04.12.2024           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളേ - എല്ലാറ്റിന്റേയും ആധാരം ഓര്മ്മയാണ്, ഓര്മ്മയിലൂടെ തന്നെയാണ് നിങ്ങള് മധുരമായി മാറുന്നത്, ഈ ഓര്മ്മയില് തന്നെയാണ് മായയുടെ യുദ്ധം നടക്കുന്നത്.

ചോദ്യം :-
ഈ ഡ്രാമയിലെ ഏതൊരു കാര്യമാണ് വളരെ ചിന്തനീയമായിട്ടുള്ളത്, അത് നിങ്ങള് കുട്ടികള്ക്ക് മാത്രമേ അറിയൂ?

ഉത്തരം :-
നിങ്ങള്ക്ക് അറിയാം ഡ്രാമയില് ഒരു പാര്ട്ട് രണ്ടു തവണ അഭിനയിക്കാന് സാധിക്കില്ല. മുഴുവന് ലോകത്തിലുമായി എന്തെല്ലാം പാര്ട്ട് നടക്കുന്നുണ്ടോ അത് ഒന്ന് മറ്റൊന്നില് നിന്നും പുതിയതാണ്. നിങ്ങള് ചിന്തിക്കുന്നുണ്ട് സത്യയുഗം മുതല് ഇതുവരെ എങ്ങനെ ദിവസങ്ങള് മാറുന്നു. മുഴുവന് കര്മ്മങ്ങളും മാറുന്നു. ആത്മാവില് 5000 വര്ഷത്തേയ്ക്കുള്ള കര്മ്മങ്ങള് മുഴുവന് രേഖപ്പെടുത്തി വെച്ചിരിക്കുന്നു, അത് ഒരിയ്ക്കലും മാറില്ല. ഈ ചെറിയ കാര്യം നിങ്ങള് കുട്ടികളുടെയല്ലാതെ മറ്റാരുടെയും ബുദ്ധിയില് വരില്ല.

ഓംശാന്തി.  
ആത്മീയ അച്ഛന് ആത്മീയ കുട്ടികളോട് ചോദിക്കുകയാണ്- മധുര മധുരമായ മക്കളേ, നിങ്ങള് നിങ്ങളുടെ ഭാവിയിലെ പുരുഷോത്തമമായ മുഖം, പുരുഷോത്തമ ശരീരം കാണുന്നുണ്ടോ? ഇത് പുരുഷോത്തമ സംഗമയുഗമല്ലേ. നിങ്ങള്ക്ക് അനുഭവമാകുന്നുണ്ട് നമ്മള് വീണ്ടും പുതിയ ലോകമായ സത്യയുഗത്തില് ബ്രഹ്മാബാബയുടെ വംശാവലിയിലേയ്ക്ക് പോകും, അതിനെയാണ് സുഖധാമം എന്നു പറയുന്നത്. അവിടേയ്ക്ക് പോകുന്നതിനായാണ് നിങ്ങള് ഇപ്പോള് പുരുഷോത്തമരായി മാറുന്നത്. ഇരിക്കുമ്പോള് ഈ ചിന്ത ഉണ്ടാവണം. വിദ്യാര്ത്ഥികള് പഠിക്കുമ്പോള് അവരുടെ ബുദ്ധിയില് ഞാന് നാളെ ഇന്നതായി മാറും എന്നത് തീര്ച്ചയായും ഉണ്ടാകും. അതുപോലെ നിങ്ങള്ക്കും ഇവിടെ ഇരിക്കുമ്പോള് അറിയാം നമ്മള് വിഷ്ണു വംശത്തിലേയ്ക്ക് പോകുമെന്ന്. നിങ്ങളുടെ ബുദ്ധി ഇപ്പോള് അലൗകികമാണ്. ബാക്കി ഒരു മനുഷ്യന്റേയും ബുദ്ധിയില് ഈ കാര്യങ്ങള് ഉണ്ടാകില്ല. ഇത് ഒരു സാധാരണ സത്സംഗമല്ല. ഇവിടെ ഇരിക്കുന്നുണ്ട്, ശിവനെന്നു വിളിക്കുന്ന സത്യമായ ബാബയുടെ സത്സംഗത്തിലാണ് നമ്മള് ഇരിക്കുന്നത് എന്ന് മനസ്സിലാക്കുന്നുണ്ട്. ശിവബാബ തന്നെയാണ് രചയിതാവ്, ബാബയ്ക്കു മാത്രമേ ഈ രചനയുടെ ആദി മദ്ധ്യ അന്ത്യത്തെക്കുറിച്ച് അറിയൂ. ബാബ തന്നെയാണ് ഈ ജ്ഞാനം നല്കുന്നത്. നാളത്തെ കാര്യം കേള്പ്പിക്കുന്നുണ്ടല്ലോ. ഇവിടെ ഇരിക്കുകയാണ്, ഇത് ഓര്മ്മയുണ്ടാകുമല്ലോ- നമ്മള് വന്നിരിക്കുന്നത് പുനരുദ്ധാരണത്തിനായാണ് അര്ത്ഥം ഈ ശരീരം മാറ്റി ദൈവീക ശരീരം നേടാന്. ആത്മാവ് പറയുന്നു ഇത് എന്റെ തമോപ്രധാനമായ പഴയ ശരീരമാണ്. ഇതിനെ മാറ്റി ഇങ്ങനെയുള്ള ശരീരം നേടണം. എത്ര സഹജമായ ലക്ഷ്യമാണ്. പഠിപ്പിക്കുന്ന ടീച്ചര് എന്തായാലും പഠിക്കുന്ന കുട്ടികളേക്കാള് സമര്ത്ഥനായിരിക്കുമല്ലോ. പഠിപ്പിക്കുന്നു, നല്ല കര്മ്മങ്ങളും പഠിപ്പിക്കുന്നുണ്ട്. ഇപ്പോള് നിങ്ങള് മനസ്സിലാക്കുന്നുണ്ട് നമ്മെ ഉയര്ന്നതിലും ഉയര്ന്ന ഭഗവാന് പഠിപ്പിക്കുകയാണ് അതിനാല് തീര്ച്ചയായും ദേവീ ദേവതയാക്കി മാറ്റും. ഈ പഠിപ്പുതന്നെ പുതിയ ലോകത്തിനുവേണ്ടിയാണ്. ബാക്കി ആര്ക്കും പുതിയ ലോകത്തെക്കുറിച്ച് അല്പംപോലും അറിവില്ല. ഈ ലക്ഷ്മീ നാരായണന്മാര് പുതിയ ലോകത്തിന്റെ അധികാരികളായിരുന്നു. ദേവീ ദേവതകളും നമ്പര്വൈസ് ആയിരിക്കുമല്ലോ! എല്ലാവരും ഒരുപോലെയാവുക എന്നത് സാധ്യമല്ല എന്തെന്നാല് രാജധാനിയല്ലേ. ഈ ചിന്ത നിങ്ങളില് നടന്നുകൊണ്ടിരിക്കണം. നമ്മള് ആത്മാക്കള് പതിതത്തില് നിന്നും പാവനമായി മാറുന്നതിനായി ഇപ്പോള് പാവനമായ ബാബയെ ഓര്മ്മിക്കുകയാണ്. ആത്മാവ് തന്റെ മധുരമായ അച്ഛനെയാണ് ഓര്മ്മിക്കുന്നത്. ബാബ സ്വയം പറയുന്നു നിങ്ങള് എന്നെ ഓര്മ്മിക്കുകയാണെങ്കില് പാവനവും സതോപ്രധാനവുമായി മാറും. എല്ലാത്തിന്റേയും ആധാരം ഓര്മ്മയുടെ യാത്രയാണ്. ബാബ തീര്ച്ചയായും ചോദിക്കും - കുട്ടികളേ, എന്നെ എത്ര സമയം ഓര്മ്മിക്കുന്നുണ്ട്? ഓര്മ്മയുടെ യാത്രയിലാണ് മായയുടെ യുദ്ധം നടക്കുന്നത്. യുദ്ധം എന്താണെന്നതും നിങ്ങള്ക്ക് അറിയാം. ഇത് യാത്രയല്ല എന്നാല് യുദ്ധസമാനമാണ്, ഇതിലാണ് വളരെ ശ്രദ്ധയോടെ ഇരിക്കേണ്ടത്. ജ്ഞാനത്തില് മായയുടെ കൊടുങ്കാറ്റിന്റെ കാര്യമില്ല. കുട്ടികള് പറയുന്നുമുണ്ട് ബാബാ ഞങ്ങള് അങ്ങയെ ഓര്മ്മിക്കുന്നു, എന്നാല് മായയുടെ ഒരു കൊടുങ്കാറ്റ് താഴെ വീഴ്ത്തിക്കളയുന്നു. നമ്പര് വണ് കൊടുങ്കാറ്റ് ദേഹാഭിമാനമാണ്. പിന്നീടാണ് കാമം, ക്രോധം, ലോഭം, മോഹം എന്നിവ. കുട്ടികള് പറയുന്നു ബാബാ ഞങ്ങള് വളരെ അധികം പരിശ്രമിക്കുന്നുണ്ട് ഓര്മ്മിക്കുന്നതിനായി, ഒരു വിഘ്നവും വരാതിരിക്കാന് പക്ഷേ എന്നിട്ടും കൊടുങ്കാറ്റ് വരുന്നു. ഇന്ന് ക്രോധത്തിന്റെയാണെങ്കില് ചിലപ്പോള് ലോഭത്തിന്റെ കൊടുങ്കാറ്റായിരിക്കും വരുന്നത്. ബാബാ ഇന്ന് ഞങ്ങളുടെ അവസ്ഥ വളരെ നല്ലതായിരുന്നു, മുഴുവന് ദിവസത്തിലും ഒരു കൊടുങ്കാറ്റും വന്നില്ല. വളരെ സന്തോഷമുണ്ടായിരുന്നു. ബാബയെ വളരെ സ്നേഹത്തോടെ ഓര്മ്മിച്ചു. സ്നേഹത്തിന്റെ കണ്ണുനീര് പൊഴിച്ചുകൊണ്ടിരുന്നു. ബാബയുടെ ഓര്മ്മയിലൂടെ വളരെ മധുരമായി മാറും.

ഇതും അറിയാവുന്നതാണ് നമ്മള് മായയോട് തോറ്റ് തോറ്റ് എവിടെ വന്ന് എത്തി. ഇത് ആരെങ്കിലും മനസ്സിലാക്കുന്നുണ്ടോ. മനുഷ്യരാണെങ്കില് ലക്ഷക്കണക്കിന് വര്ഷം എന്നോ പരമ്പരയെന്നോ പറയുന്നു. നിങ്ങള് പറയും നമ്മള് വീണ്ടും ഇപ്പോള് മനുഷ്യനില് നിന്നും ദേവതയായി മാറുകയാണ്. ഈ ജ്ഞാനം ബാബ തന്നെയാണ് വന്ന് നല്കുന്നത്. വിചിത്രനായ ബാബയാണ് വിചിത്രമായ ജ്ഞാനം നല്കുന്നത്. വിചിത്രന് എന്ന് നിരാകാരനെയാണ് പറയുന്നത്. നിരാകാരന് എങ്ങനെ ഈ ജ്ഞാനം നല്കും. ബാബ സ്വയം മനസ്സിലാക്കിത്തരുന്നു ഞാന് എങ്ങനെയാണ് ഈ ശരീരത്തില് വരുന്നതെന്ന്. എന്നിട്ടും മനുഷ്യര് സംശയിക്കുന്നു. എന്താ ഈ ഒരു ശരീരത്തില് മാത്രമേ വരികയുള്ളോ! എന്നാല് ഡ്രാമയില് ഈ ശരീരമാണ് നിമിത്തമായിരിക്കുന്നത്. അല്പം പോലും മാറ്റം വരില്ല. ഈ കാര്യങ്ങള് നിങ്ങളാണ് മനസ്സിലാക്കി മറ്റുള്ളവര്ക്ക് മനസ്സിലാക്കിക്കൊടുക്കുന്നത്. ആത്മാവുതന്നെയാണ് പഠിക്കുന്നത്. ആത്മാവുതന്നെയാണ് പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നത്. ആത്മാവ് വളരെ വിലപ്പെട്ടതാണ്. ആത്മാവ് അവിനാശിയാണ്, കേവലം ശരീരം മാത്രമാണ് നശിക്കുന്നത്. നമ്മള് ആത്മാക്കള് നമ്മുടെ പരമപിതാ പരമാത്മാവില് നിന്നും രചയിതാവിന്റേയും രചനയുടെ ആദി മദ്ധ്യ അന്ത്യത്തിന്റെ 84 ജന്മങ്ങളുടെ ജ്ഞാനം എടുത്തുകൊണ്ടിരിക്കുകയാണ്. ജ്ഞാനം ആരാണ് എടുക്കുന്നത്? നമ്മള് ആത്മാക്കള്. നിങ്ങള് ആത്മാക്കള് തന്നെയാണ് ജ്ഞാനസാഗരനായ ബാബയില് നിന്നും മൂലവതനം, സൂക്ഷ്മവതനത്തെക്കുറിച്ച് അറിഞ്ഞത്. നമ്മള് ആത്മാക്കളാണെന്ന് മനസ്സിലാക്കണം എന്ന കാര്യം മനുഷ്യര്ക്ക് അറിയുകയില്ല. മനുഷ്യര് സ്വയം ശരീരമാണ് എന്ന് കരുതി തലകീഴായി നടക്കുകയാണ്. പാട്ടുണ്ട് ആത്മാവ് സത്-ചിത് -ആനന്ദസ്വരൂപമാണെന്ന്. എറ്റവും കൂടുതല് മഹിമയുള്ളത് പരമാത്മാവിനാണ്. ഒരു ബാബയ്ക്ക് എത്രയധികം മഹിമയാണ്. ബാബ തന്നെയാണ് ദുഃഖ ഹര്ത്താവും, സുഖ കര്ത്താവും. ദുഃഖ ഹര്ത്താവും സുഖ കര്ത്താവും ജ്ഞാന സാഗരവുമാണെന്ന് കൊതുകിനും മറ്റും മഹിമ പാടില്ല. ഇത് ബാബയുടെ മഹിമയാണ്. നിങ്ങള് കുട്ടികളും മാസ്റ്റര് ദുഃഖ ഹര്ത്താവും സുഖ കര്ത്താവുമാണ്. നിങ്ങള് കുട്ടികള്ക്കും ഈ ജ്ഞാനമുണ്ടായിരുന്നില്ല, ശൈശവ ബുദ്ധിയായിരുന്നു. കുട്ടികളില് ജ്ഞാനം ഉണ്ടാകില്ല അതുപോലെ ഒരു അവഗുണവും ഉണ്ടാകില്ല, അതിനാലാണ് കുഞ്ഞുങ്ങളെ മഹാത്മാവ് എന്ന് പറയുന്നത് എന്തുകൊണ്ടെന്നാല് പവിത്രമാണ്. എത്ര ചെറിയ കുട്ടിയാണോ അത്രയും നമ്പര്വണ്ണായ പുഷ്പമാണ്. കര്മ്മതാതിത അവസ്ഥയിലുള്ളതുപോലെയാണ്. കര്മ്മം- അകര്മ്മം- വികര്മ്മം എന്നിവയെക്കുറിച്ച് ഒന്നും അറിയില്ല അതിനാല് അവര് പുഷ്പമാണ്. എല്ലാവരേയും ആകര്ഷിക്കുന്നു. എങ്ങനെയാണോ ഒരു ബാബ എല്ലാവരേയും ആകര്ഷിക്കുന്നത് അതുപോലെ. ബാബ വന്നിരിക്കുന്നതുതന്നെ എല്ലാവരേയും ആകര്ഷിച്ച് സുഗന്ധമുള്ള പുഷ്പമാക്കി മാറ്റാനാണ്. ചിലരാണെങ്കില് മുള്ളിലും മുള്ളായിത്തന്നെ ഇരിക്കും. 5 വികാരങ്ങള്ക്ക് വശപ്പെട്ടവരെ മുള്ളെന്ന് പറയും. നമ്പര്വണ് മുള്ള് ദേഹാഭിമാനത്തിന്റേതാണ്, ഇതിലൂടെ മറ്റ് മുള്ളുകള് ജനിക്കുന്നു. മുള്ളുകളുടെ കാട് വളരെ അധികം ദുഃഖം നല്കുന്നതാണ്. വ്യത്യസ്ത തരത്തിലുള്ള മുള്ളുകള് കാട്ടിലുണ്ടാകുമല്ലോ അതിനാല് ഇതിനെ ദുഃഖധാമം എന്ന് വിളിക്കുന്നു. പുതിയ ലോകത്തില് മുള്ളുകള് ഉണ്ടാകില്ല അതിനാല് അതിനെ സുഖധാമം എന്നു പറയുന്നു. ശിവബാബ പൂക്കളുടെ പൂന്തോട്ടം നിര്മ്മിക്കുകയാണ്, രാവണന് മുള്ളുകളുടെ കാടുണ്ടാക്കുന്നു അതിനാലാണ് രാവണനെ മുള്ളുകള് കൊണ്ടുള്ള രൂപമുണ്ടാക്കി കത്തിക്കുന്നത് എന്നാല് ബാബയ്ക്ക് പുഷ്പങ്ങള് അര്പ്പിക്കുന്നു. ഈ കാര്യങ്ങള് ബാബയ്ക്ക് അറിയാം കുട്ടികള്ക്കും അറിയാം ബാക്കി ആര്ക്കും അറിയില്ല.

നിങ്ങള് കുട്ടികള്ക്ക് അറിയാം- ഡ്രാമയിലെ ഒരു പാര്ട്ട് രണ്ട് തവണ അഭിനയിക്കാന് സാധിക്കില്ല. ബുദ്ധിയിലുണ്ട് ലോകത്തില് എന്തെല്ലാം പാര്ട്ടുകള് നടക്കുന്നുണ്ടോ അതെല്ലാം ഒന്ന് അടുത്തതില് നിന്നും പുതിയതാണ്. നിങ്ങള് ചിന്തിക്കൂ സത്യയുഗം മുതല് ഇതുവരേയ്ക്കും എങ്ങനെ ദിവസങ്ങള് മാറുന്നു. മുഴുവന് കര്മ്മങ്ങളും മാറുന്നു. 5000 വര്ഷങ്ങളിലെ പ്രവര്ത്തികളുടെ റെക്കോര്ഡ് ആത്മാവില് നിറഞ്ഞിരിക്കുകയാണ്. അത് ഒരിയ്ക്കലും മാറുകയില്ല. ഓരോ ആത്മാവിലും തന്റേതായ പാര്ട്ട് അടങ്ങിയിട്ടുണ്ട്. ഈ ചെറിയ കാര്യം പോലും ആരുടേയും ബുദ്ധിയില് വരുന്നില്ല. ഈ ഡ്രാമയുടെ ഭൂതം, ഭാവി, വര്ത്തമാനത്തെക്കുറിച്ച് നിങ്ങള്ക്ക് അറിയാം. ഇത് സ്ക്കൂളല്ലേ. പവിത്രമായി മാറി ബാബയെ ഓര്മ്മിക്കുന്നതിനുള്ള പഠിപ്പ് ബാബ പഠിപ്പിക്കുന്നു. ബാബ വന്ന് പതിതത്തില് നിന്നും പാവനമായി മാറുന്നതിനുള്ള പഠിപ്പ് പഠിപ്പിക്കും എന്ന് മുമ്പ് ചിന്തിച്ചിട്ടുണ്ടോ! ഈ പഠിപ്പിലൂടെ തന്നെയാണ് നമ്മള് വിശ്വത്തിന്റെ അധികാരികളാവുന്നത്! ഭക്തിമാര്ഗ്ഗത്തിലെ പുസ്തകങ്ങള് തന്നെ വേറെയാണ്, അതിനെ ഒരിയ്ക്കലും പഠിപ്പ് എന്ന് പറയില്ല. ജ്ഞാനമില്ലാതെ സദ്ഗതി എങ്ങനെയുണ്ടാകും? ജ്ഞാനത്തിലൂടെ സദ്ഗതി ഉണ്ടാകാന് ബാബയില്ലാതെ ജ്ഞാനം എവിടെ നിന്ന് ഉണ്ടാവാനാണ്. നിങ്ങള് സദ്ഗതിയിലായിരിക്കുന്ന സമയത്ത് ഭക്തി ചെയ്യുമോ? ഇല്ല, അവിടെ അപാരസുഖമാണ്, പിന്നെ എന്തിന് ഭക്തി ചെയ്യണം? ഈ ജ്ഞാനം ഇപ്പോഴാണ് നിങ്ങള്ക്ക് ലഭിക്കുന്നത്. മുഴുവന് ജ്ഞാനവും ആത്മാവിലാണുള്ളത്. ആത്മാവിന് ഒരു ധര്മ്മവും ഉണ്ടാകില്ല. ആത്മാവ് എപ്പോഴാണോ ശരീരം ധാരണ ചെയ്യുന്നത് അപ്പോഴാണ് പറയുന്നത് ഇന്നയാള് ഇന്ന ധര്മ്മത്തിലേതാണെന്ന്. ആത്മാവിന്റെ ധര്മ്മം എന്താണ്? ഒന്നാമത് ആത്മാവ് ബിന്ദുരൂപമാണ് ഒപ്പം ശാന്തസ്വരൂപമാണ്, ശാന്തിധാമത്തിലാണ് വസിക്കുന്നത്.

ഇപ്പോള് ബാബ മനസ്സിലാക്കിത്തരുന്നു എല്ലാ കുട്ടികള്ക്കും പിതാവിനുമേല് അവകാശമുണ്ട്. വളരെ അധികം കുട്ടികള് വേറെ-വേറെ ധര്മ്മങ്ങളിലേയ്ക്ക് മാറിപ്പോയിട്ടുണ്ട്. അവര് വീണ്ടും തന്റെ യഥാര്ത്ഥ ധര്മ്മത്തിലേയ്ക്ക് തിരിച്ചുവരും. ആരാണോ ദേവീ ദേവതാ ധര്മ്മം വിട്ട് മറ്റു ധര്മ്മങ്ങളിലേയ്ക്ക് പോയത് ആ എല്ലാ ഇലകളും തിരിച്ച് തന്റെ സ്ഥാനത്തേയ്ക്കുതന്നെ വരും. നിങ്ങള്ക്ക് ഏറ്റവുമാദ്യം ബാബയുടെ പരിചയം നല്കണം. ഈ കാര്യങ്ങളിലാണ് എല്ലാവര്ക്കും ആശയക്കുഴപ്പങ്ങള് ഉണ്ടാകുന്നത്. നിങ്ങള് കുട്ടികള് മനസ്സിലാക്കുന്നുണ്ട് ഇപ്പോള് നമ്മെ ആരാണ് പഠിപ്പിക്കുന്നത്? പരിധിയില്ലാത്ത പിതാവ്. കൃഷ്ണന് ദേഹധാരിയാണ്, ബ്രഹ്മാബാബയേയും ജ്യേഷ്ഠന് എന്നാണ് വിളിക്കുന്നത്. നിങ്ങള് എല്ലാവരും സഹോദരങ്ങളല്ലേ. പിന്നീടുള്ളത് പദവിയുടെ ആധാരത്തിലാണ്. സഹോദരന്റെ ശരീരം എങ്ങനെയാണ്, സഹോദരിയുടെ ശരീരം എങ്ങനെയാണ്. ആത്മാവ് ഒരു ചെറിയ നക്ഷത്രമാണ്. ഇത്രയുമധികം ജ്ഞാനം ഒരു ചെറിയ നക്ഷത്രത്തിലാണ്. നക്ഷത്രത്തിന് ശരീരമില്ലാതെ സംസാരിക്കാനും സാധിക്കില്ല. നക്ഷത്രത്തിന് പാര്ട്ട് അഭിനയിക്കാനായി ഇത്രയും അധികം കര്മ്മേന്ദ്രിയങ്ങള് ലഭിച്ചിട്ടുണ്ട്. നിങ്ങള് നക്ഷത്രങ്ങളുടെ ലോകം തന്നെ വേറെയാണ്. ആത്മാവ് ഇവിടെ വന്ന് പിന്നീട് ശരീരം ധരിക്കുന്നു. ശരീരം ചെറുതില് നിന്നും വലുതാകും. ആത്മാവുതന്നെയാണ് തന്റെ ബാബയെ ഓര്മ്മിക്കുന്നത്. അതും ശരീരത്തിലുള്ളതുവരെ. വീട്ടില് ആത്മാവ് ബാബയെ ഓര്മ്മിക്കുമോ? ഇല്ല. അവിടെ നമ്മള് എവിടെയാണ് എന്നൊന്നും അറിയില്ല! ആത്മാവും പരമാത്മാവും എപ്പോഴാണോ ശരീരത്തിലുള്ളത് അപ്പോഴാണ് ആത്മാക്കളും പരമാത്മാവും തമ്മിലുള്ള മിലനം നടക്കുന്നത്. ഗീതവുണ്ട് ആത്മാവും പരമാത്മാവും ഒരുപാടുകാലം വേര്പെട്ടിരുന്നു... എത്ര സമയം വേര്പെട്ടിരുന്നു? ഓര്മ്മ വരുന്നു- എത്ര സമയം വേര്പെട്ടിരുന്നു? സെക്കന്റുകള് ഓരോന്നായി കടന്നുപോയി 5000 വര്ഷം കഴിഞ്ഞുപോയി. വീണ്ടും ആദ്യ നമ്പറില് നിന്നും ആരംഭിക്കണം, കൃത്യമായ കണക്കാണ്. ഇപ്പോള് നിങ്ങളോട് ആരെങ്കിലും ചോദിക്കുകയാണ് ഇവര് എപ്പോഴാണ് ജന്മം എടുത്തത്? അപ്പോള് നിങ്ങള്ക്ക് കൃത്യമായി പറയാന് സാധിക്കും. ശ്രീകൃഷ്ണനാണ് ആദ്യനമ്പറില് ജന്മം എടുത്തത്. ശിവബാബയ്ക്കായി ഒരു മിനിറ്റോ സെക്കന്റോ പറയാന് സാധിക്കില്ല. കൃഷ്ണനാണെങ്കില് തിയതി, ദിവസം, മിനിറ്റ്, സെക്കന്റ്െ എല്ലാം പറയാന് സാധിക്കും. മനുഷ്യരുടെ ഘടികാരത്തില് വ്യത്യാസം ഉണ്ടാകും. ശിവബാബയുടെ അവതരണത്തില് ഒരു വ്യത്യാസവും ഉണ്ടാകില്ല. അറിയാനെ സാധിക്കില്ല എപ്പോഴാണ് വന്നത്? സാക്ഷാത്ക്കാരം ഉണ്ടായി അപ്പോഴാണ് വന്നത്, അങ്ങനെയുമല്ല. ഊഹിക്കാനേ സാധിക്കൂ. മിനിറ്റും, സെക്കന്റും കണക്കാക്കി പറയാന് സാധിക്കില്ല. ബാബയുടെ അവതരണവും അലൗകികമാണ്. ബാബ വരുന്നതും പരിധിയില്ലാത്ത രാത്രിയുടെ സമയത്താണ്. ബാക്കി ആരെല്ലാമാണോ അവതരിക്കുന്നത്, അത് അറിയാന് സാധിക്കും. ആത്മാവ് ശരീരത്തില് പ്രവേശിക്കുന്നു. ചെറിയ വസ്ത്രം ധരിക്കുന്നു പിന്നീട് പതുക്കെ പതുക്കെ വലുതാകുന്നു. ശരീരത്തോടൊപ്പം ആത്മാവ് പുറത്തേയ്ക്ക് വരുന്നു. ഈ കാര്യങ്ങളെല്ലാം വിചാര സാഗര മഥനം ചെയ്ത് പിന്നീട് മറ്റുള്ളവര്ക്ക് മനസ്സിലാക്കിക്കൊടുക്കണം. എത്രയധികം മനുഷ്യരാണ്, ഒരാള് മറ്റൊരാളെപ്പോലെയല്ല. എത്ര വലിയ സ്റ്റേജാണ്. വലിയ ഹാളുപോലെയാണ്, ഇതില് പരിധിയില്ലാത്ത നാടകം നടക്കുകയാണ്.

നിങ്ങള് കുട്ടികള് ഇവിടേയ്ക്കുവന്നിരിക്കുന്നത് നരനില് നിന്നും നാരായണനായി മാറാനാണ്. ബാബ രചിക്കുന്ന പുതിയ സൃഷ്ടിയില് ഉയര്ന്ന പദവി നേടാന്. ബാക്കി ഈ പഴയ ലോകം വിനാശമാകാനുള്ളതാണ്. ബാബയിലൂടെ പുതിയ ലോകത്തിന്റെ സ്ഥാപനയുണ്ടാവുകയാണ്. ബാബയ്ക്ക് പിന്നീട് പാലനയും ചെയ്യണം. തീര്ച്ചയായും എപ്പോഴാണോ ഈ ശരീരം ഉപേക്ഷിക്കുന്നത് അപ്പോഴേ സത്യയുഗത്തില് പുതിയ ശരീരം എടുത്ത് പാലന ചെയ്യാന് സാധിക്കൂ. അതിനുമുമ്പായി ഈ പഴയ ലോകത്തിന്റെ വിനാശവും ഉണ്ടാകണം. വൈക്കോല്ക്കൂനയ്ക്ക് തീ പിടിക്കണം. അവസാനം ഈ ഭാരതം മാത്രമേ ഉണ്ടാകൂ ബാക്കിയെല്ലാം നശിക്കും. ഭാരതത്തിലും കുറച്ചുപേര് ശേഷിക്കും. വിനാശത്തിനുശേഷം ശിക്ഷകള് അനുഭവിക്കരുത് ഇതിനായാണ് നിങ്ങള് ഇപ്പോള് പരിശ്രമിക്കുന്നത്. അഥവാ വികര്മ്മം വിനാശമായില്ലെങ്കില് ശിക്ഷകള് അനുഭവിക്കേണ്ടതായി വരും പിന്നെ പദവിയും ലഭിക്കില്ല. നിങ്ങളോട് എപ്പോഴെങ്കിലും ആരെങ്കിലും ചോദിക്കുകയാണ് നിങ്ങള് ആരുടെ അടുത്തേയ്ക്കാണ് പോകുന്നത്? അപ്പോള് പറയൂ, ശിവബാബയുടെ അടുത്തേയ്ക്ക്, ബാബ ബ്രഹ്മാശരീരത്തില് വന്നിട്ടുണ്ട്. ഈ ബ്രഹ്മാവ് ശിവനല്ല. എത്രത്തോളം ബാബയെ അറിയുന്നുവോ അത്രത്തോളം ബാബയോട് സ്നേഹവും ഉണ്ടാകും. ബാബ പറയുന്നു കുട്ടികളേ നിങ്ങള് മറ്റാരെയും സ്നേഹിക്കരുത്, മറ്റുള്ളവരുമായുള്ള സ്നേഹത്തെ ഉപേക്ഷിച്ച് ഒരാളുമായി സ്നേഹം വെയ്ക്കൂ. എങ്ങനെയാണോ പ്രിയതമനും പ്രിയതമയും അതുപോലെ. ഇതും അതുപോലെയാണ്. 108 സത്യമായ പ്രിയതമകള് ഉണ്ടാകും, അതിലും 8 സത്യത്തിലും സത്യമായിരിക്കും. 8-ന്റെയും മാലയുണ്ടല്ലോ. 9 രത്നങ്ങളെക്കുറിച്ച് പാടിയിട്ടുണ്ട്. 8 മണികളും 9-ാ മത് ബാബയും. മുഖ്യമായത് 8 ദേവതകളാണ്, പിന്നീട് 16108 രാജകുമാരന്മാരുടേയും രാജകുമാരിമാരുടേയും കുടുംബമുണ്ടാകും ത്രേതയുടെ അവസാനം വരെ. ബാബ കൈവെള്ളയില് സ്വര്ഗ്ഗം കാണിക്കുകയാണ്. നിങ്ങള് കുട്ടികള്ക്ക് നമ്മള് സൃഷ്ടിയുടെ അധികാരികളാവുകയാണ് എന്ന ലഹരിയുണ്ട്. ബാബയുമായി ഇങ്ങനെയുള്ള കച്ചവടം ചെയ്യണം. എന്നാല് പറയുകയാണ് വിരളം ചില വ്യാപാരികളേ ഈ വ്യാപാരം ചെയ്യുന്നുള്ളു. ഇങ്ങനെയൊരു വ്യാപാരി വേറെയുണ്ടോ. അതിനാല് നമ്മള് ബാബയുടെ അടുത്തേയ്ക്ക് പോവുകയാണ് എന്ന ലഹരിയില് ഇരിക്കണം. മുകളിലുള്ള ബാബയെ ലോകത്തിലുള്ളവര്ക്ക് അറിയില്ല, അവര് പറയും ഭഗവാന് അവസാനമാണ് വരുന്നത്. ഇപ്പോള് അതേ കലിയുഗത്തിന്റെ അന്ത്യമാണ്. അതേ ഗീത, മഹാഭാരതത്തിന്റെ സമയമാണ്, അതേ യാദവര് മിസൈലുകള് കണ്ടെത്തിക്കൊണ്ടിരിക്കുന്നു. അതേ കൗരവരുടെ രാജ്യമാണ് മാത്രമല്ല നിങ്ങള് പാണ്ഢവരും നില്ക്കുന്നുണ്ട്.

നിങ്ങള് കുട്ടികള് വീട്ടിലിരുന്ന് തങ്ങളുടെ സമ്പാദ്യം ഉണ്ടാക്കുകയാണ്. വീട്ടിലിരിക്കെത്തന്നെ ഭഗവാന് വന്നിരിക്കുകയാണ് അതിനാലാണ് ബാബ പറയുന്നത് തന്റെ സമ്പാദ്യം ഉണ്ടാക്കൂ. ഈ വജ്രസമാനമായ ജന്മം അമൂല്യമാണ് എന്നാണ് പാടപ്പെട്ടിരിക്കുന്നത്. ഇപ്പോള് ഇതിനെ കക്കയ്ക്കുവേണ്ടി നഷ്ടപ്പെടുത്തരുത്. ഇപ്പോള് നിങ്ങള് ഈ മുഴുവന് ലോകത്തേയും രാമരാജ്യമാക്കി മാറ്റുന്നു. നിങ്ങള്ക്ക് ശിവനില് നിന്നും ശക്തി ലഭിക്കുകയാണ്. ബാക്കി ഇന്നുകാലങ്ങളില് പലരുടേയും അകാലമൃത്യു സംഭവിക്കുന്നുണ്ട്. ബാബ ബുദ്ധിയുടെ പൂട്ട് തുറക്കുന്നു മായ ബുദ്ധിയുടെ പൂട്ട് അടയ്ക്കുന്നു. ഇപ്പോള് നിങ്ങള് മാതാക്കള്ക്കുതന്നെയാണ് ജ്ഞാനകലശം ലഭിച്ചിരിക്കുന്നത്. അബലകള്ക്ക് ബലം നല്കുന്നത് ബാബയാണ്. ഇത് ജ്ഞാനാമൃതമാണ്. ശാസ്ത്രങ്ങളിലെ ജ്ഞാനത്തെ അമൃതം എന്ന് പറയില്ല. ശരി!

വളരെക്കാലത്തെ വേര്പാടിനു ശേഷം തിരിച്ചു കിട്ടിയ മധുരമധുരമായ കുട്ടികള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണയും സുപ്രഭാതവും. ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികള്ക്ക് നമസ്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) ഒരു ബാബയുടെ ആകര്ഷണത്തില് കഴിഞ്ഞ് സുഗന്ധമുള്ള പുഷ്പമായി മാറണം. തന്റെ മധുരമായ ബാബയെ ഓര്മ്മിച്ച് ദേഹാഭിമാനത്തിന്റെ മുള്ളുകളെ കത്തിക്കണം.

2) ഈ വജ്രസമാനമായ ജന്മത്തില് അവിനാശിയായ സമ്പാദ്യം ശേഖരിക്കണം, കക്കകള്ക്കുവേണ്ടി ഇതിനെ നഷ്ടപ്പെടുത്തരുത്. ഒരു ബാബയെ സത്യമായി സ്നേഹിക്കണം, ഒന്നിന്റെ സംഗത്തില് ഇരിക്കണം.

വരദാനം :-
ബ്രാഹ്മണജീവിതത്തില് സദാ സന്തോഷത്തിന്റെ ടോണിക്ക് കഴിക്കുകയും സന്തോഷം വിതരണവും ചെയ്യുന്ന ഭാഗ്യശാലികളായി ഭവിക്കട്ടെ.

ഈ ലോകത്തില് താങ്കള് ബ്രാഹ്മണരെപ്പോലെ ഭാഗ്യശാലികളായി മറ്റാരും തന്നെ ഉണ്ടാവുക സാധ്യമല്ല എന്തുകൊണ്ടെന്നാല് ഈ ജീവിതത്തില് തന്നെയാണ് താങ്കളെല്ലാവര്ക്കും ബാബയുടെ ഹൃദയസിംഹാസനം ലഭിക്കുന്നത്. സദാ സന്തോഷത്തിന്റെ ടോണിക്ക് കഴിക്കുന്നു, സന്തോഷം വിതരണവും ചെയ്യുന്നു. ഈ സമയത്ത് ചിന്തയില്ലാത്ത ചക്രവര്ത്തിമാരാണ്. ഇങ്ങനെയുള്ള നിശ്ചിന്ത ജീവിതം മുഴുവന് കല്പത്തിലും മറ്റൊരു യുഗത്തിലും ഇല്ല. സത്യയുഗത്തില് നിശ്ചിന്തരായിരിക്കും പക്ഷെ അവിടെ ജ്ഞാനമുണ്ടാകില്ല, ഇപ്പോള് താങ്കള്ക്ക് ജ്ഞാനമുണ്ട്, അതുകൊണ്ട് ഹൃദയത്തില് നിന്നും വരുന്നു എന്നെപ്പോലെ ഭാഗ്യശാലികള് മറ്റാരും തന്നെയില്ല.

സ്ലോഗന് :-
സംഗമയുഗത്തിലെ സ്വരാജ്യഅധികാരികള് തന്നെയാണ് ഭാവിയിലെ വിശ്വരാജ്യ അധികാരികളാകുന്നത്.