മധുരമായ കുട്ടികളേ-
നിങ്ങള് പരിധിയില്ലാത്ത ബാബയുടെ അടുത്തേയ്ക്ക് വന്നിരിക്കുകയാണ് വികാരിയില്
നിന്നും നിര്വ്വികാരിയായി മാറുന്നതിന്, അതിനാല് നിങ്ങളില് ഒരു ഭൂതവും ഉണ്ടാകരുത്.
ചോദ്യം :-
മുഴുവന് കല്പത്തിലും പഠിപ്പിക്കാത്ത ഏതൊരു പഠിപ്പാണ് ബാബ ഇപ്പോള് നിങ്ങളെ
പഠിപ്പിക്കുന്നത്?
ഉത്തരം :-
പുതിയ
രാജധാനി സ്ഥാപിക്കുന്നതിനുള്ള പഠിപ്പ്, മനുഷ്യന് രാജപദവി
പ്രാപ്തമാക്കുന്നതിനുള്ള പഠിപ്പ് ഈ സമയത്ത് പരമപിതാവ് തന്നെയാണ്
പഠിപ്പിക്കുന്നത്. ഈ പഠിപ്പ് മുഴുവന് കല്പത്തിലും മറ്റൊരു സമയത്തും
പഠിപ്പിക്കില്ല. ഈ പഠിപ്പിലൂടെയാണ് സത്യയുഗീ രാജധാനി സ്ഥാപിതമാകുന്നത്.
ഓംശാന്തി.
ഇത് കുട്ടികള്ക്ക് അറിയാവുന്നതാണ് അതായത് നമ്മള് ആത്മാക്കളാണ്, അല്ലാതെ
ശരീരമല്ല. ഇതിനെയാണ് ദേഹീ അഭിമാനി എന്നു പറയുന്നത്. മനുഷ്യര് എല്ലാവരും
ദേഹാഭിമാനികളാണ്. ഇത് പാപാത്മാക്കളുടെ ലോകമാണ് അഥവാ വികാരീ ലോകമാണ്. രാവണ
രാജ്യമാണ്. സത്യയുഗം കഴിഞ്ഞുപോയി. അവിടെ എല്ലാവരും നിര്വ്വികാരികളായാണ് വസിച്ചത്.
കുട്ടികള്ക്ക് അറിയാം- നമ്മള് തന്നെയായിരുന്നു പവിത്ര ദേവീ ദേവതകള്, പിന്നീട്
84 ജന്മങ്ങള്ക്ക് ശേഷം പതിതമായി മാറിയതാണ്. എല്ലാവരും 84 ജന്മങ്ങള്
എടുക്കുന്നില്ല. ഭാരതവാസികള് തന്നെയാണ് ദേവീ ദേവതകള്, ഇവര് തന്നെയാണ് 82, 83,
84 ജന്മങ്ങള് എടുത്തത്. അവര് തന്നെയാണ് പതിതമായത്. അവിനാശീ ഖണ്ഢം എന്ന്
ഭാരതത്തിന് തന്നെയാണ് മഹിമയുള്ളത്. എപ്പോഴാണോ ഭാരതത്തില് ലക്ഷ്മീ നാരായണന്മാരുടെ
രാജ്യമുണ്ടായിരുന്നത് അപ്പോള് ഇതിനെ പുതിയ ലോകം, പുതിയ ഭാരതം എന്ന്
വിളിച്ചിരുന്നു. ഇപ്പോള് പഴയ ലോകമാണ്, പഴയ ഭാരതമാണ്. അവര് സമ്പൂര്ണ്ണ
നിര്വ്വികാരികളായിരുന്നു, ഒരു വികാരവും ഉണ്ടായിരുന്നില്ല. ആ ദേവതകള് തന്നെയാണ്
84 ജന്മങ്ങള് എടുത്ത് ഇപ്പോള് പതിതമായി മാറിയത്. കാമത്തിന്റെ ഭൂതം,
ക്രോധത്തിന്റെ ഭൂതം, ലോപത്തിന്റെ ഭൂതം- ഇതെല്ലാം കടുത്ത ഭൂതങ്ങളാണ്. ഇതില്
മുഖ്യമായത് ദേഹാഭിമാനത്തിന്റെ ഭൂതമാണ്. രാവണന്റെ രാജ്യമല്ലേ. എപ്പോള് ഈ 5
വികാരങ്ങള് മനുഷ്യന്റെയുള്ളില് പ്രവേശിക്കുന്നുവോ അപ്പോള് ഈ രാവണനാണ്
ഭാരതത്തിന്റെ അരകല്പത്തിലെ ശത്രു. ഈ ദേവതകളുടെയുള്ളില് ഈ ഭൂതങ്ങള്
ഉണ്ടായിരുന്നില്ല. പിന്നീട് പുനര്ജന്മങ്ങള് എടുത്തെടുത്ത് ഇവരുടെ ആത്മാവും
വികാരങ്ങളിലേയ്ക്ക് വന്നു. നിങ്ങള്ക്ക് അറിയാം നമ്മള് എപ്പോള് ദേവീ
ദേവതകളായിരുന്നുവോ അപ്പോള് വികാരത്തിന്റെ ഒരു ഭൂതവും ഉണ്ടായിരുന്നില്ല. സത്യ
ത്രേതായുഗങ്ങളെയാണ് രാമരാജ്യം എന്നു പറയുന്നത്, ദ്വാപര കലിയുഗങ്ങളെ രാവണ രാജ്യം
എന്നാണ് പറയുന്നത്. ഇവിടെ ഓരോ നരനിലും നാരിയിലും 5 വികാരങ്ങളുണ്ട്. ദ്വാപരം
മുതല് കലിയുഗം വരെ 5 വികാരങ്ങള് ഉണ്ടാകും. ഇപ്പോള് നിങ്ങള് പുരുഷോത്തമ
സംഗമയുഗത്തില് ഇരിക്കുകയാണ്. പരിധിയില്ലാത്ത ബാബയുടെ അടുത്തേയ്ക്ക്
വന്നിരിക്കുകയാണ് വികാരിയില് നിന്നും നിര്വ്വികാരിയായി മാറുന്നതിനായി.
നിര്വ്വികാരിയായി മാറിയിട്ട് പിന്നീട് അഥവാ ആരെങ്കിലും വികാരത്തില് വീണുപോയാല്
ബാബ എഴുതും നിങ്ങള് മുഖം കറുപ്പിച്ചിരിക്കുന്നു, ഇപ്പോള് മുഖത്തെ
വെളുത്തതാക്കുക എന്നത് ബുദ്ധിമുട്ടാണ്. 5 നിലകെട്ടിടത്തില് നിന്നും താഴേയ്ക്ക്
വീഴുന്നതുപോലെയാണ്. അസ്ഥികള് പൊടിഞ്ഞുപോകും. ഗീതയിലും ഉണ്ട് ഭഗവാനുവാചാ- കാമം
മഹാശത്രുവാണ്. ഭാരതത്തിന്റെ വാസ്തവത്തിലുള്ള ധര്മ്മശാസ്ത്രം ഗീതയാണ്. ഓരോ
ധര്മ്മത്തിനും ഓരോ ശാസ്ത്രങ്ങളുണ്ടാകും. ഭാരതവാസികള്ക്കാണെങ്കില് അനേകം
ശാസ്ത്രങ്ങളുണ്ട്. അതിനെയാണ് ഭക്തി എന്നു പറയുന്നത്. പുതിയ ലോകം സതോപ്രധാനമായ
സ്വര്ണ്ണിമയുഗമാണ്, അവിടെ വഴക്കോ ബഹളമോ ഒന്നും ഉണ്ടായിരുന്നില്ല. ആയുസ്സ്
കൂടുതലായിരുന്നു, സദാ ആരോഗ്യവാന്മാരും സമ്പന്നരുമായിരുന്നു. നിങ്ങള്ക്ക് സ്മൃതി
ഉണരുന്നു നമ്മള് ദേവതകള് വളരെ സുഖികളായിരുന്നു. അവിടെ അകാലമൃത്യു ഉണ്ടാകില്ല.
കാലനെ പേടിയുണ്ടാകില്ല. അവിടെ ആരോഗ്യം, സമ്പത്ത്, സന്തോഷം എല്ലാമുണ്ടാകും.
നരകത്തില് സന്തോഷം ഉണ്ടാകില്ല. ഏതെങ്കിലുമൊക്കെ അസുഖങ്ങള് ശരീരത്തെ
ബാധിച്ചുകൊണ്ടിരിക്കും. ഇത് അപാരമായ ദുഃഖത്തിന്റെ ലോകമാണ്. അത് അപാരമായ
സുഖത്തിന്റെ ലോകമാണ്. പരിധിയില്ലാത്ത ബാബ ദുഃഖത്തിന്റെ ലോകം രചിക്കുകയേയില്ല.
ബാബ സുഖത്തിന്റെ ലോകമാണ് രചിച്ചത്. പിന്നീട് രാവണരാജ്യം വന്നപ്പോള് രാവണനില്
നിന്നും ദുഃഖവും അശാന്തിയും ലഭിച്ചു. സത്യയുഗം സുഖധാമമാണ്, കലിയുഗം ദുഃഖധാമവും.
വികാരത്തിലേയ്ക്ക് പോയി അര്ത്ഥം പരസ്പരം കാമകഠാരി ഉപയോഗിച്ചു. മനുഷ്യര് പറയും
ഇതും ഭഗവാന്റെ രചന തന്നെയല്ലേ എന്ന്. പക്ഷേ അല്ല, ഇത് ഭഗവാന്റെ രചനയല്ല,
രാവണന്റെ രചനയാണ്. ഭഗവാന് രചിച്ചത് സ്വര്ഗ്ഗമാണ്. അവിടെ കാമകഠാരി
ഉണ്ടായിരിക്കില്ല. സുഖവും ദുഃഖവും ഭഗവാനാണ് നല്കുന്നത്, ഇങ്ങനെയല്ല. ഭഗവാന്
പരിധിയില്ലാത്ത അച്ഛന് കുട്ടികള്ക്ക് എങ്ങനെ ദുഃഖം നല്കും. ബാബ പറയുന്നു ഞാന്
സ്വര്ഗ്ഗത്തിന്റെ സമ്പത്ത് നല്കുന്നു പിന്നീട് അരകല്പത്തിനുശേഷം രാവണന്
ശപിക്കുന്നു. സത്യയുഗത്തില് അളവില്ലാത്ത സുഖമുണ്ടായിരുന്നു, സമൃദ്ധമായിരുന്നു.
ഒരു സോമനാഥ ക്ഷേത്രത്തില് തന്നെ എത്ര വജ്രങ്ങളും ആഭരണങ്ങളും ഉണ്ടായിരുന്നു.
ഭാരതം എത്ര സമ്പന്നമായിരുന്നു. ഇപ്പോഴാണെങ്കില് പാപ്പരാണ്. സത്യയുഗത്തില് 100
ശതമാനം സമ്പന്നം, കലിയുഗത്തില് 100 ശതമാനം ദാരിദ്ര്യം- ഈ കളി
ഉണ്ടാക്കപ്പെട്ടതാണ്. ഇപ്പോള് കലിയുഗമാണ്, അഴുക്ക് പിടിച്ച് പിടിച്ച് തീര്ത്തും
തമോപ്രധാനമായിരിക്കുന്നു. എത്ര ദുഃഖമാണ്. ഈ വിമാനങ്ങള് മുതലായവയും 100
വര്ഷങ്ങള്ക്കുള്ളില് നിര്മ്മിച്ചതാണ്. ഇതിനെയാണ് മായയുടെ ആഡംബരം എന്ന് പറയുന്നത്.
പക്ഷേ മനുഷ്യര് കരുതുന്നത് സയന്സ് സ്വര്ഗ്ഗം നിര്മ്മിച്ചു എന്നാണ്. പക്ഷേ ഇത്
രാവണന്റെ സ്വര്ഗ്ഗമാണ്. കലിയുഗത്തിലെ മായയുടെ ആകര്ഷണങ്ങള് കണ്ടിട്ട് നിങ്ങളുടെ
അടുത്തേയ്ക്ക് വളരെ കുറച്ചുപേരാണ് വരുന്നത്. ഞങ്ങളുടെ കൈയ്യില് കൊട്ടാരവും
മോട്ടര് വാഹനങ്ങളും എല്ലാം ഉണ്ടല്ലോ എന്ന് കരുതുന്നു. ബാബ പറയുന്നു എപ്പോഴാണോ ഈ
ലക്ഷ്മീ നാരായണന്മാരുടെ രാജ്യമുണ്ടായിരുന്നത് അപ്പോള് സത്യയുഗത്തേയാണ് സ്വര്ഗ്ഗം
എന്ന് വിളിച്ചിരുന്നത്. ഇപ്പോള് ഈ ലക്ഷ്മീ നാരായണന്മാരുടെ രാജ്യമുണ്ടോ. ഇപ്പോള്
കലിയുഗത്തിനുശേഷം വീണ്ടും ഇവരുടെ രാജ്യം വരും. ആദ്യം ഭാരതം വളരെ ചെറുതായിരുന്നു.
പുതിയ ലോകത്തില് 9 ലക്ഷം ദേവതകളാണ് ഉണ്ടാവുക. അത്രയേയുള്ളു. പിന്നീട് വൃദ്ധി
പ്രാപിക്കും. മുഴുവന് സൃഷ്ടിയും വൃദ്ധി പ്രാപിക്കുന്നില്ലേ. ആദ്യമാദ്യം ദേവീ
ദേവതകള് മാത്രമായിരുന്നു ഉണ്ടായിരുന്നത്. അതിനാല് പരിധിയില്ലാത്ത ബാബ ഇരുന്ന്
വിശ്വത്തിന്റെ ചരിത്രവും ഭൂമിശാസ്ത്രവും കേള്പ്പിക്കുകയാണ്. ബാബയ്ക്കല്ലാതെ
മറ്റാര്ക്കും പറഞ്ഞുതരാന് സാധിക്കില്ല. ബാബയെ നോളേജ്ഫുള് ഗോഡ് ഫാദര് എന്നാണ്
വിളിക്കുന്നത്. മുഴുവന് ആത്മാക്കളുടേയും ഫാദറാണ്. ആത്മാക്കള് എല്ലാവരും
സഹോദരങ്ങളാണ് പിന്നീടാണ് സഹോദരനും സഹോദരിയുമാവുന്നത്. നിങ്ങള് എല്ലാവരും ഒരു
പ്രജാപിതാ ബ്രഹ്മാവിന്റെ ദത്തെടുക്കപ്പെട്ട കുട്ടികളാണ്. മുഴുവന് ആത്മാക്കളും
ബാബയുടെ സന്താനങ്ങള് തന്നെയാണ്. ബാബയെ പരമപിതാവ് എന്നാണ് വിളിക്കുന്നത്, ബാബയുടെ
പേര് ശിവന് എന്നാണ്. അത്രയേയുള്ളു. ബാബ മനസ്സിലാക്കിത്തരുന്നു- എന്റെ ഒരേയൊരു
പേര് ശിവന് എന്നാണ്. പിന്നീട് ഭക്തിമാര്ഗ്ഗത്തില് മനുഷ്യര് അനേകം ക്ഷേത്രങ്ങള്
നിര്മ്മിച്ചിരിക്കുന്നു അതിനാല് അനേകം പേരുകളും നല്കി. ഭക്തിയ്ക്ക് എത്ര അധികം
സാമഗ്രികളാണ്. അതിനെ പഠിപ്പ് എന്ന് പറയില്ല. അതില് പ്രധാന ലക്ഷ്യമൊന്നുമില്ല.
അത് താഴേയ്ക്ക് ഇറങ്ങുന്നതിനുള്ളത് തന്നെയാണ്. താഴേയ്ക്ക് വീണ് വീണ്
തമോപ്രധാനമായി മാറുന്നു പിന്നീട് എല്ലാവര്ക്കും സതോപ്രധാനമായി മാറണം. നിങ്ങള്
സതോപ്രധാനമായി മാറി സ്വര്ഗ്ഗത്തിലേയ്ക്ക് വരും, ബാക്കി എല്ലാവരും സതോപ്രധാനമായി
മാറി ശാന്തിധാമത്തില് വസിക്കും. ഇത് വളരെ നല്ലരീതിയില് ഓര്മ്മ വെയ്ക്കണം. ബാബ
പറയുന്നു നിങ്ങള് എന്നെ വിളിച്ചിരുന്നു- ബാബാ, ഞങ്ങള് പതിതരെ വന്ന് പാവനമാക്കൂ
എന്ന് പറഞ്ഞ് അതിനാല് ഇപ്പോള് ഞാന് മുഴുവന് ലോകത്തേയും പാവനമാക്കി മാറ്റാന്
വന്നിരിക്കുകയാണ്. ഗംഗാസ്നാനം ചെയ്യുന്നതിലൂടെ പാവനമായി മാറും എന്നാണ് മനുഷ്യര്
കരുതുന്നത്. ഗംഗയാണ് പതിത പാവനീ എന്ന് കരുതുന്നു. കിണറ്റില് നിന്ന് വെള്ളം
വന്നാലും അതിനെയും ഗംഗാജലമാണെന്ന് കരുതി സ്നാനം ചെയ്യുന്നു. ഗുപ്തമായ
ഗംഗയാണെന്ന് കരുതുന്നു. തീര്ത്ഥയാത്രയ്ക്ക് അല്ലെങ്കില് ഏതെങ്കിലും
പര്വ്വതത്തിനു മുകളിലേയ്ക്ക് പോകും എന്നിട്ട് അതിനെയും ഗുപ്ത ഗംഗയാണെന്ന് പറയും.
ഇതിനെയാണ് അസത്യം എന്നു പറയുന്നത്. ഈശ്വരന് സത്യമാണ് എന്ന് പറയുന്നു. ബാക്കി
രാവണരാജ്യത്തില് എല്ലാവരും അസത്യം പറയുന്നവരാണ്. ഈശ്വരീയ പിതാവാണ് സത്യഖണ്ഢം
സ്ഥാപിക്കുന്നത്. അവിടെ അസത്യത്തിന്റെ കാര്യമേയില്ല. ദേവതകള്ക്ക് നിവേദ്യവും
ശുദ്ധമായതാണ് സമര്പ്പിക്കുക. ഇപ്പോഴുള്ളത് ആസുരീയ രാജ്യമാണ്, സത്യ
ത്രേതായുഗങ്ങളില് ഈശ്വരീയ രാജ്യമാണ്. അതാണ് ഇപ്പോള് സ്ഥാപിച്ചുകൊണ്ടിരിക്കുന്നത്.
ഈശ്വരന് തന്നെയാണ് വന്ന് എല്ലാവരേയും പാവനമാക്കി മാറ്റുന്നത്. ദേവതകളില് ഒരു
വികാരവും ഉണ്ടായിരിക്കില്ല. എങ്ങനെയാണോ രാജാവും റാണിയും അതുപോലെ പ്രജകളും
പവിത്രമായിരിക്കും. ഇവിടെ എല്ലാവരും പാപികളും കാമികളും ക്രോധികളുമാണ്. പുതിയ
ലോകത്തെ സ്വര്ഗ്ഗം എന്നും ഇതിനെ നരകം എന്നുമാണ് വിളിക്കുന്നത്. നരകത്തെ
സ്വര്ഗ്ഗമാക്കി മാറ്റാന് ബാബയ്ക്കല്ലാതെ മറ്റാര്ക്കും സാധിക്കില്ല. ഇവിടെ
എല്ലാവരും നരകവാസികളും പതിതരുമാണ്. സത്യയുഗത്തില് പാവനമായിരിക്കും. ഞങ്ങള്
പതിതത്തില് നിന്നും പാവനമായി മാറാന് സ്നാനം ചെയ്യാന് പോവുകയാണ് എന്ന് അവിടെ
പറയില്ല.
ഇത് വൈവിദ്ധ്യമാര്ന്ന മനുഷ്യ സൃഷ്ടിയുടെ വൃക്ഷമാണ്. ബീജരൂപം ഭഗവാനാണ്. ഭഗവാന്
തന്നെയാണ് സൃഷ്ടി രചിക്കുന്നത്. ആദ്യമാദ്യം രചിക്കുന്നത് ദേവീ ദേവതകളെയാണ്.
പിന്നീട് വൃദ്ധി പ്രാപിച്ച് പ്രാപിച്ച് ഇത്രയും ധര്മ്മങ്ങളുണ്ടാകുന്നു. ആദ്യം
ഒരു ധര്മ്മം, ഒരു രാജ്യമായിരുന്നു. സുഖം തന്നെ സുഖമായിരുന്നു. വിശ്വത്തില്
ശാന്തിയുണ്ടാകണം എന്ന് മനുഷ്യര് ആഗ്രഹിക്കുന്നുണ്ട്. ശാന്തി നിങ്ങള് ഇപ്പോള്
സ്ഥാപിക്കുകയാണ്. ബാക്കിയെല്ലാം നശിച്ചുപോകും. ബാക്കി അല്പ്പം അവശേഷിക്കും. ഈ
ചക്രം കറങ്ങിക്കൊണ്ടേയിരിക്കും. ഇപ്പോള് കലിയുഗ അന്ത്യത്തിനും സത്യയുഗ
ആരംഭത്തിനും ഇടയിലെ പുരുഷോത്തമ സംഗമയുഗമാണ്. ഇതിനെ കല്യാണകാരി പുരുഷോത്തമ
സംഗമയുഗം എന്നാണ് വിളിക്കുന്നത്. കലിയുഗത്തിനുശേഷം സത്യയുഗത്തിന്റെ
സ്ഥാപനയുണ്ടാവുകയാണ്. നിങ്ങള് സംഗമത്തില് പഠിക്കുകയാണ് ഇതിന്റെ ഫലം
സത്യയുഗത്തില് ലഭിക്കും. ഇവിടെ എത്രത്തോളം പവിത്രമായി മാറുന്നുവോ, പഠിക്കുന്നുവോ
അത്രയും ഉയര്ന്ന പദവി ലഭിക്കും. ഇങ്ങനെയുള്ള പഠിപ്പ് എവിടെയും ഉണ്ടാകില്ല.
നിങ്ങള്ക്ക് ഈ പഠിപ്പിന്റെ സുഖം പുതിയ ലോകത്തില് ലഭിക്കും. അഥവാ ഏതെങ്കിലും ഭൂതം
ഉണ്ടെങ്കില് ഒന്നാമത് ശിക്ഷകള് അനുഭവിക്കേണ്ടതായി വരും, രണ്ടാമത് അവിടെ പദവി
കുറഞ്ഞുപോകും. ആരാണോ സമ്പൂര്ണ്ണമായി മാറി മറ്റുള്ളവരേയും പഠിപ്പിക്കുന്നത് അവര്
ഉയര്ന്ന പദവി നേടും. എത്ര സെന്ററുകളാണ്, ലക്ഷക്കണക്കിന് സെന്ററുകളുണ്ടാകും.
മുഴുവന് വിശ്വത്തിലും സെന്ററുകള് തുറക്കും. പാപാത്മാവില് നിന്നും പുണ്യാത്മാവായി
മാറുകതന്നെ വേണം. നിങ്ങള്ക്ക് ലക്ഷ്യവുമുണ്ട്. പഠിപ്പിക്കുന്നത് ഒരേയൊരു
ശിവബാബയാണ്. ബാബയാണ് ജ്ഞാനത്തിന്റെ സാഗരം, സുഖത്തിന്റെ സാഗരം. ബാബ തന്നെയാണ്
വന്ന് പഠിപ്പിക്കുന്നത്. ബ്രഹ്മാവല്ല പഠിപ്പിക്കുന്നത്, ഇവരിലൂടെ ശിവബാബയാണ്
പഠിപ്പിക്കുന്നത്. ഭഗവാന്റെ രഥം, ഭാഗ്യശാലീ രഥം എന്നാണ് ഇവരെക്കുറിച്ച് മഹിമ
പാടുന്നത്. നിങ്ങളെ എത്ര കോടാനുകോടി ഭാഗ്യശാലിയാക്കി മാറ്റുന്നു. നിങ്ങളെ വളരെ
വലിയ ധനികനാക്കി മാറ്റുന്നു. നിങ്ങള് വലിയ ധനികനായി മാറുന്നു. ഒരിയ്ക്കലും അസുഖം
വരില്ല. ആരോഗ്യവും സമ്പത്തും സന്തോഷവും എല്ലാം ലഭിക്കും. ഇവിടെ ധനമുണ്ടാകും
പക്ഷേ അസുഖം ബാധിച്ചിരിക്കും. അവര്ക്ക് സന്തോഷമായിരിക്കാന് സാധിക്കില്ല.
എന്തെങ്കിലും ദുഃഖം ഉണ്ടായിരിക്കും. എന്നാല് അതിന്റെ പേരുതന്നെ സുഖധാമം,
സ്വര്ഗ്ഗം, പാരഡൈസ് എന്നാണ്. ഈ ലക്ഷ്മീ നാരായണന്മാര്ക്ക് ഈ രാജ്യം ആരാണ്
നല്കിയത്? ഇത് ആര്ക്കും അറിയില്ല. ഇവര് ഭാരതത്തിലാണ് വസിച്ചത്. വിശ്വത്തിന്റെ
അധികാരികളായിരുന്നു. ഒരു വിഭജനവും ഉണ്ടായിരുന്നില്ല. ഇപ്പോള് എത്ര ഭാഗങ്ങളായി
വേര്തിരിച്ചിരിക്കുന്നു. രാവണ രാജ്യമാണ്. എത്ര കഷ്ണങ്ങളാക്കിയിരിക്കുന്നു.
വഴക്കടിച്ചുകൊണ്ടിരിക്കുന്നു. അവിടെ മുഴുവന് വിശ്വത്തിലുമായി ഈ ദേവീദേവതകളുടെ
രാജ്യമായിരുന്നു. അവിടെ മന്ത്രിയൊന്നും ഉണ്ടാവില്ല. ഇവിടെ നോക്കൂ എത്ര
മന്ത്രിമാരാണ് കാരണം ബുദ്ധിയില്ലാത്തവരാണ്. അതിനാല് മന്ത്രിയും അതുപോലെ
തമോപ്രധാനവും പതിതവുമാണ്. പതിതമായവര്ക്ക് പതിതമായവരെ ലഭിച്ചു, എല്ലാറ്റിലും
അഴിമതിയായി... .പാപ്പരായിപ്പോകുന്നു, കടം വാങ്ങുന്നു. സത്യയുഗത്തില് ധാന്യങ്ങളും
ഫലങ്ങളും വളരെ സ്വാദിഷ്ടമായിരിക്കും. നിങ്ങള് അവിടെ ചെന്ന് എല്ലാം
അനുഭവിച്ചിട്ട് വരുന്നു. സൂക്ഷ്മവതനത്തിലേയ്ക്കും പോകുന്നു സ്വര്ഗ്ഗത്തിലേയ്ക്കും
പോകുന്നു. സൃഷ്ടി ചക്രം എങ്ങനെയാണ് കറങ്ങുന്നതെന്ന് ബാബ പറയുന്നു. ആദ്യം
ഭാരതത്തില് ഒരേയൊരു ദേവീ ദേവതാ ധര്മ്മം മാത്രമേ ഉണ്ടായിരുന്നുള്ളു. രണ്ടാമത് ഒരു
ധര്മ്മവും ഉണ്ടായിരുന്നില്ല. പിന്നീട് ദ്വാപരത്തില് രാവണരാജ്യം ആരംഭിക്കുന്നു.
ഇപ്പോള് വികാരീ ലോകമാണ് പിന്നീട് നിങ്ങള് പവിത്രമായി മാറി നിര്വ്വികാരി ദേവതയായി
മാറും. ഇത് സ്ക്കൂളാണ്. ഭഗവാന്റെ വാക്കുകളാണ് ഞാന് നിങ്ങളെ രാജയോഗം
പഠിപ്പിക്കുന്നു. നിങ്ങള് ഭാവിയില് ഇതായി മാറും. രാജധാനിയിലേയ്ക്കുള്ള പഠിപ്പ്
വേറെ എവിടെയും ലഭിക്കില്ല. ബാബ തന്നെയാണ് പഠിപ്പിച്ച് പുതിയ ലോകത്തിലെ രാജധാനി
നല്കുന്നത്. സുപ്രീം ഫാദറും, ടീച്ചറും, സദ്ഗുരുവും ഒരേയൊരു ശിവബാബയാണ്.
അച്ഛനാകുമ്പോള് തീര്ച്ചയായും സമ്പത്ത് ലഭിക്കണം. ഭഗവാന് തീര്ച്ചയായും
സ്വര്ഗ്ഗത്തിന്റെ സമ്പത്തായിരിക്കും നല്കുക. വര്ഷാ വര്ഷം കത്തിക്കുന്ന രാവണനാണ്
ഭാരതത്തിന്റെ നമ്പര്വണ് ശത്രു. രാവണന് എങ്ങനെയുള്ള അസുരന്മാരാക്കി മാറ്റി.
അവരുടെ രാജ്യം 2500 വര്ഷം നടക്കും. നിങ്ങളോട് ബാബ പറയുന്നു ഞാന് നിങ്ങളെ
സുഖധാമത്തിന്റെ അധികാരിയാക്കി മാറ്റുന്നു. രാവണന് നിങ്ങളെ ദുഃഖധാമത്തിലേയ്ക്ക്
കൊണ്ടുവരുന്നു. നിങ്ങളുടെ ആയുസ്സും കുറയുന്നു. പെട്ടെന്ന് അകാലമൃത്യു
സംഭവിക്കുന്നു. അനേകം അസുഖങ്ങള് ഉണ്ടാകുന്നു. അവിടെ ഇങ്ങനെയുള്ള ഒരു
കാര്യവുമുണ്ടാകില്ല. പേരുതന്നെ സ്വര്ഗ്ഗം എന്നാണ്. ഇപ്പോള് സ്വയം ഹിന്ദുവാണെന്ന്
പറയുന്നു എന്തുകൊണ്ടെന്നാല് പതിതമാണ്. അതിനാല് ദേവത എന്നു വിളിക്കാന് യോഗ്യരല്ല.
ബാബ ഈ രഥത്തില് ഇരുന്ന് മനസ്സിലാക്കിത്തരുന്നു, ബ്രഹ്മാവിന്റെ വലതുവശത്ത് വന്ന്
ഇരിക്കുകയാണ് നിങ്ങളെ പഠിപ്പിക്കാനായി. അതിനാല് ഇവരും പഠിക്കുന്നു. നമ്മള്
എല്ലാവരും വിദ്യാര്ത്ഥികളാണ്. ഒരേയൊരു ബാബയാണ് ടീച്ചര്. ഇപ്പോള് ബാബ
പഠിപ്പിക്കുകയാണ്. ഇനി വീണ്ടും 5000 വര്ഷങ്ങള്ക്കുശേഷം വന്ന് പഠിപ്പിക്കും. ഈ
ജ്ഞാനം അഥവാ പഠിപ്പ് പിന്നീട് ഇല്ലാതാകും. പഠിച്ച് നിങ്ങള് ദേവതയായി, 2500 വര്ഷം
സുഖത്തിന്റെ സമ്പത്ത് എടുത്തു പിന്നീടാണ് ദുഃഖം, രാവണന്റെ ശാപം. ഇപ്പോള് ഭാരതം
വളരെ ദുഃഖിയാണ്. ഇത് ദുഃഖധാമമാണ്. വിളിക്കുന്നുമുണ്ടല്ലോ- പതിതപാവനാ വരൂ, വന്ന്
പാവനമാക്കി മാറ്റൂ. ഇപ്പോള് നിങ്ങളില് ഒരു വികാരവും ഉണ്ടായിരിക്കരുത് പക്ഷേ
അരകല്പത്തിലെ അസുഖം അത്രപെട്ടെന്ന് വിട്ടുമാറില്ലല്ലോ. ആ പഠിപ്പിലും ആരാണോ
നല്ലരീതിയില് പഠിക്കാത്തത് അവര് തോറ്റുപോകും. ആരാണോ പദവിയോടെ പാസാകുന്നത് അവര്
സ്കോളര്ഷിപ്പ് നേടും. നിങ്ങളിലും ആരാണോ നല്ലരീതിയില് പവിത്രമായി മാറി
മറ്റുള്ളവരേയും ആക്കി മാറ്റുന്നത് അവര് ഈ സമ്മാനം നേടും. 8 ന്റെ മാലയുണ്ടാകും.
അവരാണ് പദവിയോടെ പാസാകുന്നത്. പിന്നീട് 108 ന്റെ മാലയും ഉണ്ടാകും, ഈ മാലയും
ഓര്മ്മിക്കപ്പെടും. മനുഷ്യര് ഇതിന്റെ രഹസ്യം അല്പമെങ്കിലും മനസ്സിലാക്കുന്നുണ്ടോ.
മാലയില് മുകളിലുള്ളത് പുഷ്പമാണ് പിന്നീട് രണ്ടുമുത്തുക്കള് മേരുവാണ്. സ്ത്രീയും
പുരുഷനും രണ്ടുകൂട്ടരും പവിത്രമായി മാറുന്നു. ഇവര് പവിത്രമായിരുന്നല്ലോ.
സ്വര്ഗ്ഗവാസി എന്നാണ് വിളിച്ചിരുന്നത്. ഇതേ ആത്മാവ് പിന്നീട് പുനര്ജന്മങ്ങള്
എടുത്ത് എടുത്ത് ഇപ്പോള് പതിതമായി മാറി. വീണ്ടും ഇവിടെ നിന്നും പവിത്രമായി മാറി
പാവനമായ ലോകത്തിലേയ്ക്ക് പോകും. ലോകത്തിന്റെ ചരിത്രവും ഭൂമിശാസ്ത്രവും
ആവര്ത്തിക്കപ്പെടുമല്ലോ. വികാരികളായ രാജാക്കന്മാര് നിര്വ്വികാരികളായ
രാജാക്കന്മാരുടെ ക്ഷേത്രങ്ങള് നിര്മ്മിച്ച് അവരെ പൂജിക്കും. അവര് തന്നെയാണ്
പിന്നീട് പൂജ്യരില് നിന്നും പൂജാരിയായി മാറുന്നത്. വികാരിയായി മാറിയാല് പിന്നെ
പ്രകാശത്തിന്റെ കിരീടം ഉണ്ടാകില്ല. ഈ കളി ഉണ്ടാക്കിയതാണ്. ഇതാണ് പരിധിയില്ലാത്ത
അത്ഭുതകരമായ നാടകം. ആദ്യം ഒരു ധര്മ്മമേയുണ്ടാകൂ, അതിനെയാണ് രാമരാജ്യം എന്നു
പറയുന്നത് പിന്നീട് മറ്റു ധര്മ്മങ്ങള് വരും. ഈ സൃഷ്ടിയുടെ ചക്രം എങ്ങനെയാണ്
കറങ്ങുന്നത് എന്നത് ഒരേയൊരു ബാബയ്ക്ക് മാത്രമേ പറഞ്ഞുതരാന് സാധിക്കൂ. ഭഗവാന്
ഒന്നേയുള്ളു. ശരി!
വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ ഓമന സന്താനങ്ങള്ക്ക്
മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലര്കാല വന്ദനവും. ആത്മീയ
പിതാവിന്റ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) സ്വയം
ഭഗവാന് ടീച്ചറായി മാറി പഠിപ്പിക്കുകയാണ് അതിനാല് നല്ലരീതിയില് പഠിക്കണം.
സ്കോളര്ഷിപ്പ് നേടുന്നതിനായി പവിത്രമായി മാറി മറ്റുള്ളവരേയും പവിത്രമാക്കി
മാറ്റുന്നതിനുള്ള സേവനം ചെയ്യണം.
2) ഉള്ളില് കാമം, ക്രോധം
മുതലായ ഏതെല്ലാം ഭൂതങ്ങള് പ്രവേശിച്ചിട്ടുണ്ടോ അതിനെയെല്ലാം പുറത്തുകളയണം.
ലക്ഷ്യത്തെ മുന്നില് വെച്ച് പുരുഷാര്ത്ഥം ചെയ്യണം.
വരദാനം :-
മായയുടെ
തണലില് നിന്ന് പുറത്ത് വന്ന് ഓര്മ്മയുടെ കുടത്തണലില് കഴിയുന്നവരായ
ചിന്തയില്ലാത്ത ചക്രവര്ത്തിയായി ഭവിക്കട്ടെ.
ആര് സദാ ബാബയുടെ
കുടത്തണലില് കഴിയുന്നുവോ അവര് സ്വയത്തെ സദാ സുരക്ഷിതരായി അനുഭവം ചെയ്യുന്നു.
മായയുടെ തണലില് നിന്ന് രക്ഷപ്പെടുന്നതിനുള്ള മാര്ഗ്ഗമാണ് ബാബയുടെ ഛത്രഛായ.
ഛത്രഛായയിലിരിക്കുന്നവര് സദാ ചിന്തയില്ലാത്ത ചക്രവര്ത്തിയായിരിക്കും. അഥവാ
എന്തെങ്കിലും ചിന്തയുണ്ടെങ്കില് സന്തോഷം അപ്രത്യക്ഷമാകും. സന്തോഷം നഷ്ടപ്പെട്ടു,
ദുര്ബ്ബലരായി എങ്കില് മായയുടെ കുടക്കീഴില് പെട്ടുപോകുന്നു, എന്തുകൊണ്ടെന്നാല്
ദുര്ബ്ബലത തന്നെയാണ് മായയെ ആഹ്വാനം ചെയ്യുന്നത്. മായയുടെ നിഴല് സ്വപ്നത്തില്
പോലും പെട്ടാല് വളരെ പരവശപ്പെടുത്തും. അതിനാല് സദാ ഛത്രഛായക്ക് കീഴില് കഴിയൂ.
സ്ലോഗന് :-
വിവേകത്തിന്റെ സ്ക്രൂ ഡ്രൈവര് കൊണ്ട് അശ്രദ്ധയാകുന്ന ലൂസ് സ്ക്രൂവിനെ ടൈറ്റാക്കി
സദാ ജാഗ്രതയോടെയിരിക്കണം.