04.05.2026           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളേ - നിശ്ചയബുദ്ധികളായി മാറി ബാബയുടെ ഓരോ ആജ്ഞയും പാലിച്ചുകൊണ്ടിരിക്കൂ, ആജ്ഞ പാലിക്കുന്നതിലൂടെ മാത്രമേ ശ്രേഷ്ഠരായി മാറൂ.

ചോദ്യം :-
ഏത് കുട്ടികളെയാണ് സത്യമായ ഈശ്വരീയ സേവാധാരികളെന്ന് പറയുന്നത്?

ഉത്തരം :-
ആരാണോ രാജ്യഭാഗ്യം പ്രാപ്തമാക്കാനുള്ള പുരുഷാർത്ഥം ചെയ്യുന്നത്, മറ്റുള്ളവരെ തനിക്ക് സമാനമാക്കി മാറ്റുന്നത്. ഇങ്ങനെയുള്ള ഈശ്വരീയ സേവനത്തിൽ മുഴുകുന്ന കുട്ടികളാണ് സത്യം-സത്യമായ ഈശ്വരീയ സേവാധാരികൾ. മറ്റുള്ളവരും അവരെ കണ്ട് സഹയോഗികളായി മാറും.

ഓംശാന്തി.  
ഇവിടെ ഇരിക്കുമ്പോൾ നിങ്ങൾ എല്ലാവരോടും ശിവബാബയെ ഓർമ്മിക്കണമെന്ന് പറയണം. ഇവിടെ ശിവബാബയാണ് ഉളളത് എന്ന് നിങ്ങൾക്കറിയാം . ബാബയുടെ ക്ഷേത്രത്തിലേക്കും പോകുന്നുണ്ട്. എന്നാൽ ശിവബാബ ആരാണെന്നുളളത് നിങ്ങൾ കുട്ടികൾക്കല്ലാതെ മറ്റാർക്കും തന്നെ അറിയില്ല. അതിനാൽ എല്ലാവർക്കും ശിവബാബയുടെ ഓർമ്മ നൽകണം. ഇവിടെ ഇരിക്കുമ്പോഴും പലരുടേയും ബുദ്ധിയോഗം അവിടെയും-ഇവിടെയും അലഞ്ഞുകൊണ്ടേയിരിക്കുന്നു. അതിനാൽ നിങ്ങളുടെ ജോലിയാണ് ഓർമ്മിപ്പിക്കുക. സഹോദരീ-സഹോദരന്മാരേ, നിങ്ങൾക്ക് സമ്പത്ത് നൽകുന്ന ബാബയെ ഓർമ്മിക്കൂ. നിങ്ങൾ ഇപ്പോൾ സത്യമായ സഹോദരീ-സഹോദരന്മാരാണ്. മനുഷ്യർ കേവലം സ്ത്രീ-പുരുഷന്റെ ശരീരമുളളതു കാരണത്താലാണ് സഹോദരി-സഹോദരനെന്നു പറയുന്നത്. പ്രഭാഷണത്തിലും, സഹോദരീ-സഹോദരൻമാരേ... എന്ന് പറയാറുണ്ട്. എന്നാൽ അവരെല്ലാവരും ശരീരത്തിന്റെ ബന്ധത്തിലുളള സഹോദരീ-സഹോദരന്മാരാണ്. ഇവിടെ അങ്ങനെയൊരു കാര്യമില്ല. നമുക്ക് സമ്പത്ത് നൽകുന്ന രചയിതാവാകുന്ന നമ്മുടെ പിതാവിനെ ഓർമ്മിക്കാനാണ് ആത്മാക്കൾക്ക് മനസ്സിലാക്കിക്കൊടുക്കുന്നത്. വ്യത്യാസമുണ്ടല്ലോ. സഹോദരൻ-സഹോദരി എന്ന വാക്ക് സാധാരണമാണ്. ഇവിടെ അച്ഛൻ കുട്ടികളോട് പറയുന്നു നിങ്ങൾ എന്നെ ഓർമ്മിക്കൂ. ശിവബാബ ആത്മീയ പിതാവാണ്. പ്രജാപിതാ ബ്രഹ്മാവ് ഭൗതിക പിതാവും. അതിനാൽ ബാബയും ദാദയും രണ്ടുപേരും പറയുന്നു- കുട്ടികളേ പിതാവിനെ ഓർമ്മിക്കൂ. മറ്റെവിടെക്കും ബുദ്ധിയോഗം പോകരുത്. ബുദ്ധി ഒരുപാട് അലയുന്നുണ്ട്. ഭക്തിമാർഗ്ഗത്തിലും ഇങ്ങനെയെല്ലാം ഉണ്ടാകുന്നുണ്ട്. കൃഷ്ണന്റെ മുന്നിൽ അഥവാ ഏതെങ്കിലും ദേവതയുടെ മുന്നിൽ ഇരിക്കുമ്പോൾ, മാല ജപിക്കുമ്പോൾ ഒക്കെ ബുദ്ധി അവിടെയും ഇവിടെയുമെല്ലാം അലയുന്നു. ആരാണ് ദേവതകൾ? അവർക്ക് ഈ രാജ്യഭാഗ്യം എങ്ങനെ, എവിടുന്ന് ലഭിച്ചു? ഇത് ആർക്കും അറിയില്ല. ഗുരു നാനാക്ക് സിക്ക് ധർമ്മം സ്ഥാപിച്ചു എന്ന് സിക്ക് ധർമ്മത്തിലുളളവർക്കറിയാം. പിന്നീട് ആ ഗുരുവിന്റെ വംശാവലികളായ പേരക്കുട്ടികളിലൂടെ നടന്നു വരുന്നു. അവരെല്ലാം പുനർജന്മങ്ങളിലേക്ക് വന്നുകൊണ്ടിരിക്കുന്നു. ഈ കാര്യങ്ങളൊന്നും ആർക്കും തന്നെ അറിയില്ല. സദാ ഗുരുനാനാക്കിനെ തന്നെ ഓർമ്മിക്കില്ലല്ലോ. ശരി, മനസ്സിലാക്കൂ, ഗുരുനാനാക്കിനെ അഥവാ ബുദ്ധനെ അഥവാ തന്റെ ഏതെങ്കിലും ധർമ്മ സ്ഥാപകരെ ഓർമ്മിക്കുന്നുവെങ്കിൽ പോലും, അവരിപ്പോൾ എവിടെയാണെന്ന് ആർക്കും തന്നെ അറിയില്ലല്ലോ. അവരിപ്പോൾ എവിടെയാണെന്നു ചോദിച്ചാൽ പറയും ജ്യോതി ജ്യോതിയിൽ പോയി ലയിച്ചു. ഒന്ന്, ശബ്ദത്തിനുപരി പോയി എന്ന് പറയും അല്ലെങ്കിൽ കൃഷ്ണൻ എപ്പോഴും ഹാജരാണെന്ന് പറയുന്നു, എവിടെ നോക്കിയാലും കൃഷ്ണൻ മാത്രമേയുളളൂ. അല്ലെങ്കിൽ രാധ മാത്രമേയുളളൂ. ഇങ്ങനെയെല്ലാം പറഞ്ഞുകൊണ്ടിരിക്കുന്നു. ബാബ മനസ്സിലാക്കിത്തരുന്നു, നിങ്ങൾ ഭാരതവാസികൾ ആദ്യം ദേവതകളായിരുന്നു. നിങ്ങളുടെ മുഖം മനുഷ്യരുടേതും സ്വഭാവം ദേവതകളെപ്പോലെയുമായിരുന്നു. ദേവതകളുടെ ചിത്രങ്ങളുണ്ടല്ലോ. ചിത്രമില്ലായിരുന്നെങ്കിൽ ഇതൊന്നും മനസ്സിലാക്കില്ലായിരുന്നു. രാധാ-കൃഷ്ണനോടൊപ്പം ലക്ഷ്മീ-നാരായണന് എന്ത് സംബന്ധമാണുള്ളത്, എന്ന് ബാബ മാത്രമാണ് വന്ന് പറഞ്ഞു തരുന്നത്. നിരാകാരനായ പിതാവാണ് നമ്മെ പഠിപ്പിക്കുന്നതെന്ന് നിങ്ങൾക്ക് ആർക്ക് വേണമെങ്കിലും മനസ്സിലാക്കിക്കൊടുക്കാൻ സാധിക്കും. വാസ്തവത്തിൽ എല്ലാവരും നിരാകാരികളാണ്. ആത്മാവ് നിരാകാരനാണ് പിന്നീട് ഈ സാകാരത്തിലൂടെയാണ് പറയുന്നത്. നിരാകാരന് പറയാൻ സാധിക്കില്ല. നിങ്ങൾക്ക് മനസ്സിലാക്കിക്കൊടുക്കാൻ സാധിക്കും, ഞങ്ങളുടെ ബാബ തന്നെയാണ് നിങ്ങളുടേയും ബാബ. ശിവബാബ ജ്ഞാനത്തിന്റേയും ശാന്തിയുടേയും സാഗരനാണ്. പരിധിയില്ലാത്ത ബാബയാണ്. ബാബക്കും ശരീരം വേണമല്ലോ. ബാബ സ്വയം പറയുന്നു- ഞാൻ ഈ ബ്രഹ്മാവിന്റെ ശരീരത്തിലേക്കാണ് വരുന്നത്. അപ്പോൾ മാത്രമേ ഈ ബ്രാഹ്മണ ധർമ്മത്തിന്റെ സ്ഥാപനയുണ്ടാകൂ. ബ്രഹ്മാവിലൂടെ ബ്രാഹ്മണരെ രചിക്കുന്നു. അതിനാൽ ബാബ ബ്രാഹ്മണകുട്ടികൾക്കു തന്നെയാണ് മനസ്സിലാക്കിത്തരുന്നത്. മറ്റാർക്കും മനസ്സിലാക്കിക്കൊടുക്കുന്നില്ല. കുട്ടികൾക്കു മാത്രമാണ് മനസ്സിലാക്കിത്തരുന്നത്. നമ്മൾ ശിവബാബയുടെ കുട്ടികളായതു കൊണ്ട് നമ്മളെ ഭഗവാൻ എന്ന് ഒരിക്കലും പറയാൻ സാധിക്കില്ല. അച്ഛൻ അച്ഛനാണ്. കുട്ടികൾ കുട്ടികളാണ്. കുട്ടികൾ വലുതായി അച്ഛനാകുന്നു, അതായത് അവരിലൂടെ കുട്ടികൾക്ക് ജന്മം കൊടുക്കുമ്പോഴാണ് അച്ഛനെന്ന് പറയുന്നത്. ബാബക്ക് ഒരുപാട് കുട്ടികളുണ്ടല്ലോ. കുട്ടികൾക്ക് തന്നെയാണ് ഇതെല്ലാം മനസ്സിലാക്കിത്തരുന്നത്. നിശ്ചയബുദ്ധികളായവർ ബാബയുടെ ആജ്ഞ പാലിക്കും. കാരണം ശ്രീമതത്തിലൂടെ മാത്രമേ ശ്രേഷ്ഠരായി മാറാൻ സാധിക്കുകയുള്ളൂ.

ഇപ്പോൾ നിങ്ങൾക്കറിയാം നമ്മൾ ദേവതകളെപ്പോലെയായി മാറുകയാണ്. ജന്മ-ജന്മാന്തരങ്ങളായി നമ്മൾ ദേവതകളുടെ മഹിമ പാടി വന്നു. നമുക്കിപ്പോൾ ശ്രീമതത്തിലൂടെ ദേവതയായി മാറണം. രാജധാനി സ്ഥാപിക്കപ്പെടണം. എല്ലാവരും പൂർണ്ണമായ രീതിയിൽ ശ്രീമതം പാലിക്കില്ല. സംഖ്യാക്രമമനുസരിച്ചായിരിക്കും പാലിക്കുന്നത്. കാരണം വളരെ വലിയ രാജധാനിയല്ലേ. രാജധാനിയിൽ പ്രജകളും, സേവകരും ചണ്ഢാളന്മാരുമെല്ലാം വേണം. ഇങ്ങനെയുളള പെരുമാറ്റമുള്ളവരുടെയും സാക്ഷാത്കാരമുണ്ടാകും. അവർ ചണ്ഢാളന്മാരുടെ കുടുംബത്തിൽ പോയി ജന്മമെടുക്കും. ചണ്ഢാളൻ ഒരാളായിരിക്കില്ല. അവരുടെയും കുലമുണ്ടായിരിക്കും. ചണ്ഢാളന്മാരുടേയും യൂണിയനുകളുണ്ട്. എല്ലാവരും പരസ്പരം കൂടിച്ചേരുന്നു. ഹർത്താലാണെങ്കിൽ അവർ തന്റെ എല്ലാ ജോലികളും ഉപേക്ഷിക്കും. സത്യയുഗത്തിൽ ഇങ്ങനെയുള്ള കാര്യങ്ങളൊന്നുമില്ല. നിങ്ങളുടെ ഒരു ചിത്രമുണ്ട്, അതിൽ ചോദിക്കാറുണ്ട്-എന്തായി മാറാനാണ് ആഗ്രഹമെന്ന്, വക്കീലാകണോ, ദേവതയാകണോ? നിങ്ങളുടെ മുഴുവൻ രാജധാനിയും ഇവിടെ സ്ഥാപിക്കപ്പെടുകയാണ്. പരിധിയില്ലാത്ത ബാബ പരിധിയില്ലാത്ത കാര്യങ്ങളാണ് കേൾപ്പിക്കുന്നത്. ഇത് ബുദ്ധിയിൽ ഉറപ്പിക്കണം. നമ്മൾ ഭാവിയിലേക്ക് വേണ്ടി പുരുഷാർത്ഥം ചെയ്ത് ഉയർന്ന പദവി പ്രാപ്തമാക്കും. ശ്രീമതത്തിലൂടെ നമ്മൾ ശ്രേഷ്ഠത്തിലും ശ്രേഷ്ഠമായ രാജ്യഭാഗ്യം പ്രാപ്തമാക്കും. പിന്നീട് മറ്റുള്ളവരെ തനിക്കു സമാനമാക്കി മാറ്റുമ്പോഴാണ് ഈശ്വരീയ സേവാധാരിയെന്ന് പറയുന്നത്. ആരുടേയും ഒന്നും ഒളിപ്പിച്ചു വെക്കാൻ സാധിക്കില്ല. മുന്നോട്ട് പോകുമ്പോൾ എല്ലാം അറിയാൻ സാധിക്കും. ഇതിനെ തന്നെയാണ് ജ്ഞാനത്തിന്റെ പ്രകാശമെന്ന് പറയുന്നത്. പ്രകാശം ലഭിച്ചുകൊണ്ടേയിരിക്കുന്നു. മനുഷ്യർക്ക് ഒന്നും അറിയാൻ സാധിക്കുന്നില്ലല്ലോ. ബോംബുകളെല്ലാം ഉള്ളിൽ ഉണ്ടാക്കിക്കൊണ്ടേയിരിക്കുന്നു. ഒരു വസ്തുവും എടുത്തുവെക്കാനല്ലല്ലോ ഉണ്ടാക്കുന്നത്. ആദ്യമാദ്യം വാളുകൊണ്ടുളള യുദ്ധമായിരുന്നു. പിന്നീട് തോക്കുകൾ കൊണ്ടായി. ഇതെല്ലാം ഉപയോഗിക്കുന്നതിനുവേണ്ടിയാണ്, അല്ലാതെ എടുത്തുവെക്കാനല്ല. ഇതിലൂടെയെല്ലാം മരണമുണ്ടാകുമെന്ന് മനസ്സിലാക്കുന്നു. പരീക്ഷണം നടത്തിയിട്ടുണ്ടല്ലോ. ഹിരോഷിമയിൽ ഒരു ബോബിലൂടെ തന്നെ എത്ര പേരാണ് മരിച്ചത്. അതിനുശേഷം നോക്കൂ എത്ര ഉന്നതി ഉണ്ടായി, എത്രയധികം കെട്ടിടങ്ങളാണ് ഉണ്ടാക്കിയിട്ടുള്ളത്. ഹോസ്പിറ്റലിൽ കിടക്കുന്ന തരത്തിലുള്ള വിനാശമല്ല ഇനി ഉണ്ടാവുക, അവസാനസമയത്ത് ഹോസ്പിറ്റലുകളൊന്നും ഉണ്ടായിരിക്കില്ല, ഒരുമിച്ചുളള ഭൂകമ്പമായിരിക്കും. പ്രകൃതി ക്ഷോഭങ്ങളെ ആർക്കും തടയാൻ സാധിക്കില്ല. എല്ലാം ഈശ്വരന്റെ കൈകളിലാണ് എന്ന് പറയാറുമുണ്ട്. ഇപ്പോൾ നിങ്ങൾ കുട്ടികൾ മനസ്സിലാക്കുന്നുണ്ട് വിനാശം ഉണ്ടാവുക തന്നെ വേണം. വരൾച്ചയുണ്ടാകും, വെള്ളം പോലും ലഭിക്കില്ല.... അതെല്ലാം നിങ്ങൾക്കറിയാം. പുതിയ കാര്യമൊന്നുമല്ല. കൽപം മുമ്പും ഇങ്ങനെയെല്ലാം സംഭവിച്ചിരുന്നു. കൽപത്തിന്റെ ജ്ഞാനം ആരിലുമില്ല. ക്രിസ്തുവിന് 3000 വർഷങ്ങൾക്ക് മുൻപ് സ്വർഗ്ഗമായിരുന്നു എന്ന് പറയാറുണ്ട്. പിന്നീട് ശാസ്ത്രങ്ങളിൽ കൽപത്തിന്റെ ആയുസ്സ് ലക്ഷക്കണക്കിന് വർഷങ്ങളാണെന്ന് എഴുതി വെച്ചിട്ടുണ്ട്! ഇതിലേക്കൊന്നും ആരുടേയും ശ്രദ്ധ പോകാറില്ല, കേട്ട് പിന്നീട് അവനവന്റെ ജോലി കാര്യങ്ങളിൽ മുഴുകുന്നു. അതിനാലിപ്പോൾ ബാബ മനസ്സിലാക്കിത്തരുന്നു- ഇപ്പോൾ എത്രയും പെട്ടെന്ന് പുരുഷാർത്ഥം ചെയ്യൂ. ഓർമ്മയിൽ ഇരിക്കൂ എന്നാൽ കറ ഇല്ലാതായിക്കൊണ്ടിരിക്കും. നിങ്ങൾക്ക് ഇവിടുന്നു തന്നെ സതോപ്രധാനമായി മാറണം. ഇല്ലായെന്നുണ്ടെങ്കിൽ ശിക്ഷകളനുഭവിച്ച് പിന്നീട് അവനവന്റെ ധർമ്മത്തിലേക്ക് പോകും.ഭഗവാന്റെ ശ്രീമതമാണ് ലഭിക്കുന്നത്. ശ്രീകൃഷ്ണൻ രാജകുമാരനാണ്. ശ്രീകൃഷ്ണന് എന്ത് മതം നൽകാൻ സാധിക്കും! ഈ കാര്യങ്ങളെക്കുറിച്ച് ലോകത്തിൽ ആർക്കും അറിയില്ല. ശിവബാബയെ ഓർമ്മിക്കൂ..... എന്ന് സ്നേഹത്തോടെ മനസ്സിലാക്കിക്കൊടുക്കണം. ശിവബാബ സ്വയം പറയുന്നു- എന്നെ ഓർമ്മിക്കൂ. ബാബയും മംഗളകാരിയാണ്. മറ്റെല്ലാ സംഗവും ഉപേക്ഷിച്ച് ഒരു സംഗവുമായി മാത്രം ബുദ്ധി യോജിപ്പിക്കൂ. നിങ്ങൾ ഭാരതത്തിന്റെ തോണിയെ അക്കരെയെത്തിക്കുന്നവരാണ്. സത്യനാരായണന്റെ കഥയും ഭാരതവുമായി ബന്ധപ്പെട്ടതാണ്. മറ്റൊരു ധർമ്മത്തിലുള്ളവരും ഒരിക്കലും സത്യനാരായണന്റെ കഥ കേൾക്കില്ല. നരനിൽ നിന്ന് നാരായണനായി മാറുന്നവരും ആദി സനാതന ദേവീ-ദേവത ധർമ്മത്തിലുള്ളവരുമാണ് ഈ കഥ കേൾക്കുന്നത്. അവർ മാത്രമെ അമരകഥ കേൾക്കുകയുള്ളൂ. അമരലോകത്തിൽ ദേവീ-ദേവതകളാണ് ഉള്ളത്. അതിനാൽ തീർച്ചയായും അമരകഥയിലൂടെയായിരിക്കും അമരലോകത്തിൽ ഈ പദവി പ്രപ്തമാക്കിയിട്ടുണ്ടായിരിക്കുക. ഇതിലുളള ഓരോ കാര്യവും ഓർമ്മിക്കേണ്ടതാണ്. ഒരു കാര്യമെങ്കിലും ബുദ്ധിയിൽ നല്ലരീതിയിൽ ഇരുന്നാൽ എല്ലാം സ്വതവേ ഓർമ്മയിൽ വരും. ബാബയെ ഓർമ്മിക്കുകയും സ്വദർശനചക്രത്തെ ശ്രദ്ധയിൽ വെക്കുകയും വേണം. ശിവബാബയോടൊപ്പം ഇവിടെ പാർട്ടഭിനയിക്കുന്നു, പിന്നീട് തിരിച്ച് പോകണം.

സത്യമെന്താണ് അസത്യമെന്താണ് എന്ന് ബാബ തന്നെയാണ് മനസ്സിലാക്കിത്തരുന്നത്. സത്യം ഒന്നു മാത്രമാണ്. ബാക്കിയെല്ലാം അസത്യമാണ്. ലങ്കയിൽ ഒരു രാവണനാണോ ഉണ്ടായിരുന്നത്! സത്യ-ത്രേതായുഗത്തിൽ ഇങ്ങനെയുള്ള കാര്യങ്ങളൊന്നുമില്ല. ഈ മുഴുവൻ മനുഷ്യലോകവും ലങ്കയാണ്. ഇത് രാവണ രാജ്യമാണ്. എല്ലാ സീതമാരും ഒരു രാമനെ തന്നെയാണ് ഓർമ്മിക്കുന്നത്. അഥവാ എല്ലാ ഭക്തരും പ്രിയതമമാരും ഒരു പ്രിയതമനെ, ഒരു ഭഗവാനെ തന്നെയാണ് ഓർമ്മിക്കുന്നത് കാരണം രാവണ രാജ്യമാണ്. സന്യാസിമാർക്ക് ഈ കാര്യങ്ങളെ മനസ്സിലാക്കാൻ സാധിക്കില്ല. എല്ലാവരും ദുഃഖികളാണ്, ശോക വാടികയിലാണ്. കലിയുഗമാണ് ശോക വാടിക. സത്യയുഗമാണ് അശോക വാടിക. ഇവിടെയാണെങ്കിൽ ഓരോ ചുവടിലും ശോകവും ദുഃഖവുമാണ്. നിങ്ങളെ ബാബ അശോകമായ സ്വർഗ്ഗത്തിലേക്ക് കൊണ്ടുപോവുകയാണ്. ഇവിടെയാണെങ്കിൽ മനുഷ്യർ എത്രയാണ് ദുഃഖിക്കുന്നത്. ആരെങ്കിലും മരിച്ചാൽ വട്ടുപിടിച്ചപോലെയാണ്. സ്വർഗ്ഗത്തിൽ ഈ കാര്യങ്ങളൊന്നുമില്ല. സ്ത്രീ വിധവയായി മാറുന്ന തരത്തിൽ സത്യയുഗത്തിൽ അകാലമൃത്യു ഉണ്ടാവുന്നില്ല. അവിടെ സമയത്ത് ഒരു ശരീരം വിട്ട് മറ്റൊരു ശരീരമെടുക്കും. പുരുഷന്റേയോ സ്ത്രീയുടേയോ ശരീരം എടുക്കുമെന്ന സാക്ഷാത്കാരമുണ്ടാകും. അവസാനം ആരൊക്കെ എന്തെല്ലാമായി മാറുമെന്ന് അറിയാൻ സാധിക്കും. പിന്നീട് അവസാന സമയത്ത് , നമ്മൾ ഇത്രയും സമയം പരിശ്രമിച്ചില്ലല്ലോ എന്ന് പറയും. എന്നാൽ അവസാന സമയത്ത് പറഞ്ഞിട്ട് എന്ത് കാര്യമാണുളളത്? സമയം കഴിഞ്ഞുപോയില്ലേ! അതിനാൽ ബാബ പറയുന്നു-കുട്ടികളേ പരിശ്രമിക്കൂ, സേവനത്തിൽ സത്യമായ വലംകൈയായി മാറൂ എന്നാൽ രാജധാനിയിലേക്ക് വരും. സേവനത്തിൽ മുഴുകിയിരിക്കൂ. ഏതുപോലെയാണോ കുടുംബത്തിലുള്ള എല്ലാവരും ഈശ്വരീയ സേവനത്തിൽ മുഴുകിയിരിക്കുന്നത് എന്നതിന്റെ ഉദാഹരണവുമുണ്ടല്ലോ. ഈ കുടുംബത്തിലുള്ളവരെല്ലാം നല്ല കർമ്മം ചെയ്തതുകൊണ്ടാണ് അവർക്ക് ഈശ്വരീയ സേവനത്തിൽ മുഴുകാൻ സാധിച്ചത് എന്ന് പറയാറുണ്ട്. അമ്മയും അച്ഛനും കുട്ടികളും.... എല്ലാവരും ഈശ്വരീയ സേവനത്തിലാണ്, ഇത് നല്ലതാണല്ലോ. സേവനത്തിനു പിറകെ ചുറ്റിക്കറങ്ങിക്കൊണ്ടേയിരിക്കും. നിങ്ങൾ കുട്ടികൾക്ക് വളരെ ഉന്മേഷമുണ്ടായിരിക്കണം. മനുഷ്യരുടെ ആത്മാവിന് സന്തോഷമുണ്ടാകുന്ന തരത്തിൽ അവർക്ക് എങ്ങനെ വഴി പറഞ്ഞുകൊടുക്കാം. എത്ര പേർക്ക് വഴി പറഞ്ഞുകൊടുക്കുന്നുണ്ട്! ഇതിലൂടെ നിങ്ങൾ എത്ര പ്രജകളെയാണ് ഉണ്ടാക്കിയത്, വിത്ത് പാകിയതല്ലേ. ജന്മം കൊണ്ടു തന്നെ ആരും രാജാവായി മാറുന്നില്ലല്ലോ. ആദ്യം പ്രജയുടെ അധികാരിയായി മാറുന്നു പിന്നീട് പുരുഷാർത്ഥം ചെയ്ത്-ചെയ്ത് എന്തിൽ നിന്ന് എന്തായി മാറാൻ സാധിക്കുന്നു. നിങ്ങൾ സേവനം ചെയ്യുന്നതുകണ്ട് മറ്റുള്ളവർക്കും ഉന്മേഷമുണ്ടായിരിക്കും. എന്തുകൊണ്ട് നമുക്കും ഇങ്ങനെയുള്ള പുരുഷാർത്ഥം ചെയ്തുകൂടാ. പുരുഷാർത്ഥം ചെയ്യുന്നില്ലെങ്കിൽ കൽപ-കൽപം ഇങ്ങനെ തന്നെയായിരിക്കും അവസ്ഥ. ഒരുപാട് പേർ വന്ന് പശ്ചാത്തപിക്കും. മുഴുവൻ ആയുസ്സിലും കണ്ടിട്ടില്ലാത്ത ദുഃഖമാണ് മനുഷ്യർ ആ സമയത്ത് അനുഭവിക്കുന്നത്. ശ്രീമതത്തിലൂടെ നടക്കാത്തതു കാരണം അവസാന സമയം അത്രയും ദുഃഖം അനുഭവിക്കും. അതിന്റെ കാര്യം തന്നെ പറയണ്ട. കാരണം അനേക വികർമ്മങ്ങൾ ചെയ്തിട്ടുണ്ട്. ബാബ വഴിയും വളരെ സഹജമായാണ് പറഞ്ഞു തരുന്നത്- ബാബയെ മാത്രം ഓർമ്മിക്കൂ. മറ്റുള്ളവർക്കും ഈ വഴി പറഞ്ഞുകൊടുക്കൂ.

ക്രിസ്ത്യൻ ധർമ്മത്തിലെ മനുഷ്യരെ പോലെയും, ഇസ്ലാം ധർമ്മത്തിലെ മനുഷ്യരെ പോലെയും നിങ്ങൾ ദേവീ-ദേവത ധർമ്മത്തിലുള്ളവരായിരുന്നു. അവർ ഏറ്റവും പവിത്രമായവരാണ്. ഇതുപോലെയുള്ള ധർമ്മം മറ്റൊന്നില്ല. പകുതി കൽപം നിങ്ങൾ പവിത്രമായി കഴിയുന്നു. സ്വർഗ്ഗത്തിന്റെയും നരകത്തിന്റെയും മഹിമയുണ്ട്. സ്വർഗ്ഗം എന്ന് എന്തിനെയാണ് പറയുന്നതെന്ന് പോലും ആർക്കും അറിയില്ല. ബാബ ഭാരതത്തിൽ തന്നെ വന്നാണ് കുട്ടികളെ ഉണർത്തുന്നത്. 5000 വർഷത്തിന്റെ കാര്യമാണ്. സ്വർഗ്ഗവാസിയായവർ തന്നെയാണ് ഇപ്പോൾ നരകവാസികളായി മാറിയിരിക്കുന്നത്. പിന്നീട് ബാബ വന്ന് നമ്മെ പാവനവും സ്വർഗ്ഗവാസികളുമാക്കി മാറ്റുന്നു. ഒരു പ്രിയതമൻ വന്ന് എല്ലാ പ്രിയതമകളേയും തന്റെ അശോക വാടികയിലേക്ക് കൊണ്ടുപോകുന്നു. അതിനാൽ ആദ്യമാദ്യം എല്ലാവരോടും ബാബയെ ഓർമ്മിക്കാൻ പറയൂ. ഇല്ലായെന്നുണ്ടങ്കിൽ ഇവിടെ ഇരുന്നുകൊണ്ടും ബുദ്ധി അവിടേയും ഇവിടേയും അലഞ്ഞുകൊണ്ടേയിരിക്കും. ഇതു തന്നെയാണ് ഭക്തിമാർഗ്ഗത്തിലുള്ള അവസ്ഥ. ബാബ അനുഭവിയാണല്ലോ. ഏറ്റവും നല്ല കച്ചവടം വജ്രങ്ങളുടേതാണ്. അതിലും യഥാർത്ഥമായതും കൃത്രിമമായതും മനസ്സിലാക്കാൻ വളരെ ബുദ്ധിമുട്ടിയാണ്. ഇവിടേയും സത്യം മറഞ്ഞിരിക്കുകയാണ്. അസത്യം മാത്രമാണ് നടന്നുവരുന്നത്. ഇതും ഡ്രാമയിൽ അടങ്ങിയിട്ടുണ്ട്. നിങ്ങൾക്കറിയാം നമ്മളെല്ലാവരും ഡ്രാമയിലെ പാർട്ട്ധാരികളാണ്. ഈ ഡ്രാമയിൽ നിന്ന് ആർക്കും മുക്തമാകാൻ സാധിക്കില്ല. ആർക്കും മോക്ഷത്തെ പ്രാപ്തമാക്കാൻ സാധിക്കില്ല. വിവേകം പ്രയോഗിക്കണം. പാർട്ടനുസരിച്ച് മുന്നോട്ടുപോകുന്നു. പിന്നീട് അടുത്ത കൽപവും അതേ പാർട്ട് തന്നെ ആവർത്തിക്കപ്പെടും. മനുഷ്യർ എങ്ങനെയെല്ലാമാണ് മരിക്കുന്നത്, വിനാശമുണ്ടാകുന്നത് എന്നെല്ലാം നിങ്ങൾ കാണാൻ പോവുകയാണ്. എല്ലാ ആത്മാക്കളും നിർവ്വാണധാമത്തിലേക്ക് പോകും. ഈ ജ്ഞാനം ബുദ്ധിയിലുണ്ട്. സേവനത്തിൽ മുഴുകുന്നതിലൂടെ അനേകരുടെ മംഗളമുണ്ടാകും. കുടുംബത്തിലുള്ളവർ മുഴുവനും ഈ ജ്ഞാനത്തിൽ വന്നാൽ വളരെ അത്ഭുതമുണ്ടാകും. ശരി!

വളരെക്കാലത്തെ വേർപാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ കുട്ടികൾക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണകളും സുപ്രഭാതവും. ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികൾക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) അവസാന സമയത്തെ വേദനാജനകമായ ദൃശ്യത്തിൽ നിന്നും അഥവാ ദുഃഖങ്ങളിൽ നിന്നും മുക്തമാകുന്നതിനുവേണ്ടി ഇപ്പോൾ മുതൽ ബാബയുടെ ശ്രീമതമനുസരിച്ച് മുന്നേറണം. ശ്രീമതത്തിലൂടെ തനിക്ക് സമാനമാക്കി മാറ്റാനുള്ള സേവനം ചെയ്യണം.

2) സേവനത്തിൽ ബാബയുടെ വലംകൈയ്യായി മാറണം. ആത്മാവിനെ സന്തോഷിപ്പിക്കാനുള്ള വഴി പറഞ്ഞുകൊടുക്കണം. എല്ലാവരുടേയും മംഗളം ചെയ്യണം.

വരദാനം :-
സങ്കൽപങ്ങളിലൂടെയുണ്ടാകുന്ന ആശയക്കുഴപ്പങ്ങൾ അഥവാ ശിക്ഷകളിൽ നിന്നുപോലും രക്ഷപെടുന്ന പാസ് വിത്ത് ഓണർ ആയി ഭവിക്കട്ടെ.

പദവിയോടെ പാസാകുക എന്നാൽ മനസിൽ സങ്കൽപങ്ങളിലൂടെ ഉണ്ടാകുന്ന ശിക്ഷകൾ അനുഭവിക്കാതിരിക്കുക എന്നാണ് അർത്ഥം. ധർമ്മരാജനിൽനിന്നും ലഭിക്കുന്ന ശിക്ഷകൾ പിന്നീടാണ് എന്നാൽ സ്വന്തം സങ്കൽപങ്ങളുടെ ആശയക്കുഴപ്പങ്ങൾ ഇല്ലാതിരിക്കുക അഥവാ ശിക്ഷകളിൽ നിന്നും രക്ഷപ്പെടുക ഇതാണ് പദവിയോടെ പാസാകുന്നവരുടെ ലക്ഷണം. വാക്ക,് കർമ്മം, സംബന്ധസമ്പർക്കങ്ങൾ എന്നിവ വലിയകാര്യങ്ങളാണ്. പക്ഷേ സങ്കൽപങ്ങളിൽപോലും ആശയക്കുഴപ്പങ്ങളില്ലാതിരിക്കുക, അങ്ങിനെയുള്ള പ്രതിജ്ഞ ചെയ്താൽ പദവിയോടെ പാസാകുന്നവരായി മാറാം.

സ്ലോഗന് :-
ജ്ഞാനമാകുന്ന നെയ്യും യോഗമാകുന്ന തിരിയും ശരിയാണെങ്കിൽ സന്തോഷത്തിന്റെ ദീപം സദാ തെളിഞ്ഞുകത്തിക്കൊണ്ടിരിക്കും.

അവ്യക്തസൂചന- സദാ സുസ്ഥിരവും അചഞ്ചലവുമായ ഏകരസസ്ഥിതി അനുഭവം ചെയ്യൂ.

ലോകത്തിലെ ഏത് പ്രകാരത്തിലുമുള്ള ഇളക്കങ്ങളും താങ്കളുടെ അചഞ്ചലവും ഉറച്ചതുമായ സ്ഥിതിക്ക് തടസ്സമാകരുത്. അങ്ങിനെയുള്ള വിഘ്നവിനാശകരും ഉറച്ചതും ഇളകാത്തവരുമായി മാറി ഓരോ വിഘ്നത്തേയും, ഇതൊരുവിഘ്നമേയല്ല കളിയാണ് എന്നമട്ടിൽ മറികടക്കൂ. അപ്പോൾ പർവ്വതം പോലെയുള്ള വിഘ്നം പഞ്ഞിപോലെ അനുഭവപ്പെടും. കാരണം ഇതെല്ലാം വരികതന്നെ വേണം, വരും എന്നെല്ലാം ജ്ഞാനികളായ ആത്മാക്കൾക്ക് നേരത്തേതന്നെ അറിയുന്നകാര്യമാണ്.