മധുരമായ കുട്ടികളെ,
നിങ്ങളുടെ ജോലിയാണ് മനുഷ്യരെ ഉണർത്തുക, വഴി പറഞ്ഞു കൊടുക്കുക, എത്രത്തോളം നിങ്ങൾ
ദേഹിഅഭിമാനിയായി ബാബയുടെ പരിചയം കേൾപ്പിക്കുന്നോ അത്രയും മംഗളം ഉണ്ടാകും.
ചോദ്യം :-
ദരിദ്രരായ കുട്ടികൾ തങ്ങളുടെ ഏത് വിശേഷതയുടെ ആധാരത്തിലാണ് ധനവാന്മാരേക്കാൾ
മുന്നിൽ പോകുന്നത്?
ഉത്തരം :-
ദരിദ്രർക്ക്
ദാന പുണ്യത്തിൽ വളരെ ഭാവനയുണ്ട്. വളരെ ലഹരിയോടെയാണ് അവർ ഭക്തിയും ചെയ്യുന്നത്.
ദരിദ്രർക്ക് സാക്ഷാത്കാരവും കിട്ടുന്നുണ്ട്. ധനവാന്മാർ തങ്ങളുടെ ധനത്തിന്റെ
ലഹരിയിലാണ്. അവർ പാപവും കൂടുതൽ ചെയ്യുന്നു അതുകൊണ്ടാണ് ദരിദ്രരായ കുട്ടികൾ
അവരേക്കാളും മുന്നിൽ പോകുന്നത്.
ഗീതം :-
ഓം
നമഃശിവായ......................
ഓംശാന്തി.
അങ്ങ് മാതാപിതാവും ഞങ്ങൾ അങ്ങയുടെ കുട്ടികളുമാണ്.... ഇത് തീർച്ചയായും പരംപിതാ
പരമാത്മാവിന്റെ തന്നെ മഹിമയാണ്. ഇത് സ്പഷ്ടമായ മഹിമയാണ് എന്തുകൊണ്ടെന്നാൽ ബാബ
രചയിതാവാണ്. ലൗകിക മാതാ പിതാവും കുട്ടികളുടെ രചയിതാവാണല്ലോ. പാരലൗകിക അച്ഛനെയും
രചയിതാവ് എന്നാണ് പറയുക. ബന്ധുവാണ്, സഹായിയാണ്.......... ധാരാളം മഹിമ പാടാറുണ്ട്.
ലൗകിക അച്ഛന്റെ ഇത്രയും മഹിമ പാടാറില്ല. പരംപിതാ പരമാത്മാവിന്റെ മഹിമ തന്നെ
വേറെയാണ്. ജ്ഞാനസാഗരനാണ്, നോളേജ്ഫുൾ ആണ് എന്നെല്ലാം ബാബയെക്കുറിച്ച് കുട്ടികൾ
മഹിമ പാടാറുണ്ട്. ബാബയിൽ മുഴുവൻ ജ്ഞാനവുമുണ്ട്. ശരീരനിർവ്വഹണത്തിനുള്ള
പഠിപ്പല്ല ബാബ പഠിപ്പിക്കുന്നത്. ജ്ഞാനസാഗരനെന്നല്ലേ വിളിക്കുന്നത് അതിനാൽ
തീർച്ചയായും ബാബയുടെയടുത്ത് ജ്ഞാനവുണ്ടാകും പക്ഷെ ഏത് ജ്ഞാനമായിരിക്കും? ഈ
സൃഷ്ടി ചക്രം എങ്ങനെയാണ് കറങ്ങുന്നത്, അതിന്റെ ജ്ഞാനമാണ്. അതിനാൽ ബാബ തന്നെയാണ്
ജ്ഞാനസാഗരനും പതിത പാവനനും. കൃഷ്ണനെ ഒരിക്കലും പതിത പാവനനെന്നോ ജ്ഞാന സാഗരനെന്നോ
വിളിക്കാറില്ല. കൃഷ്ണന്റെ മഹിമ തീർത്തും വ്യത്യസ്തമാണ്. എന്നാൽ രണ്ടുപേരും
ഭാരതത്തിലെ നിവാസികളാണ്. ശിവബാബയുടെ മഹിമയും ഭാരതത്തിൽ ഉണ്ടല്ലോ. ശിവജയന്തി
ആഘോഷിക്കുന്നതും ഇവിടെയാണ്. കൃഷ്ണ ജയന്തിയും ഗീതാ ജയന്തിയും ആഘോഷിക്കാറുണ്ട്. ഈ
മൂന്ന് ജയന്തിയും മുഖ്യമാണ്.
ഏത് ജയന്തിയായിരിക്കും ആദ്യത്തേത് എന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്? ശിവന്റെയോ
അതോ കൃഷ്ണന്റെയോ? മനുഷ്യർ ബാബയെ പാടേ മറന്നിരിക്കുകയാണ്. കൃഷ്ണന്റെ ജയന്തി വളരെ
ആർഭാടപൂർവ്വം, വളരെ സ്നേഹത്തോടെ ആഘോഷിക്കാറുണ്ട്. ശിവജയന്തിയെ കുറിച്ച്
അത്രയ്ക്കും ആർക്കും അറിയില്ല, പാട്ടും പാടാറില്ല. ശിവൻ വന്ന് എന്താണ് ചെയ്തത്?
ബാബയുടെ ജീവചരിത്രത്തെ ആർക്കും അറിയില്ല. കൃഷ്ണനെ കുറിച്ചുള്ള ധാരാളം കാര്യങ്ങൾ
എഴുതിയിട്ടുണ്ട്. ഗോപികമാരെ ഓടിച്ചു, അത് ചെയ്തു..എന്നെല്ലാം. കൃഷ്ണന്റെ
ചരിത്രത്തെക്കുറിച്ച് മാത്രമുള്ള ഒരു മാഗസിനും വരുന്നുണ്ട്. ശിവന്റെ ചരിത്രം
എവിടെയും ഇല്ല. കൃഷ്ണന്റെ ജയന്തി, പിന്നെ ഗീതാ ജയന്തി എപ്പോഴാണ്? കൃഷ്ണൻ
വലുതായാലല്ലേ ജ്ഞാനം കേൾപ്പിക്കാൻ കഴിയുകയുള്ളു. കൃഷ്ണന്റെ കുട്ടിക്കാലത്തെ
കാണിക്കാറുണ്ട്, കുട്ടയിൽ കിടത്തി കുട്ടിയെ അക്കരെ കൊണ്ടു പോകുന്നതായിട്ടെല്ലാം
കാണിച്ചിട്ടുണ്ട്. വലുതായതും കാണിക്കുന്നുണ്ട്, രഥത്തിൽ നിൽക്കുന്നതും
കാണിച്ചിട്ടുണ്ട്. ചക്രം കറക്കി എന്നെല്ലാം കാണിക്കുന്നു.16-17 വയസ്സായിരിക്കാം.
ബാക്കി ചിത്രങ്ങൾ കൂടുതലും കുട്ടിക്കാലത്തെയാണ് കാണിക്കാറുള്ളത്. ഇനി എപ്പോഴാണ്
ഗീത കേൾപ്പിച്ചത്? ആ സമയത്ത് കേൾപ്പിച്ചിട്ടുണ്ടാവില്ല. അവരെ തട്ടിക്കൊണ്ടുപോയി....അങ്ങനെയെല്ലാം
ചെയ്തു...എന്നെല്ലാം എഴുതിയ സമയത്ത് ആ ജ്ഞാനം നൽകുന്നത് കാണിക്കുന്നതിൽ
ഭംഗിയില്ല. ജ്ഞാനം വൃദ്ധനാകുമ്പോഴാണ് കേൾപ്പിക്കുക. ഗീതയും കുറച്ച് കാലത്തിന്
ശേഷം കേൾപ്പിച്ചതായിരിക്കും. ഇപ്പോൾ ശിവൻ എന്താണ് ചെയ്യുന്നത് ഇതും ആർക്കും
അറിയില്ല. അജ്ഞാന നിദ്രയിൽ ഉറങ്ങുകയാണ്. ബാബ പറയുകയാണ് എന്റെ ജീവചരിത്രത്തെ
കുറിച്ച് ആർക്കും അറിയില്ല. ഞാൻ എന്താണ് ചെയ്തത്? എന്നെ തന്നെയാണ് പതിത പാവനാ
എന്ന് വിളിക്കുന്നത്. ഞാൻ വരുമ്പോൾ എന്റെ കൂടെ ഗീതാജ്ഞാനവും ഉണ്ടാകും. ഞാൻ
സാധാരണവും വൃദ്ധനുമായ അനുഭവി ശരീരത്തിലേക്കാണ് വരിക. ശിവജയന്തി നിങ്ങൾ
ഭാരതത്തിലാണ് ആഘോഷിക്കാറുള്ളത്. അതോടൊപ്പം കൃഷ്ണ ജയന്തിയും ഗീതാ ജയന്തിയും
ആഘോഷിക്കാറുണ്ട്, ഇത് മൂന്നുമാണ് മുഖ്യമായത്. രാമന്റെ ജയന്തി പിന്നീടാണ്
ഉണ്ടാകുന്നത്. ഈ സമയത്ത് എന്തെല്ലാം നടക്കുന്നുണ്ടോ അതാണ് പിന്നീട് ആഘോഷമായി
മാറുന്നത്. സത്യയുഗത്തിലും ത്രേതായിലും ഇതുപോലെയുള്ള ജയന്തിയൊന്നും ഉണ്ടാകില്ല.
സൂര്യവംശികളിൽ നിന്നും ചന്ദ്രവംശികൾ സമ്പത്ത് നേടും, ഇതിൽ ആരുടെയും മഹിമയൊന്നും
ഇല്ല. കേവലം രാജാക്കൻമാരുടെ പട്ടാഭിഷേകം ആഘോഷിക്കും. ഇന്നു കാലത്ത് എല്ലാവരും
ജന്മദിനം ആഘോഷിക്കാറുണ്ട്. ഇത് സാധാരണ കാര്യമാണല്ലോ. കൃഷ്ണൻ ജന്മമെടുത്ത് പിന്നെ
വലുതായി രാജധാനി ഭരിച്ചു, ഇതിൽ മഹിമയുടെ കാര്യമൊന്നുമില്ല. സത്യയുഗത്തിലും
ത്രേതായുഗത്തിലും സുഖത്തിന്റെ രാജ്യമാണ് ഉണ്ടായിരുന്നത്. ആ രാജ്യം എങ്ങനെ
എപ്പോഴാണ് ഉണ്ടാകുന്നത് എന്നതെല്ലാം നിങ്ങൾ കുട്ടികളുടെ ബുദ്ധിയിലുണ്ട്. ബാബ
പറയുകയാണ് കുട്ടികളെ ഞാൻ കൽപകൽപം കല്പത്തിന്റെ സംഗമയുഗത്തിലാണ് വരുന്നത്.
കലിയുഗത്തിന്റെ അന്തിമമാണ് ഈ പതിത ലോകം. സത്യയുഗത്തിന്റെ ആരംഭം പാവന
ലോകമായിരിക്കും. ബാബ പറയുകയാണ് ഞാൻ നിങ്ങളുടെ അച്ഛൻ കൂടിയാണ്. നിങ്ങൾ
കുട്ടികൾക്ക് സമ്പത്ത് തരുന്നതും ഞാനാണ്. കല്പം മുമ്പും നിങ്ങൾക്ക് സമ്പത്ത്
നൽകിയിരുന്നു അതിനാലാണ് നിങ്ങൾ ജയന്തി ആഘോഷിക്കുന്നത്. പക്ഷെ പേര് മറന്നതു കാരണം
കൃഷ്ണന്റെ പേരെഴുതി. ഉയർന്നതിലും ഉയർന്നത് ശിവനല്ലേ. ആദ്യം ബാബയുടെ ജയന്തിയാണ്
ആഘോഷിക്കുക അതിനു ശേഷമാണ് സാകാര മനുഷ്യരുടെത് ആഘോഷിക്കുക. വാസ്തവത്തിൽ
ആത്മാക്കളെല്ലാം മുകളിൽ നിന്നാണ് വന്നത്. എന്റെയും അവതരണം നടക്കും. കൃഷ്ണൻ
മാതാവിന്റെ ഗർഭത്തിൽ നിന്ന് ജനിക്കുകയും വളരുകയും ചെയ്തു. എല്ലാവർക്കും
പുനർജന്മത്തിലേക്ക് വരുക തന്നെ വേണം. എന്നാൽ ശിവബാബ പുനർജന്മമെടുക്കുന്നില്ല.
സ്വയം വന്ന് ഇതെല്ലാം ബാബ നമുക്ക് മനസ്സിലാക്കി തരുകയാണ്. ബ്രഹ്മാവ്, വിഷ്ണു,
ശങ്കരനെ ത്രിമൂർത്തിയായി കാണിക്കാറുണ്ടല്ലോ. ബ്രഹ്മാവിലൂടെയാണ് സ്ഥാപന
നടക്കുന്നത് എന്തുകൊണ്ടെന്നാൽ ഭഗവാന് തന്റെതായ ശരീരം ഇല്ലല്ലോ. ഞാൻ വൃദ്ധ
ശരീരത്തിലേക്കാണ് വരുന്നത് എന്നതും ബാബ തന്നെയാണ് പറയുന്നത്. ബ്രഹ്മാവിനും തന്റെ
ജന്മങ്ങളെക്കുറിച്ച് ഒന്നും തന്നെ അറിയില്ല. ഇത് ഈ ആത്മാവിന്റെ അനേക ജന്മങ്ങളുടെ
അന്തിമ ജന്മമാണ്. അതിനാൽ ആദ്യമാദ്യം മനസ്സിലാക്കി കൊടുക്കണം, അതായത്
ശിവജയന്തിയാണോ വലുത് അതോ കൃഷ്ണ ജയന്തിയാണോ വലുത്? അഥവാ കൃഷ്ണനാണ് ഗീത
കേൾപ്പിച്ചതെങ്കിൽ ഗീതാ ജയന്തി തീർച്ചയായും കൃഷ്ണന്റെ ജനനത്തിന് വളരെ
വർഷങ്ങൾക്ക് ശേഷമായിരിക്കുമല്ലോ ഉണ്ടാകേണ്ടത്, അപ്പോഴേക്കും കൃഷ്ണൻ വലുതാകും.
ഇതെല്ലാം മനസ്സിലാക്കാനുള്ള കാര്യങ്ങളാണ്. പക്ഷെ വാസ്തവത്തിൽ ശിവജയന്തിക്കു ശേഷം
ഉടൻ വരുന്നതാണ് ഗീതാ ജയന്തി. ഈ പോയിന്റുകൾ ബുദ്ധിയിൽ വെക്കണം. ധാരാളം
പോയിന്റുകളുണ്ട്. ഇത് കുറിച്ച് വെക്കാതെ ഓർമ്മിക്കാൻ സാധിക്കില്ല. ബാബയുടെ
ഇത്രയും അടുത്താണ് ഇരിക്കുന്നത്, ബാബയുടെ രഥമാണ്, ബാബയും അതു തന്നെയാണ്
പറയുന്നത് സമയത്ത് പോയിന്റുകൾ ഓർമ്മ വരണം എന്നതും ബുദ്ധിമുട്ടാണ്. ബാബ
മനസ്സിലാക്കി തന്നിട്ടുണ്ട് എല്ലാവർക്കും രണ്ട് അച്ഛൻമാരുടെ പരിചയം കൊടുക്കണം.
ശിവബാബയുടെ ജയന്തി ആഘോഷിക്കുന്നുണ്ടെങ്കിൽ തീർച്ചയായും ബാബ ഇവിടെ
വന്നിട്ടുണ്ടാകുമല്ലോ. ഏതുപോലെയാണോ ക്രിസ്തുവും ബുദ്ധനുമെല്ലാം വന്ന് തന്റെ
ധർമ്മത്തിന്റെ സ്ഥാപന ചെയ്തത്. ബാബ സ്വർഗ്ഗസ്ഥാപകനായ പിതാവ്, സൃഷ്ടിയുടെ
രചയിതാവാണ്. അതിനാൽ തീർച്ചയായും പുതിയ സൃഷ്ടിയുടെ രചന ചെയ്യുമല്ലോ. പഴയതിനെ
ഒരിക്കലും രചിക്കില്ലല്ലോ. പുതിയ സൃഷ്ടിയെ ആണ് സ്വർഗ്ഗം എന്ന് പറയുന്നത്,
ഇപ്പോഴുള്ളത് നരകമാണ്. ബാബ പറയുകയാണ് ഞാൻ കൽപകൽപം സംഗമത്തിൽ വന്ന് നിങ്ങൾ
കുട്ടികൾക്ക് രാജയോഗത്തിന്റെ ജ്ഞാനം നൽകുകയാണ്. ഇതാണ് ഭാരതത്തിന്റെ പ്രാചീന യോഗം.
ആരാണ് പഠിപ്പിച്ചത്? ശിവബാബയുടെ പേരിനെ മറച്ച് വെച്ചു. ഒന്നാണെങ്കിൽ ഗീതയുടെ
ഭഗവാൻ ശ്രീകൃഷ്ണനാണെന്നും വിഷ്ണുവാണെന്നെല്ലാം പറയുന്നു. എന്നാൽ ശിവബാബയാണ്
രാജയോഗം പഠിപ്പിക്കുന്നത്. ഇതൊന്നും ആർക്കും അറിയില്ല. ശിവജയന്തി നിരാകാരന്റെ
ജയന്തിയായാണ് കാണിക്കാറുള്ളത്. ഭഗവാൻ എങ്ങനെയായിരിക്കും വന്നത്, വന്ന്
എന്തായിരിക്കും ചെയ്തത്? ബാബ സർവ്വരുടേയും സദ്ഗതിദാതാവാണ്,
മുക്തിദാതാവാണ്,വഴികാട്ടിയാണ്. ഇപ്പോൾ സർവ്വ ആത്മാക്കളുടേയും വഴികാട്ടിയാണ്
പരമാത്മാവ്. ബാബയും ഒരു ആത്മാവാണ്. ഏതുപോലെയാണോ മനുഷ്യർക്ക് വഴികാട്ടി മനുഷ്യർ
തന്നെയാകുന്നത്, അതുപോലെ ആത്മാക്കൾക്കുള്ള വഴികാട്ടിയും ആത്മാവ്
തന്നെയായിരിക്കുമല്ലോ. എന്നാൽ ആത്മാക്കളുടെ വഴികാട്ടി പരമാത്മാവാണ്.
മനുഷ്യരെല്ലാവരും പുനർജന്മമെടുത്ത് പതിതമാകുന്നുണ്ട്.പിന്നെ പാവനമാക്കി മാറ്റി
തിരിച്ച് ആരാണ് കൊണ്ടു പോവുക? ബാബ പറയുകയാണ് ഞാൻ വന്ന് നിങ്ങൾക്ക്
പാവനമാകാനുള്ള യുക്തി പറഞ്ഞു തരുകയാണ്. നിങ്ങൾ എന്നെ ഓർമ്മിച്ചോളൂ. ദേഹത്തിന്റെ
സംബന്ധങ്ങളെ ഉപേക്ഷിക്കു എന്ന് കൃഷ്ണന് പറയാൻ കഴിയില്ല. കൃഷ്ണന്റെ ആത്മാവ് പോലും
84 ജന്മങ്ങൾ എടുക്കുന്നുണ്ട്. എല്ലാ സംബന്ധത്തിലേക്കും വരുന്നുണ്ട്. എന്നാൽ
ബാബക്ക് തന്റെ ശരീരമില്ല. ഈ ആത്മീയ യാത്ര നിങ്ങളെ പഠിപ്പിക്കുന്നതും ബാബയാണ്.
ഇത് ആത്മീയ കുട്ടികൾക്ക് വേണ്ടി ആത്മീയ അച്ഛൻ നൽകുന്ന ആത്മീയ ജ്ഞാനമാണ്. കൃഷ്ണൻ
ആരുടേയും ആത്മീയ അച്ഛൻ അല്ല. സർവ്വരുടേയും ആത്മീയ അച്ഛനാണ് ബാബ. ബാബക്കാണ്
വഴികാട്ടിയാകാൻ സാധിക്കുക. മുക്തിദാതാവ്, വഴികാട്ടി, ആനന്ദ സാഗരൻ, സദാ
പാവനമായിരിക്കുന്നവൻ എല്ലാം ബാബയെ കുറിച്ചാണ് പറയുന്നത്. ഇപ്പോൾ നിങ്ങൾ
ആത്മാക്കൾക്ക് ജ്ഞാനം നൽകി കൊണ്ടിരിക്കുകയാണ്. നിങ്ങളും ശരീരത്തിലൂടെ ജ്ഞാനം
എടുത്തുകൊണ്ടിരിക്കുകയാണ്. ബാബ ഗോഡ്ഫാദറാണ്. ബാബയുടെ രൂപത്തെക്കുറിച്ചും പറഞ്ഞ്
തന്നിട്ടുണ്ട്. ഏതു പോലെ ആത്മാവ് ബിന്ദുവാണോ അതുപോലെ പരമാത്മാവും ബിന്ദുവാണ്.
ഇത് അത്ഭുതമല്ലേ. ബാബക്കും ഡ്രാമയിൽ പാർട്ടുണ്ട്. ഭക്തി മാർഗ്ഗത്തിലും നിങ്ങളുടെ
സേവനം ചെയ്തിട്ടുണ്ട്. നിങ്ങളുടെ ആത്മാവിൽ 84 ജന്മങ്ങളുടെ പാർട്ട് അവിനാശിയാണ്,
ഇതിനെയാണ് സ്വാഭാവികം എന്ന് പറയുന്നത്, ഇതിനെ എങ്ങനെ വർണ്ണിക്കാൻ സാധിക്കും.
ഇത്രയും ചെറുതാണ് ആത്മാവ്. ഇതെല്ലാം കേട്ടാൽ അത്ഭുതപ്പെടും. ആത്മാവ് നക്ഷത്ര
സമാനമാണ്. 84 ജന്മങ്ങൾ കൃത്യമായി എടുക്കുന്നു. സുഖവും കൃത്യമായി അനുഭവിക്കും.
ഇതാണ് അത്ഭുതം. ബാബയും ആത്മാവാണ് എന്നാൽ പരമാത്മാവാണ്. ബാബയിൽ മുഴുവൻ ജ്ഞാനവും
ഉണ്ട്, അതാണ് കുട്ടികൾക്ക് മനസ്സിലാക്കി തരുന്നത്. ഇത് പുതിയ കാര്യങ്ങളാണ്,
പുതിയതായി കേൾക്കുമ്പോൾ മനുഷ്യർ പറയും ഇവരുടെ ജ്ഞാനം ഒരു ശാസ്ത്രത്തിലുമില്ല.
എന്നാലും ആരാണോ കൽപം മുമ്പ് ഇത് കേട്ടത്, സമ്പത്ത് നേടിയത് അവരുടെ എണ്ണം കൂടും.
സമയമെടുക്കും. ധാരാളം പ്രജകളുണ്ടാകും. ഇതെല്ലാം സഹജമാണ്. രാജാവാകുന്നതിൽ
പരിശ്രമമുണ്ട്. ആരാണോ ധാരാളം ധനം ദാനം ചെയ്യുന്നത് അവർ തീർച്ചയായും
രാജകുടുംബത്തിൽ ജനിക്കും. ദരിദ്രരും തന്റെ കഴിവിന് അനുസരിച്ച് ദാനം ചെയ്യാറുണ്ട്
അവരും രാജകുടുംബത്തിൽ വരും. ആരാണോ പൂർണ്ണമായും ഭക്തർ അവർ ദാനപുണ്യം ചെയ്യും.
ധനവാൻമാരിൽ നിന്നാണ് കൂടുതൽ പാപം ഉണ്ടാകുന്നത്. ദരിദ്രർക്ക് വളരെ ഭാവനയുണ്ടാകും.
അവർ വളരെ സ്നേഹത്തോടു കൂടി വളരെ കുറച്ച് ദാനമാണ് ചെയ്യുന്നതെങ്കിലും അവർക്ക് ഫലം
കൂടുതൽ കിട്ടും. ധാരാളം ഭക്തി ദരിദ്രർ ചെയ്യാറുണ്ട്. ദർശനം നൽകിയില്ലെങ്കിൽ
ഞങ്ങൾ കഴുത്ത് മുറിക്കും എന്ന് പറയുന്ന ഭക്തർ പോലുമുണ്ട്. ധനവാൻമാർ ഒരിക്കലും
ഇങ്ങനെ പറയില്ല. സാക്ഷാത്കാരവും ദരിദ്രർക്കാണ് കിട്ടുന്നത്. അവർ തന്നെയാണ് ദാന
പുണ്യം ചെയ്ത് രാജാവാകുന്നത്. പൈസയുള്ളവർക്ക് അതിന്റെ അഹങ്കാരം ഉണ്ടാകും.
ഇവിടെയും ദരിദ്രർക്ക് 21 ജന്മങ്ങളിലേക്കുള്ള സുഖം കിട്ടും. ദരിദ്രരാണ് കൂടുതൽ.
ധനവാൻമാർ വൈകിയാണ് വരിക. അതിനാൽ ഇത്രയും ഉയർന്ന ഭാരതം എങ്ങനെയാണ് ദരിദ്രമായി
മാറിയത്, ഇതെല്ലാം നിങ്ങൾക്കറിയും. ഭൂമികുലുക്കത്തിൽ എല്ലാ കൊട്ടാരങ്ങളും
ഇല്ലാതാകും അതോടെ എല്ലാവരും ദരിദ്രരാകും. രാവണ രാജ്യമായതിനാൽ നിലവിളികളുണ്ടാകും
പിന്നീട് ഇവിടെ ഉള്ള വസ്തുക്കൾ ഒന്നും ഉണ്ടാകില്ല. ഓരോ വസ്തുവിനും അതിന്റെ
ആയുസ്സുണ്ടാകുമല്ലോ. സത്യയുഗത്തിൽ മനുഷ്യർക്ക് കൂടുതൽ ആയുസ്സ് ഉള്ളത് പോലെ
അവിടുത്തെ കൊട്ടാരങ്ങളുടെ ആയുസ്സും കൂടുതലായിരിക്കും. സ്വർണ്ണത്തിന്റെ,
മാർബിളിന്റെ വലിയ വലിയ കൊട്ടാരങ്ങൾ ഉണ്ടാക്കും. സ്വർണ്ണം കൊണ്ടുള്ളത് വളരെ
ഉറപ്പുള്ളതായിരിക്കും. നാടകങ്ങളിലും കാണിക്കാറുണ്ട് - യുദ്ധം നടക്കുന്നതായും
വീടുകളെല്ലാം തവിടുപൊടിയാകുന്നതെല്ലാം. പിന്നെ വീണ്ടും ഉണ്ടാക്കും.
അവരുണ്ടാക്കുന്നത് അങ്ങനെയുള്ള സാധനങ്ങൾ കൊണ്ടായിരിക്കും. സ്വർഗ്ഗത്തിലും
കൊട്ടാരങ്ങളെല്ലാം ഉണ്ടാക്കും, വീടു നിർമ്മിക്കുന്നവർ ചെയ്യുന്നത് പോലെ
ഉണ്ടാക്കി കാണിച്ചു തരാൻ സാധിക്കില്ലല്ലോ. മനസ്സിലാക്കാൻ സാധിക്കും അവിടെ
കൊട്ടാരങ്ങൾ ഉണ്ടായിരുന്നു എന്നത്. മുന്നോട്ട് പോകവെ നിങ്ങൾക്ക് സാക്ഷാത്കാരം
ഉണ്ടാകും. വിവേകം അങ്ങനെ പറയും. ഈ കാര്യങ്ങളുമായി കുട്ടികൾക്ക് ബന്ധമൊന്നുമില്ല.
കുട്ടികൾക്ക് പഠിപ്പ് പഠിക്കണം. സ്വർഗ്ഗത്തിന്റെ അധികാരികളായി മാറണം.
സ്വർഗ്ഗത്തിലും നരകത്തിലും അനേക തവണ ജീവിച്ചതാണ്. ഇപ്പോൾ രണ്ടും കടന്നു കഴിഞ്ഞു.
ഇപ്പോൾ സംഗമമാണ്. സത്യയുഗത്തിൽ ഈ ജ്ഞാനം ഉണ്ടാകില്ല. അവർ എങ്ങനെയായിരിക്കും
സമ്പത്ത് നേടിയത്. ഇവിടെ പഠിപ്പ് പഠിച്ച് സ്വർഗ്ഗത്തിന്റെ അധികാരിയാകണം. പിന്നെ
അവിടെ പോയി കൊട്ടാരങ്ങൾ ഉണ്ടാക്കാം. സർജൻമാർ വലിയ വലിയ ആശുപത്രികൾ
നിർമ്മിക്കുന്നുണ്ടല്ലോ.
നിങ്ങൾ കുട്ടികൾക്ക് ദിനം പ്രതിദിനം നല്ല നല്ല പോയിന്റുകളാണ് ബാബ കേൾപ്പിച്ചു
തരുന്നത്. നിങ്ങളുടെ ജോലിയാണ് - മനുഷ്യരെ ഉണർത്തണം, വഴി പറഞ്ഞു കൊടുക്കണം, ബാബ
വളരെ സ്നേഹത്തോടെ ഇരുന്ന് മനസ്സിലാക്കി തരുന്നത് പോലെ. ഇതിൽ ദേഹാഭിമാനത്തിന്റെ
കാര്യമില്ല. ബാബക്ക് ഒരിക്കലും ദേഹാഭിമാനിയാകാൻ സാധിക്കില്ല. നിങ്ങൾക്ക്
ദേഹിഅഭിമാനിയാകാൻ മുഴുവൻ പരിശ്രമവും ചെയ്യണം. ആരാണോ ദേഹിഅഭിമാനിയായി ഇരുന്ന്
ബാബയുടെ പരിചയം കൊടുക്കുന്നത്, അവർ അനേകരുടെ നന്മ ചെയ്യും. ആദ്യം ദേഹാഭിമാനം വരും
അതിലൂടെ മറ്റ് വികാരങ്ങളെല്ലാം വരും. വഴക്കുണ്ടാക്കുക, യുദ്ധം ചെയ്യുക, കപട
പ്രഭുത്വം കാണിക്കുക ഇതെല്ലാം ദേഹാഭിമാനമാണ്. നമ്മുടേത് രാജയോഗമാണ്, എന്നാലും
നമ്മൾ സാധാരണമായിരിക്കണം. ചെറിയ കാര്യങ്ങൾക്ക് പോലും അഹങ്കാരം വരുന്നുണ്ട്.
ആധുനികമായ വാച്ച് കണ്ടാൽ അത് ധരിക്കണം എന്ന് മനസ്സിൽ തോന്നുന്നുണ്ട്. അതിനെ
കുറിച്ച് ചിന്തിച്ച് കൊണ്ടിരിക്കുന്നുണ്ട്. ഇതിനെയും ദേഹാഭിമാനം എന്നാണ് പറയുക.
നല്ലതും വിലപിടിച്ചതുമായ വസ്തുക്കളുണ്ടെങ്കിൽ അതിനെ സംരക്ഷിക്കേണ്ടി വരും.
കാണാതാവുകയാണെങ്കിൽ അത് ചിന്തയിൽ വന്നു കൊണ്ടിരിക്കും. അന്തിമ സമയത്ത് എന്ത്
ഓർമ്മയിൽ വരികയാണെങ്കിലും പദവി ഭ്രഷ്ടമാകും. ഇതെല്ലാം ദേഹാഭിമാനത്തിന്റെ
ശീലങ്ങളാണ്. പിന്നെ സേവനത്തിനു പകരം അവർ ഡിസർവ്വീസ് ചെയ്യും. രാവണൻ നിങ്ങളെ
ദേഹാഭിമാനികളാക്കി മാറ്റും. ബാബ എത്ര സാധാരണമായി നടക്കുന്നു എന്നതും നിങ്ങൾ
കണ്ടതല്ലേ. ഓരോരുത്തരുടേയും സേവനവും നോക്കും. മഹാരഥി കുട്ടികൾക്ക് തന്റെ ഷോ
ചെയ്യണം. നിങ്ങൾ അവിടെ പോയി പ്രഭാഷണം ചെയ്ത് വരണം എന്നെല്ലാം എഴുതുന്നതും
മഹാരഥികൾക്കാണ്. പരസ്പരം സേവനത്തിന് വിളിക്കാറുണ്ട്. പക്ഷെ കുട്ടികളിൽ വളരെയധികം
ദേഹാഭിമാനവും ഉണ്ട്. പ്രഭാഷണം ചെയ്യുന്നതിൽ വളരെ നല്ലവരാണ് പക്ഷെ പരസ്പരം
ആത്മീയ സ്നേഹമൊന്നുമില്ല. ദേഹാഭിമാനം നിങ്ങളെ ഉപ്പുവെള്ളമാക്കി മാറ്റും.
ഏതെങ്കിലും കാര്യത്തിന് പെട്ടെന്ന് പിണങ്ങുന്നതും നല്ലതല്ല അതിനാൽ ബാബ പറയുകയാണ്
ആരോടെങ്കിലും ചോദിക്കണമെങ്കിൽ ഇവിടെ വന്ന് ബാബയോട് ചോദിക്കൂ. ആരെങ്കിലും ബാബയോട്
അങ്ങേക്ക് എത്ര കുട്ടികളുണ്ട് എന്ന് ചോദിച്ചാൽ ബാബ പറയും എനിക്ക് ധാരാളം
കുട്ടികളുണ്ട് പക്ഷെ ചിലർ കുപുത്രൻമാരാണ്, ചിലർ സത്പുത്രൻമാരാണ് നല്ല നല്ലവരും
ഉണ്ട്. അതുപോലെ ബാബയുടെ ആജ്ഞാകാരികളും, വിശ്വസ്തരുമാകണം. ശരി.
വളരെക്കാലത്തെ വേർപാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങൾക്ക്
മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലർകാല വന്ദനവും. ആത്മീയ
പിതാവിന്റെ ആത്മീയ കുട്ടികൾക്ക് നമസ്ക്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1)
ദേഹാഭിമാനത്തിലേക്ക് വന്ന് ഒരു ഫാഷനും കാണിക്കരുത്. കൂടുതൽ താല്പര്യം
കാണിക്കരുത്. വളരെ വളരെ സാധാരണമായി ജീവിക്കണം.
2) പരസ്പരം വളരെ വളരെ
ആത്മീയ സ്നേഹത്തോടെ നടക്കണം, ഒരിക്കലും ഉപ്പുവെള്ളമായി മാറരുത്. ബാബയുടെ
സത്പുത്രരാകണം. ഒരിക്കലും അഹങ്കാരം ഉണ്ടാകരുത്.
വരദാനം :-
തന്റെ
ഭാഗ്യത്തിന്റെയും ഭാഗ്യവിധാതാവിന്റെയും ഗുണം പാടുന്ന സദാ പ്രസന്നചിത്തരായി
ഭവിക്കട്ടെ.
എല്ലാ
ബ്രാഹ്മണകുട്ടികൾക്കും ജന്മനാ തന്നെ കിരീടം, സിംഹാസനം, തിലകം
ജന്മസിദ്ധഅധികാരത്തിന്റെ രൂപത്തിൽ പ്രാപ്തമാകുന്നു. അപ്പോൾ ഈ ഭാഗ്യത്തിന്റെ
തിളങ്ങുന്ന നക്ഷത്രത്തെ കണ്ട് തന്റെ ഭാഗ്യത്തിന്റെയും ഭാഗ്യവിധാതാവിന്റെയും ഗുണം
പാടിക്കൊണ്ടിരിക്കൂ. അപ്പോൾ ഗുണസമ്പന്നരായി മാറും. തന്റെ ദുർബലതകളുടെ ഗുണം
പാടരുത്. ഭാഗ്യത്തിന്റെ ഗുണം പാടിക്കൊണ്ടിരിക്കൂ. പ്രശ്നങ്ങളിൽ നിന്ന്
ഉപരിയായിരിക്കൂ. അപ്പോൾ സദാ പ്രസന്നചിത്തരായിരിക്കാനുള്ള വരദാനം പ്രാപ്തമാകും.
പിന്നീട് മറ്റുള്ളവരെയും സഹജമായി തന്നെ പ്രസന്നമാക്കാനാവും.
സ്ലോഗന് :-
ഏകനാമിയും
എക്കോണമിയിലൂടെയും പോകുക തന്നെയാണ് ബ്രാഹ്മണജീവിതത്തിൽ സഫലതയുടെ ആധാരം
അവ്യക്തസൂചനകൾ-
നിശ്ചയത്തിന്റെ അടിത്തറയെ ശക്തമാക്കി സദാ നിർഭയവും നിശ്ചിന്തരുമായിരിക്കൂ
നിശ്ചയം സദാ
നിശ്ചിന്തമാക്കുന്നു. ആരാണോ നിശ്ചിന്തസ്ഥിതിയിലിരുന്ന് ഏതൊരു കാര്യവും
ചെയ്യുന്നത് അതിൽ അവർ തീർച്ചയായും സഫലമാകുന്നു. എന്തെന്നാൽ നിശ്ചിന്തസ്ഥിതിയിൽ
ബുദ്ധി യഥാർഥ നിർണയം ചെയ്യുന്നു. യഥാർഥ നിർണയത്തിന്റെ ആധാരമാണ്- നിശ്ചയബുദ്ധി,
നിശ്ചിന്തസ്ഥിതി, അതിൽ ചിന്തിക്കേണ്ടതിന്റെ പോലും ആവശ്യകതയില്ല.