊണ്ടുപോവുകയാണ് ഗുരുവിന്റെ ജോലി. ഇബ്രാഹിം, ബുദ്ധൻ, ക്രിസ്തു ഇവർ വരുന്നതോടെ അവരുടെ വംശാവലികളും വരുന്നു. ദുഃഖത്തിൽ നിന്നും മോചിപ്പിച്ച് സുഖത്തിലേക്ക് കൊണ്ടുപോകുന്നവരാണ് ഗുരു. മറ്റെല്ലാ ഗുരുക്കൻമാരും ധർമ്മം സ്ഥാപിക്കാൻ വേണ്ടി മാത്രമാണ് വരുന്നത്. ഈ ലോകത്തിൽ ഒരുപാട് പേരെ ഗുരു എന്ന് പറയുന്നു. ബ്രഹ്മാ, വിഷ്ണു, ശങ്കരനേയും ഗുരു എന്ന് പറയാൻ സാധിക്കില്ല. എല്ലാവരുടെയും സത്ഗതി ദാതാവ് ഒരു ശിവബാബയാണ്. വിളിക്കുന്നതും ഒരു രാമനെ മാത്രമാണ്. ശിവബാബയേയും രാമനെന്നാണ് വിളിക്കുന്നത്. ഒരുപാട് ഭാഷകൾ ഉള്ളതിനാൽ പേരുകളും ഒരുപാട് വെച്ചിട്ടുണ്ട്. വാസ്തവത്തിൽ പേര് ശിവനെന്നാണ്. ബാബയെ സോമനാഥനെന്നും പറയുന്നു. സോമരസം കുടിപ്പിച്ചു അർത്ഥം ജ്ഞാനധനം നൽകി. അല്ലാതെ വെള്ളത്തിന്റെ കാര്യമൊന്നുമില്ല. നിങ്ങളെ സന്മുഖത്ത് നോളേജ്ഫുള്ളും ആനന്ദമുള്ളവരുമാക്കി മാറ്റുന്നു. ബാബ ജ്ഞാനത്തിന്റെ സാഗരനാണ്. നിങ്ങൾ കുട്ടികളെ ജ്ഞാനത്തിന്റെ നദികളാക്കി മാറ്റുന്നു. സാഗരം ഒന്നു മാത്രമാണ്. ഒരു സാഗരത്തിൽ നിന്നാണ് ഒരുപാട് നദികൾ ഉത്ഭവിക്കുന്നത്. ഇപ്പോൾ നിങ്ങൾ സംഗമയുഗത്തിലാണ്. ഈ സമയം ഈ മുഴുവൻ ഭൂമിയും രാവണന്റെ സ്ഥാനമാണ്. ഒരു ലങ്ക മാത്രമായിരുന്നില്ല, മുഴുവൻ ഭൂമിയിലും രാവണന്റെ രാജ്യമാണ്. രാമരാജ്യത്തിൽ വളരെ കുറച്ചു മനുഷ്യർ മാത്രമായിരിക്കും. ഇത് ഇപ്പോൾ നിങ്ങളുടെ ബുദ്ധിയിലാണ് ഉള്ളത്. ബാബ മനസ്സിലാക്കിത്തരുന്നു-ഞാൻ 3 ധർമ്മങ്ങളുടെ സ്ഥാപനയാണ് ചെയ്യുന്നത്-ബ്രാഹ്മണർ, ദേവത, ക്ഷത്രിയർ. പിന്നീട് വൈശ്യരും ശൂദ്ര വർണ്ണത്തിലുമുള്ളവർ വന്ന് അവരവരുടെ ധർമ്മം സ്ഥാപിക്കുന്നു. അനേക ധർമ്മങ്ങളുടെ വിനാശവും ചെയ്യിപ്പിക്കുന്നു. ഭാരതത്തിൽ ത്രിമൂർത്തിയുടെ ചിത്രവുമുണ്ടാക്കുന്നു. എന്നാൽ അതിൽ നിന്നും ശിവന്റെ ചിത്രത്തെ അപ്രത്യക്ഷമാക്കിയിരിക്കുന്നു. ശിവന്റെ ചിത്രത്തിലൂടെ തെളിയിക്കപ്പെടുന്നത്, ശിവൻ ബ്രഹ്മാവിലൂടെ സ്ഥാപനയും, വിഷ്ണുവിലൂടെ പാലനയും ചെയ്യിപ്പിക്കുന്നു. അതിനാൽ ശിവനെ ചെയ്യുന്നവനും ചെയ്യിപ്പിക്കുന്നവനുമെന്നാണ് പറയുന്നത്. ബാബ സ്വയം കർമ്മവും ചെയ്യുന്നു, നിങ്ങൾ കുട്ടികളെയും പഠിപ്പിക്കുന്നു. കർമ്മം,അകർമ്മം, വികർമ്മത്തിന്റെ ഗതിയെക്കുറിച്ചും മനസ്സിലാക്കിത്തരുന്നു. രാവണ രാജ്യത്തിൽ നമ്മൾ ചെയ്യുന്ന കർമ്മം വികർമ്മമായി മാറുന്നു. സത്യയുഗത്തിൽ ചെയ്യുന്ന കർമ്മം അകർമ്മമായി മാറുന്നു. ഈ ലോകത്തിൽ വികർമ്മങ്ങൾ മാത്രമാണ് ഉണ്ടാകുന്നത് കാരണം രാവണ രാജ്യമാണ്. സത്യയുഗത്തിൽ 5 വികാരങ്ങളേയില്ല. ഓരോരോ കാര്യവും മനസ്സിലാക്കാനുള്ളതുമാണ്, സെക്കന്റിൽ മനസ്സിലാക്കിക്കൊടുക്കാവുന്നതുമാണ്. ഓം എന്ന ശബ്ദത്തിന്റെ അർത്ഥം മനുഷ്യർ വളരെ വിസ്താരത്തോടു കൂടി മനസ്സിലാക്കിക്കൊടുക്കുന്നു. ബാബ പറയുന്നു- ഓം എന്നാൽ ഞാൻ ആത്മാവ്, ഇതെന്റെ ശരീരവും. എത്ര സഹജമാണ്. നമ്മൾ സുഖധാമത്തിലേക്ക് പോവുകയാണെന്ന് മനസ്സിലാക്കുന്നു. കൃഷ്ണന്റെ ക്ഷേത്രത്തെ സുഖധാമമെന്ന് പറയുന്നു. അതാണ് കൃഷ്ണപുരി. അമ്മമാർ കൃഷ്ണപുരിയിലേക്ക് പോകാൻ ഒരുപാട് പരിശ്രമിക്കുന്നു. നിങ്ങൾ ഇപ്പോൾ ഭക്തി ചെയ്യുന്നില്ല. നിങ്ങൾക്കാണ് ഈ ജ്ഞാനം ലഭിച്ചിട്ടുള്ളത്, മറ്റൊരു മനുഷ്യർക്കും ഈ ജ്ഞാനമില്ല. ബാബ നിങ്ങളെ പാവനമാക്കി മാറ്റുന്നു പിന്നീട് പതീതമാക്കി മാറ്റുന്നത് ആരാണ്? ഇത് ആർക്കും പറയാൻ സാധിക്കില്ല. എല്ലാ സ്ത്രീകളും പുരുഷന്മാരും ഭക്തരാണ്, സീതമാരാണ്. എല്ലാവരുടെയും സത്ഗതി ചെയ്യുന്നത് ബാബയാണ്. എല്ലാവരും രാവണന്റെ ജയിലിലാണ്. ഈ ലോകം ദുഃഖധാമമാണ്. ബാബ നിങ്ങളെ സുഖധാമത്തിന്റെ അധികാരിയാക്കി മാറ്റുന്നു. ഇങ്ങനെയുള്ള അച്ഛനെ 5000 വർഷങ്ങൾക്ക് ശേഷമാണ് നിങ്ങൾ കാണുന്നത്. ഇപ്പോൾ ലക്ഷ്മീ-നാരായണന്റെ ആത്മാവിന് ജ്ഞാനമുണ്ട്- ഞാൻ ചെറുപ്പത്തിൽ കൃഷ്ണനാണ് പിന്നീട് വലുതായി തന്റെ ശരീരം ഉപേക്ഷിക്കും, പിന്നീട് മറ്റൊരു ശരീരമെടുക്കും. ഈ ജ്ഞാനം മറ്റാരിലുമില്ല.

ബാബ പറയുന്നു- നിങ്ങളെല്ലാവരും പാർവ്വതിമാരാണ്. നിങ്ങളെ അമരൻമാരാക്കി മാറ്റി അമരലോകത്തിലേക്ക് കൊണ്ടുപോകുന്നതിനുവേണ്ടി ശിവബാബ അമരകഥ കേൾപ്പിക്കുകയാണ്. ഈ ലോകം മൃത്യുലോകമാണ്.നിങ്ങൾ എല്ലാ പാർവ്വതിമാരും അമരനാഥനിലൂടെ അമരകഥ കേട്ടുകൊണ്ടിരിക്കുകയാണ്. നിങ്ങളാണ് സത്യം-സത്യമായി മാറുന്നത്. ബാബയെ ഓർമ്മിക്കുന്നതിലൂടെ യാണ് നിങ്ങളുടെ ആത്മാവ് അമരനായി മാറുന്നത്. അമര ലോകത്തിൽ ദുഃഖത്തിന്റെ കാര്യമില്ല. സർപ്പം ഒരു തോലുരിച്ച് മറ്റൊന്നെടുക്കുന്നു. ഈ ഉദാഹരണങ്ങളെല്ലാം ഇവിടുത്തെയാണ്. ഭ്രമരിയുടെ ഉദാഹരണവും ഇവിടുത്തെയാണ്. നിങ്ങൾ ബ്രാഹ്മണർ വികാരീ കീടങ്ങളെ പരിവർത്തനപ്പെടുത്തി ദേവതയാക്കി മാറ്റുന്ന കർത്തവ്യം ചെയ്യുന്നു. ഇത് മനുഷ്യരുടെ കാര്യമാണ്. ഇത് വണ്ടിന്റെ ഒരു ഉദാഹരണം മാത്രമാണ്. നിങ്ങൾ ബ്രാഹ്മണരായ കുട്ടികൾ ബാബയിലൂടെ അമരകഥ കേട്ടുകൊണ്ടിരിക്കുകയാണ്, മറ്റുള്ളവർക്ക് ജ്ഞാനത്തിന്റെ ഭൂം-ഭൂം ചെയ്യുന്നതിലൂടെ മനുഷ്യനിൽ നിന്നും ദേവത, സ്വർഗ്ഗത്തിലെ മാലാഖയായി മാറുന്നു. അല്ലാതെ മാനസരോവരത്തിൽ മുങ്ങിക്കുളിക്കുന്നതിലൂടെ മാലാഖയായൊന്നും മാറില്ല. ഇതെല്ലാം അസത്യമാണ്. നിങ്ങൾ അസത്യം മാത്രമാണ് കേട്ടുവന്നത്. ഇപ്പോൾ ബാബ സത്യം കേൾപ്പിക്കുന്നു. ഇപ്പോൾ ബാബ പറയുന്നു- സ്വയത്തെ ആത്മാവാണെന്ന് മനസ്സിലാക്കൂ. നിരാകാരനായ പരമപിതാ പരമാത്മാവ് ഈ ബ്രഹ്മാമുഖത്തിലൂടെയാണ് കേൾപ്പിക്കുന്നത് എന്ന് നിങ്ങൾക്കറിയാം. നമ്മൾ ഈ കാതുകളിലൂടെയാണ് കേൾക്കുന്നത്. ആത്മാഭിമാനിയായി മാറണം. പിന്നെ പരമാത്മാവ് തിരിച്ചറിവ് നൽകുന്നു. ഞാൻ ആരാണ്? മറ്റാർക്കും നിങ്ങളെ ആത്മാഭിമാനിയാക്കി മാറ്റാൻ സാധിക്കില്ല. നിങ്ങൾ ആത്മാഭിമാനിയായി മാറൂ എന്ന് ബാബക്കല്ലാതെ മറ്റാർക്കും പറയാൻ സാധിക്കില്ല. ശിവജയന്തിയും ആഘോഷിക്കുന്നു, എന്നാൽ ശിവന്റെ ജയന്തി എങ്ങനെയാണ് ഉണ്ടാകുന്നതെന്ന് അറിയില്ല. ബാബയാണ് സ്വയം വന്ന് മനസ്സിലാക്കിത്തരുന്നത്-ഞാൻ ഒരു സാധാരണ വൃദ്ധന്റെ ശരീരത്തിലാണ് പ്രവേശിക്കുന്നത്. ഇല്ലെങ്കിൽ ബ്രഹ്മാവ് എവിടുന്നാണ് വരുന്നത്? പതീതമായ ശരീരം തന്നെ വേണം. സൂക്ഷ്മ വതനവാസിയായ ബ്രഹ്മാവിൽ പ്രവേശിച്ചിട്ട് ബ്രാഹ്മണരെ രചിക്കില്ലല്ലോ. ബാബ പറയുന്നു- ഞാൻ പതീതമായ ലോകത്തിലെ പതീതമായ ശരീരത്തിലേക്കാണ് വരുന്നത്. ബ്രഹ്മാവിലൂടെയാണ് സ്ഥാപനയുണ്ടാകുന്നതെന്ന് പാടപ്പെട്ടിട്ടുണ്ട്. പിന്നീട് സ്വർഗ്ഗത്തിന്റെ നടത്തുന്നു, ആരാണോ ഈ ജ്ഞാനത്തെ പ്രാപ്തമാക്കുന്നത് അവരാണ് ദേവതയായി മാറുന്നത്. ബ്രഹ്മാവിന്റെ ചിത്രത്തെ കാണുമ്പോൾ മനുഷ്യർ സംശയിക്കുന്നു. പറയുന്നു ഇത് ദാദയുടെ ചിത്രമാണെന്ന് . പ്രജാപിതാ ബ്രഹ്മാവ് തീർച്ചയായും ഇവിടെയായിരിക്കും. എങ്ങനെയാണ് സൂക്ഷ്മവതനത്തിൽ പ്രജകളെ രചിക്കുന്നത്. പ്രജാപിതാ ബ്രഹ്മാവിന്റെ കുട്ടികളായി ആയിരക്കണക്കിന് ബ്രഹ്മാകുമാർ കുമാരിമാരുണ്ട്. അൽപം പോലും അസത്യമായിരിക്കില്ലല്ലോ. നമ്മൾ ശിവബാബയിലൂടെ സമ്പത്ത് പ്രാപ്തമാക്കുകയാണ്. സൂക്ഷ്മവതനത്തിലുള്ള ബ്രഹ്മാവ് അവ്യക്ത ബ്രഹ്മാവാണ് എന്ന് നിങ്ങൾ കുട്ടികൾക്ക് മനസ്സിലാക്കിത്തന്നിട്ടുണ്ട്. പ്രജാപിതാ ബ്രഹ്മാവ് സാകാരത്തിലും ഉണ്ടായിരിക്കണം. പതീതമായ ബ്രഹ്മാവ് തന്നെയാണ് പാവനമായി മാറുന്നത്. തതത്വം(പാവനമായ ബ്രഹ്മാവ് തന്നെയാണ് പിന്നീട് പതീതമായി മാറുന്നത്) ശരി!

വളരെക്കാലത്തെ വേർപാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ കുട്ടികൾക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണകളും സുപ്രഭാതവും. ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികൾക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) ആത്മാഭിമാനിയായി മാറി ഈ കാതുകളിലൂടെ അമരകഥ കേൾക്കണം. ജ്ഞാനത്തിന്റെ ഭൂം-ഭൂം ചെയ്ത് മറ്റുള്ളവരെ തനിക്ക് സമാനമാക്കി മാറ്റുന്ന സേവനത്തിൽ മുഴുകണം.

2) ബാബക്ക് സമാനം നോളേജ്ഫുള്ളും, ആനന്ദമുള്ളവരുമായി മാറണം. സോമരസം കുടിക്കുകയും കുടിപ്പിക്കുകയും വേണം.

വരദാനം :-
മായയുടെ വിഘ്നങ്ങളെ വിനോദമെന്നപോലെ അനുഭവം ചെയ്യുന്ന മാസ്റ്റർ വിശ്വ നിർമ്മാതാവായി ഭവിക്കട്ടെ.

എങ്ങിനെയാണോ കുട്ടികൾ അവരുടെ അറിവില്ലായ്മയും അശ്രദ്ധയും കാരണം എന്തെങ്കിലും പറയുകയോ ചെയ്യുകയോ ചെയ്താൽ മുതിർന്നവർ അതിനെ മനസ്സിലാക്കി അവരെ നിർദ്ദോഷികളും അറിവില്ലാത്തവരും ചെറിയകുട്ടികളുമല്ലേ എന്ന് വിചാരിക്കുമ്പോൾ അതിന് വലിയ പ്രശ്നമൊന്നും ഉണ്ടാകാത്തത്, അതുപോലെതന്നെ താങ്കൾ കുട്ടികളും അവരവരെ മാസ്റ്റർ വിശ്വ നിർമ്മാതാവ് എന്ന് മനസ്സിലാക്കിയാൽ പിന്നെ മായയുടെ എല്ലാ വിഘ്നങ്ങളും കുട്ടിക്കളിയായി മാത്രമേ തോന്നുകയുള്ളൂ.മായ ഏതെങ്കിലും ആത്മാക്കളിലൂടെ സമസ്യകൾ വിഘ്നങ്ങൾ പരീക്ഷകൾ എന്നിവയുടെ രൂപത്തിൽ വന്നാൽ അതിൽ പരിഭ്രമിക്കുകയില്ല മാത്രമല്ല അവരെ നിർദോഷികളാണെന്ന് മനസ്സിലാക്കുകയും ചെയ്യും.

സ്ലോഗന് :-
സ്നേഹം, ശക്തി, ഈശ്വരീയ ആകർഷണം എന്നിവ സ്വയത്തിൽ നിറക്കുകയാണെങ്കിൽ എല്ലാവരും സഹയോഗികളായി മാറും.

അവ്യക്ത സൂചന-ജ്വാലാ സ്വരൂപസ്ഥിതിയിൽ ഇരുന്നുകൊണ്ട് ശക്തിശാലിയായ ഓർമ്മയുടെ അനുഭവം ചെയ്യൂ.

ഇപ്പോൾ ജ്വാലാമുഖിയായി മാറി ആസുരീയ സംസ്ക്കാരങ്ങൾ ആസുരീയ സ്വഭാവം എന്നിവയെയെല്ലാം ഭസ്മമാക്കൂ. ദേവിമാരുടെ ഓർമ്മചിഹ്നങ്ങളിൽ അഗ്നിജ്വാലയാൽ അസുരൻമാരെ സംഹരിക്കുന്നതായി കാണിക്കുന്നുണ്ടല്ലോ. അസുരൻ ഒരു വ്യക്തിയൊന്നുമല്ല,ആസുരീയ ശക്തികളേയാണ് ഇല്ലാതാക്കുന്നത്. ഇത് ഇപ്പോഴത്തെ താങ്കളുടെ ജ്വാലാസ്വരൂപ സ്ഥിതിയുടെ ഓർമ്മച്ചിഹ്നമാണ്. ഇപ്പോൾ അങ്ങിനെയുള്ള യോഗാഗ്നിയെ പ്രജ്വലിതമാക്കി അതിലൂടെ ഈ കലിയുഗീലോകത്തെ കത്തിച്ച് ഭസ്മമാക്കണം.