04.11.2024           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളേ - നിങ്ങളുടെ കുറവുകളെ മാറ്റണമെങ്കില് തുറന്ന ഹൃദയത്തോടെ ബാബയോട് പറയൂ, ബാബ നിങ്ങളുടെ കുറവുകളെ മാറ്റാനുള്ള യുക്തികള് പറഞ്ഞ് തരും

ചോദ്യം :-
ബാബയുടെ കറന്റ് ഏതു കുട്ടികള്ക്കാണ് ലഭിക്കുന്നത്?

ഉത്തരം :-
ഏത് കുട്ടികളാണോ സത്യസന്ധമായി സര്ജനോട് തന്റെ അസുഖങ്ങള് പറയുന്നത്, ബാബ അവര്ക്ക് ദൃഷ്ടി നല്കുന്നു ബാബക്ക് ആ കുട്ടികളോട് വളരെ ദയ തോന്നുന്നു, ഈ കുട്ടിയുടെ ഭൂതം വിട്ടുപോകണമെന്ന് ബാബയുടെ ഉള്ളിലും തോന്നും. ബാബ അവര്ക്ക് കറന്റ് നല്കുന്നു.

ഓംശാന്തി.  
ബാബ കുട്ടികളോട് ചോദിക്കുകയാണ്. ബാബയില് നിന്നും എന്തെങ്കിലും ലഭിച്ചോ എന്നത് ഓരോ കുട്ടിയും തന്നോട് തന്നെ ചോദിക്കണം. ഏതൊക്കെ കാര്യങ്ങളിലാണ് കുറവുള്ളത്? ഓരോരുത്തരും തന്റെയുള്ളില് പരിശോധിക്കണം. നാരദന്റെ ഉദാഹരണവുമുണ്ട്, നാരദനോട് പറഞ്ഞു, നീ നിന്റെ മുഖം കണ്ണാടിയില് നോക്കൂ - ലക്ഷ്മിയെ വരിക്കാന് യോഗ്യനാണോ എന്ന്. ബാബയും നിങ്ങള് കുട്ടികളോട് ചോദിക്കുകയാണ് - ലക്ഷ്മിയെ വരിക്കാന് യോഗ്യരായോ? യോഗ്യരായില്ലായെങ്കില് എന്തെല്ലാം കുറവുകളാണുള്ളത്? അതിനെ ഇല്ലാതാക്കാന് വേണ്ടി കുട്ടികള് പുരുഷാര്ത്ഥം ചെയ്യുകയാണ്. കുറവുകള് ഇല്ലാതാക്കാന് വേണ്ടി പുരുഷാര്ത്ഥം ചെയ്യുന്നുണ്ടോ അതോ ഇല്ലേ? ചിലര് പുരുഷാര്ത്ഥം ചെയ്യുന്നുണ്ട്. പുതിയ പുതിയ കുട്ടികളോട് പറയാറുണ്ട് നിങ്ങള് നിങ്ങളുടെയുള്ളില് നോക്കൂ എന്തെങ്കിലും കുറവുണ്ടോ? കാരണം നിങ്ങള് സര്വ്വര്ക്കും ശ്രേഷ്ഠമാകണം. ബാബ വരുന്നത് നിങ്ങളെ ശ്രേഷ്ഠമാക്കാന് വേണ്ടിയാണ്. എന്താണ് ലക്ഷ്യം എന്ന ചിത്രവും അടുത്തുണ്ട്. നമ്മള് ഇവരെ പോലെ ശ്രേഷ്ഠമായോ എന്ന് സ്വയം ചോദിക്കൂ. ആ ഭൗതീക പഠിപ്പ് പഠിപ്പിക്കുന്ന അദ്ധ്യാപകരെല്ലാം തന്നെ ഈ സമയം വികാരികളാണ്. ഇവര് (ലക്ഷ്മീ-നാരായണന്) സമ്പൂര്ണ്ണ നിര്വ്വികാരികളായിട്ടുള്ളവരുടെ ഉദാഹരണമാണ്. പകുതി കല്പം നിങ്ങള് ഇവരുടെ മഹിമകള് പാടി. ഇപ്പോള് സ്വയം ചോദിക്കൂ - എന്നിലുള്ള എന്തെല്ലാം കുറവുകളെ മാറ്റിയാലാണ് എനിക്ക് ഉന്നതിയുണ്ടാവുക. ബാബയോട് പറയണം - ബാബാ എന്നില് ഈ കുറവുണ്ട്, അത് എന്നില് നിന്നും വിട്ട് പോകുന്നില്ല, എന്തെങ്കിലും ഉപായം പറഞ്ഞ് തരൂ. സര്ജന് മാത്രമേ രോഗം ഭേദമാക്കുവാന് സാധിക്കുകയുള്ളൂ. ചില ചില പുതിയ സര്ജന്മാരും സമര്ത്ഥരായിട്ടുള്ളവരുണ്ട്. കമ്പോണ്ടര് ഡോക്ടറില് നിന്നും പഠിച്ച് സമര്ത്ഥനായ ഡോക്ടറായി മാറുന്നു. അതുകൊണ്ട്, എന്നില് എന്തെല്ലാം കുറവുകളാണുള്ളത്? എന്ത് കുറവുകള് കാരണമാണ് എനിക്ക് ഈ പദവി നേടുവാന് സാധിക്കില്ല എന്ന് ഞാന് കരുതുന്നത്? ഇത് സത്യസന്ധമായി പരിശോധിക്കൂ. നിങ്ങള്ക്ക് ഇതുപോലെയാവാന് സാധിക്കും എന്ന് ബാബ പറയുകയല്ലേ. കുറവുകള് പറഞ്ഞാല് മാത്രമേ ബാബയ്ക്ക് നിര്ദ്ദേശങ്ങള് നല്കാന് സാധിക്കൂ. രോഗങ്ങള് ധാരാളമുണ്ട്. വളരെയധികം പേരില് കുറവുകളുണ്ട്. ചിലരില് വളരെയധികം ക്രോധവും ലോഭവുമെല്ലാമുണ്ട്, അവര്ക്ക് ജ്ഞാനം ധാരണ ചെയ്യാനും സാധിക്കില്ല, മറ്റുള്ളവരെ കൊണ്ട് ധാരണ ചെയ്യിക്കാനും സാധിക്കില്ല. ബാബ ദിവസവും ധാരാളം കാര്യങ്ങള് മനസ്സിലാക്കിത്തരുന്നു. വാസ്തവത്തില് ഇത്രത്തോളം മനസ്സിലാക്കിത്തരേണ്ട ആവശ്യം തന്നെയില്ല. മന്ത്രത്തിന്റെ അര്ത്ഥം ബാബ പറഞ്ഞു തരുന്നു. ബാബ ഒന്ന് തന്നെയാണ്. പരിധിയില്ലാത്ത അച്ഛനെ ഓര്മ്മിക്കണം. ബാബയില് നിന്നും സമ്പത്ത് നേടി നമുക്ക് ഇതുപോലെ ആയിത്തീരണം. മറ്റ് സ്കൂളുകളില് 5 വികാരങ്ങളെ ജയിക്കുന്നതിനുള്ള കാര്യമൊന്നും പറയുന്നില്ല. ഈ കാര്യങ്ങള് ഇപ്പോള് ബാബ വന്ന് പറഞ്ഞ് തരുന്നു. ബാബാ ഇന്ന-ഇന്ന ഭൂതങ്ങള് എന്നെ വളരെയധികം കഷ്ടപ്പെടുത്തുന്നു, നിങ്ങളില് ഏത് ഭൂതമാണോ ഉള്ളത് എന്താണോ നിങ്ങളെ ദുഃഖിപ്പിക്കുന്നത് അത് ബാബയോട് പറയുകയാണെങ്കില് അതിനെ മാറ്റാനുള്ള യുക്തി ബാബ പറഞ്ഞ് തരും. ഭൂതങ്ങളെ ഒഴിപ്പിക്കുന്നവരുടെ മുന്നില് ചെന്ന് പറയാറില്ലേ. നിങ്ങളില് അത്തരം ഭൂതമൊന്നും ഇല്ല. ഈ 5 വികാരങ്ങളാകുന്ന ഭൂതമാണ് ജന്മ ജന്മാന്തരമായി നമ്മുടെ കൂടെയുള്ളത്. എന്നില് എന്ത് ഭൂതമാണുള്ളത് എന്ന് നോക്കണം. അതിനെ ഇല്ലാതാക്കാനുള്ള നിര്ദ്ദേശങ്ങള് ചോദിക്കണം. കണ്ണുകളും വളരെയധികം ചതിക്കുന്നതാണ്. അതുകൊണ്ട് ബാബ പറയുന്നു സ്വയം ആത്മാവാണെന്ന് മനസ്സിലാക്കി മറ്റുള്ളവരേയും ആത്മാവായി കാണാന് അഭ്യസിക്കൂ. ഈ യുക്തിയിലൂടെ നിങ്ങളുടെ ഈ രോഗം ഭേദമാകും. നമ്മള് സര്വ്വ ആത്മാക്കളും സഹോദരങ്ങളാണ്. ശരീരമല്ല. നമ്മള് എല്ലാ ആത്മാക്കള്ക്കും തിരികെ പോകേണ്ടതുണ്ട് എന്നതും അറിയാം. നമ്മള് സര്വ്വ ഗുണ സമ്പന്നരായോ എന്ന് പരിശോധിക്കണം. ഇല്ലെങ്കില് നമ്മളില് എന്ത് അവഗുണമാണുള്ളത് ? ബാബയും ആ ആത്മാവിനെ നോക്കും, ഇവരില് ഈ കുറവാണുള്ളത് എന്ന് മനസ്സിലാക്കി കുട്ടിയുടെ ഈ വിഘ്നം ഇല്ലാതാക്കാന് വേണ്ടി അവര്ക്ക് കറന്റ് നല്കും. ഡോക്ടറോട് ഒളിപ്പിക്കുകയാണെങ്കില് എന്തു ചെയ്യാന് സാധിക്കും. നിങ്ങള് നിങ്ങളുടെ അവഗുണങ്ങള് ബാബയോട് പറയുകയാണെങ്കില് ബാബ നിര്ദ്ദേശങ്ങളും നല്കും. നിങ്ങള് ആത്മാക്കള് ബാബയെ ഓര്മ്മിക്കുന്നുണ്ട് - ബാബാ, അങ്ങ് എത്രമാത്രം മധുരമാണ്! ഞങ്ങളെ എന്തില് നിന്നും എന്താക്കി മാറ്റുകയാണ്! ബാബയെ ഓര്മ്മിക്കുകയാണെങ്കില് ഭൂതങ്ങള് ഓടിപ്പോകും. തീര്ച്ചയായും ഏതെങ്കിലും ഭൂതമുണ്ടായിരിക്കും. ബാബാ എനിക്ക് ഇതിനുള്ള യുക്തി പറഞ്ഞ് തരൂ എന്ന് ബാബയോട് ചോദിക്കൂ. അല്ലായെങ്കില് വളരെയധികം നഷ്ടമുണ്ടാകും, ബാബയെ കേള്പ്പിക്കുമ്പോള് ബാബയ്ക്കും ദയ വരും - ഈ മായയുടെ ഭൂതം ഇവരെ വളരെയധികം കഷ്ടപ്പെടുത്തുകയാണ് എന്ന് മനസ്സിലാക്കും. ഭൂതങ്ങളെ ഓടിക്കുന്നത് ഒരേയൊരു ബാബയാണ്. യുക്തിയോടെ ഓടിക്കുന്നു. ഈ 5 ഭൂതങ്ങളെയും ഓടിക്കണമെന്നത് മനസ്സിലാക്കിത്തരുന്നു. എന്നാല്പോലും എല്ലാ ഭൂതങ്ങളും ഓടിപ്പോകുന്നില്ല. ചിലരില് ധാരാളമുണ്ടായിരിക്കും, ചിലരില് കുറവായിരിക്കും. തീര്ച്ചയായും ഉണ്ടായിരിക്കും. ഇവരില് ഈ ഭൂതമുണ്ട് എന്നത് ബാബ കാണുന്നുണ്ട്. ദൃഷ്ടി കൊടുക്കുന്ന സമയത്ത് ഉള്ളില് തോന്നാറില്ലേ. ഇവര് വളരെ നല്ല കുട്ടിയാണ് അതുപോലെ ഇവരില് നല്ല-നല്ല ഗുണങ്ങളുമുണ്ട് എന്നാല് ജ്ഞാനം പറയുന്നുമില്ല, ആര്ക്കും മനസ്സിലാക്കി കൊടുക്കുവാനും സാധിക്കുന്നില്ല. മായ ശബ്ദം അടച്ചുവച്ചതുപോലെയാണ്. ശബ്ദം തുറക്കാന് സാധിച്ചിരുന്നെങ്കില് മറ്റുള്ളവരുടെയും സേവനം ചെയ്യാന് തുടങ്ങുമായിരുന്നു. മറ്റ് പലരുടെയും സേവനങ്ങളില് മുഴുകി തന്റെയും ശിവബാബയുടേയും സേവനം നടക്കുന്നില്ല.

ബാബ മനസ്സിലാക്കിത്തരുന്നു, പതുക്കെ പതുക്കെയാണ് വൃക്ഷം വൃദ്ധി പ്രാപിക്കുന്നതെന്ന് അറിയാം. ഇലകള് പൊഴിഞ്ഞുകൊണ്ടുമിരിക്കുന്നുണ്ട്. മായ വിഘ്നങ്ങളിടുന്നു. പോകെ-പോകെ ചിന്തകളെല്ലാം മാറിപ്പോകുന്നു. സന്യാസിമാര്ക്ക് വൈരാഗ്യം തോന്നുമ്പോള് ഒറ്റയടിക്ക് അപ്രത്യക്ഷമാകുന്നു. പ്രത്യേകിച്ച് കാരണവുമില്ല, ആരോടും സംസാരിക്കുന്നുമില്ല. സര്വ്വര്ക്കും ബാബയുമായിട്ടാണ് ബന്ധമുള്ളത്. കുട്ടികള് നമ്പര്വൈസാണ് ആണ്. ബാബയോട് സത്യം പറഞ്ഞാല് ആ കുറവുകളെ ഇല്ലാതാക്കാനും ഉയര്ന്ന പദവി നേടാനും സാധിക്കും. ബാബയ്ക്കറിയാം ചിലര് തുറന്ന് പറയാത്തത് കാരണം അവര്ക്ക് തന്നെ വളരെയധികം നഷ്ടമുണ്ടാക്കുന്നു. എത്ര മനസ്സിലാക്കി കൊടുത്താലും അതേ കാര്യം തന്നെ ചെയ്തുകൊണ്ടിരിക്കും. മായ പിടിക്കുന്നു. മായയാകുന്ന പെരുമ്പാമ്പ് സര്വ്വരേയും വിഴുങ്ങുന്നു. കഴുത്തറ്റം ചെളിയില് കുടുങ്ങി കിടക്കുകയാണ്. ബാബ എത്രമാത്രം മനസ്സിലാക്കി തരുന്നു. രണ്ട് അച്ഛന്മാരുണ്ട് എന്നത് പറഞ്ഞ് കൊടുക്കണം അത്രമാത്രം. ലൗകീക അച്ഛന് എപ്പോഴും ഉണ്ടായിരിക്കും, സത്യയുഗത്തിലും കലിയുഗത്തിലും ഉണ്ടായിരിക്കും. സത്യയുഗത്തില് പാരലൗകീക അച്ഛനുണ്ടായിരിക്കില്ല. പാരലൗകീക അച്ഛന് ഒരു പ്രാവശ്യമാണ് വരുന്നത്. പാരലൗകീക അച്ഛന് വന്ന് കലിയുഗത്തെ സത്യയുഗമാക്കുന്നു. ഭക്തിമാര്ഗ്ഗത്തില് ആ പാരലൗകീക അച്ഛനെ എത്രമാത്രം പൂജിക്കുകയും ഓര്മ്മിക്കുകയും ചെയ്യുന്നു. ധാരാളം ശിവ ക്ഷേത്രങ്ങളുണ്ട്. സേവനമൊന്നും ഇല്ല എന്ന് കുട്ടികള് പറയാറുണ്ട്. എന്തുകൊണ്ടാണ് ശിവനെ പൂജിക്കുന്നത്? ഇത് ആരാണ്? ഇത് ശരീരധാരി അല്ലല്ലോ, എന്ന് എവിടെയെല്ലാം ശിവക്ഷേത്രങ്ങളുണ്ടോ അവിടെ ചെന്ന് നിങ്ങള്ക്ക് ചോദിക്കാന് സാധിക്കും. അപ്പോള് പറയും പരമാത്മാവാണെന്ന്. ബാബയെ അല്ലാതെ മറ്റാരെയും പരമാത്മാവ് എന്ന് പറയില്ല. ഈ പരമാത്മാവ് പിതാവല്ലേ. ആ പരമാത്മാവിനെ തന്നെയാണ് ഈശ്വരനെന്നും അള്ളാഹുവെന്നും പറയുന്നത്. സത്യത്തില് പരംപിതാ പരമാത്മാവ് എന്നാണ് പറയുന്നത്. ബാബയില് നിന്നും എന്താണ് ലഭിക്കുന്നത് എന്നൊന്നും അറിയില്ല. ഭാരതത്തില് ശിവന്റെ പേര് ധാരാളം പറയുന്നുണ്ട്, ശിവജയന്തിയും ആഘോഷിക്കുന്നുണ്ട്. ഇത് മനസ്സിലാക്കി കൊടുക്കുക വളരെ സഹജമാണ്. ബാബ പല പല പ്രകാരത്തില് വളരെയധികം മനസ്സിലാക്കിത്തരുന്നു. നിങ്ങള്ക്ക് ആരുടെ അടുക്കല് വേണമെങ്കിലും പോകാം എന്നാല് വളരെ ശാന്തമായും വിനയത്തോടും കൂടി സംസാരിക്കണം. നിങ്ങളുടെ പേര് ഭാരതത്തില് വളരെയധികം പ്രശസ്തമായിരിക്കുകയാണ്. കുറച്ച് കാര്യം പറഞ്ഞാല് മതി ഉടനെ ഇവര് ബി.കെ.യാണെന്ന് മനസ്സിലാക്കും. ഗ്രാമങ്ങളിലുള്ളവര് വളരെ നിഷ്കളങ്കരാണ്. ക്ഷേത്രങ്ങളില് പോയി സേവനം ചെയ്യുക എന്നത് വളരെ സഹജമാണ്. വരൂ ഞങ്ങള് നിങ്ങള്ക്ക് ശിവബാബയുടെ ജീവിത കഥ പറഞ്ഞുതരാം. നിങ്ങള് എന്തുകൊണ്ടാണ് ശിവനെ പൂജിക്കുന്നത്? എന്താണ് നിങ്ങള് യാചിക്കുന്നത്? ഞങ്ങള് നിങ്ങള്ക്ക് മുഴുവന് കഥയും പറഞ്ഞു തരാം. ഇങ്ങനെ അവരോട് പറയണം. അടുത്ത ദിവസം ലക്ഷ്മീ നാരായണന്റെ ക്ഷേത്രത്തില് പോകൂ. നിങ്ങളുടെയുള്ളില് സന്തോഷമുണ്ട്. ഗ്രാമങ്ങളില് സേവനം ചെയ്യാന് കുട്ടികള് ആഗ്രഹിക്കുന്നുണ്ട്. ബാബ പറയുന്നു ആദ്യം ശിവബാബയുടെ ക്ഷേത്രത്തില് പോകൂ. പിന്നെ ലക്ഷ്മീ നാരായണന്റെ ക്ഷേത്രത്തില് പോയി ഇവര്ക്ക് എങ്ങനെയാണ് ഈ സമ്പത്ത് ലഭിച്ചത് എന്ന് ചോദിക്കൂ. നിങ്ങള് വരികയാണെങ്കില് ഞങ്ങള് നിങ്ങള്ക്ക് ഈ ദേവീ ദേവതകളുടെ 84 ജന്മങ്ങളുടെ കഥ കേള്പ്പിക്കാം എന്ന് അവരോട് പറയണം. ഗ്രാമങ്ങളിലുള്ളവരെയും ഉണര്ത്തണം. നിങ്ങള് ആത്മാവാണ്, ആത്മാവാണ് സംസാരിക്കുന്നത്, ഈ ശരീരം നശിക്കുന്നതാണ്, ഇപ്പോള് നമ്മള് ആത്മാക്കള്ക്ക് പവിത്രമായി ബാബയുടെ അടുത്ത് പോകണം. അതിനായി ബാബ പറയന്നു എന്നെ ഓര്മ്മിക്കൂ, ഈ കാര്യങ്ങള് വളരെ സ്നേഹത്തോടെ മനസ്സിലാക്കികൊടുക്കൂ. കേള്ക്കുമ്പോള് തന്നെ അവര്ക്ക് ആകര്ഷണമുണ്ടാകും. നിങ്ങള് എത്രമാത്രം ആത്മാഭിമാനിയായിരിക്കുന്നുവോ അത്രയും നിങ്ങളില് ആകര്ഷണമുണ്ടാകും. ഇപ്പോള് ഈ ദേഹത്തിനോടും പഴയ ലോകത്തിനോടുമൊന്നും പൂര്ണ്ണമായും വൈരാഗ്യം വന്നിട്ടില്ല. ഈ പഴയ വസ്ത്രം ഉപേക്ഷിക്കേണ്ടതാണ് എന്നറിയാം, ഇതിനോട് എന്ത് മമത്വം വയ്ക്കാനാണ്. ശരീരത്തിലിരിക്കുമ്പോഴും ശരീരത്തിനോട് യാതൊരു മമത്വവും തോന്നരുത്. ഇപ്പോള് നമ്മള് ആത്മാക്കള്ക്ക് പവിത്രമായി നമ്മുടെ വീട്ടിലേക്ക് പോകണം എന്ന ചിന്ത തന്നെ ഉള്ളിലുണ്ടായിരിക്കണം. മനസ്സില് ഇങ്ങനെയും തോന്നാറുണ്ട് - ബാബയെ എങ്ങനെ വിട്ട്പോകും? ഈ ബാബയെ മറ്റൊരിക്കലും ലഭിക്കുകയുമില്ല. അങ്ങനെയങ്ങനെ ചിന്തിക്കുമ്പോള് ബാബയും ഓര്മ്മ വരും വീടും ഓര്മ്മ വരും. ഇപ്പോള് നമ്മള് വീട്ടിലേക്ക് പോവുകയാണ്. 84 ജന്മം പൂര്ത്തിയായി. പകല് സമയത്ത് നിങ്ങളുടെ ജോലിയും മറ്റു കാര്യങ്ങളും ചെയ്തോളൂ. കുടുംബത്തില് തന്നെയാണിരിക്കേണ്ടത്. കുടുംബത്തിലിരിക്കുമ്പോഴും, ഇതെല്ലാം തന്നെ നശിക്കാന് പോകുന്നതാണ് എന്ന തിരിച്ചറിവ് ബുദ്ധിയിലുണ്ടായിരിക്കണം. നമുക്ക് ഇപ്പോള് തിരികെ വീട്ടിലേക്ക് പോകണം. ബാബ പറയുന്നു - തീര്ച്ചയായും കുടുംബത്തിലിരിക്കണം. അല്ലാതെ എങ്ങോട്ട് പോകും? ജോലികളൊക്കെ ചെയ്യുമ്പോഴും, ഇതെല്ലാം നശിക്കാന് പോകുന്നതാണ് എന്ന് ബുദ്ധിയില് ഓര്മ്മയുണ്ടായിരിക്കണം. ആദ്യം നമ്മള് വീട്ടിക്ക്േ പോകും പിന്നെ സുഖധാമത്തില് വരും. സമയം ലഭിക്കുമ്പോഴെല്ലാം തന്നോട് തന്നെ സംസാരിക്കണം. ധാരാളം സമയമുണ്ട്, 8 മണിക്കൂര് ജോലിചെയ്യൂ, 8 മണിക്കൂര് വിശ്രമിക്കൂ ബാക്കി 8 മണിക്കൂര് ബാബയുമായി ആത്മീയ സംഭാഷണം നടത്തുകയും ആത്മീയ സേവനം ചെയ്യുകയും വേണം. സമയം കിട്ടുമ്പോഴെല്ലാം ശിവബാബയുടെ ക്ഷേത്രത്തിലും ലക്ഷ്മീ നാരായണന്റെ ക്ഷേത്രത്തിലും പോയി സേവനം ചെയ്യൂ. ധാരാളം ക്ഷേത്രങ്ങള് നിങ്ങള്ക്ക് ലഭിക്കും. നിങ്ങള് എവിടെ പോയാലും അവിടെയെല്ലാം തീര്ച്ചയായും ശിവക്ഷേത്രങ്ങള് ഉണ്ടായിരിക്കും. നിങ്ങള് കുട്ടികള്ക്ക് ഓര്മ്മയുടെ യാത്രയാണ് പ്രധാനം. നല്ല രീതിയില് ഓര്മ്മിക്കുകയാണെങ്കില് നിങ്ങള്ക്ക് ഒന്നും ചോദിക്കേണ്ടണ്ടതായി വരില്ല, പ്രകൃതി പോലും ദാസിയായി മാറും. അവരുടെ മുഖത്തിന് അത്രമാത്രം ആകര്ഷണമുണ്ടായിരിക്കും. യാതൊന്നും ചോദിക്കേണ്ടതായി വരില്ല. സന്യാസിമാരില് പോലും ചിലരുണ്ട്, നമ്മള് ബ്രഹ്മത്തില് പോയി ലയിക്കും എന്ന നിശ്ചയത്തോടെയിരിക്കുന്നവര്. ആ നിശ്ചയത്തില് അവര് അത്രമാത്രം ഉറച്ചിരിക്കുന്നു. അവരും ഈ ശരീരം ഉപേക്ഷിക്കാന് അഭ്യസിക്കുണ്ട്. എന്നാല് അവരുടേത് തെറ്റായ മാര്ഗ്ഗമാണ്. ബ്രഹ്മത്തില് ചെന്ന് ലയിക്കാന് വേണ്ടി വളരെയധികം പരിശ്രമക്കുന്നു. ഭക്തിയിലാണെങ്കിലും സാക്ഷാത്ക്കാരം ലഭിക്കാന് വേണ്ടി എത്രമാത്രം പരിശ്രമിക്കുന്നുണ്ട്. ജീവന് പോലും നല്കുന്നു. ആത്മഹത്യയല്ല ജീവഹത്യയാണ് ചെയ്യുന്നത്. ആത്മാവുണ്ടായിരിക്കും അത് പോയി അടുത്ത ശരീരം എടക്കുന്നു.

സേവനത്തോട് നിങ്ങള് കുട്ടികള്ക്ക് വളരെയധികം താത്പര്യമുണ്ടായിരിക്കണം. അപ്പോള് ബാബയെയും ഓര്മ്മ വരും. ഇവിടെയും ധാരാളം ക്ഷേത്രങ്ങളുണ്ട്. പൂര്ണ്ണമായും യോഗാവസ്ഥയിലിരുന്ന് ആരോടെങ്കിലും പറയുകയാണെങ്കില് അവര്ക്ക് യാതൊരു ചിന്തയും ഉണ്ടാകില്ല. യോഗാവസ്ഥയിലിരിക്കുന്നവരുടെ അസ്ത്രം തറക്കും. നിങ്ങള്ക്ക് ധാരാളം സേവനം ചെയ്യുവാന് സാധിക്കും. പരിശ്രമിച്ച് നോക്കൂ, എന്നാല് ആദ്യം തന്റെയുള്ളില് പരിശോധിക്കണം - നമ്മളില് മായയുടെ ഭൂതമുണ്ടോ? മായയുടെ ഭൂതമുള്ളവര്ക്ക് ഒരിക്കലും വിജയമുണ്ടാകില്ല. സേവനം ധാരാളമുണ്ട്. ബാബക്ക് പോകാന് സാധിക്കില്ല കാരണം ശിവബാബ കൂടെയുണ്ട്. ബാബയെ ഈ അഴുക്കിലേക്ക് കൊണ്ട് പോകാമോ! ആരോടു സംസാരിക്കാനാണ്! ബാബ കുട്ടികളോട് സംസാരിക്കാനാണ് ആഗ്രഹിക്കുന്നത്. കുട്ടികള്ക്കാണ് സേവനം ചെയ്യേണ്ടത്. കുട്ടികളാണ് അച്ഛനെ പ്രത്യക്ഷമാക്കുന്നത് എന്ന് പറയാറുണ്ട്. ബാബ കുട്ടികളെ സമര്ഥരാക്കി മാറ്റി. നല്ല-നല്ല കുട്ടികള്ക്ക് സേവനം ചെയ്യാനുള്ള ലഹരിയുണ്ട്. ഞങ്ങള് ഗ്രാമങ്ങളില് പോയി സേവനം ചെയ്യട്ടേ എന്ന് ചോദിക്കാറുണ്ട്. ബാബ പറയുന്നു - ശരി ചെയ്തോളൂ. മടക്കാന് സാധിക്കുന്ന തരത്തിലുള്ള ചിത്രങ്ങള് ഒപ്പമുണ്ടായിരിക്കണം. ചിത്രങ്ങളില്ലാതെ മനസ്സിലാക്കി കൊടുക്കുക പ്രയാസമാണ്. മറ്റുള്ളവരുടെ ജീവിതവും എങ്ങനെ ശ്രേഷ്ഠമാക്കി മാറ്റാം എന്ന ചിന്ത രാത്രിയും പകലും ഉണ്ടായിരിക്കണം. എങ്ങനെ എന്നിലുള്ള കുറവുകളെ മാറ്റി എനിക്ക് ഉന്നതി നേടാമെന്നും ചിന്തിക്കണം. നിങ്ങള്ക്ക് സന്തോഷവും ഉണ്ടാകുന്നുണ്ട്. ബാബ ഇവര് 8-9 മാസമായ കുട്ടികളാണ്. ഇങ്ങനെ ധാരാളം പേര് വരുന്നുണ്ട്. പെട്ടെന്ന് അവര് സേവനത്തിന് യോഗ്യരായി മാറുന്നു. സ്വന്തം ഗ്രാമത്തിന്റെയും തന്നെപ്പോലെയുള്ള സഹോദരന്മാരുടേയും സേവനം ചെയ്യണമെന്ന ചിന്ത ഓരോരുത്തരിലുമുണ്ട്. അവരവരുടെ കുടുംബത്തില് നിന്നാണ് സേവനം ആരംഭിക്കേണ്ടത്. സേവനത്തിനോട് വളരെയധികം താത്പര്യം വേണം. ഒരു സ്ഥലത്ത് തന്നെ ഇരിക്കരുത് ചുറ്റിക്കറങ്ങിക്കൊണ്ടിരിക്കണം. സമയം വളരെ കുറച്ചല്ലേയുള്ളൂ. അവരുടെ എത്ര വലിയ വലിയ മഠങ്ങളൊക്കെയാണ് ഉണ്ടാക്കുന്നത്. ഏതെങ്കിലും ആത്മാവ് വന്ന് പ്രവേശിച്ച് കുറച്ച് ശിക്ഷണം കൊടുക്കുന്നു, അതിലൂടെ അവര് എത്രമാത്രമാണ് പ്രശസ്തരാകുന്നത്. ഇവിടെ പരിധിയില്ലാത്ത ബാബ കല്പത്തിന് മുന്പെന്ന പോലെ ശിക്ഷണം നല്കുന്നു. ഈ ആത്മീയ കല്പ വൃക്ഷം വളരുകയാണ്. നിരാകാരീ വൃക്ഷത്തില് നിന്നും സംഖ്യാക്രമത്തില് ആത്മാക്കള് വരുന്നു. ശിവബാബയുടെ വളരെ വലിയ മാല അഥവാ വൃക്ഷം ഉണ്ടാക്കിയിരിക്കുകയാണ്. ഈ കാര്യങ്ങളെല്ലാം ഓര്ക്കുന്നതിലൂടെയും ബാബയെ ഓര്മ്മ വരും. വളരെ പെട്ടെന്ന് ഉന്നതിയുമുണ്ടാകും. ശരി!

വളരെക്കാലത്തെ വേര്പാടിനു ശേഷം തിരിച്ചു കിട്ടിയ മധുരമധുരമായ കുട്ടികള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണയും സുപ്രഭാതവും. ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികള്ക്ക് നമസ്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) ചുരുങ്ങിയത് 8 മണിക്കൂര് ബാബയുമായി ആത്മീയ സംഭാഷണം നടത്തി വളരെ ശീതളതയോടെയും വിനയത്തോടെയും ആത്മീയ സേവനം ചെയ്യണം. സേവനത്തില് വിജയം നേടാന് തന്റെയുള്ളില് യാതൊരു പ്രകാരത്തിലുമുള്ള മായയുടെ ഭൂതം ഉണ്ടാകരുത്.

2) സ്വയം തന്നോടുതന്നെ സംസാരിക്കണം - നമ്മള് ഈ കാണുന്നതെല്ലാം നശിക്കാന് പോവുകയാണ്, നമ്മള് നമ്മുടെ വീട്ടിലേക്ക് പോകും, അതിനുശേഷം സുഖധാമത്തില് വരും.

വരദാനം :-
മുറിയാത്ത നിശ്ചയത്തിലൂടെ സഹജ വിജയത്തിന്റെ അനുഭവം ചെയ്യുന്ന സദാ സന്തുഷ്ടരും നിശ്ചിന്തരുമായി ഭവിക്കട്ടെ.

നിശ്ചയത്തിന്റെ അടയാളമാണ് സഹജ വിജയം. പക്ഷെ നിശ്ചയം എല്ലാ കാര്യങ്ങളിലും വേണം. കേവലം ബാബയില് മാത്രം നിശ്ചയമല്ല, സ്വയം സ്വയത്തിലും ബ്രാഹ്മണ പരിവാരത്തിലും ഡ്രാമയുടെ ഓരോ ദൃശ്യത്തിലും സമ്പൂര്ണ്ണ നിശ്ചയം വേണം, സ്വല്പമെങ്കിലും കാര്യത്തില് നിശ്ചയം മുറിയുന്നവരാകരുത്. സദാ സ്മൃതിയുണ്ടായിരിക്കണം അതായത് വിജയത്തിന്റെ ഭാവി മുറിഞ്ഞുപോകില്ല, അങ്ങിനെയുള്ള നിശ്ചയബുദ്ധി കുട്ടികള്, എന്ത് പറ്റി, എന്തുകൊണ്ട് സംഭവിച്ചു..... ഇങ്ങനെയുള്ള സര്വ്വ പ്രശ്നങ്ങളില് നിന്നുപോലും ഉപരിയായി സദാ നിശ്ചിന്തരും സദാ സന്തുഷ്ടരുമായിരിക്കും.

സ്ലോഗന് :-
സമയത്തെ നഷ്ടപ്പെടുത്തുന്നതിന് പകരം പെട്ടെന്ന് നിര്ണ്ണയം ചെയ്ത് തീരുമാനമെടുക്കൂ.