05.07.2024           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളെ - ഓര്മ്മയിലൂടെ തന്നെയാണ് ബാറ്ററി ചാര്ജ്ജാകുന്നതും ശക്തി ലഭിക്കുന്നതും ആത്മാവ് സതോപ്രധാനമാകുന്നതും, അതുകൊണ്ട് ഓര്മ്മയാകുന്ന യാത്രയില് വിശേഷ ശ്രദ്ധ കൊടുക്കണം.

ചോദ്യം :-
ഏത് കുട്ടികള്ക്കാണോ ഒരേയൊരു ബാബയോട് സ്നേഹമുളളത്, അവരുടെ അടയാളം എന്താണ്?

ഉത്തരം :-
1. അഥവാ ഒരേയൊരു ബാബയോട് സ്നേഹമുണ്ടെങ്കില് ബാബയുടെ ദൃഷ്ടി അവരെ സംതൃപ്തരാക്കും. 2. അവര് പൂര്ണ്ണമായും നഷ്ടോമോഹ ആയിരിക്കും, 3. ആര്ക്കാണോ പരിധിയില്ലാത്ത ബാബയുടെ സ്നേഹം ഇഷ്ടപ്പെട്ടത്, അവര് മറ്റാരുടേയും സ്നേഹത്തില് കുടുങ്ങുകയില്ല, 4. അസത്യഖണ്ഡത്തിലുള്ള അസത്യമനുഷ്യരില് നിന്നും അവരുടെ ബുദ്ധി മുറിയുന്നു. അവിനാശിയായി നിലനില്ക്കുന്ന സ്നേഹമാണ് ഇപ്പോള് ബാബ നമുക്ക് നല്കുന്നത്. സത്യയുഗത്തിലും നിങ്ങള് പരസ്പരം വളരെ സ്നേഹത്തോടുകൂടിയാണ് വസിക്കുന്നത്.

ഓംശാന്തി.  
നിങ്ങള് കുട്ടികള്ക്ക് ഈ ഒരേഒരു പ്രാവശ്യം മാത്രമാണ് പരിധിയില്ലാത്ത ബാബയില് നിന്നും സ്നേഹം ലഭിക്കുന്നത്, ഈ സ്നേഹത്തെ തന്നെയാണ് നമ്മള് ഭക്തി മാര്ഗ്ഗത്തിലും ധാരാളം ഓര്മ്മിച്ചത്. ബാബാ, അങ്ങയുടെ സ്നേഹം മാത്രം മതി ഞങ്ങള്ക്ക്. അങ്ങ് തന്നെയാണ് മാതാവും പിതാവും... അങ്ങാണ് സര്വ്വസ്വവും. അരക്കല്പത്തേക്ക് നമുക്ക് സ്നേഹം ലഭിക്കുന്നത് ഈ ഒരു ബാബയില് നിന്നും മാത്രമാണ്. നിങ്ങളുടെ ഈ ആത്മീയ സ്നേഹത്തിന്റെ മഹിമ അപാരമാണ്. ബാബ തന്നെയാണ് നിങ്ങള് കുട്ടികളെ ശാന്തിധാമത്തിന്റെ അധികാരിയാക്കി മാറ്റുന്നത്. നിങ്ങള് ഇപ്പോള് ദുഃഖധാമത്തിലാണ്. എല്ലാവരും ദുഃഖത്താലും, അശാന്തിയാലും നിലവിളിക്കുകയാണ്. ആര്ക്കും നാഥനില്ലാത്തതുകാരണം ഭക്തി മാര്ഗ്ഗത്തില് എല്ലാവരും ഓര്മ്മിക്കുന്നു. എന്നാല് നിയമമനുസരിച്ച് ഭക്തിയുടെ സമയവും അരകല്പമാണ്.

ബാബ എല്ലാവരുടെയും ഉള്ളറിയുന്നവനല്ലെന്ന് കുട്ടികള്ക്ക് മനസ്സിലാക്കി തന്നിട്ടുണ്ട്. എല്ലാവരുടേയും ഉള്ളിലുള്ളത് അറിയേണ്ട ആവശ്യം ബാബക്കില്ല. അത് മനസ്സ് വായിക്കുന്നവരാണ്. അവരും ആ വിദ്യ പഠിക്കുന്നതാണ്. അങ്ങനെയുളള കാര്യമൊന്നും ഇവിടെയില്ല. ബാബ ഇവിടെ വരുന്നു, ബാബയും കുട്ടികളുമാണ് ഈ മുഴുവന് പാര്ട്ടും അഭിനയിക്കുന്നത്. ഈ സൃഷ്ടി ചക്രം എങ്ങനെയാണ് കറങ്ങുന്നതെന്നും, അതില് കുട്ടികള് എങ്ങനെയാണ് പാര്ട്ട് അഭിനയിക്കുന്നതെന്നും ബാബയ്ക്കറിയാം. അല്ലാതെ ബാബ ഓരോരുത്തരുടേയും ഉള്ളിനെ അറിയുന്നില്ല. ഓരോരുത്തരുടേയും ഉള്ളില് വികാരം തന്നെയാണെന്നുളളത് രാത്രിയിലും മനസ്സിലാക്കി തന്നിട്ടുണ്ട്. വളരെ മോശമായ മനുഷ്യരുണ്ട്. ബാബ വന്ന് പുഷ്പമാക്കുന്നു. ഈ അവിനാശിയായ സ്നേഹം ബാബയില് നിന്നും നിങ്ങള് കുട്ടികള്ക്ക് ഒരേയൊരു പ്രാവശ്യം മാത്രമാണ് ലഭിക്കുന്നത്. പരസ്പരം സ്നേഹത്തോടെയാണ് നിങ്ങള് അവിടെ(സത്യയുഗത്തില്) കഴിയുന്നത്. ഇപ്പോള് നിങ്ങള് മോഹാജീത്തായി കൊണ്ടിരിക്കുകയാണ്. സത്യയുഗീ രാജ്യം മോഹാജീത്ത് രാജാവ്, റാണി, പ്രജ എന്നിവരുടെ രാജ്യമാണ്. അവിടെ ആരും തന്നെ ഒരിക്കലും കരയില്ല. ദുഃഖത്തിന്റെ പേരു പോലുമില്ല. നിങ്ങള്ക്കറിയാം ഭാരതത്തില് ആരോഗ്യവും, സമ്പത്തും, സന്തോഷവുമുണ്ടായിരുന്നു, ഇപ്പോള് രാവണ രാജ്യമായതിനാല് അതില്ല. ഇവിടെ എല്ലാവരും ദുഃഖം അനുഭവിച്ചു കൊണ്ടിരിക്കുകയാണ്, പിന്നീട് സുഖ-ശാന്തിക്കു വേണ്ടി ബാബയെ ഓര്മ്മിക്കുകയും, കരുണക്കു വേണ്ടി കേഴുകയും ചെയ്യുന്നു. പരിധിയില്ലാത്ത ബാബ കരുണാഹൃദയനാണ്. രാവണന് ദുഃഖത്തിന്റെ വഴി പറഞ്ഞു കൊടുക്കുന്നവനും, കരുണയില്ലാത്തവനുമാണ്. ദുഃഖത്തിന്റെ വഴിയിലൂടെയാണ് സര്വ്വ മനുഷ്യരും നടക്കുന്നത്. കാമ വികാരമാണ് ഏറ്റവും കൂടുതല് ദുഃഖം നല്കുന്നത്, അതുകൊണ്ടാണ് ബാബ പറയുന്നത്-മധുര-മധുരമായ കുട്ടികളെ, ജഗത്ത്ജീത്താകണമെങ്കില് കാമവികാരത്തിന് മേല് വിജയം നേടൂ. ലക്ഷ്മീ-നാരായണനെ ജഗത്ത്ജീത്ത് എന്നല്ലേ പറയുന്നത്. ലക്ഷ്യം നിങ്ങളുടെ മുന്നില് തന്നെയുണ്ട്. ക്ഷേത്രങ്ങളിലേക്ക് പോകുന്നുണ്ടെങ്കിലും അവരുടെ ജീവചരിത്രം ഒന്നും തന്നെ അറിയുന്നില്ല. പാവകളെ പൂജിക്കുന്നതു പോലെയാണ്. ദേവിമാരുടെ രൂപമുണ്ടാക്കി, നന്നായി അലങ്കരിപ്പിച്ച്, അവര്ക്കു മുന്നില് പ്രസാദം വയ്ക്കുകയും, അവരെ പൂജിക്കുകയും ചെയ്യുന്നു. എന്നാല് ദേവിമാര് അതൊന്നും തന്നെ കഴിക്കുന്നില്ല. ബ്രാഹ്മണരാണ്(പൂജാരിമാര്) എല്ലാം കഴിക്കുന്നത്. നിര്മ്മിച്ച്, സംരക്ഷിച്ച് പിന്നീട് നശിപ്പിക്കുന്നു, ഇതിനെയാണ് അന്ധവിശ്വാസം എന്ന് പറയുന്നത്. സത്യയുഗത്തില് ഇങ്ങനെയുളള കാര്യങ്ങളൊന്നും തന്നെയില്ല. ഈ എല്ലാ ആചാര രീതികളും വരുന്നത് കലിയുഗത്തിലാണ്. നിങ്ങള് ആദ്യമാദ്യം ഒരേയൊരു ശിവബാബയുടെ പൂജയാണ് ചെയ്യുന്നത്, അതിനെയാണ് യഥാര്ത്ഥപൂജ അവ്യഭിചാരി പൂജ എന്ന് പറയുന്നത്. വ്യഭിചാരി പൂജ തുടങ്ങുന്നത് പിന്നീടാണ്. അച്ഛന് എന്ന വാക്ക് പറയുമ്പോള് തന്നെയാണ് കുടുംബത്തിന്റെ സുഗന്ധം വരുന്നത്. നിങ്ങളും പറയുന്നുണ്ടല്ലോ അങ്ങ് തന്നെയാണ് മാതാവും-പിതാവുമെന്ന്... ബാബ നല്കുന്ന ഈ ജ്ഞാനത്തിന്റെ കൃപയിലൂടെ നമുക്ക് അളവറ്റ സുഖം ലഭിക്കുന്നു. നമ്മള് ആദ്യം മൂലവതനത്തിലായിരുന്നു എന്നത് ബുദ്ധിയില് ഓര്മ്മ വേണം. ശരീരമെടുത്ത് പാര്ട്ട് അഭിനയിക്കാനാണ് അവിടെ നിന്നും ഇവിടേക്കു വരുന്നത്. ആദ്യമാദ്യം നമ്മള് ദൈവീക ശരീരമെടുക്കുന്നു അതായത് നമ്മളെ ദേവത എന്ന് പറയുന്നു. പിന്നീട് ക്ഷത്രിയന്, വൈശ്യന്, ശൂദ്ര വര്ണ്ണത്തിലേക്ക് വന്ന് വ്യത്യസ്ത പാര്ട്ട് അഭിനയിക്കുന്നു. ഈ കാര്യങ്ങളൊന്നും തന്നെ നിങ്ങള്ക്കും ആദ്യം അറിയുമായിരുന്നില്ല. ഇപ്പോള് ബാബ വന്ന് നിങ്ങള് കുട്ടികള്ക്ക് ആദി-മദ്ധ്യ-അന്ത്യത്തിന്റെ ജ്ഞാനം നല്കുന്നു. ഞാന് ഈ ശരീരത്തിലാണ് പ്രവേശിക്കുന്നത് എന്നുളള ജ്ഞാനവും നല്കിയിട്ടുണ്ട്. ബ്രഹ്മാബാബക്ക് തന്റെ 84 ജന്മങ്ങളെക്കുറിച്ച് അറിയില്ല. നിങ്ങള്ക്കും അറിയില്ലായിരുന്നു. ശ്യാമ-സുന്ദരനെക്കുറിച്ചുള്ള രഹസ്യം മനസ്സിലാക്കി തന്നിട്ടുണ്ട്. പുതിയ ലോകത്തിലെ ആദ്യത്തെ രാജകുമാരന് ശ്രീകൃഷ്ണനും രണ്ടാമത് രാധയുമാണ്. കുറച്ചു വര്ഷങ്ങളുടെ വ്യത്യാസമുണ്ട്. ശ്രീകൃഷ്ണനെ എല്ലാവരും സ്നേഹിക്കാന് കാരണം സൃഷ്ടിയുടെ ആദിയില് വരുന്നതു കൊണ്ടാണ്, ശ്രീകൃഷ്ണനെതന്നെയാണ് ശ്യാമനെന്നും, പിന്നീട് സുന്ദരനെന്നും പറയപ്പെടുന്നത്. സ്വര്ഗ്ഗത്തില് എല്ലാവരും സുന്ദരന് അതായത് സതോപ്രധാനമായിരിക്കും. ഇപ്പോള് സ്വര്ഗ്ഗമെവിടെ! ചക്രം കറങ്ങിക്കൊണ്ടിരിക്കുകയാണ്. അല്ലാതെ സമുദ്രത്തിന്റെ താഴെക്കു പോയി എന്നല്ല. ലങ്കയും, ദ്വാരകയും സമുദ്രത്തിനു താഴെക്കു പോയെന്ന് പറയാറുണ്ട്. ഇല്ല, ഈ സൃഷ്ടിചക്രമാണ് കറങ്ങികൊണ്ടിരിക്കുന്നത്. നിങ്ങള് ചക്രവര്ത്തി മഹാരാജാ-മഹാറാണി വിശ്വത്തിന്റെ അധികാരിയാകുന്നത് ഈ ചക്രത്തെ അറിയുന്നതിലൂടെയാണ്. പ്രജകളും സ്വയം അധികാരികള് എന്നാണ് മനസ്സിലാക്കുന്നത്. ഞങ്ങളുടെ രാജ്യം എന്നാണ് പറയുക. ഞങ്ങളുടെ രാജ്യം എന്നാണ് ഭാരതവാസികള് പറയുന്നത്. ഭാരതം എന്നതാണ് യഥാര്ത്ഥമായ പേര്. ഹിന്ദുസ്ഥാന് എന്ന പേര് തെറ്റാണ്. യഥാര്ത്ഥത്തില് ആദി സനാതന ദേവീ-ദേവതാ ധര്മ്മം എന്നാണ്. പക്ഷേ ധര്മ്മ ഭ്രഷ്ടരും, കര്മ്മ ഭ്രഷ്ടരുമായത് കാരണം സ്വയത്തെ ദേവതയെന്നു പറയാന് സാധിക്കില്ല. ഇതും ഡ്രാമയില് അടങ്ങിയിട്ടുളളതാണ്. ഇല്ലെങ്കില് എങ്ങനെ ബാബ വീണ്ടും വന്ന് ദേവീ-ദേവതാ ധര്മ്മത്തിന്റെ സ്ഥാപന ചെയ്യും? മുമ്പ് നിങ്ങള്ക്കും ഈ കാര്യങ്ങളെക്കുറിച്ചുളള അറിവില്ലായിരുന്നു, ബാബയാണ് ഇപ്പോള് മനസ്സിലാക്കി തന്നത്.

ഇത്രയും മധുരമായ ബാബയെപോലും നിങ്ങള് മറന്നു പോകുന്നു! എത്ര മധുരമായ അച്ഛനാണ്. ബാക്കി രാവണരാജ്യത്തില് എല്ലാവരും നിങ്ങള്ക്ക് ദുഃഖമല്ലേ നല്കുന്നത്, അതുകൊണ്ടു തന്നെയാണ് എല്ലാവരും പരിധിയില്ലാത്ത ബാബയെ ഓര്മ്മിക്കുന്നത്. ബാബയുടെ ഓര്മ്മയില് സ്നേഹത്തിന്റെ കണ്ണീരൊഴുക്കുന്നു- അല്ലയോ പ്രിയതമാ, എപ്പോള് പ്രിയതമകളെ വന്ന് കാണും? കാരണം നിങ്ങള് എല്ലാവരും ഭക്തകളാണ്. ഭക്തകളുടെ പതി ഭഗവാനാണ്. ഭഗവാന് വന്ന് ഭക്തിയുടെ ഫലം നല്കുന്നു, വഴി പറഞ്ഞു തരുന്നു, മനസ്സിലാക്കിത്തരുകയും ചെയ്യുന്നു - ഇത് അയ്യായിരം വര്ഷത്തിന്റെ കളിയാണ്. ഒരു മനുഷ്യനും രചയിതാവിന്റെയോ, രചനയുടെയോ ആദി-മദ്യ-അന്ത്യത്തെക്കുറിച്ച് അറിയില്ല. ആത്മീയ കുട്ടികള്ക്കും ആത്മീയ അച്ഛനും മാത്രമേ അറിയൂ. ദേവതകള്ക്കും അറിയില്ല, ഒരു മനുഷ്യനും ഇതിനെക്കുറിച്ച് അറിയില്ല. ഈ ആത്മീയ അച്ഛന് മാത്രമേ അറിയുകയുള്ളൂ. ആത്മീയ അച്ഛന് തന്റെ കുട്ടികള്ക്ക് മനസ്സിലാക്കി തരികയാണ്. മറ്റൊരു ദേഹധാരികള്ക്കും രചനയുടേയും രചയിതാവിന്റേയും ആദി-മദ്ധ്യ-അന്ത്യത്തിന്റെ ജ്ഞാനത്തെക്കുറിച്ച് അറിയില്ല. ആത്മീയ അച്ഛന്റെ പക്കലാണ് ഈ ജ്ഞാനമുള്ളത്. ജ്ഞാന-ജ്ഞാനേശ്വരന് എന്ന് പറയുന്നതും ആത്മീയ പിതാവിനെയാണ്. രാജ-രാജേശ്വരനാകുന്നതിന് വേണ്ടിയുളള ജ്ഞാനം നിങ്ങള്ക്ക് ജ്ഞാന-ജ്ഞാനേശ്വരന് നല്കുകയാണ് അതു കൊണ്ടാണ് ഇതിനെ രാജയോഗം എന്ന് പറയുന്നത്. ബാക്കിയെല്ലാം ഹഠയോഗമാണ്. ഹഠയോഗികളുടെയും ചിത്രങ്ങള് ധാരാളമുണ്ട്. ഹഠയോഗം പഠിപ്പിക്കാന് തുടങ്ങിയത് സന്യാസിമാര് വന്നതിന് ശേഷമാണ്. എപ്പോഴാണോ സന്യാസിമാരുടെ എണ്ണം വര്ദ്ധിക്കുന്നത് അപ്പോഴാണ് ഹഠയോഗം പഠിപ്പിക്കുന്നത്. ബാബ പറയുന്നു ഞാന് സംഗമയുഗത്തില് വന്നാണ് രാജധാനി സ്ഥാപിക്കുന്നത്. സ്ഥാപന നടത്തുന്നത് ഇവിടെയാണ് അല്ലാതെ സത്യയുഗത്തിലല്ല. സത്യയുഗത്തില് രാജധാനി ഉണ്ടാകണമെങ്കില് തീര്ച്ചയായും സംഗമത്തിലാണ് സ്ഥാപന നടക്കുന്നത്. സത്യയുഗത്തില് എല്ലാവരും പൂജ്യരാണ്, ഇവിടെ കലിയുഗത്തില് എല്ലാവരും പൂജാരികളാണ്. ബാബ വന്നിരിക്കുന്നത് പൂജ്യരാക്കി മാറ്റാനാണ്. രാവണനാണ് പൂജാരിയാക്കുന്നത്. ഇതെല്ലാം അറിഞ്ഞിരിക്കേണ്ടതായ കാര്യങ്ങളല്ലേ. ഇത് ഉയര്ന്നതിലും ഉയര്ന്ന പഠിപ്പാണ്. ആര്ക്കും ഈ ടീച്ചറെക്കുറിച്ച് അറിയില്ല. ബാബ പരമമായ അച്ഛനുമാണ്, ടീച്ചറുമാണ്, സദ്ഗുരുവുമാണ്. ഇത് ആര്ക്കും തന്നെ അറിയില്ല. ബാബ തന്നെയാണ് വന്ന് തന്റെ പൂര്ണ്ണമായ പരിചയം നല്കുന്നത്. കുട്ടികളെ സ്വയം വന്ന് പഠിപ്പിച്ച് പിന്നീട് കൂടെ കൊണ്ട് പോകുന്നു. പരിധിയില്ലാത്ത അച്ഛന്റെ സ്നേഹം ലഭിച്ചാല് പിന്നെ മറ്റൊരു സ്നേഹവും ഇഷ്ടപ്പെടില്ല. ഈ സമയം അസത്യഖണ്ഡമാണ്. അസത്യ മായ, അസത്യ ശരീരം... ഭാരതം ഇപ്പോള് അസത്യമായ ദേശമാണ് സത്യമായ ദേശം സത്യയുഗത്തിലായിരിക്കും. ഭാരതത്തിന് ഒരിക്കലും വിനാശം സംഭവിക്കുന്നില്ല. ഏറ്റവും വലിയ തീര്ത്ഥസ്ഥലം ഭാരതമാണ്. പരിധിയില്ലാത്ത ബാബ വന്ന് കുട്ടികള്ക്ക് സൃഷ്ടിയുടെ ആദി-മദ്ധ്യ-അന്ത്യത്തിന്റെ രഹസ്യം കേള്പ്പിക്കുകയും സര്വ്വര്ക്കും സദ്ഗതി നല്കുകയും ചെയ്യുന്നത് ഇവിടെയാണ്. ഇത് ഏറ്റവും വലിയ തീര്ത്ഥ സ്ഥലമാണ്. ഭാരതത്തിന്റെ മഹിമ അപാരമായതാണ്. ഭാരതം ലോകത്തിലെ മഹാത്ഭുതമാണെന്ന സത്യവും നിങ്ങള്ക്കേ അറിയൂ. ലോകത്തിലുള്ളത് മായയുടെ 7 അത്ഭുതങ്ങളാണ്. ഇതൊന്നു മാത്രമാണ് ഈശ്വരന്റെ മഹാത്ഭുതം. ബാബയും ഒന്നുമാത്രമാണ്, ബാബയുടെ അത്ഭുതമായ സ്വര്ഗ്ഗവും ഒന്നു മാത്രമാണുളളത്. അതിനെയാണ് പാരഡൈസ്, ഹെവന് എന്നെല്ലാം പറയുന്നത്. സത്യം-സത്യമായ പേര് സ്വര്ഗ്ഗം എന്നു മാത്രമാണ്, ഇത് നരകമാണ്. നിങ്ങള് ബ്രാഹ്മണരാണ് ആള്റൗണ്ടായി ചക്രത്തില് വരുന്നത്. നമ്മള് തന്നെയാണ് ബ്രാഹ്മണന്, നമ്മള് തന്നെയാണ് ദേവത.... ഉയരുന്ന കലയും, താഴുന്ന കലയും. ഉയരുന്ന കലയിലൂടെ സര്വ്വരുടെയും നന്മയുണ്ടാകുന്നു. വിശ്വത്തില് സുഖവും, ശാന്തിയും വേണമെന്ന് ആഗ്രഹിക്കുന്നത് ഭാരതവാസികളാണ്. സ്വര്ഗ്ഗത്തില് സുഖം തന്നെയാണ്, ദുഃഖത്തിന്റെ പേര് പോലും ഉണ്ടാകില്ല. ഈശ്വരീയ രാജ്യം എന്നാണ് അതിനെ പറയുന്നത്. സത്യയുഗത്തില് സൂര്യവംശികളാണ് പിന്നെ സെക്കന്റ് ഗ്രേഡിലാണ് ചന്ദ്രവംശികള് വരുന്നത്. നിങ്ങള് ആസ്തികരും, മറ്റുളളവര് നാസ്തികരുമാണ്. നിങ്ങള് നാഥന്റേതായിമാറി ബാബയില് നിന്നും സമ്പത്ത് നേടുന്നതിനുള്ള പുരുഷാര്ത്ഥം ചെയ്യുന്നു. നിങ്ങളുടേത് മായയുമായുളള ഗുപ്തമായ യുദ്ധമാണ്. ബാബ വരുന്നത് തന്നെ രാത്രിയിലാണ്. ശിവരാത്രിയല്ലേ. പക്ഷെ ശിവരാത്രിയുടെ അര്ത്ഥവും അറിയുന്നില്ല. ബ്രഹ്മാവിന്റെ രാത്രി പൂര്ത്തിയായി, ഇപ്പോള് പകല് ആരംഭിക്കുകയാണ്. കൃഷ്ണ ഭഗവാനുവാച എന്നാണ് അവര് പറയുന്നത്, ഇത് ശിവഭഗവാനുവാചയാണ്. ഇതില് ശരി ഏതാണ്? കൃഷ്ണന് മുഴുവന് 84 ജന്മവും എടുക്കുന്നുണ്ട്. ബാബ പറയുന്നു ഞാന് സാധാരണ ഒരു വൃദ്ധന്റെ ശരീരത്തിലേക്കാണ് വരുന്നത്. ഇദ്ദേഹത്തിനും തന്റെ ജന്മങ്ങളെറിച്ച് അറിയില്ല. വളരെ ജന്മങ്ങളുടെ അന്തിമത്തില് എപ്പോഴാണോ പതിതമാകുന്നത്, അപ്പോള് പതിത സൃഷ്ടിയില്, പതിത രാജ്യത്തിലേക്കു വരുന്നു. പാവന ലോകത്തില് ഒരു രാജ്യമേയുള്ളൂ, പതിത ലോകത്ത് അനേക രാജ്യങ്ങളുണ്ട്. ഭക്തിമാര്ഗ്ഗത്തില് തീവ്രഭക്തി ചെയ്ത്, എപ്പോഴാണോ ശിരസ്സ് ഛേദിക്കാന് ഒരുങ്ങുന്നത് അപ്പോഴാണ് അവരുടെ സര്വ്വ മനോകാമനകളും പൂര്ത്തിയാകുന്നത്. അല്ലാതെ അതിലൂടെ പ്രാപ്തിയൊന്നും തന്നെയില്ല, ഇതിനെയാണ് തീവ്രഭക്തി എന്ന് പറയുന്നത്. രാവണ രാജ്യം ആരംഭിക്കുന്നതു മുതല് ഭക്തിമാര്ഗ്ഗത്തിലെ കര്മ്മകാണ്ഡത്തിന്റെ കാര്യങ്ങള് പഠിച്ച്-പഠിച്ച് മനുഷ്യന് താഴേക്ക് ഇറങ്ങി വരുന്നു, വ്യാസ ഭഗവാനാണ് ശാസ്ത്രം രചിച്ചതെന്ന് പറയുന്നു, എന്തൊക്കെയാണ് എഴുതി വച്ചിരിക്കുന്നത്? നിങ്ങള് കുട്ടികള് ഇപ്പോള് ജ്ഞാനത്തിന്റേയും ഭക്തിയുടെയും രഹസ്യം മനസ്സിലാക്കി കഴിഞ്ഞു. ഏണിപടിയിലും വൃക്ഷത്തിലും ഈ അറിവ് മുഴുവനുമുണ്ട്. 84 ജന്മങ്ങളും അതില് കാണിച്ചിട്ടുണ്ട്. എല്ലാവരും 84 ജന്മങ്ങള് എടുക്കുന്നില്ല. ആരാണോ ആദ്യം വരുന്നത്, അവരാണ് പൂര്ണ്ണമായും 84 ജന്മങ്ങളും എടുക്കുന്നത്. ഈ ജ്ഞാനം നിങ്ങള്ക്ക് ഇപ്പോഴാണ് ലഭിക്കുന്നത്, പിന്നീട് ഇതുതന്നെ സമ്പാദ്യത്തിന്റെ ഉറവിടമാവുകയും ചെയ്യുന്നു. 21 ജന്മത്തിലും അപ്രാപ്തമായൊരു വസ്തുവും ഉണ്ടാകില്ല. പരിശ്രമിച്ച് നേടാനായുളളതൊന്നും തന്നെ അവിടെയുണ്ടാകില്ല. ബാബയുടെ ഒരേയൊരു സ്വര്ഗ്ഗം മാത്രമാണ് ലോകത്തിലെ അത്ഭുതം. പേര് തന്നെ പാരഡൈസ് എന്നാണ്. ബാബ നമ്മളെ അതിന്റെ അധികാരിയാക്കി മാറ്റുന്നു. അവര്ക്ക് അത്ഭുതങ്ങളെ കാണിച്ചു തരാനെ സാധിക്കൂ, പക്ഷെ നിങ്ങളെ ബാബ അതിന്റെ അധികാരിയാക്കി മാറ്റുന്നു. അതു കൊണ്ടാണ് ബാബ പറയുന്നത് നിരന്തരം എന്നെ മാത്രം ഓര്മ്മിക്കൂ. സ്മരിച്ച്-സ്മരിച്ച് സുഖം പ്രാപിക്കൂ, ശരീരത്തിന്റെ എല്ലാ ക്ലേശങ്ങളും മാറി ജീവന്മുക്തി പദവി നേടൂ. പവിത്രമാകുന്നതിന് വേണ്ടി ഓര്മ്മയുടെ യാത്ര വളരെ അത്യാവശ്യമാണ്. മന്മനാഭവ, എങ്കില് പിന്നീട് അന്തിമ മനസ്സ് പോലെ ഗതി ശ്രേഷ്ഠമായി തീരും. ശാന്തിധാമത്തിനെയാണ് ഗതി എന്നു പറയുന്നത്. സദ്ഗതിയുണ്ടാകുന്നത് ഇവിടെയാണ്. സദ്ഗതിക്ക് നേര് വിപരീതമാണ് ദുര്ഗതി.

രചനയുടെ ആദി-മദ്ധ്യ-അന്ത്യത്തെക്കുറിച്ചും ബാബയെക്കുറിച്ചും ഇപ്പോള് നിങ്ങള്ക്ക് അറിഞ്ഞു കഴിഞ്ഞു. ബാബയുടെ സ്നേഹം നിങ്ങള്ക്ക് ലഭിക്കുന്നു. ബാബ ദൃഷ്ടിയിലൂടെ നിങ്ങളെ സായൂജ്യമടയിക്കുകയാണ്. സന്മുഖത്ത് വന്നാലല്ലേ ജ്ഞാനം കേള്പ്പിക്കാന് സാധിക്കൂ. പ്രേരണയുടെ കാര്യമൊന്നും തന്നെ ഇതിലില്ല. ഈ രീതിയില് ഓര്മ്മിക്കുന്നതിലൂടെ ശക്തി ലഭിക്കുമെന്ന് ബാബ നമുക്ക് നിര്ദ്ദേശം നല്കുന്നു. ബാറ്ററി ചാര്ജ്ജാകുന്നതു പോലെ. ശരീരം വാഹനമാണ്, ഇതിന്റെ ബാറ്ററി (ആത്മാവ്) കാലിയായിരിക്കുകയാണ്. ഇപ്പോള് നിങ്ങള് സര്വ്വശക്തനായ ബാബയുമായി ബുദ്ധിയോഗം വയ്ക്കുന്നതിലൂടെ തമോപ്രധാനത്തില് നിന്നും സതോപ്രധാനമായിത്തീരുന്നു. ബാറ്ററി ചാര്ജ്ജാകുന്നു. ബാബയാണ് വന്ന് സര്വ്വരുടെയും ബാറ്ററി ചാര്ജ്ജ് ചെയ്യുന്നത്. സര്വ്വശക്തിവാന് ബാബ തന്നെയാണ്. ബാബയാണ് ഈ മധുര-മധുരമായ കാര്യങ്ങളെല്ലാം കേള്പ്പിച്ചു തരുന്നത്. ഭക്തി മാര്ഗ്ഗത്തിലെ ശാസ്ത്രങ്ങള് ജന്മ-ജന്മാന്തരങ്ങളായി വായിച്ചു വന്നു. സര്വ്വ ധര്മ്മത്തിലുള്ളവര്ക്കും വേണ്ടി ബാബ ഇപ്പോള് ഒരേയൊരു കാര്യം കേള്പ്പിക്കുകയാണ്. സ്വയം ആത്മാവെന്ന് മനസ്സിലാക്കി ബാബയെ ഓര്മ്മിക്കുകയാണെങ്കില് നിങ്ങളുടെ പാപം നശിക്കുന്നു. ഇനി ഓര്മ്മിക്കേണ്ടത് നിങ്ങള് കുട്ടികളുടെ കര്ത്തവ്യമാണ്, ഇതില് ആശയക്കുഴപ്പത്തിന്റെ കാര്യമൊന്നുമില്ല. പതിത-പാവനന് ഒരേയൊരു ബാബയാണ്. പിന്നീട് പാവനമായിമാറി എല്ലാവരും തിരികെ വീട്ടിലേക്ക് പോകുന്നു. ഈ ജ്ഞാനം എല്ലാവര്ക്കും വേണ്ടിയുള്ളതാണ്. ഇത് സഹജ രാജയോഗവും സഹജ ജ്ഞാനവുമാണ്. ശരി!

വളരെക്കാലത്തെ വേര്പാടിന്നുശേഷം തിരിച്ചു കിട്ടിയ മധുര-മധുരമായ കുട്ടികളെ പ്രതി മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണയും സുപ്രഭാതവും. ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികള്ക്ക് നമസ്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) സര്വ്വശക്തനായ ബാബയുമായി തന്റെ ബുദ്ധിയോഗം വെച്ച് ബാറ്ററി ചാര്ജ്ജ് ചെയ്യണം. ആത്മാവിനെ സതോപ്രധാനമാക്കണം. ഓര്മ്മയുടെ യാത്രയില് ഒരിക്കലും ആശയക്കുഴപ്പത്തിലാകരുത്.

2) പഠിപ്പ് പഠിച്ച് സ്വയം തന്റെ മേല് കൃപ ചൊരിയണം. ബാബക്ക് സമാനം സ്നേഹത്തിന്റെ സാഗരമാകണം. ബാബയുടെ സ്നേഹം അവിനാശിയായതു പോലെ, സര്വ്വരോടും അവിനാശിയും സത്യവുമായ സ്നേഹം വയ്ക്കണം, മോഹാജീത്താകണം.

വരദാനം :-
അനുഭവത്തിന്റെ ശക്തിയിലൂടെ മധുരമായ അനുഭവങ്ങള് ചെയ്യുന്ന സദാ ശക്തിശാലി ആത്മാവായി ഭവിക്കട്ടെ.

ഈ അനുഭവത്തിന്റെ ശക്തി വളരെ മധുരമായ അനുഭവം ചെയ്യിപ്പിക്കുന്നു-ചിലപ്പോള് സ്വയത്തെ ബാബയുടെ പ്രകാശ രത്നമായ ആത്മാവ് അതായത് നയനങ്ങളിലൊതുക്കിയ ശ്രേഷ്ഠ ബിന്ദുവായി അനുഭവം ചെയ്യൂ, ചിലപ്പോള് മസ്തകത്തില് തിളങ്ങുന്ന മസ്തക മണി, ചിലപ്പോള് സ്വയത്തെ ബ്രഹ്മാബാബയുടെ സഹയോഗിയായ വലംകൈ, ബ്രഹ്മാവിന്റെ കൈകളായി അനുഭവം ചെയ്യൂ, ചിലപ്പോള് അവ്യക്ത ഫരിസ്തയായി അനുഭവം ചെയ്യൂ.... ഈ അനുഭവം ചെയ്യുന്നതിന്റെ ശക്തി വര്ദ്ധിപ്പിക്കൂ എങ്കില് ശക്തിശാലിയായി മാറും. പിന്നെ ഒരു ചെറിയ കറ പോലും സ്പഷ്ടമായി കാണപ്പെടും പിന്നെ അതിനെ മാറ്റാനും സാധിക്കും.

സ്ലോഗന് :-
സര്വ്വരുടെയും ഹൃദയത്തില് നിന്നുള്ള ആശീര്വ്വാദങ്ങള് സ്വീകരിച്ച് കൊണ്ടേപോകൂ എങ്കില് താങ്കളുടെ പുരുഷാര്ത്ഥം സഹജമായി മാറും.