ബ്രാഹ്മണജീവിതത്തിന്റെ
ആധാരം - പവിത്രതയുടെ വ്യക്തിത്വം
ഇന്ന് സ്നേഹസാഗരന് തന്റെ
സ്നേഹി കുട്ടികളെ കണ്ടുകൊണ്ടിരിക്കുകയാണ്. നാനാവശത്തുമുളള സ്നേഹി കുട്ടികള്
ആത്മീയ സൂക്ഷ്മ ചരടില് ബന്ധിച്ച് തന്റെ മധുരമായ വീട്ടില് (മധുബന്)
എത്തിച്ചേര്ന്നു. എങ്ങനെയാണോ കുട്ടികള് സ്നേഹത്തില് ആകര്ഷിക്കപ്പെട്ട്
എത്തിച്ചേര്ന്നിരിക്കുന്നത്, അതുപോലെ ബാബയും കുട്ടികളുടെ സ്നേഹത്തിന്റെ ചരടില്
ബന്ധിച്ചാണ് കുട്ടികളുടെ സന്മുഖത്ത് എത്തിയിരിക്കുന്നത്. ബാപ്ദാദ കാണുന്നുണ്ട്,
നാനാവശത്തെ കുട്ടികള് ദൂരെയിരുന്നു കൊണ്ടും സ്നേഹത്തില് മുഴുകിയിരിക്കുകയാണ്.
സന്മുഖത്തിരിക്കുന്ന കുട്ടികളെയും കാണുന്നുണ്ട്, ദൂരെയിരിക്കുന്ന കുട്ടികളെയും
കണ്ട് കണ്ട് ഹര്ഷിതമാകുന്നു. ഈ അവിനാശി സ്നേഹം, പരമാത്മ സ്നേഹം, ആത്മീയ സ്നേഹം
മുഴുവന് കല്പത്തിലും ഇപ്പോഴാണ് അനുഭവമാകുന്നത്.
ബാപ്ദാദ ഓരോ കുട്ടികളുടെയും പവിത്രതയുടെ രാജകീയത കണ്ടുകൊണ്ടിരിക്കുന്നു.
ബ്രാഹ്മണ ജീവിതത്തിന്റെ രാജകീയത തന്നെ പവിത്രതയാണ്. അപ്പോള് ഓരോ കുട്ടികളുടെയും
ശിരസ്സില് ആത്മീയ രാജകീയതയുടെ അടയാളമായി പവിത്രതയുടെ പ്രകാശത്തിന്റെ കിരീടമാണ്
കണ്ടുകൊണ്ടിരിക്കുന്നത്. താങ്കളെല്ലാവരും തന്റെ പവിത്രതയുടെ കിരീടം, ആത്മീയ
രാജകീയതയുടെ കിരീടം കാണുന്നുണ്ടല്ലോ? പിറകിലിരിക്കുന്നവരും കാണുന്നുണ്ടല്ലോ...
എത്ര ശോഭനീയമായ കിരീടധാരി സഭയാണ്... പാണ്ഡവര് പറയൂ അങ്ങനെയല്ലേ... കിരീടം
തിളങ്ങുന്നില്ലേ. അങ്ങനെയൊരു സഭയല്ലേ കണ്ടുകൊണ്ടിരിക്കുന്നത്. കുമാരിമാരും
കിരീടധാരി കുമാരിമാരല്ലേ. കുട്ടികളുടെ റോയല് പരിവാരം എത്ര ശ്രേഷ്ഠമാണെന്ന്
ബാപ്ദാദ കാണുന്നുണ്ട്. തന്റെ അനാദിയായ രാജകീയത ഓര്മ്മിക്കൂ, താങ്കള് ആത്മാക്കള്
പരംധാമത്തില് സ്ഥിതി ചെയ്യുമ്പോള് ആത്മ രൂപത്തിലുളള രാജകീയത വളരെ വിശിഷ്ടമാണ്.
സര്വ്വാത്മാക്കളും പ്രകാശ രൂപത്തിലാണെങ്കിലും താങ്കളുടെ തിളക്കം
സര്വ്വാത്മാക്കളിലും വെച്ച് ശ്രേഷ്ഠമാണ്. പരംധാമത്തിലുളള അനാദി സ്വരൂപം ഓര്മ്മ
വരുന്നുണ്ടോ. അനാദി കാലം മുതല്ക്കു തന്നെ താങ്കളുടെ തിളക്കം വിചിത്രമാണ്.
എങ്ങനെയാണ് നിങ്ങള് ആകാശത്തില് നോക്കുന്ന സമയത്ത് എല്ലാ നക്ഷത്രങ്ങളും പ്രകാശ
രൂപത്തില് തിളങ്ങുന്നുണ്ടെങ്കിലും, ചില നക്ഷത്രങ്ങളുടെ തിളക്കം വളരെ വിചിത്രവും
പ്രിയപ്പട്ടതുമായി കാണുന്നത്. അതുപോലെ സര്വ്വാത്മാക്കളുടെയുമിടയില് താങ്കള്
ആത്മാക്കളുടെ തിളക്കം, ആത്മീയ രാജകീയത, പവിത്രതയുടെ തിളക്കം വ്യത്യസ്തമാണ്.
സ്മൃതിയുണരുന്നുണ്ടോ? ഇനി ആദി കാലത്തേക്ക് വരൂ, ആദി കാലത്തെ സ്മൃതിയിലേക്ക്
കൊണ്ടു വരൂ, ആദി കാലത്തിലും ദേവതാ സ്വരൂപത്തില് ആത്മീയ രാജകീയതയുടെ വ്യക്തിത്വം
എത്ര വിശിഷ്ടമാണ്. മുഴുവന് കല്പത്തിലും ദേവതാ സ്വരൂപത്തിന്റെ രാജകീയത
ആര്ക്കെങ്കിലുമുണ്ടോ? ആത്മീയ രാജകീയതയുടെയും പവിത്രതയുടെയും വ്യക്തിത്വത്തെ
ഓര്മ്മയുണ്ടോ? പാണ്ഡവര്ക്ക് ഓര്മ്മയുണ്ടോ? സ്മൃതിയുണര്ന്നോ? ഇനി
മദ്ധ്യകാലത്തേക്ക് വരൂ, മദ്ധ്യകാലം ദ്വാപരയുഗം മുതല്ക്കുളള താങ്കളുടെ പൂജ്യ
ചിത്രങ്ങളുടെ രാജകീയത, പൂജയുടെ രാജകീയത, ദ്വാപരയുഗം മുതല് ഇപ്പോള് വരെയും
മറ്റാര്ക്കെങ്കിലുമുണ്ടോ? പലരുടെയും ചിത്രങ്ങള് വെച്ച് ആരാധിക്കാറുണ്ട്, എന്നാല്
വിധി പൂര്വ്വമുളള പൂജ മറ്റാര്ക്കെങ്കിലുമുണ്ടോ... ധര്മ്മ പിതാക്കന്മാരാണെങ്കിലും,
നേതാക്കളാണെങ്കിലും, അഭിനേതാക്കളാണെങ്കിലും, പലരുടെയും ചിത്രങ്ങള്
നിര്മ്മിക്കുന്നുണ്ട്, എന്നാല് ചിത്രങ്ങളുടെ രാജകീയത, പൂജയുടെ രാജകീയത
മറ്റാരിലെങ്കിലും കണ്ടിട്ടുണ്ടോ? ഡബിള് വിദേശികള് തന്റെ പൂജ കണ്ടിട്ടുണ്ടോ?
കണ്ടവരുണ്ടോ അതോ കേവലം കേള്ക്കുക മാത്രമാണോ? ഇങ്ങനെയുളള വിധി പൂര്വ്വ പൂജ,
അതുപോലെ ചിത്രങ്ങള്ക്കുളള തിളക്കം, ആത്മീയത. മറ്റാര്ക്കും ഉണ്ടായിട്ടുമില്ല, ഇനി
ഉണ്ടാവുകയുമില്ല. എന്തുകൊണ്ട്? ഇത് പവിത്രതയുടെ രാജകീയതയാണ്, വ്യക്തിത്വമാണ്.
ശരി, തന്റെ പൂജ കണ്ടില്ലേ? ഇതുവരെ കണ്ടിട്ടില്ലെങ്കില് തീര്ച്ചയായും കാണണം.
ഇപ്പോള് അവസാന സമയം സംഗമയുഗത്തിലേക്ക് വരൂ, അപ്പോള് സംഗമത്തിലും ബ്രാഹ്മണ
ജീവിതത്തിന്റെ ആധാരം പവിത്രതയുടെ രാജകീയതയാണ്. പവിത്രതയില്ലെങ്കില് പ്രഭു
സ്നേഹത്തിന്റെ അനുഭവമില്ല. സര്വ്വ പരമാത്മ പ്രാപ്തികളുടെ അനുഭവമില്ല. ബ്രാഹ്മണ
ജീവിത്തിന്റെ വ്യക്തിത്വം പവിത്രതയാണ്. പവിത്ര തന്നെയാണ് ആത്മീയ രാജകീയത.
അപ്പോള് ആദി, അനാദി, ആദി, മദ്ധ്യ അന്ത്യം മുഴുവന് കല്പത്തിലും ഈ ആത്മീയ
രാജകീയതയുണ്ട്.
അപ്പോള് സ്വയം സ്വയത്തെ നോക്കൂ - എല്ലാവരുടെ പക്കലും കണ്ണാടിയുണ്ടല്ലോ? കാണാന്
സാധിക്കുന്നുണ്ടോ? നമ്മുടെ ഉളളില് പവിത്രതയുടെ രാജകീയത എത്ര ശതമാനമുണ്ട് ?
നമ്മുടെ മുഖത്തിലൂടെ പവിത്രതയുടെ തിളക്കം കാണപ്പെടുന്നുണ്ടോ? പെരുമാറ്റത്തിലും
പവിത്രതയുടെ ലഹരിയാണോ? പെരുമാറ്റത്തിലും ആത്മീയ ലഹരി കാണപ്പെടുന്നുണ്ടോ?
സ്വയത്തെ പരിശോധിച്ചോ? പരിശോധിക്കുന്നതില് എത്ര സമയമെടുക്കുന്നു ? സെക്കന്റ്
മതിയല്ലോ.. അപ്പോള് എല്ലാവരും സ്വയത്തെ നോക്കിയോ?
കുമാരിമാരോട് - തിളക്കവും ലഹരിയുമുണ്ടോ? ശരി, എല്ലാവരും എഴുന്നേറ്റ് നില്ക്കൂ.
(കുമാരിമാര് ചുവന്ന പട്ട ധരിച്ചിട്ടുണ്ട്, അതിനുമേല് ഏകവ്രത എന്ന്
എഴുതിയിട്ടുണ്ട്) വളരെ സുന്ദരമായിരിക്കുന്നു. ഏകവ്രത എന്ന വാക്കിന്റെ അര്ത്ഥം
തന്നെ പവിത്രതയുടെ രാജകീയത എന്നാണ്. അപ്പോള് ഏകവ്രതയുടെ പാഠം പക്കാ ആക്കിയോ..
അവിടേക്ക് പോയി കച്ചാ ആകരുത്. കുമാരന്മാരുടെ ഗ്രൂപ്പ് എഴുന്നേല്ക്കൂ.
കുമാരന്മാരുടെ ഗ്രൂപ്പ് നല്ലതാണ്. കുമാരന്മാര് തന്റെ ഹൃദയത്തില് പ്രതിജ്ഞയുടെ
പട്ട ബന്ധിച്ചിട്ടുണ്ട്. കുമാരിമാര് പുറമെ നിന്നും ബന്ധിച്ചിട്ടുണ്ട്. ഈ
പ്രതിജ്ഞയുടെ കെട്ടാണുളളത്, സദാ അര്ത്ഥം നിരന്തരം പവിത്രതയുടെ
വ്യക്തിത്വത്തിനുളളിലിരിക്കുന്ന കുമാരനാണ്. അങ്ങനെയല്ലേ, പറയൂ.. അതെ. ആണോ അല്ലയോ..
അതോ അവിടേക്ക് പോയി കത്തെഴുതുമോ കുറച്ച്-കുറച്ച് അലസമായി എന്ന്. ഇങ്ങനെ ഒരിക്കലും
ചെയ്യരുത്. ഏതുവരെ ബ്രാഹ്മണ ജീവിതമുണ്ടോ അതുവരെയും സമ്പൂര്ണ്ണ
പവിത്രമായിരിക്കുക തന്നെ വേണം. അങ്ങനെയല്ലേ പ്രതിജ്ഞ. പ്രതിജ്ഞ പക്കാ ആണെങ്കില്
കൈ വീശൂ. ടി.വി യില് താങ്കളുടെ ഫോട്ടോ കാണുന്നുണ്ട്. ആരാണോ ലൂസാകുന്നത്,
അവര്ക്ക് ഈ ചിത്രം അയച്ചു കൊടുക്കണം. അതിനാല് ലൂസാകരുത്, പക്കാ ആയിരിക്കണം. അതെ
പക്കായാണ്, പാണ്ഡവര് പക്കായാണ്. വളരെ നല്ലത്.
പവിത്രതയുടെ വൃത്തിയാണ് - ശുഭഭാവന, ശുഭകാമന. ആര് എങ്ങനെയായാലും അവരെ പ്രതി
പവിത്രമായ വൃത്തി അര്ത്ഥം ശുഭഭാവന, ശുഭകാമന. അല്ലെങ്കില് പവിത്രമായ ദൃഷ്ടി
അര്ത്ഥം സദാ ഓരോരുത്തരെ പ്രതിയും ആത്മ സ്വരൂപത്തില് കാണുക. അഥവാ ഫരിസ്ത
സ്വരൂപത്തില് കാണുക. അപ്പോള് വൃത്തി, ദൃഷ്ടി ഇനി മൂന്നാമത് കൃതി. കൃതി അര്ത്ഥം
കര്മ്മത്തിലും ഓരോ ആത്മാവിനെ പ്രതി സുഖം നല്കുക, സുഖം എടുക്കുക. ഇതാണ്
പവിത്രതയുടെ അടയാളം. വൃത്തി, ദൃഷ്ടി, കൃതി മൂന്നിലും ഈ ധാരണ വേണം. ആര് എന്ത്
തന്നെ ചെയ്താലും, ദുഖം നല്കിയാലും ആക്ഷേപിച്ചാലും, നമ്മുടെ കര്ത്തവ്യം എന്താണ്?
ദുഖം നല്കുന്നവരെ അനുകരിക്കണമോ അതോ ബാപ്ദാദയെ അനുകരിക്കണമോ.. അച്ഛനെയല്ലേ
അനുകരിക്കേണ്ടത്. ബ്രഹ്മാ ബാബ ദുഖം നല്കിയോ അതോ സുഖം നല്കിയോ.. സുഖമല്ലേ
നല്കിയത്. അപ്പോള് താങ്കള് മാസ്റ്റര് ബ്രഹ്മാവ് അഥവാ ബ്രാഹ്മണ ആത്മാക്കള്ക്ക്
എന്ത് ചെയ്യണം? ആരെങ്കിലും ദുഖം നല്കുകയാണെങ്കില് താങ്കള് എന്ത് ചെയ്യണം? ദുഖം
നല്കുമോ ഇല്ലയോ? വളരെയധികം ദുഖം നല്കുകയാണെങ്കില്? വളരെയധികം ആക്ഷേപിക്കുന്നു
എങ്കില്, താങ്കള് കുറച്ചെങ്കിലും ഫീല് ചെയ്യുമോ? കുമാരിമാര്ക്ക് ഫീലിംഗ്
ഉണ്ടാകുമോ? കുറച്ചെങ്കിലുമുണ്ടാകുമോ? അപ്പോള് അച്ഛനെ അനുകരിക്കണം. എന്റെ
കര്ത്തവ്യമെന്താണെന്ന് മാത്രം ചിന്തിക്കൂ. അവര് ചെയ്യുന്ന കര്ത്തവ്യത്തെ കണ്ട്
തന്റെ കര്ത്തവ്യം മറക്കരുത്. അവര് ആക്ഷേപിക്കുന്നു എങ്കില്, താങ്കള് സഹനശീലതയുടെ
ദേവി അഥവാ ദേവനായി തീരൂ. താങ്കളുടെ സഹനശീലത കാരണം ആക്ഷേപിക്കുന്നവര് പോലും
ആലിംഗനം ചെയ്യുന്നു. സഹനശീലതയില് ഇത്രയും ശക്തിയുണ്ട്, പക്ഷേ കുറച്ചു
സമയത്തേക്ക് സഹിക്കേണ്ടതായി വരുന്നു. അപ്പോള് സഹനശീലതയുടെ ദേവി അഥവാ ദേവനല്ലേ?
സദാ ഈയൊരു കാര്യം സ്മൃതിയില് വെക്കൂ, ഞാന് സഹനശീലതയുടെ ദേവി അഥവാ ദേവനാണ്.
അപ്പോള് ദേവതാ അര്ത്ഥം നല്കുന്നവര്. ആരെങ്കിലും നിങ്ങളെ ആക്ഷേപിക്കുന്നു,
അല്ലെങ്കില് നിങ്ങളെ ബഹുമാനിക്കുന്നില്ലെങ്കില് അത് അഴുക്കല്ലേ, അതൊരിക്കലും
നല്ലതല്ല. അപ്പോള് താങ്കള് എന്തിന് അത് സ്വീകരിക്കുന്നു. അഴുക്ക്
സ്വീകരിക്കില്ലല്ലോ. താങ്കള്ക്ക് ആരെങ്കിലും അഴുക്ക് നല്കുകയാണെങ്കില് താങ്കള്
സ്വീകരിക്കുമോ? ഇല്ലല്ലോ. ബഹുമാനിക്കുന്നില്ല, ആക്ഷേപിക്കുന്നു, താങ്കളെ
ഉപദ്രവിക്കുന്നു, ഇതെല്ലാം നല്ലതാണോ? നല്ലതല്ലെങ്കില് എന്തിന് സ്വീകരിക്കുന്നു?
കുറച്ച്-കുറച്ച് എടുക്കുന്നു, പിന്നീട് ചിന്തിക്കുന്നു,
എടുക്കേണ്ടിയിരുന്നില്ലെന്ന്. അപ്പോള് ഇനി മുതല് സ്വീകരിക്കരുത്. സ്വീകരിച്ചു
അര്ത്ഥം മനസ്സില് ധാരണ ചെയ്തു ഫീല് ചെയ്തു. അപ്പോള് തന്റെ അനാദി കാലം, ആദി കാലം,
മദ്ധ്യ കാലം, സംഗമ കാലം മുഴുവന് കല്പത്തിലുമുളള പവിത്രതയുടെ രാജകീയതയെ
വ്യക്തിത്വത്തെ സ്മൃതിയിലേക്ക് കൊണ്ടു വരൂ. ആര് എന്ത് തന്നെ ചെയ്താലും താങ്കളുടെ
വ്യക്തിത്വത്തെ ആര്ക്കും തട്ടിയെടുക്കുവാന് സാധിക്കില്ല. ഈ ആത്മീയ ലഹരിയുണ്ടോ?
ഡബിള് വിദേശികള്ക്ക് ഡബിള് ലഹരിയാണ്. ഡബിള് ലഹരിയല്ലേ? എല്ലാ കാര്യത്തിലും ഡബിള്
ലഹരി. പവിത്രതയുടെ ഡബിള് ലഹരി. സഹനശീലതയുടെ ദേവി അഥവാ ദേവനാകുന്നതിനുളള ഡബിള്
ലഹരി. എല്ലാത്തിലും ഡബിള് അല്ലേ? കേവലം അമരനായിരിക്കണം. അമര്ഭവ എന്ന വരദാനം
ഒരിക്കലും മറക്കരുത്.
ശരി - ഇനി ആരാണോ പ്രവൃത്തി മാര്ഗ്ഗത്തില് ജീവിക്കുന്നവര്, യുഗിള്, അവര്
തനിച്ചാണെങ്കിലും പറയുമ്പോള് യുഗിള് എന്ന് പറയുന്നു. അവര് എഴുന്നേറ്റ് നില്ക്കൂ.
യുഗിള് ധാരാളമുണ്ട്. കുമാര്-കുമാരിമാര് കുറച്ചേയുളളൂ. കുമാരന്മരെക്കാളും
യുഗിള്സാണ് ഉളളത്. അപ്പോള് യുഗിള് മൂര്ത്തിയായ ബാപ്ദാദ താങ്കള്ക്ക്
പ്രവൃത്തിയിലിരിക്കുവാനുളള നിര്ദ്ദേശം എന്തിനാണ് നല്കിയത്. താങ്കള്ക്ക്
യുഗിളായിരിക്കുവാനുളള അനുമതി നല്കിയത് എന്തുകൊണ്ടാണ്? കുടുംബത്തിലിരിക്കുവാനുളള
അനുമതി എന്തിനാണ് നല്തിയതെന്ന് അറിയാമോ? എന്തുകൊണ്ടെന്നാല് നിങ്ങള് യുഗിള്
രൂപത്തിലിരുന്നു കൊണ്ട് മഹാമണ്ഡലേശ്വരന്മാരെ തന്റെ കാല്ക്കല് വീഴ്ത്തണം.
അത്രയ്ക്കും ധൈര്യമുണ്ടോ? മറ്റുളളവര് പറയുന്നത്, കൂടെയിരുന്നു കൊണ്ടും
പവിത്രമായിരിക്കുക എന്നുളളത്, ബുദ്ധിമുട്ടാണെന്നാണ്. താങ്കള് എന്ത് പറയുന്നു?
ബുദ്ധിമുട്ടാണോ സഹജമാണോ? (വളരെ സഹജമാണ്) പക്കായല്ലേ? അതോ ഇടയ്ക്ക് സഹജം ഇടയ്ക്ക്
അലസമാണോ? അതിനാല് ബാപ്ദാദ ഡ്രാമാ അനുസരിച്ച് താങ്കളെല്ലാവരെയും ഈ ലോകത്തിന്
മുമ്പില് വിശ്വത്തിന് മുമ്പില് ഉദാഹരണമാക്കി മാറ്റി. വെല്ലുവിളിക്കുന്നതിനായി,
പ്രവൃത്തിയിലിരുന്നുകൊണ്ടും നിവൃത്തി, അപവിത്രതയില് നിന്നും
നിവൃത്തിയോടെയിരിക്കുവാന് സാധിക്കുമോ? അപ്പോള് വെല്ലുവിളി സ്വീകരിക്കുന്നവരല്ലേ.
എല്ലാവരും വെല്ലുവിളി സ്വീകരിക്കുന്നവരാണോ അതോ ഇടയ്ക്കിടെ ഭയപ്പെടുന്നവരാണോ.
വെല്ലുവിളി സ്വീകരിക്കാം പക്ഷേ എന്താവുമെന്ന് അറിയില്ല. വിശ്വത്തിനു മുന്നിലാണ്
വെല്ലുവിളിക്കുന്നത്, എന്തുകൊണ്ടെന്നാല് പുതുമയുളള കാര്യമിതാണ്,
കൂടെയിരുന്നുകൊണ്ടും സ്വപ്നത്തില് പോലും അപവിത്രതയുടെ സങ്കല്പം പോലും വരരുത്.
ഇതാണ് സംഗമയുഗി ബ്രാഹ്മണ ജീവിതത്തിന്റെ വിശേഷത. അപ്പോള് വിശ്വത്തിനു മുന്നിലെ
ഷോക്കേസില് താങ്കള് മാതൃകകളാണ്. താങ്കളെക്കാണുമ്പോള് എല്ലാവര്ക്കും
ശക്തിയുണരുന്നു, നമുക്കും ഇങ്ങനെയാകുവാന് സാധിക്കും എന്ന്. ശരിയല്ലേ? ശക്തികള്
പറയൂ ശരിയല്ലേ. പക്കായല്ലേ... ഇടയ്ക്കെ കച്ചാ ഇടയ്ക്കെ പക്കാ അങ്ങനെയല്ലല്ലോ.
പക്കാ ആയിരിക്കണം. ബാപ്ദാദയ്ക്കും താങ്കളെ കാണുമ്പോള് സന്തോഷമാണ്. ആശംസകള്...
നോക്കൂ... എത്രയാണെന്ന്. വളരെ നല്ലത്.
ബാക്കി അവശേഷിക്കുന്നത്, ടീച്ചേഴ്സാണ്. ടീച്ചേഴ്സ് കൂടാതെ ഗതിയില്ലല്ലോ.
പാണ്ഡവരും വളരെ നല്ലവരുണ്ട്. ആഹാ! ടീച്ചേഴ്സിന്റെ വിശേഷതയിതാണ്, ഓരോ
ടീച്ചേഴ്സിന്റെയും ഫീച്ചറിലൂടെ(സ്വരൂപം) ഫ്യൂച്ചര്(ഭാവി) കാണപ്പെടണം. അഥവാ ഓരോ
ടീച്ചേഴ്സിന്റെയും സ്വരൂപത്തിലൂടെ ഫരിസ്താ സ്വരൂപം കാണപ്പെടണം. അങ്ങനെയുളള
ടീച്ചേഴ്സല്ലേ. താങ്കള് ഫരിസ്തകളെ കണ്ട് മറ്റുളളവരും ഫരിസ്തകളായിത്തീരണം. നോക്കൂ,
എത്ര ടീച്ചേഴ്സാണ്. വിദേശികളുടെ ഗ്രൂപ്പില് ധാരാളം ടീച്ചേഴ്സുണ്ട്. ഇപ്പോള്
കുറച്ചു പേര് മാത്രമാണ് വന്നിരിക്കുന്നത്. ആരാണോ വരാത്തവര് അവരെയും ബാബ
സ്മരിക്കുന്നുണ്ട്. നല്ലത്, ഇപ്പോള് എല്ലാ ടീച്ചേഴ്സും ഒരുമിച്ച് ഈയൊരു
പദ്ധതിയുണ്ടാക്കൂ, തന്റെ മുഖത്തിലൂടെയും പെരുമാറ്റത്തിലൂടെയും എങ്ങനെ ബാബയെ
പ്രത്യക്ഷപ്പെടുത്താം. ലോകത്തിലുളളവര് പറയുന്നു, പരമാത്മാവ് സര്വ്വവ്യാപി എന്ന്,
താങ്കള് പറയുന്നു, അങ്ങനെയല്ലെന്ന്. എന്നാല് ബാപ്ദാദ പറയുന്നു, ഇപ്പോള്
സമയത്തിനനുസരിച്ച് ഓരോ ടീച്ചേഴ്സിലും ബാബ പ്രത്യക്ഷപ്പെടണം. അപ്പോള്
സര്വ്വവ്യാപിയായി കാണപ്പെടുമല്ലോ. ആരെ നോക്കിയാലും അവരില് ബാബ കാണപ്പെടണം.
ആത്മാവ് പരമാത്മാവിനു മുന്നില് ഗുപ്തമാണ്, പരമാത്മാവ് മാത്രം കാണപ്പെടണം. ഇങ്ങനെ
സാധിക്കുമോ? ശരി ഇതിന്റെ തിയ്യതി നിശ്ചയിക്കൂ? തിയ്യതി നിശ്ചയിക്കണമല്ലോ.
അപ്പോള് തിയ്യതി പറയൂ, എത്ര സമയം ആവശ്യമാണ്. (ഇപ്പോള് മുതല് ആരംഭിക്കാം). ധൈര്യം
നല്ലോണമുണ്ട്. എത്ര സമയം ആവശ്യമാണ്? 2002 ആണ് ഇപ്പോള് നടന്നുകൊണ്ടിരിക്കുന്നത്.
ഇനി 2000 വര്ഷത്തില് എപ്പോള് വരെ? അപ്പോള് ടീച്ചേഴ്സിന് ഈയൊരു ശ്രദ്ധയാണ്
വെക്കേണ്ടത്, ഇപ്പോള് ബാബയ്ക്കുളളില് ഞാന് മുഴുകിയതായി കാണപ്പെടണം. ഇങ്ങനെയുളള
പദ്ധതി ഉണ്ടാക്കുകയില്ലേ. ഡബിള് വിദേശികള് മീറ്റിംഗ് കൂടുന്നതില് സമര്ത്ഥരല്ലേ.
ഇപ്പോള് ഇതിനുളള മീറ്റിംഗ് കൂടണം, മീറ്റിംഗ് കഴിയാതെ ഇവിടുന്ന് പോകരുത്. എങ്ങനെ
നാം ഓരോരുത്തരിലൂടെ ബാബ പ്രത്യക്ഷപ്പെടണം. ഇപ്പോള് എല്ലാവര്ക്കും
ബ്രഹ്മാകുമാരിമാരാണ് കാണപ്പെടുന്നത്. ബ്രഹ്മാകുമാരിമാര് നല്ലതാണെന്ന് പറയുന്നു.
എന്നാല് ഇവരുടെ അച്ഛന് നല്ലതാണെന്ന് കാണപ്പെടണം. എന്നാല് മാത്രമാണ് വിശ്വ
പരിവര്ത്തനമുണ്ടാകൂ. അപ്പോള് ഡബിള് വിദേശികള് ഈ പദ്ധതി പ്രത്യക്ഷപ്പെടുത്താനുളള
കാര്യങ്ങള് ആരംഭിക്കണം. ചെയ്യുമല്ലോ? പക്കാ.. നല്ലത്. അങ്ങനെയെങ്കില് താങ്കളുടെ
ദാദിയുടെ ആശ പൂര്ത്തിയാകുന്നു. ശരിയല്ലേ... നല്ലത്.
നോക്കൂ, ഡബിള് വിദേശി സേവാധാരികള് എത്രയാണ്. താങ്കള് കാരണത്താല് എല്ലാവര്ക്കും
സ്നേഹ സ്മരണകള് ലഭിക്കുന്നു. ബാപ്ദാദയ്ക്കും ഡബിള് വിദേശികളോട് കൂടുതല് എന്ന്
പറയാന് സാധിക്കില്ല, എന്നാല് പ്രത്യേക സ്നേഹമുണ്ട്. എന്തുകൊണ്ടാണ് പ്രത്യേക
സ്നേഹം? എന്തുകൊണ്ടെന്നാല് സേവനത്തിനു നിമിത്തമായ ഡബിള് വിദേശി ആത്മാക്കള് അവര്
വിശ്വത്തിനു കോണു-കോണുകളില് ബാബയുടെ സന്ദേശം എത്തിക്കുവാന് നിമിത്തമാണ്.
ഇല്ലെങ്കില് വിദേശത്തെ നാനാവശത്തുമുളള ആത്മാക്കള് ദാഹിച്ചിരിക്കും. ഇനി
ബാബയ്ക്ക് പരാതി കേള്ക്കേണ്ടി വരില്ലല്ലോ, ഭാരതത്തില് മാത്രം വന്നു, വിദേശത്ത്
എന്തുകൊണ്ട് സന്ദേശം എത്തിയില്ലെന്ന്. അപ്പോള് ബാബയോടുളള ഈ പരാതി
പൂര്ത്തീകരിക്കുവാന് നിമിത്തമാകുന്നുണ്ടല്ലോ. ജാനകി ദാദിജിയ്ക്ക് സദാ
ഉണര്വ്വുണ്ട്, വിദേശത്തെ ഒരു ദേശവും അവശേഷിക്കരുതെന്ന്. നല്ലതാണ്. ഈ പരാതി
പൂര്ത്തീകരിക്കുമല്ലോ. എന്നാല് താങ്കള്(ജാനകി ദാദി) കൂടെയുളളവരെ
ക്ഷീണിപ്പിക്കുന്നുണ്ടോ? (ജയന്തി ദീദിയോട്) ക്ഷീണിക്കുന്നുണ്ടോ? എന്നാല് ഈ
ക്ഷീണത്തിലും ആനന്ദം അനുഭവപ്പെടുന്നുണ്ട്. ആദ്യം അനുഭവപ്പെടുന്നു, ഇടയ്ക്കിടെ
എന്തിനാണ് ഈ ഇതൊക്കെ എന്ന്, എന്നാല് പ്രഭാഷണം കഴിഞ്ഞ് ആശീര്വാദം സ്വീകരിച്ച്
മടങ്ങുമ്പോള് മുഖം തന്നെ മാറുന്നു. നല്ലത്, രണ്ട് ദാദിമാരിലും ഉണര്വ്വ്-ഉത്സാഹം
വര്ദ്ധിപ്പിക്കുന്നതിനുളള വിശേഷതയുണ്ട്. ഇവര് ഒരിക്കലും ശാന്തമായി ഇരിക്കാറില്ല.
ഇനിയും ധാരാളം സേവനങ്ങള് അവശേഷിക്കുന്നുണ്ടല്ലോ. ഭൂപടം എടുത്ത് നോക്കിയാല്
ഭാരതത്തിലും വിദേശത്തും ഓരോ സ്ഥാനത്തും ശരിയായി നോക്കുകയാണെങ്കില്
മനസ്സിലാക്കുവാന് സാധിക്കുന്നു, ഇനിയും സ്ഥാനങ്ങള് അവശേഷിക്കുന്നുണ്ട്. അതിനാല്
ബാപ്ദാദയ്ക്ക് സന്തോഷമുണ്ട്, എന്നാല് പറയുന്നു കൂടുതല് ക്ഷീണിപ്പിക്കരുത്.
താങ്കളെല്ലാവരും സേവനത്തില് സന്തുഷ്ടരരാണല്ലോ. ഇപ്പോള് ഈ കുമാരിമാരും
ടീച്ചറാവുമല്ലോ. ഇപ്പോള് ടീച്ചര്മാര് ആയവരുണ്ട്, ഇനി ടീച്ചറാവാനിരിക്കുന്നവരും
ഏതെങ്കിലുമൊക്കെ സെന്റര് സംരക്ഷിക്കുമല്ലോ. നിങ്ങള് തയ്യാറാകുമല്ലോ. ഡബിള്
വിദേശി കുട്ടികള്ക്ക് രണ്ടു കാര്യങ്ങളും ചെയ്യാനുളള അഭ്യാസമുണ്ടല്ലോ. ജോലിയും
ചെയ്യുന്നുണ്ട്, സെന്റര് സംരക്ഷിക്കുകയും ചെയ്യുന്നുണ്ട്. അതിനാല് ബാപ്ദാദ ഡബിള്
ആശംസകള് നല്കുന്നു. ശരി.
നാനാവശത്തെയും അതി സ്നേഹി, അതി സമീപം, സദാ ആദികാലം മുതല്ക്ക് ഇപ്പോള് വരെയും
രാജകീയതയുടെ അധികാരികള്ക്ക്, സദാ തന്റെ മുഖത്തിലൂടെയും പെരുമാറ്റത്തിലൂടെയും
പവിത്രതയുടെ തിളക്കം കാണിക്കുന്ന, സദാ സ്വയം സേവനത്തിലും ഓര്മ്മയിലും തീവ്ര
പുരുഷാര്ത്ഥത്തിലൂടെ നമ്പര് വണ്ണായിത്തീരുന്ന, സദാ ബാബയ്ക്ക് സമാനം സര്വ്വശക്തി,
സര്വ്വഗുണ സ്വരൂപത്തില് സ്ഥിതി ചെയ്യുന്ന, അങ്ങനെ എല്ലാ വശത്തെയുമുളള ഓരോ
കുട്ടികള്ക്കും ബാപ്ദാദയുടെ സ്നേഹ സ്മരണകളും നമസ്കാരവും.
വിദേശത്തെ മുഖ്യ ടീച്ചേഴ്സ് സഹോദരിമാരോട്
- എല്ലാവരും സേവനത്തിന്റെ വളരെ നല്ല-നല്ല പ്ലാനുകള് ഉണ്ടാക്കിയിട്ടില്ലേ.
എന്തുകൊണ്ടെന്നാല് സേവനം സമാപ്തമായാല് മാത്രമാണ് താങ്കളുടെ രാജ്യം വരൂ. അപ്പോള്
സേവനത്തിന്റെ സാധനവും ആവശ്യമാണ്. എന്നാല് മനസാ-വാചാ ഒപ്പത്തിനൊപ്പം വേണം. സേവനവും
സ്വ ഉന്നതിയും രണ്ടും ഒപ്പമൊപ്പം ഉണ്ടായിരിക്കണം. ഇങ്ങനെയുളള സേവനമാണ് സഫലത
നല്കുന്നത്. അപ്പോള് എല്ലാവരും സേവനത്തിന് നിമിത്തമാണ്, എല്ലാവരും അവരവരുടെ
സ്ഥാനങ്ങളില് വളരെ നല്ല സേവനങ്ങള് ചെയ്തുകൊണ്ടിരിക്കുന്നുണ്ട്. ബാക്കി ഇപ്പോള്
നല്കിയ കാര്യത്തിന്റെ പ്ലാനുകള് ഉണ്ടാക്കൂ, അതിനു വേണ്ടി സ്വയത്തിലും സേവനത്തിലും
എന്തെല്ലാം അഭിവൃദ്ധി വേണം, കൂടുതല് ചേര്ക്കണമെന്നുളളതിന്റെ പ്ലാനുകള്
തയ്യാറാക്കണം. ബാക്കി ബാപ്ദാദ സേവാധാരികളെക്കണ്ട് സന്തോഷിക്കുന്നുണ്ട്. ഇപ്പോള്
സേവാകേന്ദ്രങ്ങള് വളരെ നല്ല രീതിയില് ഉന്നതി പ്രാപിക്കുന്നുണ്ട്. ഉന്നതി
ഉണ്ടാകുന്നില്ലേ. വളരെ നല്ലത്. വളരെ നന്നായി ഉണ്ടാകുന്നുണ്ട്.
ഉണ്ടായിക്കൊണ്ടിരിക്കുന്നുണ്ട്, ഇനിയും ഉണ്ടാകുക തന്നെ ചെയ്യും. ഇപ്പോള്
ആരെല്ലാമാണോ പല സ്ഥലങ്ങളിലായി ഉളളത്, അവരെയെല്ലാം ഒരുമിപ്പിച്ചുകൊണ്ട്, അവരെ
പക്കാ ആക്കൂ. എല്ലാവര്ക്കു മുന്നിലും പ്രത്യക്ഷ തെളിവ് നല്കൂ. എന്ത് സേവനം
ചെയ്യുകയാണെങ്കിലും ഭിന്ന-ഭിന്ന പ്ലാനുകള് തയ്യാറാക്കുന്നു എങ്കിലും വളരെ
നന്നായി പോകുന്നുണ്ട്. ഇപ്പോള് അവരെല്ലാവരുടെയും ഗ്രൂപ്പുകള് ഒരുമിച്ച് കൊണ്ടു
വരൂ. എന്താണോ നിങ്ങളുടെ സേവനത്തിന്റെ തെളിവ് അത് മുഴുവന് ബ്രാഹ്മണ പരിവാരത്തിനു
മുന്നിലും വരട്ടെ. ശരിയല്ലേ. ബാക്കി എല്ലാവരും നല്ലവരാണ്, നല്ലതിലും നല്ലതാണ്.
ശരി. ഓം ശാന്തി.
വരദാനം :-
മൂന്നു
സ്മൃതികളുടെ തിലകത്തിലൂടെ ശ്രേഷ്ഠ സ്ഥിതിയുണ്ടാക്കുന്ന, അചഞ്ചലരും
ദൃഢതയുളളവരുമായി ഭവിയ്ക്കട്ടെ.
ബാപ്ദാദ എല്ലാ
കുട്ടികള്ക്കും മൂന്നു സ്മൃതികളുടെ തിലകം നല്കിയിട്ടുണ്ട്. ഒന്ന് സ്വയം തന്റെ
സ്മൃതി, പിന്നീട് ബാബയുടെ സ്മൃതി, മന്നാമത് ശ്രേഷ്ഠ കാര്യത്തിനായുളള ഡ്രാമയുടെ
സ്മൃതി, ആരിലാണോ ഈ മൂന്നു സ്മൃതികളും സദാ കാലത്തേക്കുളളത്, അവരുടെ സ്ഥിതിയും
ശ്രേഷ്ഠമാണ്. ആത്മാവിന്റെ സ്മൃതിയോടൊപ്പം ബാബയുടെ സ്മൃതി, ബാബയോടെപ്പം ഡ്രാമയുടെ
സ്മൃതി, വളരെ ആവശ്യമാണ്. എന്തുകൊണ്ടെന്നാല് കര്മ്മത്തില് അഥവാ ഡ്രാമയുടെ
ജ്ഞാനമുണ്ടെങ്കില് ഒരിക്കലും സ്ഥിതി കീഴ്മേല് മറിയില്ല. എന്തെല്ലാം ഭിന്ന-ഭിന്ന
പരിതസ്ഥിതികളാണോ വരുന്നത്, അതില് അചഞ്ചലരും ദൃഢതയുളളവരുമായിരിക്കും.
സ്ലോഗന് :-
ദൃഷ്ടി
അലൗകികം, മനസ്സ് ശീതളം, ബുദ്ധിയെ ദയയുളളതാക്കിയും മാറ്റൂ.