മധുരമായ കുട്ടികളേ -
സുഖ-ശാന്തിയുടെ വരദാനം ഒരു ബാബയിൽ നിന്ന് മാത്രമാണ് ലഭിക്കുന്നത്, ഒരു ദേഹധാരിയിൽ
നിന്നുമല്ല, ബാബ വന്നിരിക്കുന്നത് നിങ്ങൾക്ക് മുക്തി ജീവൻമുക്തിയുടെ വഴി
കാണിച്ചു തരാനാണ്.
ചോദ്യം :-
ബാബയോടൊപ്പം പോകാനും സത്യയുഗത്തിന്റെ ആദിയിൽ വരാനുമുള്ള പുരുഷാർത്ഥം എന്താണ്?
ഉത്തരം :-
ബാബയോടൊപ്പം
പോകണമെങ്കിൽ പൂർണ്ണമായും പവിത്രമായിമാറണം. സത്യയുഗത്തിന്റെ ആദിയിൽ
വരുന്നതിനുവേണ്ടി മറ്റെല്ലാ സംഗത്തെയും ബുദ്ധിയിൽ നിന്നും ഉപേക്ഷിച്ച് ഒരു
ബാബയുടെ ഓർമ്മയിൽ കഴിയണം. തീർച്ചയായും ആത്മാഭിമാനിയായിമാറണം. ഒരു ബാബയുടെ
നിർദ്ദേശപ്രകാരം നടക്കുകയാണെങ്കിൽ ഉയർന്ന പദവിയുടെ അധികാരം ലഭിക്കും.
ഗീതം :-
നയനഹീനർക്ക്
വഴി കാണിക്കൂ പ്രഭൂ.....
ഓംശാന്തി.
ഈ ഗീതം ആരാണ് പാടിയത്?.. കുട്ടികൾ. എന്തുകൊണ്ടെന്നാൽ ബാബ ഒരാളാണ്. ബാബയെ
തന്നെയാണ് രചയിതാവ് എന്നു പറയുന്നത്. രചന രചയിതാവിനെ തന്നെയാണ് വിളിക്കുന്നത്.
ബാബ മനസ്സിലാക്കിത്തരികയാണ് ഭക്തിമാർഗത്തിൽ നിങ്ങൾക്ക് രണ്ട് അച്ഛന്മാരുണ്ട്.
ഒന്ന് ലൗകീക അച്ഛൻ മറ്റൊന്ന് പാരലൗകീക അച്ഛൻ. എല്ലാ ആത്മാക്കളുടെയും അച്ഛൻ
ഒരാളാണ്. ഒരച്ഛനായതുകാരണം എല്ലാ ആത്മാക്കളും സ്വയത്തെ സഹോദരങ്ങൾ എന്നു പറയുന്നു.
ഈ ബാബയെത്തന്നെയാണ് വിളിക്കുന്നത്, അല്ലയോ ഗോഡ്ഫാദർ, അല്ലയോ പരംപിതാപരമാത്മാവേ,
ദയ കാണിക്കൂ, ക്ഷമിക്കൂ... ഭക്തരുടെ രക്ഷകൻ ഒരു ഭഗവാൻ തന്നെയാണ്. ആദ്യമാദ്യം ഇതു
മനസ്സിലാക്കണം, നമുക്ക് രണ്ട് അച്ഛൻമാരുണ്ട് . ഇപ്പോൾ പാരലൗകീക അച്ഛൻ
എല്ലാവർക്കും ഒരാളാണ്. ബാക്കി ലൗകീക അച്ഛൻ ഓരോരുത്തർക്കും വേറെ വേറെയാണ്. ഇപ്പോൾ
ലൗകീക അച്ഛനാണോ വലുത,് അതോ പാരലൗകീക അച്ഛനാണോ വലുത്? ലൗകീക അച്ഛനെ ഒരിക്കലും
ഭഗവാനെന്നോ പരംപിതാവെന്നോ പറയുകയില്ല. ആത്മാവിന്റെ അച്ഛൻ ഒരേ ഒരു പരംപിതാ
പരമാത്മാവാണ്. ആത്മാവിന്റെ പേര് ഒരിക്കലും മാറുകയില്ല. ശരീരത്തിന്റെ പേരാണ്
മാറുന്നത്. ആത്മാവ് ഭിന്ന-ഭിന്ന ശരീരമെടുത്ത് പാർട്ട് അഭിയിക്കുകയാണ്. അർത്ഥം
പുനർജന്മം എടുക്കുന്നു. ഏകദേശം എത്ര ജന്മമെടുക്കുന്നു. അതാണ് ബാബ വന്ന്
മനസ്സിലാക്കിത്തരുന്നത്. കുട്ടികളേ, നിങ്ങൾക്ക് തന്റെ ജന്മങ്ങളെക്കുറിച്ച്
അറിയില്ലായിരുന്നു. ബാബ വരുന്നതു തന്നെ ഭാരതത്തിലാണ്, ബാബയുടെ പേര് ശിവൻ എന്നാണ്.
ശിവ പരമാത്മാവെന്ന് മനസ്സിലാക്കുന്നുമുണ്ട്. ശിവജയന്തി അല്ലെങ്കിൽ ശിവ രാത്രി
ആഘോഷിക്കാറുണ്ട്. ബാബ നിരാകാരനാണ്. അതുപോലെ ആത്മാവും നിരാകാരനാണ്. നിരാകാരത്തിൽ
നിന്നും സാകാരത്തിലേക്ക് പാർട്ട് അഭിനയിക്കാൻ വന്നിരിക്കുകയാണ്. ഇപ്പോൾ
നിരാകാരനായ ശിവന് ശരീരമില്ലാതെ പാർട്ട് അഭിനയിക്കാൻ സാധിക്കുകയില്ല. മനുഷ്യർ ഈ
കാര്യങ്ങളെക്കുറിച്ചൊന്നും അറിയുന്നില്ല. നയനഹീനരാണ്. ഈ ശരീരത്തിലെ രണ്ടു കണ്ണ്
എല്ലാവർക്കും ഉണ്ട്. മൂന്നാമത്തെ ജ്ഞാനത്തിന്റെ നേത്രം ആത്മാവിനില്ല. ഇതിനെയാണ്
ദിവ്യനേത്രം എന്നു പറയുന്നത്. ആത്മാവ് തന്റെ അച്ഛനെ മറന്നു പോയി, അതിനാലാണ്
പറയുന്നത് നയനഹീനർക്ക് വഴി കാണിച്ചു കൊടുക്കൂ. എവിടേക്കുള്ള വഴി?..
ശാന്തിധാമത്തിലേക്കും സുഖധാമത്തിലേക്കും. സർവ്വരുടേയും സദ്ഗതി ദാതാവ് ഒരാളാണ്.
മനുഷ്യന് മനുഷ്യന്റെ ഗുരുവായിമാറി സദ്ഗതി നൽകാൻ സാധിക്കില്ല. സ്വയം സദ്ഗതി
നേടുന്നുമില്ല, മറ്റുള്ളവർക്ക് നേടിക്കൊടുക്കാനും സാധിക്കില്ല. ഒരു ബാബ
തന്നെയാണ് സർവ്വർക്കും സദ്ഗതി നൽകുന്നത്. അള്ളാഹുവായ ബാബയെ തന്നെ ഓർമ്മിക്കണം.
ബാബ മനസ്സിലാക്കിത്തരികയാണ്, ഏതൊരു മനുഷ്യനും മുക്തി-ജീവൻമുക്തി, ശാന്തി, സുഖം
എന്നിവ സദാകാലത്തേക്ക് നൽകാൻ സാധിക്കില്ല. സുഖ, ശാന്തിയുടെ വരദാനം ഒരു ബാബക്ക്
മാത്രമേ നൽകാൻ സാധിക്കുകയുള്ളൂ. മനുഷ്യന്, മനുഷ്യർക്ക് നൽകാൻ സാധിക്കില്ല.
ഭാരതവാസി സതോപ്രധാനമായിരുന്നപ്പോൾ സത്യയുഗീ സ്വർഗവാസിയായിരുന്നു. ആത്മാവ്
പവിത്രമായിരുന്നു. ഭാരതത്തെ സ്വർഗമെന്നാണ് പറഞ്ഞിരുന്നത്. അവിടെ ആത്മാക്കൾ
പവിത്രവും സതോപ്രധാനവുമായിരുന്നു.
നിങ്ങൾക്കറിയാം ഭാരതം 5000 വർഷങ്ങൾക്ക് മുമ്പ് സ്വർഗമായിരുന്നു,
സതോപ്രധാനമായിരുന്നു. ഈ ലക്ഷ്മീനാരായണന്റെ രാജ്യമായിരുന്നു. ഇപ്പോൾ
കലിയുഗത്തിന്റെ അന്തിമമാണ്, ഇതിനെയാണ് നരകം എന്നു പറയുന്നത്. ഭാരതം
സ്വർഗമായിരുന്നപ്പോൾ വളരെയധികം ധനവാനായിരുന്നു. വജ്രങ്ങളും വൈഡൂര്യങ്ങളും
കൊണ്ടുള്ള കൊട്ടാരങ്ങൾ ഉണ്ടായിരുന്നു. ബാബ കുട്ടികൾക്ക് സ്മൃതി ഉണർത്തി
ത്തരികയാണ്. സത്യയുഗത്തിന്റെ ആദിയിൽ ഈ ലക്ഷ്മീനാരായണന്റെ രാജ്യമായിരുന്നു.
ഇതിനെയാണ് സ്വർഗം, വൈകുണ്ഢം എന്നു പറഞ്ഞിരുന്നത്. ഇപ്പോൾ സ്വർഗം തന്നെയില്ല. ഇത്
ബാബയാണ് മനസ്സിലാക്കി ത്തരുന്നത്. ബാബ ഭാരതത്തിൽ തന്നെയാണ് വരുന്നത്.
നിരാകാരനായ ശിവന്റെ ജയന്തിയും ആഘോഷിക്കുന്നുണ്ട്. ബാബയുടെ
ജീവചരിത്രത്തെക്കുറിച്ചും അറിയുന്നില്ല. ദു:ഖത്തിൽ എല്ലാവരും ഓർമ്മിക്കുന്നു
എന്ന് പാടാറുമുണ്ട്. അല്ലയോ ഗോഡ് ഫാദർ എന്നു പറഞ്ഞ് വിളിക്കാറുമുണ്ട്. ഞങ്ങൾ
വളരെയധികം ദു:ഖികളാണ്, എന്തുകൊണ്ടെന്നാൽ ഇത് രാവണരാജ്യമാണ്. വർഷാ-വർഷം രാവണനെ
കത്തിക്കുന്നുണ്ടല്ലോ. പക്ഷെ 10 തലയുള്ള രാവണൻ എന്തു വസ്തുവാണെന്ന് ആർക്കും
അറിയുകയില്ല. എന്തിനാണ് നമ്മൾ രാവണനെ കത്തിക്കുന്നത്, കോലമുണ്ടാക്കി കത്തിക്കാൻ
രാവണൻ എങ്ങനെയാണ് ശത്രുവായിമാറിയത്. ഭാരതവാസികൾക്ക് പൂർണ്ണമായും ഒന്നും
അറിയുന്നില്ല. എന്തുകൊണ്ടെന്നാൽ ജ്ഞാനത്തിന്റെ മൂന്നാമത്തെ നേത്രം
തുറന്നിട്ടില്ല. അതിനാലാണ് രാമരാജ്യം യാചിക്കുന്നത്. 5 വികാരം സ്ത്രീയിലുമുണ്ട്.
5 വികാരം പുരുഷനിലുമുണ്ട്. അതിനാലാണ് ഇതിനെ രാവണസമ്പ്രദായം എന്നു പറയുന്നത്. ഈ
രാവണന്റെ 5 വികാരമാണ് ഏറ്റവും വലുതിലും വലിയ ശക്തി. അതിനാലാണ് കോലമുണ്ടാക്കി
കത്തിക്കുന്നത്. എന്നാൽ ഭാരതവാസികൾക്ക് രാവണൻ ആരാണെന്നോ, എന്തിനാണ്
കോലമുണ്ടാക്കി കത്തിക്കുന്നതെന്നോ അറിയുന്നില്ല. രാവണരാജ്യം, 5 വികാരങ്ങൾ എപ്പോൾ
മുതലാണ് ആരംഭിക്കുന്നത്. ഇതൊന്നും ഒരാൾക്കും അറിയുകയില്ല. ബാബ
മനസ്സിലാക്കിത്തരുന്നു- രാമരാജ്യം സത്യ--തേത്രായുഗമാണ്. രാവണരാജ്യം
ദ്വാപരകലിയുഗമാണ്. സത്യയുഗത്തിൽ ലക്ഷ്മീനാരായണന്റെ രാജ്യമായിരുന്നു. ഇവർക്ക് ഈ
രാജ്യം എവിടെ നിന്നും എങ്ങനെ ലഭിച്ചു. ഇത് ഒരാൾക്കും അറിയുകയില്ല. ഇത്
മനസ്സിലാക്കേണ്ട കാര്യമാണ്. ഇതിൽ ശ്രദ്ധ നൽകേണ്ടതുണ്ട്. ബാബ അതിസ്നേഹിയാണ്,
അതിനാലാണ് ഭക്തിമാർഗത്തിൽ ബാബയെ വിളിക്കുന്നത്. ഭാരതത്തിൽ എപ്പോൾ ഇവരുടെ
രാജ്യമുണ്ടായിരുന്നോ, അപ്പോൾ ദു:ഖത്തിന്റെ പേരു പോലും ഉണ്ടായിരുന്നില്ല. ഇപ്പോൾ
ദു:ഖധാമമാണ്. അനേക ധർമ്മങ്ങൾ എത്രയാണ്. സത്യയുഗത്തിൽ ഒരേഒരു ധർമ്മമായിരുന്നു,
അപ്പോൾ ഇത്രയും ആത്മാക്കളെല്ലാം എവിടെപ്പോയി. ഒരാൾക്കും അറിയുകയില്ല, കാരണം
എല്ലാവരും കണ്ണുകാണാത്തവരാണ്. ശാസ്ത്രത്തിലൂടെ ഒരാൾക്കും മൂന്നാമത്തെ നേത്രം
ലഭിക്കുകയില്ല. ജ്ഞാനനേത്രം ജ്ഞാനസാഗരനായ പരംപിതാ പരമാത്മാവു തന്നെയാണ്
നൽകിയിട്ടുള്ളത്. ആത്മാവിനാണ് മൂന്നാമത്തെ നേത്രം ലഭിച്ചിരിക്കുന്നത്. ഞാൻ എത്ര
ജന്മമാണ് എടുത്തതെന്ന് ഭാരതവാസികൾ മറന്നു പോയി. സത്യയുഗത്തിൽ ദേവീദേവതകളുടെ
രാജ്യമുണ്ടായിരുന്നു. അത് എവിടെപ്പോയി?.. മനുഷ്യർ 84 ജന്മങ്ങൾ എടുക്കുന്നു എന്ന്
പാടാറുണ്ട്. 84 ന്റെ ചക്രമെന്നു പറയുന്നു. എന്നാൽ ഏതെല്ലാം ആത്മാക്കളാണ് 84
ജന്മങ്ങൾ എടുക്കുന്നത്? ഭാരതത്തിൽ ആദ്യം വന്നവരായിരുന്നു ദേവീദേവതകൾ. പിന്നീട്
84 ജന്മങ്ങൾ എടുത്ത് പതിതമായിമാറി. പാടാറുണ്ട്, അല്ലയോ പതിതപാവനാ, ഇതിൽനിന്നും
മനസ്സിലാക്കാൻ സാധിക്കും ഭാരതം പതിതമാണ്. അതിനാലാണ് വിളിക്കുന്നത്, അല്ലയോ
പതിതപാവനാ വന്ന് പതിതത്തിൽ നിന്നും പാവനമാക്കിമാറ്റൂ. ആരാണോ സ്വയം
പതിതമായിരിക്കുന്നത്, അവർക്കെങ്ങനെ പാവനമാക്കിമാറ്റാൻ സാധിക്കും. ബാബ
മനസ്സിലാക്കിത്തരികയാണ്, അരകൽപ്പം ഭക്തിമാർഗത്തിൽ രാവണരാജ്യമായിരുന്നു, 5
വികാരമുള്ളതുകാരണം ഭാരതം ഇത്രയും ദു:ഖം അനുഭവിച്ചു. 84 ജന്മം എടുക്കുക തന്നെ
വേണം. അതിന്റെ കണക്ക് മനസ്സിലാക്കിക്കൊടുക്കണം. ആദ്യമാദ്യം സത്യയുഗത്തിൽ
സതോപ്രധാനവും, തേത്രായുഗത്തിൽ സതോ, ..... ആത്മാവിലാണ് കറ പിടിക്കുന്നത്. ബാബ
വരുന്നതു തന്നെ ഭാരതത്തിലാണ്. ശിവജയന്തി ഉണ്ടല്ലോ. ബാക്കി എല്ലാ ആത്മാക്കളും
ഗർഭത്തിലൂടെ ജന്മമെടുക്കുന്നു. ബാബ പറയുന്നു- ഞാൻ സാധാരണ വൃദ്ധ ശരീരത്തിലേക്കാണ്
പ്രവേശിക്കുന്നത്. ആരുടെയാണോ വളരെ ജന്മങ്ങളുടെ അന്തിമ ജന്മം, അവരിൽ
പ്രവേശിക്കുന്നു. ഇത് ഒരാൾക്ക് മാത്രമല്ല മനസ്സിലാക്കിത്തരുന്നത്. ഇത് ഗീതാ
പാഠശാലയാണ്. മനുഷ്യനെ ദേവതയാക്കി മാറ്റുന്നതിനാണ് ഈ രാജയോഗം പഠിപ്പിക്കുന്നത്.
നിങ്ങൾ ഇവിടെ വന്നിരിക്കുന്നത് സ്വർഗത്തിന്റ ചക്രവർത്തി പദവി
പ്രാപ്തമാക്കുന്നതിനാണ്, ഇത് ബാബക്ക് മാത്രമേ നൽകാൻ സാധിക്കുകയുള്ളൂ. ഗീത
പഠിക്കുന്നതിലൂടെ ആരും രാജാവായിമാറുന്നില്ല, വീണ്ടും ദരിദ്രനായാണ് മാറുന്നത്.
ബാബ ഗീതാജ്ഞാനം കേൾപ്പിച്ച് രാജാവാക്കിമാറ്റുന്നു. മറ്റുള്ളവരിൽ നിന്നും ഗീത
കേൾക്കുന്നതിലൂടെ ദരിദ്രനായിമാറി. ഭാരതത്തിൽ എപ്പോഴാണോ ഈ ലക്ഷ്മീനാരായണന്റെ
രാജ്യമുണ്ടായിരുന്നത്, അപ്പോൾ പവിത്രതയും ശാന്തിയും സമ്പത്തും ഉണ്ടായിരുന്നു.
പവിത്ര ഗൃഹസ്ഥാ ശ്രമമായിരുന്നു. അവിടെ ഹിംസയുടെ പേരുപോലും
ഉണ്ടായിരുന്നില്ല.പിന്നീട് ദ്വാപരയുഗം മുതൽ ഹിംസ തുടങ്ങാൻ ആരംഭിച്ചു. കാമ കഠാര
പ്രയോഗിച്ചുപയോഗിച്ച് ഇപ്പോൾ നിങ്ങളുടെ അവസ്ഥ ഇങ്ങനെയായി. സത്യയുഗത്തിൽ 100
ശതമാനം പവിത്രമായിരുന്നു, സതോപ്രധാനമായിരുന്നു. ഈ രഹസ്യം ഒരു സാധു
സന്യാസിക്കുപോലും അറിയുകയില്ല. ജ്ഞാനസാഗരനും, പതിതപാവനനുമായ ബാബ വന്നാണ്
സതോപ്രധാനമായിമാറാനുള്ള യുക്തി പറഞ്ഞു തരുന്നത്. രാവണന്റെ മതപ്രകാരം നടന്ന്
മനുഷ്യർ എന്തായി ത്തീർന്നു എന്നു നോക്കൂ. രാജാക്കന്മാർ പോലും പവിത്ര
രാജാക്കന്മാരുടെ ചരണങ്ങളിൽ പോയി വീഴുമായിരുന്നു. എന്നിട്ട് മഹിമകളും പാടും,
അങ്ങ് സർവ്വഗുണ സമ്പന്നൻ ഞങ്ങൾ നീചരും പാപിയുമാണ്. ഞങ്ങളിൽ ഒരു ഗുണവുമില്ല.
പിന്നീട് പറയും അങ്ങ് ദയ കാണിക്കണം. വന്ന് ഞങ്ങളെ ക്ഷേത്രത്തിൽ ഇരിക്കാൻ
യോഗ്യരാക്കിമാറ്റൂ. ബാബ എങ്ങനെയാണ് വീണ്ടും വന്ന് ദേവീദേവതാധർമ്മത്തെ
സ്ഥാപിക്കുന്നതെന്ന് ഒരാൾക്കും അറിയുകയില്ല. ഇപ്പോൾ നിങ്ങൾ മനസ്സിലാക്കി നമ്മൾ
ദേവീദേവതാധർമ്മത്തിലുള്ളവരായിരുന്നു. നമ്മളാണ്, ക്ഷത്രിയരും വൈശ്യരും
ശൂദ്രരുമായിമാറിയിരിക്കുന്നത്. ഇങ്ങനെ ജന്മമെടുത്ത് ഇപ്പോൾ 84 ജന്മം പൂർത്തിയായി.
വീണ്ടും ലോകത്തിന്റെ ചക്രം കറങ്ങണം. അതിനാൽ വീണ്ടും നിങ്ങൾക്ക് ഇവിടെ തന്നെ
പാവനമായിമാറണം. പതീതമായതുകാരണം ശാന്തീധാമത്തിലേക്കോ, സുഖധാമത്തിലേക്കോ പോകാൻ
സാധിക്കുകയില്ല. ബാബ മനസ്സിലാക്കിത്തരികയാണ് നിങ്ങൾ സതോപ്രധാനമായി മാറിയവരാണ്,
ഇപ്പോൾ തമോപ്രധാനമായിമാറിയിരിക്കുന്നത്. സ്വർണ്ണിമയുഗത്തിൽ നിന്നും ഇപ്പോൾ
കലിയുഗത്തിലേക്ക് വന്നിരിക്കുകയാണ്. വീണ്ടും സ്വർണ്ണിമയുഗിയായി മാറണം അപ്പോൾ
മുക്തീധാമത്തിലേക്കും ജീവൻമുക്തീധാമത്തിലേക്കും പോകാൻ സാധിക്കും. ഭാരതം
സുഖധാമമായിരുന്നു. ഇപ്പോൾ ദു:ഖധാമമായിമാറി. ഗീതത്തിൽ കേട്ടല്ലോ, ഞങ്ങൾ
നയനഹീനർക്ക് വഴി പറഞ്ഞുതരൂ. .... നമ്മൾ നമ്മുടെ ശാന്തീധാമത്തിലേക്ക് എങ്ങനെ പോകും.
ലോകത്തിലുള്ളവർ പറയും പരമാത്മാ സർവ്വവ്യാപിയാണ്, ഇന്ന അവതാരമാണ്, പരശുരാമ
അവതാരമാണ്. ഇപ്പോൾ ബാബ പരശുരാമനായിമാറി ആരെയെങ്കിലും വധിക്കുമോ? ബാബ
മനസ്സിലാക്കിത്തരികയാണ്, നിങ്ങൾ ഈ ചക്രത്തിൽ 84 ജന്മങ്ങൾ എങ്ങനെയെടുത്തു. ഇപ്പോൾ
അള്ളാഹുവായ എന്നെ ഓർമ്മിക്കൂ. അല്ലയോ ആത്മാക്കളേ, ദേഹീ അഭിമാനിയായിമാറൂ. ദേഹ
അഭിമാനത്തിൽ വന്ന് നിങ്ങൾ ദു:ഖിയും, കളങ്കിതരും, നരകവാസികളുമായിമാറി. അഥവാ
സ്വർഗവാസിയായിമാറണമെങ്കിൽ തീർച്ചയായും ആത്മാഭിമാനിയായിമാറണം. ആത്മാവാണ് ഒരു
ശരീരം വിട്ട് മറ്റൊരു ശരീരം എടുക്കുന്നത്. ഇപ്പോൾ 84 ജന്മം പൂർത്തയാക്കി വീണ്ടും
സത്യയുഗ ആദിയിൽ വരണം. ഇപ്പോൾ എന്നെ ഓർമ്മിക്കൂ, മറ്റെല്ലാ സംഗത്തെയും ബുദ്ധിയിൽ
നിന്നും വേർപെടുത്തൂ. ഗൃഹസ്ഥവ്യവഹാരത്തിൽ കഴിയൂ, എന്നാൽ ആത്മാവാണെന്ന നിശ്ചയം
ചെയ്യൂ. ആത്മാവാണ് ഒരു ശരീരം ഉപേക്ഷിച്ച് മറ്റൊന്ന് എടുക്കുന്നത്. ഇപ്പോൾ ദേഹീ
അഭിമാനിയായിമാറണം. എന്നെ ഓർമ്മിക്കുകയാണെങ്കിൽ എല്ലാ കറകളും കത്തിപ്പോകും.
നിങ്ങൾ പവിത്രമായിമാറും, ശേഷം ഞാൻ എല്ലാ കുട്ടികളെയും കൂടെ കൂട്ടിക്കൊണ്ടു പോകും.
അഥവാ എന്റെ മതമനുസരിച്ച് നടന്നില്ലെങ്കിൽ ഇത്രയും ഉയർന്ന പദവി ലഭിക്കുകയില്ല. ഈ
ലക്ഷ്മീനാരായണനാണ് ഉയർന്ന പദവിയുള്ളത്. എപ്പോൾ ഇവരുടെ രാജ്യമായിരുന്നോ അപ്പോൾ
മറ്റൊരു ധർമ്മവും ഉണ്ടായിരുന്നില്ല. ദ്വാപരയുഗം മുതലാണ് മറ്റുള്ള ധർമ്മങ്ങൾ വരാൻ
തുടങ്ങിയത്. സത്യയുഗത്തിലും വളരെ കുറച്ചു മനുഷ്യരേ ഉണ്ടാവുകയുള്ളൂ. ഇപ്പോൾ
വളരെയധികം ധർമ്മങ്ങളായതുകാരണം എത്ര ദു:ഖികളായിമാറി. അതേ ദേവതാധർമ്മത്തിലുള്ളവർ
പിന്നീട് പതീതമായതോടെ സ്വയത്തെ ദേവതാ എന്നു പയുകയില്ല. ഹിന്ദു എന്ന പേര്
വച്ചിരിക്കുകയാണ്. ഹിന്ദു എന്ന ധർമ്മമില്ല. ബാബ മനസ്സിലാക്കി തരികയാണ്, രാവണനാണ്
നിങ്ങളെ ഇങ്ങനെയാക്കിമാറ്റിയത്. എപ്പോഴാണോ നിങ്ങൾ യോഗ്യരായ ദേവീദേവതകളായിരുന്നത്,
അപ്പോൾ മുഴുവൻ വിശ്വത്തിലും നിങ്ങളുടെ രാജ്യമായിരുന്നു. എല്ലാവരും
സുഖികളായിരുന്നു. ഇപ്പോൾ ദു:ഖിയായിമാറി. ഭാരതം സ്വർഗമായിരുന്നു, ഇപ്പോൾ അത്
നരകമായിമാറി. വീണ്ടും നരകത്തെ സ്വർഗമാക്കിമാറ്റാൻ ബാബക്കല്ലാതെ മറ്റാർക്കും
സാധിക്കുകയില്ല. ദേവതകളെ സമ്പൂർണ്ണ നിർവ്വികാരികൾ എന്നാണ് പറയുന്നത്.
ഇവിടെയുള്ള മനുഷ്യർ സമ്പൂർണ്ണ വികാരികളാണ്. ഇവരെയാണ് പതീതമെന്ന് പറയുന്നത്.
ഭാരതം ശിവാലയമായിരുന്നു, ശിവബാബ സ്ഥാപിച്ചിട്ടുള്ളതായിരുന്നു. ബാബ
സ്വർഗമാക്കിമാറ്റുന്നു, പിന്നീട് രാവണൻ നരകമാക്കിമാറ്റുന്നു. രാവണൻ ശപിക്കുകയാണ്
ചെയ്യുന്നത്, ബാബ 21 ജന്മത്തേക്ക് വേണ്ടി സമ്പത്ത് നൽകുന്നു. ഇപ്പോൾ നിങ്ങൾ
ഓരോരുത്തരും ബാബയെ മാത്രം ഓർമ്മിക്കൂ, ഒരു ദേഹധാരിയേയുമല്ല. ദേഹധാരിയെ ഭഗവാൻ
എന്നു പറയാൻ സാധിക്കുകയില്ല. ഭഗവാൻ ഒരാളാണ്. ബാബ പരിധിയില്ലാത്ത സമ്പത്താണ്
നൽകുന്നത്, പിന്നീട് രാവണൻ ശപിക്കപ്പെട്ടവരാക്കിമാറ്റി. ഈ സമയം ഭാരതം
ശപിക്കപ്പെട്ടു വളരെയധികം ദു:ഖിയായിമാറി. ഇപ്പോൾ ഈ രാവണനുമുകളിൽ വിജയം നേടണം.
ദാനം നൽകിയാൽ ഗ്രഹണം ഇല്ലാതാകും എന്ന് പാടിയിട്ടുണ്ട്. ഗ്രഹണം ബാധിക്കുകയാണെങ്കിൽ
അത് ഭൂമിക്ക് നിഴലാണ്. ഇപ്പോൾ ബാബ പറയുകയാണ്, നിങ്ങളുടെ മേൽ 5 വികാരങ്ങളാകുന്ന
രാവണന്റെ ഗ്രഹണമാണ്. ഈ 5 വികാരങ്ങളെ ദാനമായി നൽകണം. ആദ്യം ഈ ദാനം നൽകൂ, ഞങ്ങൾ
ഒരിക്കലും വികാരത്തിലേക്ക് പോവുകയില്ല. ഈ കാമവികാരമാണ് മനുഷ്യനെ
പതീതമാക്കിമാറ്റിയത്.ശരി!
വളരെക്കാലത്തെ വേർപാടിനുശേഷം തിരികെക്കിട്ടിയ മധുര-മധുരമായ കുട്ടികൾക്ക് മാതാവും
പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണകളും സുപ്രഭാതവും. ആത്മീയ അച്ഛന്റെ ആത്മീയ
കുട്ടികൾക്ക് നമസ്ക്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) ബാബ
ഏതൊരു ജ്ഞാനമാണോ നൽകുന്നത്, അത് പൂർണ്ണ ശ്രദ്ധ നൽകി പഠിക്കണം. ജ്ഞാനത്തിന്റെ
മൂന്നാമത്തെ നേത്രത്തിലൂടെ തന്റെ 84 ജന്മങ്ങളെക്കുറിച്ച് അറിഞ്ഞ് ഇപ്പോൾ ഈ
അന്തിമ ജന്മത്തിൽ പാവനമായിമാറണം.
2) രാവണന്റെ ശാപത്തിൽ
നിന്നും രക്ഷപ്പെടുന്നതിനു വേണ്ടി ഒരു ബാബയുടെ മാത്രം ഓർമ്മയിൽ കഴിയണം. 5
വികാരങ്ങളെ ദാനം ചെയ്യണം. ഒരു ബാബയുടെ മതപ്രകാരം നടക്കണം.
വരദാനം :-
തിലകവും
കിരീടവും ധരിച്ച് ബാപ്ദാദയുടെ സഹായികളായി മാറുന്ന ബാബയുടെ ഹൃദയസിംഹാസനധാരികളായി
ഭവിക്കട്ടെ.
സിംഹാസനത്തിലിരിക്കുന്നവരുടെ അടയാളം തിലകവും കിരീടവുമാണ്. ആരാണോ അങ്ങിനെ
ഹൃദയസിംഹാസനധാരികളായിട്ടുള്ളത് അവരുടെ നെറ്റിയിൽ അവിനാശിയായ ആത്മസ്ഥിതിയുടെ
തിലകത്തിന്റെ തിളക്കം ദൂരെനിന്നുതന്നെ കാണാനാകുന്നു. സർവ്വ ആത്മാക്കൾക്കും
വേണ്ടിയുള്ള മംഗളത്തിന്റെ ശുഭഭാവന അവരുടെ കണ്ണുകളിലും മുഖത്തും കാണപ്പെടുന്നു.
അവരുടെ ഓരോ സങ്കൽപവും വാക്കും കർമ്മവും ബാബക്ക് സമാനമായിരിക്കും.
സ്ലോഗന് :-
ഓർമ്മ
സരളമാക്കുന്നതിനായി സരളതയുടെ ഗുണം ധാരണചെയ്യൂ, സംസ്കാരങ്ങളെ സരളമാക്കി മാറ്റൂ.
അവ്യക്തസൂചന-സദാ സുസ്ഥിരവും
അചഞ്ചലവുമായ ഏകരസസ്ഥിതി അനുഭവം ചെയ്യൂ.
ആരാണോ ഡ്രാമയുടെ
ജ്ഞാനത്തിന്റെ ശക്തി പ്രാക്ടിക്കലായി ജീവിതത്തിൽ ധാരണ ചെയ്തിട്ടുള്ളത് അവർ
ഒരിക്കലും പരിഭ്രമിക്കില്ല. സദാ ഏകരസമായി ഉറച്ചതും ഇളകാത്തതുമായി സ്വയം മാറുകയും
മറ്റുള്ളവരെ മാറ്റുകയും ചെയ്യുന്ന വിശേഷശക്തി ഈ ഡ്രാമയുടെ മുഖ്യസവിശേഷതയാണ്.
ഇതിനെ ശക്തിയുടെ രൂപത്തിൽ ധാരണ ചെയ്യുന്നവർ ഒരിക്കലും പരാജയപ്പെടില്ല. ഈ
മംഗളകാരിയായ ഡ്രാമയിലെ ഓരോ ദൃശ്യത്തിലും എന്തെങ്കിലുമൊരു മംഗളം അടങ്ങിയിട്ടുണ്ട്.
ധൈര്യശാലികളായി സാക്ഷിഭാവത്തോടെ ഡ്രാമയെ കാണാനുള്ള അഭ്യാസം ചെയ്താൽ ഉറച്ചതും
ഇളകാത്തതുമായ അവസ്ഥയിൽ ഇരിക്കാനാകും.