04.01.26    Avyakt Bapdada     Malayalam Murli    30.11.2008     Om Shanti     Madhuban


ഫുൾ സ്റ്റോപ്പ് ഇട്ട് , സമ്പൂർണ്ണ പവിത്രതയുടെ ധാരണ ചെയ്ത്, മനസ്സാ സകാശിൽ കൂടി സുഖവും ശാന്തിയുടെയും അഞ്ജലി കൊടുക്കുന്നതിന്റെ സേവനം ചെയ്യൂ.


ഇന്ന് ബാപ്ദാദ നാനാഭാഗത്തെയും മഹാൻ കുട്ടികളെയാണ് കണ്ടുകൊണ്ടിരിക്കുന്നത്. എന്ത് മഹാനതയാണ് ചെയ്തത്? എന്താണോ ലോകം അസാധ്യമെന്ന് പറഞ്ഞത് അത് സഹജമായി സാധ്യമാക്കി അതാണ് പവിത്രതയുടെ വ്രതം. താങ്കൾ എല്ലാവരും പവിത്രതയുടെ വ്രതം ധാരണ ചെയ്തില്ലേ! ബാപ്ദാദയോട് പരിവർത്തനത്തിന്റെ ദൃഢ സങ്കല്പത്തിന്റെ വ്രതം എടുത്തു. വ്രതം എടുക്കുക എന്നാൽ വൃത്തിയുടെ പരിവർത്തനം ചെയ്യുക. വൃത്തിയുടെ പരിവർത്തനം എന്താണ് ? സങ്കൽപം ചെയ്തു ഞങ്ങൾ എല്ലാവരും സഹോദരന്മാരാണ്, ഈ വൃത്തിയുടെ പരിവർത്തനം ചെയ്യാൻ ഭക്തരും പല കാര്യങ്ങളുടെ വ്രതമാണ് എടുക്കുന്നത്, പക്ഷെ നിങ്ങൾ എല്ലാവരും ബാബയോട് ദൃഢ സങ്കല്പം ചെയ്തു, ബ്രാഹ്മണ ജീവിതത്തിന്റെ അടിത്തറയാണ് പവിത്രത, പവിത്രതയിലൂടെയാണ് പരമാത്മ സ്നേഹവും സർവ്വ പരമാത്മ പ്രാപ്തികളും കിട്ടികൊണ്ടിരിക്കുന്നത്. ഏത് കാര്യമാണോ മഹാത്മാക്കൾ കഠിനവും അസാധ്യവുമായി കരുതിയിരുന്നത് താങ്കൾ പവിത്രതെയെ സ്വധർമ്മമായി മനസ്സിലാക്കുന്നു. ബാപ്ദാദ കണ്ടുകൊണ്ടിരിക്കുന്നു പല വളരെ നല്ല കുട്ടികൾ ഉണ്ട്, അവരെല്ലാം സങ്കല്പം ചെയ്തതിനെ ദൃഢ സങ്കല്പത്തിലൂടെ പ്രാക്ടിക്കലിൽ പരിവർത്തനം കാണിക്കുന്നുണ്ട്. അങ്ങനെയുള്ള നാനാഭാഗത്തേയും മഹാൻ കുട്ടികൾക്ക് ബാപ്ദാദ വളരെയധികം ഹൃദയത്തിൽ നിന്ന് ആശിർവ്വാദങ്ങൾ നൽകി കൊണ്ടിരിക്കുന്നു.

നിങ്ങളെല്ലാവരും മനസ്സ് വാക്ക് കർമ്മം, വൃത്തിയിലും ദൃഷ്ടിയിലും കൂടി പവിത്രതയുടെ അനുഭവം ചെയ്തുകൊണ്ടിരിക്കുന്നില്ലേ! പവിത്രതയുടെ വൃത്തിയുടെ അർത്ഥമാണ് ഓരോ ആത്മാക്കളെ പ്രതിയും ശുഭ ഭാവനയും ശുഭകാമനയും. ദൃഷ്ടിയിലൂടെ ഓരോ ആത്മാക്കളെയും ആത്മീയ സ്വരൂപത്തിൽ കാണണം, സ്വയത്തിനെയും സഹജമായി സദാ സഹജമായി ആത്മീയ സ്ഥിതിയുടെ അനുഭവം ചെയ്യണം. ബ്രാഹ്മണ ജീവിതത്തിന്റെ മഹത്വമാണ് മനസ്സ് വാക്ക് കർമ്മത്തിൽ പവിത്രത വേണം. പവിത്രത ഇല്ലെങ്കിൽ, ബ്രാഹ്മണ ജീവിതത്തിന്റെ മഹിമയാണ് സദാ പവിത്രതയുടെ ബലത്തിലൂടെ സ്വയം തന്നെ സ്വയത്തിനു ആശീർവ്വാദം നൽകുന്നു, എന്ത് ആശിർവ്വാദമാണ് കൊടുക്കുന്നത്? പവിത്രതയിലൂടെ സദാ സ്വയം സന്തോഷത്തിന്റെ അനുഭവം ചെയ്യുന്നു, മറ്റുള്ളവർക്കും സന്തോഷം നൽകുന്നു. പവിത്ര ആത്മാവിനു മൂന്ന് വിശേഷ വരദാനങ്ങളാണ് ലഭിക്കുന്നത് ഒന്ന് സ്വയം തന്നെ സ്വയത്തിനു വരദാനം നൽകുന്നു, അത് സഹജമായി ബാബയ്ക്ക് പ്രിയപെട്ടവരാക്കുന്നു. വരദാതാവായ ബാബയുടെ സമീപത്തുള്ളവരും പ്രിയപെട്ടവരുമായ കുട്ടിയായി മാറുന്നു, അതിനാൽ ബാബയുടെ ആശിർവ്വാദങ്ങൾ സ്വതവേ പ്രാപ്തമാകുകയും,സദാ പ്രാപ്തമാകുകയും ചെയ്യുന്നു. ബ്രാഹ്മണ പരിവാരത്തിൽ വിശേഷമായി നിമിത്തമായിരിക്കുന്നവർ ആരൊക്കെയാണോ, അവരിൽ കൂടിയും ആശിർവ്വാദം പ്രാപ്തമായിക്കൊണ്ടിരിക്കും. മൂന്നു ആശിർവ്വാദങ്ങളിലൂടെയും സദാ പറക്കുകയും പറപ്പിക്കുകയും ചെയ്തുകൊണ്ടിരിക്കും. നിങ്ങൾ എല്ലാവരും സ്വയത്തോടു ചോദിക്കൂ, സ്വയത്തെ പരോശോധിക്കൂ പവിത്രതയുടെ ബലവും പവിത്രതയുടെ ഫലവും സദാ അനുഭവം ചെയ്യുന്നുണ്ടോ? സദാ ആത്മീയ ലഹരിയും, ഹൃദയത്തിൽ അഭിമാനവും ഉണ്ടോ? ഇടയ്ക്കിടയ്ക്ക് ചില കുട്ടികൾ അമൃതവേളയിൽ മിലനം നടത്തുമ്പോൾ, ആത്മീയ സംഭാഷണം ചെയ്യുമ്പോൾ എന്താണ് പറയുന്നതെന്ന് അറിയാമോ? പവിത്രതയിലൂടെ അതീന്ദ്രിയ സുഖത്തിന്റെ ഏതൊരു ഫലം പ്രാപ്തമാകുന്നുണ്ടോ അത് സദാ ഉണ്ടാകുന്നില്ല. ചിലപ്പോൾ ഉണ്ടാകും ചിലപ്പോൾ ഇല്ലാതാകും, കാരണം പവിത്രതയുടെ ഫലമാണ് അതീന്ദ്രിയ സുഖം.സ്വയത്തിനോട് ചോദിക്കൂ ഞാൻ ആരാണ്?സദാ തന്റെ പേര് എഴുതുമ്പോൾ എന്താണ് എഴുതുന്നത്? ബി.കെ. ഇന്നയാൾ. . , ബി.കെ . . അങ്ങനെയല്ലേ , സ്വയത്തെ മാസ്റ്റർ സർവ്വ ശക്തിവാൻ എന്നല്ലേ പറയുന്നത്. എല്ലാവരും മാസ്റ്റർ സർവ്വ ശക്തിവാൻ ആണല്ലോ! ആരാണോ ഞങ്ങൾ മാസ്റ്റർ സർവ്വ ശക്തിവനാണ് എന്ന് കരുതുന്നത്, സദാ ഇടയ്ക്കിടയ്ക്ക് അല്ല,അവർ കൈ ഉയർത്തൂ. സദാ?നോക്കുന്നതും ചിന്തിക്കുന്നതും സദാ ആണോ? ഡബിൾ വിദേശികൾ കൈ ഉയർത്തുന്നില്ല, ചിലർ ഉയർത്തുന്നുണ്ട്. ടീച്ചേർസ് ഉയർത്തൂ, സദാ ഉണ്ടോ? വെറുതെ ഉയർത്തരുത്, ആരാണോ സദാ ഉള്ളത് , അവർ കൈ ഉയർത്തൂ. വളരെ കുറച്ച് പേർ ആണ്?പാണ്ഡവർ ഉയർത്തൂ, പുറകിലിരിക്കുന്നവർ ഉയർത്തൂ, വളരെ കുറവാണ്. സഭ മുഴുവനും കൈ ഉയർത്തിയില്ല. മാസ്റ്റർ സർവ്വ ശക്തിവാൻ ആകുമ്പോൾ ആ സമയത്ത് ശക്തികൾ എവിടെ പോകുന്നു? മാസ്റ്റർ ആണ്, ഇതിന്റെ അർത്ഥമാണ് മാസ്റ്റർ ബാബയെക്കാളും ഉയരത്തിലാണ്. പരിശോധിക്കൂ തീർച്ചയായും പവിത്രതയുടെ അടിത്തറ കുറച്ച് ദുർബലമായിരിക്കും. എന്ത് ദുർബലതയാണ്? മനസ്സിൽ അതായത് സങ്കല്പത്തിൽ കുറവുണ്ട്, വാക്കിൽ കുറവുണ്ട്, അതോ കർമ്മത്തിൽ കുറവ് ഉണ്ട്, അല്ലെങ്കിൽ സ്വപ്നത്തിൽ കുറവ് ഉണ്ട്. കാരണം പവിത്ര ആത്മാവിന്റെ മനസ്സ്, വാക്ക് കർമ്മം, സംബന്ധ സമ്പർക്കം,സ്വപ്നം, സംബന്ധ സമ്പർക്കം സ്വതവേ ശക്തിശാലി ആയിരിക്കും. വ്രതം എടുത്ത് കഴിഞ്ഞാൽ വൃത്തി പരിവർത്തനം ആക്കണം, എങ്കിൽ ഇടയ്ക്കിടയ്ക്ക് ആകുന്നത് എന്തുകൊണ്ട്? സമയത്തെ കാണുന്നില്ലേ, സമയത്തിന്റെ വിളി, ഭക്തരുടെ വിളി,ആത്മാക്കളുടെ വിളി കേൾക്കുന്നില്ലേ, അപ്രതീക്ഷിതത്തിന്റെ പാഠം എല്ലാവർക്കും പക്കയാണ്. അടിത്തറയുടെ കുറവ് അർത്ഥം പാവിത്രതയുടെ കുറവ്. വാക്കിൽ ശുഭ ഭാവനയും ശുഭ കാമനയും ഇല്ല, പവിത്രതയ്ക്ക് വിപരീതമാണ്, എങ്കിൽ സമ്പൂർണ്ണ പവിത്രതയുടെ സുഖമായ അതീന്ദ്രിയ സുഖത്തിന്റെ അനുഭവം ഉണ്ടാകുകയില്ല, ബ്രാഹ്മണ ജീവിതത്തിന്റെ ലക്ഷ്യമാണ് അസാധ്യമായത് സാധ്യമാക്കുക. അതിൽ അത്ര ഇത്ര എന്ന വാക്ക് വരില്ല. എത്രയാണോ വേണ്ടത് അത്രയും ഉണ്ടാകുന്നില്ല. നാളെ അമൃതവേളയിൽ വിശേഷമായി ഓരോരുത്തരും സ്വയം പരിശോധിക്കണം, മറ്റുള്ളവരുടേത് ചിന്തിക്കരുത്, മറ്റുള്ളവരെ നോക്കരുത്, സ്വയത്തെ പരിശോധിക്കണം, എത്ര ശതമാനം പവിത്രതെയുടെ വ്രതം പാലിക്കുന്നണ്ട്? നാല് കാര്യങ്ങൾ പരിശോധിക്കണം ഒന്ന് വൃത്തി, രണ്ട് സംബന്ധ സമ്പർക്കത്തിൽ ശുഭ ഭാവന, ശുഭ കാമന, ഇവർ ഇങ്ങനെ തന്നെയാണ്, എന്നല്ല. ആ ആത്മാവിനെയും പ്രതി ശുഭ ഭാവന. നിങ്ങൾ എല്ലാവരും സ്വയം വിശ്വ പരിവർത്തകരാണെന്ന് അംഗീകരിച്ചില്ലേ, എല്ലാവരും അല്ലെ? സ്വയം ഞങ്ങൾ വിശ്വ പരിവർത്തകരാണ് എന്ന് മനസ്സിലാക്കുന്നുണ്ടോ? കൈ ഉയർത്തൂ. ഇതിൽ വളരെ നന്നായി കൈ ഉയർത്തുന്നുണ്ട്, ആശംസകൾ. ബാപ്ദാദ നിങ്ങൾ എല്ലാവരോടും ഒരു ചോദ്യം ചോദിക്കുകയാണ്? ചോദ്യം ചോദിക്കട്ടെ? നിങ്ങൾ വിശ്വ പരിവർത്തകർ ആകുമ്പോൾ, വിശ്വ പരിവർത്തനത്തിൽ ഈ പ്രകൃതിയും അഞ്ച് തത്വങ്ങളും വരുന്നില്ലേ, അവരെ പരിവർത്തനം ചെയ്യാൻ കഴിയുമോ, തന്നെയോ കൂടെയുള്ളവരെയോ,കുടുംബത്തെയോ പരിവർത്തനം ചെയ്യാൻ കഴിയുന്നില്ലേ? വിശ്വപരിവർത്തകർ എന്നാൽ ആത്മാക്കളെ, പ്രകൃതിയെ, സർവ്വരെയും പരിവർത്തനം ചെയ്യണം. തന്റെ പ്രതിജ്ഞ ഓർമ്മിക്കൂ, എല്ലാവരും അനേകതവണ ബാബയോട് പ്രതിജ്ഞ ചെയ്തതാണ്, പക്ഷെ ബാപ്ദാദ കാണുന്നത് ഇതാണ് സമയം വളരെ വേഗത്തിൽ വന്നുകൊണ്ടിരിക്കുകയാണ്, എല്ലാവരുടെയും വിളികൾ വളരെയധികം വർധിക്കുകയാണ്, വിളി കേൾക്കുന്നവർ പരിവർത്തനം ചെയ്യുന്നവരായ ഉപകാരി ആത്മാക്കൾ ആരൊക്കെയാണ്? താങ്കൾ തന്നെയല്ലേ!

ബാപ്ദാദ മുൻപും കേൾപ്പിച്ചതാണ്, പര ഉപകാരി അല്ലെങ്കിൽ വിശ്വ ഉപകാരി ആകുന്നതിനായി മൂന്ന് വാക്കുകൾ സമാപ്തമാക്കണം അറിയാമോ. മനസ്സിലാക്കുന്നതിൽ സമർത്ഥരാണ്, ബാപ്ദാദയ്ക്കറിയാം എല്ലാവരും സമർഥരാണ്. ആദ്യത്തെ ഒരു വാക്കാണ് പരിചിന്തനം, രണ്ടാമത്തേതാണ് പരദർശനം , മൂന്നാമത്തേതാണ് പരമതം, ഈ മൂന്ന് പര എന്ന വാക്കുകൾ സമാപ്തമാക്കി, പരഉപകാരി ആകും. ഈ മൂന്ന് വാക്കുകളാണ് വിഘനരൂപമാകുന്നത്. ഓർമ്മ ഉണ്ടല്ലോ! പുതിയ കാര്യമല്ല. നാളെ അമൃതവേളയിൽ പരിശോധിക്കണം, ബാപ്ദാദയും കറങ്ങുന്നുണ്ട്, എന്ത് ചെയ്തുകൊണ്ടിരിക്കുകയാണെന്നു നോക്കും?ഇപ്പോഴാണ് ആവശ്യമുള്ളത് സമയം അനുസരിച്ച് നിലവിളി അനുസരിച്ച് ഓരോ ദുഖികളായ ആത്മാവിനും മനസ്സാ സകാശിലൂടെ സുഖം ശാന്തിയുടെ അഞ്ജലി കൊടുക്കേണ്ടതാണ്. കാരണമെന്താണ്? ബാപ്ദാദ ഇടയ്ക്കിടയ്ക്ക് കൂട്ടികൾ എന്താണ് ചെയ്തുകൊണ്ടിരിക്കുന്നത് എന്ന് അപ്രതീക്ഷിതമായി നോക്കുന്നുണ്ട്. കുട്ടികളോട് സ്നേഹം ഉണ്ടല്ലോ,കുട്ടികളുടെ കൂടെ പോകണം, ഒറ്റയ്ക്കല്ല പോകേണ്ടത്. കൂടെ വരില്ലേ! കൂടെ പോകും? ഈ മുന്നിലിരിക്കുന്നവർ കൈ ഉയർത്തുന്നില്ല?കൂടെ വരില്ലേ? പോകണമല്ലോ! ബാപ്ദാദയും കുട്ടികളെ കാത്തിരിക്കുകയാണ്., അഡ്വാൻസ് പാർട്ടിയിലുള്ള താങ്കളുടെ ദാദിമാർ, താങ്കളുടെ വിശേഷ പാണ്ഡവർ, താങ്കൾ എല്ലാവരെയും കാത്തിരിക്കുകയാണ്, അവരും ഹൃദയത്തിൽ പക്കാ പ്രതിജ്ഞ ചെയ്തിട്ടുണ്ട് ഞങ്ങൾ എല്ലാവരും ഒന്നിച്ച് പോകും. കുറച്ച് പേർ അല്ല, എല്ലാവരും ഒന്നിച്ച് കൂടെ പോകും. നാളെ അമൃതവേളയിൽ സ്വയത്തെ പരിശോധിക്കണം ഏത് കാര്യത്തിന്റെ കുറവാണ് ഉള്ളത്? മനസ്സിന്റെയോ , വാക്കിന്റെയോ, കർമ്മത്തിൽ വരുന്നതിന്റെയോ. ബാപ്ദാദ ഒരു പ്രാവശ്യം എല്ലാ സെന്ററുകളുടെയും ചക്രം കറങ്ങി. പറയട്ടെ എന്താണ് കണ്ടതെന്ന്? ഏത് കാര്യത്തിന്റെയാണ് കുറവ് ഉള്ളത്? ഇതാണ് കാണപ്പെട്ടത് ഒരു സെക്കന്റിൽ പരിവർത്തനം ചെയ്ത് ഫുൾസ്റ്റോപ്പ് ഇടണം, ഇതിന്റെ കുറവ് ഉണ്ട്.ഫുൾ സ്റ്റോപ്പ് ഇടുന്നതിനുള്ളിൽ മനസിലാകുന്നില്ല എന്തൊക്കെയോ സംഭവിക്കുന്നു.ബാപ്ദാദ കേൾപ്പിച്ചിട്ടുള്ളതാണ് അവസാന സമയത്തെ ഒരു അവസാന നിമിഷം ഉണ്ടാകും അതിലാണ് ഫുൾസ്റ്റോപ്പ് ഇടേണ്ടത്. പക്ഷെ എന്താണ് കണ്ടത്? ഇടേണ്ടത് ഫുൾസ്റ്റോപ്പ് ആണ് പക്ഷെ വരുന്നത് കോമയാണ്, മറ്റുള്ളവരുടെ കാര്യങ്ങൾ ഓർമ്മിക്കുന്നു,ഇത് എന്ത്കൊണ്ട് സംഭവിക്കുന്നു,ഇത് എന്താണ് നടക്കുന്നത്, ഇതിൽ ആശ്ചര്യ ചിഹ്നം വരുന്നു.ഫുൾ സ്റ്റോപ്പ് വരുന്നില്ല, പക്ഷെ കോമയും ആശ്ചര്യ ചിഹ്നവും,എന്ത്കൊണ്ട് എന്ന ചോദ്യങ്ങളുടെ ക്യുവും ഉണ്ടാകുന്നു.ഇത് പരിശോധിക്കണം. ഫുൾസ്റ്റോപ് ഇടുന്നതിന്റെ സ്വഭാവം ഉണ്ടാകുന്നില്ല എങ്കിൽ അന്തിമ ഗതി സ്വഗതി ശ്രേഷ്ഠതമായതായിരിക്കില്ല. ഉയർന്നതായിരിക്കില്ല,അതിനാൽ ബാപ്ദാദ ഹോംവർക്ക് നൽകുന്നു പ്രത്യേകമായി നാളെ അമൃതവേളയിൽ പരിശോധിക്കണം, പരിവർത്തനം ചെയ്യണം. ഇപ്പോൾ ജനുവരി 18 വരെ ഫുൾസ്റ്റോപ് ഇടുന്നതിന്റെ അഭ്യാസം ആവർത്തിച്ച് ചെയ്യൂ. ജനുവരി മാസത്തിൽ എല്ലാവർക്കും ബാബയ്ക്ക് സമാനമാകുന്നതിന്റെ ഉത്സാഹം വരുമല്ലോ, അപ്പോൾ ജനുവരി 18 നു എല്ലാവരും തന്റെ കുറിപ്പ് എഴുതി പെട്ടിയിൽ ഇടണം, 18 തീയതി ആകുമ്പോൾ റിസൾട്ട് എന്താണ് വന്നത്?ഫുൾസ്റ്റോപ്പ് ഇട്ടോ അതോ മറ്റ് ചിഹ്നങ്ങൾ വന്നോ? ഇഷ്ടമായോ? ഇഷ്ടമായോ? തലയാട്ടു, ബാപ്ദാദയ്?ക്ക് കുട്ടികളോട് വളരെയധികം സ്നേഹം ഉണ്ട്, ഒറ്റയ്ക്ക് പോകാൻ ആഗ്രഹമില്ല, എന്ത് ചെയ്യും? ഇപ്പോൾ വേഗത്തിൽ തീവ്ര പുരുഷാർത്ഥം ചെയ്യൂ. ഇപ്പോൾ അലസമായി സഫലത നേടാൻ കഴിയില്ല.

പവിത്രതയെ വ്യക്തിത്വം, യാഥാർത്ഥമായത്, രാജകീയത എന്നാണ് പറയുന്നത്. തന്റെ രാജകീയത ഓർമ്മിക്കൂ.അനാദി രൂപത്തിലും,താങ്കൾ ആത്മാക്കൾ ബാബയോടൊപ്പം തന്റെ ദേശത്തിൽ വിശേഷ ആത്മാക്കൾ ആണ്. ഏതുപോലെ ആകാശത്തിൽ വിശേഷ നക്ഷത്രങ്ങൾ പ്രകാശിക്കുന്നു,അതുപോലെ താങ്കൾ അനാദി രുപത്തിൽ വിശേഷ നക്ഷത്രമായി പ്രകാശിക്കുന്നു. അപ്പോൾ തന്റെ അനാദികാലത്തിന്റെ രാജകീയത ഓർമ്മിക്കൂ. പിന്നീട് സത്യയുഗത്തിലേക്ക് വരുമ്പോൾ ദേവത രൂപത്തിന്റെ രാജകീയത ഓർമിക്കൂ. എല്ലാവരുടെയും തലയിൽ രാജകീയതയുടെ പ്രകാശത്തിന്റെ കിരീടം ഉണ്ട്. അനാദിയും, ആദിയും എത്ര രാജകീയമാണ്. പിന്നീട് ദ്വാപരത്തിൽ വരുമ്പോൾ താങ്കളുടെ ചിത്രങ്ങളുടേത് പോലെ റോയൽറ്റി മറ്റാർക്കും ഇല്ല. നേതാക്കളുടെ, അഭിനേതാക്കളുടെ, ധർമ്മ ആത്മാക്കളുടെ ചിത്രം ഉണ്ട്, പക്ഷെ നിങ്ങളുടെ ചിത്രത്തിന്റെ പൂജയും, നിങ്ങളുടെ ചിത്രങ്ങളുടെ വിശേഷതയും എത്ര രാജകീയതയുള്ളതാണ്. ചിത്രങ്ങൾ കണ്ടിട്ടാണ് എല്ലാവരും സന്തോഷിക്കുന്നത്. ചിത്രങ്ങളിലൂടെ എത്ര ആശിർവ്വാദങ്ങൾ നേടുന്നു.ഈ രാജകീയത എല്ലാം പവിത്രതയുടേതാണ്. പവിത്രത ബ്രാഹ്മണ ജീവിതത്തിന്റെ ജന്മസിദ്ധ അധികാരമാണ്.പവിത്രയുടെ കുറവ് സമാപ്തമാകണം. അങ്ങനെയല്ല ആയിക്കൊള്ളും, ആ സമയത്ത് വൈരാഗ്യം വരും,നടന്നുകൊള്ളും,വളരെ നല്ല നല്ല കാര്യങ്ങളാണ് കേൾപ്പിക്കുന്നത്. ബാബ അങ്ങ് ചിന്തിക്കേണ്ട നടന്നുകൊള്ളും.ബാപ്ദാദയ്ക്ക് ഈ ജനുവരി മാസത്തിനുള്ളിൽ പ്രത്യേകമായി പവിത്രതയിൽ ഓരോരുത്തരെയും സമ്പന്നമാക്കണം. പവിത്രത ബ്രഹ്മചര്യം മാത്രമല്ല,വ്യർത്ഥ സങ്കല്പങ്ങളും അപവിത്രതയാണ്.വ്യർത്ഥമായ വാക്കുകൾ,വ്യർത്ഥമായ വാക്കുകൾ അധികാരത്തിന്റേത്, അതിനെയാണ് പറയുന്നത് ക്രോധത്തിന്റെ അംശമാണ് അധികാരം, ഇതും സമാപ്തമാകണം. സംസ്കാരം അതുപോലെ ആകണം നിങ്ങളെ ദൂരെ കാണുമ്പോൾ തന്നെ പവിത്രതയുടെ വൈബ്രേഷൻ നേടണം, നിങ്ങളുടേത് പോലെയുള്ള പവിത്രത, റിസൽറ്റായി ആത്മാവും പവിത്രം,ശരീരവും പവിത്രം ഡബിൾ പവിത്രത പ്രാപ്തമാകും.

ആദ്യമായി വരുന്ന കുട്ടികൾ ബാബയുടെ ഏത് വരദാനമാണ് പ്രാപ്തമാകുന്നത്? ഓർമ്മയുണ്ടോ? പവിത്ര ഭവ, യോഗി ഭവ. ഈ രണ്ട് കാര്യങ്ങളും ഒന്നാണ് പവിത്രത, രണ്ടാമത്തേത് ഫുൾസ്റ്റോപ്, യോഗി. ഇഷ്ടമായോ? ബാപ്ദാദ അമൃതവേളയിൽ കറങ്ങികാണും,സെന്ററുകളിലും കറങ്ങും, ബാപ്ദാദയ്ക്ക് ഒരു സെക്കന്റിൽ നാലുഭാഗത്തും ചുറ്റികറങ്ങാൻ കഴിയും. ഈ ജനുവരിയിൽ അവ്യക്ത മാസത്തിന്റെ ഏതെങ്കിലും പുതിയ പ്ലാൻ തയ്യാറാക്കൂ. മനസ്സാ സേവനം,മനസ്സാ സ്ഥിതി, അവ്യക്ത കർമ്മവും വാക്കും ഇതിനെ വർധിപ്പിക്കൂ. 18 ജനുവരിയ്ക്കു ബാപ്ദാദ എല്ലാവരുടെയും റിസൾട്ട് നോക്കും. സ്നേഹം ഉണ്ടല്ലോ, 18 ജനുവരിയിൽ അമൃതവേള മുതൽ സ്നേഹത്തിന്റെ മാത്രം കാര്യങ്ങളാണ് പറയുന്നത്. എല്ലാവരും പരാതിപ്പെടുന്നു ബാബ എന്തിനാണ് അവ്യക്തമായത്? അപ്പോൾ ബാബയും പരാതി പറയുന്നു സാകാരത്തിലിരുന്നും ബാബയ്ക്ക് സമാനമാകുന്നത് എപ്പോഴാണ്?

ഇന്ന് കുറച്ച് കൂടുതലായി അറ്റൻഷൻ കൊണ്ട് വരുന്നു. സ്നേഹിക്കുന്നുണ്ട്, അറ്റൻഷൻ കൊണ്ട് വരുന്നത് മാത്രമല്ല,സ്നേഹിക്കുന്നുമുണ്ട്.ബാബ ആഗ്രഹിക്കുന്നതിതാണ് എന്റെ ഒരു കുട്ടിയും പുറകിലാകരുത്. ഓരോ കർമ്മത്തിന്റെയും ശ്രീമത്ത് പരിശോധിക്കണം, അമൃതവേള മുതൽ രാത്രി വരെ കർമ്മത്തിന്റെ ഏതെല്ലാം ശ്രീമത്ത് കിട്ടിയിട്ടുണ്ടോ അത് പരിശോധിക്കണം. ദൃഢമാണല്ലോ! കൂടെ പോകണമല്ലോ! പോകണമെങ്കിൽ കൈ ഉയർത്തൂ. പോകണമോ? ശരി, ടീച്ചേർസ്? പുറകിലുള്ളവർ, പാണ്ഡവർ കൈ ഉയർത്തൂ. സമാനമാകണം അപ്പോൾ കൈയ്യിൽ കൈ കൊടുത്ത് പോകാമല്ലോ! ചെയ്തേ മതിയാകൂ, ആയിത്തീരണം, ഈ ദൃഢ സങ്കൽപം ചെയ്യൂ. 15 20 ദിവസം ഈ ദൃഢത ഉണ്ടാകും പിന്നീട് കുറച്ച് കുറച്ച് അലസത വരുന്നു. അതിനാൽ അലസത സമാപ്തമാക്കൂ. കൂടുതലായും കാണുന്നത് ഒരു മാസം മുഴുവൻ ഉത്സാഹം ഉണ്ടാകും, ദൃഢത ഉണ്ടാകും, ഒരു മാസത്തിന് ശേഷം കുറച്ച് കുറച്ച് അലസത തുടങ്ങും. ഇപ്പോൾ ഈ വർഷം സമാപ്തമാകും, അപ്പോൾ എന്ത് സമാപ്തമാക്കും?വർഷം സമാപ്തമാകും, വർഷത്തിനോടൊപ്പം ഏത് സങ്കല്പത്തിൽ ഏതെല്ലാം ധാരണയുടെ കുറവ് ഉണ്ടോ, അതിനെ സമാപ്തമാക്കണം? ചെയ്യുമല്ലോ! കൈ ഉയർത്തുന്നില്ല? സ്വാഭാവികമായി ഹൃദയത്തിൽ ഈ ശബ്ദം മുഴങ്ങണം, ഇപ്പോൾ വീട്ടിലേക്ക് പോകണം. പോകുന്നത് മാത്രമല്ല രാജ്യത്തിലും വരണം. ശരി, ആരെല്ലാമാണോ ബാപ്ദാദയെ കാണുന്നതിനായി ആദ്യമായി വന്നത് അവർ കൈ ഉയർത്തൂ, എഴുന്നേറ്റ് നിൽക്കൂ.

ആദ്യമായി വന്നിട്ടുള്ളവർക്ക് പ്രത്യേകമായി ആശംസകൾ നൽകുന്നു. ലേറ്റ് ആയിട്ടാണ് വന്നത് ടൂ ലേറ്റ് ആയിട്ടില്ല. തീവ്ര പുരുഷാർത്ഥത്തിന്റെ വരദാനം സദാ ഓർമ്മയിൽ വയ്ക്കണം, തീവ്ര പുരുഷാർത്ഥം ചെയ്യണം. ചെയ്യും, ചെയ്യും എന്നതല്ല, ചെയ്തേ മതിയാകൂ. ലാസ്റ് സൊ ഫാസ്റ്റ് ആയി ഫാസ്റ്റ് സൊ ഫസ്റ്റ് ആകണം. ശരി.

നാനാഭാഗത്തേയും മഹാൻ പവിത്ര ആത്മാക്കൾക്ക് ബാപ്ദാദയുടെ വിശേഷമായ ഹൃദയത്തിന്റെ ആശിർവ്വാദങ്ങൾ,ഹൃദയത്തിന്റെ സ്നേഹവും, ഹൃദയത്തിൽ ലയിക്കുന്നതിന്റെ ആശംസകളും. ബാപ്ദാദയ്ക്കറിയാം സന്ദർശനം ഉണ്ടാകുമ്പോഴെല്ലാം നാനാഭാഗത്തുമുള്ള കുട്ടികൾ ഈ മെയിലിലൂടെയോ മറ്റ് പല മാർഗ്ഗങ്ങളിലൂടെയോ അവരുടെ സ്നേഹസ്മരണകൾ അയയ്ക്കുന്നു,അതിനു മുൻപ് എല്ലാവരുടെയും സ്നേഹ സ്മരണകൾ എത്തിച്ചേരുന്നു കാരണം വളരെ കാലത്തെ വേർപാടിന് ശേഷം തിരികെ കിട്ടിയ കുട്ടികളാണ്, അവരുടെ ബന്ധം വളരെ വേഗം എത്തിച്ചേരുന്നു, നിങ്ങൾ മൂന്നോ നാലോ ദിവസങ്ങൾക്ക് ശേഷമാണു സന്മുഖത്ത് കാണുന്നത്, എന്നാൽ ആ യഥാർത്ഥ യോഗ്യരായ ആത്മാക്കളുടെ സ്നേഹസ്മരണകൾ ആ നിമിഷം ബാപ്ദാദയുടെ അടുത്ത് എത്തിച്ചേരുന്നു.ആരൊക്കെയാണോ മാർഗ്ഗമില്ലാതെ ഹൃദയത്തിൽ ഓർമ്മിച്ചിരുനെങ്കിലും, അവരുടെയും സ്നേഹസ്മരണകൾ എത്തിച്ചേർന്നു, ബാപ്ദാദ ഓരോ കുട്ടിയ്ക്കും ദശലക്ഷകണക്കിന് സ്നേഹസ്മരണകൾ മറുപടിയായി നൽകുന്നു.

ഇനി നാനാഭാഗത്തും ഇപ്പോൾ രണ്ട് വാക്ക് കൊടുക്കൂ ഒന്ന് ഫുൾസ്റ്റോപ്, രണ്ടാമത്തേത് മുഴുവൻ ബ്രാഹ്മണ പരിവര്തതിലും സമ്പൂർണ്ണ പവിത്രത വ്യാപിപ്പിക്കണം. ദുർബലരായവർക്കും സഹയോഗം നൽകി ശക്തരാക്കുക. ഇത് ഒരു വലിയ പുണ്യമാണ്. ഉപേക്ഷിക്കരുത്, ഇവർ ഇങ്ങനെയാണ്, ഇത് മാറ്റാൻ കഴിയില്ല, ശപിക്കരുത്, പുണ്യ പ്രവൃത്തി ചെയ്യൂ. പരിവർത്തനമായി കാണിച്ചു തരാം, പരിവർത്തനമാകേണ്ടതുണ്ട്. അവരുടെ പ്രതീക്ഷകൾ വർധിപ്പിക്കൂ, വീണു പോയവരെ വീഴാൻ അനുവദിക്കരുത്, ആശ്രയം നൽകൂ, അവർക്ക് ശക്തി നൽകുക. നാനാഭാഗത്തുമുള്ള സന്തോഷം പകരുന്ന, എല്ലാ ഭാഗ്യവാന്മാരും, സന്തോഷവാന്മാരുമായ കുട്ടികൾക്ക് വളരെയധികം സ്നേഹസ്മരണകളും, നമസ്തേയും.

വരദാനം :-
പരിശോധിക്കുന്നതിന്റെ വിശേഷതയെ തന്റെ യഥാർത്ഥ സംസ്ക്കാരമാക്കുന്ന മഹാൻ ആത്മാവായി ഭവിക്കട്ടെ.

നിങ്ങൾ എന്ത് ചിന്തിച്ചാലും, എന്ത് വാക്കുകൾ പറഞ്ഞാലും, എന്ത് പ്രവൃത്തി ചെയ്താലും എന്ത് സംബന്ധ സമ്പർക്കത്തിൽ വന്നാലും, ഇത് ബാബയ്ക്ക് സമാനമാണോ എന്ന് പരിശോധിക്കുക! ആദ്യം പൊരുത്തപ്പെടുത്തുക പിന്നെ പ്രയോഗികമാക്കുക. സ്തൂലത്തിൽ പല ആത്മാക്കൾക്കും സംസ്ക്കാരമുള്ളതു പോലെ ആദ്യം പരോശോധിക്കുകയും പിന്നീട് സ്വീകരിക്കുകയും ചെയ്യുന്നു.അതുപോലെ മഹാൻ പവിത്ര ആത്മാക്കളായ നിങ്ങളും പരിശോധനയുടെ യന്ത്രം വേഗത്തിലാക്കൂ. ഇതിനെ നിങ്ങളുടെ യഥാർത്ഥ സംസ്ക്കാരമാക്കൂ ഇതാണ് ഏറ്റവും വലിയ മഹാനത.

സ്ലോഗന് :-
സ്നേഹം തിരികെ നൽകുക എന്നാൽ സമ്പൂർണ്ണ പവിത്രവും യോഗിയും ആകുക എന്നതാണ്.

അവ്യക്തസൂചന- ഈ അവ്യക്ത മാസത്തിൽ ബന്ധമുക്തരായി ജീവന്മുക്ത സ്ഥിതിയുടെ അനുഭവം ചെയ്യൂ.

നിലവിലുള്ളതോ അല്ലെങ്കിൽ വരാൻപോകുന്നതോ ആയ സാഹചര്യങ്ങൾ എന്ത് തന്നെയായാലും , പ്രകൃതിയുടെ അഞ്ച് തത്വങ്ങളും പൂർണ്ണമായും കുലുക്കാൻ ശ്രമിക്കും, ഏന്നാൽ ജീവന്മുക്ത വിദേഹി അവസ്ഥയുടെ അഭ്യാസിയായ ആത്മാവ് അചഞ്ചലവും ദൃഢവുമായി പാസ് വിത്ത് ഓണർ ആയി എല്ലാ കാര്യങ്ങളെയും സഹജമായി തരണം ചെയ്യും, അതിനാൽ നിരന്തരം കർമ്മയോഗിയുടെയും, നിരന്തരം സഹജയോഗിയുടെയും, നിയന്തരം മുക്ത ആത്മാവിന്റെയും സംസ്ക്കാരം ഇപ്പോൾ മുതൽ അനുഭവത്തിൽ കൊണ്ട് വരണം.