മധുരമായ കുട്ടികളേ -
നിങ്ങള്ക്ക് ഏതൊരു പതിതമായ ദേഹധാരികളോടും ഇഷ്ടം തോന്നരുത്, എന്തുകൊണ്ടെന്നാല്
നിങ്ങള് പാവനമായ ലോകത്തേക്ക് പോയ്ക്കൊണ്ടിരിക്കുകയാണ്, ഒരേയൊരു ബാബയെ
സ്നേഹിക്കണം.
ചോദ്യം :-
നിങ്ങള് കുട്ടികള്ക്ക് ഏതൊന്നിലൂടെ ഉപദ്രവം ഉണ്ടാകരുത്, എന്തുകൊണ്ട്?
ഉത്തരം :-
നിങ്ങള്ക്ക്
തന്റെ ഈ പഴയ ശരീരം കൊണ്ട് അല്പം പോലും ഉപദ്രവം ഉണ്ടാകരുത്, എന്തുകൊണ്ടെന്നാല് ഈ
ശരീരം വളരെയധികം വിലപ്പെട്ടതാണ്. ആത്മാവ് ഈ ശരീരത്തിലിരുന്ന് കൊണ്ട് ബാബയെ
ഓര്മ്മിച്ച് വളരെ വലിയ ലോട്ടറി നേടിക്കൊണ്ടിരിക്കുകയാണ്. ബാബയുടെ
ഓര്മ്മയിലിരുന്നാല്സന്തോഷത്തിന്റെ ടോണിക്ക് ലഭിച്ചു കൊണ്ടിരിക്കും.
ഓംശാന്തി.
മധുര-മധുരമായ ആത്മീയ കുട്ടികളേ, ഇപ്പോള് ദൂരദേശത്തില് വസിക്കുന്നവര് പിന്നീട്
ദൂരദേശത്തിലെ യാത്രക്കാരുമാണ്. നമ്മള് ആത്മാക്കളാണ് ഇപ്പോള് ദൂരദേശത്തിലേക്ക്
പോകാനുളള പുരുഷാര്ത്ഥം ചെയ്തുകൊണ്ടിരിക്കുകയാണ്. ഇത് കേവലം നിങ്ങള്
കുട്ടികള്ക്കേ അറിയൂ നമ്മള് ആത്മാക്കള് ദൂരദേശത്തില് വസിക്കുന്നവരാണെന്നും
മാത്രമല്ല ദൂരദേശത്തില് വസിക്കുന്ന ബാബയെയും വിളിക്കുന്നുണ്ട്, വരൂ വന്ന്
ഞങ്ങളെയും ദൂരദേശത്തേക്ക് കൊണ്ടു പോകൂ. ഇപ്പോള് ദൂരദേശത്തില് വസിക്കുന്ന ബാബ
നിങ്ങള് കുട്ടികളെ അങ്ങോട്ട് കൊണ്ടു പോകുകയാണ്. നിങ്ങള് ആത്മീയ യാത്രക്കാരാണ്
കാരണം ഈ ശരീരത്തോടൊപ്പമല്ലേ. ആത്മാവാണ് യാത്ര ചെയ്യുന്നത്. ശരീരത്തെ
ഇവിടെത്തന്നെ ഉപേക്ഷിക്കുന്നു. ബാക്കി ആത്മാവ് തന്നെയാണ് യാത്ര ചെയ്യുന്നത്.
ആത്മാവ് എങ്ങോട്ട് പോകുന്നു? തന്റെ ആത്മീയ ലോകത്തിലേക്ക്. ഇതാണ് ഭൗതിക ലോകം, അത്
ആത്മീയ ലോകമാണ്. കുട്ടികള്ക്ക് ബാബ മനസ്സിലാക്കിത്തന്നിട്ടുണ്ട് എവിടെ നിന്നാണോ
പാര്ട്ട് അഭിനയിക്കാനായി വന്നിട്ടുളളത് ഇപ്പോള് അവിടേക്ക്, തിരികെ വീട്ടിലേക്ക്
പോകണം. ഇത് വളരെ വലിയ മണ്ഡപം അഥവാ വേദിയാണ്. വേദിയില് പാര്ട്ട്
അഭിനയിച്ചതിനുശേഷം എല്ലാവര്ക്കും തിരികെ പോകണം. നാടകം പൂര്ത്തിയായാല് മാത്രമല്ലേ
തിരികെ പോകൂ. ഇപ്പോള് നിങ്ങള് ഇവിടെ ഇരിക്കുന്നുണ്ട്, നിങ്ങളുടെ ബുദ്ധിയോഗം
വീട്ടിലും രാജധാനിയിലുമാണ്. ഇത് പക്കാ-പക്കാ ആയി ഓര്മ്മിക്കണം, കാരണം ഇങ്ങനെയൊരു
മഹിമയുണ്ട് - അന്തിമ മനം എങ്ങിനെയോ അതുപോലെ ഗതി. ഇപ്പോള് ഇവിടെ നിങ്ങള്
പഠിച്ചുകൊണ്ടിരിക്കുകയാണ്. ഭഗവാന് ശിവബാബയാണ് നമ്മെ
പഠിപ്പിച്ചുകൊണ്ടിരിക്കുന്നതെന്ന് അറിയാം. ഭഗവാന് ഈ പുരുഷോത്തമ
സംഗമയുഗത്തിലല്ലാതെ നമ്മെ മറ്റൊരിക്കലും പഠിപ്പിക്കില്ല. മുഴുവന് 5000
വര്ഷത്തിലും നിരാകാരനായ ഭഗവാന് ഒരേയൊരു പ്രാവശ്യമാണ് നമ്മെ പഠിപ്പിക്കുന്നത്.
ഇത് നിങ്ങള്ക്ക് പക്കാ നിശ്ചയമുണ്ട്. പഠിപ്പ് വളരെയധികം എളുപ്പമാണ്, ഇപ്പോള്
തിരികെ വീട്ടിലേക്ക് പോകണം. ആ വീടിനോട് എല്ലാവര്ക്കും സ്നേഹമുണ്ട്.
മുക്തിധാമത്തിലേക്ക് പോകാനായി എല്ലാവരും ആഗ്രഹിക്കുന്നുണ്ട് പക്ഷേ അതിന്റെ
അര്ത്ഥം പോലും ആര്ക്കും അറിയുന്നില്ല. മനുഷ്യരുടെ ബുദ്ധി ഈ സമയം എങ്ങനെയാണെന്നു
നോക്കൂ, നിങ്ങളുടെ ബുദ്ധി ഇപ്പോള് എങ്ങനെയായിത്തീര്ന്നിരിക്കുന്നു, എത്ര
വ്യത്യാസമാണ്. നമ്പര്വൈസ് പുരുഷാര്ത്ഥമനുസരിച്ച് ഇപ്പോള് നിങ്ങളുടെ ബുദ്ധി
സ്വച്ഛമാണ്. മുഴുവന് വിശ്വത്തിലെയും ആദി മധ്യ അന്ത്യത്തിന്റെ ജ്ഞാനം ഇപ്പോള്
നിങ്ങള്ക്ക് നല്ല രീതിയില് അറിയാം. നമുക്ക് പുരുഷാര്ത്ഥം ചെയ്ത് നരനില് നിന്നും
നാരായണനായിത്തീരണമെന്ന് ഇപ്പോള് നിങ്ങളുടെ ഹൃദയത്തിലുണ്ട്. ഇവിടെ നിന്നും ആദ്യം
നിങ്ങള്ക്ക് വീട്ടിലേക്കാണല്ലോ പോകേണ്ടത്. അപ്പോള് സന്തോഷത്തോടെ വേണം പോകാന്.
എങ്ങനെയാണോ സത്യയുഗത്തില് ദേവതകള് വളരെയധികം സന്തോഷത്തോടെ ഒരു ശരീരം ഉപേക്ഷിച്ച്
മറ്റൊന്ന് എടുക്കുന്നത്, അതുപോലെ ഈ പഴയ ശരീരത്തെയും സന്തോഷത്തോടെ വേണം
ഉപേക്ഷിക്കാന്. ഈ ശരീരത്തോട് ഒരിക്കലും ബുദ്ധിമുട്ട് തോന്നരുത് കാരണം ഈ ശരീരം
വളരെയധികം വിലപിടിപ്പുളളതാണ്. ഈ ശരീരത്തിലൂടെ തന്നെയാണ് ആത്മാവിന് ബാബയില്
നിന്നും ലോട്ടറി ലഭിച്ചത്. നമ്മള് ഏതുവരെ പവിത്രമാകുന്നില്ലയോ അതുവരെയും
വീട്ടിലേക്കു പോകാന് സാധിക്കില്ല. ബാബയെ ഓര്മ്മിച്ചുകൊണ്ടിരുന്നാല് മാത്രമേ ആ
യോഗബലത്തിലൂടെ പാപങ്ങളുടെ ഭാരം ഇല്ലാതായിത്തീരൂ. ഇല്ലെങ്കില് വളരെയധികം ശിക്ഷകള്
അനുഭവിക്കേണ്ടതായി വരും. തീര്ച്ചയായും പവിത്രമാവുക തന്നെ വേണം. ലൗകിക
സംബന്ധത്തില് പോലും കുട്ടികള് എന്തെങ്കിലും മോശമായ പതിത കാര്യം
ചെയ്യുകയാണെങ്കില് അച്ഛന് ദേഷ്യം വന്ന് വടി കൊണ്ട് അടി നല്കാറുണ്ട് കാരണം
നിയമവിരുദ്ധമായി പതിതമാകുന്നു. ആരോടെങ്കിലും നിയമവിരുദ്ധമായ സ്നേഹം
വെക്കുകയാണെങ്കിലും അത് അച്ഛനമ്മമാര്ക്ക് നല്ലതായി തോന്നുകയില്ല. ഈ
പരിധിയില്ലാത്ത അച്ഛന് പറയുന്നു നിങ്ങള് ഈ പഴയ ലോകത്തില് ഇരിക്കേണ്ടതായില്ല,
നിങ്ങള്ക്ക് പുതിയ ലോകത്തേക്ക് പോകണം. അവിടെ വികാരിയും പതിതവുമായി ആരും
തന്നെയില്ല. ഒരേയൊരു പതിതപാവനനായ ബാബ വന്ന് നിങ്ങളെയും ഇതുപോലെ പാവനമാക്കി
മാറ്റുന്നു. ബാബ സ്വയം പറയുന്നു എന്റെ ജന്മം ദിവ്യവും അലൗകികവുമാണെന്ന്.
മറ്റേതൊരു ആത്മാവിനും എന്നെപ്പോലെ അല്പ്പസമയത്തേക്കു മാത്രം ശരീരത്തിലേക്ക്
പ്രവേശിക്കാന് സാധിക്കില്ല. മറ്റുളള ധര്മ്മസ്ഥാപകരുടെ ആത്മാക്കളും
ശരീരത്തിലേക്ക് പ്രവേശിക്കുന്നുണ്ടെങ്കില് പോലും അവരുടെ കാര്യം തന്നെ വേറെയാണ്.
ബാബ വരുന്നതുതന്നെ നമ്മളെല്ലാവരെയും തിരിച്ച് കൊണ്ടുപോകുന്നതിനു വേണ്ടിയാണ്.
ധര്മ്മസ്ഥാപകര് താഴെ തന്റെ പാര്ട്ട് അഭിനയിക്കുന്നതിനു വേണ്ടിയാണ് മുകളില്
നിന്നുവരുന്നത്. ഞാന് എല്ലാവരെയും തിരികെ കൊണ്ടു പോകുന്നു. പിന്നീട് എങ്ങിനെ
ആദ്യമാദ്യം പുതിയ ലോകത്തിലേക്ക് ഇറങ്ങി വരുന്നു എന്നുളളത് എല്ലാവര്ക്കും പറഞ്ഞു
തരുന്നു. ആ പുതിയ ലോകമായ സത്യയുഗത്തില് കൊറ്റികള്(വികാരീ മനുഷ്യര്) ആരും തന്നെ
ഉണ്ടാകില്ല. പക്ഷെ ബാബ വരുന്നത് കൊറ്റികളുടെ ഇടയിലേക്കാണ്. പിന്നീട് നിങ്ങളെ
ഹംസങ്ങളാക്കി മാറ്റുന്നു. നിങ്ങളിപ്പോള് ഹംസമായി മാറുകയാണ്. മുത്തുകള് മാത്രം
പെറുക്കിയെടുക്കുന്നു. സത്യയുഗത്തില് നിങ്ങള്ക്ക് ഈ ജ്ഞാനരത്നങ്ങള്
ലഭിക്കുന്നില്ല. ഇവിടെ നിങ്ങള് ഈ ജ്ഞാനരത്നങ്ങള് പെറുക്കിയെടുത്ത് ഹംസമായി
മാറുന്നു. എങ്ങിനെയാണ് കൊറ്റിയില് നിന്ന് ഹംസമായിത്തീരുക എന്നത് ബാബ
മനസ്സിലാക്കിത്തരുന്നു. ഇപ്പോള് നിങ്ങളെയും ഹംസമാക്കി മാറ്റുകയാണ്. ദേവതകളെ
ഹംസമെന്നും അസുരന്മാരെ കൊറ്റികള് എന്നും പറയുന്നു. ഇപ്പോള് നിങ്ങള് അഴുക്കിനെ
ഉപേക്ഷിച്ച് മുത്തിനെ പെറുക്കുകയാണ്.
നിങ്ങളെത്തന്നെയാണ് കോടിമടങ്ങ് ഭാഗ്യശാലികള് എന്ന് പറയുന്നത്. നിങ്ങളുടെ
കാലടിയില് കോടികളുടെ അടയാളമാണ് പതിഞ്ഞിരിക്കുന്നത്. കോടികളുടെ അടയാളം പതിയാനായി
ശിവബാബയ്ക്ക് കാലുതന്നെയില്ല. ബാബയാണ് നിങ്ങളെ കോടിമടങ്ങ് ഭാഗ്യശാലിയാക്കി
മാറ്റുന്നത്. ബാബ പറയുന്നു ഞാന്നിങ്ങളെ വിശ്വത്തിന്റെ അധികാരിയാക്കി മാറ്റാനാണ്
വന്നിരിക്കുന്നത്. ഈ കാര്യങ്ങളെല്ലാം തന്നെ നല്ല രീതിയില് മനസ്സിലാക്കാനുള്ളതാണ്.
സ്വര്ഗ്ഗം ഉണ്ടായിരുന്നു എന്നതിനെക്കുറിച്ച് മനുഷ്യര് മനസ്സിലാക്കുന്നുണ്ട്
പക്ഷേ എപ്പോള് ഉണ്ടായിരുന്നു ഇനി എപ്പോള് ഉണ്ടാകും എന്നുള്ളതൊന്നും അറിയില്ല.
നിങ്ങള് കുട്ടികള് ഇപ്പോള് പ്രകാശത്തിലേക്ക് വന്നിരിക്കുകയാണ്. മറ്റെല്ലാവരും
അന്ധകാരത്തിലാണ് . ഈ ലക്ഷ്മീനാരായണന് എങ്ങനെ, എപ്പോള് വിശ്വത്തിന്റെ അധികാരിയായി
മാറി എന്നുള്ളത് ആര്ക്കും തന്നെ അറിയില്ല. അയ്യായിരം വര്ഷങ്ങള്ക്കു മുമ്പുള്ള
കാര്യമാണ്. ബാബ വന്ന് മനസ്സിലാക്കിത്തരുന്നു എങ്ങനെയാണോ നിങ്ങള് പാര്ട്ട്
അഭിനയിക്കാനായി വരുന്നത് അതുപോലെ ഞാനും വരുന്നു. നിങ്ങള് ബാബയെ ക്ഷണിച്ചതാണ്-ഹേ
ബാബാ, ഞങ്ങള് പതിതരെ പാവനമാക്കാനായി വരൂ. മറ്റാരോടും ഇതുപോലെ പറയില്ല, തന്റെ
ധര്മ്മസ്ഥാപകരോടു പോലും വന്ന് എല്ലാവരെയും പാവനമാക്കൂ എന്നു പറയില്ല.
ക്രിസ്തുവിനെയും ബുദ്ധനെയും ഒരിക്കലും പതിതപാവനന് എന്നു പറയില്ല. സദ്ഗതി
ചെയ്യുന്നവരെയാണ് ഗുരു എന്നു പറയുക. ധര്മ്മ സ്ഥാപകര് താഴേക്കു വരുമ്പോള് അവരുടെ
പിന്നാലെ ആ ധര്മ്മത്തിലുള്ളവരെല്ലാം തന്നെ ഇറങ്ങി വരുന്നു. ഇവിടെ നിന്നും
തിരിച്ചു പോകാനുള്ള വഴി പറഞ്ഞുതരുന്നത്, സര്വ്വരുടെയും സദ്ഗതി ചെയ്യുന്ന
അകാലമൂര്ത്തിയായ ഒരേയൊരു ബാബയാണ്. വാസ്തവത്തില് സദ്ഗുരു എന്ന അക്ഷരം വളരെ
ശരിയാണ്. സിഖ് ധര്മ്മത്തിലുള്ളവരാണ് മറ്റെല്ലാവരെക്കാളും വളരെ ശരിയായ പദങ്ങള്
പ്രയോഗിക്കുന്നത്. വളരെ ഉച്ചത്തില് പറയുന്നു- സദ്ഗുരു അകാലനാണ്. ഉച്ചത്തില്
ധ്വനി മുഴക്കിക്കൊണ്ട് സദ്ഗുരു അകാലമൂര്ത്തിയാണെന്ന് പറയുന്നു. മൂര്ത്തി(ശരീരം)
തന്നെയില്ലായെങ്കില് എങ്ങനെ സദ്ഗുരുവായി മാറാന് സാധിക്കും, എങ്ങനെ സദ്ഗതി നല്കും?
ആ സദ്ഗുരു സ്വയം വന്ന് തന്റെ പരിചയം നല്കുന്നു- ഞാന് നിങ്ങള്ക്കു സമാനം
ജന്മമെടുക്കുന്നില്ല. മറ്റെല്ലാം തന്നെ ശരീരധാരികളാണ് മനസ്സിലാക്കിത്തരുന്നത്.
നിങ്ങള്ക്ക് അശരീരിയായ ആത്മീയ അച്ഛനാണ് മനസ്സിലാക്കിത്തരുന്നത്. രാത്രിയുടെയും
പകലിന്റെയും വ്യത്യാസമുണ്ട്. ഈ സമയത്ത് മനുഷ്യര് ചെയ്യുന്നതെല്ലാം തന്നെ
തെറ്റായ കര്മ്മങ്ങളാണ് കാരണം രാവണന്റെ മതമനുസരിച്ചാണല്ലോ. ഓരോരുത്തരിലും
പഞ്ചവികാരങ്ങളാണ്. ഇപ്പോള് രാവണരാജ്യമാണ്, ഈ കാര്യങ്ങള് വളരെ വിശദമായിത്തന്നെ
ബാബ മനസ്സിലാക്കിത്തരുന്നു. ഇല്ലെങ്കില് മുഴുവന് സൃഷ്ടി ചക്രത്തെക്കുറിച്ചും
എങ്ങനെ അറിയാനാണ്. ഈ ചക്രം എങ്ങനെ കറങ്ങുന്നു എന്നുള്ളത് അറിഞ്ഞിരിക്കേണ്ട
കാര്യമല്ലേ. ബാബാ ഞങ്ങള്ക്ക് മനസ്സിലാക്കിത്തരൂ, എന്നും നിങ്ങള്ക്ക് പറയാന്
സാധിക്കില്ല. ബാബ സ്വയമേവ എല്ലാം മനസ്സിലാക്കിത്തന്നുകൊണ്ടിരിക്കുകയാണ്.
നിങ്ങള്ക്ക് ഒരു ചോദ്യവും ചോദിക്കേണ്ടതായി വരുന്നില്ല. ഭഗവാനാണ് അച്ഛന്.
എല്ലാകാര്യങ്ങളും സ്വയമേ കേള്പ്പിച്ചു തരുക, സ്വയമേ സര്വ്വതും ചെയ്തുകൊടുക്കുക
എന്നുള്ളത് അച്ഛന്റെ ജോലിയാണ്. അച്ഛന് സ്വയമേ കുട്ടികളെ സ്കൂളില് പറഞ്ഞയക്കുന്നു.
ജോലിയിലും പ്രവേശിപ്പിക്കുന്നു, പിന്നീട് പറയുന്നു അറുപത് വയസ്സിനുശേഷം സര്വ്വതും
ഉപേക്ഷിച്ച് ഭഗവാനെ ഭജിക്കൂ എന്ന്. വേദ-ശാസ്ത്രങ്ങള് പഠിക്കണം, പൂജ ചെയ്യണം.
നിങ്ങള് അരക്കല്പ്പം പൂജാരിയായി മാറി പിന്നീട് അരക്കല്പ്പത്തേക്ക്
പൂജ്യരായിത്തീരുന്നു. എങ്ങനെ പവിത്രമായിത്തീരണം എന്നത് എത്ര സഹജമായാണ്
മനസ്സിലാക്കിത്തരുന്നത്. പിന്നീട് നിങ്ങള് ഭക്തിയില് നിന്നും തീര്ത്തും
മുക്തമാകുന്നു. മറ്റെല്ലാവരും തന്നെ ഭക്തി ചെയ്തുകൊണ്ടിരിക്കുന്നു, നിങ്ങള്
ജ്ഞാനം എടുത്തുകൊണ്ടിരിക്കുന്നു. അവര് രാത്രിയിലാണ്, നിങ്ങള് പകലിലേക്ക്
പോകുന്നു അതായത് സ്വര്ഗ്ഗത്തിലേക്ക്. ഗീതയില് എഴുതപ്പെട്ടിട്ടുള്ള മന്മനാഭവ
എന്ന അക്ഷരം വളരെ പ്രശസ്തമാണ്. ഗീത വായിക്കുന്നവര്ക്ക് മനസ്സിലാക്കാന് സാധിക്കും,
ഇത് വളരെ സഹജമായാണ് എഴുതപ്പെട്ടിട്ടുള്ളതെന്ന്. മുഴുവന് ആയുസ്സും ഗീത
പഠിച്ചുവന്നിട്ടും ഇതൊന്നും തന്നെ മനസ്സിലാക്കാന് സാധിച്ചിട്ടില്ല. ഇപ്പോള് അതേ
ഗീതയുടെ ഭഗവാന് പഠിപ്പിച്ചു തരുന്നു ഇതിലൂടെ പതിതത്തില് നിന്നും
പാവനമായിത്തീരുന്നു. ഇപ്പോള് നാം ഭഗവാനില്നിന്നും ഗീത കേള്ക്കുന്നു
മറ്റുള്ളവര്ക്ക് കേള്പ്പിക്കുന്നു പാവനമായിത്തീരുന്നു.
ബാബയുടെ മഹാവാക്യമാണ് ഇത് അതേ സഹജരാജയോഗമാണ്. മനുഷ്യര് എത്ര അന്ധവിശ്വാസ
ത്തിലാണ് മുങ്ങിയിരിക്കുന്നത്, നിങ്ങളുടെ കാര്യംതന്നെ കേള്ക്കുന്നില്ല. ഡ്രാമ
അനുസരിച്ച് എപ്പോഴാണോ അവരുടെ ഭാഗ്യം തുറക്കുന്നത് അപ്പോള് അവര് നിങ്ങളുടെ
അടുത്തേക്ക് വരുന്നു. മറ്റൊരു ധര്മ്മത്തിലുള്ളവര്ക്കും നിങ്ങളെപ്പോലുള്ള ഭാഗ്യം
ലഭിക്കുന്നില്ല. ബാബ മനസ്സിലാക്കിത്തന്നു, നിങ്ങളുടെ ദേവീദേവതാ ധര്മ്മം
വളരെയധികം സുഖം നല്കുന്നതാണ്. ബാബ ശരിയാണ് പറയുന്നത് എന്ന് നിങ്ങളും
മനസ്സിലാക്കുന്നു. സത്യ-ത്രേതായുഗത്തിലും കംസനും രാവണനും ഉണ്ടെന്നാണ്
ശാസ്ത്രങ്ങളില് എഴുതപ്പെട്ടിരിക്കുന്നത്. അവിടെയുള്ള സുഖത്തെക്കുറിച്ച് ആര്ക്കും
തന്നെയറിയില്ല. ദേവതകളുടെ പൂജ ചെയ്യുന്നുണ്ടെങ്കിലും ഭക്തരുടെ ബുദ്ധിയില്
ഇതൊന്നും തന്നെയില്ല. ഇപ്പോള് ബാബ ചോദിക്കുന്നു- കുട്ടികളേ, എന്നെ
ഓര്മ്മിക്കുന്നുണ്ടോ? ഇങ്ങനെ അച്ഛന് മക്കളോട് ചോദിക്കുന്നത് നിങ്ങള്
എപ്പോഴെങ്കിലും കേട്ടിട്ടുണ്ടോ. ലൗകീക അച്ഛന് എപ്പോഴെങ്കിലും ഇങ്ങനെ
ഓര്മ്മിപ്പിക്കാനുള്ള പുരുഷാര്ത്ഥം കുട്ടികളെക്കൊണ്ട് ചെയ്യിപ്പിക്കാറുണ്ടോ? ഇത്
പരിധിയില്ലാത്ത അച്ഛനാണ് മനസ്സിലാക്കിത്തരുന്നത്. നിങ്ങള് മുഴുവന്
വിശ്വത്തിന്റെയും ആദ്യമധ്യഅന്ത്യത്തെക്കുറിച്ച് മനസ്സിലാക്കി ചക്രവര്ത്തീ
രാജാവായിത്തീരുന്നു. ആദ്യം നിങ്ങള് വീട്ടിലേക്ക് പോകുന്നു. പിന്നീട്
പാര്ട്ട്ധാരിയായി തിരിച്ചു വരണം. ഇത് പുതിയ ആത്മാവാണോ അതോ പഴയ ആത്മാവാണോ
എന്നുള്ളത് ആര്ക്കും തന്നെ മനസ്സിലാക്കാന് സാധിക്കില്ല. പുതിയതായി വന്ന
ആത്മാവിന്റെ പ്രശസ്തി തീര്ച്ചയായും ഉണ്ടാകുന്നു. ഇപ്പോഴും നോക്കൂ ചിലര്ക്ക്
എത്ര പ്രശസ്തിയാണ്. പുതിയ ആത്മാക്കള് വരുമ്പോള് അവരില് പ്രഭാവമുണ്ടാകുന്നു.
അവരുടെ അനുയായികള് വര്ദ്ധിക്കുമ്പോള് അതായത് ശാഖോപശാഖകള് ഉണ്ടാകുമ്പോള് അവരുടെ
മഹിമയും ഉണ്ടാകുന്നു. പക്ഷേ ഇവര്ക്ക് എന്തുകൊണ്ടാണ് പ്രശസ്തി ലഭിക്കുന്നത്
എന്നുള്ളത് ആര്ക്കും തന്നെ അറിയില്ല. പുതിയ ആത്മാവായതുകൊണ്ട് അവരില് ആകര്ഷണം
ഉണ്ടാകുന്നു. ഇപ്പോഴാണെങ്കില് നോക്കൂ എത്രയോ പേര് കപട ഭഗവാനായിരിക്കയാണ്,
അതുകൊണ്ടാണ് ഇങ്ങനെയൊരു മഹിമ, സത്യത്തിന്റെ തോണി ആടും ഉലയും പക്ഷേ ഒരിക്കലും
മുങ്ങുകയില്ല. ഭഗവാനാണ് തോണിക്കാരന് ധാരാളം കൊടുങ്കാറ്റുകള് വരുന്നു. തോണിക്ക്
കൊടുങ്കാറ്റ് അടിക്കുമ്പോള് കുട്ടികളും ഇളകിപ്പോകുന്നു. മറ്റുള്ള സത്സംഗങ്ങളിലും
ധാരാളം പേര് പോകുന്നുണ്ട് പക്ഷേ അവിടെ കൊടുങ്കാറ്റിന്റെ കാര്യംതന്നെ വരുന്നില്ല.
ഇവിടെ അബലകളുടെ മേല് ധാരാളം അത്യാചാരങ്ങളാണുണ്ടാകുന്നത്, എന്നാലും സ്ഥാപനയുടെ
കര്ത്തവ്യം ഉണ്ടാവുക തന്നെ വേണം. ബാബ മനസ്സിലാക്കിത്തരുന്നു-ഹേയ് ആത്മാക്കളേ,
നിങ്ങള് കാട്ടുമുളളുകളായിത്തീര്ന്നിരിക്കുകയാണ്. നിങ്ങള് മറ്റുളളവര്ക്ക്
മുളേളല്പ്പിക്കുമ്പോള് നിങ്ങള്ക്കും മുളള് ഏല്ക്കുന്നു. ഓരോ കാര്യത്തിനും
അതിന്റെതായ തിരിച്ചടിയുണ്ടാകുന്നു. അവിടെ(സത്യയുഗം) ദു:ഖത്തിന്റെതായ മോശമായ
കാര്യങ്ങളൊന്നും തന്നെയുണ്ടാകുന്നില്ല. അതുകൊണ്ടാണ് അതിനെ സ്വര്ഗ്ഗമെന്നു
പറയുന്നത്. മനുഷ്യര് സ്വര്ഗ്ഗം, നരകം എന്നെല്ലാം തന്നെ പറയുന്നുണ്ട് പക്ഷേ
അതിനെക്കുറിച്ച് മനസ്സിലാക്കുന്നില്ല. പറയുന്നു-ഇന്നയാള് സ്വര്ഗ്ഗം പൂകിയെന്ന്,
പക്ഷേ വാസ്തവത്തില് ഇങ്ങനെ പറയുന്നതു തന്നെ തെറ്റാണ്. നിരാകാരി ലോകത്തെ ഒരിക്കലും
സ്വര്ഗ്ഗമെന്നു പറയാന് സാധിക്കില്ല. അത് മുക്തിധാമമാണ്. അവര് സ്വര്ഗ്ഗത്തിലേക്ക്
പോയി എന്നാണ് പറയുന്നത്.
ഇപ്പോള് നിങ്ങള്ക്ക് അറിയാം മുക്തിധാമം ആത്മാക്കളുടെ വീടാണെന്ന്. ശരീരത്തിന്
ഇവിടെയുളള വീട് പോലെ. ഭക്തിമാര്ഗ്ഗത്തില് വളരെ ധനവാന്മാര്ക്ക് എത്ര വലിയ ഭവനമാണ്
ഉണ്ടാവുക. ശിവന്റെ ക്ഷേത്രം നോക്കൂ എങ്ങനെയാണ് ഉണ്ടാക്കിയിരിക്കുന്നതെന്ന്.
ലക്ഷ്മി-നാരായണന്റെയും ക്ഷേത്രങ്ങള് നിര്മ്മിക്കുമ്പോള് അതില് യഥാര്ത്ഥമായ
ആഭരണങ്ങള് ധാരാളമുണ്ടായിരിക്കും. വളരെയധികം ധനമുണ്ടാകുന്നു. ഇപ്പോള് എല്ലാം
തന്നെ കപടമായിക്കഴിഞ്ഞു. ആദ്യം നിങ്ങളും എത്ര നല്ല സത്യമായ ആഭരണങ്ങളായിരുന്നു
അണിഞ്ഞിരുന്നത്. ഇപ്പോള് ഗവണ്മെന്റിനെ പേടിച്ച് യഥാര്ത്ഥമായ സ്വര്ണ്ണത്തെ
ഒളിപ്പിച്ചു വെച്ച് അസത്യമായത് അണിയുന്നു. സത്യയുഗത്തില് സത്യമായതേ ഉണ്ടാവൂ.
അസത്യമായത് ഒന്നും തന്നെയുണ്ടാവുകയില്ല. ഇവിടെ സത്യമായത് ഉണ്ടായിട്ടും അതിനെ
ഒളിപ്പിച്ചു വെക്കുന്നു. ഓരോ ദിവസം കൂടുന്തോറും സ്വര്ണ്ണം വില
വര്ദ്ധിച്ചുവരുന്നു. അവിടെ സ്വര്ഗ്ഗം തന്നെയാണ്. അവിടെ നിങ്ങള്ക്ക് എല്ലാം തന്നെ
പുതിയത് ലഭിക്കുന്നു. പുതിയ ലോകത്തില് സര്വ്വതും പുതിയതായിരിക്കും, അളവറ്റ
ധനമുണ്ടായിരിക്കും. ഇപ്പോള് നോക്കൂ ഓരോ വസ്തുക്കള്ക്കും എത്ര വിലയാണ്. ഇപ്പോള്
നിങ്ങള് കുട്ടികള്ക്ക് മൂലവതനം മുതല്ക്കുളള സര്വ്വ രഹസ്യങ്ങളും
മനസ്സിലായിക്കഴിഞ്ഞു. മൂലവതനത്തിന്റെ രഹസ്യം ബാബയ്ക്കല്ലാതെ മറ്റാര്ക്കും തന്നെ
മനസ്സിലാക്കിത്തരാന് സാധിക്കില്ല. നിങ്ങള്ക്കും ടീച്ചറായിത്തീരണം. ഗൃഹസ്ഥ
വ്യവഹാരവും സംരക്ഷിച്ചോളൂ. കമലപുഷ്പസമാനം പവിത്രമായി ജീവിക്കണം. മറ്റുളളവരെയും
തനിക്കു സമാനമാക്കി മാറ്റുകയാണെങ്കില് ഉയര്ന്ന പദവി നേടുവാന് സാധിക്കും.
ഇവിടെയിരിക്കുന്നവരെക്കാളും അവര്ക്ക് ഉയര്ന്ന പദവി നേടാന് സാധിക്കും.
നമ്പര്വൈസാണ്, പുറമെയുളളവര്ക്കും(ഗൃഹസ്ഥത്തില്) വിജയമാലയിലെ മുത്തായിത്തീരാന്
സാധിക്കുന്നു. ഒരാഴ്ചത്തെ കോഴ്സ് നേടിയ ശേഷം പിന്നീട് വിദേശത്തേക്കോ എവിടേക്കു
പോയാലും ശരി. മുഴുവന് ലോകത്തുളളവര്ക്കും സന്ദേശം ലഭിക്കണം. ബാബ വന്നിരിക്കുകയാണ്,
പറയുന്നു എന്നെമാത്രം ഓര്മ്മിക്കൂ എന്ന്. ഈ ബാബ തന്നെയാണ് മുക്തേശ്വരനും
വഴികാട്ടിയും. നിങ്ങള് അവിടേക്ക്(വിദേശത്തേക്ക്)പോവുകയാണെങ്കില് പത്രത്തിലും
നിങ്ങളുടെ പേര് വരും. മറ്റുളളവര്ക്കും ഈ കാര്യം വളരെയധികം സഹജമായിത്തന്നെ തോന്നും
- ആത്മാവും ശരീരവും രണ്ടും രണ്ടാണെന്ന്. ആത്മാവിലാണ് മനസ്സും ബുദ്ധിയും ബാക്കി
ശരീരം ജഡമാണ്. പാര്ട്ട്ധാരി ആത്മാവാണ്. വിശേഷതയുളളത് ആത്മാവിലാണ് അപ്പോള് ബാബയെ
ഓര്മ്മിക്കണം. എത്രത്തോളം പുറമെയുളളവര് ബാബയെ ഓര്മ്മിക്കുന്നുവോ അത്രയും
ഇവിടെയുളളവര്ക്ക് സാധിക്കുന്നില്ല. ആരാണോ വളരെ നന്നായി ഓര്മ്മിക്കുന്നത്,
മറ്റുളളവരെ തനിക്കു സമാനമാക്കിത്തീര്ക്കുന്നത്, മുളളുകളെ പുഷ്പങ്ങളാക്കുന്നത്,
അവരാണ് ഉയര്ന്ന പദവി നേടുക. നിങ്ങള് മനസ്സിലാക്കുന്നു ആദ്യം നമ്മളും
മുളളുകളായിരുന്നു. ഇപ്പോള് ബാബയുടെ ആജ്ഞയാണ്-കുട്ടികളേ, കാമം മഹാശത്രുവാണ്,
ഇതിനുമേല് വിജയം പ്രാപിക്കുക യാണെങ്കില് നിങ്ങള് ജഗത്ജീത്തായിത്തീരുന്നു. പക്ഷേ
ഇത്രയും കാലം എഴുതപ്പെട്ടത് വായിച്ചതിലൂടെയൊന്നും ആരും തന്നെ ഒന്നും
മനസ്സിലാക്കിയില്ല. ഇപ്പോഴാണ് ബാബ എല്ലാം തന്നെ മനസ്സിലാക്കിത്തരുന്നത്. ശരി!
വളരെക്കാലത്തെ വേര്പാടിനു ശേഷം തിരിച്ചു കിട്ടിയ മധുരമധുരമായ കുട്ടികള്ക്ക്
മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണയും പുലര്കാലവന്ദനവും ആത്മീയ അച്ഛന്റെ
ആത്മീയ കുട്ടികള്ക്ക് നമസ്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1. സദാ
ജ്ഞാനരത്നങ്ങള് മാത്രം പെറുക്കുന്ന ഹംസമായിത്തീരണം, മുത്തുകള് മാത്രം
പെറുക്കിയെടുക്കണം. ഓരോ ചുവടിലും കോടികളുടെ സമ്പാദ്യം ശേഖരിക്കുന്ന കോടിമടങ്ങ്
ഭാഗ്യശാലിയായി മാറണം.
2. ഉയര്ന്ന പദവി
നേടുന്നതിനു വേണ്ടി ടീച്ചറായി മാറി വളരെയധികം പേരുടെ സേവനം ചെയ്യണം. കമലപുഷ്പ
സമാനം പവിത്രമായിരുന്നുകൊണ്ട് തനിക്കു സമാനമാക്കി മാറ്റണം. മുളളുകളെ
പുഷ്പങ്ങളാക്കി മാറ്റണം.
വരദാനം :-
എന്റെ-
നിന്റെ എന്ന ചഞ്ചലതകളെ സമാപ്തമാക്കി ദയാഭാവന കാണിക്കുന്ന ദയാസമ്പന്നരായി
ഭവിക്കട്ടെ.
സമയം ചെല്ലുന്തോറും എത്ര
ആത്മാക്കളാണ് ദു:ഖത്തിന്റെ തിരമാലകളില് പെടുന്നത്. പ്രകൃതിയുടെ ഒരല്പം ഇളക്കം
വന്നാല്, ആപത്തുകള് വന്നാല് അനേകം ആത്മാക്കള് പിടയുന്നു, കനിവ്, ദയ യാചിക്കുന്നു.
അപ്പോള് അങ്ങനെയുള്ള ആത്മാക്കളുടെ വിളി കേട്ട് ദയയുടെ ഭാവന കാണിക്കൂ.
പൂജ്യസ്വരൂപരും ദയാസമ്പന്നരുമാകൂ. സ്വയത്തെ സമ്പന്നമാക്കി മാറ്റൂ എങ്കില് ഈ
ദു:ഖത്തിന്റെ ലോകം സമ്പന്നമാകും. ഇപ്പോള് പരിവര്ത്തനത്തിന്റെ ശുഭഭാവനയുടെ അലകള്
തീവ്രഗതിയില് വ്യാപിപ്പിക്കൂ എങ്കില് എന്റെ-നിന്റെ എന്ന ചഞ്ചലതകള് സമാപ്തമാകും.
സ്ലോഗന് :-
വ്യര്ത്ഥ
സങ്കല്പങ്ങളാകുന്ന ചുറ്റിക കൊണ്ട് സമസ്യകളാകുന്ന കല്ലിനെ പൊട്ടിക്കുന്നതിന് പകരം
ഹൈജമ്പ് ചെയ്ത് സമസ്യകളാകുന്ന പര്വ്വതത്തെ മറി കടക്കുന്നരാകൂ.