05.03.2025           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളെ - സന്തോഷം പോലൊരു ഔഷധമില്ല, നിങ്ങള് സന്തോഷത്തില് നടക്കുമ്പോഴും കറങ്ങുമ്പോഴും ബാബയെ ഓര്മ്മിക്കുകയാണെങ്കില് പാവനമായി മാറും.

ചോദ്യം :-
ഒരു കര്മ്മവും വികര്മ്മമാകരുത് അതിനുള്ള യുക്തി എന്താണ്?

ഉത്തരം :-
വികര്മ്മങ്ങളില് നിന്നും രക്ഷപ്പെടുന്നതിനുള്ള മാര്ഗ്ഗമാണ് ശ്രീമതം. ബാബയുടെ ആദ്യത്തെ ശ്രീമതമാണ് സ്വയം ആത്മാവാണെന്ന് മനസ്സിലാക്കി ബാബയെ ഓര്മ്മിക്കൂ, ഈ ശ്രീമതത്തിലൂടെ നടക്കുകയാണെങ്കില് നിങ്ങള് വികര്മ്മാജീത്തായി മാറും.

ഓംശാന്തി.  
ആത്മീയ കുട്ടികള് ഇവിടെയും ഇരിക്കുന്നു എല്ലാ സെന്ററുകളിലും ഉണ്ട്. എല്ലാ കുട്ടികളും അറിയുന്നു ഇപ്പോള് ആത്മീയ അച്ഛന് വന്നു കഴിഞ്ഞിരിക്കുന്നു, ആ അച്ഛന് നമ്മേ ഈ പഴയ മോശമായ പതിത ലോകത്തില് നിന്ന് വീണ്ടും വീട്ടിലേയ്ക്ക് കൊണ്ടുപോകും. ബാബ വന്നിരിക്കുന്നത് തന്നെ പാവനമാക്കി മാറ്റുന്നതിനും ആത്മാക്കളോട് സംസാരിക്കുന്നതിനുമാണ്. ആത്മാക്കളും കാതുകളിലൂടെ കേള്ക്കുന്നു കാരണം ബാബയ്ക്ക് സ്വന്തമായി ശരീരമില്ലല്ലോ, അതുകൊണ്ട് ബാബ പറയുന്നു ഞാന് ഈ ശരീരത്തെ ആധാരമാക്കിയെടുത്ത് തന്റെ പരിചയം നല്കുന്നു. ഞാന് ഈ സാധാരണ ശരീരത്തില് വന്ന് നിങ്ങള് കുട്ടികളെ പാവനമാക്കി മാറ്റുന്നതിനുള്ള യുക്തികള് പറഞ്ഞു തരുന്നു. അതും ഓരോ കല്പവും വന്ന് നിങ്ങള്ക്ക് ഈ യുക്തികള് പറഞ്ഞു തരുന്നു. ഈ രാവണ രാജ്യത്തില് നിങ്ങള് വളരെയധികം ദു:ഖിതരായി മാറിയിരിക്കുന്നു. രാവണ രാജ്യം, ശോകവാടികയിലാണ് നിങ്ങള്. കലിയുഗത്തെ ദു:ഖധാമമെന്ന് പറയപ്പെടുന്നു. സുഖധാമമാണ് കൃഷ്ണപുരി, സ്വര്ഗ്ഗം. അതാണെങ്കില് ഇപ്പോഴില്ല. കുട്ടികള് നല്ല രീതിയില് മനസ്സിലാക്കിയിരിക്കുന്നു ബാബയിപ്പോള് നമ്മേ പഠിപ്പിക്കുന്നതിന് വേണ്ടി വന്നിരിക്കുകയാണ്.

ബാബ പറയുന്നു നിങ്ങള്ക്ക് വീട്ടില് തന്നെ സ്ക്കൂള് തുടങ്ങാന് സാധിക്കും. പാവനമായി മാറണം, മാറ്റണം. നിങ്ങള് പാവനമായി മാറുകയാണെങ്കില് ലോകവും പാവനമായി മാറും. ഇപ്പോള് ഇത് പതിത ഭ്രഷ്ടാചാരി ലോകമാണ്. ഇപ്പോള് രാവണന്റെ രാജധാനിയാണ്. ഈ കാര്യങ്ങളെല്ലാം ആരാണോ നല്ല രീതിയില് മനസ്സിലാക്കുന്നത് അവര് പിന്നീട് മറ്റുള്ളവര്ക്കും മനസ്സിലാക്കി കൊടുക്കുന്നു. കേവലം ബാബ പറയുന്നു- കുട്ടികളെ, സ്വയം ആത്മാവാണെന്ന് മനസ്സിലാക്കി അച്ഛനായ എന്നെ ഓര്മ്മിക്കൂ, മറ്റുള്ളവര്ക്കും ഇപ്രകാരം മനസ്സിലാക്കി കൊടുക്കൂ. ബാബ വന്നു കഴിഞ്ഞിരിക്കുന്നു, പറയുന്നു എന്നെ ഓര്മ്മിക്കൂ എങ്കില് പാവനമായി മാറും. യാതൊരു തരത്തിലുമുള്ള ആസൂരീയ കര്മ്മവും ചെയ്യരുത്. മായ നിങ്ങളെകൊണ്ട് ഏത് മോശമായ കര്മ്മം ചെയ്യിപ്പിക്കുന്നുവോ ആ കര്മ്മം തീര്ച്ചയായും വികര്മ്മമായി മാറും. ഒന്നാമതായി, ആരാണോ പറയുന്നത് ഈശ്വരന് സര്വ്വവ്യാപിയാണ്, ഇതും മായ പറയിപ്പിക്കുന്നതാണല്ലോ. മായ നിങ്ങളെ കൊണ്ട് ഓരോ കാര്യത്തിലും വികര്മ്മം തന്നെ ചെയ്യിപ്പിക്കും. കര്മ്മം - അകര്മ്മം-വികര്മ്മത്തിന്റെ രഹസ്യവും മനസ്സിലാക്കി തന്നു. ശ്രീമതത്തിലൂടെ നിങ്ങള് പകുതി കല്പം സുഖം അനുഭവിക്കുന്നു, പിന്നീട് പകുതി കല്പം രാവണന്റെ മതത്തിലൂടെ ദു:ഖം അനുഭവിക്കുന്നു. ഈ രാവണ രാജ്യത്തില് നിങ്ങള് ആരാണോ ഭക്തി ചെയ്യുന്നത്, താഴെ ഇറങ്ങി വന്നിരിക്കുന്നു. നിങ്ങള് ഈ കാര്യങ്ങളൊന്നും അറിഞ്ഞിരുന്നില്ല, തികച്ചും കല്ല് ബുദ്ധികളായിരുന്നു. കല്ല് ബുദ്ധിയും പവിഴ ബുദ്ധിയുമെന്ന് പാടാറുണ്ടല്ലോ. ഭക്തി മാര്ഗ്ഗത്തില് പറയാറുമുണ്ടല്ലോ - അല്ലയോ ഈശ്വരാ, ഇവര്ക്ക് നല്ല ബുദ്ധി നല്കൂ, അങ്ങനെ ഈ യുദ്ധവും മറ്റും അവസാനിപ്പിക്കട്ടെ. നിങ്ങള് കുട്ടികള്ക്കറിയാം ബാബയിപ്പോള് നല്ല ബുദ്ധി നല്കികൊണ്ടിരിക്കുന്നു. ബാബ പറയുന്നു - മധുരമായ കുട്ടികളെ, നിങ്ങളുടെ ആത്മാവ് ഇപ്പോള് പതിതമായി മാറിയിരിക്കുന്നു, അവയെ പാവനമാക്കി മാറ്റണം, ഓര്മ്മയുടെ യാത്രയിലൂടെ. ചുറ്റിക്കറങ്ങിക്കോളൂ, ബാബയുടെ ഓര്മ്മയില് നിങ്ങള് എത്ര കാല്നടയായി പോയാലും, നിങ്ങള് ശരീരത്തെ പോലും മറക്കും. പാടാറുണ്ടല്ലോ- സന്തോഷം പോലൊരു ഔഷധമില്ല. മനുഷ്യര് ധനം സമ്പാദിക്കുന്നതിന് വേണ്ടി എത്ര ദൂരെ-ദൂരെയ്ക്ക് സന്തോഷത്തോടുകൂടി പോകുന്നു. ഇവിടെ നിങ്ങള് എത്ര ധനവാന്, സമ്പന്നനുമായി മാറുന്നു. ബാബ പറയുന്നു ഞാന് കല്പ കല്പം വന്ന് നിങ്ങള് ആത്മാക്കള്ക്ക് തന്റെ പരിചയം നല്കുന്നു. ഈ സമയം എല്ലാവരും പതിതരാണ്, പാവനമാക്കി മാറ്റുന്നതിന് വേണ്ടി വരൂ എന്ന് വിളിച്ചുകൊണ്ടിരിക്കുന്നു. ആത്മാവ് തന്നെയാണ് ബാബയെ വിളിക്കുന്നത്. രാവണ രാജ്യത്തില്, ശോകവാടികയില് എല്ലാവരും ദു:ഖിതരാണ്. മുഴുവന് ലോകത്തിലും രാവണരാജ്യമാണ്. ഈ സമയം തമോപ്രധാന സൃഷ്ടി തന്നെയാണ്. സതോ പ്രധാന ദേവതകളുടെ ചിത്രം ഉണ്ട്. അവരുടെ പാട്ടുമുണ്ടല്ലോ. ശാന്തിധാം, സുഖധാമിലേയ്ക്ക് പോകുന്നതിന് വേണ്ടി മനുഷ്യര് എത്രയാണ് തലയിട്ടുടയ്ക്കുന്നത്. ഇതാരും മനസ്സിലാക്കുന്നില്ല - ഭഗവാന് വന്ന് നമുക്ക് ഭക്തിയുടെ ഫലം നല്കുന്നതെങ്ങനെയാണ്. നിങ്ങള് ഇപ്പോള് മനസ്സിലാക്കി നമുക്ക് ഭഗവാനില് നിന്ന് ഫലം ലഭിച്ചുകൊണ്ടിക്കുകയാണ്. ഭക്തിയുടെ ഫലമാണ് - ഒന്ന് മുക്തി, രണ്ടാമത് ജീവന് മുക്തി. ഇത് മനസ്സിലാക്കുന്നതിനുള്ള ഏറ്റവും വലിയ കാര്യമാണ്. ആരാണോ തുടക്കം മുതല് വളരെയധികം ഭക്തി ചെയ്തിരുന്നത്, അവര് നല്ല രീതിയില് ജ്ഞാനം എടുക്കും അതിനാല് ഫലവും നല്ലത് നേടും. ഭക്തി കുറച്ചേയുള്ളുവെങ്കില് ജ്ഞാനവും കുറച്ചേ എടുക്കൂ, ഫലവും കുറച്ചേ നേടൂ കണക്കുണ്ടല്ലോ. നമ്പര്വൈസ് പദവിയാണല്ലോ. ബാബ പറയുന്നു- എന്റെതായി മാറി വികാരത്തില് വീണു പോയി അര്ത്ഥം എന്നെ വിട്ടൂ. പെട്ടെന്ന് താഴെയ്ക്ക് വീഴും. ചിലരാണെങ്കില് വീണു പോയാലും പിന്നീട് എഴുന്നേല്ക്കുന്നു. ചിലരാണെങ്കില് തികച്ചും ഗട്ടറില് വീണ് പോകുന്നു, ബുദ്ധി അത്രയും മോശമാണ്. ചിലര്ക്ക് മനസ്സിനകത്ത് മുറിവുണ്ടാകുന്നു, ദു:ഖമുണ്ടാകുന്നു - ഞാന് ഭഗവാനോട് പ്രതിജ്ഞ ചെയ്തിട്ട് അതില് പിന്നീട് വിശ്വാസവഞ്ചന ചെയ്തു, വികാരത്തില് വീണു പോയി. ബാബയുടെ കൈ ഉപേക്ഷിച്ചു, മായയുടെതായി മാറി. അവര് പിന്നീട് വായുമണ്ഡലത്തെ മോശമാക്കുന്നു, ശപിക്കപ്പെട്ടവരായി മാറുന്നു. ബാബയോടൊപ്പം ധര്മ്മരാജനുമുണ്ടല്ലോ. നമ്മള് എന്താണ് ചെയ്യുന്നതെന്ന് ആ സമയത്ത് അറിയാന് സാധിക്കുകയില്ല, പിന്നീട് പശ്ചാത്താപം ഉണ്ടാകുന്നു. ഇങ്ങനെ ഒരുപാട് പേരുണ്ട്, ആരെയെങ്കിലും വധിക്കുകയും മറ്റും ചെയ്ത് ജയിലില് പോകേണ്ടി വരുന്നു, പിന്നീട് പശ്ചാതാപം ഉണ്ടാകുന്നു- വെറുതെ അയാളെ കൊന്നു. ദേഷ്യത്തില് വന്ന് കൊല്ലുന്നവരും ഒരുപാട് പേരുണ്ട്. ഒരുപാട് വാര്ത്തകള് പത്രങ്ങളില് വരാറുണ്ട്. നിങ്ങളാണെങ്കില് പത്രം വായിക്കുന്നില്ല. ലോകത്ത് എന്തെന്തെല്ലാമാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്, നിങ്ങള്ക്ക് അറിയാന് സാധിക്കുന്നില്ല. ദിനംപ്രതി അവസ്ഥ മോശമായികൊണ്ടിരിക്കുകയാണ്. പടികള് താഴെയ്ക്ക് ഇറങ്ങുക തന്നെ വേണം. നിങ്ങള് ഈ ഡ്രാമയുടെ രഹസ്യത്തെ അറിയുന്നു. ബുദ്ധിയില് ഈ കാര്യം ഉണ്ട് ഞങ്ങള് ബാബയെ മാത്രം ഓര്മ്മിക്കും. രജിസ്റ്റര് മോശമാകുന്ന തരത്തിലുള്ള ഒരു മോശമായ കര്ത്തവ്യവും ചെയ്യുകയില്ല. ബാബ പറയുന്നു ഞാന് നിങ്ങളുടെ ടീച്ചറാണല്ലോ. ടീച്ചറുടെ പക്കല് വിദ്യാര്ത്ഥികളുടെ പഠിപ്പിന്റെയും പെരുമാറ്റത്തിന്റെയും റെക്കോര്ഡ് ഉണ്ടായിരിക്കുമല്ലോ. ചിലരുടെ പെരുമാറ്റം വളരെ നല്ലതായിരിക്കും, ചിലരുടെ കുറവ്, ചിലരുടെത് തികച്ചും മോശമായിരിക്കും. നമ്പര്വൈസായിരിക്കുമല്ലോ. ഇവിടെയും സുപ്രീം ബാബ എത്ര ഉയര്ന്ന പഠിപ്പാണ് പഠിപ്പിക്കുന്നത്. ബാബയും എല്ലാവരുടെയും പെരുമാറ്റത്തെക്കുറിച്ച് അറിയുന്നു. നിങ്ങള്ക്ക് സ്വയം മനസ്സിലാക്കാനും സാധിക്കുന്നു- എന്നില് ഈ ശീലമുണ്ട്, ഇതു കാരണം ഞാന് തോറ്റുപോകും. ബാബ ഓരോ കാര്യവും വ്യക്തമായി മനസ്സിലാക്കി തരുന്നു. പൂര്ണ്ണമായ രീതിയില് പഠിപ്പ് പഠിക്കുന്നില്ല, ആര്ക്കെങ്കിലും ദു:ഖം കൊടുത്തുവെങ്കില് ദു:ഖിതരായി തന്നെ മരിക്കും. പദവിയും ഭ്രഷ്ടമാകും. ശിക്ഷകളും ഒരുപാട് അനുഭവിക്കും.

മധുരമായ കുട്ടികളെ, തന്റെയും മറ്റുള്ളവരുടെയും ഭാഗ്യം ഉണ്ടാക്കണമെങ്കില് ദയാഹൃദയ സംസ്ക്കാരം ധാരണ ചെയ്യൂ. എങ്ങനെയാണോ ബാബ ദയാമനസ്കനായതുകൊണ്ട് ടീച്ചറായി നിങ്ങളെ പഠിപ്പിക്കുന്നു. ചില കുട്ടികള് നല്ല രീതിയില് പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നു, ഇതില് ദയാഹൃദയരായി മാറുന്നു. ടീച്ചര് ദയാഹൃദയനാണല്ലോ. സമ്പത്ത് ശേഖരിക്കുന്നതിനുള്ള വഴി പറഞ്ഞു തരുന്നു എങ്ങനെ നല്ല പൊസിഷന് നിങ്ങള്ക്ക് നേടാന് സാധിക്കും. ആ പഠിപ്പില് അനേക പ്രകാരത്തിലുള്ള ടീച്ചര്മാര് ഉണ്ടായിരിക്കും. ഇവിടെയാണെങ്കില് ഒരേയൊരു ടീച്ചറാണ്. പഠിപ്പും ഒന്ന് മാത്രമാണ് മനുഷ്യനില് നിന്ന് ദേവതയാകുന്നതിന്റെ. ഇതില് മുഖ്യമായത് പവിത്രതയുടെ കാര്യമാണ്. പവിത്രത തന്നെയാണ് എല്ലാവരും ആഗ്രഹിക്കുന്നത്. ബാബയാണെങ്കില് വഴി പറഞ്ഞു തന്നുകൊണ്ടിരിക്കുന്നുണ്ട് പക്ഷെ ആരുടെ ഭാഗ്യത്തിലാണോ ഇല്ലാത്തത് അപ്പോള് പുരുഷാര്ത്ഥത്തിന് എന്ത് ചെയ്യാന് സാധിക്കും! ഉയര്ന്ന മാര്ക്ക് നേടുന്നില്ലായെങ്കില് ടീച്ചര് പുരുഷാര്ത്ഥം ചെയ്യിപ്പിച്ചാല് പോലും എന്ത് ചെയ്യാനാണ്! ഇത് പരിധിയില്ലാത്ത ടീച്ചറാണല്ലോ. ബാബ പറയുന്നു നിങ്ങള്ക്കല്ലാതെ വേറെ ആര്ക്കും സൃഷ്ടിയുടെ ആദി-മധ്യ-അന്ത്യത്തിന്റെ ചരിത്രവും ഭൂമിശ്സ്ത്രവും മനസ്സിലാക്കാന് സാധിക്കുകയില്ല. നിങ്ങള്ക്ക് ഓരോ കാര്യത്തിലും പരിധിയില്ലാത്ത ബുദ്ധിയാണ്. നിങ്ങളുടെത് പരിധിയില്ലാത്ത വൈരാഗ്യമാണ്. ഇതും നിങ്ങള്ക്ക് പഠിപ്പിച്ച് തരുന്നു എപ്പോഴാണ് പതിത ലോകത്തിന്റെ വിനാശം, പാവന ലോകത്തിന്റെ സ്ഥാപന ഉണ്ടാകുന്നത്. സന്യാസിമാര് നിവൃത്തി മാര്ഗ്ഗത്തിലുള്ളവരാണ്, വാസ്തവത്തില് അവര്ക്കാണെങ്കില് കാട്ടില് വസിക്കണം. ആദ്യമാദ്യം ഋഷി-മുനിമാര് കാട്ടില് താമസിച്ചിരുന്നു, അവരുടെത് സതോപ്രധാന ശക്തിയായിരുന്നു, അതിനാല് മനുഷ്യര് ആകര്ഷിച്ചിരുന്നു. അവിടവിടെ കുടിലുകളില് പോലും പോയി ഭോജനം എത്തിക്കുമായിരുന്നു. സന്യാസിമാരുടെ ക്ഷേത്രങ്ങളൊരിക്കലും ഉണ്ടാക്കുന്നില്ല. ക്ഷേത്രങ്ങളെപ്പോഴും ദേവതകളുടെയാണ് ഉണ്ടാക്കുന്നത്. നിങ്ങള് ഒരു ഭക്തിയും ചെയ്യുന്നില്ല. നിങ്ങള് യോഗത്തിലിരിക്കുകയാണ്. അവര്ക്കാണെങ്കില് ബ്രഹ്മ തത്വത്തെ ഓര്മ്മിക്കുന്നതിനുള്ള ജ്ഞാനമാണുള്ളത്. ബ്രഹ്മത്തില് ലയിച്ചു പോകും അത്രയും മതി. പക്ഷെ അവിടെയ്ക്ക് കൊണ്ടുപേകാന് ബാബയ്ക്കല്ലാതെ വേറെയാര്ക്കും സാധിക്കില്ല. ബാബ വരുന്നത് തന്നെ സംഗമയുഗത്തിലാണ്. വന്ന് ദേവീ ദേവതാ ധര്മ്മം സ്ഥാപിക്കുന്നു. ബാക്കി എല്ലാ ആത്മാക്കളും തിരിച്ച് പോകുന്നു കാരണം നിങ്ങള്ക്ക് വേണ്ടി പുതിയ ലോകം വേണമല്ലോ. പഴയ ലോകത്തില് ആരും ജീവിക്കാന് ആഗ്രഹിക്കുന്നില്ല. നിങ്ങള് മുഴുവന് വിശ്വത്തിന്റെയും അധികാരിയായി മാറുന്നു. ഇതും നിങ്ങള്ക്കറിയാം എപ്പോഴാണോ നമ്മുടെ രാജ്യമായിരുന്നത് അപ്പോള് മുഴുവന് വിശ്വവും നമ്മുടെതായിരുന്നു, വേറൊരു ഖണ്ഡവുമുണ്ടായിരുന്നില്ല. അവിടെ ഭൂമിയെല്ലാം ഒരുപാടുണ്ടായിരിക്കും. ഇവിടെ ഭൂമി എത്രയാണ് എന്നിട്ടു പോലും സമുദ്രത്തെ വറ്റിച്ച് ഭൂമി ഉണ്ടാക്കി കൊണ്ടിരിക്കുന്നു എന്തുകൊണ്ടെന്നാല് മനുഷ്യര് വര്ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഈ ഭൂമി ഉണ്ടാക്കുക മുതലായവ വിദേശികളില് നിന്നും പഠിച്ചതാണ്. ബോംബേ ആദ്യം എങ്ങനെയായിരുന്നു എന്നിട്ട് പോലും രക്ഷപ്പെട്ടില്ല. ബാബ അനുഭവിയാണല്ലോ. മനസ്സിലാക്കൂ ഭൂമികുലുക്കം ഉണ്ടാവുകയോ അഥവാ മിസൈല് മഴ ഉണ്ടാവുകയാണെങ്കില് പിന്നെ എന്ത് ചെയ്യും! പുറത്ത് പോകാന് പോലും സാധിക്കില്ല. പ്രകൃതി ക്ഷോഭങ്ങളെല്ലാം ഒരുപാട് ഉണ്ടാകും. ഇല്ലായെങ്കില് ഇത്രയും വിനാശം എങ്ങനെയുണ്ടാവാനാണ്. സത്യയുഗത്തില് കേവലം കുറച്ച് ഭാരതവാസികള് മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ. ഇന്ന് എന്താണ്, നാളെ എന്താകും. ഇതെല്ലാം നിങ്ങള് കുട്ടികള്ക്ക് മാത്രമേ അറിയൂ. ഈ ജ്ഞാനം വേറെ ആര്ക്കും നല്കാന് സാധിക്കില്ല. ബാബ പറയുന്നു നിങ്ങള് പതിതരായി മാറിയതുകൊണ്ടാണ് വന്ന് പാവനമാക്കി മാറ്റൂ എന്ന് പറഞ്ഞ് ഇപ്പോള് എന്നെ വിളിച്ചത് അപ്പോള് തീര്ച്ചയായും വരും അപ്പോഴാണല്ലോ പാവന ലോകം സ്ഥാപിക്കുന്നത്. ബാബ വന്നിരിക്കുകയാണെന്ന് നിങ്ങള് കുട്ടികള്ക്കറിയാം. എത്ര നല്ല രീതിയിലാണ് യുക്തി പറഞ്ഞു തരുന്നത്. ഭഗവാനു വാചയാണ് മന്മനാ ഭവ. ദേഹസഹിതം ദേഹത്തിന്റെ എല്ലാ സംബന്ധത്തെയും വിട്ട് എന്നെ മാത്രം ഓര്മ്മിക്കൂ. ഇതില് തന്നെയാണ് പരിശ്രമം. ജ്ഞാനമൊക്കെ വളരെ സഹജമാണ്. ചെറിയ കുട്ടികള്ക്കുപോലും പെട്ടെന്ന് ഓര്മ്മിക്കാന് സാധിക്കും. ബാക്കി സ്വയം ആത്മാവാണെന്ന് മനസ്സിലാക്കി ബാബയെ ഓര്മ്മിക്കുക, ഇത് സാധ്യമല്ല. മുതിര്ന്നവരുടെ ബുദ്ധിയില് പോലും ഇരിക്കാന് സാധിക്കുന്നില്ല, അപ്പോള് ചെറിയവര്ക്ക് പിന്നെ എങ്ങനെ ഓര്മ്മിക്കാന് സാധിക്കും? കേവലം ശിവബാബാ-ശിവബാബാ എന്ന് പറയുമെങ്കിലും പക്ഷെ ബുദ്ധിഹീനരാണല്ലോ. നമ്മളും ബിന്ദുവാണ്, ബാബയും ബിന്ദുവാണ്, ഇത് സ്മൃതിയില് വരുക ബുദ്ധിമുട്ടാണ്. ഇതാണ് യഥാര്ത്ഥ രീതിയില് ഓര്മ്മിക്കുക. തടിച്ച വസ്തുവൊന്നുമല്ല. ബാബ പറയുന്നു യഥാര്ത്ഥ രൂപത്തില് ഞാന് ബിന്ദുവാണ് അതുകൊണ്ടാണ് ഞാന് എന്താണോ, എങ്ങനെയണോ അങ്ങനെ ഓര്മ്മിക്കണം - ഇത് വലിയ പരിശ്രമമുള്ളതാണ്.

അവരാണെങ്കില് പറയുന്നു പരമാത്മാവ് ബ്രഹ്മതത്വമാണ് നമ്മള് പറയുന്നു പരമാത്മാവ് ബിന്ദുവാണ്. രാത്രിയുടെയും പകലിന്റെയും വ്യത്യാസമുണ്ടല്ലോ. നമ്മള് ആത്മാക്കള് വസിക്കുന്ന ബ്രഹ്മതത്വത്തെ അവര് പരമാത്മാവെന്ന് പറയുന്നു. ബുദ്ധിയില് ഇത് ഉണ്ടായിരിക്കണം - ഞാന് ആത്മാവാണ്, ബാബയുടെ കുട്ടിയാണ്, ഈ കാതുകളിലൂടെ കേള്ക്കുന്നു. ബാബ ഈ മുഖത്തിലൂടെ കേള്പ്പിക്കുന്നതെന്തെന്നാല് ഞാന് പരമാത്മാവാണ്, ഉയര്ന്നതിലും ഉയര്ന്നതില് വസിക്കുന്നയാളാണ്. നിങ്ങളും ഉയര്ന്നതിലും ഉയര്ന്നതില് വസിക്കുന്നവരാണ് പക്ഷെ ജനന മരണത്തില് വരുന്നു, ഞാന് വരുന്നില്ല. നിങ്ങളിപ്പോള് 84 ജന്മങ്ങളെക്കുറിച്ചും മനസ്സിലാക്കി. ബാബയുടെ പാര്ട്ടിനെക്കുറിച്ചും മനസ്സിലാക്കി. ആത്മാവൊരിക്കലും ചെറുതും വലുതുമാകുന്നില്ല. ബാക്കി അയണ് ഏജില് വരുന്നതിലൂടെ മലിനമായി മാറുന്നു. ഇത്രയും ചെറിയ ആത്മാവില് മുഴുവന് ജ്ഞാനവുമുണ്ട്. ബാബയും ഇത്രയും ചെറുതാണല്ലോ. പക്ഷെ ബാബയെ പരമാത്മാവെന്ന് പറയുന്നു. ബാബ ജ്ഞാനത്തിന്റെ സാഗരമാണ്, വന്ന് നിങ്ങള്ക്ക് മനസ്സിലാക്കി തരുന്നു. ഈ സമയം നിങ്ങളെന്താണോ പഠിച്ചുകൊണ്ടിരിക്കുന്നത് കല്പം മുമ്പും പഠിച്ചിരുന്നു, അതിലൂടെ നിങ്ങള് ദേവതയായി മാറിയിരുന്നു. നിങ്ങളില് ഏറ്റവും മോശമായ ഭാഗ്യം അവരുടെയാണ്, ആരാണോ പതിതരായി മാറി തന്റെ ബുദ്ധിയെ മലിനമാക്കി മാറ്റുന്നത്, കാരണം അവരില് ധാരണ ഉണ്ടാകുന്നില്ല. മനസ്സിനകത്ത് കുത്തികൊണ്ടിരിക്കും. പവിത്രമായി മാറൂ എന്ന് മറ്റുള്ളവരോട് പറയാന് സാധിക്കില്ല. ഉള്ളില് അറിയുന്നു പാവനമായി മാറി-മാറി ഞങ്ങള് തോറ്റുപോയി, സമ്പാദ്യം മുഴുവന് പെട്ടെന്ന് ഇല്ലാതായി. പിന്നീട് ഒരുപാട് സമയമെടുക്കുന്നു. ചെറിയൊരു പ്രഹരം പോലും വലിയ മുറിവുണ്ടാക്കുന്നു, രജിസ്റ്റര് മോശമാക്കപ്പെടുന്നു. നിങ്ങള് മായയോട് തോറ്റു പോയി എന്ന് ബാബ പറയും, നിങ്ങളുടെ ഭാഗ്യം മോശമാണ്. മായയെ ജയിച്ചവരും ലോകത്തെ ജയിച്ചവരുമാകണം. ലോകത്തെ ജയിച്ചവരെന്ന് മഹാരാജാവിനെയും മഹാറാണിയേയുമാണ് പറയുന്നത്. പ്രജയെ പറയുകയില്ല. ഇപ്പോള് ദൈവീക സ്വര്ഗ്ഗത്തിന്റെ സ്ഥാപന നടന്നുകൊണ്ടിരിക്കുകയാണ്. സ്വയത്തിന് വേണ്ടി എന്താണോ ചെയ്യുന്നത് അത് നേടും. എത്രത്തോളം പാവനമായി മാറി മറ്റുള്ളവരെയും മാറ്റുന്നുവോ, കൂടുതല് ദാനം നല്കുന്നവര്ക്ക് ഫലവും ലഭിക്കുമല്ലോ. ദാനം നല്കുന്നവര്ക്കും പേരുണ്ടായിരിക്കും, അടുത്ത ജന്മത്തില് അല്പകാലത്തെ സുഖവും അനുഭവിക്കുന്നു. ഇവിടെയാണെങ്കില് 21 ജന്മത്തിന്റെ കാര്യമാണ്. പാവനലോകത്തിന്റെ അധികാരിയായി മാറണം. ആരാണോ പാവനമായി മാറിയിരുന്നത് അവരേ മാറൂ. മുന്നോട്ട് പോകുന്തോറും മായയുടെ അടിയേറ്റ് പെട്ടെന്ന് വീഴുന്നു. മായയും കുറവൊന്നുമല്ല. 8-10 വര്ഷം പവിത്രമായിരുന്നു, പവിത്രതയുടെ കാര്യത്തില് വഴക്കുണ്ടാക്കി, മറ്റുള്ളവരെയും വീഴുന്നതില് നിന്ന് രക്ഷിച്ചു പിന്നെ സ്വയം വീണു പോയി. ഭാഗ്യമെന്ന് പറയുമല്ലോ. ബാബയുടെതായി മാറി പിന്നീട് മായയുടെതായി മാറിയാല് പിന്നെ ശത്രുവായി. ഈശ്വരന്റെ കൂട്ടുകാരന്റെ ഒരു കഥയുമുണ്ടല്ലോ. ബാബ വന്ന് കുട്ടികളെ സ്നേഹിക്കുന്നു, സാക്ഷാത്ക്കാരം ചെയ്യിപ്പിക്കുന്നു, ഭക്തി ചെയ്യാതെ പോലും സാക്ഷാത്ക്കാരം ഉണ്ടാകുന്നു. അപ്പോള് കൂട്ടുകാരനാക്കി മാറ്റിയില്ലേ. എത്ര സാക്ഷാത്ക്കാരം ഉണ്ടായിരുന്നു പിന്നീട് ഇന്ദ്രജാലമാണെന്ന് പറഞ്ഞ് പ്രശ്നമുണ്ടാക്കിയപ്പോള് സാക്ഷാത്ക്കാരം ചെയ്യുന്നത് അവസാനിപ്പിച്ചു വീണ്ടും നിങ്ങള്ക്ക് പിന്നീട് ഒരുപാട് സാക്ഷാത്ക്കാരമുണ്ടാകും. മുമ്പ് വളരെയധികം ലഹരിയുണ്ടായിരുന്നു. അത് കണ്ട് കണ്ടിട്ടും വളരെയധികം പേര് ഇല്ലാതായി. ഭട്ടിയില് ചില ഇഷ്ടികകള് പാകമാകാറുണ്ട്, ചിലത് അപക്വമായിരിക്കും. ചിലതാണെങ്കില് പെട്ടെന്ന് പൊട്ടിപോകും. എത്ര പോയി കഴിഞ്ഞു. ഇപ്പോള് അവര് ലക്ഷാധിപതിയും കോടിപതിയുമായി മാറി. ഞങ്ങള് സ്വര്ഗ്ഗത്തിലാണിരിക്കുന്നതെന്ന് മനസ്സിലാക്കുന്നു. ഇപ്പോള് സ്വര്ഗ്ഗം ഇവിടെ എങ്ങനെ ഉണ്ടാവാന് സാധിക്കും. സ്വര്ഗ്ഗം ഉണ്ടാകുന്നത് തന്നെ പുതിയ ലോകത്തിലാണ്. ശരി!

വളരെക്കാലത്തെ വേര്പാടിനു ശേഷം തിരിച്ചു കിട്ടിയ മധുര മധുരമായ കുട്ടികളെ പ്രതി മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണയും പുലര്കാല വന്ദനവും. ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികള്ക്ക് നമസ്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1. തന്റെ ഉയര്ന്ന ഭാഗ്യം ഉണ്ടാക്കുന്നതിന് വേണ്ടി ദയാഹൃദയരായി മാറി പഠിക്കുകയും പഠിപ്പിക്കുകയും വേണം. ഒരിക്കലും ഏതെങ്കിലും ശീലത്തിന് വശപ്പെട്ട് തന്റെ രജിസ്റ്റര് മോശമാക്കരുത്.

2. മനുഷ്യനില് നിന്ന് ദേവതയാകുന്നതിന് മുഖ്യമായത് പവിത്രതയാണ് അതിനാല് ഒരിക്കലും പതിതമായി മാറി തന്റെ ബുദ്ധിയെ മലിനമാക്കി മാറ്റരുത്. മനസ്സിനെ കാര്ന്ന് തിന്നുന്ന, പശ്ചാത്തപിക്കേണ്ട തരത്തിലുള്ള ഒരു കര്മ്മവും ചെയ്യരുത്.

വരദാനം :-
ബീജരൂപ സ്ഥിതിയിലൂടെ മുഴുവന് വിശ്വത്തിനും ലൈറ്റിന്റെ ജലം കൊടുക്കുന്ന വിശ്വമംഗളകാരിയായി ഭവിക്കട്ടെ.

ബീജരൂപസ്ഥിതി ഏറ്റവും ശക്തിശാലി സ്ഥിതിയാണ്, ഈ സ്ഥിതി തന്നെയാണ് ലൈറ്റ്ഹൗസിന്റെ കാര്യം ചെയ്യുന്നത്, ഇതിലൂടെ മുഴുവന് വിശ്വത്തിനും പ്രകാശം പരത്തുന്നതിന് നിമിത്തമായി മാറുന്നു. ബീജം മുഖേന സ്വതവേ തന്നെ മുഴുവന് വൃക്ഷത്തിനും ജലം ലഭിക്കുന്നത് പോലെ ബീജരൂപസ്ഥിതിയില് സ്ഥിതി ചെയ്യുകയാണെങ്കില് വിശ്വത്തിന് പ്രകാശത്തിന്റെ ജലം ലഭിക്കുന്നു. പക്ഷെ മുഴുവന് വിശ്വത്തിനും തന്റെ പ്രകാശം പരത്തുന്നതിന് വേണ്ടി വിശ്വമംഗളകാരിയുടെ ശക്തിശാലി സ്ഥിതി ആവശ്യമാണ്. ഇതിന് വേണ്ടി ലൈറ്റ് ഹൗസാകൂ, വെറും ബള്ബാകരുത്. ഓരോ സങ്കല്പ്പത്തിലും സ്മൃതിയുണ്ടായിരിക്കണം അതായത് മുഴുവന് വിശ്വത്തിന്റെയും മംഗളം നടക്കണം.

സ്ലോഗന് :-
അഡ്ജസ്റ്റ് ചെയ്യാനുള്ള ശക്തി വിമര്ശനാത്മകമായ സമയങ്ങളില് പദവിയോടെ പാസാകാന് സഹായിക്കും.

അവ്യക്ത സൂചനകള്- സത്യതയുടെയും സഭ്യതയുടെയും സംസ്കാരം സ്വായത്തമാക്കൂ.

പരമാത്മാ പ്രത്യക്ഷതയുടെ ആധാരം പവിത്രതയാണ്. സത്യതയിലൂടെത്തന്നെയാണ് പ്രത്യക്ഷതയുണ്ടാവുക- ഒന്ന് സ്വയത്തിന്റെ സ്ഥിതിയുടെ സത്യത, രണ്ടാമത്, സേവനത്തിന്റെ സത്യത. സത്യതയുടെ ആധാരമാണ്-സ്വച്ഛതയും നിര്ഭയതയും. ഈ രണ്ട് ധാരണകളുടെയും ആധാരത്തില് സത്യതയിലൂടെ പരമാത്മാ പ്രത്യക്ഷതക്ക് നിമിത്തമാകൂ. ഏതെങ്കിലും വിധത്തിലുള്ള അസ്വച്ഛത അതായത് അല്പമെങ്കിലും സത്യതയുടെയും ശുദ്ധിയുടെയും കുറവുണ്ടെങ്കില് കര്ത്തവ്യത്തിന്റെ സിദ്ധി ഉണ്ടാവുകയില്ല.