04.09.2026           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളേ - ഈ പരിധിയില്ലാത്ത ഡ്രാമയിൽ ഹീറോ-ഹീറോയിന്റെ പാർട്ട് നിങ്ങളുടെതാണ്, ബാബയുടെയല്ല, ബാബക്ക് കേവലം പതീതരെ പാവനമാക്കി മാറ്റുന്നതിന്റെ പാർട്ടാണ് ഉള്ളത്.

ചോദ്യം :-
ബ്രഹ്മാവിന്റെ ചിത്രത്തെ നോക്കി ഏത് ചോദ്യമാണോ ചോദിക്കുന്നത്, അവർക്ക് ഏതൊരു രഹസ്യമാണ് മനസ്സിലാക്കി കൊടുക്കേണ്ടത്?

ഉത്തരം :-
അവർക്ക് മനസ്സിലാക്കിക്കൊടുക്കൂ ഇത് ആദി മുതൽ അന്ത്യം വരെയുള്ള ആത്മാവാണ്. ആരാണോ ആദ്യ രാജകുമാരനായ ശ്രീകൃഷ്ണൻ, അവരുടെ തന്നെ അവസാന ജന്മത്തിലാണ് ബാബ വരുന്നത്. ഇത് പതീത ശരീരമാണ്, ഇതിനെത്തന്നെയാണ് പാവനമാക്കി മാറ്റേണ്ടത്. ഇത് ഒരു ഭഗവാനൊന്നുമല്ല. ഭഗവാനാണെങ്കിലോ സദാ പവിത്രമാണ്. ഭഗവാൻ ഇദ്ദേഹത്തിന്റെ ശരീരത്തെ ആധാരമാക്കിയെടുത്തിരിക്കുകയാണ്.

ഗീതം :-
മുഖം നോക്കൂ മനുഷ്യാ....

ഓംശാന്തി.  
ബാബ കുട്ടികൾക്ക് മനസ്സിലാക്കിക്കൊടുത്തിട്ടുണ്ട് ശാന്തിക്ക് വേണ്ടി ആരും പുറത്ത് വീട് തോറും അലഞ്ഞ് ബുദ്ധിമുട്ട് അനുഭവിക്കേണ്ടതില്ല. ഹഠയോഗികളായ സന്യാസിമാർ മനസ്സിലാക്കുന്നത് - ഗൃഹസ്ഥവ്യവഹാരത്തിലിരുന്നാൽ ശാന്തി ലഭിക്കുകയില്ല. ശാന്തി കാട്ടിലാണ് ലഭിക്കുന്നത് എന്നാണ്. എന്നാൽ ബാബ മനസ്സിലാക്കിത്തരുകയാണ് ശാന്തി എവിടെയും ലഭിക്കില്ല. ഇതിനെക്കുറിച്ച് ഒരു കഥ അഥവാ ദൃഷ്ടാന്തം കേൾപ്പിക്കുകയാണ് റാണിയുടെ കഴുത്തിൽ മാലയുണ്ടായിട്ടും പുറത്ത് അന്വേഷിച്ച് നടന്നു..... അതുപോലെ ശാന്തിയും നിങ്ങളുടെ കഴുത്തിലുണ്ട്. പുറത്ത് എവിടെയാണ് അന്വേഷിക്കുന്നത്. ബാബ വന്ന് മനസ്സിലാക്കിത്തരുന്നു കുട്ടികളേ, നിങ്ങൾ ആത്മാക്കളുടെ സ്വധർമ്മം തന്നെ ശാന്തിയാണ്. ഈ ശരീരത്തിലാണെങ്കിൽ കർമ്മേന്ദ്രിയങ്ങളാണ്, അതിലൂടെയാണ് നിങ്ങൾക്ക് പാർട്ടഭിനയിക്കേണ്ടി വരുന്നത്. ആത്മാവാണെങ്കിൽ അവിനാശിയാണ്. ആത്മാവ് ചെറുതും വലുതുമാകുന്നില്ല, വിനാശമാകുന്നുമില്ല. അതെ ആത്മാവ് പതീതമാകുന്നുണ്ട്, ആത്മാവിന് തന്നെയാണ് പാവനമാകേണ്ടത്. ആത്മാവിന് ആദ്യം ബാല്യശരീരം ലഭിക്കുന്നു പിന്നീട് യുവാവ്, വൃദ്ധനാകുന്നു. ആത്മാവാണെങ്കിൽ ഏകരസമാണ്. ആദ്യമാദ്യം ആത്മാവിനെ അറിയണം. ഞാൻ ആത്മാവ് തന്നെയാണ് വക്കീൽ മുതലായവയാകുന്നത്. ഇതിനെയാണ് പറയുന്നത് - ആത്മാ-അഭിമാനി ഭവ. ബാബ മനസ്സിലാക്കിത്തരുകയാണ് കുട്ടികളേ നിങ്ങൾ ദേഹാഭിമാനികളായി മാറിയിരിക്കുകയാണ് അതിനാൽ സ്വയത്തെ ശരീരമാണെന്ന് മനസ്സിലാക്കിയിരിക്കുകയാണ്, ഞാൻ ആത്മാവാണ്, ഇത് എന്റെ ശരീരമാണ്. അതിനാൽ സ്വയത്തെ തിരിച്ചറിയണം. 84 ജന്മങ്ങളും എടുക്കുന്നത് ആത്മാവാണ് എന്നത് മറന്നുപോയിരിക്കുകയാണ്. ഇപ്പോൾ ബാബ മനസ്സിലാക്കിത്തന്നിട്ടുണ്ട് ആരാണോ ബ്രാഹ്മണരായി മാറുന്നത് അവർ പിന്നീട് ദേവതയായി മാറുന്നവരാണ്. അല്ലാതെ എല്ലാവരും 84 ജന്മങ്ങളെടുക്കുന്നു എന്നല്ല. ചിലർ ആദ്യം വരും, ചിലർ 50-100 വർഷങ്ങൾക്ക് ശേഷവും വന്നുകൊണ്ടിരിക്കും. ചിലർക്ക് 80-82, ചിലർക്ക് എത്ര ജന്മമുണ്ടാകും. മനുഷ്യരാണെങ്കിൽ 84 ലക്ഷം ജന്മമെന്ന് പറയുന്നു, ഇതിലും തൃപ്തിപ്പെടാതെ പിന്നെ കണ-കണങ്ങളിൽ ഭഗവാനുണ്ടെന്ന് പറയുന്നു. ഇപ്പോൾ ഭഗവാൻ പറയുന്നു, ഞാൻ ഒരു മനുഷ്യ ശരീരത്തിലുമില്ല അതിനാൽ മൃഗം, കല്ല് ഭിത്തിയിലെല്ലാം എങ്ങനെയുണ്ടാകും. ബാബ മനസ്സിലാക്കിത്തന്നിട്ടുണ്ട് ആദ്യ നമ്പറിൽ വന്നവർ തന്നെയാണ് അവസാന നമ്പറിൽ തമോപ്രധാനമായി മാറുന്നത്. ഞാൻ സ്വയം പറയുകയാണ് അനേക ജന്മങ്ങളുടെ അന്തിമത്തിൽ സാധാരണ ശരീരത്തിൽ ഞാൻ പ്രവേശിക്കുകയാണ്. ആരാണോ പൂർണ്ണമായും 84 ജന്മങ്ങളെടുത്തത് അവർ തീർച്ചയായും പതീതമായിരിക്കും. പാവനമാകാനൊന്നും സാധിക്കില്ല. ബാബ സ്വയം പറയുന്നു, ആദ്യ നമ്പറിൽ ശ്രീ കൃഷ്ണനാണ്, ആദ്യ രാജകുമാരൻ. പിന്നീടാണ് ശ്രീ നാരായണനായി മാറുന്നത്, എപ്പോഴാണോ വലുതാകുന്നത്. അതും 20 - 25 വർഷം കുറഞ്ഞ് പോകുന്നു. അതിനെയും പൂർണ്ണമായി 84 ജന്മമെന്ന് പറയുകയില്ല. ശ്രീ കൃഷ്ണൻ നമ്പർവണ്ണാണ്. ശ്രീകൃഷ്ണൻ തന്നെയാണ് പിന്നീട് സ്വയംവരത്തിന് ശേഷം നാരായണനായി മാറുന്നത്. പക്ഷെ കണക്കാണെങ്കിൽ കുട്ടികളുടെയും വേണമല്ലോ. പൂർണ്ണമായി 84 ജന്മം, 5000 വർഷമെന്ന് ശ്രീകൃഷ്ണന്റെ തന്നെയേ പറയൂ. അതിനാൽ ബാബയിരുന്ന് മനസ്സിലാക്കി ത്തരുകയാണ് ഞാൻ കൽപ-കൽപം , ആർക്കാണോ ആദി മുതൽ അവസാനം വരെ പാർട്ടുള്ളത് അവരുടെ ശരീരത്തിൽത്തന്നെയാണ് വരുന്നത്. വേറെ ആരിലും വരാൻ സാധിക്കില്ല. കണക്കുണ്ടല്ലോ. ബ്രഹ്മാവ് തന്നെയാണ് ആദ്യ നമ്പർ. ഞാൻ വേറെ ആരിലെങ്കിലും എങ്ങനെ വരാൻ കഴിയും. നിങ്ങളോട് അനേകർ ചോദിക്കുന്നുണ്ട് കേവലം ഒരു ബ്രഹ്മാവിൽ മാത്രം എന്തുകൊണ്ടാണ് വരുന്നത്! പക്ഷെ ഇത് കണക്കാണല്ലോ. ഇത് മനസ്സിലാക്കേണ്ട കാര്യങ്ങളാണ്. പാടുന്നുമുണ്ട് ബ്രഹ്മാവിലൂടെ സ്ഥാപന ചെയ്യുന്നു. വിഷ്ണു അഥവാ ശങ്കരനിലൂടെ സ്ഥാപന ചെയ്യുന്നില്ല. ഇത് വേറെയാരുടെയും ജോലിയല്ല. മനുഷ്യർക്ക് രചനയെയോ രചയിതാവിനെയോ അറിയുകയില്ല. ഇതും ഡ്രാമയിലടങ്ങിയിട്ടുള്ളതാണ്. ഉണ്ടായതും ഉണ്ടാക്കപ്പെട്ടതും ഉണ്ടായികൊണ്ടിരിക്കുന്നതും... ചിന്തിക്കേണ്ടതില്ല.. ഇത് ഇപ്പോഴത്തെ കാര്യമാണ്, എന്താണോ നടക്കേണ്ടത് അത് നടക്കുന്നു. ഇത് മാറ്റാൻ സാധിക്കില്ല. ഇന്ന് എന്തെല്ലാമാണോ സംഭവിച്ചത് അത് 5000 വർഷങ്ങൾക്ക് ശേഷം സംഭവിക്കും. ബാബ മനസ്സിലാക്കിത്തന്നിട്ടുമുണ്ട് - ഏതെങ്കിലും കാര്യം ഇങ്ങനെ കാണുകയാണെങ്കിൽ പറയൂ ഇതൊരു പുതിയ കാര്യമല്ല. 5000 വർഷങ്ങൾക്ക് മുമ്പും സംഭവിച്ചിരുന്നു. ഉടനെ ഇങ്ങനെ എഴുതൂ. പിന്നീട് വേണമെങ്കിൽ അവർ വന്ന് ചോദിക്കും, എഴുതുന്നതിൽ ഒരു നഷ്ടവുമില്ല. ഈ യുദ്ധം ആദ്യം നടന്നിരുന്നു, ഒന്നും പുതിയതല്ല. മഹാഭാരത യുദ്ധം 5000 വർഷങ്ങൾക്ക് മുമ്പും ഉണ്ടായിരുന്നു. പലരും വന്ന് ഭാരതം തട്ടിയെടുത്തു.ഒന്നും പുതിയ കാര്യമല്ല. പിന്നീട് കൽപത്തിന് ശേഷവും ഇങ്ങനെയേ ഉണ്ടാവൂ. ഈ ലോകത്തിന്റെ ചരിത്രവും ഭൂമിശാസ്ത്രവും ആവർത്തിച്ചുകൊണ്ടേയിരിക്കുന്നു. ഇപ്പോൾ വീണ്ടും ആദി സനാതനദേവീ-ദേവതാ ധർമ്മത്തിന്റെ സ്ഥാപന നടന്നുകൊണ്ടിരിക്കുകയാണ്. ആരുടെയാണോ 84 ജന്മം പൂർത്തിയായത് അവരേ ആദ്യ നമ്പറിൽ ലക്ഷ്മീ നാരായണനായി മാറൂ. ഈ എല്ലാ രഹസ്യവും ബാബ തന്നെയാണിരുന്ന് മനസ്സിലാക്കിത്തരുന്നത്. ബാബ പറയുന്നു - ഞാൻ മനുഷ്യസൃഷ്ടിയുടെ ബീജരൂപമാണ്, ഇതിനെ തലകീഴായ വൃക്ഷം എന്ന് പറയുന്നു. ഈ കൽപവൃക്ഷത്തിന്റെ ആയുസ്സ് 5000 വർഷമാണ്. സ്വാസ്തികയിൽ 4 ഭാഗവും ഒരു പോലെ കാണാം. യുഗവും തുല്യമാണ്, അതിൽ വ്യത്യാസമുണ്ടാവുന്നില്ല.

ബാബ മനസ്സിലാക്കിത്തരുകയാണ് നോക്കൂ, ലോകത്തിൽ എന്തെല്ലാമാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ചിലർ ചന്ദ്രനിൽ പോകുന്നു, ചിലർ അഗ്നിയിൽ, ചിലർ വെള്ളത്തിന് മേൽ നടക്കാൻ പഠിക്കുന്നു. ഇതെല്ലാം വേസ്റ്റാണ്, ഇതിൽ ഒരു നേട്ടവുമില്ല. മനുഷ്യന് പാവനമായി മാറി മുക്തി ജീവൻമുക്തിയിലേക്കൊന്നും പോകാൻ സാധിക്കില്ല. എന്തു തന്നെ ചെയ്താലും തിരിച്ച് വീട്ടിലേക്ക് പോകാൻ സാധിക്കില്ല. ആത്മാവ് തന്റെ വീടിനെയും അച്ഛന്റെ വീടിനെയും മറന്നുപോയിരിക്കുകയാണ്. ആത്മാവ് സ്വയത്തെ തന്നെ മറന്ന് ദേഹാഭിമാനിയായി മാറിയിരിക്കുകയാണ്. പിന്നീട് ക്ഷേത്രങ്ങളിൽ പോയി മഹിമ പാടുന്നു. അങ്ങ് സർവ്വ ഗുണ സമ്പന്നനാണ്, ഞാൻ നീചനും പാപിയുമാണ്. തന്റെ നിന്ദ ചെയ്യുകയാണ്. ബാബയാണെങ്കിൽ ഒരിക്കലും പൂജാരിയാക്കി മാറ്റുന്നില്ല. ശരി പിന്നെ രണ്ടാമത്തെ നമ്പറിൽ പറയും ശങ്കരനും സദാ പൂജ്യനാണ്. അവരും പൂജാരിയാക്കി മാറ്റുന്നില്ല, അവരുടെ പാർട്ട് പോലും ഇവിടെയല്ല. ഈ സ്റ്റേജിൽ ബ്രഹ്മാവിന്റെയും വിഷ്ണുവിന്റെയും പാർട്ടാണ്. ബ്രഹ്മാവിനും വിഷ്ണുവിനും എന്തെല്ലാം പാർട്ടാണ്, ഇത് ലോകത്തിൽ ആർക്കും തന്നെ അറിയുകയില്ല. ത്രിമൂർത്തി ബ്രഹ്മാവെന്ന് പറയുന്നു, അർത്ഥം ഒന്നും തന്നെ മനസ്സിലാക്കുന്നില്ല. ഇതും പാടുന്നു ബ്രഹ്മാവിലൂടെ സ്ഥാപന, ആര് ചെയ്യുന്നു, അവരുടെ ചിത്രം തന്നെയില്ല. വായിലൂടെ പറയുന്നു പക്ഷെ അവർ എവിടെയാണ്. ശിവൻ എന്ത് വസ്തുവാണ്, അതും അറിയുകയില്ല. ആത്മാവിന് വേണ്ടി പറയുന്നു ഭൃകുടിയുടെ മധ്യത്തിൽ തിളങ്ങുന്ന അത്ഭുത നക്ഷത്രം....... ഞാൻ ആത്മാവ് അവിനാശിയാണ്, ശരീരം നശിക്കുന്നതാണ്. എത്ര ശരീരമെടുക്കുന്നു, ഒന്നും തന്നെ അറിയുകയില്ല. മനുഷ്യർ എത്ര ദുഖിതരാണ്, നിലവിളിച്ചുകൊണ്ടിരിക്കുന്നു - അല്ലയോ പരമപിതാവേ. എപ്പോഴാണോ ദുഃഖം ആരംഭിച്ചത് അപ്പോൾ മുതൽ വിളിച്ചു വരുന്നു. ഇതും മനസ്സിലാക്കിത്തന്നു കഴിഞ്ഞു ഭാരതത്തിൽ എപ്പോഴാണോ രാവണരാജ്യം ആരംഭിക്കുന്നത് ..അതായത് മറ്റു ധർമ്മങ്ങളിലും രാവണ രാജ്യമുണ്ടായിരിക്കും. ഇല്ല, അവർക്കാണെങ്കിൽ അവരവരുടെ സമയത്ത് സതോ, രജോ, തമോയിൽ വരുക തന്നെ വേണം. ഈ കഥ മുഴുവൻ ഭാരതത്തിലുമാണ്.മറ്റു സ്ഥലങ്ങളെല്ലാം ബൈപ്ലോട്ടുകളാണ്. ബാബ ഇടക്ക് തന്നെയാണ് വരുന്നത്. ഭാരതം എപ്പോൾ തമോപ്രധാനമായി മാറുന്നുവോ അപ്പോൾ പിന്നെ മുഴുവൻ വൃക്ഷവും തമോപ്രധാനമായി മാറുന്നു. അവർക്കും സുഖവും ദുഃഖവും അനുഭവിക്കേണ്ടതുണ്ട്. വൃക്ഷത്തിൽ പുതിയ പുതിയ ഇലകൾ വരുന്നു. അത് വളരെ ശോഭനീയമാകുന്നു. പുതിയവർക്ക് പിന്നീട് സതോ-രജോ-തമോയിൽ തീർച്ചയായും വരണം. അവസാനം ആരാണോ വരുന്നത് അവർക്ക് കുറച്ച് മഹിമയുണ്ടാവുന്നു. ഒരു ജന്മത്തിൽത്തന്നെ സതോ- രജോ- തമോയിലൂടെ കടന്നു പോകാൻ സാധിക്കുന്നു, പക്ഷെ അവർക്ക് ഒരു മൂല്യവുമുണ്ടായിരിക്കില്ല. ആരാണോ ഹീറോ- ഹീറോയിന്റെ പാർട്ടഭിനയിക്കുന്നത് അവർക്കാണ് മൂല്യമുണ്ടാവുക. ബാബ തന്നെയാണ് ഹീറോ ഹീറോയിന്റെ പാർട്ടഭിനയിക്കുന്നതെന്നൊന്നും പറയില്ല. ബാബയെക്കുറിച്ച് പറയാൻ സാധിക്കില്ല. ബാബയാണെങ്കിൽ വന്ന് പതീതരെ പാവനമാക്കി മാറ്റുകയാണ്. സ്വയം പതീതമായി മാറുന്നില്ല. നിങ്ങൾ പതീതത്തിൽ നിന്ന് പാവനമായി മാറുന്നതിന്റെ പരിശ്രമം ചെയ്യുകയാണ്. ശ്രീമതത്തിലൂടെയും രാജയോഗത്തിലൂടെയും തന്നെയാണ് രാജ്യം നേടിയിരുന്നത്. ഇപ്പോൾ വീണ്ടും നിങ്ങൾ നേടിക്കൊണ്ടിരിക്കുകയാണ്. ബാബ പറയുന്നു - ഞാനാണെങ്കിൽ രാജ്യം ഭരിക്കുന്നില്ല, നിങ്ങളെ രാജാക്കന്മാരുടെയും രാജാവാക്കി മാറ്റുകയാണ്. ഇപ്പോൾ ലോകത്തിൽ മനുഷ്യർ പറയുന്നതാണെങ്കിൽ ഒരുപാടാണ്. ഭഗവാന്റെ വാക്കാണ് - ഞാൻ നിങ്ങളെ രാജാക്കന്മാരുടെയും രാജാവാക്കി മാറ്റുന്നു. പക്ഷെ അതിന്റെ അർത്ഥം സ്വയം മനസ്സിലാക്കുന്നില്ല, മറ്റുള്ളവർക്ക് മനസ്സിലാക്കി ക്കൊടുക്കാനും സാധിക്കില്ല. ഭഗവാന്റെ വാക്കാണ്, അതിനാൽ തീർച്ചയായും ഭഗവാൻ വന്നിരുന്നു അപ്പോഴാണല്ലോ പറഞ്ഞിട്ടുണ്ടാവുക അല്ലയോ കുട്ടികളേ, ഭാരതത്തിൽത്തന്നെയാണ് ശിവജയന്തി, ശിവ രാത്രി ആഘോഷിക്കുന്നത്. ബാബ വരുന്നതും ഭാരതഖണ്ഡത്തിലാണ്. ഭാരതം തന്നെയാണ് അവിനാശീ ഖണ്ഡം. ഭാരതത്തിന്റെ മഹിമ വളരെ വലുതാണ്. എങ്ങനെയാണോ ബാബയുടെ മഹിമ അപരം അപാരമെന്നത് പോലെ ഭാരതത്തിന്റെ മഹിമയും അപരം അപാരമാണ്. ഭാരതത്തിൽത്തന്നെയാണ് പരംപിതാ പരമാത്മാവ് വന്നിട്ട് എല്ലാ മനുഷ്യരുടെയും സദ്ഗതി ചെയ്യുന്നത്. എല്ലാവർക്കും സുഖം കൊടുക്കുന്നു. ബാബയുടെ ജന്മസ്ഥലം ഭാരതമാണ്. ഭാരതം തന്നെയാണ് പ്രാചീന ദേശം. ഭഗവാൻ രാജയോഗം പഠിപ്പിക്കുന്നതിന് ഭാരതത്തിൽ തന്നെയാണ് വന്നിട്ടുണ്ടായിരുന്നത്. പക്ഷെ കൃഷ്ണനെ ഭഗവാൻ എന്ന് പറഞ്ഞതിലൂടെ ബാബയുടെ മഹിമ നിലനിൽക്കുന്നില്ല. ഭഗവാനാണെങ്കിൽ ഒന്ന് മാത്രമാണ്, ബാബയെ ത്തന്നെയാണ് സദ്ഗുരുവെന്ന് പറയുന്നത്. ബാക്കി ഗുരുക്കന്മാരെല്ലാം അനേകമുണ്ട്. ഏതെങ്കിലും ജോലി പഠിപ്പിക്കുന്നവരെയും ഗുരുവെന്ന് പറയുന്നു. ഇന്നത്തെ കാലത്താണെങ്കിൽ എല്ലാവരെയും അവതാരമാണെന്ന് അംഗീകരിക്കുകയാണ്. ഒന്നും തന്നെ മനസ്സിലാക്കുന്നില്ല. എപ്പോൾ തികച്ചും പതീതമായി മാറുന്നുവോ അപ്പോൾ വിളിക്കുന്നു - ബാബാ വന്ന് ഞങ്ങളെ പാവനമാക്കി മാറ്റൂ...

ബാബ തന്നെയാണ് വന്ന് സത്യം സത്യമായ അമരകഥ കേൾപ്പിക്കുന്നത്. നമ്മൾ 84 ജന്മങ്ങളിലേക്ക് എങ്ങനെയാണ് വന്നതെന്ന് ഇപ്പോൾ നിങ്ങളുടെ ബുദ്ധിയിലുണ്ട്. ആദ്യം നല്ല ജന്മമായിരുന്നു പിന്നീട് ഇറങ്ങി വരും. ലോകത്തിന്റെയും ഇറങ്ങുന്ന കലയാണ്. മനുഷ്യരുടെ ബുദ്ധി സതോ, രജോ, തമോ ആയി മാറുന്നു. സത്യയുഗം മുതൽ പിന്നീട് കുറച്ച് കുറച്ച് ഇറങ്ങുന്ന കല ആരംഭിക്കുന്നു. താങ്കളുടെ കയറുന്ന കലയുണ്ടെങ്കിൽ താങ്കളോടൊപ്പം തന്നെ സർവ്വർക്കും മുക്തി ലഭിക്കുന്നു. സർവ്വരുടെയും സദ്ഗതി ദാതാവ് ഒരേയൊരു ബാബയാണല്ലോ. ആ ഗുരുക്കന്മാരാണെങ്കിൽ കേവലം ശാസ്ത്രം കേൾപ്പിക്കുകയാണ്. കേട്ട് കേട്ട് താഴെക്ക് വീണു വന്നു. പരിധിയില്ലാത്ത ബാബ വന്ന് കുട്ടികളോട് ചോദിക്കുകയാണ്, ഞാൻ നിങ്ങളെ ഇത്രയും സമ്പരാക്കി മാറ്റിയിട്ട് പോയി, ഇത്രയും വജ്രവും സ്വർണ്ണത്തിന്റെയും കൊട്ടാരം നൽകി പോയി, അതെല്ലാം എവിടെപ്പോയി? ലൗകിക അച്ഛൻ കുട്ടികൾക്ക് പൈസ നൽകുന്നു എന്നാൽ കുട്ടികൾ പൈസ വ്യർത്ഥമാക്കി കളഞ്ഞാൽ അച്ഛൻ വിളിച്ച് ചോദിക്കും. നിങ്ങൾ ഇത്രയും സമ്പത്ത് എവിടെ കൊണ്ട് കളഞ്ഞു? കുട്ടികളുടെയടുത്ത് പൈസയുണ്ടെങ്കിൽ നഷ്ടപ്പെടുത്താൻ അനേകരുണ്ട്. അച്ഛൻ ധർമ്മാത്മാവാണ്, കുട്ടികൾ വിദേശത്ത് പോയി ലക്ഷക്കണക്കിന് രൂപ നഷ്ടപ്പെടുത്തി വരുന്നു. അച്ഛന് ഒന്നും ചെയ്യാൻ സാധിക്കില്ല. അച്ഛന് തടയാനും സാധിക്കില്ല കാരണം ദാദയുടെ സ്വത്താണ്. പക്ഷെ ഉള്ള് കത്തിക്കൊണ്ടിരിക്കുന്നു. അച്ഛന്റെ മരണത്തിന് ശേഷം, ചിലർക്ക് ഇങ്ങനെയുള്ള മോശമായ കുട്ടികളുണ്ടാവുന്നു, 12 മാസം കൊണ്ട് മുഴുവൻ സ്വത്തും നഷ്ടപ്പെടുത്തുന്നു. അത് പരിധിയുള്ള കാര്യങ്ങളാണ്. ഇത് പിന്നെ പരിധിയില്ലാത്ത കാര്യമാണ്. പരിധിയില്ലാത്ത ബാബ പറയുകയാണ് നിങ്ങൾ എത്ര സമ്പന്നനായിരുന്നു, വിശ്വത്തിന്റെ അധികാരിയായിരുന്നു. പിന്നെ എന്തുകൊണ്ട് കളങ്കിതരായി മാറി? ഇത്രയും ധനം എവിടെ കളഞ്ഞു? കുട്ടികളോട് തന്നെയാണ് ബാബ ചോദിക്കുന്നത് - ഭാരതത്തെ ഇത്രയും സമ്പന്നമാക്കി മാറ്റി, എല്ലാ പൈസയും എവിടെപ്പോയി? പിന്നീട് ബാബ തന്നെയാണിരുന്ന് മനസ്സിലാക്കി ത്തരുന്നത്. ഭക്തിമാർഗ്ഗത്തിൽ എത്ര ചിലവ് ചെയ്തു. ശാസ്ത്രം മുതലായവയുടെ പിന്നാലെ എത്ര ചിലവ് ചെയ്തു.എത്ര തല കുമ്പിട്ടു, കാലും തേഞ്ഞു, പൈസയും എല്ലാം നഷ്ടപ്പടുത്തിയിരിക്കുകയാണ്, ഇതാണ് ഡ്രാമ. ഞാൻ നിങ്ങളെ സമ്പന്നനാക്കി മാറ്റുന്നു. രാവണൻ നിങ്ങളെ മോശമാക്കി മാറ്റുന്നു. ഭാരതവാസികൾക്ക് തന്നെയല്ലേ ബാബ മനസ്സിലാക്കിത്തരുന്നത്. ഭാരതം തന്നെയായിരുന്നു സ്വർണ്ണത്തിന്റെ പക്ഷി, ഇത്രയും ധനമുണ്ടായിരുന്നു ഏതാണോ മറ്റ് ധർമ്മത്തിലുള്ളവർ വന്ന് മോഷ്ടിച്ച് പോയത്. ചിന്തിക്കൂ - ഭാരതം എന്തായിരുന്നു! ഇതും ഡ്രാമ ഉണ്ടാക്കപ്പെട്ടതാണ്. ഭാരതം തന്നെയാണ് സ്വർഗ്ഗം, ഭാരതം തന്നെയാണ് നരകം. ഇപ്പോൾ നരകമാണ്, അതുകൊണ്ട് ബാബ ഏണിപ്പടിയും ഇങ്ങനെയുണ്ടാക്കിയിരിക്കുന്നു അതിലൂടെ നമ്മൾ പതീതരാണെന്ന് ആർക്കും മനസ്സിലാകും. ചെറിയ ചെറിയ കുട്ടികൾക്ക് പോലും ചിത്രം കാണിച്ചുകൊടുത്ത് മനസ്സിലാക്കിക്കൊടുക്കാൻ പറ്റുമല്ലോ. ചിത്രം(ഭൂപടം) ഇല്ലാതെ കുട്ടികൾ എന്ത് മനസ്സിലാക്കാനാണ്. ബാബ തന്നെയാണ് വന്ന് പതീതത്തിൽ നിന്ന് പാവനമായി മാറുന്നതിന്റെ സഹജമായ യുക്തി പറഞ്ഞുതരുന്നത്. സഹജത്തിലും സഹജവുമാണ്, ബുദ്ധിമുട്ടിലും ബുദ്ധിമുട്ടുമാണ്. സത്യയുഗത്തിൽ ദേഹീഅഭിമാനിയായിരിക്കുന്നു. ആത്മാവ് മനസ്സിലാക്കുന്നു ഇപ്പോൾ ശരീരം വലുതായി, ഈ പഴയ ശരീരം ഉപേക്ഷിച്ച് വേറൊന്ന് എടുക്കണം. എങ്ങനെയാണോ സാക്ഷാത്ക്കാരമുണ്ടാകുന്നത് - ഇപ്പോൾ പോയി കുട്ടിയായി മാറണം, പഴയ തോൽ ഉപേക്ഷിക്കുന്നു. ഇവിടെയാരെങ്കിലും മരിച്ചുവെങ്കിൽ കരയുകയും ചെയ്യുന്നു. ബാൻഡ് മേളവും കൊണ്ട് പോകുന്നു. സത്യയുഗത്തിലാണെങ്കിൽ സന്തോഷത്തോടുകൂടി ഒരു ശരീരം ഉപേക്ഷിച്ച് വേറൊന്നെടുക്കുന്നു, എന്നാൽ ഇവിടെ എത്രയാണ് ദുഖിക്കുന്നത്. ആരെങ്കിലും മരിച്ചുവെങ്കിൽ പറയുന്നു സ്വർഗ്ഗത്തിൽ പോയി. അപ്പോൾ ഇതിന്റെയർത്ഥം നരകത്തിലായിരുന്നുവെന്നല്ലേ! ഇപ്പോൾ സ്വർഗ്ഗവാസിയാകുന്നതിന് വേണ്ടി നിങ്ങൾ പുരുഷാർത്ഥം ചെയ്തുകൊണ്ടിരിക്കുകയാണ് - ബാബ നിങ്ങളെ സ്വർഗ്ഗവാസിയാക്കി മാറ്റുന്നു. ബാബ വരുന്നത് തന്നെ ജീവൻമുക്തി നൽകുന്നതിനാണ്. രാവണന്റെ ബന്ധനത്തിൽ നിന്ന് മോചിപ്പിച്ച് ജീവൻമുക്തമാക്കുന്നു. ബാബ പറയുന്നു - ഞാൻ കൽപം മുമ്പെന്നപോലെ വന്ന് രാജയോഗം പഠിപ്പിക്കുകയാണ്. കൽപ-കൽപം ബ്രഹ്മാവിന്റെ ശരീരത്തിൽ തന്നെയാണ് വരുന്നത്. നിങ്ങൾക്ക് തീർച്ചയായും ബ്രാഹ്മണനായി മാറണം. യജ്ഞത്തിൽ തീർച്ചയായും ബ്രാഹ്മണർ വേണമല്ലോ. ഇത് രാജസ്വ അശ്വമേധ അവിനാശീ ജ്ഞാന യജ്ഞമാണ്. ഈ രഥത്തെ സ്വാഹാ ചെയ്യണം. അശ്വമെന്ന് ഈ രഥത്തെയാണ് പറയുന്നത്. രാജസ്വ, സ്വരാജ്യത്തിന് വേണ്ടി ഈ എല്ലാ അശ്വവും(ശരീരം) ഇതിൽ സ്വാഹാ ആകണം. ആത്മാവാണെങ്കിൽ സ്വാഹാ ആവുന്നില്ല. ആത്മാവ് കർമ്മകണക്ക് ഇല്ലാതാക്കി തിരിച്ച് പോകും. പിന്നീട് പുതിയ ലോകത്തിൽ എല്ലാവരുടെയും പാർട്ടാരംഭിക്കും. ഇതിനെയാണ് പറയുന്നത് ചരിത്രവും ഭൂമിശാസ്ത്രവും ആവർത്തിക്കുക. ബാബ വരുന്നത് തന്നെ പുതിയ ലോകം സ്ഥാപിച്ച് പഴയ ലോകത്തെ ഇല്ലാതാക്കാനാണ്. ഇത് ശാസ്ത്രങ്ങളിൽ പാടപ്പെട്ടിട്ടുള്ള ആ ഒരേയൊരു മഹാഭാരത യുദ്ധമാണ്, അതിനാൽ മനസ്സിലാക്കിക്കൊടുക്കണം - ഈ യുദ്ധത്തിലൂടെ ഈ സ്വർഗ്ഗത്തിന്റെ വാതിൽ തുറക്കുന്നു, അതിനാൽ ഇതിന്റെ പാട്ട് ശാസ്ത്രങ്ങളിലുണ്ട്. ശരി -

വളരെക്കാലത്തെ വേർപാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ കുട്ടികൾക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണകളും സുപ്രഭാതവും. ആത്മീയഅച്ഛന്റെ ആത്മീയകുട്ടികൾക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) കഴിഞ്ഞു പോയ കാര്യങ്ങളുടെ ചിന്തനം ഒരിക്കലും ചെയ്യരുത്. ഏത് കാര്യമാണോ കഴിഞ്ഞു പോയത്, ഒന്നും പുതിയതല്ല എന്ന് മനസ്സിലാക്കി മറക്കണം.

2) ഈ രാജസ്വ അശ്വമേധ യജ്ഞത്തിൽ തന്റെ ശരീരം-മനസ്സ്-ധനം എല്ലാം സ്വാഹാ ചെയ്ത് സഫലമാക്കണം. ഈ അന്തിമ ജന്മത്തിൽ സമ്പൂർണ്ണ പാവനമായി മാറുന്നതിനുള്ള പരിശ്രമം ചെയ്യണം.

വരദാനം :-
തന്റെ ശ്രേഷ്ഠമായ വൃത്തിയിലൂടെ ഗൃഹസ്ഥത്തിൽ ഇരിക്കെ ഉന്നതിക്കായുള്ള മാർഗ്ഗങ്ങളുണ്ടാക്കുന്ന സദാ സമർത്ഥവാൻമാരായി ഭവിക്കട്ടെ.

ഗൃഹസ്ഥത്തിൽ ആദ്യം മനോവൃത്തിയിലൂടെയാണ് പവിത്രം അല്ലെങ്കിൽ അപവിത്രമായി മാറുന്നത്. മനോവൃത്തിയെ സദാ ഒരു ബാബക്കൊപ്പം വെക്കണം. ഒരേയൊരുബാബ രണ്ടാമതൊരാളില്ല എന്ന ഉയർന്ന മനോഭാവത്തിൽ ഇരിക്കുകയാണെങ്കിൽ ഗൃഹസ്ഥമാർഗ്ഗവും ഉന്നതിക്കുള്ള മാർഗ്ഗമായി മാറും. മനോവൃത്തി ഉയർന്നതും ശ്രേഷ്ഠവുമാണെങ്കിൽ ചഞ്ചലമാകാൻ കഴിയില്ല. അങ്ങിനെയുള്ള ശ്രേഷ്ഠവൃത്തിയിലൂടെ ഉയർച്ച കൈവരിച്ചുകൊണ്ട് ഗതി-സദ്ഗതിയെ സഹജമായി നേടാനാകും. അപ്പോൾ എല്ലാ പരാതികളും പൂർണ്ണമായും ഇല്ലാതെയുമാകും.

സ്ലോഗന് :-
പവിത്രത സ്വപ്നത്തിലെങ്കിലും ഇളക്കുന്നുണ്ടെങ്കിൽ മനസ്സിലാക്കാം നിശ്ചയത്തിന്റെ ഫൗണ്ടേഷൻ ഉറച്ചിട്ടില്ല.

അവ്യക്തസൂചന- തന്റെ ദാതാ സ്വരൂപത്തെ ഇപ്പോൾ പ്രത്യക്ഷമാക്കൂ..

എപ്പോഴാണോ താങ്കൾ തിളങ്ങുന്ന നക്ഷത്രങ്ങൾ സൂര്യ-ചന്ദ്രൻമാർക്ക് സമാനം തന്റെ സമ്പൂർണ്ണ അവസ്ഥയിൽ അഥവാ മാസ്റ്റർ ദാതാവിന്റെ അവസ്ഥയിൽ സ്ഥിതിചെയ്യുന്നത,് അപ്പോൾ അലഞ്ഞുതിരിയുന്ന ആത്മാക്കളും തിരഞ്ഞുകൊണ്ടിരിക്കുന്ന ആത്മാക്കളും ഈയാംപാറ്റകളെപ്പോലെ ബാബയെ കിട്ടാനായി, ബാബയുമായി മിലനം ചെയ്യാനായിവളരെ ഫാസ്റ്റായി താങ്കളുടെ അടുത്തേക്ക് താനേ വരാൻ തുടങ്ങും. അപ്പോൾ താങ്കൾക്ക് അവർക്കെല്ലാവർക്കും ഒരുസെക്കന്റിൽ ബാബയിൽനിന്നും മുക്തി-ജീവൻമുക്തിയുടെ അധികാരം നൽകാനായി തീവ്രഗതിയിൽ സേവനങ്ങൾ ചെയ്യേണ്ടിവരും.