മധുരമായ കുട്ടികളേ,
നിങ്ങള്ക്കിപ്പോള് നാമരൂപത്തില് കുടുങ്ങുന്നതിന്റെ രോഗത്തില് നിന്നും മോചിതരാകണം,
വിപരീതമായ കണക്കുകള് ഉണ്ടാക്കരുത്, ഒരു ബാബയുടെ ഓര്മ്മയിലിരിക്കണം.
ചോദ്യം :-
ഭാഗ്യവാന്മാരായിട്ടുള്ള കുട്ടികള് മുഖ്യമായും ഏത് പുരുഷാര്ത്ഥത്തിലൂടെയാണ്
അവരുടെ ഭാഗ്യമുണ്ടാക്കുന്നത്?
ഉത്തരം :-
ഭാഗ്യവാന്മാരായിട്ടുള്ള കുട്ടികള് സര്വ്വര്ക്കും സുഖം കൊടുക്കുവാനുള്ള
പുരുഷാര്ത്ഥം ചെയ്യുന്നു. മനസ്സാ-വാചാ-കര്മ്മണാ ആര്ക്കും ദുഃഖം കൊടുക്കുന്നില്ല.
ശാന്തമായിരിക്കുന്നത് കാരണം ഭാഗ്യമുണ്ടായികൊണ്ടിരിക്കുന്നു. ഇത് നിങ്ങളുടെ
വിദ്യാര്ത്ഥി ജീവിതമാണ്, നിങ്ങള് ഇപ്പോള് ഉറക്കം തൂങ്ങിയിരിക്കാതെ വളരെ
സന്തോഷത്തോടെ യിരിക്കണം.
ഗീതം :-
അങ്ങ്
തന്നെയാണ് മാതാവും പിതാവും. . . . . .
ഓംശാന്തി.
എല്ലാ കുട്ടികളും മുരളി കേള്ക്കുകയാണ്, എവിടെയെല്ലാം മുരളി പോകുന്നുണ്ടോ, അതൊരു
സാകാരിയുടേതല്ല, നിരാകാരന്റെ മഹിമയാണ് പറയുന്നത് എന്ന് സര്വ്വര്ക്കും അറിയാം.
നിരാകാരന് ഈ സാകാര ശരീരത്തിലൂടെ ഇപ്പോള് സന്മുഖത്ത് മുരളി കേള്പ്പിച്ചു
കൊണ്ടിരിക്കുകയാണ്. നമ്മള് ആത്മാക്കള് ഇപ്പോള് ആ നിരാകാരനെ കണ്ടു
കൊണ്ടിരിക്കുകയാണ് എന്നും പറയുന്നു! ആത്മാവ് വളരെ സൂക്ഷ്മമാണ്, ആത്മാവിനെ ഈ
കണ്ണുകളിലൂടെ കാണുവാന് സാധിക്കില്ല. നമ്മള് ആത്മാക്കള് വളരെ സൂക്ഷ്മമാണ് എന്ന്
ഭക്തീമാര്ഗ്ഗത്തിലും പറയുന്നുണ്ട്. പക്ഷേ ആത്മാവ് എന്താണ് എന്ന് പൂര്ണ്ണമായുള്ള
രഹസ്യം ബുദ്ധിയില് ഇല്ല, പരമാത്മാവിനെ ഓര്മ്മിക്കുന്നുണ്ട് എന്നാല് അത് എന്താണ്
എന്ന് ലോകത്തിലുള്ളവര് അറിയുന്നില്ല. നിങ്ങള്ക്കും അറിയില്ലായിരുന്നു. ഇത്
ലൗകീക ടീച്ചറോ ബന്ധുവോ അല്ല എന്ന നിശ്ചയം നിങ്ങള് കുട്ടികള്ക്കുണ്ട്. ഈ
സൃഷ്ടിയിലുള്ള മറ്റ് മനുഷ്യരെപ്പോലെ തന്നെയായിരുന്നു ഈ ദാദയും. അങ്ങ് തന്നെയാണ്
അമ്മയും, അച്ഛനും...... എന്നൊക്കെയുള്ള മഹിമകള് പാടിയിരുന്നപ്പോള് നിങ്ങള്
കരുതിയത് മുകളിലാണ് അമ്മയും അച്ഛനും എന്നാണ്. ബാബ പറയുന്നു ഞാന് ഇദ്ദേഹത്തില്
പ്രവേശിച്ചിരിക്കുകയാണ്. മുന്പ് വളരെ സ്നേഹത്തോടെയാണ് മഹിമകള് പാടിയിരുന്നത്,
ഭയവും ഉണ്ടായിരുന്നു. ഇപ്പോള് ആ ബാബ ഇവിടെ ഈ ശരീരത്തില് വന്നിരിക്കുകയാണ്. ആ
നിരാകാരന് ഇപ്പോള് സാകാരത്തില് വന്നിരിക്കുകയാണ്. ആ ബാബ കുട്ടികളെ
പഠിപ്പിക്കുന്നു. എന്താണ് പഠിപ്പിക്കുന്നത് എന്ന് ലോകത്തിലുള്ളവര് അറിയുന്നില്ല.
കൃഷ്ണനാണ് ഗീതയുടെ ഭഗവാന് എന്ന് അവര് കരുതുന്നു. അവര് പറയുന്നത് കൃഷ്ണന് രാജയോഗം
പഠിപ്പിക്കുന്നു എന്നാണ്. ശരി, അങ്ങനെയാണെങ്കില് ബാബ എന്താണ് ചെയ്യുന്നത്? നീ
തന്നെയാണ് അമ്മയും അച്ഛനും എന്ന് പാടുന്നുണ്ട്, എന്നാല് ആ പരമാത്മാവില് നിന്നും
എന്താണ് ലഭിക്കുന്നതെന്നോ, എപ്പോഴാണ് ലഭിക്കുന്നത് എന്നോ അറിയുന്നില്ല. ഗീത
കേള്ക്കുമ്പോള് കൃഷ്ണനിലൂടെയാണ് രാജയോഗം പഠിക്കുന്നത് എന്നാണ് കരുതിയിരുന്നത്,
എന്നാല് കൃഷ്ണന് എപ്പോഴാണ് വന്ന് പഠിപ്പിക്കുന്നത്. ഈ സമയം അതേ മഹാഭാരതയുദ്ധമാണ്
നടക്കുന്നത് അപ്പോള് തീര്ച്ചയായും കൃഷ്ണന്റെ സമയമാണ്. തീര്ച്ചയായും അതേ ചരിത്രവും
ഭൂമിശാസ്ത്രവും ആവര്ത്തിക്കുക തന്നെ വേണം. ഓരോ ദിവസവും മനസ്സിലാക്കുന്നുണ്ട്.
ഗീതയുടെ ഭഗവാനും തീര്ച്ചയായും ഉണ്ടായിരിക്കണം. മഹാഭാരതയുദ്ധവും കാണുവാന്
സാധിക്കുന്നുണ്ട്. തീര്ച്ചയായും ഈ ലോകത്തിന്റെ അവസാനമുണ്ടാകും. പാണ്ഡവര്
പര്വ്വതങ്ങളിലേയ്ക്ക് പോയതായി കാണിക്കുന്നുണ്ട്. എങ്കില് വിനാശം മുന്നില്
നില്ക്കുകയാണെന്ന് അവരുടെ ബുദ്ധിയില് തോന്നിയിരിക്കണം. ഇപ്പോള് കൃഷ്ണന്
എവിടെയാണ്? ഗീതയുടെ ഭഗവാന് കൃഷ്ണന് അല്ല, ശിവനാണ് എന്നത് നിങ്ങളില് നിന്നും
കേള്ക്കുന്നത് വരെ അന്വേഷിച്ചുകൊണ്ടിരിക്കും. നിങ്ങളുടെ ബുദ്ധിയില് ഈ കാര്യം
വളരെ നന്നായി ഉറച്ചു കഴിഞ്ഞു. ഇത് നിങ്ങള് ഒരിയ്ക്കലും മറക്കില്ല. ഗീതയുടെ
ഭഗവാന് കൃഷ്ണനല്ല ശിവനാണ് എന്ന് ആര്ക്ക് വേണമെങ്കിലും പറഞ്ഞ് കൊടുക്കുവാന്
സാധിക്കും. നിങ്ങള് കുട്ടികള് അല്ലാതെ ലോകത്തില് മറ്റാരും ഈ കാര്യം പറയില്ല.
ഗീതയുടെ ഭഗവാന് രാജയോഗം പഠിപ്പിച്ചിരുന്നു, അപ്പോള് അതിലൂടെ തെളിയുന്നത് നരനില്
നിന്നും നാരായണനാക്കി മാറ്റിയിരുന്നു എന്നാണ്. ഭഗവാന് നമ്മളെ പഠിപ്പിക്കുകയാണ്
എന്ന് നിങ്ങള് കുട്ടികള്ക്കറിയാം. നരനില് നിന്നും നാരായണനാക്കി മാറ്റുകയാണ്. ഈ
ലക്ഷ്മീ നാരായണന് സ്വര്ഗ്ഗത്തില് രാജ്യം ഭരിച്ചിരുന്നവരാണ്. ഇപ്പോള് ആ
സ്വര്ഗ്ഗവും ഇല്ല, നാരായണനും ഇല്ല, ദേവതകളും ഇല്ല. ഇവര് മുന്പ്
ഉണ്ടായിരുന്നവരാണ് എന്നത് ചിത്രങ്ങളിലൂടെ മനസ്സിലാക്കുന്നു. ഇവര് എത്ര
വര്ഷങ്ങള്ക്ക് മുന്പാണുണ്ടായിരുന്നത് എന്ന് നിങ്ങള്ക്കിപ്പോള് അറിയാം. അയ്യായിരം
വര്ഷങ്ങള്ക്ക് മുന്പ് ഇവരുടെ രാജ്യമായിരുന്നു. ഇപ്പോള് അവസാനമായിരിക്കുകയാണ്.
യുദ്ധവും മുന്നില് നില്ക്കുകയാണ്. ബാബ നമ്മളെ പഠിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന്
നിങ്ങള്ക്കറിയാം. എല്ലാ സെന്ററുകളിലും പഠിക്കുന്നുമുണ്ട് പഠിപ്പിക്കുന്നുമുണ്ട്.
പഠിപ്പിക്കുവാനുള്ള യുക്തി വളരെ നല്ലതാണ്. ചിത്രങ്ങളിലൂടെ വളരെ നല്ലരീതിയില്
മനസ്സിലാക്കുവാന് സാധിക്കും. ഗീതയുടെ ഭഗവാന് ശിവനാണോ കൃഷ്ണനാണോ എന്നതാണ്
മുഖ്യമായിട്ടുള്ളത്. വളരെയധികം വ്യത്യാസമുണ്ടല്ലോ അല്ലേ. സത്ഗതി ദാതാവും
സ്വര്ഗ്ഗം സ്ഥാപികുന്നവന് അഥവാ ആദി സനാതന ദേവീ ദേവതാ ധര്മ്മം വീണ്ടും
സ്ഥാപിക്കുന്നവന് ശിവനാണോ അതോ കൃഷ്ണനാണോ? ഈ മൂന്ന് കാര്യങ്ങളുടെ ഉത്തരമാണ്
പ്രധാനപ്പെട്ടത്. ഇതിനാണ് ബാബ വളരെ പ്രാധാന്യം കൊടുക്കുന്നത്. ഇത് വളരെ നല്ല
കാര്യമാണ് എന്നൊക്കെയുള്ള അഭിപ്രായങ്ങള് എഴുതി തരാറുണ്ട് എന്നാല് അതിലൂടെ യാതൊരു
ലാഭവും ഇല്ല. മുഖ്യമായ ഈ കാര്യങ്ങള്ക്ക് പ്രാധാന്യം കൊടുക്കണം. അതിലാണ് നിങ്ങള്
വിജയിക്കേണ്ടത്. ഭഗവാന് ഒന്നാണ് എന്ന് നിങ്ങള് തെളിയിച്ച് കൊടുക്കുന്നു. ഗീത
കേള്പ്പിക്കുന്നവരും ഭഗവാനാണ് എന്നല്ല. ഭഗവാന് ഈ രാജയോഗത്തിലൂടെയും
ജ്ഞാനത്തിലൂടെയും ദേവീ ദേവതാ ധര്മ്മം സ്ഥാപിച്ചു.
ബാബ മനസ്സിലാക്കിത്തരുന്നു - കുട്ടികളോട് മായ യുദ്ധം ചെയ്ത് കൊണ്ടിരിക്കുകയാണ്,
ഇതുവരെ ആരും കര്മ്മാതീത അവസ്ഥ ആയിട്ടില്ല. പുരുഷാര്ത്ഥം ചെയ്ത് ചെയ്ത് അവസാനം
നിങ്ങള് ഒരു ബാബയുടെ ഓര്മ്മയില് ഹര്ഷിതരായിരിക്കും. യാതൊരു തളര്ച്ചയും
ഉണ്ടാകില്ല. ഇപ്പോളാണെങ്കില് തലയില് ധാരാളം പാപങ്ങളുടെ ഭാരമുണ്ട്.
ഓര്മ്മിക്കുന്നതിലൂടെ തന്നെയാണ് അത് ഇല്ലാതാകുന്നത്. ബാബ
പുരുഷാര്ത്ഥത്തിനായുള്ള യുക്തികള് പറഞ്ഞ് തരുന്നു. ഓര്മ്മിക്കുന്നതിലൂടെ
തന്നെയാണ് പാപം ഇല്ലാതാകുന്നത്. ബുദ്ധുക്കളായിട്ടുള്ള ധാരാളം പേരുണ്ട്, അവര്
ഓര്മ്മിക്കാത്തത് കാരണം നാമ രൂപത്തിലൊക്കെ കുടുങ്ങിപ്പോകുന്നു. സന്തോഷത്തോടുകൂടി
മറ്റുള്ളവര്ക്ക് ജ്ഞാനം പറഞ്ഞുകൊടുക്കാനും സാധിക്കില്ല. ഇന്ന് ആര്ക്കെങ്കിലും
പറഞ്ഞ് കൊടുക്കുന്നു എന്നാല് നാളെ മടി പിടിക്കുന്നത് കാരണം സന്തോഷം നഷ്ടമാകുന്നു.
മായയുമായുള്ള യുദ്ധം നടക്കുകയാണ് എന്ന് മനസ്സിലാക്കണം. അതുകൊണ്ട് പുരുഷാര്ത്ഥം
ചെയ്ത് ബാബയെ ഓര്മ്മിക്കണം. കരച്ചിലും പിഴിച്ചിലും തളര്ച്ചയും പാടില്ല. മായ
ചെരുപ്പ് കൊണ്ട് അടിക്കുകയാണെന്ന് മനസ്സിലാക്കി പുരുഷാര്ത്ഥം ചെയ്ത് ബാബയെ
ഓര്മ്മിക്കണം. ബാബയെ ഓര്മ്മിക്കുന്നതിലൂടെ വളരെയധികം സന്തോഷമുണ്ടാകും. എന്നെ
ഓര്മ്മിക്കൂ എന്ന് പതീത പാവനനായ ബാബ പറയുകയാണ്. രചയിതാവായ ബാബയെ അറിയാവുന്ന ഒരു
മനുഷ്യനും ഇല്ല. മനുഷ്യനായിരുന്നിട്ട് ബാബയെ അറിയുന്നില്ലായെങ്കില് അതിനര്ത്ഥം
മൃഗങ്ങളെക്കാളും മോശമാണ് എന്നതാണ്. ഗീതയില് കൃഷ്ണന്റെ പേര് വച്ചിരിക്കുകയാണ്,
പിന്നെ ബാബയെ എങ്ങനെ ഓര്മ്മിക്കും? ഇതാണ് ഏറ്റവും വലിയ തെറ്റ്. അത് നിങ്ങള്
പറഞ്ഞ് കൊടുക്കണം. ഗീതയുടെ ഭഗവാന് ശിവബാബയാണ്, ആ ബാബയാണ് സമ്പത്ത് നല്കുന്നത്.
മുക്തി - ജീവന്മുക്തി ദാതാവ് ബാബയാണ്, മറ്റ് ധര്മ്മത്തിലുള്ളവരുടെ ബുദ്ധിയില് ഈ
കാര്യങ്ങളൊന്നും മനസ്സിലാകില്ല. അവര് കണക്കുകളെല്ലാം തീര്ത്ത് തിരികെ പോകും.
അവസാന സമയത്ത് കുറച്ച് ജ്ഞാനം കിട്ടിയാലും അവര് അവരുടെ ധര്മ്മത്തിലേയ്ക്ക് തന്നെ
തിരികെ പോകും. നിങ്ങള് ദേവതകളായിരുന്നു എന്നത് ബാബ നിങ്ങള്ക്ക്
മനസ്സിലാക്കിത്തരുന്നു, ഇപ്പോള് വീണ്ടും ബാബയെ ഓര്മ്മിക്കുന്നതിലൂടെ നിങ്ങള്
ദേവതയായി മാറും. വികര്മ്മങ്ങളൊക്കെ നശിക്കും. എന്നിട്ടും തെറ്റായ
കര്മ്മങ്ങളൊക്കെ ചെയ്യുന്നു. ഇന്ന് നമ്മുടെ അവസ്ഥ മോശമായിരുന്നു, ബാബയെ
ഓര്മ്മിച്ചില്ല എന്ന് പറഞ്ഞ് ബാബയ്ക്ക് കത്തെഴുതും. ഓര്മ്മിച്ചില്ലായെങ്കില്
തീര്ച്ചയായും തളര്ന്ന് പോകും. ഇത് മൃതശരീരങ്ങളുടെ ലോകമാണ്. സര്വ്വരും
മരിച്ചിരിക്കുകയാണ്. നിങ്ങള് ബാബയുടേതായി കഴിഞ്ഞു അതിനാല് ബാബയുടെ ആജ്ഞയാണ്-
എന്നെ ഓര്മ്മിക്കുകയാണെങ്കില് വികര്മ്മം നശിക്കും. ഈ ശരീരം പഴയതും
തമോപ്രധാനവുമാണ്. അന്തിമം വരെ എന്തെങ്കിലുമൊക്കെ സംഭവിച്ചു കൊണ്ടിരിക്കും.
ബാബയുടെ ഓര്മ്മയിലിരുന്ന് കര്മ്മാതീത അവസ്ഥയാകുന്നത് വരെ മായ കുലുക്കി
കൊണ്ടിരിക്കും ആരെയും വിടില്ല. എങ്ങനെയാണ് മായ ചതിക്കുന്നത് എന്ന് പരിശോധിച്ചു
കൊണ്ടിരിക്കണം. ഭഗവാന് നമ്മളെ പഠിപ്പിക്കുകയാണ് എന്നത് എന്തുകൊണ്ടാണ് മറന്ന്
പോകുന്നത്. ആത്മാവ് പറയുന്നു- നമ്മുടെ പ്രാണനെക്കാള് പ്രിയപ്പെട്ടത് ആ ബാബ
തന്നെയാണ്. അങ്ങനെയുള്ള ബാബയെ നിങ്ങള് എന്തുകൊണ്ടാണ് മറന്ന് പോകുന്നത്! ബാബ ധനം
നല്കുകയാണ്, ദാനം ചെയ്യുവാന് വേണ്ടി. പ്രദര്ശിനികളിലും മേളകളിലുമൊക്കെ
നിങ്ങള്ക്ക് ധാരാളം ദാനം ചെയ്യുവാന് സാധിക്കും. സ്വയമേ തന്നെ വളരെ
താല്പര്യത്തോടുകൂടി ഓടിപ്പോകണം. ഇപ്പോള് ബാബയ്ക്ക് താക്കീത് നല്കേണ്ടതായി
വരുന്നു, ചെന്ന് മനസ്സിലാക്കി കൊടുക്കൂ. അതിനും നല്ല രീതിയില്
മനസ്സിലാക്കിയവരായിരിക്കണം വേണ്ടത്. ദേഹാഭിമാനികളായിട്ടുള്ളവരുടെ അസ്ത്രം
തറയ്ക്കില്ല. പല പ്രകാരത്തിലുള്ള വാളുകളും ഉണ്ടല്ലോ. നിങ്ങളുടെ യോഗത്തിന്റെ വാള്
വളരെ മൂര്ച്ചയുള്ളതായിരിക്കണം. ധാരാളം പേരുടെ മംഗളം ചെയ്യുന്നതിനായി സേവനം
ചെയ്യുവാനുള്ള ഉത്സാഹമുണ്ടായിരിക്കണം. അന്തിമ സമയത്ത് ഒരു ബാബയെ അല്ലാതെ
മറ്റാരുടെയും ഓര്മ്മ വരാതിരിക്കുവാനുള്ള അഭ്യാസമുണ്ടായിരിക്കണം, അപ്പോഴാണ്
നിങ്ങള് രാജപദവി നേടുന്നത്. അന്തിമസമയത്ത് ഈശ്വരനെയും പിന്നെ നാരായണനേയും
ഓര്മ്മിക്കണം. അച്ഛനെയും നാരായണനേയുമാണ് (സമ്പത്ത്) ഓര്മ്മിക്കേണ്ടത്. എന്നാല്
മായയും ചെറുതല്ല. ആരുടെയെങ്കിലും നാമരൂപത്തില്പ്പെട്ട് പോകുമ്പോഴാണ് തെറ്റായ
കര്മ്മങ്ങളുടെ ശേഖരണമുണ്ടാകുന്നത്. പരസ്പരം കത്തുകളും മറ്റും എഴുതുന്നു.
ദേഹധാരികളോട് പ്രീതി തോന്നുമ്പോള് തെറ്റായ കര്മ്മങ്ങളുടെ കണക്കുണ്ടാകുന്നു.
ബാബയുടെ അടുത്ത് ഇങ്ങനെയുള്ള വാര്ത്തകള് വരുന്നുണ്ട്. തെറ്റായ കര്മ്മങ്ങളൊക്കെ
ചെയ്തിട്ട്, ബാബാ സംഭവിച്ചു പോയി എന്ന് പറയുന്നു. സമ്പാദ്യമെല്ലാം നഷ്ടമായില്ലേ!
ഈ ശരീരം പതീതമായതാണ്, ഇതിനെ എന്തിനാണ് നിങ്ങള് ഓര്മ്മിക്കുന്നത്. ബാബ പറയുന്നു,
എന്നെ ഓര്മ്മിക്കൂ അപ്പോള് സദാ സന്തോഷമുണ്ടാകും. ഇന്ന് വളരെ സന്തോഷിക്കുന്നു,
നാളെ മൃതശരീരം പോലെയാകുന്നു. ജന്മ ജന്മാന്തരമായി നിങ്ങള് നാമരൂപത്തില്
കുടുങ്ങിയിരിക്കുകയായിരുന്നു. നാമരൂപത്തില് കുടുങ്ങിപ്പോകുന്ന ഈ രോഗം
സ്വര്ഗ്ഗത്തില് ഉണ്ടായിരിക്കില്ല. അവിടെ മോഹാജീത്ത് കുടുംബമായിരിക്കും. നമ്മള്
ആത്മാവാണ് ശരീരമല്ല എന്ന അറിവുണ്ടായിരിക്കും. അത് ആത്മാഅഭിമാനികളുടെ ലോകമാണ്.
ഇത് ദേഹാഭിമാനികളുടെ ലോകമാണ്. അരകല്പം നിങ്ങള് ദേഹീ അഭിമാനികളായി മാറുന്നു. ബാബ
പറയുന്നു ദേഹാഭിമാനം ഉപേക്ഷിക്കൂ. ആത്മാ അഭിമാനിയാകുന്നതിലൂടെ വളരെ
ശീതളമായിത്തീരും. ബാബയുടെ ഓര്മ്മ വിട്ട് പോകാതിരിക്കുവാന് വേണ്ടി പുരുഷാര്ത്ഥം
ചെയ്യുന്ന വളരെ കുറച്ച് പേര് മാത്രമാണുള്ളത്. ബാബയുടെ ആജ്ഞയാണ്- എന്നെ
ഓര്മ്മിക്കൂ, ചാര്ട്ട് വെയ്ക്കൂ. എന്നാല് മായ ചാര്ട്ട് വയ്ക്കുവാന്
അനുവദിക്കില്ല. ഇത്രയും മധുരമായ ബാബയെ എത്രമാത്രം ഓര്മ്മിക്കേണ്ടതുണ്ട്. ബാബ
പതിമാരുടെയും പതിയും പിതാക്കന്മാരുടെയും പിതാവുമാണ്. ബാബയെ ഓര്മ്മിക്കുകയും
പിന്നെ മറ്റുള്ളവരേയും തനിക്ക് സമാനമാക്കുവാനുള്ള പുരുഷാര്ത്ഥവും ചെയ്യണം,
ഇതിനായി വളരെയധികം താത്പര്യവും ഉണ്ടായിരിക്കണം. സേവാധാരികളായിട്ടുള്ള കുട്ടികളെ
ബാബ ജോലിയില് നിന്നും വിടുവിക്കുന്നു. സാഹചര്യങ്ങല് നോക്കിയിട്ട് പറയും, ഇപ്പോള്
ഈ ജോലി ചെയ്യൂ എന്ന്. ലക്ഷ്യം മുന്നില് നില്പ്പുണ്ട്. ഭക്തീമാര്ഗ്ഗത്തിലും
ചിത്രങ്ങളുടെ മുന്നിലിരുന്ന് ഓര്മ്മിക്കാറുണ്ടല്ലോ. നിങ്ങള് കേവലം ആത്മാവാണെന്ന്
മനസ്സിലാക്കി പരമാത്മാവായ ബാബയെ ഓര്മ്മിക്കണം. വിചിത്രരായി വിചിത്രനായ ബാബയെ
ഓര്മ്മിക്കണം. ഇതിലാണ് പരിശ്രമമുള്ളത്. വിശ്വത്തിന്റെ അധികാരിയാവുക എന്നത്
അമ്മായിയുടെ വീട്ടിലേയ്ക്ക് പോകുന്നത് പോലെ അത്ര എളുപ്പമല്ല. ബാബ പറയുന്നു- ഞാന്
വിശ്വത്തിന്റെ അധികാരിയാകുന്നില്ല, നിങ്ങളെ ആക്കിത്തീര്ക്കുന്നു. എത്രമാത്രം
തലയിട്ടടിക്കേണ്ടി വരുന്നു. നല്ല നല്ല കുട്ടികള്ക്ക് സ്വയം തന്നെ ചിന്ത വരും,
അവധിയെടുത്തു സേവനം ചെയ്യും. ചില കുട്ടികള്ക്ക് ബന്ധനവുമുണ്ട് മോഹവുമുണ്ട്. ബാബ
പറയുന്നു നിങ്ങളുടെ എല്ലാ രോഗങ്ങളും പുറത്ത് വരും. നിങ്ങള് ബാബയെ
ഓര്മ്മിച്ചുകൊണ്ടിരിക്കൂ. മായ നിങ്ങളെ വീഴ്ത്താന് ശ്രമിക്കുകയാണ്.
ഓര്മ്മിക്കുന്നതാണ് മുഖ്യമായിട്ടുള്ളത്, രചയിതാവിന്റെയും രചനയുടെയും ആദി മദ്ധ്യ
അന്ത്യത്തിന്റെ ജ്ഞാനം ലഭിച്ചു, ഇനി എന്താണ് വേണ്ടത്? ഭാഗ്യവാന്മാരായിട്ടുള്ള
കുട്ടികള് സര്വ്വക്കും സുഖം കൊടുക്കുവാനുള്ള പുരുഷാര്ത്ഥം ചെയ്യുന്നു. മനസ്സാ
വാചാ കര്മ്മണാ ആര്ക്കും ദുഃഖം കൊടുക്കുന്നില്ല, ശീതളമായിരിക്കുന്നു അതിനാല്
ഭാഗ്യവും ഉണ്ടാകുന്നു. ഇനി അഥവാ ഒരാള് മനസ്സിലാക്കുന്നില്ലായെങ്കില് അയാളുടെ
ഭാഗ്യത്തില് ഇല്ല എന്ന് അറിയാന് കഴിയും. ഭാഗ്യത്തിലുള്ളവര് നല്ല രീതിയില്
കേള്ക്കുന്നു. എന്തൊക്കെയാണ് ചെയ്തിരുന്നത് എന്നുള്ള അനുഭവവും പറയാറുണ്ടല്ലോ.
എന്തെല്ലാം ചെയ്തുവോ അതിലൂടെ ദുര്ഗതിയാണ് സംഭവിച്ചത് എന്ന് ഇപ്പോള് മനസ്സിലായി.
ബാബയെ ഓര്മ്മിക്കുമ്പോഴാണ് സത്ഗതിയുണ്ടാകുന്നത്. ചിലര് വളരെ പ്രയാസപ്പെട്ടാണ്
അരമണിക്കൂറും ഒരു മണിക്കൂറുമെല്ലാം ഓര്മ്മിക്കുന്നത്. അല്ലായെങ്കില് ഉറക്കം
തൂങ്ങികൊണ്ടിരിക്കുന്നു. ബാബ പറയുന്നു അരകല്പം നിങ്ങള് ഉറക്കം തൂങ്ങുകയായിരുന്നു,
ഇപ്പോള് ബാബയെ ലഭിച്ചിരിക്കുകയാണ്, വിദ്യാര്ത്ഥി ജീവിതമാണിപ്പോള് അതിനാല്
സന്തോഷം തോന്നണം. എന്നാല് ഇടയ്ക്കിടയ്ക്ക് ബാബയെ മറന്ന് പോകുന്നു.
ബാബ പറയുന്നു നിങ്ങള് കര്മ്മയോഗികളാണ്. ജോലിയൊക്കെ ചെയ്യുകയും വേണം. ഉറക്കവും
കുറക്കുന്നതാണ് നല്ലത്. ഓര്മ്മിക്കുന്നതിലൂടെ സമ്പാദ്യവുമുണ്ടാകും
സന്തോഷവുമുണ്ടാകും. ബാബയെ ഓര്മ്മിക്കേണ്ടത് അത്യാവശ്യമാണ്. പകല് സമയം
കിട്ടുന്നില്ലായെങ്കില് രാത്രി സമയം കണ്ടെത്തണം. ഓര്മ്മിക്കുന്നതിലൂടെ വളരെയധികം
സന്തോഷമുണ്ടാകും. ബന്ധനമുള്ളവര് പറയണം, നമുക്ക് ബാബയില് നിന്നും സമ്പത്ത്
എടുക്കണമെന്ന്, ഇതിനെ ആര്ക്കും തടയുവാന് സാധിക്കില്ല. വിനാശം മുന്നില്
നില്ക്കുകയാണ്, ബാബ പറയുന്നു എന്നെ ഓര്മ്മിക്കൂ എങ്കില് വികര്മ്മങ്ങള് നശിക്കും
എന്ന് ഗവണ്മെന്റിന് മനസ്സിലാക്കി കൊടുക്കണം. ഈ അന്തിമ ജന്മം നമുക്ക്
പവിത്രമായിരിക്കേണ്ടതുണ്ട് അതിനാല് നമ്മള് പവിത്രമായിരിക്കുന്നു. പക്ഷേ
ജ്ഞാനത്തിന്റെ ലഹരിയുള്ളവര് മാത്രമേ ഇങ്ങനെ പറയുകയുള്ളൂ. ഇവിടെ വന്നിട്ടും
ഏതെങ്കിലും ദേഹധാരികളെ ഓര്മ്മിക്കുകയല്ല ചെയ്യേണ്ടത്. ദേഹാഭിമാനത്തില്പ്പെട്ട്
അടികൂടുന്നതും വഴക്കടിക്കുന്നതും ക്രോധത്തിന്റെ ഭൂതമാണ്. അങ്ങനെ
ദേഷ്യപ്പെടുന്നവരുടെ ഭാഗത്തേയ്ക്ക് ബാബ നോക്കുകപോലുമില്ല. സേവനം
ചെയ്യുന്നവരോടാണ് സ്നേഹം തോന്നുക. ദേഹാഭിമാനത്തിന്റെ പെരുമാറ്റം കാണാന് സാധിക്കും.
ബാബയെ ഓര്മ്മിക്കുമ്പോഴാണ് പുഷ്പങ്ങളെപ്പോലെയായി മാറുന്നത്. ഇതാണ് പ്രധാന കാര്യം.
പരസ്പരം കണ്ടു കൊണ്ടും ബാബയെ ഓര്മ്മിക്കണം. സേവനത്തിന് എല്ലുകള് അര്പ്പിക്കണം.
ബ്രാഹ്മണര് പരസ്പരം സ്നേഹത്തോടെയിരിക്കണം. ഉപ്പ് വെള്ളമാകരുത്. വിവേകമില്ലാത്തത്
കാരണം പരസ്പരം വെറുപ്പ് തോന്നുന്നു, ബാബയോട് പോലും വെറുപ്പ് കാണിക്കുന്നു.
അങ്ങനെയുള്ളവര് എന്ത് പദവി നേടും! നിങ്ങള്ക്ക് സാക്ഷാത്ക്കാരമുണ്ടാകും നമ്മള്
തെറ്റ് ചെയ്തു എന്ന് അപ്പോള് നിങ്ങള്ക്ക് ഓര്മ്മ വരും. ബാബ പറയുന്നു ഭാഗ്യത്തില്
ഇല്ലായെങ്കില് എന്ത് ചെയ്യുവാന് സാധിക്കും. ശരി.
വളരെക്കാലത്തെ വേര്പാടിനു ശേഷം തിരിച്ചു കിട്ടിയ മധുര മധുരമായ കുട്ടികളെ പ്രതി
മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണയും പുലര്കാല വന്ദനവും. ആത്മീയ
അച്ഛന്റെ ആത്മീയ കുട്ടികള്ക്ക് നമസ്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1)
ബന്ധനമുക്തമാകുവാന് വേണ്ടി ജ്ഞാനത്തിന്റെ ലഹരിയുണ്ടായിരിക്കണം.
ദേഹാഭിമാനത്തോടെയുള്ള പെരുമാറ്റമാകരുത്. പരസ്പരം ഉപ്പ് വെള്ളമാകുന്ന
സംസ്കാരമുണ്ടാക്കരുത്. ദേഹാധാരികളോട് പ്രീതിയുണ്ടെങ്കില് ബന്ധനമുക്തമാകുവാന്
സാധിക്കില്ല.
2) കര്മ്മയോഗിയായിരിക്കണം,
തീര്ച്ചയായും ഓര്മ്മയിലിരിക്കണം. ആത്മാഅഭിമാനിയായി വളരെ മധുരവും
ശീതളവുമാകുന്നതിനുള്ള പുരുഷാര്ത്ഥം ചെയ്യണം. സേവനത്തിന് എല്ലുകള് അര്പ്പിക്കണം.
വരദാനം :-
ശ്രീമതത്തിലൂടെ സ്വന്തം അഭിപ്രായത്തിന്റെയും ജനാഭിപ്രായത്തിന്റെയും കലര്പ്പിനെ
സമാപ്തമാക്കുന്ന സത്യമായ സ്വമംഗളകാരിയായി ഭവിക്കട്ടെ.
ബാബ കുട്ടികള്ക്ക്
സ്വമംഗളത്തിനും വിശ്വമംഗളത്തിനും വേണ്ടി സര്വ്വ ഖജനാവുകളും തന്നിട്ടുണ്ട് പക്ഷെ
അവയെ വ്യര്ത്ഥ കാര്യങ്ങളില് ഉപയോഗിക്കുക, അമംഗളകാര്യങ്ങളില് ഉപയോഗിക്കുക,
ശ്രീമതത്തില് സ്വന്തം അഭിപ്രായവും ജനാഭിപ്രായവും കലര്ത്തുക- ഇത്
സൂക്ഷിക്കാനേല്പ്പിച്ച മുതലിനെ കൊള്ളയടിക്കലാണ്. ഇപ്പോള് ഈ കൊള്ളയടിക്കലിനെയും
കലര്ത്തുന്നതിനെയും സമാപ്തമാക്കി ആത്മീയതയും ദയയും ധാരണ ചെയ്യൂ. സ്വയത്തോടും
മറ്റുള്ളവരോടും ദയ കാണിച്ച് സ്വ മംഗളകാരിയാകൂ. സ്വയത്തെ നോക്കൂ, ബാബയെ നോക്കൂ
മറ്റുള്ളവരെ നോക്കരുത്.
സ്ലോഗന് :-
സദാ
ഹര്ഷിതരായി അവര്ക്കാണ് ഇരിക്കാന് സാധിക്കുക ആരാണോ ഒരിക്കലും ആകര്ഷിതരാകാത്തത്.
അവ്യക്ത സൂചനകള്-
കമ്പൈന്റ് രൂപത്തിന്റെ സ്മൃതിയിലൂടെ സദാ വിജയിയാകൂ.
ബാബയും നമ്മളും-
കമ്പൈന്റാണ്, ചെയ്യിപ്പിക്കുന്നവന് ബാബയും ചെയ്യാന് നിമിത്തമായിട്ടുള്ളത് ഞാന്
ആത്മാവുമാണ്- ഇതിനെയാണ് പറയുന്നത് നിശ്ചിന്തം അതായത് ഒന്നിന്റെ ഓര്മ്മ. ശുഭ
ചിന്തനത്തിലിരിക്കുന്നവര്ക്ക് ഒരിക്കലും ചിന്തയുണ്ടായിരിക്കില്ല. എങ്ങനെയാണോ
ബാബയും താങ്കളും കമ്പൈന്റായിരിക്കുന്നത്, ശരീരവും ആത്മാവും
കമ്പൈന്റായിരിക്കുന്നത്, താങ്കളുടെ ഭാവിയിലെ വിഷ്ണു സ്വരൂപം
കമ്പൈന്റായിരിക്കുന്നത്, അപ്രകാരം സ്വ സേവയും സര്വ്വരുടെ സേവയും
കമ്പൈന്റായിരിക്കണം, അപ്പോള് പ്രയത്നം കുറവും സഫലത കൂടുതലും ലഭിക്കും.