മധുരമായ കുട്ടികളേ -
ഓര്മ്മയുടെ യാത്രയില് അലസരാകരുത്, ഓര്മ്മയിലൂടെ മാത്രമേ ആത്മാവ് പാവനമായി മാറൂ,
ബാബ വന്നിരിക്കുന്നു എല്ലാ ആത്മാക്കളുടെയും സേവനം ചെയ്ത് അവരെ ശുദ്ധമാക്കി
മാറ്റുന്നതിന്
ചോദ്യം :-
ഏതൊരു സ്മൃതിയുണ്ടാവുകയാണെങ്കില് കഴിക്കുന്നതും കുടിക്കുന്നതും ശുദ്ധമായി തീരും?
ഉത്തരം :-
സത്യമായ
ഖണ്ഡത്തില് പോകുന്നതിനു വേണ്ടി അഥവാ മനുഷ്യനില് നിന്ന് ദേവതയായി
മാറുന്നതിനുവേണ്ടി നമ്മള് ബാബയുടെ അടുത്ത് വന്നിരിക്കുകയാണ് എന്ന സ്മൃതി
ഉണ്ടായിരിക്കുകയാണെങ്കില് കഴിക്കുന്നതും കുടിക്കുന്നതും ശുദ്ധമാകും
എന്തുകൊണ്ടെന്നാല് ദേവതകളൊരിക്കലും അശുദ്ധ വസ്തുക്കള് കഴിക്കുകയില്ല. നമ്മള്
സത്യഖണ്ഡം, പാവന ലോകത്തിന്റെ അധികാരിയാകുന്നതിനായി സത്യമായ ബാബയുടെ അടുത്ത്
വന്നിരിക്കുകയാണെന്നതിനാല് പതിത(അശുദ്ധ) മാകാന് സാധിക്കുകയില്ല.
ഓംശാന്തി.
ആത്മീയ അച്ഛന് ആത്മീയ കുട്ടികളോട് ചോദിക്കുകയാണ് - കുട്ടികളെ, നിങ്ങള് ഇവിടെ
ഇരിക്കുമ്പോള് ആരെയാണ് ഓര്മ്മിക്കുന്നത്? തന്റെ പരിധിയില്ലാത്ത ബാബയെ. ബാബ
എവിടെയാണ്? ബാബയെ വിളിച്ചിരുന്നല്ലോ - അല്ലയോ പതിത പാവനാ.. ഇന്നത്തെകാലത്ത്
സന്യാസിമാരും വിളിച്ചുകൊണ്ടിരിക്കുന്നുണ്ട് പതിത പാവന സീതാറാം അര്ത്ഥം പതിതരെ
പാവനമാക്കി മാറ്റുന്ന രാമാ വരൂ. സത്യയുഗത്തെ പാവന ലോകമെന്നും കലിയുഗത്തെ പതിത
ലോകമെന്നും പറയുന്നുവെന്ന് നിങ്ങള് കുട്ടികള്ക്ക് മനസ്സിലായി. ഇപ്പോള് നിങ്ങള്
എവിടെയാണ് ഇരിക്കുന്നത്? ബാബാ വന്ന് ഞങ്ങളെ പാവനമാക്കി മാറ്റൂ എന്ന്
കലിയുഗത്തിന്റെ അവസാനത്തില് വിളിക്കുന്നു. നമ്മള് ആരാണ്? ആത്മാവ്. ആത്മാവിന്
തന്നെയാണ് പവിത്രമായി മാറേണ്ടത്. ആത്മാവ് പവിത്രമാകുമ്പോള് ശരീരവും പവിത്രമായത്
ലഭിക്കുന്നു. ആത്മാവ് പതിതമാകുന്നതിലൂടെ ശരീരവും പതിതമായത് ലഭിക്കുന്നു. ഈ
ശരീരമാണെങ്കില് മണ്ണുകൊണ്ടുള്ളതാണ്. ആത്മാവ് അവിനാശിയാണ്. ആത്മാവ് ഈ
ശരീരത്തിലൂടെ പറയുകയും വിളിക്കുകയും ചെയ്യുന്നു - ഞങ്ങള് വളരെ പതിതരായി
മാറിയിരിക്കുന്നു, വന്ന് ഞങ്ങളെ പാവനമാക്കി മാറ്റൂ. ബാബ പാവനമാക്കി മാറ്റുന്നു.
5 വികാരങ്ങളാകുന്ന രാവണന് പതിതമാക്കി മാറ്റുന്നു. ബാബ സ്മൃതി ഉണര്ത്തി തരുകയാണ്
- നിങ്ങള് പാവനമായിരുന്നു പിന്നീട് 84 ജന്മങ്ങളെടുത്തെടുത്ത് ഇപ്പോള് അന്തിമ
ജന്മത്തിലാണ്. ഇത് മനുഷ്യസൃഷ്ടിയാകുന്ന വൃക്ഷമാണ്, ബാബ പറയുന്നു - ഞാന് ഈ
വൃക്ഷത്തിന്റെ ബീജരൂപമാണ്, അല്ലയോ പരംപിതാ പരമാത്മാ. അല്ലയോ ഗോഡ്ഫാദര്, എന്നെ
മോചിപ്പിക്കൂ എന്നെല്ലാം പറഞ്ഞ് എന്നെ വിളിക്കുന്നു. എന്നെ മോചിപ്പിച്ച്
വഴികാട്ടിയായി മാറി ശാന്തിധാം വീട്ടിലേയ്ക്ക് കൂട്ടി കൊണ്ടു പോകൂ എന്ന്
ഓരോരുത്തരും അവരവര്ക്ക് വേണ്ടി പറയുന്നു. സ്ഥായിയായ സുഖം എങ്ങനെ ലഭിക്കുമെന്ന്
സന്യാസിമാരും പറയാറുണ്ട്. ഇപ്പോള് ശാന്തിധാമമാണ് വീട്. അവിടെ നിന്നാണ്
ആത്മാക്കള് പാര്ട്ടഭിനയിക്കാന് വരുന്നത്. അവിടെ കേവലം ആത്മാക്കള് മാത്രമാണ്
ശരീരമില്ല. ആത്മാക്കള് നഗ്നമായി അര്ത്ഥം ശരീരമില്ലാതെയാണിരിക്കുന്നത്. നഗ്നം
അര്ത്ഥം വസ്ത്രം ധരിക്കാതിരിക്കുക എന്നല്ല. ഇല്ല, ശരീരമില്ലാതെ ആത്മാക്കള് നഗ്നം
(അശരീരി) ആയിരിക്കുക. ബാബ പറയുന്നു - കുട്ടികളെ, നിങ്ങള് ആത്മാക്കള് അവിടെ
മൂലവതനത്തില് ശരീരമില്ലാതെയാണിരിക്കുന്നത്, അതിനെ നിരാകാര ലോകമെന്ന് പറയുന്നു.
കുട്ടികള്ക്ക് ഏണിപ്പടിയെക്കുറിച്ച് മനസ്സിലാക്കി തരികയാണ് - എങ്ങനെയാണ് നമ്മള്
ഏണിപ്പടി ഇറങ്ങി വന്നത്. പരമാവധി 84 ജന്മങ്ങളെടുക്കുന്നു. പിന്നെ ചിലര് ഒരു
ജന്മവുമെടുക്കുന്നു. ആത്മാക്കള് മുകളില് നിന്ന് വന്നു കൊണ്ടിരിക്കുകയാണ്.
പാവനമാക്കി മാറ്റുന്നതിനായി ഞാന് വന്നിരിക്കുകയാണ് എന്ന് ബാബയിപ്പോള് പറയുന്നു.
ശിവബാബ, ബ്രഹ്മാവിലൂടെ നിങ്ങളെ പഠിപ്പിക്കുകയാണ്. ശിവബാബ ആത്മാക്കളുടെയെല്ലാം
അച്ഛനാണ്, ബ്രഹ്മാവിനെ ആദിദേവനെന്ന് പറയുന്നു. ഈ ദാദയില് ബാബ വരുന്നതെങ്ങനെയാണ്,
ഇത് നിങ്ങള് കുട്ടികള്ക്ക് മാത്രമേ അറിയുകയുള്ളൂ. അല്ലയോ പതിത പാവനാ വരൂ എന്ന്
പറഞ്ഞ് എന്നെ വിളിച്ചിരുന്നു. ആത്മാക്കള് ഈ ശരീരത്തിലൂടെയാണ് വിളിക്കുന്നത്.
പ്രധാനമായത് ആത്മാവാണല്ലോ. ഇത് ദുഖധാമമാണ്. ഇവിടെ കലിയുഗത്തില് നോക്കൂ
ഇരിക്കെയിരിക്കെ പെട്ടെന്ന് മരണം സംഭവിക്കുന്നു, അവിടെ സത്യയുഗത്തില് യാതൊരു
അസുഖവും ഉണ്ടായിരിക്കുകയില്ല. പേര് തന്നെ സ്വര്ഗം എന്നാണ്. വളരെ നല്ല പേരാണ്.
പറയുമ്പോള് തന്നെ ഹൃദയത്തില് സന്തോഷമുണ്ടാകുന്നു. ക്രിസ്തുവിന് 3000 വര്ഷം
മുമ്പ് സ്വര്ഗമായിരുന്നുവെന്ന് ക്രിസ്ത്യാനികളും പറയാറുണ്ട്. ഇവിടെ
ഭാരതവാസികള്ക്ക് ഒന്നും അറിയില്ല കാരണം അവര് ഒരുപാട് സുഖവും കണ്ടിട്ടുണ്ട്
ദുഃഖവും കണ്ടുകൊണ്ടിരിക്കുകയാണ്. തമോപ്രധാനമായിരിക്കുകയാണ്. 84 ജന്മവും
ഇവര്ക്കുള്ളതാണ്. അരകല്പത്തിന് ശേഷമാണ് മറ്റ് ധര്മ്മങ്ങളിലുള്ളവര് വരുന്നത്.
അരകല്പം ദേവി ദേവതകളുണ്ടായിരുന്നു, അപ്പോള് മറ്റൊരു ധര്മ്മവും ഉണ്ടായിരുന്നില്ല
എന്ന് നിങ്ങള്ക്കിപ്പോള് മനസ്സിലായി. പിന്നീട് ത്രേതായുഗത്തില് എപ്പോഴാണോ രാമന്
വരുന്നത് അപ്പോള് ഇസ്ലാമീ - ബൗദ്ധികളൊന്നും ഉണ്ടായിരുന്നില്ല. മനുഷ്യര് തീര്ത്തും
ഘോര അന്ധകാരത്തിലാണ്. കലിയുഗത്തിന്റെ ആയുസ്സ് ലക്ഷം വര്ഷമുണ്ടെന്ന് പറയുന്നു,
കലിയുഗം ഇപ്പോഴും ചെറിയ കുട്ടിയാണെന്ന് പറഞ്ഞ് മനുഷ്യര് ആശയക്കുഴപ്പത്തിലാകുന്നു.
കലിയുഗം പൂര്ത്തിയായി ഇപ്പോള് സംഗമയുഗം വരുകയാണെന്ന് നിങ്ങള്ക്ക് മനസ്സിലായി,
അതുകൊണ്ട് ബാബയില് നിന്ന് സ്വര്ഗത്തിന്റെ സമ്പത്ത് നേടാനാണ് നിങ്ങള്
വന്നിരിക്കുന്നത്. നിങ്ങളെല്ലാവരും സ്വര്ഗവാസികളായിരുന്നു. ബാബ വന്നിരിക്കുന്നത്
തന്നെ സ്വര്ഗം സ്ഥാപിക്കുന്നതിനുവേണ്ടിയാണ്. നിങ്ങളാണ് സ്വര്ഗത്തിലേയ്ക്ക്
വരുന്നത്, ബാക്കി എല്ലാവരും ശാന്തിധാം വീട്ടിലേയ്ക്ക് പോകുന്നു. അതാണ് സ്വീറ്റ്
ഹോം, ആത്മാക്കളെല്ലാവരും അവിടെയാണ് വസിക്കുന്നത്. പിന്നീട് എല്ലാവരും ഇവിടെ
വന്ന് പാര്ട്ടഭിനയിക്കുന്നു. ശരീരമില്ലാതെ ആത്മാവിന് സംസാരിക്കാന് പോലും
സാധിക്കുകയില്ല. അവിടെ ശരീരമില്ലാത്തതുകാരണം ആത്മാക്കള് ശാന്തിയിലിരിക്കുന്നു.
പിന്നീട് അരകല്പം ദേവി ദേവതകള്, സൂര്യവംശീ - ചന്ദ്രവംശീ. പിന്നീട് ദ്വാപര
കലിയുഗത്തില് മനുഷ്യരാകുന്നു. ദേവതകളുടെ രാജ്യമായിരുന്നു പിന്നീട് അതിപ്പോള്
എവിടെ പോയി. ആര്ക്കും അറിയില്ല. ഈ ജ്ഞാനം ഇപ്പോള് ബാബയില് നിന്നാണ് ലഭിക്കുന്നത്.
വേറെ ഒരു മനുഷ്യരിലും ഈ ജ്ഞാനമില്ല. മനുഷ്യനില് നിന്ന് ദേവതയാക്കി മാറ്റുന്ന ഈ
ജ്ഞാനം ബാബ വന്നാണ് പറഞ്ഞു തരുന്നത്. നിങ്ങളിവിടെ വന്നിരിക്കുന്നത് തന്നെ
മനുഷ്യനില് നിന്ന് ദേവതയായി മാറുന്നതിനു വേണ്ടിയാണ്. അശുദ്ധമായ വസ്തുക്കള്
ദേവതകള് കഴിക്കുകയും കുടിക്കുകയുമില്ല, അവരൊരിക്കലും ബീഡി മുതലായവ
ഉപയോഗിക്കില്ല. ഇവിടുത്തെ കലിയുഗീ മനഷ്യരുടെ കാര്യം ചോദിക്കരുത് - എന്തെല്ലാമാണ്
കഴിക്കുന്നത്. ഈ ഭാരതം ആദ്യം സത്യഖണ്ഡമായിരുന്നുവെന്ന് ബാബയിപ്പോള് മനസ്സിലാക്കി
തരുന്നു. തീര്ച്ചയായും സത്യമായ ബാബയാണ് സ്ഥാപിക്കുന്നത്. സത്യമെന്ന് പറയുന്നത്
ബാബയെ തന്നെയാണ്. ഞാന് ഈ ഭാരതത്തെ സത്യഖണ്ഡമാക്കി മാറ്റുമെന്ന് ബാബ തന്നെയാണ്
പറയുന്നത്. നിങ്ങള് സത്യമായ ദേവതയായി മാറുന്നതെങ്ങനെയാണ്, അതും നിങ്ങള്ക്ക്
പഠിപ്പിച്ചു തരുന്നു. എത്രയധികം കുട്ടികളാണ് ഇവിടെയ്ക്ക് വരുന്നത് അതുകൊണ്ടാണ്
ഈ കെട്ടിടങ്ങളെല്ലാം ഉണ്ടാക്കേണ്ടി വരുന്നത്. അവസാനം വരെയ്ക്കും
ഉണ്ടാക്കികൊണ്ടിരിക്കും, ഒരുപാട് ഉണ്ടാക്കും. വീടുകള് വാങ്ങുകയും ചെയ്യും.
ശിവബാബ ബ്രഹ്മാവിലൂടെ കാര്യങ്ങള് ചെയ്യുന്നു. ബ്രഹ്മാവ് കറുത്തതായി മാറുന്നു
കാരണം അദ്ദേഹത്തിന്റെ അനേക ജന്മങ്ങളുടെ അവസാന ജന്മമാണല്ലോ. പിന്നീട് ഇദ്ദേഹം
തന്നെ വെളുത്തതായി മാറും. കൃഷ്ണന്റെ ചിത്രവും കറുത്തതും വെളുത്തതുമാക്കി
കാണിച്ചിട്ടുണ്ട്. മ്യൂസിയത്തില് വളരെ നല്ല-നല്ല ചിത്രങ്ങളുണ്ട്. ഇതു വെച്ച്
ആര്ക്കു വേണമെങ്കിലും നല്ല രീതിയില് മനസ്സിലാക്കി കൊടുക്കാന് സാധിക്കും. ഇവിടെ
ബാബ മ്യൂസിയമൊന്നും ഉണ്ടാക്കുന്നില്ല, ശാന്തി സ്തംഭം എന്നാണ് ഇവിടെ പറയുന്നത്.
നിങ്ങള്ക്കറിയാം ശാന്തിധാമമായ തന്റെ വീട്ടിലേക്കാണ് നമ്മള് പോകുന്നത്. നമ്മള്
അവിടെ വസിക്കുന്നവരാണ്, പിന്നീട് ഇവിടെ വന്ന് ശരീരമെടുത്ത് പാര്ട്ട്
അഭിനയിക്കുന്നു. ഇവിടെ ഒരു സന്യാസിയല്ല പഠിപ്പിക്കുന്നത് എന്ന നിശ്ചയം ആദ്യം
നിങ്ങള് കുട്ടികള്ക്കുണ്ടായിരിക്കണം. ഈ ദാദ സിന്ധില് വസിക്കുന്ന ആളായിരുന്നു.
എന്നാല്ഇദ്ദേഹത്തില് ആരാണോ പ്രവേശിച്ച് സംസാരിക്കുന്നത് അത് ജ്ഞാനസാഗരനാണ്.
പക്ഷെ ഈ കാര്യം ആരും അറിയുന്നില്ല. ഗോഡ് ഫാദര് എന്നു പറയാറുണ്ട്. ഒപ്പം
നാമരൂപത്തില് നിന്നും വേറിട്ടത് എന്നും പറയുന്നു. ബാബ നിരാകാരനാണ്, ആകാരമില്ല.
എന്നാല് സര്വ്വവ്യാപി എന്നു പറയുന്നു. ശരി, പരമാത്മാവ് എവിടെയാണ്. അപ്പോള് പറയും,
പരമാത്മാവ് സര്വ്വവ്യാപിയാണ്, ഓരോരുത്തരുടേയും ഉള്ളിലുണ്ട് എന്ന്.
ഓരോരുത്തരുടേയും ഉള്ളില് ആത്മാവാണ് ഇരിക്കുന്നത്. അപ്പോള് എല്ലാവരും സഹോദര
സഹോദര ആത്മാവാണല്ലോ. പിന്നെ ഓരോ ശരീരത്തിലും പരമാത്മാവ് എങ്ങനെ വരും.
പരമാത്മാവുമുണ്ട് ആത്മാവുമുണ്ട് എന്നൊരിക്കലും പറയുകയില്ല. ബാബാ വന്ന് ഞങ്ങള്
പതിതരെ പാവനമാക്കി മാറ്റൂ എന്ന് പറഞ്ഞ്, പരമാത്മാവായ ബാബയെയാണ് വിളിക്കുന്നത്.
നിങ്ങള് എന്നെ വിളിക്കുന്നത് ഈ ജോലി, ഈ സേവനം ചെയ്യാനാണ്. ഞങ്ങളെല്ലാവരെയും
വന്ന് ശുദ്ധമാക്കി മാറ്റൂ. ബാബാ ഞങ്ങള്പതിതരാണെന്ന് പറഞ്ഞ് പതിതലോകത്തിലേക്ക്
ക്ഷണിക്കുന്നു. ബാബയാണെങ്കില് പാവനലോകം കാണുന്നുപോലുമില്ല. നിങ്ങളുടെ സേവനം
ചെയ്യുന്നതിന് പതിതലോകത്തിലേക്കാണ് വരുന്നത്. ഈ രാവണ രാജ്യം വിനാശമാകുന്നതാണ്.
ബാക്കി നിങ്ങളിലാരാണോ രാജയോഗം പഠിക്കുന്നത്, അവര് പോയി രാജാക്കന്മാരുടെയും
രാജാവായി മാറുന്നു. നിങ്ങളെ അനേക തവണ പഠിപ്പിച്ചു, വീണ്ടും 5000 വര്ഷത്തിനു ശേഷം
നിങ്ങളെ തന്നെ പഠിപ്പിക്കും. സത്യയുഗത്തിന്റെയും ത്രേതായുഗത്തിന്റെയും രാജധാനി
ഇപ്പോള് സ്ഥാപിച്ചുകൊണ്ടിരിക്കുകയാണ്. ആദ്യത്തേത് ബ്രാഹ്മണകുലമാണ്, പ്രജാപിതാ
ബ്രഹ്മാവിനെ കുറിച്ച് പാടപ്പെടുന്നുണ്ടല്ലോ. ഇവരെ തന്നെയാണ് ആദം, ആദിദേവന് എന്നു
പറയുന്നത്. ഇതാര്ക്കും അറിയുകയില്ല. ഇവിടെ വന്ന് കേട്ട് പിന്നീട് മായയ്ക്ക്
വശപ്പെട്ടു പോകുന്നവര് ധാരാളമുണ്ട്. പുണ്യാത്മാവായി മാറി മാറി പിന്നീട്
പാപാത്മാവായി മാറുന്നു. മായ വളരെ സൂത്രശാലിയാണ്. എല്ലാവരെയും
പാപാത്മാവാക്കിമാറ്റുന്നു. ഇവിടെ ഒരു പവിത്രാത്മാവോ പുണ്യാത്മാവോ ഇല്ല.
പവിത്രാത്മാക്കള് ദേവിദേവതകളായിരുന്നു, എപ്പോള് എല്ലാവരും പതിതമായി മാറിയോ
അപ്പോള് എന്നെ വിളിക്കുന്നു. ഇപ്പോള് ഇത് രാവണരാജ്യമാണ്, പതിതലോകമാണ്. ഇതിനെ
മുള്ക്കാട് എന്നു പറയും. സത്യയുഗത്തെ പൂക്കളുടെ പൂന്തോട്ടം എന്നാണ് പറയുന്നത്.
മുഗള് ഗാര്ഡനില് ഒന്നാന്തരം നല്ല നല്ല പൂക്കളാണുള്ളത്. എരിക്കിന് പൂവും
ഉണ്ടാകാറുണ്ട് എന്നാല് ഇതിന്റെ അര്ത്ഥം ഒരാളും മനസ്സിലാക്കുന്നില്ല.
എന്തിനുവേണ്ടിയാണ് ശിവന്റെ മുകളില് എരിക്കിന് പൂവ് അര്പ്പിക്കുന്നത്. ഇതും
ബാബയിരുന്ന് മനസ്സിലാക്കി തരുകയാണ്. ഞാന് എപ്പോഴാണോ പഠിപ്പിക്കുന്നത് അപ്പോള്
അതില് ചിലര് ഫസ്റ്റ് ക്ലാസ്സ് മുത്തുകള്, ചിലര് തിളങ്ങുന്ന ജ്യോതി, ചിലര്
പിന്നീട് എരിക്കിന് പൂവും ആകാറുണ്ട്. നമ്പര്വൈസാണല്ലോ. അതുകൊണ്ട് ഇതിനെ ദുഃഖധാമം,
മൃത്യുലോകമെന്ന് പറയുന്നു. സത്യയുഗം അമരലോകമാണ്. ഈ കാര്യങ്ങള് ഒരു
ശാസ്ത്രങ്ങളിലും ഇല്ല. ശാസ്ത്രങ്ങളെല്ലാം ഈ ബ്രഹ്മാ ബാബ പഠിച്ചിട്ടുണ്ട്,
ശിവബാബ ശാസ്ത്രങ്ങള് പഠിപ്പിക്കുന്നില്ല. ബാബ സ്വയം സദ്ഗതി ദാതാവാണ്. ഗീത
സൂചിപ്പിക്കുക മാത്രം ചെയ്യുന്നു. സര്വ്വശാസ്ത്ര ശിരോമണീ ഗീത ഭഗവാനാണ് പറയുന്നത്
എന്നാല് ആരോടാണ് പറയുന്നത്, ഇത് ഭാരതവാസികള്ക്ക് അറിയുകയില്ല. ബാബ പറയുകയാണ്
ഞാന് നിഷ്കാമ സേവാധാരിയാണ്, നിങ്ങളെ വിശ്വത്തിന്റെ അധികാരിയാക്കി മാറ്റുന്നു,
ഞാന് ആകുന്നില്ല. സ്വര്ഗത്തില് നിങ്ങളെന്നെ ഓര്മ്മിക്കുന്നില്ല. ദുഃഖത്തില്
എല്ലാവരും ഓര്മ്മിക്കുന്നു, സുഖത്തില് ആരും ഓര്മ്മിക്കുന്നില്ല. ഇതിനെ
സുഖ-ദുഃഖങ്ങളുടെ കളിയെന്ന് പറയുന്നു. സ്വര്ഗത്തില് വേറെ ഒരു ധര്മ്മവും
ഉണ്ടായിരിക്കുകയില്ല. മറ്റ് ധര്മ്മങ്ങളെല്ലാം വരുന്നത് പിന്നീടാണ്. ഇപ്പോള് ഈ
പഴയ ലോകം അവസാനിക്കും, ശക്തമായ പ്രകൃതി ക്ഷോഭങ്ങളും കൊടുങ്കാറ്റും വരുമെന്ന്
നിങ്ങള്ക്കറിയാം. എല്ലാം അവസാനിക്കും.
അതുകൊണ്ട് ബാബയിപ്പോള് വന്ന് ബുദ്ധിഹീനരില് നിന്ന് വിവേകശാലികളാക്കി മാറ്റുന്നു.
ബാബ വളരെയധികം സമ്പത്ത് നല്കിയിരുന്നു, അതെല്ലാം എവിടെ പോയി? ഇപ്പോള്
നിങ്ങളെത്ര വികാരികളായി മാറിയിരിക്കുന്നു. ഭാരതം സ്വര്ണ്ണ പക്ഷിയായിരുന്നു,
അതിപ്പോള് എന്തായി മാറി. ഇപ്പോള് വീണ്ടും പതിത പാവനനായ ബാബ വന്ന് രാജയോഗം
പഠിപ്പിച്ചുകൊണ്ടിരിക്കുന്നു. അത് ഹഠയോഗം, ഇത് രാജയോഗം. ഈ രാജയോഗം സ്ത്രീയ്ക്കും
പുരുഷനും വേണ്ടിയുള്ളതാണ്, ആ ഹഠയോഗം കേവലം പുരുഷന്മാര് മാത്രമേ പഠിക്കുകയുള്ളൂ.
പുരുഷാര്ത്ഥം ചെയ്യൂ, വിശ്വത്തിന്റെ അധികാരിയായി കാണിക്കൂ എന്ന് ബാബയിപ്പോള്
പറയുന്നു. ഇപ്പോള് പഴയ ലോകം അവസാനിക്കാന് പോവുകയാണ് ബാക്കി കുറച്ചു സമയമുണ്ട്,
ഈ യുദ്ധം അവസാനത്തെ യുദ്ധമാണ്. ഈ യുദ്ധം തുടങ്ങി കഴിഞ്ഞാല് പിന്നെ
നില്ക്കുകയില്ല. എപ്പോഴാണോ നിങ്ങള് കര്മ്മാതീത അവസ്ഥയില് എത്തുകയും
സ്വര്ഗത്തിലേയ്ക്ക് പോകാന് യോഗ്യരായി മാറുകയും ചെയ്യുന്നത് അപ്പോഴാണ് ഈ യുദ്ധം
ആരംഭിക്കുന്നത്. ബാബ വീണ്ടും പറയുകയാണ് ഓര്മ്മയുടെ യാത്രയില് അലസരാവരുത്. ഇതില്
തന്നെയാണ് മായ വിഘ്നം ഇടുന്നത്. ശരി!
വളരെക്കാലത്തെ വേര്പാടിനു ശേഷം തിരിച്ചു കിട്ടിയ മധുരമധുരമായ കുട്ടികള്ക്ക്
മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണയും സുപ്രഭാതവും. ആത്മീയ അച്ഛന്റെ
ആത്മീയ കുട്ടികള്ക്ക് നമസ്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1)
ബാബയിലൂടെ നല്ല രീതിയില് പഠിച്ച് ഫസ്റ്റ് ക്ലാസ്സ് പുഷ്പമായി മാറണം, മുള്ളുകള്
നിറഞ്ഞ ഈ കാടിനെ പൂക്കളുടെ പൂന്തോട്ടമാക്കി മാറ്റുന്നതില് ബാബയുടെ സഹായിയായി
തീരണം.
2) കര്മ്മാതീത അവസ്ഥ
പ്രാപ്തമാക്കുന്നതിനും സ്വര്ഗത്തില് ഉയര്ന്ന പദവിയുടെ അധികാരം
പ്രാപ്തമാക്കുന്നതിനും വേണ്ടി ഓര്മ്മയുടെ യാത്രയില് തല്പരരായിരിക്കണം, അലസരായി
മാറരുത്.
വരദാനം :-
മസ്തകത്തില്
സദാ ബാബയുടെ ആശീര്വ്വാദങ്ങളുടെ ഹസ്തത്തിന്റെ അനുഭവം ചെയ്യുന്ന മാസ്റ്റര്
വിഘ്നവിനാശകരായി ഭവിക്കട്ടെ.
ഗണേശനെ വിഘ്നവിനാശകനെന്ന്
വിളിക്കുന്നു. വിഘ്നവിനാശകര് അവര് തന്നെയാണാകുന്നത് ആരിലാണോ സര്വ്വശക്തികളും
ഉള്ളത്. സര്വ്വശക്തികളെയും സമയാനുസരണം കാര്യങ്ങളില് ഉപയോഗിക്കൂ എങ്കില്
വിഘ്നത്തിന് നിലനില്ക്കാന് സാധിക്കില്ല. മായ ഏത് രൂപത്തില് വന്നാലും താങ്കള്
നോളജ്ഫുള്ളാകൂ. നോളജ്ഫുള്ളായ ആത്മാക്കള് ഒരിക്കലും മായയോട് തോല്ക്കുകയില്ല.
മസ്തകത്തില് ബാബയുടെ ആശീര്വ്വാദങ്ങളുടെ കൈ ഉണ്ട് എങ്കില് വിജയത്തിന്റെ തിലകം
ചാര്ത്തപ്പെടും. പരമാത്മാവിന്റെ കൈയ്യും കൂട്ടും വിഘ്നവിനാശകരാക്കി മാറ്റുന്നു.
സ്ലോഗന് :-
സ്വയത്തില്
ഗുണങ്ങളുടെ ധാരണ ചെയ്ത് മറ്റുള്ളവര്ക്ക് ഗുണദാനം ചെയ്യുന്നവര് തന്നെയാണ്
ഗുണമൂര്ത്തി.