മുഴുവന് വര്ഷവും
സന്തുഷ്ടമണിയായി സദാ സന്തുഷ്ടമായിരിക്കൂ സര്വ്വരെയും സന്തുഷ്ടമാക്കൂ
ഇന്ന് ഹൃദയേശ്വരനായ
ബാപ്ദാദ തന്റെ നാനാഭാഗത്തെയും മുന്നിലുള്ളവരെയും ദൂരെയിരുന്നും സമീപ സ്ഥിതി
അനുഭവം ചെയ്യുന്നവര്ക്കും അങ്ങനെയുളള ഓരോരോ വാത്സല്യ നിധികളായ രാജാ
കുട്ടികളെക്കണ്ട്, അതിപ്രിയരായ കുട്ടികളെ കണ്ട് ഹര്ഷിതമാകുകയാണ്. ഓരോ കുട്ടിയും
രാജാവാണ് അതിനാല് രാജകീയ ഓമനകളാണ്. ഈ പരമാത്മസ്നേഹം, വാത്സല്യം വിശ്വത്തില് വളരെ
കുറച്ച് ആത്മാക്കള്ക്കേ പ്രാപ്തമാകുന്നുള്ളൂ. എന്നാല് താങ്കളെല്ലാം
പരമാത്മസ്നേഹംത്തിന്, പരമാത്മ ലാളനയ്ക്ക് അധികാരിയാണ്. ലോകത്തെ ആത്മാക്കള്
വിളിച്ചു കൊണ്ടിരിക്കുന്നു വരൂ, വരൂ എന്നാല് താങ്കളെല്ലാം പരമാത്മസ്നേഹം അനുഭവം
ചെയ്തു കൊണ്ടിരിക്കുന്നു. പരമാത്മാ പാലനയില് പാലിക്കപ്പെട്ടുകൊണ്ടിരിക്കുന്നു.
ഇങ്ങനെ തന്റെ ഭാഗ്യം അനുഭവം ചെയ്യുന്നുവോ? ബാപ്ദാദ എല്ലാ കുട്ടികളെയും ഡബിള്
രാജ്യ അധികാരിയായി കാണുകയാണ്. ഇപ്പോഴത്തെയും സ്വരാജ്യ അധികാരി രാജാക്കന്മാരാണ്.
ഭാവിയിലെയും രാജ്യം താങ്കളുടെ ജന്മസിദ്ധ അധികാരമാണ്. അപ്പോള് ഡബിള്
രാജാക്കന്മാരാണ്. എല്ലാവരും രാജാക്കന്മാരല്ലേ, പ്രജകളല്ലല്ലോ! രാജയോഗിയാണോ ചില
ചിലര് പ്രജായോഗിയാണോ? ആരെങ്കിലും പ്രജായോഗിയുണ്ടോ പിന്നിലുള്ളവര് രാജയോഗിയാണോ?
പ്രജായോഗി ആരുമല്ലല്ലോ? പക്കാ? ആലോചിച്ചിട്ട് പറയണം അതെ എന്ന്! രാജ അധികാരി
അര്ത്ഥം സര്വ സൂക്ഷ്മവും സ്ഥൂലവുമായ കര്മേന്ദ്രിയങ്ങളുടെ അധികാരി എന്തെന്നാല്
സ്വരാജ്യമല്ലേ? അപ്പോള് ഇടയ്ക്കിടെയുളള രാജാക്കന്മാരാകുന്നുവോ അതോ സദാ
രാജാക്കന്മാരാകുന്നുവോ? അടിസ്ഥാനമാണ് തന്റെ മനസ്, ബുദ്ധി, സംസ്കാരത്തിന്റെയും
അധികാരിയാണോ? സദാ അധികാരിയാണോ അതോ ഇടയ്ക്കിടെയോ? സ്വരാജ്യമാണെങ്കില് സദാ
സ്വരാജ്യമാകണം. ഒരു ദിവസം ആകുന്നു, അടുത്ത ദിവസം ആകുന്നില്ല. രാജ്യം സദാ
കാലത്തേക്കല്ലേ? അപ്പോള് സദാ സ്വരാജ്യ അധികാരി അര്ഥം സദാ മനസ്, ബുദ്ധി,
സംസ്കാരത്തിനു മേല് അധികാരം. സദാ ഉണ്ടോ? സദാ ഞാന് അതെ എന്ന് പറയുന്നില്ലേ?
ഇടയ്ക്ക് മനസ് താങ്കളെ നടത്തുന്നുവോ അതോ താങ്കള് മനസിനെ നടത്തുന്നുവോ? ഇടയ്ക്ക്
മനസ് അധികാരിയാകുന്നുവോ? ആകുന്നില്ലേ! അപ്പോള് സദാ സ്വരാജ്യ അധികാരിയില് നിന്ന്
വിശ്വരാജ്യ അധികാരി.
സദാ പരിശോധിക്കൂ എത്ര സമയം,
എത്ര ശക്തിയിലൂടെ തന്റെ കര്മേന്ദ്രിയങ്ങള്, മനസ് ബുദ്ധി സംസ്കാരത്തിനു മേല്
ഇപ്പോള് അധികാരിയാകുന്നു, അത്രയും തന്നെ ഭാവിയില് രാജ്യാധികാരം ലഭിക്കുന്നു.
അഥവാ ഇപ്പോള് പരമാത്മപാലന, പരമാത്മാ പഠിപ്പ്, പരമാത്മാ ശ്രീമതത്തിന്റെ
ആധാരത്തില് ഈ ഒരു സംഗമയുഗത്തിന്റെ ജന്മം സദാ അധികാരിയല്ലെങ്കില് 21 ജന്മം എങ്ങനെ
രാജ്യാധികാരിയാകും? കണക്കില്ലേ! ഈ സമയം സ്വരാജ്യം, സ്വയം തന്റെ
രാജാവാകുന്നതിലുടെ തന്നെയാണ് 21 ജന്മത്തെക്ക് ഗ്യാരന്റിയുള്ളത്. ഞാന് ആരാണ്
എന്താകും തന്റെ ഭാവി, വര്ത്തമാന സമയത്തിന്റെ അധികാരത്തിലൂടെ സ്വയം തന്നെ അറിയാന്
കഴിയും. ചിന്തിക്കൂ, താങ്കള് വിശേഷ ആത്മാക്കളുടെ അനാദി ആദി വ്യക്തിത്വവും
രാജകീയതയും എത്ര ഉയര്ന്നതാണ്! അനാദി രൂപത്തിലും നോക്കൂ എപ്പോഴാണോ താങ്കള്
ആത്മാക്കള് പരംധാമത്തില് കഴിയുന്നത് എത്ര തിളങ്ങുന്ന ആത്മാക്കളായി കാണപ്പെടുന്നു.
ആ തിളക്കത്തിന്റെ രാജകീയത എത്ര ഉയര്ന്നതാണ്. മുഴുവന് കല്പത്തില് ചുറ്റിക്കറങ്ങൂ,
ധര്മാത്മാക്കള്, മഹാത്മാക്കള്, ധര്മ പിതാക്കന്മാര്, നേതാക്കന്മാര്, അഭിനേതാക്കള്,
ഇങ്ങനെയുള്ള ആര്ക്കെങ്കിലും താങ്കള് സത്യയുഗീ ദേവാത്മാക്കള്ക്കുളള
വ്യക്തിത്വമുണ്ടോ? തന്റെ ദേവസ്വരൂപം മുന്നില് വരുന്നില്ലേ? വരുന്നുണ്ടോ അതോ ഞാന്
ആകുമോ ഇല്ലയോ എന്നറിയില്ല എന്നാണോ ചിന്തിക്കുന്നത്? പക്കയല്ലേ! തന്റെ ദേവരൂപം
മുന്നില് കൊണ്ട് വന്ന് നോക്കൂ, ആ വ്യക്തിത്വം മുന്നില് വന്നുവോ? എത്ര
രാജകീയതയാണ്, പ്രകൃതിക്കും രാജകീയ വ്യക്തിത്വമുണ്ട്. പക്ഷി, വ്യക്ഷം, ഫലം,
പുഷ്പം എല്ലാം രാജകീയ വ്യക്തിത്വമുളളവരാണ്. ശരി പിന്നെ വരൂ താഴെക്ക്, അപ്പോള്
തന്റെ പൂജ്യരൂപം കണ്ടിട്ടുണ്ടോ? താങ്കളുടെ പൂജയുണ്ടാകുന്നു! ഡബിള് വിദേശികള്
പൂജ്യരാകുമോ അതോ ഇന്ത്യക്കാര് ആകുമോ? താങ്കളൊക്കെ ദേവിമാര്, ദേവതമാര്
ആയിട്ടുണ്ടോ? തുമ്പിക്കൈയുള്ളവരല്ല വാലുള്ളവരല്ല. ദേവിമാരും ആ കാളിരൂപമല്ല,
എന്നാല് ദേവതമാരുടെ ക്ഷേത്രത്തില് നോക്കൂ, താങ്കളുടെ പൂജ്യ സ്വരൂപത്തിന് എത്ര
രാജകീയതയാണ്, എന്ത് വ്യക്തിത്വമാണ്? മൂര്ത്തിക്ക് നാലടി അഞ്ചടി പൊക്കം
മാത്രമെയുണ്ടാകൂ എന്നാല് ക്ഷേത്രമെത്ര വലുതായാണ് ഉണ്ടാക്കുന്നത്. അതിരയും
രാജകീയ പ്രൗഢി നിറഞ്ഞ വ്യക്തിത്വമാണ്. ഇന്നത്തെ കാലത്ത് പ്രധാനമന്ത്രിയായാലും
രാജാവായാലും അവരുടെ മൂര്ത്തികള് റോഡരികില് വെയില് കൊണ്ട് വെക്കുന്നു. എന്നാല്
താങ്കളുടെ പൂജ്യ സ്വരൂപത്തിന്റെ വ്യക്തിത്വം എത്ര വലുതാണ്. നല്ലതല്ലേ!
കുമാരിമാര് ഇരിക്കുന്നില്ലേ! താങ്കളുടെ പൂജ്യ രൂപത്തിന് രാജകീയതയില്ലേ? പിന്നെ
അവസാനം സംഗമയുഗത്തിലും താങ്കളേവരുടെയും രാജകീയത എത്ര ഉയര്ന്നതാണ്.
ബ്രാഹ്മണജീവിതത്തിന്റെ വ്യക്തിത്വം എത്ര വലുതാണ്! നേരിട്ട് ഭഗവാന് താങ്കളുടെ
ബ്രാഹ്മണജീവിതത്തില് വ്യക്തിത്വവും രാജകീയതയും നിറച്ചിരിക്കുന്നു. ബ്രാഹ്മണ
ജീവിതത്തിന്റെ ചിത്രകാരനാരാണ്? സ്വയം ബാബ. ബ്രാഹ്മണ ജീവിതത്തിന്റെ രാജകീയ
വ്യക്തിത്വം എങ്ങനെയുള്ളതാണ്? പവിത്രം. പവിത്രതയാണ് രാജകീയത. അല്ലേ!
ബ്രാഹ്മണാത്മാക്കള് എല്ലാവരും ആരെല്ലാം ഇരിക്കുന്നുവോ പവിത്രതയുടെ രാജകീയതയില്ലേ!
അതെ തലയാട്ടൂ. പിറകിലുള്ളവര് കൈ ഉയര്ത്തുകയാണ്. താങ്കള് പിന്നിലല്ല, മുന്നിലാണ്.
ബാബയുടെ ദൃഷ്ടി സ്വതവേ പിറകിലേക്ക് പോകുന്നു, മുന്നോട്ട് ഇങ്ങനെ
നോക്കേണ്ടിവരുന്നു, പിറകില്ലേക്ക് തനിയെ പോകുന്നു.
അപ്പോള് പരിശോധിക്കൂ
പവിത്രതയുടെ വ്യക്തിത്വം സദാ ഉണ്ടായിരിക്കുന്നുവോ? മനസാ വാചാ, കര്മണാ, മനോവൃത്തി,
ദൃഷ്ടി, കൃതി എല്ലാത്തിലും പവിത്രതയുണ്ടോ? മനസാ പവിത്രത അര്ഥം സദാ സര്വരെയും
പ്രതി ശുഭഭാവന, ശുഭ കാമന സര്വരെയും പ്രതി. മറ്റുളള ആത്മാവ് എങ്ങനെയുമാകട്ടെ
എന്നാല് പവിത്രതയുടെ രാജകീയതയുളളവരുടെ മനസ്സില് സര്വരെയും പ്രതിയും ശുഭ ഭാവന,
ശുഭകാമന,മംഗളത്തിന്റെ ഭാവന, ദയയുടെ ഭാവന, ദാതാവിന്റെ ഭാവന. ദൃഷ്ടിയില് സദാ
ഓരോരുത്തരെയും പ്രതി ആത്മീയ സ്വരൂപം കാണാനാവണം. അല്ലെങ്കില് മാലാഖാ രൂപം
കാണപ്പെടണം. അവര് മാലാഖയായിട്ടില്ലെങ്കിലും പക്ഷേ എന്റെ ദൃഷ്ടിയില് മാലാഖാ രൂപവും
ആത്മീയ രൂപവും തന്നെയാണ്. കൃതി അര്ഥം സംബന്ധ സമ്പര്ക്കത്തില്, കര്മത്തില് വരിക.
അതില് സദാ സര്വ്വരെ പ്രതിയും സ്നേഹം നല്കുക, സുഖം നല്കുക. മറ്റുളളവര് നല്കിയാലും
ഇല്ലെങ്കിലും പക്ഷേ എന്റെ കര്ത്തവ്യമാണ് സ്നേഹം നല്കി സ്നേഹിയാക്കുക. സുഖം
നല്കുക. ഒരു സ്ലോഗനില്ലേ ദു:ഖം നല്കരുത്, ദു:ഖം എടുക്കരുത്. നല്കുകയും വേണ്ട
എടുക്കുകയും വേണ്ട. നല്കുന്നവര് താങ്കള്ക്ക് എപ്പോഴെങ്കിലും ദു:ഖം നല്കിയാലും
പക്ഷേ താങ്കള് അവര്ക്ക് സുഖത്തിന്റെ സ്മൃതിയിലൂടെ നോക്കൂ. വീണവരെ വീഴ്ത്താറില്ല.
വീണവരെ സദാ ഉയര്ത്തുകയാണ് ചെയ്യുക. അവര് പരവശരായി ദു:ഖം നല്കുകയാണ്. വീണുവല്ലോ!
അപ്പോള് വീഴ്ത്തേണ്ടതില്ല. ഒന്നുകൂടി ആ പാവത്തെ തള്ളിയിടുകയല്ല. അവരെ
സ്നേഹത്തിലൂടെ ഉയര്ത്തിയെടുക്കു. ചാരിറ്റി ബിഗിന്സ് അറ്റ് ഹോം . തന്റെ സര്വ
കൂട്ടുകാര്, സേവനത്തില് കൂടെയുളളവര്, ബ്രാഹ്മണ പരിവാരത്തിന്റെ കൂട്ടുകാര്
ഓരോരുത്തരെയും മുകളിലേക്കുയര്ത്തൂ. അവര് തന്റെ തിന്മയെ കാണിക്കട്ടെ എന്നാല്
താങ്കള് അവരുടെ വിശേഷതയെ നോക്കൂ. യഥാക്രമമല്ലേ! നോക്കൂ മാല താങ്കളുടെ ഓര്മ
ചിഹ്നമാണ്. അപ്പോള് എല്ലാവരും ഒന്നാം നമ്പറല്ലേ! 108 നമ്പറില്ലേ! അപ്പോള്
യഥാക്രമമാണ്, ആയിരിക്കും. എന്നാല് എന്റെ കടമ എന്താണ്? ഇത് ചിന്തിക്കരുത് ശരി
ഞാന് 8 ല് ഇല്ലേയില്ലല്ലോ, 108 ല് ചിലപ്പോള് വരുമായിരിക്കും. അപ്പോള് 108 ല്
അവസാനവും വന്നേക്കാം. എന്നിലും കുറച്ച് പഴയ സ്വഭാവ-സംസ്കാരമുണ്ടാകുമല്ലോ,
എന്നാല് അങ്ങനെ ചിന്തിക്കരുത്. മറ്റുള്ളവര്ക്ക് സുഖം നല്കി നല്കി സ്നേഹം നല്കി
നല്കി താങ്കളുടെ സംസ്കാരവും സ്നേഹി, സുഖി ആയിരിക്കണം. ഇത് സേവനമാണ്, ഈ സേവനമാണ്
ആദ്യം ചാരിറ്റി ബിഗിന്സ് അറ്റ് ഹോം.
ബാപ്ദാദയ്ക്ക് ഇന്ന് ഒരു
കാര്യത്തില് ചിരി വരുന്നുണ്ടായിരുന്നു, പറയട്ടെ. നോക്കണം താങ്കള്ക്കും ചിരി വരും.
ബാപ്ദാദ കുട്ടികളുടെ കളി കണ്ടു കൊണ്ടിരിക്കുകയല്ലേ! ബാപ്ദാദ ഒരു സെക്കന്റില്
ചിലപ്പോള് ഏതെങ്കിലും സെന്ററിന്റെ ടിവി തുറക്കുന്നു, ഇടയ്ക്ക് ചില സെന്ററിന്റെ,
ഇടയ്ക്ക് വിദേശത്തിന്റെ, ഇടയ്ക്ക് ഇന്ത്യയുടെ സ്വിച്ച് ഓണ് ചെയ്യുന്നു. അപ്പോള്
എന്തു ചെയ്യുകയാണെന്ന് അറിയാന് കഴിയുമല്ലോ.. എന്തെന്നാല് ബാബയ്ക്ക് കുട്ടികളോട്
സ്നേഹമാണല്ലോ. കുട്ടികളും പറയുന്നു സമാനമാകുക തന്നെ വേണം. പക്കയല്ലേ, സമാനമാകുക
തന്നെ വേണം. ആലോചിച്ച് കൈ ഉയര്ത്തൂ. അതെ, ആരാണോ കരുതുന്നത് മരിക്കേണ്ടിവന്നാലും,
കുനിയേണ്ടി വന്നാലും, സഹിക്കേണ്ടി വന്നാലും, കേള്ക്കേണ്ടി വന്നാലും, പക്ഷേ
സമാനമായി തന്നെ കാണിക്കും! അവര് കൈ ഉയര്ത്തൂ . കുമാരിമാര് ആലോചിച്ച് കൈ
ഉയര്ത്തുക. ഇവരുടെ ഫോട്ടോ എടുക്കൂ. കുമാരിമാര് ധാരാളമുണ്ട്. മരിക്കേണ്ടി വരും?
കുനിയേണ്ടി വരും? പാണ്ഡവര് എണീക്കൂ. കേട്ടോ, സമാനമാകണം. സമാനമാകുകയില്ലെങ്കില്
ആനന്ദമുണ്ടാകില്ല. പരംധാമത്തിലും സമീപമിരിക്കുകയില്ല. പൂജ ലഭിക്കുന്ന
കാര്യത്തിലും വ്യത്യാസമുണ്ടാകുന്നു. സത്യയുഗീ രാജ്യ ഭാഗ്യത്തിലും
വ്യത്യാസമുണ്ടാകുന്നു. ബ്രഹ്മാബാബയോട് താങ്കള്ക്ക് സ്നേഹമില്ലേ, ഡബിള്
വിദേശികള്ക്കാണ് ഏറ്റവുമധികം സ്നേഹം. ബ്രഹ്മാബാബയോട് ആഴമാര്ന്ന ഹൃദയത്തിന്റെ
സ്നേഹമുളളവര് കൈ ഉയര്ത്തു. ശരി, പക്കാ സ്നേഹമല്ലേ? ഇപ്പോള് ചോദ്യം ചോദിക്കും,
സ്നേഹം ആരാടോണ് ഉണ്ടാകുക സ്നേഹത്തിന്റെ ലക്ഷണമാണ് എന്താണോ അവര്ക്ക് നല്ലതെന്ന്
തോന്നുന്നത് അത് സ്നേഹിക്കുന്നവര്ക്കും നല്ലതായി തോന്നുന്നു, രണ്ടു പേരുടെയും
സംസ്കാരം, സങ്കല്പം, സ്വഭാവം അപ്പോഴാണ് പ്രിയപ്പെട്ടതായി തോന്നുന്നത്. എങ്കില്
ബ്രഹ്മാബാബയോട് സ്നേഹമുണ്ടെങ്കില് 21 ജന്മവും ആദ്യ ജന്മം മുതല് രണ്ടാമതും
മൂന്നാമതും ജന്മത്തില് വരുന്നത് നന്നല്ല. എന്നാല് ആദ്യ ജന്മം മുതല് അവസാന ജന്മം
വരെ ഒപ്പം കഴിയും, ഭിന്നഭിന്ന രൂപത്തില് ഒപ്പം കഴിയും. അപ്പോള് കൂടെ ആര്ക്കാണ്
കഴിയാന് സാധിക്കുക? ആരാണോ സമാനമാകുന്നത്. ബ്രഹ്മാവ് നമ്പര് വണ് ആത്മാവാണ്.
അപ്പോള് ബാബയുടെ കൂടെ എങ്ങനെ കഴിയും? നമ്പര്വണ് ആയെങ്കില് മാത്രമേ കൂടെ കഴിയൂ.
എല്ലാത്തിലും നമ്പര് വണ് . മനസാ, വാചാ, കര്മണാ, മനോവൃത്തിയില്, ദൃഷ്ടിയില്,
കൃതിയില് എല്ലാത്തിലും. അപ്പോള് നമ്പര് വണ് ആണോ യഥാക്രമമാണോ? സ്നേഹമുണ്ടെങ്കില്
സ്നേഹത്തിനു മുന്നില് എന്തും അര്പ്പിക്കുക ബുദ്ധിമുട്ടാകില്ല. അവസാന ജന്മം
കലിയുഗത്തിന്റെ അന്ത്യത്തിലും ദേഹബോധ സ്നേഹമുള്ളവര് ജീവന് തന്നെ അര്പ്പിക്കുന്നു.
അപ്പോള് താങ്കള് അഥവാ ബ്രഹ്മാബാബയുടെ സ്നേഹത്തില് തന്റെ സംസ്കാരം
പരിവര്ത്തനപ്പെടുത്തിയെങ്കില് എന്താ വലിയ കാര്യമാണോ! വലിയ കാര്യമാണോ! ഇല്ല.
എങ്കില് ഇന്നു മുതല് എല്ലാവരുടെയും സംസ്കാരം പരിവര്ത്തനപ്പെട്ടു! പക്കാ?
റിപ്പോര്ട്ട് വരും, താങ്കളുടെ സഹയോഗികള് റിപ്പോര്ട്ട് എഴുതും, പക്കാ? ദാദിമാര്
കേള്ക്കുന്നുണ്ടല്ലോ.. സംസ്കാരം പരിവര്ത്തനപ്പെട്ടു എന്ന് പറയുന്നുണ്ടല്ലോ. അതോ
സമയമെടുക്കുമോ? എന്താ? മോഹിനി (ന്യൂയോര്ക്ക്) പറയൂ, പരിവര്ത്തനപ്പെടുകയില്ലേ!
ഇവരെല്ലാവരും മാറുകയില്ലേ? അമേരിക്കയിലുളളവര് പരിവര്ത്തനപ്പെടുകയില്ലേ.
ചിരിക്കാനുള്ള കാര്യമുണ്ട്.
ചിരിക്കാനുള്ള കാര്യമിതാണ്,
എല്ലാവരും പറയുന്നുണ്ട്, വളരെയധികം പുരുഷാര്ത്ഥം ചെയ്യുന്നു, ബാപ് ദാദക്ക്
കണ്ടിട്ട് ദയയും വരുന്നു പുരുഷാര്ഥം ധാരാളം ചെയ്യുന്നുണ്ട്, ഇടയ്ക്കിടെ ഒരുപാട്
പരിശ്രമിക്കുന്നു., എന്നിട്ട് പറയുന്നതെന്താണ് എന്തു ചെയ്യാന്, എന്റെ സംസ്കാരം
ഇങ്ങനെയാണ്! എന്താ ഇതാണോ താങ്കളുടെ സംസ്കാരം? താങ്കള് ആത്മാവാണ്, ആത്മാവല്ലേ!
ശരീരമല്ലല്ലോ! എങ്കില് ആത്മാവിന്റെ സംസ്കാരമെന്താണ്? താങ്കളുടെ യഥാര്ഥ
സംസ്കാരമെന്താണ്? എന്തിനെയാണോ ഇന്ന് താങ്കള് എന്റെ എന്ന് പറയുന്നത്, അത്
എന്റെയാണോ രാവണന്റെയാണോ? ആരുടേതാണ്? താങ്കളുടേതാണോ? അല്ലല്ലോ? അപ്പോള് എന്റെ
എന്ന് പറയുന്നതെന്തുകൊണ്ട്! പറയുന്നത് ഇങ്ങനെയല്ലേ എന്റെ സംസ്കാരം ഇങ്ങനെയാണ്?
അപ്പോള് ഇന്നു മുതല് ഇത് പറയരുത്, എന്റെ സംസ്കാരമല്ല. ഇടയ്ക്ക് പല ഭാഗത്തെയും
അഴുക്കെടുക്കാറുണ്ടല്ലോ. ഇത് രാവണന്റെ വസ്തുവാണ് എങ്കില് അതിനെ എന്റെ എന്ന്
എങ്ങനെ പറയുന്നു! എന്റെയാണോ? അല്ലല്ലോ? ഇനി ഒരിക്കലും ഇങ്ങനെ പറയരുത്. എന്റെ
എന്ന വാക്ക് പറയുന്നുവെങ്കില് ഓര്മിക്കൂ, എന്റെ സംസ്കാരം എന്താണ്? ശരീരബോധത്തില്
എന്റെ സംസ്കാരമാണ്, ആത്മഅഭിമാനിയില് ഈ സംസ്കാരമില്ല. ഈ ഭാഷയും
പരിവര്ത്തനപ്പെടുത്തുക. എന്റെ സംസ്കാരം എന്ന് പറഞ്ഞ് അലസരാകുന്നു. പറയും
ഉദ്ദേശിച്ചിരുന്നില്ല, സംസ്കാരമാണ്. രണ്ടാമത്തെ വാക്ക് എന്തു പറയുന്നു? എന്റെ
സ്വഭാവം. സ്വഭാവമെന്ന വാക്ക് എത്ര നല്ലതാണ്. സ്വയം സദാ നല്ലതാണ്. എന്റെ സ്വഭാവം,
സ്വയത്തിന്റെ ഭാവം നല്ലതാകുന്നു, മോശമല്ല. ഈ ഉപയോഗിക്കുന്ന വാക്ക് എന്റെ സ്വഭാവം
എന്റെ സംസ്കാരമാണ്, ഇപ്പോള് ഈ ഭാഷയെ മാറ്റൂ, എപ്പോള് എന്റെ എന്ന
വാക്കുപയോഗിക്കുമ്പോഴും ഓര്മിക്കൂ എന്റെ യഥാര്ത്ഥ സംസ്കാരം എന്താണ്? ഇത് ആരാണ്
പറയുന്നത്? ആത്മാവ് പറയുന്നു ഇത് എന്റെ സംസ്കാരമാണ്? ഇത് ചിന്തിച്ചാല് അവനവനു
മേല് ചിരി വരും. വരില്ലേ ചിരി? ചിരി വരും എങ്കില് ഈ ബുദ്ധിമുട്ടില് നിന്നും
രക്ഷപ്പെടും. ഇതാണ് ഭാഷയെ പരിവര്ത്തനപ്പെടുത്തുക അര്ഥം ഓരോ ആത്മാവിനെയും
സ്വമാനത്തിലും ബഹുമാനത്തിലും കാണുക. സ്വയവും സദാ ബഹുമാനത്തില് കഴിയൂ.
മറ്റുള്ളവരെയും സ്വമാനത്താല് നോക്കൂ. സ്വമാനത്തോടെ നോക്കുമെങ്കില് പിന്നെ
എന്തെല്ലാം കാര്യങ്ങള് വന്നാലും, താങ്കള്ക്കും പ്രിയപ്പെട്ടതല്ലെങ്കില് പോലും,
എന്തെങ്കിലും ബുദ്ധിമുട്ടുണ്ടാക്കിയാല് ഇഷ്ടമല്ലല്ലോ? ഇല്ലല്ലോ? അപ്പോള് പരസ്പരം
സ്വമാനത്തോടെ കാണണം, ഇത് വിശേഷ ആത്മാവാണ്, ഇത് ബാബ പാലിക്കുന്ന
ബ്രാഹ്മണാത്മാവാണ്. ഇവര് കോടിയില് ചിലരാണ്, ചിലരിലും ചില ആത്മാവാണ്. കേവലം ഒരു
കാര്യം ചെയ്യു തന്റെ നയനങ്ങളില് ബിന്ദുവിനെ അലിയിക്കൂ, അത്രമാത്രം. ഒരു
ബിന്ദുവിനെ കാണൂ, ബാബയാകുന്ന ബിന്ദുവില് ലയിക്കൂ എങ്കില് ഒരു
പ്രശ്നവുമുണ്ടാകുകയില്ല, പരിശ്രമം ചെയ്യേണ്ടി വരികയില്ല. ആത്മാവ് ആത്മാവിനെ
കാണുന്നു, ആത്മാവ് ആത്മാവിനോട് സംസാരിക്കുന്നു, ആത്മീയവൃത്തി, ആത്മീയ
ദൃഷ്ടിയുണ്ടാക്കൂ. മനസിലായോ എന്തു ചെയ്യണമെന്ന്? ഇപ്പോള് എന്റെ സംസ്കാരം എന്ന്
ഒരിക്കലും പറയരുത്, സ്വഭാവം എന്നു പറഞ്ഞാല് സ്വയത്തിന്റെ ഭാവത്തില് കഴിയുക.
ശരിയല്ലേ.
ബാപ്ദാദ ഇതാണ്
ആഗ്രഹിക്കുന്നത് ഈ മുഴുവന് വര്ഷം ബാബപ്ദാദയുടെ സീസണ് 6 മാസം നടക്കുന്നുവെങ്കിലും
പക്ഷേ വര്ഷം പൂര്ണമായി ആരെ എപ്പോള് കണ്ടാലും പരസ്പരമാകട്ടെ
മറ്റാത്മാക്കളെയാകട്ടെ എന്നാല് എപ്പോള് കണ്ടാലും ആരെ കണ്ടാലും അവര്ക്ക്
സന്തുഷ്ടതയുടെ സഹയോഗം നല്കൂ. സ്വയവും സന്തുഷ്ടമായിരിക്കൂ മറ്റുള്ളവരെയും
സന്തുഷ്ടമാക്കൂ. ഈ സീസണിന്റെ സ്വമാനമാണ് സന്തുഷ്ടമണി . സദാ സന്തുഷ്ടമണി .
സഹോദരനും മണിയാകുന്നു, ഓരോരോ ആത്മാവും ഓരോ സമയത്തും സന്തുഷ്ടമണിയാണ്. സ്വയം
സന്തുഷ്ടമെങ്കില് മറ്റുള്ളവരെയും സന്തുഷ്ടമാക്കും. സന്തുഷ്ടമായിരിക്കുക,
സന്തുഷ്ടമാക്കുക. ശരിയാണോ, ഇഷ്ടമാണോ? (എല്ലാവരും കൈ ഉയര്ത്തി) വളരെ നല്ലത്,
ആശംസകള്,ആശംസകള്. ശരി. എന്തു സംഭവിച്ചാലും തന്റെ സ്വമാനത്തിന്റെ സീറ്റില്
ഏകാഗ്രമായിരിക്കൂ, അലയരുത്, ഇടയ്ക്ക് ഒരു സീറ്റില്, ഇടയ്ക്ക് മറ്റൊരു സീറ്റില്,
അല്ല. തന്റെ സ്വമാനത്തിന്റെ സീറ്റില് ഏകാഗ്രമായിരിക്കൂ. ഏകാഗ്രമായി സീറ്റില്
സെറ്റായിട്ട് എന്തു തന്നെ കാര്യം സംഭവിച്ചാലും ഒരു കാര്ട്ടൂണ് ഷോ പോലെ കാണാം,
കാര്ട്ടൂണ് കാണുന്നത് ഇഷ്ടമല്ലേ, അപ്പോള് ഇത് സമസ്യയല്ല, കാര്ട്ടൂണ് ഷോ
നടക്കുകയാണ്. ഏതെങ്കിലും സിംഹം വരുന്നു, ആട് വരുന്നു, തേള് വന്നാലും അഴുക്ക്
പല്ലി വന്നാലും അത് കാര്ട്ടൂണ് ഷോ ആണ്. തന്റെ സീറ്റില് നിന്നും
അപ്സ്റ്റാകരുത്(വ്യതിചലിക്കരുത്). അങ്ങനെയെങ്കില് ആനന്ദമനുഭവപ്പെടും. ശരി.
നാനാഭാഗത്തെയും രാജകീയ
വാത്സല്യ നിധികള്ക്ക് സര്വ സ്നേഹി, സഹയോഗി, സമാനമാകുന്ന കുട്ടികള്ക്ക്, സദാ
തന്റെ ശ്രേഷ്ഠ സ്വഭാവവും സംസ്കാരവും സ്വരൂപത്തില് പ്രത്യക്ഷമാക്കുന്ന
കുട്ടികള്ക്ക്, സദാ സുഖം നല്കുന്ന സര്വര്ക്കും സ്നേഹം നല്കുന്ന കുട്ടികള്ക്ക്,
സദാ സന്തുഷ്ടമണിയായി സന്തുഷ്ടതയുടെ കിരണങ്ങള് പരത്തുന്ന കുട്ടികള്ക്ക്
ബാപ്ദാദയുടെ സ്നേഹ സ്മരണയും നമസ്തേയും.
വരദാനം :-
ശുഭചിന്തനത്തിന്റെയും ശുഭചിന്തകസ്ഥിതിയുടെയും അനുഭവത്തിലൂടെ ബ്രഹ്മാബാബയ്ക്കു
സമാനം മാസ്റ്റര് ദാതാവായി ഭവിക്കട്ടെ.
ബ്രഹ്മാബാബയ്ക്കു സമാനം
മാസ്റ്റര് ദാതാവാകുന്നതിന് അസൂയ, വെറുപ്പ്, വിമര്ശനം ഈ മൂന്നു കാര്യങ്ങളില്
നിന്നും മുക്തമായിരുന്ന് സര്വരെയും പ്രതി ശുഭചിന്തകരാകൂ, ശുഭചിന്തന സ്ഥിതിയുടെ
അനുഭവം ചെയ്യു എന്തെന്നാല് ആരില് അസൂയയുടെ അഗ്നിയുണ്ടാകുന്നുവോ അവര് സ്വയം
കത്തുന്നു, മറ്റുള്ളവരെ പരവശമാക്കുന്നു, വെറുപ്പള്ളവര് സ്വയവും വീഴുന്നു
മറ്റുള്ളവരെയും വീഴ്ത്തുന്നു, തമാശയ്ക്കായാലും വിമര്ശിക്കുന്നവര് ആത്മാവിനെ
ധൈര്യഹീനമാക്കി ദു:ഖിതരാക്കുന്നു, അതിനാല് ഈ മൂന്നു കാര്യങ്ങളില് നിന്നും
മുക്തമായിരുന്ന് ശുഭചിന്തകസ്ഥിതിയുടെ അനുഭവത്തിലൂടെ ദാതാവിന്റെ കുട്ടികള്
മാസ്റ്റര് ദാതാവാകൂ.
സ്ലോഗന് :-
മനസ് ബുദ്ധി
സംസ്കാരങ്ങളില് സമ്പൂര്ണ രാജ്യം ഭരിക്കുന്ന സ്വരാജ്യ അധികാരിയാകൂ
തന്റെ ശക്തിശാലി മനസിലൂടെ
സകാശ് നല്കുന്ന സേവനം ചെയ്യൂ
താങ്കള് ബ്രാഹ്മണ
കുട്ടികള് അടിവേരാണ്. വേരിലൂടെ തന്നെയാണ് മുഴുവന് വൃക്ഷത്തിനും സകാശ് എത്തുന്നത്.
അപ്പോള് ഇനി വിശ്വത്തിന് സകാശ് നല്കുന്നവരാകൂ. അഥവാ 20 സെന്റര്, 30 സെന്റര്,
അല്ലെങ്കില് ഇരുനൂറ്റമ്പത് സെന്റര് അഠവാ മുഴുവന് സോണുമാണ് ബുദ്ധിയിലുളളത്
എങ്കില് പരിധിയില്ലാത്ത സകാശ് നല്കാനാവില്ല അതിനാല് പരിധികളില് നിന്ന് പുറത്തു
വന്ന് ഇനി പരിധിയില്ലാത്ത സേവനത്തിന്റെ പാര്ട്ട് ആരംഭിക്കൂ.
പരിധിയില്ലാത്തതിലേക്ക് പോകുന്നതിലൂടെ പരിധിയുള്ള കാര്യങ്ങള് സ്വമേധയാ വിട്ടു
പോകും. പരിധിയില്ലാത്ത സകാശിലൂടെ പരിവര്ത്തനപ്പെടുക ഇത് തീവ്ര സേവനത്തിന്റെ
ഫലമാണ്.