മധുരമായകുട്ടികളെ -
ബാബവന്നിരിക്കുകയാണ്, നിർവ്വികാരിയായലോകംനിർമ്മിക്കാൻ,
നിങ്ങളുടെസ്വഭാവത്തെപരിവർത്തനപ്പെടുത്താൻ,
നിങ്ങൾസഹോദര-സഹോദരരാണ്അതുകൊണ്ട്നിങ്ങളുടെദൃഷ്ടിവളരെശുദ്ധമായിരിക്കണം.
ചോദ്യം :-
നിങ്ങൾ കുട്ടികൾ നിശ്ചിന്ത ചക്രവർത്തികളാണ് എന്നാലും നിങ്ങൾക്ക് ഒരു മുഖ്യമായ
ചിന്ത തീർച്ചയായും ഉണ്ടായിരിക്കണം- ഏതൊന്ന് ?
ഉത്തരം :-
നമുക്ക്
പതിതത്തിൽ നിന്ന് എങ്ങനെ പാവനമായി മാറാം- ഇതാണ് മുഖ്യമായ ചിന്ത. ബാബയുടേതായി
മാറി പിന്നീട് ബാബയുടെ മുന്നിൽ ശിക്ഷകൾ അനുഭവിക്കേണ്ടി വരരുത്. ശിക്ഷകളിൽ നിന്ന്
മുക്തമാകാനുള്ള ചിന്ത വേണം, ഇല്ലായെന്നുണ്ടെങ്കിൽ ആ സമയം ഒരുപാട്
ലജ്ജിക്കേണ്ടിവരും. ബാക്കി നിങ്ങൾ ചിന്തയില്ലാത്ത ചക്രവർത്തികളാണ്, എല്ലാവർക്കും
ബാബയുടെ പരിചയം കൊടുക്കണം. ആരെങ്കിലും മനസ്സിലാക്കുകയാണെങ്കിൽ പരിധിയില്ലാത്ത
അധികാരിയായി മാറുന്നു, ഇല്ലായെന്നുണ്ടെങ്കിൽ അവരുടെ വിധി. നിങ്ങൾക്ക്
ഉൽക്കണ്ഠയില്ല.
ഓംശാന്തി.
ആത്മീയ പിതാവ് ശിവൻ തന്റെ കുട്ടികൾക്ക് മനസ്സിലാക്കി തരികയാണ്. ആത്മീയ അച്ഛൻ
എല്ലാവർക്കും ഒന്നേയുള്ളൂ. ആദ്യമാദ്യം ഈ കാര്യം മനസ്സിലാക്കുകയാണെങ്കിൽ
പിന്നീടുള്ള കാര്യം മനസ്സിലാക്കാൻ എളുപ്പമായിരിക്കും. അഥവാ ബാബയുടെ പരിചയം തന്നെ
ലഭിച്ചിട്ടില്ല എന്നുണ്ടെങ്കിൽ ചോദ്യങ്ങൾ ഉന്നയിച്ചുകൊണ്ടിരിക്കും. ആദ്യമാദ്യം
ഈ നിശ്ചയമുണ്ടാക്കി കൊടുക്കണം. ഗീതയുടെ ഭഗവാൻ ആരാണെന്നുള്ളത് മുഴുവൻ ലോകത്തിനും
അറിയില്ല. അവർ കൃഷ്ണനാണെന്നു പറയും, നമ്മൾ പറയും പരംപിതാ പരമാത്മാവാണ് ഗീതയിലെ
ഭഗവാൻ. അവർ തന്നെയാണ് ജ്ഞാനത്തിന്റെ സാഗരൻ. സർവ്വശാസ്ത്രമയി ശിരോമണി ഗീതയാണ്
മുഖ്യമായത്. അല്ലയോ പ്രഭൂ അങ്ങയുടെ ഗതിയും മതവും വേറിട്ടതാണ് - ഇത്
ഭഗവാനെക്കുറിച്ചു തന്നെയാണ് പറയുന്നത്. കൃഷ്ണനെക്കുറിച്ച് ഇങ്ങനെ പറയില്ല.
സത്യമായിട്ടുള്ള ആ ബാബ സത്യം മാത്രമല്ലെ കേൾപ്പിക്കുകയുള്ളൂ. ആദ്യം ലോകം പുതിയതും
സതോപ്രധാനവുമായിരുന്നു. ഇപ്പോൾ ലോകം പഴയതും തമോപ്രധാനവുമാണ്. ലോകത്തെ
പരിവർത്തനപ്പെടുത്തുന്നത് ഒരു ബാബ തന്നെയാണ്. ബാബ എങ്ങനെയാണ്
പരിവർത്തനപ്പെടുത്തുന്നത് അതും മനസ്സിലാക്കി കൊടുക്കണം. എപ്പോഴാണോ ആത്മാവ്
സതോപ്രധാനമായി മാറുന്നത് അപ്പോൾ സതോപ്രധാനമായ ലോകം സ്ഥാപിക്കപ്പെടും. ആദ്യമാദ്യം
നിങ്ങൾ കുട്ടികൾക്ക് അന്തർമുഖിയാകണം. കൂടുതൽ വാദത്തിന് പോകരുത്. ഉള്ളിൽ
പ്രവേശിച്ച് ഒരുപാട് ചിത്രങ്ങൾ കാണുമ്പോൾ ചോദിച്ചുകൊണ്ടെയിരിക്കും. ആദ്യമാദ്യം
തന്നെ ഒരു കാര്യമാണ് മനസ്സിലാക്കികൊടുക്കേണ്ടത്. കൂടുതൽ ചോദിക്കാനുള്ള അവസരം
തന്നെ ലഭിക്കരുത്. പറയൂ. ആദ്യം ഒരു കാര്യത്തിൽ നിശ്ചയമുറപ്പിക്കൂ പിന്നീട്
അടുത്തത് മനസ്സിലാക്കി തരാം, എന്നിട്ട് നിങ്ങൾക്കവരെ 84 ജന്മത്തിന്റെ
ചക്രത്തിലേക്ക് കൊണ്ടുവരാൻ സാധിക്കും. ബാബ പറയുന്നു ഞാൻ ഒരുപാട് ജന്മങ്ങളുടെയും
അവസാനമാണ് പ്രവേശിക്കുന്നത്. ഇദ്ദേഹത്തോടും (ബ്രഹ്മാബാബ) ബാബ പറയുന്നു -
താങ്കൾക്ക് താങ്കളുടെ ജന്മങ്ങളെക്കുറിച്ചറിയില്ല. ബാബ നമുക്ക് പ്രജാപിതാ
ബ്രഹ്മാവിലൂടെ മനസ്സിലാക്കി തരുകയാണ്. ആദ്യമാദ്യം ഈശ്വരനെക്കുറിച്ചാണ്
മനസ്സിലാക്കി തരുന്നത്. ഈശ്വരനെക്കുറിച്ച് മനസ്സിലാക്കുന്നതിലൂടെ പിന്നീട് ഒരു
സംശയവുമുണ്ടാകില്ല. പറയൂ ബാബ സത്യമാണ്, ബാബ ഒരിക്കലും അസത്യം
കേൾപ്പിക്കുന്നില്ല. പരിധിയില്ലാത്ത ബാബ തന്നെയാണ് രാജയോഗം പഠിപ്പിക്കുന്നത്.
ശിവരാത്രിയെക്കുറിച്ച് മഹിമയുണ്ടെങ്കിൽ തീർച്ചയായും ശിവൻ ഇവിടെ വന്നിരിക്കുമല്ലോ.
ഏതുപോലെയാണോ കൃഷ്ണ ജയന്തിയും ഇവിടെ ആഘോഷിക്കാറുള്ളത്. ഞാൻ ബ്രഹ്മാവിലൂടെയാണ്
സ്ഥാപന ചെയ്യുന്നത് എന്നാണ് പറയുന്നത്. ആ ഒരേ ഒരു നിരാകാരനായ അച്ഛന്റെ
കുട്ടികളാണ് എല്ലാവരും. നിങ്ങളും അവരുടെ സന്താനങ്ങളാണ് പിന്നീട് ഒപ്പം പ്രജാപിതാ
ബ്രഹ്മാവിന്റെയും കൂടി സന്താനങ്ങളാണ്. പ്രജാപിതാ ബ്രഹ്മാവിലൂടെ
സ്ഥാപിച്ചിട്ടുണ്ടെങ്കിൽ തീർച്ചയായിട്ടും ബ്രാഹ്മണ- ബ്രാഹ്മണിമാരുണ്ടായിരിക്കും.
സഹോദരി- സഹോദരൻമാരായി മാറി, ഇതിൽ പവിത്രതയുണ്ട്. ഇതാണ് ഗൃഹസ്ഥ വ്യവഹാരത്തിൽ
ഇരുന്നുകൊണ്ടും പവിത്രമായി ഇരിക്കാനുള്ള യുക്തി. സഹോദരി- സഹോദരനാണെങ്കിൽ
ഒരിക്കലും ക്രിമിനൽ ദൃഷ്ടിയുണ്ടാകാൻ പാടില്ല. 21 ജന്മത്തേക്ക് ദൃഷ്ടി
പരിവർത്തനപ്പെടുന്നു. അച്ഛൻ തന്നെയല്ലെ കുട്ടികൾക്ക് ശിക്ഷണങ്ങൾ നൽകുകയുള്ളൂ.
സ്വഭാവത്തെ പരിവർത്തനപ്പെടുത്തുന്നു. ഇപ്പോൾ ലോകത്തിലെ എല്ലാവരുടെയും സ്വഭാവം
പരിവർത്തനപ്പെടണം. ഈ പഴയതും പതിതവുമായ ലോകത്തിൽ ഒരു ഗുണവും ഇല്ല. എല്ലാവരിലും
വികാരങ്ങളാണുള്ളത്. ഇത് പതിതവും വികാരിയുമായ ലോകമാണ്. പിന്നീട് എങ്ങനെ
നിർവ്വികാരി ലോകമുണ്ടാകും? ബാബക്കല്ലാതെ മറ്റാർക്കും ഉണ്ടാക്കാൻ സാധിക്കില്ല.
ഇപ്പോൾ ബാബ പവിത്രമായി മാറ്റിക്കൊണ്ടിരിക്കുകയാണ്. ഇതെല്ലാം ഗുപ്തമായ
കാര്യങ്ങളാണ്. നമ്മൾ ആത്മാവാണ് , ആത്മാവിന് പരമാത്മാവായ ബാബയുമായി കൂടിക്കാഴ്ച
നടത്തണം. എല്ലാവരും പുരുഷാർത്ഥം ചെയ്യുന്നതു തന്നെ ഭഗവാനെ കണ്ടെത്താനാണ്. ഭഗവാൻ
ഒരു നിരാകാരനാണ്. മുക്തിദാതാവെന്നും, വഴികാട്ടിയെന്നും പരമാത്മാവിനെ തന്നെയാണ്
പറയുന്നത്. മറ്റു ധർമ്മത്തിലുള്ളവരെ മുക്തിദാതാവെന്നോ, വഴികാട്ടിയെന്നോ പറയാൻ
സാധിക്കുകയില്ല. പരംപിതാപരമാത്മാവു തന്നെയാണ് വന്ന് മുക്തമാക്കുന്നത് അർത്ഥം
തമോപ്രധാനത്തിൽ നിന്നും സതോപ്രധാനമാക്കി മാറ്റുന്നത്. വഴി കാണിക്കുന്നുമുണ്ട്,
അതിനാൽ ഈ ഒരേ ഒരു കാര്യം ബുദ്ധിയിൽ ഇരുത്തൂ. അഥവാ മനസ്സിലാകുന്നില്ല
എന്നുണ്ടെങ്കിൽ വിട്ടു കളയണം. അല്ലാഹുവിനെ മനസ്സിലാക്കിയില്ല എന്നുണ്ടെങ്കിൽ
സമ്പത്തുകൊണ്ടെന്തു ലാഭം, പോകുന്നതാണ് നല്ലത്. നിങ്ങൾ നിരാശരാകരുത്. നിങ്ങൾ
ചിന്തയില്ലാത്ത ചക്രവർത്തികളാണ്. അസുരൻമാരുടെ വിഘ്നങ്ങൾ ഉണ്ടാവുക തന്നെ ചെയ്യും.
ഇത് രുദ്ര ജ്ഞാന യജ്ഞം തന്നെയാണ്. അതിനാൽ ആദ്യമാദ്യം ബാബയുടെ പരിചയം കൊടുക്കണം.
ബാബ പറയുന്നു മൻമനാഭവ. എത്രത്തോളം പുരുഷാർത്ഥം ചെയ്യുന്നുവോ അതിനനുസരിച്ച് പദവി
ലഭിക്കും. ആദി സനാതന ദേവി-ദേവതാ ധർമ്മത്തിന്റെ സ്ഥാപന നടന്നുകൊണ്ടിരിക്കുകയാണ്.
ഈ ലക്ഷ്മീ- നാരായണൻമാരുടെ രാജധാനിയാണുള്ളത്. മറ്റു ധർമ്മത്തിലുള്ളവരൊന്നും
രാജധാനി സ്ഥാപിക്കുന്നില്ല. ബാബയാണെങ്കിൽ വന്ന് എല്ലാവരെയും മുക്തമാക്കുന്നു.
പിന്നീട് മറ്റെല്ലാ ധർമ്മ സ്ഥാപകർക്കും അവരവരുടെ സമയത്ത് വന്ന് അവരവരുടെ ധർമ്മം
സ്ഥാപിക്കണം. വൃദ്ധിയുണ്ടാകണം. പതിതമാകുക തന്നെ വേണം. പതിതത്തിൽ നിന്ന് പാവനമായി
മാറുക എന്നത് ബാബയുടെ തന്നെ ജോലിയാണ്. അവർ(ധർമ്മ സ്ഥാപകർ) കേവലം വന്ന് ധർമ്മം
സ്ഥാപിക്കും. അതിൽ മഹിമയുടെ കാര്യമില്ല. മഹിമയുള്ളതു തന്നെ ഒന്നിന്റെ മാത്രമാണ്.
അവരാണെങ്കിൽ ക്രിസ്തുവിന്റെ പിറകെ എത്രയാണ് പോകുന്നത്. അവർക്കും
മനസ്സിലാക്കികൊടുക്കണം മുക്തിദാതാവും വഴികാട്ടിയും ഈശ്വരനാകുന്ന അച്ഛൻ
തന്നെയാണെന്ന്. ബാക്കി ക്രിസ്തു എന്തു ചെയ്തു ?
അവരുടെ പുറകിൽ ക്രിസ്ത്യൻ ധർമ്മത്തിലുള്ള ആത്മാക്കൾ വന്നു കൊണ്ടിരിക്കും,
താഴേക്ക് ഇറങ്ങിക്കൊണ്ടെയിരിക്കും. ദു:ഖത്തിൽ നിന്ന് മുക്തമാക്കുന്നത് ഒരേ ഒരു
ബാബ തന്നെയാണ്. ഈ എല്ലാ പോയൻറുകളും ബുദ്ധിയിൽ നല്ല രീതിയിൽ ധാരണ ചെയ്യണം. ഒരു
ഈശ്വരനെ തന്നെയാണ് ദയയുടെ സാഗരനെന്നു പറയുന്നത്. ക്രിസ്തുവൊന്നും ദയ
കാണിക്കുന്നില്ല. ഒരു മനുഷ്യരും ആരിലും ദയ കാണിക്കുന്നില്ല. ദയ പരിധിയില്ലാത്ത
ബാബയിലാണുള്ളത്. ഒരു ബാബ മാത്രമാണ് എല്ലാവരിലും ദയ കാണിക്കുന്നത്. സത്യയുഗത്തിൽ
എല്ലാവരും സുഖത്തോടും ശാന്തിയോടും കൂടിയാണ് കഴിയുന്നത്. ദു:ഖത്തിന്റെ കാര്യം
തന്നെയില്ല. കുട്ടികൾ ഒന്നാമത്തെ കാര്യമാകുന്ന ഈശ്വരനെക്കുറിച്ച് ആർക്കും
നിശ്ചയം ചെയ്യിപ്പിച്ചു കൊടുക്കുന്നില്ല, മറ്റു കാര്യങ്ങളിലേക്കെല്ലാം പോകുന്നു
പിന്നീട് പറയും തൊണ്ട തന്നെ കേടായി എന്ന്. ആദ്യമാദ്യം ബാബയുടെ പരിചയം കൊടുക്കണം.
നിങ്ങൾ ബാക്കി കാര്യങ്ങളിലേക്ക് പോകുകയേ വേണ്ട. പറയൂ ബാബ സത്യമല്ലെ പറയുകയുള്ളൂ.
നമ്മൾ ബ്രഹ്മാകുമാർ- കുമാരിമാർക്ക് ബാബ തന്നെയാണ് കേൾപ്പിക്കുന്നത്. ഈ
ചിത്രങ്ങളെല്ലാം ബാബ ഉണ്ടാക്കിപ്പിച്ചിട്ടുള്ളതാണ്, ഇതിൽ സംശയം കൊണ്ടുവരരുത്.
സംശയബുദ്ധിക്ക് വിനാശം ഫലം. ആദ്യം നിങ്ങൾ സ്വയത്തെ ആത്മാവാണെന്നു മനസ്സിലാക്കി
ബാബയെ ഓർമ്മിക്കൂ എന്നാൽ വികർമ്മങ്ങൾ വിനാശമാകും. വേറെ ഒരു വഴിയുമില്ല. പതിത
പാവനൻ ഒന്ന് തന്നെയാണല്ലോ ഉള്ളത്. ബാബ പറയുന്നു ദേഹത്തിന്റെ എല്ലാ സംബന്ധത്തെയും
ഉപേക്ഷിച്ച് എന്നെ മാത്രം ഓർമ്മിക്കൂ. ബാബ ആരിലാണോ പ്രവേശിക്കുന്നത്, അവർക്കും
വീണ്ടും പുരുഷാർത്ഥം ചെയ്ത് സതോപ്രധാനമായി മാറണം. പുരുഷാർത്ഥത്തിലൂടെയാണ്
ആകുന്നത് പിന്നീട് ബ്രഹ്മാവും വിഷ്ണുവും തമ്മിലുള്ള ബന്ധവും പറഞ്ഞു തരുന്നു.
ബാബ നിങ്ങൾ ബ്രാഹ്മണർക്കാണ് രാജയോഗം പഠിപ്പിക്കുന്നത് അതുകൊണ്ട് നിങ്ങൾ
വിഷ്ണുപുരിയുടെ അധികാരിയായി മാറുന്നു. പിന്നീട് നിങ്ങൾ തന്നെയാണ് 84 ജന്മങ്ങൾ
എടുത്ത് അവസാനം ശൂദ്രനായി മാറുന്നത്. പിന്നീട് ബാബ വന്ന് ശൂദ്രനിൽ നിന്ന്
ബ്രാഹ്മണനാക്കി മാറ്റുന്നു. ഇങ്ങനെ മറ്റാർക്കും പറഞ്ഞു തരാൻ സാധിക്കില്ല.
ആദ്യമാദ്യമുള്ളത് ബാബയുടെ പരിചയം നൽകുക എന്നതാണ്. ബാബ പറയുന്നു എനിക്കു
തന്നെയാണ് ഇവിടെ പതിതരെ പാവനമാക്കി മാറ്റാൻ വേണ്ടി വരേണ്ടി വരുന്നത്. മുകളിൽ
നിന്ന് പ്രേരണ നൽകുകയൊന്നുമല്ല. ഇവരുടെ (ബ്രഹ്മാവ്) പേരാണ് ഭഗീരഥൻ. അപ്പോൾ
തീർച്ചയായും ഇദ്ദേഹത്തിൽ തന്നെയായിരിക്കും പ്രവേശിക്കുക. ഇത് ഒരുപാട്
ജന്മങ്ങളുടെയും അവസാനത്തെ ജന്മം തന്നെയാണ്. പിന്നീട് സതോപ്രധാനമായി മാറുന്നു.
അതിനുവേണ്ടിയാണ് ബാബ യുക്തി പറഞ്ഞു തരുന്നത് സ്വയത്തെ ആത്മാവാണെന്നു
മനസ്സിലാക്കി ബാബയെ ഓർമ്മിക്കൂ. ഞാൻ തന്നെയാണ് സർവ്വശക്തിവാൻ. എന്നെ
ഓർമ്മിക്കുന്നതിലൂടെ നിങ്ങളിൽ ശക്തിവരും. നിങ്ങൾ വിശ്വത്തിലെ അധികാരിയായി മാറും.
ഈ ലക്ഷ്മീ- നാരായണന്റെ സമ്പത്ത് ഇവർക്ക് ബാബയിൽ നിന്നാണ് ലഭിച്ചത്. എങ്ങനെയാണ്
ലഭിച്ചത് അതാണ് മനസ്സിലാക്കിതരുന്നത്. പ്രദർശനിയിലും, മ്യൂസിയത്തിലും മറ്റും
നിങ്ങൾ പറയൂ ആദ്യം ഒരു കാര്യത്തെ മനസ്സിലാക്കൂ, പിന്നീട് മറ്റു കാര്യങ്ങളിലേക്ക്
പോകാം. ഇത് മനസ്സിലാക്കേണ്ടത് വളരെ അത്യാവശ്യമാണ്. അല്ലെങ്കിൽ നിങ്ങൾക്ക്
ദു:ഖത്തിൽ നിന്ന് മുക്തമാകാൻ സാധിക്കില്ല. ആദ്യം നിങ്ങൾക്ക് ഏതുവരെ നിശ്ചയം
വന്നിട്ടില്ല അതുവരെ മനസ്സിലാക്കാൻ സാധിക്കില്ല. ഈ സമയം ഭ്രഷ്ടാചാരിയായ ലോകം
തന്നെയാണ്. ദേവി- ദേവതകളുടെ ലോകം ശ്രേഷ്ഠാചാരികളുടെ ലോകമായിരുന്നു.
ഇങ്ങനെയിങ്ങനെ മനസ്സിലാക്കികൊടുക്കണം. മനുഷ്യരുടെ നാഡിയും പരിശോധിക്കണം-
എന്തെങ്കിലും മനസ്സിലാക്കുന്നുണ്ടോ അതോ ചൂടുള്ള തവയിൽ വെള്ളമൊഴിച്ചപോലെയാണോ ?
അഥവാ ചൂടുള്ള തവയിൽ വെള്ളമൊഴിച്ചപോലെയാണെങ്കിൽ വിട്ടു കളയണം. സമയത്തെ
പാഴാക്കരുത്. വേഴാമ്പലിനെയും, പാത്രത്തെയും തിരിച്ചറിയാനുള്ള ബുദ്ധിയും വേണം.
ആര് മനസ്സലാക്കുന്നവരുണ്ടോ അവരുടെ മുഖം തന്നെ മാറും. ആദ്യമാദ്യം
സന്തോഷിപ്പിക്കുന്ന കാര്യം പറയണം. പരിധിയില്ലാത്ത അച്ഛനിൽ നിന്ന്
പരിധിയില്ലാത്ത സമ്പത്താണല്ലോ ലഭിക്കുന്നത്. ബാബക്കറിയാം ഓർമ്മയുടെ യാത്രയിൽ
കുട്ടികൾ വളരെ അയഞ്ഞവരാണെന്ന്. ബാബയെ ഓർമ്മിക്കാനുള്ള പരിശ്രമമാണുള്ളത്. അതിൽ
തന്നെയാണ് മായ ഒരുപാട് വിഘ്നങ്ങൾ ഉണ്ടാക്കുന്നത്. ഇതുമൊരു കളിയാണ്. ബാബ ഇരുന്ന്
മനസ്സിലാക്കിതരുന്നു- ഈ കളി എങ്ങനെയാണ് ഉണ്ടായതും ഉണ്ടാക്കപ്പെട്ടിട്ടുമുള്ളത്.
ലോകത്തിലെ മനുഷ്യർക്ക് അല്പം പോലും അറിയില്ല.
ബാബയുടെ ഓർമ്മയിലിരിക്കുന്നതിലൂടെ നിങ്ങൾ ആർക്ക് മനസ്സിലാക്കികൊടുക്കുന്നതിലും
ഏകരസമായിരിക്കും. ഇല്ലെങ്കിൽ എന്തെങ്കിലുമൊക്കെ പിശകുകൾ പറ്റികൊണ്ടെയിരിക്കും.
ബാബ പറയുന്നു നിങ്ങൾ കൂടുതൽ ബുദ്ധിമുട്ടേണ്ട ആവശ്യമില്ല. സ്ഥാപന തീർച്ചയായും
ഉണ്ടാകുക തന്നെ വേണം. ഭാവിയെ ആർക്കും മാറ്റാൻ സാധിക്കില്ല.
ഉത്സാഹത്തോടെയിരിക്കണം. ബാബയിൽ നിന്നും നമ്മൾ പരിധിയില്ലാത്ത
സമ്പത്തെടുക്കുകയാണ്. ബാബ പറയുന്നു എന്നെ ഓർമ്മിക്കൂ. വളരെ സ്നേഹത്തോടുകൂടി
മനസ്സിലാക്കികൊടുക്കണം. ബാബയെ ഓർമ്മിക്കുമ്പോൾ സ്നേഹത്തിന്റെ കണ്ണുനീർ വരണം.
ബാക്കിയെല്ലാം കലിയുഗി സംബന്ധികളാണ്. ഇതാണ് ആത്മീയ അച്ഛനുമായുള്ള സംബന്ധം.
നിങ്ങളുടെ ഈ കണ്ണീരുപോലും വിജയമാലയിലെ മുത്തായി മാറും. സ്നേഹത്തോടു കൂടി
ഓർമ്മിക്കുന്നവർ -വളരെ കുറച്ചുപേരെയുള്ളൂ. എത്രത്തോളം സാധിക്കുന്നുവോ ശ്രമിച്ച്
സമയം കണ്ടെത്തി തന്റെ ഭാവിയെ ഉയർന്നതാക്കി മാറ്റണം. പ്രദർശിനിയിൽ ഇത്രയുമധികം
കുട്ടികൾ വേണ്ടതില്ല. ഇത്രയും ചിത്രങ്ങളുടെ ആവശ്യവുമില്ല. ഗീതയിലെ ഭഗവാൻ ആരാണ്
എന്നതാണ് നമ്പർവൺ ചിത്രം? അതിനടുത്ത് ലക്ഷ്മീ- നാരായണന്റെ, ഏണിപ്പടിയുടെ ചിത്രം.
മതി. ബാക്കി ഇത്രയും ചിത്രങ്ങളെക്കൊണ്ട് ഒരു പ്രയോജനവുമില്ല. നിങ്ങൾ
കുട്ടികൾക്ക് എത്രത്തോളം സാധിക്കുന്നുവോ ഓർമ്മയുടെ യാത്രയെ വർദ്ധിപ്പിക്കണം.
എങ്ങനെ പതിതത്തിൽ നിന്ന് പാവനമായി മാറാം എന്നതാണ് മുഖ്യമായ ചിന്ത വെക്കേണ്ടത് !
ബാബയുടെതായി മാറിയിട്ട് പിന്നീട് ബാബയുടെ മുന്നിൽ പോയി ശിക്ഷകൾ അനുഭവിക്കുക
എന്നത് വളരെ ദുർഗതിയുടെ കാര്യമാണ്. ഇപ്പോൾ ഓർമ്മയുടെ യാത്രയിൽ ഇരിക്കുന്നില്ല
എന്നുണ്ടെങ്കിൽ ബാബയുടെ മുന്നിൽ ശിക്ഷകൾ അനുഭവിക്കുന്ന സമയം വളരെ- വളരെ ലജ്ജ വരും.
ശിക്ഷകൾ അനുഭവിക്കരുത് ഇത് വളരെയധികം ശ്രദ്ധിക്കണം. നിങ്ങൾ ജ്ഞാനിയും,
യോഗിയുമാണ്. ബാബയും പറയുന്നു ഞാനും ജ്ഞാനിയും, യോഗിയുമാണെന്ന്. ചെറിയ ഒരു
ബിന്ദുവാണ് ഒപ്പം ജ്ഞാനത്തിന്റെ സാഗരനും കൂടിയാണ്. നിങ്ങളുടെ ആത്മാവിലും മുഴുവൻ
ജ്ഞാനം നിറക്കുന്നുണ്ട്. 84 ജന്മത്തിന്റെ മുഴുവൻ രഹസ്യവും നിങ്ങളുടെ
ബുദ്ധിയിലുണ്ട്. നിങ്ങൾ ജ്ഞാനത്തിന്റെ സ്വരൂപമായി മാറി ജ്ഞാനത്തിന്റെ മഴ
പെയ്യിക്കുന്നു. ജ്ഞാനത്തിന്റെ ഓരോ രത്നവും എത്ര അമൂല്യമാണ്, അതിന്റെ മൂല്യം
ആർക്കും അളക്കാൻ സാധിക്കില്ല അതുകൊണ്ടാണ് ബാബ പറയുന്നത് കോടി മടങ്ങ് ഭാഗ്യശാലി.
നിങ്ങളുടെ കാൽ ചുവട്ടിൽ താമരയുടെ അടയാളവും കാണിക്കാറുണ്ട്. ഇതിനെ ആർക്കും
മനസ്സിലാക്കാൻ സാധിക്കില്ല. മനുഷ്യർ കോടിപതികളെന്ന് പേര് വെക്കാറുണ്ട്.
മനസ്സിലാക്കുന്നു ഇവരുടെയടുത്ത് ഒരുപാട് ധനമുണ്ട്. കോടിപതിയെന്ന് പേരിന്റെ
കൂട്ടത്തിലും വെക്കാറുണ്ട്. ബാബ എല്ലാ കാര്യങ്ങളും മനസ്സിലാക്കി തരുന്നു. പിന്നെ
പറയുന്നു- ബാബയെയും ചക്രത്തെയും ഓർമ്മിക്കുക എന്നതാണ് മുഖ്യമായ കാര്യം. ഈ ജ്ഞാനം
ഭാരതവാസികൾക്കുവേണ്ടിത്തന്നെയാണ്. നിങ്ങൾ തന്നെയാണ് 84 ജന്മം എടുക്കുന്നത്. ഇതും
മനസ്സിലാക്കേണ്ട കാര്യമാണല്ലോ. മറ്റൊരു സന്യാസി മുതലായവരെ സ്വദർശന
ചക്രധാരിയെന്നു പറയില്ല. ദേവതകളെയും പറയില്ല. നിങ്ങൾ പറയും നമ്മളിൽ മുഴുവൻ
ജ്ഞാനവുമുണ്ട്, ഈ ലക്ഷ്മീ- നാരായണൻമാരിൽ ഇല്ല. ബാബ യഥാർത്ഥ കാര്യങ്ങളല്ലെ
മനസ്സിലാക്കി തരുന്നത്.
ഈ ജ്ഞാനം വളരെ അൽഭുതകരമാണ്. നിങ്ങൾ എത്ര ഗുപ്തമായ വിദ്യാർത്ഥികളാണ്. നിങ്ങൾ പറയും
നമ്മൾ പാഠശാലയിലേക്കാണ് പോകുന്നത്, ഭഗവാനാണ് എന്നെ പഠിപ്പിക്കുന്നത്.
ലക്ഷ്യമെന്താണ് ? നമ്മൾ ഇതായി(ലക്ഷ്മീ- നാരായണൻ) മാറും. മനുഷ്യർ കേട്ടിട്ട്
അൽഭുതപ്പെടും. നമ്മൾ നമ്മളുടെ മുഖ്യമായ സ്ഥാപനത്തിലേക്കാണ് പോകുന്നത്. എന്താണ്
പഠിക്കുന്നത്? മനുഷ്യനിൽ നിന്ന് ദേവത, യാചകനിൽ നിന്ന് രാജകുമാരനാകാനുള്ള
പഠിപ്പാണ് പഠിക്കുന്നത്. നിങ്ങളുടെ ചിത്രങ്ങളും ഒന്നാന്തരമാണ്. ധനത്തിന്റെ ദാനവും
എപ്പോഴും അർഹതയുള്ളവർക്കാണ് നൽകുക. യോഗ്യതയുള്ളവരെ നിങ്ങൾക്ക് എവിടെ നിന്ന്
ലഭിക്കും? ശിവന്റെ, ലക്ഷ്മീ- നാരായണന്റെ, രാമ-സീതമാരുടെ ക്ഷേത്രങ്ങളിൽ. അവിടെ
ചെന്ന് നിങ്ങൾ അവരുടെ സേവ ചെയ്യൂ. തന്റെ സമയത്തെ പാഴാക്കാതിരിക്കൂ. ഗംഗാ നദിയുടെ
തീരത്തും നിങ്ങൾ ചെന്ന് മനസ്സിലാക്കി കൊടുക്കൂ- പതിത-പാവനി ഗംഗയാണോ അതോ
പരംപിതാപരമാത്മാവാണോ ? എല്ലാവരുടെയും സദ്ഗതി ഈ വെള്ളമാണോ അതോ ബാബയാണോ ചെയ്യുക ?
നിങ്ങൾക്ക് ഇതിൽ നല്ല രീതിയിൽ മനസ്സിലാക്കികൊടുക്കാൻ സാധിക്കും. വിശ്വത്തിന്റെ
അധികാരിയാകാനുള്ള വഴിയാണ് പറഞ്ഞുകൊടുക്കുന്നത്. ദാനം ചെയ്യുന്നുണ്ട്,
കക്കയെപോലുള്ള മനുഷ്യരെ വജ്രതുല്യവും വിശ്വത്തിന്റെ അധികാരിയുമാക്കി മാറ്റുന്നു.
ഭാരതം വിശ്വത്തിന്റെ അധികാരിയായിരുന്നല്ലോ. നിങ്ങൾ ബ്രാഹ്മണരുടേത് ദേവതകളെക്കാളും
ഉത്തമ കുലമാണ്. ഈ ബാബ (ബ്രഹ്മാബാബ) മനസ്സിലാക്കുന്നു- ഞാൻ ബാബയുടെ ഒരേയൊരു
സിക്കീലധെ കുട്ടിയാണെന്ന്. ബാബ എന്റെ ശരീരത്തെ ലോണെടുത്തിരിക്കുകയാണ്.
നിങ്ങൾക്കല്ലാതെ മറ്റാർക്കും ഈ കാര്യങ്ങൾ മനസ്സിലാക്കാൻ സാധിക്കില്ല. ബാബ എന്റെ
ശരീരത്തിൽ സവാരി ചെയ്യുകയാണ്. ഞാൻ ബാബയെ ഈ മടിയിൽ ഇരുത്തിയിരിക്കുകയാണ് അർത്ഥം
ഈ ശരീരം നൽകിയിരിക്കുകയാണ് സേവനം ചെയ്യാൻ. അതിന്റെ പ്രതിഫലം ബാബ എത്രയാണ്
നൽകുന്നത്. ബാബ എന്നെ ഏറ്റവും ഉയരത്തിൽ തോളത്തിരുത്തുന്നു. നമ്പർവണ്ണിലേക്ക്
കൊണ്ടുപോകുന്നു. അച്ഛന് മക്കളാണ് പ്രിയം, അതിനാൽ അവരെ തോളത്തിലിരുത്താറുണ്ടല്ലോ.
അമ്മ കുട്ടിയെ കേവലം മടിയിലിരുത്താറേയുള്ളൂ എന്നാൽ അച്ഛൻ തോളത്തിലിരുത്താറുണ്ട്.
പാഠശാലയെ ഒരിക്കലും സാങ്കല്പികമെന്ന് പറയാൻ സാധിക്കില്ല. വിദ്യാലയത്തിൽ ചരിത്രവും-
ഭൂമിശാസ്ത്രവും പഠിക്കുന്നത് സാങ്കല്പികമാണോ ? ഇതും ലോകത്തിന്റെ
ചരിത്രവും-ഭൂമിശാസ്ത്രവുമാണല്ലോ. ശരി.
വളരെക്കാലത്തെ വേർപാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങൾക്ക്
മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലർകാല വന്ദനവും. ആത്മീയ
പിതാവിന്റെ ആത്മീയ കുട്ടികൾക്ക് നമസ്ക്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1. വളരെ
സ്നേഹത്തോടു കൂടി ആത്മീയ അച്ഛനെ ഓർമ്മിക്കണം. ഓർമ്മയിൽ സ്നേഹത്തിന്റെ കണ്ണുനീർ
വരുകയാണെങ്കിൽ ആ കണ്ണുനീർ വിജയ മാലയുടെ മുത്തായി മാറും. തന്റെ സമയം ഭാവി
പ്രാലബ്ധമുണ്ടാക്കാൻ സഫലമാക്കണം.
2. അന്തർമുഖിയായി മാറി
എല്ലാവർക്കും ബാബയുടെ പരിചയം കൊടുക്കണം, കൂടുതൽ വാദങ്ങളിലേക്ക് പോകരുത്. ഈ ഒരേ
ഒരു ചിന്തയുണ്ടായിരിക്കണം, ശിക്ഷ അനുഭവിക്കേണ്ടി വരുന്ന വിധത്തിലുള്ള ഒരു
കർത്തവ്യവുമുണ്ടാകരുത്.
വരദാനം :-
ആത്മീയയാത്രികനാണ്-
ഈസ്മൃതിയിലൂടെസദാഉപരാമവുംവേറിട്ടതുംനിർമ്മോഹിയുമായിഭവിക്കട്ടെ.
ആത്മീയ യാത്രികൻ സദാ
ഓർമ്മയുടെ യാത്രയിൽ മുന്നേറിക്കൊണ്ടിരിക്കും, ഈ യാത്ര സദാ സുഖം തരുന്നത്
തന്നെയായിരിക്കും. ആര് ആത്മീയ യാത്രയിൽ തത്പരരാണോ അവർക്ക് മറ്റ് ഏതൊരു യാത്ര
ചെയ്യുന്നതിന്റെയും ആവശ്യകതയില്ല. ഈ യാത്രയിൽ എല്ലാ യാത്രകളും അടങ്ങിയിട്ടുണ്ട്.
മനസ്സിന്റെയും ശരീരത്തിന്റെയും അലച്ചിൽ അവസാനിക്കുന്നു. അതിനാൽ സദാ ഈ സ്മൃതിയിൽ
തന്നെയിരിക്കൂ, അതായത് ഞങ്ങൾ ആത്മീയ യാത്രികരാണ്, യാത്രികന് ഒന്നിലും
മോഹമുണ്ടായിരിക്കില്ല. അവർക്ക് സഹജമായിത്തന്നെ ഉപരാമവും വേറിട്ടതും
നിർമ്മോഹിയുമായി മാറാനുള്ള വരദാനം പ്രാപ്തമാകുന്നു.
സ്ലോഗന് :-
സദാആഹാബാബ,
ആഹാഭാഗ്യം, ആഹാമധുരമായപരിവാരം- ഈഗീതംതന്നെപാടിക്കൊണ്ടിരിക്കൂ.
അവ്യക്തസൂചനകൾ-
അശരീരിഅഥവാവിദേഹിസ്ഥിതിയുടെഅഭ്യാസംവർദ്ധിപ്പിക്കൂ.
എങ്ങനെയാണോ ബാബയെ സർവ്വ
സ്വരൂപങ്ങളിലൂടെയും സർവ്വ സംബന്ധങ്ങളിലൂടെയും അറിയുന്നതിന്റെ ആവശ്യകതയുള്ളത്,
അതേപോലെ സ്വയത്തെയും അറിയേണ്ടതിന്റെ ആവശ്യകതയുണ്ട്. അറിയുക അർത്ഥം അംഗീകരിക്കുക.
ഞാൻ എന്താണോ, എങ്ങനെയാണോ അങ്ങനെ അംഗീകരിച്ച് നടക്കുകയാണെങ്കിൽ ദേഹത്തിലിരുന്നും
വിദേഹി, വ്യക്തഭാവത്തിലിരുന്നും അവ്യക്തം, നടക്കുമ്പോഴും കറങ്ങുമ്പോഴും ഫരിസ്ത
സ്ഥിതിയും കർമ്മം ചെയ്തുകൊണ്ടും കർമ്മാതീത സ്ഥിതിയായി മാറും.