04.07.2024           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളേ- സഹോദരീ- സഹോദര ബോധത്തില് നിന്നുപോലും ഉപരിയായി സഹോദര-സഹോദരരാണ് എന്ന് മനസ്സിലാക്കൂ എങ്കില് ദൃഷ്ടി നിര്വ്വികാരിയായി മാറും, ആത്മാവിന്റെ ദൃഷ്ടി എപ്പോള് നിര്വ്വികാരിയാകുന്നുവോ അപ്പോള് കര്മ്മാതീതമാകാന് സാധിക്കും.

ചോദ്യം :-
തന്റെ കുറവുകളെ ഇല്ലാതാക്കാന് വേണ്ടി ഏതൊരു യുക്തിയാണ് രചിക്കേണ്ടത്?

ഉത്തരം :-
സ്വഭാവത്തിന്റെ രജിസ്റ്റര് വെയ്ക്കൂ. അതില് ദിവസവും കണക്കുകള് രേഖപ്പെടുത്തു. രജിസ്റ്റര് വെയ്ക്കുന്നതിലൂടെ തന്റെ കുറവുകളെ തിരിച്ചറിയാന് കഴിയും പിന്നീട് സഹജമായിത്തന്നെ അതിനെ ഇല്ലാതാക്കാന് സാധിക്കും. കുറവുകളെ ഇല്ലാതാക്കി ഇല്ലാതാക്കി ഒരു ബാബയുടെ ഓര്മ്മയല്ലാതെ മറ്റൊന്നും ഓര്മ്മ വരാത്ത സ്ഥിതിയിലേയ്ക്ക് എത്തിച്ചേരണം. ഒരു പഴയ വസ്തുവിലും മമത്വം വെയ്ക്കരുത്. ഒന്നും യാചിക്കുന്നതിനുള്ള ആഗ്രഹം ഉള്ളില് ഉണ്ടാകരുത്.

ഓംശാന്തി.  
ഒന്ന് മാനവ ബുദ്ധി, രണ്ട് ഈശ്വരീയ ബുദ്ധി, പിന്നെയുള്ളത് ദൈവീക ബുദ്ധി. മാനവ ബുദ്ധി ആസുരീയ ബുദ്ധിയാണ്. വികാരീ ദൃഷ്ടിയാണല്ലോ. ഒന്ന് നിര്വ്വികാരീ ദൃഷ്ടി, രണ്ടാമത് വികാരീ ദൃഷ്ടി. ദേവതകള് നിര്വ്വികാരികളാണ്, നിര്വ്വികാരീ ദൃഷ്ടിയാണ്, ഇവിടെയുള്ളത് കലിയുഗീ മനുഷ്യരാണ് അവര് വികാരികളാണ്, ദൃഷ്ടി ക്രിമിനലാണ്. അവരുടെ ചിന്തകള്പോലും വികാരങ്ങള് നിറഞ്ഞതായിരിക്കും. ക്രിമിനല് ദൃഷ്ടിയുള്ളവര് രാവണന്റെ ജയിലില് ബന്ധിതരാണ്. രാവണ രാജ്യത്തില് എല്ലാവരും ക്രിമിനല് ദൃഷ്ടിയുള്ളവരാണ്, നിര്വ്വികാരീ ദൃഷ്ടിയുള്ള ഒരാള്പോലും ഇല്ല. ഇപ്പോള് നിങ്ങള് പുരുഷോത്തമ സംഗമയുഗത്തിലാണ്. ഇപ്പോള് ബാബ നിങ്ങളുടെ വികാരീ ദൃഷ്ടിയെ മാറ്റി നിര്വ്വികാരീ ദൃഷ്ടിയുള്ളവരാക്കി മാറ്റുകയാണ്. ക്രിമിനല് ദൃഷ്ടി ഉള്ളവരിലും അനേകം പ്രകാരത്തിലുള്ളവരുണ്ട്- ചിലര് പകുതി, ചിലര് മറ്റുപലരീതിയില്. എപ്പോള് നിര്വ്വികാരി ദൃഷ്ടിയാകുന്നുവോ അപ്പോള് കര്മ്മാതീത അവസ്ഥ ഉണ്ടാകും പിന്നീട് സഹോദര-സഹോദര ദൃഷ്ടിയുണ്ടാകും. ആത്മാവ് ആത്മാവിനെയാണ് നോക്കുന്നത്, ശരീരമേ ഇല്ലെങ്കില് പിന്നെ എങ്ങനെ കണ്ണുകള് ക്രിമിനലാകും, അതിനാല് ബാബ പറയുകയാണ് സഹോദരീ സഹോദരന് എന്ന ബോധത്തിനും ഉപരിയായി മാറു. സഹോദര-സഹോദരരെന്ന് കരുതു. ഇതും വളരെ ഗുഹ്യമായ കാര്യമാണ്. ഒരിയ്ക്കലും ആരുടേയും ബുദ്ധിയില് വരില്ല. നിര്വ്വികാരീ ദൃഷ്ടി എന്താണ് എന്നത് ആരുടേയും ബുദ്ധിയില് വരില്ല. അഥവാ വരുന്നുവെങ്കില് ഉയര്ന്ന പദവി നേടുമായിരുന്നു. ബാബ പറയുന്നു സ്വയം ആത്മാവാണെന്ന് മനസ്സിലാക്കു, ശരീരത്തെ മറക്കണം. ഈ ശരീരം ഉപേക്ഷിക്കുന്നതും ബാബയുടെ ഓര്മ്മയില് വേണം. ഞാന് ആത്മാവ് ബാബയുടെ അടുത്തേയ്ക്ക് പോവുകയാണ്. ദേഹത്തിന്റെ അഭിമാനം ഉപേക്ഷിച്ച്, പവിത്രമാക്കി മാറ്റുന്ന ബാബയുടെ ഓര്മ്മയില് തന്നെ വേണം ശരീരം ഉപേക്ഷിക്കാന്. വികാരീ ദൃഷ്ടിയാണെങ്കില് ഉള്ളിന്റെയുള്ളില് കാര്ന്നുകൊണ്ടിരിക്കും. ലക്ഷ്യം വളരെ ഭാരിച്ചതാണ്. വളരെ നല്ല കുട്ടികളാണെങ്കില് പോലും അവരില് നിന്നും എന്തെങ്കിലുമൊക്കെ തെറ്റുകള് സംഭവിക്കുന്നു കാരണം മായയുണ്ടല്ലോ. ആര്ക്കും കര്മ്മാതീതമാകാന് കഴിയില്ല. കര്മ്മാതീത അവസ്ഥ അവസാനമാണ് ഉണ്ടാവുക അപ്പോഴേക്കും കണ്ണുകള് നിര്വ്വികാരിയാകും. പിന്നീട് ആത്മീയമായ സഹോദര സ്നേഹം ഉണ്ടാകും. ആത്മീയമായ സഹോദര സ്നേഹം വളരെ നല്ലതാണ്, പിന്നീട് ക്രിമിനല് ദൃഷ്ടി ഉണ്ടാവില്ല, അപ്പോഴേ ഉയര്ന്ന പദവി നേടാന് കഴിയൂ. ബാബ ലക്ഷ്യം മുഴുവനും പറഞ്ഞുതരുന്നു. ഇന്ന കുറവുകള് എന്നിലുണ്ട് എന്ന് കുട്ടികള് മനസ്സിലാക്കുന്നുണ്ട്. രജിസ്റ്റര് വെയ്ക്കുമ്പോള് കുറവുകളെ തിരിച്ചറിയാന് സാധിക്കും. രജിസ്റ്റര് വെയ്ക്കാതെയും നേരെയാകാന് ചിലര്ക്ക് സാധിക്കും. പക്ഷേ ആരാണോ അപക്വം, അവര് തീര്ച്ചയായും രജിസ്റ്റര് വെയ്ക്കണം. അപക്വമായവര് ഒരുപാടുപേരുണ്ട്, ചിലര്ക്ക് എഴുതാന് പോലും അറിയില്ല. മറ്റാരുടേയും ഓര്മ്മ വരാത്ത തരത്തിലുള്ളതായിരിക്കണം അവസ്ഥ. നമ്മള് ആത്മാക്കള് ശരീരമില്ലാതെയാണ് വന്നത്, ഇപ്പോള് അശരീരിയായി പോകണം. ഇതിനെക്കുറിച്ച് ഒരു കഥയുണ്ട്- നിങ്ങള് ഊന്നുവടിപോലും എടുക്കരുത് എന്ന് അവരോട് പറഞ്ഞു, എന്തെന്നാല് അവസാന സമയത്ത് അതും ഓര്മ്മ വരും. ഒരു വസ്തുവിലും മമത്വം വെയ്ക്കരുത്. വളരെ പേര്ക്ക് പഴയ വസ്തുക്കളോട് മമത്വമുണ്ട്. ബാബയെ അല്ലാതെ മറ്റൊന്നും ഓര്മ്മ വരരുത്. എത്ര ഉയര്ന്ന ലക്ഷ്യമാണ്. മണ് കട്ടകള് എവിടെക്കിടക്കുന്നു ശിവബാബയുടെ ഓര്മ്മ എവിടെയിരിക്കുന്നു. യാചിക്കുന്നതിനുള്ള ആഗ്രഹം വെയ്ക്കരുത്. ഓരോരുത്തരും കുറഞ്ഞത് 6 മണിക്കൂറെങ്കിലും സേവനം തീര്ച്ചയായും ചെയ്യണം. ഗവണ്മെന്റിന്റെ സേവനം 8 മണിക്കൂറാണ് ഉണ്ടാവുക എന്നാല് പാണ്ഢവ ഗവണ്മെന്റിന്റെ സേവനം കുറഞ്ഞത് 5-6 മണിക്കൂര് തീര്ച്ചയായും ചെയ്യൂ. വികാരികളായ മനുഷ്യര്ക്ക് ഒരിയ്ക്കലും ബാബയെ ഓര്മ്മിക്കാന് സാധിക്കില്ല. സത്യയുഗം നിര്വ്വികാരി ലോകമാണ്. സര്വ്വഗുണ സമ്പന്നര്, 16 കലാ സമ്പൂര്ണ്ണര്........... എന്ന് ദേവതകളുടെ മഹിമ പാടാറുണ്ട് എങ്കില് നിങ്ങള് കുട്ടികളുടെ അവസ്ഥ എത്ര ഉപരാമയായിരിക്കണം. മോശമായ ഒരു വസ്തുവിലും മമത്വം വെയ്ക്കരുത്. ശരീരത്തോട് പോലും മമത്വം ഉണ്ടാകരുത്, ഇത്രയും യോഗിയായിരിക്കണം. എപ്പോള് ഇങ്ങനെയുള്ള സത്യം സത്യമായ യോഗിയാകുന്നോ അപ്പോള് നിങ്ങള് സദാ ഫ്രഷായിരിക്കും. സത്യയുഗത്തിലും അതേ സന്തോഷമുണ്ടാകും. ഇവിടെയും സന്തോഷമുണ്ടാകും പിന്നീട് അതേ സന്തോഷം കൂടെക്കൊണ്ടുപോകും. അന്തിമ മനസ്സ് പോലെയാണ് ഗതിയുണ്ടാവുക എന്ന് പറയാറില്ലേ. ഇപ്പോഴുള്ളത് മതമാണ് പിന്നീട് ഗതി സത്യയുഗത്തില് ഉണ്ടാകും. ഇതില് വളരെ വിചാര സാഗര മഥനം ചെയ്യണം.

ബാബ ദുഃഖഹര്ത്താവും സുഖകര്ത്താവുമാണ്. നിങ്ങള് പറയാറുണ്ട് ഞങ്ങള് ബാബയുടെ കുട്ടികളാണെന്ന് എങ്കില് നിങ്ങള് ആര്ക്കും ദുഃഖം നല്കരുത്. എല്ലാവര്ക്കും സുഖത്തിന്റെ വഴി പറഞ്ഞുകൊടുക്കണം. അഥവാ സുഖം നല്കുന്നില്ലെങ്കില് തീര്ച്ചയായും ദുഃഖം നല്കും. ഇത് പുരുഷോത്തമ സംഗമയുഗമാണ്, ഇവിടെ നിങ്ങള് സതോപ്രധാനമായി മാറാന് പുരുഷാര്ത്ഥം ചെയ്യുകയാണ്. പുരുഷാര്ത്ഥവും നമ്പര്വൈസായാണ്. കുട്ടികള് എപ്പോഴാണോ നന്നായി സേവനം ചെയ്യുന്നത് അപ്പോള് ഇന്ന കുട്ടി യോഗിയാണ് എന്ന് ബാബ അവരുടെ മഹിമ ചെയ്യുന്നു. ആരാണോ സേവനയുക്തരായ കുട്ടികള് അവര് നിര്വ്വികാരീ ജീവിതത്തിലാണ്. ആര്ക്കാണോ അല്പംപോലും അങ്ങനെയും ഇങ്ങനെയുമുള്ള ചിന്തകള് വരാത്തത് അവരാണ് അവസാന സമയത്ത് കര്മ്മാതീത അവസ്ഥയെ പ്രാപ്തമാക്കുന്നത്. നിങ്ങള് ബ്രാഹ്മണരാണ് നിര്വ്വികാരി ദൃഷ്ടിയുള്ളവരായി മാറുന്നത്. മനുഷ്യനെ ഒരിയ്ക്കലും ദേവതയെന്നു വിളിക്കില്ല. ആര്ക്കാണോ ക്രിമിനലായ ദൃഷ്ടിയുള്ളത് അവര് തീര്ച്ചയായും പാപം ചെയ്യും. സത്യയുഗീ ലോകം പവിത്രലോകമാണ്. ഇതാണ് പതിതലോകം. ഇതിന്റെ അര്ത്ഥവും മനസ്സിലാക്കുന്നില്ല. എപ്പോള് ബ്രാഹ്മണനാകുന്നുവോ അപ്പോഴേ മനസ്സിലാക്കൂ. ജ്ഞാനം വളരെ നല്ലതാണ്, എപ്പോള് സമയം ലഭിക്കുന്നുവോ അപ്പോള് വരാം എന്നു പറയുന്നു. അവര് ഒരിയ്ക്കലും വരില്ല എന്നത് ബാബയ്ക്കറിയാം. ഇത് ബാബയെ അപമാനിക്കലാണ്. മനുഷ്യനില് നിന്നും ദേവതയാവുകയാണ് എങ്കില് ഉടനെ തന്നെ ചെയ്യേണ്ടേ. നാളെ എന്നു പറഞ്ഞാല് മായ മൂക്കിനുപിടിച്ച് കുഴിയില് കൊണ്ടിടും. നാളെ നാളെ എന്നു പറഞ്ഞ് കാലം കഴിക്കും. ശുഭ കാര്യങ്ങളില് വൈകിക്കരുത്. കാലന് തലയ്ക്കുമുകളില് നില്ക്കുന്നുണ്ട്. എത്ര മനുഷ്യരാണ് പെട്ടെന്ന് മരിക്കുന്നത്. ഇപ്പോള് ബോംബ് വീണാല് എത്ര മനുഷ്യര് മരിച്ചുപോകും! ഭൂകമ്പങ്ങള് ഉണ്ടാകാറില്ലേ, അത് മുന്കൂട്ടി അറിയാന് കഴിയില്ലല്ലോ. ഡ്രാമ അനുസരിച്ച് പ്രകൃതിക്ഷോഭങ്ങളും ഉണ്ടാകണം, ഇത് മുന്കൂട്ടി ആര്ക്കും അറിയാന് കഴിയില്ല. വളരെ അധികം നഷ്ടങ്ങളുണ്ടാകും. പിന്നീട് ഗവണ്മെന്റ് ട്രെയിന് ടിക്കറ്റിന്റെ ചാര്ജ് വര്ദ്ധിപ്പിക്കും. മനുഷ്യര്ക്ക് യാത്രചെയ്യുകതന്നെ വേണം. മനുഷ്യര്ക്ക് ഇത്രയും നല്കാന് കഴിയാന് എങ്ങനെ വരുമാനത്തെ വര്ദ്ധിപ്പിക്കാന് സാധിക്കും എന്ന് ചിന്തിക്കുന്നു. ധാന്യങ്ങള്ക്ക് എത്ര വിലകൂടി. അതിനാല് ബാബ ഇരുന്ന് മനസ്സിലാക്കിത്തരുകയാണ്- നിര്വ്വികാരി ദൃഷ്ടിയുള്ളവരെയാണ് പവിത്രമെന്ന് പറയുന്നത്. ലോകത്തിന്റേത് ക്രിമിനല് ദൃഷ്ടിയാണ്. നിങ്ങള് ഇപ്പോള് സിവില് ദൃഷ്ടിയുള്ളവരായി മാറുകയാണ്. പരിശ്രമമുണ്ട്, ഉയര്ന്ന പദവി നേടുക എന്നത് അമ്മായിയുടെ വീടല്ല. ആരാണോ വളരെ നിര്വ്വികാരീദൃഷ്ടിയുള്ളവരായി മാറുന്നത് അവരാണ് ഉയര്ന്ന പദവി നേടുന്നത്. നിങ്ങള് ഇവിടേയ്ക്ക് വന്നിരിക്കുന്നത് നരനില് നിന്നും നാരായണനായി മാറുന്നതിനായാണ്. പക്ഷേ നിര്വ്വികാരി ദൃഷ്ടിയുള്ളവരായി മാറാത്തത് ആരാണോ അവര്ക്ക് ജ്ഞാനത്തെ ഗ്രഹിക്കാന് സാധിക്കില്ല അവര്ക്ക് പദവിയും കുറവായിരിക്കും ലഭിക്കുക. ഈ സമയത്ത് മുഴുവന് മനുഷ്യരുടേയും ദൃഷ്ടി ക്രിമിനലാണ്. സത്യയുഗത്തിലുള്ളത് സിവില് ദൃഷ്ടിയാണ്.

ബാബ മനസ്സിലാക്കിത്തരുന്നു- മധുരമായ കുട്ടികളേ, നിങ്ങള് സ്വര്ഗ്ഗത്തിലെ അധികാരികളായ ദേവീ ദേവതകളായി മാറാന് ആഗ്രഹിക്കുന്നുണ്ടെങ്കില് വളരെ വളരെ നിര്വ്വികാരി ദൃഷ്ടിയുള്ളവരായി മാറണം. സ്വയം ആത്മാവാണെന്ന് മനസ്സിലാക്കി അച്ഛനെ ഓര്മ്മിക്കു എങ്കില് 100 ശതമാനം ആത്മബോധമുള്ളവരാകാന് സാധിക്കും. എല്ലാവര്ക്കും അര്ത്ഥം മനസ്സിലാക്കിക്കൊടുക്കണം. സത്യയുഗത്തില് പാപമുണ്ടാകുന്ന ഒരു കാര്യവും ഉണ്ടാകില്ല. അവര് സര്വ്വഗുണ സമ്പന്നരും, സമ്പൂര്ണ്ണമായും നിര്വ്വികാരീ ദൃഷ്ടിയുള്ളവരുമായിരിക്കും. ചന്ദ്രവംശികള്ക്ക് രണ്ട് കലകള് കുറവായിരിക്കും. ചന്ദ്രനും അവസാനമാകുമ്പോള് ഒരു വര മാത്രം ശേഷിക്കും. പൂര്ണ്ണമായും ഇല്ലാതാകില്ല. പ്രായലോപമായി എന്നാണ് പറയാറ്. മേഘങ്ങള്ക്കിടയില് കാണാന് കഴിയില്ല. ബാബ പറയുകയാണ് നിങ്ങളുടെ ജ്യോതിയും പൂര്ണ്ണമായും അണയില്ല, അല്പമാത്രം പ്രകാശം അവശേഷിക്കും. പിന്നീട് സുപ്രീം ബാറ്ററിയില് നിന്നും നിങ്ങള് ശക്തി നേടുന്നു. എന്നോടൊപ്പം എങ്ങനെ നിങ്ങള്ക്ക് യോഗം വെയ്ക്കാന് സാധിക്കും എന്നത് സ്വയം വന്ന് പഠിപ്പിച്ച് തരുന്നു. ടീച്ചര് പഠിപ്പിക്കുമ്പോള് ബുദ്ധിയോഗം ടീച്ചറുമായി വെയ്ക്കേണ്ടേ. ടീച്ചര് എന്ത് നിര്ദ്ദേശം നല്കുന്നുവോ അത് പഠിക്കും. നമ്മളും പഠിച്ച് ടീച്ചര് അല്ലെങ്കില് വക്കീലാകും, ഇതില് കൃപയുടേയോ ആശീര്വാദത്തിന്റേയോ കാര്യമില്ല. തലകുമ്പിടേണ്ട ആവശ്യവുമില്ല. അതെ, അഥവാ ആരെങ്കിലും ഹരി ഓം എന്നോ രാമരാമാ എന്നോ പറയുകയാണെങ്കില് തിരിച്ച് പറയേണ്ടിവരും. അവിടെ ബഹുമാനം നല്കണം. അഹങ്കാരം കാണിക്കരുത്. നിങ്ങള്ക്ക് അറിയാം നമുക്ക് ഒരു ബാബയെയാണ് ഓര്മ്മിക്കേണ്ടത്. ആരെങ്കിലും ഭക്തി ഉപേക്ഷിച്ചാല് അതും ബഹളമാകും. ഭക്തി ഉപേക്ഷിക്കുന്നവര് നാസ്തികരാണ് എന്ന് കരുതുന്നു. അവര് നാസ്തികര് എന്ന് പറയുന്നതിലും നിങ്ങള് പറയുന്നതിലും എത്ര വ്യത്യാസമുണ്ട്. നിങ്ങള് പറയുന്നു അവര്ക്ക് അച്ഛനെ അറിയില്ല അതിനാല് അവര് നാസ്തികരാണ്, അനാഥരാണ്, അതിനാലാണ് എല്ലാവരും വഴക്കടിച്ചുകൊണ്ടിരിക്കുന്നത്. ഓരോ വീട്ടിലും വഴക്കും അശാന്തിയുമാണ്. ക്രോധത്തിന്റെ അടയാളമാണ് അശാന്തി. അവിടെ എത്ര അളവറ്റ ശാന്തിയാണ്. മനുഷ്യര് പറയുന്നു ഭക്തിയിലൂടെ വളരെ അധികം ശാന്തി ലഭിക്കുന്നു, പക്ഷേ അത് അല്പകാലത്തിലേയ്ക്കാണ്. സദാ കാലത്തിലേയ്ക്ക് ശാന്തിവേണ്ടേ. നിങ്ങള് സനാഥരില് നിന്നും അനാഥരായി മാറുന്നു അപ്പോഴാണ് ശാന്തിയില് നിന്നും അശാന്തരായി മാറുന്നത്. പരിധിയില്ലാത്ത ബാബ പരിധിയില്ലാത്ത സുഖത്തിന്റെ സമ്പത്ത് നല്കുന്നു. പരിധിയുള്ള അച്ഛനില് നിന്നും പരിധിയുള്ള സുഖത്തിന്റെ സമ്പത്ത് ലഭിക്കുന്നു. വാസ്തവത്തില് അത് ദുഃഖത്തിന്റേതാണ്, കാമകഠാരിയുടെ സമ്പത്താണ്, അതില് ദുഃഖം തന്നെ ദുഃഖമാണ് അതിനാലാണ് ബാബ പറയുന്നത്- നിങ്ങള് ആദി മദ്ധ്യ അന്ത്യം ദുഃഖം നേടുകയാണ്.

ബാബ പറയുന്നു പതിത പാവനനായ എന്നെ ഓര്മ്മിക്കു, ഇതിനെയാണ് സഹജമായ ഓര്മ്മ, സഹജമായ സൃഷ്ടി ചക്രത്തിന്റെ ജ്ഞാനം എന്ന് പറയുന്നത്. നിങ്ങള് സ്വയത്തെ ആദിസനാതന ദേവീ ദേവതാ ധര്മ്മത്തിലേതാണ് എന്ന് മനസ്സിലാക്കുകയാണെങ്കില് തീര്ച്ചയായും സ്വര്ഗ്ഗത്തിലേയ്ക്ക് വരും. സ്വര്ഗ്ഗത്തില് എല്ലാവരും നിര്വ്വികാരി ദൃഷ്ടിയുള്ളവരാണ്, ദേഹാഭിമാനത്തെയാണ് ക്രിമിനല് ദൃഷ്ടി എന്നു പറയുന്നത്. സിവില് ദൃഷ്ടിയില് ഒരു വികാരവും ഉണ്ടാകില്ല. ബാബ എത്ര സഹജമായാണ് മനസ്സിലാക്കിത്തരുന്നത് പക്ഷേ കുട്ടികള്ക്ക് ഇതുപോലും ഓര്മ്മ നില്ക്കുന്നില്ല എന്തുകൊണ്ടെന്നാല് ക്രിമിനല് ദൃഷ്ടിയാണ്. അതിനാല് മോശമായ ലോകംതന്നെ ഓര്മ്മ വരുന്നു. ബാബ പറയുന്നു ഈ ലോകത്തെ മറന്നുകളയൂ. ശരി!

വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ ഓമന സന്താനങ്ങള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പൂലര്കാല വന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1. ശരീരത്തോട് അല്പംപോലും മമത്വം ഇല്ലാത്ത രീതിയില് യോഗിയായി മാറണം. മോശമായ ഒരു വസ്തുവിലും ആസക്തി ഉണ്ടാകരുത്. അതിരുകളില്ലാത്ത സന്തോഷമുണ്ടായിരിക്കണം, അവസ്ഥ അത്രയും ഉപരാമമായിരിക്കണം.

2. കാലന് തലയ്ക്കുമുകളിലുണ്ട് അതിനാല് ശുഭകാര്യങ്ങള് വൈകിക്കരുത്. നാളേയ്ക്കായി മാറ്റിവെയ്ക്കരുത്.

വരദാനം :-
അതിസമര്ത്ഥനായ ബാബയോട് അതിസാമര്ത്ഥ്യം കാണിക്കുന്നതിന് പകരം അനുഭവ ശക്തിയിലൂടെ സര്വ്വ പാപങ്ങളില് നിന്നും മുക്തരായി ഭവിക്കട്ടെ.

പല കുട്ടികളും അതിസമര്ത്ഥനായ ബാബയോട് പോലും അതിസാമര്ത്ഥ്യം കാണിക്കാറുണ്ട്-തന്റെ കാര്യം നേടുന്നതിന് വേണ്ടി, തന്റെ പേര് നന്നാക്കുന്നതിന് വേണ്ടി ആ സമയത്ത് അനുഭവം ചെയ്യുന്നു, പക്ഷെ ആ അനുഭവത്തില് ശക്തിയുണ്ടാകില്ല, അതിനാല് പരിവര്ത്തനം നടക്കുന്നില്ല. ഇത് ശരിയല്ല എന്ന് മനസ്സിലാക്കുന്നവര് പലരുമുണ്ട് പക്ഷെ പേര് മോശമാകരുത് എന്ന് ചിന്തിക്കുന്നു, അതിനാല് തന്റെ വിവേകത്തെ കൊല്ലുന്നു. ഇതും പാപത്തിന്റെ കണക്കിലേക്ക് വരവ് വെക്കുന്നു, അതിനാല് അതിസാമര്ത്ഥ്യം ഉപേക്ഷിച്ച് സത്യമായ ഹൃദയത്തിന്റെ അനുഭവത്തിലൂടെ സ്വയത്തെ പരിവര്ത്തനം ചെയ്ത് പാപങ്ങളില് നിന്ന് മുക്തരാകൂ.

സ്ലോഗന് :-
ജീവിതത്തില് ഭിന്ന-ഭിന്ന ബന്ധനങ്ങളില് നിന്നും മുക്തരായിരിക്കുക തന്നെയാണ് ജീവന്മുക്ത സ്ഥിതി.