05.01.2026           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളെ - നിങ്ങൾ ബാബയുടെ ശ്രീമത്തിലൂടെ മനുഷ്യനിൽ നിന്ന് ദേവതയായി മാറുന്നു,ഗീതാജ്ഞാനവും രാജയോഗവും നിങ്ങളെ സമ്പൂർണ പാവനമാക്കി മാറ്റുന്നു.

ചോദ്യം :-
സത്യയുഗത്തിൽ ഓരോ വസ്തുവും ഏറ്റവും നല്ലതും സതോപ്രധാനവുമായിരിക്കും എന്തുകൊണ്ട്?

ഉത്തരം :-
എന്തുകൊണ്ടെന്നാൽ സത്യയുഗത്തിൽ മനുഷ്യർ സതോപ്രധാനമായിരിക്കും. മനുഷ്യർ നല്ലതാണെങ്കിൽ സാമഗ്രികളും നല്ലതായിരിക്കും, മനുഷ്യർ മോശമാണെങ്കിൽ സാമഗ്രികളും ദോഷം നൽകുന്നവയായിരിക്കും. സതോപ്രധാനമായ സൃഷ്ടിയിൽ ഒരു വസ്തുവും അപ്രാപ്തമായിട്ടില്ല, ഒന്നും എവിടെ നിന്നും യാചിക്കേണ്ട ആവശ്യവും വരുന്നില്ല.

ഓംശാന്തി.  
ബാബ ഈ ശരീരത്തിലൂടെയാണ് മനസ്സിലാക്കി തരുന്നത്. ഇത് ശരീരമാണ്, ഇതിൽ ആത്മാവുമുണ്ട്. നിങ്ങൾ കുട്ടികൾക്കറിയാം, പരംപിതാ പരമാത്മാവും ഈ ശരീരത്തിലുണ്ട്. ഈ കാര്യം ആദ്യമാദ്യം ഉറപ്പാകണം. അതുകൊണ്ട് ബ്രഹ്മാബാബയെ ദാദയെന്നും പറയുന്നു. ഇത് കുട്ടികൾക്ക് നിശ്ചയമുണ്ട്. ഈ നിശ്ചയത്തിൽ തന്നെ മുഴുകിയിരിക്കണം. ബാബ ആരിലാണോ അവതരിച്ചിരിക്കുന്നത് അഥവാ അവതാരമെടുത്തിരിക്കുന്നത്, ആ ബ്രഹ്മാവിനെക്കുറിച്ച് ബാബ സ്വയം പറയുന്നു - ഞാൻ ഈ ബ്രഹ്മാവിന്റെ അനേക ജന്മങ്ങളുടെ അന്തിമത്തിലും അന്തിമ ജന്മത്തിലാണ് വരുന്നത്. കുട്ടികൾക്ക് മനസ്സിലാക്കി തന്നിട്ടുണ്ട്, ഇതാണ് സർവ്വശാസ്ത്ര ശിരോമണിയായ ഗീതാജ്ഞാനം. ശ്രീമതം എന്നാൽ ശ്രേഷ്ഠമായ മതം. ഉയർന്നതിലും ഉയർന്ന ഭഗവാന്റേതാണ് ഈ ശ്രേഷ്ഠത്തിലും ശ്രേഷ്ഠമായ മതം. ആ ഭഗവാന്റെ ശ്രീമതത്തിലൂടെയാണ് നിങ്ങൾ ദേവതകളായി മാറുന്നത്. നിങ്ങൾ വരുന്നതു തന്നെ ഇതിനു വേണ്ടിയാണ്. ബാബ സ്വയം പറയുന്നു - ഞാൻ വരുന്നത് നിർവ്വികാരി, ശ്രേഷ്ഠാചാരി മതക്കാരായ ദേവീ-ദേവതയാക്കി മാറ്റാനാണ്. മനുഷ്യനിൽ നിന്ന് ദേവതയായി മാറുന്നതിന്റെ അർത്ഥവും മനസ്സിലാക്കണം. വികാരിയായ മനുഷ്യനിൽ നിന്ന് നിർവ്വികാരിയായ ദേവതയാക്കി മാറ്റാനാണ് ബാബ വന്നിരിക്കുന്നത്. സത്യയുഗത്തിൽ ദൈവീക ഗുണങ്ങളുള്ള മനുഷ്യരാണ് വസിക്കുന്നത്. ഇപ്പോൾ കലിയുഗത്തിൽ ആസുരീയ ഗുണങ്ങളുള്ള മനുഷ്യരാണ്. മുഴുവനും മനുഷ്യ സൃഷ്ടിയാണ്, എന്നാൽ ദേവതകളുടേത് ഈശ്വരീയ ബുദ്ധിയും, ആസുരീയ മനുഷ്യന്റേത് ആസുരീയ ബുദ്ധിയുമാണ്. അവിടെ ജ്ഞാനവും, ഇവിടെ ഭക്തിയുമാണ്. ജ്ഞാനവും ഭക്തിയും വേറെ വേറെയല്ലേ. ഭക്തിയുടെ പുസ്തകങ്ങൾ എത്രയാണ്, ജ്ഞാനത്തിന്റെ പുസ്തകങ്ങൾ എത്രയാണ്. ജ്ഞാനത്തിന്റെ സാഗരൻ ബാബയാണ്. അതിനാൽ ബാബയുടെ പുസ്തകവും ഒന്നായിരിക്കണമല്ലോ. ആര് ധർമ്മം സ്ഥാപിച്ചാലും അവരുടെ പുസ്തകം ഒന്നായിരിക്കും. അതിനെ ധാർമ്മിക പുസ്തകമെന്നാണ് പറയുന്നത്. ആദ്യത്തെ ധാർമ്മിക പുസ്തകമാണ് ഗീത. ശ്രീമദ് ഭഗവദ് ഗീത. ഇതും കുട്ടികൾക്കറിയാം - ആദ്യത്തേത് ആദി സനാതന ദേവീ ദേവത ധർമ്മമാണ്, അല്ലാതെ ഹിന്ദുധർമ്മമല്ല. മനുഷ്യർ മനസ്സിലാക്കിയിരിക്കുന്നത്, ഗീതയിലൂടെയാണ് ഹിന്ദു ധർമ്മത്തിന്റെ സ്ഥാപനയുണ്ടായതെന്നും കൃഷ്ണനാണ് ഗീത പറഞ്ഞിട്ടുള്ളതെന്നുമാണ്. ആരോടെങ്കിലും ചോദിക്കുകയാണെങ്കിൽ പറയും, പരമ്പരയായി കൃഷ്ണനാണ് ഗീത പറഞ്ഞിട്ടുള്ളത് എന്ന്. ഒരു ശാസ്ത്രത്തിലും ശിവഭഗവാനുവാച എന്നില്ല. ശ്രീമദ് കൃഷ്ണ ഭഗവാനുവാച എന്നാണ് എഴുതിയിരിക്കുന്നത്, ഗീത പഠിച്ചവർക്ക് പെട്ടെന്നു തന്നെ ഈ കാര്യം മനസ്സിലാകും. ഇപ്പോൾ നിങ്ങൾ മനസ്സിലാക്കുന്നു ബാബ നൽകുന്ന ഈ ഗീതയാകുന്ന ജ്ഞാനത്തിലൂടെയാണ് മനുഷ്യൻ ദേവതയായി മാറിയത്. ബാബ രാജയോഗം പഠിപ്പിക്കുന്നു, പവിത്രതയും പഠിപ്പിക്കുന്നു. കാമം മഹാശത്രുവാണ്, ഈ കാമത്തിലൂടെ തന്നെയാണ് നിങ്ങൾ തോറ്റു പോയത്. ഇപ്പോൾ വീണ്ടും അതിൽ വിജയം പ്രാപ്തമാക്കുന്നതിലൂടെ നിങ്ങൾ വിശ്വത്തെ ജയിച്ചവർ അർത്ഥം വിശ്വത്തിന്റെ അധികാരിയായി മാറുന്നു. ഇത് വളരെ സഹജമാണ്. പരിധിയില്ലാത്ത ബാബ ഈ ബ്രഹ്മാവിലൂടെ നിങ്ങളെ പഠിപ്പിക്കുന്നു. ബാബ എല്ലാ ആത്മാക്കളുടെയും പിതാവാണ്. പ്രജാപിതാ ബ്രഹ്മാവ് എല്ലാ മനുഷ്യരുടെയും പരിധിയില്ലാത്ത അച്ഛനാണ്. നിങ്ങൾ ആരോടെങ്കിലും ബ്രഹ്മാവിന്റെ അച്ഛന്റെ പേര് ചോദിക്കുകയാണെങ്കിൽ ആശയക്കുഴപ്പത്തിലാകും. ബ്രഹ്മാ, വിഷ്ണു, ശങ്കരൻ രചനകളാണ്. ഈ മൂന്നു പേർക്കും ഒരു അച്ഛനുണ്ടായിരിക്കുമല്ലോ. നിങ്ങൾ കാണിക്കുന്നുണ്ട് ഈ മൂന്നു പേരുടെയും അച്ഛൻ നിരാകാരനായ ശിവനാണ് എന്ന്. ബ്രഹ്മാ, വിഷ്ണു, ശങ്കരനെ സൂക്ഷ്മവതനത്തിലെ ദേവതകളായിട്ടാണ് കാണിക്കുന്നത്. അവരുടെയും മുകളിലാണ് ശിവൻ. കുട്ടികൾക്കറിയാം - ശിവബാബയുടെ കുട്ടികളായ ഏതെല്ലാം ആത്മാക്കളുണ്ടോ അവർക്ക് തന്റേതായ ശരീരവുമുണ്ടാകും. ശിവബാബ സദാ നിരാകാരനായ പരംപിതാ പരമാത്മാവാണ്. കുട്ടികൾ മനസ്സിലാക്കിക്കഴിഞ്ഞു, നമ്മൾ നിരാകാരനായ പരംപിതാ പരമാത്മാവിന്റെ കുട്ടികളാണ്. ആത്മാവ് ശരീരത്തിലൂടെയാണ് വിളിക്കുന്നത് - പരംപിതാ പരമാത്മാ എന്ന്. എത്ര സഹജമായ കാര്യമാണ്. ഇതിനെയാണ് അല്ലാഹുവും സമ്പത്തും എന്ന് പറയുന്നത്. ആരാണ് പഠിപ്പിക്കുന്നത്? ഗീതാ ജ്ഞാനം ആരാണ് കേൾപ്പിച്ചത്? നിരാകാരനായ ബാബ. ബാബക്ക് ഒരു കിരീടവുമില്ല. ബാബ ജ്ഞാനത്തിന്റെ സാഗരനും, ബീജരൂപവും, ചൈതന്യവുമാണ്. നിങ്ങളും ചൈതന്യത്തിലുള്ള ആത്മാക്കളാണല്ലോ! വൃക്ഷത്തിന്റെ ആദി-മദ്ധ്യ-അന്ത്യത്തെ നിങ്ങൾക്കറിയാം. നിങ്ങൾ തോട്ടക്കാരല്ലെങ്കിലും മനസ്സിലാക്കാൻ സാധിക്കും, എങ്ങനെയാണ് വിത്ത് വിതക്കുന്നതും അതിൽ നിന്ന് വൃക്ഷമുണ്ടാകുന്നതും എന്ന്. അത് ജഢവൃക്ഷമാണ്, ഇതാണ് ചൈതന്യത്തിലുള്ള വൃക്ഷം. നിങ്ങളുടെ ആത്മാവിലാണ് ജ്ഞാനമുള്ളത്, മറ്റൊരാത്മാവിലും ജ്ഞാനമില്ല. ബാബ ചൈതന്യത്തിലുള്ള മനുഷ്യ സൃഷ്ടിയുടെ ബീജരൂപമാണ്. അതിനാൽ വൃക്ഷവും മനുഷ്യരുടേതായിരിക്കും. ഇതാണ് ചൈതന്യത്തിലുള്ള രചന. ബീജവും രചനയും തമ്മിൽ വ്യത്യാസമുണ്ടായിരിക്കുമല്ലോ! മാങ്ങയുടെ വിത്തിടുന്നതിലൂടെ മാങ്ങയുണ്ടാകുന്നു, പിന്നീട് വൃക്ഷം എത്ര വലുതാകുന്നു. അതേപോലെ മനുഷ്യരാകുന്ന വിത്തിലൂടെ മനുഷ്യർ എത്രയാണ് വർദ്ധിക്കുന്നത്. ജഢമാകുന്ന വിത്തിൽ ഒരു ജ്ഞാനവുമില്ല. ബാബ ചൈതന്യത്തിലുള്ള ബീജരൂപമാണ്. ബാബയിൽ സൃഷ്ടിയാകുന്ന വൃക്ഷത്തിന്റെ മുഴുവൻ ജ്ഞാനവുമുണ്ട് - അതായത് എങ്ങനെയാണ് ഉണ്ടാകുന്നതും, പാലിക്കപ്പെടുന്നതും പിന്നീട് അതിന് വിനാശമുണ്ടാകുന്നതും. ഈ വളരെ വലിയ വൃക്ഷം ഇല്ലാതായി പിന്നീട് അടുത്ത പുതിയ വൃക്ഷം എങ്ങനെയാണ് ഉണ്ടാകുന്നത്! ഇതാണ് ഗുപ്തം. നിങ്ങൾക്ക് ജ്ഞാനവും ഗുപ്തമായിട്ടാണ് ലഭിക്കുന്നത്. ബാബയും ഗുപ്തമായിട്ടാണ് വരുന്നത്. നിങ്ങൾക്കറിയാം, ഇവിടെ തൈകൾ നട്ടു പിടിപ്പിക്കുകയാണ്. ഇപ്പോൾ എല്ലാവരും പതീതമായി മാറിക്കഴിഞ്ഞു. ശരി, വിത്തിൽ നിന്ന് ആദ്യമായി പുറത്തു വന്ന ഇല ഏതാണ്? സത്യയുഗത്തിലെ ആദ്യത്തെ ഇല എന്ന് ശ്രീകൃഷ്ണനെ മാത്രമെ പറയുകയുള്ളൂ, അല്ലാതെ ലക്ഷ്മീ-നാരായണനെയല്ല. പുതിയ ഇല ചെറുതായിരിക്കും. പിന്നീട് വലുതാകും. അതിനാൽ ഈ വിത്തിന് എത്ര മഹിമയാണുള്ളത്. ഇത് ചൈതന്യമുള്ളതാണല്ലോ. പിന്നീട് ഇലകളും ഉണ്ടാകുന്നു. അവർക്കും മഹിമയുമുണ്ടാകുന്നു. ഇപ്പോൾ നിങ്ങൾ ദേവീ-ദേവതകളായി മാറുകയാണ്. ദൈവീക ഗുണങ്ങൾ ധാരണ ചെയ്യുകയാണ്. മുഖ്യമായ കാര്യം ദൈവീകമായ ഗുണങ്ങളുടെ ധാരണയാണ്. ഈ ലക്ഷ്മീ-നാരായണനെപ്പോലെയായി മാറണം. ചിത്രവുമുണ്ട്. ഈ ചിത്രങ്ങളില്ലെങ്കിൽ ബുദ്ധിയിൽ ജ്ഞാനം തന്നെ വരില്ല. ഈ ചിത്രം വളരെ പ്രയോജനമുള്ളതാണ്. ഭക്തിമാർഗ്ഗത്തിൽ ഈ ചിത്രങ്ങളുടെയും പൂജയുണ്ടാകുന്നുണ്ട.് പിന്നീട് ജ്ഞാനമാർഗ്ഗത്തിൽ ഈ ചിത്രങ്ങളിലൂടെ നിങ്ങൾക്ക് അതേ പോലെയായി മാറാനുള്ള ജ്ഞാനം ലഭിക്കുന്നു. ഭക്തിമാർഗ്ഗത്തിൽ നമുക്ക് ഇങ്ങനെയായി മാറണം എന്ന് മനസ്സിലാക്കുന്നില്ല. ഭക്തിമാർഗ്ഗത്തിൽ എത്ര ക്ഷേത്രങ്ങളാണ് ഉണ്ടാക്കുന്നത്. ഏറ്റവും കൂടുതൽ ക്ഷേത്രങ്ങൾ ആരുടെയായിരിക്കും? തീർച്ചയായും ബീജരൂപനായ ശിവബാബയുടേതായിരിക്കും. പിന്നീട് അതിനു ശേഷം ആദ്യത്തെ രചനയുടെ ക്ഷേത്രമായിരിക്കും. ആദ്യത്തെ രചന ഈ ലക്ഷ്മീ-നാരായണനാണ്. ശിവനു ശേഷം ഈ ലക്ഷ്മീ-നാരായണന്റെ പൂജയാണ് ഏറ്റവും കൂടുതലുണ്ടാകുന്നത്. അമ്മമാരെല്ലാവരും ജ്ഞാനം നൽകുന്നു, അവരുടെ പൂജയുണ്ടാകുന്നില്ല. അവർ പഠിപ്പിക്കുകയാണല്ലോ. ബാബ നിങ്ങളെ പഠിപ്പിക്കുന്നു. നിങ്ങൾ ആരുടെയും പൂജ ചെയ്യുന്നില്ല. പഠിപ്പിക്കുന്നവരുടെ പൂജ ഇപ്പോൾ ചെയ്യാൻ കഴിയില്ല. നിങ്ങൾ ഇപ്പോൾ പഠിച്ച് പിന്നീട് പഠിക്കാത്തവരായി മാറുമ്പോൾ പിന്നെ പൂജയുണ്ടാകും. നിങ്ങൾ തന്നെയാണ് ദേവീ-ദേവതകളായി മാറുന്നത്. നിങ്ങൾ തന്നെയാണറിയുന്നത് ആരാണോ നമ്മെ അങ്ങനെയാക്കി മാറ്റിയത് അവരുടെ പൂജയുണ്ടാകും, പിന്നീട് നമ്മുടെ പൂജയുണ്ടാകും യഥാക്രമം. പിന്നീട് വീണ് വീണ് 5 തത്വങ്ങളുടെയും പൂജ ചെയ്യാൻ ആരംഭിക്കുന്നു. ശരീരം അഞ്ചു തത്വങ്ങളുടെയല്ലേ. 5 തത്വങ്ങളുടെ പൂജ ചെയ്താലും അഥവാ ശരീരത്തിന്റെ പൂജ ചെയ്താലും രണ്ടും ഒന്നു തന്നെയാണ്. ഈ ജ്ഞാനം ബുദ്ധിയിലുണ്ട്. ഈ ലക്ഷ്മീ-നാരായണൻ മുഴുവൻ വിശ്വത്തിന്റെയും അധികാരികളായിരുന്നു. ഈ ദേവീ-ദേവതകളുടെ രാജ്യം സൃഷ്ടിയിലുണ്ടായിരുന്നു. എന്നാൽ അത് എപ്പോഴായിരുന്നു? ഇതറിയില്ല. ലക്ഷക്കണക്കിനു വർഷമെന്നു പറയും. ഇപ്പോൾ ലക്ഷക്കണക്കിനു വർഷങ്ങളുടെ കാര്യം ഒരിക്കലും ബുദ്ധിയിൽ ഇരിക്കില്ല. ഇപ്പോൾ നിങ്ങൾക്ക് സ്മൃതിയുണ്ട്, നമ്മൾ ഇന്നേക്ക് 5000 വർഷത്തിനു മുമ്പ് ആദി സനാതന ദേവീ-ദേവത ധർമ്മത്തിന്റേതായിരുന്നു. ദേവീ-ദേവത ധർമ്മത്തിലുള്ളവർ പിന്നീട് മറ്റെല്ലാ ധർമ്മത്തിലേക്കും മാറി. ഹിന്ദുധർമ്മമെന്നു പറയാൻ സാധിക്കില്ല. എന്നാൽ പതിതമായതു കാരണം സ്വയത്തെ ദേവീ-ദേവത എന്നു പറയുന്നത് ശോഭനീയമായി തോന്നുന്നില്ല. അപവിത്രരായ വരെ ദേവീ-ദേവതയെന്ന് പറയാൻ സാധിക്കില്ല. മനുഷ്യർ പവിത്രമായ ദേവതകളുടെ പൂജ ചെയ്യുന്നതു കാരണം അവർ സ്വയം തന്നെ അപവിത്രരാണ്. അതു കൊണ്ടാണ് പവിത്രമായവരുടെ മുന്നിൽ തല കുനിക്കുന്നത്. ഭാരതത്തിൽ പ്രത്യേകിച്ചും കന്യകമാരെയാണ് നമിക്കുന്നത്. കുമാരന്മാരെ നമിക്കുന്നില്ല. സ്ത്രീകളെയാണ് നമിക്കുന്നത്. എന്തുകൊണ്ട് പുരുഷന്മാരെ നമിക്കുന്നില്ല? എന്തുകൊണ്ടെന്നാൽ ഈ സമയം ജ്ഞാനവും ആദ്യം മാതാക്കൾക്കാണ് ലഭിക്കുന്നത്. ബാബ ഈ ബ്രഹ്മാവിലാണ് പ്രവേശിക്കുന്നത്. ഇതും മനസ്സിലാക്കുന്നുണ്ട്, ഈ ബ്രഹ്മാവ് ജ്ഞാനത്തിന്റെ വലിയ നദിയാണെന്ന്. ജ്ഞാന നദിയുമാണ് പുരുഷനുമാണ്. ഇതാണ് ഏറ്റവും വലിയ നദി. ബ്രഹ്മപുത്രാ നദിയാണ് ഏറ്റവും വലിയ നദി. കൽക്കത്തയുടെ ഭാഗത്തു സാഗരത്തിലേക്ക് ചേരുന്നു. മേളയും ഇവിടെയാണ് ഉണ്ടാകുന്നത്. എന്നാൽ ഇത് ആത്മാക്കളുടെയും പരമാത്മാവിന്റെയും മിലനമാണ്. ബ്രഹ്മപുത്ര എന്ന പേരിലുള്ളത് വെള്ളത്തിന്റെ നദിയാണ്. അവർ ബ്രഹ്മമെന്ന് ഈശ്വരനെയാണ് പറയുന്നത്. അതുകൊണ്ടാണ് ബ്രഹ്മപുത്രയെ വളരെ പാവനമെന്ന് മനസ്സിലാക്കുന്നത്. വലിയ നദിയാണെങ്കിൽ പവിത്രവുമായിരിക്കും. പതിതപാവനൻ എന്ന് വാസ്തവത്തിൽ ഗംഗയെ അല്ല, ബ്രഹ്മപുത്രയെയാണ് പറയുന്നത്. മേളയും ഈ ബ്രഹ്മപുത്രയുടെയാണ് ഉണ്ടാകുന്നത്. ഇതും സാഗരമായ ബാബയും ബ്രഹ്മാവാകുന്ന നദിയും തമ്മിലുള്ള മിലനമാണ്. എങ്ങനെയാണ് ബ്രഹ്മാവിലൂടെ ദത്തെടുക്കുന്നത് - ഈ ഗുഹ്യമായ കാര്യം മനസ്സിലാക്കേണ്ടതാണ്, ഇത് പ്രായേണ ലോപിച്ചു പോകുന്നു. ഇത് വളരെ സഹജമായ കാര്യമല്ലേ.

ഭഗവാന്റെ വാക്കുകളാണ് - ഞാൻ നിങ്ങളെ രാജയോഗം പഠിപ്പിക്കുകയാണ്, പിന്നീട് ഈ ലോകം തന്നെ ഇല്ലാതാകും. ശാസ്ത്രങ്ങളൊന്നും ഉണ്ടായിരിക്കുയില്ല. പിന്നീട് ഭക്തിമാർഗ്ഗത്തിലാണ് ഈ ശാസ്ത്രങ്ങളുണ്ടാകുന്നത്. ജ്ഞാനമാർഗ്ഗത്തിൽ ഈ ശാസ്ത്രങ്ങളുണ്ടാകുന്നില്ല. മനുഷ്യർ മനസ്സിലാക്കുന്നു, ഈ ശാസ്ത്രങ്ങളെല്ലാം പരമ്പരയായിട്ട് തുടർന്നു വന്നതാണ് എന്ന്. ജ്ഞാനമൊന്നുമില്ല. കല്പത്തിന്റെ ആയുസ്സ് തന്നെ ലക്ഷക്കണക്കിനു വർഷമെന്ന് പറഞ്ഞു. അതുകൊണ്ടാണ് പരമ്പരയെന്നു പറയുന്നത്. ഇതിനെയാണ് അജ്ഞതയുടെ അന്ധകാരമെന്ന് പറയുന്നത്. ഇപ്പോൾ നിങ്ങൾ കുട്ടികൾക്ക് പരിധിയില്ലാത്ത പഠിപ്പ് ലഭിക്കുകയാണ്, അതിലൂടെ നിങ്ങൾക്ക് ആദി-മദ്ധ്യ-അന്ത്യത്തിന്റെ രഹസ്യം മനസ്സിലാക്കാൻ സാധിക്കും. നിങ്ങൾക്ക് ഈ ദേവീ-ദേവതകളുടെ ചരിത്രത്തെക്കുറിച്ചും ഭൂമിശാസ്ത്രത്തെക്കുറിച്ചും പൂർണ്ണമായും അറിയാം. ഇവർ പവിത്രമായ പ്രവൃത്തി മാർഗ്ഗത്തിലുള്ളവരും പൂജ്യരുമായിരുന്നു. ഇപ്പോൾ പൂജാരിയും പതീതരുമായി മാറി. സത്യയുഗത്തിൽ പവിത്രമായ പ്രവൃത്തിമാർഗ്ഗമാണ്, കലിയുഗത്തിൽ അപവിത്രമായ പ്രവൃത്തിമാർഗ്ഗമാണ്. പിന്നീട് നിവൃത്തിമാർഗ്ഗം ആരംഭിക്കും. അതും ഡ്രാമയിലുണ്ട്. അതിനെ സന്യാസധർമം എന്നാണ് പറയുന്നത്. വീടെല്ലാം ഉപേക്ഷിച്ച് കാട്ടിലേക്ക് പോകുന്നു. ഇത് പരിധിയില്ലാത്ത സന്യാസമാണ്. വസിക്കുന്നത് ഈ പഴയ ലോകത്തിലല്ലേ! ഇപ്പോൾ നിങ്ങൾ മനസ്സിലാക്കുന്നു, നമ്മൾ സംഗമയുഗത്തിലാണ് പിന്നീട് പുതിയ ലോകത്തിലേക്ക് പോകും. നിങ്ങൾക്ക് തിയ്യതിയും, ദിവസവും, സെക്കന്റ് സഹിതം എല്ലാം അറിയാം. മറ്റുള്ളവർ കല്പത്തിന്റെ ആയുസ്സ് തന്നെ ലക്ഷക്കണക്കിനു വർഷമെന്നാണ് പറയുന്നത്. ഇതിന്റെ മുഴുവൻ കണക്കും എടുക്കാൻ സാധിക്കും. ലക്ഷക്കണക്കിനു വർഷത്തിന്റെ കാര്യം ആർക്കും ഓർമ്മിക്കാൻ പോലും സാധിക്കില്ല. ഇപ്പോൾ നിങ്ങൾ മനസ്സിലാക്കുന്നു ബാബ എന്താണ്, എങ്ങനെയാണ് വരുന്നത്, എന്തു കർത്തവ്യമാണ് ചെയ്യുന്നത്? നിങ്ങൾ എല്ലാവരുടെയും കർത്തവ്യത്തെയും ജാതകത്തെയും അറിയുന്നു. ബാക്കി വൃക്ഷത്തിന് ഇലകൾ ഒരുപാടുണ്ടായിരിക്കും. അതിനെ എണ്ണാൻ സാധിക്കില്ലല്ലോ! ഈ പരിധിയില്ലാത്ത സൃഷ്ടിയാകുന്ന വൃക്ഷത്തിന് എത്ര ഇലകളാണുള്ളത്? 5000 വർഷത്തിൽ തന്നെ ഇത്രയും കോടിയുണ്ട്. അപ്പോൾ ലക്ഷക്കണക്കിനു വർഷത്തിൽ എത്ര അസംഖ്യം മനുഷ്യരാകും. ഭക്തിമാർഗ്ഗത്തിൽ കാണിക്കുന്നുണ്ട് - സത്യയുഗം ഇത്ര വർഷത്തിന്റേതാണ്, ത്രേതായുഗം ഇത്ര വർഷത്തിന്റേതാണ്, ദ്വാപരയുഗം ഇത്ര വർഷത്തിന്റേതാണ് എന്നെല്ലാം എഴുതപ്പെട്ടിട്ടുണ്ട്. അതിനാൽ ബാബ ഇരുന്ന് നിങ്ങൾ കുട്ടികൾക്ക് എല്ലാ രഹസ്യങ്ങളും മനസ്സിലാക്കി തരുന്നു. മാങ്ങയുടെ വിത്ത് കാണുമ്പോൾ മാങ്ങയുടെ വൃക്ഷം മുന്നിൽ വരുമല്ലോ! ഇപ്പോൾ മനുഷ്യസൃഷ്ടിയുടെ ബീജരൂപം നിങ്ങളുടെ മുന്നിലുണ്ട്. നിങ്ങൾക്ക് ബാബ ഇരുന്ന് വൃക്ഷത്തിന്റെ രഹസ്യം മനസ്സിലാക്കി തരുന്നു. എന്തുകൊണ്ടെന്നാൽ ചൈതന്യത്തിലല്ലേ. പറയാറുണ്ട് - നമ്മുടെ ഇത് തലകീഴായ വൃക്ഷമാണ് എന്ന്. നിങ്ങൾക്ക് മനസ്സിലാക്കി കൊടുക്കാൻ സാധിക്കും, ഈ ലോകത്തിൽ, ജഢമായിട്ടോ ചൈതന്യത്തിലോ എന്തെല്ലാമുണ്ടോ വാസ്തവത്തിൽ എല്ലാം ആവർത്തിക്കുക തന്നെ ചെയ്യും. ഇപ്പോൾ എത്ര വൃദ്ധി പ്രാപിച്ചു കൊണ്ടേയിരിക്കുന്നു. സത്യയുഗത്തിൽ ഇത്രയും ഉണ്ടാകില്ല. പറയാറുണ്ട്, ഈ വസ്തു ഓസ്ട്രേലിയയിൽ നിന്ന് അല്ലെങ്കിൽ ജപ്പാനിൽ നിന്ന് വന്നതാണെന്ന്. സത്യയുഗത്തിൽ ഓസ്ട്രേലിയയോ ജപ്പാനോ ഒന്നും ഉണ്ടായിരുന്നില്ലല്ലോ. ഡ്രാമയനുസരിച്ച് അവിടുത്തെ വസ്തു ഇവിടെയുണ്ടായിരിക്കും. ആദ്യമെല്ലാം അമേരിക്കയിൽ നിന്ന് ഗോതമ്പെല്ലാം വരുമായിരുന്നു. സത്യയുഗത്തിൽ എവിടെ നിന്നും വരില്ല. അവിടെ ഒരു ധർമ്മം മാത്രമെ ഉള്ളൂ. അവിടെ എല്ലാ വസ്തുക്കളും നിറഞ്ഞിരിക്കും. ഇവിടെ ധർമ്മങ്ങൾ കൂടിക്കൊണ്ടിരിക്കുന്നു, അതോടൊപ്പം എല്ലാ വസ്തുക്കളും കുറഞ്ഞു കൊണ്ടുമിരിക്കുന്നു. സത്യയുഗത്തിൽ വസ്തുക്കൾ എവിടെ നിന്നും കൊണ്ടു വരുന്നില്ല. ഇപ്പോൾ നോക്കൂ, എവിടെ നിന്നെല്ലാമാണ് വസ്തുക്കൾ കൊണ്ടു വരുന്നത്! മനുഷ്യർ പിന്നീടാണ് വർദ്ധിക്കാൻ തുടങ്ങിയത്. സത്യയുഗത്തിൽ അപ്രാപ്തമായ ഒരു വസ്തുവുമില്ല. അവിടുത്തെ ഓരോ വസ്തുവും സതോപ്രധാനവും വളരെ നല്ലതുമായിരിക്കും. മനുഷ്യർ തന്നെ സതോപ്രധാനമാണ്. മനുഷ്യർ നല്ലതാണെങ്കിൽ സാമഗ്രികളും നല്ലതായിരിക്കും. മനുഷ്യർ മോശമാണെങ്കിൽ സാമഗ്രികളും മോശമായിരിക്കും.

സയൻസിന്റെ മുഖ്യമായ വസ്തുവാണ് ആറ്റോമിക് ബോംബ്, അതിലൂടെയാണ് ഇത്രയും വിനാശമുണ്ടാകുന്നത്. എങ്ങനെയായിരിക്കും ഉണ്ടാക്കുന്നുണ്ടായിരിക്കുക! ഉണ്ടാക്കുന്ന ആത്മാവിൽ ആദ്യം മുതൽ തന്നെ ഡ്രാമയനുസരിച്ച് ജ്ഞാനമുണ്ടായിരിക്കും. സമയമാകുമ്പോൾ അവരിൽ ആ ജ്ഞാനം ഉണ്ടാകുന്നു. വിവേകമുള്ളവർ മാത്രമെ പരിശ്രമിച്ച് മറ്റുള്ളവരെയും പഠിപ്പിക്കുകയുള്ളൂ. കല്പ-കല്പം അഭിനയിച്ച പാർട്ട് തന്നെ അഭിനയിച്ചു കൊണ്ടിരിക്കും. ഇപ്പോൾ നിങ്ങൾ എത്ര ജ്ഞാനമുള്ളവരായി മാറുകയാണ്, ഇതിലും കൂടൂതൽ ജ്ഞാനമുണ്ടാകുന്നില്ല. നിങ്ങൾ ഈ ജ്ഞാനത്തിലൂടെ ദേവതയായി മാറുന്നു. ഇതിലും ഉയർന്ന ജ്ഞാനമൊന്നുമില്ല. അത് മായയുടെ ജ്ഞാനമാണ്, അതിലൂടെയാണ് വിനാശമുണ്ടാകുന്നത്. ഗവേഷകർ ചന്ദ്രനിലേക്കെല്ലാം പോകുന്നു, അന്വേഷിക്കുന്നു. നിങ്ങൾക്ക് ഇത് പുതിയ കാര്യമൊന്നുമല്ല. ഇതെല്ലാം മായയുടെ ഷോ ആണ്. ഒരുപാട് ഷോ കാണിക്കുന്നുണ്ട്, വളരെ ആഴത്തിലേക്കു പോകുന്നു. അത്ഭുതം ചെയ്തു കാണിക്കുന്നതിനു വേണ്ടി ഒരുപാട് ബുദ്ധിയെ ഉപയോഗിക്കുന്നു. ഒരുപാട് അത്ഭുതം ചെയ്തു കാണിക്കുന്നതിൽ പിന്നീട് നഷ്ടവും സംഭവിക്കുന്നു. എന്തെല്ലാമാണ് ഉണ്ടാക്കി കൊണ്ടിരിക്കുന്നത്. ഉണ്ടാക്കുന്നവർക്കറിയാം ഇതിലൂടെ ഈ വിനാശമുണ്ടാകും എന്ന്. ശരി.

വളരെക്കാലത്തെ വേർപാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങൾക്ക് മാതാവും പിതാവുമായ ബാപവരദാനം - ഒരേയൊരു ബാബ രണ്ടാമതൊരാളില്ല - ഈ പാഠത്തിന്റെ സ്മൃതിയിലൂടെ ഏകരസ സ്ഥിതി ഉണ്ടാക്കുന്നവരായ ശ്രേഷ്ഠ ആത്മാവായി ഭവിക്കട്ടെ ്ദാദയുടെ സ്നേഹ സ്മരണകളും പുലർകാല വന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികൾക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1. ഗുപ്തമായ ജ്ഞാനത്തെ സ്മരിച്ച് ഹർഷിതമായിരിക്കണം. ദേവതകളുടെ ചിത്രത്തെ മുന്നിൽ കണ്ടു കൊണ്ടും, അവരെ നമിക്കുകയും വന്ദിക്കുകയും ചെയ്യുന്നതിനു പകരം അവരെ പോലെയായി മാറുന്നതിനു വേണ്ടി ദൈവീക ഗുണങ്ങളെ ധാരണ ചെയ്യണം.

2. സൃഷ്ടിയുടെ ബീജരൂപമായ ബാബയുടെ, ചൈതന്യത്തിലുള്ള രചനയെ മനസ്സിലാക്കി നോളേജ്ഫുള്ളായി മാറണം, ഈ നോളേജിനെക്കാളും വലുതായി മറ്റൊരു നോളേജുമുണ്ടായിരിക്കില്ല, ഈ ലഹരിയിൽ തന്നെ കഴിയണം.

വരദാനം :-
ഒരേയൊരു ബാബ രണ്ടാമതൊരാളില്ല - ഈ പാഠത്തിന്റെ സ്മൃതിയിലൂടെ ഏകരസ സ്ഥിതി ഉണ്ടാക്കുന്നവരായ ശ്രേഷ്ഠ ആത്മാവായി ഭവിക്കട്ടെ

ഒരേയൊരു ബാബ രണ്ടാമതൊരാളില്ല ഈ പാഠം നിരന്തരം ഓർമ്മയിലുണ്ടെങ്കിൽ സ്ഥിതി ഏകരസമായി തീരും, ജ്ഞാനം എല്ലാവർക്കും കിട്ടിയിട്ടുണ്ട്, അനേകം പോയിന്റുകളുണ്ട്, എന്നാൽ പോയിന്റുകളുണ്ടായിട്ടും പോയന്റ് (ബിന്ദു) രൂപത്തിലിരിക്കൂ, ആരെങ്കിലും താഴോട്ട് വലിക്കുമ്പോഴുള്ള മായാജാലമിതാണ്. ചിലപ്പോൾ എന്തെങ്കിലും കാര്യങ്ങൾ താഴോട്ട് വലിക്കും, ചിലപ്പോൾ ഏതെങ്കിലും വ്യക്തികൾ, ചിലപ്പോൾ ഏതെങ്കിലും വസ്തു, ചിലപ്പോൾ വായുമണ്ഢലം... ഇത് സംഭവിക്കുക തന്നെ ചെയ്യും. എന്നാൽ സെക്കന്റിൽ എല്ലാ വിസ്താരങ്ങളേയും സമാപ്തമാക്കി ഏകരസ സ്ഥിതി ഉണ്ടായി - അപ്പോൾ പറയാം ശ്രേഷ്ഠ ആത്മാവായി ഭവിച്ച വരദാനി.

സ്ലോഗന് :-
ജ്ഞാനത്തിന്റെ ശക്തി ധാരണ ചെയ്യുകയാണെങ്കിൽ വിഘ്ന യുദ്ധം ചെയ്യുന്നതിന് പകരം വിജയം നേടും.

അവ്യക്ത സൂചന - ഈ അവ്യക്ത മാസം ബന്ധനമുക്തരായി ജീവന്മുക്ത സ്ഥിതിയുടെ അനുഭവം ചെയ്യൂ.

ഇപ്പോൾ നിങ്ങളാത്മാക്കളെല്ലാം ഇപ്രകാരം മുക്തരായി മാസ്റ്റർ മുക്തിദാതാവാകൂ സർവ ആത്മാക്കളും, പ്രകൃതിയും, ഭക്തരും മുക്തരായി തീരും. എന്റെ ഓരോരോ കുട്ടിയും എപ്പോൾ ജീവന്മുക്തരാകും എന്ന തിയതിയിലാണ് ഇപ്പോൾ ബാബ്ദാദയുടെ ശ്രദ്ധ. അന്തിമത്തിൽ ജീവന്മുക്തരാകും എന്ന് മനസിലാക്കരുത്, ഇല്ല. വളരെക്കാലത്തെ ജീവന്മുക്ത സ്ഥിതിയുടെ അഭ്യാസം, വളരെക്കാലത്തെ ജീവന്മുക്ത രാജ്യ ഭാഗ്യത്തിന്റെ അധികാരിയാക്കി മാറ്റും.