മധുരമായ കുട്ടികളെ-
ആരെല്ലാമാണോ ആരംഭം മുതല് ഭക്തി ചെയ്തത്, 84 ജന്മം എടുത്തത്, അവര് നിങ്ങളുടെ
ജ്ഞാനത്തെ വളരെ താല്പര്യത്തോടെ കേള്ക്കും, സൂചനയിലൂടെ മനസ്സിലാക്കും.
ചോദ്യം :-
ദേവീ-ദേവതാകുലത്തിലെ സമീപത്തുള്ള ആത്മാവാണോ അതോ ദൂരെയുള്ള ആത്മാവാണോ എന്ന്
എങ്ങനെയാണ് തിരിച്ചറിയുക?
ഉത്തരം :-
നിങ്ങളുടെ
ദേവതാകുലത്തിലുള്ള ആത്മാക്കള്ക്ക് ജ്ഞാനത്തിന്റെ എല്ലാ കാര്യങ്ങളും കേട്ട ഉടന്
തന്നെ മനസ്സിലാകും, അവര് ആശയക്കുഴപ്പത്തില് വരില്ല. എത്രയും കൂടുതല് ഭക്തി
ചെയ്തിട്ടുണ്ടോ അത്രയും കൂടുതല് കേള്ക്കുവാന് പരിശ്രമിക്കും. അതിനാല്
കുട്ടികള്ക്ക് നാഡി നോക്കി സേവ ചെയ്യണം.
ഓംശാന്തി.
ആത്മീയ അച്ഛന് ആത്മീയ കുട്ടികള്ക്ക് മനസ്സിലാക്കിത്തരുന്നു. കുട്ടികള്ക്ക് ഇത്
അറിയാം ആത്മീയ അച്ഛന് നിരാകാരനാണ്, ഈ ശരീരത്തിലൂടെയാണ് മനസ്സിലാക്കിത്തരുന്നത്,
നമ്മള് ആത്മാക്കളും നിരാകാരികളാണ്, ഈ ശരീരത്തിലൂടെ കേള്ക്കുന്നു. ഇപ്പോള്
രണ്ടച്ഛന്മാരും ഒരുമിച്ചാണല്ലോ. കുട്ടികള്ക്കറിയാം രണ്ടച്ഛന്മാരും ഇവിടെയുണ്ട്.
മൂന്നാമത്തെ അച്ഛനെ അറിയുമെങ്കിലും അവരെക്കാളും നല്ലതാണ് ഈ രണ്ട് അച്ഛന്മാര്, ഈ
അച്ഛനേക്കാള് നല്ലത് പിന്നെ ആ അച്ഛന്, നമ്പര്വൈസാണല്ലോ. അപ്പോള് ആ ലൗകികത്തില്
നിന്നുള്ള സംബന്ധത്തെ മാറ്റി ഈ രണ്ട് അച്ഛന്മാരുമായി സംബന്ധം ഉണ്ടാകുന്നു.
മനുഷ്യര്ക്ക് എങ്ങിനെയാണ് മനസ്സിലാക്കിക്കൊടുക്കേണ്ടതെന്ന് ബാബ പറഞ്ഞുതരുകയാണ്.
ചിത്രപ്രദര്ശിനി വയ്ക്കുമ്പോള് നിങ്ങളുടെ അടുത്തേക്ക് ധാരാളം പേര് വരുന്നു.
എല്ലാവരും 84 ജന്മങ്ങള് എടുക്കുന്നില്ല എന്ന് നിങ്ങള്ക്ക് അറിയാം. ചിലര് 84
ജന്മങ്ങള് എടുക്കുന്നവരാണ് ചിലര് 10 ജന്മങ്ങള് എടുക്കുന്നു, അല്ലെങ്കില് 20
ജന്മങ്ങള് എടുക്കുന്നു എന്നെല്ലാം എങ്ങിനെ തിരിച്ചറിയാനാണ്? ഇപ്പോള് നിങ്ങള്
കുട്ടികള്ക്ക് മനസ്സിലാക്കാന് സാധിക്കും ആരാണോ എന്നെ വളരെ അധികം ഭക്തി ചെയ്തത്,
അവര്ക്ക് അതനുസരിച്ചുള്ള നല്ല ഫലം ഉടനെ തന്നെ ലഭിക്കുന്നു. കുറച്ചു ഭക്തിയേ
ചെയ്തുള്ളൂ എങ്കില്, വൈകിയാണ് ചെയ്തത് എങ്കില് ഫലവും വളരെ കുറച്ചും വൈകിയും
ലഭിക്കുന്നു. ബാബ ഈ കാര്യങ്ങള് സേവനം ചെയ്യുന്ന കുട്ടികള്ക്കാണ്
മനസ്സിലാക്കിത്തരുന്നത്. ഭാരതവാസികളാണെങ്കില് അവരോട് ചോദിക്കണം- നിങ്ങള്
ദേവീ-ദേവതകളെ അംഗീകരിക്കുന്നവരാണോ? ഭാരതത്തില് ഈ ലക്ഷ്മീ നാരായണന്മാരുടെ രാജ്യം
ഉണ്ടായിരുന്നില്ലേ. ആരാണോ 84 ജന്മങ്ങള് എടുത്തവര്, ആരംഭം മുതല് ഭക്തി ചെയ്തവര്
അവര് പെട്ടെന്ന് മനസ്സിലാക്കുന്നു- ഭാരതത്തില് ആദിസനാതന ദേവീദേവതാ
ധര്മ്മമുണ്ടായിരുന്നു. അവര് വളരെ താല്പര്യത്തോടെ കേള്ക്കും. ചിലര് വെറുതെ നോക്കി
മിണ്ടാതെ പോകും, അവര് ഒന്നും തന്നെ ചോദിക്കില്ല കാരണം അവരുടെ ബുദ്ധിയിലേക്ക്
ഒന്നും തന്നെ പോയിട്ടില്ല. അപ്പോള് അവരെക്കുറിച്ച് മനസ്സിലാക്കണം അവര് ഇവിടെ
ഉള്ളവരല്ല. ഇനി മുന്നോട്ടു പോകവേ മനസ്സിലാക്കും. മനസ്സിലാക്കി കൊടുക്കുമ്പോള്
ചിലര് തലയാട്ടി കേള്ക്കുന്നു. അവര് മനസ്സിലാക്കും 84 ജന്മം എന്നുള്ളത് ഈ
കണക്കനുസരിച്ച് ശരിയാണ്. ഞങ്ങള് എങ്ങനെ 84 ജന്മം നേടും എന്ന് ചിലര് ചോദിക്കും.
ശരി, 84 അല്ലെങ്കില് 82 ജന്മങ്ങള് എടുക്കുന്നവരും ദേവതാ ധര്മ്മത്തില് വരുന്നു.
നോക്കൂ, അത്ര പോലും ബുദ്ധിയില് ഇരിക്കുന്നില്ല എങ്കില് മനസ്സിലാക്കണം ഇവര് 84
ജന്മങ്ങള് എടുക്കുന്നവര് അല്ല. വൈകി വരുന്നവര് കുറച്ചേ കേള്ക്കൂ. എത്രത്തോളം
കൂടുതല് ഭക്തി ചെയ്തിട്ടുണ്ടോ അവര് കൂടുതല് കേള്ക്കാന് പ്രയത്നിക്കും.
പെട്ടെന്ന് തന്നെ മനസ്സിലാക്കും. വളരെ കുറച്ചെ മനസ്സിലാക്കുന്നുള്ളൂ എങ്കില്
അവര് വൈകി വരുന്നവരാണ്. ഭക്തിയും വൈകിയാണ് ചെയ്തിട്ടുണ്ടാവുക. വളരെയധികം ഭക്തി
ചെയ്യുന്നവര് സൂചനയിലൂടെ മനസ്സിലാക്കും. ഡ്രാമ ആവര്ത്തിക്കുമല്ലോ. മുഴുവന്
ആധാരവും ഭക്തിയിലാണ്. ഈ ബാബയാണ് (ബ്രഹ്മാവ് ) നമ്പര് വണ് ഭക്തി ചെയ്തത്. ഭക്തി
കുറവാണ് ചെയ്തത് എങ്കില് ഫലവും കുറവേ ലഭിക്കൂ. ഇതെല്ലാം മനസ്സിലാക്കേണ്ട
കാര്യങ്ങളാണ്. വിവേകഹീനര്ക്ക് ധാരണ ചെയ്യാന് സാധിക്കില്ല. ഈ മേളയും
ചിത്രപ്രദര്ശിനിയും ഉണ്ടായിക്കൊണ്ടേയിരിക്കും. എല്ലാ ഭാഷകളിലും ഉണ്ടാകും.
മുഴുവന് ലോകത്തിലുള്ളവര്ക്കും മനസ്സിലാക്കിക്കൊടുക്കണമല്ലോ. നിങ്ങള് സത്യം
സത്യമായ സന്ദേശവാഹകരാണ്. ഈ ധര്മ്മ സ്ഥാപകര്ക്ക് ഒന്നും തന്നെ ചെയ്യാന്
സാധിക്കില്ല. അവര് ഗുരുക്കന്മാരുമല്ല. ഗുരു എന്നു പറയുന്നുണ്ടെങ്കിലും അവര്
സദ്ഗതി ദാതാക്കളല്ല. ഗുരുക്കന്മാര് വരുമ്പോള് അവരുടെ വിഭാഗത്തിലുള്ളവര് ആരും
തന്നെ ഇല്ല എങ്കില് എങ്ങനെ സദ്ഗതി ചെയ്യാനാണ്. സദ്ഗതി ചെയ്യുന്ന ആളാണ് ഗുരു,
അതായത് ദു:ഖത്തിന്റെ ലോകത്തില് നിന്നും ശാന്തി ധാമത്തിലേക്ക് കൊണ്ടുപോകണം.
ക്രൈസ്റ്റും മറ്റും ഗുരുക്കന്മാരല്ല. അവര് കേവലം ധര്മ്മസ്ഥാപകരാണ്. അവര്ക്ക്
ഇതല്ലാതെ മറ്റൊരു പദവിയുമില്ല . ആരാണോ ആദ്യമാദ്യം സതോപ്രധാന അവസ്ഥയില് നിന്നും
സതോ-രജോ-തമോ അവസ്ഥയിലേക്ക് വരുന്നത് അവര്ക്കാണ് പദവി ഉള്ളത് . ധര്മ്മസ്ഥാപകര്
കേവലം തന്റെ ധര്മ്മത്തെ സ്ഥാപിച്ച്, പുനര്ജന്മം എടുത്തുകൊണ്ടിരിക്കുന്നു.
എപ്പോഴാണോ എല്ലാവരുടെയും തമോപ്രധാന അവസ്ഥയുണ്ടാകുന്നത് അപ്പോള് ബാബ വന്ന്
എല്ലാവരേയും പവിത്രമാക്കി കൂടെ കൊണ്ടുപോകുന്നു. പാവനമായി എങ്കില് പതിത ലോകത്ത്
ഇരിക്കാന് സാധിക്കില്ല. പവിത്ര ആത്മാക്കള് മുക്തീധാമത്തിലേക്ക് പോകുന്നു,
പിന്നീട് ജീവന്മുക്തിയിലേക്ക് വരുന്നു. ഭഗവാനെ മുക്തേശ്വരന്, വഴികാട്ടി
എന്നെല്ലാം പറയുന്നുണ്ടെങ്കിലും അതിന്റെ അര്ത്ഥം ആരും തന്നെ
മനസ്സിലാക്കുന്നില്ല. അര്ത്ഥം മനസ്സിലാക്കുകയാണെങ്കില് അവരെക്കുറിച്ച്
അറിഞ്ഞിരിക്കണം. സത്യയുഗത്തില് ഭക്തിമാര്ഗ്ഗത്തിലുള്ള വാക്കുകളും ഇല്ലാതാകുന്നു.
എല്ലാവരും തങ്ങളുടേതായ പാര്ട്ട് അഭിനയിച്ചുകൊണ്ടിരിക്കുന്നു എന്നുള്ളതും
ഡ്രാമയില് അടങ്ങിയിട്ടുള്ളതാണ്. ആരും ഇപ്പോള് സദ്ഗതി പ്രാപിക്കില്ല. ഈ സമയത്ത്
നിങ്ങള്ക്ക് ജ്ഞാനം ലഭിച്ചുകൊണ്ടിരിക്കുന്നു. ബാബയും പറയുന്നു ഞാന്
കല്പ്പ-കല്പ്പം സംഗമയുഗത്തിലാണ് വരുന്നത്. ഇതിനെയാണ് മംഗളകാരീ സംഗമയുഗം എന്നു
പറയുന്നത്, മറ്റൊരു യുഗവും മംഗളകാരിയല്ല. സത്യത്രേതായുഗത്തിന്റെ സംഗമത്തിന്
മഹത്വമില്ല. സൂര്യവംശീ രാജധാനി കഴിഞ്ഞതിനു ശേഷം ചന്ദ്രവംശീരാജധാനി വരുന്നു.
പിന്നീട് ചന്ദ്രവംശിയില് നിന്നും വൈശ്യവംശിയായി തീരുമ്പോള് ചന്ദ്രവംശം കഴിഞ്ഞു
പോകുന്നു. അതിനുശേഷം എന്തായിത്തീരും എന്നത് അറിയില്ല. ചിത്രം വയ്ക്കുമ്പോള്
മനസ്സിലാക്കാന് സാധിക്കും, ഈ സൂര്യവംശിയില് ഉള്ളവരായിരുന്നു വലിയവര്, പിന്നീട്
അവര് തന്നെയാണ് ചന്ദ്രവംശിയിലേക്കും വരുന്നത്. സൂര്യവംശിയിലുള്ളവര്
മഹാരാജാക്കന്മാരും ചന്ദ്രവംശിയിലുള്ളവര് രാജാക്കന്മാരും ആണ്. അവര് വളരെ
ധനവാന്മാര് ആയിരുന്നു. തോറ്റവരാണ് ചന്ദ്രവംശിയിലേക്ക് പോകുന്നത്. ഈ
കാര്യങ്ങളൊന്നും മറ്റൊരു ശാസ്ത്രത്തിലും ഇല്ല. ഇപ്പോള് ബാബ
മനസ്സിലാക്കിത്തരികയാണ്. എല്ലാവരും പറയുന്നുണ്ട് ഞങ്ങളെ മുക്തരാക്കൂ, പതിതത്തില്
നിന്നും പാവനമാക്കൂ. സുഖം വേണം എന്നല്ല പയുന്നത്. കാരണം സുഖത്തെ ശാസ്ത്രങ്ങളില്
ആക്ഷേപിച്ചിട്ടുണ്ട്. എല്ലാവരും ചോദിക്കുന്നു മനസ്സിന്റെ ശാന്തി എങ്ങനെ ലഭിക്കും?
ഇപ്പോള് നിങ്ങള് കുട്ടികള് മനസ്സിലാക്കുന്നു. നിങ്ങള്ക്ക് സുഖവും ശാന്തിയും
ലഭിക്കുന്നുണ്ട്, എവിടെ ശാന്തിയുണ്ടോ അവിടെ സുഖമുണ്ട്. എവിടെ അശാന്തിയുണ്ടോ
അവിടെ ദു:ഖമാണ്. ഇവിടെ ദു:ഖവും അശാന്തിയുമാണ്. ഇതെല്ലാം ഇപ്പോഴാണ് ബാബ
മനസ്സിലാക്കിത്തരുന്നത്. മായാരാവണന് നിങ്ങളെ എത്ര തുച്ഛബുദ്ധിയാക്കി
മാറ്റിയിരിക്കുന്നു. ഇതും ഡ്രാമയില് അടങ്ങിയിട്ടുള്ളതാണ്. ബാബ പറയുന്നു ഞാനും
ഡ്രാമയുടെ ബന്ധനത്തില് ബന്ധിതനാണ്. എന്റെ പാര്ട്ട് ഇപ്പോള് ഞാന്
അഭിനയിച്ചുകൊണ്ടിരിക്കുന്നു. ബാബ കല്പ്പകല്പ്പം വന്ന് ഭ്രഷ്ടാചാരി പതിതത്തില്
നിന്നും ശ്രേഷ്ഠാചാരി പാവനമാക്കി മാറ്റുന്നു. രാവണനിലൂടെ ആണ് ഭ്രഷ്ടാചാരി
ആകുന്നത്. ഇപ്പോള് ബാബ വന്ന് നിങ്ങളെ മനുഷ്യനില് നിന്നും ദേവതയാക്കി മാറ്റുന്നു.
ഇപ്പോള് ഈ പാട്ടിന്റെ അര്ത്ഥം ബാബ തന്നെയാണ് വന്ന് മനസിലാക്കിത്തരുന്നത്. സിഖ്
ധര്മ്മത്തില് പറഞ്ഞിട്ടുള്ള അകാലസിംഹാസനത്തില് ഇരിക്കുന്നവര്ക്കു പോലും ഇതിന്റെ
അര്ത്ഥം അറിയില്ല. ബാബ മനസ്സിലാക്കിത്തന്നു-ആത്മാക്കളാണ് അകാലമൂര്ത്തി.
ആത്മാവിന്റെ രഥമാണ് ഈ ശരീരം, അതില് അകാലന് അതായത് കാലന് വിഴുങ്ങാന്
സാധിക്കാത്തതായ ആത്മാവ് ആസനസ്ഥനാണ്. സത്യയുഗത്തില് നിങ്ങളെ കാലന് വിഴുങ്ങില്ല.
ഒരിക്കലും അകാല മരണം സംഭവിക്കില്ല. സത്യയുഗം അമരലോകമാണ്, ഇത് മൃത്യുലോകമാണ്.
അമരലോകം, മൃത്യുലോകം ഇതിന്റെ അര്ത്ഥം പോലും ആര്ക്കും അറിയില്ല. ബാബ പറയുന്നു
ഞാന് നിങ്ങള്ക്ക് വളരെ ലളിതമായാണ് മനസ്സിലാക്കിത്തരുന്നത്- എന്നെ മാത്രം
ഓര്മ്മിക്കൂ എന്നാല് പാവനമായിത്തീരും. സാധൂ-സന്യാസിമാരും പതിതപാവനാ ..... എന്ന
മഹിമ പാടുന്നു. പതിതപാവനനായ ബാബയെ വിളിക്കുന്നു, എവിടെ പോയാലും പതിതപാവനാ എന്നു
തീര്ച്ചയായും പറയും. സത്യത്തെ ഒരിക്കലും ഒളിക്കാന് കഴിയില്ല. നിങ്ങള്ക്ക് അറിയാം
ഇപ്പോള് പതിതപാവനനായ ബാബ വന്നിരിക്കയാണ്. നമുക്ക് വഴി പറഞ്ഞു തരികയാണ്. കല്പ്പം
മുമ്പും പറഞ്ഞിരുന്നു. സ്വയം ആത്മാവാണെന്ന് മനസ്സിലാക്കി എന്നെ
ഓര്മ്മിക്കുകയാണെങ്കില് നിങ്ങള് സതോപ്രധാനമായിത്തീരും. നിങ്ങള് എല്ലാവരും
ബാബയാകുന്ന പ്രിയതമന്റെ പ്രിയതമകളാണ്. മറ്റുള്ള പ്രിതമന്-പ്രിയതമ ഒരു
ജന്മത്തേക്കുള്ളതാണ്. നിങ്ങള് ജന്മജന്മാന്തരത്തിലെ പ്രിയതമകളാണ്. നിങ്ങള് അല്ലയോ
പ്രഭൂ എന്ന് ഓര്മ്മിച്ചു വന്നു. നല്കുന്ന ആള് ഒരേയൊരു ബാബയാണ്. കുട്ടികള്
സര്വ്വതും യാചിക്കുന്നതും അച്ഛനില് നിന്നാണ്. ആത്മാവ് എപ്പോഴാണോ ദു:ഖിയാകുന്നത്
അപ്പോള് ബാബയെ ഓര്മ്മിക്കുന്നു. സുഖത്തില് ആരും ഓര്മ്മിക്കില്ല ദു:ഖത്തില്
ഓര്മ്മിക്കുന്നു- ബാബാ വന്ന് സദ്ഗതി നല്കൂ. ഗുരുക്കന്മാരുടെ അടുത്ത് പോയി
പറയാറുണ്ട്, ഞങ്ങള്ക്ക് കുട്ടികള് വേണം. ശരി, കുട്ടികള് ലഭിച്ചു എങ്കില് വളരെ
സന്തോഷിക്കുന്നു, കുട്ടികള് ഉണ്ടായില്ലെങ്കില് പറയുന്നു ഈശ്വരനിശ്ചയം എന്ന്.
ഡ്രാമയെക്കുറിച്ച് അറിയില്ലല്ലോ. അഥവാ ഡ്രാമയില് ഉള്ളതാണ് എന്നു പറഞ്ഞുവെങ്കില്
മുഴുവന് ഡ്രാമയെക്കുറിച്ചും അറിഞ്ഞിരിക്കണം. നിങ്ങള്ക്ക് മാത്രമേ
ഡ്രാമയെക്കുറിച്ച് അറിയൂ. മറ്റാര്ക്കും തന്നെ അറിയില്ല. ശാസ്ത്രങ്ങളിലും ഇല്ല.
ഡ്രാമ അര്ത്ഥം നാടകമാണ്. ഡ്രാമയുടെ ആദിമധ്യാന്ത്യത്തെക്കുറിച്ച് അറിഞ്ഞിരിക്കണം.
ബാബ പറയുന്നു ഞാന് ഓരോ 5000 വര്ഷങ്ങള്ക്കു ശേഷം വരുന്നു. ഈ നാല് യുഗങ്ങളും
തീര്ത്തും ഒരേപോലെയാണ്. സ്വസ്തികയുടെയും മഹത്വമുണ്ട്. കണക്കുപുസ്തകമെഴുതുമ്പോള്
അതില് ആദ്യം സ്വസ്തിക വരയ്ക്കുന്നു. ഇതും കണക്കാണ്. നമ്മുടെ ലാഭം, നഷ്ടം
എങ്ങനെയാണ് ഉണ്ടാകുന്നത്. നഷ്ടം സംഭവിച്ച്-സംഭവിച്ച് ഇപ്പോള് പൂര്ണ്ണമായും എല്ലാം
നഷ്ടപ്പെട്ടിരിക്കുകയാണ്. ഇത് ജയപരാജയത്തിന്റെ കളിയാണ്. സമ്പത്തും ആരോഗ്യവും
ഉണ്ടെങ്കില് സുഖമാണ്, സമ്പത്തുണ്ട് പക്ഷേ ആരോഗ്യമില്ലെങ്കില് സുഖമില്ല.
നിങ്ങള്ക്ക് ആരോഗ്യവും സമ്പത്തും രണ്ടും നല്കുനു. അതില് തീര്ച്ചയായും സന്തോഷവും
അടങ്ങിയിട്ടുണ്ട്.
ആരെങ്കിലും ശരീരം ഉപേക്ഷിക്കുമ്പോള് പറയാറുണ്ട് അവര് സ്വര്ഗ്ഗം പൂകി. പക്ഷെ
ഉള്ളില് ദു:ഖിച്ചുകൊണ്ടിരിക്കും. സ്വര്ഗ്ഗം പൂകി എങ്കില് സന്തോഷിക്കേണ്ടേ,
പിന്നെന്തിനാണ് അവരുടെ ആത്മാവിനെ നരകത്തിലേക്ക് വിളിക്കുന്നത്? ഒന്നും തന്നെ
മനസ്സിലാക്കുന്നില്ല. ഇപ്പോള് ബാബ വന്ന് ഈ കാര്യങ്ങളെക്കുറിച്ചെല്ലാം
മനസ്സിലാക്കിത്തരുന്നു. ബീജത്തിന്റെയും വൃക്ഷത്തിന്റെയും രഹസ്യത്തെക്കു റിച്ചും
മനസ്സിലാക്കിത്തരുന്നു. ഈ കല്പ്പ വൃക്ഷത്തിന്റെ ചിത്രം മറ്റാര്ക്കും ഉണ്ടാക്കാന്
കഴിയില്ല. ഇതൊന്നും ബ്രഹ്മാവല്ല ഉണ്ടാക്കിയത്. ഇവര്ക്ക് ഗുരുവുമില്ല. അഥവാ
ഉണ്ടെങ്കില് വേറെ ശിഷ്യന്മാരും ഉണ്ടാകേണ്ടതല്ലേ. മനുഷ്യര് മനസിലാക്കുന്നു ഏതോ
ഗുരുവാണ് ഇവരെ ഇതൊക്കെ പഠിപ്പിച്ചത്, അല്ലെങ്കില് പറയും പരമാത്മാ ശക്തിയാണ്
ഇവരില് പ്രവേശിച്ചിരിക്കുന്നത്. ഹേയ്, പരമാത്മാവിന്റെ ശക്തിക്ക് എങ്ങനെ
പ്രവേശിക്കാന് സാധിക്കും! പാവങ്ങള് ഒന്നും തന്നെ മനസ്സിലാക്കുന്നില്ല. ബാബ
പറഞ്ഞുതരുന്നു ഞാന് സാധാരണ ശരീരത്തില് പ്രവേശിച്ച്, നിങ്ങളെ പഠിപ്പിക്കുന്നു.
ബ്രഹ്മാവും ഇത് കേള്ക്കുന്നുണ്ട്, ശ്രദ്ധ പോകേണ്ടത് ശിവബാബയിലേക്കാണ്. ബ്രഹ്മാവും
വിദ്യാര്ത്ഥിയാണ്. ഇവരും സ്വയം തന്നെക്കുറിച്ച് മറ്റൊന്നും തന്നെ പറയുന്നില്ല.
പ്രജാപിതാവും വിദ്യാര്ത്ഥിയാണ്. ബ്രഹ്മാബാബ ആദ്യം വിനാശത്തിന്റെ സാക്ഷാത്കാരം
കണ്ടുവെങ്കിലും ഒന്നും തന്നെ മനസ്സിലായിട്ടില്ല. പതുക്കെ-പതുക്കെ എല്ലാം
മനസ്സിലായി. എങ്ങനെയാണോ നിങ്ങള്ക്കെല്ലാം മനസ്സിലായത്. ബാബ നിങ്ങള്ക്ക്
മനസ്സിലാക്കിത്തരുമ്പോള് ഇടയില് ഇദ്ദേഹവും മനസ്സിലാക്കുന്നു,
പഠിച്ചുകൊണ്ടിരിക്കുന്നു. ഓരോ വിദ്യാര്ത്ഥികളും പഠിക്കാനുള്ള പുരുഷാര്ത്ഥം
ചെയ്യുന്നു. ബ്രഹ്മാ വിഷ്ണു ശങ്കരന് സൂക്ഷ്മവതന വാസികളാണ്. ഇവരുടെ
പാര്ട്ടിനെക്കുറിച്ചും ആര്ക്കും അറിയില്ല. ബാബ ഓരോ കാര്യങ്ങളും സ്വയമേ
മനസ്സിലാക്കിത്തരുന്നു. നിങ്ങള്ക്ക് ചോദ്യങ്ങള് ചോദിക്കേണ്ട ആവശ്യം പോലുമില്ല.
ഏറ്റവും മുകളില് ശിവപരമാത്മാവാണ് പിന്നീട് ദേവതകള്, എങ്ങനെ ഭഗവാനെ ലഭിക്കും,
ഇപ്പോള് നിങ്ങള് കുട്ടികള്ക്ക് അറിയാം ബാബ ഇവരില് പ്രവേശിച്ചിട്ടുണ്ട്
അതുകൊണ്ടാണ് ബാപ്ദാദ എന്നു പറയുന്നത്. ബാബ വേറെയാണ് ദാദ വേറെയാണ്. ശിവനെയാണ്
ബാബ എന്നു പറയുന്നത് ബ്രഹ്മാവിനെ ദാദ എന്നും. സമ്പത്ത് ലഭിക്കുന്നത്
ബ്രഹ്മാവിലൂടെ ശിവനില് നിന്നുമാണ്. ബ്രഹ്മാവിന്റെ കുട്ടികളെയാണ് ബ്രാഹ്മണര്
എന്നു പറയുന്നത്. ബാബ ഡ്രാമാ പ്ലാന് അനുസരിച്ച് നമ്മെ ദത്തെടുത്തിരിക്കുകയാണ്.
നമ്പര് വണ് ഭക്തന് ബ്രഹ്മാവാണ്. ഇവരാണ് 84 ജന്മങ്ങള് എടുത്തിരിക്കുന്നത്.
ശ്യാമസുന്ദര് എന്ന് ഇവരെയാണ് പറയുന്നത്. കൃഷ്ണന് സത്യയുഗത്തില്
സതോപ്രധാനമായിരുന്നു, കലിയുഗത്തില് തമോപ്രധാനമായി. ഇപ്പോള് പതിതമാണ് പിന്നീട്
പാവനമായിത്തീരുന്നു. നിങ്ങളും അങ്ങനെത്തന്നെയാണ്. ഇത് കലിയുഗീ ഇരുമ്പ് ലോകമാണ്,
അത് സത്യയുഗീ സ്വര്ണ്ണിമ ലോകം. ഏണിപ്പടിയെക്കുറിച്ച് ആര്ക്കും തന്നെ അറിയില്ല.
അവസാനം വരുന്നവര് ഒരിക്കലും 84 ജന്മം എടുക്കുന്നില്ല . അവര്ക്ക് തീര്ച്ചയായും
കുറച്ചു ജന്മങ്ങളേ ഉണ്ടാവൂ അപ്പോള് അവരെ എങ്ങനെ ഏണിപ്പടിയില് കാണിക്കാന്
സാധിക്കും. ബാബ മനസ്സിലാക്കിത്തരുന്നു- ആരാണ് ഏറ്റവും കൂടുതല് ജന്മമെടുക്കുന്നത്
? ആരെല്ലാമാണ് ഏറ്റവും കുറവ് ജന്മങ്ങള് എടുക്കുന്നത് ? ഇത് ജ്ഞാനമാണ്. ബാബ
തന്നെയാണ് ജ്ഞാനസാഗരനും പതിതപാവനനും. ആദി-മധ്യ-അന്ത്യത്തിന്റെ ജ്ഞാനം
കേള്പ്പിച്ചു തന്നുകൊണ്ടേയിരിക്കുന്നു. ഋഷി-മുനിമാര് നേതി-നേതി (ഇതുമല്ല
ഇതുമല്ല) എന്നു പറയുന്നു. തന്റെ ആത്മാവിനെക്കുറിച്ചു കൂടി അറിയുന്നില്ല എങ്കില്
ബാബയെക്കുറിച്ച് എങ്ങിനെ അറിയാനാണ്? ആത്മാവ് എന്താണ് എന്ന് കേവലം പറയാന് വേണ്ടി
മാത്രം പറയുന്നു, പക്ഷെ ഒന്നും തന്നെ മനസ്സിലാക്കിയിട്ടല്ല. നിങ്ങള്ക്കറിയാം
ആത്മാവ് അവിനാശിയാണ്, ഇതില് 84 ജന്മങ്ങളുടെയും അവിനാശീ പാര്ട്ട്
അടങ്ങിയിട്ടുണ്ട്. ഇത്രയും ചെറിയ ആത്മാവില് എത്ര വലിയ പാര്ട്ടാണ്
അടങ്ങിയിരിക്കുന്നത്, ആരാണോ നല്ല രീതിയില് ഇത് കേള്ക്കുന്നത് മനസ്സിലാക്കുന്നത്
അവര് സമീപത്തുള്ളവരാണെന്ന് മനസ്സിലാക്കാം. ബുദ്ധിയിലിരിക്കുന്നില്ല എങ്കില് വൈകി
വരുന്നവരാണ്. കേള്പ്പിക്കുന്ന സമയത്ത് നാഡി നോക്കി കേള്പ്പിക്കണം.
മനസ്സിലാക്കിക്കൊടുക്കുന്നവരും നമ്പര്വൈസാണ്. നിങ്ങളുടേത് പഠിപ്പാണ്,
രാജധാനിയുടെ സ്ഥാപന നടന്നുകൊണ്ടിരിക്കുകയാണ്. ചിലര് എറ്റവും ഉയര്ന്ന രാജ്യപദവി
നേടുന്നു, ചിലര് പ്രജയിലും ജോലിക്കാരായിത്തീരുന്നു. ബാക്കി ഇങ്ങനെയുണ്ട്,
സത്യയുഗത്തില് ആര്ക്കും ദു:ഖമുണ്ടാവില്ല. സത്യയുഗത്തെ സുഖധാമം, ബഹിശ്ത്
എന്നെല്ലാം പറയും. കഴിഞ്ഞു പോയതുകൊണ്ടാണ് അതിനെ എല്ലാവരും ഓര്മ്മിക്കുന്നത്.
സ്വര്ഗ്ഗം മുകളില് എവിടെയോ ഉണ്ടെന്നുള്ളതാണ് മനുഷ്യര് മനസ്സിലാക്കുന്നത്.
ദില്വാഡാ ക്ഷേത്രത്തില് നിങ്ങളുടെ പൂര്ണ്ണ ഓര്മ്മചിഹ്നങ്ങളാണ് ഉള്ളത്. ആദിദേവനും
ആദിദേവിയും കുട്ടികളും താഴെ തപസ്സിലിരിക്കുണ്ട്. മുകളില് രാജധാനിയുടെ ചിത്രങ്ങളും
ഉണ്ട്. മനുഷ്യര് അവിടെപ്പോയി ദര്ശനം ചെയ്യുന്നു, പൈസ വയ്ക്കുന്നു. പക്ഷെ ഒന്നും
തന്നെ മനസ്സിലാക്കിയിട്ടല്ല. നിങ്ങള് കുട്ടികള്ക്ക് ജ്ഞാനത്തിന്റെ മൂന്നാമത്തെ
നേത്രം ലഭിച്ചിട്ടുണ്ട്, നിങ്ങളാണ് ഏറ്റവും ആദ്യം ബാബയുടെ ചരിത്രത്തെക്കുറിച്ച്
മനസ്സിലാക്കിയത് ഇനി എന്താണ് വേണ്ടത്. ബാബയെ അറിഞ്ഞുകഴിഞ്ഞാല് സര്വ്വതും
മനസ്സിലാക്കാന് സാധിക്കുന്നു. അപ്പോള് സന്തോഷം ഉണ്ടായിരിക്കണം. നിങ്ങള്ക്കറിയാം
നമ്മളിപ്പോള് സത്യയുഗത്തിലേക്ക് വന്ന് സ്വര്ണ്ണക്കൊട്ടാരം ഉണ്ടാക്കും, രാജ്യം
ഭരിക്കും. ആരാണോ സേവാധാരികളായ കുട്ടികള് അവരുടെ ബുദ്ധിയില് ഉണ്ടാകും, ഈ ആത്മീയ
ജ്ഞാനം ആത്മീയ അച്ഛനാണ് പഠിപ്പിക്കുന്നത്. ആത്മാക്കളുടെ പിതാവിനെയാണ് അച്ഛന്
എന്നു പറയുന്നത്. ബാബ തന്നെയണ് എല്ലാവരുടെയും സദ്ഗതി ദാതാവ്, സുഖശാന്തിയുടെ
സമ്പത്ത് നല്കുന്നത്. നിങ്ങള്ക്ക് ഏണിപ്പടിയുടെ ചിത്രം വച്ച്
മനസിലാക്കിക്കൊടുക്കാന് സാധിക്കും, ഈ ചിത്രം 84 ജന്മങ്ങളെടുത്ത
ഭാരതവാസികളുടേതാണ്. പകുതിയില് വെച്ച് വരുന്നവര്ക്ക് എങ്ങനെ 84 ജന്മം ലഭിക്കും?
നമ്മളാണ് ഏറ്റവും കൂടുതല് ജന്മമെടുക്കുന്നത്. ഇതെല്ലാം വളരെ നന്നായി
മനസ്സിലാക്കേണ്ട കാര്യങ്ങളാണ്. മുഖ്യമായ കാര്യം തന്നെ പതിതത്തില് നിന്നും
പാവനമാകുന്നതിനുവേണ്ടി ബുദ്ധിയോഗം ബാബയുമായി വയ്ക്കണം. പാവനമാകുന്നതിന്റെ
പ്രതിജ്ഞ ചെയ്ത് പിന്നീട് അഥവാ പതിതമായി എങ്കില് എല്ലുകള് തവിടുപൊടിയാകും,
ഏതുപോലെയാണോ അഞ്ചാം നിലയില് നിന്നും താഴേക്ക് വീഴുന്നത്. മ്ലേച്ഛന്മാരുടെ
ബുദ്ധിയായിത്തീരും, മനസ്സിനുള്ളില് കാര്ന്നുകൊണ്ടിരിക്കും പിന്നീട് വായിലൂടെ
ഒന്നും തന്നെ പറയാന് സാധിക്കില്ല. അതുകൊണ്ടാണ് ബാബ ശ്രദ്ധയോടെ ഇരിക്കാന്
പറയുന്നത്. ശരി
വളരെക്കാലത്തെ വേര്പാടിനു ശേഷം തിരികെക്കിട്ടിയ മധുരമധുരമായ സന്താനങ്ങള്ക്ക്
മാതാപിതാവായ ബാപദാദയുടെ സ്നേഹസ്മരണയും പുലര്കാല വന്ദനവും. ആത്മീയ അച്ഛന്റെ
ആത്മീയ കുട്ടികള്ക്ക് നമസ്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1. ഈ
ഡ്രാമയെ യഥാര്ത്ഥ രീതിയില് മനസ്സിലാക്കി മായയുടെ ബന്ധനങ്ങളില് നിന്നും
മുക്തമാവണം. സ്വയത്തെ അകാലമൂര്ത്തി ആത്മാവാണെന്ന് മനസ്സിലാക്കി ബാബയെ
ഓര്മ്മിച്ച് പാവനമായി മാറണം.
2. സത്യം സത്യമായ സന്ദേശ
വാഹകരായി എല്ലാവര്ക്കും ശാന്തീധാമത്തിന്റേയും സുഖധാമത്തിന്റെയും വഴി
പറഞ്ഞുകൊടുക്കണം. ഈ മംഗളകാരീ സംഗമയുഗത്തില് എല്ലാ ആത്മാക്കളുടെയും മംഗളം ചെയ്യണം.
വരദാനം :-
ബാബയുടെയും
സേവനത്തിന്റെയും സ്മൃതിയിലൂടെ ഏകരസ സ്ഥിതിയുടെ അനുഭവം ചെയ്യുന്ന സര്വ്വ
ആകര്ഷണമുക്തരായി ഭവിക്കട്ടെ.
സേവകന് സദാ സേവയും
യജമാനനെയും ഓര്മ്മയുണ്ടായിരിക്കും, അതേപോലെ വിശ്വസേവാധാരി, സത്യമായ സേവാധാരി
കുട്ടികള്ക്കും ബാബയും സേവയുമല്ലാതെ മറ്റൊന്നും തന്നെ ഓര്മ്മയുണ്ടായിരിക്കില്ല,
ഇതിലൂടെത്തന്നെയേ ഏകരസ സ്ഥിതിയിലിരിക്കാനുള്ള അനുഭവം ഉണ്ടാകൂ. അവര്ക്ക് ഒരു
ബാബയുടെ രസമല്ലാതെ മറ്റെല്ലാ രസങ്ങളും നീരസമായി തോന്നുന്നു. ഒരു ബാബയുടെ
രസത്തിന്റെ അനുഭവമുള്ളത് കാരണം മറ്റെവിടെയും ആകര്ഷണം പോകുക സാദ്ധ്യമല്ല. ഈ ഏകരസ
സ്ഥിതിയുടെ തീവ്രപുരുഷാര്ത്ഥം തന്നെയാണ് സര്വ്വ ആകര്ഷണങ്ങളില് നിന്നും
മുക്തമാക്കുന്നത്. ഇത് തന്നെയാണ് ശ്രേഷ്ഠ ലക്ഷ്യം.
സ്ലോഗന് :-
വിമര്ശനാത്മകമായ സാഹചര്യത്തിന്റെ പരീക്ഷയില് പാസ്സാകണമെങ്കില് തന്റെ സ്വഭാവത്തെ
ശക്തിശാലിയാക്കി മാറ്റൂ.
അവ്യക്ത സൂചനകള്- സത്യതയും
സഭ്യതയുമാകുന്ന സംസ്കാരത്തെ സ്വായത്തമാക്കൂ.
എപ്പോഴെങ്കിലും ഏതെങ്കിലും
അസത്യകാര്യം കാണുകയോ കേള്ക്കുകയോ ആണെങ്കില് അസത്യവായുമണ്ഡലം സൃഷ്ടിക്കരുത്. പലരും
പറയും ഇത് പാപകര്മ്മമാണെന്ന്, പാപകര്മ്മം കാണാനിഷ്ടമില്ല, പക്ഷെ വായുമണ്ഡലത്തില്
അസത്യത്തിന്റെ കാര്യങ്ങള് പരത്തുക, ഇതും പാപം തന്നെയാണ്. ലൗകിക പരിവാരത്തില്
പോലും അഥവാ ആരെങ്കിലും അങ്ങനെയുള്ള കാര്യങ്ങള് കാണുകയോ കേള്ക്കുകയോ ചെയ്താല്
അതിനെ പരത്താറില്ല, കാതില് കേട്ടു, മനസ്സില് ഒളിപ്പിച്ചു. അഥവാ ആരെങ്കിലും
വ്യര്ത്ഥ കാര്യങ്ങള് പരത്തുകയാണെങ്കില് ഈ ചെറിയ-ചെറിയ പാപങ്ങള് പറക്കുന്ന കലയുടെ
അനുഭവത്തെ സമാപ്തമാക്കുന്നു. അതിനാല് ഈ കര്മ്മങ്ങളുടെ ഗുഹ്യഗതിയെ മനസ്സിലാക്കി
യഥാര്ത്ഥരൂപത്തില് സത്യതയുടെ ശക്തി ധാരണ ചെയ്യൂ.