04.07.2025           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായകുട്ടികളേ - ബന്ധനമുക്തരായിമാറിസേവനത്തില്തല്പരരായിരിക്കണം, എന്തുകൊണ്ടെന്നാല്ഈസേവനത്തില്വളരെഉയര്ന്നസമ്പാദ്യമുണ്ട്, 21 ജന്മങ്ങളിലേക്ക്നിങ്ങള്വൈകുണ്ഠത്തിന്റെഅധികാരിയാകും.

ചോദ്യം :-
ഓരോ കുട്ടികളും ഏതൊരു ശീലമാണ് ഉണ്ടാക്കേണ്ടത്?

ഉത്തരം :-
മുരളിയുടെ പോയിന്റ് മനസ്സിലാക്കി കൊടുക്കുന്ന ശീലം. ടീച്ചര് അഥവാ എങ്ങോട്ടെങ്കിലും പോവുകയാണെങ്കില് പരസ്പരം ഒരുമിച്ചിരുന്ന് ക്ലാസ്സ് നടത്തണം. അഥവാ മുരളി എടുക്കാന് പഠിച്ചിട്ടില്ലെങ്കില് തനിക്കു സമാനമാക്കി എങ്ങനെ മാറ്റും. ബ്രാഹ്മണി ഇല്ലെങ്കില് ആശയക്കുഴപ്പത്തിലാകരുത്. പഠിപ്പ് ലളിതമാണ്. ക്ലാസ്സ് നടത്തിക്കൊണ്ടേ പോകൂ, ഈ അഭ്യാസവും ചെയ്യണം.

ഗീതം :-
മുഖം നോക്കൂ ആത്മാവേ..........

ഓംശാന്തി.  
കുട്ടികള് കേള്ക്കുമ്പോള് സ്വയം ആത്മാവാണെന്ന നിശ്ചയത്തോടെ ഇരിക്കണം അതോടൊപ്പം ഈ നിശ്ചയം ചെയ്യണം അതായത് അച്ഛനായ പരമാത്മാവ് നമുക്ക് കേള്പ്പിച്ചു തന്നുകൊണ്ടിരിക്കുകയാണ്. ഈ നിര്ദേശം അഥവാ മതം ഒരേഒരു അച്ഛനാണ് നല്കുന്നത്. അതിനെ തന്നെയാണ് ശ്രീമതം എന്നു പറയുന്നത്. ശ്രീ അര്ത്ഥം ശ്രേഷ്ഠത്തിലും ശ്രേഷ്ഠമായത്. അതാണ് ഉയര്ന്നതിലും ഉയര്ന്ന ഭഗവാന് എന്ന് വിളിക്കപ്പെടുന്ന പരിധിയില്ലാത്ത അച്ഛന്. വളരെ മനുഷ്യരുണ്ട് അവര് പരമാത്മാവിനെ സ്നേഹത്തോടെ അച്ഛനെന്ന രീതിയില് മനസ്സിലാക്കുന്നേയില്ല. ശിവന്റെ ഭക്തിയെല്ലാം ചെയ്യുന്നുണ്ട്, വളരെ സ്നേഹത്തോടെ ഓര്മ്മിക്കുന്നുമുണ്ട് പക്ഷെ മനുഷ്യര് പറയുന്നത് ഇതാണ് എല്ലാത്തിലും പരമാത്മാവാണ് ഉള്ളത് അപ്പോള് അവര് ആരോട് സ്നേഹം വെക്കും അതുകൊണ്ടാണ് അച്ഛനില് നിന്ന് വിപരീത ബുദ്ധിയായി മാറിയത്. ഭക്തിയില് ദു:ഖമോ രോഗങ്ങളോ വരുമ്പോള് ഭഗവാനിലേക്ക് പ്രീതി പോകുന്നു. പറയും ഭഗവാനെ രക്ഷിക്കണേ എന്ന്. കുട്ടികള്ക്കറിയാം ഗീതയാണ് ശ്രീമതം അത് ഭഗവാനാണ് ഉച്ചരിച്ചത്. ഭഗവാന് രാജയോഗം പഠിപ്പിച്ചതായി അല്ലെങ്കില് ശ്രീമതം നല്കിയതായി, ഇതല്ലാതെ മറ്റൊരു ശാസ്ത്രത്തിലുമില്ല. ഭാരതത്തിന്റെ ഒരേയൊരു ഗീതയാണ്, ഇതിന് വളരെയധികം പ്രഭാവവുമുണ്ട്. ഒരേയൊരു ഗീതയാണ് ഭഗവാന് ഉച്ചരിച്ചത്, ഭഗവാനെന്ന് കേള്ക്കുമ്പോള് ഒരു നിരാകാരനിലേക്ക് തന്നെയാണ് ദൃഷ്ടി പോകുന്നത്. മുകളിലേക്കാണ് വിരല് ചൂണ്ടി സൂചന നല്കുന്നത്. കൃഷ്ണനെ കുറിച്ച് ഇങ്ങനെ ഒരിക്കലും പറയില്ല എന്തുകൊണ്ടെന്നാല് ദേഹധാരിയാണ്. ഇപ്പോള് നിങ്ങള്ക്ക് ബാബയോടൊപ്പമുള്ള സംബന്ധം മനസ്സിലായിരിക്കുന്നു അതിനാലാണ് പറയുന്നത് ബാബയെ ഓര്മ്മിക്കൂ. ബാബയുമായി പ്രീതി വെക്കൂ. ആത്മാവ് തന്റെ ബാബയെ ഓര്മ്മിക്കുകയാണ്. ഇപ്പോള് ആ ഭഗവാന് തന്റെ കുട്ടികളെ പഠിപ്പിക്കുകയാണ്. അപ്പോള് വളരെയധികം ലഹരി കയറണം, മാത്രമല്ല സ്ഥായിയായ ലഹരി കയറണം. ബ്രാഹ്മണി ഉള്ളപ്പോള് ലഹരിയുണ്ട്, ഇല്ലെങ്കില് ലഹരി കുറയുന്നു, ബ്രാഹ്മണിയില്ലെങ്കില് ഞങ്ങള്ക്ക് ക്ലാസ്സ് നടത്താന് കഴിയില്ല, ഇങ്ങനെയാകരുത്. ചില ചില സേവാകേന്ദ്രങ്ങള് ബാബ മനസ്സിലാക്കുന്നുണ്ട് എവിടെയെങ്കിലും 5-6 മാസം വരേക്കും സഹോദരി ഇല്ലെങ്കിലും അവിടെയുള്ള കുട്ടികള് പരസ്പരം ചേര്ന്ന് സംരക്ഷിക്കുന്നുണ്ട് എന്തുകൊണ്ടെന്നാല് പഠിപ്പ് സഹജമാണ്. ചിലര് ബ്രാഹ്മണിയില്ലെങ്കില് അന്ധരും മുടന്തരുമായി മാറുന്നു. സഹോദരി പോയാല് സെന്ററില് പോകുന്നതും നിര്ത്തുന്നു. ഹേയ്, വളരെ പേരുണ്ട്, ക്ലാസ്സ് നടത്താമല്ലോ. ഗുരു പുറത്ത് പോകുമ്പോള് ശിഷ്യന്മാര് സംരക്ഷിക്കാറുണ്ടല്ലോ. കുട്ടികള്ക്ക് സേവനം ചെയ്യണം. വിദ്യാര്ത്ഥികളും നമ്പര്വാറാണ്. ബാപ്ദാദക്കറിയാം എവിടേക്ക് ഫസ്റ്റ്ക്ളാസ്സായ കുട്ടിയെ അയക്കണം. കുട്ടികള് ഇത്ര വര്ഷമായി പഠിക്കുന്നുണ്ട്, എന്തെങ്കിലും ധാരണകളും ജീവിതത്തില് പകര്ത്തിയിട്ടുണ്ടാകുമല്ലോ, അതിനനുസരിച്ച് സേവാകേന്ദ്രങ്ങള് നടത്താന് കഴിയില്ലേ. മുരളി കിട്ടുന്നുണ്ടല്ലോ. പോയിന്റുകളുടെ ആധാരത്തില് മനസ്സിലാക്കി തരുന്നുമുണ്ട്. കേള്ക്കുന്ന ശീലം വന്നല്ലോ പക്ഷെ കേള്പ്പിക്കുന്ന ശീലം വന്നിട്ടില്ല. ഓര്മ്മയിലുമിരിക്കണം അതോടൊപ്പം ധാരണയും നടക്കണം. സേവാകേന്ദ്രത്തില് അങ്ങനെ ആരെങ്കിലുമുണ്ടാകണം അവര് പറയണം സഹോദരി പോയാലും ഞങ്ങള് സംരക്ഷിച്ചോളാം. സേവനത്തിനു വേണ്ടി നല്ല സേവാകേന്ദ്രത്തിലേക്ക് ബാബ സഹോദരിയെ അയച്ചതായിരിക്കും. സഹോദരി പോകുമ്പോഴേക്കും ആശയക്കുഴപ്പത്തിലാകരുത്. ബ്രാഹ്മണിയെ പോലെ ആകുന്നില്ലെങ്കില് നിങ്ങള് എങ്ങനെ മറ്റുള്ളവരെ തനിക്കു സമാനമാക്കും, എങ്ങനെ പ്രജകളെ ഉണ്ടാക്കും. എല്ലാവര്ക്കും മുരളി കിട്ടുന്നുണ്ട്. കുട്ടികള്ക്കു സന്തോഷമുണ്ടാകണം ഗദ്ദിയിലിരുന്ന് ജ്ഞാനം മനസ്സിലാക്കി കൊടുക്കാന്. അഭ്യാസം ചെയ്യുന്നതിലൂടെ സേവാധാരിയാകാം. ബാബ ചോദിക്കുകയാണ് - സേവാധാരിയായോ? ആരും വരുന്നതേയില്ല. സേവനത്തിന് ഒഴിവ് എടുത്ത് വരണം. എവിടേക്ക് സേവനത്തിനു വേണ്ടി വിളിച്ചാലും ഒഴിവ് ഉണ്ടാക്കി വരണം. ആരാണോ ബന്ധനമുക്തരായ കുട്ടികള് അവര്ക്ക് ഈ സേവനം ചെയ്യാന് കഴിയും. ആ സര്ക്കാരിലെക്കാളും സമ്പാദ്യം ഈ സര്ക്കാരില് കൂടുതലാണ്. ഭഗവാന് പഠിപ്പിക്കുകയാണ്, ഇതിലൂടെ നിങ്ങള് 21 ജന്മത്തേക്ക് വൈകുണ്ഠത്തിന്റെ അധികാരിയാകും. എത്ര ഉയര്ന്ന സമ്പാദ്യമാണ്, ആ സമ്പാദ്യത്തിലൂടെ എന്ത് കിട്ടും? അല്പകാലത്തിലേക്കുള്ള സുഖം. ഇവിടെ നിങ്ങള് വിശ്വത്തിന്റെ അധികാരിയാകുന്നു. ആര്ക്കാണോ പക്കാ നിശ്ചയമുള്ളത് അവര് പറയും ഞങ്ങള് ഈ സേവനത്തില് മുഴുകുകയാണ്. പക്ഷെ പൂര്ണ്ണമായ ലക്ഷ്യം വേണം. നോക്കണം നമുക്ക് ആര്ക്കാണ് മനസ്സിലാക്കി കൊടുക്കാന് സാധിക്കുന്നത്. വളരെ സഹജമാണ്. കലിയുഗത്തിന്റെ അന്ത്യത്തില് ജനസംഖ്യ കോടിക്കണക്കിനായി, എന്നാല് വളരെ കുറഞ്ഞ ജനസംഖ്യയാണ് സത്യയുഗത്തില് ഉണ്ടാകുക. അതിന്റെ സ്ഥാപനക്കു വേണ്ടി സംഗമത്തില് തീര്ച്ചയായും ബാബ വരും. പഴയ ലോകത്തിന്റെ വിനാശം ഉണ്ടാകും. മഹാഭാരത യുദ്ധവും പ്രശസ്ഥമാണല്ലോ. ഇങ്ങനെ തോന്നുന്നതും അപ്പോഴാണ് എപ്പോഴാണോ ഭഗവാന് വന്ന് സത്യയുഗത്തിലേക്കു വേണ്ടി രാജയോഗം പഠിപ്പിച്ച് രാജാക്കന്മാരുടേയും രാജാവാക്കി മാറ്റുന്നത്. കര്മ്മാതീത അവസ്ഥ പ്രാപ്തമാക്കിക്കുന്നു. പറയുന്നുണ്ട് ദേഹസഹിതം ദേഹത്തിന്റെ സര്വ്വ സംബന്ധങ്ങളേയും ഉപേക്ഷിച്ച് മനസ്സു കൊണ്ട് എന്നെ മാത്രം ഓര്മ്മിക്കൂ എങ്കില് പാപം ഇല്ലാതാകും. സ്വയത്തെ ആത്മാവാണെന്ന് മനസ്സിലാക്കി ബാബയെ ഓര്മ്മിക്കുക - ഇതാണ് പരിശ്രമം. യോഗത്തിന്റെ അര്ത്ഥം ഒരു മനുഷ്യര്ക്കും അറിയില്ല.

ബാബ മനസ്സിലാക്കി തരുകയാണ് ഭക്തിമാര്ഗ്ഗവും ഡ്രാമയില് അടങ്ങിയതാണ്. ഭക്തി മാര്ഗ്ഗം നടക്കുക തന്നെ വേണം. കളി ഉണ്ടാക്കിയിരിക്കുന്നത്- ജ്ഞാനം, ഭക്തി, വൈരാഗ്യത്തിന്റേതാണ്. രണ്ടു പ്രകാരത്തില് വൈരാഗ്യമുണ്ട്. ഒന്ന് പരിധിയുള്ള വൈരാഗ്യം, രണ്ടാമത്തേതാണ് പരിധിയില്ലാത്ത വൈരാഗ്യം. ഇപ്പോള് നിങ്ങള് കുട്ടികള് ഈ മുഴുവന് പഴയ ലോകത്തേയും മറക്കുന്നതിനുള്ള പുരുഷാര്ത്ഥമാണ് ചെയ്യുന്നത് എന്തുകൊണ്ടെന്നാല് നിങ്ങള്ക്കറിയാം നമ്മളിപ്പോള് ശിവാലയം, പാവനമായ ലോകത്തിലേക്ക് പോവുകയാണ്. നിങ്ങള് ബ്രഹ്മാകുമാരന്മാരും ബ്രഹ്മാകുമാരിമാരും പരസ്പരം സഹോദര- സഹോദരിമാരാണ്. വികാരി ദൃഷ്ടി വെക്കാന് കഴിയില്ല. ഇന്നാണെങ്കില് സര്വ്വരുടേയും ദൃഷ്ടി വികാരിയാണ്. തമോപ്രധാനമാണ്. ഇതിന്റെ പേരാണ് നരകം, എന്നാല് ഞാന് നരകവാസിയാണ് എന്ന് ആരും മനസ്സിലാക്കുന്നില്ല. സ്വയത്തെ കുറിച്ച് പോലും അറിയാത്തതു കൊണ്ട് നരകവും സ്വര്ഗ്ഗവും ഇവിടെ തന്നെയാണെന്ന് പറയുന്നു. ആരുടെ മനസ്സില് എന്ത് തോന്നുന്നുവോ അത് പറയുകയാണ്. ഇത് സ്വര്ഗ്ഗമല്ല. സ്വര്ഗ്ഗത്തില് രാജധാനി ഉണ്ടായിരുന്നു. ധാര്മ്മികത ഉണ്ടായിരുന്നു. എത്ര ശക്തിയുണ്ടായിരുന്നു. ഇപ്പോള് നിങ്ങള് വീണ്ടും പുരുഷാര്ത്ഥം ചെയ്യുകയാണ്. വിശ്വത്തിന്റെ അധികാരിയാകും. വിശ്വത്തിന്റെ അധികാരിയാകുന്നതിനാണ് നിങ്ങള് വന്നിരിക്കുന്നത്. സ്വര്ഗ്ഗസ്ഥനായ പിതാവ്, ആരെയാണോ നാം ശിവ പരമാത്മാവെന്ന് വിളിക്കുന്നത്, ആ ശക്തിയാണ് നിങ്ങളെ പഠിപ്പിക്കുന്നത്. കുട്ടികളില് എത്ര ലഹരി ഉണ്ടായിരിക്കണം. തീര്ത്തും സഹജമായ ജ്ഞാനമാണ്. നിങ്ങള് കുട്ടികളില് ഏതെല്ലാം പഴയ ശീലങ്ങളുണ്ടോ അതിനെ ഇല്ലാതാക്കണം. ഈര്ഷ്യയുടെ സ്വഭാവം വളരെ ബുദ്ധിമുട്ടിക്കും. നിങ്ങളുടെ മുഴുവന് ആധാരവും മുരളിയാണ്, നിങ്ങള്ക്ക് ആര്ക്ക് വേണമെങ്കിലും മുരളി വെച്ച് പറഞ്ഞു കൊടുക്കാന് പറ്റും. പക്ഷെ ഉള്ളില് ഈര്ഷ്യ വരുന്നു- ഇവരാണോ ബ്രാഹ്മണി, ഇവര്ക്ക് എന്തറിയാം. പിന്നീട് അടുത്ത ദിവസം വരുക പോലും ചെയ്യില്ല. അങ്ങനെയുള്ള പഴയ ശീലങ്ങളുണ്ട്, ഇതിന്റെ കാരണത്താല് ഡിസ്സര്വ്വീസും നടത്തും. ജ്ഞാനം വളരെ സഹജമാണ്. കുമാരിമാര്ക്ക് മറ്റ് ജോലികളൊന്നുമില്ലല്ലോ. അവരോട് ചോദിക്കും ഈ പഠിപ്പാണോ നല്ലത് അതോ ആ പഠിപ്പാണോ നല്ലത്? അപ്പോള് പറയുന്നു ഇത് വളരെ നല്ലതാണ്. ഇനി ഞങ്ങള് ആ പഠിപ്പ് പഠിക്കില്ല. ഇഷ്ടമില്ല. ലൗകിക അച്ഛന് ജ്ഞാനത്തിലില്ലെങ്കില് ചിലര്ക്ക് അവരില് നിന്ന് അടി കൊള്ളേണ്ടി വരുന്നുണ്ട്. പിന്നെ ചില കുട്ടികള് ദുര്ബ്ബലരുമാകുന്നുണ്ട്. മനസ്സിലാക്കിക്കൊടുക്കണമല്ലോ - ഈ പഠിപ്പിലൂടെ നമ്മള് മഹാറാണിയാകും. ആ പഠിപ്പിലൂടെ കാലണയുടെ സമ്പാദ്യത്തിന് പോകണമോ. ഈ പഠിപ്പ് ഭാവിയിലെ 21 ജന്മങ്ങളിലേക്ക് സ്വര്ഗ്ഗത്തിന്റെ അധികാരിയാക്കും. പ്രജയും സ്വര്ഗ്ഗവാസിയാകുമല്ലോ. ഇപ്പോള് സര്വ്വരും നരകവാസിയാണ്.

ഇപ്പോള് ബാബ പറയുകയാണ് നിങ്ങള് സര്വ്വഗുണ സമ്പന്നരായിരുന്നു. ഇപ്പോള് നിങ്ങള് എത്ര തമോപ്രധാനമായി മാറി. ഏണിപ്പടി ഇറങ്ങി വന്നു. സ്വര്ണ്ണ പക്ഷിയെന്നു വിളിച്ചിരുന്ന ഭാരതം ഇപ്പോള് കല്ലിന്റെതു പോലുമല്ല. ഭാരതം 100% സമ്പന്നമായിരുന്നു. എന്നാല് ഇപ്പോള് 100% ദരിദ്രമാണ്. നിങ്ങള്ക്കറിയാം നമ്മള് വിശ്വത്തിന്റെ അധികാരികള് പവിഴനാഥരായിരുന്നു. പിന്നീട് 84 ജന്മങ്ങളെടുത്ത് കല്ലു നാഥരായി. മനുഷ്യര് തന്നെയാണ് എന്നാല് പവിഴനാഥരെന്നും കല്ലുനാഥരെന്നും അറിയപ്പെടുന്നു. ഗീതത്തില് കേട്ടല്ലോ - തന്റെ ഉള്ളില് നോക്കണം ഞാന്എത്രത്തോളം യോഗ്യനാണ്. നാരദന്റെ ഉദാഹരണമുണ്ടല്ലോ. ഓരോ ദിവസം കഴിയുമ്പോഴും അധ:പതിച്ചു കൊണ്ടിരിക്കുന്നു. വീണ് വീണ് ചതുപ്പില് കഴുത്ത് വരെ മുങ്ങിയിരിക്കുന്നു. ഇപ്പോള് നിങ്ങള് ബ്രാഹ്മണര് എല്ലാവരേയും കുടുമയില് പിടിച്ച് ചതുപ്പില് നിന്ന് പുറത്തേക്ക് എടുക്കുകയാണ്. പിടിക്കാന് വേറെ സ്ഥലമൊന്നുമില്ല. അപ്പോള് കുടുമയില് പിടിക്കാന് എളുപ്പമാണ്. ചതുപ്പില് നിന്ന് പുറത്തെടുക്കാന് കുടുമയില് തന്നെ പിടിക്കേണ്ടി വരും. ചതുപ്പില് അങ്ങനെ മുങ്ങിയിരിക്കുകയാണ്, അതിനെ കുറിച്ച് ചോദിക്കയേ വേണ്ട. ഭക്തിയുടെ രാജ്യമാണ്. ഇപ്പോള് നിങ്ങള് പറയുകയാണ് ഞങ്ങള് കല്പം മുമ്പും അങ്ങയുടെ അടുത്ത് രാജ്യഭാഗ്യം നേടാന് വന്നിട്ടുണ്ട്. ലക്ഷ്മി നാരായണന്റെ ക്ഷേത്രങ്ങള് നിര്മ്മിക്കുന്നുണ്ട് എന്നാല് ഇവര് വിശ്വത്തിന്റെ അധികാരികളായത് എങ്ങനെയാണ് എന്നത് അവര്ക്ക് അറിയില്ല. ഇപ്പോള് നിങ്ങള് എത്ര വിവേകശാലികളായി മാറി. നിങ്ങള് അറിഞ്ഞു ഇവര് എങ്ങനെയാണ് രാജ്യഭാഗ്യം നേടിയത്. പിന്നീട് എങ്ങനെയാണ് 84 ജന്മങ്ങള് എടുത്തത്. ബിര്ള എത്രയാണ് ക്ഷേത്രങ്ങള് നിര്മ്മിക്കുന്നത്, പാവകളെ ഉണ്ടാക്കുന്നത് പോലെ. മറ്റുള്ളവര് ചെറിയ പാവകളെ ഉണ്ടാക്കുമ്പോള് ഇവര് വലിയ പാവയെ ഉണ്ടാക്കുന്നു അത്രയേയുള്ളൂ. രൂപങ്ങളുണ്ടാക്കി പൂജിക്കുന്നു അപ്പോള് ഇത് പാവകളുടെ പൂജയായില്ലേ. ഇപ്പോള് നിങ്ങള്ക്ക് അറിയാം ബാബ നമ്മെ എത്ര ധനവാനാക്കിയിരുന്നു, ഇപ്പോള് എത്ര ദരിദ്രനായി. ആരാണോ പൂജ്യനായിരുന്നത്, അവര് പൂജാരിയായി. ഭക്തര് ഭഗവാനെ നോക്കി പറയുന്നുണ്ട് അങ്ങ് തന്നെ പൂജ്യന് അങ്ങ് തന്നെ പൂജാരി എന്ന്. അങ്ങു തന്നെയാണ് സുഖവും ദു:ഖവും നല്കുന്നത് എന്നും പറയുന്നു. എല്ലാം ചെയ്യുന്നത് അങ്ങാണെന്ന് പറയുന്നു. ഈ ഒരു ലഹരി തന്നെയാണ്. പറയുകയാണ് ആത്മാവ് നിര്ലേപമാണ്, എന്തു വേണമെങ്കിലും കഴിച്ചോളൂ, കുടിച്ചോളൂ, ആനന്ദിച്ചോളൂ, ശരീരത്തില് എന്തെങ്കിലും അഴുക്ക് പുരണ്ടാല് അത് ഗംഗാ സ്നാനത്തിലൂടെ ശുദ്ധമാകും. എന്തു വേണമെങ്കിലും കഴിച്ചോളൂ. എന്തെല്ലാം ഫാഷനാണ്. ആര് എന്ത് രീതി തുടങ്ങിയോ അത് നടന്ന് വരുന്നു. ഇപ്പോള് ബാബ മനസ്സിലാക്കി തരികയാണ് വിഷയ സാഗരത്തില് നിന്നും ശിവാലയത്തിലേക്ക് പോകാം. സത്യയുഗത്തെയാണ് പാല്ക്കടല് എന്ന് പറഞ്ഞത്. ഇത് വിഷയ സാഗരമാണ്. നിങ്ങള്ക്ക് അറിയാം നമ്മള് 84 ജന്മങ്ങള് എടുത്ത് പതിതരായി, അതുകൊണ്ടാണല്ലോ പതിത പാവനനായ ബാബയെ വിളിച്ചത്. ചിത്രങ്ങള് വെച്ച് മനസ്സിലാക്കി കൊടുത്താല് മനുഷ്യര്ക്ക് പെട്ടെന്ന് മനസ്സിലാകും. ഏണിപ്പടിയില് 84 ജന്മങ്ങളുടെ സമ്പൂര്ണ്ണ വിവരമുണ്ട്. ഇത്രയും സഹജമായ കാര്യം പോലും ആര്ക്കും മനസ്സിലാക്കി കൊടുക്കില്ലേ. കൊടുക്കുന്നില്ലെങ്കില് ബാബ മനസ്സിലാക്കും ഈ കുട്ടി നല്ല രീതിയില് പഠിക്കുന്നില്ല. തന്റെ ഉന്നതി ഉണ്ടാക്കുന്നില്ല.

നിങ്ങള് ബ്രാഹ്മണരുടെ കര്ത്തവ്യമാണ്- ഭ്രമരിയെ പോലെയുള്ള കീടങ്ങളില് ഭൂം ഭൂം ചെയ്ത് തനിക്കു സമാനമാക്കി മാറ്റുക. അതോടൊപ്പം നിങ്ങളുടെ പുരുഷാര്ത്ഥമാണ്- സര്പ്പത്തെ പോലെ തന്റെ പഴയ ശരീരമാകുന്ന തോല് ഉപേക്ഷിച്ച് പുതിയത് എടുക്കുക. നിങ്ങള്ക്കറിയാം ഈ പഴയ ശരീരം ജീര്ണ്ണിച്ച അവസ്ഥയിലാണ്. ഇത് ഉപേക്ഷിക്കുക തന്നെ വേണം. ഈ ലോകവും പഴയതാണ്. ശരീരവും പഴയതാണ്. ഇത് ഉപേക്ഷിച്ച് പുതിയ ലോകത്തിലേക്ക് പോകണം. ഇത് പുതിയ ലോകമായ സ്വര്ഗ്ഗത്തിലേക്കുള്ള പഠിപ്പാണ്. ഈ പഴയ ലോകം ഇല്ലാതാകാന് പോവുകയാണ്. സമുദ്രത്തിലെ ഒരു തിരമാലയിലൂടെ തന്നെ മുഴുവന് ഇളകി മറിയും. വിനാശം ഉണ്ടാകുമല്ലോ. പ്രകൃതി ക്ഷോഭവും ആരേയും വിടില്ല. ശരി.

വളരെക്കാലത്തെ വേര്പാടിന്നുശേഷം തിരിച്ചു കിട്ടിയ മധുരമധുരമായ ഓമന സന്താനങ്ങള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണകളും പുലര്കാല വന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികള്ക്ക് നമസ്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) ഉള്ളില് ഈര്ഷ്യ പോലെ എന്തെല്ലാം പഴയ ശീലങ്ങളുണ്ടോ അതിനെ ഉപേക്ഷിച്ച് പരസ്പരം വളരെ സ്നേഹത്തോടെ ഒരുമിച്ച് ജീവിക്കണം. ഈര്ഷ്യക്ക് വശപ്പെട്ട് പഠിപ്പ് മുടക്കരുത്.

2) ഈ പഴയതും മോശവുമായ ശരീരത്തിന്റെ ബോധത്തെ ഉപേക്ഷിക്കണം. ഭ്രമരിയെ പോലെ ജ്ഞാനത്തിന്റെ ഭൂം ഭും ചെയ്ത് കീടങ്ങളെ തനിക്കു സമാനമാക്കാന് സേവനം ചെയ്യൂ. ഈ ആത്മീയ സേവനത്തില് മുഴുകണം.

വരദാനം :-
മനസാ ബന്ധനങ്ങളില് നിന്ന് മുക്തമായി അതീന്ദ്രിയ സുഖത്തിന്റെ അനുഭവം ചെയ്യുന്ന മുക്തിദാതാവായി ഭവിക്കട്ടെ.

അതീന്ദ്രിയ സുഖത്തില് ഊഞ്ഞാലാടുക- ഇത് സംഗമയുഗീ ബ്രാഹ്മണരുടെ വിശേഷതയാണ്. പക്ഷെ മനസാ സങ്കല്പങ്ങളുടെ ബന്ധനം ആന്തരീക സന്തോഷത്തിന്റെയും അതീന്ദ്രിയ സുഖത്തിന്റെയും അനുഭവം ചെയ്യാന് അനുവദിക്കില്ല. വ്യര്ത്ഥ സങ്കല്പങ്ങള്, ഈര്ഷ്യ, അശ്രദ്ധയും ആലസ്യവും ഈ സങ്കല്പങ്ങളുടെ ബന്ധനത്തില് ബന്ധിക്കപ്പെടുന്നത് തന്നെയാണ് മനസാ ബന്ധനം. അങ്ങിനെയുള്ള ആത്മാവ് അഭിമാനത്തിന് വശപ്പെട്ട് മറ്റുള്ളവരുടെ ദോഷം തന്നെ ചിന്തിച്ചുകൊണ്ടിരിക്കും, അവരുടെ അനുഭവ ശക്തി സമാപ്തമായിപ്പോകും, അതിനാല് ഈ സൂക്ഷ്മ ബന്ധനത്തില് നിന്ന് മുക്തമാകൂ അപ്പോള് മുക്തിദാതാവായി മാറാന് സാധിക്കും.

സ്ലോഗന് :-
അങ്ങനെയുള്ള സന്തോഷത്തിന്റെ ഖജനാവുകളാല് സമ്പന്നരാകൂ, അതിലൂടെ ദു:ഖത്തിന്റെ അലകള് പോലും താങ്കളുടെ സമീപത്ത് വരികയേ അരുത്.

അവ്യക്ത സൂചനകള്- സങ്കല്പങ്ങളുടെ ശക്തി സംഭരിച്ച് ശ്രേഷ്ഠ സേവനത്തിന് നിമിത്തമാകൂ.

ഏതൊരു ശ്രേഷ്ഠ സങ്കല്പമാകുന്ന ബീജവും ഫലദായകമാക്കുന്നതിനുള്ള സഹജമായ മാര്ഗ്ഗം ഒന്ന് മാത്രമാണ് - സദാ ബീജരൂപനായ ബാബയില് നിന്ന് ഓരോ സമയത്തും സര്വ്വശക്തികളുടെയും ബലം ആ ബീജത്തിലേക്ക് നിറച്ചുകൊണ്ടിരിക്കുക. ബീജരൂപനിലൂടെ താങ്കളുടെ സങ്കല്പമാകുന്ന ബീജം സഹജമായും സ്വതവേയും വളര്ന്ന് ഫലദായകമാകും. സങ്കല്പശക്തി സംഭരിക്കപ്പെടും.