മധുരമായ കുട്ടികളെ,
ബാബയ്ക്ക് ജ്ഞാനിതൂ ആത്മാക്കളെ തന്നെയാണു പ്രിയം. അതിനാൽ ബാപ്സമാനം മാസ്റ്റർ
ജ്ഞാനസാഗരനായി മാറൂ.
ചോദ്യം :-
മംഗളകാരി യുഗത്തിൽ ബാബ എല്ലാ കുട്ടികൾക്കും ഏതൊരു സ്മൃതിയാണ് ഉണർത്തുന്നത്?
ഉത്തരം :-
കുട്ടികളെ,
നിങ്ങൾ നിങ്ങളുടെ വീട് വിട്ടിട്ട് 5000 വർഷങ്ങളായി. നിങ്ങൾ 5000 വർഷത്തിൽ 84
ജന്മങ്ങൾ എടുത്തു, ഇപ്പോൾ ഇത് അന്തിമ ജന്മമാണ്, വാനപ്രസ്ഥ അവസ്ഥയാണ്, അതിനാൽ
ഇപ്പോൾ വീട്ടിലേക്ക് പോകാനുള്ള തയ്യാറെടുപ്പ് നടത്തൂ, പിന്നീട് നിങ്ങൾ
സുഖധാമത്തിലേക്ക് വരും. ഗൃഹസ്ഥ വ്യവഹാരത്തിലാണെങ്കിലും ശരി, പക്ഷെ ഈ അന്തിമ
ജന്മത്തിൽ പവിത്രമായി മാറി ബാബയെ ഓർമ്മിക്കൂ.
ഗീതം :-
സഭയിലേക്ക്
വന്ന പ്രകാശം.....
ഓംശാന്തി.
ഭഗവാൻ ഒന്നാണെന്ന് കുട്ടികൾ മനസ്സിലാക്കിക്കഴിഞ്ഞു. ദൈവം ഒന്നാണ്. എല്ലാ
ആത്മാക്കളുടെയും പിതാവ് ഒന്നാണ്. അവരെയാണ് പരംപിതാ പരമാത്മാവ് എന്ന് പറയുന്നത്.
സൃഷ്ടിയുടെ രചയിതാവ് ഒരാളാണ്. അനേകർക്ക് സൃഷ്ടിയുടെ രചയിതാവാകാൻ സാധിക്കുകയില്ല.
ഈ സിദ്ധാന്തം അനുസരിച്ച് മനുഷ്യർക്ക് സ്വയത്തെ ഭഗവാനെന്നു പറയുവാൻ
സാധിക്കുകയില്ല. ഇപ്പോൾ നിങ്ങൾ ഈശ്വരീയ സേവയിൽ നിമിത്തമായിരിക്കുന്നവരാണ്.
ഈശ്വരൻ പുതിയ ലോകത്തെ സ്ഥാപിച്ചു കൊണ്ടിരിക്കുകയാണ്. ഇതിനെയാണ് സത്യയുഗം
എന്നുപറയുന്നത്. സത്യയുഗത്തിലേക്ക് പോകാൻ നിങ്ങൾ യോഗ്യരായി മാറുകയാണ്.
സത്യയുഗത്തിൽ ഒരാളും പതീതരായി ഉണ്ടാവുകയില്ല. ഇപ്പോൾ നിങ്ങൾ
പാവനമായിക്കൊണ്ടിരിക്കുകയാണ്. പതീത പാവനൻ ഞാനാണെന്ന് ബാബ പറയുകയാണ്. ഞാൻ
നിങ്ങൾക്ക് ശ്രേഷ്ഠ മതം നൽകുകയാണ് , നിരാകാരനായ ബാബയെ ഓർമ്മിക്കുന്നതിലൂടെ
നിങ്ങൾ പതിത തമോപ്രധാനത്തിൽ നിന്നും പാവന സതോപ്രധാനമായിമാറും. ഓർമ്മയാകുന്ന
യോഗാഗ്നിയിലൂടെ നിങ്ങളുടെ പാപം നശിക്കും. ഈശ്വരൻ സർവ്വവ്യാപിയാണെന്ന് സന്യാസിമാർ
പറയാറുണ്ട്. ഒരു വശത്ത് ഭഗവാൻ ഒരാളാണ് എന്ന് പറയും. പിന്നീട് ഇവിടെ ധാരാളം പേർ
സ്വയത്തെ ഭഗവാനെന്ന് പറഞ്ഞു നടക്കുകയും ചെയ്യുന്നു. ശ്രീ ശ്രീ 108 ജഗദ്ഗുരു
എന്നു പറയുന്നു. ഇപ്പോൾ ജഗത്തിന്റെ ഗുരു ഒരു ബാബ തന്നെയാണ്. മുഴുവൻ ലോകത്തെയും
പാവനമാക്കി മാറ്റുന്ന ഒരു പരമാത്മാവ് മുഴുവൻ ലോകത്തെയും ദു:ഖത്തിൽ നിന്നും
മുക്തമാക്കുന്നു. ബാബയാണ് ദു:ഖത്തെ ഹരിച്ച് സുഖം നൽകുന്നത്. മനുഷ്യനെ ഇങ്ങനെ
പറയാൻ സാധിക്കുകയില്ല. ഇതും നിങ്ങൾ കുട്ടികൾക്കെ മനസ്സിലാക്കാൻ സാധിക്കുകയുള്ളൂ.
ഇതു തന്നെയാണ് പതീതലോകം. എല്ലാവരും പതീതരാണ്. പാവനലോകത്തിൽ രാജാ-റാണി എങ്ങനെയാണോ
അതുപോലെയായിരിക്കും പ്രജകളും. സത്യയുഗത്തിൽ പൂജ്യ മഹാരാജാ മഹാറാണിയായിരുന്നു.
പിന്നീട് ഭക്തിമാർഗത്തിൽ പൂജാരിയായി മാറുന്നു . സത്യയുഗത്തിൽ
മഹാരാജാ-മഹാറാണിയായിരുന്നവർക്ക് എപ്പോഴാണോ രണ്ടു കലകൾ കുറഞ്ഞത് അപ്പോൾ
രാജാ-റാണിയായി മാറി, ഇതെല്ലാം വിശദമായ കാര്യങ്ങളാണ്. ഇല്ലെങ്കിൽ ഒരു സെക്കന്റിൽ
ജീവൻമുക്തി. ബാബ പറയുന്നു കേവലം ഗൃഹസ്ഥ വ്യവഹാരത്തിൽ ഇരുന്നോളൂ. എന്നാൽ ഈ
അന്തിമ ജന്മം പവിത്രമായിരിക്കണം. ഇപ്പോൾ വാനപ്രസ്ഥ അവസ്ഥയാണ്. വാനപ്രസ്ഥം
അല്ലെങ്കിൽ ശാന്തീധാമം രണ്ടും ഒന്നു തന്നെയാണ്. ഇവിടെ ആത്മാക്കൾ
ബ്രഹ്മതത്ത്വത്തിലാണ് ഇരിക്കുന്നത്. ഇതിനെയാണ് ബ്രഹ്മാണ്ഡം എന്നു പറയുന്നത്.
വാസ്തവത്തിൽ ആത്മാക്കളൊന്നും മുട്ടയെ പോലെയല്ല. ആത്മാക്കളെല്ലാം നക്ഷത്രങ്ങളാണ്.
ബാബ മനസ്സിലാക്കി തരികയാണ് ഏതെല്ലാം ആത്മാക്കൾ ഉണ്ടോ , ഈ ഡ്രാമയിൽ എല്ലാവരും
അഭിനേതാക്കളാണ്. അഭിനേതാക്കൾ എങ്ങനെയാണോ നാടകത്തിൽ വസ്ത്രം മാറുന്നത്,
വ്യത്യസ്തങ്ങളായ പാർട്ട് അഭിനയിക്കുന്നത്, ഇതും പരിധിയില്ലാത്ത നാടകമാണ്. ആരംഭം
മുതൽ ആത്മാക്കൾ ഈ സൃഷ്ടിയിൽ 5 തത്ത്വങ്ങളാൽ ഉണ്ടാക്കിയിട്ടുള്ള ശരീരത്തിൽ
പ്രവേശിച്ചാണ്, പാർട്ട് അഭിനയിക്കുന്നത്. പരമാത്മാവും ബ്രഹ്മാ, വിഷ്ണു,
ശങ്കരൻമാരെല്ലാവരും അഭിനേതാക്കളാണ്. പാർട്ടഭിനയിക്കാൻ നാടകത്തിൽ
വ്യത്യസ്തങ്ങളായ വസ്ത്രങ്ങൾ ലഭിക്കും. ആത്മാക്കൾ വീട്ടിൽ ശരീരമില്ലാതെ തന്നെയാണ്
വസിച്ചിരുന്നത്. പിന്നീട് എപ്പോഴാണോ 5 തത്ത്വങ്ങളാൽ നിർമ്മിക്കപ്പെട്ട ശരീരം
തയ്യാറായിട്ടുള്ളത് അപ്പോൾ അതിൽ പ്രവേശിക്കുന്നു. 84 ശരീരം എടുക്കുമ്പോൾ അത്രയും
പേര് മാറിക്കൊണ്ടിരിക്കുന്നു. ആത്മാവിന്റെ പേര് ഒന്നാണ്. ശിവബാബ തന്നെയാണ്
പതീതപാവനൻ. ബാബയ്ക്ക് തന്റേതായ ശരീരമില്ല. ശരീരത്തെ ആധാരമാക്കി എടുക്കുകയാണ്
ചെയ്യുന്നത്. എന്റെ പേര് ശിവൻ എന്നു തന്നെയാണ്. കേവലം പഴയ ശരീരത്തിൽ വരുന്നു
എന്നു മാത്രം. ബ്രഹ്മാവിന്റെ ശരീരത്തിന്റെ പേര് അതു തന്നെയാണ്. ബ്രഹ്മാവിന്
വ്യക്തമായ പേരും പിന്നെ അവ്യക്തമായ പേരും ഉണ്ട്. ഒരു ധർമ്മത്തിലുള്ള ആൾ അടുത്ത
ധർമ്മത്തിലേക്ക് വരുമ്പോൾ പേര് മാറാറുണ്ടല്ലോ. നിങ്ങളും ആദ്യത്തെ ശൂദ്ര
ധർമ്മത്തിൽ നിന്നും മാറി ബ്രാഹ്മണ ധർമ്മത്തിൽ വന്നതിനാലാണ് പേര് മാറിയത്.
ബ്രഹ്മാവിലൂടെ ശിവബാബ എന്നു നിങ്ങൾ എഴുതാറുണ്ടല്ലോ. ശിവബാബ പരമാത്മാവാണ്.
ബാബയുടെ പേര് ഒരിക്കലും മാറുകയില്ല. ആദിസനാതന ദേവീദേവതാധർമ്മത്തിന്റെ സ്ഥാപന,
ശിവബാബ ബ്രഹ്മാവിലൂടെ സ്ഥാപിച്ചു കൊണ്ടിരിക്കുകയാണ്. അത് പ്രായേണ നഷ്ടപ്പെടും.
ആരാണോ പൂജ്യരായിരുന്നവർ അവർ തന്നെയാണ് പിന്നീട് പൂജാരിയായി മാറിയത്. 84 ജന്മം
പൂർണ്ണമായും എടുത്തു. ഇപ്പോൾ വീണ്ടും ദേവീദേവതാധർമ്മം സ്ഥാപിക്കുകയാണ്. പരം
പിതാപരമാത്മാവ് വന്ന് വീണ്ടും ബ്രഹ്മാവിലൂടെ സ്ഥാപന നടത്തി കൊണ്ടിരിക്കുകയാണ്
എന്ന് പാടാറുണ്ട്. അപ്പോൾ തീർച്ചയായും ബ്രാഹ്മണർ ആവശ്യമാണ്. ബ്രഹ്മാവും
ബ്രാഹ്മണരും എവിടെ നിന്നും വന്നു? ശിവബാബ വന്ന് ബ്രഹ്മാവിലൂടെ
ദത്തെടുത്തിരിക്കുകയാണ്. നിങ്ങൾ എന്റെയാണ് എന്നാണ് പറഞ്ഞത്. ശിവബാബയുടെ കുട്ടി
തന്നെയാണ്. എന്നാൽ ബ്രഹ്മാവിലൂടെ പേരക്കുട്ടികളുമായി മാറി. മുഴുവൻ പ്രജകളുടെയും
പിതാവ് ഒരാളാണ്. ഈ എല്ലാ കുട്ടികളും കുമാരന്മാരും കുമാരിമാരുമാണ്. ഇവരെയാണ്
ശിവബാബ ബ്രഹ്മാവിലൂടെ ദത്തെടുത്തിരിക്കുന്നത്. മനുഷ്യർക്ക് ഒരൽപ്പം പോലും
അറിയുകയില്ല. ബാബ വന്ന് ആദിസനാതന ദേവീദേവതാ ധർമ്മത്തെയാണ് സ്ഥാപിക്കുന്നത്.
പുതിയ തലമുറകൾ വന്നു കൊണ്ടിരിക്കുകയാണ് എന്നല്ല. പ്രളയമുണ്ടായി , ആലിലയിൽ
സാഗരത്തിലൂടെ ഒഴുകി വന്നു എന്നിങ്ങനെ പാടാറുണ്ട് ..... ഇതെല്ലാം തന്നെ
ഉണ്ടാക്കപ്പെട്ടിട്ടുള്ള കഥകളാണ്. ഈ ലോകത്തിന്റെ ചരിത്രവും ഭൂമിശാസ്ത്രവും
ആവർത്തിച്ചു കൊണ്ടിരിക്കുകയാണ്. ഇതിലെ പാർട്ടും അവിനാശിയാണ്. പാർട്ടൊരിക്കലും
ഇല്ലാതാവുകയില്ല. സത്യയുഗത്തിൽ സൂര്യവംശീ ലക്ഷ്മീനാരായണന്റെ രാജധാനി നടന്നു
കൊണ്ടിരിക്കുകയാണ്. ഒരിക്കലും അത് മാറിപ്പോവുകയില്ല. ലോകം പുതിയതിൽ നിന്നും
പഴയതും പഴയതിൽ നിന്നും പുതിയതുമായി മാറിക്കൊണ്ടിരിക്കുക തന്നെ ചെയ്യും.
ഓരോരുത്തർക്കും അവിനാശിയായ പാർട്ട് ലഭിച്ചിട്ടുണ്ട്. ബാബ പറയുകയാണ്,
ഭക്തിമാർഗത്തിൽ പോലും ഭക്തർ ഏതേതെല്ലാം ഭാവനയോടു കൂടി ഭക്തി ചെയ്യുന്നുവോ,
അതുപോലുള്ള സാക്ഷാത്ക്കാരങ്ങളും ചെയ്യിപ്പിക്കുന്നു. അവരുടെ ശുഭഭാവന
പൂർത്തീകരിച്ചുകൊടുക്കും. ഇതും ഡ്രാമയിൽ അടങ്ങിയിട്ടുള്ളതാണ്. ഭഗവാൻ എല്ലാറ്റിലും
ഉണ്ടെന്ന് മനുഷ്യർ മനസ്സിലാക്കും. അതിനാലാണ് സർവ്വവ്യാപി എന്നു പറയുന്നത്.
ഭക്തമാലയും ഉണ്ട്. പുരുഷന്മാരിൽ നാരദനെയാണ് ഭക്തശിരോമണിയായി പാടാറുള്ളത്,
സ്ത്രീകളിൽ മീരയും. ഭക്തരുടെ മാല വേറെയാണ്. ഭക്തരുടെ മാലയെ ഒരിക്കലും
പൂജിക്കാറില്ല. രുദ്രമാല പൂജിക്കാറുണ്ട്. മുകളിൽ പൂവും പിന്നെ മേരുവും... ആരാണോ
രാജസിംഹാസനത്തിൽ ഇരിക്കുന്നവർ. രുദ്രമാല തന്നെയാണ് വിഷ്ണുവിന്റെ മാല. ഭക്തരുടെ
മാലയെ കുറിച്ച് കേവലം മഹിമ പാടാറുണ്ട്. ഈ രുദ്രമാല എല്ലാവരും കറക്കി
ക്കൊണ്ടിരിക്കും. നിങ്ങൾ ഭക്തരല്ല, ജ്ഞാനികളാണ്. ബാബ പറയുന്നു നിങ്ങൾ ജ്ഞാനീതൂ
ആത്മാക്കളെയാണ് എനിക്കു പ്രിയം. ബാബ തന്നെയാണ് ജ്ഞാനസാഗരൻ, നിങ്ങൾ കുട്ടികൾക്ക്
ജ്ഞാനം നൽകിക്കൊണ്ടിരിക്കുകയാണ്. നിങ്ങളുടെ മാലയും പൂജിച്ചു
കൊണ്ടിരിക്കുന്നുണ്ട്. എന്തുകൊണ്ടെന്നാൽ ജ്ഞാനീതൂ ആത്മാവാണെങ്കിൽ പൂജ
ഉണ്ടായിക്കൊണ്ടേയിരിക്കും, മോതിരമുണ്ടാക്കി അണിയും. എന്തുകൊണ്ടെന്നാൽ ഇവരാണ്
ഭാരതത്തെ സ്വർഗ്ഗമാക്കി മാറ്റിയത്. പദവിയോടു കൂടി പാസായവരുടെ മഹിമയാണ്
പാടാറുള്ളത്. 9 മുത്തുകൾക്കിടയിൽ ശിവബാബയെ വെയ്ക്കുന്നു. അവരെയാണ് നവരത്നങ്ങൾ
എന്നു പറയുന്നത്. ഇത് വിശദമായി മനസ്സിലാക്കേണ്ട കാര്യങ്ങളാണ്. ബാബ കേവലം ഇതു
മാത്രമേ പറയുന്നുള്ളൂ, ബാബയേയും സമ്പത്തിനെയും ഓർമ്മിക്കുകയാണെങ്കിൽ നിങ്ങളുടെ
വികർമ്മം വിനാശമാകും. പിന്നീട് തിരിച്ചു പോകും. പതീത ആത്മാക്കൾക്ക് പാവന
ലോകത്തിലേക്ക് പോകാൻ സാധിക്കുകയില്ല. ഇവിടെ എല്ലാവരും പതിതമാണ്. ദേവതകളുടെ ശരീരം
പവിത്രവും നിർവികാരിയുമാണ്. അവർ പൂജ്യരാണ്. രാജാ-റാണിയും പൂജ്യരായതുപോലെ തന്നെ
പ്രജകളും പൂജ്യരാണ്. ഇവിടെ എല്ലാവരും പൂജാരികളാണ്. അവിടെ ദു:ഖത്തിന്റെ കാര്യം
തന്നെയില്ല. അതിനാലാണ് ഇതിനെ നരകമെന്നും സത്യയുഗത്തെ സ്വർഗമെന്നും പറയുന്നത്.
നമ്മൾ ആത്മാക്കളെല്ലാം ശാന്തീധാമത്തിൽ ഇരിക്കുന്നവരാണ്. അവിടെ നിന്നും പാർട്ട്
അഭിനയിക്കാൻ വന്നവരാണ്. 84 ജന്മം പൂർണ്ണമായും അനുഭവിക്കണം. ഇപ്പോൾ ഇത്
ദു:ഖധാമമാണ്. പിന്നീട് നമ്മൾ ശാന്തിധാമത്തിൽ നിന്നും സുഖധാമത്തിലേക്ക് വരും.
ബാബ സുഖധാമത്തിന്റെ അധികാരിയാക്കി മാറ്റുന്നതിന്, മനുഷ്യനിൽ നിന്നും ദേവതയാക്കി
മാറ്റുന്നതിനുള്ള പുരുഷാർത്ഥം ചെയ്യിപ്പിച്ചു കൊണ്ടിരിക്കുകയാണ്. നിങ്ങളുടേത്
സംഗമയുഗമാണ്. ബാബ പറയുന്നു ഞാൻ കൽപ്പത്തിലെ സംഗമയുഗത്തിലാണ് വരുന്നത്.
യുഗയുഗങ്ങളിൽ അല്ല. ഞാൻ സംഗമയുഗത്തിൽ ഒരു പ്രാവശ്യമാണ് സൃഷ്ടിയെ മാറ്റാൻ
വരുന്നത്. സത്യയുഗമായിരുന്നു, ഇപ്പോൾ കലിയുഗമാണ്. പിന്നീട് സത്യയുഗത്തിലേക്ക്
വരണം. ഇത് മംഗളകാരിയായ സംഗമയുഗമാണ്. എല്ലാവരുടെയും മംഗളം ഉണ്ടാകണം. എല്ലാവരെയും
രാവണന്റെ ജയിലിൽ നിന്നും മോചിപ്പിക്കണം. ആ ആളെയാണ് ദു:ഖഹർത്താ സുഖ കർത്താവെന്ന്
പറയുന്നത്. ഇവിടെ എല്ലാവരും ദു:ഖികളാണ്. നിങ്ങൾ സുഖധാമത്തിലേക്ക് പോകാനുള്ള
പുരുഷാർത്ഥം ചെയ്യുകയാണ്. സുഖധാമത്തിലേക്ക് പോകണമെങ്കിൽ ആദ്യം
ശാന്തിധാമത്തിലേക്ക് പോകണം. നിങ്ങൾ പാർട്ട് അഭിനയിച്ച് അഭിനയിച്ച് 5000
വർഷങ്ങളായി. ഇവിടെയാണ് നിങ്ങൾ ഭാരതവാസികൾ 84 ജന്മങ്ങൾ എടുത്തത്. ഇപ്പോൾ ഇത്
നിങ്ങളുടെ അന്തിമ ജന്മമാണ്. എല്ലാവരുടെയും വാനപ്രസ്ഥ അവസ്ഥയാണ്. എല്ലാവർക്കും
പോകണം. ജ്ഞാനസാഗരൻ, രുദ്രൻ എന്നു പാടാറുണ്ട്. ഇതാണ് ശിവജ്ഞാനയജ്ഞം. പതീതപാവനനും
ശിവനാണ്, പരമാത്മാവും ശിവനാണ്. രുദ്രൻ എന്ന പേര് ഭക്തർ വെച്ചതാണ്. ബാബയുടെ
യഥാർത്ഥ പേര് ശിവൻ എന്നാണ്. ശിവബാബ പ്രജാപിതാ ബ്രഹ്മാവിലൂടെയാണ് സ്ഥാപന
ചെയ്യിപ്പിക്കുന്നത്. ബ്രഹ്മാവ് ഒരേ ഒരാളാണ്.ബ്രഹ്മാവ് പതീതവും വ്യക്തവുമാണ്.
ബാബ അവ്യക്തമാണ്. ബ്രഹ്മാവ് സമ്പൂർണ്ണ പാവനമായി മാറും. അതിനാൽ സൂക്ഷ്മ വതനത്തിൽ
കാണും. അവിടെ അസ്ഥികളൊന്നും ഉണ്ടായിരിക്കുകയില്ല. ബാബ മനസ്സിലാക്കി
തന്നിട്ടുണ്ടായിരുന്നു- ഏതു ആത്മാക്കൾക്കാണോ ശരീരം ലഭിക്കാത്തത് അപ്പോൾ അവർ
അലഞ്ഞു കൊണ്ടിരിക്കും. അതിനെയാണ് ഭൂതം എന്നു പറയുന്നത്. ഏതുവരെ ശരീരം
ലഭിക്കുന്നില്ലയോ അതുവരെ അലഞ്ഞു കൊണ്ടിരിക്കും. ചിലർ നല്ലവരായിരിക്കും ചിലർ
മോശമായിരിക്കും. ബാബ ഓരോ കാര്യത്തെക്കുറിച്ചും മനസ്സിലാക്കി തരികയാണ്. ബാബ
ജ്ഞാന സാഗരനായതിനാൽ തീർച്ചയായും മനസ്സിലാക്കി തരുമല്ലോ. ഒരു സെക്കന്റിലാണ് ജീവൻ
മുക്തി. അള്ളാഹുവിനെയും സമ്പത്തിനെയും ഓർമ്മിക്കുകയാണെങ്കിൽ സെക്കന്റിൽ
ജീവൻമുക്തിയുടെ സമ്പത്ത് ലഭിക്കും. എത്ര സഹജമാണ്. പേരു തന്നെ സഹജരാജയോഗം എന്നാണ്.
ഭാരതത്തിലെ യോഗം ഇതായിരുന്നു എന്ന് മനുഷ്യർ മനസ്സിലാക്കും. എന്നാൽ
സന്യാസിമാരുടേത് ഹഠയോഗമാണ്. ഇത് പൂർണ്ണമായും സഹജമാണ്. യോഗം അർത്ഥം ഓർമ്മ.
അവരുടേത് ഹഠയോഗമാണ്. ഇത് സഹജമാണ്. ബാബ പറയുന്നു എന്നെ ഇപ്രകാരം ഓർമ്മിക്കൂ.
ബാക്കി ലോക്കറ്റ് അണിയേണ്ട ആവശ്യമൊന്നും ഇല്ല. നിങ്ങൾ ബാബയുടെ കുട്ടികളാണ്.
കേവലം ബാബയെ മാത്രം ഓർമ്മിക്കൂ. നിങ്ങൾ ഇവിടെ പാർട്ട് അഭിനയിക്കാൻ
വന്നിരിക്കുകയാണ്. ഇപ്പോൾ എല്ലാവർക്കും തിരിച്ചുപോകണം. പിന്നീട് അതേ പാർട്ട്
അഭിനയിക്കണം. ഭാരതവാസികൾ തന്നെയാണ് സൂര്യവംശികളും ചന്ദ്രവംശികളും വൈശ്യവംശികളും
ശൂദ്രവംശികളുമായി മാറുന്നത്. ഇതിനിടയിൽ മറ്റുള്ള ധർമ്മത്തിലുള്ളവരും വരുന്നുണ്ട്.
നിങ്ങൾ 84 ജന്മങ്ങൾ എടുക്കുന്നുണ്ട്. പിന്നീട് നിങ്ങൾക്ക് നമ്പർ വണ്ണിലേക്ക്
പോകണം. പിന്നീട് നിങ്ങൾ സത്യയുഗത്തിലേക്ക് വരുമ്പോൾ ബാക്കി എല്ലാവരും
ശാന്തിധാമത്തിലായിരിക്കും. മറ്റുള്ള ധർമ്മത്തിലുള്ളവരുടെ വർണ്ണം
ഉണ്ടായിരിക്കുകയില്ല. വർണ്ണം ഭാരതത്തിൽ തന്നെയാണ്. നിങ്ങൾ തന്നെയാണ്
സൂര്യവംശികളും ചന്ദ്രവംശികളുമായിരുന്നത്. ഇപ്പോൾ ബ്രാഹ്മണ വർണ്ണത്തിലേതാണ്.
ബ്രഹ്മാവംശി ബ്രാഹ്മണനായി മാറിയിരിക്കുകയാണ്. ഈ എല്ലാ കാര്യങ്ങളും ബാബ ഇരുന്നാണ്
മനസ്സിലാക്കി തരുന്നത്. ആരുടെ ബുദ്ധിയിലാണോ ഇതൊന്നും ധാരണയാകാത്തത് അവരോട് പറയണം
കേവലം ബാബയുടെ ഓർമ്മയിൽ ഇരിക്കൂ. ബാബയെ അറിയുന്നതിലൂടെ സമ്പാദ്യമെന്തെന്ന്
കുട്ടികൾക്ക് അറിയാൻ സാധിക്കും. ഇവിടെ നിങ്ങൾ എല്ലാവരും ശിവബാബയുടെ കുട്ടികളാണ്.
എല്ലാവരും അവകാശികളാണ്. സ്ത്രീയാണെങ്കിലും പുരുഷനാണെങ്കിലും അവകാശികളാണ്.
ശിവബാബയെ ഓർമ്മിക്കൂ എന്ന് എല്ലാവരെയും പഠിപ്പിക്കണം. എത്രത്തോളം
ഓർമ്മിക്കുന്നുണ്ടോ അത്രത്തോളം വികർമ്മം വിനാശമാകും. പതീതത്തിൽ നിന്നും
പാവനമായിമാറും. ആത്മാവിൽ എന്തെല്ലാം കറ പിടിച്ചിട്ടുണ്ടോ അതെല്ലാം എങ്ങനെ
ഇല്ലാതാകും. ബാബ പറയുകയാണ് യോഗത്തിലൂടെ തന്നെയാണ് എല്ലാ കറകളും ഇല്ലാതാകുന്നത്.
ഈ പതിത ശരീരം ഇവിടെ തന്നെ ഉപേക്ഷിക്കണം. ആത്മാവ് പവിത്രമായി മാറും. എല്ലാവരും
കൊതുകിൻ കൂട്ടത്തിനു സമാനം പോകും. സത്യയുഗത്തിൽ വളരെ കുറച്ചു പേരെ ഉണ്ടാകൂ,
എന്ന് ബുദ്ധി പറയുന്നുണ്ട്. ഈ വിനാശത്തിൽ എത്ര പേർ മരിക്കും. ബാക്കി കുറച്ചുപേർ
സ്വർഗത്തിൽ പോയി ഇരിക്കും. രാജാക്കന്മാർ കുറച്ചു പേരെ ഉണ്ടായിരിക്കുകയുള്ളൂ. 9
ലക്ഷം പ്രജകൾ സത്യയുഗത്തിൽ ഉണ്ടായിരിക്കും. ഇതിനെ കുറിച്ചാണ് പാടാറുള്ളത്. 9
ലക്ഷം നക്ഷത്രങ്ങൾ അതായത് പ്രജകൾ. ആദ്യം വൃക്ഷം ചെറുതായിരുന്നു. പിന്നീട്
വളർച്ച ഉണ്ടായി. ഇപ്പോൾ എത്ര ആത്മാക്കളാണ്. വഴികാട്ടിയായി മാറി എല്ലാവരെയും
കൂട്ടിക്കൊണ്ടു പോകാനാണ് ബാബ വന്നിരിക്കുന്നത്.
ശരി.
വളരെക്കാലത്തെ വേർപാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങൾക്ക്
മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലർകാല വന്ദനവും. ആത്മീയ
പിതാവിന്റെ ആത്മീയ കുട്ടികൾക്ക് നമസ്ക്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1.
യോഗാഗ്നിയിലൂടെ വികർമ്മങ്ങളുടെ കറയെ ഭസ്മമാക്കി പവിത്രമായി മാറണം. ഇപ്പോൾ
വാനപ്രസ്ഥ അവസ്ഥയാണ്, അതിനാൽ തിരിച്ച് വീട്ടിലേക്ക് പോകുന്നതിനു വേണ്ടി
സമ്പൂർണ്ണ സതോപ്രധാനമായി മാറണം.
2. ഈ മംഗളകാരി യുഗത്തിൽ
ബാബയ്ക്ക് സമാനം ദു:ഖഹർത്താവും സുഖകർത്താവുമായി മാറണം.
വരദാനം :-
സദാ കംബൈൻഡ്
സ്വരൂപത്തിന്റെ സ്മൃതിയിലൂടെ പ്രയാസമേറിയ കാര്യത്തെ സഹജമാക്കുന്നവരായ
ഡബിൾലൈറ്റായി ഭവിക്കട്ടെ.
ഏതു കുട്ടികളാണോ നിരന്തരം
ഓർമയിലിരിക്കുന്നത് അവർ സദാ കൂട്ടിന്റെ അനുഭവം ചെയ്യുന്നു. അവർക്കു മുന്നിൽ
ഏതൊരു സമസ്യ വന്നാലും അവനവനെ കംബൈൻഡ് ആയി അനുഭവം ചെയ്യും, പരിഭ്രമിക്കില്ല. ഈ
കംബൈൻഡ് സ്വരൂപത്തിന്റെ സ്മൃതി ഏതൊരു പ്രയാസമേറിയ കാര്യത്തെയും സഹജമാക്കി
തീർക്കുന്നു. എപ്പോഴെങ്കിലും ഏതെങ്കിലും വലിയ കാര്യം മുന്നിൽ വന്നാൽ തന്റെ ഭാരം
ബാബയ്ക്കു മേൽ വെച്ച് സ്വയം ഡബിൾലൈറ്റായി മാറൂ. അപ്പോൾ മാലാഖയെപ്പോലെ രാവും പകലും
സന്തോഷത്തിൽ മനസാ നൃത്തം ചെയ്തുകൊണ്ടിരിക്കും.
സ്ലോഗന് :-
ഏതൊരു
കാരണത്തെയും നിവാരണം ചെയ്ത് സന്തുഷ്ടമായിരിക്കുകയും സന്തുഷ്ടമാക്കുകയും
ചെയ്യുന്നവരാണ് സന്തുഷ്ടമണി
അവ്യക്തസൂചനകൾ-
നിശ്ചയത്തിന്റെ അടിത്തറയെ ശക്തമാക്കി സദാ നിർഭയവും നിശ്ചിന്തരുമായിരിക്കൂ
ശ്രീമതമനുസരിച്ച് ഓരോ
ചുവടും എങ്കിൽ നിശ്ചിന്തമായിരിക്കും, നിശ്ചിന്തമാണെങ്കിൽ സദാ യഥാർഥ നിർണയം നൽകും.
നിർണയം യഥാർഥമാകുമെങ്കിൽ വിജയിയാകും. ത്രികാലദർശി ആത്മാവ് സദാ
നിശ്ചിന്തമായിരിക്കുന്നു. എന്തെന്നാൽ അവർക്ക് നിശ്ചയമുണ്ട് എന്റെ വിജയം
നടന്നതുതന്നെയാണ് എന്ന്.