04.06.2024           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളെ - ഇപ്പോള് ഈ മോശമായ അഴുക്ക് നിറഞ്ഞ ലോകത്തിന് തീ പിടിക്കണം അതുകൊണ്ട് ശരീര സഹിതം എന്തെല്ലാമാണോ നിങ്ങള് എന്റേതെന്ന് പറയുന്നത് അതിനെ മറക്കണം, അതിനോട് മനസ്സ് വെയ്ക്കരുത്.

ചോദ്യം :-
ബാബ എന്തുകൊണ്ടാണ് നിങ്ങള്ക്ക് ഈ ദുഃഖധാമത്തോട് വെറുപ്പ് തോന്നിക്കുന്നത്?

ഉത്തരം :-
എന്തുകൊണ്ടെന്നാല് നിങ്ങള്ക്ക് ശാന്തിധാമത്തിലേക്കും-സുഖധാമത്തിലേക്കും പോകണം. ഈ അഴുക്ക് നിറഞ്ഞ ലോകത്തില് ഇനി ജീവിക്കേണ്ട. നിങ്ങള്ക്കറിയാം ആത്മാവ് ശരീരത്തില് നിന്ന് വേറിട്ട് വീട്ടിലേക്ക് പോകും, അതുകൊണ്ട് എന്തിന് ഈ ശരീരത്തെ നോക്കണം. ആരുടെയും പേരിലേക്കും രൂപത്തിലേക്കും ബുദ്ധി പോകരുത്. മോശമായ ചിന്ത വന്നാല് പോലും പദവി ഭ്രഷ്ടമാകും.

ഓംശാന്തി.  
ശിവബാബ തന്റെ കുട്ടികളോട്, ആത്മാക്കളോട് സംസാരിക്കുന്നു. ആത്മാവ് തന്നെയാണ് കേള്ക്കുന്നത്. സ്വയം ആത്മാവാണെന്ന് ഉറപ്പിക്കണം. നിശ്ചയം വരുത്തി പിന്നീട് ഈ കാര്യം മനസ്സിലാക്കി കൊടുക്കണം അതായത് പരിധിയില്ലാത്ത ബാബ എല്ലാവരെയും കൊണ്ട് പോകുന്നതിനാണ് വന്നിരിക്കുന്നത്. ദുഃഖത്തിന്റെ ബന്ധനത്തില് നിന്ന് മോചിപ്പിച്ച് സുഖത്തിന്റെ സംബന്ധത്തിലേക്ക് കൊണ്ടുപോകുന്നു. സുഖത്തെ സംബന്ധമെന്നും, ദുഃഖത്തെ ബന്ധനമെന്നും പറയുന്നു. ഇപ്പോള് ഇവിടെയുള്ള ഒരു നാമ- രൂപത്തിലും മനസ്സ് വയ്ക്കരുത്. തന്റെ വീട്ടിലേക്ക് പോകുന്നതിന് തയ്യാറെടുക്കണം. പരിധിയില്ലാത്ത ബാബ വന്നിരിക്കുന്നു, എല്ലാ ആത്മാക്കളെയും കൊണ്ട് പോകുന്നതിന് വേണ്ടി. അതുകൊണ്ട് ഇവിടെ ആരോടും മനസ്സ് വയ്ക്കരുത്. ഇതെല്ലാം ഇവിടെയുള്ള മോശമായ ബന്ധനമാണ്. നിങ്ങള് മനസ്സിലാക്കുന്നുണ്ട് നമ്മളിപ്പോള് പവിത്രമാകുകയാണ് അതുകൊണ്ട് നമ്മുടെ ശരീരത്തില് മോശമായ ചിന്തയോടെ ഒരാളും തൊടുകപോലും ചെയ്യരുത്. ആ ചിന്ത തന്നെ ഇല്ലാതാകുന്നു. പവിത്രമാകാതെ തിരിച്ച് വീട്ടിലേക്ക് പോകാന് സാധിക്കില്ല. പരിവര്ത്തനപ്പെട്ടില്ലെങ്കില് പിന്നീട് ശിക്ഷകള് അനുഭവിക്കേണ്ടി വരും. ഈ സമയം എല്ലാ ആത്മാക്കളും പരിവര്ത്തനപ്പെടാത്തവരാണ്. ശരീരമുപയോഗിച്ച് മോശമായ കര്മം ചെയ്തു കൊണ്ടിരിക്കുന്നു. മലിനമായ ദേഹധാരികളില് മനസ്സ് വെച്ചിരിക്കുന്നു. ബാബ വന്ന് പറയുന്നു- ഈ എല്ലാ മോശമായ ചിന്തയും ഉപേക്ഷിക്കൂ. ആത്മാവിന് ശരീരത്തില് നിന്ന് വേറിട്ട് വീട്ടിലേക്ക് പോകണം. ഇതാണെങ്കില് വളരെ മോശമായ അഴുക്ക് നിറഞ്ഞ ലോകമാണ്, ഇതില് ഇനിയും നമുക്ക് ജീവിക്കേണ്ട. ആരെയും കാണാന് പോലും ഹൃദയം ആഗ്രഹിക്കുന്നില്ല. ഇപ്പോള് ബാബ വന്നിരിക്കുന്നു സ്വര്ഗ്ഗത്തിലേക്ക് കൊണ്ട് പോകുന്നതിന്. ബാബ പറയുന്നു- കുട്ടികളെ, സ്വയം ആത്മാവാണെന്ന് മനസ്സിലാക്കൂ. പവിത്രമാകുന്നതിന് വേണ്ടി ബാബയെ ഓര്മ്മിക്കൂ. ഒരു ദേഹധാരിയിലും മനസ്സ് വെയ്ക്കരുത്. ഒട്ടും മമത്വം ഇല്ലാതാകണം. സ്ത്രീ-പുരുഷന്മാര്ക്ക് പരസ്പരം വളരെ സ്നേഹമുണ്ടാകുന്നു. പരസ്പരം കാണാതിരിക്കാനേ സാധിക്കുന്നില്ല. ഇപ്പോള് ആത്മാവ് പരസ്പരം സഹോദര-സഹോദരനെന്ന് മനസ്സിലാക്കണം. മോശമായ ചിന്ത ഉണ്ടായിരിക്കരുത്. ബാബ മനസ്സിലാക്കി തരുന്നു- ഇപ്പോള് ഇത് വേശ്യാലയമാണ്. വികാരങ്ങള് കാരണം തന്നെയാണ് നിങ്ങള് ആദി-മദ്ധ്യ-അന്ത്യം ദുഃഖം നേടിയത്. ബാബ ഇതിനോട് വളരെയധികം വെറുപ്പ് ഉണര്ത്തുന്നു. ഇപ്പോള് നിങ്ങള് പോകാന് വേണ്ടി ബോട്ടിലിരിക്കുന്നു. ആത്മാവിനറിയാം ഇപ്പോള് ബാബയുടെ അടുത്തേക്ക് പൊയ്ക്കൊണ്ടിരിക്കുകയാണ്. ഈ മുഴുവന് പഴയ ലോകത്തോടും വൈരാഗ്യമാണ്. ഈ മോശമായ ലോകം, നരകമായ വേശ്യാലയത്തില് ഞങ്ങള്ക്ക് കഴിയേണ്ട. അപ്പോള് പിന്നെ വിഷത്തിന് വേണ്ടിയുള്ള മോശമായ ചിന്ത വരുന്നത് വളരെ മോശമാണ്. പദവിയും ഭ്രഷ്ടമാകും. ബാബ പറയുന്നു ഞാന് നിങ്ങളെ പുഷ്പങ്ങളുടെ ലോകത്തേക്ക്, സുഖധാമത്തിലേക്ക് കൊണ്ട് പോകാന് വന്നിരിക്കുന്നു. ഞാന് നിങ്ങളെ ഈ വേശ്യാലയത്തില് നിന്നെടുത്ത് ശിവാലയത്തിലേക്ക് കൊണ്ട് പോകും. അതുകൊണ്ട് ബുദ്ധിയുടെ യോഗം ഇപ്പോള് പുതിയ ലോകത്തിലായിരിക്കണം. എത്ര സന്തോഷമുണ്ടായിരിക്കണം. പരിധിയില്ലാത്ത ബാബ നമ്മളെ പഠിപ്പിക്കുന്നു, ഈ പരിധിയില്ലാത്ത സൃഷ്ടി ചക്രം എങ്ങനെയാണ് കറങ്ങുന്നത്, അത് ബുദ്ധിയിലുണ്ട്. സൃഷ്ടി ചക്രത്തെ അറിയുന്നതിലൂടെ അതായത് സ്വദര്ശന ചക്രധാരിയാകുന്നതിലൂടെ നിങ്ങള് ചക്രവര്ത്തി രാജാവാകും. അഥവാ ദേഹധാരിയോട് ബുദ്ധിയോഗം വച്ചിട്ടുണ്ടെങ്കില് പദവി ഭ്രഷ്ടമാകും. ഒരു ദേഹത്തിന്റെ സംബന്ധവും ഓര്മ്മ വരരുത്. ഇതാണെങ്കില് ദുഃഖത്തിന്റെ ലോകമാണ്, ഇതില് എല്ലാവരും ദുഃഖം മാത്രം നല്കുന്നവരാണ്.

ബാബ മോശമായ ലോകത്തില് നിന്ന് എല്ലാവരെയും കൊണ്ട് പോകുകയാണ്, അതുകൊണ്ട് ബുദ്ധിയോഗം ഇപ്പോള് തന്റെ വീടിനോട് വെയ്ക്കണം. മനുഷ്യര് ഭക്തി ചെയ്യുന്നു- മുക്തിയിലേക്ക് പോകുന്നതിന്. നിങ്ങളും പറയുന്നു- ഞങ്ങള് ആത്മാക്കള്ക്ക് ഇവിടെ കഴിയേണ്ട. ഞങ്ങള് ഈ മോശമായ ശരീരം ഉപേക്ഷിച്ച് നമ്മുടെ വീട്ടിലേക്ക് പോകും, ഇത് പഴകിയ ചെരുപ്പാണ്. ബാബയെ ഓര്മ്മിച്ചോര്മ്മിച്ച് പിന്നീട് ഈ ശരീരം ഉപേക്ഷിക്കും. അന്തിമകാലത്ത് ഒരു ബാബയെ കൂടാതെ രണ്ടാമതൊരു വസ്തുവും ഓര്മ്മയുണ്ടായിരിക്കരുത്. ഈ ശരീരം പോലും ഇവിടെ തന്നെ ഉപേക്ഷിക്കണം. ശരീരം പോയി എന്നാല്എല്ലാം തന്നെ പോയി. ദേഹ സഹിതം എന്തെല്ലാമുണ്ടോ, എന്തെല്ലാമാണോ നിങ്ങള് എന്റേത്-എന്റേതെന്ന് പറയുന്നത് ഇതെല്ലാം മറക്കണം. ഈ മോശമായ ലോകത്തിന് തീ പിടിക്കും, അതുകൊണ്ട് ഇപ്പോള് ഇതിനോട് മനസ്സ് വയ്ക്കരുത്. ബാബ പറയുന്നു മധുര-മധുരമായ കുട്ടികളെ, ഞാന് നിങ്ങള്ക്കായി സ്വര്ഗ്ഗത്തിന്റെ സ്ഥാപന ചെയ്തുകൊണ്ടിരിക്കുന്നു. അവിടെ നിങ്ങള് തന്നെയാണ് പോയി ജീവിക്കുക. ഇപ്പോള് നിങ്ങളുടെ മുഖം ആ വശത്തേക്കാണ്. ബാബയെ, വീടിനെ, സ്വര്ഗ്ഗത്തെ ഓര്മ്മിക്കണം. ദുഃഖധാമത്തോട് വെറുപ്പാണ് വരുന്നത്. ഈ ശരീരത്തോട് വെറുപ്പ് വരുന്നു. വിവാഹം കഴിക്കുന്നതിന്റെ ആവശ്യം എന്താണ്? വിവാഹം കഴിക്കുന്നതിലൂടെ പിന്നീട് മനസ്സ് പോകുന്നത് ശരീരത്തിലേക്കാണ്. ബാബ പറയുന്നു ഈ പഴയ ചെരുപ്പുകളോട് (ശരീരങ്ങളോട്) ഇപ്പോള് ഒരു സ്നേഹവും വയ്ക്കരുത്. ഇത് തന്നെയാണ് വേശ്യാലയം. എല്ലാവരും അങ്ങേയറ്റം പതിതരാണ്. രാവണ രാജ്യമാണ്. ഇവിടെ ആരോടും മനസ്സ് വയ്ക്കരുത്, ബാബയിലല്ലാതെ. ബാബയെ ഓര്മ്മിക്കുന്നില്ലെങ്കില് ജന്മ-ജന്മാന്തരങ്ങളിലെ പാപം മുറിയുകയില്ല. പിന്നീടുള്ള ശിക്ഷകളും വളരെ കടുത്തതാണ്. പദവിയും ഭ്രഷ്ടമാകും. എങ്കില് എന്തുകൊണ്ട് ഈ കലിയുഗീ ബന്ധനത്തെ ഉപേക്ഷിച്ചു കൂടാ. ബാബ എല്ലാവര്ക്കുമായി ഈ പരിധിയില്ലാത്ത കാര്യം മനസ്സിലാക്കി തരുന്നു. എപ്പോള് രജോപ്രധാന സന്യാസിയായിരുന്നോ അപ്പോള് ലോകം അഴുക്കായിരുന്നില്ല. കാട്ടിലായിരുന്നു കഴിഞ്ഞിരുന്നത്. എല്ലാവര്ക്കും ആകര്ഷണമുണ്ടായിരുന്നു. മനുഷ്യര് അവിടേക്ക് പോയി അവര്ക്കുള്ള ഭക്ഷണം എത്തിച്ചു കൊടുത്തിരുന്നു. നിര്ഭയരായിട്ടായിരുന്നു കഴിഞ്ഞിരുന്നത്. നിങ്ങളും നിര്ഭയരാകണം. ഇതിന് വളരെ വിശാല ബുദ്ധി ആവശ്യമാണ്. ബാബയുടെ അടുത്ത് വരുമ്പോള് കുട്ടികള്ക്ക് സന്തോഷമുണ്ട്. നമ്മള് പരിധിയില്ലാത്ത അച്ഛനില് നിന്നും സുഖധാമത്തിന്റെ സമ്പത്തെടുക്കുന്നു. ഇവിടെയാണെങ്കില് എത്ര ദുഃഖമാണ്. പല അറപ്പ് തോന്നിക്കുന്ന രോഗങ്ങളും മറ്റും ഉണ്ടാകുന്നു. ബാബ ഗ്യാരണ്ടി നല്കുന്നു- നിങ്ങളെ ദുഃഖം, രോഗങ്ങള് എന്നിവയുടെ പേരുപോലുമില്ലാത്ത ലോകത്തിലേക്ക് കൊണ്ട് പോകുന്നു. അരകല്പത്തേക്ക് നിങ്ങളെ ആരോഗ്യവാനാക്കുന്നു. ഇവിടെ ആരോടെങ്കിലും മനസ്സ് വച്ചിട്ടുണ്ടെങ്കില് വളരെ ശിക്ഷ അനുഭവിക്കേണ്ടി വരും.

നിങ്ങള്ക്ക് മനസ്സിലാക്കികൊടുക്കാന് സാധിക്കും, അവര് പറയുന്നു മൂന്ന് മിനിറ്റ് നിശ്ശബ്ദമായിരിക്കാന്. പറയൂ, കേവലം നിശ്ശബ്ദത കൊണ്ട് എന്താകാനാണ്. ബാബയെ ഓര്മ്മിക്കുകയാണ് വേണ്ടത്. അതിലൂടെ വിര്മ്മം വിനാശമാകും. ശാന്തിയുടെ വരദാനം നല്കുന്നത് ബാബയാണ്. ബാബയെ ഓര്മ്മിക്കാതെങ്ങനെ ശാന്തി ലഭിക്കും? ബാബയെ ഓര്മ്മിക്കുമ്പോഴാണ് സമ്പത്ത് ലഭിക്കുക. ടീച്ചര്മാര് വളരെയധികം പാഠം പഠിപ്പിക്കണം. ഉത്സാഹിക്കണം. ആരും ഒന്നും പറയില്ല. ബാബയുടേതായി എങ്കില് വയറിന് വേണ്ടത് ലഭിക്കുക തന്നെ ചെയ്യും, ശരീര നിര്വ്വാഹാര്ത്ഥം വളരെ ലഭിക്കും. പുത്രി വേദാന്തി (വേദാന്തി ബഹന്ജി) ചെയ്തത് പോലെ. പരീക്ഷക്കുള്ള ഒരു ചോദ്യമായിരുന്നു- ഗീതയുടെ ഭഗവാന് ആരാണ്? പരമപിതാ പരമാത്മാവായ ശിവന് എന്നെഴുതിയപ്പോള് തോല്പ്പിച്ചു. ആരെല്ലാമാണോ കൃഷ്ണനെന്ന് എഴുതിയിട്ടുണ്ടായിരുന്നത്, അവരെ ജയിപ്പിച്ചു. കുട്ടി സത്യം പറഞ്ഞപ്പോള് അറിവില്ലാത്തത് കാരണം തോല്പ്പിച്ചു. പിന്നീട് എഴുതിയത് സത്യമാണ് എന്ന് തെളിയിക്കാനായി യുദ്ധം ചെയ്യേണ്ടിവരും. ഗീതയുടെ ഭഗവാന് നിരാകാരനായ പരംപിതാ പരമാത്മാവ് തന്നെയാണ്. ദേഹധാരിയായ കൃഷ്ണന് ആകാന് സാധിക്കില്ല. എന്നാല് പുത്രിക്ക് ഈ ആത്മീയ സേവനം ചെയ്യാനായിരുന്നു ആഗ്രഹം അതുകൊണ്ട് (ആ പഠിപ്പ്) ഉപേക്ഷിച്ചു.

നിങ്ങള്ക്കറിയാം ഇപ്പോള് ബാബയെ ഓര്മ്മിച്ചോര്മ്മിച്ച് തന്റെ ഈ ശരീരത്തെ പോലും ഉപേക്ഷിച്ച് ശാന്തിയുടെ ലോകത്തിലേക്ക് പോകണം. ഓര്മ്മിക്കുന്നതിലൂടെ ആരോഗ്യവും, സമ്പത്തും രണ്ടും തന്നെ ലഭിക്കുന്നു. ഭാരതത്തില് ശാന്തിയും സമൃദ്ധിയും ഉണ്ടായിരുന്നില്ലേ. ഇങ്ങനെ-ഇങ്ങനെയുള്ള കാര്യങ്ങള് നിങ്ങള് കുമാരിമാരിരുന്ന് മനസ്സിലാക്കികൊടുക്കൂ എങ്കില് നിങ്ങളെ ആരും തന്നെ വിമര്ശിക്കില്ല. അഥവാ എതിരിടാന് വരികയാണെങ്കില് നിയമത്തിന്റെ ഭാഗത്തുനിന്ന് നേരിടൂ, വലിയ വലിയ ഓഫീസര്മാരുടെ അടുത്ത് പോകൂ. അവര് എന്ത് ചെയ്യും? നിങ്ങള് ഒരിക്കലും വിശന്ന് മരിക്കില്ല. പഴവും തൈരും കൂട്ടിയും ചപ്പാത്തി കഴിക്കാന് സാധിക്കും. മനുഷ്യര് വയറിന് വേണ്ടി എത്ര പാപമാണ് ചെയ്യുന്നത്. ബാബ വന്ന് എല്ലാവരെയും പാപാത്മാവില് നിന്നും പുണ്യ ആത്മാവാക്കുന്നു. ഇവിടെ പാപം ചെയ്യുകയോ, കള്ളം പറയുകയോ ചെയ്യേണ്ട ഒരാവശ്യവുമില്ല. നിങ്ങള്ക്കാണെങ്കില് 3/4 ഭാഗവും സുഖമാണ് ലഭിക്കുന്നത്, ബാക്കി 1/4 ഭാഗമാണ് ദുഃഖമനുഭവിക്കുന്നത്. ഇപ്പോള് ബാബ പറയുന്നു - മധുരമായ കുട്ടികളെ, എന്നെ ഓര്മ്മിക്കുകയാണെങ്കില് നിങ്ങളുടെ ജന്മജന്മാന്തരങ്ങളിലെ പാപം ഭസ്മമാകും. വേറൊരു ഉപായവുമില്ല. ഭക്തിമാര്ഗ്ഗത്തിലാണെങ്കില് വളരെ അലച്ചില് അനുഭവിക്കുന്നു. ശിവന്റെ പൂജ വീട്ടില് പോലും ചെയ്യാന് സാധിക്കും. എന്നാലും പുറത്ത് ക്ഷേത്രത്തില് തീര്ച്ചയായും പോകുന്നു. ഇവിടെയാണെങ്കില് നിങ്ങള്ക്ക് ബാബയെ ലഭിച്ചു. നിങ്ങള്ക്ക് ചിത്രം വയ്ക്കേണ്ട ആവശ്യമില്ല. ബാബയെ നിങ്ങള്ക്കറിയാം. ബാബ നമ്മുടെ പരിധിയില്ലാത്ത പിതാവാണ്, കുട്ടികള്ക്ക് പരിധിയില്ലാത്ത സ്വര്ഗ്ഗത്തിന്റെ ചക്രവര്ത്തീ പദവിയുടെ സമ്പത്ത് നല്കിക്കൊണ്ടിരിക്കുന്നു. നിങ്ങള് വരുന്നത് ബാബയില് നിന്ന് സമ്പത്തെടുക്കാനാണ്. ഇവിടെ ശാസ്ത്രം മുതലായവ പഠിക്കുന്നതിന്റെ കാര്യമേയില്ല. കേവലം ബാബയെ ഓര്മ്മിക്കണം. ബാബാ ഞങ്ങള് വന്നു കഴിഞ്ഞു അത്രമാത്രം. നിങ്ങള് വീടുപേക്ഷിച്ചിട്ട് എത്ര കാലമായി? സുഖധാമം ഉപേക്ഷിച്ചിട്ട് 63 ജന്മമായി. ഇപ്പോള് ബാബ പറയുന്നു ശാന്തിധാമത്തിലേക്ക്, സുഖധാമത്തിലേക്ക് പോകാം. ഈ ദുഃഖധാമത്തെ മറക്കൂ. ശാന്തിധാമത്തെയും, സുഖധാമത്തെയും ഓര്മ്മിക്കൂ. മറ്റൊരു ബുദ്ധിമുട്ടും ഇല്ല. ശിവബാബയ്ക്ക് ഒരു ശാസ്ത്രവും പഠിക്കേണ്ട ആവശ്യമില്ല. ഈ ബ്രഹ്മാവ് പഠിച്ചിട്ടുണ്ട്. നിങ്ങളെ ഇപ്പോള് ശിവബാബയാണ് പഠിപ്പിക്കുന്നത്. ഈ ബ്രഹ്മാവിനും പഠിപ്പിക്കാന് സാധിക്കും. എന്നാല് നിങ്ങളെപ്പോഴും ശിവബാബയാണ് പഠിപ്പിക്കുന്നത് എന്ന് മനസ്സിലാക്കൂ. ബാബയെ ഓര്മ്മിക്കുന്നതിലൂടെയാണ് വികര്മ്മം വിനാശമാകുക. ഇടയില് ഇദ്ദേഹവും ഉണ്ട്.

ഇപ്പോള് ബാബ പറയുന്നു സമയം കുറച്ചേയുള്ളൂ, കൂടുതലില്ല. ഇങ്ങനെ ചിന്തിക്കരുത് ഭാഗ്യത്തിലെന്തുണ്ടോ അത് കിട്ടും. സ്കൂളില് പഠിക്കാനുള്ള പരിശ്രമം ചെയ്യുന്നില്ലേ. ഇങ്ങനെ ഒരിക്കലും പറയില്ലല്ലോ- ഭാഗ്യത്തിലുണ്ടെങ്കില്...... ഇവിടെ പഠിക്കുന്നില്ലെങ്കില് അവിടെ ജന്മ-ജന്മാന്തരം വേലക്കാരനായി ഭൃത്യജോലി ചെയ്തുകൊണ്ടേയിരിക്കും. രാജ പദവി ലഭിക്കില്ല. അവസാനം ചിലപ്പോള് കിരീടം വച്ച് തരും, അതും ത്രേതായുഗത്തിന്റെ അവസാനത്തില്. അടിസ്ഥാന കാര്യമാണ് - പവിത്രമായി മറ്റുള്ളവരെയും ആക്കിതീര്ക്കുക. സത്യനാരായണന്റെ സത്യ കഥ കേള്പ്പിക്കുന്നത് വളരെ എളുപ്പമാണ്. രണ്ട് അച്ഛന്മാരുണ്ട്, പരിധിയുള്ള അച്ഛന്റെ പക്കല് നിന്ന് പരിധിയുള്ള സമ്പത്ത് ലഭിക്കുന്നു, പരിധിയില്ലാത്ത അച്ഛനില് നിന്ന് പരിധിയില്ലാത്തത് ലഭിക്കുന്നു. പരിധിയില്ലാത്ത അച്ഛനെ ഓര്മ്മിക്കൂ എങ്കില് ഇതുപോലെ ദേവതയാകും. എന്നാല് അതിലും പദവി നേടണം. പദവിക്ക് വേണ്ടി എത്ര കൊല്ലും കൊലയുമാണ് കാണിക്കുന്നത്. അന്തിമത്തില് ബോംബുകള് കൊണ്ടും പരസ്പരം സഹായിക്കും. ഈ കാണുന്ന ഇത്രയും മതങ്ങള് മുന്പ് ഉണ്ടായിരുന്നില്ല, ഇനി ഭാവിയിലും ഉണ്ടായിരിക്കില്ല. നിങ്ങള് രാജ്യം ഭരിക്കുന്നവരാണെങ്കില് തന്നോടുതന്നെ അല്പം ദയ കാണിച്ചുകൂടെ - ഏറ്റവും കുറഞ്ഞത് ഉയര്ന്ന പദവിയെങ്കിലും നേടണം. പെണ്മക്കള് 8 അണ പോലും തരുന്നുണ്ട്- ഞങ്ങളുടേതായി ഒരിഷ്ടിക എങ്കിലും വയ്ക്കണം. സുദാമാവിന്റെ ഉദാഹരണം കേട്ടിട്ടില്ലേ. അവില് പിടിക്ക് പകരം കൊട്ടാരം ലഭിച്ചു. പാവങ്ങളുടെ അടുത്ത് ആകെ 8 അണയാണുള്ളത് അപ്പോള് അതല്ലേ തരാന് കഴിയൂ. പറയുകയാണ് ബാബാ ഞങ്ങള് ദരിദ്രരാണ്. കുട്ടികളേ നിങ്ങളാണ് സത്യമായ സമ്പാദ്യം ചെയ്യുന്നത്. ഇവിടെ എല്ലാവരുടേതും അസത്യ സമ്പാദ്യമാണ്. ദാനം, പുണ്യം തുടങ്ങി എന്തെല്ലാമാണോ ചെയ്യുന്നത്, അതെല്ലാം പാപാത്മാക്കള്ക്ക് തന്നെയാണ് ചെയ്യുന്നത്. അപ്പോള് പുണ്യത്തിന് പകരം പാപമാകുന്നു. പണം കൊടുക്കുന്നവരില് പോലും പാപമുണ്ടാകുന്നു. ഇതെല്ലാം ചെയ്ത് ചെയ്ത് എല്ലാവരും പാപാത്മാക്കളായി തീരുന്നു. പുണ്യാത്മാക്കളുള്ളത് സത്യയുഗത്തിലാണ്. അതാണ് പുണ്യാത്മാക്കളുടെ ലോകം. അതാണെങ്കില് ബാബ തന്നെയാണുണ്ടാക്കുക. പാപാത്മാവാക്കി മാറ്റുന്നത് രാവണനാണ്, അഴുക്ക് നിറഞ്ഞവരാകുന്നു. ഇപ്പോള് ബാബ പറയുന്നു മോശമായ കര്മ്മം ചെയ്യരുത്. പുതിയ ലോകത്തില് അഴുക്കുണ്ടായിരിക്കില്ല. പേര് തന്നെ സ്വര്ഗ്ഗമെന്നാണ്. പിന്നെന്ത് വേണം, സ്വര്ഗ്ഗമെന്ന് പറയുമ്പോള് തന്നെ വായില് വെള്ളം വരുന്നുണ്ട്. ദേവതമാര് ജീവിച്ച് പോയിട്ടുണ്ട് അതുകൊണ്ടാണ് ഓര്മ്മചിഹ്നങ്ങള് ഉള്ളത്. ആത്മാവ് അവിനാശിയാണ്. എത്രയധികം അഭിനേതാക്കളാണുള്ളത്. പാര്ട്ടഭിനയിക്കാന് ഇവിടേക്ക് വരണമെങ്കില് എവിടെയെങ്കിലും ഒരു സ്ഥാനത്ത് (ആത്മാക്കള്) ഇരിക്കുന്നുണ്ടാകുമല്ലോ. ഇപ്പോള് കലിയുഗത്തില് എത്രയധികം മനുഷ്യരാണ്. ദേവീദേവതകളുടെ രാജ്യമില്ല. ആര്ക്കും മനസ്സിലാക്കി കൊടുക്കാന് വളരെ എളുപ്പമാണ്. ഒരു ധര്മ്മത്തിന്റെ സ്ഥാപന ഇപ്പോള് വീണ്ടും നടന്നുകൊണ്ടിരിക്കുന്നു ബാക്കി എല്ലാ ധര്മ്മങ്ങളും ഇല്ലാതാകും. നിങ്ങള് എപ്പോഴായിരുന്നോ സ്വര്ഗ്ഗത്തിലായിരുന്നത് അപ്പോള് വേറൊരു ധര്മ്മവും ഉണ്ടായിരുന്നില്ല. ചിത്രത്തില് രാമന് ബാണം നല്കിയിട്ടുണ്ട്. അവിടെ അമ്പ് മുതലായവയുടെ ഒരു ആവശ്യവുമില്ല. ഇതും മനസ്സിലാക്കുന്നുണ്ട്. ആര് ഏത് സേവനം കല്പം മുമ്പ് ചെയ്തിട്ടുണ്ടോ, അതാണ് ഇപ്പോഴും ചെയ്യുന്നത്. ആരാണോ വളരെ സേവനം ചെയ്യുന്നത്, അവര് ബാബയ്ക്കും വളരെ പ്രിയപ്പെട്ടവരായിരിക്കും. ലൗകീക അച്ഛന്റെ കുട്ടികളിലും ആര് നന്നായി പഠിക്കുന്നോ, അവരില് അച്ഛന് കൂടുതല് സ്നേഹം ഉണ്ടായിരിക്കും. ആരാണോ വെറുതേ ആഹാരം കഴിച്ചും വഴക്കടിച്ചും ഇരിക്കുന്നത് അവരെ ആരും സ്നേഹിക്കില്ല, സേവനം ചെയ്യുന്നവര് വളരെ പ്രിയപ്പെട്ടവരായിരിക്കും.

കഥയുണ്ടല്ലോ- രണ്ട് പൂച്ചകള് കടികൂടി, വെണ്ണ കൃഷ്ണന് കഴിച്ചു. മുഴുവന് വിശ്വത്തിന്റെയും ചക്രവര്ത്തീ പദവിയാകുന്ന വെണ്ണ നിങ്ങള്ക്കാണ് ലഭിക്കുന്നത്. അതുകൊണ്ട് ഇപ്പോള് തെറ്റ് ചെയ്യരുത്. അഴുക്കുപിടിച്ചവരായി മാറരുത്. അഴുക്കിന് പിറകെ പോയി രാജ്യപദവി നഷ്ടപ്പെടുത്തരുത്. ബാബയുടെ നിര്ദ്ദേശം ലഭിക്കുന്നുണ്ട്, ഓര്മ്മിക്കുന്നില്ലെങ്കില് പാപത്തിന്റെ ഭാരം കയറിക്കൊണ്ടിരിക്കും, പിന്നീട് വളരെ ശിക്ഷ അനുഭവിക്കേണ്ടി വരും. നിര്ത്താതെ കരയും. 21 ജന്മത്തിന്റെ ചക്രവര്ത്തീ പദവിയാണ് ലഭിക്കുന്നത്. ഇതില് തോല്ക്കുകയാണെങ്കില് ഒരുപാട് കരയും. ബാബ പറയുന്നു ഭര്തൃവീടോ, അമ്മായി അച്ഛന്റെ വീടോ അല്ല ഇപ്പോള് ഓര്മ്മിക്കേണ്ടത്. ഭാവിയിലെ പുതിയ വീടിനെ മാത്രം ഓര്മ്മിക്കണം.

ബാബ മനസ്സിലാക്കി തരികയാണ് ആരെയും കണ്ട് പമ്പരം പോലെ കറങ്ങരുത്. പുഷ്പമാകണം. ദേവതകള് പുഷ്പമായിരുന്നു, കലിയുഗത്തില് മുള്ളായിരുന്നു. ഇപ്പോള് നിങ്ങള് സംഗമത്തില് പുഷ്പമായിക്കൊണ്ടിരിക്കുന്നു. ആര്ക്കും ദുഃഖം നല്കരുത്. ഇവിടെ ഇങ്ങിനെയായിത്തീര്ന്നാലേ സത്യയുഗത്തില് പോകൂ. ശരി!

വളരെക്കാലത്തെ വേര്പാടിന്നുശേഷം തിരിച്ചു കിട്ടിയ മധുരമധുരമായകുട്ടികളെ പ്രതി മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണയും സുപ്രഭാതവും. ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികള്ക്ക് നമസ്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1. അന്തിമ സമയത്ത് ഒരു ബാബയെ അല്ലാതെ രണ്ടാമതാരെയും ഓര്മ്മ വരരുത് അതിന് വേണ്ടി ഈ ലോകത്തില് ആരോടും മനസ്സ് വയ്ക്കരുത്. അഴുക്കുപിടിച്ച ശരീരങ്ങളെ സ്നേഹിക്കരുത്. കലിയുഗീ ബന്ധനത്തെ മുറിക്കണം.

2. വിശാല ബുദ്ധിയായി നിര്ഭയരാകണം. പുണ്യാത്മാവാകുന്നതിന് വേണ്ടി ഒരു പാപവും ഇപ്പോള് ചെയ്യരുത്. വയറിന് വേണ്ടി കള്ളം പറയരുത്. അവില് പിടി സഫലമാക്കി സത്യം-സത്യമായ സമ്പാദ്യം ശേഖരിക്കണം, തന്റെ മേല് ദയ കാണിക്കണം.

വരദാനം :-
പരമാത്മാ ലഹരിയിലൂടെ സ്വയത്തെയും വിശ്വത്തെയും നിര്വ്വിഘ്നമാക്കി മാറ്റുന്ന തപസ്വീമൂര്ത്തിയായി ഭവിക്കട്ടെ.

ഒരു പരമാത്മാവിന്റെ ലഹരിയില് ഇരിക്കുന്നത് തന്നെയാണ് തപസ്യ. ഈ തപസ്യയുടെ ബലം തന്നെയാണ് സ്വയത്തെയും വിശ്വത്തെയും സദാ കാലത്തേക്ക് നിര്വ്വിഘ്നമാക്കി മാറ്റുന്നത്. നിര്വ്വിഘ്നരായിരിക്കുകയും നിര്വ്വിഘ്നരാക്കുകയും ചെയ്യുക തന്നെയാണ് താങ്കളുടെ സത്യമായ സേവനം, അത് അനേകവിധത്തിലുള്ള വിഘ്നങ്ങളില് നിന്ന് സര്വ്വാത്മാക്കളെയും മുക്തമാക്കുന്നു. അങ്ങനെയുള്ള സേവാധാരി കുട്ടികള് തപസ്യയുടെ ആധാരത്തില് ബാബയില് നിന്ന് ജീവന്മുക്തിയുടെ വരദാനം സ്വീകരിച്ച് മറ്റുള്ളവര്ക്കും കൊടുപ്പിക്കുന്നതിന് നിമിത്തമായി മാറുന്നു.

സ്ലോഗന് :-
ചിതറിപ്പോയ സ്നേഹത്തെ ഒരുമിപ്പിച്ച് ഒരു ബാബയില് സ്നേഹം വെക്കൂ എങ്കില് പ്രയത്നത്തില് നിന്ന് മുക്തമാകും.