മധുരമായകുട്ടികളേ-ഒരു
വസ്തുവും നാമ-രൂപത്തിൽ നിന്നും വേറിട്ടതല്ല, ആത്മാവിനെയും പരമാത്മാവിനെയും
നാമ-രൂപത്തിൽ നിന്നും വേറിട്ടതാണെന്ന് പറയില്ല, ആത്മാവിലും പരമാത്മാവിലും
അവിനാശിയായ പാർട്ടടങ്ങിയിട്ടുണ്ട്.
ചോദ്യം :-
ശിവബാബയെ ഭോലാനാഥനെന്ന് പറഞ്ഞാണ് ഓർമ്മിക്കുന്നത്, എന്തുകൊണ്ടാണ് ബാബയെ
ഭോലാനാഥനെന്ന് പറയുന്നത്?
ഉത്തരം :-
കാരണം ബാബ
തന്നെയാണ് അഹല്യകളേയും, ഗണികകളേയും, കൂനികളെയും ഉദ്ധരിക്കുന്നത്. അവർക്ക്
വിശ്വത്തിന്റെ രാജ്യപദവിയുടെ സമ്പത്ത് നൽകുന്നു. മനുഷ്യർ ബാബയാകുന്ന
അച്ഛനെക്കുറിച്ച് പറയുന്നു-ദുഃഖവും സുഖവും ബാബയാണ് നൽകുന്നത്. എന്നാൽ ബാബ
പറയുന്നു-ഞാൻ നിങ്ങൾ കുട്ടികൾക്കുവേണ്ടി സുഖത്തിന്റെ രാജ്യമാണ് സ്ഥാപിക്കുന്നത്.
എന്നെ ദുഃഖത്തെ ഹരിച്ച് സുഖം നൽകുന്നവൻ എന്നാണ് പറയുന്നത്. ചിന്തിച്ച് നോക്കൂ
പിതാവാകുന്ന ബാബക്ക് തന്റെ കുട്ടികൾക്ക് എങ്ങനെ ദുഃഖം നൽകാൻ സാധിക്കും.
ഗീതം :-
ദൂരദേശത്ത്
വസിക്കുന്ന പിതാവേ...
ഓംശാന്തി.
ആത്മീയ കുട്ടികൾ ഗീതം കേട്ടു അർത്ഥം ആത്മാക്കൾ ഈ കാതുകളാകുന്ന
കർമ്മേന്ദ്രിയങ്ങളിലൂടെ ഗീതം കേട്ടു-ദൂരദേശത്തിൽ നിന്നും വഴിയാത്രക്കാരൻ
വന്നിരിക്കുന്നു. നിങ്ങളെല്ലാവരും യാത്രക്കാരല്ലേ. എല്ലാ മനുഷ്യാത്മാക്കളും
യാത്രക്കാരാണ്. ആത്മാവിന് വീടൊന്നുമില്ല. ആത്മാവ് നിരാകാരിയാണ്. നിരാകാരി
ലോകത്തിൽ വസിക്കുന്ന ആത്മാവ് നിരാകാരിയാണ്. നിരാകാരി ലോകത്തെ നിരാകാരി
ആത്മാക്കളുടെ വീട്, ദേശം, അഥവാ ലോകമെന്നും പറയുന്നു. ഈ സാകാര ലോകത്തെ
ജീവാത്മാക്കളുടെ ദേശമെന്നാണ് പറയുന്നത്. നിരാകാരി ലോകം ആത്മാക്കളുടെ ദേശമാണ്.
പിന്നീട് ഈ സാകാര ലോകത്തിലേക്ക് വന്ന് ശരീരത്തിലേക്ക് പ്രവേശിക്കുമ്പോൾ
നിരാകാരത്തിൽ നിന്നും സാകാരിയായി മാറുന്നു. ആത്മാവിന് രൂപമില്ല എന്നല്ല.
രൂപവുമുണ്ട്, നാമവുമുണ്ട്. ഈ ചെറിയ ഒരു ആത്മാവ് ശരീരത്തിലൂടെ എത്ര പാർട്ടാണ്
അഭിനയിക്കുന്നത്. ഓരോ ആത്മാവിലും പാർട്ടഭിനയിക്കാനുള്ള റിക്കോർഡ് എത്രയാണ്
ഉള്ളത്. ഒരു തവണ ആത്മാവിൽ റിക്കോർഡ് ആയിക്കഴിഞ്ഞാൽ, എത്ര ആവർത്തിച്ചാലും അത്
തന്നെയായിരിക്കും. അതേ പോലെ ഈ ശരീരത്തിനുള്ളിലെ ആത്മാവിന്റെ റിക്കോർഡിൽ 84
ജന്മങ്ങളുടെ പാർട്ടടങ്ങിയിട്ടുണ്ട്. ആത്മാവിനെപ്പോലെ ബാബയും നിരാകാരനാണ്. ബാബ
നാമ-രൂപത്തിൽ നിന്നും വേറിട്ടതാണെന്ന് ചില ശാസ്ത്രങ്ങളിലെല്ലാം എഴുതി
വെച്ചിട്ടുണ്ട്. എന്നാൽ നാമ-രൂപത്തിൽ നിന്നും വേറിട്ടതായി ഒരു വസ്തുവുമില്ല.
ആകാശവും പോളാറാണല്ലോ, എന്നാലും നാമവും രൂപവുമുണ്ടല്ലോ. നാമമില്ലാത്ത ഒരു
വസ്തുവുമുണ്ടായിരിക്കുകയില്ല. പരമപിതാവ് നാമ-രൂപത്തിൽ നിന്നും വേറിട്ടതാണെന്ന്
മനുഷ്യർ കരുതുന്നു. അഥവാ നാമമില്ലെങ്കിൽ രൂപവും ദേശവുമില്ല. പിന്നെ ഒന്നും
ഉണ്ടാവില്ല. ദൂരദേശത്തിൽ വസിക്കുന്ന പരമപിതാ പരമാത്മാവെന്ന് വിളിക്കുന്നുമുണ്ട്.
ദൂരദേശത്തിൽ ആത്മാക്കളാണ് വസിക്കുന്നത്. ഇത് സാകാരദേശമാണ്. ഈ ദേശത്തിൽ
രണ്ടുപേരുടെ രാജ്യമാണ്- രാമരാജ്യവും രാവണരാജ്യവും. പകുതി കൽപം രാമരാജ്യവും,
പകുതി കൽപം രാവണ രാജ്യവും. സത്യയുഗം മുതലാണ് ഈശ്വരീയ രാജ്യം ആരംഭിക്കുന്നത്.
രാമരാജ്യം സ്ഥാപിക്കുന്നത് പരമപിതാ പരമാത്മാവാണ്. പരമാത്മാവിന് രാവണരാജ്യം
സ്ഥാപിക്കാൻ സാധിക്കില്ല. ബാബ കുട്ടികൾക്കുവേണ്ടി ദുഃഖത്തിന്റെ
ലോകമുണ്ടാക്കില്ലല്ലോ. ഈശ്വരനാണ് ദുഃഖവും സുഖവും നൽകുന്നതെന്ന് മനുഷ്യർ പറയുന്നു.
ബാബയാകുന്ന അച്ഛന് തന്റെ കുട്ടികൾക്ക് എങ്ങിനെയാണ് ദുഃഖം നൽകാൻ കഴിയുക! ബാബയുടെ
പേര് തന്നെ ദുഃഖത്തെ ഹരിച്ച് സുഖം നൽകുന്നവൻ എന്നാണ്. ഈശ്വരൻ ഒരിക്കലും ദുഃഖം
നൽകില്ല. ഇത് മനുഷ്യരുടെ തെറ്റാണ്. ഈ സമയം ദുഃഖധാമമാണ്. പകുതി കൽപം
രാവണരാജ്യത്തിൽ ദുഃഖമാണ് ഉണ്ടാകുന്നത്. സുഖത്തിന്റെ തരി പോലുമില്ല. സുഖധാമത്തിൽ
ഒരിക്കലും ദുഃഖമുണ്ടാകുന്നില്ല. ബാബ സ്വർഗ്ഗത്തിന്റെ രചയിതാവാണ്. ഇപ്പോൾ നിങ്ങൾ
സംഗമയുഗത്തിലാണ്. ഈ ലോകത്തെ പുതിയ ലോകമെന്ന് ആരും പറയില്ല. പുതിയ ലോകം
സ്വർഗ്ഗമാണ്. പഴയ ലോകമാണ് പുതിയതായി മാറുന്നത്. പുതിയ വസ്തു എപ്പോഴാണോ മോശവും
കേടുവന്നതുമായി കാണുന്നത് അപ്പോൾ അതിനെ ഇല്ലാതാക്കുന്നു. മനുഷ്യർ വികാരങ്ങളെയാണ്
സുഖമെന്ന് മനസ്സിലാക്കുന്നത്. അമൃത് ഉപേക്ഷിച്ച് എന്തിനാണ് വിഷം പാനം
ചെയ്യുന്നതെന്ന് പാടാറുമുണ്ട്. സുഖമണി എന്ന ഗ്രന്ഥത്തിൽ ഗുരുനാനാക്കിന്റെയും
വാക്കുകളുണ്ട്. അശഖ് ചോർ.....ഇത് ബാബയുടെ മഹിമയാണ്. ബാബ എന്ത് ചെയ്യുകയാണെങ്കിലും
അതിൽ മംഗളം മാത്രമേയുണ്ടായിരിക്കുകയുള്ളൂ. ഇല്ലെങ്കിൽ രാവണ രാജ്യത്തിൽ
മനുഷ്യരെല്ലാം മോശമായ കാര്യം മാത്രമേ ചെയ്യുകയുള്ളൂ. ബാബ വന്നിട്ടാണ്
അഴുക്കുള്ള വസ്ത്രങ്ങളെ അലക്കുന്നത്. ഗ്രന്ഥങ്ങളിൽ ഒരുപാട് എഴുതിയിട്ടുണ്ട്.
സിന്ധികളുടെയടുത്ത് ഗ്രന്ഥമുണ്ട്. ഇപ്പോൾ അവരൊന്നും സിക്ക് ധർമ്മത്തിലുള്ളവരല്ല.
അവർ ആദി സനാതന ദേവീ-ദേവത ധർമ്മത്തിലുള്ളവരാണ്. സിക്കുകാരുടെ ഗുരുനാനാക്കാണ്.
അവർക്ക് താടിയും മുടിയുമെല്ലാമുണ്ടായിരുന്നു. അപ്പോൾ എല്ലാ സിക്കുകാർക്കും
മുടിയുണ്ടായിരിക്കണം. ഇന്നത്തെ കാലത്ത് താടിയൊന്നും വെക്കാറില്ല. ഒരുപാട്
ആർഭാടമുള്ളവരായി മാറിക്കഴിഞ്ഞിരിക്കുന്നു. ഇല്ലെങ്കിൽ അനുകരിക്കണമല്ലോ. നമ്മൾ
ഗുരുനാനാക്കിന്റെ അനുയായികളാണെങ്കിൽ ഗുരുനാനാക്കിനെ അനുകരിക്കണമല്ലോ.
ഗുരുനാനാക്കിന്റെ കാലഘട്ടം കഴിഞ്ഞിട്ട് 500 വർഷങ്ങളായി എന്ന് ഇപ്പോഴാണ്
കുട്ടികൾക്ക് മനസ്സിലായത്. പിന്നീട് എപ്പോഴാണ് വരുന്നത്? അപ്പോൾ പറയും അവരുടെ
ആത്മാവാകുന്ന ജ്യോതി ജ്യോതിയിൽ പോയി ലയിച്ചു . പിന്നെ എങ്ങനെ വരും! നിങ്ങൾ
പറയും-ഇന്നത്തേക്ക് 4500 വർഷങ്ങൾക്കു ശേഷം വീണ്ടും ഗുരുനാനാക്ക് വരും. നിങ്ങളുടെ
ബുദ്ധിയിൽ മുഴുവൻ ലോകത്തിന്റെയും ചരിത്രവും ഭൂമിശാസ്ത്രവും
കറങ്ങിക്കൊണ്ടിരിക്കുന്നു. ബുദ്ധനും, ക്രിസ്തുവുമെല്ലാം തമോപ്രധാനമാണ്, ജഡമായി
മാറിയിരിക്കുകയാണ്. ഇതിനെയാണ് കണക്കെടുപ്പിന്റെ സമയമെന്ന് പറയുന്നത്. എല്ലാ
മനുഷ്യരും മരിച്ചുകിടക്കുകയാണ്. എല്ലാവരുടെയും ആത്മാവാകുന്ന ജ്യോതി
അണഞ്ഞിരിക്കുകയാണ്. ബാബ എല്ലാവരേയും ഉണർത്താനാണ് വരുന്നത്. കാമ ചിതയിലിരുന്ന്
ഭസ്മമായ കുട്ടികളെ ജ്ഞാനമാകുന്ന അമൃത് വർഷിച്ച് ഉണർത്തി കൂടെകൊണ്ടുപോകുന്നു.
മായ കാമമാകുന്ന ചിതയിലിരുത്തി ശവത്തിനുസമാനമാക്കി മാറ്റിയിരിക്കുകയാണ്. ഇപ്പോൾ
ബാബ വന്ന് അമൃത് വർഷിക്കുകയാണ്. അതുകൊണ്ടാണ് അമൃത്സർ എന്ന പേരിട്ടിരിക്കുന്നത്.
ജ്ഞാനമാകുന്ന അമൃത് എവിടെ ക്കിടക്കുന്നു, വെള്ളത്തിന്റെ കാര്യം
എവിടെക്കിടക്കുന്നു! സിക്കുകാർക്ക് ഏതെങ്കിലും വിശേഷ ദിവസമുണ്ടെങ്കിൽ വളരെ
ആഘോഷത്തോടു കൂടി കുളങ്ങളൊക്കെ മണ്ണെടുത്ത് വൃത്തിയാക്കും. അതുകൊണ്ടാണ് അമൃത്സർ
എന്ന പേരിട്ടിരിക്കുന്നത്. അമൃതിന്റെ കുളം. ഗുരുനാനാക്ക് സാഹിബ് ജ്ഞാനത്തിന്റെ
സാഗരനൊന്നുമല്ല. എന്നാലും ബാബയുടെ മഹിമ ചെയ്തു. സ്വയം പറയുമായിരുന്നു-ഒരേ ഒരു
ഓംകാരം, സത്യമായ നാമം.... അവർ സദാ സത്യം മാത്രമാണ് പറയുന്നത്. സത്യനാരായണന്റെ
കഥയല്ലേ. സിന്ധുവർത്തി എന്ന ധർമ്മത്തിലുള്ളവർ പുറത്തേക്ക് പോകുമ്പോൾ
സത്യനാരായണന്റെ കഥ കേൾപ്പിക്കുന്നു. സത്യനാരായണന്റെ കഥ കേൾക്കുന്നതിലൂടെ
സുരക്ഷിതത്വമുണ്ടാകുന്നു എന്ന് മനസ്സിലാക്കുന്നു. അമരകഥ, മൂന്നാമത്തെ
നേത്രത്തിന്റെ കഥ, അങ്ങനെ ഭക്തി മാർഗ്ഗത്തിലെ എത്ര കഥകളാണ് കേട്ടുവന്നത്. ശങ്കരൻ
പാർവതിക്ക് കഥ കേൾപ്പിച്ചുകൊടുത്തു എന്ന് പറയുന്നു. ശങ്കരൻ
സൂക്ഷ്മവതനവാസിയാണെങ്കിൽ ഏത് കഥയാണ് കേൾപ്പിച്ചത്? ഈ കാര്യങ്ങളെല്ലാം ബാബയാണ്
മനസ്സിലാക്കിത്തരുന്നത്. വാസ്തവത്തിൽ നിങ്ങൾക്ക് അമരകഥ കേൾപ്പിച്ച് ബാബയാണ്
അമരലോകത്തിലേക്ക് കൊണ്ടുപോകുന്നത്. ബാക്കി സൂക്ഷ്മവതനത്തിൽ പാർവതി എന്ത് തെറ്റ്
ചെയ്തിട്ടാണ് ശങ്കരൻ കഥ കേൾപ്പിക്കുന്നത്? നമ്മൾ നരനിൽ നിന്നും നാരായണനും നാരിയിൽ
നിന്നും ലക്ഷ്മിയുമായി മാറുകയാണെന്ന് ഇപ്പോൾ നിങ്ങൾ മനസ്സിലാക്കുന്നു.
അമരലോകത്തിലേക്ക് പോകുന്നതിനുവേണ്ടിയുള്ള സത്യമായ സത്യനാരായണന്റെ കഥയും,മൂന്നാം
കണ്ണിന്റെ കഥയും ഇതാണ്. നിങ്ങൾ ആത്മാക്കൾക്ക് ഇപ്പോൾ ജ്ഞാനത്തിന്റെ മൂന്നാമത്തെ
നേത്രം ലഭിച്ചിരിക്കുകയാണ്.
ബാബ മനസ്സിലാക്കിത്തരുന്നു-നിങ്ങളായിരുന്നു വളരെയധികം പൂജ്യരായിരുന്നത് പിന്നീട്
84 ജന്മങ്ങളെടുത്ത് പൂജാരിയായി മാറി. അതുകൊണ്ടാണ് സ്വയം തന്നെ പൂജ്യരെന്നും
സ്വയം തന്നെ പൂജാരിയെന്നും പാടുന്നത്. ബാബ പറയുന്നു-ഞാൻ സദാ പൂജ്യനാണ്. നിങ്ങളെ
ബാബ വന്നിട്ടാണ് പൂജാരിയിൽ നിന്നും പൂജ്യരാക്കി മാറ്റുന്നത്. ബാബ
പറയുന്നു-അല്ലയോ രാമാ നമ്മളെ വന്ന് പാവനമാക്കി മാറ്റൂ... എല്ലാ ഭക്തരും
വിളിക്കുന്നു. ആത്മാവല്ലേ വിളിക്കുന്നത്-അല്ലയോ പതീത-പാവനാ..... ഗീത കൃഷ്ണനല്ല
കേൾപ്പിച്ചതെന്ന് ഇപ്പോൾ നിങ്ങൾ മനസ്സിലാക്കുന്നു. പാവനമാക്കി മാറ്റുന്നത് ഒരു
പരമപിതാ പരമാത്മാവാണ്. ഒരേ ഒരു രാമനാണ്. അതിനാൽ ബാബ
മനസ്സിലാക്കിത്തരുന്നു,ഈശ്വരൻ സർവ്വവ്യാപിയല്ല. ഗീതയുടെ ഭഗവാൻ ശിവനാണ്, അല്ലാതെ
കൃഷ്ണനല്ല. ഭഗവാനെന്ന് ആരെയാണ് പറയുന്നതെന്ന് ആദ്യം ചോദിക്കൂ-നിരാകാരനെയാണോ അതോ
സാകാരത്തെയാണോ? കൃഷ്ണൻ സാകാരിയാണ്, ശിവൻ നിരാകാരിയാണ്. ശിവബാബ ഈ ബ്രഹ്മാബാബയുടെ
ശരീരത്തെ കടമായിട്ടെടുക്കുകയാണ്. ബാക്കി അമ്മയുടെ ഗർഭത്തിലൂടെ
ജന്മമെടുക്കുന്നില്ല. ആദ്യ നമ്പറിൽ ഗർഭത്തിലേക്ക് വരുന്ന ആത്മാവാണ് കൃഷ്ണന്റെ
ആത്മാവ്. ബ്രഹ്മാ, വിഷ്ണു, ശങ്കരനും സൂക്ഷ്മശരീരധാരികളാണ്. ശിവന് ശരീരമില്ല. ഈ
ലോകത്തിൽ സ്തൂലമായ ശരീരമുണ്ട്. ബാബയുടെ മഹിമയാണ്-പതീത-പാവനൻ എന്നും സർവ്വരുടെയും
സദ്ഗതി ദാതാവെന്നും. സർവ്വരുടെയും മുക്തിദാതാവും, ദുഃഖത്തെ ഹരിച്ച് സുഖം
നൽകുന്നവനും. ശരി, എവിടെയാണ് സുഖമുള്ളത്? സുഖം അടുത്തജന്മത്തിലാണ് ലഭിക്കുക.
രാവണരാജ്യം ഇല്ലാതായി സ്വർഗ്ഗത്തിന്റെ സ്ഥാപനയുണ്ടാകും. ശരി, എന്തിൽ നിന്നാണ്
മുക്തമാക്കുന്നത്? രാവണന്റെ ദുഃഖത്തിൽ നിന്നും. ഈ ലോകം ദുഃഖധാമമാണ്. ശരി,
പിന്നീട് വഴികാട്ടിയുമായി മാറുന്നു. ഈ ശരീരം ഇവിടെത്തന്നെ ഇല്ലാതാകും.
ആത്മാക്കളെ ബാബ തിരിച്ചുകൊണ്ടുപോകും. എല്ലാവരെയും ദുഃഖത്തിൽ നിന്നും മുക്തമാക്കി
പവിത്രമാക്കി മാറ്റിയിട്ടാണ് തിരിച്ചുകൊണ്ടുപോകുന്നത്. മനുഷ്യർ വിവാഹം
കഴിക്കുമ്പോൾ ആദ്യം പതി, പിന്നീടാണ് വധു. അതിനുശേഷമാണ്
വിവാഹഘോഷയാത്രയുണ്ടാകുന്നത്. ഇപ്പോൾ നിങ്ങളുടെ മാലയും ഇങ്ങനെയാണ്. മുകളിൽ
ശിവബാബയാണ് പൂവ്. ആദ്യം പൂവിനെയാണ് നമിക്കുന്നത്. അതിനുശേഷം ജോഡിയാകുന്ന
മുത്തുകളാണ്-ബ്രഹ്മാവും സരസ്വതിയും. അവരാണ് ലക്ഷ്മീ-നാരായണനായി മാറുന്നത്. ദേവത,
ക്ഷത്രിയർ.....അതിനുശേഷം ശൂദ്രനിൽ നിന്നും ബ്രാഹ്മണനായി മാറി, ഈ
ജ്ഞാനത്തിലൂടെയാണ് ലക്ഷ്മീ-നാരായണനായി മാറുന്നത്. ഈ മാല ഉണ്ടാക്കിയിരിക്കുന്നത്
അവരുടെയാണ്. ബ്രഹ്മാവും സരസ്വതിയുമാണ് രാജാവും റാണിയുമായി മാറുന്നത്. അവർ
പരിശ്രമിച്ചതുകൊണ്ടാണ് പൂജിക്കപ്പെടുന്നത്. മാല എന്താണെന്ന് ആർക്കും അറിയില്ല.
വെറുതെ മാല ജപിച്ചുകൊണ്ടിരിക്കുന്നു. 16108ന്റെ മാലയും വലിയ-വലിയ ക്ഷേത്രങ്ങളിൽ
വെക്കാറുണ്ട്. പിന്നീട് ചിലർ ഒരു വശത്തു നിന്ന് വലിക്കും, മറ്റുചിലർ മറുവശത്ത്
നിന്ന് വലിക്കും. ബോംബെയിൽ ബാബ ലക്ഷ്മീ-നാരായണന്റെ ക്ഷേത്രത്തിലേക്ക്
പോകുമായിരുന്നു. മാല കറക്കുകയും രാമനാമം ജപിക്കുകയും ചെയ്യുമായിരുന്നു.
ശിവബാബയാണല്ലോ പൂവ്. പൂവിനെയാണ് രാമ-രാമ എന്ന് പറയുന്നത്. അതിനുശേഷം മുഴുവൻ
മാലയുടെ മുന്നിൽ തല കുനിക്കുന്നു. എന്നാൽ ഒരു ജ്ഞാനവുമില്ല. പള്ളിയിലെ അച്ചൻമാരും
മാല ജപിക്കാറുണ്ട്. ആരുടെ മാലയാണ് ജപിക്കുന്നതെന്ന് ചോദിക്കൂ? അപ്പോൾ പറയും
ക്രിസ്തുവിന്റെ ഓർമ്മയിലാണ് മാല ജപിക്കുന്നത്. ക്രിസ്ത്യാനികൾക്ക് വലിയ പോപ്പും
പള്ളിയിലെ അച്ചൻമാരുമുണ്ടായിരിക്കും. പോപ്പ്ന് എത്ര അംഗീകാരമാണ്. ക്രിസ്തുവിന്റെ
ആത്മാവ് എവിടെയാണ് എന്ന് അവർക്ക് സ്വയം തന്നെ അറിയില്ല. ക്രിസ്തുവിന്റെ ആത്മാവും
ഇപ്പോൾ ദരിദ്രാവസ്ഥയിലാണ്. നിങ്ങളും ഇപ്പോൾ ദരിദ്രനിൽ നിന്നും രാജാവായി
മാറുകയാണ്. ഭാരതം രാജാവായിരുന്നു. ഇപ്പോൾ ദരിദ്രമാണ്, വീണ്ടും രാജാവായി
മാറുകയാണ്. രാജാവാക്കി മാറ്റുന്നത് ഒരേ ഒരു ആത്മീയ അച്ഛനാണ്. ദരിദ്രനിൽ നിന്നും
രാജാവായി മാറുകയാണ്. രാജകുമാരന്റെയും രാജകുമാരിയുടെയും കോളേജിലാണ് അവർ വന്ന്
പഠിക്കുന്നത്. നിങ്ങൾ ഇവിടെ പഠിച്ച് 21 ജന്മത്തിലേക്ക് വേണ്ടി സ്വർഗ്ഗത്തിലാണ്
രാജാവും റാണിയുമായി മാറുന്നത്. നിങ്ങൾ ജ്ഞാനത്തിലൂടെയാണ് മനുഷ്യനിൽ നിന്നും
ദേവതയായി മാറുന്നത്.
ശ്രീകൃഷ്ണൻ സത്യയുഗത്തിലെ രാജകുമാരനായിരുന്നു എന്ന് നിങ്ങൾ ഇപ്പോൾ
മനസ്സിലാക്കുന്നു. പിന്നീട് 84 ജന്മങ്ങൾക്കു ശേഷമാണ് ദരിദ്രനായി മാറിയത്. 5000
വർഷങ്ങൾക്കു മുമ്പ് ദേവതകൾ എത്ര ധനവാൻമാരായിരുന്നു. ഇപ്പോൾ അവർ തന്നെയാണ്
ദരിദ്രരും യാചകരുമായി മാറിയിരിക്കുന്നത്. ഈ കാര്യങ്ങൾ നിങ്ങൾക്കു മാത്രമെ
കേൾക്കാൻ സാധിക്കുകയുള്ളൂ. ഭഗവാനുവാച-ബാബ എല്ലാവരുടെയും അച്ഛനാണ്. നിങ്ങൾ ഗോഡ്
ഫാദറിൽ നിന്നാണ് കേൾക്കുന്നത്. ഗീതയിൽ ഈ തെറ്റാണ് ചെയ്തിരിക്കുന്നത് ശിവ
ഭഗവാനുവാച എന്നതിനു പകരം കൃഷ്ണ ഭഗവാനുവാച എന്നെഴുതിയിരിക്കുന്നു. അതുകൊണ്ടാണ്
അസത്യമായ ലോകമെന്ന് പറയുന്നത്. ഈ സമയം മുഴുവൻ ലോകവും മുള്ളുകളുടെ കാടായി
മാറിയിരിക്കുകയാണ്. ബോംബെയിൽ ബബുൾ നാഥന്റെ ക്ഷേത്രമുണ്ട്. ബാബ വന്നാണ് മുള്ളുകളെ
പുഷ്പമാക്കി മാറ്റുന്നത്. എല്ലാവരും പരസ്പരം മുള്ളുപോലെയാണ്
കുത്തിക്കൊണ്ടിരിക്കുന്നത്. അർത്ഥം കാമമാകുന്ന വികാരത്തിലേക്ക് പോകുന്നു.
അതുകൊണ്ടാണ് ഈ ലോകത്തെ മുള്ളുകളുടെ കാടെന്ന് പറയുന്നത്. സത്യയുഗത്തെ ഈശ്വരന്റെ
പൂന്തോട്ടമെന്നാണ് പറയുന്നത്. സത്യയുഗത്തിലെ പൂക്കളാണ് പിന്നീട് മുള്ളുകളായി
മാറുന്നത്. അതിനുശേഷം വീണ്ടും മുള്ളുകളിൽ നിന്നും പൂവായി മാറുന്നു. സത്യയുഗത്തിൽ
ഒരിക്കലും രാവണനെ കത്തിക്കില്ല. രാവണൻ ഭാരതത്തിന്റെ പഴയ ശത്രുവാണ്. നിങ്ങളുടെ
യുദ്ധം പകുതി കൽപം ദുഃഖം നൽകിയ രാവണനുമായിട്ടാണ്. അവസാനം വലിയ
യുദ്ധവുമുണ്ടായിരിക്കും. സത്യം-സത്യമായ ദസറയുണ്ടാകണം. രാവണരാജ്യം തന്നെ
ഇല്ലാതായി നിങ്ങൾക്ക് സ്വർണ്ണത്തിന്റെ കൊട്ടാരം ലഭിക്കും. ഇപ്പോൾ നിങ്ങൾ രാവണനിൽ
നിന്നും വിജയം പ്രാപ്തമാക്കി സ്വർഗ്ഗത്തിന്റെ അധികാരികളായി മാറുന്നു. ബാബ മുഴുവൻ
വിശ്വത്തിന്റെയും രാജ്യഭാഗ്യം നൽകുന്നു. അതുകൊണ്ടാണ് ശിവഭോലാഭണ്ഡാരി എന്ന്
പറയുന്നത്. ഗണികകളേയും, അഹല്യകളേയും കൂനികളേയുമെല്ലാം ബാബ വിശ്വത്തിന്റെ
അധികാരിയാക്കി മാറ്റുന്നു. എത്ര നിഷ്കളങ്കനാണ്. പതീതമായ ലോകത്തിലേക്കും,
പതീതമായ ശരീരത്തിലേക്കുമാണ് വരുന്നത്. സ്വർഗ്ഗത്തിന്റെ അധികാരിയല്ലാത്തവർക്ക്
വികാരങ്ങളെ ഉപേക്ഷിക്കാൻ സാധിക്കില്ല. ബാബ പറയുന്നു-ഇപ്പോൾ ഈ അന്തിമജന്മത്തിൽ
നിങ്ങൾ പാവനമായി മാറൂ. ആദി-മദ്ധ്യ-അന്ത്യം ദുഃഖിയാക്കി മാറ്റുന്ന ഈ വികാരങ്ങൾ
വിഷമാണ്. നിങ്ങൾക്ക് ഈ ഒരു ജന്മത്തിലേക്ക് വേണ്ടി ഈ വികാരത്തെ ഉപേക്ഷിക്കാൻ
സാധിക്കില്ലേ! ബാബ നിങ്ങളെ അമൃത് കുടിപ്പിച്ച് അമരനാക്കി മാറ്റുകയാണ്. എന്നിട്ടും
നിങ്ങൾ പവിത്രമായി മാറുന്നില്ല. വികാരങ്ങളില്ലാതെ, സിഗററ്റില്ലാതെ, മദ്യമില്ലാതെ
െമദ്യമില്ലാതെ ജീവിക്കാൻ സാധിക്കില്ലേ! പരിധിയില്ലാത്ത ബാബ പറയുകയാണ്-നിങ്ങൾ ഒരു
ജന്മത്തിൽ പവിത്രമായി മാറുകയാണെങ്കിൽ ഞാൻ നിങ്ങളെ സ്വർഗ്ഗത്തിന്റെ അധികാരിയാക്കി
മാറ്റാം.
ബാബ വന്നിരിക്കുന്നത് മുഴുവൻ ലോകത്തേയും ദുഃഖത്തിൽ നിന്നും മുക്തമാക്കി
സുഖധാമത്തിലേക്കും ശാന്തിധാമത്തിലേക്കും കൊണ്ടുപോകുന്നതിനുവേണ്ടിയാണെന്ന്
നിങ്ങൾക്കറിയാം. ഇപ്പോൾ എല്ലാ ധർമ്മങ്ങളുടെയും വിനാശമുണ്ടാകണം. ഒരു ആദിസനാതന
ദേവീ-ദേവതാ ധർമ്മത്തിന്റെ സ്ഥാപനയുണ്ടാകുന്നു. ഗ്രന്ഥത്തിലും പരമപിതാ
പരമാത്മാവിനെ അകാലമൂർത്തിയെന്നാണ് പറയുന്നത്. ബാബ മഹാകാലനാണ്. ആ കാലൻ
ഓരോരുത്തരെയാണ് കൊണ്ടുപോകുന്നത്. ബാബയാകുന്ന മഹാകാലൻ എല്ലാ ആത്മാക്കളേയും
കൊണ്ടുപോകും. ശരി.
വളരെക്കാലത്തെ വേർപാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ കുട്ടികൾക്ക് മാതാവും
പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണകളും സുപ്രഭാതവും. ആത്മീയഅച്ഛന്റെ
ആത്മീയകുട്ടികൾക്ക് നമസ്ക്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) ഈ
അന്തിമജന്മത്തിൽ ജ്ഞാനമാകുന്ന അമൃത് കുടിച്ച് അമരനായി മാറണം. സ്വയത്തെ
സ്വർഗ്ഗത്തിലേക്ക് പോകുന്നതിനുവേണ്ടി യോഗ്യനാക്കി മാറ്റണം. മോശമായ
ശീലങ്ങളെയെല്ലാം ഉപേക്ഷിക്കണം.
2) ഇപ്പോൾ പഠിപ്പ് പഠിച്ച്
21 ജന്മത്തിലേക്ക് വേണ്ടി സ്വർഗ്ഗത്തിൽ രാജകുമാരനും രാജകുമാരിയുമായി മാറണം.
സത്യം സത്യമായ സത്യനാരായണന്റെ കഥ കേട്ട് നരനിൽ നിന്നും നാരായണനായി മാറാനുള്ള
പുരുഷാർത്ഥം ചെയ്യണം.
വരദാനം :-
കുറച്ചുവാക്കുകളിലൂടെ ജ്ഞാനത്തിന്റെ സർവ്വ രഹസ്യങ്ങളേയും സ്പഷ്ടമാക്കുന്ന
യഥാർത്ഥ ശക്തിശാലിയായി ഭവിക്കട്ടെ.
ഏതൊരു വസ്തുവും എത്രയധികം
ശക്തമാണോ അതിന്റെ എണ്ണം അത്രയും കുറവായിരിക്കും. അതുപോലെ തന്നെ താങ്കൾ തന്റെ
നിർവാണ സ്ഥിതിയിൽ സ്ഥിതിചെയ്തുകൊണ്ട് വാണിയിലേക്ക് വരുമ്പോൾ വാക്കുകൾ
കുറവായിരിക്കും. എന്നാൽ അവ സത്യവും ശക്തിശാലിയുമായിരിക്കും. ഒരു വാക്കിൽ ആയിരം
വാക്കുകളുടെ രഹസ്യം അടങ്ങിയിട്ടുണ്ടാകും. ഇതിലൂടെ വ്യർത്ഥമായ സംസാരം
ഓട്ടോമാറ്റിക്കായി സമാപ്തമാകും. ഒറ്റവാക്കിൽ ജ്ഞാനത്തിന്റെ സർവ്വ രഹസ്യങ്ങളേയും
സ്പഷ്ടമാക്കാൻ കഴിയും വിസ്താരം സമാപ്തമാകും.
സ്ലോഗന് :-
ഹൃദയത്തിൽ
നിന്നും ബാബാ എന്ന് വിളിക്കുക അർത്ഥം സന്തോഷത്തിന്റെയും ശക്തിയുടേയും പ്രാപ്തി
നേടുക.
അവ്യക്തസൂചന- തന്റെ ദാതാ
സ്വരൂപത്തെ ഇപ്പോൾ പ്രത്യക്ഷമാക്കൂ..
ദാതാവിന്റെ മക്കളായ താങ്കൾ
സർവ്വർക്കും നൽകുന്നതിനുള്ള ഭാവന നിറഞ്ഞവരായിരിക്കണം ഇത് ലഭിച്ചിരുന്നുവെങ്കിൽ
ഞാനും ഇങ്ങിനെ ചെയ്തേനെ, ഇങ്ങിനെയുളള പരിതസ്ഥിതിയും വായുമണ്ഢലവും ലഭിച്ചാൽ ഞാൻ
ഇത് ചെയ്യാം. എന്ന സങ്കൽപം പോലും ഉണ്ടാകരുത്. ദാതാവിന്റെ സംസ്ക്കാരമുള്ളവർക്ക്
എല്ലാ ഭാഗത്തുനിന്നും സഹയോഗം താനേ പ്രാപ്തമാകുന്നു. അതുകൊണ്ടുതന്നെ മാസ്റ്റർ
ദാതാവിന് മറ്റുള്ളവരിൽ നിന്നും കിട്ടണം എന്ന ഭാവന വെക്കാൻ കഴിയില്ല.